സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തൃശൂർ കേന്ദ്ര കൗണ്‍സിലിന്റെ ജൂബിലിയും സംയുക്ത തിരുനാളും മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ സഹായമെത്രാൻ മാർ ടോണി ന
മരത്താക്കര: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തൃശൂർ കേന്ദ്ര കൗണ്‍സിലിന്റെ ജൂബിലിയും വിശുദ്ധ വിൻസെന്റ് ഡി പോളിന്റെയും വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാമിന്റെയും സംയുക്ത തിരുനാളും മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ ആഘോഷിച്ചു.
വാർഷിക പൊതുസമ്മേളനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. അംഗത്വ ജൂബിലേറിയൻമാരെ ആദരിച്ചു. ഡയാലിസിസ് മെഷീൻ ഫണ്ടുശേഖരണത്തിന്റെ ഉദ്ഘാടനം ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കയിൽനിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ബിഷപ് നിർവഹിച്ചു.
സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റ് ബ്രദർ ജൂഡ് മംഗൾരാജ്, ഫാ. ജിക്സണ്‍ താഴത്ത്, ഫാ. വർഗീസ് കുത്തൂർ, ഫാ. ജോസഫ് മുരിങ്ങാത്തേരി, ഫാ. ക്ലീറ്റസ് കിഴക്കൂടൻ, സിസി പ്രസിഡന്റ് കെ.കെ. പോൾസണ്‍, ജോസ് ജെ. മഞ്ഞളി, റീന ജെയിംസ്, സിസ്റ്റർ റെയ്മ ജീസ്, ട്രസ്റ്റി ബെന്നി ചിറയത്ത്, കെ.എ. ഷിബു, ബിജു വർഗീസ്, ജോയ് പോൾ, ഷാജു തൊമ്മാന, ടി.യു. ജെയ്സണ്‍ എന്നിവർ പ്രസംഗിച്ചു.
റോളി സണ്ണി, സി.കെ. വിൻസ ൻ, സി.എസ്. ക്രിസ്റ്റോ, ഒ.ഡി. ജോസഫ്, ബേബി മൂക്കൻ, ലീല സാബു, ജോസ് കുത്തൂർ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews