Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാട്ടുവിശേഷം

Thrissur

ലോ​ഗോ പ്ര​കാ​ശ​നം

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വം 2026 ന്‍റെ ​ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. പു​ല്ലൂ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സി​എം​ഐ സ്‌​കൂ​ളി​ല്‍ മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ള വി​ക്ര​മ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പ​യ്യ​പ്പി​ള്ളി സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഷാ​രി വീ​ന​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

15, 16, 17 തീ​യ​തി​ക​ളി​ല്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സി​എം​ഐ സ്‌​കൂ​ളി​ല്‍ വ​ച്ചാ​ണ് ക​ലോ​ത്സ​വം. 32 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 2000 ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഷാ​ലി ജ​യ്‌​സ​ണ്‍ സ്വാ​ഗ​ത​വും ഫി​യോ​ണ സെ​ബാ​സ്റ്റ്യ​ന്‍ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Palakkad

ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്രൊ​പ്പോ​സ​ലു​ക​ള്‍ ന​ൽ​ക​ണം: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

പാ​ല​ക്കാ​ട്: ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്രൊ​പ്പോ​സ​ലു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ- കു​ടും​ബ​ക്ഷേ​മ- ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ജി​ല്ലാ ആ​ശു​പ​ത്രി ഐ​പി​പി ഹാ​ളി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ജി​ല്ല​യി​ലെ ര​ണ്ട് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​മാ​യ നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് സ്വ​ന്ത​മാ​ക്കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

ചാ​ലി​ശേ​രി ഹെ​ല്‍​ത്ത് ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള ക​പ്പൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം 95.93 ശ​ത​മാ​നം സ്‌​കോ​റും കു​ഴ​ല്‍​മ​ന്ദം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലു​ള്ള ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം നൊ​ച്ചു​ള്ളി 92.52 ശ​ത​മാ​നം സ്‌​കോ​റും നേ​ടി​യാ​ണ് അം​ഗീ​കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം നേ​ടു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​മെ​ന്ന നേ​ട്ട​വും നൊ​ച്ചു​ള്ളി സ്വ​ന്ത​മാ​ക്കി.

ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ​യും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ ഓ​ഫീ​സി​ലെ​യും പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍, ജി​ല്ലാ ടി​ബി ക​ണ്‍​ട്രോ​ള്‍ പ്രോ​ഗ്രാം ജീ​വ​ന​ക്കാ​ര്‍, മൈ ​ഭാ​ര​ത് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, എ​ന്‍​സി​സി ഓ​ഫീ​സ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്തു.

Thrissur

നാ​ട്ടി​ക​യി​ലെ ടോ​ൾ പി​രി​വ്: പ്ര​തി​ഷേ​ധ​മി​ര​മ്പി

തൃ​പ്ര​യാ​ർ: വ​ൻ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത 66 നാ​ട്ടി​ക​യി​ലെ ടോ​ൾ പി​രി​വ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ൻ​വ​ലി​ച്ച് അ​ധി​കൃ​ത​ർ. ടോ​ൾ ആ​രം​ഭി​ച്ച ഇ​ന്ന​ലെ ടോ​ൾ​പ്ലാ​സ​യി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു.
സ​മ​ര​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത സ്തം​ഭി​ച്ച​തോ​ടെ ക​ള​ക്ട​റു​ടെ​യും എ​സ്പി​യു​ടെ​യും റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ത​ന്നെ ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​യ്ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. രാ​വി​ലെ 7.30യോ​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. മാ​ർ​ച്ച് ടോ​ൾ​പ്ലാ​സ​യ്ക്കു മു​ന്നി​ൽ പൊ​ലി​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ടോ​ൾ ബൂ​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു. ഇ​തോ​ടെ പൊ​ലി​സ് ലാ​ത്തി വീ​ശി. ലാ​ത്തി ചാ​ർ​ജി​ൽ മു​സ്ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ് സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ് ഉ​ൾ​പ്പ​ടെ ഏ​താ​നും​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ വ​ല​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മ​ര​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കി​യ യു​ഡി​എ​ഫ് നേ​താ​ക്ക​ളേ​യും ജ​ന​പ്ര​തി​നി​ധി​ക​ളേ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

ഒ​മ്പ​തു​മ​ണി​യോ​ടെ തൃ​പ്ര​യാ​ർ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ടോ​ൾ​പ്ലാ​സ​യി​ലേ​ക്ക് ര​ണ്ടാ​മ​ത്തെ സ​മ​രം. പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന​തോ​ടെ പൊ​ലി​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പി​ന്നീ​ട് ഇ​വ​രെ അ​റ​സ്‌​റ്റ് ചെ​യ്ത് നീ​ക്കി.

10.30യോ​ടെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം. ഇ​വ​രെ ടോ​ൾ​പ്ലാ​സ​യ്ക്ക് മു​ന്നി​ൽ പൊ​ലി​സ് ത​ട​ഞ്ഞു. റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഇ​വ​രെ പി​ന്നീ​ട് അ​റ​സ്‌​റ്റ് ചെ​യ്ത് നീ​ക്കി.

11 ഓ​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​വ​രെ​യും പൊ​ലി​സ് ത​ട​ഞ്ഞു. ഇ​വ​ർ​ക്കു​നേ​രെ​യും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യും അ​റ​സ്‌​റ്റ് ചെ​യ്ത് നീ​ക്കു​ക​യും ചെ​യ്തു. പൊ​ലി​സ് മ​തി​ല​കം സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ നേ​താ​ക്ക​ളെ പി​ന്നീ​ട് തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​യെ തു​ട​ർ​ന്ന് വി​ട്ട​യ​ച്ചു.

Thrissur

വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം

ഗു​രു​വാ​യൂ​ർ: താ​മ​ര​യൂ​രി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം. താ​മ​ര​യൂ​ർ ന​വ​യു​ഗ റോ​ഡി​ൽ പ​രേ​ത​നാ​യ ഐ​നി​പ്പു​ള്ളി സ​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം​ന​ട​ന്ന​ത്. മ​ക​ൻ മ​നോ​ജ്കു​മാ​ർ ഒ​രു​മാ​സ​മാ​യി ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പി​റ​കു​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് അ​ല​മാ​ര​ക​ൾ തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഗ്യാ​സ് അ​ടു​പ്പി​ന്‍റെ മൂ​ന്ന് പി​ച്ച​ള ബ​ർ​ണ​റു​ക​ൾ, വ​ലി​യ ഓ​ട്ടു​വി​ള​ക്ക്, ഉ​രു​ളി, വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പേ​ക്ഷി​ച്ച സ്പെ​യ​ർ​പാ​ർ​ട്സ് എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പ​ണ​മോ, മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞു. സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​യാ​ത്ത രീ​തി​യി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ വീ​ട്ടു​വ​ള​പ്പി​ൽ എ​ത്തി​യ​ത്. ഒ​രു ജോ​ഡി സ്ത്രീ​ക​ളു​ടെ ചെ​രി​പ്പ് വീ​ട്ടി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗു​രു​വാ​യൂ​ർ പൊ​ലി​സി​ൽ പ​രാ​തി​ന​ൽ​കി.

70 ല​ക്ഷം രൂ​പ ത​ട്ടി​ച്ചയാളെ മൈ​സൂ​രി​ൽ​നി​ന്നു പി​ടി​കൂ​ടി

ചാ​വ​ക്കാ​ട്: പ​ണ​യ​ത്തി​ലി​രി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണം എ​ടു​ത്തു​ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 70 ല​ക്ഷം രൂ​പ ത​ട്ടി​യ കോ​ൺ​ഗ്ര​സ് പ്രവർത്തക​ന്‌ മൈ​സൂ​രി​ൽ പി​ടി​യി​ലാ​യി. അ​ക​ലാ​ട് കാ​ട്ടി​ല​പ്പ​ള​ളി സ്വ​ദേ​ശി വ​ട്ടം​പ​റ​മ്പി​ല്‍ സു​നീ​റിനെ(​നൂ​റു 47 )​യാ​ണ് മൈ​സൂ​രി​ല്‍​നി​ന്ന് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. സു​നീ​ര്‍ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം​വ​ച്ചി​രു​ന്ന സ്വ​ര്‍​ണം തി​രി​ച്ചെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു 70.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ത​ട്ടി​പ്പു​വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​തി ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വ​ട​ക്കേ​ക്കാ​ട് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം​ന​ട​ത്തി.

ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ​ല്‍​നി​ന്നു സു​നീ​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. നാ​ട്ടി​ലെ​ത്തി​ച്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ ന​കു​ല്‍ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ്, ഗു​രു​വാ​യൂ​ര്‍ എ​സി​പി സു​രേ​ന്ദ്ര​ന്‍ മ​ങ്ങാ​ട്ട് എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ചാ​വ​ക്കാ​ട് സി​ഐ എം.​കെ. ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. ചാ​വ​ക്കാ​ട് എ​സ്എ​ച്ച്ഒ. പ്രീ​ത ബാ​ബു, എ​സ്ഐ സ​ജി​ത്കു​മാ​ര്‍, എ​സ്ഐ ജ​ലീ​ല്‍, എ​സ്‌​സി​പി​ഒ സ​ജീ​വ്, സി​പി​ഒ​മാ​രാ​യ അ​ജി​ത്ത് ലാ​ല്‍, ര​ജി​ത്ത്, അ​നീ​ഷ് വി. ​നാ​ഥ്, ര​തീ​ഷ്കു​മാ​ര്‍, വി​ഷ്ണു, വി​ഷ്ണു​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സൈ​ബ​ര്‍​സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഫീ​സ്റ്റോ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ മൈ​സൂ​രി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

എ​റ​വി​ൽ നാ​ലി​ട​ത്ത് മോ​ഷ​ണം

കാ​ഞ്ഞാ​ണി: എ​റ​വി​ൽ വീ​ണ്ടും മോ​ഷ​ണ പ​ര​മ്പ​ര. എ​റ​വി​ലെ നാ​ലി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ മോ​ഷ​ണം​ന​ട​ന്ന​ത്. ആ​റു​മാ​സ​ങ്ങ​ൾ​ക്കു​മു​മ്പും പ്ര​ദേ​ശ​ത്ത് സ​മാ​ന​മാ​യ​രീ​തി​യി​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു. അ​ന്ന് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ ര​ണ്ടി​ട​ത്തു​നി​ന്നു പ്ര​തി​ക​ളു​ടെ വ്യ​ക്ത​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​റ​മ്പി​ൽ പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് സൈ​ക്കി​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. തൊ​ട്ട​ടു​ത്തു​ള്ള ര​ജീ​ഷ് പ​ണി​ക്ക​രു​ടെ വീ​ട്ടി​ൽ​ക​യ​റി ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന മു​ണ്ടു​ക​ളും സം​ഘം അ​പ​ഹ​രി​ച്ചു. പൂ​വ​ത്തി​ങ്ക​ൽ അ​ശോ​ക​ന്‍റെ ത​റ​വാ​ട്ട് ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്നും മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള കോ​ഫി ഷോ​പ്പി​ൽ​നി​ന്ന് പ​ണ​വും മ​റ്റു സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വെ​വേ​റെ ആ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ​തി​ഞ്ഞി​ട്ടു​ള്ള​ത്. അ​തി​നാ​ൽ പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു മോ​ഷ​ണ​സം​ഘം ത​ന്നെ​യു​ണ്ടോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

പ​ഴ​യ​ന്നൂ​ർ: വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ​കി​ട​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ യു​വാ​വി​നെ പ​ഴ​യ​ന്നൂ​ർ പൊ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. ചേ​ല​ക്ക​ര പു​ലാ​ക്കോ​ട് സ്വ​ദേ​ശി ജി​ത്തു(30)​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 84 വ​യ​സു​ള്ള കു​ഞ്ഞി​ല​ക്ഷ്മി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ക്കാ​ൽ​പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല​യാ​ണ് ജി​ത്തു പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം മാ​യ​ന്നൂ​ർ ന​വോ​ദ​യ സ്കൂ​ളി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ന​മ്പ​ർ പ്ലേ​റ്റ് ഭാ​ഗി​ക​മാ​യി ഇല്ലാത്ത ബൈ​ക്കി​ലെ​ത്തി​യാ​ണ് മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് വി​വ​രം. വ​യോ​ധി​ക ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി പൊ​ലി​സി​ന് കൈ​മാ​റി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

മ​ണ​ത്ത​ല ജാ​റ​ത്തി​ലെ ഭ​ണ്ഡാ​ര​മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല ജു​മാ മ​സ്ജി​ദി​ലെ ജാ​റ​ത്തി​നു​സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ള്‍ ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ക​ക്കാ​ട് പൂ​നൂ​ർ മു​ജീ​ബ് റ​ഹ്‌​മാ​നെ(32)​യാ​ണ് കൊ​യി​ലാ​ണ്ടി​യി​ലെ ലോ​ഡ്ജി​ൽ​നി​ന്ന് എ​സ്എ​ച്ച്ഒ പ്രീ​ത​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​വ​ക്കാ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വി​വാ​ഹ​ധ​ന​സ​ഹാ​യ​ത്തി​ന് ഫ​ണ്ട് സ​മാ​ഹ​രി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച് സ്ഥാ​പി​ച്ച ഭ​ണ്ഡാ​ര​ങ്ങ​ള്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ​ണം​ന​ട​ത്തി​യ​ത്. പ​ണ​മെ​ടു​ത്ത​ശേ​ഷം ഭ​ണ്ഡാ​ര​ങ്ങ​ള്‍ പ​ള്ളി​യു​ടെ തെ​ക്കു​ഭാ​ഗ​ത്തെ ക​ബ​ര്‍​സ്ഥാ​നി​ല്‍ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ള്ളി ക​മ്മി​റ്റി​യു​ടെ പ​രാ​തി​യി​ൽ ചാ​വ​ക്കാ​ട് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി പ​രി​ശോ​ധ​ന​ന​ട​ത്തി. സി​സി​ടി​വി​യി​ൽ പ്ര​തി​യു​ടെ പ​ടം​ക​ണ്ട് തി​രി​ച്ച​റി​ഞ്ഞ​വ​രാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് പൊ​ലി​സി​നെ അ​റി​യി​ച്ച​ത്. വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 10 മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​ണ്. മോ​ഷ​ണ​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​ങ്ങി​യ​തി​ന്‍റെ പി​റ്റെ​ന്നാ​ണ് മ​ണ​ത്ത​ല​യി​ൽ മോ​ഷ​ണം​ ന​ട​ത്തി​യ​ത്.

Palakkad

സെ​ഹി​യോ​ൻ ക​ൽ​ക്കു​രി​ശു​മ​ല ക​ണ്‍​വെ​ൻ​ഷ​ൻ നാ​ളെ

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി താ​വ​ളം സെ​ഹി​യോ​ൻ ക​ൽ​ക്കുരി​ശു​മ​ല ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ക​ണ്‍​വെ​ൻ​ഷ​ൻ നാ​ളെ ന​ട​ക്കും. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.

രാ​വി​ലെ എ​ട്ടി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ണ്‍​വെ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. മൂ​ന്നി​ന് അ​വ​സാ​നി​ക്കും.

എ​ല്ലാ മാ​സ​വും ര​ണ്ടാം ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​ന് ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. 11ന് ​ക​ൽ​ക്കുരി​ശു​മ​ല​യി​ൽ വി​ശു​ദ്ധ ദൈ​വ​സ​ഹാ​യം കൂ​ട്ടാ​യ്മ നേ​തൃ​ത്വം ന​ൽ​കു​ന്ന ഏ​ക​ദി​ന വ​ച​ന​പ്ര​ഘോ​ഷ​ണ ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ക്കും.
ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ, ഫാ. ​ക്രി​സ്റ്റോ തേ​ക്കാ​ന​ത്ത്, ഫാ. ​ആ​ന്‍റ​ണി നെ​ടും​പു​റ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ഇ​ന്ന് സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ക​ണ്‍​വെ​ൻ​ഷ​ന് ഫാ. ​ബി​ജു പ്ലാ​ത്തോ​ട്ടം നേ​തൃ​ത്വം ന​ൽ​കും.

Palakkad

നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണം: ക​രാ​റു​കാ​ര​നെ​തി​രേ ന​ട​പ​ടി ഉ​ട​ൻ

നെ​ന്മാ​റ: ഏ​റെ​ക്കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​ല​വി​ലെ ക​രാ​റു​കാ​ര​ൻ പ​ങ്കെ​ടു​ത്തി​ല്ല.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​ര​ൻ ക​ത്തു​ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​രാ​റു​കാ​ര​ന്‍റെ അ​ഭാ​വ​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ റോ​ഡ് ന​വീ​ക​ര​ണം ഇ​നി​യും വൈ​കി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.
നി​ല​വി​ലെ ക​രാ​റു​കാ​ര​ന്‍റെ ക​രാ​ർ റ​ദ്ദാ​ക്കി എ​ത്ര​യും​വേ​ഗം പു​തി​യ ക​രാ​ർ ന​ൽ​കി റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഔ​പ​ചാ​രി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

ക​രാ​റു​കാ​ര​നെ ഓ​ൺ​ലൈ​നാ​യി കേ​ൾ​ക്കു​ന്ന​തി​നോ ആ​വ​ശ്യ​മെ​ങ്കി​ൽ നേ​രി​ട്ടു​പോ​യി വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കു​ന്ന​തി​നോ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ഇ​ന്നു​ത​ന്നെ ക​രാ​റു​കാ​ര​ന് ക​ത്തു​ന​ൽ​കു​മെ​ന്ന് ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ക​രാ​റു​കാ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള നി​സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച വി​വ​രം കോ​ട​തി​യേ​യും സ​ർ​ക്കാ​റി​നേ​യും ഇ​ന്നു​ത​ന്നെ അ​റി​യി​ക്കും.

കോ​ട​തി നി​ർ​ദേ​ശി​ച്ച ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി നി​ല​വി​ലെ ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഐ​സ​ക് വ​ർ​ഗീ​സ് ഉ​റ​പ്പു​ന​ൽ​കി. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​രാ​റു​കാ​ര​നെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്നും ചീ​ഫ് എ​ൻ​ജി​നീ​യ​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് പു​തി​യ ക​രാ​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു​ക​ട​ന്ന് റോ​ഡ് ന​വീ​ക​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഐ​സ​ക് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. എ​ൽ​ദോ, അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ഷാ​ജ​ഹാ​ൻ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​പി. രാ​ജു, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ് ച​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷി​ബു ജാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kollam

റോ​ഡു​ക​ള്‍ കു​ഴി​ച്ചി​ട്ടും പ്ര​ധാ​ന ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യി​ല്ല

പു​ന​ലൂ​ര്‍ :ന​ഗ​ര​സ​ഭാ​പ്ര​ദേ​ശ​ത്ത് വെ​ള്ള​മെ​ത്തി​ക്കു​ന്ന പു​ന​ലൂ​ര്‍ ജ​ല​വി​ത​ര​ണ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന കു​ഴ​ലി​ല്‍ ചോ​ര്‍​ച്ച നാ​ലു ദി​വ​സ​മാ​യി​ട്ടും ക​ണ്ടു​പി​ടി​ക്കാ​നാ​കാ​തെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി. ഇ​ന്ന​ലെ രാ​ത്രി കെ​എ​സ്ആ​ര്‍​ടി​സി​ക്ക​ടു​ത്ത് കു​ഴി​യെ​ടു​ത്ത് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചോ​ര്‍​ച്ച ക​ണ്ടെ​ത്താ​നാ​യി​ല്ല.
ഇ​ന്ന​ലെ മൂ​ന്നി​ട​ത്ത് കു​ഴി​ച്ചാ​ണ് ചോ​ര്‍​ച്ച ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. പ​ക്ഷേ വി​ജ​യി​ച്ചി​ല്ല. കഴിഞ്ഞദിവസം രാ​ത്രി കു​റെ ഭാ​ഗ​ത്ത് വാ​ല്‍​വ് അ​ട​ച്ച​ശേ​ഷം വെ​ള്ളം വി​ത​ര​ണം ന​ട​ത്തി. അ​തി​നാ​ല്‍ കു​റ​ച്ചു ഭാ​ഗ​ത്ത് വെ​ള്ളം എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞു. വെ​ള​ളം കി​ട്ടാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​ലി​യ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്. ജ​ന​രോ​ഷ​ത്തി​ത്തെ തുടർന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വ​ട്ടം​ചു​റ്റു​ക​യാ​ണ്.

മ​ണ്ണി​ന​ടി​യി​ലൂ​ടെ ഉ​യ​ര്‍​ന്ന മ​ര്‍​ദ​ത്തി​ല്‍ വെ​ള്ളം ചോ​ര്‍​ന്ന​ണ് കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ ര​ണ്ടി​ട​ത്ത് പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍ ദേ​ശീ​യ​പാ​ത പൊ​ളി​ഞ്ഞ​ത്. ക​ച്ചേ​രി റോ​ഡി​ന് അ​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള കു​ഴ​ലി​ല്‍ ചോ​ര്‍​ച്ച ക​ണ്ടെ​ത്താ​നാ​ണ് ആ​ദ്യം ശ്ര​മി​ച്ച​ത്. ഇ​തി​നാ​യി ചൊ​വ്വാ​ഴ്ച ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ല്‍ ഏ​ഴ​ടി​യോ​ളം ആ​ഴ​ത്തി​ല്‍ കു​ഴി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തേ തു​ട​ര്‍​ന്ന് റോ​ഡി​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു.

ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഡി​ലെ സം​ഭ​ര​ണി​യി​ല്‍ നി​ന്ന് പ​ട്ട​ണ​ത്തി​ലേ​ക്കു വ​രു​ന്ന 300 മി​ല്ലീ​മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള പ്ര​ധാ​ന കാ​സ്റ്റ്അ​യ​ണ്‍ (സി​ഐ) കു​ഴ​ലി​ല്‍ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ​രി​സ​ര​ത്താ​ണ് ചോ​ര്‍​ച്ച സം​ശ​യി​ച്ചാ​ണ് ആ​ദ്യം കു​ഴി​ച്ച​ത്. ഇ​വി​ടെ കു​ഴി​ച്ചു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഏ​ഴു​നി​ല വ്യാ​പാ​ര​സ​മു​ച്ച​യ​ത്തോ​ടു ചേ​ര്‍​ന്ന് ഒ​രു ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യി​രു​ന്നു. 20 വ​ര്‍​ഷം​മു​ന്‍​പും സ​മാ​ന​രീ​തി​യി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. കു​ഴ​ലു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തി​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ല​പ്പ​ഴ​ക്കം​മൂ​ല​മാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

റിം​ഗ് റോ​ഡ് കി​ള​ച്ചു​മ​റി​ച്ചു

കു​ടി​വെ​ള്ള പൈ​പ്പി​ലെ ചോ​ര്‍​ച്ച ക​ണ്ടെ​ത്താ​നാ​യി പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച റിം​ഗ് റോ​ഡി​നെ​യാ​ണ് കി​ള​ച്ചു മ​റി​ച്ച​ത്. ഏ​ഴ​ടി​യോ​ളം താ​ഴ്ച​യി​ലാ​ണ് കു​ഴി​യെ​ടു​ത്ത​ത്.

അ​ഞ്ചു​വ​ര്‍​ഷം​മു​ന്‍​പ് കി​ഫ്ബി​യി​ല്‍​ നി​ന്ന് അ​നു​വ​ദി​ച്ച തു​ക​കൊ​ണ്ട് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ല്‍ പു​ന​രു​ദ്ധ​രി​ച്ച റോ​ഡാ​ണി​ത്. 400 മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ഈ ​റോ​ഡി​ന് അ​ഞ്ചു​കൊ​ല്ലം ക​ഴി​ഞ്ഞി​ട്ടും ത​ക​രാ​റു​ണ്ടാ​യി​ട്ടി​ല്ല.

സി​വി​ല്‍ സ്റ്റേ​ഷ​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം, ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ്, മൃ​ഗാ​ശു​പ​ത്രി തു​ട​ങ്ങി പു​ന​ലൂ​രി​ലെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ഈ ​റോ​ഡി​നോ​ടു ചേ​ര്‍​ന്നാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചാ​ലു​ട​ന്‍ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് ജ​ല അഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ മി​ക​ച്ച നി​ല​വാ​ര​ത്തി​ല്‍ പു​ന​ര്‍ നി​ര്‍​മാ​ണം ന​ട​ക്കു​മോ​യെ​ന്ന ചോ​ദ്യം ഉ​യ​രു​ക​ യാ​ണ്.

 

Palakkad

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പു​തി​യ പാ​ല​ത്തി​ൽ ട്ര​യ​ൽ​റ​ൺ വി​ജ​യ​ക​രം

ഒ​റ്റ​പ്പാ​ലം: ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ പു​തി​യ പാ​ല​ത്തി​ലൂ​ടെ ട്ര​യ​ൽ​റ​ൺ ന​ട​ത്തി. കൂ​റ്റ​ൻ ട്രെ​യ്‌​ല​ർ ക​ട​ന്നു പോ​യി. മൂ​ന്നു​ദി​വ​സ​മാ​യി മാ​യ​ന്നൂ​ർ​പാ​ലം​റോ​ഡി​ൽ ത​ട​ഞ്ഞി​ട്ടി​രു​ന്ന ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ക​യ​റ്റി​വ​ന്ന പു​ള​ള​ർ ട്രെ​യ്‌​ല​റാ​ണ് ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ പു​തി​യ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്.

നി​ല​വി​ലെ പാ​ല​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ട്രെ​യ്‌​ല​ർ ത​ട​ഞ്ഞി​ട്ടി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ട്രെ​യി​ല​ർ പു​തി​യ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. ഇ​തോ​ടു​കൂ​ടി പാ​ല​ത്തി​ന്‍റെ ബ​ല​പ​രീ​ക്ഷ​ണ​വും പൂ​ർ​ത്തി​യാ​യി.

Kollam

കോ​ണ്‍​ഗ്ര​സ് പ്രതിഷേധ പ്രകടനം നടത്തി

ക​രു​നാ​ഗ​പ്പ​ള്ളി: കേ​ന്ദ്ര ചീ​ഫ് ഇ​ല​ക്‌ഷന്‍ ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​സി. രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ.​ജ​വാ​ദ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍.രാ​ജ​ശേ​ഖ​ര​ന്‍, പി.സോ​മ​രാ​ജ​ന്‍, എ​ല്‍.​കെ. ശ്രീ​ദേ​വി, ബി​ന്ദു ജ​യ​ന്‍, ചി​റ്റു​മൂ​ല നാ​സ​ര്‍, എ​ന്‍. അ​ജ​യ​കു​മാ​ര്‍, ന​ജീ​ബ് മ​ണ്ണി​ല്‍, എം.അ​ന്‍​സാ​ര്‍, സു​രേ​ഷ് പ​ന​കു​ള​ങ്ങ​ര, എ​സ്.​ആ​ര്‍.​അ​നൂ​പ് , എ​സ്. കി​ര​ണ്‍, മ​ഞ്ജു​ക്കു​ട്ട​ന്‍, ദേ​വ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Palakkad

ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി

പാ​ല​ക്കാ​ട്: സു​ൽ​ത്താ​ൻ​പേ​ട്ട സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ത്തീ​ഡ്ര​ലും സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത സോ​ഷ്യ​ൽ മി​നി​സ്റ്റ​റി​യും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള പാ​ല​ക്കാ​ടും അ​ഹ​ല്യ ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സ​ർ​വി​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ത്തീ​ഡ്ര​ൽ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ത്തി. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മ​രി​യ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ അ​രു​ൾ സെ​ൽ​വി, ബി​ഡി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ, ഡോ.​കെ.​ആ​ർ. വി​ഷ്ണു, സീ​നി​യ​ർ മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ജ​യ​ശ​ങ്ക​ർ, ബി​നു ഐ​സ​ക്, ര​മ ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kollam

അ​മ്പ​ലം​കു​ന്ന് - പൊ​രി​യ​ക്കോ​ട് റോ​ഡ് നി​ര്‍​മാ​ണം പു​നഃരാ​രം​ഭി​ച്ചു; ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​യി

ഓ​യൂ​ര്‍ : ഏ​റെ​ക്കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന അ​മ്പ​ലം​കു​ന്ന് - പൊ​രി​യ​ക്കോ​ട് റോ​ഡി​ന്‍റെ പ​ണി​ക​ള്‍ പു​ന​ഃരാ​രം​ഭി​ച്ചു. റോ​ഡി​ല്‍ മെ​റ്റ​ല്‍ നി​ര​ത്തി ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

ഇ​നി ര​ണ്ട് ലെ​യ​ര്‍ ടാ​റിം​ഗ് കൂ​ടി​യാ​ണ് ന​ട​ക്കാ​നു​ള്ള​ത്. നി​ല​വി​ല്‍ ടാ​ര്‍ ല​ഭ്യ​മ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് പ​ണി​ക​ള്‍ വൈ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
ര​ണ്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി ഈ ​റോ​ഡി​ന്‍റെ പ​ണി തു​ട​ങ്ങി​യി​ട്ട്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ടെ​ന്‍​ഡ​ര്‍ ചെ​യ്ത് ആ​രം​ഭി​ച്ച പ​ണി പി​ന്നീ​ട് ര​ണ്ടുത​വ​ണ മു​ട​ങ്ങി​യി​രു​ന്നു. ക​രാ​റു​കാ​ര​നു​മാ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് റോ​ഡ് നി​ര്‍​മാ​ണം കാ​ല​ങ്ങ​ളോ​ളം ത​ട​സ​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രു​ടെ കൂട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ഇ​പ്പോ​ള്‍ പ​ണി വീ​ണ്ടും ആ​രം​ഭി​ച്ച​ത്.തെ​ര​ഞ്ഞ െ​ടു​പ്പ് കാ​ല​ത്ത് സ്ഥ​ലം എം​എ​ല്‍​എ​യും മ​ന്ത്രി​യു​മാ​യി​രു​ന്ന ജെ.ചി​ഞ്ചു​റാ​ണി​യെ നാ​ട്ടു​കാ​ര്‍ വ​ഴി​യി​ല്‍ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​നി റോ​ഡി​ന്‍റെ പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച്, റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന ഭാ​ഗ​ങ്ങ​ള്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യോ ടൈ​ല്‍ പാ​കു​ക​യോ ചെ​യ്താ​ല്‍ മാ​ത്ര​മേ റോ​ഡ് ദീ​ര്‍​ഘ​കാ​ലം നി​ല​നി​ല്‍​ക്കു​ക​യു​ള്ളൂ. അ​ടു​ത്ത മാ​സ​ത്തോ​ടെ റോ​ഡി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​കും. അ​തി​നു​ശേ​ഷം മാ​ത്ര​മേ ഇ​തു​വ​ഴി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ.

Palakkad

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

അ​ഗ​ളി: രാ​മ​പു​രം മാ​ർ ആ​ഗ​സ്തി​നോ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മി​ക പ​ഞ്ച​ദി​ന സ​ഹ​വാ​സ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി അ​ഗ​ളി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഹൈ​സ്കൂ​ൾ കൂ​ക്കം​പാ​ള​യ​ത്ത് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ​വും വ്യ​ക്തി​ശു​ചി​ത്വ​വും, പോ​ഷ​കാ​ഹാ​രം, മാ​ന​സി​കാ​രോ​ഗ്യം, മൊ​ബൈ​ൽ ഉ​പ​യോ​ഗ​വും ഓ​ണ്‍​ലൈ​ൻ സു​ര​ക്ഷ​യും, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, വ്യ​ക്തി​സു​ര​ക്ഷ, ലിം​ഗ​സ​മ​ത്വം, സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത, വി​ദ്യാ​ഭ്യാ​സ​വും ക​രി​യ​ർ സാ​ധ്യ​ത​ക​ളും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ത്തി.

ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വു​നാ​ട​ക​വും ഫ്ളാ​ഷ് മോ ബും സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

Palakkad

ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: കെ​എ​സ്എ​സ്പി​എ മ​ണ്ഡ​ലം സ​മ്മേ​ള​നം

ഒ​റ്റ​പ്പാ​ലം: സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​എ​സ്എ​സ്പി​എ ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
‌

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗു​രു​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ജേ​താ​വും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​റെ സ​മ്മേ​ള​നം ആ​ദ​രി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​പി മോ​ഹ​ൻ​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ൻ​സ​ൺ ജോ​ൺ, എ. ​വി​ജ​യ​കു​മാ​ർ, കെ. ​പു​ഷ്പ​ല​ത, ടി. ​വി​ജ​യ​കു​മാ​ര​ൻ, കെ. ​വി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ഗി​രീ​ഷ് കു​മാ​ർ- പ്ര​സി​ഡ​ന്‍റ്, എ. ​വി​ജ​യ​കു​മാ​ർ, റോ​സ​മ്മ ജോ​സ​ഫ്, കെ. ​എം. പ്ര​സ​ന്ന ദേ​വി- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി. ​മോ​ഹ​ന​ദാ​സ​ൻ- സെ​ക്ര​ട്ട​റി, കെ. ​അം​ബി​ക, ടി.​വി. ജ​യ​കു​മാ​ര​ൻ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എം. ​ചെ​ന്താ​മ​രാ​ക്ഷ​ൻ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Kollam

അ​ധ്യാ​പ​ക​രു​ടേയും സ​ഹ​പാ​ഠി​ക​ളു​ടേയും ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്തു; പു​ന​ലൂ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക്കെ​തി​രേ കേ​സ്

കൊ​ല്ലം: അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക്കെ​തി​രേ കേ​സ്. പു​ന​ലൂ​ര്‍ പോ​ളി​ടെ​ക്‌​നി​ക്കി​ലെ വി​ദ്യാ​ര്‍​ഥി എ​സ്. അ​ച്യു​തി​നെ​തി​രെ​യാ​ണ് പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

അ​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടേ​യും ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചെ​ന്ന കോ​ള​ജ് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
പോ​ളി​ടെ​ക്‌​നി​ക്കി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഇ​ല​ക്‌ട്രോ​ണി​ക്‌​സ് എ​ന്‍​ജി​നിയ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ച്യു​ത്. ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ഇ​യാ​ള്‍ ര​ക്ഷി​താ​ക്ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. അ​ച്യു​തി​നെ കോ​ള​ജി​ല്‍ നി​ന്നും സ​സ്പെന്‍​ഡ് ചെ​യ്തു.

 

Kollam

ഇഎസ്എ: ത​ണ​ല്‍ കൂട്ടായ്മ സാ​യാ​ഹ്ന ധ​ര്‍​ണ നടത്തി

കു​ള​ത്തൂ​പ്പു​ഴ : ഇ​എ​സ്എ വി​ഷ​യ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​ണ​ല്‍ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ര്‍​ണ പ്ര​തി​ഷേ​ധ ക​ട​ലാ​യി മാ​റി. കേ​വ​ലം ഒ​രു ചെ​റു​കൂ​ട്ടാ​യ്മ ആ​ഹ്വാ​നം ചെ​യ്ത ഇ​എ​സ്എ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ ധ​ര്‍​ണ​യി​ലേ​ക്ക് വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​ഴു​കി​യെ​ത്തി​യ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്.

മാ​ര്‍​ക്ക​റ്റ് ക​വ​ല​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച അ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി ടൗ​ണ്‍, പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​ന്‍, യു​പി സ്‌​കൂ​ള്‍ ക​വ​ല ചു​റ്റി തി​രി​കെ മാ​ര്‍​ക്ക​റ്റ് ക​വ​ല​യി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്നു​ന​ട​ന്ന ധ​ര്‍​ണ​യി​ല്‍ ത​ണ​ല്‍ സീ​നി​യ​ര്‍ അ​ഡ്മി​ന്‍ പി. ​സ​ഹ​ദേ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം. ​സൈ​ന​ബാ​ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​തി​ലും വ​ലി​യ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളെ ചെ​റു​ത്ത് തോ​ല്‍​പ്പി​ച്ച ച​രി​ത്ര​മാ​ണ് ജ​ന​കീ​യ സ​മ​ര​ങ്ങ​ല്‍​ക്കു​ള്ള​തെ​ന്നും ഒ​രാ​ള്‍​ക്കും ഇ​എ​സ്എ​യു​ടെ പേ​രി​ല്‍ ആ​ശ​ങ്ക​വേ​ണ്ടാ​ണും സൈ​ന​ബാ​ബീ​വി പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഷാ​ജ​ഹാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​എ​ല്‍. ടോം, ​സു​ല​ഭ​കു​മാ​രി, ആ​നി ടോം ​വി​വി​ധ രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ​സ്. ഗോ​പ​കു​മാ​ര്‍, ബി. ​രാ​ജീ​വ്, അ​ജി​മോ​ന്‍, ബോ​ബ​ന്‍ ജോ​ര്‍​ജ്, ത​ണ​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് ജി. ​നാ​യ​ര്‍, ജ​യ​പ്ര​കാ​ശ് ഉ​ള്‍​പ്പ​ടെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Kasaragod

നീ​ലേ​ശ്വ​ര​ത്ത് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് പൊ​ലി​സ് സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള പ​ഴ​യ പാ​ലം പൊ​ളി​ച്ചു​മാ​റ്റാ​ൻ ച​ർ​ച്ച​ക​ളു​ടെ​യും ചെ​ന്നൈ ഐ​ഐ​ടി​യു​ടെ പ​ഠ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. അ​തേ​സ​മ​യം പ​ഴ​യ പാ​ലം പൊ​ളി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​തി​യ പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കാ​ൻ ഇ​വി​ടെ നി​ർ​മി​ച്ചി​ട്ടു​ള്ള ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ സ​മ​ര​പ്പ​ന്ത​ൽ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റി​ലെ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം ത​ട​സ​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പൊ​ലി​സ് സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്കും ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​യ്ക്കും ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ് നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ ക​ർ​മ​സ​മി​തി അം​ഗ​ങ്ങ​ളും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്‌​ക​രി​യു​മാ​യി ഡ​ൽ​ഹി​യി​ൽ​വ​ച്ചു​ന​ട​ന്ന ച​ർ​ച്ച​യി​ലെ ധാ​ര​ണ പ്ര​കാ​രം പ്ര​വൃ​ത്തി​ക​ൾ‌ ന​ട​ക്കു​മെ​ന്നു​റ​പ്പാ​യി. പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​പ​ണി​യാ​നും രാ​ജാ റോ​ഡ് ജം​ഗ്ഷ​നി​ലും കോ​ട്ട​പ്പു​റം റോ​ഡ് ജം​ഗ്ഷ​നി​ലും വീ​തി​യേ​റി​യ അ​ടി​പ്പാ​ത​ക​ൾ നി​ർ​മി​ക്കാ​നു​മാ​യി​രു​ന്നു ച​ർ​ച്ച​യി​ലെ ധാ​ര​ണ. ഈ ​ധാ​ര​ണ​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ടാ​ണ് തൂ​ണു​ക​ൾ​ക്കു മു​ക​ളി​ൽ ആ​കാ​ശ​പാ​ത ത​ന്നെ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ സ​മ​രം തു​ട​ർ​ന്ന​ത്. ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ങ്കി​ൽ നി​ല​വി​ൽ മ​ണ്ണി​ട്ടു​യ​ർ​ത്തി​യ ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​ഴി ത​ന്നെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ചെ​ന്നൈ ഐ​ഐ​ടി​യു​ടെ​യും മ​റ്റു സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ​യും പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഴ​യ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​ത് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​തി​യ പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ക​ള​ക്ട​റെ അ​റി​യി​ച്ചി​രു​ന്നു. ആ​കാ​ശ​പാ​ത നി​ർ​മി​ക്കി​ല്ലെ​ന്ന കാ​ര്യം ഉ​റ​പ്പാ​കു​ന്ന​തോ​ടെ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ സ​മ​രം ശ​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് പൊ​ലി​സ് സു​ര​ക്ഷ ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​ച​ന.

ജ​ന​സു​ര​ക്ഷാ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വു​മാ​യി ജ​ന​കീ​യ സ​മ​ര​സ​മി​തി

മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ 200-ാം ദി​വ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ ജ​ന​സു​ര​ക്ഷാ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ത്തി. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ര​ക്ഷ എ​ന്ന​ത് ഏ​തൊ​രു പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണെ​ന്നും അ​ത് ഉ​റ​പ്പാ​ക്കാ​തെ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​നെ ദു​ര​ന്ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഭി​ഭാ​ഷ​ക​നും മോ​ട്ടി​വേ​ഷ​ണ​ൽ ട്രെ​യി​ന​റു​മാ​യ എ.​വി. വാ​മ​ന കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രെ സ​മ്മേ​ള​ന​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​സി.​വി. ശ്രീ​നാ​ഥ് ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡി. ​രാ​ജ​ൻ, പ്ര​ഫ. യു.​ശ​ശി​മേ​നോ​ൻ, രാ​ജു രാ​മൂ​ട്ടി, മ​ഹ​മൂ​ദ് കോ​ട്ടാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kollam

ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം നാളെ മുതൽ

ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ നാളെയും 11നുമായിന​ട​ക്കും. നാളെ ​ജൂ​ബി​ലി സ​മാ​പ​ന ദി​ന​ത്തി​ല്‍ രാ​വി​ലെ 9.30ന് ​ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ ഇ​ട​വ​ക വൈ​ദി​ക​രും മു​ന്‍ വി​കാ​രി​മാ​രും സ​ഹ​കാ​ര്‍​മി​ക​രാ​കും.
ജൂ​ബി​ലി സ്മാ​ര​ക​മാ​യി ന​വീ​ക​രി​ച്ച പാ​രിഷ് ഹാ​ളി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍​ദി​നാ​ള്‍ നി​ര്‍​വ​ഹി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും.
ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി വി​ജ​യ​ന്‍, ഫാ.അ​ഗ​സ്റ്റി​ന്‍ കൊ​ല്ല​പ​റ​മ്പി​ല്‍, ഫാ.ഫി​ലി​പ്പ് ത​യ്യി​ല്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ ശി​വ​കാ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ന് റോ​യി വി.​കെ. വാ​ടാ​ന സ്വാ​ഗ​ത​വും ബി​നോ​യ് ജേ​ക്ക​ബ് ന​ന്ദി​യും പ​റ​യും. വൈ​കു​ന്നേ​രം 4.30 ന് ​സ​മു​ദാ​യ ശ​ക്തീ​ക​ര​ണ ന​സ്രാ​ണി സം​ഗ​മ​വും റാ​ലി​യും പ​ള്ളി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് പാ​ണ്ഡ്യ​ന്‍ പാ​റ കു​രി​ശ​ടി​യി​ല്‍ എ​ത്തി മ​ട​ങ്ങി​വ​രും.
11ന് വൈകുന്നേരം 3.30ന് ​കൊ​ല്ലം- ആ​യൂ​ര്‍ ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ര്‍ ഒ​ന്നു​ചേ​ര്‍​ന്ന് അ​ര്‍​പ്പി​ക്കു​ന്ന പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫൊ​റോ​ന വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല മു​ഖ്യകാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക​ദി​ന പൊ​തു​സ​മ്മേ​ള​നം പു​ന​ലൂ​ര്‍ ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നുമു​ത്ത​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ജോ​ണ്‍ തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഫൊ​റോ​ന വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല ഇ​ട​വ​ക​ദി​ന സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് ജൂ​ബി​ലേ​റി​യ​ന്‍​സി​നെ​യും പ്ര​ത്യേ​ക പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ​യും ആ​ദ​രി​ക്കും.
ഫാ.സി. കാ​തെ​റൈ​യി​ന്‍ നെ​ടും​പു​റം, ഷാ​നി​ല്‍ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ന്‍​സി​മോ​ള്‍ തോ​മ​സ്, മ​നു മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ന് വി​കാ​രി ഫാ.​സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍ സ്വാ​ഗ​ത​വും മാ​ത്യു എം. ​ആ​ര്‍​പ്പൂ​ക്ക​ര ന​ന്ദി​യും പ​റ​യും.
വൈ​കു​ന്നേ​രം ആ​റി​ന് ക​ലാ​സ​ന്ധ്യ. ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ മാ​ത്യു കു​ര്യാ​ക്കോ​സ്, ബി​നോ​യ് ജേ​ക്ക​ബ് വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Kasaragod

ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യ്ക്ക് സ​മാ​പ​നം

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു​വ​ന്ന ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള സ​മാ​പി​ച്ചു.

അ​വ​സാ​ന​ദി​ന​ത്തി​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ മ​ഴ മൂ​ലം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ പോ​യി​ന്‍റ് നി​ല​യി​ൽ മു​ന്നി​ൽ​നി​ന്ന തോ​മാ​പു​രം സ്കൂ​ളി​നെ​യും ചാ​യ്യോ​ത്ത് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ​യും സം​യു​ക്ത ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും ഇ​ട​ത്തോ​ട് എ​സ്‌​വി​എം ജി​യു​പി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ൻ​സി ജ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജോ​യ എം. ​ജോ​ർ​ജ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kollam

അ​രി​ന​ല്ലൂ​ര്‍ ദേ​വസ​ഹാ​യം പ​ള്ളി​യി​ല്‍ കൊ​ണ്‍​ഫ്രി​യ തി​രു​നാ​ളിന് കൊടിയേറി

ച​വ​റ : തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ര്‍ മു​ട്ടം വി​ശു​ദ്ധ ദേ​വ സ​ഹാ​യം പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ഫാ​ത്തി​മാ മാ​താ​വി​ന്‍റെ കൊ​ണ്‍​ഫ്രി​യ തി​രു​നാ​ള്‍ തു​ട​ങ്ങി. ഇ​ട​വ​ക വി​കാ​രി ഫാ.മാ​ത്യു കി​ണ​റു​വി​ള​യു​ടെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
നാളെ വൈ​കു​ന്നേ​രം ആ​റി​ന് ഭ​ക്തി നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം.

സ​മാ​പ​ന ദി​വ​സ​മാ​യ 11ന് ​രാ​വി​ലെ 10.15ന് ​കൊ​ണ്‍​ഫ്രി​യ സം​ഭാം​ഗ​ങ്ങ​ളു​ടെ തി​രി പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് രാ​വി​ലെ 10.30ന് ​തി​രു​വ​ന​ന്ത​പു​രം ബെ​ത് സെ​യ്ദാ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ ഫാ. ​ജെ​റി​ന്‍റെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ സ​മൂ​ഹദി​വ്യ​ബ​ലി. പ​ട്ട​ക​ട​വ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ബ്രി​ട്ടോ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ജ​പ​മാ​ല, ദി​വ്യ​ബ​ലി എ​ന്നി​വ​യും ന​ട​ക്കും.

 

Kasaragod

ഗു​രു​വ​നം​കു​ന്നി​നെ വെ​ട്ടി​നി​ര​പ്പാ​ക്കി വ്യ​വ​സാ​യ പാ​ർ​ക്ക് നി​ർ​മാ​ണം

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ലെ​യും മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ​യും ജ​ല​സം​ഭ​ര​ണി​യാ​യ ഗു​രു​വ​നം​കു​ന്നി​നെ വെ​ട്ടി​നി​ര​പ്പാ​ക്കി വ്യ​വ​സാ​യ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം. ഗു​രു​വ​നം​കു​ന്നി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള 82 ഏ​ക്ക​ർ റ​വ​ന്യു​ഭൂ​മി​യാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കാ​ഞ്ഞ​ങ്ങാ​ട് വ്യ​വ​സാ​യ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വ്യ​വ​സാ​യ​വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്ന​ത്. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളോ​ളം വെ​റു​തേ​യി​ട്ടി​രു​ന്ന ഭൂ​മി​യി​ൽ അ​ടു​ത്ത​കാ​ല​ത്താ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നാ​യി പ്ര​ത​ലം നി​ര​പ്പാ​ക്കാ​ൻ ര​ണ്ടു മീ​റ്റ​ർ വ​രെ ഇ​ടി​ച്ചു​താ​ഴ്ത്താ​നാ​ണ് റ​വ​ന്യു​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നേ​ക്കാ​ൾ എ​ത്ര​യോ കൂ​ടു​ത​ൽ മ​ണ്ണി​ടി​ച്ചു​താ​ഴ്ത്തി​യി​ട്ടു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള ക്ലേ​യ്‌​സ് ആ​ൻ​ഡ് സെ​റാ​മി​ക്‌​സ് ലി​മി​റ്റ​ഡ് (കെ​സി​സി​പി​എ​ൽ) ആ​ണ് മ​ണ്ണു​നീ​ക്കാ​ൻ ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്. മി​ക​ച്ച നി​ല​വാ​ര​മു​ള്ള ക​ളി​മ​ണ്ണാ​യ​തി​നാ​ൽ ഇ​ത് സി​മ​ന്‍റ് നി​ർ​മാ​ണ​ത്തി​നാ​യി മ​ല​ബാ​ർ സി​മ​ന്‍റ്സി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​ണ്. ഓ​രോ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് മ​ണ്ണാ​ണ് ക​ട​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ കൂ​ലോം​റോ​ഡ് ഭാ​ഗ​ത്തു​നി​ന്ന് നി​ർ​ദി​ഷ്ട വ്യ​വ​സാ​യ പാ​ർ​ക്കി​ലേ​ക്ക് പു​തി​യ റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ണ്ട്. മ​ണ്ണ് ക​ട​ത്തു​ന്ന​ത് ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ്. സ്ഥ​ലം നി​ര​പ്പാ​ക്ക​ൽ പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം ഈ ​റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് 2.71 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കും ക​രാ​റാ​യി​ട്ടു​ണ്ട്. സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ട​ൺ​ക​ണ​ക്കി​ന് മ​ണ്ണ് കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ​നി​ന്നാ​ണ് രാ​വും പ​ക​ലും ലോ​റി​യി​ൽ ക​യ​റ്റി മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. മ​ണ്ണ് ഇ​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് കു​ന്നി​ന്‍റെ ഉ​യ​രം മീ​റ്റ​റു​ക​ളോ​ളം താ​ഴ്ന്നു​ക​ഴി​ഞ്ഞ​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. കൂ​ട്ടി​യി​ട്ട മ​ണ്ണ് താ​ഴേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണാ​ലും വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കും. നി​ര​വ​ധി വീ​ടു​ക​ളു​ള്ള ജ​ന​വാ​സ​മേ​ഖ​ല​യാ​ണ് ഇ​തി​നു താ​ഴെ​യു​ള്ള​ത്.

മ​ണ്ണി​ടി​ക്ക​ൽ തു​ട​ങ്ങി​യ​തി​നു ശേ​ഷം സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലും മ​റ്റു ജ​ല​സ്രോ​ത​സു​ക​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ഴ മാ​റി​യ​പ്പോ​ൾ​ത​ന്നെ കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​ടി​ത്ത​ട്ടി​ലെ​ത്തി. ഈ ​നി​ല​യി​ൽ പോ​യാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത ജ​ല​ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​മ്പോ​ൾ​ഗു​രു​വ​നം​കു​ന്നി​ന്‍റെ താ​ഴ്‌​വ​ര​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം വെ​ള്ള​ത്തി​ന് ക്ഷാ​മ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഗു​രു​വ​നം കു​ന്നി​ന്‍റെ മ​റു​വ​ശ​ത്തു​ള്ള നി​ത്യാ​ന​ന്ദാ​ശ്ര​മ​ത്തി​ലെ വ​റ്റാ​ത്ത നീ​രു​റ​വ​യും പ്ര​ശ​സ്ത​മാ​ണ്. ആ​ശ്ര​മ​ത്തോ​ടു​ചേ​ർ​ന്നു​കി​ട​ക്കു​ന്ന വ​ന​പ്ര​ദേ​ശം ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ്. കു​ന്നി​ന്‍റെ മ​റു​വ​ശം ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​ത് ഇ​തി​ന്‍റെ​യെ​ല്ലാം നി​ല​നി​ൽ​പി​നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ പ്ര​കാ​ശ​ൻ മ​ടി​ക്കൈ​യു​ടെ കൊ​രു​വാ​ന​ത്തി​ലെ പൂ​ത​ങ്ങ​ൾ എ​ന്ന നോ​വ​ലും ഗു​രു​വ​ന​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള നാ​ട്ട​റി​വു​ക​ളി​ലേ​ക്ക് വെ​ളി​ച്ചം​വീ​ശു​ന്ന​താ​ണ്.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ഒ​ട്ട​ന​വ​ധി ഇ​ട​നാ​ട​ൻ കു​ന്നു​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഗു​രു​വ​നം കു​ന്നും ഇ​ടി​ച്ചു​നി​ര​പ്പാ​ക്കു​ന്ന​ത്.
പ്ലൈ​വു​ഡ് ക​മ്പ​നി​ക​ൾ മു​ത​ൽ ഭ​ക്ഷ്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ വ​രെ 32 സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് വ്യ​വ​സാ​യ പാ​ർ​ക്കി​ൽ ഇ​ടം​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ ഇ​വ​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​പ്ര​ശ്ന​വും ഗു​രു​വ​നം​കു​ന്നി​ന്‍റെ പ​രി​സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. കു​മ്പ​ള അ​ന​ന്ത​പു​ര​ത്തെ വ്യ​വ​സാ​യ പാ​ർ​ക്കി​ൽ ഏ​റെ​ക്കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന മാ​ലി​ന്യ​പ്ര​ശ്ന​വും ഗു​രു​വ​ന​ത്തെ നാ​ട്ടു​കാ​ർ ച​ണ്ടി​ക്കാ​ട്ടു​ന്നു. ന​ഗ​ര​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള ഭൂ​മി ഇ​തു​പോ​ലൊ​രു പ​ദ്ധ​തി​ക്ക് കൈ​മാ​റി​യ​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​ങ്ങ​ളു​യ​രു​ന്നു​ണ്ട്.

അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്

കാ​ഞ്ഞ​ങ്ങാ​ട്: ഗു​രു​വ​നം കു​ന്നി​ൽ​നി​ന്ന് അ​നി​യ​ന്ത്രി​ത​മാ​യി മ​ണ്ണി​ടി​ച്ചു ക​ട​ത്തു​ന്ന​താ​യ പ​രാ​തി സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ് ഉ​ത്ത​ര​വി​ട്ടു. ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ഞ്ഞ​ങ്ങാ​ട് ആ​ർ​ഡി​ഒ പി. ​സു​ദീ​പ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ടി.​വി. സ​ജീ​വ​ൻ എ​ന്നി​വ​ർ ഗു​രു​വ​ന​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ മ​ണ്ണ് കൂ​ട്ടി​യി​ട്ട​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Kollam

ജില്ലാ കായികമേള; അ​ഞ്ച​ൽ മു​ന്നി​ൽ

കൊ​ല്ലം: ഓ​രോ ഇ​ന​ത്തി​ലും പോ​യി​ന്‍റ് കൂ​ട്ടി​ക്കൊ​ണ്ട് അ​ഞ്ച​ൽ ഉ​പ​ജി​ല്ല ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ കി​രീ​ട​പ്പോ​രി​ൽ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം നേ​ടി. ര​ണ്ടാം ദി​നം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 19 സ്വ​ർ​ണം, 19 വെ​ള്ളി, 10 വെ​ങ്ക​ലം ഉ​ൾപ്പടെ 187 പോ​യി​ന്‍റാ​ണ് അ​ഞ്ച​ലി​ന്‍റെ അക്കൗ​ണ്ടി​ലു​ള്ള​ത്. ചാ​ത്ത​ന്നൂ​ർ 105 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​ം സ്ഥാനത്തും ​പു​ന​ലൂ​ർ 102 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​ം സ്ഥാനത്തുമുണ്ട്.

അ​ഞ്ച​ലി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്താ​യ​ത് ട്രാ​ക്കി​ലെ​യും ഫീ​ൽ​ഡി​ലെ​യും ഒ​രു​പോ​ലെ​യു​ള്ള മ​ത്സ​ര മി​ക​വാ​ണ്. വി​വി​ധ ഓ​ട്ട​യി​ന​ങ്ങ​ൾ​ക്കൊ​പ്പം ഷോ​ട്ട്പു​ട്ട്, ലോം​ഗ്ജ​ന്പ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലും താ​ര​ങ്ങ​ൾ പോ​യി​ന്‍റ് വാ​രി​ക്കൂ​ട്ടി. ര​ണ്ടാം​ദി​നം സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ ആ​ൺ-​പെ​ൺ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സീ​നി​യ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ​യും റി​ലേ​ക​ളി​ലും അ​ഞ്ച​ൽ മി​ക​വ് പു​ല​ർ​ത്തി. ആ​കെ 35 ഇ​ന​ങ്ങ​ളു​ടെ ഫൈ​ന​ലു​ക​ൾ ര​ണ്ടാം​ദി​നം പൂ​ർ​ത്തി​യാ​യി.

സ്കൂ​ൾ ത​ല​ത്തി​ൽ അ​ഞ്ച​ൽ വെ​സ്റ്റ് ഗ​വ. എ​ച്ച്എ​സ്എ​സി​നാ​ണ് വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ. എ​ട്ട് സ്വ​ർ​ണം, 10 വെ​ള്ളി, അ​ഞ്ച് വെ​ങ്ക​ലം എ​ന്നി​വ​യി​ലൂ​ടെ 75 പോ​യി​ന്‍റാ​ണ് സ് കൂ​ൾ നേ​ടി​യ​ത്. ഭൂ​ത​ക്കു​ളം ഗ​വ. എ​ച്ച്എ​സ്എ​സ് 49 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തും അ​ഞ്ച​ൽ ഈ​സ്റ്റ് ഗ​വ. എ​ച്ച്എ​സ്എ​സ് 37 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​തു​മാ​ണ്. സെ​ന്‍റ് ഗൊ​ര​ത്തി എ​ച്ച്എ​സ്എ​സ് പു​ന​ലൂ​ർ (27), സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എ​ച്ച്എ​സ്എ​സ് പ​ത്ത​നാ​പു​രം (21) എ​ന്നി​വ​യാ​ണ് തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.

അ​ഞ്ച​ലി​ന്‍റെ തൊ​ട്ടു​പി​ന്നി​ൽ ചാ​ത്ത​ന്നൂ​ർ 13 സ്വ​ർ​ണം, ഒ​മ്പ​ത് വെ​ള്ളി, 12 വെ​ങ്ക​ലം നേ​ടി 105 പോ​യി​ന്‍റും പു​ന​ലൂ​ർ 11 സ്വ​ർ​ണം, ഏ​ഴ് വെ​ള്ളി, 10 വെ​ങ്ക​ലം സ​ഹി​തം 102 പോ​യി​ന്‍റും നേ​ടി. കൊ​ട്ടാ​ര​ക്ക​ര 51 പോ​യി​ന്‍റു​മാ​യി നാ​ലാ​മ​തും കൊ​ല്ലം 48 പോ​യി​ന്‍റു​മാ​യി അ​ഞ്ചാ​മ​തു​മാ​ണ്. കി​രീ​ടം തീ​രു​മാ​നി​ക്കു​ന്ന അ​വ​സാ​ന ദി​ന​ത്തി​ൽ 200 മീ​റ്റ​റി​ലാ​ണ് ഇ​നി ക​ണ്ണു​ക​ൾ. സ​ബ് ജൂ​നി​യ​ർ മു​ത​ൽ സീ​നി​യ​ർ വ​രെ​യു​ള്ള ആ​ൺ-​പെ​ൺ വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നൊ​പ്പം 4x400 മീ​റ്റ​ർ റി​ലേ, പോ​ൾ​വാ​ട്ട ഫൈ​ന​ലു​ക​ളും ഇ​ന്ന് ന​ട​ക്കും.

Kasaragod

ജേ​ക്ക​ബ് വ​ര്‍​ഗീ​സ് സ​ദ്ഭാ​വ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് കെ.​ടി. ജോ​ഷി​മോ​ന്

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​ഗോ​ഡ് ഡി​സ്ട്രി​ക്ട് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ചീ​ഫ് പ്ര​മോ​ട്ട​റും പ്ര​സി​ഡ​ന്‍റും ജി​എ​സ്ടി​യു സം​സ്ഥാ​ന നേ​താ​വു​മാ​യി​രു​ന്ന ജേ​ക്ക​ബ് വ​ര്‍​ഗീ​സി​ന്‍റെ അ​നു​സ്മ​ര​ണാ​ര്‍​ത്ഥം എ​ഡ്യു​ക്കേ​ഷ​ന്‍ എം​പ്ലോ​യി​സ് ട്ര​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സ​ദ്ഭാ​വ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡി​ന് ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഫോ​ർ ദി ​ഡ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് കെ.​ടി. ജോ​ഷി​മോ​ന്. സ​ഹ​കാ​രി​ത​സ​മ്മാ​ന്‍ അ​വാ​ര്‍​ഡി​ന് ഹൊ​സ്ദു​ര്‍​ഗ് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന​ബാ​ങ്ക് അ​ര്‍​ഹ​മാ​യി.

11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ 10,0001 രൂ​പ​യു​ടെ പു​ര​സ്‌​കാ​രം ജോ​ഷി​മോ​ന് കെ.​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ​യും കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന​ബാ​ങ്കി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ലും സ​മ്മാ​നി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ലോ​ഷ്യ​സ് ജോ​ര്‍​ജ്, ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ്കു​ട്ടി ജോ​സ​ഫ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ടി.​കെ.​എ​വു​ജി​ല്‍, കെ.​പി.​മു​ര​ളീ​ധ​ര​ന്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ക​രി​ച്ചേ​രി, ട്ര​ഷ​റ​ര്‍ സി.​ഇ.​ജ​യ​ന്‍, ശ്രീ​കൃ​ഷ്ണ അ​ഗ്ഗി​ത്താ​യ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Kasaragod

സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത നി​ല​നി​ര്‍​ത്ത​ണം:​ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍

കാ​ഞ്ഞ​ങ്ങാ​ട്: സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ ദു​ഷി​ച്ച പ്ര​വ​ണ​ത​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഏ​തു രാ​ഷ്ട്രീ​യെ​പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു ശ്ര​മ​മു​ണ്ടാ​യാ​ലും സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ അ​തി​നു നി​ന്നു കൊ​ടു​ക്ക​രു​തെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫി​സ് കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​നാ​ഡി​യാ​ണ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍. സം​ഘ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് സ​ഹ​കാ​രി​ക​ളും ജീ​വ​ന​ക്കാ​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ച്ചേ​ര്‍​ത്തു. \

ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ. ​വി. സ​തീ​ഷ് ച​ന്ദ്ര​ന്‍, ജോ​യി​ന്‍ ഡ​യ​റ​ക്ട​ര്‍ ടി.​എം. മാ​ത്യു സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ര്‍ (പ്ലാ​നിം​ഗ്) സി. ​സു​നി​ല്‍​കു​മാ​ര്‍, എം. ​ഉ​ഷ, രാ​ജ​ന്‍ പെ​രി​യ, സ​ഞ്ജീ​വ ഷെ​ട്ടി, എം. ​രാ​ഘ​വ​ന്‍, പി.​വി. സു​രേ​ഷ്, പ്ര​വീ​ണ്‍ തോ​യ​മ്മ​ല്‍, എം.​കെ. മാ​ധ​വ​ന്‍ നാ​യ​ര്‍, പി.​കെ.​വി​നോ​ദ്കു​മാ​ര്‍, വി. ​കൃ​ഷ്ണ​ന്‍, പി.​വി. രാ​ജേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Kollam

ബ​സിൽ വ​യോ​ധി​ക​യു​ടെ മാ​ല​പൊ​ട്ടി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച മൂ​ന്നു ത​മി​ഴ്‌​ യുവതികൾ‍ പി​ടി​യി​ല്‍

അ​ഞ്ച​ല്‍ : ബ​സി​ല്‍ യാ​ത്ര ചെ​യ്യ​വേ വ​യോ​ധി​ക​യു​ടെ ഒ​ന്ന​ര​പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ മാ​ല ക​വ​ര്‍​ച്ച ചെ​യ്ത് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വ​തി​ക​ളെ സ​ഹ​യാ​ത്രി​ക​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ത​ട​ഞ്ഞു​വ​ച്ച് പൊലി സി​ല്‍ ഏ​ല്‍​പി​ച്ചു.

തൂ​ത്തു​ക്കു​ടി രാ​ജ​ഗോ​പാ​ല്‍ ന​ഗ​ര്‍ സ്വ​ദേ​ശി​നി സി​ന്ധു (35), തൂ​ത്തു​ക്കു​ടി മ​ധു​ര​വീ​ര അ​ണ്ണാ ന​ഗ​ര്‍ സ്വ​ദേ​ശി​നി ജ്യോ​തി (31), തൂ​ത്തു​ക്കു​ടി ദ്രൗ​പ​തി അ​ജി​ത്ത് ന​ഗ​റി​ല്‍ മീ​ന എ​ന്ന മീ​നാ​ക്ഷി (24) എ​ന്നി​വ​രെ​യാ​ണ് ഏ​രൂ​ര്‍ പൊലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കഴിഞ്ഞദിവസം ആ​ല​ഞ്ചേ​രി പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
സ്വ​കാ​ര്യ ബ​സി​ല്‍ ക​രു​കോ​ണി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു അ​ല​യ​മ​ണ്‍ കു​റ​വ​ന്തേ​രി പു​യ്യ​യി​ല്‍ ക​ല്ലും​പു​റ​ത്ത് വീ​ട്ടി​ല്‍ ഓ​മ​ന (65) യു​ടെ മാ​ല​യാ​ണ് മൂ​വ​ര്‍ സം​ഘം പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ഓ​മ​ന​യു​ടെ അ​ടു​ത്താ​യി യാ​ത്ര ചെ​യ്ത മൂ​വ​ര്‍ സം​ഘ​ത്തി​ലെ സി​ന്ധു മാ​ല പൊ​ട്ടി​ക്കു​ക​യും ഉ​ട​ന്‍ ര​ണ്ടാം പ്ര​തി​യാ​യ മീ​നാ​ക്ഷി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

മീ​നാ​ക്ഷി മൂ​ന്നാം പ്ര​തി ജ്യോ​തി​യു​ടെ കൈ​യി​ലേ​ക്ക് മാ​ല കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ മാ​ല പോ​യ​ത​റി​ഞ്ഞ ഓ​മ​ന ബ​ഹ​ളം വ​ച്ചു. ഉ​ട​ന്‍ ബ​സ് നി​ര്‍​ത്തി​യ ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും ചേ​ര്‍​ന്ന് മൂ​വ​ര്‍ സം​ഘ​ത്തെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പൊലി​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ജ്യോ​തി മാ​ല ബ​സി​ന്‍റെ പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് എ​റി​ഞ്ഞു. സ്ഥ​ല​ത്തെ​ത്തി​യ പൊലിസ് മാ​ല പി​ന്നീ​ട് ക​ണ്ടെ​ടു​ക്കുക​യും ചെ​യ്തു. തു​ട​ര്‍​ന്നു ഏ​രൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച മൂ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വൈ​ദ്യപ​രി​ശോ​ധ​ന​യു​ള്‍​പ്പ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

Kasaragod

രാജ്യത്തെ ആ​ദ്യ സീ​ഫു​ഡ് പാ​ർ​ക്കി​ന് ചീ​മേ​നി​യി​ൽ സാ​ധ്യ​ത തെ​ളി​യു​ന്നു

ചീ​മേ​നി: ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ സീ​ഫു​ഡ് പാ​ർ​ക്കി​ന് ചീ​മേ​നി​യി​ൽ സാ​ധ്യ​ത തെ​ളി​യു​ന്നു. നാ​വി​ക, വ്യോ​മ, ക​ര യാ​ത്ര മാ​ർ​ഗ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന​യും 100 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല ല​ഭ്യ​ത​യും ഈ ​വ​ൻ​കി​ട പ​ദ്ധ​തി​ക്ക് അ​നു​യോ​ജ്യ​മാ​ണ്.വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ വി​ക​സ​ന -തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​കീ​കൃ​ത സീ ​ഫു​ഡ് പാ​ർ​ക്കും മ​റൈ​ൻ എ​ക്സ്പീ​രി​യ​ൻ​സ് സെ​ന്‍റ​റും തു​റ​ക്കും.

സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​മു​ള്ള മ​ൽ​സ്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര സൃ​ഷ്ടി, ഭ​ക്ഷ്യ​സു​ര​ക്ഷ, വി​ദേ​ശ​നാ​ണ്യ വ​രു​മാ​നം, തീ​ര​ദേ​ശ ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക വി​ക​സ​നം എ​ന്നി​വ​യി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന വ​ൻ​കി​ട പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കു​റ​വും സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും വി​ള​വെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള ന​ഷ്ടം എ​ന്നി​വഈ ​മേ​ഖ​ല​യി​ൽ വെ​ല്ലു​വി​ളി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ​ഗ്ര ബ്ലൂ ​ഇ​ക്കോ​ണ​മി വ്യ​വ​സാ​യ പാ​ർ​ക്ക് സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. സീ ​ഫു​ഡ് സം​സ്ക​ര​ണം, മ​റൈ​ൻ ബ​യോ ടെ​ക്നോ​ള​ജി, കോ​ൾ​ഡ് ചെ​യി​ൻ, ഗ​വേ​ഷ​ണം, നൈ​പു​ണ്യ വി​ക​സ​നം, ക​യ​റ്റു​മ​തി, ടൂ​റി​സം, സ​മു​ദ്ര സം​ര​ക്ഷ​ണം എ​ന്നി​വ​യെ​യൊ​ക്കെ ഒ​രൊ​റ്റ സ​മു​ച്ച​യ​ത്തി​ൽ ഏ​കോ​പി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചീ​മേ​നി​യി​ൽ സീ ​ഫു​ഡ് പാ​ർ​ക്കി​നാ​യി ഭൂ​മി​യും അ​നു​ബ​ന്ധ ഘ​ട​ക​ങ്ങ​ളും മു​ന്നി​ൽ ക​ണ്ട് സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത കൂ​ടി​ക്കാ​ഴ്ച വ്യാ​ഴാ​ഴ്ച ന​ട​ത്തി.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചീ​മേ​നി​യി​ൽ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ​ന്ദീ​പ് വാ​ര്യ​ർ, ഹൊ​സ്ദു​ർ​ഗ് ത​ഹ​സി​ൽ​ദാ​ർ കെ. ​ര​മേ​ശ​ൻ, ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​കെ. ഷൈ​നി, മ​ൽ​സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ർ കെ.​എ​ച്ച്. ഷെ​രീ​ഫ്, ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​കെ. രൂ​പേ​ഷ്, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​സു​നീ​ഷ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kannur

എ​ൻ​ആ​ർ​ഇ 58-ാം വാ​ർ​ഷി​കം: 1000 പേ​ർ​ക്ക് സ്നേ​ഹോ​പ​ഹാ​രം

ക​ണ്ണൂ​ർ: പ്ര​മു​ഖ ഗൃ​ഹോ​പ​ക​ര​ണ-​ഇ​ല​ക്‌​ട്രോ​ണി​ക്സ് റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ നാ​ഷ​ണ​ൽ റേ​ഡി​യോ ഇ​ല​ക്‌​ട്രോ​ണി​ക്സി​ന്‍റെ 58-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച "1000 പേ​ർ​ക്ക് സ്നേ​ഹോ​പ​ഹാ​രം' പ​ദ്ധ​തി​യി​ലെ ആ​ദ്യ​ഘ​ട്ട സ​മ്മാ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ക​ണ്ണൂ​ർ ഹെ​ഡ് ഓ​ഫി​സി​ൽ ന​ട​ത്തി. എ​ൻ​ആ​ർ​ഇ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷാ​ജി അ​ർ​ഹ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് സ​ന്തോ​ഷ​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, മ​ഞ്ഞ അ​ല്ലെ​ങ്കി​ൽ പി​ങ്ക് റേ​ഷ​ൻ കാ​ർ​ഡ് കോ​പ്പി​യു​മാ​യി എ​ത്തി​യ​വ​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 1000 പേ​ർ​ക്കാ​ണ് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കു​ന്ന​ത്. വി-​ഗാ​ർ​ഡ്, പ്ര​സ്റ്റീ​ജ്, ഹാ​വെ​ൽ​സ്, പ്രീ​തി, ബ​ട്ട​ർ​ഫ്ലൈ, ലാ​ഓ​പാ​ല തു​ട​ങ്ങി​യ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ മി​ക്സി, ഗ്യാ​സ് സ്റ്റൗ, ​പ്ര​ഷ​ർ കു​ക്ക​ർ, ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക്ടോ​പ്പ്, ഫാ​ൻ, ഡി​ന്ന​ർ സെ​റ്റ് എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

58 വ​ർ​ഷ​മാ​യി മ​ല​ബാ​റി​ലെ ജ​ന​ങ്ങ​ൾ എ​ന്‍​ആ​ർ​ഇ​യി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സ്യ​ത​യ്ക്കു​ള്ള ന​ന്ദി​പ്ര​ക​ട​ന​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ജ​ന​കീ​യ സം​രം​ഭം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷാ​ജി പ​റ​ഞ്ഞു.

വ​രും ദി​വ​സ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ക്കി​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ എ​ൻ​ആ​ർ​ഇ ജീ​വ​ന​ക്കാ​രും മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി.

Thiruvananthapuram

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​യു​ടെ അ​ള​വ് പൂ​ർ​ത്തി​യാ​യി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭൂ​മി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സാ​യി​രു​ന്ന എ​കെ​ജി സെ​ന്‍റ​ർ കൈ​യേ​റി​യെ​ന്ന പ​രാ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭൂ​മി​യു​ടെ അ​ള​വ് പൂ​ർ​ത്തി​യാ​യി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു മു​ന്നി​ലു​ടെ​യു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​നാ​യി എ​ത്ര ഭൂ​മി വി​ട്ടു ന​ൽ​കി​യെ​ന്ന​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഇ​നി പ​രി​ശോ​ധി​ക്കും. ഇ​തി​നാ​യി റോ​ഡ് വി​ക​സ​നം ന​ട​ത്തി​യ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നോ​ട് റ​വ​ന്യു അ​ധി​കൃ​ത​ർ രേ​ഖ​ക​ൾ തേ​ടി.

റോ​ഡ് വി​ക​സ​ന​ത്തി​നാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ഇ​ന്നു ല​ഭി​ച്ചേ​ക്കും. അ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ഏ​കോ​പി​പ്പി​ക്കേ​ണ്ട​തു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യോ​ടെ റ​വ​ന്യു അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. ചൊ​വ്വാ​ഴ്ച​യോ​ടെ ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​കും. 15ന​കം ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ആ​റി​നാ​ണ് റ​വ​ന്യു- സ​ർ​വേ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് കാ​ന്പ​സി​ലെ ഭൂ​മി​യു​ടെ അ​ള​വു തു​ട​ങ്ങി​യ​ത്. പ​ഴ​യ ചെ​യി​ൻ സ​ർ​വേ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ള​വ്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബം 17.66 ഏ​ക്ക​ർ ഭൂ​മി വി​ട്ടു​കൊ​ടു​ത്തു​വെ​ന്നാ​ണ് രേ​ഖ. ഇ​തി​ൽ എ​ത്ര​ത്തോ​ളം ഭൂ​മി ഇ​പ്പോ​ൾ ഉ​ണ്ടെ​ന്നാ​ണ് അ​റി​യാ​നു​ള്ള​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭൂ​മി​യി​ൽ കു​റ​വു​ണ്ടാ​യാ​ൽ സ​മീ​പ​ത്തെ എ​കെ​ജി സെ​ന്‍റ​റി​ന്‍റെ ഭൂ​മി​ക​ൾ അ​ട​ക്കം അ​ള​ക്കാ​നാ​യി പ​രാ​തി​ക്കാ​ര​നാ​യ സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​യി​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് അം​ഗ​വു​മാ​യ ആ​ർ.​എ​സ്. ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കും. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഭൂ​മി ക​ണ്ടെ​ത്താ​ൻ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

Thiruvananthapuram

അം​ഗ​പ​രി​മി​ത​രു​ടെ അ​വ​കാ​ശ പ്ര​ഖ്യാ​പ​നം: സം​സ്ഥാ​ന ക്യാ​മ്പി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം

തി​രു​വ​ന​ന്ത​പു​രം:​ ഇ​ൻ​ഡാ​ക്കും ദി​സ്‌-​എ​ബി​ലി​റ്റി മി​ഷ​ൻ കേ​ര​ള​യും സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സം​സ്ഥാ​ന ക്യാ​മ്പി​ന്‍റെ ലോ​ഗോ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഡി​സം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റ​ത്താണ് അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സം​സ്ഥാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അം​ഗ​പ​രി​മി​ത​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ, സാ​മൂ​ഹി​ക​നീ​തി, തു​ല്യ​പ​ങ്കാ​ളി​ത്തം,ശാ​ക്തീ​ക​ര​ണം എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് ക്യാ​ന്പ്.

ഇ​ൻ​ഡാ​ക് ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ദി​സ്‌-​എ​ബി​ലി​റ്റി മി​ഷ​ൻ കേ​ര​ള ചെ​യ​ർ​മാ​നു​മാ​യ ഡോ.​ എ​ഫ്.എം. ലാ​സ​ർ, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റ​ഹ്മാ​ൻ മു​ണ്ടോ​ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ്സി​ൻ വ​ണ്ടൂ​ർ, ഫോ​റ​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ രാ​ജ​ൻ കൈ​ പ്പ​ള്ളി​ൽ, എ​സ്എം​ടി​എ​ഫ് സം​ സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​സ്റ്റെ​ല്ല​സ്, സം​സ്ഥാ​ന വ​നി​താ കോ​-ഓർ​ഡി​നേ​റ്റ​ർ സു​ലൈ​ഖ അ​രീ​ക്കോ​ട്, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ സോ​നാ നി​ല​ഫൂ​ർ എ​ന്നി​വ​ർ പങ്കെടുത്തു.

Thiruvananthapuram

വേ​ണ്ട ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: അരു​മാ​നൂ​രും പൊ​ഴി​യൂ​രും ചാ​ന്പ്യ​ൻ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​ത്ത് വേ​വ് ഫൗ​ണ്ടേ​ഷ​ൻ - പ്രോ​ജ​ക്ട് "വേ​ണ്ട' സം​ഘ​ടി​പ്പി​ച്ച "വേ​ണ്ട ക​പ്പ്' ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എം​വി​എ​ച്ച്എ​സ്എ​സ് അരു​മാ​നൂ​രും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പൊ​ഴി​യൂ​ർ സെ​ന്‍റ് മാ​ത്യൂ​സ് ഹൈ​സ്കൂ​ളും ചാ​ന്പ്യ​ൻ​മാ​രാ​യി.

ഫ​സ്റ്റ് റ​ണ്ണ​റ​പ്പ് ട്രോ​ഫി ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ല്ല ഡി​ബി​എ​ച്ച്എ​സ്എ​സും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൊ​ല്ലം കു​ഴി​ത്തു​റ ഗ​വ​ണ്മെ​ന്‍റ് ഫി​ഷ​റീ​സ് എ​ച്ച്എ​സ്എ​സും ക​ര​സ്ഥ​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട സോ​ണി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു 24-നും 25-​നും എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ഗ്രാ​ൻ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 10 ആ​ൺ​കു​ട്ടി​ക​ളും 10 പെ​ൺ​കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കും.

Thiruvananthapuram

കേ​ര​ള ലൈ​വ്‌ സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം

വെ​ള്ള​റ​ട: കേ​ര​ള ലൈ​വ്‌ സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം അ​മ്പൂ​രി​യി​ല്‍ എം.​ആ​ര്‍. ബൈ​ജു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഐ. ജെ​യ്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ ഡോ. ​സോ​ഫി​യ സ​ര്‍​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെ ആ​ദ​രി​ച്ചു.​

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ദു​നിം​സ് രി​യാ​സു​ദീ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​മ​നോ​ജ്, എ​സ്.​വി. പ്ര​ശാ​ന്ത്, എ​ച്ച്. നി​സാം, ഇ. ​ന​ജീ​ബ്, അ​ബ്ദു​ല്‍ സ​ലാം, എ​സ്.​എ. വി​നോ​ദ്, സ​ജീ​ല സു​ലൈ​മാ​ന്‍, എ​സ്.​ആ​ര്‍ സ​ജി​ത, ജി.​എ​സ്. റെ​ജി, മി​ഥു​ന്‍, വി​പി​ന്‍ എം. ​കെ. നാ​യ​ര്‍, അ​നി​ല്‍ കു​മാ​ര്‍, ര​ജി​ത​ര​ഞ്ച​ന്‍, വി​ജ​യ​ലാ​ല്‍, വി​പി​ന്‍, പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ഐ. ജെ​യ്‌​സ​ണ്‍ - പ്ര​സി​ഡ​ന്‍റ്, എ​സ്.​ആ​ര്‍. സ​ജി​ത, ര​ശ്മി​ന്ദ്ര, അ​നി​ല്‍ കു​മാ​ര്‍ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, എ​ൻ. പ്ര​ദീ​പ് - സെ​ക്ര​ട്ട​റി, ര​ജി​ത​ര​ഞ്ച​ന്‍, ബി​ജി​ത ബെ​ന​ഡി​ക്ട്, വി.​എ​ച്ച്. വി​നീ​ഷ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, ആ​ർ. മി​ഥു​ന്‍ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Thiruvananthapuram

തൂ​ഫാ​ൻ ത​ദ്ദേ​ശം വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് ഉ​ദ്ഘാ​ട​നം

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ൽ തൂ​ഫാ​ൻ 2.0 ദി ​ന​ർ​ക്കോ​ട്ടി​ക്സ് ഹ​ട്ട് (തൂ​ഫാ​ൻ ത​ദ്ദേ​ശം) ന് ​തൂ​ഫാ​ൻ പ​താ​ക ഉ​യ​ർ​ത്തി തു​ട​ക്ക​മാ​യി.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് പി. ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​മി തി​ല​ക് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ബൈ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് റ്റി ​ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ വി​നോ​ദ് രാ​ജ്, സെ​ക്ര​ട്ട​റി ഫൈ​സ​ൽ, വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത്, എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

‎നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​നു ക​ളി​സ്ഥ​ലം: നി​വേ​ദ​നം ന​ൽ​കി

‎‎നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​ന്‌ ക​ളി​സ്ഥ​ലം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ‎റോ​ജി എം. ​ജോ​ണി​ന് ‎നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി. സ്പോ​ർ​ട്സ് രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ര​വ​ധി​യാ​ണ്. 2025-ൽ ​കോ​ള​ജി​ൽ ക​ളി​സ്ഥ​ലം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് അ​തി​നു തു​ട​ർ​ച്ച​യു​ണ്ടാ​യി​ല്ല. കോ​ള​ജി​നു സ​മീ​പ​ത്താ​യി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ര​ണ്ടേ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി​ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളും ന​ട​ന്നി​രു​ന്നു. ഈ ​ഫ​യ​ൽ പ​രി ശോ​ധി​ച്ച് കോ​ള​ജി​ന്‍റെ ക​ളി​സ്ഥ​ല പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ടി. ​അ​ർ​ജു​ന​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ എ​ന്നി​വ​രാ​ണു മ​ന്ത്രി ‎റോ​ജി എം. ​ജോ​ണി​നു നി​വേ​ദ​നം കൈ​മാ​റി​യ​ത്.

Thiruvananthapuram

‌ആ​ശ്വാ​സ് മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന്‍റെ 317-ാമ​ത് ബ്രാ​ഞ്ച് അ​മ്പൂ​രി​യി​ല്‍

വെ​ള്ള​റ​ട: ആ​ശ്വാ​സ് ക​മ്മ്യൂ​ണി​റ്റി ഫാ​ര്‍​മ​സി​യു​ടെ 317-ാമ​ത് മെ​ഡി​ക്ക​ല്‍ സ്റ്റോ​ർ അ​മ്പൂ​രി ജം​ഗ്ഷ​നി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്പൂ​രി ഫെ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ന്‍​സി​സ് ക​രി​വേ​ലി​ല്‍, സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ൽ​എ, സ​ജി വാ​ഴ്ച്ച​ല്‍, ജോ​സ് മാ​ത്യു പോ​ള​യ്ക്ക​ന്‍, അ​ല​ക്‌​സാ​ണ്ട​ര്‍, ജോ​യി ഏ​ബ്ര​ഹാം, ഷാ​ജ​ന്‍, ബി​ജു തു​രു​ത്തേ​ല്‍, വേ​ണു​ഗോ​പാ​ല്‍, ആ​ശ്വാ​സ് ലൈ​ഫ് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്.​എ​സ്. ര​ജ​നീ​ഷ് കു​മാ​ര്‍, ആ​ശ്വാ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വൈ.​എ​സ്. ബി​ജു, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബെ​ര്‍​ലി​ന്‍ ര​ഞ്ജി​ത്ത്, ഫാ​ര്‍​മ​സി​സ്റ്റ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഷി​ബു പു​ത്ത​ന്‍​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി എം.​വി. ജ​യേ​ഷ്, വെ​ള്ള​റ​ട സ​ജി, ആ​ശ്വാ​സ് അ​മ്പൂ​രി മാ​നേ​ജ​ര്‍ സു​ജി​ത, ഷാ​മി​ല, സ​ന്ധ്യ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​ക്ക് പീ​ഡ​നം; യു​വാ​വി​ന് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ‍​യും

നെ​യ്യാ​റ്റി​ന്‍​ക​ര: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. തി​രു​പു​റം ക​ഞ്ചാം​പ​ഴി​ഞ്ഞി സ്വ​ദേ​ശി അ​ജീ​ഷി (31) നെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ഒ​ന്ന് ജ​ഡ്ജി കെ.​എം. സു​ജ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷം അ​ധി​ക ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.
2019 -ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പൂ​വ​ച്ച​ൽ എ​ഫ്. വി​നോ​ദ്, അ​ഡ്വ. വി.​ആ​ർ. മാ​യാ​ദേ​വി എ​ന്നി​വ​ർ ഹാ​ജ​രാ​യി. നെ​യ്യാ​റ്റി​ൻ​ക​ര എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ജെ. ​പ്ര​ദീ​പാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Thiruvananthapuram

മ​ഴ, ഇ​ടി​മി​ന്ന​ൽ: മ​രം ക​ട​പു​ഴ​കി​വീ​ണു മൂ​ന്നു​കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു

പൂ​വ​ച്ച​ൽ: മ​ഴ ഇ​ടി​മി​ന്ന​ൽ മ​രം ക​ട​പു​ഴ​കി വീ​ണു മൂ​ന്നു​കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ചാ​മ​വി​ള​യി​ലാ​ണ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും മി​ന്ന​ലി​ലു​മാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. ചാ​മ​വി​ള താ​ന്നി​വി​ള വീ​ട്ടി​ൽ ഷി​ബു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണു പു​ളി​മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

വീ​ടി​ന്‍റെ അ​ടു​ക്ക​ള ഉ​ൾ​പ്പ​ടെ ന​ശി​ച്ചു. വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. ഷി​ബു​വി​ന്‍റെ പു​ര​യി​ട​ത്തി​നു തൊ​ട്ട​ടു​ത്തു​ള്ള കു​ട്ട​പ്പ​ന്‍റെ വീ​ടും മ​രം​വീ​ണു ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. സ​മീ​പ​വാ​സി​യാ​യ മ​ണി​യ​ന്‍റെ തൊ​ഴു​ത്തി​നു​മു​ക​ളി​ലാ​ണു റ​ബ​ർ മ​രം പ​തി​ച്ച​ത്. നാ​ശ​ന​ഷ്ട​മി​ല്ല.

Thiruvananthapuram

കു​മ്പി​ച്ച​ല്‍​ക​ട​വി​ല്‍ "വി ​പാ​ര്‍​ക്ക് '; ഒ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ​ം ആരംഭിച്ചു

വെ​ള്ള​റ​ട: കു​മ്പി​ച്ച​ല്‍​ക​ട​വ് പാ​ല​ത്തി​ന് അ​നു​ബ​ന്ധ​മാ​യി നി​ര്‍​മിക്കു​ന്ന "വി ​പാ​ര്‍​ക്ക്' പ​ദ്ധ​തി​യു​ടെ ഒരുകോ​ടി രൂ​പ അ​ട​ങ്ക​ലി​ല്‍ ഒ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി. നി​ര്‍​മാ​ണോ​ദ് ഘാ​ട​നം സി. ​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

പാ​ല​ത്തി​നു താ​ഴെ​യും പ​രി​സ​ര​ത്തു​മാ​യി നി​ല​വി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ വി​ക​സി​പ്പി​ച്ച് മ​നോ​ഹ​ര​മാ​യ പൊ​തു​വി​ട​മാ​ക്കി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

മാ​ലി​ന്യ​ങ്ങ​ള്‍ കു​മി​ഞ്ഞു​കൂ​ടു​ക​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ത​മ്പ​ടി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ വി​നോ​ദ വി​ശ്ര​മ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടുഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വി ​പാ​ര്‍​ക്ക് വി​ക​സി​പ്പി​ക്കു​ന്ന​ത്. ന​ട​പ്പാ​ത, ഓ​പ്പ​ണ്‍ ജിം, ​ക​ളി​സ്ഥ​ലം, ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍​ക്കു​ള്ള വേ​ദി, യോ​ഗ മെ​ഡി​റ്റേ​ഷ​ന്‍ ഏ​രി​യ, ചെ​സ് ക​ളി​ക്കാ​നു​ള്ള ബ്ലോ​ക്കു​ക​ള്‍, ഫു​ഡ് കി​യോ​സ്‌​ക്, പൂ​ന്തോ​ട്ടം, ഇ​രി​പ്പി​ട​ങ്ങ​ള്‍, ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, ബോ​ട്ട് ക്ല​ബ് തു​ട​ങ്ങി​യ വി​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും. കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പാ​ര്‍​ക്ക് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ടൂ​റി​സം വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഹി​ന്ദു​സ്ഥാ​ന്‍ ലൈ​ഫ് കെ​യ​ര്‍ ലി​മി​റ്റ​ഡി​നാ​ണ് നി​ര്‍​മാ​ണച്ചു​മ​ത​ല. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കു​മ്പി​ച്ച​ല്‍​ക​ട​വ് പാ​ല​വും പ​രി​സ​ര​വും കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​ദ്ദേ​ശീ​യ ജ​ന​ത​യ്‌​ക്കൊ​പ്പം കൂ​ടു​ത​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും സ​ന്ദ​ര്‍​ശ​ക​രെ​യും ഇ​വി​ടേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശ്ശേ​രി അ​ധ്യ​ക്ഷ​നായി.

സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ് മാ​ത്യു പോ​ള​ക്ക​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഖി​ല ഷി​ബു, ബി​നു, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷാ​ജി, ബി​ജു തി​രു​ത്തേ​ല്‍, മ​റ്റു ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ ങ്കെടുത്തു. അ​മ്പൂ​രി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍​ക്ക് പു​തി​യ ദി​ശ ന​ല്‍​കു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് മി​ക​ച്ച പൊ​തു​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​യി കു​മ്പി​ച്ച​ല്‍​ക​ട​വ് വി ​പാ​ര്‍​ക്ക് മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എ​ന്ന് സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.​

Thiruvananthapuram

നിംസിൽ സംഘടിപ്പിച്ച നി​ധി കോ​ണ്‍​ടാ​ക്റ്റ് പ്രോ​ഗ്രാം സ​മാ​പി​ച്ചു

നെ​യ്യാ​റ്റി​ൻ​ക​ര: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ വി​ക​സ​ന​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച നി​ധി (നാ​ഷ​ണ​ൽ ഇ​നി​ഷ്യേ​റ്റീ​വ് ഓ​ൺ ഡെ​വ​ല​പ്‌​മെ​ന്‍റ​ൽ ആ​ൻ​ഡ് ഹാ​ബി​ലി​റ്റേ​റ്റീ​വ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ) കോ​ൺ​ടാ​ക്റ്റ് പ്രോ​ഗ്രാം 2026 സ​മാ​പി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് സ്പെ​ക്ട്രം ശി​ശു വി​ക​സ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി. മീ​നാ​ക്ഷി വി​ശി​ഷ്ടാ​തി​ഥി​യാ​യി.

നിം​സ് മെ​ഡി​സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ. എ. ​സ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നിം​സ് സ്പെ​ക്ട്രം ഡ​യ​റ​ക്ട​റും മു​ൻ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വി​സി​യു​മാ​യ പ്ര​ഫ. ഡോ. ​എം.​കെ.​സി നാ​യ​ർ പ​ദ്ധ​തി​യു​ടെ ദേ​ശീ​യ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു. നിം​സ് മെ​ഡി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​മ​ഞ്ജു ത​മ്പി, പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഹ​സീ​ന, ന്യൂ​റോ ഡ​വ​ല​പ്മെ​ന്‍റ​ൽ പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ. ​അ​ശോ​ക് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

പ​ദ്ധ​തി​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ കോ​ഴ്‌​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ചെ​ന്നൈ സ​വി​താ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ഡോ. ​ലാ​ൽ, ജാ​ർ​ഖ​ണ്ഡ് റീ​ബോ​ൺ ചൈ​ൽ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലെ ഡോ. ​ശ്യാ​മ​ൽ കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Thiruvananthapuram

‎വി​ദ്യാ​ർ​ഥി​ക​ൾ പൊലിസ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു ‎

‎നെ​ടു​മ​ങ്ങാ​ട്: കു​റ്റി​ച്ച​ൽ ജി. ​കാ​ർ​ത്തി​കേ​യ​ൻ മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ എ​സ്പി​സി 1018 യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ വി​ള​പ്പി​ൽ​ശാ​ല പൊലിസ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. പൊലിസ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ളും കു​ട്ടി​ക​ൾ നേ​രി​ൽ മ​ന​സി​ലാ​ക്കി. എ​സ്എ​ച്ച്ഒ അ​നി​ൽ​കു​മാ​ർ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ രാ​ഗേ​ഷ് എ​ന്നി​വ​ർ നി​യ​മം, റോ​ഡ് സു​ര​ക്ഷ, സൈ​ബ​ർ സു​ര​ക്ഷ, ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​പി. ഷാ​നി​മോ​ൾ, സി​പി​ഒ അ​മ​ൽ​നാ​ഥ്‌, എ​സി​പി ഒ. ​ഷീ​ജ, അ​ധ്യാ​പ​ക​രാ​യ ശ്രു​തി എ​സ്. മോ​ഹ​ന​ൻ, സി​ദ്ധാ​ർ​ഥ്, പി.​ബി. സ​രി​ത എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Thiruvananthapuram

പ​രാ​ധീ​ന​ത​ക​ളി​ൽ വ​ല​ഞ്ഞ് മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി

മ​ല​യി​ൻ​കീ​ഴ്: ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ഇ​ല്ല, ഡോ​ക്ട​ർ​മാ​രും ഇ​ല്ല... പ​രാ​ധീ​ന​ത​ക​ളി​ൽ വ​ല​ഞ്ഞ് മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി. ആ​റു​നി​ല​ക​ളു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​ന്പ​തു​മാ​സ​മാ​യി​ട്ടും മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ൽ പു​രു​ഷ​വാ​ർ​ഡ് ഇ​തു​വ​രെ തു​റ​ന്നി​ട്ടി​ല്ല. 12 രോ​ഗി​ക​ളെ​വ​രെ കി​ട​ത്താ​വു​ന്ന വാ​ർ​ഡി​ലേ​ക്ക് കി​ട​ക്ക​ക​ളെ​ത്താ​ത്ത​താ​ണു കാ​ര​ണം.

ജ​നു​വ​രി 27-നാ​ണ് ആ​ശു​പ​ത്രി​ക്കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ 23.31 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു പ​തി​നാ​യി​രം ച​തു​ര​ശ്ര​യ​ടി​യോ​ളം വി​സ്തീ​ർ​ണ​മു​ള്ള ബ​ഹു​നി​ല​ക്കെ​ട്ടി​ടം ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ, ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ഇ​ല്ലാ​ത്ത​തും സ​ർ​ജ​ൻ ഉ​ൾ​പ്പെ​ടെ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ത്ത​തും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു. നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​ണ് ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ച്ചു​മ​ത​ല. 56 രോ​ഗി​ക​ളെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

പു​രു​ഷ​വാ​ർ​ഡി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ക​ട്ടി​ലു​ക​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ കി​ട​ക്ക​യും പു​ത​പ്പും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​ന​ൽ​ക​ണം. ശി​ശു​രോ​ഗം, ഡെ​ന്‍റ​ൽ, ഫി​സി​ഷ്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ 44 പേ​രെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ സ​ർ​വീ​സി​ലെ 11 ഡോ​ക്ട​ർ​മാ​രു​ണ്ടെ​ങ്കി​ലും ഫ​ല​ത്തി​ൽ ഒ​ന്പ​തു​പേ​രാ​ണു​ള്ള​ത്. ഒ​രാ​ൾ അ​വ​ധി​യി​ലും മ​റ്റൊ​രാ​ൾ ഡി​എം​ഒ​യി​ലു​മാ​ണ്. ര​ണ്ട് എ​ൻ​ആ​ർ​എ​ച്ച്എ​മ്മു​കാ​രും ഡ​യാ​ലി​സി​സ് വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എം​സി നി​യ​മി​ച്ച ഒ​രു ഡോ​ക്ട​റു​മു​ണ്ട്. സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, പോ​സ്റ്റ് ഓ​പ്പ​റേ​റ്റീ​വ് വാ​ർ​ഡ് എ​ന്നി​വ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ആ​ശു​പ​ത്രി​യു​ടെ ആ​റാം നി​ല​യി​ലു​ണ്ട്.

850 മു​ത​ൽ 900 വ​രെ രോ​ഗി​ക​ളാ​ണി​വി​ടെ ദി​വ​സേ​ന​യെ​ത്തു​ന്ന​ത്. ഡ​യാ​ലി​സി​സ് വി​ഭാ​ഗ​ത്തി​ൽ ദി​വ​സേ​ന ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 12 പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്നു. ഡ​യാ​ലി​സി​ന് ഒ​രു ഷി​ഫ്റ്റ്കൂ​ടി ഏ​ർ​പ്പെ​ടു​ത്താ​ൻ നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി തു​ട​ങ്ങി. അ​തി​നാ​യി 10000 ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​വു​ന്ന ടാ​ങ്കും ജ​ല​ശു​ചീ​ക​ര​ണ സം​വി​ധാ​ന​വു​മൊ​രു​ക്ക​ണം. ഇ​തി​ന്‍റെ ക​രാ​ർ ന​ട​പ​ടി​ക​ളാ​യി​ട്ടു​ണ്ട്. എ​ക്സ്റേ വി​ഭാ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ​മാ​രി​ല്ല. ഒ​രാ​ളെ എ​ച്ച്എം​സി​യി​ലൂ​ടെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ഒ​രാ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ന​ഴ്സ് ഗ്രേ​ഡ് ഒ​ന്നി​ൽ ര​ണ്ടു​പേ​രു​ടെ​യും ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രി​ൽ ഒ​രാ​ളു​ടെ​യും കു​റ​വു​ണ്ട്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നാ​ലു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ശു​പ​ത്രി​വി​ക​സ​ന​ത്തി​നു ഭൂ​മി വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളി​പ്പോ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ബ്ലോ​ക്കി​നാ​ണ് ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന ചു​മ​ത​ല​യു​ള്ള​ത്. അ​തി​നാ​ൽ​ത്ത​ന്നെ ന​ല്ല ശ്ര​ദ്ധ ആ​ശു​പ​ത്രി​യ്ക്ക് ന​ൽ​കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ കി​ട​ക്ക​യും പു​ത​പ്പും വാ​ങ്ങി​ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളാ​യി​ട്ടു​ണ്ട്. കി​ട​ക്ക​യ്ക്കാ​യി ക​യ​ർ​ഫെ​ഡി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​നെ ല​ഭി​ക്കു​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഷ​ണ്മു​ഖം പ​റ​യു​ന്നു. പു​തി​യ സ​ർ​ക്കാ​രി​നു നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്.
പി. ​ഷ​ണ്മു​ഖം
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

മ​ല​മ്പ​നി​യ്ക്കാ​യി തു​ട​ങ്ങി​യ ആ​ശു​പ​ത്രി​യാ​ണി​ത്. അ​തു പി​ന്നെ പു​രോ​ഗ​മി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി. മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​യെ​ന്ന നി​ല​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്ക​ണം. ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രേ​യും ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്കാ​നും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണം.
സു​രേ​ഷ്, നാ​ട്ടു​കാ​ര​ൻ

Thiruvananthapuram

‎‎വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ഞ്ചു​പ​വ​ൻ ക​വ​ർ​ച്ച നടത്തി

നെ​ടു​മ​ങ്ങാ​ട്: ‎‎‎വീ​ട് കു​ത്തി​ത്തു​റ​ന്ന മോ​ഷ്ടാ​വ് അ​ഞ്ചു​പ​വ​ന്‍റെ തൂ​ക്കം വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. കെ​എ​സ്ആ​ർ​ടി​സി പാ​പ്പ​നം​കോ​ട് സെ​ൻ​ട്ര​ൽ വ​ർ​ക‌്ഷോ​പ്പി​ലെ മെ​ക്കാ​നി​ക്ക് പ്ര​ശാ​ന്തും ഭാ​ര്യ​യും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കൊ​ക്കോ​ത​മം​ഗ​ലം പൗ​ർ​ണ​മി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​ക​ൽ വീ​ട്ടി​ൽ ആ​ളി​ല്ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ‎ മോ​ഷ​ണം ന​ട​ന്ന​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് കി​ട​പ്പു​മു​റി​യു​ടെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. അ​രു​വി​ക്ക​ര പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Thiruvananthapuram

‎‎ജ​ന​കീ​യ ആ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ്വ​ന്തം കെ​ട്ടി​ടം ഉ​റ​പ്പാ​ക്കും: മന്ത്രി

‎‎നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തെ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ 16 ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ഒ​രു അ​ർ​ബ​ൻ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം പെ​രി​ങ്ങ​മ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ർ​വ​ഹി​ച്ചി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
‎‎

എ​ല്ലാ ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും 100 ഇ​നം മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റെ​ഡി പ​ർ​ച്ചേ​സ് വ​ഴി മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ ആ​ശു​പ​ത്രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ‎സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പെ​രി​ങ്ങ​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. അ​രു​ൺ​കു​മാ​ർ, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ബി​ന്ദു മോ​ഹ​ൻ, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

മാ​ലി​ന്യ​ം കുമിഞ്ഞുകൂടി ഒഴുക്കുനിലച്ച് ക​ര​മ​ന​യാ​ർ

‎നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ക്കോ​ട്ടേ​ല, ഈ​ഞ്ച​പ്പു​രി വാ​ർ​ഡു​ക​ളി​ൽ പ​ന്നി​ഫാ​മു​ക​ളു​ടെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. മാ​ലി​ന്യ​ങ്ങ​ൾ മ​ഴ​ക്കാ​ല​ത്ത് സ​മീ​പ​ത്തെ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി ക​ര​മ​ന ആ​റ്റി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ‎വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ലോ​റി​ക​ളി​ലെ​ത്തി​ച്ചാ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ‎ഏ​ക്ക​റു​ക​ണ​ക്കി​നു ഭൂ​മി വാ​ങ്ങി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തെ​ന്നാ​ണു പ​രാ​തി. ‎ക​ര​മ​ന​യാ​ർ മ​ലി​ന​മാ​കു​ന്ന​ത് വ​ലി​യ ആ​രോ​ഗ്യ​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ‎മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞ​ളി​ഞ്ഞ് സ​മീ​പ വാ​സി​ക​ൾ​ക്കു മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഫാ​മി​ലെ ച​ത്ത പ​ന്നി​ക​ളെ നീ​ർ​ച്ചാ​ലി​ൽ ക​ണ്ടെ​ത്തി​യി​രി​ന്നു. ‎പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Thiruvananthapuram

ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം

‎നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ ‎നി​ർ​വ​ഹി​ച്ചു. ‎എം​എ​ൽ​എ​യു​ടെ 2024 - 25 എ​ഡി​എ​സ് ഫ​ണ്ടി​ൽ​നി​ന്നും 70 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഓ​ഡി​റ്റോ​റി​യം നി​ർ​മി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ല​ക്ഷ്മി സു​രാ​ജ്, സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എ​സ്.​എ​സ്. ബി​ജു, ശ്രീ​കേ​ഷ്, സ​ബീ​ന ബീ​വി, ലി​സി വി​ജ​യ​ൻ, കൗ​ൺ​സി​ല​ർ ടി. ​അ​ർ​ജു​ന​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി. ​രാ​ജീ​വ്, എ​ഇ​ഒ എം.​വി. ബി​നു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​നു മോ​ഹ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​ൻ​സി​ൽ, സ്കൂ​ൾ എ​ച്ച്എം ര​മ​ണി മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി. ​സാ​ബു സ്വാ​ഗ​ത​വും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നീ​ത ആ​ർ. നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Thiruvananthapuram

സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ‌

‎നെ​ടു​മ​ങ്ങാ​ട്: എ​ഐ​വൈ​എ​ഫ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​രു​വി​ക്ക​ര മേ​ഖ​ല സം​ഘാ​ട​ക സ​മി​തി ഓ​ഫി​സ് സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​രു​വി​ക്ക​ര വി​ജ​യ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ്.​എ. റ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ഇ.​എം. റ​ഹിം, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ഹ​ര​ൻ നാ​യ​ർ, രേ​ണു​ക ര​വി, അ​ഡ്വ. ശ്രീ​ലാ​ൽ, എ​സ്. ശ്രീ​കു​മാ​ർ, മാ​വി​റ​വി​ള ര​വി, വി​ശ്വ​നാ​ഥ​ൻ, ക​ള​ത്ത​റ വേ​ണു, ഷാ​ജ​ഹാ​ൻ, കാ​ച്ച​ണി ബി​നു, ഭാ​സി​ക്കു​ട്ടി നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Thiruvananthapuram

വ​യോ​ധി​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം: ര​ണ്ടുപേ​ർ പി​ടി​യി​ൽ

ക​ല്ല​മ്പ​ലം: വ​യോ​ധി​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​ല്ല​മ്പ​ലം വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ബാ​ബു (56) വി​നാ​ണു കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ക​ല്ല​മ്പ​ലം തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ്, ഉ​ണ്ണി എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.45 ഓ​ടെ​യാ​ണ് ബാ​ബു​വി​നെ ക​ര​വാ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ല്ല​മ്പ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​വി​ക്ക് താ​ഴ്ഭാ​ഗ​ത്താ​ണ് കു​ത്തേ​റ്റ​ത്. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന അ​നീ​ഷി​നെ ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണു പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് പി​ന്നാ​ലെ​യു​ണ്ടെ​ന്ന​റി​ഞ്ഞു തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു തി​രി​ച്ച ഉ​ണ്ണി​യെ കോ​രാ​ണി ഭാ​ഗ​ത്തു​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ർ​ക്ക​ല ഡി​വൈ​എ​സ്പി ര​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ല​മ്പ​ലം, വ​ർ​ക്ക​ല, പ​ള്ളി​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ബാ​ബു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Thiruvananthapuram

ന​വീ​ക​ര​ണം കാ​ത്ത് മൂ​ല​ച്ച​ല്‍​ക്കോ​ണം കു​ളം

നെ​യ്യാ​റ്റി​ന്‍​ക​ര : ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പു​ത്ത​ന​ന്പ​ലം വാ​ര്‍​ഡി​ലെ മൂ​ല​ച്ച​ല്‍​കോ​ണം കു​ളം ശോ​ച്യാവ​സ്ഥ​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. പു​ത്ത​ന​ന്പ​ലം സാ​യം​പ്ര​ഭ പ​ക​ല്‍​വീ​ടി​നു സ​മീ​പ​ത്താ​ണ് മൂ​ല​ച്ച​ല്‍​കോ​ണം കു​ളം സ്ഥി​തി ചെ​യ്യു​ന്ന​ത്.

