x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഡ് ഗ്ലൗ ​പ​രി​ശീ​ല​നം: സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: October 6, 2026 05:46 AM IST | Updated: October 6, 2026 05:46 AM IST

ഡി​സി​ആ​ര്‍​ബി​എ​സി​പി സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടി​യം: ഓ​ണ്‍​ലൈ​ന്‍ ലോ​ക​ത്തെ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​ഴി​വു​ക​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സൈ​ബ​ര്‍ സു​ര​ക്ഷാ​സം​ബ​ന്ധ​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള പോ​ലീ​സ് ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള 'കി​ഡ് ഗ്ലൗ' ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ മു​പ്പ​ത്തി​യാ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ഷ​ഫീ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍​ന​ട​ന്ന ച​ട​ങ്ങ് അ​ഡീ​ഷ​ണ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡി​സി​ആ​ര്‍​ബി എ​സി​പി സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​എ​സ്‌​ഐ മാ​രാ​യ ഷി​ബു ജേ​ക്ക​ബ്, അ​രു​ണ്‍​കു​മാ​ര്‍, ഡി​സി​ആ​ര്‍​സി കൗ​ണ്‍​സി​ല​ര്‍ ക്ലോ​ഡ​റ്റ് ലാം​ബ​ര്‍​ട്ട്, ഡി-​ഡാ​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സു​വി​ദ്യ ബി​നോ​ജ്, ആ​ര്യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up