പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സംസ്ഥാന പ്രഫഷണൽ നാടകോത്സവത്തിന് തുടക്കംകുറിച്ച് ജില്ലാപഞ്ചായത്തംഗം കെ.പി. സന്ദീപ് കൊടിയേറ്റുന്നു.
തൃപ്രയാർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഈ മാസം 11 മുതൽ 23 വരെ നടത്തുന്ന സംസ്ഥാന പ്രഫഷണൽ നാടകോത്സവത്തിന് കൊടിയേറി. ജില്ലാ പഞ്ചായത്തംഗം കെ.പി സന്ദീപ് കൊടിയേറ്റം നിർവഹിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷില്ലി ജിജുമോൻ അധ്യക്ഷയായി.
മുൻ എംഎൽഎ കെ.യു. അരുണൻ, വാർഡ് മെമ്പർ നിത്യ ബിജു, എൻ.ജി. ജയരാജ്, എ.ബി. ജയപ്രകാശ്, സി.എം. പരമശിവൻ, സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ, സെക്രട്ടറി ഇ.പി. സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു. 11 ന് ഉച്ചയക്ക് രണ്ടിന് നടക്കുന്ന വാർഷികാഘോഷ പരിപാടികൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടൻ ടി.ജി. രവി നാടകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
Tags : NattuVishesham DistrictNews