വി​ശാ​ല​മാ​യ കു​ള​ത്തി​നുചു​റ്റും കാ​ടും പ​ട​ര്‍​പ്പും പി​ടി​ച്ചി​ട്ടു​ണ്ട്. കു​ള​ത്തി​ലെ ക​ല്‍​പ്പ​ട​വു​ക​ള്‍​ക്ക് മു​ക​ളി​ല്‍ വെ​ള്ള​മു​ണ്ടാ​യി​രു​ന്ന​ത് സ​മീ​പ​വാ​സി​ക​ള്‍ ഓ​ര്‍​മി​ക്കു​ന്നു. മു​ന്പു ചി​ല ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​ഭാ​വം കു​ള​ത്തി​ല്‍ പ്ര​ക​ട​മാ​ണ്. വെ​ള്ള​മി​ല്ലാ​തെ വ​റ്റി വ​ര​ണ്ടു കി​ട​ക്കു​ന്ന കു​ള​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം പ​ര​ക്കെ ഉ​യ​രു​ന്നു.

Thiruvananthapuram

ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ മൂ​ന്നാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​നം 10 മുതൽ

ഉ​ള്ളൂ​ർ: മെ​ഡി​ക്കോ-​ലീ​ഗ​ൽ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ആ​ൻഡ് ടോ​ക്സി​ക്കോ​ള​ജി രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ ദ്വി​ദി​ന ദേ​ശീ​യ സ​മ്മേ​ള​നം "അ​ഫ്‌​മെ​ക്കോ​ൺ - 26'10, 11 ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. 10നു രാ​വി​ലെ 10.30നു മെ​ഡി​ക്ക​ൽ കോ​ള​ജ് പഴയ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്.​എ​സ്. സി​ന്ധു, ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. വി​ശ്വ​നാ​ഥ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ര​ഞ്ജു ര​വീ​ന്ദ്ര​ൻ, മു​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ശി​വ​ശ​ങ്ക​ര​പ്പി​ള്ള, ഡോ. ​എ​സ്. ഷാ​രി​ജ, ഡോ. ​എം.​പി അ​സിം അ​ഹ് ദി​ർ, ഡോ. ​ആ​ർ. ശാ​ലി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ശാ​സ്ത്രീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, ഗ​വേ​ഷ​ണ അ​വ​ത​ര​ണ​ങ്ങ​ൾ, സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ എ​ന്നി​വ സ​മ്മേ​ള​നം ല​ക്ഷ്യ​മി​ടു​ന്നു. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ എ​ക്സ്പെ​ർ​ട്ട്സ്, കേ​ര​ള സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​മാ​ണി​ത്. വി​ദ്യാ​ഭ്യാ​സം, പ​രി​ശീ​ല​നം, ഗ​വേ​ഷ​ണം, ശാ​സ്ത്രീ​യ സം​വാ​ദം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വി​ദ​ഗ്‌​ധ​ർ​ക്കി​ട​യി​ൽ അ​റി​വി​ന്‍റെ​യും അ​നു​ഭ​വ​ത്തി​ന്‍റെ​യും കൈ​മാ​റ്റ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും സ​മ്മേ​ള​നം വേ​ദി​യൊ​രു​ക്കും.​ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ങ്ങ​ളി​ലും മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ളി​ലും ശാ​സ്ത്രീ​യ​ത, കൃ​ത്യ​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ൽ, നി​യ​മ​പ​ര​മാ​യ വ്യ​ക്ത​ത, നൈ​തി​ക​ത, മ​നു​ഷ്യാ​ന്ത​സ് എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഫോ​റ​ൻ​സി​ക് മെ​ഡി​സി​ന്‍റെ പ​ങ്കാ​ണ് സ​മ്മേ​ള​നം പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഡോ​ക്‌​ട​ർ​മാ​ർ, പൊ​ലിസ് സ​ർ​ജ​ന്മാ​ർ, അ​ധ്യാ​പ​ക​ർ, ബി​രു​ദ - ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥിക​ൾ, ഗ​വേ​ഷ​ക​ർ, നി​യ​മ-​നീ​തി​ന്യാ​യ രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​ഭ​ര​ണ രം​ഗ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ അ​റി​വും അ​നു​ഭ​വ​വും പ​ങ്കു​വ​യ് ക്കു​ന്ന​ വേദിയാകുമിത്.

Thiruvananthapuram

കോ​വ​ള​ത്ത് താ​മ​സി​ച്ചി​രു​ന്ന റ​ഷ്യ​ൻ വ​നി​ത ക​സ്റ്റ​ഡി​യി​ൽ

വി​ഴി​ഞ്ഞം: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ആ​ധാ​ർ കാ​ർ​ഡി​ന്‍റെമാ​ത്രം പി​ൻ​ബ​ല​ത്തി​ൽ മാ​സ​ങ്ങ​ളാ​യി കോ​വ​ള​ത്ത് താ​മ​സി​ച്ചു വ​ന്ന റ​ഷ്യ​ൻ വ​നി​ത പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഇ​വ​രെ മൂ​ന്നു മാ​സ​മാ​യി താ​മ​സി​പ്പി​ച്ചി​രു​ന്ന ഹോം ​സ്റ്റേ ഉ​ട​മ​ക്കെ​തി​രെ പൊലിസ് ന​ട​പ​ടി​യും ഉ​ണ്ടാ​കും.

റ​ഷ്യ​ൻ സ്വ​ദേ​ശി​നി അ​ന്നാ അ​ൽ​ക്ക സീ​വ(44)നെയാ​ണ് ഇ​ന്ന​ലെ കോ​വ​ളം പൊലിസ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന​തി​നു​ള്ള വി​സ​യോ, പാ​സ്പോ​ർ​ട്ടോ ഇ​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ൻ ആ​ധാ​ർ കാ​ർ​ഡ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. കോ​വ​ളം ഗ്രോ ​ബീ​ച്ചി​നു സ​മീ​പം ഹു​സൈ​ന്‍റെ വ​ക ഹോം ​സ്റ്റേയിൽ താ​മ​സി​ക്കു​ന്ന വി​വ​രം ല​ഭി​ച്ച പൊലിസ് ഇ​വ​രെ പി​ടി​കൂ​ടി ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് രേ​ഖ​ക​ളി​ല്ലെ​ന്ന കാ​ര്യ​മ​റി​യു​ന്ന​ത്.​

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​ന്ത്യ​യി​ൽ വ​ന്ന അ​ന്നാ, ഗോ​വ​ൻ സ്വ​ദേ​ശി​യാ​യ പീ​റ്റ​ർ എ​ന്ന​യാ​ളെ വി​വാ​ഹം ക​ഴി​ച്ച് താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ധാ​ർ കാ​ർ​ഡ് സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​യി​രു​ന്നു സ​ഞ്ചാ​ര​മെ​ന്നും പൊലിസ് പ​റ​യു​ന്നു. ഭ​ർ​ത്താ​വു​മാ​യി​ തെ​റ്റി​പ്പി​രി​ഞ്ഞ​താ​യി പ​റ​യ​പ്പെ​ടു​ന്ന ഇ​വ​ർ 2019 ലും ​കോ​വ​ള​ത്തു വ​ന്നു പോ​യ​താ​യി വി​വ​രം ല​ഭി​ച്ചു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ങ്കി​ലോ നാ​ട്ടി​ലേ​ക്കു ക​യ​റ്റി അ​യ​ക്ക​ണ​മെ​ങ്കി​ലോ എ​ഫ്​ആ​ർആ​ർഒ​യു​ടെ റി​പ്പോ​ർ​ട്ട് വേ​ണ്ടി വ​രു​മെ​ന്നും അ​റി​യു​ന്നു. എ​ഫ്ആ​ർആ​ർഒ ​ഓ​ഫീ​സി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ന്ന​യെ പോ​ലീ​സ് എ​ത്തി​ച്ചെ​ങ്കി​ലും തെ​ളി​വുശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല . ഇ​നി റ​ഷ്യ​യി​ൽ നി​ന്നു​ള്ള വി​വ​രശേ​ഖ​ര​ണം​ക​ഴി​ഞ്ഞ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റി​പ്പോ​ർ​ട്ട് വ​രു​ന്ന​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്ന​ക്കെ​തി​രേ വേ​ണ്ട ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന കോ​വ​ളം സി​ഐ ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.

Thiruvananthapuram

അ​ണ്ടൂ​ർ​ക്കോ​ണം ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ലെ ശ​താ​ബ്‌​ദി ആ​ഘോ​ഷം

ക​ണി​യാ​പു​രം: അ​ണ്ടൂ​ർ​ക്കോ​ണം ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ലെ ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ് ഘാ​ട​നം മ​ന്ത്രി എ​ൻ. ഷം​സു​ദീ​ൻ നി​ർ​വ​ഹി​ച്ചു.
സ്‌​കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കു​മ്പോ​ൾ അ​ണ്ടൂ​ർ​ക്കോ​ണം സ്‌​കൂ​ളി​ന് ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും കു​റ​ഞ്ഞ​ത് ഒ​രു കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് വേ​ണ​മെ​ന്നും ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഹാ​ണി ജ​സീം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ർ​ച്ച​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ണ്ടൂ​ർ​ക്കോ​ണം മു​ബാ​റ​ക്ക്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​ജ​സീം, ഷാ​ജി അ​ഹ​മ്മ​ദ്, സ്‌​കൂ​ൾ ഹെ​ഡ്മ‌ി​സ്ട്ര​സ് ആ​ർ. ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജാ​ദ് ന​ജാ​ഫി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Thiruvananthapuram

ക​ണി​യാ​പു​രം ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള​ ആരംഭിച്ചു

മം​ഗ​ല​പു​രം : ക​ണി​യാ​പു​രം ഉ​പ​ജി​ല്ല സ്കൂ​ൾ ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ​ടി, പ്ര​വ​ർ​ത്തി പ​രി​ച​യ മേ​ള​ക്ക് തു​ട​ക്ക​മാ​യി.​
ഇ​ന്ന​ലേ​യും ഇ​ന്നും നാ​ളെ​യു​മാ​യി തോ​ന്ന​യ്ക്ക​ൽ ഗ​വ​ണ്മെ​ന്‍റ് ഹ​യ​ർ സെ​ക്കൻഡ​റി സ്കൂ​ളി​ലാ​ണ് മ​ത്സ​രം. പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി പ​ത്രോ​സ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ ച​ന്ദ് അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ് കാ​ർ​ത്തി​ക, പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഷി​ബു, ക​ണി​യാ​പു​രം എ​ഇ​ഒ ആ​ർ.എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, ക​ണി​യാ​പു​രം ബി​പി​സി മു​ഹ​മ്മ​ദ് യാ​സീ​ൻ, എ​ച്ച് എം​ ഫോ​റം സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ൻ, തോ​ന്ന​യ്ക്ക​ൽ ഗ​വ. ​ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ജെ​സി ജ​ലാ​ൽ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ എസ്. സു​ജി​ത്ത്, ഗ​വ.​എ​ൽ​പി​ സ്കൂൾ പ്ര​ഥ​മാ​ധ്യാ​പി​ക എം​.എ​സ്. സ​ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 89 സ്കൂ​ളു​ക​ളിൽനിന്നു ള്ള പ്ര​തി​ഭ​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ന്നത്.
തോ​ന്ന​യ്ക്ക​ൽ ഗ​വ. ​എ​ച്ച് എ​സ്എ​സ്, ഗ​വ.​ എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

Thiruvananthapuram

ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ളു​ടെ എ​ഴു​ന്ന​ള്ള​ത്ത്: ശുചീകരണം നടത്തി

പാ​റശാ​ല: ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ളു​ടെ എ​ഴു​ന്ന​ള്ള​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​റ​ശാ​ല ജ​ംഗ്ഷനി​ല്‍ കു​മി​ഞ്ഞു​കൂ​ടി​ക്കി​ട​ന്ന മാ​ലി​ന്യ​ങ്ങ​ളും പാ​ല​ങ്ങ​ളു​ടെ പു​റ​ത്തു കൂ​ട്ടിവ​ച്ചി​രു​ന്ന വേ​സ്റ്റു​ക​ളു​മെ​ല്ലാം നീ​ക്കം ചെ​യ്തു. ഇ​ന്ന​ലെ പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം. മാ​ലി​ന്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​റ​ശാ​ല ടൗ​ണി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത് പാ​റ​ശാ​ല ടൗ​ണി​നെ ക്ലീ​നാ​ക്കി. ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യ് ക്ക് മി​ക​വു​റ്റ രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ക്കു​ന്ന​തി​ന് ബ്ലോക്ക് പ​ഞ്ചാ​യ​ത്തി​നു ക​ഴി​ഞ്ഞു. ഒ​പ്പം രാ​ജേ​ന്ദ്ര പ്ര​സാ​ദ് അ​ട​ക്ക​മു​ള്ള നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു.​

Thiruvananthapuram

എ​ടി​എം മെ​ഷീ​ൻ പൊ​ളി​ച്ച യുവാവ് പി​ടി​യി​ൽ

പേ​രൂ​ർ​ക്ക​ട: ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ എ​ടി​എം മെ​ഷീ​ൻ പൊ​ളി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഈ​ഞ്ച​ക്ക​ൽ ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ എ​ടി​എം മെ​ഷീ​ൻ പൊ​ളി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​മ്പ​ല​ത്ത​റ സ്വ​ദേ​ശി ഉ​സ്മാ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. സെ​പ്റ്റം​ബ​ർ 19ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി ഈ​ഞ്ച​ക്ക​ൽ ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ എ​ടി​എം മെ​ഷീ​നി​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണമെ​ടു​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും പ​ണം കി​ട്ടാ​ത്ത​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ മെ​ഷീ​ൻ പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. 25,000 രൂ​പ​യോ​ളം നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തി​യ​ത്. ഫോ​ർ​ട്ട് സി​ഐ ആ​ർ.​എ​സ്. ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കിയിരു ന്നു. നി​ര​വ​ധി കാമ​റ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും സ​മാ​ന കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യെ വ​ള്ള​ക​ട​വ് ഭാ​ഗ​ത്തുനി​ന്നും അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ആറോളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.

എ​സ്​ഐ​മാ​രാ​യ ജ​ഗൻമോ ഹ​ൻ ദ​ത്ത​ൻ, കൃ​ഷ്ണ​മോ​ഹ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ റ​ഷീ​ദ്, സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രാ​യ ക​ശ്യാം​കു​മാ​ർ, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ് ട്രേ​റ്റ് കോ​ട​തി​ റിമാന്‍റ് ചെയ്തു.

Thiruvananthapuram

വീടിന്‍റെ പൂട്ട് പൊളിച്ച് കവർച്ച: മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ

മം​ഗ​ല​പു​രം : വീടിന്‍റെ പൂ​ട്ട് പൊ​ളി​ച്ച് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്‌​ടി​ച്ച മൂ​ന്നുപേർ അറസ്റ്റിൽ‌. മം​ഗ​ല​പു​രം പൊലിസാണ് ഇവരെ അ​റ​സ്‌​റ്റു​ചെ​യ്തത്. മേ​ൽ​ത്തോ​ന്ന​യ്ക്ക​ൽ ഐ​ക്കു​ട്ടി​ക്കോ​ണം നീ​തു ഭ​വ​നി​ൽ നി​ഖി​ൽ മോ​ഹ​ൻ (26 ) വെ​ള്ളാ​ണി​യ്ക്ക​ൽ ഗോ​കു​ല​ത്തി​ൽ ആ​രോ​മ​ൽ (25), ‌വേ​ങ്ങോ​ട് ബു​ദ്ധ​ഭൂ​മി​യി​ൽ അ​നീ​ഷ് ഭ​വ​നി​ൽ അ​ഭി​ലാ​ഷ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വേ​ങ്ങോ​ട് മേ​ൽ​തോ​ന്ന​ക്ക​ൽ കു​ട​വൂ​ർ വേ​ണു​ന്നു​നാ​ഥ​ൻ നാ​യ​രു​ടെ കു​ടും​ബ​വീ​ടാ​യ കു​ള​ങ്ങ​ര വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യം മു​ൻ​വ​ശത്തെ വാ​തി​ലിന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി വീ​ട്ടി​ലെ അ​ല​മാ​ര​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ച് സാ​ധ​ന​ങ്ങ​ൾ ത​റ​യി​ൽ വാ​രി വ​ലി​ച്ചി​ട്ടു.
വീ​ട്ടി​ലെ മു​റി​ക​ളി​ലാ​യി ഇ​ട്ടി​രു​ന്ന മൂ​ന്ന് സീ​ലിം​ഗ് ഫാ​നു​ക​ളും ബു​ക്ക് ഷെ​ൽ​ഫി​ന്‍റെ സ്ക്രൂ ​മാ​റ്റി അ​ഴി​ച്ചെ​ടു​ത്ത് അ​തി​ൽ വെ​ച്ചി​രു​ന്ന​തും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​തും ആ​യ 50,000 രൂ​പ വി​ല വ​രു​ന്ന പു​സ്ത​ക​ങ്ങ​ൾ, ഫ്രി​ഡ്‌​ജ്‌, ഫ​ർ​ണി​ച്ച​റു​ക​ൾ, ഇ​ൻ​ഡ​ക്‌ഷൻ കു​ക്ക​ർ, തു​ണി​ക​ൾ, പാ​ത്ര​ങ്ങ​ൾ, മ​റ്റ് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പ​ടെ ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല​യു​ള്ള വീ​ട്ടുസാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു കൊ​ണ്ട് പോ​യി.​തു​ട​ർ​ന്ന് ബാ​ക്കി​യു​ള്ള വീ​ട്ട് സാ​ധ​ന​ങ്ങ​ൾ മോ​ഷ്‌ടിക്കു​ന്ന​തി​നാ​യി വീ​ണ്ടും തി​രി​ച്ച് വ​ന്ന് ഈ ​വീ​ട്ടി​ൽ ക​യ​റി.

ഈ ​സ​മ​യ​ത്ത് വീ​ട്ടി​ൽ വ​ന്ന വേ​ണു​നാ​ഥ​ൻ നാ​യ​രാ​ണ് വീ​ട്ടി​ലെ ഹാ​ൾ മു​റി​യി​ലെ ത​റ​യി​ൽ വ​ലി​ച്ചു​വാ​രി ഇ​ട്ടി​രു​ന്ന വീ​ട്ട് സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് മം​ഗ​ല​പു​രം പൊലിസി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്

 

Thiruvananthapuram

തെ​രു​വുനാ​യ്ക്ക​ള്‍​ക്ക് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന്‍ നൽകി

വെ​ള്ള​റ​ട: വെ​ള്ള​റ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍​പ്പെ​ട്ട തെ​രു​വുനാ​യ്ക്ക​ളെ പി​ടി​കൂ​ടി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കു​ന്ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2026-27 പ​ദ്ധ​തി​യി​ലെ പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ആ​രം​ഭി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ വി​ൻസന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ ന​ളി​ന​കു​മാ​ര്‍, ചെ​യ​ര്‍ പേ​ഴ്‌​സ​ന്‍ സു​ത​കു​മാ​രി, പ​ഞ്ചാ​യ​ത്ത് അം​ഗം ദീ​പ്തി, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ അ​ജി​ഷ റോ​ബി​ന്‍​സ്, ലൈ​വ് സ്‌​റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്‌ടര്‍​മാ​രാ​യ പ്രീ​ത, ടോം ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​യ​പി​ടു​ത്ത​ക്കാ​രാ​യ അ​ഞ്ചം​ഗ സം​ഘ​വും ഒ​ത്താ​ണ് പ്ര​ദേ​ശ​ത്തു​നി​ന്ന് നി​ര​വ​ധി നാ​യ്ക്ക​ളെ പി​ടി​കൂ​ടി പ്ര​തി​രോ​ധ കുത്തിവെയ്പ്പ് ന​ല്‍​കി​യ​ത്. പ്ര​തി​രോ​ധ കുത്തിവെയ്പ്പ്‍ ന​ല്‍​കി​യ സ്ഥ​ല​ത്തു​ത​ന്നെ കുത്തിവെയ്പ്പ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷം നാ​യ്ക്ക​ളെ തു​റ​ന്നു​വി​ടു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്.
പി​ടി​കൂ​ടി​യ നാ​യ്ക്ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി അ​വ​യു​ടെ പു​റ​ത്ത് പെ​യി​ന്‍റ് കൊ​ണ്ട് മാ​ര്‍​ക്ക് ചെ​യ്താ​ണ് വി​ട്ട​യ​ച്ചി​ട്ടു​ള്ള​ത്. ഇ​നി വീ​ണ്ടും അ​ടു​ത്ത പ്ര​ദേ​ശ​ത്തു​നി​ന്ന് പി​ടി​കൂ​ടു​മ്പോ​ള്‍ ഈ ​നാ​യ്ക്ക​ളാ​ണോ പി​ടി​യി​ലാ​കു​ന്ന​തെന്ന് തി​രി​ച്ച​റി​യു​ന്ന​തി​നു​വേ​ണ്ടി​യി​ട്ടാ​ണ് ഈ ​അ​ട​യാ​ള​പ്പെ​ടു​ത്ത​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

 

Thiruvananthapuram

സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: സാ​ൽ​വേ​ഷ​ൻ ആ​ർ​മി​സ​ഭ​യു​ടെ മ​ല​ബാ​ർ ഡി​വി​ഷ​ന്‍റെ പു​തി​യ ക​മാ​ൻ​ഡ​ർ മേ​ജ​ർ ടി.ഇ. സ്റ്റീഫ​ൻ​സ​ൺ, വ​നി​താ ശു​ശ്രൂ​ഷ​ക​ളു​ടെ ഡി​വിഷ​ണ​ൽ ഡ​യ​റ​ക്ട​ർ മേ​ജ​ർ ലീ​ലാ​മ്മ സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ന​ട​ന്നു. ടെ​റി​ട്ടോ​റി​യ​ൽ ക​മാ​ൻ​ഡ​ർ കേ​ണ​ൽ പ്ര​കാ​ശ് ച​ന്ദ്ര പ്ര​ധാ​ൻ, ടി​പി​ഡ​ബ്ല്യു​എം കേ​ണ​ൽ റാ​ണി ഫൂ​ല പ്ര​ധാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് (കെ​സി​സി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഡോ. ​പ്ര​കാ​ശ് പി ​തോ​മ​സ്, കെ​സി​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ. ടി. ​ദേ​വ​പ്ര​സാ​ദ്, അ​ടൂ​ർ ഡി​വി​ഷ​ണ​ൽ ക​മാ​ൻ​ഡ​ർ മേ​ജ​ർ വി.പാ​ക്യ​ദാ​സ്, മേ​ജ​ർ ​റോ​യ് ജോ​സ​ഫ്, മേ​ജ​ർ ജോ​ബി​ൻ ത​ങ്ക​പ്പ​ൻ, രാ​ജു ക​ല്ല​ടി​ക്കോ​ട്, മോ​ളി ത​ങ്ക​ച്ച​ൻ, പി.​വൈ. പ്ര​സീ​ദ് , ലെ​ഫ്റ്റ​ന​ന്‍റ് സാം പി. വ​ർ​ഗീ​സ് , ലെ​ഫ്റ്റനന്‍റ് സു​ബി മേ​രി ജോ​ൺ, ക്യാ​പ്റ്റ​ൻ സ​രു​ൺ ശീ​ലാ​സ്, ക്യാ​പ്റ്റ​ൻ വി​ൻ​സി ജോ​ൺ, മേ​ജ​ർ ഒ.ജെ. അ​ന്ന​മ്മ, രാ​ഹു​ൽ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Thiruvananthapuram

ച​ര​സു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര : അ​മ​ര​വി​ള എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ല്‍ അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വോ​ള്‍​വോ ബ​സ് യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നും ച​ര​സ് പി​ടി​ച്ചെ​ടു​ത്തു. പെ​രു​കാ​വ് അ​ദ്വി​ക് വി​ല്ല 580 എ ​വീ​ട്ടി​ൽ മി​ഥു​ന്‍റെ (38) പ​ക്ക​ല്‍​നി​ന്നു​മാ​ണ് ച​ര​സ് പി​ടി​ച്ചെ​ടു​ത്ത​ത്.
ര​ണ്ടു കാ​ലു​ക​ളി​ലും ചു​റ്റി​ക്കെ​ട്ടി​യി​രു​ന്ന ബാ​ന്‍​ഡേ​ജി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ച​ര​സ്. 220 ഗ്രാം ​ച​ര​സ് ക​ണ്ടെ​ടു​ത്ത​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
മി​ഥു​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​ജി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​നാ സം​ഘ​ത്തി​ല്‍ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി.​എ​സ്. സ​ജി​ത്ത് കു​മാ​ർ, സു​ദ​ർ​ശ​ന​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫിസ​ർ വി. ​ഗൗ​ത​മ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​സ​ന്ന​ൻ, വി.​എ​സ്. അ​ഭി​ലാ​ഷ്, ജെ.​വി. അ​ഖി​ൽ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫിസ​ർ സ​ബി​ത, സി.​എ​സ് ര​മ്യ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് എ​ക്സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Thiruvananthapuram

പ​വ​ര്‍​ലി​ഫ്റ്റിം​ഗി​ല്‍ സ്വ​ര്‍​ണമെ​ഡ​ലു​ക​ള്‍ നേ​ടി സ​ഹ​പാ​ഠി​ക​ള്‍

ബാ​ല​രാ​മ​പു​രം : പ​വ​ര്‍​ലി​ഫ്റ്റിം​ഗി​ല്‍ സ്വ​ര്‍​ണ്ണ​മെ​ഡ​ലു​ക​ള്‍ നേ​ടി​യ സ​ഹ​പാ​ഠി​ക​ള്‍ സ്കൂ​ളി​നും നാ​ടി​നും അ​ഭി​മാ​ന​മാ​യി. ബാ​ല​രാ​മ​പു​രം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ.​എ​സ്. ഹ​സി, സി​നാ​ന്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക മേ​ള​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ല്‍ന​ട​ന്ന പ​വ​ര്‍​ലി​ഫ്റ്റി​ല്‍ സ്വ​ര്‍​ണ മെ​ഡ​ലു​ക​ള്‍ നേ​ടി​യ​ത്.

ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും വീ​ടി​നു സ​മീ​പ​ത്തെ ജി​മ്മി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. പ​തി​യെ പ​വ​ര്‍ ലി​ഫ്റ്റി​ലേ​യ്ക്ക് ഇ​രു​വ​രു​ടെ​യും ശ്ര​ദ്ധ തി​രി​ഞ്ഞു. പ​രി​ശീ​ല​ക​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും പ്രോ​ത്സാ​ഹ​നം കൂ​ടി ല​ഭി​ച്ച​തോ​ടെ മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ന്‍ തു​ട​ങ്ങി. സ്കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ മു​ന്പും ഇ​രു​വ​രും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

 

Thiruvananthapuram

‎അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും ഇ​ടി​ച്ചു​ത​ക​ർ​ത്തു

നെ​ടു​മ​ങ്ങാ​ട് : അ​മി​ത​വേ​ഗ​ത്തി ലെ​ത്തി​യ കാ​ർ ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും ഇ​ടി​ച്ചു​ത​ക​ർ​ത്ത് നി​ർ​ത്താ​തെ പോയി. ‎
നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ട് ജം​ഗ്ഷ​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ മാ​രു​തി സ്വി​ഫ്റ്റ് കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോയ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു .
‎

അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ വാ​ളി​ക്കോ​ട് കൊ​പ്പം സ്വ​ദേ​ശി സു​ലൈ​മാ​ൻ(54)ന്‍റെ ​കൈ​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
‎അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ർ നി​ർ​ത്താ​തെ പോ​യ​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പൊ​ലിസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​കാ​ർ ഒ​രു സ്കൂ​ട്ട​റും ഇ​ടി​ച്ചു ത​ക​ർ​ത്തു.​ആ​ൾ അ​പാ​യം ഇ​ല്ല. ‎കാ​ർ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പടെ പൊ​ലിസ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

 

Thiruvananthapuram

‎ശി​ലാ​സ്ഥാ​പ​ന ക​ർ​മം

നെ​ടു​മ​ങ്ങാ​ട്:​പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ 2025-26 പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നെ​ടു​മ​ങ്ങാ​ട്   ഗ​വ. വിഎ​ച്ച് എ​സ് സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം അ​ഡ്വ. ജി.ആ​ർ. അ​നി​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു
‎

ന​ഗ​ര​സ​ഭ  ചെ​യ​ർ​പേ​ഴ്സ​ൺ  അ​ഡ്വ. ആ​ർ ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി.സാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു . ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​ല​ക്ഷ്മി സ്വ​രാ​ജ്, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ  ശ്രീ​കേ​ഷ്, സ​ബീ​ന ബീ​വി, ലി​സി വി​ജ​യ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ  എ.ഷാ​ജി, ജെ.​കൃ​ഷ്ണ​കു​മാ​ർ, ആ​മി​ന, നെ​ടു​മ​ങ്ങാ​ട് എഇ എം.വി.ബി​നു, സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ആ​ർ.​ര​ഞ്ജി​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഉ​ദ​യ​കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി യു.ഉ​ദ​യ​കു​മാ​ർ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​എ​സ്. സ​തീ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.  ‎

 

Thiruvananthapuram

ത​ട്ടു​ക​ട അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വം: ഒ​ന്നാം പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

ക​ഴ​ക്കൂ​ട്ടം : ഗു​ണ്ടാ പി​രി​വ് ന​ൽ​കാ​ത്തി​നെ തു​ട​ർ​ന്ന് ത​ട്ടു​ക​ട അ​ടി​ച്ച് ത​ക​ർ​ത്ത് ഉ​ട​മ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി കാ​ട്ടാ​യി​ക്കോണം കാ​വു​വി​ളാ​കം വീ​ട്ടി​ൽ കി​ര​ൺ​ജി​ത്ത് (36) കീ​ഴ​ട​ങ്ങി.
ആറ്റി​ങ്ങ​ൽ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ടേ​റ്റ് 2 കോ​ട​തി​യി​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി ഇയാളെ റി​മാ​ൻഡ് ചെ​യ്തു.

ഒ​രാ​ഴ്ച​യ്ക്ക് മു​ൻ​പ് രാ​ത്രി​യാ​ണ് ആ​ന​ന്ദേ​ശ്വ​ര​ത്ത് അ​ണി​യൂ​ർ സ്വ​ദേ​ശി​യാ​യ സ​ജി​ന്‍റെ മു​ഹ​ബ​ത്തി​ന്‍റെ ത​ട്ടു​ക​ട​യി​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാണ് അ​ടി​ച്ച് ത​ക​ർ​ത്ത​ത്.
സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ര​ണ്ടാം പ്ര​തി ദീ​പു​വി​നെ ക​ഴ​ക്കൂ​ട്ടം പൊലിസ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
‎
‎

 

Thiruvananthapuram

സുഗതൻ കേസ്: കോ​ട​തി തീ​രു​മാ​നം മേ​യ​ർ​ക്കും ബി​ജെ​പി​ക്കും ആ​ശ്വാ​സം

തി​രു​വ​ന​ന്ത​പു​രം : ബി​ജെ​പി വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ആ​ർ.​സു​ഗ​ത​നെ​തി​രേ കാ​പ്പ ചു​മ​ത്തി​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്് ആ​ശ്വാ​സ​മാ​യ​തു ബി​ജെ​പി​ക്കും മേ​യ​ർ വി.​വി.​രാ​ജേ​ഷി​നും.

സു​ഗ​ത​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളും കാ​പ്പാ ചു​മ​ത്ത​ലു​മെ​ല്ലാം ബി​ജെ​പി​ക്കു വ​ലി​യ ത​ല​വേ​ദ​ന​യാ​യി​രു​ന്നു. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​ണെ​ങ്കി​ലും സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണു കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി ഭ​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ കാ​പ്പാ കേ​സി​ൽ പ്ര​തി​യാ​യി ആ​ർ.​സു​ഗ​ത​ൻ ജ​യി​ലാ​യ​തു ബി​ജെ​പി​ക്കു രാ​ഷ്്‌ട്രീ യ​മാ​യി വ​ലി​യ തി​രി​ച്ച​ടി​യു​മാ​യി.
കാ​പ്പാ കേ​സി​ൽ പ്ര​തി​യാ​യി ജ​യി​ലി​ലാ​യ ആ​ർ.​സു​ഗ​ത​നെ​തി​രേ വ​ലി​യ സ​മ​ര​മാ​ണു സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ന​ട​ത്തി​യ​ത്. കോ​ർ​പ​റേ​ഷ​നു മു​ന്നി​ൽ പ​ന്ത​ൽ​കെ​ട്ടി സി​പി​എം സ​മ​രം ന​ട​ത്തി.

അ​പ്പോ​ഴും രാ​ഷ്്‌ട്രീ യ​മാ​യി ബി​ജെ​പി കു​ലു​ങ്ങി​യി​ല്ല. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു കൗ​ണ്‍​സി​ലു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ സു​ഗ​ത​ന്‍റെ കൗ​ണ്‍​സി​ല​ർ സ്ഥാ​നം നി​യ​മ​പ​ര​മാ​യി ന​ഷ്ട​പ്പെ​ടും.
ഇ​തു ബി​ജെ​പി​ക്കു വ​ലി​യ സ​മ്മ​ർ​ദ​മു​ണ്ട ാക്കി. ​കൗ​ണ്‍​സി​ൽ വി​ളി​ക്കു​ന്ന​തു പ​ര​മാ​വ​ധി നീ​ട്ടി​വ​ച്ചും ലീ​വ് അ​നു​വ​ദി​ച്ചും മേ​യ​ർ വി.​വി.​രാ​ജേ​ഷ് സു​ഗ​ത​ൻ വി​ഷ​യം ഭം​ഗി​യാ​യി ത​ര​ണം ചെ​യ്തു.
ഒ​രു വ​ശ​ത്തു സു​ഗ​ത​നെ​തി​രേ പ്ര​തി​പ​ക്ഷം സ​മ​രം ന​ട​ത്തു​ന്പോ​ഴും നി​യ​മ​പ​ര​മാ​യി സു​ഗ​ത​നു പ​രി​ര​ക്ഷ കി​ട്ടു​മെ​ന്ന വി​ശ്വാ​സം ബി​ജെ​പി​ക്കു​ണ്ട ായി​രു​ന്നു.

കാ​പ്പാ കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നു ബി​ജെ​പി​ക്കു നി​യ​മോ​പ​ദേ​ശ​വും ല​ഭി​ച്ചു. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണു ഇ​പ്പോ​ൾ ആ​ർ.സു​ഗ​ത​നെ​തി​രെ​യു​ള്ള കാ​പ്പാ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

ശാ​സ്ത​മം​ഗ​ലം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ആ​ർ.​ശ്രീ​ലേ​ഖ രാ​ജി​യി​ൽ നി​ന്നും പി​ന്നോ​ട്ടു​പോ​യ​തും ഇ​പ്പോ​ൾ ആ​ർ.​സു​ഗ​ത​ന് അ​നു​കൂ​ല​മാ​യ കോ​ട​തി വി​ധി​യും ബി​ജെ​പി​ക്കു രാ​ഷ്്‌ട്രീയ​മാ​യി വ​ലി​യ ആ​ശ്വാ​സ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സു​ഗ​ത​നെ​തി​രേ ചു​മ​ത്തി​യ കാ​പ്പ റ​ദ്ദാ​ക്ക​ൽ:
ഒ​ത്തു​ക​ളി​യി​ല്ലെ​ന്ന് കെ.​എ​സ്. ശ​ബ​രി​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം :കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​നെ​തി​രേ ചു​മ​ത്തി​യ കാ​പ്പ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ൾ എ​ന്തെ​ങ്കി​ലും പ​റ്റി​യി​ട്ടു​ണ്ടയെന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും തി​രു​വ​ന​ന്ത​പു​രം കോ​ർ​പറേ​ഷ​ൻ കൗ​ൺ​സി​ല​റു​മാ​യ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ പ്ര​തി​ക​രി​ച്ചു.

ഈ ​കോ​ട​തി ഉ​ത്ത​ര​വി​ന് പി​ന്നി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ഒ​ത്തു​ക​ളി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ശ​ബ​രി​നാ​ഥ​ൻ വ്യ​ക്ത​മാ​ക്കി.
സു​ഗ​ത​ന് ലീ​വ് കൊ​ടു​ത്ത​ത് ഉ​ൾ​പ്പ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കും. എ​ൽ​ഡി​എ​ഫ് കൊ​ടു​ത്ത പ​രാ​തി​യി​ലും കൃ​ത്യ​മാ​യി അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​
സു​ഗ​ത​ന്‍റെ എ​ല്ലാ കേ​സു​ക​ളും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ന്നു​ണ്ടെ​ന്നും ശ​ബ​രി​നാ​ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Thiruvananthapuram

പൂ​ഴി​ക്കു​ന്ന് കൊ​ല​പാ​ത​കം: സു​ഹൃ​ത്ത് റി​മാ​ന്‍​ഡി​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര : യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​പി​ച്ച ശേ​ഷം സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​തി​ന്‍റെ പ​ക കൊ​ല​പാ​ത​ക​ത്തി​നു​ള്ള പ്രേ​ര​ണ​യെ​ന്ന് പൊലിസ്.

കു​ള​ത്തൂ​ര്‍ വെ​ങ്ക​ട​ന്പ് പീ​ലി​യാം​കോ​ണ​ത്ത് രാ​ജ​ന്‍ (45) ആ​ണ് മ​രി​ച്ച​ത്. ദേ​ഹ​മാ​സ​ക​ലം നി​ര​വ​ധി വെ​ട്ടു​ക​ളേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ഇ​യാ​ളെ വീ​ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊലിസ് ക​സ്റ്റ​ഡി​യി​ലാ​യ വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി അ​നൂ​പ് കൃ​ഷ്ണ​നെ (39) ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മൃ​ഗീ​യ​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. നേ​ര​ത്തെ ത​ന്നെ സു​ഹൃ​ത്തു​ക്ക​ളാ​യ രാ​ജ​നും അ​നൂ​പും പ​ല​പ്പോ​ഴും ഒ​രു​മി​ച്ച് മ​ദ്യ​പി​ക്കാ​റു​ണ്ട്. പൂ​ഴി​ക്കു​ന്നി​ല്‍ അ​ഞ്ചു വ​ര്‍​ഷം മു​ന്പ് വാ​ങ്ങി​യ വീ​ട്ടി​ലാ​ണ് രാ​ജ​ന്‍റെ താ​മ​സം. ഭാ​ര്യ സു​ജി​ത രാ​ജ​നു​മാ​യി പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. രാ​ജ​ന്‍- സു​നി​ത ദ​ന്പ​തി​ക​ള്‍​ക്ക് ഒ​രു മ​ക​നു​മു​ണ്ട്- അ​നു​ഗ്ര​ഹ്. രാ​ജ​ന്‍റെ പേ​രി​ലും മു​ന്പ് ചി​ല കേ​സു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പൊലിസ് പ​റ​ഞ്ഞു.
ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​വു​പോ​ലെ രാ​ജ​നും അ​നൂ​പും വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ചു. ഇ​തി​നി​ട​യി​ല്‍ രാ​ജ​ന്‍ അ​നൂ​പി​നെ ച​വി​ട്ടി. മു​ന്പും മ​ദ്യ​പി​ച്ച് ഉ​പ​ദ്ര​വി​ക്കാ​റു​ള്ള രാ​ജ​നോ​ട് ഉ​ള്ളി​ല്‍ പ​ക​യു​ണ​ര്‍​ന്ന അ​നൂ​പ് സു​ഹൃ​ത്തി​നെ ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടു​ക​യാ​യി​രു​ന്നു.

രാ​ജ​ന്‍റെ ബൈ​ക്കു​മാ​യി പൂ​ഴി​ക്കു​ന്നി​ലെ വീ​ട്ടി​ല്‍ നി​ന്ന് അ​നൂ​പ് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത ദി​വ​സം പ​ര​സ്യ മ​ദ്യ​പാ​ന​ത്തി​നി​ട​യി​ല്‍ വി​ഴി​ഞ്ഞം പൊലിസി​ന്‍റെ പി​ടി​യി​ലാ​യ​പ്പോ​ഴാ​ണ് അ​നൂ​പി​ല്‍ നി​ന്നും കൊ​ല​പാ​ത​ക വി​വ​രം പൊലിസ് അ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ഡിവൈഎ​സ്​പി യെ ​വി​വ​രം അ​റി​യി​ച്ചു.

പാ​റ​ശാ​ല പൊലിസ് പൂ​ഴി​ക്കു​ന്നി​ലെ രാ​ജ​ന്‍റെ വീ​ട്ടി​ല്‍ ചെ​ന്ന​പ്പോ​ള്‍ അ​നൂ​പ് പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. പൂ​ഴി​ക്കു​ന്നി​ലെ അ​യ​ല്‍​വാ​സി​ക​ള്‍ പോ​ലും ആ ​വീ​ട്ടി​ല്‍ രാ​ജ​ന്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന വി​വ​രം അ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത്.

രാ​ജ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​നൂ​പി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Thiruvananthapuram

പ​ഠ​ന നി​ല​വാ​ര​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കു​ം: മ​ന്ത്രി എ​ൻ.​ഷം​സു​ദീ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ഠ​ന​ത്തി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത സ്കൂ​ളു​ക​ളാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി എ​ൻ ഷം​സു​ദീ​ൻ. എ​ല്ലാ കു​ട്ടി​ക​ളെ​യും പ​ഠ​ന​ത്തി​ലും ജീ​വി​ത നൈ​പു​ണി​ക​ളി​ലും മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന റി​വൈ​വ്- ന​വ​ജീ​വ​നം പ്രോ​ഗ്രാ​മി​ന്‍റെ നി​ർ​വ്വ​ഹ​ണോ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ൽ നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തു​യു​ഗ​കേ​ര​ള​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന നൂ​റു​ദി​ന ക​ർ​മ്മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ഭാ​വ​നം ചെ​യ്ത 16 പ​ദ്ധ​തി​ക​ളി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് റി​വൈ​വ്- ന​വ​ജീ​വ​നം.

എ​ൽ​പി, യു​പി ക്ലാ​സു​ക​ളി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഗ​ണി​തം വി​ഷ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ് റി​വൈ​വി​ന്‍റെ ല​ക്ഷ്യം. ഇ​തി​ലൂ​ടെ ഭാ​വി​പ​ഠ​ന​ത്തി​ലും ക​രി​യ​റി​ലും ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ളൊ​രു​ക്കാ​നും റി​വൈ​വ് ല​ക്ഷ്യ​മാ​ക്കു​ന്നു.
പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ട ് അ​ധ്യാ​പ​ക​രു​ടെ അ​ക്കാ​ദ​മി​ക സ്വാ​ത​ന്ത്ര്യ​ത്തെ കൂ​ടി പ​രി​ഗ​ണി​ച്ചു, കു​ട്ടി​ക​ളി​ലെ പ്ര​ത്യേ​ക പ​ഠ​ന പി​ന്നോ​ക്കാ​വ​സ്ഥ​ക​ൾ തി​രി​ച്ച​റി​യാ​നും, ഫ​ല​പ്ര​ദ​മാ​യ ബോ​ധ​ന​രീ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നും, പ​ഠ​ന​നേ​ട്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നും, ക്ലാ​സ്റൂം തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി അ​ധ്യാ​പ​ന രീ​തി​ക​ൾ നി​ര​ന്ത​രം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്ന ല​ക്ഷ്യാ​ധി​ഷ്ഠി​ത പ​ഠ​ന പ​ദ്ധ​തി​യാ​ണ് റി​വൈ​വ് അ​ഥ​വാ ന​വ​ജീ​വ​ന​മെ​ന്നും മ​ന്ത്രി ഓ​ർ​മ്മി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​വൈ​വ് കോ-ഓ​ർ​ഡി​നേ​റ്റ​റും സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ വി.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
രേ​ഷ്മ, സി,​ബി​ജു. ആ​ർ,ഗീ​താ നാ​യ​ർ, ലേ​ഖ ഗോ​വി​ന്ദ​ൻ, എ​സ്.​വി.​ലീ​നാ ദേ​വി, ഫാ. ​നെ​ൽ​സ​ണ്‍ വ​ലി​യ​വീ​ട്ടി​ൽ, റെ​ജി ലൂ​ക്കോ​സ്, കെ.​ബി.​മ​നോ​ജ്, ഫാ. ​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Thiruvananthapuram

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ച്ച​ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

വെ​ള്ള​റ​ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ച്ച​ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍.

പാ​ലി​യോ​ട് ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ ക​ണ്ണൂ​രാ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ജോ​യി​ച്ച​ന്‍ (42) ആ​ണ് പൊലിസി​ന്‍റെ പി​ടി​യി​ലാ​യ​ത്.
സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍ അ​ധി​കൃ​ത​രോ​ട് കൗ​ണ്‍​സി​ലിം​ഗി​നി​ടെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക്കെ​തി​രെ പൊലിസ് കേ​സെ​ടു​ത്ത​ത്.
പൊലി​സ് പെ​ണ്‍​കു​ട്ടി​യു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​റ​സ്റ്റ്.

സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് സി​യാ​ദ്, പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജി​നു ജ​സ്റ്റ​സ്, ഷൈ​ലേ​ക്ക്, ഗി​രീ​ഷ് കു​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​ക്ക് ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.​

 

Thiruvananthapuram

പെ​രു​ങ്ങു​ഴി​യി​ൽ യു​വാ​വി​ന്‍റെ മ​ര​ണം: അ​ന്വേഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം : ചി​റ​യി​ൻ​കീ​ഴ് പെ​രു​ങ്ങു​ഴി, ച​ല്ലി​മു​ക്ക് വ​യ​ൽ​തി​ട്ട വീ​ട്ടി​ൽ സ​ജി (43) യു​ടെ മ​ര​ണം പൊലി​സ് മ​ർ​ദനം മൂ​ല​മാ​ണെ​ന്നു​ള്ള ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം അ​ന്വ​ഷി​ച്ച് നി​ജ​സ്ഥി​തി പു​റ​ത്ത് കൊ​ണ്ടു വ​ര​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പെ​രു​ങ്ങു​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ര​ണ​മ​ട​ഞ്ഞ സ​ജി​യു​ടെ വീ​ട്ടി​ൽ ഡിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.എ​സ്. കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ദ​ർ​ശി​ച്ച് കു​ടും​ബ​ത്തി​നൊ​പ്പം പാ​ർ​ട്ടി നി​ല​കൊ​ള്ളു​മെ​ന്നും, മ​ക​ന്‍റെ തു​ട​ർ പ​ഠ​ന ചെ​ല​വ് പാ​ർ​ട്ടി ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു. കൂ​ടാ​തെ സ​ജി​യു​ടെ ഭാ​ര്യ​ക്ക് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക്ക​നു​സ​രി​ച്ച് താ​ത്ക്കാ​ലി​ക സ​ർ​ക്കാ​ർ ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​റ​പ്പ് ന​ൽ​കി.

ആ​രോ​പ​ണ​ത്തി​ന്റെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്താ​നും കു​റ്റ​ക്കാ​ർ​ക്കെ​തിരേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടാ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

അ​ഡ്വ.എ​സ്. കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. നി​സാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി.​സു​ധ​ർ​മ്മ, കെ. ​ഓ​മ​ന, ര​ഞ്ജി​ത്ത് പെ​രു​ങ്ങു​ഴി നേ​താ​ക്ക​ളാ​യ എ​സ്. ജി ​അ​നി​ൽ​കു​മാ​ർ, ജ​യ സ​ജി​ത്ത്, എം. ​ഷാ​ബു​ജാ​ൻ, രാ​ജ​ൻ കൃ​ഷ്ണ​പു​രം, അ​ഴൂ​ർ സ​ന്തോ​ഷ്, വി.ജ​ന​ക​ല​ത തു​ട​ങ്ങി​യ​വ​ർ ഒപ്പമു ണ്ടായിരുന്നു.

 

Thiruvananthapuram

ആ​റ്റു​കാ​ൽ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രി​യോ​ടും ഭ​ക്ത​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

പേരൂ​ർ​ക്ക​ട: ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ജീ​വ​ന​ക്കാ​രി​യേയും ഭ​ക്ത​രേ​യും ആ​ക്ര​മി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത പ്ര​തി​ക​ളെ ഫോ​ർ​ട്ട് പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. ഫോ​ർ​ട്ട് പൊലിസ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ഹി​സ്റ്റ​റി ഷീ​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള പ്രാ​വ് സ​തി എ​ന്ന് വി​ളി​ക്കു​ന്ന സ​തീ​ഷ് കു​മാ​റി​നെ​യും കൂ​ട്ടാ​ളി സു​ജി​ത്തി​നെ​യു​മാ​ണ് ഫോ​ർ​ട്ട് പൊലിസ് പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെയായി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് ക്ഷേ​ത്ര​ത്തി​ന്‍റെ ന​ട​പ്പ​ന്ത​ലി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ ക്ഷേ​ത്ര​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പോ​കാ​ൻ പ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ പ്ര​തി​ക​ൾ വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ കൈയി​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യും മോ​ശ​മാ​യ പെ​രു​മാ​റു​ക​യും ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​റ്റ് സ്ത്രീ​ക​ളെ​യും അ​സ​ഭ്യം വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു.

വ​ള​രെ​നേ​രം പ്ര​തി​ക​ൾ സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌ടിച്ചു. ക്ഷേ​ത്ര ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഫോ​ർ​ട്ട് സിഐ ആ​ർ.​എ​സ്. ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പ്രാ​വ് സ​തി. ഇ​യാ​ൾ​ക്കെ​തി​രേ മോ​ഷ​ണ​ശ്ര​മം, ഭ​വ​ന​ഭേ​ദ​നം, ജ​ന​ങ്ങ​ളെ അ​സ​ഭ്യം പ​റ​യും സ്ത്രീ​ക​ളോ​ടും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്യ​ൽ തു​ട​ങ്ങി​വ​യ്ക്കെ​തി​രേ കേ​സു​ക​ളു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Thiruvananthapuram

‎വെ​ള്ള​നാ​ട് കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷം

നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ളി​യ​റ, ക​ണ്ണേ​റ്റു​ന​ട, കു​ള​ക്കോ​ട്ട്, വെ​ളി​യ​ന്നൂ​ർ, ചാ​ങ്ങ, കി​ട​ങ്ങു​മ്മ​ൽ, ക​ണ്ണ​മ്പ​ള്ളി, ആ​ശാ​രി​മൂ​ല, വെ​ള്ളൂ​ർ​ക്കോ​ണം തു​ട​ങ്ങി​യ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു.

പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് നാ​ട്ടു​കാ​ർ​ക്ക് വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും പ​റ്റാ​ത്ത സ്ഥി​തി​യാ​ണ് പ​ല​യി​ട​ത്തും. പ​ക​ൽ പോ​ലും പ​ന്നി​ക​ൾ കൂ​ട്ട​മാ​യി റോ​ഡി​ലി​റ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ളു​ടെ സ്കൂ​ൾ യാ​ത്ര​യും ട്യൂ​ഷ​ൻ യാ​ത്ര​യു​മെ​ല്ലാം ദു​സഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ല കു​ട്ടി​ക​ളും ഇ​പ്പോ​ൾ ഭ​യ​ന്ന് വീ​ട്ടു​കാ​രെ കൂ​ട്ടി​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഈ ​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ വ​ൻ ഭ​യ​പ്പാ​ടി​ലാ​ണ്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത ദു​രി​താ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.
‎‎ക​ഴി​ഞ്ഞ ദി​വ​സം രാത്രി ഏഴോ​ടെ ക​ണ്ണേ​റ്റു​ന​ട ഭാ​ഗ​ത്തു​വ​ച്ച് കാ​ട്ടു​പ​ന്നി​യു​ടെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​രു​വി​ക്ക​ര ഭാ​ഗ​ത്തു​നി​ന്നും വെ​ള്ള​നാ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ളി​യ​റ നീ​ലാം​ബ​രി​യി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ സ്കൂ​ട്ട​റി​ന് നേ​രെ പ​ന്നി പാ​ഞ്ഞെ​ത്തി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ട്ട​റി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ന്‍റെ എ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലും ത​ല​യ്ക്ക് ര​ക്ത​സ്രാ​വ​വും ഉ​ണ്ടാ​യി. നി​ല​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​പോ​ലെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് ന​ട​ന്നി​ട്ടു​ള്ള​ത്.
‎‎കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന പ​ന്നി​ക​ൾ വാ​ഴ, മ​ര​ച്ചീ​നി, ചേ​മ്പ്, ചേ​ന, തെ​ങ്ങി​ൻ തൈ​ക​ൾ തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്.

മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് ആ​ശാ​രി​മൂ​ല, വെ​ള്ളൂ​ർ​ക്കോ​ണം പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ ര​ണ്ട​ര​യേ​ക്ക​റോ​ളം വ​രു​ന്ന കൃ​ഷി​ക​ളാ​ണ് പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. പ​ന്നി​ശ​ല്യം കാ​ര​ണം കൃ​ഷി​ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന പ​റ​മ്പു​ക​ളി​ലും ച​തു​പ്പു​ക​ളി​ലും കു​ന്നി​ൻ​ച​രി​വു​ക​ളി​ലും താ​വ​ള​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​ട്ട് കാ​ല​മേ​റെ​യാ​യി.​എ​ന്നാ​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കോ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്കോ സ​ർ​ക്കാ​രി​ൽ നി​ന്നോ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നോ അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​മോ ചി​കി​ത്സാ സ​ഹാ​യ​മോ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
‎‎

നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി വ​നം​വ​കു​പ്പി​നെ സ​മീ​പി​ക്കു​മ്പോ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കാ​നാ​ണ് പ​റ​യു​ന്ന​ത്. പ​ന്നി​ക​ളെ പി​ടി​കൂ​ടാ​ൻ പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി​വെ​ച​ച പ​ദ്ധ​തി​ക​ളെ​ല്ലാം പാ​തി​വ​ഴി​യി​ലാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട വ​നം​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ഇ​ത്ത​രം ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​രോ​ഷ​മാ​ണ് പ്ര​ദേ​ശ​ത്ത് ഉ​യ​രു​ന്ന​ത്.

 

Thiruvananthapuram

മേ​മ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു

വി​തു​ര: വി​തു​ര മേ​മ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം. ക​രി​ങ്കാ​ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ൺ​പു​റ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു. മ​ൺ​പു​റ​ത്തെ സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ലെ വാ​ഴ, മ​ര​ച്ചീ​നി എ​ന്നി​വ​യാ​ണ് ആ​ന​ക്കൂ​ട്ടം കു​ത്തി മ​റി​ച്ച​ത്‌. വ​ന മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം പ​തി​വാ​ണ്. മു​മ്പ് പ​ല ത​വ​ണ ഇ​വി​ടെ​യി​ങ്ങി​യ ആ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ആ​ന​യെ​ക്കൂ​ടാ​തെ

കാ​ട്ടു​പോ​ത്ത്, പ​ന്നി എ​ന്നി​വ​യു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വ​നം വ​കു​പ്പി​ന്‍റെ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ക​ടം വാ​ങ്ങി​യും ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തും കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രാ​ണ്.
ആ​ന ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍​ക്കു പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത നി​ല​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഉ​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

 

Thiruvananthapuram

ശം​ഖും​മു​ഖം തോ​പ്പ് സെ​ന്‍റ് റോ​ക്‌​സ് ഹൈ​സ്‌​കൂ​ളി​ലെ സ്പോ​ർ​ട്സ് ഹ​ബ്ബ് ഉദ്ഘാടനം ഇന്ന്

വ​ലി​യ​തു​റ: ശം​ഖും​മു​ഖം തോ​പ്പ് സെ​ന്‍റ് റോ​ക്‌​സ് ഹൈ​സ്‌​കൂ​ളി​ൽ അ​ദാ​നി ഫൗ​ണ്ടേ​ഷ​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പു​തി​യ ഇ​ൻ​ഡോ​ർ ഓ​ഡി​റ്റോ​റി​യ​വും സ്‌​പോ​ർ​ട്‌​സ് ഹ​ബ്ബും ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കുന്നേരം അഞ്ചിന് മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.മ​ന്ത്രി സി.പി. ജോ​ൺ മു​ഖ്യാ​തി​ഥി​യാ​കും.
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി 67 ല​ക്ഷം രൂ​പ​യും കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി 13.66 ല​ക്ഷം രൂ​പ​യും ഉ​ൾപ്പ​ടെ ആ​കെ 80.66 ല​ക്ഷം രൂ​പ​യു​ടെ പി​ന്തു​ണ​യാ​ണ് അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ന​ൽ​കി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യി​ക പ​രി​ശീ​ല​ന​ത്തി​നും ശാ​രീ​രി​ക ക്ഷ​മ​ത​യ്ക്കും മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​താ​ണ് പു​തി​യ ഇ​ൻ​ഡോ​ർ ഓ​ഡി​റ്റോ​റി​യ​വും സ്‌​പോ​ർ​ട്‌​സ് ഹ​ബ്ബും. സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സി​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​തി​യ അ​ധ്യാ​യം കൂ​ടി​യാ​ണ് ഈ ​പ​ദ്ധ​തി.

 

Thiruvananthapuram

അന​ധി​കൃ​ത​മാ​യി പാ​റ പൊ​ട്ടിക്കുന്നതിനിടെ ജാ​ക്ക് ഹാ​മ​ര്‍ പി​ടികൂ​ടി

വെ​ള്ള​റ​ട: വെ​ള്ള​റ​ട പൊലിസ് പ​രി​ധി​യി​ല്‍ അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് മു​ക്കി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​റ പൊ​ട്ടിക്കുന്നതിനിടെ ജാക്ക് ഹാമർ പിടിച്ചെടുത്തു.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​റി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ക്വാ​റി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​സ്ഐ മ​നോ​ജ്, സി​വി​ല്‍ പൊലിസു​കാ​ര​നാ​യ അ​നിലി​ന്‍റെയും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യ​ത്.പൊലിസ് സം​ഘ​മെ​ത്തു​മ്പോ​ഴും ജാ​ക്ക് ഹാ​മ​റി​ന് പാ​റ പൊ​ട്ടി​പ്പ് ത​ക​ര്‍​തി​യാ​യി ന​ട​ക്കു​ക​യാ​യി​രു​ന്നു. ജാ​ക്ക് ഹാ​മ​റി​നെ വെ​ള്ള​റ​ട പൊലിസ് പി​ടി​കൂ​ടി സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ല്‍ നി​ന്നോ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നോ യാ​തൊ​രു രേ​ഖ​ക​ളും ക​ര​സ്ഥ​മാ​ക്കാ​തെ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി പാ​റ​ക​ള്‍ പൊ​ട്ടി​ച്ച് വ​ന്‍​തോ​തി​ല്‍ ക​ട​ത്തു​ന്ന സം​ഘ​ത്തി​ന്റെ ജാ​ക്ക് ഹാ​മ​റാ​ണ് പൊലി സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പ്ര​ദേ​ശ​ത്ത് പൊലി​സി​ന്‍റെ നീ​ക്കം നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് വ​ന്‍​തോ​തി​ല്‍ പാ​റ മാ​ഫി​യ അ​ന​ധി​കൃ​ത​മാ​യി പാ​റ​ക​ള്‍ പൊ​ട്ടി​ച്ചു ക​ട​ത്തു​ന്ന​ത്.
പി​ടി​ച്ചെ​ടു​ത്ത ജാ​ക്ക് ഹാ​മ​ർ ക​ള​ക്‌ടര്‍​ക്ക് കൈ​മാ​റു​മെ​ന്ന് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.

 

Thiruvananthapuram

മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ ഇ​ട​പെ​ട​ൽ; ശി​ക്ഷ​ക് സ​ദ​ൻ റോ​ഡി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം

തി​രു​വ​ന​ന്ത​പു​രം: മാ​ഞ്ഞാ​ലി​ക്കു​ളം റോ​ഡി​ലെ ശി​ക്ഷ​ക് സ​ദ​ൻ പ​രി​സ​ര​ത്ത് ഒ​ന്ന​ര വ​ർ​ഷ​മാ​യി നി​ല​നി​ന്നി​രു​ന്ന കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പ​രി​ഹാ​ര​മാ​യി.
റോ​ഡ് ഫ​ണ്ട് ബോ​ർ​ഡും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും ത​മ്മി​ലു​ള്ള ത​ർ​ക്കം മൂ​ലം മു​ട​ങ്ങി​ക്കി​ട​ന്ന പൈ​പ്പ് മാ​റ്റ​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യ​ത്.

കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ ത​ക​ർ​ന്ന റോ​ഡി​ന്റെ ടാ​റി​ംഗ് ഉ​ൾപ്പടെ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും അ​ധി​കൃ​ത​ർ പൂ​ർ​ത്തി​യാ​ക്കി.
പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​ട്ട് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി​രു​ന്നു. ഭൂ​ഗ​ർ​ഭ പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വ​കു​പ്പു​ക​ൾ ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ത​ർ​ക്ക​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്.

പ​ണി​ക​ൾ വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ട്ട​ർ അ​ഥോറി​റ്റി​ക്ക് നി​ര​ന്ത​രം പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ റോ​ഡ് വെ​ട്ടി​മു​റി​ക്കു​ന്ന​തി​ന് റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ത​ട​സം നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും ശി​ക്ഷ​ക് സ​ദ​നി​ലെ ജീ​വ​ന​ക്കാ​രും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി.
പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശി​ക്ഷ​ക് സ​ദ​നി​ലെ ജീ​വ​ന​ക്കാ​ർ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന് നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യ​ത്.

വി​ഷ​യ​ത്തി​ൽ ഉ​ട​ന​ടി ഇ​ട​പെ​ട്ട മ​ന്ത്രി, ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ര​ണ്ട് വ​കു​പ്പു​ക​ളി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കു​ക​യും റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

Kollam

റോ​ഡു​ക​ള്‍ കു​ഴി​ച്ചി​ട്ടും പ്ര​ധാ​ന ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യി​ല്ല

പു​ന​ലൂ​ര്‍ :ന​ഗ​ര​സ​ഭാ​പ്ര​ദേ​ശ​ത്ത് വെ​ള്ള​മെ​ത്തി​ക്കു​ന്ന പു​ന​ലൂ​ര്‍ ജ​ല​വി​ത​ര​ണ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന കു​ഴ​ലി​ല്‍ ചോ​ര്‍​ച്ച നാ​ലു ദി​വ​സ​മാ​യി​ട്ടും ക​ണ്ടു​പി​ടി​ക്കാ​നാ​കാ​തെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി. ഇ​ന്ന​ലെ രാ​ത്രി കെ​എ​സ്ആ​ര്‍​ടി​സി​ക്ക​ടു​ത്ത് കു​ഴി​യെ​ടു​ത്ത് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചോ​ര്‍​ച്ച ക​ണ്ടെ​ത്താ​നാ​യി​ല്ല.
ഇ​ന്ന​ലെ മൂ​ന്നി​ട​ത്ത് കു​ഴി​ച്ചാ​ണ് ചോ​ര്‍​ച്ച ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. പ​ക്ഷേ വി​ജ​യി​ച്ചി​ല്ല. കഴിഞ്ഞദിവസം രാ​ത്രി കു​റെ ഭാ​ഗ​ത്ത് വാ​ല്‍​വ് അ​ട​ച്ച​ശേ​ഷം വെ​ള്ളം വി​ത​ര​ണം ന​ട​ത്തി. അ​തി​നാ​ല്‍ കു​റ​ച്ചു ഭാ​ഗ​ത്ത് വെ​ള്ളം എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞു. വെ​ള​ളം കി​ട്ടാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​ലി​യ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്. ജ​ന​രോ​ഷ​ത്തി​ത്തെ തുടർന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വ​ട്ടം​ചു​റ്റു​ക​യാ​ണ്.

മ​ണ്ണി​ന​ടി​യി​ലൂ​ടെ ഉ​യ​ര്‍​ന്ന മ​ര്‍​ദ​ത്തി​ല്‍ വെ​ള്ളം ചോ​ര്‍​ന്ന​ണ് കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ ര​ണ്ടി​ട​ത്ത് പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍ ദേ​ശീ​യ​പാ​ത പൊ​ളി​ഞ്ഞ​ത്. ക​ച്ചേ​രി റോ​ഡി​ന് അ​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള കു​ഴ​ലി​ല്‍ ചോ​ര്‍​ച്ച ക​ണ്ടെ​ത്താ​നാ​ണ് ആ​ദ്യം ശ്ര​മി​ച്ച​ത്. ഇ​തി​നാ​യി ചൊ​വ്വാ​ഴ്ച ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ല്‍ ഏ​ഴ​ടി​യോ​ളം ആ​ഴ​ത്തി​ല്‍ കു​ഴി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തേ തു​ട​ര്‍​ന്ന് റോ​ഡി​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു.

ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഡി​ലെ സം​ഭ​ര​ണി​യി​ല്‍ നി​ന്ന് പ​ട്ട​ണ​ത്തി​ലേ​ക്കു വ​രു​ന്ന 300 മി​ല്ലീ​മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള പ്ര​ധാ​ന കാ​സ്റ്റ്അ​യ​ണ്‍ (സി​ഐ) കു​ഴ​ലി​ല്‍ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ​രി​സ​ര​ത്താ​ണ് ചോ​ര്‍​ച്ച സം​ശ​യി​ച്ചാ​ണ് ആ​ദ്യം കു​ഴി​ച്ച​ത്. ഇ​വി​ടെ കു​ഴി​ച്ചു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഏ​ഴു​നി​ല വ്യാ​പാ​ര​സ​മു​ച്ച​യ​ത്തോ​ടു ചേ​ര്‍​ന്ന് ഒ​രു ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യി​രു​ന്നു. 20 വ​ര്‍​ഷം​മു​ന്‍​പും സ​മാ​ന​രീ​തി​യി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. കു​ഴ​ലു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തി​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ല​പ്പ​ഴ​ക്കം​മൂ​ല​മാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

റിം​ഗ് റോ​ഡ് കി​ള​ച്ചു​മ​റി​ച്ചു

കു​ടി​വെ​ള്ള പൈ​പ്പി​ലെ ചോ​ര്‍​ച്ച ക​ണ്ടെ​ത്താ​നാ​യി പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച റിം​ഗ് റോ​ഡി​നെ​യാ​ണ് കി​ള​ച്ചു മ​റി​ച്ച​ത്. ഏ​ഴ​ടി​യോ​ളം താ​ഴ്ച​യി​ലാ​ണ് കു​ഴി​യെ​ടു​ത്ത​ത്.

അ​ഞ്ചു​വ​ര്‍​ഷം​മു​ന്‍​പ് കി​ഫ്ബി​യി​ല്‍​ നി​ന്ന് അ​നു​വ​ദി​ച്ച തു​ക​കൊ​ണ്ട് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ല്‍ പു​ന​രു​ദ്ധ​രി​ച്ച റോ​ഡാ​ണി​ത്. 400 മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ഈ ​റോ​ഡി​ന് അ​ഞ്ചു​കൊ​ല്ലം ക​ഴി​ഞ്ഞി​ട്ടും ത​ക​രാ​റു​ണ്ടാ​യി​ട്ടി​ല്ല.

സി​വി​ല്‍ സ്റ്റേ​ഷ​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം, ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ്, മൃ​ഗാ​ശു​പ​ത്രി തു​ട​ങ്ങി പു​ന​ലൂ​രി​ലെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ഈ ​റോ​ഡി​നോ​ടു ചേ​ര്‍​ന്നാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചാ​ലു​ട​ന്‍ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് ജ​ല അഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ മി​ക​ച്ച നി​ല​വാ​ര​ത്തി​ല്‍ പു​ന​ര്‍ നി​ര്‍​മാ​ണം ന​ട​ക്കു​മോ​യെ​ന്ന ചോ​ദ്യം ഉ​യ​രു​ക​ യാ​ണ്.

 

Kollam

ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം നാളെ മുതൽ

ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ നാളെയും 11നുമായിന​ട​ക്കും. നാളെ ​ജൂ​ബി​ലി സ​മാ​പ​ന ദി​ന​ത്തി​ല്‍ രാ​വി​ലെ 9.30ന് ​ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ ഇ​ട​വ​ക വൈ​ദി​ക​രും മു​ന്‍ വി​കാ​രി​മാ​രും സ​ഹ​കാ​ര്‍​മി​ക​രാ​കും.
ജൂ​ബി​ലി സ്മാ​ര​ക​മാ​യി ന​വീ​ക​രി​ച്ച പാ​രിഷ് ഹാ​ളി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍​ദി​നാ​ള്‍ നി​ര്‍​വ​ഹി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും.
ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി വി​ജ​യ​ന്‍, ഫാ.അ​ഗ​സ്റ്റി​ന്‍ കൊ​ല്ല​പ​റ​മ്പി​ല്‍, ഫാ.ഫി​ലി​പ്പ് ത​യ്യി​ല്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ ശി​വ​കാ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ന് റോ​യി വി.​കെ. വാ​ടാ​ന സ്വാ​ഗ​ത​വും ബി​നോ​യ് ജേ​ക്ക​ബ് ന​ന്ദി​യും പ​റ​യും. വൈ​കു​ന്നേ​രം 4.30 ന് ​സ​മു​ദാ​യ ശ​ക്തീ​ക​ര​ണ ന​സ്രാ​ണി സം​ഗ​മ​വും റാ​ലി​യും പ​ള്ളി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് പാ​ണ്ഡ്യ​ന്‍ പാ​റ കു​രി​ശ​ടി​യി​ല്‍ എ​ത്തി മ​ട​ങ്ങി​വ​രും.
11ന് വൈകുന്നേരം 3.30ന് ​കൊ​ല്ലം- ആ​യൂ​ര്‍ ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ര്‍ ഒ​ന്നു​ചേ​ര്‍​ന്ന് അ​ര്‍​പ്പി​ക്കു​ന്ന പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫൊ​റോ​ന വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല മു​ഖ്യകാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക​ദി​ന പൊ​തു​സ​മ്മേ​ള​നം പു​ന​ലൂ​ര്‍ ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നുമു​ത്ത​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ജോ​ണ്‍ തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഫൊ​റോ​ന വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല ഇ​ട​വ​ക​ദി​ന സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് ജൂ​ബി​ലേ​റി​യ​ന്‍​സി​നെ​യും പ്ര​ത്യേ​ക പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ​യും ആ​ദ​രി​ക്കും.
ഫാ.സി. കാ​തെ​റൈ​യി​ന്‍ നെ​ടും​പു​റം, ഷാ​നി​ല്‍ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ന്‍​സി​മോ​ള്‍ തോ​മ​സ്, മ​നു മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ന് വി​കാ​രി ഫാ.​സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍ സ്വാ​ഗ​ത​വും മാ​ത്യു എം. ​ആ​ര്‍​പ്പൂ​ക്ക​ര ന​ന്ദി​യും പ​റ​യും.
വൈ​കു​ന്നേ​രം ആ​റി​ന് ക​ലാ​സ​ന്ധ്യ. ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ മാ​ത്യു കു​ര്യാ​ക്കോ​സ്, ബി​നോ​യ് ജേ​ക്ക​ബ് വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Kollam

അ​രി​ന​ല്ലൂ​ര്‍ ദേ​വസ​ഹാ​യം പ​ള്ളി​യി​ല്‍ കൊ​ണ്‍​ഫ്രി​യ തി​രു​നാ​ളിന് കൊടിയേറി

ച​വ​റ : തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ര്‍ മു​ട്ടം വി​ശു​ദ്ധ ദേ​വ സ​ഹാ​യം പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ഫാ​ത്തി​മാ മാ​താ​വി​ന്‍റെ കൊ​ണ്‍​ഫ്രി​യ തി​രു​നാ​ള്‍ തു​ട​ങ്ങി. ഇ​ട​വ​ക വി​കാ​രി ഫാ.മാ​ത്യു കി​ണ​റു​വി​ള​യു​ടെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
നാളെ വൈ​കു​ന്നേ​രം ആ​റി​ന് ഭ​ക്തി നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം.

സ​മാ​പ​ന ദി​വ​സ​മാ​യ 11ന് ​രാ​വി​ലെ 10.15ന് ​കൊ​ണ്‍​ഫ്രി​യ സം​ഭാം​ഗ​ങ്ങ​ളു​ടെ തി​രി പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് രാ​വി​ലെ 10.30ന് ​തി​രു​വ​ന​ന്ത​പു​രം ബെ​ത് സെ​യ്ദാ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ ഫാ. ​ജെ​റി​ന്‍റെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ സ​മൂ​ഹദി​വ്യ​ബ​ലി. പ​ട്ട​ക​ട​വ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ബ്രി​ട്ടോ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ജ​പ​മാ​ല, ദി​വ്യ​ബ​ലി എ​ന്നി​വ​യും ന​ട​ക്കും.

 

Kollam

ജില്ലാ കായികമേള; അ​ഞ്ച​ൽ മു​ന്നി​ൽ

കൊ​ല്ലം: ഓ​രോ ഇ​ന​ത്തി​ലും പോ​യി​ന്‍റ് കൂ​ട്ടി​ക്കൊ​ണ്ട് അ​ഞ്ച​ൽ ഉ​പ​ജി​ല്ല ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ കി​രീ​ട​പ്പോ​രി​ൽ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം നേ​ടി. ര​ണ്ടാം ദി​നം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 19 സ്വ​ർ​ണം, 19 വെ​ള്ളി, 10 വെ​ങ്ക​ലം ഉ​ൾപ്പടെ 187 പോ​യി​ന്‍റാ​ണ് അ​ഞ്ച​ലി​ന്‍റെ അക്കൗ​ണ്ടി​ലു​ള്ള​ത്. ചാ​ത്ത​ന്നൂ​ർ 105 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​ം സ്ഥാനത്തും ​പു​ന​ലൂ​ർ 102 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​ം സ്ഥാനത്തുമുണ്ട്.

അ​ഞ്ച​ലി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്താ​യ​ത് ട്രാ​ക്കി​ലെ​യും ഫീ​ൽ​ഡി​ലെ​യും ഒ​രു​പോ​ലെ​യു​ള്ള മ​ത്സ​ര മി​ക​വാ​ണ്. വി​വി​ധ ഓ​ട്ട​യി​ന​ങ്ങ​ൾ​ക്കൊ​പ്പം ഷോ​ട്ട്പു​ട്ട്, ലോം​ഗ്ജ​ന്പ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലും താ​ര​ങ്ങ​ൾ പോ​യി​ന്‍റ് വാ​രി​ക്കൂ​ട്ടി. ര​ണ്ടാം​ദി​നം സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ ആ​ൺ-​പെ​ൺ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സീ​നി​യ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ​യും റി​ലേ​ക​ളി​ലും അ​ഞ്ച​ൽ മി​ക​വ് പു​ല​ർ​ത്തി. ആ​കെ 35 ഇ​ന​ങ്ങ​ളു​ടെ ഫൈ​ന​ലു​ക​ൾ ര​ണ്ടാം​ദി​നം പൂ​ർ​ത്തി​യാ​യി.

സ്കൂ​ൾ ത​ല​ത്തി​ൽ അ​ഞ്ച​ൽ വെ​സ്റ്റ് ഗ​വ. എ​ച്ച്എ​സ്എ​സി​നാ​ണ് വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ. എ​ട്ട് സ്വ​ർ​ണം, 10 വെ​ള്ളി, അ​ഞ്ച് വെ​ങ്ക​ലം എ​ന്നി​വ​യി​ലൂ​ടെ 75 പോ​യി​ന്‍റാ​ണ് സ് കൂ​ൾ നേ​ടി​യ​ത്. ഭൂ​ത​ക്കു​ളം ഗ​വ. എ​ച്ച്എ​സ്എ​സ് 49 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തും അ​ഞ്ച​ൽ ഈ​സ്റ്റ് ഗ​വ. എ​ച്ച്എ​സ്എ​സ് 37 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​തു​മാ​ണ്. സെ​ന്‍റ് ഗൊ​ര​ത്തി എ​ച്ച്എ​സ്എ​സ് പു​ന​ലൂ​ർ (27), സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എ​ച്ച്എ​സ്എ​സ് പ​ത്ത​നാ​പു​രം (21) എ​ന്നി​വ​യാ​ണ് തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.

അ​ഞ്ച​ലി​ന്‍റെ തൊ​ട്ടു​പി​ന്നി​ൽ ചാ​ത്ത​ന്നൂ​ർ 13 സ്വ​ർ​ണം, ഒ​മ്പ​ത് വെ​ള്ളി, 12 വെ​ങ്ക​ലം നേ​ടി 105 പോ​യി​ന്‍റും പു​ന​ലൂ​ർ 11 സ്വ​ർ​ണം, ഏ​ഴ് വെ​ള്ളി, 10 വെ​ങ്ക​ലം സ​ഹി​തം 102 പോ​യി​ന്‍റും നേ​ടി. കൊ​ട്ടാ​ര​ക്ക​ര 51 പോ​യി​ന്‍റു​മാ​യി നാ​ലാ​മ​തും കൊ​ല്ലം 48 പോ​യി​ന്‍റു​മാ​യി അ​ഞ്ചാ​മ​തു​മാ​ണ്. കി​രീ​ടം തീ​രു​മാ​നി​ക്കു​ന്ന അ​വ​സാ​ന ദി​ന​ത്തി​ൽ 200 മീ​റ്റ​റി​ലാ​ണ് ഇ​നി ക​ണ്ണു​ക​ൾ. സ​ബ് ജൂ​നി​യ​ർ മു​ത​ൽ സീ​നി​യ​ർ വ​രെ​യു​ള്ള ആ​ൺ-​പെ​ൺ വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നൊ​പ്പം 4x400 മീ​റ്റ​ർ റി​ലേ, പോ​ൾ​വാ​ട്ട ഫൈ​ന​ലു​ക​ളും ഇ​ന്ന് ന​ട​ക്കും.

Kollam

ബ​സിൽ വ​യോ​ധി​ക​യു​ടെ മാ​ല​പൊ​ട്ടി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച മൂ​ന്നു ത​മി​ഴ്‌​ യുവതികൾ‍ പി​ടി​യി​ല്‍

അ​ഞ്ച​ല്‍ : ബ​സി​ല്‍ യാ​ത്ര ചെ​യ്യ​വേ വ​യോ​ധി​ക​യു​ടെ ഒ​ന്ന​ര​പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ മാ​ല ക​വ​ര്‍​ച്ച ചെ​യ്ത് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വ​തി​ക​ളെ സ​ഹ​യാ​ത്രി​ക​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ത​ട​ഞ്ഞു​വ​ച്ച് പൊലി സി​ല്‍ ഏ​ല്‍​പി​ച്ചു.

തൂ​ത്തു​ക്കു​ടി രാ​ജ​ഗോ​പാ​ല്‍ ന​ഗ​ര്‍ സ്വ​ദേ​ശി​നി സി​ന്ധു (35), തൂ​ത്തു​ക്കു​ടി മ​ധു​ര​വീ​ര അ​ണ്ണാ ന​ഗ​ര്‍ സ്വ​ദേ​ശി​നി ജ്യോ​തി (31), തൂ​ത്തു​ക്കു​ടി ദ്രൗ​പ​തി അ​ജി​ത്ത് ന​ഗ​റി​ല്‍ മീ​ന എ​ന്ന മീ​നാ​ക്ഷി (24) എ​ന്നി​വ​രെ​യാ​ണ് ഏ​രൂ​ര്‍ പൊലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കഴിഞ്ഞദിവസം ആ​ല​ഞ്ചേ​രി പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
സ്വ​കാ​ര്യ ബ​സി​ല്‍ ക​രു​കോ​ണി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു അ​ല​യ​മ​ണ്‍ കു​റ​വ​ന്തേ​രി പു​യ്യ​യി​ല്‍ ക​ല്ലും​പു​റ​ത്ത് വീ​ട്ടി​ല്‍ ഓ​മ​ന (65) യു​ടെ മാ​ല​യാ​ണ് മൂ​വ​ര്‍ സം​ഘം പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ഓ​മ​ന​യു​ടെ അ​ടു​ത്താ​യി യാ​ത്ര ചെ​യ്ത മൂ​വ​ര്‍ സം​ഘ​ത്തി​ലെ സി​ന്ധു മാ​ല പൊ​ട്ടി​ക്കു​ക​യും ഉ​ട​ന്‍ ര​ണ്ടാം പ്ര​തി​യാ​യ മീ​നാ​ക്ഷി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

മീ​നാ​ക്ഷി മൂ​ന്നാം പ്ര​തി ജ്യോ​തി​യു​ടെ കൈ​യി​ലേ​ക്ക് മാ​ല കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ മാ​ല പോ​യ​ത​റി​ഞ്ഞ ഓ​മ​ന ബ​ഹ​ളം വ​ച്ചു. ഉ​ട​ന്‍ ബ​സ് നി​ര്‍​ത്തി​യ ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും ചേ​ര്‍​ന്ന് മൂ​വ​ര്‍ സം​ഘ​ത്തെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പൊലി​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ജ്യോ​തി മാ​ല ബ​സി​ന്‍റെ പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് എ​റി​ഞ്ഞു. സ്ഥ​ല​ത്തെ​ത്തി​യ പൊലിസ് മാ​ല പി​ന്നീ​ട് ക​ണ്ടെ​ടു​ക്കുക​യും ചെ​യ്തു. തു​ട​ര്‍​ന്നു ഏ​രൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച മൂ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വൈ​ദ്യപ​രി​ശോ​ധ​ന​യു​ള്‍​പ്പ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

Kollam

ന​വ​വ​ധു​വി​നെ മ​ര്‍​ദി​ച്ച കേ​സ്: ഭ​ര്‍​ത്താ​വിനെതിരേ കേ​സെ​ടു​ത്ത് ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ന്‍

കൊ​ല്ലം: സ്ത്രീ​ധ​ന​ത്തെ​ച്ചൊ​ല്ലി ന​വ​വ​ധു​വി​നെ ഭ​ര്‍​ത്താ​വ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി​യാ​യ അ​ഞ്ജു​വി​നെ ഭ​ര്‍​ത്താ​വ് ന​ന്ദു ക്രൂ​ര​ മർദനത്തിനി​ര​യാ​ക്കി​യെ​ന്ന മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​നി​താ ക​മ്മി​ഷ​ന്‍റെ ന​ട​പ​ടി.
സം​ഭ​വ​ത്തി​ല്‍ ച​വ​റ പൊ​ലിസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ജൂ​ലൈ 27നാ​യി​രു​ന്നു അ​ഞ്ജു​വും ന​ന്ദു​വും ത​മ്മി​ലു​ള്ള വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍​ത്ത​ന്നെ സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യെ​ന്നു പ​റ​ഞ്ഞ് ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ മാ​ന​സി​ക പീ​ഡ​നം തു​ട​ങ്ങി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
തു​ട​ര്‍​ന്ന് ഒ​രു മാ​സ​ത്തി​നു​ശേ​ഷം ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്തേ​ക്കു പോ​കു​ക​യും അ​വി​ടെ​നി​ന്നു ഫോ​ണി​ലൂ​ടെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

ഇ​തേ​ തു​ട​ര്‍​ന്ന് അ​ഞ്ജു സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യെ​ങ്കി​ലും ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ തി​രി​കെ വി​ളി​ച്ചു​കൊ​ണ്ടു​വ​ന്നു. പി​ന്നീ​ട് ഭ​ര്‍​ത്താ​വ് സൗ​ദി​യി​ലെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് അ​ഞ്ജു​വി​നെ കൊ​ണ്ടു​പോ​കു​ക​യും അ​വി​ടെ​വ​ച്ച് കു​ക്ക​റും ലാ​പ്‌​ടോ​പ് ചാ​ര്‍​ജ​റും അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗി​ച്ചു നി​ര​ന്ത​രം മ​ര്‍​ദി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. ക്രൂ​രമ​ര്‍​ദ​ന​മേ​റ്റ യു​വ​തി സെ​പ്റ്റം​ബ​ര്‍ 30ന് ​തി​രി​ച്ചു നാ​ട്ടി​ലെ​ത്തി പൊ​ലിസി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

 

Kollam

ആ​ന​ക്കോ​ട്ടൂ​ർ-​പു​ത്തൂ​ർ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി

പു​ത്തൂ​ർ : ആ​ന​ക്കോ​ട്ടൂ​ർ-​പു​ത്തൂ​ർ റോ​ഡ് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ. ഓ​ലി​ക്ക​ൽ​ക്കാ​വി​നു സ​മീ​പ​ത്തെ മ​ൺ​ഭി​ത്തി​യാ​ണ് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. 50 മീ​റ്റ​റി​ല​ധി​കം നീ​ള​ത്തി​ലാ​ണ് മ​ൺ‌​ഭി​ത്തി​യു​ള്ള​ത്. നി​ല​വി​ൽ കു​റേ​ഭാഗം റോ​ഡി​ലേ​ക്ക് അ​ട​ർ​ന്നു വീ​ഴു​ന്നു​മു​ണ്ട്.

പ​ല​യി​ട​വും വി​ണ്ടു​കീ​റി​യി​രി​ക്കു​ന്നു. പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്തി​യാ​ൽ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​നു വ​ലി​യ ഭീ​ഷ​ണി​യാ​കും. എ​പ്പോ​ഴും തി​ര​ക്കു​ള്ള റോ​ഡാ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​കും സം​ഭ​വി​ക്കു​ക. ഇ​വി​ടെ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം വ​ള​രെ ഉ​യ​ര​ത്തി​ലാ​ണ്. വ​ലി​യ​തോ​തി​ൽ കു​ന്നി​ടി​ച്ച് മ​ണ്ണെ​ടു​ക്കു​ന്ന ഭാ​ഗം​കൂ​ടി​യാ​ണി​ത്. മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പു​വ​രെ മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു.

റോ​ഡി​ന്‍റെ വ​ശം ഒ​ഴി​ച്ചു​നി​ർ​ത്തി ഉ​ൾ​ഭാ​ഗം മു​ഴു​വ​ൻ മ​ണ്ണെ​ടു​ത്തു​ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ 20 അ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ൽ റോ​ഡ​രി​കി​ലെ നേ​രി​യ മ​ൺ​ഭി​ത്തി​മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​വി​ട​മാ​ണ് ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വേ​രു​ക​ളും ചെ​റു​മ​ര​ങ്ങ​ളും മൂ​ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ നേ​രി​യ മ​ൺ​ഭി​ത്തി​മാ​ത്ര​മേ​യു​ള്ളൂ എ​ന്ന യാ​ഥാ​ർ​ഥ്യം പു​റ​ത്തു​നി​ന്നു നോ​ക്കു​ന്ന​വ​ർ​ക്ക്‌ മ​ന​സി​ലാ​കി​ല്ല. റോ​ഡു​പു​റ​മ്പോ​ക്ക് വ​ള​രെ കൂ​ടു​ത​ലു​ള്ള ഭാ​ഗ​മാ​ണി​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ർ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി മ​ട​ങ്ങി​യെ​ങ്കി​ലും പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

Kollam

ട്രെ​യി​നി​ൽ​ യു​വ​തി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

കാ​ട്ടാ​ക്ക​ട: അ​ന്ധ​യാ​യ യു​വ​തി​യെ ഓ​ടു​ന്ന ട്രെ​യി​നി​ൽ പീ​ഡി​പ്പി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും 30,000രൂ​പ പി​ഴ​യും. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി രാ​ധാ​പു​രം കീ​ഴാ​വൂ​ർ ന​ന്ദ​ൻ​കു​ള​ത്ത് ലിം​ഗ​രാ​ജ(46)​യെ​യാ​ണ് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി വി. ​വി​നോ​ദ് ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​ക​ണം. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം അ​ധി​ക ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2021 ഓ​ഗ​സ്റ്റ് 27നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗു​രു​വാ​യൂ​രി​ൽ ട്ര​യി​നി​ൽ വി​വാ​ഹാ​വ​ശ്യ​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ഴ്ച​പ​രി​മി​തി​യു​ള്ള യു​വ​തി​യെ​യാ​ണ് ലിം​ഗ​രാ​ജ പീ​ഡി​പ്പി​ച്ച​ത്. ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​ത്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി.
പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഡി.​ആ​ർ. പ്ര​മോ​ദ് ഹാ​ജ​രാ​യി. അ​ന്ന​ത്തെ തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി​രു​ന്ന പ്ര​സാ​ദ്, അ​ഭി​ലാ​ഷ് ഡേ​വി​ഡ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.

Kollam

വ​യോ​ധി​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം: ര​ണ്ട് പേ​ർ പി​ടി​യി​ൽ

ക​ല്ല​മ്പ​ലം: വ​യോ​ധി​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​ല്ല​മ്പ​ലം വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ബാ​ബു (56) വി​നാ​ണു കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ക​ല്ല​മ്പ​ലം തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ്, ഉ​ണ്ണി എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.45 ഓ​ടെ​യാ​ണ് ബാ​ബു​വി​നെ ക​ര​വാ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ല്ല​മ്പ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​വി​ക്ക് താ​ഴ്ഭാ​ഗ​ത്താ​ണ് കു​ത്തേ​റ്റ​ത്. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന അ​നീ​ഷി​നെ ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണു പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സ് പി​ന്നാ​ലെ​യു​ണ്ടെ​ന്ന​റി​ഞ്ഞു തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു തി​രി​ച്ച ഉ​ണ്ണി​യെ കോ​രാ​ണി ഭാ​ഗ​ത്തു​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ർ​ക്ക​ല ഡി​വൈ​എ​സ്പി ര​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ല​മ്പ​ലം, വ​ർ​ക്ക​ല, പ​ള്ളി​ക്ക​ൽ പൊലിസ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ബാ​ബു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Kollam

മാലിന്യക്കെട്ടുകൾ നിറഞ്ഞ് പീ​ര​ങ്കി​മൈ​താ​ന​ം

കൊ​ല്ലം : പീ​ര​ങ്കി മൈ​താ​ന​ത്തെ മാ​ലി​ന്യ​ക്കൂ​ന്പാ​രം നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, നി​ല​വി​ലെ സ്ഥി​തി പ​ര​മ ദ​യ​നീ​യം. നീ​ക്കം​ചെ​യ്യാ​ൻ കെ​ട്ടു​ക​ളാ​ക്കി​യ മാ​ലി​ന്യം പീ​ര​ങ്കി​മൈ​താ​ന​ത്തു കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്.

പു​തി​യ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് മൈ​താ​ന​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​രം ഒ​രു മാ​സം​കൊ​ണ്ട് ക്ലീ​നാ​ക്കു​മെ​ന്നാ​ണു പ​റ​ഞ്ഞി​രു​ന്ന​ത്. ജൂ​ൺ ആ​ദ്യം ആ​ധു​നി​ക​രീ​തി​യി​ലു​ള്ള മെ​ഷി​ന​റി സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ശാ​സ്ത്രീ​യ​മാ​യി ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് റീ​സൈ​ക്കി​ൾ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി. രാ​ത്രി​യും പ​ക​ലും ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ലി​ന്യം റീ​സൈ​ക്കി​ൾ​ചെ​യ്ത്, ഇ​തി​ൽ​നി​ന്ന് പ്ലാ​സ്റ്റി​ക് വേ​ർ​തി​രി​ച്ച് സി​മ​ന്‍റ് ക​മ്പ​നി​ക്കു കൈ​മാ​റു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

മു​ൻ​പ് പ​ല​ത​വ​ണ​ക​ളാ​യി കോ​ർ​പറേ​ഷ​ൻ മൈ​താ​ന​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ള്ളി​യ​തും കു​ഴി​ച്ചി​ട്ട​തും ട​ൺ​ക​ണ​ക്കി​നു മാ​ലി​ന്യ​മാ​ണ്. കു​രീ​പ്പു​ഴ ച​ണ്ടി​ഡി​പ്പോ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ർ​ത്തി​യ​തോ​ടെ പീ​ര​ങ്കി​മൈ​താ​നം മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം കോ​ർ​പ്പ​റേ​ഷ​ൻ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് ഇ​വി​ടെ ത​ള്ളു​ന്ന​തു പ​തി​വാ​യി. പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

കു​ഴി​ച്ചെ​ടു​ത്ത മാ​ലി​ന്യ​ങ്ങ​ൾ യ​ന്ത്ര​മു​പ​യോ​ഗി​ച്ച് മ​ണ്ണും പ്ലാ​സ്റ്റി​ക്കു​മാ​യി വേ​ർ​തി​രി​ച്ചു. മ​ണ്ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ​ത​ന്നെ സ്ഥ​ല​ത്തേ​ക്കു മാ​റ്റാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം. ഒ​രു മാ​സം​കൊ​ണ്ടു​ത​ന്നെ മൈ​താ​നം വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വേ​ർ​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടു​ക​ളാ​ക്കി മൈ​താ​ന​ത്തു​ത​ന്നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.
മ​ഴ​യി​ൽ കെ​ട്ടു​ക​ളി​ൽ വീ​ണ്ടും മ​ണ്ണും ചെ​ളി​യും ക​യ​റി. കെ​ട്ടു​ക​ൾ പൊ​ട്ടി കു​റെ​യ​ധി​കം പ്ലാ​സ്റ്റി​ക്കു​ക​ൾ നി​ര​ന്നി​ട്ടു​മു​ണ്ട്. വ​ള​രെ​യ​ധി​കം ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​മാ​ണ് പീ​ര​ങ്കി​മൈ​താ​നം. ക​ലാ-​കാ​യി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന ഇ​ടം​കൂ​ടി​യാ​ണി​ത്.

Kollam

നേ​മം ദേ​ശീ​യ പാ​ത​യി​ൽ ബ​സു​ക​ൾ നി​റു​ത്തു​ന്നി​ല്ലെ​ന്ന്

നേ​മം : ദേ​ശീ​യ പാ​ത​യി​ൽ ക​ര​മ​ന - നേ​മം പാ​ത​യി​ൽ പ​ല സ്റ്റോ​പ്പു​ക​ളി​ലും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​റു​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ പോ​ലും ബ​സു​ക​ൾ നി​റു​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്നി​ല്ല. സ്റ്റോ​പ്പി​ൽ​നി​ന്നു മാ​റ്റി ബ​സു​ക​ൾ നി​ർ​ത്തു​ന്ന പ്ര​വ​ണ​ത​യും ഉ​ണ്ട്. യാ​ത്ര​ക്കാ​ർ ഓ​ടി​യെ​ത്തു​ന്പോ​ഴേ​ക്കും ബ​സു​ക​ൾ എ​ടു​ത്തു​പോ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
പ​ല ബ​സ്ക​ളും റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് നി​റു​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​തും ക​യ​റ്റു​ന്ന​തും പ​തി​വാ​ണ്. ഇ​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്.
കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം രാ​ത്രി ഏ​ട്ടു​മ​ണി ക​ഴി​ഞ്ഞാ​ൽ പ​ല റു​ട്ടു​ക​ളി​ലും ബ​സി​ല്ല. രാ​ത്രി പ​തി​നൊ​ന്നു വ​രെ സി​റ്റി ബ​സു​ക​ൾ പ​ഴ​യ​തു​പോ​ലെ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി സി.​പി. ജോ​ണി​നു പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

 

Kollam

പ​ച്ച​ക്ക​റിവി​ല കു​റ​യു​ന്നു

കൊ​ല്ലം: ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ല്‍ കു​തി​ച്ചു​യ​ര്‍​ന്ന എ​ല്ലാ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളു​ടേ​യും വി​ല കു​റ​ഞ്ഞു. അ​തേ​സ​മ​യം ഏ​താ​നും ഇ​ന​ങ്ങ​ള്‍​ക്ക് വി​ല കൂ​ടി. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ ചെ​റി​യ ഉ​ള്ളി​ക്കും ബീ​ന്‍​സി​നു​മാ​ണ് വി​ല കൂ​ടി​യ​ത്. അ​വ​യു​ടെ വി​ല കു​റ​ഞ്ഞു. അ​ത​സ​മ​യം ഈ​യാ​ഴ്ച ത​ക്കാ​ളി​യു​ടെ വി​ല​കൂ​ടി. ക​ഴി​ഞ്ഞ​യാ​ഴ്ച കി​ലോ​യ്ക്ക് 20 രൂ​പ​യാ​യി​രു​ന്ന ത​ക്കാ​ളി​ക്ക് 40 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല 95 ല്‍ ​നി​ന്ന് 100 ര​പ വ​രെ​യാ​യി​ട്ടാ​ണ് വ​ര്‍​ധി​ച്ച​ത്.

ഇ​ഞ്ചി​യു​ടെ വി​ല 200 -ല്‍ ​നി​ന്ന് 125 രൂ​പ​യാ​യി കു​റ​ഞ്ഞു. കു​റ​ഞ്ഞ ഇ​ഞ്ചി​ക്ക് 90 രൂ​പ​യാ​യി. ബീ​ന്‍​സ് വി​ല 150 -ല്‍ ​നി​ന്ന് 140 രൂ​പ​യാ​യി. നാ​ര​ങ്ങ​വി​ല 240 രൂ​പ​യി​ല്‍ നി​ന്ന് 180 രൂ​പ​യാ​യി കു​റ​ഞ്ഞു.
വെ​ണ്ട​ക്ക് വി​ല 60-ല്‍ ​നി​ന്ന് 30 രൂ​പ​യാ​യി. ചേ​മ്പി​ന്‍​കി​ഴ​ങ്ങി​ന് 100 -ല്‍ ​നി​ന്ന് 70 രൂ​പ​യാ​യി കു​റ​ഞ്ഞു. മു​രി​ങ്ങ​ക്കാ​യ 60 -ല്‍ ​നി​ന്ന് 40 രൂ​പ​യാ​യി കു​റ​ഞ്ഞു.

ചെ​റു​കി​ഴ​ങ്ങ് ഇ​ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​തു​ട​ങ്ങി. ചെ​റു​കി​ഴ​ങ്ങ് കി​ലോ​യ്ക്ക് 100 രൂ​പ​യാ​ണ് വി​ല. അ​തേ സ​മ​യം ഏ​ത്ത​പ്പ​ഴം വി​ല കു​റ​യു​ന്നി​ല്ല. ര​സ​ക​ദ​ളി​പ​ഴം കി​ലോ​ക്ക് 100 രൂ​പ​യ്ക്കു മേ​ലേ​യാ​ണ്. പാ​ള​യ​ന്‍​തോ​ട​ന്‍ പ​ഴ​ത്തി​ന് കി​ലോ​യ്ക്ക് 60 രൂ​പ​യാ​യി തു​ട​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​യ്ക്കു​ന്നി​ല്ല.
ഓ​ണ​ക്കാ​ല​ത്തി​നു​ശേ​ഷം പ​ച്ച​ക്ക​റി വി​ല കൂ​ടി​യ​ത് ക​ച്ച​വ​ട​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. പ​ഴം വി​ല കൂ​ടി​യ​തോ​ടെ പ​ഴ​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും കു​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​ര്‍ പ​ഴം വാ​ങ്ങു​ന്ന​തു കു​റ​ച്ച​തോ​ടെ വി​ല്പ​ന മൂ​ന്നി​ലൊ​ന്നു കു​റ​ഞ്ഞു.
അ​തി​നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള കു​ല വ​ര​വി​ലും കു​റ​വു​ണ്ടാ​യി.

Kollam

ഇ​ട​പ്പ​ണ ട്രൈ​ബ​ല്‍ എ​ല്‍​പി​എ​സി​ല്‍ വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം

കു​ള​ത്തൂ​പ്പു​ഴ: അ​ഞ്ച​ല്‍ റേ​ഞ്ച് ഏ​ഴം​കു​ളം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​ച്ച​രി​പ്പ ഇ​ട​പ്പ​ണ വ​നം സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ട​പ്പ​ണ ഗ​വ​ണ്മെ​ന്‍റ് ് ട്രൈ​ബ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ വ​ന്യ​ജീ​വി​വാ​രാ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
ഇ​ട​പ്പ​ണ വ​നം സം​ര​ക്ഷ​ണ സ​മി​തി ഓ​ഫിസി​ല്‍ ന​ട​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​രം ഏ​ഴം​കു​ളം സെ​ക്‌ഷന്‍ ഫോ​റ​സ്റ്റ് ഓ​ഫിസ​ര്‍ ആ​ര്‍. ബൈ​ജു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫിസ​ര്‍ ര​ജി​ത ഭാ​സ്‌​ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു, സെ​ക്ര​ട്ട​റി​യും ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫിസ​ര്‍ ജ​യ​രാ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫിസ​ര്‍ അ​മ്പി​ളി, ഷൈ​ജു​മോ​ന്‍, സു​രേ​ഷ് എ​ന്നി​വ​രും പ്ര​ധാ​നാ​ധ്യ​പി​ക എ.​കെ. ബീ​ന, സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് അ​നി​ല​കു​മാ​രി, സ്‌​കൂ​ള്‍ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശാ​രി​കൃ​ഷ്ണ, എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ ടി.​ജി. അ​ശ്വ​തി, എ​സ്. ബാ​ബു, സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സൂ​ര്യ​മോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Kollam

അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണം നടത്തി

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ള്‍ എ​ന്‍​സി​സി യൂ​ണി​റ്റ്, സ്റ്റു​ഡ​ന്‍റ് പൊലിസ് കേ​ഡ​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​വും പൊ​തു​വേ​ദി​യും വൃ​ത്തി​യാ​ക്കി. വേ​സ്റ്റ് ബി​ന്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കാ​ന്‍ വേ​സ്റ്റ് ബി​ന്‍ കൈ​മാ​റി.

അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ്യോ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജി​മോ​ള്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. മാ​ത്യു, പ്രി​ന്‍​സി​പ്പ​ല്‍ മേ​രി പോ​ത്ത​ന്‍, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ പി.​ടി. ആ​ന്‍റണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ്‌​കൂ​ള്‍ എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ വി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, എ​സ്പി​സി ഓ​ഫീ​സ​ര്‍ ലി​ന്‍​സി ര​ഞ്ജി​ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Kollam

ഹി​ന്ദി ദി​നാ​ഘോ​ഷ​വും പു​ര​സ്‌​കാ​ര വി​ത​ര​ണ​വും

കൊ​ല്ലം: യൂ​ണി​യ​ന്‍ ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ കൊ​ല്ലം റീ​ജണ​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹി​ന്ദി ദി​നാ​ഘോ​ഷ​വും പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ന​ട​ത്തി. കൊ​ല്ലം എ​സ്എ​ന്‍ വ​നി​താ കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം പ്ര​ഫ​സ​റും മേ​ധാ​വി​യു​മാ​യ ഡോ. ​എ. മ​ഞ്ജു മു​ഖ്യാ​തി​ഥി​യാ​യി. ടി.​കെ. അ​ഭി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റീ​ജണ​ല്‍ അ​ഷ്വ​റ​ന്‍​സ് ഹെ​ഡ് കെ. ​അ​ഭി​ലാ​ഷ് പ​ങ്കെ​ടു​ത്തു. ഹി​ന്ദി ഓഫിസ​ര്‍ പൂ​ര്‍​ണി​മ ച​ട​ങ്ങി​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.
പ്രഫ. ഡോ. ​എ. മ​ഞ്ജു ഹി​ന്ദി​യു​ടെ ഔ​ദ്യോ​ഗി​ക ഭാ​ഷാ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ബാ​ങ്കിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക മേ​ഖ​ല​ക​ളി​ല്‍ ഹി​ന്ദി​യു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും പ്ര​സം​ഗി​ച്ചു.

വി​വി​ധ ഭാ​ഷ​ക​ളെ​യും സം​സ്‌​കാ​ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഷ​യാ​ണ് ഹി​ന്ദി​യെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഹി​ന്ദി ദി​നാ​ഘോ​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.

 

Kollam

പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യു​ടെ കൈ​ത്താ​ങ്ങ്

പ​ന്മ​ന: പ​ന്മ​ന മ​ന​യി​ല്‍ ശ്രീ​ബാ​ല​ഭ​ട്ടാ​ര​ക വി​ലാ​സം സം​സ്‌​കൃ​ത ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് 1992 ബാ​ച്ച് 10 എ ​എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് കൂ​ട്ടാ​യ്മ​യു​ടെ കൈ​ത്താ​ങ്ങ്. കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​രു ദി​വ​സ​ത്തെ പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​രു​ക്കി ന​ല്‍​കി.

പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങ് ച​വ​റ ഉ​പ​ജി​ല്ലാ നൂ​ണ്‍​മീ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്‍. വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ചേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ സി. ​ജ​യ​ച​ന്ദ്ര​ന്‍ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ പൊ​ന്മ​ന നി​ശാ​ന്ത്, കെ.​ജെ. ഷീ​ബ, വി​ള​യി​ല്‍ ഹ​രി​കു​മാ​ര്‍, ബു​ഖാ​രി, എ​സ്എം​സ ചെ​യ​ര്‍​മാ​ന്‍ ആ​ഷിം അ​ലി​യാ​ര്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ട്ടി​ല്‍ ഷി​ഹാ​ബ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ് സി.​വി. മാ​യ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ഷൈ​ന്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

 

Kollam

ഗ്രാ​മ​വ​ണ്ടി നി​ല​ച്ചു; യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഗ്രാ​മ​വ​ണ്ടി​ക​ള്‍ നി​ല​ച്ചി​ട്ട് ഒ​മ്പ​തു മാ​സം പി​ന്നി​ട്ടെ​ങ്കി​ലും കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​ന​ങ്ങു​ന്നി​ല്ല. ഇ​വി​ട​ങ്ങ​ളി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ പ​ഴ​യ​തു​പോ​ലെ കി​ലോ​മീ​റ്റ​റു​ക​ള്‍ ന​ട​ക്കു​ന്ന​തി​ന് പു​റ​മേ ഓ​ട്ടോ​ക​ളെ​യും ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
ഇ​ന്ധ​ന ചെ​ല​വ് ത​ദ്ദേ​ശ സ്ഥാ​പ​നം വ​ഹി​ക്കു​ന്ന രീ​തി​യി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഗ്രാ​മ​വ​ണ്ടി സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. 2022 ന​വം​ബ​റി​ല്‍ കൊ​ല്ലം ന​ഗ​ര​ത്തി​ല്‍ തു​ട​ങ്ങി. കോ​ര്‍​പറേ​ഷ​ന്‍ ഒ​രു ല​ക്ഷം രൂ​പ വീ​തം പ്ര​തി​മാ​സം ന​ല്‍​കി ഒ​രു സ​ര്‍​വീ​സാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. കോ​ര്‍​പറേ​ഷ​ന്‍ പ​ണം ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി​യും പി​ന്‍​വ​ലി​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ട്യൂ​ഷ​നും സ്‌​കൂ​ളി​ലും പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള സ​ര്‍​വീ​സ് വ​ലി​യ പ്ര​യോ​ജ​ന​മാ​യി​രു​ന്നു. അ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ള​ക്‌ഷന്‍ കു​റ​വാ​യി​രു​ന്നെങ്കിലും പിന്നീട് വ​രു​മാ​നം ഉ​യ​ര്‍​ന്നു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് നി​ല​ച്ച​ത്. 150 കി​ലോ​മീ​റ്റ​റോ​ള​മാ​ണ് ഒ​രു ദി​വ​സം ഓ​ടി​യി​രു​ന്ന​ത്.

രാ​വി​ലെ 7.30നും 10​നും കൊ​ല്ലം കോ​ര്‍​പറേ​ഷ​ന് മു​ന്നി​ല്‍ നി​ന്നാ​രം​ഭി​ച്ച് ബീ​ച്ച്, ത​ങ്ക​ശേ​രി, തി​രു​മു​ല്ല​വാ​രം, ഒ​ഴു​ക്കു​തോ​ട്, ശ​ക്തി​കു​ള​ങ്ങ​ര, കാ​വ​നാ​ട്, ക​ട​വൂ​ര്‍, അ​ഞ്ചാ​ലും​മൂ​ട്, ക​ണ്ട​ച്ചി​റ ചീ​പ്പ് വ​ഴി, ചാ​ത്തി​നാം​കു​ളം, ക​രി​ക്കോ​ട് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ്, ക​ല്ലും​താ​ഴം, അ​യ​ത്തി​ല്‍, കൂ​ന​മ്പാ​യി​ക്കു​ളം ക്ഷേ​ത്രം, പാ​ല​ത്ത​റ, മേ​വ​റം, ത​ട്ടാ​മ​ല, കൂ​ട്ടി​ക്ക​ട, വാ​ള​ത്തും​ഗ​ല്‍, ഇ​ര​വി​പു​രം, ചാ​യ​ക്ക​ട​മു​ക്ക്, അ​മൃ​ത​കു​ളം, തു​മ്പ​റ, എ​സ്എ​ന്‍ കോ​ള​ജ് ജം​ഗ്ഷ​ന്‍ വ​ഴി കൊ​ല്ലം ഡി​പ്പോ​യി​ലെ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശാ​രാ​ദാ​മ​ഠം, ക​പ്പ​ല​ണ്ടി​മു​ക്ക്, കോ​ള​ജ് ജം​ഗ്ഷ​ന്‍, തു​മ്പ​റ, അ​മൃ​ത​കു​ളം, ചാ​യ​ക്ക​ട​മു​ക്ക്, ഇ​ര​വി​പു​രം, വാ​ള​ത്തും​ഗ​ല്‍, കൂ​ട്ടി​ക്ക​ട, ത​ട്ടാ​മ​ല, മേ​വ​റം, അ​യ​ത്തി​ല്‍, ക​ല്ലും​താ​ഴം, ക​രി​ക്കോ​ട്, ചാ​ത്തി​നാം​കു​ളം, താ​ന്നി​ക്ക​മു​ക്ക്, അ​ഞ്ചാ​ലും​മൂ​ട്, ക​ട​വൂ​ര്‍, ശ​ക്തി​കു​ള​ങ്ങ​ര, തി​രു​മു​ല്ലാ​വാ​രം, ത​ങ്ക​ശേ​രി വ​ഴി കൊ​ല്ലം ഡി​പ്പോ​യി​ല്‍.

മ​റ്റ് ബ​സ് സ​ര്‍​വീ​സു​ക​ളി​ല്ലാ​ത്ത ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​രു വി​ഭാ​ഗം യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു ഗ്രാ​മ​വ​ണ്ടി. മു​ട​ങ്ങി​യ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ഇ​ട​പെ​ട​ല്‍ കോ​ര്‍​പറേ​ഷ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Kollam

സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വി​ശ്ര​മ​കേ​ന്ദ്രം നശിപ്പിച്ചു

അ​ഞ്ചാ​ലും​മൂ​ട്: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നാം നാ​ള്‍ തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കേ​ക്ക​ര വാ​ര്‍​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സം​ഘ​ക്ക​ട​വി​ലെ എ​ക്‌​സൈ​സ് വിശ്രമ കേ​ന്ദ്രം സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ആ​ക്ര​മി​ച്ചു. 25,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന അ​ല​ങ്കാ​ര​ച്ചെ​ടി​ക​ള്‍ മൂ​ടോ​ടെ പി​ഴു​തെ​ടു​ത്തു. മ​ണ്‍​തി​ട്ട​ക​ളും ത​ക​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ മാ​ര്‍​ഷ​ലും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​ശ്രീ​കു​മാ​റും പൊ​ലിസി​ല്‍ പ​രാ​തി ന​ല്‍​കി.

സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ താ​വ​ള​മാ​ക്കി​യ സ്ഥ​ല​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ജ​നോ​പ​കാ​ര​പ്ര​ദ​മാ​ക്കു​ന്ന എ​ക്‌​സൈ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ റി​ലാ​ക്‌​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ക്ക​ട​വി​ല്‍ ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ന്ദ്ര​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വി​ടെ ബി​യ​ര്‍ കു​പ്പി​ക​ളും പൊ​ട്ടി​ച്ചി​ട്ടു. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ക്ര​മ​ണം ന​ട​ന്നി​ട​ത്ത് ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ സി​സി​ടി​വി കാ​മ​റ​യു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഹാ​ര്‍​ഡ് ഡി​സ്‌​ക് സ്ഥ​ല​ത്തു​ണ്ടെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യാ​ലേ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കൂ. വി​വ​രം അ​റി​യി​ച്ചി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

 

Kollam

പു​ന​രു​ദ്ധാ​ര​ണം നീ​ളു​ന്നു: യാ​ത്രാ ദു​രി​തം രൂ​ക്ഷ​ം

പു​ന​ലൂ​ര്‍: ന​രി​ക്ക​ല്‍-​കോ​ക്കാ​ട് റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം നീ​ണ്ടു​പോ​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ക​ടു​ത്ത യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കി.
ക​ര​വാ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 17 വാ​ര്‍​ഡു​ക​ളി​ലൂ​ടെ​യും പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ചെ​മ്മ​ന്തൂ​ര്‍, കോ​ള​ജ് വാ​ര്‍​ഡു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന യാ​ത്രാ​മാ​ര്‍​ഗ​മാ​ണി​ത്. വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക​ള്‍​ക്കാ​യി ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. റോ​ഡി​ല്‍ അ​പ​ക​ട​മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
ഇ​രു​ച​ക്ര​വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്നു. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​ണ്.

ഈ ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​മ്മ​ന്തൂ​ര്‍- കോ​ക്കാ​ട് റോ​ഡി​ന്‍റെ 7.5 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം ബി​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് 2024 ഓ​ഗ​സ്റ്റ് 17-ലെ ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​രം 12.20 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച്, ക​രാ​റു​കാ​ര​ന് ന​ല്‍​കാ​നു​ള്ള ബി​ല്ലു​ക​ളൊ​ന്നും കു​ടി​ശി​ക​യി​ല്ല. എ​ന്നി​ട്ടും ജോ​ലി​ക​ള്‍ വൈ​കു​ന്ന​തി​ന്‍റെ പി​ന്നി​ൽ ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​താ​ണ്.

പ​രാ​തി​യി​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള വ്യ​ക്ത​മാ​യ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് അ​തു പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ര്‍​മാ​ണ​ത്തി​ലെ കാ​ല​താ​മ​സം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ​യും ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും തു​ട​ര്‍​ച്ച​യാ​യി അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഈ ​ശ്ര​മ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ​യാ​യി പ്ര​ദേ​ശ​വാ​സി​ക​ളും ഒ​രു​മി​ച്ച് ഒ​രു ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​യി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി കൂ​ട്ടാ​യി ഇ​ട​പെ​ടു​ക​യും വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​നും ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​നും അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Kollam

സെ​മി​നാ​ർ സംഘടിപ്പിച്ചു

കൊ​ല്ലം: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല പ​ന്മ​ന കാ​മ്പ​സ് ജീ​വി​തം പ​ച്ച​യാ​യ മ​നു​ഷ്യ​ർ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഓ​റി​യ​ന്‍റ​ൽ റി​സ​ർ​ച്ച് ആ​ൻ‌​ഡ് മാ​നു​സ്ക്രി​പ്റ്റ് ലൈ​ബ്ര​റി വ​കു​പ്പ് അ​ധ്യ​ക്ഷ​ൻ ഡോ. ​എ​സ്. നൗ​ഷാ​ദ്, വ​ർ​ക്ക​ല എ​സ്എ​ൻ കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ ടി.​ആ​ർ. ജി​ജോ, ച​വ​റ സ​ർ​ക്കാ​ർ കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ജോ​ർ​ജ് അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഡോ.​എ.​എ​സ്. പ്ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക്യാ​മ്പ​സ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​ബി. ശെ​ൽ​വ​മ​ണി സ്വ​ഗ​ത​വും എ​ച്ച്. മു​രു​ക​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Kollam

ച​ര്‍​ക്ക തി​രി​ച്ചും നൂ​ല്‍​നൂ​റ്റും കു​ട്ടി​ക​ള്‍

ക​രു​നാ​ഗ​പ്പ​ള്ളി: ച​ര്‍​ക്ക തി​രി​ച്ചും നൂ​ല്‍​നൂ​റ്റും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വി​തം മ​ന​സില്‍ ഉ​റ​പ്പി​ച്ചും പു​തു​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ള്‍.
കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍, സ​ബ​ര്‍​മ​തി ഗ്ര​ന്ഥ​ശാ​ല എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ല്‍ ഗാ​ന്ധി ജീ​വ​ച​രി​ത്ര ചി​ത്ര​പ്ര​ദ​ര്‍​ശ​നം, വി​വി​ധ ച​ര്‍​ക്ക​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ഗാ​ന്ധി സാ​ഹി​ത്യ​കൃ​തി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ക​ലാ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ഗാ​ന്ധി ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചു.

ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ് ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ സു​മ​ന്‍​ജി​ത്ത് മി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക മീ​രാ സി​റി​ല്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം ജി.
​

മ​ഞ്ജു​കു​ട്ട​ന്‍, സ​ബ​ര്‍​മ​തി ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ വി.​ആ​ര്‍. ഹ​രി​കൃ​ഷ്ണ​ന്‍, ന​യ​ന്‍​താ​ര, ബി​ന്ദു വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി നൂ​റി​ലേ​റെ കു​ട്ടി​ക​ള്‍ ഗാ​ന്ധി ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

Kollam

കു​ള​ത്തൂ​പ്പു​ഴ എം​ആ​ര്‍​എ​സ് സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം

കു​ള​ത്തൂ​പ്പു​ഴ: ചോ​ഴി​യ​ക്കോ​ട് അ​രി​പ്പ ഗ​വ​ണ്‍​മെ​ന്‍റ് ് മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ലോ​ക അ​ധ്യാ​പ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ല്‍ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​രെ​യും പൊ​ന്നാ​ട​യണിയിച്ച് ആ​ദ​രി​ക്കു​ക​യും ഉ​പ​ഹാ​രം ന​ല്‍​കു​ക​യും ചെ​യ്തു. ഉ​ദ്ഘാ​ടനം പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ആ​ര്‍. രാ​ജേ​ഷ് നി​ര്‍​വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി. അ​ഭി​ഭാ​ഷ​ക​ന്‍ ജെ. ​വി. അ​നൂ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ള്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് വി. ​വി​ജു​കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ. ​അ​നീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ശു​ഭ, പി​ടി​എ അം​ഗം ആ​ര്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​വ​ര്‍ സ്മി​ത ബി. ​ദാ​സ് ന​ന്ദി പ​റ​ഞ്ഞു. ബി​നി​ല്‍ ഫ്രാ​ന്‍​സി​സ് പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

 

Kollam

ക്ഷേ​ത്ര​ത്തി​ലെ ഉ​ണ്ണി അ​പ്പ​ക്കാ​ര മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചവർ പി​ടി​യി​ല്‍

അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ ശ്രീ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഉ​ണ്ണി അ​പ്പ​ക്കാ​ര മോ​ഷ്ടി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പി​ടി​കൂ​ടി ഏ​രൂ​ര്‍ പൊലിസി​ല്‍ ഏ​ല്‍​പി​ച്ചു.
ത​മി​ഴ്നാ​ട് സ്വ​ദേ​ശി സു​ബ്ബ​യ്യ (48), അ​ഞ്ച​ല്‍ സ്വദേശി ഷാ​ജി (60) എ​ന്നി​വ​രെ​യാ​ണ് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊലിസി​ന് കൈ​മാ​റി​യ​ത്. പ്ര​തി​ക​ള്‍ ന​ല്‍​കി​യ പേ​രും മേ​ല്‍​വി​ലാ​സ​വും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും ഇ​വ​ര്‍​ക്ക് മ​റ്റ് മോ​ഷ​ണ​ങ്ങ​ളി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പൊലിസ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ എ​ത്തി​യ ഇ​വ​ര്‍ ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ല്‍ ചാ​ടി​ക​ട​ന്ന് തി​ട​പ്പ​ള്ളി​ക്ക് സ​മീ​പം ക​ഴു​കി വ​ച്ചി​രു​ന്ന അ​പ്പ​ക്കാ​ര ചാ​ക്കി​ലാ​ക്കി പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഏ​രൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്ന് ഓ​ട്ടോ വി​ളി​ച്ച് അ​ഞ്ച​ലി​ലെ ആ​ക്രി ക​ട​യി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നും, ഓ​ട്ടോ​ക്കൂ​ലി ന​ല്‍​കാ​ന്‍ പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ത് വി​റ്റ് കൂ​ലി ന​ല്‍​കാ​മെ​ന്നും ഇ​വ​ര്‍ ഓ​ട്ടോ ഡ്രൈ​വ​റോ​ട് പ​റ​ഞ്ഞു. ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ വി​വ​രം മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ച് ഏ​രൂ​ര്‍ പൊലിസി​ല്‍ വി​വ​ര​മ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പൊലിസ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

10 കി​ലോ​യോ​ളം തൂ​ക്ക​വും 10,000 രൂ​പ​യി​ല്‍ അ​ധി​കം വി​ല വ​രു​ന്ന​തു​മാ​ണ് മോ​ഷ്ടി​ച്ച ഉ​ണ്ണി​അ​പ്പ​ക്കാ​ര​യെ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​ല്‍​കു​മാ​ര്‍, ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി വി​ഷ്ണു എ​ന്നി​വ​ര്‍ ഏ​രൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ടു​ത്തി​ടെ​യാ​യി നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളും മോ​ഷ​ണ​ശ്ര​മ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്.

Kollam

ബൈ​ക്കി​ല്‍ ക​റ​ങ്ങി ന​ട​ന്ന് ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം; പ്ര​തി അ​റ​സ്റ്റി​ല്‍

കൊ​ല്ലം : ബൈ​ക്കി​ല്‍ ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന പ്ര​തി അ​റ​സ്റ്റി​ലാ​യി.
ചി​റ​ക്ക​ര കു​ള​ത്തൂ​ര്‍​ക്കോ​ണം ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നൂ​പ്(40) നെ​യാ​ണ് പാ​രി​പ്പ​ള്ളി പൊലിസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ല്ലു​വാ​തു​ക്ക​ല്‍ ന​ട​ക്ക​ല്‍ ഭാ​ഗ​ത്തു​ള്ള കോ​ച്ചിം​ഗ് സെന്‍ററി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​ണ്. ചാ​ത്ത​ന്നൂ​ര്‍ പാ​രി​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ ബൈ​ക്കി​ല്‍ ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും നി​ല്‍​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ​ത്തി ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ല​ഭി​ച്ച പ​രാ​തി​യി​ല്‍ പാ​രി​പ്പ​ള്ളി പൊലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ ചാ​ത്ത​ന്നൂ​ര്‍ പൊലി​സ് സ്റ്റേ​ഷ​നി​ലും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. മു​മ്പും ഇ​യാ​ള്‍​ക്കെ​തി​രെ പാ​രി​പ്പ​ള്ളി പൊലിസ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ്തി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ 2024 ലും 2026 ​ലും മോ​ഷ​ണ​ക്കു​റ്റ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നും ഇ​യാ​ള്‍​ക്കെ​തി​രെ പാ​രി​പ്പ​ള്ളി പൊലിസ് സ്റ്റേ​ഷ​നി​ല്‍ കേ​സ് നി​ല​വി​ലു​ണ്ട്. പാ​രി​പ്പ​ള്ളി എ​സ്എ​ച്ച്ഒ ആ​ശ വി. ​രേ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ മ​നു സി​പി​ഒ​മാ​രാ​യ നൗ​ഫ​ല്‍, സ​ബി​ത്ത്, ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kollam

എം.​​എം. മാ​​ത്യുവി​​ന് ഗാ​​ന്ധി​​യ​​ൻ പു​​ര​​സ്കാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു

കൂ​​രോ​​പ്പ​​ട: ക​​ൺ​​സ്യൂ​​മേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് കേ​​ര​​ള കൂ​​രോ​​പ്പ​​ട മ​​ണ്ഡ​​ലം ക​​മ്മി​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഗാ​​ന്ധി​​ജ​​യ​​ന്തി ആ​​ഘോ​​ഷ​​വും ഗാ​​ന്ധി​​യ​​ൻ പു​​ര​​സ്കാ​​ര വി​​ത​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ൽ ഫെ​​ഡ​​റേ​​ഷ​​ൻ താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ൽ കൂ​​രോ​​പ്പ​​ട അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ലാ​​ൻ​​ഡ് ഡെ​​വ​​ല​​പ്പ്മെ​ന്‍റ് ബോ​​ർ​​ഡ് മു​​ൻ അം​​ഗം ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ലാ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ സ​​ണ്ണി വ​​യ​​ലു​​ങ്ക​​ൽ, നി​​തീ​​ഷ് മോ​​ൻ, എ​​സ്. അ​​നൂ​​ജ, മ​​ഞ്ജു കൃ​​ഷ്ണ​​കു​​മാ​​ർ, വി​​വി​​ധ രാ​​ഷ്‌​ട്രീ​യ ക​​ക്ഷി നേ​​താ​​ക്ക​​ൾ, ഫെ​​ഡ​​റേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
സ​​മ്മേ​​ള​​ന​​ത്തി​​ൽ കൂ​​രോ​​പ്പ​​ട​​യി​​ലെ പൊ​​തു​​പ്ര​വ​ർ​ത്ത​ക​ൻ ളാ​​ക്കാ​​ട്ടൂ​​ർ മ​​ഠ​​ത്തി​​ൽ എം.​​എം. മാ​​ത്യു​​വി​​നെ (അ​​പ്പാ​​പ്പി) ഗാ​​ന്ധി​​യ​​ൻ പു​​ര​​സ്കാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു. ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല ഉ​​പ​​ഹാ​​രം ന​​ൽ​​കി. സ​​ണ്ണി വ​​യ​​ലു​​ങ്ക​​ൽ പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ചു. എം.​​എം. മാ​​ത്യു മ​​റു​​പ​​ടി പ്ര​​സം​​ഗ​​വും ന​​ട​​ത്തി.

Kollam

സ്ത്രീധന പീഡനം: ഒ​ളി​വി​ല്‍പോ​യ ഭ​ര്‍​ത്താ​വിന് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്

ച​വ​റ : കൊ​ല്ലം നീ​ണ്ട​ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യ്ക്ക് സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ പോ​യ ഭ​ര്‍​ത്താ​വ് ന​ന്ദു​വി​നാ​യി കേ​ര​ള പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

സൗ​ദി അ​റേ​ബ്യ​യി​ല്‍​വ​ച്ചും നാ​ട്ടി​ല്‍​വ​ച്ചും ന​ന്ദു ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് ശ​രീ​ര​മാ​കെ മു​റി​വു​ക​ളേ​റ്റ 24-കാ​രി​യാ​യ അ​ഞ്ജു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. നി​ല​വി​ല്‍ കൊ​ല്ലം ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സ്ത്രീ​ധ​ന പീ​ഡ​ന​വും ക​ടു​ത്ത ശാ​രീ​രി​ക ഉ​പ​ദ്ര​വ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ലാ​ണ്
കേ​സെ​ടു​ത്ത​ത്. ന​ന്ദു ഒ​ളി​വി​ല്‍ പോ​യ​തി​നാ​ലാ​ണ് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.

ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​ന്ദു ദി​നേ​ശി​ന്‍റെ വി​ദേ​ശ​ത്തു​ള്ള ഫോ​ണ്‍ ന​മ്പ​ര്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. നാ​ട്ടി​ലെ​ത്താ​ന്‍ ബ​ന്ധു​ക്ക​ള്‍ വ​ഴി പോ​ലീ​സ് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും ഇ​യാ​ള്‍ ഇ​തു​വ​രെ വ​ഴ​ങ്ങി​യി​ട്ടി​ല്ല. ന​ന്ദു സൗ​ദി അ​റേ​ബ്യ​യി​ലാ​ണെ​ന്നാ​ണ് വി​വ​രം. ഇ​യാ​ളെ എ​ത്ര​യും വേ​ഗം ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ന്‍ പോ​ലീ​സ് സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യെ സ​മീ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ച​വ​റ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളും (ഓ​ഡി​യോ, വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ള്‍) പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Kollam

കൊ​ല്ലം റ​വ​ന്യൂ ജി​ല്ല സ്‌​കൂ​ള്‍ കാ​യി​ക​മേ​ള ഏ​ഴു മു​ത​ല്‍ ഒ​മ്പ​തു​വ​രെ

കൊ​ല്ലം: കൊ​ല്ലം റ​വ​ന്യൂ ജി​ല്ല സ്‌​കൂ​ള്‍ കാ​യി​ക​മേ​ള ഏ​ഴു മു​ത​ല്‍ ഒ​മ്പ​തു​വ​രെ ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.
സ​ബ്ജ​നി​യ​ര്‍ ജൂ​നി​യ​ര്‍ സീ​നി​യ​ര്‍ ആ​ണ്‍ പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 3300 കു​ട്ടി​ക​ള്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ 12 ഉ​പ​ജി​ല്ല​യി​ല്‍ നി​ന്നും എ​ത്തി​ച്ചേ​രും. 86 വ്യ​ക്തി​ഗ​ത മ​ത്സ​ര​യി​ന​ങ്ങ​ളും 10 ഗ്രൂ​പ്പി​ന മ​ത്സ​ര​ങ്ങ​ളും ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​ര​ങ്ങ​ളും അ​ട​ക്കം 98 മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത ല​ഭി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ബ്ലി​സി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​എം റാ​ഫി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ എ. ​ഷാ​ന​വാ​സ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് എ​ജു​ക്കേ​ഷ​ന്‍ ഷാ​ജി, സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ഗെ​യിം​സ് സെ​ക്ര​ട്ട​റി എ​സ്. പ്ര​ദീ​പ്കു​മാ​ര്‍, ഷി​നു്, ബി​നു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kollam

ടി​കെ​എം എ​ന്‍​ജിനി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 718 തൊ​ഴി​ല്‍ ഓ​ഫ​റു​ക​ള്‍; ഗേ​റ്റ് പ​രീ​ക്ഷ​യി​ല്‍ 187 പേ​ര്‍​ക്ക് വി​ജ​യം

കൊ​ല്ലം: ടി​കെ​എം എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ഓ​ട്ടോ​ണ​മ​സ് പ​ദ​വി ല​ഭി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​മ്പ​സ് പ്ല​യ്സ്‌​മെ​ന്‍റു​ക​ളി​ല്‍ മി​ക​ച്ച നേ​ട്ടം.

927 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​വ​സാ​ന വ​ര്‍​ഷ ബി​ടെ​ക് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ല്‍ 773 വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു. 122 ക​മ്പ​നി​ക​ള്‍ ന​ട​ത്തി​യ വി​വി​ധ റി​ക്രൂ​ട്ട്‌​മെ​ന്റു​ക​ളി​ലൂ​ടെ 718 തൊ​ഴി​ല്‍ ഓ​ഫ​റു​ക​ള്‍ നേ​ടി്. ടാ​റ്റാ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ് (ടി​സിഎ​സ്) ക​മ്പ​നി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത​ത്. മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം വാ​ര്‍​ഷി​ക പാ​ക്കേ​ജ് ന​ല്‍​കു​ന്ന ക​മ്പ​നി​ക​ള്‍ മാ​ത്ര​മാ​ണ് റി​ക്രൂ​ട്ട്‌​മെ​ന്‍റില്‍ പ​ങ്കെ​ടു​ത്ത​ത്.

അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 20 ല​ക്ഷ​ത്തി​ന് മു​ക​ളി​ലും, 42 പേ​ര്‍​ക്ക് 10 ല​ക്ഷ​ത്തി​ന് മു​ക​ളി​ലും വാ​ര്‍​ഷി​ക പാ​ക്കേ​ജ് ല​ഭി​ച്ചി​ട്ടു​ണ്ട്. 23 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ന്താ​രാ​ഷ്ട്ര ക​മ്പി​നി​ക​ളി​ല്‍ ജോ​ലി ല​ഭി​ച്ചു. മെ​ക്കാ​നി​ക്ക​ല്‍, സി​വി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ കോ​ര്‍ ക​മ്പ​നി​ക​ളി​ല്‍ നൂ​റി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്‍റേണ്‍​ഷി​പ്പി​ലൂ​ടെ സ്ഥി​ര​ജോ​ലി നേ​ടു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. പ്ര​തി​മാ​സം 10,000 രൂ​പ മു​ത​ല്‍ 80,000 രൂ​പ വ​രെ സ്‌​റ്റൈ​പ്പ​ന്‍​ഡു​ള്ള വി​വി​ധ ഇ​ന്‍റേ​ണ്‍​ഷി​പ്പു​ക​ളാ​ണ് ഈ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഭി​ച്ച​ത്.
ഈ ​വ​ര്‍​ഷം ആ​ര്‍​ക്കി​ട്ടെ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 187 പേ​ര്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യാ​യ ഗേ​റ്റി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി. അ​ന്‍​പ​തി​ല്‍​പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ പ്ര​ശ​സ്തി​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം നേ​ടി ക​ഴി​ഞ്ഞു.

അ​ക്കാ​ദ​മി​ക് മി​ക​വി​നൊ​പ്പം, വ്യ​വ​സാ​യ മേ​ഖ​ല​യു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​മു​ഖ ക​മ്പ​നി​ക​ളു​മാ​യും, സ്റ്റാ​ര്‍​ട്ട​പ്പു​ക​ളു​മാ​യും, സ​ഹ​ക​രി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ഇ​ന്‍റേണ്‍​ഷി​പ്പ് അ​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നും ക​ഴി​ഞ്ഞ​ത് ഈ ​വ​ര്‍​ഷ​ത്തെ പ്ലേ​സ്‌​മെ​ന്‍റ് നേ​ട്ട​ത്തി​ന് സ​ഹാ​യി​ച്ചു​വെ​ന്ന് പ്ലേ​സ്‌​മെ​ന്‍റ് വി​ഭാ​ഗം ഡീ​ന്‍ ഡോ. ​മ​നു ജെ. ​പി​ള്ള പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ട്ര​സ്റ്റ് അം​ഗ​ങ്ങ​ളാ​യ ജ​മാ​ലു​ദ്ദി​ൻ മു​സ​ലി​യാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ. സാ​ദി​ഖ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ.​എ​സ്. അ​യൂ​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​കെ.​എ. അ​യ്യ​പ്പ​ന്‍, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് മേ​ധാ​വി ഡോ.​അ​നീ​ഷ് നാ​ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kollam

ഭ​ർ​ത്താ​വി​ന്‍റെ കൊ​ല​പാ​ത​കം: ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ത്തു

കു​ണ്ട​റ: ക​ഴി​ഞ്ഞ​ദി​വ​സം വെ​ള്ളി​മ​ൺ ചെ​റു​മൂ​ട് ഭാ​ര്യ ഭ​ർ​ത്താ​വി​നെ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യു​ടെ സു​ഹൃ​ത്തും സ​ഹാ​യി​യും എ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഈ ​സു​ഹൃ​ത്ത് ത​ന്‍റെ ബ​ന്ധു​വാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ സ​ഹോ​ദ​ര​നെ പോ​ലെ​യാ​ണ് താ​ൻ കാ​ണു​ന്ന​ത് എ​ന്നു​മാ​ണ് പ്ര​തി മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സു​ഹൃ​ത്ത് എ​ന്ന് പ​റ​യു​ന്ന യു​വാ​വി​ന്‍റെ നി​ര​ന്ത​ര സാ​ന്നി​ധ്യം ഈ ​വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
മാ​ത്ര​വു​മ​ല്ല പെ​യി​ന്‍റ​ർ ആ​യ ഭ​ർ​ത്താ​വി​നെ ഒ​ഴി​വാ​ക്കി വീ​ട് പെ​യി​ന്‍റ് ചെ​യ്യാ​ൻ ഈ ​സു​ഹൃ​ത്തി​നെ ഏ​ൽ​പ്പി​ച്ച​തി​ലും പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്. എ​ങ്കി​ലും സു​ഹൃ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം തെ​ളി​ഞ്ഞി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kollam

ഭാ​ര്യാ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

കൊ​ട്ടി​യം: പ്ര​തി ഭാ​ര്യ​യാ​യ സ​ബീ​രി​യ​യെ നി​ര​ന്ത​രം ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ന്ന​ത് സ​ബീ​രി​യ​യു​ടെ പി​താ​വാ​യ നാ​സ​റു​ദ്ദീ​ന്‍ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം നാ​സ​റു​ദ്ദീ​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടും ക​രു​ത​ലോ​ടും കൂ​ടി ടെ​ല​ഫോ​ണ്‍ സ്റ്റാ​ന്‍​ഡ് ഉ​പ​യോ​ഗി​ച്ച് ഭാ​ര്യാ പി​താ​വ് നാ​സ​റു​ദീ​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി കി​ളി​കൊ​ല്ലൂ​ര്‍ സൗ​ഹൃ​ദ ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന ഹാ​രി​സി​നെ​യാ​ണ് ( 52) കൊ​ല്ലം സെ​ക്ക​ന്‍​ഡ് അ​ഡി​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഏ​ഴ് വ​ര്‍​ഷം ത​ട​വി​നും ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ​ത്തു​ക നാ​സ​റു​ദീ​ന് ന​ല്‍​കാ​നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു​ണ്ട്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ര​ണ്ട് മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2019 ജൂ​ണ്‍ 28-നാ​ണ് സം​ഭ​വം. കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന എ​സ്‌​ഐ തൃ​ദീ​പ് ച​ന്ദ്ര​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ദി​ലീ​ഷ് ആ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ര​ഞ്ജി​ത്ത്‌​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Kollam

കു​ഴു​പ്പി​ല്‍ ഏ​ലാ​ബ​ണ്ട് റോ​ഡ് നി​ര്‍​മാ​ണം ആരംഭിച്ചു

ചാ​ത്ത​ന്നൂ​ര്‍: ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ഴു​പ്പി​ല്‍ വാ​ര്‍​ഡി​ല്‍ കു​ഴു​പ്പി​ല്‍ ഏ​ലാ​ബ​ണ്ട് റോ​ഡ് ഫി​ഷ​റീ​സ് വ​കു​പ്പി​ല്‍​നി​ന്ന് തു​ക അ​നു​വ​ദി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​റ​ക്ക​ര ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കു​ഴു​പ്പി​ല്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ ദേ​വീ​ദാ​സ്‌​ക​ണ്ണ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു

വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ്യ മ​നോ​ജ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ കി​ര​ണ്‍​ചി​റ​ക്ക​ര, ബി​ന്ദു സു​നി​ല്‍, സ​ജ​ന വി​നോ​ദ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​ഷ ജ​ഗ​ദീ​ശ​ന്‍, ശ്രീ​കു​മാ​ര്‍, അ​മ്പി​ളി​രാ​ജേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kollam

ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ആ​ദ്യ വി​ള​വെ​ടു​പ്പ് നടത്തി

ചാ​ത്ത​ന്നൂ​ര്‍: സം​സ്ഥാ​ന ഹോ​ര്‍​ട്ടി​ക്ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച ചി​ത്തി​ര കൃ​ഷി​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പ് ന​ട​ന്നു. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
75 സെ​ന്‍റ് കൃ​ഷി​യി​ട​ത്തി​ലാ​ണ് വി​വി​ധ പ​ച്ച​ക്ക​റി​ക​ള്‍ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ള​ക്, ത​ക്കാ​ളി, വ​ഴു​ത​ന, അ​മ​ര തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. ശാ​സ്ത്രീ​യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ കൃ​ഷി​രീ​തി​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​ക്ക​റി ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കൃ​ഷി​യി​ട​ത്തി​ല്‍​നി​ന്ന് വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ ചാ​ത്ത​ന്നൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വാ​ശ്ര​യ ക​ര്‍​ഷ​ക വി​പ​ണി വ​ഴി​യാ​ണ് വി​പ​ണ​നം ചെ​യ്യു​ന്ന​ത്.
ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഉ​ഷ ജ​ഗ​തീ​ശ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ശി​ല്പ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സ​മീ​ര്‍, ചി​ത്തി​ര ക​ര്‍​ഷ​ക ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ ജ​യ​മോ​ഹ​ന കു​രു​ക്ക​ള്‍, വ​ര്‍​ഗീ​സ്, ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kollam

സ​ബ്ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെയ്തു

കു​ണ്ട​റ: കുണ്ടറ സ​ബ്ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ഉ​ത്ഘാ​ട​നം എം​ജി ഡി ​ബോ​യ്‌​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ഗോ​പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ലീ​ന ഏ​ബ്ര​ഹാം കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി സ​ത്യ​ദേ​വ​ൻ ഇ​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ജാ​ത മോ​ഹ​ൻ, വാ​ർ​ഡ് മെ​മ്പ​ർ തോ​മ​സ് പ​ണി​ക്ക​ർ ബി​പി​സി റോ​ഷി​ൻ എം ​നാ​യ​ർ പി​ടി​എ പ്ര​സി​ഡ​ണ്ട് മാ​രാ​യ തോ​മ​സ് ജോ​ർ​ജ്, സ​ജി, എം​ജി ഡി ​ഗേ​ൾ​സ് എ​ച്ച് എം ​ഷീ​ബ മാ​ത്യു, എ​ച്ച് എം ​ഫോ​റം ക​ൺ​വീ​ന​ർ പ്ര​വീ​ൺ​കു​മാ​ർ, എം ​ജി ഡി ​ബോ​യ്സ് ഹൈ ​സ്കൂ​ൾ എ​ച്ച്എം ഫി​ലി​പ്പ് എം ​ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​ജി​ഡി, എ​സ്എ​ൻ​എ​സ്എം എ​ച്ച്എ​സ്എ​സ് ആ​ൻ​ഡ് കെ​ജി​വി യു​പി​എ​സ് ഇ​ള​മ്പ​ള്ളൂ​ർ, ജി​എ​ച്ച്എ​സ് കേ​ര​ള​പു​രം എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്.

Kollam

ജീ​വ​നെ​ടു​ത്ത് വന്യമൃ​ഗ​ങ്ങ​ള്‍; മ​ര​ണ​ഭീ​തി​യി​ല്‍ മ​ല​യോ​രം

കൊ​ല്ലം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം പ​തി​വാ​യ​തോ​ടെ മ​യ​ലോ​ര മേ​ഖ​ല ഭീ​തി​യി​ല്‍. പ​ത്ത​നാ​പു​രം, കു​ള​ത്തൂ​പ്പു​ഴ, തെ​ന്മ​ല മേ​ഖ​ല​ക​ളി​ലെ തോ​ട്ടം മേ​ഖ​ല​ക​ളും ഗ്രാ​മ​വീ​ഥി​ക​ളും കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​യ​ക്കാ​തെ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

മു​മ്പ് ഇ​രു​ട്ടി​യാ​ല്‍ മാ​ത്രം പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്തും ഭ​യ​മി​ല്ലാ​തെ ഇ​റ​ങ്ങി ന​ട​ക്കു​ക​യാ​ണ്. രാ​വി​ലെ റ​ബ​ര്‍ വെ​ട്ടാ​ന്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ഭ​യ​ക്കാ​തെ പ​റ​മ്പി​ലേ​ക്കു പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. രാ​വി​ലെ പ​റ​മ്പു​ക​ളി​ല്‍ ജോ​ലി​ക്കു പോ​കു​ന്ന​വ​രും കാ​ട്ടു​പ​ന്നി​യേ​യും കാ​ട്ടു​പോ​ത്തി​നേ​യും കു​ര​ങ്ങി​നേ​യും ഭ​യ​ക്കേ​ണ്ട സ്ഥി​തി​യാ​യി.

നേ​രം വെ​ളു​ത്ത​ശേ​ഷം മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​തും അ​ന്തി​മ​യ​ങ്ങു​ന്ന​തി​നു മു​മ്പേ വീ​ട്ടി​ലെ​ത്തു​ന്ന​തും കാ​ര​ണം മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യാ​കെ ത​കി​ടം മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ​ന്ധ്യ​യോ​ടെ​ത​ന്നെ ക​ട​ക​ൾ പൂ​ട്ടേ​ണ്ടി​വ​രു​ന്ന​തി​ലാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ച്ച​വ​ടം കു​ത്ത​നേ​യി​ടി​ഞ്ഞു.
പു​ന​ലൂ​രി​ല്‍ പു​ലി​യി​റ​ങ്ങു​ക​യാ​ണ്. പു​ലി​പ്പേ​ടി​ക്കൊ​പ്പം ആ​ന​യും ഇ​റ​ങ്ങു​ന്നു. ക​റ​വൂ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പു​ലി​യി​റ​ങ്ങി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടു​ന്നു. കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി റ​ബ​ര്‍, വാ​ഴ, തെ​ങ്ങ് കൃ​ഷി​ക​ളെ​യാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.

കു​ള​ത്തൂ​പ്പു​ഴ മേ​ഖ​ല​യി​ല്‍ കാ​ട്ടു​പോ​ത്തും കാ​ട്ടു​പ​ന്നി​യു​മാ​ണ് ജീ​വ​നു ഭീ​ഷ​ണി​യാ​യി ഇ​റ​ങ്ങു​ന്ന​ത്. ഇ​വി​ടെ വ​ന​വി​സ്തൃ​തി കൂ​ടു​ത​ലു​ള്ള ഭാ​ഗ​മാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മൊ​ക്കെ ഇ​വ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്നു.

വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സോ​ളാ​ര്‍ വേ​ലി​ക​ള്‍ പ​ല​യി​ട​ത്തും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. കാ​ട്ടാ​ന​ക​ള്‍ വ​ന്‍ മ​ര​ങ്ങ​ള്‍ ഒ​ടി​ച്ചി​ട്ടും കാ​ട്ടു​പോ​ത്തു​ക​ള്‍ വേ​ലി​ക​ള്‍ ത​ക​ര്‍​ത്തു​മാ​ണ് നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ഫെ​ന്‍​സിം​ഗി​ന് പ​ക​രം ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി അ​തി​ര്‍​ത്തി​ക​ളി​ല്‍ ആ​ഴ​ത്തി​ലു​ള്ള ട്രെ​ഞ്ച് (കു​ഴി) നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​ദേ​ശ​ത്തു​കാ​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ആ​ര്‍​ആ​ര്‍​ടി യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ആ​ക്ര​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളേ​ക്കാ​ള്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നാ​പു​രം ക​ട​ശേ​രി​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ രാ​ജ​മ്മ കൊ​ല്ല​പ്പെ​ട്ട​താ​ണ് അ​വ​സാ​നം ന​ട​ന്ന സം​ഭ​വം. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ജൂ​ലാ​യ് 30ന് ​പു​ല​ര്‍​ച്ചെ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ന്നി​ന്‍​പു​റ​ത്ത് വീ​ട്ടി​ല്‍ ബ​ഷീ​ര്‍ (68) കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പു​ന​ലൂ​ര്‍ ചാ​ലി​യ​ക്ക​ര എ​വി​ടി എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​ന്‍ തെ​ന്മ​ല ഉ​പ്പു​കു​ഴി മം​ഗ​ല​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ര​ഘു​നാ​ഥ​ന്‍ പി​ള്ള (58) കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ഫെ​ബ്രു​വ​രി 13 നാ​ണ്. മാ​ര്‍​ച്ച് അ​ഞ്ചി​ന് കു​ള​ത്തൂ​പ്പു​ഴ ഡാ​ലി സ്വ​ദേ​ശി​യാ​യ പ്ര​കാ​ശ് (46) ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ള്‍ കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ടെ​ങ്കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Kollam

ലെ​യ്റ്റി കോ​ൺ​ക്ലേ​വ് 2026 സം​ഘ​ടി​പ്പി​ച്ചു

കൊ​ല്ലം: കേ​ര​ള റീ​ജി​യ​ൻ ലാ​റ്റി​ൻ കാ​ത്ത​ലി​ക് സം​ഘ​ടി​പ്പി​ച്ച ലെ​യ്റ്റി കോ​ൺ​ക്ലേ​വ് 2026 ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കോ​ൺ​ക്ലേ​വി​ൽ കൊ​ല്ലം രൂ​പ​ത​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

പു​ന​ലൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​സി​ൽ​വ​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് ഡോ. ​ജെ​യിം​സ് ആ​നാം​മ്പ​റ​മ്പി​ൽ വി​ജ​യ​പു​രം രൂ​പ​ത സ​ഹ മെ​ത്രാ​ൻ ജ​സ്റ്റി​ൻ അ​ല​ക്സാ​ണ്ട​ർ മ​ട​ത്തി​പ്പ​റ​മ്പി​ൽ, എ.​ഡി. തോ​മ​സ് എം​എ​ൽ​എ, നി​ർ​മ​ൽ ഔ​സേ​പ്പ​ച്ച​ൻ, മി​നി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ല്ലം രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളാ​യ ഭാ​ര​വാ​ഹി​ക​ളും രാ​ഷ്‌ട്രീ​യ–​സാ​മൂ​ഹി​ക രം​ഗ​ത്തെ നേ​താ​ക്ക​ളും കോ​ൺ​ക്ലേ​വി​ൽ പ​ങ്കാ​ളി​ക​ളാ​യി.
ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലും മ​റ്റും യു​വ​ജ​ങ്ങ​ളു​ടെ പ്ര​തി​നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി ഉ​റ​പ്പി​ക്ക​ണ​മെ​ന്ന് കെ​ആ​ർ​എ​ൽ​സി​സി ആ​ഹ്വാ​നം ചെ​യ്തു.
തീ​ര​ദേ​ശ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​ഠി​ച്ച് ദീ​ർ​ഘ​കാ​ല പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി ഇ​ട​പെ​ടു​ക, സാ​മൂ​ഹി​ക നീ​തി, മ​നു​ഷ്യാ​വ​കാ​ശം, പ​രി​സ്ഥി​പ്പി സം​ര​ക്ഷ​ണം എ​ന്നി​വ​യി​ൽ അ​ല്മാ​യ​രെ സ​ജീ​വ മാ​ക്കു​ക തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

Kollam

പ​ന​ങ്കു​റ്റി​മ​ല ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ്ലാ​ന്‍റി​ല്‍: മ​ണ്ണി​ടി​ഞ്ഞ് കു​ടി​വെ​ള്ളം വി​ത​ര​ണം നി​ല​ച്ചു

കൊ​ല്ലം: ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പു​ന​ലൂ​ര്‍ പ​ന​ങ്കു​റ്റി​മ​ല​യി​ലെ പ്ലാ​ന്‍റി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​കു​തി കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു. പു​ന​ലൂ​ര്‍, പ​ര​വൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം, ക​ര​വാ​ളൂ​ര്‍, അ​ഞ്ച​ല്‍, ഇ​ട​മു​ള​യ്ക്ക​ല്‍, പൂ​യ​പ്പ​ള്ളി, ഉ​മ്മ​ന്നൂ​ര്‍, വെ​ളി​യം, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ക​ല്ലു​വാ​തു​ക്ക​ല്‍, പൂ​ത​ക്കു​ളം, മ​യ്യ​നാ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​ത്.
ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റി​ലെ ഫ്ലോ​ക്കു​ലേ​ഷ​ന്‍ യൂ​ണി​റ്റി​ല്‍ ഒ​രാ​ള്‍ പൊ​ക്ക​ത്തി​ല്‍ മ​ണ്ണും പാ​റ ക​ഷ​ണ​ങ്ങ​ളും കൊ​ണ്ട് മൂ​ടി​ക​യാ​യി​രു​ന്നു. പ​മ്പ് ഹൗ​സി​ല്‍​നി​ന്ന് ജ​ലം ക​ട​ന്നു​പോ​കു​ന്ന ചാ​ന​ലു​ക​ളി​ലും മ​ണ്ണ് നി​റ​ഞ്ഞു. പ​തി​ന​ഞ്ചോ​ളം തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ്ണും ക​ല്ലു​ക​ളും മാ​റ്റു​ന്ന​ത്.

ഫ്ലോ​ക്കു​ലേ​ഷ​ന്‍ യൂ​ണി​റ്റി​ലെ വ​യ​റു​ക​ള്‍​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
നി​ല​വി​ല്‍ മ​ണ്ണി​ടി​ഞ്ഞ സ്ഥ​ല​ത്ത് 20 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ല്‍ ഇ​നി​യും കു​ന്നു​ണ്ട്. അ​വി​ടെ മ​ണ്ണി​ടി​ച്ചി​ല്‍ ത​ട​യാ​ന്‍ പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടു വ​രി​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​തേ​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.

Kollam

പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന് വ​ലി​യ പ​ങ്ക്: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നാ​കു​ന്നു​ണ്ടെ​ന്ന് വ​നി​ത-​ശി​ശു​വി​ക​സ​ന, തൊ​ഴി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ മൂ​ല്യം കൂ​ടു​ത​ല്‍ അ​ര്‍​ഥ​വ​ത്താ​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മം. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന് വി​ധേ​യ​മാ​യി​രി​ക്ക​ണം ന​മ്മു​ടെ സം​വി​ധാ​ന​ങ്ങ​ളെ​ന്നും ഈ ​നി​യ​മം ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന് ക​രു​ത്താ​യി നി​ല​നി​ല്‍​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വ​രാ​വ​കാ​ശ നി​യ​മ വാ​രാ​ഘോ​ഷം 2026 ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​വ​രാ​വ​കാ​ശ നി​യ​മ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ വ​ര​വോ​ടെ ഭ​ര​ണ വ്യ​വ​സ്ഥ​യി​ല്‍ സു​താ​ര്യ​ത വ​ന്നു​വെ​ന്നും നി​ര​വ​ധി അ​ഴി​മ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു​വെ​ന്നും മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ബി.​ബി. ഗോ​പ​കു​മാ​ര്‍ എം ​എ​ല്‍ എ ​പ​റ​ഞ്ഞു.

കൊ​ല്ലം, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ ഡോ. ​എം. ശ്രീ​കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ നി​ന്നു​ള്ള റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ കെ. ​പ്ര​സാ​ദ് ജീ​വ​ന​ക്കാ​രു​മാ​യി സം​വ​ദി​ച്ച് സം​ശ​യ​നി​വാ​ര​ണം ന​ട​ത്തി. സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ സോ​ണി​ച്ച​ന്‍ .പി. ​ജോ​സ​ഫ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.

വി​വ​രാ​വ​കാ​ശ നി​യ​മം സം​സ്ഥാ​ന​ത്ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ല്‍ വ​രു​ത്തു​ന്നു എ​ന്നു​റ​പ്പാ​ക്കാ​ൻ ക​മ്മീ​ഷ​ന്‍ സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. അ​ഞ്ചു മു​ത​ല്‍ 12 വ​രെ​യാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ വാ​രാ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.

Kollam

അ​ഷ്ട​മു​ടി വാ​ട്ട​ര്‍ ഗേ​റ്റ് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ല്‍: വി​ളം​ബ​ര ജാ​ഥ ന​ട​ത്തി

കൊ​ല്ലം: സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാം​സ്‌​കാ​രി​ക വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന 'അ​ഷ്ട​മു​ടി വാ​ട്ട​ര്‍ ഗേ​റ്റ് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ന്‍റെ' പ്ര​ച​ര​ണാ​ര്‍​ഥം വി​ളം​ബ​ര​ജാ​ഥ ന​ട​ത്തി. ജി​ല്ലാ ക​ല​ക്ട​ര്‍ ആ​നി ജൂ​ലാ തോ​മ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡി​ടി​പി​സി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച വി​ളം​ബ​ര​ജാ​ഥ ചി​ന്ന​ക്ക​ട റ​സ്റ്റ് ഹൗ​സി​ല്‍ അ​വ​സാ​നി​ച്ചു.

സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ്, എ​ന്‍​എ​സ്എ​സ്, എ​ന്‍ സി​സി, എ​സ്പി​സി, കു​ടും​ബ​ശ്രീ, സ്‌​കൂ​ള്‍ ബാ​ന്‍​ഡു​ക​ള്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kollam

ക​ശു​വ​ണ്ടി മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണം: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

കൊ​ല്ലം: ജി​ല്ല​യി​ലെ ക​ശു​വ​ണ്ടി മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന് പ്ലാ​നിം​ഗ് ബോ​ര്‍​ഡ് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വ​നം-​വ​ന്യ​ജീ​വി, നൈ​പു​ണ്യ​വി​ക​സ​ന മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ യോ​ഗം ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒ​രു കാ​ല​ത്ത് ലോ​ക​വു​മാ​യി നേ​രി​ട്ട് വ്യാ​പാ​ര​ബ​ന്ധ​മു​ള്ള തു​റ​മു​ഖ​വും തി​രു​വി​താം​കൂ​റി​ന്റെ വ്യാ​വ​സാ​യി​ക ത​ല​സ്ഥാ​ന​വു​മാ​യി​രു​ന്നു കൊ​ല്ല​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന് നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ വ്യ​വ​സാ​യ​ങ്ങ​ളു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കൊ​ല്ലം. ക​ശു​വ​ണ്ടി വ്യ​വ​സാ​യം അ​സ്ത​മി​ച്ച​തു​പോ​ലെ​യാ​ണ്. മ​ത്സ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​ണ്. ക​രി​മ​ണ​ല്‍ മേ​ഖ​ല​യും നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​ണ്. ക​ട​ലും കാ​യ​ലും മ​ല​നി​ര​ക​ളു​മെ​ല്ലാം ഉ​ണ്ടാ​യി​ട്ടും കൊ​ല്ലം ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ ഒ​രി​ട​ത്തും എ​ത്തി​യി​ട്ടി​ല്ല. കൊ​ല്ലം ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ഈ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം മാ​റ്റം വ​രേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ബി ​ബി ഗോ​പ​കു​മാ​ര്‍ എം ​എ​ല്‍ എ ​പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള യു​വാ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​ന്‍ നൂ​ത​ന​മാ​യ കോ​ഴ്‌​സു​ക​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മേ​ഖ​ല​യി​ല്‍ വി​ക​സ​നം കൊ​ണ്ടു​വ​രാ​ന്‍ സൂ​ക്ഷ​മ​മാ​യ പ്ലാ​നി​ങ് വേ​ണ​മെ​ന്നും എം​എം ന​സീ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

മേ​യ​ര്‍ എ ​കെ ഹ​ഫീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍ ല​താ​ദേ​വി, ജി​ല്ലാ ക​ല​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ്, സ​ബ് ക​ല​ക്ട​ര്‍ ഡോ. ​എ​സ് മോ​ഹ​ന​പ്രി​യ, ജി​ല്ലാ പ്ലാ​നി​ങ് ഓ​ഫീ​സ​ര്‍ ജി ​ഉ​ല്ലാ​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kollam

ഗാ​ന്ധി​ഭ​വ​ന്‍ സ്‌​നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ സ്‌​നേ​ഹ​ത്ത​ണ​ലി​ലേ​ക്ക് ഏ​ഴു പേ​ര്‍ കൂ​ടി

പാ​രി​പ്പ​ള്ളി: വേ​ള​മാ​നൂ​ര്‍ ഗാ​ന്ധിഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ ഏ​ഴ് പു​തി​യ അം​ഗ​ങ്ങ​ള്‍ കൂ​ടി എ​ത്തി. അ​ഞ്ച് സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ന്മാ​രു​മാ​ണെ​ത്തി​യ​ത്. അ​ടൂ​ര്‍ പ്ര​കാ​ശ് എ​പി​യു​ടെ​യും മു​ന്‍ കെ​എ​സ്എ​ഫ്ഇ ചെ​യ​ര്‍​മാ​ന്‍ കെ. ​വ​ര​ദ​രാ​ജ​ന്‍റെ​യും വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ക​ട​യ്ക്കാ​വൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ​യും ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഏ​ഴു പേ​രെ​യും സ്‌​നേ​ഹാ​ശ്ര​മം സ്വീ​ക​രി​ച്ച​ത്.

കീ​ഴാ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി ബേ​ബി(67), നാ​വാ​യ്ക്കു​ളം സ്വ​ദേ​ശി അ​മ്മു (85), ഇ​ള​മാ​ട് സ്വ​ദേ​ശി വി​ജ​യ​മ്മ (72 ),അ​യി​രൂ​ര്‍ സ്വ​ദേ​ശി ക​ന​ക​ല​ത (60), കൊ​ല്ലം മു​ള​ങ്കാ​ട​കം സ്വ​ദേ​ശി വി​ജ​യ​കു​മാ​രി ( 68 ), പെ​രി​ങ്ങ​മ​ല സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (66), തി​രു​വ​ന​ന്ത​പു​രം ചെ​ന്നി​യൂ​ര്‍ സ്വ​ദേ​ശി വാ​സു​ദേ​വ​ന്‍ (62) എ​ന്നി​വ​രെ​യാ​ണു സ്‌​നേ​ഹാ​ശ്ര​മം കു​ടും​ബാം​ഗ​ങ്ങ​ള്‍ പൊ​ന്നാ​ട ചാ​ര്‍​ത്തി വ​ര​വേ​റ്റ​ത്.

ജീ​വി​ത പ​ങ്കാ​ളി​യു​ടെ മ​ര​ണം മൂ​ലം അ​നാ​ഥ​രാ​യി​ത്തീ​ര്‍​ന്ന​വ​രാ​ണു ഏ​ഴു​പേ​രും. അ​ര്‍​ബു​ദം, ഹൃ​ദ് രോ​ഗം, മാ​ന​സി​ക രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​ക്കെ​ല്ലാം ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​വ​രാ​ണു എ​ല്ലാ​വ​രും.
സ്‌​നേ​ഹാ​ശ്ര​മം ചെ​യ​ര്‍​മാ​ന്‍ ബി. ​പ്രേ​മാ​ന​ന്ദ്, ഡ​യ​റ​ക്ട​ര്‍ പ​ത്മാ​ല​യം ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള , ജി. ​രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള, ആ​ല​പ്പാ​ട്ട് ശ​ശി​ധ​ര​ന്‍, മാ​നേ​ജ​ര്‍ മൈ​ത്രി, ന​ഴ്‌​സ് സു​ധ​ര്‍​മി​ണി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു പു​തി​യ അം​ഗ​ങ്ങ​ളെ സ്‌​നേ​ഹാ​ശ്ര​മ​ത്തി​ലേ​ക്ക് വ​ര​വേ​റ്റ​ത്.

Kollam

ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി

പ​ര​വൂ​ര്‍: ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ന്‍​വി​ജി​എ​ച്ച്എ​സി​ലെ ഗൈ​ഡ്‌​സ് യൂ​ണി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ര​വൂ​ര്‍ റ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കേ​ന്ദ്ര​മാ​ക്കി ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​യി​ല്‍​വേ സൂ​പ്ര​ണ്ട് ജോ​ണ്‍​സ​ണ്‍, റെ​യി​ല്‍​വേ സ്റ്റാ​ഫ് ക​ണ്ണ​ന്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സാ​ജ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​ജ​യ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്, അ​ധ്യാ​പി​ക ജി​ഷ, സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രാ​യ വി​നോ​ദ്, വി​ഷ്ണു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ്വാ​തി, ഗൈ​ഡ്‌​സ് യൂ​ണി​റ്റ് ലീ​ഡേ​ഴ്സ് ആ​രു​ണി, അ​ഞ്ചു , വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സു​ജാ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kollam

ക​രു​ണാ​ല​യ​ത്തി​ലെ നാ​ല് ആ​ടു​ക​ളെ അ​ജ്ഞാ​ത​ ജീവി ക​ടി​ച്ചു കൊ​ന്നു

ചാ​ത്ത​ന്നൂ​ര്‍: അ​നാ​ഥ മ​ന്ദി​ര​മാ​യ ചാ​ത്ത​ന്നൂ​ര്‍ ക​രു​ണാ​ല​യ​ത്തി​ലെ നാ​ല് ആ​ടു​ക​ളെ അ​ജ്ഞാ​ത​ജ​ന്തു ക​ടി​ച്ചു കൊ​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കൂ​ട്ടി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് കൂ​ട്ടി​ല്‍ ക​യ​റി ക​ടി​ച്ചു കൊ​ന്ന​ത്. ക​രു​ണാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് പാ​ല്‍ കി​ട്ടു​ന്ന​തി​ന് വേ​ണ്ടി വ​ള​ര്‍​ത്തി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് കൊ​ന്ന​ത്.

അ​ഞ്ച​ല്‍​നി​ന്നു വ​നം വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി. അ​ജ്ഞാ​ത ജ​ന്തു​വി​ന്‍റെ കാ​ൽ​പ്പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ചു. കാ​ൽ​പ്പാ​ടു​ക​ള്‍ പു​ലി​യു​ടേ​ത​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ചാ​ത്ത​ന്നൂ​ര്‍ മാ​മ്പ​ള്ളി​ക്കു​ന്ന​ത്താ​ണ് ക​രു​ണാ​ല​യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ചു​റ്റു​മ​തി​ലു​മു​ണ്ട്. മ​തി​ല്‍ ചാ​ടി ക​ട​ന്നാ​ണ് അ​ക്ര​മി​യാ​യ ജ​ന്തു അ​ക​ത്തു ക​ട​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം.

കാ​ര്‍​ഷി​ക മേ​ഖ​ല​യാ​യ ഈ ​പ്ര​ദേ​ശ​ത്ത് ക​ര്‍​ഷ​ക​രാ​യ മി​ക്ക​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ പ​ശു, ആ​ട്. കോ​ഴി, എ​രു​മ തു​ട​ങ്ങി​യ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ണ്ട്. ഈ ​സം​ഭ​വ​ത്തോ​ടെ ക​ര്‍​ഷ​ക​ര്‍ ഭ​യ​ച​കി​ത​രാ​യി​രി​ക്ക​യാ​ണ്. ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

 

Kollam

ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ പ​ര​സ്പ​രം പ​രി​പാ​ടി

ക​രു​നാ​ഗ​പ്പ​ള്ളി: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ര​സ്പ​രം പ​രി​പാ​ടി സ​ബ​ര്‍​മ​തി ഗ്ര​ന്ഥ​ശാ​ല​യി​ല്‍​ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ധ​ര്‍​മ​രാ​ജ് അ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് സു​മ​ന്‍​ജി​ത്ത് മി​ഷ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സു​രേ​ഷ് വെ​ട്ടു​കാ​ട്, ഗ്ര​ന്ഥ​ശാ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​മ​ഞ്ജു​കു​ട്ട​ന്‍, വി.​ആ​ര്‍. ഹ​രി​കൃ​ഷ്ണ​ന്‍, സി.​പി. പ്രി​ന്‍​സ്, രാ​ജേ​ഷ് പു​ല​രി, ആ​ര്‍. സ​ന​ജ​ന്‍, ബേ​ബി ശ്യാം, ​ഷീ​ബ, ബി​നോ​യ് ബാ​ബു, ന​യ​ന്‍​താ​ര ബി​ന്ദു വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ർ ച​ര്‍​ച്ച​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Kollam

മിനി സിവില്‍ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി അഞ്ചല്‍ എമ്പെയര്‍ ലയന്‍സ് ക്ലബ്

അ​ഞ്ച​ല്‍: ഗാ​ന്ധി ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് അ​ഞ്ച​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​രം അ​ഞ്ച​ല്‍ എ​മ്പെ​യ​ര്‍ ല​യ​ന്‍​സ് ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൃ​ത്തി​യാ​ക്കി. സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​മ്പ​യ​ർ ല​യ​ൺ​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ൺ മ​ത്താ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജി​മോ​ള്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ ത​ന്നെ അ​ഞ്ച​ലി​ന്‍റെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ സ​ന്ന​ദ്ധ മേ​ഖ​ക​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ എ​മ്പെ​യ​ര്‍ ല​യ​ന്‍​സ് ക്ല​ബ്ബ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഉ​റ​പ്പ് ന​ല്‍​കി. ല​യ​ന്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ദീ​പ​ക്, ട്ര​ഷ​റ​ര്‍ രാ​ജ​ശേ​ഖ​ര​ണ്‍ പി​ള്ള, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഡാ​നി​യ​ൽ ക​ന​ക​ക്കു​ന്ന്, അം​ഗ​ങ്ങ​ളാ​യ ര​മേ​ശ​ൻ, രാ​ഹു​ല​ൻ പി​ള്ള, സു​കേ​ശ​ൻ, ജോ​ബി​ൻ, അ​ബ്ദു​ൽ ഹാ​രി​സ്, അ​ഞ്ജ​ലി എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.

Pathanamthitta

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യ​മൊ​രു​ക്കും: മ​ന്ത്രി കെ.​എം. ഷാ​ജി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഭ​ക്ത​ര്‍​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ജ്ജ​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി കെ.​എം. ഷാ​ജി. ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വ​കു​പ്പ് മേ​ധാ​വി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ വ​കു​പ്പ് നേ​രി​ട്ട് ഇ​ട​പെ​ടും. ഇ​ട​ത്താ​വ​ള​ങ്ങ​ൾ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ മാ​ത്ര​മാ​ക്കാ​തെ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളാ​ക്കി മാ​റ്റും. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് പ​രാ​തി​ക​ൾ വേ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​ന്ന​തി​ന് എ​ല്ലാ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും ക്യൂ​ആ​ര്‍ കോ​ഡ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ട​ത്താ​വ​ള​ങ്ങ​ളി​ല്‍ മൊ​ബൈ​ൽ ഫോ​ൺ ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും തീ​ര്‍​ഥാ​ട​ന പാ​ത​ക​ളി​ലും സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം ന​ല്‍​കു​ന്ന​തി​നാ​യി സ​ര്‍​വീ​സ് പ്രൊ​വൈ​ഡ​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തീ​ര്‍​ഥാ​ട​ന പാ​ത​യി​ലെ പൊ​തു ശൗ​ചാ​ല​യ​ങ്ങ​ൾ, ടേ​ക്ക് എ ​ബ്രേ​ക്ക് കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. കു​ളി​ക്ക​ട​വു​ക​ളി​ല്‍ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ബാ​രി​ക്കേ​ഡു​ക​ളും ഉ​റ​പ്പാ​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​മ്പ​യി​ല്‍ ന​ട​ക്കു​ന്ന ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി നി​ല​യ്ക്ക​ൽ, പ​മ്പ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ട്ട​ണം

ശ​ബ​രി​മ​ല​യോ​ട് ഏ​റ്റ​വും അ​ടു​ത്തു​ള്ള പെ​രു​നാ​ട്, വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, വ​ട​ശേ​രി​ക്ക​ര, പ​ഴ​വ​ങ്ങാ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് ആ​റ​ന്മു​ള ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി ഒ​രു​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ നി​ർ​ദ്ദേ​ശി​ച്ചു. പ​ന്ത​ളം ഇ​ട​ത്താ​വ​ള​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ട​ത്താ​വ​ള​ങ്ങ​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കും

യോ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലെ ഒ​രു​ക്ക​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള 13 ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ട് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും മാ​ലി​ന്യ​സം​സ്‌​ക​ര​ണം, കു​ടി​വെ​ള്ളം, ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
ത​ദ്ദേ​ശ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ദി​വ്യ എ​സ്. അ​യ്യ​ർ, ശു​ചി​ത്വ മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ഡി. ​ധ​ര്‍​മ​ല​ശ്രീ, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ്, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍, ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Pathanamthitta

ഗ്യാ​നേ​ഷ് കു​മാ​ര്‍ ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്തു: പി.​ജെ. കു​ര്യ​ന്‍

പ​ത്ത​നം​തി​ട്ട: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രേ​മോ​ദി​യു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ​യും ഒ​ത്താ​ശ​യോ​ടെ രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും ക​ശാ​പ്പ് ചെ​യ്യു​ക​യാ​ണെ​ന്ന് കെ​പി​സി​സി കോ​ര്‍​ക​മ്മി​റ്റി​യം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍. തെ​രെ​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ന​യി​ച്ച രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യും കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും അ​റ​സ്റ്റ് ചെ​യ്ത കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ആ​ഹ്വാ​നം ചെ​യ്ത ക​രി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച മാ​ര്‍​ച്ചും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദീ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കെ.​കെ. റോ​യി​സ​ണ്‍, ജെ​റി മാ​ത്യു സാം, ​സ​ജി കൊ​ട്ട​ക്കാ​ട്, ദീ​നാ​മ്മ റോ​യി, സി​ന്ധു അ​നി​ല്‍, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, എം. ​എ​സ്. സി​ജു, സു​നി​ല്‍ എ​സ്. ലാ​ല്‍, ടി. ​എ​ന്‍. ത്രി​ദീ​പ്, ലി​ജു ജോ​ര്‍​ജ്, ബി​ജു ഫി​ലി​പ്പ്, എ​ലി​സ​ബ​ത്ത് അ​ബു, ര​ജ​നി പ്ര​ദീ​പ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ക്ക​റി​യ വ​ര്‍​ഗീ​സ്, ആ​ര്‍. ദേ​വ​കു​മാ​ര്‍, ന​ഹാ​സ് പ​ത്ത​നം​തി​ട്ട, സു​രേ​ഷ് കോ​ശി, പി. ​കെ. ഇ​ക്ബാ​ല്‍, അ​ജി​ത് മ​ണ്ണി​ല്‍, പി ​കെ. ജേ​ക്ക​ബ്, റെ​നീ​സ് മു​ഹ​മ്മ​ദ്, നാ​സ​ര്‍ തോ​ണ്ട​മ​ണ്ണി​ല്‍, പ്ര​ദീ​പ് കെ. ​നാ​യ​ര്‍, സ​ജു ടി ​സ്‌​ക​റി​യ, അ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ന്നി: പൗ​ര​ന്‍റെ വോ​ട്ട​വ​കാ​ശം നി​ക്ഷേ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ലൂ​ടെ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം ത​ക​ര്‍​ന്ന​താ​യും രാ​ജ്യം ഭ​രി​ക്കു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന്‍​രാ​ജ്. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ് കോ​ന്നി ടൗ​ണി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ള​ത്തി​ങ്ക​ല്‍, റോ​ബി​ന്‍ പീ​റ്റ​ര്‍, എ​സ്.​സ​ന്തോ​ഷ് കു​മാ​ര്‍, മാ​ത്യു ചെ​റി​യാ​ന്‍, റ്റി.​എ​ച്ച്. സി​റാ​ജു​ദ്ദീ​ന്‍, ജി.​ശ്രീ​കു​മാ​ര്‍, റോ​ജി ഏ​ബ്ര​ഹാം, ശ്യാം ​എ​സ്. കോ​ന്നി, ഷാ​ജി.​കെ.​സാ​മു​വ​ല്‍, ഐ​വാ​ന്‍ വ​ക​യാ​ര്‍, സൗ​ദ റ​ഹിം, എം.​കെ. മ​നോ​ജ്, മോ​ഹ​ന​ന്‍ മു​ല്ല​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

ക​ണ്ണി​ന്‍റെ ആ​രോ​ഗ്യസം​ര​ക്ഷ​ണ​ത്തി​ന് ശ്ര​ദ്ധ ന​ല്‍​ക​ണം: സി.​വി. ശാ​ന്ത​കു​മാ​ര്‍

ച​ന്ദ​ന​പ്പ​ള്ളി: ക​ണ്ണി​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ശ്ര​ദ്ധ ന​ല്‍​ക​ണ​മെ​ന്ന് സി.​വി. ശാ​ന്ത​കു​മ​ര്‍ എം​എ​ല്‍​എ. ലോ​ക കാ​ഴ്ച ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ച​ന്ദ​ന​പ്പ​ള്ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്മാ​ര്‍​ട്ട്‌ ഫോ​ണു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ലും മു​തി​ര്‍​ന്ന​വ​രി​ലും കാ​ഴ്ച​ശ​ക്തി​യെ ബാ​ധി​ക്കു​ന്നു. കു​ഞ്ഞു​ങ്ങ​ളെ ഭ​ക്ഷ​ണം ക​ഴി​പ്പി​ക്കാ​ന്‍ വേ​ണ്ടി മാ​താ​പി​താ​ക്ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വീ​ഡി​യോ കാ​ണി​ച്ചു കൊ​ടു​ക്കു​ന്ന രീ​തി വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ത്ത​രം ശീ​ല​ങ്ങ​ള്‍ വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ ത​ന്നെ കു​ട്ടി​ക​ളി​ല്‍ കാ​ഴ്ച​വൈ​ക​ല്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നും ക​ണ്ണ​ട​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്നും ശാ​ന്ത​കു​മാ​ര്‍ പ​റ​ഞ്ഞു.

കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജി. ഗീ​താ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ. ​ജെ. മ​ണി​ക​ണ്ഠ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ് കാ​ഴ്ച​ദി​ന സ​ന്ദേ​ശ​വും ന​ല്‍​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​എ​ന്‍. സ​ലീം, കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ജോ​ണ്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അം​ബി​ക വി​ന​യ​ന്‍, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ജീ​വ​ന്‍ കെ., കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ. ​പ​വി​ത്ര പ്ര​ദീ​പ്, ജി​ല്ലാ ഒ​ഫ്താ​ല്‍​മി​ക് കോഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​സി. അ​ജി​ത് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫി​സ​ര്‍​മാ​രാ​യ എം.​പി. ബി​ജു​കു​മാ​ര്‍, ആ​ര്‍. ദീ​പ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പി​ന് ഡോ. ​ശ്രു​തി, ഡോ. ​പ​വി​ത്ര പ്ര​ദീ​പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Pathanamthitta

രാ​ജ​മു​ദ്ര​യു​ള്ള ത​പാ​ല്‍​പെ​ട്ടി​ക​ള്‍ പു​ല്ലാ​ട്ടും കോ​ഴ​ഞ്ചേ​രി​യി​ലും സു​ര​ക്ഷി​തം

കോ​ഴ​ഞ്ചേ​രി: തി​രു​വി​താം​കൂ​ർ, കൊ​ച്ചി നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലെ ത​പാ​ല്‍ സ​മ്പ്ര​ദാ​യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​ഞ്ച​ല്‍​പെ​ട്ടി​ക​ള്‍ ഇ​പ്പോ​ഴും നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണ് പു​ല്ലാ​ട്ടെ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ത​റ​വാ​ട്. കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​പ്പ​ണി​ക്ക​രാ​ണ് തി​രു​വി​താം​കൂ​ര്‍ രാ​ജ​വം​ശ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക മു​ദ്ര​യാ​യ വ​ലം​പി​രി​ശം​ഖ് കൊ​ത്തി​വ​ച്ച അ​ഞ്ച​ല്‍​പെ​ട്ടി വാ​ങ്ങി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പാ​ല​കൃ​ഷ്ണ​പ​ണി​ക്ക​രു​ടെ മ​ര​ണ​ശേ​ഷം മ​ക​ന്‍ പി. ​രാ​ജേ​ന്ദ്ര​ൻ ഇ​ത് സം​ര​ക്ഷി​ച്ച് പോ​രു​ന്നു. വീ​ടി​ന്‍റെ മു​ന്നി​ലെ വി​ശാ​ല മു​റ്റ​ത്ത് പ്ര​ത്യേ​ക സ്ഥ​ല​ത്താ​ണ് ഇ​ത് സൂ​ക്ഷി​ക്കു​ന്ന​ത്. 1970-ലാ​ണ് പി​താ​വ് ഇ​ത് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന​തെ​ന്ന് രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ ക​മ്പി​ത്ത​പാ​ല്‍ വ​കു​പ്പി​ല്‍ ല​യി​ക്കു​ന്ന​തു​വ​രെ അ​ഞ്ച​ല്‍ സ​മ്പ്ര​ദാ​യം നാ​ട്ടി​ൽ നി​ല​നി​ന്നി​രു​ന്നു. മൂ​ന്ന​ടി ഉ​യ​ര​വും 715 കി​ലോ തൂ​ക്ക​വും വ​രു​ന്ന ത​പാ​ല്‍ പെ​ട്ടി​ക​ളി​ല്‍ ഒ​രേ​സ​മ​യം മൂ​വാ​യി​ര​ത്തോ​ളം ക​ത്തു​ക​ള്‍ വ​രെ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. രാ​ജ​കീ​യ ചി​ഹ്ന​ത്തി​ന് പ്രൗ​ഢി ന​ല്കാ​നാ​ണ് സ്വ​ര്‍​ണ​നി​റം അ​ഞ്ച​ല്‍​പെ​ട്ടി​ക്ക് ന​ൽ​കി​യ​ത്. മ്യൂ​സി​യ​ങ്ങ​ള്‍ കൂ​ടാ​തെ ഫോ​ര്‍​ട്ട് കൊ​ച്ചി, കൃ​ഷ്ണ​പു​രം കൊ​ട്ടാ​രം, കോ​ഴ​ഞ്ചേ​രി പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ല്‍ ച​രി​ത്ര​സ്മാ​ര​ക​മാ​യി ഇ​ത്ത​രം അ​ഞ്ച​ല്‍​പെ​ട്ടി​ക​ള്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Pathanamthitta

ക്ഷ​യ​രോ​ഗ നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും

പ​ത്ത​നം​തി​ട്ട: ക്ഷ​യ​രോ​ഗ നി​വാ​ര​ണ​ത്തി​ന് കൂ​ട്ടാ​യ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ. ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​വാ​ര​ണ പ​രി​പാ​ടി ടി​ബി മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ജോ​ഷ് ടീം (​ജോ​യി​ന്‍റ് സ്‌​ക്വാ​ഡ് ഫോ​ര്‍ ഹെ​ല്‍​ത്ത്) രൂ​പീ​ക​ര​ണ​ത്തി​ന്‍റെ​യും സെ​മി​നാ​റി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.

ജി​ല്ല​യെ 2030 ല്‍ ​ക്ഷ​യ​രോ​ഗ മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, യു​വ​ജ​ന​കാ​ര്യ വ​കു​പ്പ്, എ​ന്‍​സി​സി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്ഷ​യ​രോ​ഗ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജോ​ഷ് ടീം ​ഊ​ര്‍​ജി​ത​മാ​ക്കും. ബ്ലോ​ക്ക് ലെ​വ​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, മൈ​ഭാ​ര​ത് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, എ​ന്‍​സി​സി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ടീം ​രോ​ഗ നി​ര്‍​മാ​ര്‍​ജ്ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ ഏ​കോ​പി​പ്പി​ക്കും.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ആ​ര്‍. രാ​ജ​ല​ക്ഷ്മി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജെ. മ​ണി​ക​ണ്ഠ​ന്‍, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ജി​നു ജി ​തോ​മ​സ്, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ.​രാ​ധി​ക ഗോ​പ​ന്‍, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ഓ​ഫീ​സ​ര്‍ ഷം​ലാ ബീ​ഗം, സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ വ​നി​താ ശി​ശു ക്ഷേ​മ വ​കു​പ്പ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ത​സ്‌​നി, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ.​അ​ഞ്ജ​ന, ടി​ബി യൂ​ണി​റ്റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​രു​ണ്‍ ജ​യ​പ്ര​കാ​ശ്, ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ജ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ആ​ര്‍ ദീ​പ, എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ വി​ഷ്ണു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക്ഷ​യ​രോ​ഗ കേ​ന്ദ്രം ജൂ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​നി​യാ​സ് ഷാ ​ക്ലാ​സ് ന​യി​ച്ചു.

ജി​ല്ല​യി​ലെ ക്ഷ​യ​രോ​ഗ​മു​ക്ത പ​ഞ്ചാ​യ​ത്തു​ക​ളാ​യ വ​ള്ളി​ക്കോ​ട്, കോ​ന്നി, മൈ​ല​പ്ര, എ​നാ​ദി​മം​ഗ​ലം, ക​ട​മ്പ​നാ​ട്, നി​ര​ണം, ഇ​ര​വി​പേ​രൂ​ര്‍, നെ​ടു​മ്പ്രം എ​ന്നി​വ​രെ​യും നി​ക്ഷ​യ്മി​ത്ര, ടി.​ബി ചാ​മ്പ്യ​ന്‍ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

Pathanamthitta

ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര സ​മ്മേ​ള​നം

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യൂ​ണൈ​റ്റ​ഡ് 26 അ​ന്താ​രാ​ഷ്‌​ട്ര സ​മ്മേ​ള​ന​ത്തി​ന്‍റെ മൂ​ന്നാം പ​തി​പ്പ് ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ചു. നാ​ളെ സ​മാ​പി​ക്കും. ആ​ശു​പ​ത്രി ദു​ര​ന്ത സ​ജ്ജീ​ക​ര​ണ​വും മാ​നേ​ജ്‌​മെ​ന്‍റും എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന പ്ര​മേ​യം.

അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ന്‍ സ്മാ​ര​ക ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആ​രം​ഭി​ച്ച സ​മ്മേ​ള​നം ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​റും സി​ഇ​ഒ​യു​മാ​യ ഡോ. ​ജോ​ര്‍​ജ് ചാ​ണ്ടി മ​റ്റീ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ര്‍ സ​ണ്ണി കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​സ്എ​യി​ലെ വെ​യ്ന്‍ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഹാ​ര്‍​പ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി ഗ​വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്‌​ട​റും ജി​എ​ച്ച്ആ​ര്‍​സി സ്ഥാ​പ​ക​നു​മാ​യ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​വി​ജ​യ അ​രു​ണ്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ന്നി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ സി​ഇ​ഒ​യും യു​ണൈ​റ്റ​ഡ് ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ ​ജി​ജു ജോ​സ​ഫ്, ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ഏ​ബ​ല്‍ കെ. ​സാ​മു​വ​ല്‍, എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം അ​ക്കാ​ഡ​മി​ക്ക് മേ​ധാ​വി​യു​മാ​യ ഡോ. ​ലൈ​ലു മാ​ത്യൂ​സ്, ഫാ. ​തോ​മ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നാ​ളെ ന​ട​ക്കു​ന്ന പ്ര​ധാ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ ആ​രോ​ഗ്യ വി​ദ​ഗ്ധ​രും ദു​ര​ന്ത നി​വാ​ര​ണ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും പ​ങ്കാ​ളി​ക​ളാ​കും.

Pathanamthitta

ക​ണ്ണ​ശ സാ​ഹി​ത്യ പു​ര​സ്‌​കാ​രം ക​ല്പ​റ്റ നാ​രാ​യ​ണ​ന്

പ​ത്ത​നം​തി​ട്ട: സാ​ഹി​ത്യ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട എ​ഴു​ത്തു​കൂ​ട്ടം സാം​സ്‌​കാ​രി​ക​വേ​ദി​യു​ടെ മൂ​ന്നാ​മ​ത് ക​ണ്ണ​ശ സാ​ഹി​ത്യ പു​ര​സ്‌​കാ​രം പ്ര​ശ​സ്ത ക​വി​യും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റു​മാ​യ ക​ല്പ​റ്റ നാ​രാ​യ​ണ​ന്. മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ന് ന​ല്‍​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കാ​ണ് പു​ര​സ്‌​കാ​രം. 10,001 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

ആ​ദ്യ പു​ര​സ്‌​കാ​രം ക​വി​യും ഗാ​ന​ര​ച​യി​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ കെ. ​രാ​ജ​ഗോ​പാ​ലി​നും ര​ണ്ടാ​മ​ത്തെ പു​ര​സ്‌​കാ​രം ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പി.​കെ.​ഗോ​പി​ക്കു​മാ​യി​രു​ന്നു. ന​വം​ബ​റി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ പു​ര​സ്‌​കാ​രം ന​ല്‍​കു​മെ​ന്ന് എ​ഴു​ത്തു​കൂ​ട്ടം സാം​സ്‌​കാ​രി​ക​വേ​ദി പ്ര​സി​ഡ​ന്‍റ് ജി. ​പ്രീ​ത് ച​ന്ദ​ന​പ്പ​ള്ളി, സെ​ക്ര​ട്ട​റി ഡോ.​നി​ബു​ലാ​ല്‍ വെ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Pathanamthitta

ട​ച്ചിം​ഗ് വെട്ടിന്‍റെ പേ​രി​ല്‍ അ​ന​ധി​കൃ​ത മ​രം​മു​റി​ക്ക​ല്‍

തി​രു​വ​ല്ല: വൈ​ദ്യു​തി ലൈ​നി​ലേ​ക്കു ത​ട്ടി​നി​ല്‍​ക്കു​ന്നു​വെ​ന്ന പേ​രി​ല്‍ വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും മു​റി​ച്ചു മാ​റ്റു​ന്ന​തി​നെ​തി​രേ പ​രാ​തി. മ​രം മു​റി​ക്ക​ല്‍ ത​ട​ഞ്ഞു കോ​ട​തി ന​ട​പ​ടി​ക​ളി​ലു​ള്ള വ​സ്തു​വി​ല്‍​നി​ന്നു​പോ​ലും അ​നു​മ​തി​യി​ല്ലാ​തെ മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി​യ​താ​യും ആ​ക്ഷേ​പം. തി​രു​വ​ല്ല ആ​മ​ല്ലൂ​ര്‍ ഭാ​ഗ​ത്തെ ഏ​ഴ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും നി​ല​വി​ല്‍ കോ​ട​തി വ്യ​വ​ഹാ​ര​ത്തി​ലു​ള്ള​തു​മാ​യ വ​സ്തു​വി​ല്‍​നി​ന്നാ​ണ് മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി​യ​തെ​ന്ന് ചാ​ല​ക്കു​ഴി മാ​ലി​യ​ക്ക​ല്‍ വ​ര്‍​ഗീ​സ് സി. ​ഫി​ലി​പ്പു​കു​ട്ടി കെ​എ​സ്ഇ​ബി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

തി​രു​വ​ല്ല വി​ല്ലേ​ജി​ലെ സ​ര്‍​വേ ന​മ്പ​ര്‍ 552/60ല്‍​പെ​ട്ട ര​ണ്ട് ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് കോ​ട​തി വ്യ​വ​ഹാ​ര​ത്തി​ലു​ള്ള​ത്. വ​സ്തു​വി​ലെ മ​ര​ങ്ങ​ളു​ടെ എ​ണ്ണം ഉ​ള്‍​പ്പെ​ടെ കോ​ട​തി ഉ​ത്ത​ര​വി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍​പ്പെ​ട്ട മ​ര​ങ്ങ​ളും വെ​ട്ടി​മാ​റ്റി​യ​താ​യും വ​ര്‍​ഗീ​സ് പ​റ​യു​ന്നു. കെ​എ​സ്ഇ​ബി തോ​ട്ട​ഭാ​ഗം സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ലാ​ണ് സ്ഥ​ലം.

വൈ​ദ്യു​ത​ലൈ​നി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യ പ​രി​ധി​പാ​ലി​ക്കു​ന്ന​തി​ന് പ​ക​രം വ​സ്തു​വി​ന്‍റെ റോ​ഡി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് ഏ​ക​ദേ​ശം 20 മീ​റ്റ​റോ​ളം ക​യ​റി​യാ​ണ് മ​ര​ങ്ങ​ള്‍ വെ​ട്ടി​യ​തെ​ന്നാ​ണ് പ​രാ​തി.

കാ​യ്ഫ​ല​മു​ള്ള ര​ണ്ട് തെ​ങ്ങു​ക​ള്‍, മു​ള്ള​ത്ത​മ്പ​കം, മൂ​ന്ന് പ്ലാ​വു​ക​ള്‍, തേ​ക്ക്, വാ​ളം​പു​ളി, ര​ക്ത​ച​ന്ദ​നം, വ​ലി​യ റ​ബ​ര്‍ മ​രം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും മു​റി​ച്ചു​മാ​റ്റി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തു​വ​ഴി ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

വെ​ട്ടി​യ മ​ര​ങ്ങ​ള്‍ വ​സ്തു​വി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​ര്‍​ഗ​ത്തി​ല്‍ ത​ന്നെ ഇ​ട്ട​തോ​ടെ വീ​ട്ടി​ലേ​ക്കും പ​റ​മ്പി​ലേ​ക്കും പ്ര​വേ​ശി​ക്കാ​ന്‍ ത​ട​സ​മു​ണ്ടാ​യ​താ​യും പ​രാ​തി​യു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്നു​ത​ന്നെ തോ​ട്ട​ഭാ​ഗം കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​റെ വി​വ​രം അ​റി​യി​ച്ച​താ​യും വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വൈ​ദ്യു​ത ലൈ​നി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യ രീ​തി​യി​ല്‍ മാ​ത്ര​മാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യ​തെ​ന്നാ​ണ് കെ​എ​സ്ഇ​ബി തി​രു​വ​ല്ല അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ഉ​ട​മ​ക​ള്‍ എ​തി​ര്‍​പ്പ് അ​റി​യി​ച്ചാ​ല്‍ ക​രാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും മ​രം​മു​റി​ക്ക് പി​ന്നാ​ലെ ത​ടി​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി സം​ഘ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള ലോ​ബി​ക്ക് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ഹാ​യം ചെ​യ്യു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​വി​യൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ മ​രം​മു​റി ന​ട​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

Pathanamthitta

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ദ്യാ​ശ്രീ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ​ത്താം​ത​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്കാ​യി ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ദ്യാ​ശ്രീ സൗ​ജ​ന്യ തു​ല്യ​ത പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ലോ​ഗോ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

ജി​ല്ല​യി​ല്‍ പ​ത്താം​ത​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത​തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ടെ​ത്തി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തും. ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ക്ലാ​സു​ക​ള്‍. 17 വ​യ​സ് പൂ​ര്‍​ത്തി​യാ​യ ഏ​ഴാം ത​രം വി​ജ​യി​ച്ച​വ​ര്‍​ക്കും എ​ട്ടു മു​ത​ല്‍ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച​വ​ര്‍​ക്കും പ​ത്താം​ത​രം തു​ല്യ​ത കോ​ഴ്‌​സി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യാം. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. 22 വ​യ​സ് പൂ​ര്‍​ത്തി​യാ​യ പ​ത്താം​ത​രം ജ​യി​ച്ച​വ​ര്‍​ക്കും പ്ല​സ് ടു, ​പ്രീ​ഡി​ഗ്രി പ​രാ​ജ​യ​പ്പെ​ട്ട​വ​ര്‍​ക്കും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ഉ​ള്ള​വ​ര്‍ ആ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​താ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്രേ​ര​ക് മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 15 ന് ​മു​മ്പ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​താ​ത് വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദ​വും ബി.​എ​ഡും ഉ​ള്ള​വ​ര്‍​ക്ക് അ​ധ്യാ​പ​ക​രാ​യി പ്ര​വ​ര്‍​ത്തി​ക്കാം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത കോ​ഴ്‌​സി​ല്‍ അ​ധ്യാ​പ​ക​രാ​കാ​ന്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡും സെ​റ്റും നി​ര്‍​ബ​ന്ധ​മാ​ണ്. ഫോ​ണ്‍: 0468 2220799.

Pathanamthitta

ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള ഇ​ന്നു മു​ത​ല്‍ കൊ​ടു​മ​ണ്ണി​ല്‍

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള ഇ​ന്ന് കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ക്കും. രാ​വി​ലെ പ​ത്തി​ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 11 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 4000 ഓ​ളം കാ​യി​കതാ​ര​ങ്ങ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 138 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഇ​ന്നു​രാ​വി​ലെ 1500 മീ​റ്റ​ര്‍ ഓ​ട്ടമ​ത്സ​ര​ത്തോ​ടു​കൂ​ടി കാ​യി​കമേ​ളയ്​ക്കു തു​ട​ക്ക​മാ​കും.

പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാലാ​ണ് തു​ട​ര്‍​ച്ച​യാ​യ വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യം റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ പ്ര​ധാ​ന വേ​ദി​യാ​യി മാ​റു​ന്ന​ത്. ഇ​ത്ത​വ​ണ കാ​യി​ക​മേ​ള പ​ത്ത​നം​തി​ട്ട​യി​ലെ ജി​ല്ലാ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കാ​യി​കപ്രേ​മി​ക​ള്‍. എ​ന്നാ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ന്‍ ഇ​നി മാ​സ​ങ്ങ​ളെ​ടു​ക്കും. ജി​ല്ല​യു​ടെ വി​ദൂ​ര മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​പോ​ലും കു​ട്ടി​ക​ള്‍ കൊ​ടു​മ​ണ്ണി​ലെ​ത്തേ​ണ്ടി​വ​രും. മെ​ച്ച​പ്പെ​ട്ട ട്രാ​ക്കും സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് കൊ​ടു​മ​ണ്ണി​ന്‍റെ നേ​ട്ടം. എ​ന്നാ​ല്‍ ഗാ​ല​റി സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ടാ​കും. മ​ഴ പെ​യ്യു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ കൂ​ട്ടി​ക​ള്‍​ക്കു ക​യ​റിനി​ല്‍​ക്കാ​ന്‍പോ​ലും സൗ​ക​ര്യ​മി​ല്ല.

ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌​ട​ര്‍ ഷീ​ബാ മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സ​മാ​പ​നസ​മ്മേ​ള​നം പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും അ​ബി​ന്‍​വ​ര്‍​ക്കി എം​എ​ല്‍​എ സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ​ഹി​ക്കും.

ഗ്രൗ​ണ്ടി​ല്ല, കാ​യി​കാ​ധ്യാ​പ​ക​രി​ല്ല

കാ​യി​ക​താ​ര​ങ്ങ​ള്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍​ക്ക് പ​രി​ഹാ​ര​മി​ല്ലാ​തെ​യാ​ണ് വീ​ണ്ടു​മൊ​രു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് തു​ട​ക്കംകു​റി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ കാ​യി​കാ​ധ്യാ​പ​ക​രു​ടെ അ​ഭാ​വം കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ 43 സ​ര്‍​ക്കാ​ര്‍, യു​പി സ്‌​കൂ​ളു​ക​ളി​ല്‍ ഒ​രി​ട​ത്തും കാ​യി​ക അ​ധ്യാ​പ​ക​രി​ല്ല.

85 എ​യ്ഡ​ഡ്, യു​പി സ്‌​കൂ​ളു​ക​ളി​ല്‍ ഒ​രി​ട​ത്തു മാ​ത്ര​മാ​ണ് കാ​യി​കാധ്യാ​പ​ക​നു​ള്ള​ത്. ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലും ഇ​തേ അ​വ​സ്ഥ​യാ​ണ്. പ​ല​യി​ട​ത്തും ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​ക​ള്‍ വ​ഴി​പ​ടാ​യി​ട്ടാ​ണ് ന​ട​ന്ന​ത്. മ​റ്റ് അ​ധ്യാ​പ​ക​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചാ​ണ് കാ​യി​ക​മേ​ള ന​ട​ത്തി​യ​ത്. ജി​ല്ല​യി​ല്‍ മെ​ച്ച​പ്പെ​ട്ട ഗ്രൗ​ണ്ടു​ക​ള്‍ ഇ​ല്ലാ​ത്ത​തും ഉ​പ​ജി​ല്ലാ മേ​ള​ക​ള്‍​ക്ക് വേ​ദി ക​ണ്ടെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടാ​യി. ഒ​ട്ടു​മി​ക്ക സ്‌​കൂ​ളു​ക​ള്‍​ക്കും ന​ല്ല ക​ളി​ക്ക​ള​ങ്ങ​ളോ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ല. പൊ​തു​സ്റ്റേ​ഡി​യ​ങ്ങ​ള്‍ പ​ല​തും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ല. പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടു​ക​ളി​ലും കാ​ടു​ വ​ള​ര്‍​ന്നു ക​യ​റി​യി​രി​ക്കു​ക​യാ​ണ്.

Pathanamthitta

പ​രാ​ജ​യ​ത്തെ ല​ഘൂ​ക​രി​ച്ച് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ത് ചെ​റി​യ പ​രാ​ജ​യം മാ​ത്ര​മെ​ന്ന് വി​ല​യി​രു​ത്തി സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി. ഭാ​വി​യി​ല്‍ ചെ​യ്യേ​ണ്ട 17 നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കും. പാ​ർ​ട്ടി ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും വ​ർ​ഗ​ബ​ഹു​ജ​ന സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​വും ശ​ക്ത​മാ​ക്കു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു എ​ബ്ര​ഹാം പ​റ​ഞ്ഞു.

ക​മ്മി​റ്റി​യി​ൽ ത​ർ​ക്ക​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും സം​സ്ഥാ​ന ക​മ്മി​റ്റി ക്ഷ​ണി​താ​വു​മാ​യ വീ​ണാ ജോ​ർ​ജി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​വ​ർ ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ. ​പ​ത്മ​കു​മാ​ർ സ​സ്പെ​ൻ​ഷ​നി​ലാ​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ ക​മ്മി​റ്റി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

പ​ന്ത​ളം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ. ജ്യോ​തി​കു​മാ​റി​നെ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ആ​റു​പേ​രെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​ക്കി. 34 അം​ഗ ക​മ്മി​റ്റി​യി​ൽ എ.​പ​ത്മ​കു​മാ​റി​ന്‍റെ ഒ​ഴി​വി​ലേ​ക്കാ​ണ് ജ്യോ​തി​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഒ​ഴി​വ് നി​ക​ത്തി​യ​തു​മി​ല്ല.

എം.​എ​സ്. രാ​ജേ​ന്ദ്ര​ന്‍, എം. ​അ​നീ​ഷ് കു​മാ​ർ, സ​വി​ത അ​ജ​യ​കു​മാ​ര്‍, ജി​ജി ജോ​ണ്‍ മാ​ത്യു, എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, പ്ര​മോ​ദ് ഇ​ള​മ​ണ്‍ എ​ന്നി​വ​രാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യി​ലെ ക്ഷ​ണി​താ​ക്ക​ൾ. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഒ​ഴി​വ് അ​ടു​ത്ത​വ​ര്‍​ഷ​ത്തെ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു നി​ക​ത്തു​മെ​ന്നാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യ​ത്.

പി​ണ​റാ​യി​ക്കും ഗോ​വി​ന്ദ​നു​മെ​തി​രേ പ്ര​തി​നി​ധി​ക​ള്‍

വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ളി​ലും പെ​രു​മാ​റ്റ​ത്തി​ലു​മു​ള്ള ധാ​ര്‍​ഷ്‌​ട്യം വോ​ട്ട​ര്‍​മാ​രെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് അ​ക​റ്റി​യെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​ക്ക് ത​ളി​പ്പ​റ​മ്പ് സീ​റ്റ് ന​ല്‍​കി​യ​ത് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ൽ തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കി​യെ​ന്നും പ്ര​തി​നി​ധി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

എം. ​വി. ഗോ​വി​ന്ദ​നെ​തി​രേ​യു​ള്ള ന​ട​പ​ടി ശാ​സ​ന​യി​ല്‍ അ​വ​സാ​നി​പ്പി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മാ​യി​രു​ന്നു എ​ന്നും പ്ര​തി​നി​ധി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ. ​പ​ത്മ​കു​മാ​റി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും സം​ര​ക്ഷി​ച്ച​ത് ദോ​ഷ​മാ​യെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. മു​ൻ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പാ​ർ​ട്ടി​ക്ക് വി​ധേ​യ​പ്പെ​ട്ട​ല്ല പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന വി​മ​ർ​ശ​നം അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ​യു​ണ്ടാ​യി.

വി.​ഡി. സ​തീ​ശ​ന്‍റെ ഭ​ര​ണം ആ​ര്‍​എ​സ്എ​സി​നും
ലീ​ഗി​നും വേ​ണ്ടി​യെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍

പ​ത്ത​നം​തി​ട്ട: ഡ​ല്‍​ഹി​യു​ടെ തെ​രു​വു​ക​ളി​ല്‍ പ്ര​തി​പ​ക്ഷം ബി​ജെ​പി​ക്കെ​തി​രേ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും കൂ​ട്ട​രും ബി​ജെ​പി​ക്കു കീ​ഴ​ട​ങ്ങി​ക്ക​ഴി​യു​ക​യാ​ണെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍. സി​പി​എം വി​പു​ലീ​കൃ​ത പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​തീ​ശ​ന്‍ ആ​ര്‍​എ​സ്എ​സ് അ​ജ​ണ്ട​ക​ളു​ടെ പ്ര​യോ​ക്താ​വാ​ണെ​ന്നും അ​തി​നു കേ​ര​ള ജ​ന​ത കീ​ഴ​ട​ങ്ങി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ര്‍​എ​സ്എ​സി​നും ലീ​ഗി​നും വേ​ണ്ടി​യാ​ണ് സ​തീ​ശ​ന്‍റെ ഭ​ര​ണ​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ഭ​ര​ണം കി​ട്ടി​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി മു​ഴു​വ​ന്‍ സ​മ​യം ആ​കാ​ശ​ത്തി​ലാ​ണ്. മ​ന്ത്രി​മാ​ര്‍ വി​ദേ​ശ​യാ​ത്ര​യി​ലും. ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ന്നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ടി​യെ മ​ന​സി​ലാ​ക്കി​യ​തെ​ന്നും ആ ​പാ​ര്‍​ട്ടി​യെ ആ​രു​ടെ​യും മ​ന​സി​ല്‍ നി​ന്ന് മാ​യ്ച്ചു​ക​ള​യാ​ന്‍ ഒ​രു ശ​ക്തി​ക്കും ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​പി. ഉ​ദ​യ​ഭാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി. ജ​യ​രാ​ജ​ന്‍, എം.​വി. ജ​യ​രാ​ജ​ന്‍, രാ​ജു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

പ്ര​ള​യ ദു​രി​ത സ​ഹാ​യം: സ​ര്‍​ക്കാ​ര്‍ വാ​ക്കു​പാ​ലി​ക്ക​ണം

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ഉ​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ വ​ന്‍​നാ​ശ​ന​ഷ്‌​ടം ഉ​ണ്ടാ​യ ജി​ല്ല​യി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ഷി​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ളും ന​ഷ്‌​ട​പ്പെ​ട്ട​ത് ആ​യി​ര​ങ്ങ​ള്‍​ക്കാ​ണ്. സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക് പ്ര​കാ​രം 25,648 കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. 10,000 രൂ​പ വീ​തം ഉ​ട​ന്‍ സ​ഹാ​യം ന​ല്‍​കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. വ്യാ​പാ​രി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളും കൂ​ടു​ത​ല്‍ സ​ഹാ​യ​വും പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഒ​പ്പം മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഒ​ന്നും ന​ല്‍​കി​യി​ല്ലെ​ന്നും പ്ര​ച​രി​പ്പി​ച്ചു.
വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​ത്. 10,000 കൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് 5,000 ആ​ണ് കി​ട്ടി​യ​ത്. അ​തും മു​ഴു​വ​ന്‍ പേ​ര്‍​ക്കും കി​ട്ടി​യു​മി​ല്ല. ഓ​ണ​ക്കാ​ല​ത്തെ ക​ച്ച​വ​ട​ത്തി​നാ​യി ഇ​റ​ക്കി​വ​ച്ച സ്റ്റോ​ക്കാ​ണ് വ്യാ​പാ​രി​ക​ള‍​ക്ക് ന​ഷ്‌​ട​മാ​യ​ത്. അ​വ​ര്‍​ക്ക് 10,000 ഒ​ന്നു​മാ​കി​ല്ലെ​ങ്കി​ലും അ​തു​പോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും യോ​ഗം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ല​ക്ക​യ​റ്റ​വും പൊ​ലി​സ് അ​തി​ക്ര​മ​വും ത​ട​യാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന പ്ര​മേ​യ​വും ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം

വ​ന്യ​ജീ​വി ആ​ക്ര​മ​ണം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ജ​ന​ജീ​വി​ത​ത്തി​ന് ത​ട​സ​മാ​കു​ന്ന​താ​യി സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍ ദി​വ​സേ​ന വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കി​ര​യാ​വു​ക​യാ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ വ​ന​നി​യ​മ​വും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​സം​ഗ​ത​യും ഫ​ല​ത്തി​ല്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ രൂ​ക്ഷ​ത വ​ധി​പ്പി​ക്കു​ന്നു.
എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ര്‍​ച്ച​യി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ സ്ഥാ​പി​ച്ച സോ​ളാ​ര്‍ വേ​ലി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. കി​ട​ങ്ങു​ക​ള്‍ മ​ണ്ണു​വീ​ണ് മൂ​ടി. അ​ത് പു​നഃ​സ്ഥാ​പി​ക്കാ​നും ന​ട​പ​ടി​യി​ല്ല. നാ​ട്ടി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും മ​നു​ഷ്യ​നെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന പ​ന്നി​യു​ള്‍​പ്പ​ടെ​യു​ള്ള ജീ​വി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ അ​നു​വ​ദി​ക്കു​ന്ന നി​യ​മം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ തു​ട​ര്‍​ന​ട​പ​ടി​ക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക​കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.

