കക്കയം ഡാം സൈറ്റ് റോഡിലെ ഏഴാം പാലത്തിന് സമീപം റോഡിലേക്ക് മരം വീണ നിലയിൽ.
കൂരാച്ചുണ്ട് : ഇന്നലെ പെയ്ത ശക്തമായ മഴയിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മരം വീണ് നാശനഷ്ടം. രണ്ടാം വാർഡ് ശങ്കരവയൽ അരീക്കുഴിയിൽ ജിതേഷിന്റെ വീടിനു മുകളിൽ മരം വീണ് കോൺക്രീറ്റിനും വീടിനോട് ചേർന്നുള്ള ഷെഡിന്റെ ഷീറ്റിനും നാശം സംഭവിച്ചു.
പഞ്ചായത്തിലെ താന്നിയാംകുന്ന് മേഖലയിൽ കാറ്റുവീശി വൈദ്യുതി ലൈനിൽ മരം വീണ് വൈദ്യുതിക്കാലുകൾ തകർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.
കക്കയം ഡാം സൈറ്റ് റോഡിലെ ഏഴാം പാലത്തിനു സമീപം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.