x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശു​പ​ത്രി മാ​ലി​ന്യം റോ​ഡ​രി​കി​ൽ ത​ള്ളി​യ​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: October 6, 2026 06:09 AM IST | Updated: October 6, 2026 06:09 AM IST

ആ​ശു​പ​ത്രി മാ​ലി​ന്യം റോഡരികിൽ ത​ള്ളി​യ നി​ല​യി​ൽ.

കാ​ട്ടാ​ക്ക​ട: ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ റോ​ഡ​രി​കി​ൽ കൂ​ട്ട​ത്തോ​ടെ ത​ള്ളി​യ​താ​യി പ​രാ​തി. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​ക​ത്തി​ൻ​മൂ​ട്- ​ഇ​ള​വ​ൻ​കോ​ണം വാ​ർ​ഡി​ൽ ചാ​ന​ലി​ന് സ​മീ​പ​മാ​ണ് മാലിന്യം തള്ളിയിരിക്കു​ന്ന​ത്

ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള്ള​തെ​ന്ന് സം​ശ​യി​ക്കു​ന്ന 300 ഓ​ളം പൊ​തി​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പ​ഞ്ഞി, ര​ക്തം പു​ര​ണ്ട തു​ണി​ക​ൾ, മ​രു​ന്ന് വെ​ച്ചു​കെ​ട്ടി​യ ബാ​ൻ​ഡേ​ജു​ക​ൾ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് പൊ​തി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
മാ​ലി​ന്യ​പ്പൊ​തി​ക​ൾ നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി​യ​തോ​ടെ റോ​ഡി​ലാ​കെ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്നാ​ണ് മാ​ലി​ന്യം ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. എ​ന്നാ​ൽ മാ​ലി​ന്യം എ​വി​ടെ നി​ന്നാ​ണ് എ​ത്തി​ച്ച​തെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് സ​മീ​പ​വും കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ദി​വ​സ​വും സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലു​മാ​ണ് മെ​ഡി​ക്ക​ൽ മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​ങ്കു​വ​ച്ചു.

മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ, റോ​ഡ​രി​കി​ൽ അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ഡ് മെ​മ്പ​ർ പൊലിസി​ലും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കും. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നൊ​പ്പം ഇ​ത് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up