Pathanamthitta

ലോ​ക അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ മു​തി​ര്‍​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

പ​ത്ത​നം​തി​ട്ട: കേ​ര​ള റി​ട്ട​യേ​ര്‍​ഡ് ടീ​ച്ചേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് (കെ​ആ​ര്‍​ടി​സി)​സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക അ​ധ്യാ​പ​ക​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. സ​മ്മേ​ള​നം എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം ​സ​ലാ​ഹു​ദി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ആ​ര്‍​ടി​സി സം​സ്ഥാ​ന​ക​മ്മി​റ്റി ന​ല്‍​കു​ന്ന ആ​ചാ​ര്യ​ശ്രീ പു​ര​സ്‌​കാ​രം ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ സാ​മു​വേ​ലി​നും ഗു​രു​ശ്രേ​ഷ്ഠാ പു​ര​സ്‌​കാ​രം എം. ​ജ​മീ​ലാ ബീ​വി​യ്ക്കും, കെ​ആ​ര്‍​ടി​സി സ്ഥാ​പ​ക​ന്‍ അ​മ്പ​ല​ത്ത​റ ആ​ര്‍ രാ​മ​ച​ന്ദ്ര​ന്‍​നാ​യ​രു​ടെ സ്മ​ര​ണാ​ര്‍​ഥം ദേ​ശീ​യ ബാ​ല​ത​രം​ഗം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ര്‍​മ​ശ്രേ​ഷ്ഠാ പു​ര​സ്‌​കാ​രം കെ​പി​എ​സ്ടി​എ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ മ​ജീ​ദി​നും ച​ട​ങ്ങി​ല്‍ ന​ല്‍​കി ആ​ദ​രി​ച്ചു. കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ടി. ​ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ് അ​ധ്യാ​പ​ക ദി​ന സ​ന്ദേ​ശം ന​ല്‍​കി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ടാ​ട്ട് വാ​സു​ദേ​വ​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി പി ​ഹ​രി​ഗോ​വി​ന്ദ​ന്‍, ജെ. ​ശ​ശി, കെ. ​അ​ബ്ദു​ല്‍​മ​ജീ​ദ്, സി​യ പ്ര​ദീ​പ്, ജി. ​ര​വീ​ന്ദ്ര​ന്‍​നാ​യ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​നി​ല്‍ സി. ​ഉ​ഷ​സ്, ട്ര​ഷ​റാ​ര്‍ കെ. ​ജി. റെ​ജി, പി. ​ജെ. ഗീ​വ​ര്‍​ഗീ​സ്, എ​ന്‍. ശ്രീ​കു​മാ​ര്‍, കെ. ​റ്റി. രേ​ണു​ക, പ്രീ​ത ബി. ​നാ​യ​ര്‍, ജോ​ണ്‍ സാ​മു​വേ​ല്‍, സ​ജി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

ക​ടു​മീ​ന്‍​ചി​റ സ്‌​കൂ​ളി​ന് എം​പി ഫ​ണ്ടി​ല്‍നി​ന്നു വാ​ഹ​നം എ​ത്തി

റാ​ന്നി: എം​പി ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ക​ടു​മീ​ന്‍​ചി​റ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​നു​വ​ദി​ച്ച പു​തി​യ വാ​ഹ​നം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​രോ​ണ്‍ ബി​ജി​ലി പ​ന​വേ​ലി​ല്‍, നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍​കു​മാ​ര്‍, പ്ര​ധാ​നാ​ധ്യാ​പി​ക എം.​ആ​ര്‍. സ​ന്ധ്യാ​കു​മാ​രി, അ​ധ്യാ​പ​ക​രാ​യ ഷൈ​ലു, സ​ന്തോ​ഷ്, സ​ജി​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വാ​ഹ​ന​ത്തി​ന്റെ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി.

സ്‌​കൂ​ളി​ലെ എ​സ്ടി ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ല്‍ നി​ര്‍​ത്ത​ലാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ടി​ച്ചി​പ്പു​ഴ, ചൊ​ള്ള​നാ​വ​യ​ല്‍, മ​ഞ്ഞ​ത്തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 26 വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ സ്‌​കൂ​ളി​ലെ​ത്തി​ക്കു​ക​യും തി​രി​കെ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ വ​രെ ഓ​ടി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യോ​ടു ന​ട​ത്തി​യ അ​ഭ്യ​ര്‍​ഥ​ന​യെ​ത്തു​ട​ര്‍​ന്നാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ്‌​കൂ​ളി​ന് പു​തി​യ വാ​ഹ​നം അ​നു​വ​ദി​ച്ച​ത്.
വാ​ഹ​നം ല​ഭി​ച്ച​തോ​ടെ വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്‌​കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​കും.

Pathanamthitta

പ​ന്ത​ളം വ​ലി​യ​പാ​ല​ത്തി​ല്‍ ന​ട​പ്പാ​ത നി​ര്‍​മി​ക്ക​ണ​മെ​ന്ന് കൊ​ട്ടാ​രം നി​ര്‍​വാ​ഹ​ക സം​ഘം

പ​ന്ത​ളം: വീ​തി കു​റ​ഞ്ഞ പ​ന്ത​ളം വ​ലി​യ​പാ​ല​ത്തി​ല്‍ തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ​ന്ത​ളം കൊ​ട്ടാ​രം. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ ജി​ല്ലാ ക​ള​ക്‌​ട​റോ​ടാ​ണ് കൊ​ട്ടാ​രം നി​ര്‍​വാ​ഹ​ക​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. തു​ട​ര്‍​ന്ന് ക​ള​ക്‌​ട​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് കൈ​പ്പു​ഴ​യി​ലെ പാ​ര്‍​ക്കിം​ഗ് മൈ​താ​ന​ത്ത് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യ​ശേ​ഷം വ​ലി​യ കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ക​യും മ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന തീ​ര്‍​ഥാ​ട​ക​രാ​ണ് ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ട് കൂ​ടു​ത​ലാ​യി അ​നു​ഭ​വി​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ല്‍ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​തൊ​ഴി​വാ​ക്കാ​ന്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ ഒ​രേ​സ​മ​യം പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് മാ​റി​നി​ല്‍​ക്കാ​ന്‍​പോ​ലും ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. പാ​ലം നി​ര്‍​മി​ച്ച കാ​ല​ത്ത് ഉണ്ടാ​യി​രു​ന്ന വീ​തി ഇ​പ്പോ​ള്‍ വാ​ഹ​ന​ത്തി​ര​ക്ക് വ​ര്‍​ധി​ച്ച​തോ​ടെ അ​പ​ര്യാ​പ്ത​മാ​യി. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത് കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് പ​ല​പ്പോ​ഴും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് പാ​ലം മു​റി​ച്ചു​ക​ട​ക്കാ​നാ​കു​ന്ന​ത്.

റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ​പ്പോ​ഴും ക​ഴ​ക്കൂ​ട്ടം മു​ത​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ വ​രെ ന​ട​പ്പാ​ക്കി​യ സു​ര​ക്ഷാ ഇ​ട​നാ​ഴി പ​ദ്ധ​തി​യി​ലും എം​സി റോ​ഡി​ലെ വ​ലി​യ​പാ​ല​ത്തി​ന്‍റെ പ​രി​മി​തി​ക​ള്‍ പ​രി​ഹ​രി​ച്ചി​ല്ല. വീ​തി​യേ​റി​യ റോ​ഡി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ​യും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന സ്ഥി​തി​യാ​ണ്.

പാ​ല​ത്തി​ന് വീ​തി കൂ​ട്ടു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത നി​ര്‍​മി​ക്കു​ന്ന​ത് പ്ര​ശ്‌​ന​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.

സു​ര​ക്ഷാ ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യി പാ​ലം മോ​ടി​പി​ടി​പ്പി​ച്ചെ​ങ്കി​ലും പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കേ​ബി​ളു​ക​ളും പൈ​പ്പു​ക​ളം നീ​ക്കം ചെ​യ്യാ​തെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​ത്തു​ത​ന്നെ നി​ല​നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. പെ​യി​ന്‍റിം​ഗും കൈ​വ​രി​യു​ടെ നി​ര്‍​മാ​ണ​വും ന​ട​ത്തി​യെ​ങ്കി​ലും പൈ​പ്പ് ഇ​പ്പോ​ഴും പാ​ല​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു​ക​യ​റി നാ​ലു​ത​വ​ണ അ​പ​ക​ട​മു​ണ്ടാ​യ​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു. പാ​ല​ത്തി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി കാ​ല്‍​ന​ട​യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​സ്ടി​പി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും നാ​ട്ടു​കാ​ര്‍​ക്ക് ല​ഭി​ച്ച മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു. അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Pathanamthitta

രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ അ​റ​സ്റ്റി​ല്‍ പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ ഗ്യാ​നേ​ഷ്‌​കു​മാ​ര്‍, ന​രേ​ന്ദ്ര​മോ​ദി​യു​ടെ തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ അ​റ​സ്റ്റു ചെ​യ്ത് പീ​ഡി​പ്പി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ന്‍റെ​യും യോ​ഗ​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​സ്‌​ഐ​ആ​റി​ന്‍റെ മ​റ​വി​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വോ​ട്ട​ര്‍​മാ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്നും വെ​ട്ടി​മാ​റ്റി ന​രേ​ന്ദ്ര​മോ​ദി​ക്ക് അ​ധി​കാ​ര​ത്തി​ന്‍റെ പ​ര​വ​താ​നി വി​രി​ക്കു​ന്ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ രാ​ജ്യ​ത്തോ​ടും ജ​ന​ങ്ങ​ളോ​ടും മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

റെ​നീ​സ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന്‍​രാ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദീ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​സു​രേ​ഷ്‌​കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സു​നി​ല്‍ എ​സ്. ലാ​ല്‍, സ​ജി കൊ​ട്ട​ക്കാ​ട്, റോ​ഷ​ന്‍ നാ​യ​ര്‍, സി​ന്ധു അ​നി​ല്‍, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, എ​സ്, വി. ​പ്ര​സ​ന്ന​കു​മാ​ര്‍, എ​ലി​സ​ബ​ത്ത് അ​ബു, നേ​താ​ക്ക​ളാ​യ ര​ജ​നി പ്ര​ദീ​പ്, നാ​സ​ര്‍ തോ​ണ്ട​മ​ണ്ണി​ല്‍, പി ​കെ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​ന്നി​യി​ല്‍
കോ​ന്നി: ലോ​ക​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി​യെ​യും, കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ നേ​താ​ക്ക​ന്മാ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ന്നി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ​പി​സി​സ​അം​ഗം മാ​ത്യു കു​ള​ത്തി​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ദീ​നാ​മ്മ റോ​യ്, പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍, ഏ​ബ്ര​ഹാം വാ​ഴ​യി​ല്‍, റോ​ജി ഏ​ബ്ര​ഹാം, ശ്യാം ​എ​സ.് കോ​ന്നി, എ​സ്. ഡി. ​ഷാ​ജി കു​മാ​ര്‍, ഐ​വാ​ന്‍ വ​ക​യാ​ര്‍, സി. ​കെ. ലാ​ലു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
തി​രു​വ​ല്ല​യി​ല്‍
തി​രു​വ​ല്ല: രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തിയ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും യോ​ഗ​വും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നു വി. ​ഈ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് പാ​ലി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. ജ​യ​കു​മാ​ര്‍, സെ​ബാ​സ്റ്റ്യ​ന്‍ കാ​ടു​വെ​ട്ടൂ​ര്‍, സ​ജി എം.​മാ​ത്യു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജേ​ഷ് മ​ല​യി​ല്‍, ശ്രീ​ജി​ത്ത് മു​ത്തൂ​ര്‍, ലാ​ല്‍ ന​ന്ദാ​വ​നം, ബി​ജി​മോ​ന്‍ ചാ​ലാ​ക്കേ​രി, ടോ​ണി ഇ​ട്ടി, ലേ​ഖ പ്ര​ദീ​പ്, എ.​ജി. ജ​യ​ദേ​വ​ന്‍, റെ​ജി മ​ണ​ലി​ല്‍, രാ​ജ​ന്‍ തോ​മ​സ്, ജേ​ക്ക​ബ് വ​ര്‍​ഗീ​സ്, ജാ​സ് പോ​ത്ത​ന്‍, ശാ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കൊ​റ്റ​നാ​ട്ട്
കൊ​റ്റ​നാ​ട്: രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൊ​റ്റ​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും യോ​ഗ​വും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് പാ​ല​യ്ക്കാ​മ​ണ്ണി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സ​തീ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഴു​മ​റ്റൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​കെ. മോ​ഹ​ന്‍​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​കെ. സു​നി​ത, ബി​സി തോ​മ​സ്, കെ.​കെ. അ​നി​ല്‍​കു​മാ​ര്‍, സ​ജ​ന്‍ വാ​ഹ​പ്ലാ​ക്ക​ല്‍, ജി​ജോ കെ. ​ജോ​ര്‍​ജ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍. സു​ഗ​ത​ന്‍, ജോ​ബി​ന്‍ കോ​ട്ട​യി​ല്‍, ഷൈ​ജു കൂ​ട​ത്തി​നാ​ലി​ല്‍, നി​ഷാ​ദ് മാ​ഠ​ത്തു​മു​റി, സ​തീ​ഷ് വൃ​ന്ദാ​വ​നം, ശ്യം ​കൃ​ഷ്ണ​ന്‍, ശ്രീ​വി​ദ്യ രാ​ജേ​ഷ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

കു​ള​ന​ട ടൗ​ണി​ല്‍ ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം

പ​ന്ത​ളം: കു​ള​ന​ട ടൗ​ണി​ല്‍ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം ന​ട​പ്പാ​ക്കും. ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ന്ന​തി​നും റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര കൂ​ടു​ത​ല്‍ സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കു​ന്ന​തി​നു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ചേ​ര്‍​ന്ന ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

എം​സി റോ​ഡി​ല്‍ മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി ക​വ​ല മു​ത​ല്‍ മ​ത്സ്യമാ​ര്‍​ക്ക​റ്റ് ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ടം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്കും. ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​ന്ന രീ​തി​യി​ലു​ള്ള ക​ച്ച​വ​ട​വും റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും കൂ​ടു​ത​ല്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എം​സി റോ​ഡി​ല്‍ ക​ച്ച​വ​ടം നി​രോ​ധി​ച്ചി​രി​ക്കു​ന്നു എ​ന്ന ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും. തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മാ​നു​സൃ​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല പൊ​ലി​സി​നു ന​ല്‍​കും.

എം​സി റോ​ഡി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ളു​ടെ സ്റ്റോ​പ്പ് നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ട് മാ​റ്റി സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ​ന്ത​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ളു​ടെ സ്റ്റോ​പ്പ് നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ന്‍റെ തെ​ക്കേ ക​വാ​ട​ത്തി​ന് സ​മീ​പ​ത്തേ​ക്ക് മാ​റ്റും. ബ​സു​ക​ള്‍ നി​ര്‍​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ പ്ര​ധാ​ന റോ​ഡി​ലെ ഗ​താ​ഗ​തത​ട​സം കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ള്‍ രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത​ളം പൊലി​സ് എ​സ്എ​ച്ച്ഒ എ​സ്. അ​ബി​ന്‍ പ്ര​സാ​ദ്, ഇ​ല​വും​തി​ട്ട പൊ​ലി​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​എം​വി​ഐ സെ​ബാ​സ്റ്റ്യ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ര്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ള്‍​പ്പ​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Pathanamthitta

ക​നാ​ലി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്നു; വെ​ള്ള​ക്കു​ള​ങ്ങ​ര​യി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കും

അ​ടൂ​ര്‍: പു​ന്ത​ല​പ്പ​ടി, വെ​ള്ള​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്തെ ക​നാ​ലി​ല്‍ വീ​ണ്ടും ശൗ​ചാ​ല​യ മാ​ലി​ന്യം ത​ള്ളി. മു​മ്പും നി​ര​വ​ധി ത​വ​ണ മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന സ്ഥ​ല​ത്താ​ണ് വീ​ണ്ടും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ മാ​ലി​ന്യ​നി​ക്ഷേ​പം. ദു​ര്‍​ഗ​ന്ധം രൂ​ക്ഷ​മാ​യ​തോ​ടെ സ​മീ​പ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ലാ​ണ്. വീ​ടി​നു​ള്ളി​ല്‍ പോ​ലും ഇ​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നേ​ര​ത്തേ പ​തി​വാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ശൗ​ചാ​ല​യ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. ഇ​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലെ കി​ണ​ര്‍​വെ​ള്ള​ത്തി​ല്‍ കോ​ളി​ഫോം ബാ​ക്‌ടീരി​യ​യു​ടെ അ​സാ​ധാ​ര​ണ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ന്‍ പു​ന്ത​ല​പ്പ​ടി ഭാ​ഗ​ത്ത് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ത​ര​ക​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. അ​ജി​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​മ​ല​ഗ്രാ​മം (മാ​ലി​ന്യ​മു​ക്ത കേ​ര​ളം) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മി​ഷ​ന്‍റെ ഗ്രാ​ന്‍റ് ഉ​പ​യോ​ഗി​ക്കും. കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​മ്മി​റ്റി തീ​രു​മാ​നം ഉ​ട​ന്‍ കൈ​ക്കൊ​ള്ളു​മെ​ന്നും പ​ദ്ധ​തി എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ത​ര​ക​ന്‍ പ​റ​ഞ്ഞു.

Pathanamthitta

ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​ല്‍ കാ​ഴ്ച നേ​ത്ര​ദാ​ന​സേ​ന

റാ​ന്നി: ര​ണ്ടു പ​തി​റ്റാ​ണ്ട് മു​മ്പ് രൂ​പ​മെ​ടു​ത്ത കാ​ഴ്ച നേ​ത്ര​ദാ​ന​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​ന്ധ​ത പൂ​ര്‍​ണ​മാ​യും തു​ട​ച്ചു​നീ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​ഴ്ച നേ​ത്ര​ദാ​ന​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം. അ​തി​നാ​യി ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു.

ച​ല​ച്ചി​ത്ര ന​ട​ന്‍​മാ​രാ​യ ക​മ​ല​ഹാ​സ​ന്‍, മ​മ്മു​ട്ടി , ത​മി​ഴ് നോ​വ​ലി​സ്റ്റ് ചാ​രു നി​വേ​ദി​ത, മ​ല​ങ്ക​ര ക്‌​നാ​നാ​യ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ കു​റി​യാ​ക്കോ​സ് മാ​ര്‍ ഇ​വാ​നി​യോ​സ്, കു​റി​യാ​ക്കോ​സ് മാ​ര്‍ ഗ്രി​ഗോ​റി​യോ​സ്, യാ​ക്കോ​ബാ​യ സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​ഗീ​വ​റു​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ, ഓ​ര്‍​ത്ത​ഡോ​ക്‌​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഡോ.​സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം, മ​ജീ​ഷ്യ​ന്‍ സാ​മ്രാ​ജ്, നി​ര​വ​ധി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍ അ​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള ആ​ളു​ക​ള്‍ മ​ര​ണ​ശേ​ഷം ക​ണ്ണു​ക​ള്‍ ദാ​നം ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​രാ​യി കാ​ഴ്ച നേ​ത്ര​ദാ​ന സേ​ന​യ്‌​ക്കൊ​പ്പ​മു​ണ്ട്.

2005 ഫെ​ബ്രു​വ​രി​യി​ല്‍ രൂ​പീ​കൃ​ത​മാ​യ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം മൂ​ലം മ​ര​ണ​ശേ​ഷം ക​ണ്ണു​ക​ള്‍ ദാ​ന​മാ​യി ന​ല്‍​കാ​ന്‍ ത​യ്യാ​റാ​യി 8967 അം​ഗ​ങ്ങ​ളു​ണ്ടെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. കാ​ഴ്ച​യി​ല്‍ അം​ഗ​മാ​യി മ​ര​ണ​മ​ട​ഞ്ഞ 15 പേ​രു​ടെ ക​ണ്ണു​ക​ള്‍ കാ​ഴ്ച പ​രി​മി​തി​യു​ണ്ടാ​യി​രു​ന്ന 30 പേ​ര്‍​ക്ക് ഇ​തി​നോ​ട​കം വെ​ളി​ച്ച​മേ​കു​ന്നു​ണ്ട്.

കാ​ഴ്ച​യി​ലെ അം​ഗ​ങ്ങ​ള്‍ മ​ര​ണ​മ​ട​യു​മ്പോ​ള്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന്ധ​താ നി​വാ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്‌​ട​ര്‍​മാ​രു​ടെ സം​ഘം മൂ​ന്നു മ​ണി​ക്കൂ​റി​ന​കം വീ​ട്ടി​ലോ ആ​ശു​പ​ത്രി​യി​ലോ എ​ത്തി നേ​ത്ര​പ​ട​ലം ശേ​ഖ​രി​ച്ച് സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്ക് ന​ല്‍​കും. അ​വി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കാ​ഴ്ച പ​രി​മ​തി​യു​ള്ള മ​നു​ഷ്യ​ര്‍​ക്ക് മു​ന്‍​ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി കാ​ഴ്ച ന​ല്‍​കും. കാ​ഴ്ച​യി​ല്‍ അം​ഗ​മാ​കാ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സി​ല്ല. ക​ണ്ണു​ക​ള്‍ ദാ​ന​മാ​യി ന​ല്‍​കാ​ന്‍ ത​യാ​റു​ള്ള ഏ​തൊ​രാ​ള്‍​ക്കും സൗ​ജ​ന്യ​മാ​യി കാ​ഴ്ച​യി​ല്‍ അം​ഗ​മാ​കാം.

നി​ര​വ​ധി സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും കാ​ഴ്ച നേ​ത്ര​ദാ​ന സേ​ന നേ​തൃ​ത്വം ന​ല്‍​കി വ​രു​ന്നു. കോ​ളേ​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നേ​ത്ര​ദാ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍, സെ​മി​നാ​റു​ക​ള്‍ ഇ​വ സം​ഘ​ടി​പ്പി​ക്കു​ന്നു.
ച​ല​ച്ചിത്ര സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി ചെ​യ​ര്‍​മാ​നും കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ മു​ന്‍ അം​ഗം കൂ​ടി​യാ​യ റോ​ഷ​ന്‍ റോ​യ് മാ​ത്യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ക​മ്മി​റ്റി​യാ​ണ് കാ​ഴ്ച​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. www.kazhcha .org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യോ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം ന​ല്‍​കാം.

എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ന്ധ​താ​നി​വാ​ര​ണ സ​മി​തി​യു​മാ​യി ചേ​ര്‍​ന്നാ​ണ് കാ​ഴ്ച​യു​ടെ പ്ര​വ​ര്‍​ത്ത​നം. ഇ​ങ്ങ​നെ ഇ​തേ​വ​രെ 30 പേ​ര്‍​ക്കാ​ണ് കാ​ഴ്ച ന​ല്‍​കാ​നാ​യ​ത്. മ​ധു​ര അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള​മെ​മ്പാ​ടും സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​മ്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. 131 ക്യാ​മ്പു​ക​ളി​ലാ​യി ഇ​തു​വ​രെ 96,143 പേ​ര്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും 29,114 പേ​ര്‍​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര ക്രി​യ​യും ന​ട​ത്തി​യ​താ​യി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ഷ​ന്‍ റോ​യി മാ​ത്യു പ​റ​ഞ്ഞു.

Pathanamthitta

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ര്‍​ക്കു​ന്നു: സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റ സ്വ​കാ​ര്യ​കു​ത്ത​ക​ക​ളോ​ടു​ള്ള താ​ത്പ​ര്യ​വും സ്‌​നേ​ഹ​വും​മൂ​ലം പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ വ​ള​രു​വാ​ന്‍ അ​നു​വ​ദി​ക്കാ​തെ ത​ക​ര്‍​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍.

ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് നാ​ഷ​ണ​ല്‍ പോ​സ്റ്റ​ല്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (എ​ഫ്്എ​ന്‍​പി​ഒ) കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ലാ ഡി​വി​ഷ​ണ​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ള​രെ മാ​തൃ​കാ​പ​ര​വും അ​ഭി​മാ​ന​ക​ര​വു​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച രാ​ജ്യ​ത്തെ പോ​സ്റ്റ​ല്‍, ടെ​ലി​കോം മേ​ഖ​ല​ക​ളെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​വാ​നു​ള്ള നീ​ക്ക​മാ​ണ് ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും ഇ​തി​നെ​തി​രേ ഈ ​മേ​ഖ​ല​ക​ളി​ലെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെയും അ​ണി​നി​ര​ത്തി ശ​ക്ത​മാ​യി പ്ര​തി​രോ​ധം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.

പോ​സ്റ്റ​ല്‍ സ​ര്‍​ക്കി​ള്‍ പ്ര​സി​ഡ​ന്‍റ് ജോ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ഡി​വി​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി വി. ​ഹ​രി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി സ​ര്‍​ക്കി​ള്‍ സെ​ക്ര​ട്ട​റി എ​സ്.​എ​ന്‍. സോ​ണി, വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നു പി. ​ബേ​ബി, കെ.​ജി. മ​നു, ആ​ല്‍​ബ​ര്‍​ട്ട് ജോ​സ​ഫ്, അ​ഖി​ല്‍ ജി. ​ജ​യി​സ​ണ്‍, സു​നി​ല്‍ സോ​മ​ശേ​ഖ​ര​പി​ള്ള, എ​സ്. അ​നീ​ഷ്, പി.​ആ​ര്‍. ഹ​രി​കൃ​ഷ്ണ​ന്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് സ​മ​ഗ്ര ഇ​ട​പെ​ട​ല്‍ വേ​ണം: ജി​ല്ലാ ക​ള​ക്‌​ട​ര്‍

പ​ത്ത​നം​തി​ട്ട: വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ല ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ യൂ​ണി​റ്റി​ന്‍റെ ഔ​വ​ര്‍ റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി ടു ​ചി​ല്‍​ഡ്ര​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​വ​ങ്ങ​ള്‍ എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ആ​ന്‍​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ആ​ര്‍​സി നോ​ഡ​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കും സൈ​ക്കോ സ്‌​കൂ​ള്‍ കൗ​ണ്‍​സ​ലേ​ഴ്‌​സി​നും ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യി ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി പ​ത്ത​നം​തി​ട്ട മാ​ര്‍ യൗ​സേ​ബി​യോ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ചു.
കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും വീ​ഡി​യോ, പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും ജി​ല്ലാ ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദ്ദീ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫിസ​ര്‍ പി. ​എ​സ്. ത​സ്‌​നീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ന കെ. ​സു​ഭാ​ഷ്, ജു​വ​നൈ​ല്‍ ജ​സ്റ്റീസ് അം​ഗം ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍, ഐ​സി​ഡി​എ​സ് വി​ഭാ​ഗം പ്രോ​ഗ്രാം ഓ​ഫിസ​ര്‍ നീ​ത ദാ​സ്, ജി​ല്ല ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ ഓ​ഫീ​സ​ര്‍ എ​സ്. ഫെ​ബ്‌​ന റ​ഹീം, ഒ​ആ​ര്‍​സി സൈ​ക്കോ​ള​ജി​സ്റ്റ് ആ​ര്‍. ആ​ന്‍​സി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ല ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ ഓ​ഫീ​സ​ര്‍ എ​സ. ഫ​ബ്‌​ന റ​ഹീം, ചൈ​ല്‍​ഡ് ഹെ​ല്‍​പ്പ് ലൈ​ന്‍ കൗ​ണ്‍​സ​ല​ര്‍ വി.എ​സ്. അ​നൂ​ബ് രാ​ജ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

Pathanamthitta

കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്‌​ടം

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ കോ​ന്നി അ​രൂ​വാ​പ്പു​ലം, ക​ല്ലേ​ലി ഭാ​ഗ​ങ്ങ​ളി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്‌​ടം. ഏ​ത്ത​വാ​ഴ കൃ​ഷി​ക്കാ​ണ് ന​ഷ്‌​ടം ഏ​റെ​യും. അ​രു​വാ​പ്പു​ലം ക​ല്ലേ​ലി​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ തോ​ട്ട​ത്തി​ല്‍ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ ന​ശി​ച്ചു. കു​ല​ച്ച വാ​ഴ​ക​ളാ​ണ് ഏ​റെ​യും ന​ഷ്‌​ട​പ്പെ​ട്ട​ത്. ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്‌​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ​മീ​പ​ത്തും നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് കൃ​ഷി​നാ​ശ​മു​ണ്ടാ​യി. കാ​റ്റി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു. പി​എം റോ​ഡി​ല്‍ റാ​ന്നി​ക്കു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മ​രം ക​ട​പു​ഴ​കി​യി​രു​ന്നു.

ക​ന​ത്ത മ​ഴ​യി​ല്‍ പ​ല​യി​ട​ത്തും മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണും ന​ഷ്‌​ട​മു​ണ്ടാ​യി. വാ​ള​ക്കു​ഴി - കൊ​ട്ടി​യ​മ്പ​ലം റോ​ഡ​രി​കി​ല്‍ വെ​ടി​ക്കാ​ട്ടി​ല്‍ സ്റ്റാ​ന്‍​ലി​യു​ടെ മ​തി​ല്‍ ഇ​ടി​ഞ്ഞു റോ​ഡി​ലേ​ക്ക് വീ​ണു.

Pathanamthitta

തെ​ങ്കാ​ശി-​കു​മ​ളി-​തേ​നി ഹൈ​വേ വി​ക​സ​നം; സാ​ധ്യ​ത പ​രി​ശോ​ധി​ക്കും

കോ​ന്നി: തെ​ങ്കാ​ശി-​പു​ന​ലൂ​ര്‍-​കോ​ന്നി-​കു​മ​ളി-​തേ​നി പാ​ത വി​ക​സ​നം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ കോ​ന്നി​യ​ട​ക്ക​മു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. പാ​ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി സ​ര്‍​ക്കാ​രി​ന്‍റെ​യും കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ഗ്രീ​ന്‍ ന​ഗ​ര്‍ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച നി​വേ​ദ​ന​ത്തി​ന് മ​റു​പ​ടി​യാ​യി കൊ​ല്ലം പി​ഡ​ബ്ല്യു​ഡി എ​ന്‍​എ​ച്ച് വി​ഭാ​ഗം ന​ല്‍​കി​യ ക​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യ​വും തു​ട​ര്‍​ന​ട​പ​ടി​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മ​ല​യോ​ര മേ​ഖ​ല​യ്ക്കും വ​ന്‍ നേ​ട്ടം ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. ഏ​ക​ദേ​ശം 270.70 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പാ​ത​യു​ടെ വി​ക​സ​നം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഉ​ണ്ടാ​കു​ന്ന പ്ര​ധാ​ന നേ​ട്ട​ങ്ങ​ളി​ല്‍ കോ​ന്നി​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് വ​ലി​യ ഉ​ണ​ര്‍​വേ​കും. കോ​ന്നി വ​ഴി ക​ട​ന്നു​പോ​കു​ന്ന പാ​ത ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്രാ​മാ​ര്‍​ഗ​മൊ​രു​ക്കും. പാ​ത സം​ബ​ന്ധി​ച്ച തു​ട​ര്‍​ന​ട​പ​ടി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

നി​ല​വി​ല്‍ കോ​ന്നി അ​ട​ക്ക​മു​ള്ള റൂ​ട്ടി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളു​ടെ വീ​തി​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തു​ട​ര്‍​ന്നു​ള്ള വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​മാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് പി​ഡ​ബ്ല്യു​ഡി വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നാ​യി ക​ത്തി​ന്‍റെ പ​ക​ര്‍​പ്പു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം ആ​ര്‍​ഒ നോ​ര്‍​ത്ത് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​സ് കൊ​ട്ടാ​ര​ത്തി​ന് ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

Pathanamthitta

നേ​താ​ക്ക​ൾക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം

പ​ത്ത​നം​തി​ട്ട: എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യ​കാ​ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ദ്വി​ദി​ന സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​നു തു​ട​ക്ക​മാ​യി. സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യോ​ഗം.

പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​കെ. ബി​ജു, പി.​രാ​ജീ​വ്, വി.​എ​ന്‍. വാ​സ​വ​ന്‍, എം.​വി. ജ​യ​രാ​ജ​ന്‍, പി.​ജ​യ​രാ​ജ​ന്‍, സ​ജി ചെ​റി​യാ​ന്‍, കേ​ന്ദ്ര ക​മ്മ​ിറ്റിയം​ഗം ഡോ. ​തോ​മ​സ് ഐ​സ​ക്ക്, മു​ന്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, നേ​താ​ക്ക​ളാ​യ കെ.​പി. ഉ​ദ​യ​ഭാ​നു, പി. ​ബി. ഹ​ര്‍​ഷ​കു​മാ​ര്‍, ടി. ​ഡി. ബൈ​ജു, ആ​ര്‍. സ​ന​ല്‍ കു​മാ​ര്‍, ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, കോ​മ​ളം അ​നി​രു​ദ്ധ​ന്‍, ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, കെ. ​അ​ന​ന്ത​ഗോ​പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വേ​ദി​യി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജി​ല്ല​യി​ലെ നാ​ല് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളും എ​ല്‍​ഡി​എ​ഫി​നു ന​ഷ്‌​ട​മാ​യ​തും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ​രാ​ജ​യ​വു​മാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്ത​ത്. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നേ​താ​ക്ക​ളു​ടെ​മേ​ല്‍ കെ​ട്ടി​വ​ച്ചു​കൊ​ണ്ടാ​ണ് പ​ല​രും പ്ര​സം​ഗി​ച്ച​ത്. ഏ​രി​യ​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടു​ക​ളും പ്ര​തി​നി​ധി​ക​ള്‍ അ​ക്ക​മി​ട്ട് നി​ര​ത്തി. പി​ണ​റാ​യി വി​ജ​യ​ന്‍റെ ശൈ​ലി​യെ​യും ചോ​ദ്യം ചെ​യ്തു. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രേ​യും രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ണ്ടാ​യി. പ​രാ​ജ​യ​ത്തി​നു​ശേ​ഷം പാ​ര്‍​ട്ടി വേ​ദി​ക​ളി​ല്‍ നി​ന്നും വീ​ണാ ജോ​ര്‍​ജ് വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മൂ​ന്നാം സ്ഥാ​ന​ത്താ​യ​തും ച​ര്‍​ച്ച​യി​ലെ​ത്തി. കോ​ന്നി​യി​ല്‍ ക​ഷ്‌​ടി​ച്ചു ക​ട​ന്നു​കൂ​ടി​യെ​ങ്കി​ലും വോ​ട്ടു​ക​ളി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ജി​ല്ലാ സെ​ക്ര​ട്ട​റി സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളെ അ​ടൂ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള​വ​ര്‍ വി​മ​ര്‍​ശി​ച്ചു. രാ​ജു ഏ​ബ്ര​ഹാം ചു​മ​ത​ല​യേ​റ്റ​ശേ​ഷ​മാ​ണ് പാ​ര്‍​ട്ടി​ക്ക് ക​ന​ത്ത പ​രാ​ജ​യം നേ​രി​ടേ​ണ്ടി​വ​രു​ന്ന​തെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ക്ഷം. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ട്ടി​ക​യി​ലാ​യ എ. ​പ​ത്മ​കു​മാ​റി​നെ പാ​ര്‍​ട്ടി സം​ര​ക്ഷി​ച്ചു നി​ര്‍​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മ​വും വി​മ​ര്‍​ശ​ന​ത്തി​നി​ട​യാ​ക്കി. ച​ര്‍​ച്ച ഇ​ന്നും തു​ട​രും.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യ തി​രി​ച്ച​ടി
ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട​ണം: വി​ജ​യ​രാ​ഘ​വ​ന്‍

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് ന​ല്ല തി​രി​ച്ച​ടി നേ​രി​ട്ടു​വെ​ന്നും ഇ​തു ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട​ണ​മെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍. സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തു സ്വാ​ധീ​നം ഉ​ണ്ടാ​ക്കാ​നാ​കാ​ത്ത കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നു. ജ​ന​സ്വാ​ധീ​ന​മു​ള്ള സി​പി​എം നേ​താ​ക്ക​ള്‍ തോ​റ്റു. സി​പി​എ​മ്മി​ന്‍റെ ക​രു​ത്തും ബ​ല​ഹീ​ന​ത​യും ച​ര്‍​ച്ച ചെ​യ്യ​ണം. പ​രി​മി​തി​ക​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ ഉ​ള്‍​പാ​ര്‍​ട്ടി ച​ര്‍​ച്ച ന​ട​ക്ക​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ​യും വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ കോ​ടി​ക്ക​ണ​ക്കി​നു ആ​ളു​ക​ളെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്നു നീ​ക്കി. ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ക​മ്മി​ഷ​ന്‍ ഉ​ണ്ടാ​ക്കി​യ​ത്. ചെ​റു​ത്തു നി​ല്പി​നു വേ​ഗം വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന​ത് പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു.

സി​പി​എ​മ്മി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ട​ല്‍ രാ​ഷ്‌​ട്രീ​യ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. പി​ണ​റാ​യി​യെ കൈ​ക്കൂ​ലി കേ​സി​ല്‍ പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു. സേ​വ​നം കൊ​ടു​ത്ത​തി​നാ​ണ് പി​ണ​റാ​യി​യു​ടെ മ​ക​ള്‍​ക്കെ​തിരേ നീ​ങ്ങു​ന്ന​ത്. ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ത ബാ​ധി​ച്ച മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. സു​പ്രീം​കോ​ട​തി​വ​രെ പോ​യി​ട്ടും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഇ​ഡി​ക്ക് രാ​ഷ്‌​ട്രീ​യ​മു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ വേ​ട്ട​യാ​ടാ​ല്‍ എ​ന്ന അ​പ​ക​ട​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ങ്ങു​ന്ന​ത്. ഇ​തി​നു കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രും കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

പി. ​ജെ. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​മാ​പ​നം കു​റി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ക്കു​ന്ന റാ​ലി​യും സ​മ്മേ​ള​ന​വും എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Pathanamthitta

അ​ബാ​ന്‍ മേ​ല്‍​പാ​ലം; ക​രാ​റു​കാ​ര​ന് അ​ന്ത്യ​ശാ​സ​ന​യു​മാ​യി മ​ന്ത്രി ബ​ഷീ​ര്‍

പ​ത്ത​നം​തി​ട്ട: അ​ബാ​ന്‍ മേ​ല്‍​പാ​ല നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​ര​ന് അ​ന്ത്യ​ശാ​സ​ന ന​ല്‍​കി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ ബ​ഷീ​ര്‍. മേ​ല്‍​പാ​ലം നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി മ​ന്ത്രി​യു​ടെ ചേം​ബ​റി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് താ​ക്കീ​തു​ണ്ടാ​യ​ത്.

പ​ണി പൂ​ര്‍​ത്തി​യാ​ക്കു​ന്ന തീ​യ​തി പ്ര​തി​പാ​ദി​ച്ച് ക​രാ​റു​കാ​ര​ന്‍ എ​ഗ്രി​മ​ന്‍റ് എ​ഴു​തി ന​ല്‍​ക​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം ക​രി​മ്പ​ട്ടി​ക​യി​ല്‍ പെ​ടു​ത്തു​മെ​ന്നു​മുള്ള താ​ക്കീ​താ​ണ് മ​ന്ത്രി യോ​ഗ​ത്തി​ല്‍ ന​ല്‍​കി​യ​ത്.
വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ബാ​ന്‍ മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ കാ​ര​ണം പ​ത്ത​നം​തി​ട്ട ന​ഗ​രം സ്തം​ഭ​ന​ത്തി​ലാ​ണെ​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് മ​ന്ത്രി​യു​ടെ ചേം​ബ​റി​ല്‍ യോ​ഗം ചേ​രു​ന്ന​ത്.

നി​ല​വി​ല്‍ 40 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ള്‍ മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​തെ​ന്നും, തു​ട​ര്‍​ന്നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​റു​മാ​സം സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്നും ക​രാ​റു​കാ​ര​ന്‍ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഈ ​ആ​വ​ശ്യ​ത്തെ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ അം​ഗീ​ക​രി​ക്കാ​ന്‍ മാ​ത്ര​മാ​ണ് മ​ന്ത്രി ത​യാ​റാ​യ​ത്.

പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന തീ​യ​തി​യും വ്യ​വ​സ്ഥ​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി എ​ഗ്രി​മെ​ന്‍റ് എ​ഴു​തി ന​ല്‍​ക​ണ​മെ​ന്നും പാ​ലി​ക്കാ​ത്ത പ​ക്ഷം രാ​ജ്യ​ത്ത് ഒ​രി​ട​ത്തും പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത വി​ധം ക​രി​മ്പ​ട്ടി​ക​യി​ല്‍ പെ​ടു​ത്തു​മെ​ന്നുമായി​രു​ന്നു മ​ന്ത്രി​യു​ടെ അ​ന്ത്യ​ശാ​സ​ന. നി​ങ്ങ​ള്‍ നി​ങ്ങ​ളു​ടെ പ​ണി ചെ​യ്യ​ണം എ​ന്നാ​യി​രു​ന്നു കേ​ര​ളാ റോ​ഡ് ഫ​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മ​ന്ത്രി താ​ക്കീ​ത് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ല്‍ റോ​ഡ് ഫ​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​രാ​റു​കാ​ര​നെ പി​ന്തു​ണ​ച്ച് സം​സാ​രി​ച്ച​ത് മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ചി​രു​ന്നു.

അ​തേ സ​മ​യം അ​ബാ​ന്‍ മേ​ല്‍​പാ​ല​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റി​ലും ഡി​സൈ​നി​ലും തു​ട​ക്കം മു​ത​ല്‍ പി​ഴ​വ് ഉ​ണ്ടാ​യെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു. ഡി​സൈ​ന്‍, വ​ര്‍​ക്ക് എ​സ്റ്റി​മേ​റ്റ് എ​ന്നി​വ പു​തു​ക്കാ​നു​ള്ള പ​ദ്ധ​തി​രേ​ഖ ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​രാ​റു​കാ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ഭൂ​മി​യേ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം 17 സി​റ്റിം​ഗ് ന​ട​ത്തി 51 ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ 40 പേ​രെ​യും നേ​രി​ല്‍ ക​ണ്ട് സം​സാ​രി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പ്ര​വൃ​ത്തി​യു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണ്.​ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ അ​ഭി​ന​ന്ദി​ച്ച മ​ന്ത്രി തു​ട​ര്‍​ന്നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ല​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ സ​ര്‍​വീ​സ് റോ​ഡ് 25നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും, മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​ര്‍​ച്ച് 31നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു​മു​ള്ള ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മാ​ണ് മ​ന്ത്രി ന​ല്‍​കി​യി​ട്ടു​ള്ള​ത്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ളാ റോ​ഡ് ഫ​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മെ​ല്ല​പ്പോ​ക്ക് ന​യം സ്വീ​ക​രി​ച്ചാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. അ​ബാ​ന്‍ മേ​ല്‍​പാ​ല നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ മൂ​ന്നാ​മ​ത്തെ യോ​ഗ​മാ​ണ് ചേ​രു​ന്ന​തെ​ന്നും, പ​ത്ത​നം​തി​ട്ട​യ്ക്ക് ന​ല്‍​കു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന സ്വാ​ഗ​താ​ര്‍​ഹ​മെ​ന്നും അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ പ​റ​ഞ്ഞു.

Pathanamthitta

ഐ​ര​വ​ണ്‍ പാ​ലം നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്

കോ​ന്നി: അ​രു​വാ​പ്പു​ലം, ഐ​ര​വ​ണ്‍ ക​ര​ക​ളെ ബ​ന്ധി​പ്പി​ച്ച് അ​ച്ച​ന്‍​കോ​വി​ലാ​റി​നു കു​റു​കെ പു​തി​യ പാ​ല​മെ​ന്ന ചി​ര​കാ​ല സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്. ഐ​ര​വ​ണ്‍ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ വി​ല​യി​രു​ത്തി.

പാ​ല​ത്തി​ന്‍റെ ഒ​മ്പ​ത് തൂ​ണു​ക​ളി​ല്‍ ആ​റി​നെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഗ​ര്‍​ഡ​റു​ക​ള്‍​ക്ക് മു​ക​ളി​ല്‍ ഡ​ക്ക് സ്ലാ​ബു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത് പൂ​ര്‍​ത്തി​യാ​കു​ക​യാ​ണ്. പാ​ല​ത്തി​ന്‍റെ 70 ശ​ത​മാ​നം നി​ര്‍​മാ​ണ ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​യി. ഇ​നി​അ​വ​ശേ​ഷി​ക്കു​ന്ന​ത് ന​ദി​യി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഒ​രു റി​വ​ര്‍ സ്പാ​നി​ല്‍ നി​ന്നും ഐ​ര​വ​ണ്‍ ക​ര​യി​ലേ​ക്കു​ള്ള ര​ണ്ട് ലാ​ന്‍​ഡ് സ്പാ​നി​ലേ​ക്ക് ഗ​ര്‍​ഡ​റു​ക​ള്‍

നി​ര്‍​മി​ക്കു​ക​യും സ്ലാ​ബ് വാ​ര്‍​ക്കു​ന്ന​തി​നു​ള്ള പ​ണി​ക​ളു​മാ​ണ്.
പ​ഞ്ചാ​യ​ത്ത് പ​ടി​യി​ല്‍ നി​ന്നു​ള്ള ബി​എം ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വും ആ​രം​ഭി​ക്കാ​നു​ണ്ട്. നാ​ലു​മാ​സം കൊ​ണ്ട് അ​വ​ശേ​ഷി​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ജ​നു​വ​രി​യി​ല്‍ പാ​ലം തു​റ​ന്നു കൊ​ടു​ക്കാ​ന്‍ ക​ഴ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. അ​പ്പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വും ഉടൻ ആ​രം​ഭി​ക്കും.

പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍, ക​രാ​ര്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും എം​എ​ല്‍​എ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
12.25 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നും ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു​മാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

അ​രു​വാ​പ്പു​ലം, ഐ​ര​വ​ണ്‍ വി​ല്ലേ​ജു​ക​ളെ പാ​ലം വ​ഴി ബ​ന്ധി​പ്പി​ക്കു​മ്പോ​ള്‍ ര​ണ്ടാ​യി നി​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം ഒ​ന്നാ​യി മാ​റും. ഐ​ര​വ​ണ്‍ ഭാ​ഗ​ത്തു​നി​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് കോ​ന്നി ചു​റ്റാ​തെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കൃ​ഷി​ഭ​വ​ന്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്താം. അ​രു​വാ​പ്പു​ലം നി​വാ​സി​ക​ള്‍​ക്ക് വേ​ഗ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കെ​ത്താ​നും പാ​ലം ഉ​പ​ക​രി​ക്കും.

Pathanamthitta

വാ​ര്‍​ധ​ക്യം അ​സ്‌​ത​മ​യ​മ​ല്ല, വി​ള​വെ​ടു​പ്പാ​ണ്: മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: വാ​ര്‍​ധ​ക്യം ജീ​വി​ത​ത്തി​ന്‍റെ അ​സ്‌​ത​മ​യം അ​ല്ലെ​ന്നും വി​ള​വെ​ടു​പ്പാ​ണെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍. രു​പ​ത​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി വ​ര്‍​ഷ​ത്തോ​ടു ചേ​ര്‍​ന്ന്‌ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രി​സ്‌ പ​ള്ളി​യി​ല്‍ ന​ട​ത്തി​യ വി​വാ​ഹ​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രു​ടെ സം​ഗ​മം ത​ണ​ല്‍ 2K26 ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ങ്ങ​ളു​ടെ ക​ഷ്‌​ട​പ്പാ​ടി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും വി​ള​വെ​ടു​പ്പാ​ണ്‌ ഈ ​നാ​ളു​ക​ളി​ലെ നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ത​ല​മു​റ​യു​ടെ​യും അ​ടി​സ്ഥാ​നം. നി​ങ്ങ​ള്‍ കൊ​ണ്ട വെ​യി​ലി​ന്‍റെ ഫ​ല​മാ​ണ്‌ ഇ​ന്ന​ത്തെ സ​മൂ​ഹം. രൂ​പ​ത​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ ത​ന്നെ വി​വാ​ഹ​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​വാ​ന്‍ നി​ങ്ങ​ള്‍​ക്ക്‌ സാ​ധി​ക്കു​ന്ന​ത്‌ ഭാ​ഗ്യ​മാ​ണെ​ന്നും രൂ​പ​താ​ദ്ധ്യ​ക്ഷ​ന്‍ ദ​മ്പ​തി​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു. അ​നേ​കം കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍ ശി​ഥി​ല​മാ​കു​ന്ന ഈ ​കാ​ല​ത്ത്‌ 50 വ​ര്‍​ഷ​ക്കാ​ലം അ​നു​ഗ്ര​ഹ​മാ​യി ജീ​വി​ക്കു​വാ​ന്‍ പ​റ്റി​യ​ത്‌ അ​ത്യു​ന്ന​ത​ന്‍റെ സം​ര​ക്ഷ​ണം കൊ​ണ്ടും കൂ​ദാ​ശ​ക​ളു​ടെ ത​ണ​ലി​ല്‍ നി​ന്ന്‌ ശ​ക്തി സ്വീ​ക​രി​ച്ച​തു​കൊ​ണ്ടു​മാ​ണെ​ന്നും മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന്‌ ദ​മ്പ​തി​ക​ള്‍ ത​ങ്ങ​ളു​ടെ വി​വാ​ഹ​പ്ര​തി​ജ്ഞ ന​വീ​ക​രി​ക്കു​ക​യും കേ​ക്ക്‌ മു​റി​ച്ചു സ​ന്തോ​ഷം പ​ങ്കു​വ​യ്‌​ക്കു​ക​യും ചെ​യ്‌​തു.

തു​ട​ര്‍​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ജി പു​ളി​യം​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ്‌ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ല്‍, ഗ്ലോ​ബ​ല്‍ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് സ​ലോ​മി മ​റ്റ​പ്പ​ള്ളി​യി​ല്‍, പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ്‌ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ്‌ പു​തു​പ​റ​മ്പി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡോ​ണ്‍ മ​റ്റ​ക്ക​ര​ത്തു​ണ്ടി​യി​ല്‍, രൂ​പ​ത ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ർ റോ​സ്‌​മി എ​സ്‌​എ​ബി​എ​സ്‌, ബ്ര​ദ​ര്‍ ആ​ല്‍​ബി പാ​ല​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍ ജൂ​ബി​ലേ​റി​യ​ന്‍​സി​ന്‌ സ​മ്മാ​ന​ങ്ങ​ള്‍ കൈ​മാ​റു​ക​യും ചെ​യ്‌​തു. ജൂ​ബി​ലേ​റി​യ​ന്‍​സി​ന്‍റെ പ്ര​തി​നി​ധി ജോ​സ്‌-​സെ​ലി​ന്‍ ക​ല്ലൂ​ര്‍ ദ​മ്പ​തി​ക​ള്‍ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. മു​ണ്ട​ക്ക​യം, വെ​ളി​ച്ചി​യാ​നി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മു​ക​ളു​ടെ വ്യ​ത്യ​സ്‌​ത പ​രി​പാ​ടി​ക​ള്‍ പ്രോ​ഗ്രാ​മി​ന്‌ ഉ​ണ​ര്‍​വേ​കി. രൂ​പ​ത​യി​ലെ 13 ഫൊ​റോ​നാ​ക​ളി​ല്‍ നി​ന്നു​ള്ള ജൂ​ബി​ലേ​റി​യ​ന്‍​സ്‌ പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ത്തു.

Pathanamthitta

യോ​ഗ​സ്ഥ​ല​ത്ത് മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഒ​റ്റ​യാ​ള്‍ സ​മ​രം

പ​ത്ത​നം​തി​ട്ട: സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ​ക​മ്മ​റ്റി യോ​ഗ​സ്ഥ​ല​ത്ത് പ്ല​ക്കാ​ര്‍​ഡു​മാ​യി മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഒ​റ്റ​യാ​ള്‍ സ​മ​രം. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ർ. സ​ന​ല്‍​കു​മാ​ർ, ഡി​വൈ​എ​ഫ​ഐ മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​നീ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​യ​ര്‍​ത്തി അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ച പ്ല​ക്കാ​ര്‍​ഡു​മാ​യി തി​രു​വ​ല്ല നെ​ടു​മ്പ്രം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​യാ​ളെ പി​ന്നീ​ട് റെ​ഡ് വോ​ള​ന്‍റി​യ​ര്‍​മാ​രും പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് സ്ഥ​ല​ത്തു നി​ന്നും ബ​ല​മാ​യി പു​റ​ത്താ​ക്കി.

വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് സ​മ്മേ​ള​ന സ്ഥ​ല​ത്തേ​ക്ക് ഇ​യാ​ൾ എ​ത്തി​യ​ത്. തി​രു​വ​ല്ല അ​ര്‍​ബ​ന്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​മാ​യ സ​ന​ൽ​കു​മാ​റും അ​നീ​ഷും വാ​യ്പാ ക്ര​മ​ക്കേ​ടി​ലൂ​ടെ ത​ന്‍റെ കു​ടും​ബ​വീ​ടും പു​ര​യി​ട​വും ഭാ​ര്യ​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ഷാ​പ്പും സ്ഥ​ല​വും ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ പ​രാ​തി.

ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജൂ ഏ​ബ്ര​ഹാം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്നും ഇ​തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ വ്യ​ക്ത​മാ​ക്കി. ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ആ​ര്‍. സ​ന​ല്‍​കു​മാ​റും എം.​സി. അ​നീ​ഷും ത​ള്ളി.

Pathanamthitta

രാ​സ​വ​സ്തു ഉ​പ​യോ​ഗം വ്യാ​പ​കം

കോ​ഴ​ഞ്ചേ​രി: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത മീ​ന്‍ വി​ല്പ​ന വ്യാ​പ​കം. മ​ത്സ്യം വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഇ​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ്. മ​ത്സ്യ​വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും യാ​തൊ​രു​വി​ധ പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നി​ല്ല. പ​ഴ​കി​യ മ​ത്സ്യ​മാ​ണ് വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഏ​റെ​യു​മെ​ത്തു​ന്ന​ത്. യാ​തൊ​രു​വി​ധ ലൈ​സ​ന്‍​സു​ക​ളു​മി​ല്ലാ​തെ വ​ഴി​യോ​ര​ങ്ങ​ളി​ലാ​ണ് മ​ത്സ്യ​വി​ല്പ​ന പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു വാ​ങ്ങു​ന്ന മ​ത്സ്യം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യി പ​രാ​തി​ക​ളു​ണ്ട്. എ​ന്നാ​ല്‍ ഇ​തു മ​ത്സ്യം ഉ​പ​യോ​ഗി​ച്ച​തു​മൂ​ല​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ​യും പ​ക്ഷം. മ​ത്സ്യ​ത്തി​ല്‍ രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ മാ​ത്ര​മേ സ്ഥി​രീ​ക​രി​ക്കാ​നാ​കൂ.

ദി​വ​സ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള മ​ത്സ്യ​മാ​ണ് വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഇ​വ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണ് മാ​ര​ക​മാ​യ രാ​സ​വ​സ്തു​ക്ക​ള്‍ പ​ല​തും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഐ​സ് ഇ​ട്ട് സൂ​ക്ഷി​ക്കാ​ന്‍ മാ​ത്ര​മാ​ണ് അ​നു​വാ​ദ​മു​ള്ളൂ.

മീ​ന്‍ വാ​ങ്ങു​മ്പോ​ള്‍ അ​സാ​ധാ​ര​ണ​മാ​യ ഗ​ന്ധം, നി​റ​വ്യ​ത്യാ​സം, അ​മി​ത​മാ​യ തി​ള​ക്കം, മാം​സ​ത്തി​ന്‍റെ അ​സ്വാ​ഭാ​വി​ക​മാ​യ കാ​ഠി​ന്യം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്നും സം​ശ​യം തോ​ന്നു​ന്ന​വ വാ​ങ്ങാ​തി​രി​ക്കു​ക​യാ​ണ് ഉ​ത്ത​മ​മെ​ന്നു​മാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​യു​ന്ന​ത്. മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ന്ന​തെ​ന്ന് ഉ​റ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ​രി​ശോ​ധ​ക​ര്‍​ക്കി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ല്‍ പ​ഴ​കി​യ മ​ത്സ്യം വി​ല്പ​ന ന​ട​ത്തി​യെ​ന്ന പേ​രി​ല്‍ കേ​സെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്.

ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്കും പു​ല്ലു​വി​ല

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ല്‍ മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് ഇ​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി മ​ത്സ്യ​വി​ല്പ​ന ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു​ള്ള​ത്. അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ്യാ​പാ​രം ന​ട​ന്നാ​ല്‍ ആ​ളു​ക​ള്‍​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള മ​ത്സ്യം ല​ഭ്യ​മാ​കും. എ​ന്നാ​ല്‍ വ​ഴി​യോ​ര​ങ്ങ​ളി​ലെ വി​ല്പ​ന​ക്കാ​ര്‍ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​റി​ല്ല. വ​ഴി​യോ​ര​ത്ത് കെ​ട്ടി ഉ​യ​ര്‍​ത്തു​ന്ന താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ലാ​ണ് വി​ല്പ​ന ഏ​റെ​യും. മ​ത്സ്യാ​വ​ശി​ഷ്‌​ട​ങ്ങ​ളും മ​ലി​ന​ജ​ല​വും ഇ​തേ സ്ഥ​ല​ങ്ങ​ളി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങു​ക​യാ​ണ് രീ​തി. ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ മ​ത്സ്യ​വി​ല്പ​ന ന​ട​ത്തു​ന്ന​താ​യു​ള്ള പ​രാ​തി വ്യാ​പ​ക​മാ​ണ്. പ​ല വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ല. അ​വ​ശി​ഷ്‌​ട​ങ്ങ​ള്‍ യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ല്‍ ദു​ര്‍​ഗ​ന്ധ​വും ഈ​ച്ച​ക​ളു​ടെ​യും മ​റ്റു കീ​ട​ങ്ങ​ളു​ടെ​യും ശ​ല്യം വ​ര്‍​ധി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ദേ​ശീ​യ, സം​സ്ഥാ​ന​പാ​ത​യോ​ര​ങ്ങ​ളി​ല്‍ പോ​ലും യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ മ​ത്സ്യ​വി​ല്പ​ന ത​കൃ​തി​യാ​ണ്.

മാ​ലി​ന്യ​ങ്ങ​ള്‍ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ട്ടി​യി​ടു​ന്ന​തും സ​മീ​പ​വാ​സി​ക​ള്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നോ​ടൊ​പ്പം തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും വ​ര്‍​ദ്ധി​ക്കു​ക​യാ​ണ്. സ്റ്റാ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​ക്കും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളോ കാ​ര്‍​ഡു​ക​ളോ ഇ​ല്ലാ​ത്ത​വ​രാ​ണ. ക​യ്യു​റ​ക​ളോ, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ ഇ​വ​ര്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​തും ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ശ​രം​പോ​ലെ വി​ല​യും

പാ​ത​യോ​ര​ങ്ങ​ളി​ല്‍ യാ​തൊ​രു നി​കു​തി​യോ വാ​ട​ക​യോ ന​ല്‍​കാ​തെ വി​ല്പ​ന ന​ട​ത്തു​ന്ന​വ​രും ഫൈ​വ് സ്റ്റാ​ര്‍ മാ​ളു​ക​ളി​ലും ഫി​ഷ് ഹ​ബു​ക​ളി​ലും മ​ത്സ്യ​ത്തി​ന് ഒ​രേ​വി​ല​യാ​ണെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്. പ​ല മ​ത്സ്യ​ങ്ങ​ള്‍​ക്കും ഇ​തി​ല്‍ കൂ​ടു​ത​ല്‍ വി​ല​യും ന​ല്‍​കേ​ണ്ടി​വ​രു​ന്നു. പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ള്‍ കു​റ​ഞ്ഞ​വി​ല​യ്ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന​വ​രു​മു​ണ്ട്. രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ചേ​ര്‍​ത്ത് നാ​ളു​ക​ളാ​യി സൂ​ക്ഷി​ക്കു​ന്ന ഇ​ത്ത​രം മീ​നു​ക​ള്‍ വി​റ്റു പോ​കാ​നാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ വി​ല്‍​പ​ന​ത​ന്ത്രം പ​രീ​ക്ഷി​ക്കു​ന്ന​ത്.

മ​ത്സ്യ​വി​പ​ണി​യി​ല്‍ ആ​രോ​ഗ്യം, ത​ദ്ദേ​ശം, ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പു​ക​ള്‍​ക്ക് ഒ​രേ​പോ​ലെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രാ​രും ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞു നോ​ക്കാ​റി​ല്ല.
ലൈ​സ​ന്‍​സ്, മാ​ലി​ന്യ​സം​സ്‌​ക​ര​ണം, മീ​ന്‍ സൂ​ക്ഷി​ക്കു​ന്ന രീ​തി, വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം, ജീ​വ​ന​ക്കാ​രു​ടെ ശു​ചി​ത്വം തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​താ​ണ് ഉ​പ​ഭോ​ക്താ​ളു​ടെ ആ​വ​ശ്യം.

പ്രി​യം മ​ത്തി​യോ​ട്; വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

കേ​ര​ള തീ​ര​ത്ത് മ​ത്തി​യു​ടെ ല​ഭ്യ​ത വീ​ണ്ടും വ​ര്‍​ധി​ച്ചെ​ങ്കി​ലും വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ആ​കാ​ശ​ത്ത് വൈ​കു​ന്നേ​രം ചെ​മ്മാ​നം കാ​ണു​ന്ന​തോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ട​ല്‍​മീ​നാ​യ മ​ത്തി കൂ​ടു​ത​ലാ​യി ല​ഭ്യ​മാ​കു​ന്ന​തെ​ന്ന് പ​ഴ​മ​ക്കാ​ര്‍ പ​റ​യാ​റു​ണ്ട്. ക​ട​ല്‍ ശാ​ന്ത​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് മാ​ന​ത്ത് ഓ​റ​ഞ്ചു നി​റം കാ​ണി​ക്കു​ന്ന​ത്. ക​ട​ല്‍ ശാ​ന്ത​മാ​കു​മ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത്തി കൂ​ട്ട​മാ​യി​ട്ടാ​ണ് ഈ ​സ​മ​യം നീ​ങ്ങു​ന്ന​ത്. മ​ത്തി​യു​ടെ സാ​ന്നി​ധ്യം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഉ​ണ​ര്‍​വ് പ​ക​രു​ന്ന​താ​ണ്. ഒ​രു കി​ലോ മ​ത്തി​ക്ക് 240 രൂ​പ​യാ​ണ് വി​ല. ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​ത്തി​ക്കു ക്ഷാ​മ​മാ​യ​തോ​ടെ വി​ല 300 ക​ട​ന്നി​രു​ന്നു. പി​ന്നീ​ട് ഇ​ത് താ​ഴ്ന്ന് 240 രൂ​പ​യി​ലെ്തി നി​ല്‍​ക്കു​ക​യാ​ണ്.

ആ​ല​പ്പു​ഴ, നീ​ണ്ട​ക​ര, അ​ഴീ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തീ​ര​ങ്ങ​ളി​ല്‍ വ​ലി​യ തോ​തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ത്തി ല​ഭി​ച്ച​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലെ​യും ടൗ​ണു​ക​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ല്‍ നാ​ളി​കേ​രം ചേ​ര്‍​ത്ത മ​ത്തി​ക്ക​റി​ക്ക് പ്രി​യം ഏ​റി​ത്തു​ട​ങ്ങി. മ​ത്തി​പ്പീ​ര​യും മ​ത്തി വ​റു​ത്ത​യും പ്രാ​യ​മു​ള്ള​വ​രു​ടെ ഇ​ഷ്‌​ട​ഭ​ക്ഷ​ണ​മാ​ണ്. തേ​ങ്ങ ചി​ര​കി​യി​ട്ട് വ​റ്റി​ച്ച് എ​ടു​ക്കു​ന്ന മ​ത്തി​പ്പീ​ര മു​തി​ര്‍​ന്ന ആ​ളു​ക​ളു​ടെ ഇ​ഷ്‌​ട​യാ​ഹാ​ര​മാ​ണ്. കു​ട​മ്പു​ളി​യി​ട്ട മ​ത്തി​ക്ക​റി​യും വെ​ളി​ച്ചെ​ണ്ണ​യി​ല്‍ ക​റി​വേ​പ്പി​ല​യി​ട്ട് വ​റു​ക്കു​ന്ന​തും മു​തി​ര്‍​ന്ന ആ​ളു​ക​ള്‍​ക്ക് പ്രി​യ​ഭ​ക്ഷ​ണ​മാ​ണ്.

മ​ത്സ്യം ക​ഴി​ച്ച് ആ​രോ​ഗ്യം ന​ശി​ക്കു​ന്നു

വി​പ​ണി​യി​ലെ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ള്‍ ഏ​റെ​യും പ​ഴ​കി​യ​താ​ണ്. ഇ​വ​യി​ല്‍ വി​ഷം ക​ല​ര്‍​ന്ന​താ​ണെ​ന്ന ആ​ശ​ങ്ക​യും ജ​ന​ങ്ങ​ള്‍​ക്കു​ണ്ട്. ദി​വ​സ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള മ​ത്സ്യം വി​റ്റു​പോ​കു​ന്ന​തി​ലേ​ക്ക് രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ക്കു​ന്നു​വെ​ന്ന​താ​ണ് ആ​ശ​ങ്ക. പ​ഴ​ക്ക​വും വി​ഷം ക​ല​ര്‍​ന്ന​താ​ണോ​യെ​ന്നും വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തി​നാ​ല്‍ അ​മി​ത​വി​ല വാ​ങ്ങു​ന്ന മ​ത്സ്യ​ങ്ങ​ള്‍ പ​ല​പ്പോ​ഴും ഉ​പ​യോ​ഗി​ക്കാ​നാ​കാ​തെ ന​ശി​പ്പി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്.

ഒ​ന്നി​ല​ധി​കം ദി​വ​സം പ​ഴ​ക്ക​മു​ള്ള മീ​ൻ പ​ല ക​ട​ക​ളി​ലും വി​ല്പ​ന​യ്ക്ക് എ​ത്തു​ന്നു​ണ്ട്. വ​ഴി​യോ​ര വി​ല്പ​ന​ശാ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ ക​യ്യു​റ​ക​ളും മ​റ്റും ധ​രി​ക്കാ​തെ​യാ​ണ് മീ​ന്‍ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​രം​ഗ​ത്ത് ഏ​റെ​യു​ള്ള​ത്. വി​ല്പ​ന കു​റ​യു​ന്ന മീ​നു​ക​ള്‍ അ​ടു​ത്ത​ദി​വ​സം വി​ല​കു​റ​ച്ച് ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ച്ചാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ പ​റ്റി​ക്കു​ന്ന​ത്. യാ​തൊ​രു പ​രി​ശോ​ധ​ന​ക​ളും മ​ത്സ്യ വി​ല്പ​ന സ്റ്റാ​ളു​ക​ളി​ല്‍ ഇ​പ്പോ​ൾ ന​ട​ക്കു​ന്നി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മീ​ന്‍ സ്റ്റാ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ത്തെ പോ​ലും ഹ​നി​ക്കു​ന്ന​താ​ണ് പ​ല​പ്പോ​ഴും മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന പ്ര​തി​ക​ര​ണം.
-ജ്യോ​തി വി. ​നാ​യ​ര്‍, ച​ന്ദ്രാ​ല​യം, പു​ല്ലാ​ട്.

Pathanamthitta

ഓ​ട്ടോ​റി​ക്ഷ മോ​ഷ​ണ​ക്കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍

ച​ങ്ങ​നാ​ശേ​രി: ഓ​ട്ടോ​റി​ക്ഷ മോ​ഷ്‌​ടി​ച്ച് ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് പൊ​ളി​ച്ചു​വി​റ്റ കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്ക​ന്‍ മു​ത്തൂ​ര്‍ കൊ​റ്റ​ത്തോ​ട് കൊ​ച്ചു​ത​ട​ത്തി​ല്‍ സ​രു​ണ്‍ (21), തി​രു​വ​ല്ല കാ​ട്ടൂ​ക്ക​ര വ​ലി​യ​ക​ള​ത്തി​ല്‍ അ​ഭി​ഷേ​ക് (19) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് തി​രു​വ​ല്ല കു​റ്റ​പ്പു​ഴ​യി​ല്‍​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മോ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നാം പ്ര​തി ആ​ദ​ര്‍​ശ് (20) പി​ന്നീ​ടു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

എ​സി റോ​ഡി​ല്‍ മ​ന​യ്ക്ക​ച്ചി​റ​യി​ല്‍ ഷി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദി​യാ​സ്‌​കാ​ര്‍​സ് എ​ന്ന സെ​ക്ക​ൻ​ഡ്ഹാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ഗാ​രേ​ജി​ല്‍ കി​ട​ന്ന ഓ​ട്ടോ​റി​ക്ഷ പ്ര​തി​ക​ള്‍ രാ​ത്രി മോ​ഷ്‌​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28നു ​പു​ല​ര്‍​ച്ചെ 2.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മോ​ഷ​ണ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള പ​രാ​തി​യി​ല്‍ ച​ങ്ങ​നാ​ശേ​രി പൊ​ലി​സ് നൂ​റോ​ളം സി​സി കാ​മ​റ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​ത്.
മോ​ഷ​ണം പോ​യ ഓ​ട്ടോ​റി​ക്ഷ തി​രു​വ​ല്ല വ​രെ ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യ​താ​യി സി​സി​ടി​വി കാ​മ​റ​യി​ല്‍​നി​ന്നു പോ​ലീ​സി​നു വ്യ​ക്ത​മാ​യി. തി​രു​വ​ല്ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മു​ള്ള മു​ന്‍​കാ​ല മോ​ഷ്‌​ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​ണ് മോ​ഷ്‌​ടാ​ക്ക​ളെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തും അ​റ​സ്റ്റു ചെ​യ്ത​തും. 35 ദി​വ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പൊ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മോ​ഷ്‌​ടി​ച്ച ഓ​ട്ടോ​റി​ക്ഷ പ്ര​തി​ക​ള്‍ പൊ​ളി​ച്ചു വി​റ്റെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ​യു​ടെ എ​ന്‍​ജി​നും ബോ​ഡി​യും ക​ണ്ടെ​ടു​ത്തു. അ​ഭി​ഷേ​കും ആ​ദ​ര്‍​ശും പെ​റ്റി​ക്കേ​സു​ക​ളി​ലും സ​രു​ണ്‍ പോ​ക്സോ കേ​സി​ലും പ്ര​തി​യാ​ണ്. പ്ര​തി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സാ​ബു മാ​ത്യു​വി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ഷാ​ദ് സ​ദാ​ന​ന്ദ​ന്‍റെ നേ​ത​ത്വ​ത്തി​ല്‍ സി​ഐ അ​നി​ല്‍ ജോ​ര്‍​ജ്, എ​സ്ഐ അ​ഖി​ല്‍, ജൂ​ഡ്, ക​ലേ​ഷ്, സ​തീ​ഷ് എ​ന്നി​വ​ര​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Pathanamthitta

വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി മാർത്തോമ്മാ കോളജിൽ ത്രി​ഫ്റ്റ് മാ​ര്‍​ക്ക​റ്റ്

തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മാ കോ​ള​ജി​ലെ സാ​മ്പ​ത്തി​ക​ശാ​സ്ത്ര വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന സെ​ക്ക​ന്‍​ഡ് ചാ​ന്‍​സ് കേ​ര്‍​വ് ത്രി​ഫ്റ്റ് മാ​ര്‍​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എ​ക്ക​ണോ​മി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ 2026-27 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ​യും വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യും ചേ​ര്‍​ന്നു നി​ര്‍​വ​ഹി​ച്ചു.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ല്‍ പാ​ഠ്യ​വി​ഷ​യ​ങ്ങ​ളോ​ടൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​വും, സാ​മൂ​ഹി​ക​പാ​രി​സ്ഥി​തി​ക അ​വ​ബോ​ധ​വും ന​ല്‍​കു​ന്ന​തി​ന് ത്രി​ഫ്റ്റ് മാ​ര്‍​ക്ക​റ്റ് പോ​ലെ​യു​ള്ള ആ​ശ​യ​ങ്ങ​ള്‍ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ടി.​കെ. മാ​ത്യു വ​ര്‍​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ട്ര​ഷ​റാ​ര്‍ തോ​മ​സ് കോ​ശി, സാ​മ്പ​ത്തി​ക​ശാ​സ്ത്ര വ​കു​പ്പ് മേ​ധാ​വി ഡോ. ​അ​നൂ​പ് കോ​ശി ജോ​ര്‍​ജ്, സെ​ക്ക​ന്‍​ഡ് ചാ​ന്‍​സ് കേ​ര്‍​വ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​ആ​ന്‍​സി ജോ​ണ്‍, സ്റ്റു​ഡ​ന്‍റ്സ് ക​ണ്‍​വീ​ന​ര്‍ അ​ലീ​ന വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

അ​ടൂ​ർ: ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​താ​ബ്‌​ദി തീം ​പ്ര​കാ​ശ​നം ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​ടൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ന സാ​മു​വ​ൽ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ പ്രീ​തു ജ​ഗ​തി, ശി​ൽ​പ മ​ഹേ​ഷ്, മു​ൻ വി​കാ​രി ജ​ന​റ​ൽ ഫാ. ​ടി.​കെ. മാ​ത്യു, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ഡോ. ഐ​സ​ക് ജി. ​വ​ർ​ഗീ​സ്, വി​കാ​രി ഫാ.​വ​ർ​ഗീ​സ് ജോ​ൺ, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് എം. ​ചാ​ക്കോ, അ​നീ​ഷ് കോ​ശി ജോ​ർ​ജ്, സ​ജേ​ഷ് മാ​ത്യു​സ്, എ.​എം. ജോ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഏ​ബ്ര​ഹാം പി.​തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, സെ​മി​നാ​റു​ക​ൾ,കു​ടും​ബ സം​ഗ​മം, ധ്യാ​ന​യോ​ഗ​ങ്ങ​ൾ,പ​ള്ളി​യു​ടെ പു​ന​രു​ദ്ധാ​ര​ണം, സു​വ​നീ​ർ പ്ര​കാ​ശ​നം എ​ന്നി​വ ന​ട​ത്തും.

Pathanamthitta

തി​രു​മൂ​ല​പു​ര​ത്ത് സി​ഗ്‌​ന​ല്‍ സം​വി​ധാ​നം വേ​ണം

തി​രു​വ​ല്ല: എം​സി റോ​ഡി​ല്‍ തി​രു​മൂ​ല​പു​ര​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി നി​റ​ഞ്ഞ​താ​യി മാ​റി. അ​ഞ്ചി​ല​ധി​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് സ്‌​കൂ​ള്‍ സ​മ​യ​ത്താ​ണ് അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യും. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ദി​വ​സ​വും എ​സി റോ​ഡ് മു​റി​ച്ചു​ക​ട​ക്കേ​ണ്ടി​വ​രു​ന്ന​ത്.

പ്ര​ധാ​ന റോ​ഡി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ നി​ര​ന്ത​രം ക​ട​ന്നു​പോ​കു​ന്ന​തി​നാ​ല്‍ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. സീ​ബ്രാ ക്രോ​സിം​ഗ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​വും റോ​ഡി​ന്‍റെ കാ​ഴ്ച മ​റ​യ്ക്കു​ന്ന വ​ള​വും ഗ​താ​ഗ​ത​ത്തി​ര​ക്കും മൂ​ലം കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. സ്‌​കൂ​ള്‍ വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ല​പ്പോ​ഴും കു​ട്ടി​ക​ളെ കൂ​ട്ട​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ത്തു​ന്ന​ത്.

റോ​ഡ​രി​കി​ലെ അ​ശാ​സ്ത്രീ​യ വാ​ഹ​ന പാ​ര്‍​ക്കിം​ഗും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​വും ഇ​വി​ടെ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ തി​രു​മൂ​ല​പു​രം ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ പൊ​ലി​സ്, ഹോം ​ഗാ​ര്‍​ഡ് എ​ന്നി​വ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​രു​ടെ​യും സ്‌​കൂ​ള്‍ ര​ക്ഷ​ക​ര്‍​ത്തൃ​സ​മി​തി​ക​ളു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ആ​വ​ശ്യം. മാ​ഞ്ഞു​പോ​യ സീ​ബ്രാ ക്രോ​സിം​ഗ് പു​നഃ​സ്ഥാ​പി​ക്കു​ക, സ്‌​കൂ​ള്‍ മേ​ഖ​ല സൂ​ചി​പ്പി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക, ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി തി​രു​മൂ​ല​പു​ര​ത്തെ ഗ​താ​ഗ​ത സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രു ആ​വ​ശ്യം.

Pathanamthitta

ഏ​നാ​ത്ത് ബ​സ് സ്റ്റോ​പ്പി​ല്‍ സീ​ബ്രാ​ലൈ​ന്‍ ഇ​ല്ല

അ​ടൂ​ര്‍: എം​സി റോ​ഡി​ല്‍ ഏ​നാ​ത്ത് ബ​സ് സ്റ്റോ​പ്പി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ സീ​ബ്രാ​ലൈ​ന്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. ഏ​നാ​ത്ത് നി​ന്ന് അ​ടൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​ലാ​ണ് സീ​ബ്രാ​ലൈ​ന്‍ വേ​ണ്ട​ത്.

സ്റ്റോ​പ്പി​ല്‍ നി​ന്ന് അ​ല്പം മാ​റി സീ​ബ്രാ ലൈ​നു​ണ്ട്. എ​ന്നാ​ല്‍ ബ​സ് ഇ​റ​ങ്ങു​ന്ന​വ​ര്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ന്‍ അ​ങ്ങോ​ട്ട് ന​ട​ക്കാ​റി​ല്ല. സ്റ്റോ​പ്പി​ല്‍ നി​ന്നു​ത​ന്നെ നേ​രെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​ണ് കൂ​ടു​ത​ല്‍ പേ​രും ചെ​യ്യു​ന്ന​ത്. സ്റ്റോ​പ്പി​നു​നേ​രേ എ​തി​ര്‍​വ​ശ​ത്ത് മ​ണ്ണ​ടി റോ​ഡി​ലേ​ക്കു​ള്ള ഉ​പ പാ​ത​യാ​ണ്. ബ​സ് ക​യ​റാ​നാ​യി കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ടൗ​ണി​ല്‍ നി​ന്ന് ക​യ​റി​വ​രു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. സ്റ്റോ​പ്പി​ല്‍ ബ​സ് എ​ത്തു​മ്പോ​ള്‍ ഇ​രു​വ​ശ​വും ശ്ര​ദ്ധി​ക്കാ​തെ ആ​ളു​ക​ള്‍ ഓ​ടി​യെ​ത്താ​റു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ട്ട​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. സീ​ബ്രാ​ലൈ​ന്‍ വ​ന്നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ദൂ​രെ നി​ന്ന് വേ​ഗം കു​റ​യ്ക്കാ​നാ​വും. എം​സി റോ​ഡി​ല്‍ ഏ​നാ​ത്ത് പാ​ലം മു​ത​ല്‍ മി​സ്പാ ജം​ഗ്ഷ​ന്‍ വ​രെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണ്. നേ​ര്‍​രേ​ഖ​യി​ല്‍ കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ അ​തി​വേ​ഗ​ത്തി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

Pathanamthitta

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍​ക്ക് വേ​ഗ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണു​ം: എം​എ​ല്‍​എ

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല- കു​മ്പ​ഴ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​രാ​റു​കാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ര്‍​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​ക​ള്‍ കേ​ട്ട് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ന്‍ നി​ര്‍​ദേശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ കു​മ്പ​ഴ​യി​ല്‍നി​ന്നാ​ണ് സ​ന്ദ​ര്‍​ശ​നം ആ​രം​ഭി​ച്ച​ത്. ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍, ബ​സ് ബേ, ​അ​ബാ​ന്‍ മേ​ല്‍​പാ​ലം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ്യാ​പാ​രി​ക​ള്‍​ക്കും പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്.

പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് അ​തി​വേ​ഗം പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യ അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ സി​വി​ല്‍ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി.
ഇ​ല​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശാ​ലേം പ​ല​ച്ചു​വ​ട് ജം​ഗ്ഷ​നു​ക​ള്‍​ക്കി​ട​യി​ലെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല സ​ന്ദ​ര്‍​ശി​ച്ച സം​ഘം പ്ര​ശ്‌​നപ​രി​ഹാ​ര​ത്തി​നാ​യി പ​ദ്ധ​തിരേ​ഖ സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല്ല​പ്പു​ഴ​ശേ​രി​യി​ലെ നെ​ല്ലി​ക്കാ​ല ജം​ഗ്ഷ​നി​ല്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​നു മു​ന്‍​വ​ശ​ത്തെ ഗ​താ​ഗ​തക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നും കോ​ഴ​ഞ്ചേ​രി, മാ​രാ​മ​ണ്‍ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ദേ​ശ​ത്തെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ല്‍ ആ​ര്‍​ഡി​ഒ, എം​വി​ഡി എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് വ്യ​ക്ത​വും സു​ര​ക്ഷി​ത​വു​മാ​യ ട്രാ​ഫി​ക് സം​വി​ധാ​നം ത​യാ​റാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലാ​ട്, കു​മ്പ​നാ​ട് മേ​ഖ​ല​ക​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി, ഡ്രെ​യി​നേ​ജ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കാ​നും ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് പ്ര​ത്യേ​ക യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു.

ഇ​ര​വി​പേ​രൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ഡ്രെ​യി​നേ​ജ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ മാ​ത്ര​മേ കം​പ്ലീ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​വൂ​വെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് എം​എ​ല്‍​എ​ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​തി​വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​ശ​ങ്ക​ക​ള്‍​ക്കു പ​രി​ഹാ​രം കാ​ണു​മെ​ന്നും അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി. മു​കു​ന്ദ​ന്‍, ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ഈ​പ്പ​ന്‍ വ​ര്‍​ഗീ​സ്, ബി​ജി​മോ​ള്‍, ബെ​ന്നി കു​ഴി​ക്കാ​ല എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​ല​ന്തൂ​രി​ലെ അ​പ​ക​ട മേ​ഖ​ല​ക​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി

ഇ​ല​ന്തൂ​ര്‍: ടി​കെ റോ​ഡി​ല്‍ ഇ​ല​ന്തൂ​ര്‍ ഭാ​ഗ​ത്ത് തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണാ​നാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശം.

വാ​ര്യാ​പു​ര​ത്തി​നും ഇ​ല​ന്തൂ​ര്‍ ജം​ഗ്ഷ​നും മ​ധ്യേ അ​പ​ക​ടം പ​തി​വാ​യ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ടി​കെ റോ​ഡി​ല്‍ നി​ര​ന്ത​രം അ​പ​ക​ടം ന​ട​ക്കു​ന്ന പാ​ല​ച്ചു​വ​ട് മു​ത​ല്‍ ശാ​ലേം ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ചു. അ​ടു​ത്ത കാ​ല​ങ്ങ​ളി​ല്‍ തു​ട​ര്‍അ​പ​ക​ട​ങ്ങ​ളി​ല്‍ ര​ണ്ടു​ പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞ​താ​യും 10 വ​ര്‍​ഷ​ത്തി​നി​ടെ തു​ട​ര്‍ വാ​ഹ​നാ​പ​ക​ടങ്ങ​ളി​ല്‍ 10 പേ​ര്‍​ക്ക് ജീ​വാ​പാ​യം സം​ഭ​വി​ച്ച​താ​യും ജ​ന​പ്ര​തി​നി​ധി​ക​ളും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ചൂ​ണ്ടി​ക്കാ​ട്ടി. റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ളി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചുക​യറി വൈ​ദ്യു​ത പോ​സ്റ്റു​ക​ളും മ​റ്റും ത​ക​ര്‍​ന്നു. ഇ​തേത്തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ളോ​ളം വൈ​ദ്യു​തി ബ​ന്ധം നി​ല​ക്കു​ക​യു​ണ്ടാ​യി.

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​തവേ​ഗ​വും റോ​ഡി​ന്‍റെ വീ​തി കു​റ​വും അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​വും എം​എ​ല്‍​എ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി. പാ​ല​ച്ചു​വ​ടി​ന് സ​മീ​പം റോ​ഡി​ന് വീ​തി കു​റ​വു​ള്ള ഭാ​ഗം സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി വീ​തി വ​ര്‍​ധി​പ്പി​ക്കാ​നും എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് ഉ​ട​ന്‍ ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കാ​നും എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി. അ​പ​ക​ടസാ​ധ്യ​ത കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും സ്പീ​ഡ് ക​ണ്‍​ട്രോ​ള്‍ ബ്രേ​ക്ക​ര്‍ ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കും. ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സൗ​ക​ര്യ​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റിസ്ഥാ​പി​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജു വെ​ള്ളാ​പ്പ​ള്ളി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ളി​ത​മ്മ ടീ​ച്ച​ര്‍, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സാം ​ചെ​മ്പ​ക​ത്തി​ല്‍, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. ഗി​രീ​ഷ് കു​മാ​ര്‍, യുഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​ണ്‍​സ​ൺ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മേ​ഴ്‌​സി ജോ​ണ്‍​സ​ണ്‍, മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ന്‍​സ​ണ്‍ ചി​റ​ക്കാ​ല എ​ന്നി​വ​ര്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ എം​എ​ല്‍​എ​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെു​ത്തി.

Pathanamthitta

6000 സ്‌​കൂ​ളു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ സ്ഥാ​പി​ച്ചു: മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍

കു​ന്ന​ന്താ​നം: എ​ല്‍​പി, യു​പി വി​ദ്യാ​ഭ്യാ​സം ഡി​ജി​റ്റൈ​സ് ചെ​യ്യു​ക, കം​പ്യൂ​ട്ട​ര്‍​വ​ത്കൃ​ത വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ സം​സ്ഥാ​ന​ത്തെ 6,000 സ്‌​കൂ​ളു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​താ​യി മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍. കു​ന്ന​ന്താ​നം സെ​ന്‍റ് മേ​രീ​സ് സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ നി​ര്‍​മി​ച്ച ഡോ. ​കെ.ആ​ര്‍. നാ​രാ​യ​ണ​ന്‍ സെ​ന്‍റി​ന​റി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നുശേ​ഷ​മു​ള്ള നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ ഉ​ള്‍​പ്പ​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ 16 ക​ര്‍​മ​പ​രി​പാ​ടി​ക​ളും പൂ​ര്‍​ത്തി​യാ​യി. ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തു​ണ്ടാ​യ പു​രോ​ഗ​തി​ക്ക​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സം മാ​റ്റ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​വു​ക​യാ​ണ്.

ക​ഴി​ഞ്ഞ 20 വ​ര്‍​ഷം കൊ​ണ്ടു​ണ്ടാ​യ മാ​റ്റ​ങ്ങ​ള്‍ അ​തി​നു​മു​മ്പു​ള്ള 200 വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കൂ​ടു​ത​ലാ​ണ്. ന​മ്മു​ടെ കു​ട്ടി​ക​ളെ ലോ​ക​രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രോ​ടൊ​പ്പം മ​ത്സ​രി​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ശാ​സ്ത്ര​മാ​യ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് പോ​ലു​ള്ള ന​വ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​ള്‍​പ്പെ​ടു​ത്തി സ്‌​കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി ന​വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന് കേ​ര​ള​ത്തി​ന്‍റെ ധീ​രപു​ത്ര​നും മു​ന്‍ ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ പേ​ര് ന​ല്‍​കി​യ​തി​നെ മ​ന്ത്രി പ്ര​ശം​സി​ച്ചു. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, മു​ന്‍ എം​എ​ല്‍​എ മാ​ത്യു ടി. ​തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു ടി. ​ജോ​ര്‍​ജ്, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജെ. വി​ജ​യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ങ്ങ​രി​ങ്ങാ​ട്ട്, ബ്ലോ​ക്ക് അം​ഗം ര​ഞ്ജി​നി അ​ജി​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.സി. ​പ്രെ​നി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി. ​ഗീ​ത​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി. ​സു​നി​ല്‍​കു​മാ​ര്‍, വി.​പി. രാ​ധാ​മ​ണി​യ​മ്മ, വി. ​വ​റു​ഗീ​സ് മാത്യു, ​പി.ടി. ​അ​ല​ക്‌​സ്, ര​മ്യ ഗോ​പി​നാ​ഥ്, ബാ​ബു കു​റു​മ്പേ​ശ്വ​രം, തി​രു​വ​ല്ല ഡി​ഇ​ഒ പി.ആ​ര്‍. മ​ല്ലി​ക, മ​ല്ല​പ്പ​ള്ളി എ​ഇ​ഒ ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ജ​യ​ന്തി ത​രു​ണ്‍, പ്ര​ധാ​നാ​ധ്യാ​പി​ക ജി. ​ജ​യ​ല​ളി​ത, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ എ.​കെ. ഹ​രി​ഗോ​വി​ന്ദ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Pathanamthitta

കോ​ന്നി ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ വി​ജ​യ​ദി​നാ​ഘോ​ഷം

കോ​ന്നി: ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ വി​ജ​യ​ദി​നാ​ഘോ​ഷ​വും ഡി​ജി​റ്റ​ല്‍ സ്‌​കൂ​ള്‍ ഉ​ദ്ഘാ​ട​ന​വും ജെ​ന്‍​ഡ​ര്‍ ന്യൂ​ട്ര​ല്‍ യൂ​ണി​ഫോം ഉ​ദ്ഘാ​ട​ന​വും വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ന്നി എ​സ്എ​ച്ച്ഒ ശ്യാം ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫിസ​ര്‍ ഉ​ഷാ​കു​മാ​രി ആ​ന​ന്ദ്, വാ​ര്‍​ഡ് മെം​ബ​ര്‍ സു​ജി​ത്ത് ബാ​ല​ഗോ​പാ​ല്‍, പ്ര​ധാ​നാ​ധ്യാ​പി​ക ജെ​മി ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

2025 - 26 വ​ര്‍​ഷ​ത്തെ സി​എം കി​ഡ്‌​സ് വി​ജ​യി​ക​ളാ​യ 19 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ കോ​ന്നി ഉ​പ​ജി​ല്ലാ ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​ക​ളി​ല്‍ വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ സി​എം കി​ഡ്‌​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ വി​ജ​യം നേ​ടു​ന്ന സ്‌​കൂ​ളാ​ണ് കോ​ന്നി ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍. ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ല്‍ സെ​ക്ക​ന്‍​ഡ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും സ്‌​കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

Pathanamthitta

സി​പി​എം ക​മ്മി​റ്റി​ക്ക് ഇ​ന്നു തു​ട​ക്കം; പ​രാ​ജ​യം മു​ഖ്യ​ച​ര്‍​ച്ചാ വി​ഷ​യ​മാ​കും

പ​ത്ത​നം​തി​ട്ട: തി​രു​ത്ത​ല്‍ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​മാ​കും.

ജി​ല്ല​യി​ല്‍ അ​ഞ്ചി​ല്‍ നാ​ല് മ​ണ്ഡ​ല​ങ്ങ​ളും കൈ​വി​ട്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രു​ടെ മേ​ല്‍ കെ​ട്ടി​വ​യ്ക്കാ​നാ​യി​രി​ക്കും ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം. എ​ന്നാ​ല്‍ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രോ​പി​ച്ച് ജി​ല്ലാ നേ​തൃ​ത്വ​ത്തെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​കും. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​യ​തും ച​ര്‍​ച്ച​യ്‌​ക്കെ​ത്തും.

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ഴികേ​ട്ട​ത് ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന വീ​ണാ ജോ​ര്‍​ജാ​ണ്. ആ​റ​ന്മു​ള എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വീ​ണാ ജോ​ര്‍​ജി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം മ​റ്റു സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രാം. പാ​ര്‍​ട്ടി അം​ഗം പോ​ലു​മാ​കു​ന്ന​തി​നു മു​മ്പേ വീ​ണാ ജോ​ര്‍​ജി​നെ രം​ഗ​ത്തി​റ​ക്കി എം​എ​ല്‍​എ​യും മ​ന്ത്രി​യു​മാ​ക്കി​യ നേ​തൃ​ത്വ​ത്തെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യാ​യി​രി​ക്കും ച​ര്‍​ച്ച. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു​ശേ​ഷം പാ​ര്‍​ട്ടി വേ​ദി​ക​ളി​ല്‍പോ​ലും വീ​ണാ ജോ​ര്‍​ജ് എ​ത്താ​തി​രു​ന്ന​തും ച​ര്‍​ച്ച​യാ​കും.

ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന് വ​ലി​യ നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കി​യെ​ന്ന് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. ആ​റ​ന്‍​മു​ള മ​ണ്ഡ​ല​ത്തി​ല്‍ മൂ​ന്നാ​മ​തും മ​ത്സ​രി​ച്ച വീ​ണാ ജോ​ര്‍​ജ് ക​ന​ത്ത പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു. ഇ​തേ മ​ണ്ഡ​ല​ത്തി​ല്‍നി​ന്നു​ള്ള പ്ര​മു​ഖ നേ​താ​വാ​യ എ. ​പ​ത്മ​കു​മാ​ര്‍ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി മൂ​ന്ന് മാ​സം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച​ത് പാ​ര്‍​ട്ടി​യെ പൊ​ള്ളി​ച്ചു. പ​ത്മ​കു​മാ​റി​നെ​തി​രേ​യു​ള്ള ന​ട​പ​ടി വൈ​കി​പ്പി​ച്ച് സം​ര​ക്ഷി​ച്ചു നി​ര്‍​ത്തി​യെ​ന്ന ആ​ക്ഷേ​പ​വും അ​ണി​ക​ള്‍​ക്കു​ണ്ട്.

സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രു​ടെ പി​ഴ​വു​ക​ളാ​ണ് റാ​ന്നി​യും തി​രു​വ​ല്ല​യും ന​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് സി​പി​എ​മ്മി​ന് ആ​ക്ഷേ​പ​മു​ണ്ട്. തി​രു​വ​ല്ല​യി​ല്‍ മു​ന്‍​മ​ന്ത്രി കൂ​ടി​യാ​യ മാ​ത്യു ടി. ​തോ​മ​സ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കാ​ണ് പി​ന്ത​ള​പ്പെ​ട്ട​ത്.

ഘ​ട​ക​ക​ക്ഷി​ക​ളാ​ണ് ‌ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ച്ച​ത്. അ​ടൂ​രി​ല്‍ സി​പി​ഐ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.
കോ​ന്നി​യി​ല്‍ ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ല്‍​ഡി​എ​ഫ് സി​റ്റിം​ഗ് എം​എ​ല്‍​എ വി​ജ​യി​ച്ച​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ങ്ങ​ളും സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കും.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫിസി​ല്‍ രാവി​ലെ പ​ത്തി​ന് ക​മ്മി​റ്റി യോ​ഗം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ര്‍, ഓ​രോ ഏ​രി​യാ ക​മ്മി​റ്റി​യി​ല്‍നി​ന്നും നി​ശ്ച​യി​ക്ക​പ്പെ​ട്ട മൂ​ന്നു​ പേ​ര്‍, വ​ര്‍​ഗ​ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളി​ല്‍നി​ന്നും മൂ​ന്നു​ പേ​ര്‍ ഉ​ള്‍​പ്പടെ 106 പേ​ര്‍ പ​ങ്കെ​ടു​ക്കും. ഡോ.​ ടി.​എം.​ തോ​മ​സ് ഐ​സ​ക്, പി.​ രാ​ജീ​വ്, പി.​ സ​തീ​ദേ​വി, പി.​കെ.​ ബി​ജു, എം.​വി.​ ജ​യ​രാ​ജ​ന്‍, സ​ജി ചെ​റി​യാ​ന്‍, വി.​എ​ന്‍.​ വാ​സ​വ​ന്‍, പി.​ ജ​യ​രാ​ജ​ന്‍, ജോ​ണ്‍ ബ്രി​ട്ടാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​തി​യ മു​നി​സി​പ്പ​ല്‍ ബ​സ്‌സ്റ്റാ​ന്‍​ഡ് മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന​റാ​ലി​യും സ​മ്മേ​ള​ന​വും എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Pathanamthitta

വി​എ​ച്ച്എ​സ്ഇ കോ​ഴ്‌​സു​ക​ള്‍ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കും: മ​ന്ത്രി ഷം​സു​ദ്ദീ​ന്‍

കോ​ന്നി: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന തൊ​ഴി​ല്‍ നൈ​പു​ണി ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ വി​എ​ച്ച്എ​സ്ഇ കോ​ഴ്‌​സു​ക​ള്‍ പ​രി​ഷ്‌​ക​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍. കോ​ന്നി ഐ​ര​വ​ണ്‍ പി​എ​സ് വി​പി​എം ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ന​വ​തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
വി​എ​ച്ച്എ​സ്ഇ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ന്‍ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു.

അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രും. വി​ദ്യാ​ഭ്യാ​സരം​ഗം നി​ര​ന്ത​രം മാ​റ്റ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​വു​ക​യാ​ണ്.
ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, ബ​യോ​ടെ​ക്‌​നോ​ള​ജി, നാ​നോ​ടെ​ക്‌​നോ​ള​ജി തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലെ ക​ണ്ടു​പി​ടിത്ത​ങ്ങ​ള്‍ ലോ​ക​ത്തി​ന്‍റെ അ​വ​സ്ഥ ത​ന്നെ മാ​റ്റി​മ​റി​ച്ചു. ഇ​വ ന​മ്മു​ടെ കു​ട്ടി​ക​ള്‍​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന​തി​നും കംപ്യൂ​ട്ട​ര്‍ അ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നും എ​റൈ​സ്, ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​രേ​ഷ്മ, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക്ഷേ​മ ശേ​ഖ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ശ്രീ​കു​മാ​ര്‍, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ശ്യാ​മ കൃ​ഷ്ണ, പ്രി​ന്‍​സി​പ്പ​ല്‍ ബി. ​ഹ​രി, പ്ര​ധാ​നാധ്യാ​പി​ക ബി​ന്ദു കൃ​ഷ്ണ, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Pathanamthitta

പ​മ്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ചു

റാ​ന്നി: മാ​ട​മ​ണ്ണി​ൽ പ​മ്പാ ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ചു. മാ​ട​മ​ൺ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഉ​ഴു​ന്നും​കാ​ലാ​യി​ൽ മേ​മു​റി​യി​ൽ മോ​ഹ​ന​ൻ (62) ആണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

ബ​ണ്ടി​ലൂ​ടെ ന​ട​ന്നുപോ​ക​വേ കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തു കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​ർ ബ​ഹ​ളംവ​ച്ച് ആ​ളു​ക​ളെ കൂ​ട്ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ല്പ സ​മ​യ​ത്തി​നു​ള്ളി​ൽ തൊ​ട്ട​ടു​ത്തുനി​ന്നും മോ​ഹ​ന​നെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും വ​ട​ശേ​രി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.
സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഗീ​ത. മ​ക​ൻ: ഭ​ഗ​ത്, മ​രു​മ​ക​ൾ: ഗ്രീ​ഷ്മ.

Pathanamthitta

തു​ലാവ​ര്‍​ഷം എ​ത്തി​യി​ട്ടും മ​ണി​യാ​റി​ന് ഷ​ട്ട​റാ​യി​ല്ല; ഭീ​തി​യി​ല്‍ തീ​ര​വാ​സി​ക​ള്‍

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​ല്‍ നാ​ടി​നെ മു​ക്കി​യ മ​ണി​യാ​ര്‍ ജ​ല​സം​ഭ​ര​ണി തു​ലാ​വ​ര്‍​ഷം എ​ത്തി​യി​ട്ടും അ​ട​ച്ചി​ട്ടി​ല്ല. ജ​ല​സം​ഭ​ര​ണി​യു​ടെ അ​ഞ്ച് ഷ​ട്ട​റു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ല്‍ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ തു​റ​ന്നു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ മ​ണി​യാ​ര്‍ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ള്‍ മാ​റ്റിസ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്കാ​ണ് ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ്ലൂ​യി​സ് വാ​ല്‍​വ് അ​ട​ക്കം തു​റ​ന്ന് സം​ഭ​ര​ണി പൂ​ര്‍​ണ​മാ​യി ഇ​തി​നാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ല്‍ സം​ഭ​ര​ണി അ​ട​യ്ക്കാ​നാ​യി​ട്ടി​ല്ല. ഇ​തോ​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍നി​ന്ന് ക​ക്കാ​ട്ടാ​റ്റി​ലൂ​ടെ വ​രു​ന്ന വെ​ള്ളം ത​ട​ഞ്ഞു​നി​ര്‍​ത്താ​നാ​കു​ന്നി​ല്ല. മ​ണി​യാ​റി​ല്‍നി​ന്നു വേ​ന​ല്‍​ക്കാ​ല​ത്തെ ഇ​ട​തു​ക​ര, വ​ല​തു​ക​ര ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​സേ​ച​ന​വും നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

മ​ഴ വ​ന്ന​തോ​ടെ ജ​ല​സം​ഭ​ര​ണി​യി​ല്‍ വെ​ള്ളം ത​ട​യ​പ്പെ​ടാ​തെ വ​ന്നാ​ല്‍ ഉ​ണ്ടാ​കാ​വു​ന്ന അ​പ​ക​ടം മു​ന്‍​കൂ​ട്ടിക്ക​ണ്ട് ന​ട​പ​ടിയി​ല്ലാ​തെ വ​ന്ന​താ​ണ് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ പ്ര​ള​യ​രൂ​ക്ഷ​ത കൂ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്. വ​ട​ശേ​രി​ക്ക​ര, റാ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ള​രെ വേ​ഗ​മാ​ണ് അ​ന്ന് വെ​ള്ളം ക​യ​റി​യ​ത്.
മ​ണി​യാ​റി​നു മു​ക​ളി​ല്‍ ക​ക്കാ​ട്ടാ​റി​ല്‍ ത​ന്നെ​യു​ള്ള കാ​രി​ക്ക​യം, അ​ള്ളു​ങ്ക​ല്‍ പ​ദ്ധ​തി​ക​ളു​ടെ നി​ല​നി​ല്പും മ​ണി​യാ​ര്‍ സം​ഭ​ര​ണി​യി​ല്‍ വെ​ള്ളം ത​ട​യ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ്. മ​ണി​യാ​റി​ല്‍ വെ​ള്ളം ത​ട​ഞ്ഞ് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​തി​നൊ​പ്പം കാ​ര്‍​ബോ​റാ​ണ്ടം ക​ന്പ​നി​ക്ക് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നും ന​ല്‍​കു​ന്നു​ണ്ട്.

