x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നാ​ച്ചി കു​ളം ശു​ചീ​ക​ര​ണ​ത്തി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: October 8, 2026 06:18 AM IST | Updated: October 8, 2026 06:18 AM IST

ധോ​ണി ലീ​ഡ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും രാ​മ​ശേ​രി ഗാ​ന്ധി​ആ​ശ്ര​മം പ്ര​വ​ർ​ത്ത​ക​രും എ​ല​പ്പു​ള്ളി കു​ന്നാ​ച്ചി കു​ളം ശു​ചീ​ക​രി​ക്കു​ന്നു.

പാ​ല​ക്കാ​ട്: ധോ​ണി ലീ​ഡ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും രാ​മ​ശേ​രി ഗാ​ന്ധി​ആ​ശ്ര​മം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്നാ​ച്ചി കു​ളം ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ഈ ​മാ​സം 11 വ​രെ ശു​ചീ​ക​ര​ണം തു​ട​രും.

ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 127 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം നൂ​റ്റി​യ​ന്പ​തോ​ളം​പേ​ർ ഗ്രാ​മ​ത്തി​ൽ ക്യാ​ന്പ് ചെ​യ്താ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബി​ജു നി​ർ​വ​ഹി​ച്ചു.ലീ​ഡ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​തോ​മ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി.

ക​ലാ- സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ​കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​ളം വൃ​ത്തി​യാ​ക്ക​ൽ ന​ട​ത്തു​ന്ന​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up