x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ൻ​സി​സ് അ​സീ​സി ഈ​ശോ​യെ അ​നു​ക​രി​ച്ച വി​ശു​ദ്ധ​ൻ: മാ​ർ പീ​റ്റ​ർ കൊ​ച്ചുപു​ര​യ്ക്ക​ൽ

വെബ് ഡെസ്ക്
Published: October 4, 2026 06:10 AM IST | Updated: October 4, 2026 06:10 AM IST

വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ ച​ര​മ വാ​ർ​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വ​ള്ളി​യോ​ട് ടി​ഒ​ആ​ർ അ​സീ​സി സ്നേ​ഹാ​ല​യ ആ​ശ്ര​മ​ത്തി​ൽ രൂ​പ​ത ബി

വ​ട​ക്ക​ഞ്ചേ​രി: ഈ​ശോ​യെ ഏ​റ്റ​വും അ​ടു​ത്ത് അ​നു​ക​രി​ച്ച വി​ശു​ദ്ധ​നാ​ണ് വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യെ​ന്ന് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു. വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ എ​ണ്ണൂ​റാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വ​ള്ളി​യോ​ട് ടി​ഒ​ആ​ർ അ​സീ​സി സ്നേ​ഹാ​ല​യ ആ​ശ്ര​മ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ആ​ഡം​ബ​ര ജീ​വി​ത​ത്തെ അ​ന്ധ​കാ​ര​മാ​യി ക​ണ്ട് വ​ലി​യ പ്ര​കാ​ശ​ത്തി​ലേ​ക്ക് മാ​റാ​ൻ വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​ന് ക​ഴി​ഞ്ഞ​ത് വി​പ്ല​വ​ക​ര​മാ​യ മാ​ന​സാ​ന്ത​ര​മാ​യി​രു​ന്നുവെന്നും ബി​ഷ​പ് പ​റ​ഞ്ഞു. മേ​ലാ​ർ​കോ​ട്, മം​ഗ​ലം​ഡാം, വ​ട​ക്ക​ഞ്ചേ​രി എ​ന്നീ മൂ​ന്ന് ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ.​തോ​മ​സ് വ​ട​ക്കും​ചേ​രി, ഫാ.​അ​ഡ്വ. റെ​ജി പെ​രു​മ്പി​ള്ളി​ൽ, ഫാ. ​സു​മേ​ഷ് നാ​ൽ​പ​താം​ക​ളം, ആ​ശ്ര​മം മു​ൻ സു​പ്പീ​രി​യ​ർ ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ എ​ന്നീ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലെ വൈ​ദി​ക​രും ദി​വ്യ​ബ​ലി​യി​ലും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കു​കൊ​ണ്ടു.​ അ​സീ​സി സ്നേ​ഹാ​ല​യ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ബേ​ബി പാ​റേ​ക്കാ​ട്ടി​ലി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​യി​രു​ന്നു ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച​ത്. സ​ന്യ​സ്ഥ​രും സി​സ്റ്റേ​ഴ്സി​നും പു​റ​മെ മേ​ഖ​ല​യി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു. സ്നേ​ഹ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up