ത​ക​രാ​റി​ലാ​യ ഷ​ട്ട​റു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ആ​ര്‍​എം സി​ന്‍​ഹ ആ​ന്‍​ഡ് ക​ന്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത് ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണ്. ആ​റു​ മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നു.
മ​ണി​യാ​ര്‍ ഡാ​മി​ലൂ​ടെ വെ​ള്ളം കു​തി​ച്ചൊ​ഴു​കി​യ​തി​നെത്തു​ട​ര്‍​ന്ന് ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​ല്‍ തീ​ര​ത്തെ ര​ണ്ടു വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്. 15 വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഉ​ച്ച​ക​ഴി​ഞ്ഞു പെ​യ്യു​ന്ന ക​ന​ത്ത മ​ഴ പ്ര​ദേ​ശ​വാ​സി​ക​ളെ വീ​ണ്ടും ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ടി​മി​ന്ന​ലോ​ടെ​യു​ള്ള മ​ഴ ശ​ക്ത​മാ​ണ്. ഇ​ന്ന​ലെ ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന മ​ഴ​യാ​ണ് കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ല​ഭി​ച്ച​ത്. മ​ഴ​യു​ടെ രൂ​ക്ഷ​ത​യി​ല്‍ ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്.

Pathanamthitta

കൊ​ക്കാ​ത്തോ​ട്ടി​ല്‍ ഇ​ടി​മി​ന്ന​ലി​ല്‍ എ​ട്ട് വീ​ടു​ക​ള്‍​ക്കു നാ​ശ​ന​ഷ്ടം

കോ​ന്നി: കൊ​ക്കാ​ത്തോ​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെയുണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ല്‍ വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം. പ്ര​ദേ​ശ​ത്തെ എ​ട്ട് വീ​ടു​ക​ള്‍​ക്കും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും നാ​ശ​ന​ഷ്ടം നേ​രി​ട്ടു. വീ​ടു​ക​ളു​ടെ ഭി​ത്തി പ​ല​യി​ട​ത്തും വി​ണ്ടു​കീ​റി. വൈ​ദ്യു​ത ബ​ന്ധ​വും ത​ക​രാ​റി​ലാ​യി. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. പ​ല വീ​ടു​ക​ളും പു​ന​ര്‍​നി​ര്‍​മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ വീ​ടു​ക​ള്‍​ക്കാ​ണ് ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
മി​ന്ന​ല്‍ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് നേ​രി​യ രീ​തി​യി​ല്‍ പ​രി​ക്കേ​റ്റു. നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലുമുണ്ടാ​യ പ്ര​ദേ​ശം കൂ​ടി​യാ​ണ് കൊ​ക്ക​ത്തോ​ട്. ഇ​ടി​മി​ന്ന​ല്‍ ആ​ഘാ​തം കൂ​ടി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​പ​ക​ടമുണ്ടാ​യ വീ​ടു​ക​ളും വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളും എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു.

കോ​ന്നി കൊ​ക്കാ​ത്തോ​ട്ടി​ല്‍ ഇ​ടി​മി​ന്ന​ലി​ല്‍ അ​പ​ക​ടം പ​റ്റി​യ വ്യ​ക്തി​ക​ള്‍​ക്കും നാ​ശ​ന​ഷ്ടമുണ്ടാ​യ വീ​ടു​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​ല്‍നി​ന്നു​ള്ള അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ ക​ത്തി​ലൂ​ടെ റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍കു​മാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടി​യ​ന്ത​ര​മാ​യി അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് എം​എ​ല്‍​എ നി​ര്‍​ദേശം ന​ല്‍​കി.

എം​എ​ല്‍​എയോ​ടൊ​പ്പം അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​രേ​ഷ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര്‍, വ​ര്‍​ഗീ​സ് ബേ​ബി, അ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രും ഒ​പ്പമുണ്ടാ​യി​രു​ന്നു.

Pathanamthitta

ഇ​എ​സ്എ പ​രി​ധി​യി​ല്‍നി​ന്ന് ഏ​ഴു വി​ല്ലേ​ജു​ക​ളെ​യും ഒ​ഴി​വാ​ക്ക​ണം

പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ​എ​സ്എ) ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍നി​ന്നു പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ളെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ബി​ഷ​പ്സ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന വി​വി​ധ ക്രൈ​സ്ത​വ സ​ഭാ പ്ര​തി​നി​ധി​ക​ളു​ടെ​യും സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ​യും യു​സി​എ​ഫി​ന്‍റെ​യും സം​യു​ക്ത​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​എ​സ്എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ആ​ശ​ങ്ക ദൂ​രീ​ക​രി​ക്ക​ണം. വ​നാ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന​തു​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 33 വി​ല്ലേ​ജു​ക​ള്‍ ക​ര​ട് പ​ട്ടി​ക​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ അ​തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഒ​രെ​ണ്ണം പോ​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​ത് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ട​തി​നു​ശേ​ഷ​മേ ഇ​എ​സ്എ അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​വൂ​വെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വ​ട​ശേ​രി​ക്ക​ര, സീ​ത​ത്തോ​ട്, ചി​റ്റാ​ര്‍, ത​ണ്ണി​ത്തോ​ട്, കൊ​ല്ല​മു​ള, അ​രു​വാ​പ്പു​ലം, പെ​രു​നാ​ട് എ​ന്നീ വി​ല്ലേ​ജു​ക​ളാ​ണ് ജി​ല്ല​യി​ല്‍ ഇ​എ​സ്എ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. ക​ര​ട് വി​ജ്ഞാ​പ​നം വ​ന്ന​പ്പോ​ള്‍ ത​ന്നെ ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഭൂ​മി കൈ​മാ​റ്റ​മോ, ബാ​ങ്ക് വാ​യ്പ​യോ ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ല. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ട​ക്കം ത​ട​സ​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്‍​ക്കു​ന്ന​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി സം​യു​ക്ത പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍​ക്കും യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.

പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, മാ​ര്‍​ത്തോ​മ്മാ സ​ഭ റാ​ന്നി നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ല്‍, എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​കു​മാ​ര്‍, റ​വ.​ ജോ​ണി ആ​ന്‍​ഡ്രൂ​സ്, കെ.​കെ. ചെ​റി​യാ​ന്‍​ജി, ഫാ.​ ജോ​ണ്‍​സ​ണ്‍ പാ​റ​യ്ക്ക​ല്‍, ഫാ.​ ബി​ജു മാ​ത്യു പ്ര​ക്കാ​നം, ഫാ.​ ജോ​സ് ക​ള​വി​ള, ഫാ.​ വ​ര്‍​ഗീ​സ് കൈ​തോ​ണ്‍, സി.​ബി. സു​രേ​ഷ് കു​മാ​ര്‍, പോ​ള്‍ ജോ​സ​ഫ്, വി.​ടി. രാ​ജ​ന്‍, ബോ​ബി ഏ​ബ്ര​ഹാം, ബി​ജു കു​ര്യ​ന്‍, ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ കി​ഴ​ക്കേ​തി​ല്‍, ഫാ.​ എ​ബി ടി. ​സാ​മു​വേ​ല്‍, അ​നി എം. ​ഏ​ബ്ര​ഹം, ഫാ.​ സി​ബി ഒ​റ്റ​ക്ക​ല്ലി​ല്‍, ഫാ.​ ബി​ജു തോ​മ​സ്, ഫാ.​ സാം വെ​ങ്ങാ​ട്ടൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം:
നാ​ഷ​ണ​ല്‍ ഫോ​റം ഫോ​ര്‍ പീ​പ്പി​ള്‍​സ് റൈ​റ്റ്‌​സ്

പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്കു​ള്ള ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര​-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ല്‍ ഫോ​റം ഫോ​ര്‍ പീ​പ്പി​ള്‍​സ് റൈ​റ്റ്‌​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന ആ​ശ​ങ്ക ജ​ന​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍, ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി മ​റ്റു ജി​ല്ല​ക​ളി​ലെ ജ​ന​വാ​സ​മു​ള്ള വി​ല്ലേ​ജു​ക​ള്‍ ഇ​എ​സ്എ പ​ട്ടി​ക​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ബെ​ന്യാ​മി​ന്‍ ശ​ങ്ക​ര​ത്തി​ല്‍, ജോ​സ് പ​ന​ച്ച​യ്ക്ക​ല്‍, ബാ​ബു വെ​മ്മേ​ലി, എ​ലി​സ​ബ​ത്ത് അ​ബു, ഏ​ബ​ല്‍ മാ​ത്യു, എം. ​നി​സ്താ​ര്‍, അ​നീ​ഷ് തോ​മ​സ്, സ​ജി കെ. ​സൈ​മ​ണ്‍, ജയിം​സ് കീ​ക്ക​രി​ക്കാ​ട്, ലീ​ല ടീ​ച്ച​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു​ള്ള വ​ഴി സ്റ്റേ ​ഉ​ത്ത​ര​വി​ല്ലെ​ങ്കി​ല്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍

പ​ത്ത​നം​തി​ട്ട: കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 57-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു​ള്ള വ​ഴി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം കോ​ട​തി​യു​ടെ സ്റ്റേ ​ഉ​ത്ത​ര​വ് ഇ​ല്ലെ​ങ്കി​ല്‍ റ​വ​ന്യു അ​ധി​കൃ​ത​ര്‍​ക്കു​ണ്ടെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്.

തി​രു​വ​ല്ല സ​ബ്ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ എ​സ്ഡി​എ​മ്മി​ന് പ​രാ​തി ന​ല്‍​ക​ണ​മെ​ന്നും നി​യ​മാ​നു​സൃ​ത​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ആ​ധാ​ര​പ്ര​കാ​രം വ​ഴി ത​ങ്ങ​ളു​ടേ​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് മ​തി​ല്‍​കെ​ട്ടി അ​ട​ച്ച​ത്. 2025 ഏ​പ്രി​ല്‍ 18 മു​ത​ല്‍ വ​ഴി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. 15 മാ​സ​മാ​യി അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.

ആ​ര്‍​ഡി​ഒ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് മ​തി​ല്‍ പൊ​ളി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ല്‍ ഉ​ത്ത​ര​വ് പ​ത്ത​നം​തി​ട്ട സെ​ഷ​ന്‍​സ് കോ​ട​തി സ്റ്റേ ​ചെ​യ്തു. ഇ​തി​നുശേ​ഷം ഇ​രു​ക​ക്ഷി​ക​ളെ​യും കേ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കോ​ട​തി എ​സ്ഡി​എ​മ്മി​ന് നി​ര്‍​ദേ​ശ​വും ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 15 ദി​വ​സ​ത്തി​ന​കം വ​ഴി​യി​ലെ ത​ട​സം നീ​ക്കാ​ന്‍ എ​സ്ഡി​എം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 14ന് ​ഉ​ത്ത​ര​വി​ട്ടു. ഓ​ത​റ സ്വ​ദേ​ശി എ​ന്‍.​എ​സ്. ഷീ​ല ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

Pathanamthitta

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

പ​ന്ത​ളം: ക്രി​മി​ന​ല്‍ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യു​ടെ ഭാ​ര്യ​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നാരോ​പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ര്‍​ദിച്ച കേ​സി​ലെ പ്ര​തി​ക​ള പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.
ഇ​ല​വും​തി​ട്ട മു​ട്ട​ത്തു​കോ​ണം രാ​മ​ന്‍​ചി​റ ത​ട​ത്തി​വി​ള​യി​ല്‍ വീ​ട്ടി​ല്‍ ദീ​പ​ക് ജോ​യ് (25), പ്ര​ക്കാ​നം ചെ​ന്നീ​ര്‍​ക്ക​ര കാ​ഞ്ഞി​രംനി​ല്‍​ക്കു​ന്ന​തി​ല്‍ സ​ജു സ​ജി (24), പ്ര​ക്കാ​നം കൈ​പ്പി​ലാ​ല്‍ പാ​റ​മേ​ലേ​തി​ല്‍ ജോ​മോ​ന്‍ മാ​ത്യു (30), ഇ​ല​വും​തി​ട്ട നെ​ടി​യ​കാ​ല കോ​ട്ടൂ​ര്‍ പാ​റത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത് സ​ജി (21) എ​ന്നി​വ​രെ​യാ​ണ് പ​ന്ത​ളം പൊ​ലി​സ് അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. തു​മ്പ​മ​ണ്‍ സ്വ​ദേ​ശി അ​ജ​യ​നെ​യാ​ണ് ക​ഴി​ഞ്ഞ​മാ​സം 26ന് ​രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍നി​ന്നു വി​ളി​ച്ചി​റ​ക്കി ബൈ​ക്കി​ല്‍ ക​യ​റ്റിക്കൊ​ണ്ടു​പോ​യി പ്ര​തി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദിച്ച​ത്.

അ​ജ​യ​നെ ഒ​ന്നാം പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് വെ​ള്ളം നി​റ​ച്ച സി​റി​ഞ്ചു​ക​ള്‍ ശ​രീ​ര​ത്തി​ല്‍ കു​ത്തി​യി​റ​ക്കു​ക​യും മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ല്ലി​ച്ച​ത​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് കേ​സ്. മ​ണിക്കൂ​റു​ക​ളോ​ളം ഇ​വ​ര്‍ യു​വാ​വി​നെ മ​ര്‍​ദി​ച്ചു. ക്രൂ​രമ​ര്‍​ദ​ന​ത്തി​നു​ശേ​ഷം, പ്ര​തി​യാ​യ ദീ​പ​ക്കി​ന്‍റെ വീ​ട്ടി​ല്‍ മ​ര്‍​ദ​ന​മേ​റ്റ അ​ജ​യ​ന്‍ രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി​യ​രീ​തി​യി​ല്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് അവ​ശ​നി​ല​യി​ലാ​യ യു​വാ​വി​നെ ഇ​വ​ര്‍ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ പ​രാ​തി​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം എ​സ്‌​ഐ​ടി രൂ​പീ​ക​രി​ച്ചി​രു​ന്നു.

പ​ന്ത​ളം സി​ഐ ബാ​ബു കു​റു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​സ്എ​ച്ച്ഒ എ​ബി​ന്‍ പ്ര​സാ​ദ്, സി​പി​ഒ​മാ​രാ​യ എ​സ്. അ​ന്‍​വ​ര്‍​ഷ, കൃ​ഷ്ണ​ലാ​ല്‍, ബി. ​അ​രു​ണ്‍, ഒ. ​അ​ഖി​ല്‍, വി​ജ​യ്, അ​നു​പ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ടു​ക്കി ചെ​റു​തോ​ണി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ദീ​പ​ക്കി​നെ അ​വി​ടെ​യെ​ത്തി അ​തി​സാ​ഹ​സി​ക​മാ​യി പ​ന്ത​ളം പൊ​ലി​സ് കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​വ​ര്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ നാ​ല് പ്ര​തി​ക​ളെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Pathanamthitta

ബേ​ക്ക് എ​ക്‌​സ്‌​പോ ആ​റാം പ​തി​പ്പി​ല്‍ ജി​ല്ല​യി​ല്‍നി​ന്ന് 150 ബേ​ക്ക​റി​ക​ള്‍

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ ബേ​ക്ക​റി ആ​ന്‍​ഡ് ഫു​ഡ് പ്രൊ​സ​സിം​ഗ് വ്യ​വ​സാ​യ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കും ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നും പു​തി​യ ബി​സി​ന​സ് സാ​ധ്യ​ത​ക​ള്‍​ക്കും വേ​ദി​യൊ​രു​ക്കു​ന്ന ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള സം​ഘ​ടി​പ്പി​ക്കു​ന്ന ബേ​ക്ക് എ​ക​സ്‌​പോ ആ​റാം പ​തി​പ്പ് 9, 10, 11 തീ​യ​തി​ക​ളി​ല്‍ അ​ങ്ക​മാ​ലി അ​ഡ്‌ല​ക്‌​സ് ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വെന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

700ല​ധി​കം പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ള്‍ ഉ​ണ്ടാ​കും. ബേ​ക്ക​റി മെ​ഷി​ന​റി​ക​ള്‍, ഫു​ഡ് പ്രോ​സ​സിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍, പാ​ക്കേ​ജിം​ഗ്, റ​ഫ്രി​ജ​റേ​ഷ​ന്‍, കി​ച്ച​ന്‍ എ​ക്യു​പ്‌​മെ​ന്‍റ്, ഫു​ഡ് ടെ​ക്‌​നോ​ള​ജി, ഓ​ട്ടോ​മേ​ഷ​ന്‍, ഫു​ഡ് സേ​ഫ്റ്റി, വി​വി​ധ സാ​ങ്കേ​തി​ക സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളും ബ്രാ​ന്‍​ഡു​ക​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍നി​ന്ന് 150 ഓ​ളം ബേ​ക്ക​റി​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം ഇ​ന്ന് ജി​ല്ല​യി​ല്‍ ബേ​ക്ക​റി​ക​ളി​ലൂ​ടെ മ​ധു​രം ന​ല്‍​കും.

കേ​ര​ള​ത്തി​ല്‍നി​ന്നും ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള ബേ​ക്ക​റി സം​രം​ഭ​ക​ര്‍, ഫു​ഡ് പ്രോ​സ​സിം​ഗ് മേ​ഖ​ല​യി​ലെ വ്യ​വ​സാ​യി​ക​ള്‍, നി​ര്‍​മാ​താ​ക്ക​ള്‍, വി​ത​ര​ണ​ക്കാ​ര്‍, ഡീ​ല​ര്‍​മാ​ര്‍, റീ​ട്ടെ​യി​ല​ര്‍​മാ​ര്‍, ഹോ​ട്ട​ല്‍ റ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി​ക​ള്‍, ബി​സി​ന​സ് പ്ര​ഫ​ഷ​ണ​ലു​ക​ള്‍, യു​വസം​രം​ഭ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ഒ​മ്പ​തി​നു രാ​വി​ലെ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

10ന് ​രാ​വി​ലെ 10.30ന് ​പു​തി​യ ആ​ശ​യ​ങ്ങ​ള്‍, സാ​ങ്കേ​തി​ക​വി​ദ്യ, നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ മെ​ന്‍റ​റിം​ഗ്, വ്യ​വ​സാ​യ ബ​ന്ധ​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​മി​പ്പി​ക്കു​ന്ന ബേ​ക് നെ​സ്റ്റ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ പ​ങ്കെ​ടു​ക്കും. 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വീ​നീ​ഷ്, ട്ര​ഷ​റ​ര്‍ മ​ഞ്ചു​കു​മാ​ര്‍, മു​ഹ​മ്മ​ദ് റാ​ഫി, എ​സ്. ദീ​പു, ബൈ​ജു കോ​ശി, രാ​ജീ​വ് രാ​ജു, അ​ഭി​ന​വ്, നീ​ര​ജ്, മു​ന്ന പ്ര​സാ​ദ്, ന​ജീ​ബ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Idukki

തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ്ടും മു​ങ്ങി മ​ര​ണം: സു​ര​ക്ഷാ​വേ​ലി ത​ക​ർ​ന്നി​ട്ടും ന​ട​പ​ടി​യി​ല്ല

നെ​ടു​ങ്ക​ണ്ടം: കാ​ഴ്ച​യി​ൽ അ​തി​മ​നോ​ഹ​ര​മാ​യ തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ടം അ​പ​ക​ട​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ തൂ​വ​ല​രു​വി​യു​ടെ ആ​ഴ​ങ്ങ​ളി​ൽ 13 പേ​രാ​ണ് മു​ങ്ങി​മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഒ​രു യു​വാ​വു​കൂ​ടി അ​രു​വി​യി​ൽ മു​ങ്ങി​മ​രി​ച്ചു. മാ​വ​ടി കു​ഴി​ക്കൊ​മ്പ് സ്വ​ദേ​ശി അ​ശ്വ​നാ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം അ​രു​വി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ​മേ​റി​യ ക​യ​ങ്ങ​ളും വ​ഴു​ക്ക​ലു​ള്ള പാ​റ​ക​ളും അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്. കു​ത്തൊ​ഴു​ക്കു​ള്ള സ​മ​യ​ത്ത് അ​രു​വി മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​തി​നു നി​രോ​ധ​ന​മു​ണ്ടെ​ങ്കി​ലും മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​രു​വി​യി​ലെ സു​ര​ക്ഷാ​വേ​ലി പ​കു​തി​യോ​ളം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ത​ക​ർ​ന്ന​വേ​ലി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടും അ​ധി​കൃ​ത​ർ ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ സ​ഞ്ചാ​രി വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്ക് വീ​ണി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ഇ​യാ​ളെ അ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ത​ക​ർ​ന്ന സു​ര​ക്ഷാ വേ​ലി അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ക​യും അ​പ​ക​ട​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Idukki

തൂ​വ​ൽ അ​രു​വി​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ യു​വാ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ ക​യ​ത്തി​ൽ വീ​ണ് മു​ങ്ങി​മ​രി​ച്ചു. മാ​വ​ടി കു​ഴി​ക്കൊ​മ്പ് പ​ന്ത​ലാ​ട്ടി​ൽ സി​നോ​ജി​ന്‍റെ മ​ക​ൻ അ​ശ്വ​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

എ​റ​ണാ​കു​ള​ത്തു​നി​ന്നെ​ത്തി​യ നാ​ല് സു​ഹൃ​ത്തു​ക്ക​ളും മാ​വ​ടി​യി​ലെ​ത്തി​യ​ശേ​ഷം അ​ശ്വ​നോ​ടൊ​പ്പം തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നാ​യി പോ​യ​താ​യി​രു​ന്നു. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​ശ്വ​ന്‍റെ കാ​ൽ​വ​ഴു​തി ക​യ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി. പാ​താ​ള​ക്ക​ര​ണ്ടി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

മൃ​ത​ദേ​ഹം ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നെ​ടു​ങ്ക​ണ്ട​ത്ത് ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു അ​ശ്വ​ൻ.
ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഷൈ​നി​യാ​ണ് മാ​താ​വ്. ഏ​ക സ​ഹോ​ദ​രി ഐ​ശ്വ​ര്യ.

Idukki

ഭൂ​പ്ര​ശ്‌​നം: 16നു ​സി​പി​എം ജി​ല്ലാ ഹ​ര്‍​ത്താ​ല്‍

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ഷ​ളാ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 16നു ​രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ ജി​ല്ലാ ഹ​ര്‍​ത്താ​ല്‍ ന​ട​ത്തു​മെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പാ​ല്‍, പ​ത്രം, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ ഹ​ര്‍​ത്താ​ലി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​എ​സ്എ സം​ബ​ന്ധി​ച്ച് ക​ഡ​സ്ട്ര​ല്‍ മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക, സി​എ​ച്ച്ആ​ര്‍ പ്ര​ദേ​ശം വ​ന​ഭൂ​മി​യാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ച്ച എ​ച്ച്ആ​ര്‍​എം​എ​ല്‍ പ​ദ്ധ​തി തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ആ​ന​ത്താ​ര​ക​ള്‍ സൃ​ഷ്ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ഹ​ര്‍​ത്താ​ല്‍ ന​ട​ത്തു​ന്ന​ത്.

ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം തു​ട​ങ്ങി​യ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ റി​സ​ര്‍​വ് വ​ന​മാ​ണെ​ന്നും പി​ന്നീ​ട് ഡി-​നോ​ട്ടി​ഫൈ ചെ​യ്ത​താ​ണെ​ന്നു​മു​ള്ള പ​രാ​മ​ര്‍​ശം തെ​റ്റാ​ണ്. ഇ​തു ക​പ​ട​പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ വാ​ദ​ത്തെ സ​ഹാ​യി​ക്കു​ന്ന​താ​ണ്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ റോ​മി​യോ സെ​ബാ​സ്റ്റ്യ​ന്‍, മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ടി.​ആ​ര്‍.​ സോ​മ​ന്‍, ലി​നു ജോ​സ്, എം.​ജെ. മാ​ത്യു, സ​ബീ​ന ബി​ഞ്ചു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Idukki

മാ​ർ​ഗം​ക​ളി മ​ത്സ​ര​ത്തി​ൽ തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം

തൊ​ടു​പു​ഴ: പ​തി​നാ​ല് ടീ​മു​ക​ൾ വാ​ശി​യോ​ടെ മാ​റ്റു​ര​ച്ച മാ​ർ​ഗം​ക​ളി മ​ത്സ​ര​ത്തി​ൽ തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം. പൊ​തു കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ലാ​ണ് മാ​ർ​ഗം​ക​ളി ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മാ​ർ​ഗം​ക​ളി മ​ത്സ​ര​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു.

ഇ​ത്ത​വ​ണ ഒ​ന്നാം സ്ഥാ​നം കൈ​പ്പി​ടി​യി​ലാ​ക്ക​ണ​മെ​ന്ന ആ​വേ​ശ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ തൊ​ടു​പു​ഴ സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ കീ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ന്ന സി. ​പ്ര​ജീ​ഷ്, ജു​വ​ൽ കെ. ​എ​യ്ഞ്ച​ൽ, അ​യോ​ണ ബൈ​ജു, ആ​നം മേ​രി ബൈ​ജു, തെ​രേ​സ ജോ​സ​ഫ്, എ​യ്ഞ്ച​ലീ​ന അ​ജീ​ഷ്, മ​രി​യ ബെ​ന്ന​റ്റ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ധ്യാ​പി​ക​മാ​രാ​യ മി​നി ജോ​സ്, തെ​രേ​സ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ അ​ര​ങ്ങി​ലെ​ത്തി​ച്ച​ത്.

Idukki

താ​ര​ക​ങ്ങ​ൾ പ​റ​ന്നി​റ​ങ്ങി: ത​രം​ഗ​മാ​യി ‘സ​ർ​ഗ​ധ്വ​നി’

തൊ​ടു​പു​ഴ: ക​ലാ​കു​സു​മ​ങ്ങ​ൾ വ​ർ​ണ​ങ്ങ​ൾ വി​രി​യി​ച്ച സ​ർ​ഗ​ധ്വ​നി-2026 ഭാ​വ​മ​ധു​ര​വും വി​സ്മ​യം ജ​നി​പ്പി​ക്കു​ന്ന​തു​മാ​യി.

ക​ല​യു​ടെ വ​സ​ന്തം വി​രി​യി​ച്ച് സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​ര​ങ്ങു​ണ​ർ​ന്നു. സ​ർ​ഗ​ധ്വ​നി -2026 എ​ന്ന പേ​രി​ൽ പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ അ​സ്ഹ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്ന സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ 79 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി 5,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ലെ നൈ​സ​ർ​ഗി​ക​മാ​യ ക​ലാ​വാ​സ​ന​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ങ്കേ​തി​ക​വി​ദ്യ​യും ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം​പ​ക​രാ​നും അ​വ​രു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​കെ​എ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ക​രീ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ കെ.​എം. മൂ​സ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നൗ​ഷാ​ദ് കാ​സിം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​രു​ണ്‍ ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മാ​റ്റുകൂ​ട്ടാ​ൻ റി​ഥ​മി​ക് ഫ്യൂ​ഷ​ൻ ഉ​ൾ​പ്പടെ​യു​ള്ള പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. നാ​ളെ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സി​നി​മാ​താ​രം ഗി​ന്ന​സ് പ​ക്രു മു​ഖ്യാ​തി​ഥി​യാ​കും.

Idukki

പീ​രു​മേ​ട് ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്കു കൊ​ടി​യേ​റി

കു​മ​ളി: പീ​രു​മേ​ട് ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്കു കു​മ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് തു​ട​ക്ക​മാ​യി. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 65 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 1500 കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ലാ സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു.
കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ൻ​സി ജെ​യിം​സ്, പീ​രു​മേ​ട് എ​ഇ​ഒ പി.​ഡി. സി​ന്ദു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജ​യ​പ്ര​ദീ​പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​യ്മോ​ൻ ലോ​ബോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കി​ഡീ​സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 110 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ക്കും. ഒ​ക്ടോ​ബ​ർ 15, 16, 17 തീ​യ​തി​ക​ളി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കു​ന്ന റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ഉ​പ​ജി​ല്ലാ ജേ​താ​ക്ക​ൾ മ​ത്സ​രി​ക്കും.

 

 

Idukki

ഉ​പാ​സ​ന ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം മ​ന്ത്രി ചെ​ന്നി​ത്ത​ല വി​ത​ര​ണം ചെ​യ്യും

തൊ​ടു​പു​ഴ: ഉ​പാ​സ​ന​യു​ടെ പ്ര​ഥ​മ ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ ഡോ. ​ജോ​സ​ഫ് സ്റ്റീ​ഫ​ന്‍ ചാ​ഴി​കാ​ടി​നും ഡോ. ​ജോ​സ് പോ​ളി​നും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നു ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ല​പ്പ​ള്ളി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ഉ​പാ​സ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ന്‍ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, മൂ​വാ​റ്റു​പു​ഴ കാ​ര്‍​മ​ല്‍ പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ.​ഡോ. ജോ​ബി കൊ​ച്ചു​മു​ട്ടം, ജ്യോ​തി​നി​വാ​സ് സു​പ്പീ​രി​യ​ര്‍ ഫാ. ​ജോ​സ് തോ​ട്ട​ത്തി​ല്‍, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി, കൗ​ണ്‍​സി​ല​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​ജ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ലി​പ്പി​ള്ളി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ.​സാ​ബു വ​ര്‍​ഗീ​സ് ന​ന്ദി​യും പ​റ​യും.

സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് താ​ങ്ങാ​വു​ന്ന ചെ​ല​വി​ല്‍ വി​ദ​ഗ്ധ ചി​കി​ല്‍​സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക​യും തൊ​ടു​പു​ഴ​യെ പ്ര​ധാ​ന ആ​രോ​ഗ്യ​ചി​കി​ല്‍​സാ കേ​ന്ദ്ര​മാ​യി വ​ള​ര്‍​ത്തു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ് ഡോ.​ ജോ​സ​ഫ് ചാ​ഴി​കാ​ട്ട്.

ആ​റു​പ​തി​റ്റാ​ണ്ടി​ലേ​റെ സ​മ​ര്‍​പ്പി​ത വൈ​ദ്യ സേ​വ​ന​ത്തി​ലൂ​ടെ ആ​രോ​ഗ്യ​രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ഭി​ക്ഷ​ഗ്വ​ര​നാ​ണ് ഡോ. ​ജോ​സ് പോ​ള്‍.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​സ്തു​ല സേ​വ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി എ​ല്ലാ​മാ​സ​വും ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ന​ല്‍​കാ​നാ​ണ് ഉ​പാ​സ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​സാ​ബു വ​ര്‍​ഗീ​സ്, ലൈ​ബ്രേ​റി​യ​ന്‍ ഷാ​ജി മു​തു​കു​ളം, ഉ​പാ​സ​ന സം​ഗീ​ത വേ​ദി പ്ര​സി​ഡ​ന്‍റ് എ.​എ​ച്ച്. ഷം​സു​ദീ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​കു​മാ​ര്‍ അ​രി​ക്കു​ഴ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Idukki

നി​യ​ന്ത്ര​ണം​വി​ട്ട വാ​ൻ മ​റി​ഞ്ഞ് സ​ഞ്ചാ​രി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു, ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

മൂ​ന്നാ​ർ: നി​യ​ന്ത്ര​ണം​വി​ട്ട് വാ​ൻ മ​റി​ഞ്ഞ് 13 വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ​നി​ല ഗു​രു​ത​രം . ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​യാ​യ വി​ഘ്നേ​ഷ് (38)നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി റോ​ഡി​ൽ ഗ്രാം ​സ്‌​ലാ​ൻ​ഡ് എ​സ്റ്റേ​റ്റ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മാ​ട്ടു​പ്പെ​ട്ടി സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മൂ​ന്നാ​റി​ലേ​ക്കു വ​രു​ന്ന വ​ഴി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട വാ​ൻ റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​ന്നു. പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

 

Idukki

ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക ജി​ല്ലാ അ​സം​ബ്ലി ഇ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ അ​സം​ബ്ലി ഇ​ന്നു രാ​വി​ലെ 10ന് ​പാ​റ​ത്തോ​ട് മ​ല​നാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ ര​ക്ഷാ​ധി​കാ​രി മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ര്‍​ഷി​ക​ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ ഫാ. ​മാ​ത്യു പ​ന​ച്ചി​ക്ക​ല്‍, ഫാ. ​വ​ര്‍​ഗീ​സ് കു​ള​മ്പ​ള്ളി​ല്‍, ഫാ. ​റോ​ബി​ന്‍ പ​ട്ര​കാ​ലാ​യി​ല്‍, ഫാ. ​ആ​ന്‍റ​ണി കോ​ട്ടൂ​ര്‍, ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ല്‍, ദേ​ശീ​യ ട്ര​ഷ​റർ ജ​യ്‌​സ​ണ്‍ ചെം​ബ്ലാ​യി​ല്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് മെം​ബ​ര്‍ നെ​ല്‍​വി​ന്‍ സി. ​ജോ​യ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​പി.​വി. മാ​ത്യു പ്ലാ​ത്ത​റ, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ജോ​സ് സി.​എ. പൂ​വ​ത്തോ​ലി​ചെ​റ്റ​യി​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​പ്പ​ല​ഞ്ഞി​യി​ല്‍, സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി വാ​ര​ണ​ത്ത്, ഹൈ​റേ​ഞ്ച്, ലോ​റേ​ഞ്ച്, തെ​ക്ക​ന്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ മു​ക്കു​ങ്ക​ല്‍, ഷാ​ബോ​ച്ച​ന്‍ മു​ള​ങ്ങാ​ശേ​രി, ജോ​സ് താ​ഴ​ത്തു​പീ​ടി​ക, മേ​ഖ​ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് വ​ട​ക്കേ​ട​ത്ത്, സെ​ബാ​സ്റ്റ്യ​ന്‍ കൈ​ത​യ്ക്ക​ല്‍, തോ​മ​സ് കൊ​ട്ടാ​ടി​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

അ​സം​ബ്ലി​യി​ല്‍ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ന്‍റെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ശ​ക്തീ​ക​ര​ണം, ക​ര്‍​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ളോ​ടും കാ​ര്‍​ഷി​ക പ്ര​ശ്‌​ന​ങ്ങ​ളോ​ടു​മു​ള്ള സം​ഘ​ട​ന​യു​ടെ നി​ല​പാ​ട്, എ​ല്‍​നി​നോ ആ​ഘാ​ത​ത്തി​ല്‍​നി​ന്നു ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കാ​ന്‍ ഇ​ന്‍​ഫാം ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ ച​ര്‍​ച്ച ചെ​യ്യും.

Idukki

ഇ​ന്ന് അ​ര​ങ്ങു​ണ​രും

തൊ​ടു​പു​ഴ: സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ര്‍​ഗ​ധ്വ​നി-2026 ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​ര​ങ്ങു​ക​ള്‍ ഇ​ന്നു​ണ​രും.
പെ​രു​മ്പി​ള്ളി​ച്ചി​റ അ​ല്‍ അ​സ്ഹ​ര്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്നു​വ​രു​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നൃ​ത്ത​ം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന​ങ്ങ​ളാ​ണ് ഇ​ന്നു മു​ത​ല്‍ വി​വി​ധ വേ​ദി​ക​ളി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്.

രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ റി​ഥ​മി​ക് ഫ്യൂ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​കെ​എ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ക​രീ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ല്‍ അ​സ്ഹ​ര്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ നൗ​ഷാ​ദ് കാ​സിം സ്വാ​ഗ​തം പ​റ​യും. 10ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സി​നി​മാ​താ​രം ഗി​ന്ന​സ് പ​ക്രു മു​ഖ്യാ​തി​ഥി​യാ​കും. അ​ല്‍ അ​സ്ഹ​ര്‍ ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ അ​ഡ്വ. കെ.​എം. മി​ജാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​വി​ലെ 8.30ന് ​വേ​ദി​ക​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​കും.

ക​ലോ​ത്സ​വ​ത്തി​ല്‍ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ നൂ​റി​ലേ​റെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 5,000 ത്തി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ര​ച​നാ മ​ത്സ​ര​ങ്ങ​ളും ബാ​ന്‍​ഡ് മ​ത്സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്നി​രു​ന്നു. ഇ​നി വ​രു​ന്ന മൂ​ന്നു ദി​വ​സ​ങ്ങ​ളി​ല്‍ പെ​രു​മ്പി​ള്ളി​ച്ചി​റ അ​ല്‍ അ​സ്ഹ​ര്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ക​ല​യു​ടെ കേ​ളി​കൊ​ട്ടു​യ​രും.

Idukki

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധം; റോ​ഡ് ഉ​പ​രോ​ധി​ച്ചു

ഉ​ടു​മ്പ​ൻ​ചോ​ല: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തേ​ത്തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​ബി​ൻ പി. ​ജോ​ർ​ജ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി തു​ണ്ട​ത്തി​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി കു​ന്നേ​ൽ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ന്‍റോ​ച്ച​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബി​ജു ഇ​ടു​കാ​ർ, ജ​യ്മി കു​ര്യ​ൻ, അ​ഭി​ലാ​ഷ് ക​ല്ലു​പാ​ലം, ഡി​സി​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Idukki

കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ൾ​ക്ക് 5.23 കോ​ടി വാ​യ്പ

നെ​ടു​ങ്ക​ണ്ടം: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര-2026 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ൾ​ക്കു​ള്ള 5.23 കോ​ടി രൂ​പ​യു​ടെ​യും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള 80 ല​ക്ഷം രൂ​പ​യു​ടെ​യും വാ​യ്പാ​വി​ത​ര​ണം ന​ട​ത്തി.

നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സേ​നാ​പ​തി വേ​ണു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കെ​എ​സ്ബി​സി​ഡി​സി അ​സി. മാ​നേ​ജ​ർ പി.​ബി. പ്ര​ഭു​ൽ, രാ​ജാ​ക്കാ​ട് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ജി സ​ന്തോ​ഷ്, പാ​മ്പാ​ടും​പാ​റ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി സു​രേ​ന്ദ്ര​ൻ, നെ​ടു​ങ്ക​ണ്ടം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​സി. മാ​നേ​ജ​ർ​മാ​രാ​യ ലി​ബി​ൻ ജോ​സ്, ഗം​ഗ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​എ​സ്ബി​സി​ഡി​സി സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സ​ജ​നി​മോ​ൾ സേ​വ്യ​ർ കോ​ർ​പ​റേ​ഷ​ന്‍റെ വി​വി​ധ വാ​യ്പാ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

Idukki

സി​സ്റ്റ​ര്‍ ലി​ന​റ്റ് പാ​റ​ത്ത​ല​യ്ക്ക​ലി​ന് ഫാ​ര്‍​മ​ര​ത്‌​ന അ​വാ​ര്‍​ഡ്

തൊ​ടു​പു​ഴ: ഫാ​ര്‍​മ​സി കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ഫാ​ര്‍​മ​ര​ത്‌​ന അ​വാ​ര്‍​ഡ് തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​ഭാം​ഗ​മാ​യ സി​സ്റ്റ​ര്‍ ലി​ന​റ്റ് പാ​റ​ത്ത​ല​യ്ക്ക​ലി​നു ല​ഭി​ച്ചു.
27ന് ​ഡ​ല്‍​ഹി​യി​ല്‍ ഫാ​ര്‍​മ​സി കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ ഓ​ഫി​സി​ല്‍ ന​ട​ക്കു​ന്ന

ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും. മു​ത​ല​ക്കോ​ടം പാ​റ​ത്ത​ല​യ്ക്ക​ല്‍ പി.​വി. മാ​ത്യു-​ത​ങ്ക​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഫാ​ര്‍​മ​സി വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.
പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തു. തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല ഫാ​ര്‍​മ​സി കോ​ള​ജി​ലും കാ​സ​ര്‍​ഗോ​ഡ് മാ​ലി​ക്കി​നാ​ര്‍ ഫാ​ര്‍​മ​സി കോ​ള​ജി​ലും പ്രി​ന്‍​സി​പ്പ​ലാ​യും സേ​വ​നം ചെ​യ്തു.

2007ല്‍ ​ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ റി​സ​ര്‍​ച്ച് ഗൈ​ഡാ​യി ജോ​ലി ചെ​യ്തു. സേ​ലം വി​നാ​യ​ക മി​ഷ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, കോ​യ​മ്പ​ത്തൂ​ര്‍ ക​ര്‍​പ്പ​കം യൂ​ണി​വേ​ഴ്‌​സി​റ്റി, ത​ഞ്ചാ​വൂ​ര്‍ പ്രീ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി, ഹൈ​ദ​രാ​ബാ​ദ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലും റി​സ​ര്‍​ച്ച് ഗൈ​ഡാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
വി​വി​ധ സെ​മി​നാ​റു​ക​ളി​ലും സി​മ്പോ​സി​യ​ങ്ങ​ളി​ലു​മാ​യി 68 പേ​പ്പ​ര്‍ പ്ര​സ​ന്‍റേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം പ്ര​ഫ. എം.​എ​ല്‍. ഷ്‌​റോ​ഫ് അ​വാ​ര്‍​ഡും സി​സ്റ്റ​ര്‍ ലി​ന​റ്റി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ പൈ​ങ്കു​ളം തി​രു​ഹൃ​ദ​യ ഭ​വ​ന​ത്തി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​ണ്.

Idukki

അ​റ​ക്കു​ളം ക​ര്‍​ഷ​ക​കൂ​ട്ടാ​യ്മ: വ​നം​വ​കു​പ്പ് ഓ​ഫി​സി​ല്‍ പ്ര​തി​ഷേ​ധി​ച്ചു

മൂ​ല​മ​റ്റം: അ​റ​ക്കു​ളം ക​ര്‍​ഷ​ക​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ല​മ​റ്റ​ത്തു​ള്ള വ​നം​വ​കു​പ്പ് ഓ​ഫി​സി​നു മു​ന്നി​ല്‍ മ​തി​ല്‍​കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.
ആ​ന​ത്താ​ര​യി​ലെ ത​ട​സ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ല്‍, വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു​ള്ള തോ​ട്ട​ങ്ങ​ളി​ലെ രാ​ത്രി​കാ​ല യാ​ത്രാ​നി​രോ​ധ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്‌​ട​ര്‍ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​മൂ​ലം ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന ദു​രി​ത​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​ല​യ്ക്കു​നി​ര്‍​ത്തേ​ണ്ട ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​വ​രു​ടെ താ​ള​ത്തി​നൊ​ത്തു തു​ള്ളു​ന്ന സ്ഥി​തി​യാ​ണ് ഇ​ന്നു​ള്ള​ത്. ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​രെ ദ്രോ​ഹി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ തു​ട​ര്‍ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ക​ര്‍​ഷ​ക​കൂ​ട്ടാ​യ്മ മു​ന്ന​റി​യി​പ്പു ന​ല്‍​കി. വ​ളം, കീ​ട​നാ​ശി​നി എ​ന്നി​വ​യു​ടെ വി​ല​വ​ര്‍​ധ​ന​വി​ലൂ​ടെ ക​ര്‍​ഷ​ക​രെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള കോ​ര്‍​പ​റേ​റ്റു​ക​ളു​ടെ നീ​ക്കം ഇ​ല്ലാ​താ​ക്ക​ണം.

റ​ബ​ര്‍​ത​ടി, ഉ​രു​ള​ന്‍​ത​ടി എ​ന്നി​വ​യു​ടെ വ്യാ​പാ​ര​ത്തി​ല്‍ ക​ര്‍​ഷ​ക​രെ ഉ​ദ്യോ​ഗ​സ്ഥ​രും ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, ഒ​രു​സെ​ന്‍റ് സ്ഥ​ല​ത്തെ കൃ​ഷി നാ​ശ​ത്തി​ന് 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക, വ​ന്യ​ജീ​വി​ക​ളെ വ​ന​ത്തി​ല്‍ സം​ര​ക്ഷി​ക്കു​ക, ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്താ​തെ വ​ന്യ​മൃ​ഗ​ങ്ങ​ളെ വൈ​ദ്യു​തി​വേ​ലി കെ​ട്ടി ത​ട​യു​ക എ​ന്നീ നി​ര്‍​ദേ​ശ​ങ്ങ​ളും കൂ​ട്ടാ​യ്മ ഉ​ന്ന​യി​ച്ചു.

ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​മ​രം ജ​യ്‌​സ​ണ്‍ കു​ന്നും​പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൈ​ക്കി​ള്‍ പു​ര​യി​ടം, ജോ​സ​ഫ് പ​ര​വ​ന്‍​പ​റ​മ്പി​ല്‍, ത​ങ്ക​ച്ച​ന്‍ പെ​രു​മാം​പ​ള്ളി​യി​ല്‍, ടോ​മി പു​ളി​യ​ന്‍​മാ​ക്ക​ല്‍, ജോ​സ​ഫ് കാ​ലാ​യി​ല്‍, ജോ​മോ​ന്‍ മൈ​ലാ​ടൂ​ര്‍, ജോ​സ് മ​ണ്ണൂ​ര്‍, ജോ​ണി പു​ര​യി​ടം, ജോ​സ് പ​ന​ച്ചി​ക്ക​ല്‍, മാ​ത്തു​ക്കു​ട്ടി മ​ഞ്ഞ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

ധീ​ര​ജ് വ​ധ​ക്കേ​സ്: മൂ​ന്നാം പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി

തൊ​ടു​പു​ഴ: ഇ​ടു​ക്കി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വി​ചാ​ര​ണ​യ്ക്കു ഹാ​ജ​രാ​കാ​ത്ത മൂ​ന്നാം പ്ര​തി​ക്കെ​തി​രേ കോ​ട​തി അ​റ​സ്റ്റ്‌​വാ​റ​ണ്ടു പു​റ​പ്പെ​ടു​വി​ച്ചു. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ടോ​ണി തേ​ക്കി​ല​ക്കാ​ട​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കി​യ മു​ട്ടം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി സ​നു എ​സ്. പ​ണി​ക്ക​ര്‍ ജാ​മ്യ​ക്കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.

പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ മൂ​ന്നാം പ്ര​തി​യി​ല്‍​നി​ന്നു പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. ഒ​ന്നാം​സാ​ക്ഷി അ​ഭി​ജി​ത്തി​ന്‍റെ സാ​ക്ഷി വി​സ്താ​ര​മാ​യി​രു​ന്നു ഇ​ന്ന​ലെ ന​ട​ന്ന​ത്. ഒ​ന്നാം പ്ര​തി നി​ഖി​ല്‍ പൈ​ലി അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ട്ടാം പ്ര​തി വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി അ​ല​ന്‍ ബേ​ബി​യും ഹാ​ജ​രാ​യി​ല്ല. കോ​ട​തി​യി​ല്‍ അ​വ​ധി അ​പേ​ക്ഷ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖാ​ന്തി​രം ന​ല്‍​കി​യി​രു​ന്നു.

2022 ജ​നു​വ​രി പ​ത്തി​ന് കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നി​ട​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ ധീ​ര​ജ് രാ​ജേ​ന്ദ്ര​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രാ​യ ജെ​റി​ന്‍ ജോ​ജോ, നി​തി​ന്‍ ലൂ​ക്കോ​സ്, ജി​തി​ന്‍ ഉ​പ്പു​മാ​ക്ക​ല്‍, സോ​യി​മോ​ന്‍ സ​ണ്ണി, ജെ​സി​ന്‍ ജോ​യി എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റു പ്ര​തി​ക​ള്‍.

2022 ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ് പൊ​ലീ​സ് 600 പേ​ജു​ള്ള കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. കേ​സി​ല്‍ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പ്രി​യ​ദ​ര്‍​ശ​ന്‍ ത​മ്പി ഹാ​ജ​രാ​യി. ഇ​തി​നി​ടെ പ്ര​തി​ക​ള്‍ പു​ന​ര​ന്വേ​ഷ​ണ​ത്തി​നു ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് ത​ള്ളി​യി​രു​ന്നു. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ഇ​ന്നും തു​ട​രും.

Idukki

ആ​രോ​പ​ണവി​ധേ​യ​ൻ സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യി​ൽ

നെ​ടു​ങ്ക​ണ്ടം: സാ​മ്പ​ത്തി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന ഏ​രി​യ സെ​ക്ര​ട്ട​റി​യെ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സി​പി​എം വീ​ണ്ടും വി​വാ​ദ​ത്തി​ൽ കു​ഴി​ത്തൊ​ളു യു​വ​ജ്യോ​തി സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യ സെ​ക്ര​ട്ട​റി വി.​സി. അ​നി​ലി​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സം​ഘ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ടും സ്ഥാ​പ​ന​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി​യു​മാ​യി ചേ​ർ​ന്ന് മാ​റ്റി​യെ​ടു​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ സം​ഘ​ത്തി​ന് സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് അം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം.

വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് അം​ഗ​ങ്ങ​ൾ പ​രാ​തി ന​ൽ​കി. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​എ​ൻ. വി​ജ​യ​ന് നേ​രി​ട്ട് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Idukki

പീ​രു​മേ​ട് ഉ​പ​ജി​ല്ലാ ഗ​ണി​ത ശാ​സ്ത്ര​മേ​ള

വ​ണ്ടി​പ്പെ​രി​യാ​ർ: പീ​രു​മേ​ട് ഉ​പ​ജി​ല്ലാ ഗ​ണി​ത ശാ​സ്ത്ര​മേ​ള വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ഉ​പ​ജി​ല്ല​യി​ലെ 65 സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 500 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
ന​മ്പ​ർ ചാ​ർ​ട്ട്, ജോ​മ​ട്രി​ക്ക​ൽ ചാ​ർ​ട്ട്, സ്റ്റി​ൽ മോ​ഡ​ൽ, മാ​ക്സ് മാ​ഗ​സി​ൻ തു​ട​ങ്ങി എ​ൽ​പി, യു​പി, എ​ച്ച്എ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സു​ഭാ​ഷ് നി​ർ​വ​ഹി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡി. ​സു​ന്ദ​ർ​രാ​ജ്, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ദേ​വി ഈ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൻ. മ​ണി​മേ​ഖ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി.
സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​മ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. ജ​ർ​മ​ലി​ൻ, എ​ഇ​ഒ സി​ന്ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഒ​എം​എ​ൽ​പി സ്കൂ​ൾ ഉ​പ്പു​ത​റ ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ ആ​ന​വി​ലാ​സം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

യു​പി വി​ഭാ​ഗ​ത്തി​ൽ ക​ണ​യ​ങ്ക​വ​യ​ൽ ജി​എ​ച്ച്എ​സ് ഒ​ന്നാം സ്ഥാ​ന​വും വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ. യു​പി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് പെ​രു​വ​ന്താ​നം ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്എ​സ്എ​സ് വ​ണ്ടി​പ്പെ​രി​യാ​ർ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്എ​സ്എ​സ് അ​ട്ട​പ്പ​ള്ള​വും ക​ര​സ്ഥ​മാ​ക്കി.

Idukki

ടൂ​റി​സം വി​ക​സ​ന യാ​ത്ര

രാ​ജാ​ക്കാ​ട്: സം​സ്ഥാ​ന ടൂ​റി​സം ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ടു​ക്കി മൗ​ണ്ട​ൻ ടൂ​റി​സം അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് മൂ​ന്നാ​റി​ന്‍റെ​യും തേ​ക്ക​ടി​യു​ടെ​യും മ​ധ്യ​ത്തി​ലു​ള്ള രാ​ജാ​ക്കാ​ട്, സേ​നാ​പ​തി, രാ​ജ​കു​മാ​രി, ശാ​ന്ത​മ്പാ​റ, ഉ​ടു​മ്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടൂ​റി​സം സെ​ന്‍റ​റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ലു​തും ചെ​റു​തു​മാ​യ ടൂ​റി​സം സെ​ന്‍റ​റു​ക​ളെ സം​യോ​ജി​പ്പി​ച്ച് ടൂ​റി​സം ഹ​ബ്ബാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും ന​ട​ത്തു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് സ​മ​ഗ്ര ടൂ​റി​സം വി​ക​സ​ന യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റി​ൽ അ​ഡ്വ. സേ​നാ​പ​തി വേ​ണു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പൈ​ല​റ്റ് പ​ദ്ധ​തി​ക​ളാ​യി രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റ്, കു​ത്തു​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം, ക​ന​ക​ക്കു​ന്ന് സ​ൺ​റൈ​സ് പോ​യി​ന്‍റ്, സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ലെ വാ​ക്കാ​സി​റ്റി വാ​ട്ട​ർ​ഫാ​ൾ​സ്, സ്വ​ർ​ഗം​മേ​ട് വ്യൂ ​പോ​യി​ന്‍റ്, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ ബി ​ഡി​വി​ഷ​ൻ വ്യൂ ​പോ​യി​ന്‍റ്, മു​ള്ള​ൻ​ത​ണ്ട് വ്യൂ ​പോ​യി​ന്‍റ്, ശാ​ന്ത​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ടി പാ​റ​ക്കു​ഴി ത​ടാ​കം, മ​ര​ച്ചു​വ​ട് വെ​ള്ള​ച്ചാ​ട്ടം, ഉ​ടു​മ്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ലെ ച​തു​രം​ഗ​പ്പാ​റ വ്യൂ ​പോ​യി​ന്‍റ് എ​ന്നി​വ ഡി​ടി​പി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ടൂ​റി​സം സെ​ന്‍റ​റാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​തി​ഷ് ജോ​സ്, രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഈ​ശ്വ​ര​ൻ, സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​രു​ൺ അ​ശോ​ക​ൻ, ശാ​ന്ത​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ഷ ദി​ലീ​പ്, ഉ​ടു​മ്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​ഗ​ജ്യോ​തി ഭാ​സ്ക​ർ, ഐ​എം​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ ജ​യിം​സ് തെ​ങ്ങും​കു​ടി, വി.​പി. ചി​ഞ്ചു​കു​മാ​ർ, കെ.​എം. ജോ​ർ​ളി, ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​ൽ അ​ഭി​ലാ​ഷ് മോ​ഹ​ൻ, വി.​എ​ൻ സ​ജീ​വ​ൻ, അ​രു​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Idukki

ജി​ല്ലാ ഇ​ൻ​ക്ലൂ​സീ​വ് സ്പോ​ർ​ട്സ് മീ​റ്റി​ൽ 300 കാ​യി​ക​താ​ര​ങ്ങ​ൾ

നെ​ടു​ങ്ക​ണ്ടം: സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ ഇ​ൻ​ക്ലൂ​സീ​വ് സ്പോ​ർ​ട്സ് മീ​റ്റി​ൽ എ​ട്ട് ബി​ആ​ർ​സി​ക​ളി​ൽ നി​ന്നാ​യി 300 കാ​യി​ക​താ​ര​ങ്ങ​ൾ മാ​റ്റു​ര​ച്ചു.

കോ​ഴി​ക്കോ​ട് 24 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന മീ​റ്റി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് 100 കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ വി​ളം​ബ​ര ജാ​ഥ​യോ​ടെ​യാ​ണ് മീ​റ്റ് ആ​രം​ഭി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ ദീ​പ​ശി​ഖ തെ​ളി​ച്ചു. നെ​ടു​ങ്ക​ണ്ടം എ​സ്ഐ ലി​ജോ പി. ​മ​ണി വി​ളം​ബ​ര ജാ​ഥ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ സേ​നാ​പ​തി വേ​ണു എം​എ​ൽ​എ പ​താ​ക ഉ​യ​ർ​ത്തി.

സ​മ​ഗ്ര ശി​ക്ഷ ഇ​ടു​ക്കി ജി​ല്ലാ പ്രോ​ജ​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സോ​മ​ൻ തെ​റ്റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു.

Idukki

ദേ​ശീ​യപാ​ത​യി​ൽ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മരിച്ചു

അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത​യി​ൽ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മരിച്ചു. ഇ​രു​മ്പു​പാ​ലം മു​ത്തി​ക്കാ​ട് പാ​റേ​ക്കു​ടി​യി​ൽ ജോ​ഷ്ബി​ൻ ജോ​ബി (19) ആ​ണ് മ​രി​ച്ച​ത്.

കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ ഇ​രു​മ്പു​പാ​ല​ത്തി​നു സ​മീ​പം 12-ാം മൈ​ലി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 11നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടി​മാ​ലി​യി​ൽ​നി​ന്ന് ഇ​രു​മ്പു​പാ​ല​ത്തേ​ക്കു സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്ന ജോ​ഷ്ബി​ൻ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു​വ​ന്ന ബ​സി​ന് മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ ച​ക്രം ജോ​ഷ്ബി​ന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ജോ​ഷ്ബി​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.
സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ഇ​രു​മ്പു​പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മാ​താ​വ്: ല​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്‌​ന, ജെ​സ്‌​വി​ൻ

Idukki

കേ​ര​ള​ത്തി​ന്‍റേ​ത് സ്പോ​ൺ​സ​ർ സ​ർ​ക്കാ​ർ: എം.​വി. ഗോ​വി​ന്ദ​ൻ

അ​ടി​മാ​ലി: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ സ​ർ​ക്കാ​രാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കു​ത്ത​ക മു​ത​ലാ​ളി​മാ​രു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ അ​വ​രി​ൽ​നി​ന്ന് അ​ച്ചാ​രം വാ​ങ്ങു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലേ​ത്. അ​ടി​മാ​ലി​യി​ൽ ന​ട​ന്ന സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി.

ഇ​ടു​ക്കി​യി​ൽ വ​ന​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്ര കി​ലോ​മീ​റ്റ​ർ വ​നം വ്യാ​പി​പ്പി​ക്കാം എ​ന്ന ച​ർ​ച്ച​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. 51 വി​ല്ലേ​ജു​ക​ളു​ള്ള ഇ​ടു​ക്കി​യി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ വാ​സ​സ്ഥ​ലം ത​ക​രും. കേ​ന്ദ്ര സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും ഇ​ടു​ക്കി​യി​ലെ അ​ഞ്ചു മ​ണ്ഡ​ല​ത്തി​ലെ​യും കൃ​ഷി​ക്കാ​രെ അ​വ​രു​ടെ ഭൂ​മി​യി​ൽ​നി​ന്ന് ഇ​റ​ക്കാ​നാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​നെ എ​തി​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 129 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. 30 പ്ര​തി​നി​ധ​ക​ൾ ച​ർ​ച്ച​യി​ലും പ​ങ്കെ​ടു​ത്തു. പൊ​തു​ച​ർ​ച്ച​ക്ക് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി. ഗോ​വി​ന്ദ​നും ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സും മ​റു​പ​ടി പ​റ​ഞ്ഞു.

പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ഏ​ഴു​പേ​രെ ക്ഷ​ണി​താ​ക്ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​വി .വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, എം.​ബി. രാ​ജേ​ഷ്, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, എം.​എം. മ​ണി, പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി​യി​ലെ ക്ഷ​ണി​താ​ക്ക​ൾ

സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ച​ർ​ച്ച​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ഏ​ഴു ക്ഷ​ണി​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. എ​സ്. സാ​ബു, വി.​സി. അ​നി​ൽ, ചാ​ണ്ടി പി. ​അ​ല​ക്സാ​ണ്ട​ർ, അ​ഡ്വ. എ. ​രാ​ജ, എ​സ്. സു​ധീ​ഷ് , ബി. ​അ​നൂ​പ്, സ​ബീ​ന ബി​ഞ്ചു എ​ന്നി​വ​രാ​ണ് ക്ഷ​ണി​താ​ക്ക​ൾ.

Idukki

മാ​ലി​ന്യ​ത്തി​ൽനി​ന്നൊ​രു സ്പൈ​ഡ​ർ​മാ​ൻ

ക​ട്ട​പ്പ​ന: മാ​ലി​ന്യ​ത്തി​ൽനി​ന്നു കു​തി​ച്ചു​യ​ർ​ന്നൊ​രു സ്പൈ​ഡ​ർ​മാ​ൻ... ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ വ​ള​പ്പി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഈ ​സ്പൈ​ഡ​ർ​മാ​ൻ കൗ​തു​ക കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ പൊ​തു​ജ​നാ​രോ​ഗ്യ പ​രി​സ്ഥി​തി പ​രി​പാ​ല​ന വി​ഭാ​ഗ​മാ​ണ് മാ​ലി​ന്യം റീ​സൈ​ക്കി​ള്‍ ചെ​യ്ത് സ്പൈ​ഡ​ർ​മാ​നെ സൃ​ഷ്ടി​ച്ച​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും ഇ​രു​മ്പു ക​മ്പു​ക​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് സ്പൈ​ഡ​ർ​മാ​ന്‍റെ പി​റ​വി​ക്ക് പി​ന്നി​ൽ.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും വേ​സ്റ്റ് ടു ​ആ​ര്‍​ട്ട് (മാ​ലി​ന്യ​ത്തി​ല്‍ നി​ന്ന് ക​ല) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രും പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രും ചേ​ര്‍​ന്നാ​ണ് മ​നോ​ഹ​ര ശി​ല്‍​പം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്. മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്താ​ന്‍ ഇ​ത്ത​രം വേ​റി​ട്ട കാ​ഴ്ച​ക​ള്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വി​ല​യി​രു​ത്ത​ൽ.

നാ​ടി​നെ മാ​ലി​ന്യ​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കാ​നെ​ത്തു​ന്ന ര​ക്ഷ​ക​ന്‍റെ പ്ര​തീ​ക​മാ​യാ​ണ് സ്‌​പൈ​ഡ​ര്‍​മാ​നെ ആ​വി​ഷ്‌​ക​രി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും വേ​സ്റ്റ് ആ​ന്‍റ് ആ​ര്‍​ട്ട് ശി​ല്‍​പ​ശാ​ല​യും ന​ഗ​ര​സ​ഭ ഒ​രു​ക്കു​ന്നു​ണ്ട്.
സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് മൈ​ക്കി​ൾ, സെ​ക്ര​ട്ട​റി അ​ജി കെ. ​തോ​മ​സ്, ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ ആ​റ്റ്‌​ലി പി.​ജോ​ൺ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഡി. ​പ്ര​ദീ​പ് രാ​ജ്, കെ.​എ​സ്. അ​നു​പ്രി​യ, ബി.​എം.​അ​മ്പി​ളി, ഐ.​ര​ജി​ത, ശു​ചി​ത്വ മി​ഷ​ന്‍ യം​ഗ് പ്ര​ഫ​ഷ​ണ​ല്‍ പ്ര​വീ​ണ ശി​രീ​ഷ്, ജീ​വ​ന​ക്കാ​രാ​യ ബി​ബി​ന്‍ തോ​മ​സ്, ബി​ജു മാ​ത്യു, മ​നു ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

Idukki

ജി​ല്ലാ വ​നി​താ ചെ​സ് ചാ​മ്പ്യ​ന്മാ​ർ

ക​ട്ട​പ്പ​ന: സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ്റ്റേ​റ്റ് ചെ​സ് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ടു​ക്കി ജി​ല്ലാ വ​നി​താ ചെ​സ് സെ​ല​ക്‌​ഷ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ സി​യ സി​ജു (ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ രാ​ജ​മു​ടി), അ​ധീ​ന സാ​ബി​ൻ ( നി​ർ​മ​ൽ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ വെ​ള്ള​യാം​കു​ടി), മി​ത്ര ജോ​ബി( സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ ആ​ന​വി​ലാ​സം) എ​ന്നി​വ​ർ ചാ​ന്പ്യ​ന്മാ​രാ​യി. സം​സ്ഥാ​ന വ​നി​താ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​വ​ർ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.

ക​ട്ട​പ്പ​ന കോം​പ​റ്റി​റ്റ​ർ പി​എ​സ്‌​സി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഒ​ബ്സ​ർ​വ​ർ പി.​എ​സ്. ഡൊ​മി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ചെ​സ് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​എ​ൻ. രാ​ജ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ബി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Idukki

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

നെ​ടു​ങ്ക​ണ്ടം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ച കേ​സി​ൽ ചോ​റ്റു​പാ​റ മ​ഞ്ജി​ക്കാ​പ്പ​ള്ളി​യി​ൽ ശ്രീ​ജി​ത്തിനെ (35) നെ​ടു​ങ്ക​ണ്ടം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം തൂ​ക്കു​പാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച​ത്. കാ​ർ ക​ട​ന്നു​പോ​കാ​ൻ ബ​സ് നി​ർ​ത്തി​യ​പ്പോ​ൾ മ​തി​യാ​യ സ്ഥ​ലം ല​ഭി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ബ​സ് സ​ർ​വീ​സ് തൂ​ക്കു​പാ​ല​ത്ത് ത​ട​സ​പ്പെ​ട്ടി​രു​ന്നു.

Idukki

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട. അ​ധ്യാ​പി​ക മ​രി​ച്ചു

തൊ​ടു​പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട. അ​ധ്യാ​പി​ക മ​രി​ച്ചു. കേ​ര​ള കൗ​മു​ദി മു​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ആ​ര്‍. വി​ന​യ​ച​ന്ദ്ര​ന്‍റെ (ബാ​ബു സൂ​ര്യ) ഭാ​ര്യ ഇ​ട​യ്ക്കാ​ട്ടു​ക​യ​റ്റം പ​ടി​ഞ്ഞാ​റേ​ക്ക​ര എം.​എ​ന്‍. വി​ജി​മോ​ളാ​ണ് (57) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ മ​ട​ക്ക​ത്താ​നം കൊ​ച്ച​ങ്ങാ​ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ക​ൻ അ​നു​രൂ​പും അ​ധ്യാ​പി​ക​യും സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ധ്യാ​പി​ക തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​ക​ൻ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ക​ല്ലൂ​ര്‍​ക്കാ​ട് സ​ര​സ്വ​തി സ്‌​കൂ​ൾ, തൊ​ടു​പു​ഴ സ​ര​സ്വ​തി വി​ദ്യാ​ഭ​വ​ന്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ൾ, തൊ​ടു​പു​ഴ അ​ല്‍ അ​സ​ര്‍ പ​ബ്ലി​ക് സ്‌​കൂ​ൾ, പു​റ​പ്പു​ഴ എ​സ്എ​ച്ച് പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ​രേ​ത പാ​ലാ അ​ള​നാ​ട് മാ​ളി​യേ​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. വാ​ഴ​ക്കു​ളം പൊ​ലി​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

വി​ജി​മോ​ളു​ടെ ക​ണ്ണു​ക​ള്‍
ര​ണ്ടു​പേ​ര്‍​ക്കു വെ​ളി​ച്ച​മാ​കും

അ​ധ്യാ​പി​ക​യു​ടെ ക​ണ്ണു​ക​ള്‍ ര​ണ്ടു പേ​ര്‍​ക്ക് കാ​ഴ്ച​യേ​കും. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ചെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ വി​ജി​മോ​ളു​ടെ അ​വ​യ​വ​ങ്ങ​ളെ​ല്ലാം ദാ​നം ചെ​യ്യാ​ന്‍ കു​ടും​ബം സ​മ്മ​തം അ​റി​യി​ച്ചെ​ങ്കി​ലും വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ മ​റ്റ് അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് നേ​ത്ര​പ​ട​ല​ങ്ങ​ള്‍ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഐ ​ബാ​ങ്ക് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യ്ക്ക് കൈ​മാ​റി. കെ​സോ​ട്ടോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നേ​ത്ര​ദാ​നം ന​ട​ത്തി​യ​ത്.

 

Idukki

കാ​ട്ടാ​ന​ക​ളെ വി​റ​പ്പി​ക്കാ​ന്‍ എ​ഐ സ്മാ​ര്‍​ട്ട് ഫെ​ന്‍​സിം​ഗ്

തൊ​ടു​പു​ഴ: കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ല്‍ നി​ര്‍​മി​ത​ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള എ​ഐ ഫെ​ന്‍​സിം​ഗ് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി. കാ​ട്ടാ​ന​ക​ള്‍ വ​നാ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യാ​ല്‍ അ​വ​യെ സ്വ​യം തി​രി​ച്ച​റി​ഞ്ഞ് തു​ര​ത്താ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​തി​ലൂ​ടെ പ​രീ​ക്ഷി​ക്കു​ന്ന​ത്. കൊ​ച്ചി​ന്‍ ഷി​പ്പ്‌​യാ​ര്‍​ഡി​ന്‍റെ 40 ല​ക്ഷം രൂ​പ സി​എ​സ്ആ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് 400 മീ​റ്റ​ര്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ച്ച​ത്.

എ​ഐ സ്മാ​ര്‍​ട്ട് ഫെ​ന്‍​സിം​ഗി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ സൗ​ര​വേ​ലി​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ നി​ര്‍​വ​ഹി​ച്ചു. മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ല്‍ ഏ​റെ​നാ​ളാ​യി കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത​വേ​ലി നി​ര്‍​മാ​ണം ന​ട​ക്കു​ന്നു​ണ്ട​ങ്കി​ലും ഇ​തു ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​മി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ഐ പ്ര​തി​രോ​ധ​വേ​ലി സ​ജ്ജ​മാ​ക്കു​ന്ന​ത്.

റെ​യി​ല്‍ ഗാ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച് അ​തി​ല്‍ ഇ​ലാ​സ്തി​ക​ത​യു​ള്ള ബെ​ല്‍​റ്റ് ക്ര​മീ​ക​രി​ച്ചാ​ണ് എ​ഐ പ്ര​തി​രോ​ധ​വേ​ലി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബെ​ല്‍​റ്റി​ല്‍ സോ​ളാ​ര്‍ വൈ​ദ്യു​തി​യും എ​ഐ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​കും. കാ​ട്ടാ​ന​ക​ള്‍ പ്ര​തി​രോ​ധ​വേ​ലി​ക്കു സ​മീ​പം എ​ത്തി​യാ​ല്‍ സൈ​റ​ണ്‍ മു​ഴ​ങ്ങി നാ​ട്ടു​കാ​ര്‍​ക്കു മു​ന്ന​റി​യി​പ്പ് ന​ല്‍​കും. അ​തോ​ടൊ​പ്പം വ​നം​വ​കു​പ്പി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലേ​ക്കും കാ​ട്ടാ​ന​ക​ളു​ടെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ള്‍ എ​ത്തും. ആ​ന​ക​ള്‍ എ​ത്ര ശ​ക്തി ഉ​പ​യോ​ഗി​ച്ചാ​ലും വേ​ലി മ​റി​ക​ട​ന്നു പോ​കാ​നാ​കി​ല്ല. 60 ട​ണ്‍ ഭാ​രം വ​രെ പ്ര​തി​രോ​ധി​ക്കാ​നും ഈ ​വേ​ലി​ക്കു ശേ​ഷി​യു​ണ്ട്.

മൂ​ന്നു​ഘ​ട്ട സു​ര​ക്ഷാ​സം​വി​ധാ​ന​മാ​ണ് എ​ഐ സ്മാ​ര്‍​ട്ട് എ​ലി​ഫെ​ന്‍​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​സൗ​ര വേ​ലി​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ​വേ​ലി​യു​ടെ 150 മീ​റ്റ​ര്‍ അ​ക​ലെ വേ​ലി​യു​ടെ പ്ര​തീ​തി​യു​ണ്ടാ​ക്കു​ന്ന ചി​ത്രം എ​ഐ​യി​ലൂ​ടെ ഒ​രു​ക്കാ​നും ക​ഴി​യും. ഈ ​ചി​ത്ര​ത്തി​ന്‍റെ പ​രി​ധി​യി​ലേ​ക്കു കാ​ട്ടാ​ന​ക​ള്‍ എ​ത്തി​യാ​ലും സൈ​റ​ണ്‍ മു​ഴ​ങ്ങും.100 മീ​റ്റ​ര്‍ അ​ക​ലെ വ​ന്നാ​ല്‍​ത​ന്നെ കാ​മ​റ ഉ​പ​യോ​ഗി​ച്ച് ഏ​തു മൃ​ഗ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാം. കാ​ട്ടാ​ന​യാ​ണെ​ങ്കി​ല്‍ അ​തു തി​രി​ച്ച​റി​ഞ്ഞ് ചി​ത്രം പ​ക​ര്‍​ത്തി ആ​ര്‍​ആ​ര്‍​ടി, റേ​ഞ്ച് ഓ​ഫീ​സ​ര്‍, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്കു ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കും.

ഫെ​ന്‍​സിം​ഗി​ന് 13 അ​ടി​യോ​ളം ഉ​യ​ര​മു​ണ്ട്. ഇ​തി​ല്‍ ആ​ന കു​ത്തി​യാ​ല്‍​ത​ന്നെ ക​മ്പ​ന​മു​ണ്ടാ​യി ഇ​വ​യെ പി​ന്നോ​ട്ട​ടി​ക്കും. കാ​ട്ടാ​ന​ക​ളു​ടെ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ള്‍ പ​ഠി​ച്ചാ​ണ് സ്മാ​ര്‍​ട്ട് ഫെ​ന്‍​സിം​ഗ് വി​ക​സി​പ്പി​ച്ചെു​ത്ത​ത്.
ഒ​രു കി​ലോ​മീ​റ്റ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് 75 ല​ക്ഷം രൂ​പ​യി​ലേ​റെ​യാ​ണ് ചെ​ല​വ്. വ​യ​നാ​ട്ടി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി വി​ജ​യ​ക​ര​മെ​ന്ന് ക​ണ്ടെ​ത്തി​യ പ​ദ്ധ​തി​യാ​ണ് മു​ള്ള​രി​ങ്ങാ​ട്ട് ന​ട​പ്പാ​ക്കു​ന്ന​ത്.​കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​ന്‍ വ​നം​വ​കു​പ്പി​ന് ആ​ലോ​ച​ന​യു​ണ്ടെ​ങ്കി​ലും ഇ​തി​നാ​യി വേ​ണ്ടി​വ​രു​ന്ന വ​ലി​യ മു​ത​ല്‍​മു​ട​ക്കാ​ണ് പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്.

Idukki

ക​ര്‍​ഷ​ക​പ്ര​ശ്‌​നം വ​ഞ്ച​ന കാ​ട്ട​രു​ത്: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

കോ​ത​മം​ഗ​ലം: ഇ​എ​സ്എ, വ​ന്യ​മൃ​ഗ ഭീ​ഷ​ണി, പ​ട്ട​യം തു​ട​ങ്ങി ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ എ​ടു​ക്കു​ന്ന നി​ല​പാ​ട് വ​ഞ്ച​നാ​പ​ര​വും ആ​ത്മാ​ര്‍​ഥ​ത​യി​ല്ലാ​ത്ത​തു​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ര്‍​ഷ​ക​രെ ക​ബ​ളി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ള്‍ ക​ര്‍​ഷ​ക​സ്‌​നേ​ഹം ന​ടി​ക്കു​ക​യും ഭ​ര​ണ​ത്തി​ലേ​റു​മ്പോ​ള്‍ പ​റ​ഞ്ഞ​തെ​ല്ലാം മ​റ​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ ബ​ന്ധി​ക​ളാ​ക്കു​ക​യും അ​വ​രു​ടെ കൃ​ഷി​സ്ഥ​ല​വും വീ​ടും ഉ​പേ​ക്ഷി​ച്ചു പോ​കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​ക്കു​ക​യും ചെ​യ്യു​ന്ന ക്രൂ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​ന​പാ​ല​ക​രി​ല്‍ നി​ന്നും ക​പ​ട പ​രി​സ്ഥി​തി വാ​ദി​ക​ളി​ല്‍ നി​ന്നും ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ദു​രി​ത​മാ​ണ് നേ​രി​ടു​ന്ന​ത്.

ആ​ന​ത്താ​ര​ക​ള്‍ ഉ​ണ്ടെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കാ​ട​ന്‍ നി​യ​മ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണി​പ്പോ​ള്‍. വ​ന​ത്തി​നു​ള്ളി​ലെ ആ​വാ​സ വ്യ​വ​സ്ഥ ത​കി​ടം മ​റി​ച്ച​ത് വ​നം​വ​കു​പ്പ് ത​ന്നെ​യാ​ണ്. പ​ട്ട​യം ഇ​ല്ലാ​ത്ത ഭൂ​മി​യെ​ല്ലാം വ​നം​വ​കു​പ്പി​ന്‍റേ​താ​ണ് എ​ന്ന ദു​ര്‍​വ്യാ​ഖ്യാ​ന​മാ​ണ് വ​നം വ​കു​പ്പും ക​പ​ട പ​രി​സ്ഥി​തി​വാ​ദി​ക​ളും ഒ​രു​പ​റ്റം ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തു​ന്ന​തെ​ന്നും ക​ര്‍​ഷ​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ടൂ​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​യോ ചെ​മ്പ​ര​ത്തി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ത്ത​ച്ച​ന്‍ ക​ള​പ്പു​ര​ക്ക​ല്‍, ട്ര​ഷ​റ​ര്‍ ത​മ്പി പി​ട്ടാ​പ്പി​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

ല​ഹ​രി​യി​ല്‍​നി​ന്നു സ്വ​യം സു​ര​ക്ഷി​ത​രാ​വു​ക: ചീ​ഫ് വി​പ്പ്

പീ​രു​മേ​ട്: ല​ഹ​രി വി​പ​ത്തി​ല്‍​നി​ന്നു സ്വ​യം സു​ര​ക്ഷി​ത​രാ​കാ​ന്‍ വി​ദ്യാ​ര്‍​ഥി​സ​മൂ​ഹം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്. മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ മ​ദ്യ ല​ഹ​രി​വി​രു​ദ്ധ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​മ്പ​സു​ക​ളി​ല്‍ ന​ട​ത്തു​ന്ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ര്‍ പീ​രു​മേ​ട് എം​ബി​സി കോ​ള​ജി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്യ ല​ഹ​രി​വി​രു​ദ്ധ സ​മി​തി കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് യൂ​ഹാ​നോ​ന്‍ മാ​ര്‍ പോ​ളി​കാ​ര്‍​പ്പ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റി​യ​ക് തോ​മ​സ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ സ​ഖ​റി​യാ​സ് മാ​ര്‍ സേ​വേ​റി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​മു​ക്തി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി​ജോ ദാ​സ് ക്ലാ​സ് ന​യി​ച്ചു. എ​ക്‌​സൈ​സ് അ​സി.​ ക​മ്മിഷ​ണ​ര്‍ പ്രി​ന്‍​സ് ബാ​ബു, അ​ല​ക്‌​സ് മ​ണ​പ്പു​റ​ത്ത്, ഡോ. ​റോ​ബി​ന്‍ പി. ​മാ​ത്യു, ഫാ.​ ജി​ത്തു തോ​മ​സ്, ഫാ. ​ജോ​ണ്‍ സാ​മു​വ​ല്‍, ഡോ. ​സ​ന്തോ​ഷ് സൈ​മ​ണ്‍, ബെ​ന്നി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

സം​സ്ഥാ​ന കാ​യി​ക ദി​നാ​ച​ര​ണം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

തൊ​ടു​പു​ഴ: സം​സ്ഥാ​ന കാ​യി​ക ദി​നാ​ച​ര​ണം 13 ന് ​ജി​ല്ല​യി​ല്‍ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ചേ​ര്‍​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ളെ മു​ത​ല്‍ 13 വ​രെ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലു​ള​ള വി​വി​ധ കാ​യി​ക അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍, ഫ​ണ്‍​റ​ണ്‍, കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ല്‍ തു​ട​ങ്ങി വി​വി​ധ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. 13ന് ​രാ​വി​ലെ ഏ​ഴി​ന് തൊ​ടു​പു​ഴ ഗാ​ന്ധി​സ്‌​ക്വ​യ​ര്‍ മു​ത​ല്‍ സോ​ക്ക​ര്‍ സ്‌​കൂ​ള്‍ വ​രെ ഫ​ണ്‍ റ​ണ്‍ സം​ഘ​ടി​പ്പി​ക്കും. കാ​യി​ക​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സം​ഘാ​ട​ക​സ​മി​തി യോ​ഗം ചേ​രും.

യോ​ഗ​ത്തി​ല്‍ ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍, ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​യു. ഫ്രാ​ന്‍​സി​സ്, കെ.​എ​ല്‍. ജോ​സ​ഫ്, സൈ​ജ​ന്‍ സ്റ്റീ​ഫ​ന്‍, ബേ​ബി വ​ര്‍​ഗീ​സ്, പി.​എ. സ​ലിം​കു​ട്ടി, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, എ.​ജെ. നി​വാ​സ്, ഈ​പ്പ​ച്ച​ന്‍ ജോ​സ​ഫ്, കെ.​കെ. പ്ര​ശാ​ന്ത്, പി.​ആ​ര്‍. ര​തീ​ഷ്‌​കു​മാ​ര്‍ എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, പി.​ആ​ര്‍. ര​ഞ്ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

ന​ഗ​ര​സ​ഭാ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 7.31 ല​ക്ഷം ന​ഷ്‌ടപ്പെ​ട്ട കേ​സി​ല്‍ ഒ​രാ​ള്‍ റി​മാ​ന്‍​ഡി​ല്‍

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 7.31 ല​ക്ഷം രൂ​പ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് രേ​ഖ​ക​ളി​ല്ലാ​തെ വ​ക മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ തൊ​ടു​പു​ഴ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത ചി​ന്ന​ക്ക​നാ​ല്‍ സ്വ​ദേ​ശി ശേ​ഖ​ര്‍​രാം​ജി (36) യെ ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പ​ണം ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലാ​ണ് എ​ത്തി​യ​തെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ്. കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ റി​ട്ട. സീ​നി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍റ് സ​ജി​മോ​ന്‍ ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ചെ​ക്കി​ല്‍ ഒ​പ്പി​ട്ടി​രു​ന്ന അ​ന്ന​ത്തെ സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജ് ജോ​സ് പി​ന്നീ​ട് കൈ​ക്കൂ​ലി​ക്കേ​സി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.

കൈ​പ്പ​റ്റി​യ പ​ണം തി​രി​കെ ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചാ​ണ് സി​പി​ഐ നേ​താ​വാ​യ ശേ​ഖ​ര്‍ രാം​ജി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​ത്. ഇ​യാ​ളെ പ​ണം സ്വീ​ക​രി​ക്കാം എ​ന്ന​റി​യി​ച്ചാ​ണ് തൊ​ടു​പു​ഴ​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ​പ്പോ​ള്‍ പൊ​ലി​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.
ശേ​ഖ​ര്‍ രാം​ജി 2015 -20 കാ​ല​ഘ​ട്ട​ത്തി​ല്‍ ചി​ന്ന​ക്ക​നാ​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​വും 2019 - 20 വ​ര്‍​ഷം വൈ​സ് പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ തൊ​ടു​പു​ഴ പൊ​ലി​സും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഇ​ന്‍റേ ണ​ല്‍ വി​ജി​ല​ന്‍​സ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭ​യി​ല്‍ പു​തു​താ​യി ചാ​ര്‍​ജെ​ടു​ത്ത സെ​ക്ര​ട്ട​റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. സീ​നി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍റും അ​ന്ന​ത്തെ സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജും ഒ​പ്പി​ട്ട ചെ​ക്ക് മു​ഖേ​ന​യാ​ണ് പ​ണം പി​ന്‍​വ​ലി​ച്ച​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ അ​ക്കൗ​ണ്ട​ന്‍റ് സ​ജി​മോ​നാ​ണ് ചി​ന്ന​ക്ക​നാ​ലി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം വ​ക മാ​റ്റി​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ള്‍ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ബാ​ങ്കി​ന് ക​ത്തു ന​ല്‍​കി​യ​തി​നൊ​പ്പം അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ​യും ചെ​ക്കി​ന്‍റെ​യും വി​ശ​ദാം​ശ​വും തേ​ടി​യി​രു​ന്നു. ക്ലീ​ന്‍ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2010 മു​ത​ല്‍ തൊ​ടു​പു​ഴ യൂ​ണി​യ​ന്‍ ബാ​ങ്ക് ശാ​ഖ​യി​ല്‍ കി​ട​ന്ന തു​ക​യാ​ണ് വ​ക മാ​റ്റി​യ​ത്. പി​ന്നീ​ട് ഈ ​പ​ദ്ധ​തി ശു​ചി​ത്വ​മി​ഷ​ന്‍ പ​ദ്ധ​തി​യാ​ക്കി മാ​റ്റി​യ​തോ​ടെ ധാ​രാ​ളം ഫ​ണ്ട് ല​ഭി​ച്ചെ​ങ്കി​ലും തു​ക ചെ​ല​വ​ഴി​ക്കാ​തെ കി​ട​ന്ന​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്.

മാ​ര്‍​ച്ചി​ലേ​ക്കു​ള്ള ആ​നു​വ​ല്‍ ഫി​നാ​ന്‍​സ് സ്റ്റേ​റ്റ്‌​മെ​ന്‍റ് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ത​ട്ടി​പ്പു പു​റ​ത്ത​റി​ഞ്ഞ​തോ​ടെ സെ​ക്ര​ട്ട​റി​യാ​ണ് ഈ ​വി​വ​രം ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ച​ത്.

പ​ണ​ത്തെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ അ​ക്കൗ​ണ്ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് പ​റ​ഞ്ഞു.​പി​ടി​യി​ലാ​യ ശേ​ഖ​ര്‍ രാം​ജി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യും.

വി​ശ​ദീ​ക​ര​ണ​വു​മാ​യി ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ അ​ക്കൗ​ണ്ടി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര​വാ​ദി​ത്വപ്പെ​ട്ട പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റ​രു​തെ​ന്ന് ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി. ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വ​യ്ക്കു​ന്ന വ​ര​വു-​ചെ​ല​വു ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വം ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്.

2026 സെ​പ്റ്റം​ബ​ര്‍ 26ന് ​ചേ​ര്‍​ന്ന ധ​ന​കാ​ര്യ ക​മ്മി​റ്റി​യി​ലാ​ണ് വാ​ര്‍​ഷി​ക ധ​ന​കാ​ര്യ പ​ത്രി​ക പ​രി​ശോ​ധ​ന​യ്ക്കു വ​ന്ന​ത്. ധ​ന​കാ​ര്യ ക​മ്മി​റ്റി ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും അ​തോ​ടൊ​പ്പം ധ​ന​കാ​ര്യ ക​മ്മി​ഷ​ന്‍ ഗ്രാ​ന്‍റാ​യി ന​ഗ​ര​സ​ഭ​ക്കു ല​ഭി​ക്കേ​ണ്ട 14,84,72,000 രൂ​പ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഈ ​പ​രാ​മ​ര്‍​ശം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി വാ​ര്‍​ഷി​ക ധ​ന​കാ​ര്യ പ​ത്രി​ക അം​ഗീ​ക​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​താ​ണ് അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ലി​ല്‍ അ​ജ​ണ്ട​യാ​യി വ​ന്ന​ത്.

ന​ഗ​ര​സ​ഭ​യ്ക്ക് വി​വി​ധ ബാ​ങ്കു​ക​ളി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ളു​ടെ ദൈ​നം​ദി​ന ഇ​ട​പാ​ടു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​തും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​തും ധ​ന​കാ​ര്യ ക​മ്മി​റ്റി​യ​ല്ല. സെ​ക്ര​ട്ട​റി ഉ​ള്‍​പ്പ​ടെ​യു​ള്ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് വി​ഭാ​ഗ​മാ​ണ്. ധ​ന​കാ​ര്യ ക​മ്മി​റ്റി ക​ണ്ടെ​ത്തി കൗ​ണ്‍​സി​ലി​ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ക​മ്മി​റ്റി​യു​ടെ വീ​ഴ്ച​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ​ക്കു ഗു​ണ​ക​ര​മ​ല്ല.

ധ​ന​കാ​ര്യ ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ന്‍റെ തു​ട​ര്‍ ന​ട​പ​ടി​യി​ലാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തും ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തും. ക്ലീ​ന്‍ കേ​ര​ള മി​ഷ​ന്‍ ഗ്രാ​ന്‍റ് അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി തു​ക കൈ​മാ​റി​യ വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ര്‍. ഹ​രി, രേ​ണു​ക രാ​ജ​ശേ​ഖ​ര​ന്‍, ആ​ര്‍. അ​ജി, ബ​ഷീ​ര്‍ ഇ​ബ്രാ​ഹിം, മി​നി ടോ​മി എ​ന്ന​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ നഗ്നപാദരായി കു​ട്ടി​ക​ൾ മത്സരിച്ചതി​നെച്ചൊ​ല്ലി വി​വാ​ദം

നെ​ടു​ങ്ക​ണ്ടം: സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ സ്പൈ​ക്ക് ഷൂ ​ഇ​ല്ലാ​തെ മ​ത്സ​രി​ക്കേ​ണ്ടി​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ലി​ൽ പൊ​ള്ള​ലേ​റ്റു. സം​ഘാ​ട​ന​ത്തി​ലെ വീ​ഴ്ച​ക​ളെ​ച്ചൊ​ല്ലി അ​ടി​മാ​ലി ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വി​വാ​ദം.

അ​ടി​മാ​ലി ഉ​പ​ജി​ല്ല​യി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന കാ​യി​ക​മേ​ള കു​ട്ടി​ക​ൾ​ക്ക് സി​ന്ത​റ്റി​ക് ട്രാ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നെ​ടു​ങ്ക​ണ്ടം സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ഇ​തു​വ​രെ മ​ത്സ​രി​ച്ചി​ട്ടി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​മോ ട്രാ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്ത​ലോ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

മ​ത്സ​ര​ത്തി​ന് സ്പൈ​ക്ക് ഷൂ ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നി​ല്ല. പ​ല​രും സാ​ധാ​ര​ണ ചെ​രി​പ്പു​ക​ളു​മാ​യാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.
സ്പൈ​ക്ക് ഷൂ ​ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ ന​ഗ്ന​പാ​ദ​രാ​യി ട്രാ​ക്കി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ട്രാ​ക്കി​ലെ ക​ന​ത്ത ചൂ​ടി​ൽ ന​ഗ്ന​പാ​ദ​രാ​യി ഓ​ടി​യ കു​ട്ടി​ക​ളു​ടെ കാ​ലി​ൽ പൊ​ള്ള​ലേ​റ്റ​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

ചൂ​ടും ക​ഠി​ന​മാ​യ മ​ത്സ​ര​ങ്ങ​ളും മൂ​ലം ത​ള​ർ​ന്നു​വീ​ണ കു​ട്ടി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ സം​ഘ​മോ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​മോ ഒ​രു​ക്കി​യി​രു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

ന​ഗ്ന​പാ​ദ​രാ​യി മ​ത്സ​രി​ക്കേ​ണ്ടി​വ​ന്ന​ത് കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ​യും ബാ​ധി​ച്ചു. സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ​യാ​ണ് കു​ട്ടി​ക​ളെ മ​ത്സ​ര​ത്തി​നി​റ​ക്കി​യ​തെ​ന്നാ​ണ് പ്ര​ധാ​ന പ​രാ​തി.
അ​തേ​സ​മ​യം, മേ​ള​യു​ടെ വേ​ദി അ​ടി​മാ​ലി​യി​ൽ​നി​ന്ന് നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ബ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സും മേ​ള ന​ട​ക്കേ​ണ്ട സ്കൂ​ളും ത​മ്മി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​താ​ണ് കു​ട്ടി​ക​ൾ​ക്ക് സ്റ്റേ​ഡി​യം പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കാ​തെ മേ​ള നേ​രി​ട്ട് സി​ന്ത​റ്റി​ക് ട്രാ​ക്കി​ലേ​ക്ക് മാ​റ്റാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Idukki

മ​രി​യാ​പു​ര​ത്ത് വ​ൺ മി​ല്യ​ൺ ചി​ൽ​ഡ്ര​ൻ പ്രെ​യിം​ഗ് ദ ​റോ​സ​റി പ്രാ​ർ​ഥ​നാ യ​ജ്ഞം

ചെ​റു​തോ​ണി: ലോ​ക​സ​മാ​ധാ​ന​ത്തി​നും ഐ​ക്യ​ത്തി​നു​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള കു​ട്ടി​ക​ളെ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യി​ൽ ഒ​രു​മി​പ്പി​ക്കു​ന്ന വ​ൺ മി​ല്യ​ൺ ചി​ൽ​ഡ്ര​ൻ പ്രെ​യിം​ഗ് ദ ​റോ​സ​റി പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ന്‍റെ ഇ​ടു​ക്കി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മാ​താ​വി​ന്‍റെ രൂ​പ​ത്തി​നു മു​ന്നി​ൽ മെ​ഴു​കു​തി​രി തെ​ളി​ച്ച് പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

2005ൽ ​വെ​ന​സ്വേ​ല​യി​ലെ കാ​ര​ക്കാ​സി​ൽ ആ​രം​ഭി​ച്ച അ​ന്താ​രാ​ഷ്ട്ര പ്രാ​ർ​ഥ​നാ സം​രം​ഭം പി​ന്നീ​ട് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ ഒ​രു​മി​ച്ച് ജ​പ​മാ​ല ചൊ​ല്ലി യു​ദ്ധ​ങ്ങ​ളും ക​ല​ഹ​ങ്ങ​ളും അ​വ​സാ​നി​ക്കു​ന്ന​തി​നും ലോ​ക​സ​മാ​ധാ​ന​ത്തി​നു​മാ​യി പ്രാ​ർ​ഥി​ച്ചു. എ​യ്ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ് ആ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മ​രി​യാ​പു​രം സെ​ന്‍റ് മേ​രി​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്നു മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലേ​ക്കു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി. പ​ള്ളി അ​ങ്ക​ണ​ത്തി​ലെ ക​പ്പേ​ള​യ്ക്കു മു​ന്നി​ൽ ജ​പ​മാ​ല സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് ബി​ഷ​പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ സ​ന്ദേ​ശം ന​ൽ​കി.
2026ലെ ​പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ലോ​ക​മെ​മ്പാ​ടു​മു​ള്ള കു​ട്ടി​ക​ൾ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കും. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ കു​ട്ടി​ക​ളോ​ടൊ​പ്പം ജ​പ​മാ​ല ചൊ​ല്ലി പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ന് പി​ന്തു​ണ ന​ൽ​കി. യു​ദ്ധ​വും സം​ഘ​ർ​ഷ​വും അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ലോ​ക​സ​മാ​ധാ​ന​ത്തി​നു​മാ​യി പ്ര​ത്യേ​ക​മാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.

കെ​സി​എ​സ്എ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ലും തു​ട​ർ​ന്നു​ള്ള പ്രാ​ർ​ഥ​ന​യി​ലും പ​ങ്കെ​ടു​ത്തു.

രൂ​പ​ത​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലെ ക​ത്തോ​ലി​ക്ക കു​ട്ടി​ക​ളെ ആ​ഗോ​ള പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രൂ​പ​താ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ഡോ. ജോ​ർ​ജ് ത​കി​ടി​യേ​ൽ, രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​മാ​ർ​ട്ടി​ൻ പൊ​ൻ​പ​നാ​ൽ, കെ​സി​എ​സ്എ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ മ​ണ്ണൂ​ക്കു​ളം, മീ​ഡി​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, കാ​റ്റി​ക്കി​സം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ് ഐ​ക്ക​ര, രൂ​പ​ത പാ​സ്റ്റ​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, കെ​സി​എ​സ്എ​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി ഏ​ബ്ര​ഹാം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​യി കെ. ​ജോ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, എ​ൽ​പി സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ് സ​നു ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Idukki

ക​ര്‍​ഷ​ക​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം: ക​ര്‍​ഷ​ക യൂ​ണി​യ​ന്‍-എം

കോ​ട്ട​യം: വ​നം, വ​ന്യ​ജീ​വി സം​ര​ക്ഷ​ണം, പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല തു​ട​ങ്ങി​യ വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി ക​ര്‍​ഷ​ക​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണ് ഇ​ടു​ക്കി ക​ള​ക്ട​റു​ടെ ആ​ന​ത്താ​ര, രാ​ത്രി യാ​ത്രാ നി​രോ​ധ​ന ന​ട​പ​ടി​ക​ളെ​ന്ന് ക​ര്‍​ഷ​ക യൂ​ണി​യ​ന്‍-​എം സം​സ്ഥാ​ന ക​മ്മി​റ്റി.

സം​സ്ഥാ​ന​ത്താ​കെ ഭാ​വി​യി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ക​ര്‍​ഷ​ക​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ ട്ര​യ​ല്‍ റ​ണ്ണാ​ണ് ഇ​ടു​ക്കി​യി​ല്‍ ന​ട​ക്കു​ന്ന​ത്. മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന അ​തി​ജീ​വ​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തു​ട​ര്‍​ച്ച​യാ​യി ക​ര്‍​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ്. ഇ​എ​സ്എ​യു​ടെ പേ​രി​ലും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ലും ക​ര്‍​ഷ​ക സ​മൂ​ഹ​ത്തെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത് വ്യ​ര്‍​ത്ഥ​മാ​ണെ​ന്നും ക​ര്‍​ഷ​ക യൂ​ണി​യ​ന്‍-​എം സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സ്താ​വി​ച്ചു.

ക​ര്‍​ഷ​ക യൂ​ണി​യ​ന്‍-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം പാ​ര്‍​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ബേ​ബി ഉ​ഴു​ത്തു​വാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം വി​ജി എം. ​തോ​മ​സ്, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍-​എം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡാ​ന്‍റി​സ് കൂ​നാ​നി​ക്ക​ല്‍, കെ.​പി. ജോ​സ​ഫ്, എ.​എ​ച്ച്. ഹ​ഫീ​സ്, മ​ത്ത​ച്ച​ന്‍ പ്ലാ​ത്തോ​ട്ടം, സേ​വ്യ​ര്‍ ക​ളി​രു​മു​റി​യി​ല്‍, സാ​ജു ഇ​ട​യ്ക്കാ​ട്ട്, ജോ​ണ്‍ വി. ​തോ​മ​സ്, സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് സ്‌​ക​റി​യ, ടോ​മി വ​ട​ക്കേ​മു​റി, കെ.​എ​സ്. ആ​ന്‍റ​ണി, മാ​ത്യു ടി. ​ജോ​ര്‍​ജ്, ജോ​സു​കു​ട്ടി ക​ണ്ണ​ന്ത​റ, സോ​ജി വി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ക​ട്ട​പ്പ​ന: ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.
ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് പ്ലാ​ത്താ​ന​ത്ത് ശേ​ഖ​ര​ൻ നാ​യ​ർ - ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഗോ​കു​ല്‍ പി. ​ശേ​ഖ​റാ​ണ് (28) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​ന് ഇ​രു​പ​തേ​ക്ക​ര്‍ - വ​ള്ള​ക്ക​ട​വ് റോ​ഡി​ലാ​ണ് അ​പ​ക​ടം.

ഗോ​കു​ല്‍ ബൈ​ക്കി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു സു​ഹൃ​ത്തു​ക്ക​ള്‍ ര​ണ്ടു കാ​റു​ക​ളി​ലു​മാ​യി ക​ട്ട​പ്പ​ന​യി​ലെ​ത്തി തി​രി​കെ വ​ള്ള​ക്ക​ട​വി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കാ​റു​ക​ളി​ലാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും ഗോ​കു​ലി​നെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഇ​തേ​റൂ​ട്ടി​ല്‍ തി​രി​കെവ​ന്ന​പ്പോ​ള്‍ ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് ഗോ​ക​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ന്‍ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം സം​സ്‌​കാ​രം ന​ട​ത്തി. മാ​ള്‍​ട്ട​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഗോ​കു​ല്‍ ആ​റു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ബി​സി​ന​സ് ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​നു, രാ​ഹു​ല്‍.

Idukki

വാ​ര്‍​ധ​ക്യം അ​സ്‌​ത​മ​യ​മ​ല്ല, വി​ള​വെ​ടു​പ്പാ​ണ‌്‌: മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: വാ​ര്‍​ധ​ക്യം ജീ​വി​ത​ത്തി​ന്‍റെ അ​സ്‌​ത​മ​യം അ​ല്ലെ​ന്നും വി​ള​വെ​ടു​പ്പാ​ണെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍. രൂ​പ​ത​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീസ്‌ പ​ള്ളി​യി​ല്‍ ന​ട​ത്തി​യ വി​വാ​ഹ​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രു​ടെ സം​ഗ​മം ത​ണ​ല്‍ 2K26 ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

നി​ങ്ങ​ളു​ടെ ക​ഷ്‌​ട​പ്പാ​ടി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും വി​ള​വെ​ടു​പ്പാ​ണ് ഈ ​നാ​ളു​ക​ളി​ലെ നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ത​ല​മു​റ​യു​ടെ​യും അ​ടി​സ്ഥാ​നം. നി​ങ്ങ​ള്‍ കൊ​ണ്ട വെ​യി​ലി​ന്‍റെ ഫ​ല​മാ​ണ‌്‌ ഇ​ന്ന​ത്തെ സ​മൂ​ഹം. രൂ​പ​ത​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ ത​ന്നെ വി​വാ​ഹ​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കാ​ന്‍ നി​ങ്ങ​ള്‍​ക്ക്‌ സാ​ധി​ക്കു​ന്ന​ത്‌ ഭാ​ഗ്യ​മാ​ണെ​ന്നും മാ​ർ പു​ളി​ക്ക​ൽ ദ​മ്പ​തി​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു. അ​നേ​കം കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍ ശി​ഥി​ല​മാ​കു​ന്ന ഈ ​കാ​ല​ത്ത്‌ 50 വ​ര്‍​ഷ​ക്കാ​ലം അ​നു​ഗ്ര​ഹ​മാ​യി ജീ​വി​ക്കാ​ന്‍ പ​റ്റി​യ​ത്‌ അ​ത്യു​ന്ന​ത​ന്‍റെ സം​ര​ക്ഷ​ണം കൊ​ണ്ടും കൂ​ദാ​ശ​ക​ളു​ടെ ത​ണ​ലി​ല്‍​നി​ന്ന്‌ ശ​ക്തി സ്വീ​ക​രി​ച്ച​തു​കൊ​ണ്ടുമാ​ണെ​ന്ന് മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന്‌ ദ​മ്പ​തി​ക​ള്‍ ത​ങ്ങ​ളു​ടെ വി​വാ​ഹ​പ്ര​തി​ജ്ഞ ന​വീ​ക​രി​ക്കു​ക​യും കേ​ക്ക്‌ മു​റി​ച്ചു സ​ന്തോ​ഷം പ​ങ്കു​വ​യ്‌​ക്കു​ക​യും ചെ​യ്‌​തു.

തു​ട​ര്‍​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ജി പു​ളി​യം​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ്‌ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ല്‍, ഗ്ലോ​ബ​ല്‍ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് സ​ലോ​മി മ​റ്റ​പ്പ​ള്ളി​യി​ല്‍, പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ്‌ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ്‌ പു​തു​പ്പ​റ​മ്പി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡോ​ണ്‍ മ​റ്റ​ക്ക​ര​ത്തു​ണ്ടി​യി​ല്‍, രൂ​പ​ത അ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ർ റോ​സ്‌​മി എ​സ്‌​എ​ബി​എ​സ്‌, ബ്ര​ദ​ര്‍ ആ​ല്‍​ബി പാ​ല​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍ ജൂ​ബി​ലേ​റി​യ​ന്‍​സി​ന് സ​മ്മാ​ന​ങ്ങ​ള്‍ കൈ​മാ​റു​ക​യും ചെ​യ്‌​തു. ജൂ​ബി​ലേ​റി​യ​ന്‍​സി​ന്‍റെ പ്ര​തി​നി​ധി ജോ​സ്‌-​സെ​ലി​ന്‍ ക​ല്ലൂ​ര്‍ ദ​മ്പ​തി​ക​ള്‍ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. മു​ണ്ട​ക്ക​യം, വെ​ളി​ച്ചി​യാ​നി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മു​ക​ളു​ടെ വ്യ​ത്യ​സ്‌​ത പ​രി​പാ​ടി​ക​ള്‍ പ്രോ​ഗ്രാ​മിന‌്‌ ഉ​ണ​ര്‍​വേ​കി. രൂ​പ​ത​യി​ലെ 13 ഫൊ​റോ​ന​ക​ളി​ല്‍​നി​ന്നു​ള്ള ജൂ​ബി​ലേ​റി​യ​ന്‍​സ്‌ പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ത്തു.

