x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മ്മേ​ള​ന പ​താ​ക പ്ര​യാ​ണം ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ

വെബ് ഡെസ്ക്
Published: October 8, 2026 05:44 AM IST | Updated: October 8, 2026 05:44 AM IST

റോ​മി​ൽ 19 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന ആ​ഗോ​ള ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള പ​താ​ക പ്ര​യാ​ണ​ത്തി​ന് ത​ല​ശേ​രി ബി​ഷ​പ് ഹൗ​സി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ല

ത​ല​ശേ​രി:​ റോ​മി​ൽ 19 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന ആ​ഗോ​ള ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള പ​താ​ക പ്ര​യാ​ണം ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ​ത്തി. വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ രൂ​പ​ത​ത​ല സ്വീ​ക​ര​ണ​ത്തി​നുശേ​ഷം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പ​താ​ക പ്ര​യാ​ണ​മാ​ണ് ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ​ത്തി​യ​ത്. പ​താ​ക പ്ര​യാ​ണ​ത്തി​ന് ത​ല​ശേ​രി ബി​ഷ​പ് ഹൗ​സ് ഗേ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സ്വീ​ക​ര​ണ യോ​ഗം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ ‌, അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ.​ ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട്, ഫാ. ​ജോ​ജി ക​ക്ക​ര​മ​റ്റ​ത്തി​ൽ, ഫാ. ​ജോ​സ് വെ​ട്ടി​ക്ക​ൽ, ബെ​ന്നി ആ​ന്‍റ​ണി, ജി​മ്മി ആ​യി​ത്ത​മ​റ്റം, പീ​യൂ​സ് പ​റ​യി​ടം, സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up