x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജ​തജൂ​ബി​ലി​നിറവി​ൽ ചി​റ്റ​ടി​യി​ലെ അ​നു​ഗ്ര​ഹഭ​വ​ൻ

ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ
Published: October 4, 2026 06:09 AM IST | Updated: October 4, 2026 06:09 AM IST

അ​നു​ഗ്ര​ഹഭ​വ​നി​ലെ ആ​ക്ടി​വി​റ്റി റൂം.

വ​ട​ക്ക​ഞ്ചേ​രി: സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ശ്രീ​കോ​വി​ലാ​ണ് എ​ഫ്സി​സി സ​ന്യാ​സ​സ​മൂ​ഹം ന​ട​ത്തു​ന്ന ചി​റ്റ​ടി​യി​ലെ അ​നു​ഗ്ര​ഹ​ഭ​വ​ൻ. 2001 ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങി​യ അ​നു​ഗ്ര​ഹ ഭ​വ​ൻ 25 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​വും ആ​ക്ടി​വി​റ്റി റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ചി​റ്റ​ടി പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, അ​നു​ഗ്ര​ഹ​ഭ​വ​നി​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

മം​ഗ​ലം​ഡാം സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ളു​മു​ണ്ടാ​യി. ഭ​വ​നി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള ആ​ക്ടി​വി​റ്റി റൂം ​ക​ളി​യു​പ​ക​ര​ണ​ങ്ങ​ളു​ടെ വ​ർ​ണ​ലോ​ക​മാ​ണ്. കു​ട്ടി​ക​ൾ​ക്ക് വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണ് ആ​ക്ടി​വി​റ്റി റൂം. ​പ​രി​മി​തി​ക​ളി​ലും കു​ട്ടി​ക​ൾ അ​വി​ടെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്നു. പ​ല​വി​ധ വൈ​ക​ല്യ​ങ്ങ​ളു​ള്ള 22 കു​ട്ടി​ക​ളാ​ണ് അ​നു​ഗ്ര​ഹ ഭ​വ​നി​ലു​ള്ള​ത്. പ​ല ഭാ​ഷ​ക്കാ​രും ദേ​ശ​ക്കാ​രും ഇ​വി​ടെ​യു​ണ്ട്. ഏ​ഴു വ​യ​സു​കാ​രി അ​ന​ഘ മു​ത​ൽ 52 വ​യ​സു​ള്ള ശ​ശി​ക​ല വ​രെ​യു​ണ്ട് ശാ​രീ​രി​ക പ​രി​മി​തി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ൽ. അ​വ​രെ പ​രി​ച​രി​ക്കാ​നും സ്നേ​ഹി​ക്കാ​നും ലാ​ളി​ക്കാ​നു​മാ​യി അ​ഞ്ചു ക​ന്യാ​സ്ത്രീ​ക​ൾ. മ​ദ​ർ സി​സ്റ്റ​ർ മേ​ബി​ളി​നെ കൂ​ടാ​തെ സി​സ്റ്റ​ർ സ്റ്റെ​ല്ല, സി​സ്റ്റ​ർ മാ​ർ​ഗ്ര​റ്റ്, സി​സ്റ്റ​ർ സി​യ മ​രി​യ, സി​സ്റ്റ​ർ അ​നി​ല. ഒ​റ്റ​പ്പെ​ട്ട പി​ഞ്ചു​മ​ന​സു​ക​ളു​ടെ അ​ഭ​യ കേ​ന്ദ്ര​മാ​ണി​ത്. ബു​ദ്ധി വ​ള​ർ​ച്ച​യി​ല്ലാ​ത്ത​വ​ർ, വൈ​ക​ല്യ​ങ്ങ​ളി​ൽ വി​രൂ​പ​രാ​യ​പ്പോ​ൾ മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​വ​ർ തു​ട​ങ്ങി ദൈ​ന്യ​ത​യു​ടെ​യും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ക​ഥ​ക​ൾ മാ​ത്ര​മു​ള്ള കു​ട്ടി​ക​ളാ​ണ് എ​ല്ലാ​വ​രും.

ചി​രി​ക്കാ​ൻ മാ​ത്രം ജ​നി​ച്ച​വ​ളാ​ണ് അ​നു​ഗ്ര​ഹ​ഭ​വ​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യ. അ​നു​ഗ്ര​ഹ​ഭ​വ​നി​ലേ​ക്ക് ആ​രെ​ങ്കി​ലും ക​യ​റി​ച്ചെ​ന്നാ​ൽ വി​ദ്യ​യാ​ണ് ഓ​ടി​വ​ന്ന് സ്വീ​ക​രി​ക്കു​ക. ഷേ​യ്ക്ക് ഹാ​ൻ​ഡ് ത​ന്ന് പി​ന്നെ ചു​റ്റി​പ്പ​റ്റി​നി​ൽ​ക്കും. സ്വ​യം ചി​രി​ച്ച് വേ​ദ​ന​ക​ൾ മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ തോ​ന്നും വി​ദ്യ​യെ ക​ണ്ടാ​ൽ. പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് വി​ദ്യ​ക്ക് ബു​ദ്ധി​വ​ള​ർ​ച്ച​യി​ല്ല മ​ദ​ർ സി​സ്റ്റ​ർ മേ​ബി​ൾ പ​റ​ഞ്ഞു. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് സ​ഹോ​ദ​രി ക​ളാ​യ 32 വ​യ​സു​ള്ള ആ​തി​ര​യും 29 വ​യ​സു​ള്ള ക്രി​സ്റ്റീ​ന​യും. ഇ​രു​വ​ർ​ക്കും സം​സാ​ര​ശേ​ഷി​യി​ല്ല. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​ണി​ചു​വ​ട്ടി​ൽ അ​മ്മ ഉ​പേ​ക്ഷി​ച്ച​താ​ണ് പ​ത്ത് വ​യ​സു​ള്ള മാ​ന​സി​നെ. ആ​റു വ​യ​സു​ള്ള​പ്പോ​ൾ ഇ​വി​ടെ എ​ത്തി​യ​താ​ണ്. അ​ടു​ത്ത​യി​ടെ വ​ന്ന​വ​രാ​ണ് മീ​ങ്ക​ര​ഡാ​മി​ൽ നി​ന്നു​ള്ള നി​ത്യ​യും പാ​ല​ക്കാ​ട് നി​ന്നു​ള്ള ശ​ര​ണ്യ​യും. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി വ​ഴി​യാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. ചു​റ്റും ക​മ്പി​ക​ൾ കൊ​ണ്ട് സം​ര​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ള്ള ക​ട്ടി​ലു​ക​ളി​ലെ ഓ​രോ ജീ​വി​ത​ത്തെ​കു​റി​ച്ചും മ​ദ​ർ സി​സ്റ്റ​ർ മേ​ബി​ൾ വി​വ​രി​ച്ചു കൊ​ണ്ടി​രു​ന്നു. അ​പൂ​ർ​വ രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ൽ കാ​ല​ഭേ​ദ​മി​ല്ലാ​തെ ക​ട്ടി​ലി​ൽ ക​ഴി​യു​ന്ന ഓ​രോ കു​ട്ടി​ക​ൾ​ക്കു മു​ണ്ട് ഇ​ത്ത​രം ക​ണ്ണു​നി​റ​യു​ന്ന ക​ഥ​ക​ൾ. കു​ട്ടി​ത്ത​ത്തി​ന്‍റെ കൊ​ഞ്ച​ലു​ക​ളോ പി​ണ​ക്ക​ങ്ങ​ളോ ആ​വ​ശ്യ​ങ്ങ​ളോ ഇ​വ​ർ​ക്കി​ല്ല. ന​ല്ല​തും ചീ​ത്ത​യും ചി​ക​ഞ്ഞു നോ​ക്കാ​തെ ഇ​വി​ടെ​യെ​ത്തു​ന്ന മ​ക്ക​ളെ​യെ​ല്ലാം സ്വ​ന്തം കൂ​ട​പി​റ​പ്പു​ക​ളെ പോ​ലെ പ​രി​പാ​ലി​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ സ​മ​ർ​പ്പി​ത​രാ​യ ക​ന്യാ​സ്ത്രീ​ക​ൾ.

കു​ട്ടി​ക​ളു​ടെ മ​ല മൂ​ത്ര​മെ​ല്ലാം ക​ട്ടി​ലി​ൽ ത​ന്നെ​യാ​ണ്. അ​തെ​ല്ലാം വൃ​ത്തി​യാ​ക്ക​ണം. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പാ​നീ​യ​ങ്ങ​ളും കു​ഴ​മ്പ് രൂ​പ​ത്തി​ലു​ള്ള മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളും വാ​രി കൊ​ടു​ക്ക​ണം. രാ​പ്പ​ക​ൽ ഇ​ട​വേ​ള​ക​ളി​ല്ലാ​തെ വേ​ണം ഈ ​ശു​ശ്രൂ​ഷ​ക​ളെ​ല്ലാം. ഓ​രോ കു​ട്ടി​ക​ളു​ടെ ഞെ​രു​ക്ക​ങ്ങ​ളും നോ​ട്ട​വും നി​ശ​ബ്ദ​ത​യു​മൊ​ക്കെ സി​സ്റ്റേ​ഴ്സ് തി​രി​ച്ച​റി​ഞ്ഞ് അ​വ​ർ​ക്ക് വേ​ണ്ട​ത് ന​ൽ​കും. സി​സ്റ്റേ​ഴ്സി​നെ സ​ഹാ​യി​ക്കാ​ൻ പ​ല​പ്പോ​ഴും മം​ഗ​ലം​ഡാ​മി​ൽ നി​ന്നും മ​റ്റും വി​ദ്യാ​ർ​ഥി​നി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​രു​മെ​ന്ന് സി​സ്റ്റ​ർ മേ​ബി​ൾ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up