Idukki

കൈ​യേ​റ്റ ഭൂ​മി​യി​ലെ ഫെ​ൻ​സിം​ഗ് ലൈ​നു​ക​ൾ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി

കു​മ​ളി: കൈ​യേ​റ്റ ഭൂ​മി​യി​ലെ​യും റ​വ​ന്യൂ-​വ​നം ഭൂ​മി​യി​ലെ​യും ഫെ​ൻ​സിം​ഗ് ലൈ​നു​ക​ളും ത​ട​സ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. കു​മ​ളി​യി​ൽ വ​നം-​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വു​മൂ​ലം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കും. വ​നം​വ​കു​പ്പ് മാ​ത്രം വി​ചാ​രി​ച്ചാ​ൽ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ല.

പ​രി​സ്ഥി​തി സ്നേ​ഹി​ക​ളും ക​ർ​ഷ​ക​രും സ​ർ​ക്കാ​രു​മാ​യി കൈ​കോ​ർ​ക്ക​ണം. ക​ർ​ഷ​ക​രെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട ദു​ഷ്ക​ര​മാ​യ ദൗ​ത്യ​മാ​ണ് വ​നം​വ​കു​പ്പി​ന്. അ​തു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങു​ന്ന ആ​ന​ക​ളെ ഓ​ടി​ക്കാ​ൻ പ​ട​ക്ക​മെ​റി​യു​ന്ന രീ​തി മാ​റ്റ​ണം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പോ​സി​റ്റീ​വ് ക​ണ്ടീ​ഷ​നിം​ഗ് രീ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എം​എ​ൽ​എ​മാ​രാ​യ സി​റി​യ​ക് തോ​മ​സ്, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​എം. വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഡോ. ​പി. പു​ഗ​ഴേ​ന്തി, കോ​ഴി​മ​ല രാ​ജാ​വ് രാ​മ​ൻ രാ​ജ​മ​ന്നാ​ൻ, ഷാ​ജി കു​രി​ശു​മൂ​ട്, വൈ​ൽ​ഡ് ലൈ​ഫ് ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Idukki

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: ഉ​ദ്ഘാ​ട​ന പ​ന്ത​ല്‍ ത​ക​ര്‍​ന്നു​വീ​ണ് 4 പേ​ർ​ക്ക് പ​രി​ക്ക്

കു​മ​ളി: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​നാ​യി തേ​ക്ക​ടി ആ​ന​ച്ചാ​ല്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ ഒ​രു​ക്കി​യ പ​ന്ത​ല്‍ ത​ക​ര്‍​ന്നു​വീ​ണു. മൂ​ന്ന് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നും പ​രി​ക്കേ​റ്റു. വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ് .
വ​നം​വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ പ​ങ്കെ​ടു​ത്ത വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന പ​രി​പാ​ടി അ​വ​സാ​നി​ച്ച് മ​ന്ത്രി വേ​ദി വി​ട്ട​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ന്ത്രി പോ​യ​തോ​ടെ പ​ന്ത​ലി​ലു​ണ്ടാ​യി​രു​ന്ന സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പു​റ​ത്തേ​ക്കി​റ​ങ്ങി അ​ര​മ​ണി​ക്കൂ​റി​നി​ടെ പ​ന്ത​ൽ നി​ലം പ​തി​ക്കു​ക​യാ​യി​രു​ന്നു.
പ​ന്ത​ലി​നു​ള്ളി​ല്‍ ഭ​ക്ഷ​ണ​ശേ​ഷം വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന പൊ​ലി​സു​കാ​രും ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ജീ​വ​ന​ക്കാ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​ന്ത​ൽ ത​ക​ര്‍​ന്നു വീ​ഴു​ന്ന​തു​ക​ണ്ട പൊ​ലി​സു​കാ​ര്‍ പു​റ​ത്തേ​ക്ക് ഓ​ടി മാ​റു​ന്ന​തി​നി​ടെ പ​ന്ത​ല്‍ ഇ​വ​ര്‍​ക്കു​മേ​ല്‍ പ​തി​ച്ചു.

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​ധ​നേ​ഷ് (39), സു​ഭാ​ഷ് ബാ​ല​ന്‍ (43), അ​നി​ല്‍ പ്ര​സാ​ദ് (39) എ​ന്നി​വ​ര്‍​ക്കും ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ഓ​പ്പ​റേ​റ്റ​ർ സ​ജി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കു​മ​ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും സ​ജി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ന്ത​ലി​നു​ള്ളി​ലെ പ്ര​ധാ​ന വേ​ദി ഉ​ള്‍​പ്പ​ടെ​യു​ള്ള ഭാ​ഗം വ​ട​മു​പ​യോ​ഗി​ച്ച് കെ​ട്ടി​യി​രു​ന്ന​ത് പി​ന്നി​ലു​ള്ള ഇ​രു​മ്പ് വേ​ലി​യി​ലാ​യി​രു​ന്നു. ഇ​രു​മ്പ് വേ​ലി ത​ക​ര്‍​ന്ന് പ​ന്ത​ല്‍ മു​ഴു​വ​നാ​യും നി​ലം പൊ​ത്തു​ക​യാ​യി​രു​ന്നു.

മ​ന്ത്രി ഉ​ള്‍​പ്പ​ടെ​യു​ള്ള സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ വ​ൻ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യേ​നെ. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. വേ​ദി​യു​ടെ നി​ര്‍​മാ​ണ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി വ​നം​വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ അ​റി​യി​ച്ചു.

Idukki

ഇ​ടു​ക്കി രൂ​പ​ത​യ്ക്കു മൂ​ന്ന് ഫ്രാ​ൻ​സി​സ്ക​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ

ക​രി​മ്പ​ൻ: വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ സ്വ​ർ​ഗ​പ്ര​വേ​ശ​ന​ത്തി​ന്‍റെ 800-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ രൂ​പ​ത​യി​ലെ മൂ​ന്ന് ദേ​വാ​ല​യ​ങ്ങ​ൾ ഫ്രാ​ൻ​സി​സ്ക​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ, മ​ച്ചി​പ്ലാ​വ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യം, രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​ന ദേ​വാ​ല​യം എ​ന്നി​വ​യാ​ണ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ. 2027 ജ​നു​വ​രി 10 വ​രെ ഈ ​ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് നി​ർ​ദി​ഷ്ട ആ​ത്മീ​യ വ്യ​വ​സ്ഥ​ക​ളോ​ടെ പ്രാ​ർ​ഥി​ക്കു​ന്ന​വ​ർ​ക്ക് പൂ​ർ​ണ​ദ​ണ്ഡ വി​മോ​ച​ന​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ്ക​ൻ വ​ർ​ഷാ​ച​ര​ണം ആ​ത്മീ​യ ജീ​വി​ത​ത്തി​ൽ ന​മു​ക്ക് ല​ഭ്യ​മാ​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രി​സ്തു​വി​ന്‍റെ ജീ​വി​ത​ത്തോ​ട് താ​ദാ​ത്മ്യം പ്രാ​പി​ക്കാ​ൻ പ​രി​ശ്ര​മി​ച്ച ര​ണ്ടാം ക്രി​സ്തു എ​ന്ന അ​പ​ര​നാ​മ​ത്തി​ന് അ​ർ​ഹ​നാ​യ വി​ശു​ദ്ധ​നാ​ണ് വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി. ഫ്രാ​ൻ​സി​സി​നെ​പോ​ലെ സ്നേ​ഹ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും വ​ള​രു​ന്ന​തി​നും സ​മാ​ധാ​ന സ​ന്ദേ​ശം ലോ​കം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ഈ ​വ​ർ​ഷാ​ച​ര​ണം ഇ​ട​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

മ​ച്ചി​പ്ലാ​വ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കോ​ത​മം​ഗ​ലം രൂ​പ​ത മു​ൻ മെ​ത്രാ​ൻ മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കി​ക്കൊ​ണ്ടു​ള്ള രേ​ഖ രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ൽ വാ​യി​ച്ചു. തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി വി​കാ​രി​മാ​ർ അ​റി​യി​ച്ചു. ഫാ. ​ടോ​മി ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഫാ. ​ജോ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​മാ​ർ​ട്ടി​ൻ പൊ​ൻ​പ​നാ​ൽ, ഫാ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Idukki

ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ജ​പ​മാ​ല: രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം മ​രി​യാ​പു​ര​ത്ത്

ചെ​റു​തോ​ണി: ലോ​ക​സ​മാ​ധാ​ന​ത്തി​നും ഐ​ക്യ​ത്തി​നു​മാ​യി കു​ട്ടി​ക​ളെ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യി​ൽ ഒ​രു​മി​പ്പി​ക്കു​ന്ന വ​ൺ മി​ല്യ​ൺ ചി​ൽ​ഡ്ര​ൻ പ്രെ​യിം​ഗ് ദ ​റോ​സ​റി​യു​ടെ ഇ​ടു​ക്കി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 11.30ന് ​കെ​സി​എ​സ്‌​എ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നു​ള്ള ജ​പ​മാ​ല റാ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​ടു​ക്കി ബി​ഷ​പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
2005-ൽ ​വെ​ന​സ്വേ​ല​യി​ലെ കാ​ര​ക്കാ​സി​ലാ​ണ് ജ​പ​മാ​ല ആ​രം​ഭി​ച്ച​ത്. എ​യ്ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ് ആ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഒ​ന്നു മു​ത​ൽ ഏ​ഴ് വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​രും. മാ​ർ​പാ​പ്പ കു​ട്ടി​ക​ളോ​ടൊ​പ്പം ജ​പ​മാ​ല ചൊ​ല്ലി ഈ ​വ​ർ​ഷ​ത്തെ പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ന് പി​ന്തു​ണ ന​ൽ​കി​രു​ന്നു.
ഇ​ടു​ക്കി രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ജ​പ​മാ​ല റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും.

കെ​സി​എ​സ്എ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ മ​ണ്ണൂ​ക്കു​ളം, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി ഏ​ബ്രാ​ഹം, പ്രി​ൻ​സി​പ്പ​ൽ ജോ​യി കെ. ​ജോ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Idukki

കൗ​മാ​ര​ക്കാ​രു​ടെ ഇ​ട​യി​ൽ ക​ഞ്ചാ​വു ഗു​ളി​ക​യു​ടെ ഉ​പ​യോ​ഗം വ​ർധി​ക്കു​ന്നു

ചെ​റു​തോ​ണി: കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യി​ലാ​ക്കാ​ൻ ല​ഹ​രി​മാ​ഫി​യ പു​തി​യ കെ​ണി​ക​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​താ​യി എ​ക്സൈ​സ് വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​ങ്ക​മ​ണി എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ്‌ ഓ​ഫി​സ​ർ ജ​യ​ൻ പി. ​ജോ​ണും സം​ഘ​വും കാ​ൽ​വ​രി​മൗ​ണ്ട് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നാ​യി മി​ഠാ​യി​രൂ​പ​ത്തി​ലു​ള്ള 87 ഗ്രാം ​ക​ഞ്ചാ​വ്‌ ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി കേ​സെ​ടു​ത്തു.

വ​ട​ക്കേ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഓ​ൺ​ലൈ​നാ​യി വ​രു​ത്തു​ന്ന ഗു​ളി​ക​ക​ളു​ടെ ഉ​പ​യോ​ഗം കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ഈ ​വി​ദ്യാ​ഥി​ക​ൾ ഗൂ​ഗി​ൾ പേ ​വ​ഴി തു​ട​ർ​ച്ച​യാ​യി ഇ​ത്ത​രം ഗു​ളി​ക​ക​ൾ വാ​ങ്ങി​യി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് എ​ക്സൈ​സ് വ​കു​പ്പ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൗ​മാ​ര​ക്കാ​രി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജാ​ഗ്ര​ത ഉ​ണ്ടാ​ക​ണ​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Idukki

വി​ന്‍റ​ർ ഗാ​ർ​ഡ​ൻ റി​സോ​ർ​ട്ടി​ലെ മോ​ഷ​ണം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

രാ​ജാ​ക്കാ​ട്: റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് പൂ​ട്ടി​യി​ട്ട ബൈ​സ​ൺ​വാ​ലി ചൊ​ക്ര​മു​ടി​യി​ലെ വി​ന്‍റ​ർ ഗാ​ർ​ഡ​ൻ റി​സോ​ർ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ത്തി​വ​ന്ന ര​ണ്ടു​പേ​ർ രാ​ജാ​ക്കാ​ട് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി​ക​ളാ​യ മേ​ലേ​ത്ത്പ​റ​മ്പി​ൽ ജി​ൻ​സ് ജോ​സ്, പു​ത്ത​ൻ​ചി​റ​യി​ൽ വി​ഷ്ണു പ​ത്മ​ജ​ൻ എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ളി​ൽ​നി​ന്നു മോ​ഷ​ണ​വ​സ്തു​ക്ക​ളും ഇ​വ​ർ സ​ഞ്ച​രി​ച്ച മാ​രു​തി​ക്കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണം ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ചൊ​ക്ര​മു​ടി​യി​ലെ വി​ന്‍റ​ർ ഗാ​ർ​ഡ​ൻ റി​സോ​ർ​ട്ട് റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് സീ​ൽ ചെ​യ്ത​ത്. എ​ന്നാ​ൽ, പൂ​ട്ടി​യി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ഇ​വി​ടെ വ​ൻ ക​വ​ർ​ച്ച​യാ​ണ് ന​ട​ന്നി​രു​ന്ന​ത്.

13 ടി​വി​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്സ്-​അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫാ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ റി​സോ​ർ​ട്ടി​ൽ​നി​ന്നു മോ​ഷ​ണം​പോ​യ​താ​യി ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി. മോ​ഷ്ടി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലി​സി​ന് ല​ഭി​ച്ച നി​ർ​ണാ​യ​ക വി​വ​ര​മാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​ഷ്ണു​വി​നെ ബൈ​സ​ൺ​വാ​ലി സ്കൂ​ൾപ​ടി​യി​ൽവ​ച്ചും ജി​ൻ​സി​നെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

എ​സ്എ​ച്ച്ഒ ശ​ര​ത്ത് കൃ​ഷ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Idukki

ക​ള​ക്‌​ട​റു​ടെ വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ: സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് റോ​ഷി

ചെ​റു​തോ​ണി: ജി​ല്ലാ ക​ള​ക്‌​ട​റു​ടെ വി​വാ​ദ ഉ​ത്ത​ര​വു​ക​ളി​ൽ സ​ർ​ക്കാ​രും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം റോ​ഷി അ​ഗ​സ്റ്റി​ൻ. പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും അ​ഗ്നി​ജ്വാ​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ ജ​ന​ങ്ങ​ൾ സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ച വേ​ലി​ക​ളും മ​തി​ലു​ക​ളും പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നും വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള തോ​ട്ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല മ​നു​ഷ്യ​സ​ഞ്ചാ​ര​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യു​മു​ള്ള ഉ​ത്ത​ര​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണം. ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കും. വ​ന്യ​ജീ​വി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ​ക​രം മ​നു​ഷ്യ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​യ​ന്ത്രി​ക്കു​ന്ന സ​മീ​പ​നം അ​പ​രി​ഷ്കൃ​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പാ​ർ​ട്ടി വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​ർ മു​ത​ൽ നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ വി​വാ​ദ ഉ​ത്ത​ര​വു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ക​ത്തി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, രാ​രി​ച്ച​ൻ നീ​റ​ണാ​ക്കു​ന്നേ​ൽ, സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, റെ​ജി കു​ന്നം​കോ​ട്ട് , അ​ഡ്വ. മ​നോ​ജ് എം. ​തോ​മ​സ്, ജോ​സ് കു​ഴി​ക​ണ്ടം, കെ.​എ​ൻ. മു​ര​ളി, ടി.​പി. മ​ൽ​ക്ക, ജി​ൻ​സ​ൺ വ​ർ​ക്കി, ഷി​ജോ ത​ട​ത്തി​ൽ, അ​ഡ്വ. ജ​യിം​സ് മ്ലാ​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Idukki

ജീ​വ​ന്‍ വേ​ണേ​ല്‍ മാ​റിക്കോ...!

തൊ​ടു​പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.20ന് ​കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ല്‍ തി​ര​ക്കാ​യി​രു​ന്ന​തു​കൊ​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ മെ​ല്ലെ​പ്പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കാ​ന്‍ അ​പ​ക​ട​ക​ര​മാ​യി മ​റു​വ​ശ​ത്തേ​ക്ക് ക​യ​റി. എ​തി​ര്‍ വ​ശ​ത്തു​നി​ന്ന് വാ​ഹ​നം വ​ന്ന​പ്പോ​ള്‍ സ്വ​കാ​ര്യ ബ​സി​നു​പി​ന്നി​ല്‍ പോ​കു​ന്ന ബൈ​ക്കി​ല്‍ ഇ​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ജീ​വ​ന്‍ വേ​ണ​മെ​ങ്കി​ല്‍ മാ​റ്റി​ക്കൊ​ണ്ടു​പോ​ക​ണ​മെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​റു​ടെ മ​റു​പ​ടി. പെ​രു​മ്പ​ള്ളി​ച്ചി​റ-​തൊ​ടു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന തൊ​ടു​പു​ഴ ഡി​പ്പോ​യി​ലെ ഓ​ര്‍​ഡി​ന​റി ബ​സ് ഡ്രൈ​വ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കാ​ന്‍ മ​ന​പ്പൂ​ര്‍​വം ശ്ര​മി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രേ ഗ​താ​ഗ​ത മ​ന്ത്രി​ക്കും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്കും ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രാ​തി ന​ല്‍​കി.

Idukki

നി​ര​ത്തു​ക​ളി​ല്‍ ഭീ​തി​നി​റ​ച്ച് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍

തൊ​ടു​പു​ഴ: നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പാ​യു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും അ​മി​ത​വേ​ഗ​വും യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ക​ടു​ത്ത​ഭീ​ഷ​ണി​യാ​കു​ന്നു. അ​ടു​ത്തി​ടെ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗം​മൂ​ലം ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ചി​ട്ടും സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ അ​മി​ത വേ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ പൊ​ലി​സി​ന്‍റെ​യോ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യോ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

ഞാ​യ​റാ​ഴ്ച തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ മ​ട​ക്ക​ത്താ​നം കൊ​ച്ച​ങ്ങാ​ടി​ക്കു സ​മീ​പം സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്കും മ​ക​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് മൂ​വാ​റ്റു​പു​ഴ​യ്ക്ക് അ​മി​ത​വേ​ഗ​ത​യി​ല്‍ പോ​യ സ്വ​കാ​ര്യ ബ​സാ​ണ് ബൈ​ക്കി​ല്‍ ഇ​ടി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ കാ​പ്പ് സ്വ​ദേ​ശി​നി വി​ജി​മോ​ള്‍ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന മ​ക​ന്‍ അ​നു​രൂ​പും സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി. അ​പ​ക​ട​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഡ്രൈ​വ​റും ക​ണ്ട​ക്‌​ട​റും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ബ​സ് വാ​ഴ​ക്കു​ളം പൊ​ലി​സ് ക​സ്റ്റ​ഡി​ലെ​ടു​ത്തി​രു​ന്നു. ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ച​തി​ന് കേ​സെ​ടു​ത്ത​താ​യു​മാ​ണ് വാ​ഴ​ക്കു​ളം എ​സ്എ​ച്ച്ഒ പ​റ​യു​ന്ന​ത്.
ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ലാ​യി വീ​ട്ട​മ്മ ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​രാ​ണ് മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ വെ​ങ്ങ​ല്ലൂ​ര്‍ ഷാ​പ്പും​പ​ടി​യി​ല്‍ അ​മി​ത​വേ​ഗ​ത്തി​ല്‍​വ​ന്ന സ്വ​കാ​ര്യ​ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​ല​ക്കോ​ട് ച​വ​ര്‍​ണ സ്വ​ദേ​ശി​യും ഡി ​പോ​ള്‍ സ്‌​കൂ​ളി​നു സ​മീ​പം സ്വ​കാ​ര്യ ബ​സി​ല്‍​നി​ന്നി​റ​ങ്ങി മാ​റു​ന്ന​തി​നു മു​ന്‍​പേ ബ​സ് മു​ന്നോ​ട്ട് എ​ടു​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു ബ​സി​ന​ടി​യി​ലേ​ക്കു വീ​ണു വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യും മ​രി​ച്ചി​രു​ന്നു.
തൊ​ടു​പു​ഴ​യി​ല്‍​നി​ന്നും മൂ​വാ​റ്റു​പു​ഴ, മൂ​ല​മ​റ്റം, പാ​ല, പൂ​മാ​ല, ക​രി​മ​ണ്ണൂ​ര്‍, വ​ണ്ണ​പ്പു​റം തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളാ​ണ് അ​മി​ത​വേ​ഗ​ത്തി​ല്‍ പാ​യു​ന്ന​ത്.

സ​മ​യ​ക്ര​മ​ത്തി​ല്‍ മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സം മാ​ത്ര​മു​ള്ള​തി​നാ​ല്‍ ഇ​വ​ര്‍ മ​റ്റു വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യാ​ണ് നി​ര​ത്തു​ക​ള്‍ കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍​നി​ന്ന് വി​വി​ധ​മേ​ഖ​ല​ക​ളി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന ബ​സു​ക​ള്‍​ക്ക് പ​ര​മാ​വ​ധി ര​ണ്ടു മു​ത​ല്‍ അ​ഞ്ചു വ​രെ മി​നി​റ്റ് ഇ​ട​വേ​ള​യി​ലാ​ണ് റ​ണ്ണിം​ഗ് ടൈം ​ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സു​ക​ള്‍ ന​ഗ​ര​ത്തി​നു​ള്ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു പ​ര​മാ​വ​ധി എ​ട്ട് മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ പു​റ​ത്തേ​ക്ക് എ​ത്ത​ണം. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ വെ​ങ്ങ​ല്ലൂ​ര്‍ ജം​ഗ്ഷ​ന്‍ വ​രെ മെ​ല്ലെ​പ്പോ​കു​ക​യും പി​ന്നീ​ട് സ​മ​യം പാ​ലി​ക്കാ​നാ​യി ജി​ല്ലാ അ​തി​ര്‍​ത്തി മു​ത​ല്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​ണെ​ന്നും നാ​ളു​ക​ളാ​യി ഉ​യ​രു​ന്ന പ​രാ​തി​യാ​ണ്.

പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​തി​ലും അ​പാ​ക​ത

വാ​ഹ​ന​ങ്ങ​ള്‍​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പെ​ര്‍​മി​റ്റ് ന​ല്‍​കു​മ്പോ​ള്‍ മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ മാ​ത്രം റ​ണ്ണിം​ഗ് ടൈം ​അ​നു​വ​ദി​ക്കു​ന്ന​താ​ണ് പ്ര​ശ്‌​ന​ത്തി​നു കാ​ര​ണ​മെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്. നി​ര​ത്തി​ല്‍ ഓ​ടാ​ന്‍ മി​നി​റ്റു​ക​ളു​ടെ മാ​ത്രം ഇ​ട​വേ​ള ന​ല്‍​കു​മ്പോ​ള്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ച് അ​ടു​ത്ത ട്രി​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പേ​യു​ള്ള ഇ​ട​വേ​ള​യി​ല്‍ സ്റ്റാ​ന്‍​ഡി​ല്‍ നി​ര്‍​ത്തി​യി​ടാ​ന്‍ പ​ല ബ​സു​ക​ള്‍​ക്കും 30-35 മി​നി​റ്റ് സ​മ​യം ല​ഭി​ക്കാ​റു​ണ്ട്. ഇ​ത്ര​യും സ​മ​യം ഒ​രു​മി​ച്ച് അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​ക​രം റ​ണ്ണിം​ഗ് സ​മ​യം കൂ​ട്ടി​ന​ല്‍​കി​യാ​ല്‍ മ​ത്സ​ര​യോ​ട്ടം കു​റ​യ്ക്കാ​നാ​കും. യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​ലും ഇ​റ​ക്കു​ന്ന​തി​ലും കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​ണ് മ​ത്സ​ര​യോ​ട്ട​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്.

വേ​ഗ​പ്പൂ​ട്ടും ജി​പി​എ​സും ഇ​ല്ല

നേ​ര​ത്തേ ബ​സു​ക​ളി​ല്‍ വേ​ഗ​പ്പൂ​ട്ട് ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വേ​ഗ​പ്പൂ​ട്ട് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ണോ എ​ന്ന പ​രി​ശോ​ധ​ന​പോ​ലും ന​ട​ക്കു​ന്നി​ല്ല. ഇ​തി​നു പു​റ​മേ സി​സി​ടി​വി, ജി​പി​എ​സ് എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
അ​ല​ക്ഷ്യ​മാ​യി ബ​സ് ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പൊ​ലി​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Idukki

ചെ​റു​തോ​ട്ടി​ന്‍ക​ര​യി​ല്‍ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം

വ​ണ്ണ​പ്പു​റം: ചെ​റു​തോ​ട്ടി​ന്‍​ക​ര​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം. കൂ​റ്റ​ന്‍ തേ​ക്ക് മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. വൈ​ദ്യു​തി ലൈ​നു​ക​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ആ​രം​ഭി​ച്ച​ത്. സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ കൂ​റ്റ​ന്‍ തേ​ക്ക് മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് ചെ​റു​തോ​ട്ടി​ന്‍​ക​ര 12-ാം വാ​ര്‍​ഡി​ല്‍ പ​ടി​ക്ക​ല്‍ പ്ര​ശാ​ന്തി​ന്‍റെ​യും വെ​ളി​യ​ത്ത് ബാ​ബു​വി​ന്‍റെ​യും വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

തേ​ക്ക്മ​രം വീ​ണ് പ്ര​ശാ​ന്തി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും മേ​ല്‍​ക്കൂ​ര​യും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. വീ​ടി​ന്‍റെ ഭി​ത്തി​ക​ള്‍​ക്കും ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ന​ശി​ച്ച​താ​യും അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും ക​ണ​ക്കാ​ക്കു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ശാ​ന്ത് ഏ​താ​നും ദി​വ​സം മു​മ്പാ​ണ് വീ​ണ്ടും ജോ​ലി​ക്ക് പോ​യി​ത്തു​ട​ങ്ങി​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന വെ​ളി​യ​ത്ത് ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ സ​ണ്‍​ഷെ​യ്ഡി​നും വാ​ര്‍​ക്ക​യ്ക്കും മ​രം​വീ​ണ് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വാ​ട്ട​ര്‍ ടാ​ങ്കും ത​ക​ര്‍​ന്നു. വീ​ടി​നു സ​മീ​പ​ത്തെ മ​ര​ങ്ങ​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ്ഥ​ലം ഉ​ട​മ​യോ​ടും പ​ഞ്ചാ​യ​ത്തി​ലും പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യി കു​ടും​ബം പ​റ​ഞ്ഞു.​പ്ര​ദേ​ശ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ റ​ബ​ര്‍, കൊ​ക്കോ, തെ​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​ക​ളും കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു​വീ​ണ് വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി. പ​ല​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി. കാ​റ്റി​ലും മ​ഴ​യി​ലും ഉ​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Idukki

മ​ഴ തു​ട​രു​ന്നു: ജി​ല്ല​യി​ല്‍ ഇ​ടി​മി​ന്ന​ല്‍ ജാ​ഗ്ര​ത

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജി​ല്ല​യി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ​യ്‌​ക്കൊ​പ്പം ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. തു​ലാ​മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​കു​ന്ന ഇ​ടി​മി​ന്ന​ലി​ന്‍റെ ഭീ​തി​യി​ലാ​ണ് മ​ല​യോ​ര ജി​ല്ല​യാ​യ ഇ​ടു​ക്കി. ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം അ​തി​തീ​വ്ര മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ല്‍ ജി​ല്ല​യി​ല്‍ പെ​യ്ത​ത് ശ​രാ​ശ​രി 27.5 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത് തൊ​ടു​പു​ഴ താ​ലൂ​ക്കി​ലാ​ണ്. 66 മി​ല്ലി​മീ​റ്റ​ര്‍. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ഴ​യ്‌​ക്കൊ​പ്പം ശ​ക്ത​മാ​യ മി​ന്ന​ലാ​ണ് മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്.

ഇ​ടി​മി​ന്ന​ല്‍: മു​ന്‍​ക​രു​ത​ല്‍ വേ​ണം

ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​കു​ന്ന ഇ​ടി​മി​ന്ന​ല്‍ അ​പ​ക​ട​കാ​രി​യാ​യ​തി​നാ​ല്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണു ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വീ​ടി​നു​ള്ളി​ലും പു​റ​ത്തും സു​ര​ക്ഷി​ത​മാ​യി​രി​ക്കാ​ന്‍ ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍​ത​ന്നെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്കു മാ​റ​ണം. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക. വീ​ടു​ക​ളു​ടെ ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക​യും ഇ​വി​ടെ​നി​ന്നും അ​ക​ന്നു നി​ല്‍​ക്കു​ക​യും ചെ​യ്യ​ണം.

മി​ന്ന​ലു​ണ്ടാ​കു​ന്ന സ​മ​യം ലോ​ഹ​വ​സ്തു​ക്ക​ളു​ടെ സ്പ​ര്‍​ശ​ന​മോ സാ​മീ​പ്യ​മോ പാ​ടി​ല്ല. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യ​വും ഒ​ഴി​വാ​ക്കു​ക.
ക​ഴി​യു​ന്ന​ത്ര വീ​ടു​ക​ളു​ടെ ഉ​ള്‍​ഭാ​ഗ​ത്തു ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ര്‍​ശി​ക്കാ​തെ ഇ​രി​ക്കു​ക. ഇ​ടി​മി​ന്ന​ലു​ള്ള​പ്പോ​ള്‍ ടെ​റ​സി​ലോ മ​റ്റ് ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്തും ടെ​റ​സി​ലും ക​ളി​ക്കാ​ന്‍ വി​ട​രു​ത്. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍​ക്ക​രു​ത്. ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ജ​ലാ​ശ​യ​ത്തി​ല്‍ ഇ​റ​ങ്ങ​രു​ത്. മി​ന്ന​ലു​ള്ള സ​മ​യ​ത്തു വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് കെ​ട്ട​രു​ത്.

Alappuzha

വേ​മ്പ​നാ​ട്ടു കാ​യ​ലി​ലും ഉ​ൾ​ത്തോ​ടു ക​ളി​ലും പാ​യ​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നു

പൂ​ച്ചാ​ക്ക​ൽ: വേ​മ്പ​നാ​ട്ടു കാ​യ​ലി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ൾ​തോ​ടു​ക​ളി​ലും ആ​ഫ്രി​ക്ക​ൻ പാ​യ​ൽ നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്രാ​ദേ​ശി​ക മ​ത്സ്യ- ക​ക്ക തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും തൊ​ഴി​ൽ ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. വേ​മ്പ​നാ​ട്ടു കാ​യ​ലി​ൽ പാ​യ​ൽ തി​ങ്ങി​നി​റ​ഞ്ഞ് അ​ത് സ​മീ​പ​ത്തെ തോ​ടു​ക​ളി​ലെ​ക്ക് എ​ത്തി​യ​താ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം

ക​ക്ക - മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ

ചെ​റു​വ​ള്ള​ങ്ങ​ൾ പു​റ​ത്തെ​ക്ക് ഇ​റ​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. കാ​യ​ലി​ലും തോ​ടു​ക​ളി​ലും പാ​യ​ൽ ക​ട്ടി​ക്ക് കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ വ​ഞ്ചി​ക​ളും ബോ​ട്ടു​ക​ളും ഇ​റ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.​വ​ല വീ​ശാ​നോ ആ​റ്റു​കൊ​ഞ്ചു ഉ​ൾ​പ്പടെ​യു​ള്ള മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. പാ​യ​ലി​ൽ വ​ല ഉ​ട​ക്കി വ​ല ന​ശി​ക്കു​ന്ന​ത് പ​തി​വാ​ണ്. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന്ന​ന്ന​ത്തെ വ​രു​മാ​നം പൂ​ർ​ണ​മാ​യും നി​ല​ച്ച മ​ട്ടാ​ണ്. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ പാ​യ​ൽ ചീ​ഞ്ഞ​ഴു​കി വീ​ഴു​ന്ന​ത് ജ​ല​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും ക​ക്ക​യും ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളും ച​ത്തു​പൊ​ങ്ങാ​ൻ കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു. ക​ക്ക വാ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വെ​ള്ള​ത്തി​ലി​റ​ങ്ങി ക​ക്ക വാ​രു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പാ​യ​​ൽ വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം വ​ർ​ധിച്ചു

കാ​യ​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന പു​ഴ​ക​ളി​ൽ നി​ന്നും സ​മീ​പ​ത്തു​ള്ള നെ​ൽ​വ​യ​ലു​ക​ളി​ൽ നി​ന്നും അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും (നൈ​ട്ര​ജ​ൻ, ഫോ​സ്ഫ​റ​സ് എ​ന്നി​വ) വ​ലി​യ അ​ള​വി​ൽ കാ​യ​ലി​ൽ എ​ത്തു​ന്നു. ഇ​ത് പാ​യ​ലി​ന്‍റെ അ​തി​വേ​ഗ വ​ള​ർ​ച്ച​യ്ക്ക് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കു​ന്നു. കു​ട്ട​നാ​ട്ടി​ലെ നെ​ൽ കൃ​ഷി​ക്കാ​യി ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​ൻ നി​ർ​മിച്ച ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് അ​ട​ച്ചി​ടു​മ്പോ​ൾ കാ​യ​ലി​ലെ സ്വാ​ഭാ​വി​ക ജ​ല​യോ​ട്ടം നി​ല​യ്ക്കു​ന്നു. ഇ​ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തി​ൽ പാ​യ​ൽ അ​തി​വേ​ഗം പെ​രു​കാ​ൻ കാ​ര​ണ​മാ​കു​ന്നു. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ബോ​ട്ടു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ശു​ദ്ധീ​ക​രി​ക്കാ​തെ പു​റ​ന്ത​ള്ളു​ന്ന മ​ലി​ന​ജ​ല​വും ക​ക്കൂ​സ് അ​വ​ശി​ഷ്ട​ങ്ങ​ളും വെ​ള്ള​ത്തി​ലെ വി​ഷാം​ശ​വും പോ​ഷ​ക​നി​ല​വാ​ര​വും വ​ർ​ദ്ധി​പ്പി​ച്ച് പാ​യ​ൽ വ​ള​ർ​ച്ച​യെ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

ബോ​ട്ട് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു: ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി

വാ​ട്ട​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് സ​ർ​വീ​സു​ക​ളും ക​ട​ത്തു വ​ഞ്ചി​ക​ളും പാ​യ​ലി​ൽ കു​ടു​ങ്ങി വ​ഴി​യി​ലാ​കു​ന്ന​ത് പ​തി​വാ​ണ്. ത​വ​ണ​ക്ക​ട​വ്- വൈ​ക്കം ബോ​ട്ട്, ജ​ങ്കാ​ർ സ​ർ​വീ​സ് മു​ട​ങ്ങു​ന്ന​ത് പ​തി​വാ​ണ്. ബോ​ട്ടു​ക​ളു​ടെ പ്രൊ​പ്പ​ല്ല​റു​ക​ളി​ൽ പാ​യ​ൽ ചു​റ്റി​പ്പി​ണ​ഞ്ഞ് എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​കു​ന്നു. ഇ​തു മൂ​ലം ബോ​ട്ട് സ​ർ​വീ​സ് യ​ഥാ​സ​മ​യം ന​ട​ക്കാ​തെ വ​രു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ള​രെ ബു​ദ്ധി​മു​ട്ടാ​കു​ന്നു​ണ്ട്. ഹൗ​സ് ബോ​ട്ട്, ഷി​ക്കാ​ര ബോ​ട്ട് സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ച​തോ​ടെ ടൂ​റി​സം മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യി.

Alappuzha

പ​രു​മ​ല പെ​രു​ന്നാ​ൾ: പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി

മാ​ന്നാ​ർ: പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 124-ാം ഓ​ര്‍​മ പെ​രു​നാ​ളി​നാ​യി നി​ർ​മി​ക്കു​ന്ന പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി. പ​ന്ത​ല്‍​കാ​ല്‍​നാ​ട്ട് ക​ര്‍​മ്മം പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ യാ​ക്കോ​ബ് തോ​മ​സ് റ​മ്പാ​ൻ നി​ർ​വ​ഹി​ച്ചു.

നി​ര​ണം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി അ​ല​ക്സാ​ണ്ട​ർ ഏ​ബ്ര​ഹാം, പ​രു​മ​ല സെ​മി​നാ​രി അ​സി. മാ​നേ​ജ​ർ ഫാ. ​ഗീ​വ​ര്‍​ഗീ​സ് മാ​ത്യു, പ​രു​മ​ല കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ മാ​ത്യു ഉ​മ്മ​ൻ അ​രി​കു​പു​റം, ജോ​സ് പു​ത്ത​ൻ​പു​ര​യി​ൽ, മ​നോ​ജ് പി. ​ജോ​ർ​ജ് പ​ന്നാ​യി​ക്ക​ട​വി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Alappuzha

മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മി​ല്ല

മാ​ന്നാ​ർ: ശു​ദ്ധ​ജ​ല ക്ഷാ​മം രൂ​ക്ഷ​മാ​യ മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് അ​ധി​കൃ​ത​രു​ടെ ക​ണ്ണെ​ത്തു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. പ്ര​ദേ​ശ​ത്ത് കൊ​ണ്ടു​വ​ന്ന അ​വ​സാ​ന പ​ദ്ധ​തി​യാ​യ ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യും വേ​ണ്ട​വി​ധ​ത്തി​ൽ ഗു​ണം ചെ​യ്തി​ല്ല. മേ​ഖ​ല​യി​ൽ നാ​ട്ടു​കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി ന​ട്ടം തി​രി​യു​ക​യാ​ണ്.

പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, 19 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വ​ള്ള​ക്കാ​ലി, പാ​വു​ക്ക​ര, വി​ഷ​വ​ർ​ശേ​രി​ക്ക​ര, ഇ​ര​മ​ത്തൂ​ർ, കൊ​ച്ചു​ത​റ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന​ത്. ഇ​വി​ടു​ത്തെ ഭൂ​രി​പ​ക്ഷം കി​ണ​റു​ക​ളി​ലും ചെ​ളി ക​ല​ർ​ന്ന വെ​ള്ള​മാ​യ​തി​നാ​ൽ ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ല. ര​ണ്ടാ​ഴ്ച​യാ​യി പ്ര​ദേ​ശ​ത്ത് ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ കു​ടി​വെ​ള്ളം എ​ത്തു​ന്ന​ത് തീ​രെ കു​റ​ഞ്ഞ അ​ള​വി​ലാ​ണ്.
മു​ൻ​പ് കു​ടി​വെ​ള്ളം കി​ട്ടാ​തി​രു​ന്ന​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ അ​റ്റ​മാ​യ ഒ​ന്നാം വാ​ർ​ഡി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ന​ദി​യും തോ​ടും പാ​ട​ശേ​ഖ​ര​ങ്ങ​ളും ഒ​ക്കെ​യാ​യി എ​ങ്ങോ​ട്ട് നോ​ക്കി​യാ​ലും വെ​ള്ളം കാ​ണാ​മെ​ങ്കി​ലും ശു​ദ്ധ​ജ​ലം കി​ട്ടാ​നി​ല്ല. കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണ​ണം.

ടൈ​റ്റ​സ് പി. ​കു​ര്യ​ൻ ഒ​ന്നാം വാ​ർ​ഡ് അം​ഗം

ജ​ല അ​ഥോ​റി​റ്റി​യു​ടെ ഉ​ദാ​സീ​ന മ​നോ​ഭാ​വ​മാ​ണ് പ​ല​പ്പോ​ഴും പ്ര​ശ്‌​ന​ങ്ങ​ൾ ഗു​രു​ത​ര​മാ​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്തി 24 മ​ണി​ക്കൂ​റും പൈ​പ്പ് വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ലേ​ഖ​ന​കു​മാ​രി ര​ണ്ടാം വാ​ർ​ഡ് അം​ഗം

മാ​ന്നാ​ർ​പാ​വു​ക്ക​ര പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം കി​ട്ടാ​ക​നി​യാ​യി മാ​റു​ക​യാ​ണ്. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും ഹ​രി​പ്പാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും മാ​ന്നാ​റി​ൽ നി​ന്നാ​ണ് ജ​ലം കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ന്നാ​ൽ മാ​ന്നാ​റി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ ഒ​രു പ​ദ്ധ​തി ഉ​ണ്ടാ​ക്കി ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​മി​ച്ചി​ല്ല.

ചാ​ക്കോ ക​യ്യ​ത്ര, മൂ​ന്നാം വാ​ർ​ഡ് അം​ഗം

Alappuzha

പ​ട​ഹാ​രം പാ​ല​ത്തി​ലൂ​ടെ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു

ത​ക​ഴി: കു​ട്ട​നാ​ട്ടി​ലെ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ. പ​ട​ഹാ​രം പാ​ല​ത്തി​ലൂ​ടെ​യു​ള്ള ആ​ദ്യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് പൂ​പ്പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം ക​ട്‌​ ചെ​യി​സ് ബ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ആ​ലോ​ച​ന​യു​ണ്ട​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൂ​പ്പ​ള്ളി മു​ത​ല്‍ ത​ക​ഴി വ​രെ​യു​ള്ള വി​വി​ധ സ്റ്റോ​പ്പു​ക​ളി​ല്‍ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. ബ​സി​ന്‍റെ വ​ര​വും കാ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും പ്ര​ദേ​ശ​വാ​സി​ക​ള്‍ കാ​ത്തു നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ​ല​പ്പു​ഴ ഡി​പ്പോ​യി​ല്‍ നി​ന്ന് പൂ​പ്പ​ള്ളി-​വ​ഴി കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക ദേ​വാ​ല​യം, ത​ക​ഴി ശ്രീ​ധ​ര്‍​മശാ​സ്താ ക്ഷേ​ത്രം, എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യം, ച​ക്കു​ള​ത്തു​കാ​വ് ദേ​വീക്ഷേ​ത്രം എ​ന്നി​വ​യെ ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഓ​ഫിസു​ക​ളി​ല്‍ ജോ​ലി​ക്ക് പോ​കു​ന്ന​വ​ര്‍​ക്കും വ​ള​രെ​യേ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ് ഈ ​സ​ര്‍​വീ​സ് കൊ​ണ്ട് ഉ​ണ്ടാ​വു​ന്ന​ത്. ആ​ല​പ്പു​ഴ ഡി​പ്പോ​യി​ല്‍ നി​ന്ന് പൂ​പ്പ​ള്ളി ച​മ്പ​ക്കു​ള​വും, അ​മ്പ​ല​പു​ഴ-​ത​ക​ഴി വ​ഴി പ​ട​ഹാ​രം വ​രെ കെ​എ​സ്ആ​ര്‍​ടി​സി മു​ന്‍​പ് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​താ​ണ്. കോ​വി​ഡ് കാ​ല​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യ​താ​യി​രു​ന്നു ഈ ​സ​ര്‍​വീ​സു​ക​ൾ.

ച​മ്പ​ക്കു​ളം-​ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​മാ​യ പ​ട​ഹാ​രം പാ​ലം യാ​ഥാ​ര്‍​ഥ്യമാ​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വശ്യം എം​എ​ല്‍​എ​യെ അ​റി​യി​ക്കു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യിത​ന്നെ സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​റൂ​ട്ടി​ലൂ​ടെ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളും അ​തു​പോ​ലെ ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ല്‍ നി​ന്ന് പ​ട​ഹാ​രം വ​ഴി വ​ണ്ടാ​നം സ​ര്‍​വീ​സും ആ​രം​ഭി​ക്കു​ന്ന​തി​നാ​വി​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​ഞ്ജു വി​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​വി. രാ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി​ജി​ന്‍ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. വി​നോ​ദ്, ധ​ന്യാ വി​നോ​ദ്, കെ.​എം. മാ​ത്യു, കാ​ര്‍​ഡ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​ഡി. കു​ഞ്ഞ​ച്ച​ന്‍, ജേ​ക്ക​ബ് എ​ബ്ര​ഹാം, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ജോ​ര്‍​ജ് മാ​ത്യു പ​ഞ്ഞി​മ​രം പ്ര​മോ​ദ് ച​ന്ദ്ര​ന്‍, ജ​സ് കോ​യി​പ്പ​ള്ളി, സാ​ബു തോ​ട്ടു​ങ്ക​ൽ, സാ​ജു ക​ട​മാ​ട്ട്, ജോ​സ് ക​വ​നാ​ട് തു​ട​ങ്ങി രാ​ഷ്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ന്മാ​ര്‍ തൃ​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​ധി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​പ്പോ​ള്‍ രാ​വി​ല​യും വൈ​കി​ട്ടു​മാ​യും ര​ണ്ട് സ​ര്‍​വീ​സു​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 7.40 ന് ​ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് തി​രു​വ​ല്ല. രാ​വി​ലെ 9.30 ന് ​തി​രു​വ​ല്ല നി​ന്ന് ആ​ല​പ്പു​ഴ. വൈ​കി​ട്ട് ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് 4.30 ന് ​തി​രു​വ​ല്ല. വൈ​കി​ട്ട് 5.50 ന് ​തി​രു​വ​ല്ല നി​ന്ന് ആ​ല​പ്പു​

Alappuzha

ഹ​രി​പ്പാ​ട്ട് 30 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ര​ണ്ട് ഇതരസംസ്ഥാനക്കാർ പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് 30 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ര​ണ്ട് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. പ​ശ്ചി​മ ബം​ഗാ​ൾ മാ​ൾ​ഡ സ്വ​ദേ​ശി​ക​ളാ​യ ഷെ​യ്ക്ക് സ​യ്ഫു​ൾ (29), മോ​ട്ടി​ൽ ന​ട​പ്പു (27) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ഹ​രി​പ്പാ​ട് പൊ​ലി​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രു​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. നാ​ട്ടി​ൽ പോ​യി പ​ല​ത​വ​ണ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​ർ ആ​ദ്യ​മാ​യാ​ണ് വ​ല​യി​ലാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബി. ​പ​ങ്ക​ജാ​ക്ഷ​ൻ, ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഹ​രി​പ്പാ​ട് ഐ​എ​സ്എ​ച്ച്ഒ ബി.​വി​നോ​ദ്കു​മാ​ർ, എ​സ്ഐ ഉ​ദ​യ​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ ഷി​ഹാ​ബ്, ഷു​ക്കൂ​ർ, സി​പി​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, മി​ഥു​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Alappuzha

പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

ചേ​ര്‍​ത്ത​ല: പൊ​ലി​സ് ജ​ന​ങ്ങ​ളു​ടെ കാ​വ​ല്‍​ക്കാ​രാ​ണെ​ന്നും പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ത​ര​ത്തി​ല്‍ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​ക​രു​തെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ചേ​ര്‍​ത്ത​ല പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​മി​ച്ച പൊ​ലി​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​ലി​സി​ന്‍റെ സു​ര​ക്ഷ​ക്കും സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​നും വേ​ണ്ട​തെ​ല്ലാം ചെ​യ്യും എ​ന്നാ​ല്‍ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. പൊ​ലി​സി​ന്‍റെ മി​ക​വാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം ഒ​റ്റ​പ്പെ​ട്ട തെ​റ്റാ​യ കാ​ര്യ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രേ ന​ട​പ​ടി​ക​ളു​മു​ണ്ടാ​കും. ഗാ​ര്‍​ഹി​ക പീ​ഢ​നം ത​ട​യു​ന്ന​തി​നാ​യാ​ണ് സ്പീ​ക്ക് അ​പ്പ് പ​ദ്ധ​തി​യെ​ന്നും ഇ​തു പ്ര​കാ​രം വ​നി​താ പൊ​ലി​സ് ഔ​ദ്യോ​ഗി​ക വേ​ഷ​ത്തി​ല​ല്ലാ​തെ അ​തി​ജീ​വ​ത​യെ തേ​ടി അ​വ​രു​ടെ അ​ടു​ത്തെ​ത്തും. സ്ത്രീ ​സു​ര​ക്ഷ​ക്കു പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​പ്ല​വ​ക​ര​മാ​യ പ​ദ്ധ​തി.

ഇ​തി​നൊ​പ്പം സേ​ന​യി​ല്‍ വ​നി​താ പ്രാ​ധി​നി​ധ്യം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ത​ന്നെ ഇ​തി​നാ​യി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ 64 സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വ​നി​ത​ക​ളെ എ​സ്എ​ച്ച്ഒ മാ​രാ​യി നി​യ​മി​ച്ച​തും വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കി. സ്ഥ​ലം ന​ല്‍​കി​യാ​ല്‍ അ​രൂ​രി​ല്‍ പൊ​ലി​സ് സ്‌​റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു. ചേ​ര്‍​ത്ത​ല സ്‌​റ്റേ​ഷ​നി​ല്‍ പാ​ര്‍​ക്കും ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​വും നീ​ന്ത​ല്‍​കു​ള​വും സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
പി. ​പ്ര​സാ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ താ​ക്കോ​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്തു, സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി റ​വാ​ഡ എ. ​ച​ന്ദ്ര​ശേ​ഖ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു​പ്ര​ദീ​പ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​ബി​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ൻ.​എ​ല്‍. വ​ത്സ​ല​കു​മാ​രി, കൗ​ണ്‍​സി​ല​ര്‍ ഡി. ​ജ്യോ​തി​ഷ്, ഡി​വൈ​എ​സ്പി എ​സ്. മ​ഞ്ജു​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Alappuzha

ലോ​ക കാ​ഴ്ച ദി​ന​വും ലോ​ക സെ​റി​ബ്ര​ൽ പാ​ൾ​സി ദി​ന​വും ആ​ച​രി​ച്ചു

ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ലെ റീ​ജി​യ​ണ​ൽ ഏ​ർ​ളി ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ സെ​ന്‍റ്ർ ആ​ൻ​ഡ് ഓ​ട്ടി​സം സെ​ന്‍ററി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക കാ​ഴ്‌​ച്ച ദി​ന​വും ലോ​ക സെ​റി​ബ്ര​ൽ പാ​ൾ​സി ദി​ന​വും ആ​ച​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​പി.​എ​ൽ. ല​ക്ഷ്‌​മി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി​റി​ൽ റോ​സാ​രി​യോ അ​ധ്യ​ക്ഷ​നാ​യി. ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​സി.​വി. ഷാ​ജി, പി​എം​ആ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശി​വ​റാം, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം അ​സി.​പ്ര​ഫ.​ഡോ. അ​നു മേ​രി പീ​റ്റ​ർ, ഓ​ട്ടി​സം സെ​ന്‍റർ മാ​നേ​ജ​ർ ലി​നി ഗ്രി​ഗ​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, ശി​ശു​രോ​ഗ, ദ​ന്ത, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ർ​ഇ​ഐ​സി ആ​ൻ​ഡ് ഓ​ട്ടി​സം സെ​ന്‍ററിൽ തെ​റാ​പ്പി​ക്കാ​യി എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്യാ​മ്പും തു​ട​ർ​പ​രി​ശോ​ധ​ന​ക​ളും കാ​ഴ്ച പ​രി​ശോ​ധ​ന​യും ഡോ.​സി.​പി. ശ്രീ​ല​ക്ഷ്‌​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​യ തു​ട​ർ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി.

Alappuzha

ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​രി​ക്ക് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ര​ക്ഷ​ക​നാ​യി

ചാ​രും​മൂ​ട്: ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​രി​ക്ക് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ര​ക്ഷ​ക​നാ​യി. വെ​ട്ടി​ക്കോ​ട് ആ​യി​ല്യം ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യാ​ണ് കാ​യം​കു​ളം-​പു​ന​ലൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി​ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻത​ന്നെ ബ​സ് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ നി​ർ​ത്തി.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര സ്വ​ദേ​ശി സി​യാ​ദ് ഓ​ടി​യെ​ത്തു​ക​യും സി​പി​ആ​ർ ന​ൽ​കി പ്രാ​ഥ​മി​ക ജീ​വ​ൻ​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വൈ​കാ​തെ അ​ടൂ​ർ ഗ​വ.​ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ൻ​സി​ൽ എത്തിക്കുക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കുശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

സി​യാ​ദി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് യാ​ത്ര​ക്കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

Alappuzha

ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി എ​ട​ത്വ സെ​ന്‍റ് മേ​രീ​സ്

എ​ട​ത്വ: ത​ല​വ​ടി സ​ബ്ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ മി​ന്നും പ്ര​ക​ട​ന​വു​മാ​യി എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍. ഹൈ​സ്‌​കൂ​ള്‍, യു.​പി. വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ മേ​ള​ക​ളി​ല്‍ സ്‌​കൂ​ള്‍ മി​ക​ച്ച നേ​ട്ട​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

ഗ​ണി​ത​ശാ​സ്ത്ര​മേ​ള, ശാ​സ്ത്ര​മേ​ള, സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള എ​ന്നി​വ​യി​ല്‍ ഹൈ​സ്‌​കൂ​ള്‍, യു.​പി. വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​ന​വും പ്ര​വ​ര്‍​ത്തി​പ​രി​ച​യ​മേ​ള​യി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​ന​വും യു.​പി. വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ ര​ണ്ടാം സ്ഥാ​ന​വും ഐ.​ടി.  മേ​ള​യി​ല്‍ യു.​പി. വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹൈ​സ്‌​കൂ​ള്‍, യു.​പി. വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന 10 മേ​ള​ക​ളി​ല്‍ 7 എ​ണ്ണ​ത്തി​ല്‍ ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​ന​വും 2 എ​ണ്ണ​ത്തി​ല്‍ ഓ​വ​റോ​ള്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ നേ​ട്ടം സ​ബ് ജി​ല്ല​യി​ലെ ശ്ര​ദ്ധേ​യ​മാ​യ വി​ജ​യ​മാ​യി മാ​റി.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശാ​സ്ത്രീ​യ​വും സ​ര്‍​ഗാ​ത്മ​ക​വു​മാ​യ ക​ഴി​വു​ക​ള്‍​ക്കും അ​ധ്യാ​പ​ക​രു​ടെ സ​മ​ര്‍​പി​ത​മാ​യ പ​രി​ശീ​ല​ന​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​ഉ​ജ്വ​ല വി​ജ​യ​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ച്ചു മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.

Alappuzha

പ​ശു​ക്കി​ടാ​വി​ന്‍റെ ജ​ഡം പു​ഴ​യി​ല്‍ ത​ള്ളി​യ​നി​ല​യി​ൽ; നിയമനടപടി സ്വീകരിക്കുമെന്ന്

ത​ല​വ​ടി: പ​ശു​ക്കിടാ​വി​ന്‍റെ ജ​ഡം പു​ഴ​യി​ല്‍ ത​ള്ളി​യ നി​ല​യി​ല്‍. ആ​ന​പ്ര​മ്പാ​ല്‍ നോ​ര്‍​ത്ത് എം​ടി​എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് പ​മ്പാ​ന​ദി​യു​ടെ ക​ര​യി​ലെ പ​രു​ത്തി​ക്കാ​ട്ടി​ലാ​ണ് പ​ശു​ക്കിടാ​വി​ന്‍റെ ജ​ഡം ത​ള്ളി​യ​ത്.

ജ​ഡം അ​ഴു​കി​ത്തു​ട​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധം വ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും സ​മീ​പ​വാ​സി​ക​ള്‍​ക്കും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗം ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ഡം നീ​ക്കം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി കെ.​ആ​ര്‍.​റെ​ജി, പ്ര​ദേ​ശ​വാ​സി​ക​ളാ​യ സു​രേ​ഷ്, വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ കാ​ട് വെ​ട്ടി വൃ​ത്തി​യാ​ക്കി​യ ശേ​ഷം വ​ള്ളം ഉ​പ​യോ​ഗി​ച്ച് ജ​ഡം ക​ര​യി​ലെ​ത്തി​ച്ച് കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ല്‍ പു​ഴ​യി​ല്‍ പ​ശു​ക്കിടാ​വി​ന്‍റെ ജ​ഡം ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

Alappuzha

ആശങ്കയുടെ പാടത്ത് അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ

ഹ​രി​പ്പാ​ട്: തൊ​ഴി​ലാ​ളി​ക്ഷാ​മ​വും ക​ള​ശ​ല്യ​വും ഉ​യ​ർ​ത്തി​യ ക​ന​ത്ത പ്ര​തി​സ​ന്ധി​ക​ൾ അ​തി​ജീ​വി​ച്ച് അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ൾ പു​ഞ്ച​ക്കൃ​ഷി​ക്കാ​യി സ​ജ്ജ​മാ​യെ​ങ്കി​ലും വി​ത്തു​വി​ത​ര​ണ​ത്തി​ലെ അ​നി‌​ശ്‌​ചി​ത​ത്വം ക​ർ​ഷ​ക​രു​ടെ നെ​ഞ്ചി​ടി​പ്പേ​റ്റു​ന്നു.

വീ​യ​പു​രം, ചെ​റു​ത​ന, ക​രു​വാ​റ്റ, ഹ​രി​പ്പാ​ട്, പ​ള്ളി​പ്പാ​ട് കൃ​ഷി​ഭ​വ​ൻ പ​രി​ധി​ക​ളി​ലാ​യി ഇ​ത്ത​വ​ണ 2,350 ഹെ​ക്ട​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്.
മേ​ഖ​ല​യി​ലെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പും ജ​ല​നി​ര​പ്പും ക​ണ​ക്കി​ലെ​ടു​ത്ത് ക​രു​വാ​റ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ വി​ത​യി​റ​ക്കാ​നും വെ​ള്ള​പ്പൊ​ക്ക​സാ​ധ്യ​ത​യു​ള്ള വീ​യ​പു​രം മേ​ഖ​ല​ക​ളി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം ക​ഴി​ഞ്ഞ് വി​ത​യി​റ​ക്കാ​നു​മാ​ണ് കാ​ർ​ഷി​ക ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത തു​ട​ങ്ങേ​ണ്ട പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് പോ​ലും വി​ത്ത് എ​ത്താ​ത്ത​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.

പൂ​ർ​ത്തി​യാ​യ​ത് ക​ഠി​ന പ്ര​യ​ത്നം

ത​രി​ശു​കി​ട​ന്ന പാ​ട​ങ്ങ​ളി​ൽ ആ​മ്പ​ലും പാ​യ​ലും വ​രി​യും ക​വ​ട​യും തി​ങ്ങി​നി​റ​ഞ്ഞ​ത് നി​ല​മൊ​രു​ക്ക​ലി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു.
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തും കൂ​ലി​വ​ർ​ധ​ന​വും കാ​ര​ണം ക​ള​ക​ൾ നീ​ക്കാ​ൻ ട്രാ​ക്‌​ട​റു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വച്ചു. എ​ങ്കി​ലും ഇ​വ​യെ​ല്ലാം അ​തി​ജീ​വി​ച്ച് മോ​ട്ട​ർ​തറ​ക​ൾ സ്ഥാ​പി​ച്ച് വെ​ള്ളം വ​റ്റി​ച്ചും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തും പു​റം​വ​ര​മ്പു​ക​ൾ ചെ​ത്തി ഭ​ദ്ര​മാ​ക്കി​യും വെ​ള്ള​മി​റ​ക്കാ​ൻ വാ​ച്ചാ​ലു​ക​ൾ കീ​റി​യും ആ​ഴ്ച​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് കൃ​ഷി​യി​ട​ങ്ങ​ൾ വി​ത​യ്ക്ക് പാ​ക​മാ​ക്കി​യ​ത്.

ഒ​രു​ങ്ങി പാ​ട​ങ്ങ​ൾ; കാ​ത്തി​രി​പ്പ് വി​ത്തി​ന്

മേ​ഖ​ല​യി​ലെ പ്ര​മു​ഖ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ല്ലാം നി​ല​മൊ​രു​ക്ക​ൽ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. വീ​യ​പു​രം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ക​ട്ട​ക്കു​ഴി, തേ​വേ​രി, വെ​ട്ടി​പ്പു​തു​ക്ക​രി, മു​പ്പാ​യി​ക്കേ​രി മു​ട്ടും​പാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളും ചെ​റു​ത​ന കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ത​ണ്ട​പ്ര, തേ​വേ​രി, അ​ച്ച​നാ​രി, കു​ട്ട​ങ്കേ​രി പാ​ട​ശേ​ഖ​ര​ങ്ങ​ളും ക​രു​വാ​റ്റ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ വെ​ള്ളൂ​ക്കേ​രി പാ​ട​ശേ​ഖ​ര​വു​മെ​ല്ലാം ഇ​തി​ന​കം വി​ത​യ്ക്കാ​യി പൂ​ർ​ണ​സ​ജ്ജമാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​ണം കി​ട്ടി​യി​ല്ല; ഇ​ക്കു​റി​യും ആ​ശ​ങ്ക

സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വി​ത്തു​സ​ബ്‌​സി​ഡി​യു​ടെ കാ​ര്യ​ത്തി​ൽ കൃ​ഷി​വ​കു​പ്പ് കാ​ട്ടു​ന്ന അ​നാ​സ്ഥ ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വീ​യ​പു​രം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് സ​ബ്‌​സി​ഡി വി​ത്ത് നേ​രി​ട്ട് ന​ൽ​കി​യി​രു​ന്നി​ല്ല.

വി​ത​യി​റ​ക്കി 45 ദി​വ​സ​ത്തി​ന​കം സ​ബ്‌​സി​ഡി തു​ക ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു രൂ​പ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.

ഒ​രു ഏ​ക്ക​റി​ന് 40 കി​ലോ വി​ത്താ​ണ് സ​ർ​ക്കാ​ർ സ​ബ്‌​സി​ഡി​യാ​യി ന​ൽ​കേ​ണ്ട​ത്.​വി​ത​യ്ക്ക് അ​ധി​ക​മാ​യി വേ​ണ്ടി​വ​രു​ന്ന വി​ത്ത് കി​ലോ​യ്ക്ക് 42 മു​ത​ൽ 45 രൂ​പ വ​രെ ന​ൽ​കി ക​ർ​ഷ​ക​ർ സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്നാ​ണ് വാ​ങ്ങു​ന്ന​ത്.​

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​നു​കൂ​ല്യം പോ​ലും ല​ഭ്യ​മാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ക്കു​റി​യെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് വി​ത്ത് കൃ​ത്യ​സ​മ​യ​ത്ത് സൗ​ജ​ന്യ​മാ​യി കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി നേ​രി​ട്ടെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ക​ല​ണ്ട​ർ തെ​റ്റി​യാ​ൽ കൊ​യ്ത്ത് വെ​ള്ള​ത്തി​ലാ​കും

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും വേ​ലി​യേ​റ്റ​വും ക​ണ​ക്കി​ലെ​ടു​ത്ത് ന​വം​ബ​ർ 10-ഓ​ടെ വി​ത​യി​റ​ക്കി ഡി​സം​ബ​റി​ന് മു​ൻ​പാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ത്ത് കി​ട്ടി മു​ള​പ്പി​ച്ചെ​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നി​രി​ക്കെ വി​ത​ര​ണം ഒ​ട്ടും വൈ​കി​ക്ക​രു​ത്.

മാ​ർ​ച്ച്-ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ വേ​ന​ൽ​മ​ഴ​യ്ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നും മു​ൻ​പ് കൊ​യ്ത്തു പൂ​ർ​ത്തി​യാ​ക്കാ​ൻ വി​ത്തു​വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആരം​ഭിക്കണം.

പു​റം​ബ​ണ്ടു​ക​ളു​ടെ ബ​ല​ക്ഷ​യം ക​രി​നി​ഴ​ൽ

ശ​ക്ത​മാ​യ പു​റം​ബ​ണ്ടു​ക​ൾ ഇ​ല്ലാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ​ള്ളി​പ്പാ​ട് കോ​യി​ക്ക​ലേ​ത്ത് കി​ഴ​ക്ക് പാ​ട​ശേ​ഖ​ര​മ​ട​ക്കം പ​ല​യി​ട​ങ്ങ​ളി​ലും മു​ൻ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന ബ​ണ്ടു​ക​ൾ ഇ​നി​യും പൂ​ർ​ണ​മാ​യി ബ​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഉ​യ​രം​കു​റ​ഞ്ഞ മ​ണ്ണു​കെ​ട്ടി​യു​ള്ള ബ​ണ്ടു​ക​ളാ​യ​തി​നാ​ൽ ചെ​റി​യൊ​രു വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ​പ്പോ​ലും മ​ട​വീ​ഴ്ച സം​ഭ​വി​ക്കാ​മെ​ന്ന ഭീ​തി​യു​ണ്ട്.
ആ​റു​ക​ളും തോ​ടു​ക​ളും അ​തി​രി​ടു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടു​ക​ൾ ക​രിങ്ക​ല്ല് കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Alappuzha

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ അ​റ​സ്റ്റ്, കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം

അ​മ്പ​ല​പ്പു​ഴ: രാ​ഹു​ൽ​ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
രാ​ജീ​വ് ഭ​വ​നി​ൽനി​ന്നു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ പ​ന്തംകൊ​ളു​ത്തി പ്ര​ക​ട​നം, അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​നു മു​ന്നി​ൽ പൊ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​എ. ഹാ​മി​ദിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ബാ​ഹു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, സി. ​ശ​ശി​കു​മാ​ർ, പി.​വി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Alappuzha

മാ​ക്കേ​ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം: മു​ഖ്യ​മ​ന്ത്രി 18ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും

ആ​ല​പ്പു​ഴ: കോ​ട്ട​യം- ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ക്കേ​ക്ക​ട​വ്- നേ​രേ​ക​ട​വ് പാ​ലം പ​ണി പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​വ​സാ​ന​വ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ 18ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പാ​ല​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ഷാ​നിമോ​ൾ ഉ​സ്മാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, എം​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, വൈ​ക്കം എം​എ​ൽ​എ കെ. ​ബി​നി​മോ​ൻ, ബ്ലോ​ക്ക്-​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, ഉ​ദ​യ​നാ​പു​രം തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, മു​ൻ എം​എ​ൽ​എ​മാ​ർ, എം​പി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ നി​ര​ന്ത​ര​യോ​ഗ​ങ്ങ​ളുടെയും ഉ​ദ്യോ​ഗ​സ്ഥ​ത​ല വി​ല​യി​രു​ത്ത​ലു​ക​ളു​ടെ​യും ത​ത്ഫ​ല​മാ​യി നി​ർ​മാണം വേ​ഗ​ത്തി​ലാക്കാ​ൻ സാ​ധി​ച്ചു​വെ​ന്നും പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു റോ​ഡു​ക​ളു​ടെ തു​ട​ർനി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​റി​യി​ച്ചു. കെ. ​ബി​നി​മോ​ൻ എംഎൽഎ, ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ടി. ​രേ​ഖ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Alappuzha

ആ​ഗോ​ളവി​പ​ണി​യി​ലെ സാ​ധ്യ​ത​ക​ൾ കേ​ര​ള​ത്തി​ലെ തേ​ൻക​ർ​ഷ​ക​ർ​ക്ക് നേ​ട്ട​മാ​കും: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

മാ​വേ​ലി​ക്ക​ര: ആ​ഗോ​ളവി​പ​ണി​യി​ൽ തേ​നി​നു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ധ്യ​ത ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ലെ തേ​ൻക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വ​രു​മാ​ന​വും പു​തി​യ വി​പ​ണി​ക​ളും ഉ​റ​പ്പാ​ക്കു​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര​യി​ലു​ള്ള ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച തേ​ൻ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബി​ന്‍റെ ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ​

ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​വും തേ​ൻ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബും കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക വി​ക​സ​ന​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സം​രം​ഭ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു ത​ര​ത്തി​ലു​ള്ള കൃ​ത്രി​മ ഘ​ട​ക​ങ്ങ​ളും ഇ​ല്ലാ​തെ ല​ഭി​ക്കു​ന്ന തേ​ൻ ശു​ദ്ധീ​ക​രി​ച്ച് ജ​ന​ങ്ങ​ളി​ലേ​ക്കും ഔ​ഷ​ധ​മേ​ഖ​ല​യി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

തേ​ൻ ഉ​ത്​പാ​ദ​ന​വും അ​തി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന മേ​ഖ​ല​യാ​ണ്. ഈ ​ലാ​ബി​ലൂ​ടെ തേ​നി​ന്‍റെ ഗു​ണ​നി​ല​വാ​രം ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കും. തേ​നി​ലെ ജ​ലാം​ശം, പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്, കൃ​ത്രി​മ പ​ഞ്ച​സാ​ര​യു​ടെ സാ​ന്നി​ധ്യം ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ല​വി​ലു​ള്ള 14 ലാ​ബു​ക​ളോ​ടൊ​പ്പം ഈ ​ലാ​ബും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ തേ​നീ​ച്ച ക​ർ​ഷ​ക​ർ​ക്ക് ദൂ​ര​യാ​ത്ര​ക​ളി​ല്ലാ​തെ ത​ന്നെ പ​രി​ശോ​ധ​ന​യും സ​ർ​ട്ടി​ഫി​ക്കേ​ഷ​നും പൂ​ർ​ത്തി​യാ​ക്കി ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​കും.

ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്ത വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. കൃ​ഷി​വ​കു​പ്പ് കേ​ര​ള​മൊ​ട്ടാ​കെ 2,000 ഓ​ണ​ച്ച​ന്ത​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത വി​പ​ണ​നം പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു എ​ന്ന​താ​ണ്.

പ​ച്ച​ക്ക​റി ന​ൽ​കി​യ ക​ർ​ഷ​ക​ർ​ക്ക് വ​ള​രെ വേ​ഗ​ത്തി​ൽ പ​ണം ല​ഭ്യ​മാ​ക്കാ​നും ഒ​രു രൂ​പ പോ​ലും കു​ടി​ശി​ക​യി​ല്ലാ​തെ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നും ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റെ നൂ​ത​ന ഉ​ത്പ​ന്ന​മാ​യ ഹ​ണി സി​പ്പ് അ​പി​ന്‍റെ വി​പ​ണ​നോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ത​ഴ​ക്ക​ര ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല ര​വീ​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹോ​ർ​ട്ടി കോ​ർ​പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സി​ന്ധു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി. ​വി​ശ്വ​നാ​ഥ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ജാ​ത ടീ​ച്ച​ർ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​മോ​ൻ, വാ​ർ​ഡ് മെംബ​ർമാ​രാ​യ വൈ. ​ര​മേ​ശ്, മ​നു ഫി​ലി​പ്പ്, അ​മ്പി​ളി, ആ​ത്മ പ്രോ​ജ​ക്‌ട് ഡ​യ​റ​ക്ട​ർ എ​സ്. സു​നി​ത , ഹോ​ർ​ട്ടി കോ​ർ​പ് റീ​ജണ​ൽ മാ​നേ​ജ​ർ സു​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലാ​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. തേ​നി​ലെ ജ​ലാം​ശം, വി​ഘ​ടി​ത പ​ഞ്ച​സാ​ര​യു​ടെ അ​നു​പാ​തം, കൃ​ത്രി​മ​മാ​യ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്, എ​ച്ച്എം​എ​ഫ്, തേ​നി​ലേ​ക്ക് ക​ല​രു​ന്ന ഡ​യ​സ്റ്റ​യി​സ് എ​ന്ന ദ​ഹ​ന​ര​സ​ത്തി​ന്‍റെ സാ​ന്നി​ധ്യം തു​ട​ങ്ങി തേ​നി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പി​ക്കു​ന്ന മു​ഴു​വ​ൻ പ​രി​ശോ​ധ​ന​ക​ളും ഇ​വി​ടെ ന​ട​ത്താ​ൻ ക​ഴി​യും. തേ​നി​ലെ പൂ​മ്പൊ​ടി​യു​ടെ പ്ര​ത്യേ​ക​ത പ​രി​ശോ​ധി​ച്ചു സ​സ്യ​നാ​മ​ത്തി​ൽ വ​ർ​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലൂ​ടെ തേ​നി​ന് ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കു​ക​യും ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ക​യും ചെ​യ്യും.​ നാ​ഷ​ണ​ൽ ബീ ​ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ലാ​ബ് തു​ട​ങ്ങി​യ​ത്.

Alappuzha

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

ചേ​ർ​ത്ത​ല: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ഭ​ക്ഷ​ണം വി​ള​മ്പാ​നെ​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​രി​യുമായ വ​നി​താ ജീ​വ​ന​ക്കാ​രിക്കുനേരേ ലൈം​ഗിക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച ര​ണ്ടു പേ​രെ ചേ​ർ​ത്ത​ല പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

വൈ​ക്കം കൊ​ത​വ​റ ത​ല​യാ​ഴം ചെ​റി​ക്കാ​ത്ത​റ വീ​ട്ടി​ൽ രാ​ജീ​വ് (43), പ​ത്ത​നം​തി​ട്ട കൂ​ട​ൽ ക​ള​ഞ്ഞൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (39) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല എ​സ്എ​ച്ച്ഒ ബ​ജി​ത്ത് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 30നാ​ണ് സം​ഭ​വം.


പ്രതികളുടെ ആക്രമണത്തി ൽ പ​രി​ക്കേ​റ്റ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​ത്ത​നം​തി​ട്ട കൂ​ട​ൽ സ്വ​ദേ​ശി​യും വി​ദേ​ശ വ്യ​വ​സാ​യി​യു​മാ​യ യു​വാ​വും യു​വ​തി​യും ചേ​ർ​ന്ന് 29നാ​ണ് മു​റി​യെ​ടു​ത്ത​ത്. ഇ​വ​രു​ടെ ഡ്രൈ​വ​റിനും സു​ഹൃ​ത്തി​നു​മാ​യി മ​റ്റൊ​രു​ മു​റി​യും എ​ടു​ത്തി​രു​ന്നു. ഈ ​മു​റി​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം ഇ​വ​ർ​ക്കാ​യി മു​റി​യെ​ടു​ത്ത വ്യ​വ​സാ​യി​യും യു​വ​തി​യും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
ര​ക്ഷ​പ്പെ​ട്ട വ്യ​വ​സാ​യി​യെക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു വ​രിക​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Alappuzha

ജീവനക്കാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു

ചാ​രും​മൂ​ട്: നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യം ആ​ശു​പ​ത്രി​യി​ൽ വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. പ​ക​ർ​ച്ചപ്പ​നി ഉ​ൾ​പ്പ​ടെ പി​ടി​പെ​ട്ട് ചി​കി​ത്സ തേ​ടി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​റെ കാ​ണാ​ൻ ഒ​പി ടി​ക്ക​റ്റി​നാ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തുനി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ക്യൂ ​നി​ൽ​ക്കു​മ്പോ​ൾ ഒ​രു നഴ്‌​സും ഒ​രു ആ​ശാ​വ​ർ​ക്ക​റും മാ​ത്ര​മാ​ണ് ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ ഉ​ള്ള​ത്. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് രോ​ഗി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ ഒ​പി ടി​ക്ക​റ്റ് ല​ഭ്യമാക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.

ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് മെ​ഷീ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഒ​പി സ​മയം ​ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഡോ​ക്ട​ർ​മാ​രുടെ ​സേ​വ​നം ല​ഭി​ക്കാ​ത്ത​​തും രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്.

രാ​വി​ലെ എ​ത്തു​ന്ന ഡോ​ക്ട​ർ​മാ​ർ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ഒ​പി നി​ർ​ത്തി മ​ട​ങ്ങും. ഉ​ച്ച​യ്ക്കുശേ​ഷം അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്കുപോ​ലും ഇ​പ്പോ​ൾ ഡോ​ക്ട​ർ​മാ​രു​ടെ സ​വേ​നം ല​ഭ്യ​മാ​കു​ന്നി​ല്ലെന്നാ​ണ് പ​രാ​തി.

സാ​നി​ട്ടോ​റി​യം അ​ന്തേ​വാ​സി​ക​ൾ​ക്കു വേ​ണ്ടി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടത്തി​ൽ ഒ​പി വി​ഭാ​ഗം ആ​രം​ഭി​ക്കു​ക​യും മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പത്രി​യാ​യി സാ​നി​ട്ടോ​റി​യ​ത്തെ ഉ​യ​ർ​ത്തു​ക​യും ചെ​യ്‌​തെ​ങ്കി​ലും വേ​ണ്ട​ത്ര ഡോ​ക്ട​ർ​മാ​രോ ജീ​വ​ന​ക്കാ​രോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ജ​ന​ങ്ങ​ൾ​ക്കു പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ൽ ആ​ശു​പ്ര​തി​യു​ ടെ പ്ര​വ​ർ ത്ത​നം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആവശ്യം. അമ്പ തി​ലേ​റെ അ​ന്തേ​വാസി​ക​ൾ ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ൽ താ​മ​സ​ക്കാ​രാ​യി ഉ​ണ്ട്.​

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഡോ​ക്ട‌​റു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യാ​ൽ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ക​യാ​ണ് ഇ​പ്പോ​ൾ നൈ​റ്റ് ഡ്യൂ​ട്ടി​യി​ലു​ള്ള നഴ്‌​സു​മാ​ർ ചെ​യ്യു​ന്ന​ത്.

എം​പി, എം​എ​ൽ​എ എ​ന്നി​വ​ർ ഇ​ട​പെ​ട്ട് ഒ​പി വി​ഭാ​ഗ​ത്തിന്‍റെ ​സേ​വ​നം 24 മ​ണി​ക്കൂ​ർ ആ​ക്കു​ക​യും ഡോ​ക്‌​ട​റു​ടെ സേ​വ​നം മു​ഴു​വ​ൻ സ​മ​യ​വും ഏ​ർ​പ്പെ​ടു​ത്തു​ക​യും ലാ​ബ്, എ​ക്സ‌്-റേ ​എ​ന്നി​വ​യുടെ ​പ്ര​വ​ർ​ത്ത​നം 24 മ​ണി​ക്കൂ​റാക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ആ​രോ​ഗ്യവ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Alappuzha

എ​എ​സ് ക​നാ​ലി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വം: ര​ണ്ടു പേ​ർ പി​ടി​യി​ൽ

ചേ​ർ​ത്ത​ല: എ​എ​സ് ക​നാ​ലി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. കൊ​ക്കോ​ത​മം​ഗ​ലം കൈ​ത​ക്കാ​ട്ടു​ക​രി ജോ​ബി (43), മു​ഹ​മ്മ ക​ല്ലാ​പ്പു​റം കോ​ള​നി വി​നോ​ദ് (53) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​എ​സ് ക​നാ​ലി​ൽ ര​ണ്ട് ടാ​ങ്ക​റി​ൽ വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ ഹ​രി​ത​ക​ർ​മ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ശു​ചീ​ക​രി​ച്ച് സം​ര​ക്ഷി​ച്ചു വ​ന്നി​രു​ന്ന ക​നാ​ലി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.

സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യവി​ഭാ​ഗം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും പൊ​ലി​സും ന​ട​ത്തി​യ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.
ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​തി​ക​ളെ പൊ​ലി​സ് ക​നാ​ൽ തീ​ര​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ക​നാ​ലു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും ചേ​ർ​ത്ത​ല പൊ​ലി​സും അ​റി​യി​ച്ചു.

Alappuzha

സ​ഹോ​ദ​യ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം

ചേ​ര്‍​ത്ത​ല: സ​ഹോ​ദ​യ ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വം 2026ന് ​ശ്രീ​ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ പി.​കെ. ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ഡി​സൈ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ്രീ​ശ​ങ്ക​ര സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി എം. ​അ​നു​ല​ക്ഷ്മി​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​ യു. സു​രേ​ഷ്കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബ്രൈ​റ്റ് യേ​ശു​ദാ​സ്, സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ഡോ.​ ആ​ർ.​എ​സ്. രേ​ഖ, ട്ര​ഷ​റ​ർ എ.​എ​ൽ. ഹ​സീ​ന, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ആ​ശാ യ​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Alappuzha

ജി​ല്ലാ​ത​ല ഇ​ൻ​ക്ലൂ​സീ​വ് കാ​യി​ക​മേ​ള ആ​രം​ഭി​ച്ചു

ആ​ല​പ്പു​ഴ: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ജി​ല്ല​യി​ലെ വി​വി​ധ ബി​ആ​ർ​സിക​ളി​ൽനി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ൻ​ക്ലൂ​സീവ് കാ​യി​ക​മേ​ള ആ​രം​ഭി​ച്ചു. ക​ല​വൂ​ർ പ്രീ​തി​കു​ള​ങ്ങ​ര ടി​എം​പി എ​ൽ​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങ് ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​രി​പാ​ടി​ക​ളു​ടെ മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ളു​ടെ മാ​ർ​ച്ച്പാ​സ്റ്റും ദീ​പ​ശി​ഖ പ്ര​യാ​ണ​വും ന​ട​ന്നു. മ​ണ്ണ​ഞ്ചേ​രി സി​ഐ പി.​ജി. മ​ധു ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ഡി. അം​ബു​ജാ​ക്ഷ​ൻ അ​ധ്യ​ക്ഷ​നാ​യി.
ആ​ല​പ്പു​ഴ ജി​ല്ലാ പ്രോ​ജ​ക്റ്റ്‌ കോ​-ഓർ​ഡി​നേ​റ്റ​ർ എ​ൻ. ഷെ​ഹീ​ർ, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെംബ​ർ ആ​ർ. ര​ശ്മി, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫിസ​ർ എ​സ്. പൊ​ന്നു​മോ​ൾ, ടി​എം​പി എ​ൽ​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ശ്രീ​ജ ജി. ​നാ​യ​ർ, ചേ​ർ​ത്ത​ല ഡി​ഇ​ഒ ടി.​പി. ബാ​ലാ​ദേ​വി, ആ​ല​പ്പു​ഴ എ​ഇ​ഒ എം. ​ശോ​ഭ​ന, ചേ​ർ​ത്ത​ല ബി​ആ​ർ​സി​യി​ലെ സ്പെ​ഷ്യ​ൽ എ​ഡ്യുക്കേ​റ്റ​ർ വി. ​അ​മ്പി​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ത്‌ല​റ്റി​ക്സ് ഇ​ന​ങ്ങ​ൾ പ്രീ​തി​കു​ള​ങ്ങ​ര എ​ൽപി ​സ്‌​കൂ​ൾ സി​ന്ത​റ്റി​ക് ട്രാ​ക്ക്, ഗെ​യിം​സ് ഇ​ന​ങ്ങ​ൾ മ​ണ്ണ​ഞ്ചേ​രി ഗ​വ.​ ഹൈ​സ്കൂ​ൾ, അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റെസി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ഗ്രൗ​ണ്ട്, സ്കൈ ​സ്പോ​ർ​ട്സ് മ​ൾ​ട്ടി റി​ക്രി​യേ​ഷ​ൻ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലായി ന​ട​ക്കും.

കാ​യി​ക​മേ​ള​യു​ടെ മു​ന്നോ​ടി​യാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യു​ടെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര ജാ​ഥ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​എം. നൗ​ഫ​ൽ, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ജി​ല്ലാ പ്രോ​ജ​ക്ട് കോ​-ഓർഡി​നേ​റ്റ​ർ എ​ൻ. ഷ​ഹീ​ർ, ഡി​പി​ഒമാ​രാ​യ പ്ര​ശോ​ഭ കു​മാ​രി, കെ. ​സ​ന്തോ​ഷ് കു​മാ​ർ, ക​ള​ർ​കോ​ട് യു​പി​എ​സ്, ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, മു​ഹ​മ്മ​ദ​ൻ​സ് ബോ​യ്സ് തുടങ്ങിയ വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു.

Alappuzha

ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ സ്മാ​ര​ക ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ സം​ര​ക്ഷണം ഉറപ്പാക്കും: മ​ന്ത്രി എം. ​ലി​ജു

കാ​യം​കു​ളം: കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കാ​യം​കു​ള​ത്തെ ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ സ്മാ​ര​ക ഗ​വ.​ ഹോ​മി​യോ ആ​ശു​പ​ത്രി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ഉ​ട​ൻ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു.

ആ​ശു​പ​ത്രി പ​രി​സ​ര​വും കെ​ട്ടി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ൽ കെ​ട്ടി​ട​ങ്ങ​ൾ ന​ശി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ട്ടി​ൽ വേ​ലി​യേ​റ്റ സ​മ​യ​ത്ത് വെ​ള്ളം ഉ​യ​ർ​ന്ന് പ​രി​സ​ര​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി. ഈ ​അ​ടി​സ്ഥാ​ന പ്ര​ശ്ന​ത്തി​നാ​ണ് ആ​ദ്യം പ​രി​ഹാ​രം കാ​ണേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നാ​യി സ​മീ​പ​ത്തു​ള്ള മു​ണ്ട​ക​ത്തി​ൽ തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി വൃ​ത്തി​യാ​ക്കി സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും വേ​ലി​യേ​റ്റ സ​മ​യ​ത്ത് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യും ചെ​യ്യും.

അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ആ​ശു​പ​ത്രി​യു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക. ആ​ശു​പ​ത്രി​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സ​മ​ഗ്ര​മാ​യ ഒ​രു പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Alappuzha

അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ളു​ടെ മാ​ല മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: അ​പ​ക​ട​ത്തി​ൽ​പെ​ട്ട് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച പ്ര​തി പൊ​ലി​സ് പി​ടി​യി​ൽ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ൽ ചൂ​ള​പ്പ​റ​മ്പ് വീ​ട്ടി​ൽ അ​ഷ്ക​റിനെ​യാ​ണ് (34) മോ​ഷ​ണം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ഒ​പ്പം കൂ​ടി​യ ശേ​ഷ​മാ​ണ് പ്ര​തി മാ​ല മോ​ഷ്ടി​ച്ച​ത്. മാ​ല ന​ഷ്ട​പ്പെ​ട്ടെന്ന് വ്യ​ക്ത​മാ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പൊ​ലിസി​ൽ പ​രാ​തി ന​ൽ​കി.

അ​മ്പ​ല​പ്പു​ഴ സി​ഐ വി​ഷ്ണു​കു​മാ​ർ, എ​സ്ഐ​മാ​രാ​യ ജ​യേ​ഷ് ച​ന്ദ്ര​ൻ, വി​നോ​ദ്, ര​ഞ്ജി​ത്ത് സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫിസ​ർ​മാ​രാ​യ ബി​ജോ​യ്, വി​നി​ൽ, സി​പി​ഒ​മാ​രാ​യ അ​രു​ൺ, വി​ജി​ത്ത്, ത​ൻ​സീം, ദീ​പ​ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മു​ൻ​പ് ല​ഹ​രി​ക്കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Alappuzha

യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: യു​എ​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ള​ക്കു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല തു​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ സ​ന​ലി​ന്‍റെ മ​ക​ൻ സ​ന​ത് സ​ന​ൽ (24) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് അ​പ​ക​ടം. ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന സ​ന​തി​നെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി പി​ന്നി​ൽനി​ന്നി​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന​തി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.
അ​മ്മ: സു​ജ. സ​ഹോ​ദ​ര​ൻ: സം​ഗീ​ത്.

Alappuzha

ഫാ​ർ​മ​ര​ത്ന പു​ര​സ്കാ​രം ഡോ. ​സി​സ്റ്റ​ർ ബെ​റ്റി കാ​ർ​ല​യ്ക്ക് സ​മ്മാ​നി​ച്ചു

ചേ​ർ​ത്ത​ല: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി ഡ​യ​റ​ക്ട​റും സ്ഥാ​പ​ക പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​സി​സ്റ്റ​ർ ബെ​റ്റി കാ​ർ​ല​യെ ഫാ​ർ​മ​ര​ത്ന പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഫാ​ർ​മ​സി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല​യി​ലും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യു​ടെ വ​ള​ർ​ച്ച​യ്ക്കും മി​ക​വി​നും സി​സ്റ്റ​ർ ബെ​റ്റി ന​ൽ​കി​യ നേ​തൃ​ത്വ​വും സേ​വ​ന​വും ശ്ര​ദ്ധേ​യ​മാ​ണ്. നേ​ട്ട​ത്തി​ൽ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സി​സ്റ്റ​ർ ബെ​റ്റി​യെ അ​ഭി​ന​ന്ദി​ച്ചു.

Alappuzha

റെ​യി​ൽ​വേ അ​വ​ലോ​ക​ന​യോ​ഗം വി​ളി​ച്ച് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

മാ​വേ​ലി​ക്ക​ര: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി റെ​യി​ൽ​വേ അ​വ​ലോ​ക​ന​യോ​ഗം വി​ളി​ച്ചു. ഒ​ൻ​പ​തി​ന് രാ​വി​ലെ 11ന് ​ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​വ​ലോ​ക​ന​യോ​ഗം ചേ​രു​ന്ന​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ലൊ​ന്നാ​യ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും സു​ര​ക്ഷ, ഗ​താ​ഗ​തം, ആ​രോ​ഗ്യ​പ​രി​ച​ര​ണം, കു​ടി​വെ​ള്ളം, ശു​ചി​ത്വം, വി​ശ്ര​മ​സൗ​ക​ര്യം, വി​വ​ര​വി​നി​മ​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​മാ​ണ് യോ​ഗം പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.
തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ, അ​ധി​ക കോ​ച്ചു​ക​ൾ, പ്ലാ​റ്റ്ഫോം സൗ​ക​ര്യ​ങ്ങ​ൾ, യാ​ത്ര​ക്കാ​രു​ടെ നി​യ​ന്ത്ര​ണം, റെ​യി​ൽ​വേ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, റി​സ​ർ​വേ​ഷ​ൻ–​ടി​ക്ക​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

റെ​യി​ൽ​വേ അ​ധി​കൃ​ത​ർ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ദേ​വ​സ്വം അ​ധി​കൃ​ത​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ലെ യാ​ത്രാക്ര​മീ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര വി​ഷ​യ​ങ്ങ​ൾ നേ​രി​ട്ട് ഉ​ന്ന​യി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

Alappuzha

മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത​ നി​ലം​നി​ക​ത്തലെന്ന് പ​രാ​തി

മാ​ന്നാ​ർ : പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത നി​ലം​നി​ക​ത്ത​ൽ ന​ട​ക്കു​ന്ന​താ​യി പ​രാ​തി. പാ​വു​ക്ക​ര, മേ​ൽ​പ്പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​ലം നി​ക​ത്ത​ൽ വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.
മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടും മൂ​ന്നും വാ​ർ​ഡു​ക​ളി​ലെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ നി​ല​മാ​ണ് നി​ക​ത്തി പു​ര​യി​ട​മാ​ക്കി മാ​റ്റു​ന്ന​ത്. ശേ​ഷം കൂ​ടു​ത​ൽ പേ​ർ നി​ലം നി​ക​ത്തു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലു​മാ​ണ്. നി​ലം നി​ക്ക​ത്തു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ

പ​ല​ത​വ​ണ ഇ​വി​ടെ എ​ത്തി സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടും മ​ണ്ണ​ടി തു​ട​രു​ന്ന​താ​യി​ട്ടാ​ണ് ആ​ക്ഷേ​പം. മാ​ന്നാ​റി​ന്‍റെ വ​ട​ക്കു​വ​ശ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന പ​മ്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് ഉ​യ​രു​മ്പോ​ൾ ഏ​റ്റ​വും വ​ലി​യ സ്റ്റോ​റേ​ജാ​യി​ട്ടു​ള്ള മാ​ന്നാ​ർ, ചെ​ന്നി​ത്ത​ല, വീ​യ​പു​രം, പ​ള്ളി​പ്പാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് ന​ദി​യി​ൽ നി​ന്നു​ള്ള തോ​ട് മൂ​ന്നാം വാ​ർ​ഡി​ൽ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി നി​ക​ത്തി​യ​പ്പോ​ൾ വെ​ള്ളം ഒ​ഴു​കി പ്പോ​കാ​ൻ ക​ഴി​യാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ പ​രാ​തി​യി​ൽ അ​ധി​കൃ​ത​ർ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കി​യ​തി​ന്‍റെ സ​മീ​പ​ത്താ​ണ് ഇ​പ്പോ​ൾ നി​ക​ത്ത​ൽ ന​ട​ത്തു​ന്ന​ത്.

അ​ന​ധി​കൃ​ത നി​ലം നി​ക​ത്ത​ൽ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ ​എ​സ് കെ ​ടി യു ​മാ​ന്നാ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​ർ കൃ​ഷി ഓ​ഫി​സ്, മാ​ന്നാ​ർ വി​ല്ല​ജ് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. രാ​ജേ​ന്ദ്ര​ൻ, ടി ​ജി . മ​നോ​ജ്, എ​ൻ. സു​ധാ​മ​ണി, കെ ​നാ​രാ​യ​ണ​പി​ള്ള, കെ. ​എം അ​ശോ​ക​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Alappuzha

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് എം​ഡി​ആ​ർ: ഇ​മെ​യി​ൽ ച​ല​ഞ്ചി​ന് ജി​ല്ല​യി​ൽ തു​ട​ക്കം

മാ​ന്നാ​ർ: യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് മ​ർ​ച്ച​ന്‍റ് ഡി​സ്കൗ​ണ്ട് റേ​റ്റ് (എം​ഡി​ആ​ർ) ഈ​ടാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി​ക്ക് ഒ​രു ല​ക്ഷം ഇ-​മെ​യി​ലു​ക​ൾ അ​യയ്​ക്കും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​മെ​യി​ൽ ച​ല​ഞ്ചി​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മാ​ന്നാ​ർ വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്നു.​ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു യൂ​ത്ത് വിം​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ബൂ​ർ​ദ്ധീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന എ​ല്ലാ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കും ശ​ക്ത​മാ​യ പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ നൂ​റി​ല​ധി​കം യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം വ്യാ​പാ​രി​ക​ൾ ഇ​മെ​യി​ൽ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


15ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി യു​പി​ഐ ഇ​ട​പാ​ടു​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും അ​ന്നേ​ദി​വ​സം ന​ട​ക്കു​ന്ന ലോ​ക് ഭ​വ​ൻ മാ​ർ​ച്ചി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്ന് ആ​യി​രം വ്യാ​പാ​രി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Alappuzha

പ​രു​മ​ല പെ​രു​ന്നാ​ൾ അ​വ​ലോ​ക​ന യോ​ഗം

മാ​ന്നാ​ർ. പ​രു​മ​ല പ​ള്ളി പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി മാ​ന്നാ​റി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ ഒ​രു​ക്ക​ങ്ങ​ളെ കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ആ​ലോ​ച​നാ യോ​ഗം ന​ട​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ , വി​വി​ധ വ​കു​പ്പു ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്ന​ത്. മാ​ന്നാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​കെ പ്ര​സാ​ദ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള കു​റി​ച്ച് വി​ശ​ദി​ക​രി​ച്ചു.

പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന്നാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ പ​ദ​യാ​ത്ര ക​ട​ന്നു വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​​ക്കു​ന്ന​തി​നും ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡു​ക​ൾ അ​റ്റ​കു​റ്റ പ്പണി​ക​ൾ ന​ട​ത്തി സ​ഞ്ചാ​ര്യ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്‌​ക് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ല​ത, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടൈ​റ്റ​സ് പി ​കു​ര്യ​ൻ , എ​സ്. ച​ന്ദ്ര​കു​മാ​ർ , പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ന്ദു, പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം എ. ​ഇ.​അ​ഞ്ജു , പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ എ​സ്ദീ​പ, മാ​ന്നാ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ചി​ത്ര സാ​ബു , ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ റെ​ജി ഡെ​യ്ൻ​സ്, ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നീ​ലി ആ​ർ. നാ​യ​ർ, കെ​എ​സ്ഇ ബി ​അ​സി​സ്‌​റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ബി​നോ​യ് വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ജി​ജോ​എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Alappuzha

സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

ചേ​ർ​ത്ത​ല: മു​ട്ടം ഹോ​ളി​ഫാ​മി​ലി ഹൈ​സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ജി​ല്ലാ ജ​ഡ്ജി കെ.​പി. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പോ​സ്റ്റ​ർ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

പൂ​ർ​വ​വി​ദ്യാ​ർ​ഥി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​തി​ൻ ജോ​ൺ വാ​ള​മ്മേ​കാ​ട്, സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ ചാ​ക്കോ, ട്ര​ഷ​റ​ർ അ​ഡ്വ.​സി.​ഡി. ശ​ങ്ക​ർ, കെ.​ജെ. എ​ബി​മോ​ൻ, റോ​യി മാ​വു​ങ്ക​ൽ, അ​ഷ​റ​ഫ് ക​ല്ല​റ​ക്ക​ൽ, സാ​ജു വ​ന്യം​പ​റ​മ്പി​ൽ, ബെ​ന്നി കോ​ട്ടൂ​രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Alappuzha

മ​ണ്ണ് മോ​ഷ​ണം പോ​യ​താ​യി പ​രാ​തി

മാ​ന്നാ​ർ : പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണ് മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ‌ ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ബ​ഥേ​ൽ​പ്പ​ടി- പ​ട്ട​രു​കാ​ട് റോ​ഡി​ന്‍റ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്ത മ​ണ്ണാ​ണ് മോ​ഷ​ണം പോ​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത് .

ഇ​ത് സം​ബ​ന്ധി​ച്ച് സി​പി​എം ചെ​ന്നി​ത്ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ശ​ര​ത് ബാ​ബു വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി.

ക​രാ​റു​കാ​ര​ന്‍റെ​യോ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി ഈ ​മ​ണ്ണ് എ​ടു​ത്ത് വ​സ്തു നി​ക​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
മ​ണ്ണ് ന​ഷ്ട​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Alappuzha

പു​ന്ന​ത്ര പു​ര​യ്ക്ക​ല്‍ ജേ​താ​ക്ക​ളാ​യി

എ​ട​ത്വ: ദ്രാ​വി​ഡ പൈ​തൃ​ക​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ട​ത്വ പ​മ്പ​യാ​റ്റി​ല്‍ ന​ട​ന്ന അ​ഞ്ചാ​മ​ത് മ​കം ജ​ലോ​ത്സ​വ​ത്തി​ല്‍ ജ​ലോ​ത്സ​വ പ്രേ​മി​ക​ളെ ആ​കാം​ക്ഷ​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി കൊ​ണ്ടാ​ക്ക​ല്‍ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ആ​രോ​ണ്‍ സാം, ​ഏ​യ്ഞ്ച​ല്‍ സാം ​എ​ന്നി​വ​ര്‍ ക്യാ​പ്റ്റ​നാ​യ പു​ന്ന​ത്ര പു​ര​യ്ക്ക​ല്‍ ജേ​താ​ക്ക​ളാ​യി.

വേ​വ് ഹ​ണ്ടേ​ഴ്‌​സ് തു​ഴ​ഞ്ഞ അ​ന്‍​വ​ര്‍ ഷെ​രീ​ഫ് ക്യാ​പ്റ്റ​നാ​യ പി.​ജി. ക​രി​പ്പു​ഴ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എ.​ജെ. കു​ഞ്ഞു​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ബി​ജോ​യി, എ​ട​ത്വ സെ​ന്‍റ്ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍, സി​നി ആ​ര്‍​ട്ടി​സ്റ്റ് പ്ര​മോ​ദ് വെ​ളി​യ​നാ​ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി. ​ജ​യ​ച​ന്ദ്ര​ന്‍, ആ​ലീ​സ് ഫി​ലി​പ്പ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ഗോ​പ​കു​മാ​ര്‍, ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ജ​സ്റ്റ​സ് സാ​മു​വേ​ല്‍, മ​ധു മം​ഗ​ല​പ്പ​ള്ളി, ത​ങ്ക​ച്ച​ന്‍ പാ​ട്ട​ത്തി​ല്‍, സെ​ക്ര​ട്ട​റി കെ.​കെ. സു​ധീ​ര്‍, റ്റി.​എ​സ്. സു​രേ​ഷ്, ടെ​ജോ എ​ട​ത്വ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ട​ത്വ എ​സ്എ​ച്ച്ഒ എ​ന്‍. രാ​ജേ​ഷ് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

Alappuzha

പ​ണം മു​ൻ​കൂ​ർ വാ​ങ്ങി അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​കെ ന​ൽ​കു​ന്ന പ​രീ​ക്ഷ​ണം റേ​ഷ​ൻ രം​ഗ​ത്ത് ന​ട​പ്പാ​ക്ക​രു​ത്: ഷാ​നി​മോ​ൾ ഉ​സ്മാ​ൻ

ചേ​ർ​ത്ത​ല: ഗ്യാ​സ് സ​ബ്‌​സി​ഡി മാ​തൃ​ക​യി​ൽ പ​ണം മു​ൻ​കൂ​ർ വാ​ങ്ങി പി​ന്നീ​ട് അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​കെ ന​ൽ​കു​ന്ന പ​രീ​ക്ഷ​ണം റേ​ഷ​ൻ രം​ഗ​ത്ത് ന​ട​പ്പാ​ക്ക​രു​തെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു. കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യ​ത്തി​ന്റെ ന​ട്ടെ​ല്ല് റീ​ട്ടെ​യി​ൽ വ്യാ​പാ​രി​ക​ളാ​ണ്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, മി​ൽ​മ തു​ട​ങ്ങി​യ അ​വ​ശ്യ സ​ർ​വീ​സു​ക​ളെ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ട​രു​ത്. റേ​ഷ​ൻ ക​ട​ക​ളി​ലെ പോ​സ് മെ​ഷീ​ൻ ഇ​ട​യ്ക്കി​ടെ ത​ക​രാ​റി​ലാ​കു​ന്ന​താ​യി സാ​ധാ​ര​ണ​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 45 ക്വി​ന്റ​ൽ അ​രി വി​ത​ര​ണം ചെ​യ്യു​മ്പോ​ൾ പോ​ലും 21,000 രൂ​പ മാ​ത്രം കി​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ൾ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഒ​രു വീ​ട്ടി​ൽ പോ​ലും പ​ട്ടി​ണി ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​വും തൊ​ഴി​ലു​റ​പ്പ് നി​യ​മ​വും കൊ​ണ്ടു​വ​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​രി കൂ​ടി റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണെ​ന്നും ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ പ​റ​ഞ്ഞു.

മു​ൻ​കാ​ല​ത്ത് പ​ദ​വി​യും പ​ത്രാ​സു​മു​ണ്ടാ​യി​രു​ന്ന റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്ന് ആ​രും ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ക്കു​ക​യും സ​റ​ണ്ട​ർ ചെ​യ്യു​ന്ന സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ട് പി. ​പ്ര​സാ​ദ് എം​എ​ൽ​എ പ​റ​ഞ്ഞു. റേ​ഷ​ൻ​ക​ട ന​ട​ത്തി​പ്പു​കാ​ർ​ക്ക് അ​ന്ത​സാ​യി ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്റെ ആ​വ​ശ്യ​വും സ​ർ​ക്കാ​രി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​വു​മാ​ണെ​ന്നും പി. ​പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്റ് തൈ​ക്ക​ൽ സ​ത്താ​ർ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍ എ​സ്. സോ​ബി​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ബി. ബി​ജു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​ര​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ജെ​യിം​സ് വാ​ഴ​ക്കാ​ല, എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​ബ്ര​ഹാം, താ​ലൂ​ക്ക് പ്ര​സി​ഡ​ന്റ് ഇ.​വി. തി​ല​ക​ൻ, സെ​ക്ര​ട്ട​റി വി. ​രാ​ഹു​ലേ​യ​ൻ, എ​ൻ. രാ​ജീ​വ​ൻ, രാ​ജ് ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Alappuzha

എ​ട​ത്വ ജം​ഗ്ഷ​നി​ൽ വ​ൻ​ തീ​പി​ടിത്തം: ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

എ​ട​ത്വ: ജം​ഗ്ഷ​നി​ലു​ണ്ടാ​യ വ​ൻ​തീ​പി​ടു​ത്ത​ത്തി​ൽ മൂ​ന്നോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. ച​ന്ത​യ്ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ക്കം​ള്ളി​ൽ ജോ​ജി​യു​ടെ പ​ല​ച​ര​ക്കു​ക​ട, ത​ട്ടു​പു​ര​യ്ക്ക​ൽ എം.​വി സ്റ്റോ​ഴ്‌​സ്, മു​ട​ന്താ​ഞ്ച​ലി​ൽ സോ​ണി ഗ്ലാ​സ് ഹൗ​സ് എ​ന്നീ ക​ട​ക​ളി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

പ​ല​ച​ര​ക്കു​ക​ട​യും എം.​വി സ്റ്റോ​ഴ്‌​സും പൂ​ർ​ണ്ണ​മാ​യും ഗ്ലാ​സ് ഹൗ​സ് ഭാ​ഗി​മാ​യും ക​ത്തി ന​ശി​ച്ചു. ഈ ​ക​ട​ക​ൾ​ക്ക് സ​മീ​പ​ത്തെ ഇ​ൻ​സ്റ്റൈ​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ, അ​മ​ല ഫ്രൂ​ട്ട്സ് ആ​ന്‍റ് സ്റ്റോ​ഴ്‌​സ് ക​ട​യി​ലും തി ​പ​ട​ർ​ന്നു. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടു കൂ​ടി​യാ​ണ് സം​ഭ​വം. ത​ക​ഴി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, ഹ​രി​പ്പാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​ഞ്ച് വ​ണ്ടി ഫ​യ​ർ യൂ​ണി​റ്റി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി തീ ​നീ​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ക​ട​ക​ളു​ടെ പ്ര​ധാ​ന വാ​തി​ൽ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ക​ട​യു​ടെ ഓ​ടു​മേ​ഞ്ഞ മേ​ൽ​ക്കൂ​ര ത​ക​ർ​ത്താ​ണ് വെ​ള്ളം സ്പ്രേ ​ചെ​യ്ത​ത്.

