ജില്ലാ കായികമേളയിൽ ഇൻക്ലൂസീവ് വിദ്യാർഥികളുടെ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തുന്ന അന്തിക്കാട് ബിആർസിയിലെ എയ്ഞ്ചൽ മരിയയും
തൃശൂർ: കാഴ്ചപരിമിതി മറികടന്ന് ട്രാക്കിൽ കുതിച്ച് കായികമേളയിലെ ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ. ഗൈഡ് റണ്ണർമാരുടെ പിന്തുണയോടെയാണ് താരങ്ങൾ മത്സരത്തിൽ പങ്കെടുത്തത്. 14 വയസിന് മുകളിലുള്ള ആണ്‍കുട്ടികളുടെ 100 മീറ്ററിൽ വടക്കാഞ്ചേരി ബിആർസിയിലെ ഇ.എസ്. സച്ചിനും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊടകര ബിആർസിയിലെ എയ്ഞ്ചൽ മരിയയും ഒന്നാം സ്ഥാനം നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പുഴക്കൽ ബിആർസി വിദ്യാർഥി അൻസ ജോയ്, ചൊവ്വന്നൂർ ബി.ആർ.സി വിദ്യാർത്ഥി റോഷി കുമാരി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തളിക്കുളം ബിആർസി വിദ്യാർത്ഥി കെ.ഡി. ഡിപിൻ ദേവ്, പുഴക്കൽ ബിആർസി വിദ്യാർഥി ടി.എസ്. അഷിത്ത് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇൻക്ലൂസീവ് വിഭാഗത്തിൽ ഏഴ് വിദ്യാർഥികളാണ് 100 മീറ്റർ ഓട്ടത്തിൽ മത്സരിച്ചത്.
Tags : Nattuvishesham DistrictNews