x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ മൊ​ത്ത​ത്തി​ല്‍ മ​ഴ കു​റ​യു​ന്നു

വെബ് ഡെസ്ക്
Published: October 7, 2026 05:59 AM IST | Updated: October 7, 2026 05:59 AM IST

കോ​ഴി​ക്കോ​ട്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പെ​യ്യു​ന്ന മ​ഴ​യു​ടെ സ്വ​ഭാ​വ​ത്തി​ലും കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ ഘ​ട​ന​യി​ലും ഗു​രു​ത​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​താ​യി ശാ​സ്ത്രീ​യ പ​ഠ​ന​റി​പ്പോ​ര്‍​ട്ട്. പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര മാ​സി​ക​യാ​യ ജേ​ണ​ല്‍ ഓ​ഫ് എ​ര്‍​ത്ത് സി​സ്റ്റം സ​യ​ന്‍​സി​ല്‍ ഈ ​മാ​സം അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ലാ​ണ് ഈ ​വി​വ​രം.

അന്പിളി ജി. ​ക​മ​ല​മ്മ, ഫാ​ത്തി​മ ജം​ഷീ​ന, ഡോ. ​യു. സു​രേ​ന്ദ്ര​ന്‍, കെ. ​ന​വീ​ന, എ.​എ​സ്. ശ്രു​തി, ഡോ. ​മ​നോ​ജ് പി. ​സാ​മു​വ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഗ​വേ​ഷ​ക സം​ഘ​മാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. 1986 മു​ത​ല്‍ 2022 വ​രെ​യു​ള്ള 37 വ​ര്‍​ഷ​ങ്ങ​ളി​ലെ പ്ര​തി​ദി​ന മ​ഴ​യു​ടെ വി​വ​ര​ങ്ങ​ളും കാ​ലാ​വ​സ്ഥാ മോ​ഡ​ലു​ക​ളും അ​പ​ഗ്ര​ഥി​ച്ചാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്.

ദീ​ര്‍​ഘ​കാ​ല​ത്തെ മൊ​ത്തം മ​ഴ​യു​ടെ അ​ള​വി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ലെ​ങ്കി​ലും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ പെ​യ്യു​ന്ന തീ​വ്ര​മ​ഴ​യു​ടെ നി​ര​ക്കി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ 80 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ പെ​രു​പ്പ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റ​ന്‍​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ​യും അ​റ​ബി​ക്ക​ട​ല്‍ തീ​ര​ത്തി​ന്‍റെ​യും സ​വി​ശേ​ഷ​മാ​യ ഭൂ​പ്ര​കൃ​തി ജി​ല്ല​യി​ലെ പ്ര​കൃ​തി​ദ​ത്ത മ​ഴ രീ​തി​ക​ളെ വ​ലി​യ​തോ​തി​ല്‍ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്ന് പ​ഠ​ന റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ഭീ​ഷ​ണി നേ​രി​ടാ​നും പ്ര​ദേ​ശി​ക​ത​ല​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​നും ഈ ​പ​ഠ​നം സ​ഹാ​യ​ക​മാ​കും. പ്ര​തി​വ​ര്‍​ഷം 3000 മി​ല്ലീ​മീ​റ്റ​റി​ല​ധി​കം മ​ഴ ല​ഭി​ക്കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ട​നീ​ള​മു​ള്ള ഒ​മ്പ​ത് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള 37 വ​ര്‍​ഷ​ത്തെ ദി​ന​പ​ത്ര മ​ഴ​ക്ക​ണ​ക്കു​ക​ളാ​ണ് പ​ഠ​ന​ത്തി​ല്‍ വി​ശ​ക​ല​നം ചെ​യ്ത​ത്.

മ​ഴ​ക്കാ​ല​ത്തി​ന്‍റെ സ​മ​യ ​മാ​റ്റം

ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ അ​ള​വി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ള്‍, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ മ​ഴ ക​ന​ക്കു​ന്ന രീ​തി​യി​ലേ​ക്ക് കാ​ല​വ​ര്‍​ഷ​ത്തി​ന് ര​ണ്ടു മു​ത​ല്‍ മൂ​ന്നു മാ​സം വ​രെ​യു​ള്ള സ​മ​യ​മാ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു ദി​വ​സ​ത്തോ​ളം അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു. ഇ​ത് ഉ​രു​ള്‍​പൊ​ട്ട​ല്‍, പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്നു.
ഭാ​വി പ്ര​വ​ച​ന​ങ്ങ​ള്‍
2021 മു​ത​ല്‍ 2050 വ​രെ​യു​ള്ള സ​മീ​പ​ഭാ​വി​യി​ല്‍ ജി​ല്ല​യി​ലെ വാ​ര്‍​ഷി​ക മ​ഴ ല​ഭ്യ​ത​യി​ല്‍ 30 മു​ത​ല്‍ 50 ശ​ത​മാ​നം​വ​രെ കു​റ​വു​ണ്ടാ​കാ​മെ​ന്ന് കാ​ലാ​വ​സ്ഥാ മാ​തൃ​ക​ക​ള്‍ പ്ര​വ​ചി​ക്കു​ന്നു. എ​ന്നാ​ല്‍, മൊ​ത്തം മ​ഴ കു​റ​യു​മ്പോ​ഴും കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യു​ടെ അ​ള​വ് വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

Tags : Nattuvishesham Districtnews Deepikanews Rainfall

Recent News

Corehub Up