വിമൺ വെൽഫെയർ സർവീസസ് തൃപ്പൂണിത്തറ ഫൊറോനയുടെ സുവർണ ജൂബിലിയാഘോഷം എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാ
തൃപ്പൂണിത്തുറ: വിമൺ വെൽഫെയർ സർവീസസ് തൃപ്പൂണിത്തുറ ഫൊറോനയുടെ സുവർണ ജൂബിലിയാഘോഷം സുവർണജ്യോതി 2026 എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
ഫൊറോന ഡയറക്ടർ ഫാ. ജോസഫ് താമരവെളി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജെയ്നി സാംരാജ്, ആനിമേറ്റർ സിസ്റ്റർ ലിമ റോസ്, സിസ്റ്റർ സുമ, കൈക്കാരൻ ജോർജ് തേരേഴത്ത്, ഫൊറോന പ്രസിഡന്റ് ബോബി സാജൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ, സമ്മാനദാനം എന്നിവ നടന്നു.
Tags : Nattuvishesham DistrictNews