കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്: ജനാധിപത്യത്തെ ബിജെപിക്ക് അടിയറവ് വെക്കാനുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നീക്കത്തെ ചെറുത്തുതോല്പിക്കുമെന്നും ബിജെപിയോ സംഘപരിവാര്‍ ആര്‍എസ്എസോ അല്ല രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷതവഹിച്ചു. എം.സി. പ്രഭാകരന്, ഹക്കീം കുന്നില്‍, രമേശന് കരുവാച്ചേരി, ബാലകൃഷ്ണന് പെരിയ, എ.ഗോവിന്ദന് നായര്‍, കെ.കെ. രാജേന്ദ്രന്, സാജിദ് മൗവ്വല്‍, ബി.പി. പ്രദീപ്കുമാര്‍, മീനാക്ഷി ബാലകൃഷ്ണന്, ടോമി പ്ലാച്ചേരി, മാമുനി വിജയന്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, കെ.ബാലരാമന് നമ്പ്യാര്‍, തോമസ് മാത്യു, ഉമേശന് വേളൂര്‍, മധുസൂദനന് ബാലൂര്‍, എം. രാജീവന് നമ്പ്യാര്‍, കാര്ത്തികേയന് പെരിയ, മിനി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Tags : NattuVishesham DistrictNews