x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ലി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം

വെബ് ഡെസ്ക്
Published: October 8, 2026 05:28 AM IST | Updated: October 8, 2026 05:28 AM IST

ബ​ളാ​ൽ കു​ഴി​ങ്ങാ​ട് ഉ​ന്ന​തി​യി​ലെ മാ​ണി​ക്യ​ന്‍റെ വീ​ട്ടി​ലെ സ്വി​ച്ച് ബോ​ർ​ഡ് ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ.

ബ​ളാ​ൽ: കു​ഴി​ങ്ങാ​ട് ഉ​ന്ന​തി​യി​ൽ ഇ​ടി​മി​ന്ന​ലി​ൽ നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. മാ​ണി​ക്യ​ൻ ക​ണ​ക്കൂ​റി​ന് (67) ശാ​രീ​രാ​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി. ഇ​ടി​വെ​ട്ടി​യ​പ്പോ​ൾ വാ​ഷ്ബേ​സി​നി​ൽ പി​ടി​ച്ച് കൈ​ക​ഴു​കു​ക​യാ​യി​രു​ന്ന മാ​ണി​ക്യ​ന്‍റെ ശ​രീ​ര​മാ​സ​ക​ലം ത​രി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ക​യും നി​ല​ത്ത് വീ​ഴു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ വ​യ​റിം​ഗ് ഉ​രു​കി ന​ശി​ക്കു​ക​യും വീ​ടി​ന്‍റെ ത​റ​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​ത്തു​ള്ള രാ​ഘ​വ​ന്‍റെ വീ​ടി​ന്‍റെ വ​യ​റിം​ഗും ഇ​ടി​മി​ന്ന​ലി​ൽ ക​ത്തി​പ്പോ​യി.​സം​ഭ​വ​സ്ഥ​ലം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ല​ത​യും വാ​ർ​ഡ് മെം​ബ​ർ ഷാ​ജ​ൻ പൈ​ങ്ങോ​ട്ടും സ​ന്ദ​ർ​ശി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up