ക​ട ക​ത്തി​യ​തോ​ടെ പ്ര​ദ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചി​രു​ന്നു. ടോ​ർ​ച്ച് ലൈ​റ്റി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണ് ഫ​യ​ർ ഫോ​ഴ്‌​സ് തീ ​നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ക​ട​യ്ക്കു​ള്ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ പൊ​ട്ടി​ച്ചി​ത​റു​ന്ന​തി​നാ​ൽ ആ​ർ​ക്കും അ​ടു​ത്തേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തീ ​പ​ട​ർ​ന്നാ​ൽ ച​ന്ത​യി​ലെ നി​ര​വ​ധി ക​ട​ക​ളും ക​ത്തി ന​ശി​ക്കു​മാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടേ​യും സ​മ​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് തീ ​നീ​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്.

Alappuzha

രാ​ത്രി 10 നുശേഷം ലൈ​റ്റും സൗ​ണ്ടും പാ​ടി​ല്ലെ​ന്ന തീ​രു​മാ​നം ക​ലാ​മേ​ഖ​ല​യെ ഇ​ല്ലാ​താ​ക്കും: ഡെപ്യൂട്ടി സ്പീക്കർ

ചേ​ർ​ത്ത​ല: രാ​ത്രി 10 മ​ണി​ക്ക് ശേ​ഷം ലൈ​റ്റും സൗ​ണ്ടും പാ​ടി​ല്ലെ​ന്ന തീ​രു​മാ​നം ക​ലാ​മേ​ഖ​ല​യെ ത​ന്നെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു. ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ.

അ​മ്പ​ല​ങ്ങ​ളി​ലും പ​ള്ളി​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും നാ​ട​ക​ങ്ങ​ളും ക​ഥാ​പ്ര​സം​ഗ​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ന്ന​ത് 10 മ​ണി​ക്ക് ശേ​ഷ​മാ​ണ്. മൈ​ക്ക് വെ​ച്ചാ​ൽ പൊ​ലി​സ് കെ​ട്ടി​യെ​ടു​ത്ത് കൊ​ണ്ടു​പോ​കു​ന്ന ന​ട​പ​ടി​ക്ക് മാ​റ്റം വ​ര​ണം. പൊ​തു​യോ​ഗ യാ​ത്ര​യി​ൽ ആ​ല​പ്പു​ഴ​യി​ൽ വ​ന്ന​പ്പോ​ഴും ഈ ​പ്ര​ശ്നം വ്യാ​പ​ക​മാ​യി ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രു​ന്നു. 10 മ​ണി​ക്ക് ശേ​ഷ​മു​ള്ള നി​യ​ന്ത്ര​ണ​ത്തി​ന് ഇ​പ്പോ​ൾ താ​ത്കാ​ലി​ക സാ​വ​കാ​ശം കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും സ്ഥി​ര​മാ​യ ഇ​ള​വ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ക​യാ​ണ്.

ക്ഷേ​മ​നി​ധി ഇ​ല്ലാ​ത്ത​തി​ന്‍റെ പ്ര​യാ​സം മേ​ഖ​ല നേ​രി​ടു​ന്നു​ണ്ട്. അ​സു​ഖം വ​ന്നാ​ൽ ചി​കി​ത്സ​യ്ക്ക് പോ​ലും പ​ണം തി​ക​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക്ഷേ​മ​നി​ധി​യി​ലൂ​ടെ പെ​ൻ​ഷ​നും വാ​യ്പാ സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കാ​ൻ സം​ഘ​ട​ന ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്ത​ണ​മെ​ന്നും ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ മൈ​താ​ന​ത്ത് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ. ​ബാ​ബു അ​ധ്യ​ക്ഷ​നാ​യി.

ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ടി.​എ​സ്.​എ​സ്. ബാ​വ, ഷാ​ജു ഇ​ടു​ക്കി, സു​കേ​ശ​ൻ, അ​നി​ൽ പ​ത്ത​നം​തി​ട്ട, പി.​എ​ച്ച്. ഇ​ക്ബാ​ൽ, സു​ഖി​ൽ ദാ​സ്, ത​മ്പി നാ​ഷ​ണ​ൽ, ന​സീ​ർ, അ​നി​ൽ​കു​മാ​ർ അ​നി​ഴം, ആ​ർ. ബി​നു സീ​മാ​സ്, പി. ​അ​ജി, കെ. ​സ​ജി, ര​മേ​ശ് ബാ​ബു, സി.​പി. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Alappuzha

പ്രാ​യ​മാ​യ​വ​രു​ടെ അ​നു​ഭ​വ​സ​മ്പ​ത്ത് പു​തു​ത​ല​മു​റ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം: മ​ന്ത്രി എം. ​ലി​ജു

ചെ​ട്ടി​കു​ള​ങ്ങ​ര: വാ​ർ​ധ​ക്യം ഒ​രു സ​ങ്ക​ല്പ​മാ​ണെ​ന്നും പ്രാ​യ​മാ​യ​വ​രു​ടെ നാ​ട്ട​റി​വ്, തൊ​ഴി​ൽ രം​ഗ​ത്ത് ല​ഭി​ക്കു​ന്ന അ​നു​ഭ​വം എ​ന്നി​വ പു​തി​യ ത​ല​മു​റ​യ്ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെന്നും മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല പ​രി​പാ​ടി ഉ​ണ​ർ​വ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ശ​രീ​രം പ്രാ​യ​മാ​കു​മ്പോ​ഴും മ​ന​സ് പ്രാ​യ​മാ​കു​ന്നി​ല്ല എ​ന്ന​റി​യ​ണം. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​ണ് ഉ​ണ​ർ​വ്.

പ്രാ​യ​മാ​യ​വ​ർ​ക്ക് ന​ല്ല ചി​കി​ത്സ, ന​ല്ല പ​രി​ച​ര​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ഉ​ണ​ർ​വി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്, അ​നു​ഭ​വം പ​ങ്കു​വെ​ക്ക​ൽ തു​ട​ങ്ങി​യ​വ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​ന്ന​താ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ചെ​ട്ടി​കു​ള​ങ്ങ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​നോ​ഹ​ര​മാ​യി വ​യ​സാ​കാം.

പോ​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​നം ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ ഗീ​താ ല​ക്ഷ്മി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി.​വി. വി​ദ്യ ആ​രോ​ഗ്യ സ​ന്ദേ​ശം ന​ൽ​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നി ജ​യി​ൻ, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സി​ന്ധു ദി​വാ​ക​ര​ൻ, ചെ​ട്ടി​കു​ള​ങ്ങ​ര​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പു​ഷ്പ​രാ​ജ​ൻ, എ​സ്. സാ​ജ​ന , ഐ. ​അ​മ്പി​ളി, കെ.​ജി. അ​ച്ച​ൻ കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Alappuzha

കെ​ആ​ർ​എ​ൽ​സി​സി സി​ൽ​വ​ർ ജൂ​ബി​ലി ലൈ​യ്റ്റി കോ​ൺ​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ആ​ല​പ്പു​ഴ: കെ​ആ​ർ​എ​ൽ​സി​സി സി​ൽ​വ​ർ ജൂ​ബി​ലി ലൈ​യ്റ്റി കോ​ൺ​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള റീ​ജി​യ​ന്‍ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് കൗ​ണ്‍​സി​ലി​ന്‍റെ (കെ​ആ​ര്‍​എ​ല്‍​സി​സി) സി​ല്‍​വ​ര്‍ ജൂ​ബി​ലി ലെ​യി​റ്റി കോ​ണ്‍​ക്ലേ​വ് പ​ഞ്ചാ​ബ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്പെ​ഷ്യ​ല്‍ ഡ്യൂ​ട്ടി നി​ര്‍​മ്മ​ല്‍ ഔ​സേ​പ്പ​ച്ച​ന്‍ ഐ​എ​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​ആ​ര്‍​എ​ല്‍​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന​ലൂ​ര്‍ ബി​ഷ​പ്പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ജോ​യ് പു​ത്ത​ന്‍​വീ​ട്ടി​ല്‍, എ.​ഡി. തോ​മ​സ് എം​എ​ൽ​എ, കെ​എ​ൽ​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ൻ്റ് ഷെ​റി ജെ. ​തോ​മ​സ്, ഷി​ബു ജോ​സ​ഫ്, ബെ​ന്നി പാ​പ്പ​ച്ച​ൻ, ഫാ. ​തോ​മ​സ് ത​റ​യി​ൽ, കെ​ആ​ര്‍​എ​ല്‍​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജി​ജു ജോ​ര്‍​ജ് അ​റ​ക്ക​ത്ത​റ, പാ​ട്രി​ക് മൈ​ക്കി​ൾ, ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ല്മാ​യ​രു​ടെ ദൗ​ത്യ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ വ​ര്‍​ക്കേ​ഴ്സ് ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​യി ഗോ​തു​രു​ത്ത് ക്ലാ​സെ​ടു​ത്തു.

സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ​മ​കാ​ലി​ക വെ​ല്ലു​വി​ളി​ക​ള്‍, അ​ല്മാ​യ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം, യു​വ​ജ​ന പ​ങ്കാ​ളി​ത്തം, കു​ടും​ബ​ജീ​വി​തം, സാ​മൂ​ഹി​ക നീ​തി, തീ​ര​ദേ​ശ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന പാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ കി​ഫ്ബി അ​ഡീ​ഷ​ണ​ല്‍ സി​ഇ​ഒ മി​നി ആ​ന്‍റ​ണി ഐ​എ​എ​സ്, എ.​ഡി. തോ​മ​സ് എം​എ​ല്‍​എ, അ​ൽ​മാ​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ബെ​ന്നി പൂ​ത്ത​റ​യി​ൽ, കെ​സി​വൈ​എം മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സോ​ണി പാ​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Alappuzha

കാ​ർ​ഷി​ക ക​ല​ണ്ട​ർ നെ​ൽ​കൃ​ഷി​ക്ക് അ​നി​വാ​ര്യം: കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ

ച​മ്പ​ക്കു​ളം: കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി​ക്കും ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ന്‍റെ അ​വ​സ്ഥ​ക്കും മാ​റ്റം വ​ര​ണ​മെ​ങ്കി​ൽ കാ​ർ​ഷി​ക ക​ല​ണ്ട​ർ പി​ൻ​തു​ട​ർ​ന്ന് കൃ​ഷി ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​ത് പ​റ​ഞ്ഞ് തു​ട​ങ്ങി​യി​ട്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി​ട്ടും ഇ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​കു​ന്നി​ല്ല എ​ന്ന ദ​യ​നീ​യ അ​വ​സ്ഥ​യാ​ണ്. ഇ​പ്പോ​ഴെ​ങ്കി​ലും കാ​ർ​ഷി​ക ക​ല​ണ്ട​റി​നെ​പ്പ​റ്റി ചി​ന്തി​ക്കു​ക​യും ഇ​തി​ന്‍റെ നേ​ട്ടം ക​ർ​ഷ​ക​രും സ​ർ​ക്കാ​രും മ​ന​സി​ലാ​ക്കു​ക​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യും ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ വ​രും നാ​ളു​ക​ളി​ൽ കു​ട്ട​നാ​ട്ടി​ൽ നെ​ൽ​കൃ​ഷി​യെ​പ്പ​റ്റി ചി​ന്തി​ക്കേ​ണ്ടി വ​രി​ല്ല എ​ന്ന ദ​യ​നി​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ സൃ​ഷ്‌​ടി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്നാ​ണ് കാ​ല​ങ്ങ​ളാ​യി പാ​ര​മ്പ​ര്യ​മാ​യി നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ അ​ഭി​പ്രാ​യം.

എ​ന്താ​ണ് കാ​ർ​ഷി​ക ക​ല​ണ്ട​ർ
ഓ​രോ കാ​ല​ത്തി​നും കാ​ലാ​വ​സ്ഥ​ക്കും അ​നു​യോ​ജ്യ​മാ​യ കൃ​ഷി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും ന​ടീ​ൽ, പ​രി​പാ​ല​നം, വ​ള​പ്ര​യോ​ഗം തു​ട​ങ്ങി വി​ള​വെ​ടു​പ്പ് വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളെ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച് ക്ര​മ​പ്പെ​ടു​ത്തു​ന്ന​താ​ണ് കാ​ർ​ഷി​ക ക​ല​ണ്ട​ർ . കു​ട്ട​നാ​ട് പോ​ലെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും നെ​ൽ​കൃ​ഷി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളു​ടെ മാ​ത്രം ക്ര​മീ​ക​ര​ണ​ത്തി​നാ​യി കാ​ർ​ഷി​ക ക​ല​ണ്ട​ർ രൂ​പീ​ക​രി​ക്കു​മ്പോ​ൾ മ​റ്റ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​വി​ധ്യ​മാ​ർ​ന്ന വി​ള​ക​ളു​ടെ കാ​ര്യ​മാ​ണ് കാ​ർ​ഷി​ക ക​ല​ണ്ട​റി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​ക.

കാ​ർ​ഷി​ക ക​ല​ണ്ട​ർ എ​ന്തി​ന്?
ഏ​പ്രി​ൽ പ​കു​തി​ക്ക് തു​ട​ങ്ങേ​ണ്ട കൃ​ഷി ജൂ​ലൈ മാ​സ​ത്തി​ൽ തു​ട​ങ്ങി ഒ​ക്‌​ടോ​ബ​ർ​വ​രെ നീ​ണ്ടു​പോ​കു​ന്നു. അ​തു​പോ​ലെ ത​ന്നെ ഒ​ക്ടോ​ബ​ർ അ​വ​സാ​നം ആ​രം​ഭി​ക്കേ​ണ്ട​ത് ഡി​സം​ബ​റി​ലേ​യ്ക്കും ജ​നു​വ​രി​യി​ലേ​യ്ക്കും ഇ​ന്ന് നീ​ണ്ടു​പോ​കു​ന്നു. വി​ള​വെ​ടു​പ്പും അ​ത​നു​സ​രി​ച്ച് നീ​ണ്ട് നീ​ണ്ട് പോ​കും. ഇ​തു​മൂ​ലം പു​ഞ്ച കൃ​ഷി​യെ ഉ​പ്പു​വെ​ള്ള​വും വേ​ന​ൽ മ​ഴ​യും ചേ​ർ​ത്ത് ഞെ​രു​ക്കും. ര​ണ്ടാം കൃ​ഷി​യെ വെ​ള്ള​പ്പൊ​ക്ക​വും അ​തി​ന്‍റെ വി​ള​വെ​ടു​പ്പി​നെ തു​ലാ​മ​ഴ​യും വ​ള​രെ ദോ​ഷ​മാ​യി ബാ​ധി​ക്കും. ഇ​തി​ന് ഒ​രു മാ​റ്റം വ​ന്നി​ല്ലെ​ങ്കി​ൽ കു​ട്ട​നാ​ട​ൻ നെ​ൽ ക​ർ​ഷ​ക​ർ ന​ഷ്ട​ത്തി​ൽ നി​ന്ന് ന​ഷ്ട​ത്തി​ലേ​യ്ക്ക് വീ​ണു പോ​കും എ​ന്ന് ക​ർ​ഷ​ക​ർ ഭ​യ​ക്കു​ന്നു.

പ്ര​തി​വി​ധി എ​ന്ത് ?
കു​ട്ട​നാ​ട​ൻ നെ​ൽ​കൃ​ഷി​ക്ക് അ​ടി​യ​ന്തി​ര​മാ​യി വാ​ർ​ഷി​ക-​കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​ഖ്യാ​പി​ക്ക​ണം. പു​ഞ്ച കൃ​ഷി​യും ര​ണ്ടാം കൃ​ഷി​യും ചെ​യ്യു​ന്ന​തി​ന് വ്യ​ക്ത​മാ​യ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണം. ഓ​രോ പാ​ട​ശേ​ഖ​ര​ങ്ങ​ളും അ​വ​രു​ടെ ഇ​ഷ്ടം എ​ന്ന​ത് മാ​റ്റി സ​ർ​ക്കാ​ർ കാ​ർ​ഷി​ക വി​ദ​ഗ്ദ​രും ക​ർ​ഷ​ക​രു​മാ​യി ആ​ലോ​ചി​ച്ച് ഉ​റ​പ്പി​ച്ച് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്ക​ന്ന സ​മ​യ​ത്ത് ത​ന്നെ കൃ​ഷി ഇ​റ​ക്കാ​ൻ എ​ല്ലാ​വ​രേ​യും ത​യ്യാ​റാ​ക്ക​ണം. നി​ശ്ചി​ത സ​മ​യ​ത്ത് കൃ​ഷി ഇ​റ​ക്കാ​ൻ ആ​വാ​തെ പോ​കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തി​ൽ കു​റ​വ് വ​രു​ത്തേ​ണ്ടി​വ​ന്നാ​ൽ അ​തി​നും ന​ട​പ​ടി എ​ടു​ക്കാ​ൻ ത​യ്യാ​റാ​ക​ണം.

കു​ട്ട​നാ​ട്ടി​ൽ കാ​ർ​ഷി​ക ക​ല​ണ്ട​ർ പി​ന്തു​ട​ർ​ന്നി​രു​ന്നു
ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന ദ​ശ​ക​ങ്ങ​ൾ വ​രെ കു​ട്ട​നാ​ട്ടി​ൽ നെ​ൽ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത് വ്യ​ക്ത​വും നി​ശ്ചി​ത​വു​മാ​യ കാ​ർ​ഷി​ക ക​ല​ണ്ട​ർ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ആ​യി​രു​ന്നു. കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാം കൃ​ഷി പ്രാ​വ​ർ​ത്തി​ക​മാ​യ​പ്പോ​ഴും കാ​ർ​ഷി​ക ക​ല​ണ്ട​റി​നെ പി​ൻ​തു​ട​ർ​ന്നാ​ണ് കൃ​ഷി ന​ട​ത്തി വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി കാ​ർ​ഷി​ക​ക​ല​ണ്ട​ർ എ​ന്ന​ത് ഒ​രു ഭാ​വ​നാ വി​ഷ​യം മാ​ത്ര​മാ​യി മാ​റി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

ഏ​പ്രി​ൽ പ​കു​തി​ക്ക് (വി​ഷു​വി​ന്) ശേ​ഷം വി​ത​യി​റ​ക്കി ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​റോ​ടെ വി​ള​വെ​ടു​ക്കു​ന്ന ര​ണ്ടാം കൃ​ഷി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ദ്യ വി​ള​യും ഒ​ക്ടോ​ബ​ർ അ​വ​സാ​നം ന​വം​ബ​ർ ആ​ദ്യം ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി അ​വ​സാ​നം മാ​ർ​ച്ച് ആ​ദ്യ​ത്തോ​ടെ വി​ള​വെ​ടു​ക്കു​ന്ന പു​ഞ്ച കൃ​ഷി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ര​ണ്ടാം വി​ള​യും ആ​ണ് ഇ​വി​ടെ പി​ൻ​തു​ട​ർ​ന്നി​രു​ന്ന​ത്.

വേ​ന​ലി​ന്‍റെ വ​റു​തി​യോ​ടും വെ​ള്ള​പ്പൊ​ക്ക​ത്തോ​ടും പോ​രാ​ടി ആ​ദ്യ കൃ​ഷി​യും വ​ലി​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ നേ​രി​ടാ​തെ പു​ഞ്ച കൃ​ഷി​യും ചെ​യ്ത് ക​ർ​ഷ​ക​ർ സം​തൃ​പ്തി​യോ​ടെ ത​ങ്ങ​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് അ​ത് അ​സാ​ധ്യ​മാ​യി​രി​ക്കു​ന്നു. അ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം തോ​ന്നും​പ​ടി​യു​ള്ള കൃ​ഷി ഇ​റ​ക്ക​ലും വി​ള​വെ​ടു​പ്പു​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ​ക്കും സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​നും അ​റി​യു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ ഇ​തി​ന് ന​ട​പ​ടി ഒ​ന്നും ഉ​ണ്ടാ​വു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.


സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ള്ള ഇ​ട​പെ​ട​ൽ അ​ത്യാ​വ​ശ്യം

ഓ​രോ കൃ​ഷി​ക്കും ആ​വ​ശ്യ​മാ​യ വി​ത്ത് വ​ളം കീ​ട​നാ​ശി​നി മു​ത​ലാ​യ​വ ന്യാ​യ വി​ല​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ആ​വ​ശ്യ​ത്തി​ന് ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ ല​ഭ്യ​മാ​ക്കു​ന്നു എ​ന്ന് സ​ർ​ക്കാ​ർ സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്ത​ണം.

വി​ള​വെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ൾ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​ക, നെ​ല്ല് സം​ഭ​ര​ണം കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​ത്തു​ക, സം​ഭ​രി​ക്ക​പ്പെ​ടു​ന്ന നെ​ല്ലി​ന്‍റെ വി​ല യ​ഥാ​സ​മ​യം ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യാ​ൽ കൃ​ഷി​ക്കാ​ർ യ​ഥാ​സ​മ​യം കൃ​ഷി ചെ​യ്യാ​ൻ ത​യ്യാ​റാ​കും.

പ​ല​പ്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് ഒ​രു കൃ​ഷി ക​ഴി​ഞ്ഞ് യ​ഥാ​സ​മ​യം അ​ടു​ത്ത കൃ​ഷി​ക്ക് ഒ​രു​ങ്ങാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​കൊ​ണ്ടാ​ണ്. അ​തി​ന് മാ​റ്റം വ​ന്നാ​ൽ യ​ഥാ​സ​മ​യം നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല ല​ഭ്യ​മാ​ക്കി​യാ​ൽ ക​ർ​ഷ​ക​ർ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ടു​ത്ത കൃ​ഷി​യി​ലേ​യ്ക്ക് ഇ​റ​ങ്ങം. അ​ങ്ങ​നെ വ​ന്നാ​ൽ കാ​ർ​ഷി​ക ക​ല​ണ്ട​ർ താ​നെ പ്രാ​വ​ർ​ത്തി​ക​മാ​കും എ​ന്നാ​ണ് ക​ർ​ഷ​ക​ർ ക​രു​തു​ന്ന​ത്.

ഒ​രു കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ൽ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്നും മ​ഴ​യി​ലും, വെ​ള്ള​ത്തി​ലും, വ​ര​ൾ​ച്ച​യി​ലും, ഉ​പ്പു​വെ​ള്ള​ത്തി​ൽ നി​ന്നും കൃ​ഷി​യെ മോ​ചി​പ്പി​ക്കാ​ൻ സാ​ധി​ക്കും. ഇ​ത് സ​ർ​ക്കാ​ർ ന​ല്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ന​ഷ്‌​ട​പ​രി​ഹാ​ര​ങ്ങ​ളു​ടെ അ​ള​വി​ലും ഗ​ണ്യ​മാ​യ കു​റ​വ് വ​രു​ത്തും.

കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് എ​ന്ന പോ​ലെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കും നേ​ട്ടം ആ​കും എ​ന്ന കാ​ര്യം​കൂ​ടി പ​രി​ഗ​ണി​ച്ച് കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​കാ​രം കു​ട്ട​നാ​ട്ടി​ൽ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച് ന​ട​പ്പി​ലാ​ക്ക​ണം എ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Alappuzha

മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്ക് ഇ​രി​പ്പി​ട​ങ്ങ​ൾ കൈ​മാ​റി ചേ​ർ​ത്ത​ല കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ

അ​മ്പ​ല​പ്പു​ഴ: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി വ​ണ്ടാ​നം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​ക്കും പ​രി​ശോ​ധ​ന​ക്കു​മാ​യി എ​ത്തു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കും മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഇ​രി​പ്പി​ട​ങ്ങ​ൾ കൈ​മാ​റി കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് ചേ​ർ​ത്ത​ല.

കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ലി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഇ​രി​പ്പി​ട​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത് കൈ​മാ​റി​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​തി​ർ​ന്ന അ​മ്മ​മാ​ർ​ക്കും തി​ര​ക്കി​നി​ട​യി​ലും ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ഉ​ദ്യ​മം.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ബി. ​രാ​ജേ​ഷ് കു​മാ​ർ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റും ഗൈ​ന​ക്കോ​ള​ജി മേ​ധാ​വി​യു​മാ​യ ഡോ. ​സു​ധാ സ​ജീ​വ​നും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​പി.​എ​ൽ. ല​ക്ഷ്മി​ക്ക് ഇ​രി​പ്പി​ട​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റി.

Alappuzha

ഗാ​ന്ധി​ഭ​വ​നി​ൽ സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ഹ​രി​പ്പാ​ട് : വ​യോ​ജ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​തി​ർ​ന്ന ത​ല​മു​റ​യ്ക്ക് ആ​ദ​ര​വും ക​രു​ത​ലും പ​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ. തോ​ട്ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ചെ​റു​ത​ന ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം സ്നേ​ഹ​നി​മി​ഷ​ങ്ങ​ൾ പ​ങ്കി​ട്ട് മാ​തൃ​ക​യാ​യ​ത്. ഓ​ർ​മ​ക​ളു​ടെ ത​ണ​ലി​ൽ ഒ​രു സ്നേ​ഹ​ദി​നം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​കൂ​ട്ടാ​യ്മ സ്കൂ​ൾ മാ​നേ​ജ​ർ ഫാ​ദ​ർ തോ​മ​സ് ശ​ങ്ക​ര​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

കു​ട്ടി​ക​ൾ സ്വ​ന്തം വീ​ടു​ക​ളി​ൽ നി​ന്ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​ക്കൊ​ണ്ടു​വ​ന്ന ഉ​ച്ച​ഭ​ക്ഷ​ണം ഗാ​ന്ധി​ഭ​വ​നി​ലെ മു​ത്ത​ശി​മാ​ർ​ക്കും മു​ത്ത​ശ​ന്മാ​ർ​ക്കും സ്നേ​ഹ​സ​മ്മാ​ന​മാ​യി വി​ള​മ്പി ന​ൽ​കി.​തു​ട​ർ​ന്ന് അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം നി​ല​വി​ള​ക്കു തെ​ളി​യി​ച്ച കു​ട്ടി​ക​ൾ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യി​ലും പ​ങ്കെ​ടു​ത്തു. ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ വ​യോ​ധി​ക​ർ​ക്ക് ക​രു​ത​ലും സാ​ന്ത്വ​ന​വും ന​ൽ​കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്നും, മു​തി​ർ​ന്ന​വ​ർ എ​ന്നും പു​തു​ത​ല​മു​റ​യ്ക്ക് വ​ഴി​കാ​ട്ടി​ക​ളാ​യ മാ​തൃ​ക​ക​ളാ​ണെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ ഓ​ർ​മി​പ്പി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​ച​ന്ദ്ര​ൻ,വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​വി.​മീ​ര, സി​സ്റ്റ​ർ പ്ര​കാ​ശ് എ​സ്എം​എ​സ്, ശ്രീ​ജ അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സാ​ന്നി​ധ്യ​വും സ്നേ​ഹോ​ഷ്മ​ള​മാ​യ ഇ​ട​പെ​ട​ലു​ക​ളും ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഏ​റെ സ​ന്തോ​ഷ​വും ആ​ശ്വാ​സ​വും പ​ക​ർ​ന്നു.

Alappuzha

അ​മ്പ​ല​പ്പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തൂ​ഫാ​ൻ റെ​യ്ഡ്

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തൂ​ഫാ​ൻ റെ​യ്ഡ്. അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജ്യോ​തി​കു​മാ​ർ , സി​ഐ വി.​സി. വി​ഷ്ണു കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴു പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ 60 ഓ​ളം പൊ​ലി​സു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​മ്പു​ക​ളി​ലാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​വി​ലെ ഒ​ൻ​പ​തു വ​രെ നീ​ണ്ടു. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന കാ​ക്കാ​ഴ​ത്തെ 13 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന മു​റി​ക​ളി​ൽ ഇ​വ​രു​ടെ ബാ​ഗു​ക​ൾ, മ​റ്റ് വ​സ്തു​ക്ക​ൾ എ​ന്നി​വ​യൊ​ക്കെ പ​രി​ശോ​ധി​ച്ചു.​വ്യാ​പ​ക​മാ​യി പു​ക​യി​ല ക​ണ്ടെ​ടു​ത്തു.

ചി​ല​യി​ട​ങ്ങ​ളി​ൽ നി​ന്ന് ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പാ​ർ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഈ ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഒ​രേ സ​മ​യ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ, പു​ന്ന​പ്ര, നെ​ടു​മു​ടി, എ​ട​ത്വ, പു​ളി​ങ്കു​ന്ന്, രാ​മ​ങ്ക​രി, കൈ​ന​ടി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ മാ​രും പൊ​ലി​സു​കാ​രു​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

Alappuzha

അ​ഴി​മു​ഖം ച​ന്ദ്ര​ബോ​സി​ന്‍റെ അ​ശീ​തി ആ​ഘോ​ഷി​ച്ചു

ചേ​ർ​ത്ത​ല: ശ്രീ​നാ​രാ​യ​ണ​സ​ഹോ​ദ​ര ധ​ർ​മ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റും ചേ​ർ​ത്ത​ല​യി​ലെ സാ​മൂ​ഹി​ക-​ആ​ത്മീ​യ-​സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ അ​ഴി​മു​ഖം ച​ന്ദ്ര​ബോ​സി​ന്‍റെ അ​ശീ​തി ആ​ഘോ​ഷ​സ​മ്മേ​ള​നം ധ​ർ​മ​വേ​ദി ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ധ​ർ​മ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. പി. ​പ്ര​സാ​ദ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി. വി​ക്ര​മ​ൻ, പ​ഞ്ചാ​യ​ത്തം​ഗം പി.​പി. പ്ര​വീ​ൺ, സി.​വി. വേ​ണു​ഗോ​പാ​ൽ, വ​യ​ലാ​ർ പ്ര​താ​പ​ൻ, എ​ൻ.​കെ. ക​രു​ണാ​ക​ര​ൻ, ക​ണ്ട​ല്ലൂ​ർ സു​ധീ​ർ, എം.​എ​ച്ച്. വി​ജ​യ​ൻ, എ​ല​മ്പ​ട​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ, പി. ​ച​ന്ദ്ര​ബോ​സ്, കെ.​പി. ഹ​രി​ലാ​ൽ, എ.​ബി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Alappuzha

സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത വ​ള​ർ​ത്തു​ന്ന​തി​ൽ എ​സ്പി​സി​ക്ക് നി​ർ​ണാ​യ​ക പ​ങ്ക്: മ​ന്ത്രി എം. ​ലി​ജു

കാ​യം​കു​ളം: വി​ദ്യാ​ർ​ഥി​ക​ളി​ൽ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യും നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള ബ​ഹു​മാ​ന​വും അ​ച്ച​ട​ക്ക​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ സ്റ്റു​ഡന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് പ​ദ്ധ​തി വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു.

സെ​ന്‍റ് മേ​രീ​സ് ബെ​ഥ​നി പ​ബ്ലി​ക് സ്കൂ​ളി​ൽ അ​നു​വ​ദി​ച്ച സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് സ്കൂ​ളു​ക​ളി​ൽ​കൂടി സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Alappuzha

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ൻ നി​ർ​ദേ​ശം; നീണ്ട നിരയ്ക്ക് പരിഹാരം

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​ക്ക് ഒ​രൊ​റ്റ ഡോ​ക്ട​ർ മാ​ത്ര​മു​ള്ള​തി​നാ​ൽ രോ​ഗി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം സം​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ഷ്വ​ാ ലി​റ്റി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് മൂ​ലം രോ​ഗി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​തും അ​പ​ക​ട​ക്കേ​സു​ക​ൾ എ​ത്തു​മ്പോ​ൾ സാ​ധാ​ര​ണ രോ​ഗി​ക​ളു​ടെ ചി​കി​ത്സ ത​ട​സ​പ്പെ​ടു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ ചെ​റു​ത​ന വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നും പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും പ​ഴ​ക്കം ചെ​ന്ന പൈ​പ്പ് ലൈ​നു​ക​ൾ​ക്കും പ​രി​ഹാ​രം കാ​ണാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പോ​ള നീ​ക്കം ചെ​യ്യു​ന്ന​തി​ന് റൗ​ണ്ട് അ​പ്പ് അ​ടി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

കാ​ർ​ത്തി​ക​പ്പ​ള്ളി, തൃ​ക്കു​ന്ന​പ്പു​ഴ, ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ റോ​ഡ് പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ൽ​ക​ണം. ചെ​മ്പു​തോ​ട്, കൊ​പ്പാ​റ തോ​ടു​ക​ളി​ലെ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നും കൊ​പ്പാ​റ​ക്ക​ട​വ് മു​ത​ൽ കാ​യം​കു​ളം കാ​യ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​മു​ള്ള തോ​ടി​ന്‍റെ സ​മ​ഗ്ര ന​വീ​ക​ര​ണ​ത്തി​നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ൻ ഒ​പി വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മാ​റ്റി മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് സൗ​ക​ര്യം ഒ​രു​ക്കാ​ൻ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന തീ​ർ​ഥം–​പൊ​ഴി​ച്ചാ​ലും​മൂ​ട്–​റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കും.

ല​ഹ​രി വി​മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ നി​ർ​ത്താ​തെ പോ​കു​ന്ന​തി​നെ​തിരേ ന​ട​പ​ടി​യെ​ടു​ക്കാ​നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ത്തി​ക​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ പി.​വി. ബി​ജു, ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​നാ​ഥ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ശാ രാ​മ​ച​ന്ദ്ര​ൻ, വി. ​ഉ​ല്ലാ​സ​ൻ, അ​മ്പി​ളി​ക്ക​ല, സി​ന്ധു ശ​ശി, ക​രു​വ​ാറ്റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​നി​ൽ​കു​മാ​ർ, മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ, എം.​ആ​ർ. ഹ​രി​കു​മാ​ർ, കെ.​ബി. ര​ഘു, വി​ജ​യ​കു​മാ​ർ, അ​ഡ്വ.​വി. ഷു​ക്കൂ​ർ, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ബേ​ബി ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Alappuzha

മ​ണ്ഡ​ല​കാ​ലം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ന​ഗ​ര​സ​ഭ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു

മൂ​വാ​റ്റു​പു​ഴ: മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

തീ​ർ​ഥാ​ട​ക​ർ​ക്ക് വ​ഴി​കാ​ട്ടു​ന്ന​തി​നാ​യി പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ദി​ശാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് മ​ന​സി​ലാ​കു​ന്ന വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും സ്ഥാ​പി​ക്കും. ന​ഗ​ര​ത്തി​ലെ ക​ട​വു​ക​ളി​ലും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. തീ​ർ​ഥാ​ട​ക​ർ​ക്ക് ശു​ചി​മു​റി സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലു​ള്ള ശു​ചി​മു​റി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ടും.

മൂ​വാ​റ്റു​പു​ഴ ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി പ്ര​ത്യേ​ക ഹെ​ൽ​പ് ഡെ​സ്ക് സ്ഥാ​പി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കും.
സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​സം ബീ​ഗം, ജി​നു മാ​ടേ​ക്ക​ൻ, സി.​എം. ഷു​ക്കൂ​ർ, ഷ​ഹ​ന മാ​ഹി​ൻ, ന​ഗ​ര​സ​ഭ​ങ്ങ​ളാ​യ മ​ജീ​ദ് മ​ങ്ങാ​ട​ൻ, ജി. ​മ​നോ​ജ്, വി​വി​ധ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ഹൈ​ന്ദ​വ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Alappuzha

നാ​ടുവ​ള​രു​ന്ന​ത് പാ​ർ​ശ്വ​വ​ത്​കരി​ക്ക​പ്പെ​ട്ട​വ​രെ ചേ​ർ​ത്തുപി​ടി​ക്കു​മ്പോ​ൾ: മോ​ൺ. ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട്ട്

രാ​മ​ങ്ക​രി: നാ​ട്ടി​ലു​ള്ള പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പാ​ർ​ശ്വ​വ​ത്​കരി​ക്ക​പ്പെ​ട്ട​വ​രെ​യും ചേ​ർ​ത്തുപി​ടി​ക്കു​ന്ന സം​സ്‌​കാ​ര​മു​ള്ള ജ​ന​ത​യാ​യി സ​മൂ​ഹം മാ​റു​മ്പോ​ൾ മാ​ന​വി​ക​ത​യു​ടെ വെ​ളി​ച്ചം വി​ശുമെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​ക്കാ​ട്ട്.

കേ​ര​ള ബോ​ട്ട് റേ​യി​സ് ലീ​ഡേ​ഴ്സ് ഫൗ​ണ്ടേ​ഷ​ന്‍റേ​യും സെ​ൻ​ന്‍റ് ആ​ന്‍റ​ണീ​സ് സാ​ധു​ജ​ന​സ​ഹാ​യ സം​ഘ​ത്തി​ന്‍റേ​യും കേ​ര​ള റോ​വിം​ഗ്-​പെഡ‌​ലിം​ഗ് ബോ​ട്ട് ക്ല​ബ് അ​സോ​സി​യേ​ഷ​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ രാ​മ​ങ്ക​രി സ​ഹൃ​ദ​യ സ്പെ​ഷ്യ​ൽ സ്‌​കൂ​ൾ ന​ട​ത്തി​യ എ​ട്ടാ​മ​ത് വാ​ർ​ഷി​ക​വും ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു പ്രസം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ പ​ണം ധൂ​ർ​ത്തടി​ക്കാ​തെ അ​നാ​ഥ​ല​യ​ങ്ങ​ളേ​യും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ച് സ​മൂ​ഹ​ത്തി​ൽ ന​ന്മ​യു​ടെ അ​ട​യാ​ള​മാ​യി ജീ​വി​ക്കാ​ൻ എ​ല്ലാ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്കും സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ന്‍റ് ആ​ന്‍റ​ണീ​സ് സാ​ധു​ജ​ന സ​ഹാ​യ സം​ഘം പ്ര​സി​ഡ​ന്‍റ് സി.​റ്റി. തോ​മ​സ് കാ​ച്ചാം​കോ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സി.​വി. രാ​ജീ​വ്, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​ൺ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​യി​ച്ച​ൻ ജോ​സ​ഫ്, റ്റി.​പി. രാ​ജു പ​ള്ളാ​ത്തു​രു​ത്തി, മോ​നി​ച്ച​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ, ടോ​മി​ച്ച​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ, സി​സ്റ്റ​ർ ടെ​സാ എ​സ്എ​ബി​എ​സ്, കോ-​ഓ​ഡി​നേ​റ്റ​ർ ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട് എ​ന്നീ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ അ​നാ​ഥാ​ല​യ സം​സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​രേ​യും ക​ർ​ഷ​ക​രേ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രേ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു

Alappuzha

വ​യോ​ജ​ന ദി​നാ​ചാ​ര​ണം

ച​മ്പ​ക്കു​ളം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ച​മ്പ​ക്കു​ളം ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന ദി​നാ​ചാ​ര​ണം ന​ട​ത്തി. ബ്ലോ​ക്ക്‌ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് കെ.​ഒ. തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം നെ​ടു​മു​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി.​എ​സ്. പ്ര​ദീ​പ്കു​മാ​ർ, മു​തി​ർ​ന്ന പെ​ൻ​ഷ​ൻ​കാ​രാ​യ എം.​സി. മ​ത്താ​യി, മോ​നാ​ച്ച​ൻ വ​ർ​ക്കി, പെ​ണ്ണ​മ്മ രാ​ജ​മ്മ, കെ.​ഡി. ഫ​ൽ​ഗു​ന​ൻ, ഒ.​സി. തോ​മ​സ്, കെ.​ആ​ർ. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റം പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

വ​യോ​ജ​ന പ​രി​പാ​ല​നം-​ശാ​സ്ത്രം സ​മൂ​ഹം, പു​സ്ത​കം നെ​ടു​മു​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ് കെ​എ​സ്എ​സ്പി​യു ച​മ്പ​ക്കു​ളം ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് കെ.​ഒ. തോ​മ​സി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
അ​ര​വി​ന്ദ് കു​മാ​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. അ​ഗ​സ്റ്റി​ൻ ജോ​സ്, കെ.​ജി. ല​ളി​ത​ഭാ​യി അ​മ്മ, പി.​ടി. ജോ​സ​ഫ്, ബാ​ബു അ​ല​ക്സാ​ണ്ട​ർ, എ​ൻ.​കെ. ര​ഘു​നാ​ഥ്‌, കെ.​എ​ൻ. വി​ജ​യ​കു​മാ​ർ, എ​സ്. അ​ര​വി​ന്ദ​ൻ, പി.​വി. നാ​രാ​യ​ണ മേ​നോ​ൻ, ആ​ർ. മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kottayam

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​രെ നിയമിക്കും: വി​നു ജോ​ബ് എം​എ​ല്‍​എ

ച​ങ്ങ​നാ​ശേ​രി: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ര​ണ്ട് എ​ന്‍​എ​ച്ച്എം ഡോ​ക്ട​ര്‍​മാ​രെ​യും ഒ​രു അ​ഡ്‌​ഹോ​ക്ക് ഡോ​ക്ട​റെ​യും അ​നു​വ​ദി​ക്കു​മെ​ന്ന് വി​നു ജോ​ബ് എം​എ​ല്‍​എ. ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ര്‍​മാ​രി​ല്ലെ​ന്ന വാ​ർ​ത്ത ദീ​പി​ക പ​ല​ത​വ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നു ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ച​തെ​ന്നും എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ജ​ന​റ​ല്‍ ഒ​പി വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം കോ​ട്ട​യം ഡി​എം​ഒ ക​ഴി​ഞ്ഞ​ദി​വ​സം എ​ന്‍​എ​ച്ച്എം വി​ഭാ​ഗ​ത്തി​ലെ ഒ​രു ഡോ​ക്ട​റെ നി​യ​മി​ച്ചി​രു​ന്നു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്ന സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രു​ടെ പേ​രും ഫോ​ണ്‍ ന​മ്പ​റും നീ​ക്കം ചെ​യ്യാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പേ​രു​ക​ളും ഫോ​ണ്‍​ന​മ്പ​റു​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത ചി​ല ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ത​ര്‍​ക്കം ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ ആ​രു​ടെയും പേ​രു​വി​വ​ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്.

എ​ച്ച്എം​സി മെം​ബ​ര്‍​മാ​ര്‍​ക്ക് ഐ​ഡി കാ​ര്‍​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും സൗ​ജ​ന്യ ചി​കി​ത്സ
ന​ല്‍​ക​ണ​മെ​ന്നും അം​ഗ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​ന്ന​യി​ച്ചു. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എം. നെ​ജി​യ, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് ചാ​ക്കോ, പി.​എ​ന്‍.​നൗ​ഷാ​ദ്, എ​ന്‍.​ഹ​ബീ​ബ്, സാ​ബു കോ​യി​പ്പ​ള്ളി, ബെ​ന്നി മ​ണ്ണാ​കു​ന്നേ​ല്‍, കെ.​സി. ജോ​സ​ഫ്, എം.​പി. ര​വി, പി.​എ​ച്ച്. നാ​സ​ര്‍, ജ​യിം​സ് ക​ലാ​വ​ട​ക്ക​ന്‍, ജോ​സു​കു​ട്ടി നെ​ടു​മു​ടി, റ്റി​ഷ് രാ​ജു, വി​നീ​ഷ്.​എ, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kottayam

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

തൃ​ക്കൊ​ടി​ത്താ​നം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 9 മ​ണി​ക്ക് നാ​ൽ​ക്ക​വ​ല ച​ക്രാ​യ​ത്തി​ക്കു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. വേ​ണാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ മ​ക​ൻ അ​ശോ​ക് കു​മാ​ർ ( 40)ആ​ണ് മ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​ർ ആ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ വീ​ടി​ന്‍റെ സ​മീ​പ​മു​ള്ള ച​ക്രാ​യ​ത്തി​ക്കു​ന്ന് ഇ​റ​ക്ക​ത്തി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ചെ​ത്തി​പ്പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​മ്മ. ഗീ​താ​കു​മാ​രി. ഭാ​ര്യ. ഗി​രി പ്രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ. ഷി​നോ​ദ് ച​ന്ദ്ര​ൻ, അ​നൂ​പ് ച​ന്ദ്ര​ൻ. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു വ​ള​പ്പി​ൽ.

Kottayam

പാ​ലാ ഡി​പ്പോ​യി​ലെ സ​ര്‍​വീ​സു​ക​ള്‍ മറ്റു ഡിപ്പോകളിലേക്ക്

പാ​ലാ: കെ​എ​സ്ആ​ര്‍​ടി​സി പാ​ലാ ഡി​പ്പോ ഓ​പ്പ​റേ​റ്റ് ചെ​യ്തി​രു​ന്ന പ​ല സ​ര്‍​വീ​സു​ക​ളും ഇ​പ്പോ​ള്‍ മ​റ്റു ഡി​പ്പോ​ക​ളി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. മ​റ്റ് ഡി​പ്പോ​ക​ളു​ടെ ബ​സ് എ​ത്തു​ന്ന​തും കാ​ത്ത് ബ​സ്‌സ്റ്റോ​പ്പി​ല്‍ നി​ല്‍​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​മാ​യി​രു​ന്ന സൗ​ക​ര്യ​ം കു​റ​യു​ക​യാ​ണ്.

ഏ​റ്റ​വും ഒ​ടു​വി​ലാ​യി പാ​ലാ-തെ​ങ്കാ​ശി സ​ര്‍​വീ​സാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലേ​യ്ക്ക് മാ​റ്റി​യ​ത്. മ​റ്റു ചി​ല ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍കൂ​ടി പാ​ലാ​യി​ല്‍നി​ന്നു മാ​റ്റു​ന്ന​തി​ന് തീ​രു​മാ​ന​മാ​യി​ക്ക​ഴി​ഞ്ഞു. ചി​ല ബ​സു​ക​ള്‍ പി​റ​വം ഡി​പ്പോ​യി​ലേ​ക്കും മാ​റ്റു​ക​യാ​ണ്.

നി​ല​വി​ല്‍ പത്തിലധികം ദീ​ര്‍​ഘ ദൂ​ര സ​ര്‍​വീ​സു​ക​ളാ​ണ് പാ​ലാ ഡി​പ്പോ​യ്ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. പാ​ലാ​യി​ല്‍നി​ന്ന് ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ല്‍ എ​ത്തി​ച്ച ബ​സ് പു​തി​യ തെ​ങ്കാ​ശി സ​ര്‍​വീ​സ് ആ​രം​ഭി​ച്ച രീ​തി​യി​ലാ​ണ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യ​ത്.
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ല്‍നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്തി​രു​ന്ന ഈ ​സ​ര്‍​വീ​സ് രാ​വി​ലെ പാ​ലാ​യി​ല്‍ എ​ത്തി തെ​ങ്കാ​ശി​ക്ക് പോ​കു​ന്ന വി​ധ​മാ​യി​രു​ന്നു ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. രാ​വി​ലെ ഈ​രാ​റ്റു​പേ​ട്ട മു​ത​ല്‍ പാ​ലാ വ​രെ​യു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ നി​ര​ക്കി​ലു​ള്ള ട്രി​പ്പി​ല്‍ യാ​ത്ര​ക്കാ​ര്‍ ഇ​ല്ലാ​തി​രു​ന്ന സ്ഥി​തി​യി​ലാ​ണ് സോ​ണ​ല്‍ മാ​നേ​ജ​രു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം സ​ര്‍​വീ​സ് പാ​ലാ​യി​ല്‍നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്തി​രു​ന്ന​ത്. പാ​ലാ ഡി​പ്പോ​യു​ടേ​താ​യി​രു​ന്ന കോ​ഴി​ക്കോ​ട്, ആ​ന​ക്ക​ട്ടി സ​ര്‍​വീ​സു​ക​ള്‍ പ​ക​രം ഈ ​രാ​റ്റു​പേ​ട്ട​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

പാ​ലാ- തെ​ങ്കാ​ശി സ​ര്‍​വീ​സ് ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലേക്ക് ന​ല്‍​കി​യ സ്ഥി​തി​ക്ക് കോ​ഴി​ക്കോ​ട്, ആ​ന​ക്ക​ട്ടി സ​ര്‍​വീ​സു​ക​ള്‍ പാ​ലാ ഡി​പ്പോ​യ്ക്ക് തി​രി​കെ ന​ല്‍​കാ​ന്‍ ത​യാ​റാ​വ​ണ​മെ​ന്ന് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​യ്‌​സ​ണ്‍ മാ​ന്തോ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം, അ​മ്പാ​യ​ത്തോ​ട്, പ​ഞ്ചി​ക്ക​ല്‍, വൈ​റ്റി​ല,കു​മ​ളി, മാ​ന​ന്ത​വാ​ടി, തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Kottayam

എംജി പ​ഞ്ച​ഗു​സ്തി: പാ​ലാ സെ​ന്‍റ് തോ​മ​സ് ജേ​താ​ക്ക​ള്‍

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​ല്‍ ന​ട​ന്ന മ​ഹാ​ത്മാഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പു​രു​ഷവി​ഭാ​ഗം കി​രീ​ടം നേ​ടി. നാ​ല് സ്വ​ര്‍​ണ​മെ​ഡ​ലും അ​ഞ്ച് വെ​ള്ളി​മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി​യാ​ണ് സെ​ന്‍റ് തോ​മ​സ് കി​രീ​ടം നേ​ടി​യ​ത്.

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി ന​ന്ദ​കു​മാ​ര്‍ ഡി. ​നാ​യ​ര്‍, ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി ആ​ല്‍​ബി​ന്‍ സി. ​നൈ​സ് എ​ന്നി​വ​ര്‍ ഇ​ര​ട്ട സ്വ​ര്‍​ണം നേ​ടി.

മൂ​വാ​റ്റു​പു​ഴ നി​ര്‍​മല കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും എ​റ​ണാ​കു​ളം സെ​ന്റ് ആ​ല്‍​ബെ​ര്‍​ട്‌​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബെ​ര്‍​ട്‌​സ് കോ​ള​ജി​നാ​ണ് കി​രീ​ടം. അ​ങ്ക​മാ​ലി മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ്ഫ്‌​സ് അ​ക്കാ​ദ​മി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Kottayam

വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍ ദൈ​വ​സ്‌​നേ​ഹം പ്ര​വൃ‍​ത്തി​ക​ളി​ലൂ​ടെ കാ​ട്ടിത്തന്നു: ഫാ. ഡോ. ജോസഫ് മുത്തനാട്ട്

രാ​മ​പു​രം: ദൈ​വ​സ്‌​നേ​ഹം വാ​ക്കു​ക​ളി​ലൂ​ടെ​യ​ല്ല മ​റി​ച്ച് പ്ര​വൃത്തി​ക​ളി​ലൂ​ടെ ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്ത പു​രോ​ഹി​ത​നാ​യി​രു​ന്നു വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍ എ​ന്ന് പാ​ലാ രൂ​പ​ത ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ഡോ. ജോ​സ​ഫ് മു​ത്ത​നാ​ട്ട്. രാ​മ​പു​രം ഫൊ​റോ​ന പ​ള്ളി​യി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ളി​നോ​ട​നുബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​കു​ന്നേ​രം ഫാ. ​ഡോ. ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. ഇ​ന്നു രാ​വി​ലെ പത്തിന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന,സ​ന്ദേ​ശം, നൊ​വേ​ന ,ല​ദീ​ഞ്ഞ്- ഫാ. ​ജോ​സ​ഫ് മു​ള​ഞ്ഞ​നാ​ല്‍. വൈ​കു​ന്നേ​രം 4 .30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ-​ഫാ. ജോ​ണ്‍ ന​ടു​ത്ത​ടം. 6. 30 മു​ത​ല്‍ രാ​ത്രി ആ​രാ​ധ​ന.

Kottayam

ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കായി ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ അ​സം​ബ്ലി

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രെ​യും ചേ​ര്‍​ത്തു പി​ടി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി ഇ​ട​പെ​ടാ​ന്‍ ഇ​ന്‍​ഫാ​മി​ന് ക​ഴി​ഞ്ഞ​താ​യി ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ ര​ക്ഷാ​ധി​കാ​രി മാ​ര്‍ ജോ​സ് പു​ളി​ക്ക​ൽ. ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ല അ​സം​ബ്ലി​യി​ല്‍ ജി​ല്ലാ നേ​താ​ക്ക​ള്‍​ക്ക് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു മാ​ര്‍ ജോ​സ് പു​ളി​ക്ക​ൽ.

ഇ​ന്‍​ഫാ​മി​ന്‍റെ നി​ല​പാ​ടു​ക​ള്‍​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ല്‍ പ്രാ​ധാ​ന്യ​മു​ണ്ട്. ക​ര്‍​ഷ​ക​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ന്‍​ഫാം സം​ഘാ​ത​മാ​യി ഇ​ട​പെ​ടു​ന്ന ശൈ​ലി ഇ​നി​യും തു​ട​ര​ണം. ക​ര്‍​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ വി​ള​ക​ള്‍​ക്ക് ആ​നു​പാ​തി​ക​മാ​യ വി​ല ല​ഭി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ഇ​ന്‍​ഫാം ചെ​യ്യു​ന്നു​ണ്ട്.

ത​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട സ​മ​യ​വും ക​ഴി​വും സ​മ്പ​ത്തും മാ​റ്റി​വ​ച്ച് ചെ​റു​കി​ട ക​ര്‍​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി പ്ര​യ​ത്‌​നി​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു വ​രു​ന്ന ഇ​ന്‍​ഫാ​മി​ന്‍റെ നേ​തൃ​നി​ര​യി​ലു​ള്ള​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ന്‍​ഫാം അം​ഗ​ങ്ങ​ളാ​യ ചെ​റു​കി​ട ക​ര്‍​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കുംവേ​ണ്ടി സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ള്‍ നി​സ്വാ​ര്‍​ഥ​ത​യോ​ടെ അ​ധ്വാ​നി​ക്ക​ണ​മെ​ന്ന് അ​സം​ബ്ലി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു.
ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളി​ല്‍ അ​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്നുനി​ല്‍​ക്കാ​ന്‍ യൂ​ണി​റ്റു ത​ലം മു​ത​ല്‍ എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള നേ​താ​ക്ക​ള്‍​ക്ക് ക​ട​മ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കാ​ര്‍​ഷി​ക​ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​മാ​ത്യു പ​ന​ച്ചി​ക്ക​ൽ, ഫാ. ​വ​ര്‍​ഗീ​സ് കു​ള​മ്പ​ള്ളി​ൽ, ഫാ. ​റോ​ബി​ന്‍ പ​ട്ട​റ​കാ​ലാ​യി​ല്‍, ഫാ. ​ആ​ന്‍റ​ണി കോ​ട്ടൂ​ർ, ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ൽ, ദേ​ശീ​യ സെ​ക്ര​ട്ട​റി നെ​ല്‍​വി​ന്‍ സി. ​ജോ​യ്, ദേ​ശീ​യ ട്ര​ഷ​റര്‍ ജെ​യ്സ​ണ്‍ ചെം​ബ്ലാ​യി​ല്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​പി.​വി. മാ​ത്യു പ്ലാ​ത്ത​റ, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ജോ​സ് സി.​എ. പൂ​വ​ത്തോ​ലി​ചെ​റ്റ​യി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​പ്പ​ല​ഞ്ഞി​യി​ൽ, സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി വാ​ര​ണ​ത്ത്, ഹൈ​റേ​ഞ്ച്, ലോ​റേ​ഞ്ച്, തെ​ക്ക​ന്‍ മേ​ഖ​ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ മു​ക്കു​ങ്ക​ൽ, ഷാ​ബോ​ച്ച​ന്‍ മു​ള​ങ്ങാ​ശേ​രി, ജോ​സ് താ​ഴ​ത്തു​പീ​ടി​ക, മേ​ഖ​ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് വ​ട​ക്കേ​ട​ത്ത്, സെ​ബാ​സ്റ്റ്യ​ന്‍ കൈ​ത​യ്ക്ക​ൽ, തോ​മ​സ് കൊ​ട്ടാ​ടി​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​സം​ബ്ലി​യി​ല്‍ എ​ല്‍​നി​നോ പ്ര​തി​ഭാ​സം, ര​ണ്ടാം ഭൂ​പ​രി​ഷ്‌​ക​ര​ണം, ഇ​എ​സ്എ, വ​ന്യ​ജീ​വി പ്ശ്‌​നം, വി​വി​ധ ക​ണ്‍​സോ​ര്‍​ഷ്യ​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണം എ​ന്നി​വ പ​ഠ​ന​വി​ഷ​യ​മാ​ക്കി.

Kottayam

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി

മു​ണ്ട​ക്ക​യം: രാ​ഹു​ൽ ഗാ​ന്ധി​യെ​യും കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ്‌ മു​ണ്ട​ക്ക​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.

മു​ണ്ട​ക്ക​യം കോ​സ്‌​വേ ജം​ഗ്ഷ​നി​ൽ നി​ന്നു ആ​രം​ഭി​ച്ച പ്ര​ക​ട​നം ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം തോ​മ​സ് ക​ല്ലാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യ് ക​പ്പ​ലു​മാ​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ ചു​ള്ളി​ത്ത​റ, ബി. ​ജ​യ​ച​ന്ദ്ര​ൻ, സൂ​സ​മ്മ മാ​ത്യു, നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ, ബെ​ന്നി ചേ​റ്റു​കു​ഴി, കെ.​കെ. ജ​നാ​ർ​ദ്ദ​ന​ൻ,വി.​ടി. അ​യൂ​ബ്ഖാ​ൻ, ജോ​ൺ​സ​ൺ, സാ​ബു മ​ടി​ക്കാ​ങ്ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Kottayam

റ​വ​ന്യു ജി​ല്ലാ 24-ാമ​ത് സ്കൂ​ൾ കാ​യി​ക മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: റ​വ​ന്യു ജി​ല്ലാ 24-ാമ​ത് സ്കൂ​ൾ കാ​യി​കമേ​ള​യ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്നുന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് മാ​നേ​ജ​ർ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ജീ​രാ​ജ്, തോ​മ​സ് കു​ന്ന​പ്പ​ള്ളി, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ർ​ഗീ​സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​യി​കമേ​ള​യ്ക്ക് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ലെ കൃ​ഷ്ണ പ്ര​ശാ​ന്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ജീ​രാ​ജ് മെ​മ​ന്‍റോ ന​ൽ​കി.

 

Kottayam

മ​ണ്ഡ​ല​കാ​ലമു​ന്നൊ​രു​ക്കങ്ങളായി

മു​ണ്ട​ക്ക​യം: മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ന്ന മു​ള​ക​ൾ വെ​ട്ടിമാ​റ്റി വ​നംവ​കു​പ്പ്. പൂ​ഞ്ഞാ​ർ - എ​രു​മേ​ലി സം​സ്ഥാ​ന പാ​ത​യി​ൽ പു​ലി​ക്കു​ന്ന് ടോ​പ്പി​ന് സ​മീ​പം റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ന്ന വ​ലി​യ മു​ള​ങ്കൂ​ട്ട​മാ​ണ് വ​നം​വ​കു​പ്പ് വെ​ട്ടി​മാ​റ്റി​യ​ത്. വ​നം​വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്ത് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽനി​ന്ന് വ​ള​ർ​ന്ന് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ന്ന മു​ളം​ക​മ്പു​ക​ളാ​ണ് മു​റി​ച്ചുനീ​ക്കി​യ​ത്.

മു​ള​ക​ൾ വ​ള​ർ​ന്ന റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന​തു​മൂ​ലം ബ​സ്, ലോ​റി അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കു​ന്ന​തി​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് നേരിട്ടിരു​ന്നു.

മ​ഴ പെ​യ്യു​ന്ന​തോ​ടെ ഭാ​ര​ക്കൂ​ടു​ത​ൽ നി​മി​ത്തം ഇ​വ കൂ​ടു​ത​ൽ റോ​ഡി​ലേ​ക്ക് ചാ​യു​ക​യും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്.

വ​ഴി പ​രി​ച​യ​മി​ല്ലാ​ത്ത അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​മ്പോ​ൾ അ​പ​ക​ടസാ​ധ്യ​ത വ​ർ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മു​ള​ങ്ക​മ്പു​ക​ൾ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ച് നീ​ക്കി സു​ര​ക്ഷ ഒ​രു​ക്കി​യ​ത്.
‌

Kottayam

കു​റു​വാ​മൂ​ഴി ക​വ​ല റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​യാ​യ പൊ​ൻ​കു​ന്നം-​കെ​വി​എം​എ​സ്-​കു​റു​വാ​മൂ​ഴി ക​വ​ല റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ.

ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കു​ന്പോ​ൾ ഈ ​റൂ​ട്ടി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്. ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്പോ​ൾ ഇ​തു​വ​ഴി​യുള്ള തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്ക് ചെ​യ്യാ​നും കാ​ൽ​ന​ട​യാ​ത്ര​യ്ക്കും വ​ള​രെ പ​രി​മി​ത​മാ​യ സ്ഥ​ല​സൗ​ക​ര്യ​മേ ഉ​ള്ളൂ. ക​ലു​ങ്കു​ക​ൾ പ​ല​തും അ​ട​ഞ്ഞു പോ​യ​തി​നാ​ൽ ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും വെ​ള്ള​ക്കെ​ട്ട് അ​തി​രൂ​ക്ഷ​മാ​ണ്. ഓ​ട​യു​ടെ അ​ഭാ​വ​വും വെ​ള്ള​ക്കെ​ട്ടി​ന് മ​റ്റൊ​രു കാ​ര​ണ​മാ​ണ്.

കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ന്ന ഇ​വി​ടെ റോ​ഡി​ന്‍റെ വീ​തി അ​ടി​യ​ന്ത​ര​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ജോ​സ​ഫ് ഉ​റു​ന്പേ​നി​ര​പ്പേ​ൽ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നാ​ളി​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Kottayam

ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

കാ​ള​കെ​ട്ടി: അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ​യും കൊ​ഴു​വ​നാ​ൽ ല​യ​ൺ​സ് ക്ല​ബി​ന്‍റെ​യും എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.

പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി പ്ലാ​ത്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കേ​മ​റ്റം ര​ക്ത​ദാ​ന സ​ന്ദേ​ശ​വും ന​ൽ​കി.

പ്രിൻ​സി​പ്പ​ൽ പി. ​ഓ​മ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മാ​ത്യു, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​നോ​ജ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, കൊ​ഴു​വ​നാ​ൽ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ബു മു​ക​ളേ​ൽ, എ​ച്ച്ഡി​എ​ഫ്ഡി ബാ​ങ്ക് സി​റ്റി ഹെ​ഡ് പ്ര​ദീ​പ് ജി. ​നാ​ഥ്, സ്‌​കൗ​ട്ട് മാ​സ്റ്റ​ർ വി.​എം. സെ​ബാ​സ്റ്റ്യ​ൻ, ഗൈ​ഡ് ക്യാ​പ്റ്റ​ൻ ജ​യാ ജോ​ൺ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ജി​ലു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ അ​ന്പ​തോ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്തു. മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി ബ്ല​ഡ് ബാ​ങ്ക് ആ​ണ് ക്യാ​മ്പ് ന​യി​ച്ച​ത്.

 

Kottayam

ജി​ല്ലാ കാ​യി​ക​മേ​ള: കോ​രു​ത്തോ​ട് മു​ന്നേ​റു​ന്നു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ്രാ​​യ​​ത്തെ​​ച്ചൊ​​ല്ലി​​യു​​ള്ള ത​​ര്‍​ക്ക​​ങ്ങ​​ളും ട്രാ​​ക്ക് ഉ​​പ​​രോ​​ധ​​വും ആ​​ദ്യ​​ദി​​ന​​ത്തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ല്‍ ചെ​​റി​​യ മ​​ങ്ങ​​ലേ​​ല്‍​പ്പി​​ച്ച റ​​വ​​ന്യു ജി​​ല്ലാ കാ​​യി​​ക​​മേ​​ള​​യി​​ല്‍ കോ​​രു​​ത്തോ​​ട് സി​​കെ​​എം എ​​ച്ച്എ​​സ്എ​​സ് 51 പോ​​യി​​ന്‍റു​​മാ​​യി മു​​ന്നി​​ട്ടു നി​​ല്‍​ക്കു​​ന്നു. പു​​ല​​ര്‍​ച്ചെ അ​​നു​​ഭ​​വ​​പ്പെ​​ട്ട മ​​ഞ്ഞും ഉ​​ച്ച​​യ്ക്ക​​ത്തെ കൊ​​ടും​​ചൂ​​ടും വൈ​​കു​​ന്നേ​​ര​​ത്തെ മ​​ഴ​​യും അ​​വ​​ഗ​​ണി​​ച്ചു മു​​ന്നേ​​റി​​യ മേ​​ള​​യി​​ല്‍ മു​​രി​​ക്കം​​വ​​യ​​ല്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് വി​​എ​​ച്ച്എ​​സ് 21 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തും 15 പോ​​യി​​ന്‍റു​​മാ​​യി പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് എ​​ച്ച്എ​​സ്എ​​സ് മൂ​​ന്നാം​​സ്ഥാ​​ന​​ത്തും തു​​ട​​രു​​ന്നു.

ഇ​​ന്ന​​ലെ മാ​​റ്റി​​വ​​ച്ച മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്ന് രാ​​വി​​ലെ എ​​ട്ടി​​നാ​​രം​​ഭി​​ക്കും. 3000 മീ​​റ്റ​​ര്‍ ന​​ട​​ത്തം, ജാ​​വ​​ലി​​ന്‍ ത്രോ, ​​ഹാ​​മ​​ര്‍ ത്രോ​​യു​​മാ​​ണ് ഇ​​ന്ന​​ത്തേ​​ക്ക് മാ​​റ്റി​​യ​​ത്. ഉ​​പ​​ജി​​ല്ല വി​​ഭാ​​ഗ​​ത്തി​​ല്‍ 89 പോ​​യി​​ന്‍റു​​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യാ​​ണ് ഒ​​ന്നാ​​മ​​ത്. 27 പോ​​യി​​ന്‍റു​​മാ​​യി പാ​​ലാ​​യും 23 പോ​​യി​​ന്‍റു​​മാ​​യി കോ​​ട്ട​​യം ഈ​​സ്റ്റും മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു.

Kottayam

മ​ണ്ണ​യ്ക്ക​നാ​ട്–​കു​റി​ച്ചി​ത്താ​നം റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് തു​ട​ക്കം

മ​ണ്ണ​യ്ക്ക​നാ​ട്: ര​ണ്ടു വ​ർ​ഷം മു​ൻ​പ് സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ മ​ണ്ണ​യ്ക്ക​നാ​ട്–​കു​റി​ച്ചി​ത്താ​നം വി​ല്ലേ​ജ് റോ​ഡി​ലെ കു​ന്ന​ങ്കി ഭാ​ഗ​ത്തി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളുടെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മോ​ൻ മു​ണ്ട​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ണുപ​രി​ശോ​ധ​ന​യു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് മോ​ൻ മു​ണ്ട​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽനി​ന്ന് അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ്ണുപ​രി​ശോ​ധ​ന​യും ഡി​സൈ​നും ത​യാ​റാ​ക്കു​ന്ന​ത്. മ​ര​ങ്ങാ​ട്ടു​പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെയും നാ​ട്ടു​കാ​രു​ടെ​യും നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തത്തുട​ർ​ന്നാ​ണ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​ക്കി​യ​ത്.

ഏ​ക​ദേ​ശം 60 ല​ക്ഷം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ, സം​ര​ക്ഷ​ണ​ഭി​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ തു​ക മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. പത്തിന് ​മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്കു​ന്ന തു​ക റോ​ഡ് റീ​ടാ​റി​ംഗി​നാ​യി വി​നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം.

മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി ജി​ബി തെ​ക്കേ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ്മോ​ൻ ജേ​ക്ക​ബ്, ഷീ​ജാ ബാ​ബു, അ​നു സി​ബു, ആ​ശാ വ​ർ​മ്മ, മ​മ​താ ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി.

Kottayam

നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് പാ​ലം 18ന് ​തു​റ​ക്കും​

വൈ​ക്കം: നേ​രേക​ട​വ്- മാ​ക്കേ​ക്ക​ട​വ് പാ​ലം 18നു ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും. 18നു ​രാ​വി​ലെ ഒ​ൻ​പ​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കും. മാ​ക്കേ​ക്ക​ട​വി​ലാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. തു​റ​ന്ന ജീ​പ്പി​ൽ മു​ഖ്യ​മ​ന്ത്രി പാ​ല​ത്തി​ലൂ​ടെ വൈ​ക്കം ഭാ​ഗ​ത്തേ​ക്കു യാ​ത്ര ചെ​യ്യും.

ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്‌​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ , ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗം ചേ​ർ​ത്ത​ല ത​വ​ണ​ക്ക​ട​വി​ൽ ന​ട​ന്നി​രു​ന്നു.

Kottayam

കുരുക്കിലാണ് അ​യ​ർ​ക്കു​ന്നം

അ​യ​ർ​ക്കു​ന്നം: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് അ​യ​ർ​ക്കു​ന്നം. സ​മാ​ന്ത​ര റോ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തും ടൗ​ണി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗു​മാ​ണ് ഗ​താ​ഗ​ത കു​രു​ക്കി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പെ​ട്രോ​ൾ പ​മ്പി​നു മു​മ്പി​ൽ​നി​ന്നു​മാ​രം​ഭി​ച്ച് അ​യ​ർ​ക്കു​ന്നം പ​ള്ളി​ക്ക് സ​മീ​പം അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ൽ ബൈ​പാ​സി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ങ്കി​ലും യാ​ഥാ​ർ​ത്ഥ്യ​മാ​യി​ല്ല.

ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​വു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ‍​യു​ന്ന​ത്.

Kottayam

ക്ഷേ​ത്ര​ത്തി​ൽ​ മോ​ഷ​ണം അന്യ​സം​സ്ഥാ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കു​​മ​​ര​​കം: ക്ഷേ​​ത്ര​​ത്തി​​ൽ​​നി​​ന്ന് വെ​​ങ്ക​​ല നി​​ല​​വി​​ള​​ക്കു​​ക​​ൾ മോ​​ഷ്ടി​​ച്ച കേ​​സി​​ൽ അ​ന്യ​സം​​സ്ഥാ​​ന​​ക്കാ​​ര​​നെ കു​​മ​​ര​​കം പൊ​​ലി​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. പ​​ശ്ചി​​മ ബം​​ഗാ​​ൾ, വെ​​സ്റ്റ് 24 പ​​ർ​​ഗാ​​നാ​​സ് സ്വ​​ദേ​​ശി റി​​ജാ​​വു​​ൾ മൊ​​ല്ല (48) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.

കു​​മ​​ര​​കം കാ​​വി​​ൽ മൃ​​ത്യു​​ഞ്ജ​​യ​​പു​​രം ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ന്‍റെ ന​​ട​​പ്പ​​ന്ത​​ലി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ര​​ണ്ട് വെ​​ങ്ക​​ല നി​​ല​​വി​​ള​​ക്കു​​ക​​ളാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്. ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ 10നും ​​വൈ​​കി​​ട്ട് 5.30നും ​​ഇ​​ട​​യി​​ലാ​​യി​​രു​​ന്നു മോ​​ഷ​​ണം ന​​ട​​ന്ന​​ത്. ക്ഷേ​​ത്ര​​ത്തി​​ലെ പൂ​​ജ​​യ്ക്ക് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​വ​​യാ​​ണ് ഈ ​​വി​​ള​​ക്കു​​ക​​ൾ.

കു​​മ​​ര​​കം പൊ​ലി​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​വേ കു​​മ​​ര​​കം ച​​ന്ത​​ക്ക​​വ​​ല ഭാ​​ഗ​​ത്ത് വ​​ച്ച് പ്ര​​തി​​യെ പി​ടി​കൂ​ടു​ക​യി​രു​ന്നു. പ്ര​​തി​​യി​​ൽ​​നി​​ന്നു മോ​​ഷ​​ണ വ​​സ്തു​​ക്ക​​ളും ക​​ണ്ടെ​​ടു​​ത്തു.​കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Kottayam

കോ​​ൺ​​ഗ്ര​​സ് പ്ര​​തി​​ഷേ​​ധി​​ച്ചു​

ഏ​​റ്റു​​മാ​​നൂ​​ർ: പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി​​യെ​​യും പ്ര​​തി​​പ​​ക്ഷ എം​​പി​​മാ​​രെ​​യും നേ​​താ​​ക്ക​​ളെ​​യും അ​​റ​​സ്റ്റ് ചെ​​യ്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചും മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പ് ക​​മ്മി​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​ർ രാ​​ജി​​വെ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടും ഏ​​റ്റു​​മാ​​നൂ​​ർ മ​​ണ്ഡ​​ലം കോ​​ൺ​​ഗ്ര​​സ് ക​​മ്മി​​റ്റി യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ക​​ട​​ന​​വും സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി.

ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​ജി. ഹ​​രി​​ദാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പി.​​വി. ജോ​​യ് പൂ​​വം​​നി​​ൽ​​ക്കു​​ന്ന​​തി​​ൽ അ​​ധ്യ​​ക്ഷ​​നാ​യി. ബി​​ജു കു​​മ്പി​​ക്ക​​ൻ, ജ​​യിം​​സ് തോ​​മ​​സ് പ്ലാ​​ക്കി​​ത്തൊ​​ട്ടി, ജോ​​ൺ​​സ​​ൺ തീ​​യാ​​ട്ടു​പ​​റ​​മ്പി​​ൽ, സ​​ജി പി​​ച്ച​​ക​​ശേ​​രി, ന​​ഗ​​ര​​സ​​ഭാ കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​യ മാ​​ത്യു വാ​​ക്ക​​ത്തു​​മാ​​ലി, മേ​​രി​​ക്കു​​ട്ടി ജോ​​സ​​ഫ്, പ്രി​​യ സ​​ജീ​​വ്, സൂ​​സി തോ​​മ​​സ്, ബി​​ബി​​ൻ ബാ​​ബു, സു​​ബി​​ൻ സാ​​ബു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Kottayam

രാ​ഷ്‌ട്രീ​യ വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം നടത്തി

ചെ​മ്പ്: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ നേ​തൃ​ത്വ​ത്തി​നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു​മെ​തി​രേ പേ​രു വ​യ്ക്കാ​തെ​യു​ള്ള നോ​ട്ടീ​സ് അ​ടി​ച്ച് ദു​ഷ്പ്ര​ച​ാര​ണം ന​ട​ത്തു​ന്ന സി​പി​എം-​ഭൂ​മി മാ​ഫി​യാ കൂ​ട്ടു​കെ​ട്ടി​നെ​തി​രേ യു​ഡി​എ​ഫ് ചെ​മ്പ് മ​ണ്ഡ​ലം ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്‌ട്രീയ വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​നം ന​ട​ത്തി.

ക​ഴി​ഞ്ഞ പ​ത്തുവ​ർ​ഷം ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ കാ​യ​ലും പു​ഴ​ക​ളും സ​ർ​ക്കാ​ർ പു​റ​മ്പോ​ക്കു​ക​ളും ​കൈ​യേ​റി​യ മാ​ഫി​യാ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ വ​കു​പ്പു​ത​ല​ത്തി​ൽ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ വി​റ​ളി​പൂ​ണ്ടാ​ണ് യു​ഡി​എ​ഫി​നെ​തി​രേ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് സ​മ്മേ​ള​നം കു​റ്റ​പ്പെ​ടു​ത്തി.​

കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​തെ​യും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​തെ​യും ഭൂ​മി മാ​ഫി​യാ​ക​ളു​മാ​യി ചേ​ർ​ന്ന് എ​ൽ​ഡി​എ​ഫ് രാ​ഷ്‌​ട്രീ​യ പ​രി​പാ​ടി​യാ​യി വ​ള്ളം​ക​ളി ന​ട​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും വ​ള്ളം​ക​ളി​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​തെ​ന്നും രാ​ഷ്‌​ട്രീ​യ​നേ​ട്ട​ത്തി​നാ​യി ചെ​മ്പി​ല​ര​യ​ന്‍റെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്യ​രു​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ചെ​മ്പ് ജം​ഗ്ഷ​നി​ൽ ചെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. സ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി.​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി. വി.​സു​രേ​ന്ദ്ര​ൻ .. മു​സ്ലിം ലീ​ഗ് മ​ണ​ലം പ്ര​സി​ഡ​ന്‍റ് ക​ബീ​ർ വ​ട്ട​പ്പ​റ​മ്പി​ൽ . കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജെ​ഫീ​ർ ക​ല്ലു​ങ്ക​ൽ, ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീവം​ഗം എ​സ്.​ജ​യ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വീ​കൃ​ഷ്ണ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ കെ.​ തോ​ട്ടു​പു​റം, റ​ഷീ​ദ് മ​ങ്ങാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kottayam

ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍ കാ​ര്‍​ഷി​കമേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ം: മ​ന്ത്രി മോ​ന്‍​സ് ജോസഫ്

ക​ടു​ത്തു​രു​ത്തി: ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. മ​ധ്യ​മേ​ഖ​ല ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി പൂ​ഴി​ക്കോ​ലി​ല്‍ ആ​രം​ഭി​ച്ച ബി​സി​ന​സ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ളാ​യ ഇ​ത്ത​രം ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂസ​ര്‍ ക​മ്പ​നി​ക​ള്‍​ക്ക് കാ​ര്‍​ഷി​ക മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ച്ചു കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചെ​യ​ര്‍​മാ​ന്‍ എം.​വി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര്‍​ഷി​ക​വി​ള​ക​ള്‍ സം​ഭ​രി​ച്ചു സം​സ്‌​ക​രി​ച്ചു മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റി കൃ​ഷി​ക്കാ​ര്‍​ക്ക് ഉ​യ​ര്‍​ന്ന വി​ല ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് ക​മ്പ​നി​യു​ടെ ല​ക്ഷ്യം.

ഗ്രാ​മീ​ണ തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും യു​വാ​ക്ക​ളെ കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കുകയുമാ​ണ് ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളു​ടെ ഉ​ദ്ദേ​ശ്യം.

Kottayam

നെ​​ല്ലു​വി​​ല വ​​ർ​​ധി​​പ്പി​​ക്ക​​ണം: കേ​​ര​​ള നെ​​ൽ​​ക​​ർ​​ഷ​​ക യൂ​​ണി​​യ​​ൻ

കോ​​ട്ട​​യം: ഉ​​ൽ​​പാ​​ദ​​ന ചെ​​ല​​വി​​ന് ആ​​നു​​പാ​​തി​​ക​​മാ​​യി നെ​​ല്ല് വി​​ല വ​​ർ​​ധി​​പ്പി​​ക്കു​​വാ​​ൻ സ​​ർ​​ക്കാ​​ർ ത​​യ്യാ​​റാ​​ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് എം ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്. കോ​​ട്ട​​യ​​ത്ത് കേ​​ര​​ള നെ​​ൽ​​ക​​ർ​​ഷ​​ക യൂ​​ണി​​യ​​ൻ (എം) ​​സം​​സ്ഥാ​​ന നേ​​തൃ​​യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ബെ​​ന്നി സി. ​​പൊ​​ന്നാ​​രം യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​ബ് മൈ​​ക്കി​​ൾ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജോ​​സ് ആ​​ന്‍റ​ണി അ​​റ​​യി​​ൽ, രാ​​ജേ​​ഷ് ഇ​​ല​​ഞ്ഞി വീ​​ട്ടി​​ൽ, തോ​​മ​​സ് ജോ​​ർ​​ജ് പ​​ണി​​ക്ക​​രോ​​ടം, ജോ​​ർ​​ജ് പ​​ണ്ടാ​​ര​​ക്കു​​ളം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​യി ഷെ​​യി​​ൻ ജോ​​സ​​ഫ് കാ​​ര​​ക്ക​​ലി​​നെ​​യും, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി ജോ​​സു​​കു​​ട്ടി ക​​വ​​ല​​യ്ക്ക​​ലി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

 

Kottayam

ഓ​​ട്ടോ​​റി​​ക്ഷ മീ​​റ്റ​​ര്‍ പ​​രി​​ശോ​​ധ​​ന ക്യാ​​മ്പു​​ക​​ൾ ഇനി പഞ്ചായത്ത് തലത്തിൽ

കോ​​ട്ട​​യം: ലീ​​ഗ​​ല്‍ മെ​​ട്രോ​​ള​​ജി വ​​കു​​പ്പ് പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഓ​​ട്ടോ​​റി​​ക്ഷ​​ക​​ളു​​ടെ ഫെ​​യ​​ര്‍​മീ​​റ്റ​​ര്‍ പ​​രി​​ശോ​​ധ​​നാ ക്യാ​​മ്പു​​ക​​ള്‍​ക്ക് തു​​ട​​ക്കം കു​​റി​​ച്ചു.

ഓ​​ട്ടോ​​റി​​ക്ഷ​തൊ​​ഴി​​ലാ​​ളി​​ക​​ള്‍ മീ​​റ്റ​​ര്‍ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി ദൂ​​രെ​​യു​​ള്ള ഓ​​ഫീ​​സു​​ക​​ളി​​ലേ​​ക്ക് വാ​​ഹ​​ന​​വു​​മാ​​യി എ​​ത്തേ​​ണ്ടി​​വ​​രു​​ന്ന​​തു​​മൂ​​ല​​മു​​ള്ള ചെ​​ല​​വും തൊ​​ഴി​​ല്‍ ന​​ഷ്ട​​വും ഒ​​ഴി​​വാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് പ​​ഞ്ചാ​​യ​​ത്ത് ത​​ല​​ത്തി​​ല്‍ ക്യാ​​മ്പു​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.
ജി​​ല്ല​​യി​​ല്‍ ക​​ടു​​ത്തു​​രു​​ത്തി, ക​​ല്ല​​റ, മീ​​ന​​ടം, മു​​ണ്ട​​ക്ക​​യം, വെ​​ള്ളാ​​വൂ​​ര്‍, വാ​​ഴൂ​​ര്‍, മേ​​ലു​​കാ​​വ്, നെ​​ടും​​കു​​ന്നം, ക​​ങ്ങ​​ഴ, എ​​രു​​മേ​​ലി, കു​​റ​​വി​​ല​​ങ്ങാ​​ട്, മാ​​ഞ്ഞൂ​​ര്‍, ഞീ​​ഴൂ​​ര്‍ തു​​ട​​ങ്ങി​​യ 13 കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ക്യാ​​മ്പു​​ക​​ള്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

Kottayam

വാ​ലാ​ച്ചി​റ സീ​ഡ് ഫാ​മി​ല്‍ വി​ത​യു​ത്സ​വം

ക​ടു​ത്തു​രു​ത്തി: വാ​ലാ​ച്ചി​റ​യി​ലെ സം​സ്ഥാ​ന വി​ത്ത് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ല്‍ പു​ഞ്ച​ക്കൃ​ഷി​യു​ടെ വി​ത​യു​ത്സ​വം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍​മ​രി​യ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

23 ഏ​ക്ക​റി​ല്‍ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഞാ​റ് ന​ടു​ന്ന​ത്. ഉ​മ വി​ത്താ​ണ് വി​ത​ച്ച​ത്. ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്‍​വി​ത്ത് കൃ​ഷി​ഭ​വ​ന്‍വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ം. പ​ഞ്ചാ​യ​ത്തം​ഗം സി​റി​യ​ക് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജി.​വി. റെ​ജി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

Kottayam

സ​​മ്പൂ​​ർ​​ണ ശു​​ചീ​​ക​​ര​​ണം ന​​ട​​ത്തി

അ​​തി​​ര​​മ്പു​​ഴ: സ​​മ്പൂ​​ർ​​ണ ശു​​ചീ​​ക​​ര​​ണം ന​​ട​​ത്തി മു​​ഖം മി​​നു​​ക്കി കാ​​ട്ടാ​​ത്തി അ​​ഞ്ചാം വാ​​ർ​​ഡ്. ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​ന​​ത്തി​​ൽ ആ​​രം​​ഭി​​ച്ച വാ​​ർ​​ഡ്ത​​ല ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ ളു​​ടെ ഭാ​​ഗ​​മാ​​യി വാ​​ർ​​ഡി​​ലെ റോ​​ഡു​​ക​​ളും സ്കൂ​​ളും അ​​ങ്ക​​ണ​​വാ​​ടി​​ക​​ളു​​മെ​​ല്ലാം ശു​​ചീ​​ക​രി​ച്ചു.
‌

വാ​​ർ​​ഡ് മെ​​മ്പ​​ർ സ​​നി​​ൽ കാ​​ട്ടാ​​ത്തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ​ത്തി​ൽ കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ൾ, ചൂ​​ര​​ക്കു​​ള​​ങ്ങ​​ര, ഗി​​രി​​ന​​ഗ​​ർ റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ, സ്കൂ​​ൾ പി​​ടി​​എ അം​​ഗ​​ങ്ങ​​ൾ, അ​​ധ്യാ​​പ​​ക​​ർ, അ​​ങ്ക​​ണ​​വാ​​ടി ജീ​​വ​​ന​​ക്കാ​​ർ, യു​​വ​​ശ​​ക്തി വാ​​യ​​ന​​ശാ​​ല അം​​ഗ​​ങ്ങ​​ൾ, എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗം ചൂ​​ര​​ക്കു​​ള​​ങ്ങ​​ര, പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ, ആ​​ശാ പ്ര​​വ​​ർ​​ത്ത​​ക​​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Kottayam

ജോ​​ഷ് ടീ​​മി​​ന് തു​​ട​​ക്കം

കോ​​ട്ട​​യം: ക്ഷ​​യ​​രോ​​ഗ മു​​ക്ത​​ഭാ​​ര​​തം എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ രൂ​​പീ​​ക​​രി​​ക്കു​​ന്ന ജോ​​ഷ് (ജോ​​യി​​ന്‍റ് സ്‌​​ക്വാ​​ഡ് ഫോ​​ര്‍ ഹെ​​ല്‍​ത്ത്) ടീ​​മി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ന് ജി​​ല്ല​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി.
കോ​​ട്ട​​യം ആ​​ര്‍.​​ഡി.​​ഒ നി​​ജു കു​​ര്യ​​ന്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു. എ​​ന്‍.​​എ​​ച്ച്.​​എം. കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ഡെ​​പ്യൂ​​ട്ടി മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​സി.​​ജെ. സി​​ത്താ​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ആ​​രോ​​ഗ്യ​​കേ​​ര​​ളം ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ ഡോ. ​​സാം സാ​​വി​​യോ ജോ​​ഷ് ടീ​​മി​​ന്റെ ജി​​ല്ല​​യി​​ലെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഫ്ളാ​​ഗ് ഒ​​ഫ് നി​​ര്‍​വ​​ഹി​​ച്ചു. ജി​​ല്ല​​യി​​ല്‍ മി​​ക​​ച്ച ടി​​ബി പ്ര​​തി​​രോ​​ധ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി​​യ പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ ച​​ട​​ങ്ങി​​ല്‍ ആ​​ദ​​രി​​ച്ചു.

Kottayam

ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

വൈ​ക്കം: ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വൈ​ക്കം സ്‌​റ്റേ​ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റുദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് ബ​ജ​റ്റ് ടൂ​റി​സം ആ​രം​ഭി​ച്ച​ത്.
വൈ​ക്കം ബോ​ട്ടുജെ​ട്ടി​യി​ൽ​നി​ന്നു ചെ​മ്പ് കാ​ട്ടി​ക്കു​ന്നി​ലു​ള്ള മ​ത്സ്യ​ഫെ​ഡി​ന്‍റെ പാ​ലാ​ക്ക​രി അ​ക്വാ​ ടൂ​റി​സം സെ​ന്‍റ​റി​ലേ​ക്കാ​ണ് ബോ​ട്ടുയാ​ത്ര. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​റുടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​നോ​ദയാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത ബോ​ട്ട് ആ​ദ്യ​യാ​ത്ര​യും ന​ട​ത്തി.

75 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന പ​രി​സ്‌​ഥി​തി സൗ​ഹൃ​ദ​മാ​യ ആ​ദി​ത്യ ത്രീ ​സോ​ളാ​ർ ബോ​ട്ടാ​ണ് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. വൈ​ക്കം ബോ​ട്ടുജെ​ട്ടി​യി​ൽ​നി​ന്നു തു​ട​ങ്ങി പാ​ലാ​ക്ക​രി അ​ക്വാ​ടൂ​റി​സം സെ​ന്‍റ​റി​ലേ​ക്ക് ദി​വ​സ​വും രാ​വി​ലെ 11ന് ​തു​ട​ങ്ങു​ന്ന യാ​ത്ര വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ നേ​രേ​ക​ട​വ്, പെ​രു​മ്പ​ളം പാ​ല​ങ്ങ​ൾ ക​ട​ന്ന് അ​ഞ്ചോ​ളം തു​രു​ത്തു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു കാ​യ​ൽ കാ​ഴ്‌​ച​ക​ളും നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഭ​ക്ഷ​ണ​വും സൂ​ര്യാ​സ്ത​മ​യ കാ​ഴ്ച​ക​ളും ആ​സ്വ​ദി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​ജെ.​ഒ. അ​രു​ൺ ഐ​എ​എ​സ്, വൈ​ക്കം ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ന്ദു അ​ജി, ലി​ജി സ​ല​ഞ്ച​രാ​ജ്, കെ.​ജെ.​സ​ണ്ണി, എ​സ്. ബി​ജു, വൈ​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ സോ​ണി സ​ണ്ണി, റെ​ജി​മോ​ൾ പ്ര​ദീ​പ്, എം.​കെ. മ​ഹേ​ഷ്, വി​വി​ധ രാ​ഷ്്‌ട്രീയപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kottayam

നി​ര്‍​മ​ലം - പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം കാ​മ്പ​യി​ന്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

കോ​​ട്ട​​യം: മാ​​ലി​​ന്യ​​പ​​രി​​പാ​​ല​​ന​​ത്തി​​ല്‍ ജ​​ന​​കീ​​യ പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​മാ​​യി സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ർ ന​​ട​​പ്പാ​​ക്കു​​ന്ന നി​​ര്‍​മ​​ലം - പു​​തു​​യു​​ഗ ശു​​ചി​​ത്വ കേ​​ര​​ളം കാ​​മ്പ​​യി​​നി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി ഹാ​​ളി​​ല്‍ ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി നി​​ര്‍​വ​​ഹി​​ക്കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, ആ​ന്‍റോ ആ​ന്‍റ​ണി, ജോ​സ് കെ. ​മാ​ണി, എം​എ​ല്‍​എ​മാ​രാ​യ നാ​ട്ട​കം സു​രേ​ഷ്, മാ​ണി സി. ​കാ​പ്പ​ന്‍, ചാ​ണ്ടി ഉ​മ്മ​ൻ, വി​നു ജോ​ബ്, കെ. ​ബി​നി​മോ​ൻ, റോ​ണി കെ. ​ബേ​ബി, എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​പി. സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Kottayam

റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ഡി​സം​ബ​ർ മൂ​ന്നി​ന് പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തും

വൈ​ക്കം: കേ​ര​ള​ത്തി​ൽ സ്മാ​ർ​ട്ട് പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ഡി​സം​ബ​ർ മൂ​ന്നി​ന് പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തും. സ്മാ​ർ​ട്ട് പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം ന​ട​പ്പാ​യാ​ൽ അ​ന്ത്യ​യോ​ജ​ന-​അ​ന്ന​യോ​ജ​ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മ​ഞ്ഞ​ക്കാ​ർ​ഡു​ക​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന 35 കി​ലോ ഭ​ക്ഷ്യ​ധാ​ന്യം ആ​ളോ​ഹ​രി 7.5 കി​ലോ​യാ​യി ചു​രു​ങ്ങും. ഇ​ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​ക​ളു​ടെ റേ​ഷ​ൻ വി​ത​ര​ണം കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ൽ നി​ക്ഷി​പ്ത​മാ​കു​ന്ന​തോ​ടെ സ​ബ്സി​ഡി​ക​ൾ സ്മാ​ർ​ട്ട് ഫോ​ണി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭ്യ​മാ​ക്കാ​നാ​ണ് കേ​ന്ദ്രം നീ​ക്കം ന​ട​ത്തു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ച്ച് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ​ഞ്ച​സാ​ര, മ​ണ്ണെ​ണ്ണ ഉ​ൾ​പ്പെ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​വം​ബ​ർ ര​ണ്ടി​ന് താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും .
ന​വം​ബ​ർ 24ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ക്കൗ​ണ്ട് ജ​ന​റ​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ധ​ർ​ണ ന​ട​ത്താൻ ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ജോ​സ​ഫ് അ​റി​യി​ച്ചു.

Kottayam

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ന​ട​പ​ടി​യു​മാ​യി പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്

പാ​​മ്പാ​​ടി: കാ​​ട്ടു​പ​​ന്നി​​ക​​ളെ വെ​​ടി​വ​​യ്ക്കാ​​ൻ തീ​​രു​​മാ​​ന​​വു​​മാ​​യി പാ​​മ്പാ​​ടി പ​​ഞ്ചാ​​യ​​ത്ത്. കാ​​ട്ടു​പ​​ന്നി​​ക​​ൾ വ്യാ​​പ​​ക​​മാ​​യി കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്നു​​വെ​​ന്ന പ​​രാ​​തി​​ക​​ളെ തു​​ട​​ർ​​ന്ന് ലൈ​​സ​​ൻ​​സു​​ള്ള തോ​​ക്കു​​ട​​മ​​ക​​ളി​​ൽ നി​​ന്നും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ച് ശ​​ല്യ​​ക്കാ​​രാ​​യ പ​​ന്നി​​ക​​ളെ വെ​​ടി​​വെ​​ക്കു​​വാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സി. ​​ജെ മാ​​ണി ആ​​ളോ​​ത്ത് (9846134096),വ​​ർ​​ഗീ​​സ് ഏ​​ലി​​യാ​​സ് ചേ​​ർ​​ക്കോ​​ട്ട് (9447573110),ജ​​ർ​​ലി​​ൻ കെ ​​മാ​​ത്യൂ​​സ് ത​​ണ​​ങ്ങും​​പ​​തി​​ക്ക​​ൽ(9446054162),ഫി​​ലി​​പ്പ് കെ ​​ജേ​​ക്ക​​ബ് കൊ​​ല്ലം​​പ​​റ​​മ്പി​​ൽ (9495750340)എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി​​ജു .കെ. ​​ഐ​​സ​​ക്ക് ലൈ​​സ​​ൻ​​സ് ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.

കൃ​​ഷി​​ക്കും സ്വ​​ത്തി​​നും ജീ​​വ​​നും നാ​​ശം വ​​രു​​ത്തു​​ന്ന കാ​​ട്ടു​പ​​ന്നി​​ക​​ളെ വെ​​ടി​വെ​​ച്ച് കൊ​​ല്ലു​​വാ​​നും ശാ​​സ്ത്രീ​​യ​​മാ​​യി സം​​സ്ക​​രി​​ക്കു​​വാ​​നും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​മാ​​രെ വ​​നം വ​​കു​​പ്പ് അ​​ധി​​കാ​​ര​പെ​​ടു​​ത്തി ഉ​​ത്ത​​ര​​വി​റ​ക്കി​യി​രു​ന്നു. ഇ​തു​പ്ര​കാ​ര​മാ​ണ് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ന​​ട​​പ​​ടി. പ​​ഞ്ചാ​​യ​​ത്തി​​ൽ ല​​ഭി​​ക്കു​​ന്ന പ​​രാ​​തി പ​​രി​​ഗ​​ണി​​ച്ച് അ​​നു​​മ​​തി ന​​ൽ​​കും.

Kottayam

സി​ന്ത​റ്റി​ക് ട്രാക്ക് വി​ട്ട് മ​ണ്ണി​ലി​റ​ങ്ങി കാ​യി​ക​മേ​ള

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഇ​​രു​​പ​​ത്തി​​നാ​​ലാ​​മ​​ത് റ​​വ​​ന്യു ജി​​ല്ലാ സ്‌​​കൂ​​ള്‍ സ്‌​​കൂ​​ള്‍ കാ​​യി​​ക മേ​​ള ഇ​​ന്നുമു​​ത​​ല്‍ 10 വ​​രെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ക്കും. പ​​തി​​വ് സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് വി​​ട്ട് ഇ​​ത്ത​​വ​​ണ കോ​​ള​​ജ് മൈ​​താ​​ന​​ത്തെ മ​​ണ്‍ ട്രാ​​ക്കി​​ലാ​​ണു മ​​ത്സ​​ര​​ങ്ങ​​ള്‍. പാ​​ലാ​​യി​​ലെ സി​​ന്ത​​റ്റി​​ക് ട്രാ​​ക്കോ​​ടു​കൂ​​ടി​​യ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു പ​​തി​​വാ​​യി മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ന്നി​​രു​​ന്ന​​ത്. പു​​ന​​ര്‍​നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കാ​​യി സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് പൊ​​ളി​​ച്ചി​​ട്ടി​​ട്ട് ആ​​റു മാ​​സം ക​​ഴി​​ഞ്ഞു. ഇ​​തു​​വ​​രെ നി​​ര്‍​മാ​​ണം പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. മ​​ഴ​​യെ പ​​ഴി​​ചാ​​രി​​യാ​​ണ് നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​നം വൈ​​കു​​ന്ന​​ത്. ട്രാ​​ക്ക് പൊ​​ളി​​ച്ച​​തോ​​ടെ പാ​​ലാ​​യി​​ല്‍ പ​​തി​​വാ​​യി ന​​ട​​ത്തി​​യി​​രു​​ന്ന പ​​ല മ​​ത്സ​​ര​​ങ്ങ​​ളു​​ടെ​​യും വേ​​ദി മാ​​റ്റി.

മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന 96 ഇ​​നം മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 13 സ​​ബ് ജി​​ല്ല​​ക​​ളി​​ല്‍നി​​ന്നാ​​യി 2,500 ഓ​​ളം കാ​​യി​​കതാ​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ക്കും. അ​​ഞ്ച് ഏ​​ക്ക​​ര്‍ വി​​സ്തൃ​​തി​​യു​​ള്ള ഗ്രൗ​​ണ്ടി​​ല്‍ 400 മീ​​റ്റ​​റി​​ന്‍റെ എ​​ട്ട് ലെ​​യ്ന്‍ ട്രാ​​ക്കാ​​ണു​​ള്ള​​ത്. സം​​സ്ഥാ​​ന, ദേ​​ശീ​​യ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ഹ​​ര്‍​ഡി​​ല്‍​സു​​ക​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ലോം​​ഗ് ജം​​പ്, ട്രി​​പ്പി​​ള്‍ ജം​​പ് മ​​ത്സ​​ര​​ങ്ങ​​ള്‍ സി​​ന്ത​​റ്റി​​ക് റ​​ണ്‍​വേ​​യോ​​ടു കൂ​​ടി​​യ പി​​റ്റി​​ലാ​​ണ്. ഗ്രൗ​​ണ്ടി​​ല്‍ മ​​ത്സ​​രാ​​ര്‍​ഥി​​ക​​ള്‍​ക്ക് വി​​ശ്ര​​മി​​ക്കാ​​നാ​​യി 1000 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ര്‍​ണ​​മു​​ള്ള പ​​ന്ത​​ലു​​ണ്ട്. കോ​​ള്‍ റൂം, ​​മെ​​ഡി​​ക്ക​​ല്‍ സ​​ഹാ​​യം, കു​​ടി​​വെ​​ള്ളം എ​​ന്നി​​വ​​യ്ക്കും സൗ​​ക​​ര്യ​​ങ്ങ​​ളു​​ണ്ടാ​​കും. മ​​ത്സ​​രാ​​ര്‍​ഥി​​ക​​ള്‍​ക്കു ഭ​​ക്ഷ​​ണം ന​​ല്‍​കു​​ന്ന​​തി​​നാ​​യി കോ​​ള​​ജ് വ​​ള​​പ്പി​​ല്‍ 1000 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ര്‍​ണ​​മു​​ള്ള പ​​ന്ത​​ലും സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഇ​​ന്നു രാ​​വി​​ലെ 9.45ന് ​​കോ​​ട്ട​​യം വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ര്‍ ഹ​​ണി ജി. ​​അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തും. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ലോ​​ഗോ ഡി​​സൈ​​ന്‍ സ​​മ്മാ​​ന​​ദാ​​നം നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും. ജോ​​സ് കെ. ​​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ ഫാ.​​ഡോ. കു​​ര്യ​​ന്‍ താ​​മ​​ര​​ശേ​​രി അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും. റോ​​ണി കെ. ​​ബേ​​ബി എം​​എ​​ല്‍​എ, വി​​നു ജോ​​ബ് എം​​എ​​ല്‍​എ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് പി.​​എ. ഷെ​​മീ​​ര്‍, പാ​​റ​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​മ്മ വ​​ര്‍​ഗീ​​സ്, സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ബി​​ന പി. ​​ജോ​​സ്, ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ബ്ലി​​സി​​റ്റി ക​​ണ്‍​വീ​​ന​​ര്‍ ജോ​​ബി വ​​ര്‍​ഗീ​​സ്, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജോ​​ഷി ഇ​​മ്മാ​​നു​​വേ​​ല്‍, സ്‌​​പോ​​ര്‍​ട്‌​​സ് കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ബി​​ജു ആ​​ന്‍റ​​ണി, ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​ര്‍ സി​​റി​​യ​​ക് മാ​​ത്യു, സെ​​ബി​​ന്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Kottayam

വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യി ഗ്രേ​റ്റ് ബോം​ബെ സ​ര്‍​ക്ക​സ്

കോ​​ട്ട​​യം: അ​​സാ​​മാ​​ന്യ മെ​​യ്‌​​വ​​ഴ​​ക്ക​​ത്തി​​ലൂ​​ടെ​​യു​​ള്ള അ​​ഭ്യാ​​സ​​പ്ര​​ക​​ട​​ന​​ങ്ങ​​ള്‍, ഇ​​ട​​യ്ക്ക് ചി​​രി​​പ്പി​​ക്കാ​​നെ​​ത്തു​​ന്ന കോ​​മാ​​ളി​​ക​​ള്‍. ശ്വാ​​സം അ​​ട​​ക്കി​​പ്പി​​ടി​​ച്ചും ചി​​രി​​ച്ചും കാ​​ണി​​ക​​ളെ കൈ​​യി​​ലെ​​ടു​​ക്കു​​ന്ന ക​​ലാ​​കാ​​ര​​ന്മാ​​ര്‍. കോ​​ട്ട​​യം നാ​​ഗ​​മ്പ​​ടം മൈ​​താ​​ന​​ത്ത് സ​​ർ​​ക്ക​​സ് വി​​സ്മ​​യ​​ക്കാ​​ഴ്ച​​യു​​ടെ നാ​​ളു​​ക​​ൾ.

അ​​ഞ്ചു വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷ​​മാ​​ണ് കോ​​ട്ട​​യ​​ത്തേ​​ക്ക് അ​​ദ്ഭു​​ത പ്ര​​ക​​ട​​ന​​ങ്ങ​​ളു​​മാ​​യി ഗ്രേ​​റ്റ് ബോം​​ബെ സ​​ര്‍​ക്ക​​സ് എ​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നി​​ന് തു​​ട​​ങ്ങി​​യ സ​​ര്‍​ക്ക​​സ് അ​​ഭ്യാ​​സ​​ങ്ങ​​ൾ ഒ​​രു മാ​​സ​​ത്തി​​ലേ​​റെ നീ​​ളും.

