x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​താ​ക്ക​ൾക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം

വെബ് ഡെസ്ക്
Published: October 6, 2026 11:13 PM IST | Updated: October 6, 2026 11:13 PM IST

വി​പു​ലീ​കൃ​ത​യോ​ഗം പോ​ളി​റ്റ് ബ്യു​റോ അം​ഗം എ.​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യ​കാ​ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ദ്വി​ദി​ന സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​നു തു​ട​ക്ക​മാ​യി. സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യോ​ഗം.

പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​കെ. ബി​ജു, പി.​രാ​ജീ​വ്, വി.​എ​ന്‍. വാ​സ​വ​ന്‍, എം.​വി. ജ​യ​രാ​ജ​ന്‍, പി.​ജ​യ​രാ​ജ​ന്‍, സ​ജി ചെ​റി​യാ​ന്‍, കേ​ന്ദ്ര ക​മ്മ​ിറ്റിയം​ഗം ഡോ. ​തോ​മ​സ് ഐ​സ​ക്ക്, മു​ന്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, നേ​താ​ക്ക​ളാ​യ കെ.​പി. ഉ​ദ​യ​ഭാ​നു, പി. ​ബി. ഹ​ര്‍​ഷ​കു​മാ​ര്‍, ടി. ​ഡി. ബൈ​ജു, ആ​ര്‍. സ​ന​ല്‍ കു​മാ​ര്‍, ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, കോ​മ​ളം അ​നി​രു​ദ്ധ​ന്‍, ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, കെ. ​അ​ന​ന്ത​ഗോ​പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വേ​ദി​യി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജി​ല്ല​യി​ലെ നാ​ല് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളും എ​ല്‍​ഡി​എ​ഫി​നു ന​ഷ്‌​ട​മാ​യ​തും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ​രാ​ജ​യ​വു​മാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്ത​ത്. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നേ​താ​ക്ക​ളു​ടെ​മേ​ല്‍ കെ​ട്ടി​വ​ച്ചു​കൊ​ണ്ടാ​ണ് പ​ല​രും പ്ര​സം​ഗി​ച്ച​ത്. ഏ​രി​യ​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടു​ക​ളും പ്ര​തി​നി​ധി​ക​ള്‍ അ​ക്ക​മി​ട്ട് നി​ര​ത്തി. പി​ണ​റാ​യി വി​ജ​യ​ന്‍റെ ശൈ​ലി​യെ​യും ചോ​ദ്യം ചെ​യ്തു. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രേ​യും രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ണ്ടാ​യി. പ​രാ​ജ​യ​ത്തി​നു​ശേ​ഷം പാ​ര്‍​ട്ടി വേ​ദി​ക​ളി​ല്‍ നി​ന്നും വീ​ണാ ജോ​ര്‍​ജ് വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മൂ​ന്നാം സ്ഥാ​ന​ത്താ​യ​തും ച​ര്‍​ച്ച​യി​ലെ​ത്തി. കോ​ന്നി​യി​ല്‍ ക​ഷ്‌​ടി​ച്ചു ക​ട​ന്നു​കൂ​ടി​യെ​ങ്കി​ലും വോ​ട്ടു​ക​ളി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ജി​ല്ലാ സെ​ക്ര​ട്ട​റി സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളെ അ​ടൂ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള​വ​ര്‍ വി​മ​ര്‍​ശി​ച്ചു. രാ​ജു ഏ​ബ്ര​ഹാം ചു​മ​ത​ല​യേ​റ്റ​ശേ​ഷ​മാ​ണ് പാ​ര്‍​ട്ടി​ക്ക് ക​ന​ത്ത പ​രാ​ജ​യം നേ​രി​ടേ​ണ്ടി​വ​രു​ന്ന​തെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ക്ഷം. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ട്ടി​ക​യി​ലാ​യ എ. ​പ​ത്മ​കു​മാ​റി​നെ പാ​ര്‍​ട്ടി സം​ര​ക്ഷി​ച്ചു നി​ര്‍​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മ​വും വി​മ​ര്‍​ശ​ന​ത്തി​നി​ട​യാ​ക്കി. ച​ര്‍​ച്ച ഇ​ന്നും തു​ട​രും.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യ തി​രി​ച്ച​ടി
ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട​ണം: വി​ജ​യ​രാ​ഘ​വ​ന്‍

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് ന​ല്ല തി​രി​ച്ച​ടി നേ​രി​ട്ടു​വെ​ന്നും ഇ​തു ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട​ണ​മെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍. സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തു സ്വാ​ധീ​നം ഉ​ണ്ടാ​ക്കാ​നാ​കാ​ത്ത കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നു. ജ​ന​സ്വാ​ധീ​ന​മു​ള്ള സി​പി​എം നേ​താ​ക്ക​ള്‍ തോ​റ്റു. സി​പി​എ​മ്മി​ന്‍റെ ക​രു​ത്തും ബ​ല​ഹീ​ന​ത​യും ച​ര്‍​ച്ച ചെ​യ്യ​ണം. പ​രി​മി​തി​ക​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ ഉ​ള്‍​പാ​ര്‍​ട്ടി ച​ര്‍​ച്ച ന​ട​ക്ക​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ​യും വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ കോ​ടി​ക്ക​ണ​ക്കി​നു ആ​ളു​ക​ളെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്നു നീ​ക്കി. ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ക​മ്മി​ഷ​ന്‍ ഉ​ണ്ടാ​ക്കി​യ​ത്. ചെ​റു​ത്തു നി​ല്പി​നു വേ​ഗം വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന​ത് പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു.

സി​പി​എ​മ്മി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ട​ല്‍ രാ​ഷ്‌​ട്രീ​യ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. പി​ണ​റാ​യി​യെ കൈ​ക്കൂ​ലി കേ​സി​ല്‍ പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു. സേ​വ​നം കൊ​ടു​ത്ത​തി​നാ​ണ് പി​ണ​റാ​യി​യു​ടെ മ​ക​ള്‍​ക്കെ​തിരേ നീ​ങ്ങു​ന്ന​ത്. ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ത ബാ​ധി​ച്ച മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. സു​പ്രീം​കോ​ട​തി​വ​രെ പോ​യി​ട്ടും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഇ​ഡി​ക്ക് രാ​ഷ്‌​ട്രീ​യ​മു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ വേ​ട്ട​യാ​ടാ​ല്‍ എ​ന്ന അ​പ​ക​ട​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ങ്ങു​ന്ന​ത്. ഇ​തി​നു കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രും കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

പി. ​ജെ. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​മാ​പ​നം കു​റി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ക്കു​ന്ന റാ​ലി​യും സ​മ്മേ​ള​ന​വും എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : Nattuvishesham Districtnews Deepikanews Sharp criticism

Recent News

Corehub Up