45-ാമത് കേരള സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണവും ഒരു വെള്ളിയും നേടിയ 88കാരി നരിമറ്റത്തിൽ മേരി ജോസഫിനെ കൊളക്കാട് സെന്റ് തോമസ് ഇട
കൊളക്കാട്: 45-ാമത് കേരള സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണവും ഒരു വെള്ളിയും നേടി നാടിന്റെ അഭിമാനമായി മാറിയ നരിമറ്റത്തിൽ മേരി ജോസഫിന് നാടിന്റെ ആദരം. കൊളക്കാട് സെന്റ് തോമസ് ഇടവകാ സമൂഹമാണ് എൻപത്തിയെട്ടാം വയസിലും പ്രായത്തെ വെല്ലുവിളിച്ച് കായികരംഗത്ത് ചരിത്രനേട്ടം കൈവരിച്ച മേരിയെ ആദരിച്ചത്.
സെപ്റ്റംബർ 12, 13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് അരങ്ങേറിയത്. ആദ്യമായി മത്സരക്കളത്തിലിറങ്ങിയ മേരി, കന്നിപ്പോരാട്ടത്തിൽതന്നെ ഷോട്ട്പുട്ടിലും 100 മീറ്റർ ഓട്ടത്തിലും സ്വർണമെഡലും ജാവലിൻ ത്രോയിൽ വെള്ളിമെഡലും സ്വന്തമാക്കുകയായിരുന്നു. മകൾ ജെമ്മ ജോസഫിന്റെ പ്രേരണയും പ്രോത്സാഹനവുമാണ് ഈ നേട്ടത്തിന് പിന്നിൽ. ഇടവകയിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ വികാരി ഫാ. തോമസ് പട്ടാംകുളം ഉപഹാരം നൽകി. അസിസ്റ്റന്റ് വികാരി ഫാ. ആൽബർട്ട് മാപ്പിളപ്പറമ്പിൽ, ഫാ. ജെസൽ കണ്ടത്തിൽ, ബ്രദർ ലിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews