x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡി​ലെ കൂ​റ്റ​ൻ പാ​റ

വെബ് ഡെസ്ക്
Published: October 6, 2026 05:24 AM IST | Updated: October 6, 2026 05:24 AM IST

കു​ന്ന​ത്തൂ​ർ​പ്പാ​ടി-​കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡി​ലെ കൂ​റ്റ​ൻ ക​രി​ങ്ക​ൽ പാ​റ.

കാ​ഞ്ഞി​ര​ക്കൊ​ല്ലി: കു​ന്ന​ത്തൂ​ർ​പ്പാ​ടി, പാ​ടാം​ക​വ​ല, കാ​ഞ്ഞി​ര​ക്കൊ​ല്ലി പ്ര​ധാ​ന​റോ​ഡി​ൽ ഉ​രു​ണ്ടു​വീ​ണ കൂ​റ്റ​ൻ ക​രി​ങ്ക​ൽ പാ​റ മാ​റ്റാ​ത്ത​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ദുരിതമായി. ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ചെ​യാ​ണ് ക​ന​ത്ത​മ​ഴ​യ്ക്ക് ശേ​ഷം കൂ​റ്റ​ൻ​പാ​റ കു​ന്നി​ൽ നി​ന്ന് റോ​ഡ​രി​ലേ​ക്ക് പ​തി​ച്ച​ത്. വാ​ഹ​നം കു​റ​വാ​യ​തി​നാ​ൽ ത​ല​നാ​രി​ഴ​യ്ക്ക് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ ര​ണ്ടു ബ​സു​ക​ളും കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ​ത്തു​ന്ന ടൂ​റി​സ്റ്റ് ബ​സു​ക​ളും മ​റ്റു​വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​വു​ന്ന​ത്. പാ​റ​യു​ടെ എ​തി​ർ​ഭാ​ഗ​ത്ത് താ​ഴ്ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ രാ​ത്രി​യി​ൽ അ​പ​ക​ടം എ​റെ​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. സീ​സ​ൺ തു​ട​ങ്ങി​യ​തി​നാ​ൽ ദി​വ​സ​വും രാ​ത്രി​യും പ​ക​ലും ഇ​തു​വ​ഴി ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​ണ്.
‌ആ​രു മാ​റ്റു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​മാ​ണ് പാ​റ റോ​ഡ​രി​കി​ൽ ത​ന്നെ സ്ഥി​തി ചെ​യ്യു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​രാ​തി​പ്പെ​ട്ടു. വ​ലി​യ ടൂ​റി​സ്റ്റ് ബ​സു​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up