x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​യേ​റ്റ ഭൂ​മി​യി​ലെ ഫെ​ൻ​സിം​ഗ് ലൈ​നു​ക​ൾ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി

വെബ് ഡെസ്ക്
Published: October 5, 2026 10:36 PM IST | Updated: October 5, 2026 10:36 PM IST

വ​നം-​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ നി​ർ​വ​ഹി​ക്കു​ന്നു.

കു​മ​ളി: കൈ​യേ​റ്റ ഭൂ​മി​യി​ലെ​യും റ​വ​ന്യൂ-​വ​നം ഭൂ​മി​യി​ലെ​യും ഫെ​ൻ​സിം​ഗ് ലൈ​നു​ക​ളും ത​ട​സ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. കു​മ​ളി​യി​ൽ വ​നം-​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വു​മൂ​ലം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കും. വ​നം​വ​കു​പ്പ് മാ​ത്രം വി​ചാ​രി​ച്ചാ​ൽ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ല.

പ​രി​സ്ഥി​തി സ്നേ​ഹി​ക​ളും ക​ർ​ഷ​ക​രും സ​ർ​ക്കാ​രു​മാ​യി കൈ​കോ​ർ​ക്ക​ണം. ക​ർ​ഷ​ക​രെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട ദു​ഷ്ക​ര​മാ​യ ദൗ​ത്യ​മാ​ണ് വ​നം​വ​കു​പ്പി​ന്. അ​തു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങു​ന്ന ആ​ന​ക​ളെ ഓ​ടി​ക്കാ​ൻ പ​ട​ക്ക​മെ​റി​യു​ന്ന രീ​തി മാ​റ്റ​ണം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പോ​സി​റ്റീ​വ് ക​ണ്ടീ​ഷ​നിം​ഗ് രീ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എം​എ​ൽ​എ​മാ​രാ​യ സി​റി​യ​ക് തോ​മ​സ്, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​എം. വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഡോ. ​പി. പു​ഗ​ഴേ​ന്തി, കോ​ഴി​മ​ല രാ​ജാ​വ് രാ​മ​ൻ രാ​ജ​മ​ന്നാ​ൻ, ഷാ​ജി കു​രി​ശു​മൂ​ട്, വൈ​ൽ​ഡ് ലൈ​ഫ് ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Fencing lines

Recent News

Corehub Up