സഹകരണവകുപ്പിന്റെ ആശ്വാസ് പദ്ധതിയുടെ മുകുന്ദപുരം താലൂക്കുതല അദാലത്തില്‍ ചെയര്മാന് തോമസ് ഉണ്ണിയാടന് എംഎല്‍എ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: സഹകരണവകുപ്പിന്റെ ആശ്വാസ് പദ്ധതിയിലൂടെ മുകുന്ദപുരം താലൂക്കില്‍ നാല് അദാലത്തുകളിലായി പരിഗണിച്ചത് 58 വായ്പാ ഫയലുകള്‍.
വായ്പയെടുത്തവര്‍ മരിക്കു കയും വായ്പാ തിരിച്ചടവിനു മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതാവുകയുംചെയ്ത നിര്ധനരായവര്ക്കും മാരകരോഗം പിടിപെട്ട് വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കും നൂറുശതമാനം വരെ പലിശ ഇളവ് ചെയ്തു കൊടുക്കാന്‍ ശിപാര്‍ശ ചെയ്തതായി ആശ്വാസ് 2026 താലൂക്കുതല കമ്മിറ്റിയുടെ ചെയര്മാന് തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു.
ഏകദേശം 4.57 കോടി രൂപയുടെ ഇളവിനുവേണ്ടിയുള്ള ശുപാര്‍ശകളാണ് കമ്മിറ്റി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ടി.കെ. ഉണ്ണികൃഷ്ണന്, അസി. ഡയറക്ടര്‍ സ്മൃതി സത്യന്, അസി. രജിസ്ട്രാര്‍ ബിജു ഡി. കുറ്റിക്കാട്ട് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews