അടുത്ത മാസം തോമാപുരം സെന്റ് തോമസ് സ്കൂളിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേളയുടെ വിളംബര ജാഥ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഫ്ലാഗ് ഓഫ് ചെയ്യ
ചിറ്റാരിക്കാൽ: ഒക്ടോബർ 6, 7, 8 തീയതികളിൽ തോമാപുരം സെന്റ് തോമസ് സ്കൂളിൽ നടക്കുന്ന 68-ാമത് ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേളയ്ക്ക് മുന്നോടിയായി വിളംബര ജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം സിന്ധു ജയിംസ്, സ്കൂൾ മാനേജർ ഫാ. ഡോ. മാണി മേൽവെട്ടം, പ്രിൻസിപ്പൽ ബിനു തോമസ്, മുഖ്യാധ്യാപകൻ സജി ജയിംസ് കണ്ണന്താനം, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രേഖ വർഗീസ് എന്നിവർ പ്രസംഗിച്ചു. ചിറ്റാരിക്കാൽ ടൗണിൽ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Tags : NattuVishesham DistrictNews