x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീടുകൾക്ക് ഭീ​ഷ​ണി​യാ​യ പാ​റ​ക്ക​ല്ലു​ക​ൾ പൊ​ട്ടി​ച്ചു​നീ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: October 8, 2026 06:19 AM IST | Updated: October 8, 2026 06:19 AM IST

കു​റ്റി​യാ​മ്പാ​ട​ത്ത് മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ പ്ര​ദേ​ശം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു.

പാ​ല​ക്ക​യം: പൂ​ഞ്ചോ​ല കു​റ്റി​യാ​മ്പാ​ട​ത്ത് റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ സ്വ​കാ​ര്യ​വ്യ​ക്തി മ​ല​യോ​രം തു​ര​ന്ന് മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ പ്ര​ദേ​ശം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

കി​ഴു​ക്കാം​തൂ​ക്കാ​യ 12 ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി മ​ണ്ണെ​ടു​ത്ത് ക​ട​ത്തി​യ​തോ​ടെ താ​ഴെ​യു​ള്ള മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ക​ടു​ത്ത ഉ​രു​ൾ​പൊ​ട്ട​ൽ, ദു​ര​ന്ത​ഭീ​തി​യി​ൽ ക​ഴി​യു​ന്ന​ത്.
നി​ല​വി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശം അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. യാ​തൊ​രു ശാ​സ്ത്രീ​യ പ​ഠ​ന​വു​മി​ല്ലാ​തെ ഉ​റ​പ്പി​ല്ലാ​ത്ത ഭൂ​മി​യി​ൽ മ​ണ്ണെ​ടു​പ്പ് ന​ട​ത്തി ക​ച്ച​വ​ടം ചെ​യ്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നോ റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നോ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് എ​തി​ര​ല്ലെ​ന്നു ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ട് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പ​രി​സ്ഥി​തി​ക്ക് കോ​ട്ടം​ത​ട്ടാ​തെ​യും ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കാ​തെ​യും വി​ദ​ഗ്ധ പ​ഠ​ന​ങ്ങ​ളു​ടെ​യും കൃ​ത്യ​മാ​യ സ​ർ​ക്കാ​ർ അ​നു​മ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

മ​ഴ ക​ന​ത്ത​തോ​ടെ ഇ​ള​കി​നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും മ​ൺ​തി​ട്ട​ക​ളും ഏ​തു​നി​മി​ഷ​വും താ​ഴേ​ക്ക് പ​തി​ക്കാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്.

പൂ​ഞ്ചോ​ല റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ചി​ട്ടു​ള്ള ക​ൽ​ക്കെ​ട്ടു​പോ​ലും ത​ക​ർ​ന്നു​വീ​ണ് വ​ലി​യ ദു​ര​ന്ത​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണം. താ​ഴേ​ക്ക് പ​തി​ക്കാ​ൻ പാ​ക​ത്തി​ൽ നി​ൽ​ക്കു​ന്ന വ​ൻ പാ​റ​ക്ക​ല്ലു​ക​ൾ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി പൊ​ട്ടി​ച്ചു​മാ​റ്റി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഉ​ത്ത​ര​വി​ട​ണം. സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി കെ.​എ. തു​ള​സി ടീ​ച്ച​ർ ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും മ​ഴ ശ​ക്ത​മാ​കു​ന്ന​തി​നു​മു​ൻ​പ് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ സം​ഘ​ടി​പ്പി​ച്ച് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി പൂ​വ​ത്തു​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി മാ​ളി​യേ​ക്ക​ൽ, കാ​ഞ്ഞി​ര​പ്പു​ഴ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ട്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ, രൂ​പ​താ സ​മി​തി അം​ഗം അ​ല​ക്സാ​ണ്ട​ർ തോ​മ​സ്, പൂ​ഞ്ചോ​ല യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലാ​ലു താ​ന്നി​പ്പൊ​തി​യി​ൽ, ജോ​യി ക​ന്നും​കു​ള​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up