x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​ര​ത്തെ പാ​ത​യോ​ര​ത്ത് നാ​ട​ൻ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു

വെബ് ഡെസ്ക്
Published: October 5, 2026 04:28 AM IST | Updated: October 5, 2026 04:28 AM IST

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പാ​ത​യോ​ര​ത്ത് നാ​ട​ൻ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​ഇ​ന്ദു ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ​പ്പു​റം മു​ത​ൽ ആ​ലി​ങ്കീ​ൽ വ​രെ​യു​ള്ള പാ​ത​യോ​ര​ത്ത് നാ​ട​ൻ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ത​ന​ത് ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നൂ​റോ​ളം നാ​ട​ൻ മാ​വി​ൻ​തൈ​ക​ളും പ്ലാ​വി​ൻ തൈ​ക​ളും ന​ട്ട​ത്.

ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ​യും ഹ​രി​ത​ക​ർ​മ​ന​യ​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​വ സം​ര​ക്ഷി​ക്കും. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​ഇ​ന്ദു ദി​ലീ​പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. മു​ഹ​മ്മ​ദ്‌ റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. അ​ഖി​ല, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​എം. സ​ന്ധ്യ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ, ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up