വികാരി ഫാ. ജോര്‍ജ് കപ്പുക്കാലയില് വയോജനങ്ങളെ ആദരിച്ചപ്പോള്‍.
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ കെസിസി (ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്), കെസിഡബ്ല്യഎ (ക്നാനായ കത്തോലിക്ക വിമന്‍സ് അസോസിയേഷന്) എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വയോജന സംഗമം നടത്തി.
വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. എബിന് കുന്നപ്പള്ളിയില്‍, മനോജ് ഉതുപ്പാന്, മേഴ്സി ബെന്നി, ജോണി പുത്തന്‍കണ്ടത്തില്‍, റെനി വെച്ചുവെട്ടിക്കല്‍, ജോബി ചാമക്കാലായില്‍, സിജോ ചെമ്പഴയില്, ആന്‍സി വെട്ടികുന്നേല്‍, ദീപ ബെന്നി, റെജിമോള്‍ പുറക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.