x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ മ​ഹാ​യ​ജ്ഞം

വെബ് ഡെസ്ക്
Published: October 4, 2026 06:01 AM IST | Updated: October 4, 2026 06:01 AM IST

ഗാ​ന്ധി​ജ​യ​ന്തിദി​ന​ത്തി​ൽ ‘ന​ന്മ​’യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ണാ​വ് മു​ത​ൽ മു​ത​ൽ ധോ​ണി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ മ​ഹാ​യ​ജ്ഞം ന​ട​ത്തിയ ജ​ന​കീ​യ കൂ​ട്ടാ​യ്മ.

ഒ​ല​വ​ക്കോ​ട്: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ‘ന​ന്മ​’യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ താ​ണാ​വ് മു​ത​ൽ മു​ത​ൽ ധോ​ണി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ മ​ഹാ​യ​ജ്ഞം ന​ട​ത്തി. അ​ക​ത്തേ​ത്ത​റ പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ തു​ട​ങ്ങി പൊ​തു​സ​മൂ​ഹം ഒ​ന്നാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​പാ​ടി താ​ണാ​വി​ൽ ജി​ല്ലാ പൊ​ലി​സ് ചീ​ഫ് അ​ബ്ദു​ൾ റാ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കെ. ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ഡ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ഡോ. ​തോ​മ​സ് ജോ​ർ​ജ് മാ​ലി​ന്യ​മു​ക്ത പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.

പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ, അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത്, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സ​തീ​ഷ്, ഹേ​മാം​ബി​ക ന​ഗ​ർ സി​ഐ ഓ​ഫ് പൊ​ലി​സ് ഹ​രീ​ഷ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ശ്രീ​ദേ​വ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റി​യാ​ൻ, പ്രി​യ വെ​ങ്കി​ടേ​ഷ്, ന​ന്മ സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up