x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

100 പേ​ർ​ക്ക് കൃ​ത്രി​മ​ക്കാ​ലു​ക​ൾ: ഹാ​പ്പി സ്റ്റെ​പ്സി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: October 5, 2026 05:54 AM IST | Updated: October 5, 2026 05:54 AM IST

ഹാ​പ്പി സ്റ്റെ​പ്സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കു​ന്നു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ടി.എസ്. പട്ടാഭിരാമൻ തുടങ്ങിയവർ സമീപം.

തൃ​ശൂ​ർ: ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ സ​ഹാ​യ​ത്തി​ൽ നൂ​റു​പേ​ർ​ക്കു കൃ​ത്രി​മ​ക്കാ​ലു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൃ​ശൂ​ർ, ക​ല്യാ​ണ്‍ സി​ൽ​ക്സ്, ല​യ​ണ്‍​സ് ക്ല​ബ് സ​ർ​വീ​സ് ട്ര​സ്റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഹാ​പ്പി സ്റ്റെ​പ്സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു വി​ത​ര​ണം. കു​രി​യ​ച്ചി​റ​യി​ലു​ള്ള ക​ല്യാ​ണ്‍​സ് സി​ൽ​ക്സ് കോ​ർ​പ​റേ​റ്റ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല്യാ​ണ്‍ സി​ൽ​ക്സ് ചെ​യ​ർ​മാ​നും പ​ദ്ധ​തി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സ​റു​മാ​യ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ, അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, ല​യ​ണ്‍​സ് ക്ല​ബ് സ​ർ​വീ​സ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് വ​ള​പ്പി​ല, ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സു​രേ​ഷ് കെ. ​വാ​ര്യ​ർ, എം​എ​ൽ​എ​മാ​രാ​യ കെ. ​രാ​ജ​ൻ, രാ​ജ​ൻ ജെ. ​പ​ല്ല​ൻ, എ​ൽ​സി​ഐ​എ​ഫ് ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. വി. ​അ​മ​ർ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up