x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​മാ​യ​വ​രു​ടെ അ​നു​ഭ​വ​സ​മ്പ​ത്ത് പു​തു​ത​ല​മു​റ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം: മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്ക്
Published: October 5, 2026 12:05 AM IST | Updated: October 5, 2026 12:05 AM IST

അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല പ​രി​പാ​ടി ഉ​ണ​ർ​വ് ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം ഗ​വ.​യു​പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി എം. ​ലി​ജു ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

ചെ​ട്ടി​കു​ള​ങ്ങ​ര: വാ​ർ​ധ​ക്യം ഒ​രു സ​ങ്ക​ല്പ​മാ​ണെ​ന്നും പ്രാ​യ​മാ​യ​വ​രു​ടെ നാ​ട്ട​റി​വ്, തൊ​ഴി​ൽ രം​ഗ​ത്ത് ല​ഭി​ക്കു​ന്ന അ​നു​ഭ​വം എ​ന്നി​വ പു​തി​യ ത​ല​മു​റ​യ്ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെന്നും മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല പ​രി​പാ​ടി ഉ​ണ​ർ​വ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ശ​രീ​രം പ്രാ​യ​മാ​കു​മ്പോ​ഴും മ​ന​സ് പ്രാ​യ​മാ​കു​ന്നി​ല്ല എ​ന്ന​റി​യ​ണം. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​ണ് ഉ​ണ​ർ​വ്.

പ്രാ​യ​മാ​യ​വ​ർ​ക്ക് ന​ല്ല ചി​കി​ത്സ, ന​ല്ല പ​രി​ച​ര​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ഉ​ണ​ർ​വി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്, അ​നു​ഭ​വം പ​ങ്കു​വെ​ക്ക​ൽ തു​ട​ങ്ങി​യ​വ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​ന്ന​താ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ചെ​ട്ടി​കു​ള​ങ്ങ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​നോ​ഹ​ര​മാ​യി വ​യ​സാ​കാം.

പോ​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​നം ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ ഗീ​താ ല​ക്ഷ്മി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി.​വി. വി​ദ്യ ആ​രോ​ഗ്യ സ​ന്ദേ​ശം ന​ൽ​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നി ജ​യി​ൻ, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സി​ന്ധു ദി​വാ​ക​ര​ൻ, ചെ​ട്ടി​കു​ള​ങ്ങ​ര​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പു​ഷ്പ​രാ​ജ​ൻ, എ​സ്. സാ​ജ​ന , ഐ. ​അ​മ്പി​ളി, കെ.​ജി. അ​ച്ച​ൻ കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up