ലോ​​ക​​പ്ര​​ശ​​സ്ത​​മാ​​യ എ​​തോ​​പ്യ​​ന്‍ ഡ​​ബാ​​ബോ​​ളോ, സ്വിം​​ഗ് ബീം ​​അ​​ക്രോ​​ബാ​​റ്റി​​ക്, കോ​​ണ്‍​ടോ​​ര്‍​ഷ​​ന്‍ ബാ​​ല​​ന്‍​സ്, റോ​​ള​​ര്‍ സ്‌​​കേ​​റ്റിം​​ഗ്, ഫൂ​​ട്ട് ട​​വ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍, റ​​ഷ്യ​​ന്‍ ഹൂ​​ല ഹൂ​​പ്പ്, ചൈ​​നീ​​സ് സ്വേ​​ര്‍​ഡ് ആ​​ക്ട്, ട്രാം​​പോ​​ളി​​ന്‍, എ​​ക്‌​​സോ​​ട്ടി​​ക് ഡോ​​ഗ്‌​​ഷോ, ഫ്‌​​ളൈ​​യിം​​ഗ് ട്രി​​പ്പീ​​സ്, ഫ​​യ​​ര്‍ ഡാ​​ന്‍​സ് ഇ​​ങ്ങ​​നെ പോ​​കു​​ന്നു പ്ര​​ക​​ട​​ന​​ങ്ങ​​ള്‍. എ​​ല്ലാ ദി​​വ​​സ​​വും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്ന്, നാ​​ല്, രാ​​ത്രി ഏ​​ഴ് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പ്ര​​ദ​​ര്‍​ശ​​നം.

അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ്ര​​ത്യേ​​ക ഷോ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. സു​​ര​​ക്ഷ​​യ്ക്ക് കൂ​​ടു​​ത​​ല്‍ പ്രാ​​ധാ​​ന്യം ന​​ല്‍​കി തീ​​പി​​ടി​​ക്കാ​​ത്ത​​തും വെ​​ള്ളം ക​​യ​​റാ​​ത്ത​​തു​​മാ​​യ പ്ര​​ത്യേ​​ക ടെ​ന്‍റും സൗ​​ക​​ര്യ​​ങ്ങ​​ളു​​മാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Kottayam

​കി​​ണ​​റ്റും​​മൂ​​ട് തൂ​​ക്കു​​പാ​​ലം അ​​പ​​ക​​ടാ​​​വ​​സ്ഥ​​യി​​ൽ

ഏ​​റ്റു​​മാ​​നൂ​​ർ: പേ​​രൂ​​ർ കി​​ണ​​റ്റും​​മൂ​​ട് ഭാ​​ഗ​​ത്ത് മീ​​ന​​ച്ചി​​ലാ​​റി​​നു കു​​റു​​കെ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന തൂ​​ക്കു​​പാ​​ലം അ​​ധി​​കാ​​രി​​ക​​ളു​​ടെ അ​​നാ​​സ്ഥ​​യി​​ൽ നാ​​ശാ​​വ​​സ്ഥ​​യി​​ൽ. 2012ൽ ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത പാ​​ല​​ത്തി​​ൽ പി​​ന്നീ​​ട് ഇ​​തു​​വ​​രെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്തി​​യി​​ട്ടി​​ല്ല. നി​​ല​​വി​​ൽ ജീ​​ർ​​ണാ​​വ​​സ്ഥ​​യി​​ലാ​​യ പാ​​ല​​ത്തി​​ന്‍റെ ക​​മ്പി​​ക​​ളും ത​​കി​​ടു​​ക​​ളും ഗ​​ർ​​ഡ​​റു​​ക​​ളും കൈ​​വ​​രി​​ക​​ളും തു​​രു​​മ്പെ​​ടു​​ത്ത് ദ്ര​​വി​​ച്ച നി​​ല​​യി​​ലാ​​ണ്.

ദി​​വ​​സേ​​ന നാ​​ട്ടു​​കാ​​രും വി​​നോ​​ദസ​​ഞ്ചാ​​രി​​ക​​ളു​​മാ​​യി നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ യാ​​തൊ​​രു നി​​യ​​ന്ത്ര​​ണ​​വു​​മി​​ല്ലാ​​തെ പാ​​ല​​ത്തി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്നു​​ണ്ട്. ആ​​ളു​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ പാ​​ല​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത് വ​​ൻ സു​​ര​​ക്ഷാ ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്നു. എ​​ന്തെ​​ങ്കി​​ലും അ​​പ​​ക​​ടം സം​​ഭ​​വി​​ച്ചാ​​ൽ ഒ​​ട്ടേ​​റെ പേ​​ർ​​ക്ക് ജീ​​വ​​ഹാ​​നി പോ​​ലും സം​​ഭ​​വി​​ക്കാ​​വു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​തെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

2012ൽ ​​തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ​​യു​​ടെ പ്ര​​ത്യേ​​ക താ​​ത്പ​​ര്യ​​ത്തി​​ലാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യെ​​യും വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​നെ​​യും ബ​​ന്ധി​​പ്പി​​ച്ച്​ മീ​​ന​​ച്ചി​​ലാ​​റി​​നു കു​​റു​​കെ കി​​ണ​​റ്റും​​മൂ​​ട് തൂ​​ക്കു​​പാ​​ലം നി​​ർ​​മി​​ച്ച​​ത്. അ​​ന്ന​​ത്തെ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​യാ​​ണ് പാ​​ലം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. പാ​​ല​​ത്തി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്ത​​ണ​​മെ​​ന്ന് 2015 മു​​ത​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​താ​​ണ്. ഇ​​തു സം​​ബ​​ന്ധി​​ച്ച് പൗ​​ര​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​ട്ടേ​​റെ പ​​രാ​​തി​​ക​​ളും നി​​വേ​​ദ​​ന​​ങ്ങ​​ളും വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ലു​​ള്ള അ​​ധി​​കൃ​​ത​​ർ​​ക്ക് സ​​മ​​ർ​​പ്പി​​ച്ചെ​​ങ്കി​​ലും ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​ന്നി​​ല്ല.

ശാ​​ശ്വ​​ത​​മാ​​യ പ​​രി​​ഹാ​​രം കാ​​ണ​​ണം

ബ​​ന്ധ​​പ്പെ​​ട്ട എ​​ൻ​​ജ​​നിയ​​റിം​ഗ് വി​​ഭാ​​ഗം തൂ​​ക്കു​​പാ​​ല​​ത്തി​​ന്‍റെ നി​​ല​​വി​​ലെ സു​​ര​​ക്ഷാ​​സ്ഥി​​തി​​യും താ​​ങ്ങി​​നി​​ർ​​ത്തു​​ന്ന സ്റ്റീ​​ൽ കേ​​ബി​​ളു​​ക​​ളു​​ടെ ഉ​​റ​​പ്പും പ​​രി​​ശോ​​ധി​​ക്ക​​ണം. സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തു​​വ​​രെ പാ​​ല​​ത്തി​​ലൂ​​ടെ​​യു​​ള്ള യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ക​​യോ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി പ്ര​​വേ​​ശ​​നം ത​​ട​​യു​​ക​​യോ ചെ​​യ്യ​​ണം. തു​​രു​​മ്പെ​​ടു​​ത്ത കേ​​ബി​​ളു​​ക​​ൾ, കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ച്ച കൈ​​വ​​രി​​ക​​ൾ, പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ എ​​ന്നി​​വ യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​റ്റി​​യെ​​ടു​​ക്ക​​ണം. ഭാ​​വി​​യി​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കാ​​ൻ കൃ​​ത്യ​​മാ​​യ സ​​മ​​യ​​പ​​രി​​ധി​​ക്കു​​ള്ളി​​ൽ പാ​​ല​​ത്തി​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ഉ​​റ​​പ്പാ​​ക്ക​​ണം. വി​​ഷ​​യ​​ത്തി​​ൽ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ത​​ദ്ദേ​​ശ ഭ​​ര​​ണ​​കൂ​​ട​​വും ഉ​​ട​​ൻ ഇ​​ട​​പെ​​ട്ട് ശാ​​ശ്വ​​ത​​മാ​​യ പ​​രി​​ഹാ​​രം കാ​​ണ​​ണം.

- മോ​​ൻ​​സി പേ​​രു​​മാ​​ലി​​ൽ
(പൗ​​ര​​സ​​മി​​തി പ്ര​​സി​​ഡ​ന്‍റ്)

Kottayam

പ​​ന​​ച്ചി​​ക്കാ​ട്ട് ന​​വ​​രാ​​ത്രി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ക്ക് തു​​ട​​ക്കം

പ​​ന​​ച്ചി​​ക്കാ​​ട്: ദ​​ക്ഷി​​ണമൂ​​കാം​​ബി​​യി​​ല്‍ ന​​വ​​രാ​​ത്രി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ക്ക് തു​​ട​​ക്കം. ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടി​​ന് ക​​ലാ​​മ​​ണ്ഡ​​പ​​ത്തി​​ല്‍ പ​​ക്ക​​മേ​​ള​​മൊ​​രു​​ക്കു​​ന്ന ക്ഷേ​​ത്ര വാ​​ദ്യ വി​​ദ്വാ​​ന്മാ​​ര്‍ ചേ​​ര്‍ന്ന് തി​​രി തെ​​ളി​​ച്ച​​തോ​​ടെ ക​​ലോ​​പാ​​സ​​ന​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. 11ന് ​​വൈ​​കി​​ട്ട് ഏ​​ഴി​​ന് ദേ​​ശീ​​യ സം​​ഗീ​​ത നൃ​​ത്തോ​​ത്സ​​വം സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തു​​ട​​ര്‍ന്ന് അ​​നീ​​ഷ് ഭ​​ട്ട്, മം​​ഗ​​ളൂ​​രു സം​​ഗീ​​ത​​സ​​ദ​​സ് അ​​വ​​ത​​രി​​പ്പി​​ക്കും.

12ന് ​​വൈ​​കി​​ട്ട് ഏ​​ഴി​​ന് ആ​​ര്‍ഷ ബൈ​​ജു ചാ​​ന്ദി​​നി​​യും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ന​​ട​​ന​​മാ​​ധു​​രി. 13ന് ​​വൈ​​കി​​ട്ട് ഏ​​ഴി​​ന് മാ​​തം​​ഗി സ​​ത്യ​​മൂ​​ര്‍ത്തി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സം​​ഗീ​​തസ​​ദ​​സ്. 14ന് ​​വൈ​​കി​​ട്ട് ഏ​​ഴി​​ന് ര​​ശ്മി ചൊ​​വ്വ​​ല്ലൂ​​ര്‍, വി​​ദ്യ ച​​ന്ദ്രി​​ക എ​​ന്നി​​വ​​ര്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന കു​​ച്ചി​​പ്പു​​ടി. 15ന് ​​വൈ​​കി​​ട്ട് ഏ​​ഴി​​ന് പൊ​​തി​​യി​​ല്‍ നാ​​രാ​​യ​​ണ ചാ​​ക്യാ​​ര്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ചാ​​ക്യാ​​ര്‍കൂ​​ത്ത്. 16ന് ​​വൈ​​കി​​ട്ട് ഏ​​ഴി​​ന് മും​​ബൈ, നൃ​​ത്യ​​ര​​ഞ്ജ​​ിനി ഫൈ​​ന്‍ ആ​​ര്‍ട്‌​​സ് അ​​ക്കാ​​ദ​​മി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ഭ​​ര​​ത​​നാ​​ട്യം.

17ന് ​​ഉ​​ച്ച​​യ്ക്ക് 12ന് ​​സാ​​ര​​സ്വ​​തം സ്‌​​കോ​​ള​​ര്‍ഷി​​പ്പ് വി​​ത​​ര​​ണം ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍എ നി​​ര്‍വ​​ഹി​​ക്കും. ച​​ട​​ങ്ങി​​ല്‍ പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​സി. ബ​​ഞ്ച​​മി​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വൈ​​കി​​ട്ട് ഏ​​ഴി​​ന് ചെ​​ന്നൈ, ആ​​ദി​​ത്യ മാ​​ധ​​വ​​ന്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സം​​ഗീ​​തസ​​ദ​​സ്. 18ന് ​​വൈ​​കി​​ട്ട് 6.30ന് ​​ഗ്ര​​ന്ഥ​​മെ​​ഴു​​ന്നെ​​ള്ളി​​പ്പ് തു​​ട​​ര്‍ന്ന് പൂ​​ജ​​വ​​യ്പ്. 7.10ന് ​​സം​​ഗീ​​ത സ​​ര​​സ്വ​​തി പു​​ര​​സ്‌​​കാ​​രം കെ. ​​ഫ്രാ​​ന്‍സി​​സ് ജോ​​ര്‍ജ് എം​​പി വി​​ത​​ര​​ണം ചെ​​യ്യും. എ​​ട്ടി​​ന്, മേ​​ജ​​ര്‍ സെ​​റ്റ് ക​​ഥ​​ക​​ളി.

19ന് ​​ദു​​ര്‍ഗാ​​ഷ്ട​​മി. 20ന് ​​മ​​ഹാ​​ന​​വ​​മി ദ​​ര്‍ശ​​നം. രാ​​വി​​ലെ 3.30മു​​ത​​ല്‍ ദ​​ക്ഷി​​ണ മൂ​​കാം​​ബി സം​​ഗീ​​തോ​​ത്സ​​വം. 20ന് ​​പു​​ല​​ര്‍ച്ചെ നാ​​ലി​​ന് പൂ​​ജ​​യെ​​ടു​​പ്പ് തു​​ട​​ര്‍ന്ന് വി​​ദ്യാ​​രം​​ഭം.

Kottayam

റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ താ​ലൂ​ക്ക് സ​മ്മേ​ള​നം

കോ​ട്ട​യം: ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ഭ​ക്ഷ്യ​ധാ​ന്യ അ​വ​കാ​ശ​ത്തെ ഇ​ല്ലാ​താ​ക്കി - സ്മാ​ര്‍ട്ട് പി​ഡി​എ​സ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി കേ​ര​ള​ത്തി​ന് വ​ന്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്നും പ​തി​റ്റാ​ണ്ടു​ക​ളാ​യി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളെ ഇ​ല്ലാ​താ​ക്കു​മെ​ന്നും ഓ​ള്‍ കേ​ര​ള റീ​ട്ടെ​യ്‌ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ താ​ലൂ​ക്ക് പൊ​തു​യോ​ഗം ആ​രോ​പി​ച്ചു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​മ്മി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശി​ശു​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ബു ചെ​റി​യാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ആ​ര്‍. അ​ര​വി​ന്ദ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ ലി​യാ​ക്ക​ത്ത് ഉ​സ്മാ​ര്‍, രാ​ജു പി. ​കു​ര്യ​ന്‍, രൂ​പേ​ഷ് നാ​യി​ക്, എ​സ്.​ഐ. കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kottayam

വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണ​​​ത്തി​​​രു​​​നാ​​​ൾ

കു​​​ട​​​മാ​​​ളൂ​​​ർ: വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ മാ​​​തൃ​​​ ഇ​​​ട​​​വ​​​ക​​​യാ​​​യ കു​​​ട​​​മാ​​​ളൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് മേ​​​ജ​​​ർ ആ​​​ർ​​​ക്കി ​​​എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ കേ​​​ന്ദ്ര ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ, വി​​​ശു​​​ദ്ധ​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണ സ്മ​​​ര​​​ണാ​​​ർ​​​ഥ​​​മു​​​ള്ള വാ​​​ർ​​​ഷി​​​ക തി​​​രു​​​നാ​​​ൾ 10 മു​​​ത​​​ൽ 12 വ​​​രെ ആ​​​ച​​​രി​​​ക്കും.

10ന് ​​​രാ​​​വി​​​ലെ 6.45ന് ​​​ആ​​​ർ​​​ച്ച്പ്രീ​​​സ്റ്റ് ഡോ. ​​​ജോ​​​ർ​​​ജ് മം​​​ഗ​​​ല​​​ത്തി​​​ൽ കൊ​​​ടി​​​യേ​​​റ്റും. തു​​​ട​​​ർ​​​ന്ന് ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ കു​​​ർ​​​ബാ​​​ന​​​യും മ​​​ധ്യ​​​സ്ഥ​​​പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ക്കും. പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ 12ന് ​​​രാ​​​വി​​​ലെ 9.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ കു​​​ർ​​​ബാ​​​ന​​​യോ​​​ടാ​​​പ്പം വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ മാ​​​മ്മോ​​​ദീ​​​സ സ്വീ​​​ക​​​രി​​​ച്ച മാ​​​മ്മോ​​​ദീ​​​സ​​​ത്തൊ​​​ട്ടി​​​യി​​​ൽ കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്ക് മാ​​​മ്മോ​​​ദീ​​​സ ന​​​ൽ​​​കും. തു​​​ട​​​ർ​​​ന്ന് പ്ര​​​ദി​​​ക്ഷ​​​ണം.

ആ​​​ർ​​​ച്ച്പ്രീ​​​സ്റ്റ് ഫാ. ​​​ഡോ. ജോ​​​ർ​​​ജ് മം​​​ഗ​​​ല​​​ത്തി​​​ൽ, ഫാ. ​​​ജേ​​​ക്ക​​​ബ് ക​​​ള​​​രി​​​ക്ക​​​ൽ, ഫാ. ​​​ജോ​​​ൺ പു​​​ത്ത​​​ൻ​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​തോ​​​മ​​​സ് പാ​​​റ​​​ത്തോ​​​ട്ടാ​​​ൽ, കൈ​​​ക്കാ​​​ര​​​ന്മാ​​​രാ​​​യ പി.​​​ജെ. മാ​​​ത്യു പാ​​​ല​​​മ​​​റ്റം, മ​​​നോ​​​ജ് തോ​​​മ​​​സ് പാ​​​റ​​​യി​​​ൽ, പി.​​​ടി. ആ​​​ന്‍റ​​​ണി പാ​​​ല​​​ത്തു​​​പ​​​റ​​​മ്പി​​​ൽ, വിനോ​​​ദ് കാ​​​വി​​​ൽ. പാ​​​രി​​​ഷ് കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ടെ​​​സി റോ​​​യി പെ​​​രു​​​മ്പ​​​ട​​​പ്പി​​​ൽ, പി​​​ആ​​​ർ​​​ഒ അ​​​ഡ്വ. ജോ​​​ർ​​​ജ് ജോ​​​സ​​​ഫ് പാ​​​ണം​​​പ​​​റ​​​മ്പി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

Kottayam

രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ അ​​റ​​സ്റ്റിൽ പ്ര​​​തി​​​ഷേ​​​ധം

അ​​​തി​​​ര​​​മ്പു​​​ഴ: ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ച്ച മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ൺ​​​ഗ്ര​​​സ് അ​​​തി​​​ര​​​മ്പു​​​ഴ മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​വും യോ​​​ഗ​​​വും ന​​​ട​​​ത്തി. മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ജൂ​​​ബി ഐ​​​ക്ക​​​ര​​​ക്കു​​​ഴി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ് ബ്ലോ​​​ക്ക്‌ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​റാോയ് പൊ​​​ന്നാ​​​റ്റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
പി.​​​വി. മൈ​​​ക്കി​​​ൾ, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ജി ഒ.​​​എ, ദി​​​ലീ​​​പ് തി​​​രു​​​മ​​​റ്റം, സ​​​ഹീ​​​ദ് നെ​​​ടു​​​വേ​​​ലി​​​പീ​​​ടി​​​ക, സ​​​നി​​​ൽ കാ​​​ട്ടാ​​​ത്തി, ജോ​​​യ്‌​​​സ് മൂ​​​ലേ​​​ക്ക​​​രി, ജോ​​​യ് വേ​​​ങ്ങ​​​ച്ചു​​​വ​​​ട്ടി​​​ൽ, ഉ​​​ല​​​ഹ​​​ന്നാ​​​ൻ വ​​​ർ​​​ഗീ​​​സ്‌, ശ്രീ​​​നി​​​വാ​​​സ​​​ൻ, ജോ​​​ജോ പു​​​ന്ന​​​ക്ക​​​പ്പ​​​ള്ളി, രാ​​​ജ​​​ൻ ചൂ​​​ര​​​ക്കു​​​ളം, ശ​​​ങ്ക​​​ര നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​ർ, ബെ​​​ന്നി പാ​​​റ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സ​​​ഗി​​​ച്ചു.

•കു​​​മ​​​ര​​​കം: രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യെ​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി എം​​​പി​​​യെ​​​യും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് കു​​​മ​​​ര​​​കം മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.
കോ​​​ൺ​​​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​ജെ. സാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​ഗോ​​​പ​​​കു​​​മാ​​​ർ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. എ.​​​വി. തോ​​​മ​​​സ് ആ​​​ര്യ​​​പ​​​ള്ളി, ബ്ലോ​​​ക്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ര​​​ഘു അ​​​ക​​​വൂ​​​ർ, ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി കു​​​ഞ്ഞ​​​ച്ച​​​ൻ വേ​​​ലി​​​ത്ത​​​റ, ബ്ലോ​​​ക്ക് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കൊ​​​ച്ചു​​​മോ​​​ൻ, സ​​​ഞ്ജ​​​യ് മോ​​​ൻ, പി.​​​എ. ശ​​​ശീ​​​ന്ദ്ര​​​ൻ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം അ​​​ല​​​ൻ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ത്യു, പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

•അ​​​യ​​​ർ​​​ക്കു​​​ന്നം: രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് അ​​​യ​​​ർ​​​ക്കു​​​ന്നം മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി പ്ര​​​ക​​​ട​​​ന​​​വും യോ​​​ഗ​​​വും ന​​​ട​​​ത്തി. യു​​​ഡി​​​എ​​​ഫ് പു​​​തു​​​പ്പ​​​ള്ളി നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം ക​​​ൺ​​​വീ​​​ന​​​ർ കു​​​ഞ്ഞ് പു​​​തു​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ജി നാ​​​ക​​​മ​​​റ്റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഗീ​​​ത രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ജോ​​​യി കൊ​​​റ്റം, കെ.​​​സി. ഐ​​​പ്പ്, ലി​​​സ​​​മ്മ ബേ​​​ബി, മോ​​​നി​​​മോ​​​ൾ ജ​​​യ്മോ​​​ൻ, ഷൈ​​​ല​​​ജ റ​​​ജി, ടോം​​​സ​​​ൺ ച​​​ക്കു​​​പാ​​​റ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

•പ​​ള്ളി​​ക്ക​​ത്തോ​​ട്: രാ​​ഹു​​ൽ ഗാ​​ന്ധി​​യെ​​യും കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളെ​​യും അ​​റ​​സ്റ്റ് ചെ​​യ്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കോ​​ൺ​​ഗ്ര​​സ്‌ പള്ളിക്കത്തോട് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ‌​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ജി മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​സ​​ന്ന​​ൻ വെ​​ള്ളാ​​പ്പ​​ള്ളി, നേ​​താ​​ക്ക​​ളാ​​യ സു​​നി​​ൽ മാ​​ത്യു, സു​​മേ​​ഷ് കെ. ​​നാ​​യ​​ർ, പി.​​ജെ. ഏ​​ബ്ര​​ഹാം, ബാ​​ബു​​ക്കു​​ട്ട​​ൻ, മെം​​ബ​​ർ​​മാ​​രാ​​യ ക്രി​​സ്റ്റി, സു​​മ രാ​​ജു, അ​​നീ​​ഷ് പി. ​​മാ​​ത്യു, യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ ജോ​​ഷി​​ൻ ജോ​​സ്, അ​​നീ​​ഷ് വാ​​ഴ​​ക്കാ​​ല, ലൈ​​സാ​​മ്മ സ​​ണ്ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

•അ​​ക​​ല​​ക്കു​​ന്നം: രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ അ​​റ​​സ്റ്റി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കോ​​ൺ​​ഗ്ര​​സ്‌ അ​​ക​​ല​​ക്കു​​ന്നം മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ‌​​തൃ​​ത്വ​​ത്തി​​ൽ പൂ​​വ​​ത്തി​​ള​​പ്പി​​ൽ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​മ്പ​​ക​​ത്ത് പ്ര​​ക​​ട​​നം ഉ​​ദ്ഘാ​​ട​​നം ച​​യ്തു.
പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​​ന്‍റ് സു​​നി​​ൽ തോ​​മ​​സ്, ടോ​​മി​​ച്ച​​ൻ പി​​രി​​യ​​ൻ​​മാ​​ക്ക​​ൽ, സു​​ധീ​​ർ കെ.​​വി, സി​​ജി സ​​ണ്ണി, ഷി​​ന്‍റോ കൊ​​ച്ചു​​പു​​ര​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Kottayam

വൈ​ക്കം ഉ​പ​ജി​ല്ലാ ശാ​സ്‌​ത്രമേള സ​മാ​പി​ച്ചു

വൈ​ക്കം: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ന്നു​വ​ന്ന വൈ​ക്കം ഉ​പ​ജി​ല്ലാ ശാ​സ്‌​ത്ര ക​ലോ​ത്സ​വം സ​മാ​പി​ച്ചു. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​വാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ മ​ത്സ​രി​ച്ച ശാ​സ്ത്രോ​വ​ത്തി​ൽ പ്ര​വൃ​ത്തി​പ​രി​ച​യം, സ​യ​ൻ​സ്, സാ​മൂ​ഹി​ക ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം ഐ ​ടി , ശാ​സ്‌​ത്ര​ക​ല എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്‌​ത്ര​പ്ര​തി​ഭ തെ​ളി​യി​ക്കു​ന്ന നി​ര​വ​ധി നൂ​ത​ന ആ​ശ​യ​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്ക്ക​ര​ണം ന​ട​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ. രാ​ജേ​ഷ്, വി​ജ​യ​മ്മ​ബാ​ബു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ജി.​ര​ഞ്ജി​ത്ത്. ജോ​ർ​ജ് വ​ർ​ഗീ​സ്, ഡെ​യ്സി ,സാ​ബു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ ​ഇ ഒ ​കെ.​സി. ദീ​പ​സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

പ്ര​വൃ​ത്തി​പ​രി​ച​യ​ത്തി​ന് ബ്ര​ഹ്മ​മം​ഗ​ലം വി ​എ​ച്ച് എ​സ് എ​സ് ഓ​വ​റോ​ൾ ചാ​മ്പ​ൻ​ഷി​പ്പു നേ​ടി. സാ​മൂ​ഹി​ക ശാ​സ്ത്ര​ത്തി​ലും ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലും വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ഐ​ടി​വി​ഭാ​ഗ​ത്തി​ൽ കു​ല​ശേ​ഖ​ര​മം​ഗ​ലം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് എ​ച്ച് എ​സ് എ​സ് ഒ​ന്നാം സ്ഥാ​ന​വും ത​ല​യോ​ല​പ്പ​റ​മ്പ് ഏ.​ജെ ജോ​ൺ മെ​മ്മോ​റി​യ​ൽ ഹൈ​സ്‌​കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വൈ​ക്കം ഉ​പ​ജി​ല്ല ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ൽ വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.

Kottayam

റോഡിനും പാലത്തിനും സ്ഥ​ലം ന​ൽ​കു​ന്ന​തി​ലെ വൈമുഖ്യം വി​ക​സ​നത്തെ ബാധിക്കും: മ​ന്ത്രി പി.​കെ. ബ​ഷീ​ർ

വൈ​ക്കം: നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് റോ​ഡും പാ​ല​വും നി​ർ​മി​ക്കാ​ൻ സ്ഥ​ലം വി​ട്ടു ന​ൽ​കു​ന്ന​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ വി​മു​ഖ​ത കാ​ട്ടു​ന്ന​ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​യ വൈ​ക്കം - ത​ല​യാ​ഴം - കൊ​ത​വ​റ പാ​ലം വീ​തി കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കെ. ​ബി​നി​മോ​ൻ എം ​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഫ്രാ​ൻ​സി​സ്ജോ​ർ​ജ് എം ​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ സി.​ജി. റാ​ണി വി​ജ​യ​ല​ക്ഷ്മി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ, വൈ​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്ദു​ള്‍ സ​ലാം റാ​വു​ത്ത​ർ, ത​ല​യാ​ഴം​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി സ​ല​ഞ്ച്‌​രാ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ് ബാ​ബു, എം.​കെ. രാ​ജേ​ഷ്, ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ഹൈ​മി ബോ​ബി, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ശീ​ല​കു​മാ​രി, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഉ​ല്ല​ല, കൊ​ത​വ​റ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കും. ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ല്‍ വൈ​ക്കം-​വെ​ച്ചൂ​ര്‍ റോ​ഡി​ലെ ഉ​ല്ല​ല ജം​ഗ​ഷ​നി​ല്‍ നി​ന്നു കൊ​ത​വ​റ​യി​ലേ​ക്കു​ള്ള റോ​ഡി​ല്‍ മൂ​ന്നു​മീ​റ്റ​ര്‍ മാ​ത്രം വീ​തി​യു​ള്ള കൊ​ത​വ​റ പാ​ലം കാ​ല​പ്പ​ഴ​ക്ക​ത്തേ​ത്തു​ട​ര്‍​ന്ന് ജീ​ര്‍​ണി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

3.25 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. 5.50 മീ​റ്റ​ര്‍ കാ​രി​യേ​ജ് വേ​യും ഒ​രു വ​ശ​ത്ത് 1.50 മീ​റ്റ​ര്‍ വീ​തി​യു​ള്ള ന​ട​പ്പാ​ത​യും ഉ​ള്‍​പ്പെ​ടെ ആ​കെ 7.75 മീ​റ്റ​ര്‍ വീ​തി​യു​ണ്ടാ​കും. 13.90 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ സിം​ഗി​ള്‍ സ്പാ​നാ​യി നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും 60 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

Kottayam

തൂ​ഫാ​ൻ വാ​ക്ക​ത്ത​ൺ ന​ട​ത്തി

മ​റ​വ​ൻ​തു​രു​ത്ത്: മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ് എ​ക്സൈ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി വാ​ക്ക​ത്തൺ സം​ഘ​ടി​പ്പി​ച്ചു. കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ വാ​ക്ക​ത്തോ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര​തി ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ത​ങ്ക​രാ​ജ് , വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Kottayam

അ​ര നൂ​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​ന് വി​രാ​മം; ത​ട​ത്തി​പ്പ​റ​മ്പ് നി​വാ​സി​ക​ൾ​ക്ക് വ​ഴി​യാ​യി

കാ​ണ​ക്കാ​രി: കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് 17-‌ാം വാ​ർ​ഡി​ലെ ത​ട​ത്തി​പ്പ​റ​മ്പ് നി​വാ​സി​ക​ൾ അ​ര​നൂ​റ്റാ​ണ്ടാ​യി കാ​ത്തി​രു​ന്ന വ​ഴി ഒ​ടു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​സ്മോ​ൻ മു​ണ്ട​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ത​ട​ത്തി​പ്പ​റ​മ്പ് നി​വാ​സി​ക​ൾ​ക്ക് വ​ഴി ല​ഭി​ച്ച​ത്.

ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴി​യെ​ത്താ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര്‍​മി​ച്ച 121-ാമ​ത്തെ വ​ഴി​യാ​ണ് ത​ട​ത്തി​പ്പ​റ​മ്പ് നി​വാ​സി​ക​ള്‍​ക്കാ​യി ആ​രം​ഭം കു​റി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് ഒ.​ആ​ര്‍. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി​ന്‍​സി ജ​യ്‌​സ​ണ്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ജോ​ബി അ​നി, ബെ​റ്റ്‌​സി​മോ​ള്‍ ജോ​ഷി, ജോ​യി ജോ​ര്‍​ജ്, മൈ​ക്കി​ള്‍ പി.​ജെ, പാ​സ്റ്റ​ര്‍ ജോ​ണ്‍ സാ​മു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kottayam

ത​ല​യോ​ല​പ​റ​മ്പി​ൽ പു​ഞ്ചകൃ​ഷി​ക്ക് തു​ട​ക്ക​മാ​യി

ത​ല​യോ​ല​പ​റ​മ്പ്: പ​ഞ്ചാ​യ​ത്തി​ൽ പു​ഞ്ച കൃ​ഷി​യ്ക്ക് തു​ട​ക്ക​മാ​യി. ത​ല​യോ​ല​പ​റ​മ്പ് കൃ​ഷി ഭ​വ​നു​കീ​ഴി​ൽ 21 പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ124 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള വ​ട​യാ​ർ പൊ​ന്നു​രു​ക്കും​പാ​റ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ആ​ദ്യം പു​ഞ്ച​കൃ​ഷി​യു​ടെ വി​ത ന​ട​ന്ന​ത്. അ​ര ഏ​ക്ക​റു മു​ത​ൽ നി​ല​മു​ള്ള 90 ക​ർ​ഷ​ക​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​മ്മ​ബാ​ബു​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​ക​വും ചേ​ർ​ന്ന് ഉ​മ വി​ത്ത് വി​ത​ച്ച് പു​ഞ്ച കൃ​ഷി​യു​ടെ വി​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് പൊ​ന്നൊ​രു​ക്കും പാ​റ​യി​ൽ പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് സ്‌​ക​റി​യ ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​മ്മ​ബാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത സു​ഭാ​ഷ്, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി പി.​സി.​പ്ര​സാ​ദ്, സ​ന​ൽ മു​റി​യാ​റ്റ്, സ​ന​ൽ പാ​റേ​ത്ത​റ, മേ​ഴ്സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Kottayam

ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വൈ​ക്ക​ത്തെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്കം

വൈ​ക്കം: ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വൈ​ക്കം സ്‌​റ്റേ​ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റ് ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് ബ​ജ​റ്റ് ടൂ​റി​സം ആ​രം​ഭി​ക്കു​ന്ന​ത്.

വൈ​ക്കം ബോ​ട്ട് ജെ​ട്ടി​യി​ൽ​നി​ന്നും ചെ​മ്പ് കാ​ട്ടി​ക്കു​ന്നി​ലെ മ​ത്സ്യ​ഫെ​ഡി​ന്‍റെ പാ​ലാ​ക്ക​രി അ​ക്വാ​ടൂ​റി​സം സെ​ന്‍റ​റി​ലേ​ക്കാ​ണ് ബോ​ട്ട് യാ​ത്ര ന​ട​ത്തു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ വി​നോ​ദ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ർ​വീ​സി​ന്‍റെ ആ​ദ്യ ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി നി​ർ​വ​ഹി​ക്കും. വൈ​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ മു​ഖ്യാ​തി​ഥി​യാ​കും.

75 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന പ​രി​സ്‌​ഥി​തി സൗ​ഹൃ​ദ​മാ​യ ആ​ദി​ത്യ-​ത്രീ സോ​ളാ​ർ ബോ​ട്ടാ​ണ് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.
വൈ​ക്കം ബോ​ട്ട് ജെ​ട്ടി​യി​ൽ​നി​ന്നു പാ​ലാ​ക്ക​രി അ​ക്വാ​ടൂ​റി​സം സെ​ന്‍റ​റി​ലേ​ക്ക് ദി​വ​സ​വും രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന യാ​ത്ര കാ​യ​ൽ​ക്കാ​ഴ്‌​ച​ക​ളും നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഭ​ക്ഷ​ണ​വും, സൂ​ര്യാ​സ്ത​മ​യ കാ​ഴ്ച​ക​ളും ആ​സ്വ​ദി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ജെ.​ഒ. അ​രു​ൺ ഐ​എ​എ​സ്, വൈ​ക്കം ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ, വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​ജി, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി സ​ല​ഞ്ച​രാജ്, ചെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. സ​ണ്ണി, ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു, വൈ​ക്കം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ സോ​ണി സ​ണ്ണി, റെ​ജി​മോ​ൾ പ്ര​ദീ​പ്, വി​വി​ധ രാ‌​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

Kottayam

ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​ ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി

ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം ജി​ല്ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍അം​ഗ​ങ്ങ​ള്‍​ക്ക് സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തെ ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍​മു​ട​ങ്ങി.

ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളാ​യ ധാ​രാ​ളം പേ​ര്‍ പ​രാ​തി​യു​മാ​യി കോ​ട്ട​യ​ത്ത് ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍​നേ​രി​ട്ടെ​ത്തി വി​വ​രം ആ​രാ​ഞ്ഞ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം പെ​ന്‍​ഷ​ന്‍ സോ​ഫ്റ്റ് വെ​യ​റി​ല്‍ (സേ​വ​ന) ആ​ധാ​ര്‍ ഒ​ത​ന്‍റി​ക്കേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് മാ​ത്ര​മേ സെ​പ്റ്റം​ബ​റി​ലെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ളു​വെ​ന്നാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം മു​ന്‍​കൂ​ര്‍ അ​റി​യി​ച്ചി​ല്ലെ​ന്നാ​ണ് പെ​ന്‍​ഷ​ന്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍ ആ​ധാ​ര്‍ പ​ക​ര്‍​പ്പ് ഹാ​ജ​രാ​ക്കി ആ​ധാ​ര്‍ ഓ​ത​ന്‍റി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ തു​ട​ര്‍​ന്ന് പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന ജി​ല്ലാ എ​ക്‌​സി​കു​ട്ടീ​വ് ഓ​ഫീ​സ​റു​ടെ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.
ആ​ധാ​ര്‍ ഒ​ത​ന്‍റി​ഫി​ക്കേ​ഷ​ന് പെ​ന്‍​ഷ​ന്‍​കാ​ര്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നി​ല്ലെ​ന്നും യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ മു​ഖാ​ന്തി​ര​മോ ത​പാ​ലി​ലൂ​ടെ​യോ ഏ​റ്റ​വും പു​തി​യ ആ​ധാ​ര്‍ കാ​ര്‍​ഡ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ അ​റി​യി​ല്‍​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

പരാതിയുമായി ക്ഷേമനിധി അംഗങ്ങൾ

ക്ഷേ​​മ​നി​ധി അം​ഗ​ങ്ങ​ള്‍ പ​രാ​തി​യു​മാ​യി ഓ​ഫീ​സി​ല്‍ ചെ​ന്ന​പ്പോ​ള്‍ മാ​ത്ര​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു നോ​ട്ടീ​സ് അ​ധി​കൃ​ത​ര്‍ കാ​ണി​ച്ച​ത്. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ല്‍ സെ​പ്റ്റം​ബ​റി​ലെ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​തി​ന് ത​ട​സം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു. ഈ ​വി​ഷ​യം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചാ​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.


സാ​ലി​മ്മ മു​ക്കാ​ട​ന്‍,
ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന​ര്‍

ഉ​ദ്യോഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം

ജി​ല്ലാ ക്ഷേ​മ​നി​ധി ഓ​ഫീ​സി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വൃ‍​ത്തി മൂ​ല​മാ​ണ് പാ​വ​പ്പെ​ട്ട ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്ക് സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തെ ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍​മു​ട​ങ്ങി​യ​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. പെ​ന്‍​ഷ​ന്‍ നി​ഷേ​ധി​ച്ചാ​ല്‍ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കും.
സ​ണ്ണി തോ​മ​സ്, ആ​ര്‍​ജെ​ഡി
കോ​ട്ട​യം, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ്

 

Kottayam

റ​വ​ന്യു ട​വ​റി​ലെ അഗ്നിശമന സം​വി​ധാ​നം ത​ക​ര്‍​ച്ച​യി​ല്‍

ച​ങ്ങ​നാ​ശേ​രി: വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ തീ​പി​ടി​ത്ത​ത്തി​ല്‍ വ​ന്‍​കി​ട കെ​ട്ടി​ട​ങ്ങ​ള്‍​വ​രെ ക​ത്തി​യ​മ​രു​മ്പോ​ള്‍ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മെ​ന്നു വി​ശേ​ഷി​പ്പിക്ക​പ്പെ​ടു​ന്ന റ​വ​ന്യു ട​വ​റി​ല്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു സം​വി​ധാ​നം ത​ക​ര്‍​ച്ച​യി​ൽ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പൈ​പ്പു​ക​ളും മ​റ്റു​കാ​ര്യ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. ഒ​രു തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ല്‍ എ​ല്ലാം വെ​ന്തെ​രി​യു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​രു​മ്പോ​ഴും അ​ങ്ങ​നെ​യാ​ന്നും സം​ഭ​വി​ക്കാ​തി​രി​ക്ക​ട്ടെ​യെ​ന്ന് ന​മു​ക്ക് പ്രാ​ര്‍​ഥി​ക്കാം.

സം​സ്ഥാ​ന ഹൗ​സിം​ഗ് ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ല്‍ ര​ണ്ടാ​യി​ര​ത്തി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ട്ട​താ​ണ് ആ​റു​നി​ല​യു​ള്ള റ​വ​ന്യു ട​വ​ർ. താ​ലൂ​ക്ക് ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്, വ്യ​വ​സാ​യ​വ​കു​പ്പ്, സ​പ്ലൈ ഓ​ഫീ​സ്, എം​പ്ലോ​യി​മെ​ന്‍റ്എ​ക്‌​സ്‌​ചേ​ഞ്ച്, ഭ​ക്ഷ​സു​ര​ക്ഷാ ഓ​ഫീ​സ് തു​ട​ങ്ങി ഇ​രു​പ​ത്ത​ഞ്ചോ​ളം സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും അ​ഭി​ഭാ​ഷ​ക​രു​ടെ അ​റു​പ​തോ​ളം ഓ​ഫീ​സു​ക​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും തു​ട​ങ്ങി നൂ​റി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​ട​വ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം അ​ഞ്ഞൂ​റി​ലേ​റെ​പ്പേ​ര്‍ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ദി​നം​പ്ര​തി ആ​യി​ര​ത്തി​ലേ​റെ​യാ​ളു​ക​ൾ ട​വ​റി​ല്‍ വ​ന്നു​പോ​കു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ട​വ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ട​വ​റി​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ല്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ലി​ഫ്റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം​പോ​ലും നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍
പ​റ​യു​ന്ന​തി​ങ്ങ​നെ

കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്‌​ക്യു സം​വി​ധാ​നം ന​വീ​ക​രി​ച്ച് ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന.
എ​ന്നാ​ല്‍ റ​വ​ന്യു ട​വ​റി​ല്‍ ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ല. തീ​പി​ടി​ത്തം​പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ല്‍ പു​റ​ത്തു​നി​ന്നും ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ളി​ല്‍ വെ​ള്ളം എ​ത്തി​ച്ച് തീ​യ​ണ​യ്ക്കാ​നേ സാ​ധി​ക്കു.

സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും
നി​യ​മം ര​ണ്ടു​വി​ധ​ത്തി​ലോ ‍?

ഒ​രു കെ​ട്ടി​ടം നി​ര്‍​മി​ച്ചാ​ല്‍ അ​തി​ന് ഫ​യ​ര്‍ ആ​ൻ​ഡ് സേ​ഫ്റ്റി ഉ​ള്‍​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ല്‍ മാ​ത്ര​മേ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് ല​ഭി​ക്കൂ. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​തൊ​ന്നും വേ​ണ്ടേ. അ​ത്യാ​ഹി​ത​ങ്ങ​ള്‍ സം​ഭ​വി​ച്ചാ​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ആ​ളു​ക​ള്‍​ക്ക് അ​പാ​യം സം​ഭ​വി​ച്ചോ​ട്ടേ എ​ന്നാ​ണോ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ മാ​ത്രം നി​യ​മം പാ​ലി​ച്ചാ​ല്‍ മ​തി​യോ.

കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം നേ​രി​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ല

റ​വ​ന്യു ട​വ​റി​ലെ ശോ​ച്യാ​വ​സ്ഥ​ക്കെ​തി​രേ ച​ങ്ങ​നാ​ശേ​രി മു​നി​സി​ഫ് കോ​ട​തി വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​യി​ട്ടും ഹൗ​സിം​ഗ് ബോ​ര്‍​ഡ് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. ഒ​രു ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ മാ​ത്രം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ട​വ​റി​ല്‍ സു​ര​ക്ഷ ക​ര്‍​ക്ക​ശ​മാ​ക്ക​ണം. വി​നു ജോ​ബ് എം​എ​ല്‍​എ​വ​ഴി വി​ഷ​യം വ​കു​പ്പ് മ​ന്ത്രി​യെ ധ​രി​പ്പി​ക്കും.

സോ​ണി കു​ട്ടം​പേ​രൂ​ര്‍
പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍

റ​വ​ന്യു ട​വ​റി​ല്‍​സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണം
റ​വ​ന്യു ട​വ​റി​ല്‍ ഫ​യ​ര്‍ ആ​ൻ​ഡ് സേ​ഫ്റ്റി ഉ​ൾ​പ്പ​ടെ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്ക​ണം. ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ക്കാ​ര്യം ചെ​യ്‌​തേ മ​തി​യാ​കു.

ആ​ര്‍​ട്ടി​സ്റ്റ് ദാ​സ്
റ​വ​ന്യു ട​വ​റി​ലെ സ്ഥാ​പ​ന ഉ​ട​മ

 

 

Kottayam

പേ​വി​ഷ​ബാ​ധ സം​ശ​യ​ത്തി​ൽ കൂ​ട്ടി​ല​ട​ച്ച തെ​രു​വു​നാ​യ ച​ത്തു

ക​റു​ക​ച്ചാ​ൽ: പേ​വി​ഷ​ബാ​ധ സം​ശ​യ​ത്തി​ൽ പി​ടി​കൂ​ടി കൂ​ട്ടി​ല​ട​ച്ച തെ​രു​വു​നാ​യ ച​ത്തു. നെ​ടും​കു​ന്നം നെ​രി​യാ​നി​പൊ​യ്ക തൊ​ട്ടി​ക്ക​ൽ ഭാ​ഗ​ത്ത് കൂ​ട്ടി​ല​ട​ച്ചി​രു​ന്ന നാ​യ​യ്ക്ക് തീ​റ്റ ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത​ര മു​ത​ൽ അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം ക​റു​ക​ച്ചാ​ൽ, നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ട​ർ​ത്തി ഓ​ടി ന​ട​ന്ന നാ​യ മൂ​ന്ന് പ​ശു​ക്ക​ളെ​യും മ​റ്റു നി​ര​വ​ധി നാ​യ​ക​ളെ​യും ക​ടി​ച്ചി​രു​ന്നു. ഉ​ച്ച​യ്ക്ക് 1.45-ഓ​ടെ നാ​ട്ടു​കാ​രും വി​ദ​ഗ്ധ​രും ചേ​ർ​ന്നാ​ണ് നാ​യ​യെ വ​ല​യി​ട്ട് പി​ടി​ച്ച​ത്. പേ ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന നാ​യ​യെ ഇ​വി​ടെ ത​ന്നെ പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു നാ​യ​യ്ക്ക് 95 ശ​ത​മാ​ന​ത്തോ​ളം പേ ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണം ഉ​ള്ള​താ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​യ​യു​ടെ ജ​ഡം മ​റ​വു ചെ​യ്തു.

Kottayam

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​റ​സ്റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

ച​ങ്ങ​നാ​ശേ​രി: വോ​ട്ട​ര്‍ പ​ട്ടി​ക ക്ര​മ​ക്കേ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത ഡ​ല്‍​ഹി പൊ​ലി​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് സം​യു​ക്ത മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി. വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ. സ​ജാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ് ര​ഘു​റാം, ഡോ. ​അ​ജീ​സ് ബെ​ന്‍ മാ​ത്യൂ​സ്, പി.​എ​ച്ച്. നാ​സ​ർ, പി.​എ​ന്‍ നൗ​ഷാ​ദ്, ജോ​മി ജോ​സ​ഫ്, തോ​മ​സ് അ​ക്ക​ര, ബാ​ബു കോ​യി​പ്പു​റം, സി​യാ​ദ് അ​ബ്ദു​റ​ഹ്മാ​ൻ, കെ.​എം. നെ​ജി​യ, ആ​ര്യ​മോ​ള്‍ എ​സ്.​എ​ച്ച്., ജ​സ്റ്റി​ന്‍ ബ്രൂ​സ്, പി.​എ​ൻ. അ​മീ​ര്‍, പി.​എ​ച്ച്. അ​ഷ​റ​ഫ്, പി.​എ. അ​ബ്ദു​ൾ സ​ലാം, സി​ബി അ​റ​ക്ക​ത്ത​റ, മ​ധു​ര സ​ലീം, സു​രേ​ഷ് ഫാ​ത്തി​മാ​പു​രം, അം​ബി​ക വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Ernakulam

ക​ള​മ​ശേ​രി കൂ​ട്ട​മാ​ന​ഭം​ഗം: ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​ത് ശ​ര​ണ്യ

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യെ ഏ​റ്റ​വും ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത് ര​ണ്ടാം പ്ര​തി ശ​ര​ണ്യ​യെ​ന്ന് ഇ​ര​യാ​യ യു​വ​തി പൊ​ലി​സി​ന് മൊ​ഴി​ന​ല്‍​കി. ഒ​രു സ്ത്രീ ​കൂ​ടെ​യു​ണ്ടെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ലോ​ഡ്ജി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​വ​ര്‍​ത​ന്നെ​യാ​ണ് ഏ​റ്റ​വും ക്രൂ​ര​മാ​യ ലൈം​ഗി​കോ​പ​ദ്ര​വ​മേ​ല്‍​പ്പി​ച്ച​തെ​ന്ന് യു​വ​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു പ​റ​ഞ്ഞു.

അ​തേ​സ​മ​യം ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി ശ​ര​ണ്യ പൊ​ലി​സി​ന് ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. താ​ന്‍ വി​വാ​ഹി​ത​യ​ല്ലെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ പ്ര​തി പി​ന്നീ​ട് ത​നി​ക്ക് കു​ടും​ബം ഉ​ള്ള​താ​യി വെ​ളി​പ്പെ​ടു​ത്തി. ഇ​തോ​ടെ ഇ​വ​ര്‍ സ​മാ​ന​രീ​തി​യി​ല്‍ ഇ​ര​യാ​ക്ക​പ്പെ​ട്ട് സം​ഘ​ത്തി​ല്‍ പെ​ട്ടു​പോ​യ​താ​ണോ​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പൊ​ലി​സ്. ഈ ​കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ ശേ​ഷം ഒ​പ്പം നി​ല്‍​ക്കാ​ന്‍ പ്ര​തി​ക​ള്‍ യു​വ​തി​ക്ക് വാ​ഗ്ദാ​നം ചെ​യ്ത​ത് വ​ന്‍ സ​ഹാ​യ​ങ്ങ​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ പൊ​ലി​സ് ക​ണ്ടെ​ത്തി. സാ​മ്പ​ത്തി​ക സ​ഹാ​യം അ​ട​ക്ക വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് വി​വ​രം. എ​ന്നാ​ല്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വ​തി ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക്രൂ​ര​മാ​യ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​യു​ന്ന യു​വ​തി​യി​ല്‍ നി​ന്നും പൊ​ലി​സ് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ശ്രീ​രാ​ജ്, ജി​ത്ത് മാ​ര്‍​ട്ടി​ന്‍, ശ​ര​ണ്യ, സ​ഞ്ജു എ​ന്നീ നാ​ലു പ്ര​തി​ക​ളെ​യും അ​തി​ജീ​വി​ത തി​രി​ച്ച​റി​ഞ്ഞു.

മ​റ്റ് ര​ണ്ട് പേ​രു​ക​ള്‍​കൂ​ടി യു​വ​തി പൊ​ലി​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട് വ​രു​ന്ന​താ​യി പൊ​ലി​സ് പ​റ​ഞ്ഞു.

അ​തി​നി​ടെ കേ​സി​ലെ ഒ​ന്നാം പ്ര​തി ശ്രീ​രാ​ജി​ന്‍റെ ഭാ​ര്യ​യും സ​ഹോ​ദ​രി​യും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വ​തി​യെ കാ​ണാ​ന്‍ എ​ത്തി​യി​രു​ന്ന​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ പൊ​ലി​സി​നെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ന്നു പോ​യ​വ​രെ​ക്കു​റി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യു​ടെ യ​ഥാ​ര്‍​ഥ ബ​ന്ധു​ക്ക​ളാ​ണോ എ​ത്തി​യ​തെ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

പ്ര​തി​ക​ള്‍​ക്ക് ല​ഹ​രി ല​ഭി​ച്ചി​രു​ന്ന​ത് എ​വി​ടെ നി​ന്നാ​ണെ​ന്നും പ്ര​തി​ക​ള്‍ ഇ​ര​യോ​ട് വാ​ഗ്ദാ​നം ചെ​യ്ത ഉ​ന്ന​ത ബ​ന്ധ​ങ്ങ​ള്‍ ഏ​തൊ​ക്കെ​യെ​ന്ന കാ​ര്യ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

ഒ​ന്നാം പ്ര​തി ശ്രീ​രാ​ജ് ആ​ണ് സ്പാ​യു​ടെ മേ​ല്‍​നോ​ടം വ​ഹി​ച്ചി​രു​ന്ന​ത്. അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക​ട​ക്കം സ്ത്രീ​ക​ളെ പാ​ക​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

പ്ര​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ നി​ര​വ​ധി സ്പാ ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇ​വി​ട​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കും. കൂ​ടു​ത​ല്‍ പേ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ഇ​ര​യാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലി​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഒ​ന്നാം പ്ര​തി​യും സ്പാ ​ന​ട​ത്തി​പ്പു​കാ​ര​നു​മാ​യ ആ​ല​പ്പു​ഴ കാ​ര്‍​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി ശ്രീ​രാ​ജ്, നാ​ലാം പ്ര​തി തൃ​ക്കാ​ക്ക​ര തേ​വ​ക്ക​ല്‍ സ്വ​ദേ​ശി ജി​ത്ത് മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രെ സം​ഭ​വം ന​ട​ന്ന വ​ട്ടേ​ക്കു​ന്ന​ത്തെ ലോ​ഡ്ജി​ലും കൂ​നം​തൈ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​ലൈ​റ്റ് സ്പാ​യി​ലു​മെ​ത്തി​ച്ച് പൊ​ലി​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി പൊ​ലി​സ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ലോ​ഡ്ജി​ലെ സി​സി​ടി​വി​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലി​സി​ന് ല​ഭ്യ​മാ​യി​ട്ടി​ല്ല. ഹാ​ര്‍​ഡ് ഡി​സ്‌​ക് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ സ്പാ ​പൊ​ലി​സ് അ​ട​ച്ചു​പൂ​ട്ടി.

Ernakulam

താ​ര​ക​ങ്ങ​ൾ പ​റ​ന്നി​റ​ങ്ങി: ത​രം​ഗ​മാ​യി സ​ർ​ഗ​ധ്വ​നി

തൊ​ടു​പു​ഴ: ക​ലാ​കു​സു​മ​ങ്ങ​ൾ വ​ർ​ണ​ങ്ങ​ൾ വി​രി​യി​ച്ച സ​ർ​ഗ​ധ്വ​നി-2026 ഭാ​വ​മ​ധു​ര​വും വി​സ്മ​യം ജ​നി​പ്പി​ക്കു​ന്ന​തു​മാ​യി. ക​ല​യു​ടെ വ​സ​ന്തം വി​രി​യി​ച്ച് സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​ര​ങ്ങു​ണ​ർ​ന്നു. സ​ർ​ഗ​ധ്വ​നി -2026 എ​ന്ന പേ​രി​ൽ പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ അ​സ്ഹ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു വ​രു​ന്ന സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ 79 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി 5,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ലെ നൈ​സ​ർ​ഗി​ക​മാ​യ ക​ലാ​വാ​സ​ന​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ങ്കേ​തി​ക​വി​ദ്യ​യും ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രാ​നും അ​വ​രു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​കെഎ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ക​രീ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ കെ.​എം.​മൂ​സ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നൗ​ഷാ​ദ് കാ​സിം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​രു​ണ്‍ ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മാ​റ്റു കൂ​ട്ടാ​ൻ റി​ഥ​മി​ക് ഫ്യൂ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. നാ​ളെ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സി​നി​മാ​താ​രം ഗി​ന്ന​സ് പ​ക്രു മു​ഖ്യാ​തി​ഥി​യാ​കും.

വേ​ദി​യി​ൽ നി​റ​ഞ്ഞ​ത് മ​ല​യാ​ള​ത്ത​നി​മ

തൊ​ടു​പു​ഴ: അ​ൽ അ​സ്ഹ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ര​ങ്ങേ​റി​യ ക​ലോ​ത്സ​വം പ്ര​തി​ഭ​ക​ളു​ടെ സ​ർ​ഗ വ​സ​ന്തം കൊ​ണ്ടു മാ​ത്ര​മ​ല്ല വേ​ദി​ക​ളു​ടെ പേ​രു കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. എ​ല്ലാ വേ​ദി​ക​ൾ​ക്കും ന​ൽ​കി​യി​രി​ക്കു​ന്ന​ത് മ​ല​യാ​ളി​ത​നി​മ​യു​ള്ള പേ​രു​ക​ളാ​ണ്. ക​ലാ​ര​വം, മി​ഴി​വ്, താ​ര​കം, ഉ​ഷ​സ്, തേ​ജ​സ്, ത​രം​ഗം, ഉ​ണ​ർ​വ്, വ​സ​ന്തം, സ​പ്ത​സ്വ​രം, തി​ല​കം, മോ​ഹ​നം, ഉ​ല്ലാ​സം, ചി​ല​ന്പ്, ച​മ​യം, വി​സ്മ​യം, ശോ​ഭ​നം എ​ന്നി​ങ്ങ​നെ പു​തു​മ​യാ​ർ​ന്ന പേ​രു​ക​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. താ​ളാ​ത്മ​ക​മാ​യ ചു​വ​ടു​ക​ളാ​ൽ ആ​സ്വാ​ദ​ക മ​ന​സി​നെ തൊ​ട്ടു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു നൃ​ത്ത​വേ​ദി. ശ്രു​ത, ല​യ മാ​ധു​ര്യം പ​ക​ർ​ന്ന സം​ഗീ​ത വേ​ദി​ക​ളും പു​തു​മ​യാ​ർ​ന്ന അ​വ​ത​ര​ണ​വും വ്യ​ത്യ​സ്ത​ത​യും വ​ഴി കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്ന മൈം, ​മോ​ണോ ആ​ക്ട് എ​ന്നി​വ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യ​പ്പോ​ൾ തി​രു​വാ​തി​ര​ക​ളി​യും മാ​പ്പി​ള​പ്പാ​ട്ടും ക​ലാ വൈ​ഭ​വം വി​ളി​ച്ചോ​തു​ന്ന​താ​യി. എ​ന്നാ​ൽ വി​ഷ​യ ദാ​രി​ദ്യ്രം, പു​തു​മ​യി​ല്ലാ​ത്ത അ​വ​ത​ര​ണം , ധാ​രാ​വാ​ഹി​ത്വം ഇ​ല്ലാ​യ്മ എ​ന്നി​വ മൂ​ലം പ്ര​സം​ഗ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷി​ച്ച് ശ​ക്തി​യും മൂ​ർ​ച്ച​യും ഇ​ല്ലാ​തെ പോ​യി.

നൃ​ത്ത​വേ​ദി​യി​ൽ ക്രി​സ്ലി​ൻ ഒ​ന്നാ​മ​ത്

തൊ​ടു​പു​ഴ: ഭാ​വ​വും മു​ദ്ര​ക​ളും ചു​വ​ടു​ക​ളും ഇ​ഴ​ചേ​ർ​ന്ന മി​ക​വു​റ്റ പ്ര​ക​ട​ന​ത്തി​ലൂ​ടെ സ​ർ​ഗ​ധ്വ​നി 2026-ന്‍റെ നൃ​ത്ത​വേ​ദി​യി​ൽ വീ​ണ്ടും ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി ക്രി​സ്ലി​ൻ സ​ജി. സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ലെ ഭാ​ര​ത​നാ​ട്യം കാ​റ്റ​ഗ​റി 4 പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി ക്രി​സ്ലി​ൻ ജേ​താ​വാ​യ​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് ക്രി​സ്ലി​ൻ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ഭ​ര​ത​നാ​ട്യ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത്. നാ​ട്യ​ശാ​ല സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ൽ ഗു​രു സൂ​ര​ജ് സി. ​നാ​യ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ക്രി​സ്ലി​ൻ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന​ത്.

Ernakulam

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ എ​ഐ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത് മ​ഹ​ത്ത​രം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

മൂ​വാ​റ്റു​പു​ഴ : കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന ആ​ശ​യം വ​ള​രെ മ​ഹ​ത്ത​ര​മാ​ണെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. നി​ര്‍​മ​ല കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച നി​ര്‍​മ​ല ഹൊ​റൈ​സ​ണ്‍​സ് 2026 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച എ​ഐ കൃ​ഷി 360 എ​ന്ന പു​തി​യ സാ​മൂ​ഹി​ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. ക​ര്‍​ഷ​ക​ര്‍​ക്ക് കീ​ട​നി​യ​ന്ത്ര​ണം, വി​ള പ​രി​പാ​ല​നം, കാ​ലാ​വ​സ്ഥ പ്ര​വ​ച​നം എ​ന്നി​വ​യി​ല്‍ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന് നി​ര്‍​മ​ല പേ​സ് എ​ന്ന പ​ദ്ധ​തി​ക്കും കോ​ള​ജ് തു​ട​ക്ക​മി​ട്ടു.

1,06,000 സോ​ഡാ കു​പ്പി​ക​ളു​ടെ അ​ട​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ല​യ​ണ​ല്‍ മെ​സി, നെ​യ്മ​ര്‍, റൊ​ണാ​ള്‍​ഡോ എ​ന്നി​വ​രു​ടെ ഭീ​മ​ന്‍ മ്യൂ​റ​ല്‍ ചി​ത്ര​ങ്ങ​ള്‍ നി​ർ​മി​ച്ച് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സ്, ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സ്, ടാ​ല​ന്‍റ് റി​ക്കാ​ര്‍​ഡ്‌ ബു​ക്ക് എ​ന്നി​വ​യി​ല്‍ ഇ​ടം നേ​ടി​യ വേ​സ്റ്റ് ടു ​വ​ണ്ട​ര്‍ നേ​ട്ട​ത്തെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മാ​നേ​ജ​ര്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ് കു​റു​പ്പു​മ​ഠം, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ്, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​നി​ബു തോം​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Ernakulam

പി​റ​വം വ​ലി​യ പ​ള്ളി​യി​ൽ ക​ല്ലി​ട്ട പെ​രു​ന്നാ​ൾ: ചാ​ലാ​ശേ​രി ത​റ​വാ​ട്ടി​ലേ​ക്ക് അ​ഞ്ചേ​കാ​ലും കോ​പ്പും സ​മ്മാ​നി​ച്ചു

പി​റ​വം: പി​റ​വം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ക​ത്തീ​ഡ്ര​ലി​ല്‍ (വ​ലി​യ പ​ള്ളി) ശി​ലാ​സ്ഥാ​പ​ന പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ചാ​ലാ​ശേ​രി ത​റ​വാ​ട്ടി​ലേ​യ്ക്ക് അ​ഞ്ചേ​കാ​ലും കോ​പ്പും ന​ല്‍​കി.​നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ദേ​വാ​ല​യം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ലം പു​രാ​ത​ന ക​ള​രി പ​ര​മ്പ​ര​യു​ടെ ഉ​ട​മ​ക​ളാ​യ ചാ​ലാ​ശേ​രി പ​ണി​ക്ക​ര്‍ മു​ഖാ​ന്ത​രം കു​ഴി​ക്കാ​ട്ടു​ന​മ്പൂ​തി​രി​യോ​ട് പ​റ​യ്ക്ക് ഒ​രു​പ​റ പ​ണം കൊ​ടു​ത്ത് വാ​ങ്ങി​യ​തെ​ന്ന് ച​രി​ത്രം പ​റ​യു​ന്നു. അ​ന്ന് മു​ത​ൽ ഉ​പ​കാ​ര​സ്മ​ര​ണ​യ്ക്കാ​യി ക​ല്ലി​ട്ട പെ​രു​ന്നാ​ള്‍ ദി​വ​സം ചാ​ലാ​ശേ​രി ത​റ​വാ​ട്ടി​ലെ മു​തി​ര്‍​ന്ന കാ​ര​ണ​വ​രെ അ​ഞ്ചേ​കാ​ലും കോ​പ്പും ന​ല്‍​കി ആ​ദ​രി​ച്ചു​വ​രു​ന്ന​ത്.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ചാ​ലാ​ശേ​രി​യി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യ വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ ജ​യ വേ​ണു​ഗോ​പാ​ൽ, മ​ക​ൾ കീ​ർ​ത്ത​ന, മ​രു​മ​ക​ൻ ശ്രേ​യ​സ് എ​ന്നി​വ​ർ​ക്ക് അ​ഞ്ചേ​കാ​ലും കോ​പ്പും സ​മ്മാ​നി​ച്ചു.

അ​ഞ്ചേ​കാ​ല്‍ ഇ​ട​ങ്ങ​ഴി അ​രി, ഏ​ത്ത​ക്കു​ല, നാ​ളി​കേ​രം, ചേ​ന, മ​ത്ത​ങ്ങ, വെ​ള്ള​രി, ഒ​രു​കെ​ട്ട് പ​പ്പ​ടം, വെ​റ്റി​ല, അ​ട​യ്ക്ക, പു​ക​യി​ല എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് അ​ഞ്ചേ​കാ​ലും കോ​പ്പും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കോ​ത​മ​ഗ​ലം പ​ള്ളി​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന എ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ്മ പെ​രു​ന്നാ​ളും ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​ഏ​ലി​യാ​സ് ചെ​റു​കാ​ട്ടേ​ൽ, മു​ൻ വി​കാ​രി ഫാ. ​സ്ക​റി​യ വ​ട്ട​ക്കാ​ട്ടി​ൽ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ.​ഏ​ലി​യാ​സ് ചെ​റു​കാ​ട്ട്, ഫാ. ​ബി​നോ​യി പ​ട്ട​കു​ന്നേ​ൽ, ഫാ. ​ബാ​ബു ഏബ്ര​ഹാം, ഫാ.​മാ​ത്യൂ​സ് വാ​ത​ക്കാ​ട്ടേ​ൽ, എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ട്ര​സ്റ്റി എം.​പി. ബാ​ബു മ​ങ്കി​ടി, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​റ്റി​യ​ംഗം ജോ​യി ലേ​ക്‌​നോ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ​യും ന​ട​ന്നു.

 

Ernakulam

ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ സൗ​രോ​ര്‍​ജ ഫെ​ന്‍​സിം​ഗ് നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം

കോ​ത​മം​ഗ​ലം: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍​കെ​വൈ​വി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന സൗ​രോ​ര്‍​ജി​ത ഹാ​ഗിം​ഗ് ഫെ​ന്‍​സിം​ഗി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ആ​വോ​ലി​ച്ചാ​ല്‍ ജം​ഗ്ഷ​നി​ല്‍ ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​രി​ധി​യി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഫെ​ന്‍​സിം​ഗ്, ട്ര​ഞ്ചിം​ഗ് തു​ട​ങ്ങി​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ 3.31 കോ​ടി​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സൗ​രോ​ര്‍​ജി​ത ഹാ​ഗിം​ഗ് ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​ത്. കോ​ത​മം​ഗ​ലം ബ്ലോ​ക്കി​ല്‍ 21 കി​ലോ​മീ​റ്റ​ര്‍ സൗ​രോ​ര്‍​ജി​ത ഹാ​ഗിം​ഗ് ഫെ​ന്‍​സിം​ഗി​നാ​യി 187.83 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

വ​ന്യ​ജീ​വി ശ​ല്യം നേ​രി​ടു​ന്ന വ​നാ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. പെ​രി​യാ​ര്‍ ക​ട​ന്നെ​ത്തു​ന്ന ആ​ന​ക​ളു​ടെ സ​ഞ്ചാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി നി​രീ​ക്ഷ​ണ ബോ​ട്ട് എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ക്കു​മെ​ന്നും അ​റി​യി​ച്ചു. സൗ​ര​വേ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ശ​ക്ത​മാ​ക്കു​ന്ന​തി​ലൂ​ടെ മ​നു​ഷ്യ​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

കോ​ത​മം​ഗ​ലം ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ പ​രി​ധി​യി​ല്‍ കൈ​ത​ക്ക​ണ്ടം മു​ത​ല്‍ ആ​വോ​ലി​ച്ചാ​ല്‍ വ​രെ 15 കി​ലോ​മീ​റ്റ​ര്‍ ഫെ​ന്‍​സിം​ഗി​ന് 132.44 ല​ക്ഷം രൂ​പ​യും ഇ​ഞ്ച​ത്തൊ​ട്ടി തൂ​ക്കു​പാ​ലം മു​ത​ല്‍ ജി​ല്ലാ കൃ​ഷി​ത്തോ​ട്ടം, നേ​ര്യ​മം​ഗ​ലം വ​രെ 3.5 കി​ലോ​മീ​റ്റ​ര്‍ ഫെ​ന്‍​സി​ങ്ങി​ന് 34.28 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​ര്‍ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ പ​രി​ധി​യി​ല്‍ ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ന​ഗ​രം​പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​ണി​യം​പാ​റ മു​ത​ല്‍ ചെ​മ്പ​ന്‍​കു​ഴി വ​രെ 2.5 കി​ലോ​മീ​റ്റ​ര്‍ ഫെ​ന്‍​സിം​ഗി​ന് 21.11 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.

ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ ഓ​ഫീ​സ​ര്‍ സ​ഞ്ജു സൂ​സ​ന്‍ മാ​ത്യു, കോ​ത​മം​ഗ​ലം ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. സൂ​ര​ജ് ബെ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജോ​യ് പി.​ജോ​സ​ഫ്, ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സൗ​മ്യ ശ​ശി, ജോ​മി തെ​ക്കേ​ക്ക​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മ​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റാ​ണി​ക്കു​ട്ടി ജോ​ര്‍​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യ​ങ്ക ടോ​മി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ഷി കു​ര്യാ​ക്കോ​സ്, ബൈ​ജു മ​ത്താ​യി, വി​ല്‍​സ​ണ്‍ മാ​ത്യു, മോ​ളി പീ​റ്റ​ര്‍, എ.​ടി. പൗ​ലോ​സ്, എ.​സി. രാ​ജ​ശേ​ഖ​ര​ന്‍, എ​ന്‍.​സി. ചെ​റി​യാ​ന്‍, കെ.​എം. അ​ലി​യാ​ര്‍, ഏ​ബ്ര​ഹാം ഇ​ള​യി​ട​ത്ത്,കെ.​എ. സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Ernakulam

ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ

ക​ല്ലൂ​ർ​ക്കാ​ട്: ക​ല്ലൂ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് 439 പോ​യി​ന്‍റ് നേ​ടി ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 220.5 പോ​യി​ന്‍റു​മാ​യി ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും 210 പോ​യി​ന്‍റു​മാ​യി ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​ത എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. സ്റ്റാ​ൻ​ലി കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലൂ​ർ​ക്കാ​ട് എ​സ്എ​ച്ച്ഒ ബാ​സി​ത് ഇ​ബ്രാ​ഹിം, മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​ളി, ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റീ​ഷ് ജോ​സ്, എ​ഇ​ഒ കെ.​എം. രാ​ജേ​ഷ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു, പ്ര​ധാ​നാ​ധ്യാ​പി​ക സി​നോ​ബി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Ernakulam

വീ​ട്ടൂ​ര്‍ എ​ബ​നേ​സ​ര്‍ എ​ച്ച്എ​സ്എ​സി​ന് ഓ​വ​റോ​ള്‍ കി​രീ​ടം

മൂ​വാ​റ്റു​പു​ഴ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കാ​യി​ക മേ​ള സ​മാ​പി​ച്ചു. ഗ​വ. മോ​ഡ​ല്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ൺ ഷ​ഹ​ന മാ​ഹി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി​നു ആ​ന്‍റ​ണി മ​ടേ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​വ​റോ​ള്‍ കി​രീ​ടം വീ​ട്ടൂ​ര്‍ എ​ബ​നേ​സ​ര്‍ എ​ച്ച്എ​സ്എ​സ് ക​ര​സ്ഥ​മാ​ക്കി. മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സാ​ണ് സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പ്. കാ​വു​ങ്ക​ര ത​ര്‍​ബി​യ​ത്ത് ട്ര​സ്റ്റ് വി​എ​ച്ച്എ​സ്എ​സാ​ണ് മൂ​ന്നാ​മ​ത്. വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കും വി​ജ​യി​ക​ളാ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും ച​ട​ങ്ങി​ല്‍ ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫിസ​ര്‍ പി.​എ​ന്‍. സ​ജി​മോ​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക ഷ​മീ​ന ബീ​ഗം, സ​ബ് ഡി​സ്ട്രി​ക്ട് സ്‌​പോ​ര്‍​ട്‌​സ് ആ​ൻ​ഡ് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​പി. അ​സീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Ernakulam

ഇ​ല​ഞ്ഞി ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ന് സം​സ്ഥാ​ന മേ​ള​യി​ൽ മി​ക​ച്ച നേ​ട്ടം

ഇ​ല​ഞ്ഞി: ഷൊ​ർ​ണൂ​രി​ൽ ന​ട​ന്ന ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ എ​ട്ടാ​മ​ത് സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക​മേ​ള​യി​ൽ ഇ​ല​ഞ്ഞി ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ന് നാ​ലാം സ്ഥാ​നം.

13 ഇ​ന​ങ്ങ​ളി​ൽ സ്കൂ​ളി​ലെ 16 കു​ട്ടി​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടി. സ്കൂ​ളി​ൽ വ​ച്ചു ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ മാ​ജി സ​ന്തോ​ഷ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യം കൈ​വ​രി​ച്ച മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ൻ​സി ജോ​ജി, ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി.​ജോ​സ​ഫ്, വാ​ർ​ഡ് അം​ഗം എ​ൽ​സി ടോ​മി, സ്കൂ​ൾ സൂ​പ്ര​ണ്ട് പി.​എ​സ്. വെ​ങ്കി​ടേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, അ​ധ്യാ​പ​ക​രാ​യ അ​നി​ൽ​കു​മാ​ർ, ദി​നേ​ഷ്‌​കു​മാ​ർ, പി.​എ. പ്ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Ernakulam

വി​ശ്വ​ജ്യോ​തി കോ​ള​ജി​ന് ഒ​ന്നാം സ്ഥാ​നം

മൂ​വാ​റ്റു​പു​ഴ: എ​എ​സ്എം​ഇ കേ​ര​ള സെ​ക്ഷ​ന്‍ തൃ​ശൂ​ര്‍ ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല സാ​ങ്കേ​തി​ക സിം​മ്പോ​സി​യ​ത്തി​ല്‍ (സി​നേ​ര്‍​ജി​യ-2026) വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളാ​യ എം. ​കാ​ര്‍​ത്തി​ക്, എം.​എം. അ​ന​ന്ത​പ​ദ്മ​നാ​ഭ​ന്‍, അ​ല​ക്‌​സി ജോ​സ്, ജു​വെ​ല്‍ കെ. ​ജോ​സ്, ജ​യ​ശ​ങ്ക​ര്‍ ബി​നു എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ടീ​മാ​ണ് ലൈ​ന്‍ എ​ക്‌​സ് മ​ത്സ​ര​ത്തി​ല്‍ നേ​ട്ടം കൈ​വ​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Ernakulam

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ നീ​ക്കി

കാ​ക്ക​നാ​ട് : ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ നീ​ക്കം​ചെ​യ്തു. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി ആ​രം​ഭി​ച്ച പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ കാ​ക്ക​നാ​ട്, സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡ്, സി​വി​ൽ ലൈ​ൻ, ഐ​എം​ജി ജം​ഗ്ഷ​ൻ, മാ​വേ​ലി​പു​രം, എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 118 ത​ട്ടു​ക​ട​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​ത​ട​ക്കം നി​ര​വ​ധി കൊ​ടി​മ​ര​ങ്ങ​ളും പ​ര​സ്യ​ബോ​ർ​ഡു​ക​ളും ന​ഗ​ര​സ​ഭാ സ്ക്വാ​ഡ് പൊ​ളി​ച്ചു​മാ​റ്റി.

ന​ഗ​ര​സ​ഭ​യു​ടെ താ​ത്കാ​ലി​ക ലൈ​സ​ൻ​സു​ള്ള ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​ട​രാ​ൻ അ​നു​വ​ദി​ച്ച​ത്. ല​ഹ​രി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്നു​വെ​ന്ന് പ​രാ​തി​യു​ള്ള​തും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഒ​ഴി​വാ​കാ​തി​രു​ന്ന​തു​മാ​യ ക​ട​ക​ൾ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. ക​ട​യു​ട​മ​ക​ൾ​ക്കും അ​ന​ധി​കൃ​ത​മാ​യി കൊ​ടി​മ​ര​ങ്ങ​ളും ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് ന​ൽ​കി.

ആ​റ് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മൂ​ന്നാം​ത​വ​ണ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന​ധി​കൃ​ത വഴിയോരക്ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ ന​ഗ​ര​സ​ഭ പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ളും നീ​ക്കം​ചെ​യ്യ​ലും തു​ട​രും.

Ernakulam

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് സ്വീ​ക​ര​ണം 30ന്

മ​ര​ട്: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ജ​ന്മ​നാ​ടി​ൽ ആ​ഘോ​ഷ​മാ​യി സ്വീ​ക​ര​ണം ന​ൽ​കു​ന്നു. മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ​യും ജ​ന​കീ​യ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​ര​ടി​ലും നെ​ട്ടൂ​രി​ലു​മാ​യി 30നാ​ണ് പ​രി​പാ​ടി. ര​ണ്ടി​ട​ങ്ങ​ളി​ലെ​യും സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ സ്വീ​ക​ര​ണം മാ​ങ്കാ​യി​ൽ സ്കൂ​ൾ മൈ​താ​ന​ത്ത് 30ന് ​വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കും. മാ​ങ്കാ​യി​ൽ സ്കൂ​ളി​ന്‍റെ പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മ​ന്ത്രി​മാ​രാ​യ പി.​കെ. ബ​ഷീ​ർ, റോ​ജി എം. ​ജോ​ൺ, ഹൈ​ബി ഈ​ഡ​ൻ എം​പി. എം​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യെ മു​ഖ്യ​മ​ന്ത്രി ആ​ദ​രി​ക്കും.
മു​ഖ്യ​മ​ന്ത്രി പ​ഠി​ച്ച നെ​ട്ടൂ​ർ എ​സ്‌​വി യു​പി സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തു​ള്ള തി​രു​നെ​ട്ടൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര മൈ​താ​നി​യി​ലാ​ണ് അ​ന്നേ ദി​വ​സം ത​ന്നെ നെ​ട്ടൂ​രി​ലെ ജ​ന​കീ​യ സ​മി​തി​യു​ടെ സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ര​ടി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന നേ​താ​ക്ക​ളെ കൂ​ടാ​തെ മ​റ്റു പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. ഇ​രു വേ​ദി​ക​ളി​ലും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

Ernakulam

തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​ത​യി​ൽ ഏ​ക​ദി​ന ശി​ൽപ​ശാ​ല ന​ട​ത്തി

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​ത കോ​ള​ജി​ൽ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മെ​ഷീ​ൻ ലേ​ണിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ശി​ൽപ​ശാ​ല ന​ട​ത്തി. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രേ​യും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളേ​യും ഗ​വേ​ഷ​ക​രേ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഗ​വേ​ഷ​ണ ശി​ല്പ​ശാ​ല​യി​ൽ അ​റു​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൗ​മ്യ തോ​മ​സ്, റി​സോ​ഴ്സ് പേ​ഴ്സ​ൺ ഡോ. ​നി​മി​ത അ​ബു ബ​ക്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡീ​ൻ ഡോ. ​ജോ​ൺ ടി. ​ഏ​ബ്ര​ഹാം, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​ഷാ ബെ​ന്നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Ernakulam

തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഒ​പി ടി​ക്ക​റ്റ് കൗ​ണ്ട​ർ രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റ് കൗ​ണ്ട​ർ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​ത് രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ടി​ക്ക​റ്റ് കൗ​ണ്ട​റി​നു സ​മീ​പം പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ഒ​പി ടി​ക്ക​റ്റ് കൗ​ണ്ട​ർ ഒ​പി വി​ഭാ​ഗ​ത്തി​ന് മു​ന്നി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ വെ​യി​ല​ത്ത് നി​ര​യി​ൽ നി​ൽ​ക്കേ​ണ്ട സ്ഥി​തി​യാ​യ​ത്.

പു​തി​യ കൗ​ണ്ട​റി​ന് മു​ന്നി​ൽ മേ​ൽ​ക്കൂ​ര​യോ മ​റ്റ് താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളോ ഒ​ന്നും​ത​ന്നെ ഒ​രു​ക്കാ​തെ ടി​ക്ക​റ്റ് കൗ​ണ്ട​ർ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് രോ​ഗി​ക​ൾ ഒ​പി ടി​ക്ക​റ്റി​നാ​യി ക​ത്തു​ന്ന വെ​യി​ലി​ൽ ക്യൂ ​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യ​ത്. മു​ൻ​പ് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് മേ​ൽ​ക്കൂ​ര ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​ത്ത​രം ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്ന ന​ട​പ​ടി​യി​ൽ​നി​ന്ന് പി​ന്മാ​റി കൗ​ണ്ട​ർ പ​ഴ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി. ​വാ​സു​ദേ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Ernakulam

ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കൊ​ച്ചി: റീ​ജ​ണ​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​സു​നി​ൽ കെ. ​മ​ത്താ​യി​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. അ​ഡ്വ. എ​സ്.​എ.​എ​സ്. ന​വാ​സ് ഓ​ണ​റ​റി സെ​ക്ര​ട്ട​റി​യും തോ​മ​സ് ജോ​സ​ഫ് ഓ​ണ​റ​റി ട്ര​ഷ​റ​റു​മാ​ണ്. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഗി​രീ​ഷ് സോ​മ​ൻ, ഡോ. ​അ​നി​ൽ ജോ​സ​ഫ്, ഹാ​രി റാ​ഫേ​ൽ, ക്യാ​പ്റ്റ​ൻ ജോ​സ​ഫ് ആ​ല​പ്പാ​ട്ട്, മ​നോ​ഹ​ർ​പ്ര​ഭു, ക്യാ​പ്റ്റ​ൻ ര​മേ​ഷ് കൃ​ഷ്ണ, സാ​ബു​ജോ​ണി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക​ള​ക്ട​റും സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​മാ​ണ് ചെ​യ​ർ​പേ​ഴ്സ​ണും പ്ര​സി​ഡ​ന്‍റു​മാ​യി​രി​ക്കു​ക.

Ernakulam

ആ​സി​ഡ് ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വ്

ഫോ​ർ​ട്ടു​കൊ​ച്ചി: ആ​സി​ഡ് ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. 2014 സെ​പ്റ്റം​ബ​ര്‍ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫോ​ർ​ട്ടു​കൊ​ച്ചി താ​മ​ര​പ്പ​റ​മ്പി​ൽ​വ​ച്ചാ​ണ് താ​മ​ര​പ്പ​റ​മ്പി​ൽ ബോ​ണി​യെ​ന്ന (51) പ്ര​തി മു​ൻ വൈ​രാ​ഗ്യ​ത്താ​ൽ ഷെ​ഡ്നോ​വ് ആ​ന്‍റ​ണി എ​ന്ന യു​വാ​വി​നെ​തി​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ത്തി​ല്‍ യു​വാ​വി​ന്‍റെ ഇ​ട​തു​ക​ണ്ണി​ന് പൂ​ർ​ണ​മാ​യും വ​ല​ത് ക​ണ്ണി​നു ഭാ​ഗി​ക​മാ​യും കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു.

ഫോ​ർ​ട്ടു​കൊ​ച്ചി പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്ഐ​യാ​യി​രു​ന്ന എ​സ്. രാ​ജേ​ഷ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​യാ​യ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ജ​ഡ്ജാ​യ ടി. ​മ​ധു​സൂ​ദ​ന​നാ​ണ് പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.
പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഗ​വ. പ്ലീ​ഡ​ർ ശ്രീ​ക​ല ഹാ​ജ​രാ​യി. എ​എ​സ്ഐ​മാ​രാ​യ എം.​എം ജോ​മോ​ൻ, ടി.​എ​ന്‍ അ​ജ​യ​ൻ എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Ernakulam

പെ​രി​യാ​റി​ലെ മ​ണ​ൽ​വാ​ര​ൽ: ലോ​റി​യു​ട​മയും പി​ടി​യി​ൽ

ആ​ലു​വ: പെ​രി​യാ​റി​ൽ​നി​ന്ന് മ​ണ​ൽ​വാ​രി ക​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ പ്ര​ധാ​നി​ക​ളി​ലൊ​രാ​ൾ പൊ​ലി​സ് പി​ടി​യി​ൽ. ചെ​ങ്ങ​മ​നാ​ട് തു​രു​ത്ത് ഓ​ത്തു​പ​ള്ളി​പ്പ​റ​മ്പ് റി​ഷാ​ദ് (36)നെ​യാ​ണ് ആ​ലു​വ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​ത്തി​ൻ്റെ ഡ്രൈ​വ​ർ ത​ല​യോ​ല​പ്പ​റ​മ്പ് ക​രി​പ്പാ​ട​ൻ പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ ധ​നേ​ഷ് മു​ര​ളീ​ധ​ര​ൻ (38)നെ ​ആ​ലു​വ പൊ​ലി​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് പി​ടി​യി​ലാ​യ റി​ഷാ​ദ്.

ആ​ലു​വ, നെ​ടു​മ്പാ​ശേ​രി, ചേ​രാ​ന​ല്ലൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന​മാ​യ ഏ​ഴ് കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പെ​രി​യാ​റി​ൽ​നി​ന്ന് വാ​രി​യ ശേ​ഷം ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ണ​ൽ മ​ഹി​ളാ​ല​യം പാ​ല​ത്തി​ന​ടു​ത്തു​വ​ച്ചാ​ണ് പൊ​ലി​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Ernakulam

പ​താ​ക പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ല്‍​കി

അ​ങ്ക​മാ​ലി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​ന്ത​ര്‍​ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ ഉ​യ​ര്‍​ത്താ​നു​ള്ള പ​താ​ക​യു​ടെ പ്ര​യാ​ണ​ത്തി​ന് അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ര്‍​ജ് ബ​സി​ലി​ക്ക പ​ള്ളി​യി​ല്‍ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​മി​തി സ്വീ​ക​ര​ണം ന​ല്‍​കി.

അ​ന്ത​ര്‍​ദേ​ശി​യ നേ​തൃസ​മ്മേ​ള​നം 19 മു​ത​ല്‍ 23വ​രെ ഇ​റ്റ​ലി​യി​ലെ റോ​മി​ല്‍ ന​ട​ക്കും. കാ​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി പു​തി​യ​പ്പ​റ​മ്പി​ല്‍, ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ്‌​കുട്ടി ഒ​ഴു​ക​യി​ല്‍​നി​ന്ന് പ​താ​ക ഏ​റ്റു​വാ​ങ്ങി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​സ്.​ഐ. തോ​മ​സ് ശ​ങ്കു​രി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ഫ്രാ​ന്‍​സി​സ് മൂ​ല​ന്‍, വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി മെ​മ്പ​ര്‍​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ ചെ​ന്നെ​ക്കാ​ട​ന്‍, ഡെ​ന്നി ആ​ന്‍റ​ണി, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി പൊ​ട്ട​നാ​നി, ജോ​ണ്‍​സ​ന്‍ പ​ട​യ​ട്ടി, മേ​രി റാ​ഫേ​ല്‍, സെ​ജോ ജോ​ണ്‍, ജ​യ്‌​മോ​ന്‍ തൊ​ട്ടു​പു​റം, ആ​ന്‍റ​ണി പ​ല​മ​റ്റം, ജോ​സ​ഫ് അ​മ്പ​ല​ത്തി​ങ്ക​ള്‍, ജോ​സ് ആ​ന്‍റ​ണി, ബി​നോ​യ് ത​ളി​യ​ന്‍, പോ​ള്‍ കി​ട​ങ്ങേ​ന്‍, ബ​സി​ലി​ക്ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഷെ​റി​ന്‍ മാ​ട​വ​ന, കൈ​ക്കാ​ര​ന്മാ​രാ​യ ബാ​ബു മ​ഞ്ഞ​ളി, ജീ​സ​ന്‍ മു​ണ്ടാ​ടന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സെ​ബി വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Ernakulam

ക​ള​മ​ശേ​രി​യി​ലെ കൂ​ട്ട​മാ​ന​ഭം​ഗം പി​ന്നി​ല്‍ സ്പാ ​കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്രി​മി​ന​ല്‍ സം​ഘം

കൊ​ച്ചി: ക​ള​മ​ശേ​രി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് പി​ന്നി​ല്‍ സ്പാ ​കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്രി​മി​ന​ല്‍ സം​ഘം. ജോ​ലി ഒ​ഴി​വു​ക​ള്‍ സം​ബ​ന്ധി​ച്ച് പ​ര​സ്യം ന​ല്‍​കി​യ ശേ​ഷം ഇ​വ​രു​ടെ കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ല​ഹ​രി ന​ല്‍​കി​യ ശേ​ഷം ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കും. പി​ന്നീ​ട് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സം​ഘ​ത്തി​നൊ​പ്പം നി​ർ​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. പ്ര​തി​ക​ള്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മ​റ്റ് ആ​ളു​ക​ളെ ഇ​ത്ത​ര​ത്തി​ല്‍ ച​തി​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​ത​ക്കം പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വീ​ട്ട​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട ശേ​ഷം പൊ​ലി​സ് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

കേ​സി​ല്‍ വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി​യി​ല്‍ നി​ന്ന് പി​ടി​യി​ലാ​യ ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ശ​ര​ണ്യ(​അ​മ്മു-30), തൃ​ശൂ​ര്‍ പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി സ​ഞ്ജു സ​ഞ്ജ​യ് (21) എ​ന്നി​വ​രെ കൊ​ച്ചി​യി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​രെ തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചോ​ദ്യം​ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ള്‍ വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി​യി​ല്‍ ഉ​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പു​ല്‍​പ്പ​ള്ളി പൊ​ലി​സ് ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി സി​ഐ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​ല്‍​പ്പ​ള്ളി​യി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി ഇ​ത​ര ജി​ല്ല​ക​ളി​ല്‍ നി​ന്നും സ്ത്രീ​ക​ളെ എ​ത്തി​ച്ചാ​ണ് പ​ല​യി​ട​ത്തും സ്പാ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ക​ള​മ​ശേ​രി സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്പാ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​ണെ​ന്ന് തൃ​ക്കാ​ക്ക​ര എ​സി​പി സി.​കെ. ബി​ജോ​യ് ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
പ്ര​തി​ക​ളു​ടെ സ്പാ​യി​ല്‍ പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​രെ വൈ​കാ​തെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. അ​തി​നി​ടെ കേ​സി​ല്‍ ആ​ദ്യം അ​റ​സ്റ്റി​ലാ​യ ഒ​ന്നാം പ്ര​തി​യും സ്പാ ​ന​ട​ത്തി​പ്പു​കാ​ര​നു​മാ​യ ആ​ല​പ്പു​ഴ കാ​ര്‍​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി ശ്രീ​രാ​ജ്, നാ​ലാം പ്ര​തി തൃ​ക്കാ​ക്ക​ര തേ​വ​ക്ക​ല്‍ സ്വ​ദേ​ശി ജി​ത്ത് മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രെ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. പ്ര​തി​ക​ളെ ഇ​ന്ന് ക​ള​മ​ശേ​രി ഉ​ണി​ച്ചി​റ​യി​ലെ ഡി​ലൈ​റ്റ് സ്പാ​യി​ലും ഇ​ട​പ്പ​ള്ളി​യി​ലെ ലോ​ഡ്ജി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ഇ​ര​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് പ​ണം വാ​ഗ്ദാ​നം ചെ​യ്ത് കേ​സ് അ​ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ന്ന​താ​യും പൊ​ലി​സി​ന് വി​വ​ര​മു​ണ്ട്.

Ernakulam

സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗെ​യിം​സ്: മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചു

കൊ​ച്ചി: സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗെ​യിം​സി​ന്‍റെ ക്രി​ക്ക​റ്റ്, വോ​ളി​ബോ​ള്‍, ജൂ​ഡോ മ​ത്സ​ര​ങ്ങ​ള്‍ എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ച്ചു. ജൂ​ഡോ മ​ത്സ​ര​ങ്ങ​ള്‍ ക​ട​വ​ന്ത്ര റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​റി​ലും വോ​ളി​ബോ​ള്‍ പ​റ​വൂ​ര്‍ എ​സ്എ​ന്‍​വി സം​സ്‌​കൃ​ത ഹൈ​സ്‌​കൂ​ളി​ലും ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ കോ​ത​മം​ഗ​ലം എം​എ കോ​ള​ജ്, ക​ള​മ​ശേ​രി സെ​ന്‍റ് പോ​ള്‍​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​മു​ഖ്യ വേ​ദി​യാ​യ പ​റ​വൂ​ര്‍ എ​സ്എ​ന്‍​വി സം​സ്‌​കൃ​ത ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ നി​ര്‍​വ​ഹി​ക്കും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ര​മേ​ഷ് ഡി. ​കു​റി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഓ​രോ വേ​ദി​യി​ലും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കാ​യി ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, സ്‌​പോ​ര്‍​ട്‌​സ് ആ​യു​ര്‍​വേ​ദ തു​ട​ങ്ങി എ​ല്ലാ​വി​ധ മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ളും ആീ​ബു​ല​ന്‍​സ് സൗ​ക​ര്യ​ങ്ങ​ളും മെ​ഡി​ക്ക​ല്‍ ആ​ന്‍​ഡ് ആ​യു​ര്‍​വേ​ദ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​ഘാ​ട​ക​സ​മി​തി ത​ന്നെ നാ​ലു വേ​ദി​ക​ളി​ലും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗെ​യിം​സ് 11ന് ​സ​മാ​പി​ക്കും.

 

Ernakulam

അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വെ​ന്‍​ഡ​ര്‍​സോ​ണ്‍ നി​ശ്ച​യി​ച്ച​തോ​ടെ വ​ഴി​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി.

ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ന​ട​പ്പാ​ത ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച​താ​യും എ​ല്ലാ കൗ​ണ്‍​സി​ല​ര്‍​മാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

പ​ന​മ്പി​ള്ളി ന​ഗ​റി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ളാ​ണ് പൊ​ലി​സു​ള്‍​പ്പെ​ടെ ചേ​ര്‍​ന്നു​ള്ള എ​വി​ക്ഷ​ന്‍ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ഒ​ഴി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്. പാ​ത​യോ​ര​ങ്ങ​ള്‍ കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ക​ട​ക​ളും ന​ഗ​ര​സ​ഭ​യു​ടെ സ്ട്രീ​റ്റ് ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 22 ഓ​ളം ക​ട​ക​ളു​മാ​ണ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ഴി​പ്പി​ച്ച​ത്.

പാ​ത​യോ​ര​ങ്ങ​ള്‍ കൈ​യേ​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന നി​ര​വ​ധി ക​ട​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍​ക്കെ​തി​രെ വ​രും​ദി​വ​സ​ങ്ങ​ളി​ലും ക​ര്‍​ശ​ന ന​ട​പ​ടി ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്കു​മെ​ന്നും കൊ​ച്ചി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​ബു അ​റി​യി​ച്ചു. 

Ernakulam

ശാ​സ്‌​ത്രോ​ത്സ​വം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ന് ഓ​വ​റോ​ൾ

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ, ഐ​ടി മേ​ള​ക​ളി​ൽ 1053 പോ​യി​ന്‍റ് നേ​ടി സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി. 850 പോ​യി​ന്‍റ് നേ​ടി മ​ണ്ണൂ​ര്‍ ഗാ​ര്‍​ഡി​യ​ന്‍ ഏ​ഞ്ച​ല്‍ ഇ​എം​എ​ച്ച്എ​സ്എ​സ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി. 845 പോ​യി​ൻ​ര് നേ​ടി നി​ര്‍​മ​ല എ​ച്ച്എ​സ്എ​സാ​ണ് സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പ്.
വി​ജ​യി​ക്കു​ള്ള സ​മ്മാ​നം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​വി. അ​ബ്ദു​സ്സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ള​ക​ളു​ടെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ ഷ​ഹ​ന മാ​ഹീ​ന്‍, ജി​നു ആ​ന്‍റ​ണി മ​ടേ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.

സി​സ്റ്റ​ര്‍ ഫ്ലോ​റി, പി.​എം. ഷി​യാ​സ്, കെ.​എം. മു​ഹ​മ​ദ്, സി​സ്റ്റ​ര്‍ റാ​ണി അ​ഗ​സ്റ്റി​ന്‍, സി​സ്റ്റ​ര്‍ സി​നി സ്റ്റീ​ഫ​ന്‍, ജീ​ജോ ജോ​സ്, ഷ​ഫ്ന സ​ലിം, ജീ​നു ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Ernakulam

മൂ​വാ​റ്റു​പു​ഴ-കാ​ക്ക​നാ​ട് റോ​ഡി​ല്‍ പൈ​പ്പ് പൊ​ട്ടി കു​ഴി​ക​ള്‍: പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍

മൂ​വാ​റ്റു​പു​ഴ : കാ​ക്ക​നാ​ട് റോ​ഡി​ല്‍ തു​ട​ര്‍​ച്ച​യാ​യി പൈ​പ്പ് പൊ​ട്ടി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ജ​ല അ​ഥോ​റി​റ്റി​യു​ടെ​യും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥി​ര​മാ​യി പൈ​പ്പ് പൊ​ട്ട​ലു​ക​ള്‍ ഉ​ണ്ടാ​യി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്ര​യും വേ​ഗം പൈ​പ്പ് മാ​റ്റി ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചു റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്നു ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മൂ​വാ​റ്റു​പു​ഴ റോ​ഡ്‌​സ് സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ജൂ​ലി​ന്‍ ജോ​സ്, മൂ​വാ​റ്റു​പു​ഴ റോ​ഡ്‌​സ് സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ ജ്യൂ​വ​ല്‍ ഏ​ബ്ര​ഹാം, മൂ​വാ​റ്റു​പു​ഴ ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഷാ​നു പോ​ള്‍, അ​സി​സ്റ്റ​ന്‍റ്എ​ന്‍​ജി​നി​യ​ര്‍ വി​ജി​ല്‍ സാ​മൂ​വ​ല്‍, പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​യി മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​യു​ക്ത പ​രി​ശോ​ധ​ന.

Ernakulam

ത​ങ്ക​ളം–​കാ​ക്ക​നാ​ട് നാ​ലു​വ​രി പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി

കോ​ത​മം​ഗ​ലം: ത​ങ്ക​ളം–​കാ​ക്ക​നാ​ട് നാ​ലു​വ​രി പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ച്ച് അ​ലൈ​ൻ​മെ​ന്‍റ് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ചു കോ​ടി ചെ​ല​വി​ൽ ന​വീ​ക​രി​ച്ച 4.5 കി​ലോ​മീ​റ്റ​ർ കീ​രം​പാ​റ–​ഭൂ​ത​ത്താ​ൻ​കെ​ട്ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 200 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം ബി​എം-​ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൂ​ടു​ത​ൽ റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ത​ങ്ക​ളം–​കാ​ക്ക​നാ​ട് നാ​ലു​വ​രി പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കോ​ത​മം​ഗ​ല​ത്തി​ന്‍റെ ഗ​താ​ഗ​ത, വ്യ​വ​സാ​യ, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കീ​രം​പാ​റ ടൗ​ണി​ൽ​നി​ന്ന് ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ വീ​തി 5.5 മീ​റ്റ​റി​ൽ​നി​ന്ന് ഏ​ഴു മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ച്ചാ​ണ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കീ​രം​പാ​റ, പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് ഭൂ​ത​ത്താ​ൻ​കെ​ട്ട്, ഇ​ട​മ​ല​യാ​ർ, ചെ​ക്കി​മേ​ട്, പ​ല​വ​ൻ​പു​ഴ തു​ട​ങ്ങി​യ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന പാ​ത​യാ​ണ്. 2024–25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം 2026 ഓ​ഗ​സ്റ്റ് 30നാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ൺ, കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന ജോ​ഷി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ.​എം. ബ​ഷീ​ർ, ജോ​മി തെ​ക്കേ​ക്ക​ര, സൗ​മ്യ ശ​ശി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. മൊ​യ്തു, കെ.​പി. ജോ​ർ​ജ്കു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, നേ​താ​ക്ക​ളാ​യ ഷ​മീ​ർ പ​ന​ക്ക​ൻ, ഇ​ബ്രാ​ഹിം ക​വ​ല, പി.​എം. സ​ക്ക​റി​യ, എ.​ടി. പൗ​ലോ​സ്, മാ​ത്യു ജോ​സ​ഫ്, ഇ​ബ്രാ​ഹിം ക​വ​ല​യി​ൽ, എ.​സി. രാ​ജ​ശേ​ഖ​ര​ൻ, വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ, പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Ernakulam

ആ​ർ​ച്ച​റി​യി​ൽ തി​ള​ങ്ങി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ

കൂ​ത്താ​ട്ടു​കു​ളം: പാ​ല​ക്കാ​ട് ബി​എം​എ​ച്ച്എ​സി​ൽ വ​ച്ച് ന​ട​ന്ന സം​സ്ഥാ​ന​ത​ല അ​മ്പെ​യ്ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് സ്വ​ർ​ണ മെ​ഡ​ലും ദേ​ശീ​യ ടീ​മി​ൽ ഇ​ട​വും ക​ര​സ്ഥ​മാ​ക്കി.

അ​ണ്ട​ർ 14 ഇ​ന്ത്യ​ൻ റൗ​ണ്ട് വി​ഭാ​ഗ​ത്തി​ൽ ജാ​ൻ​വി അ​നീ​ഷ് ഒ​ന്നാം സ്ഥാ​നം നേ​ടി അ​ണ്ട​ർ 14 ഇ​ന്ത്യ​ൻ റൗ​ണ്ട് വി​ഭാ​ഗ​ത്തി​ൽ ഭ​ദ്ര എ. ​നാ​യ​ർ നാ​ലാം സ്ഥാ​നം നേ​ടി ദേ​ശീ​യ ടീ​മി​ൽ ഇ​ടം നേ​ടി. അ​ണ്ട​ർ 17 റി​സ​ർ​വ് വി​ഭാ​ഗ​ത്തി​ൽ അ​ലി​ൻ മ​രി​യ എ​ബ​ൻ​സ് സ്വ​ർ​ണ മെ​ഡ​ൽ നേ​ടി ദേ​ശീ​യ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ധ്യാ​പ​ക​രാ​യ നി​ഖി​ൽ സാ​ജ​ൻ, അ​ജി​ത്ത് ബാ​ബു എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ. സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കു​ക​യും ദേ​ശീ​യ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്ത കു​ട്ടി​ക​ളെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നി​റ്റ അ​നു​മോ​ദി​ച്ചു.

Ernakulam

താ​യ്‌​ക്വോ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പ്; റോ​ജി​ൽ റോ​യ് ആ​ന്‍റ​ണി​ക്ക് വെ​ങ്ക​ലം

മ​ഞ്ഞ​പ്ര: പ​ഞ്ചാ​ബി​ൽ ന​ട​ന്ന സി​ഐ​എ​സ് സി​ഇ ദേ​ശീ​യ​ത​ല താ​യ്‌​ക്വോ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ഞ്ഞ​പ്ര ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി റോ​ജി​ൽ റോ​യ് ആ​ന്‍റ​ണി വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ധ​ന്യ ഗ്രേ​സ്, അ​ധ്യാ​പ​ക​ർ പ​രി​ശീ​ല​ക കീ​ർ​ത്ത​ന സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ന​ന്ദ​ന കെ. ​സു​ഭാ​ഷും പ​ങ്കെ​ടു​ത്തു. ഇ​രു​വ​രും ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​ശീ​യ​ത​ല താ​യ്‌​ക്വോ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Ernakulam

ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളെ യുവാവ് വാ​ക്ക​ത്തി​ക്ക് വെ​ട്ടി

തൃ​പ്പൂ​ണി​ത്തു​റ: എ​രൂ​രി​ൽ ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളെ മ​രു​മ​ക​ൻ വാ​ക്ക​ത്തി കൊ​ണ്ടു വെ​ട്ടി. എ​രൂ​ർ ഇ​ല്ലി​ക്ക​പ്പ​ടി പ​ള്ളി​പ്പാ​ന​ത്തി​ൽ ലൈ​നി​ൽ താ​മ​സി​ക്കു​ന്ന പു​ഷ്‌​പ (65), ഭ​ർ​ത്താ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യാ​ണ് മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ദി​ലീ​പ് (39) വാ​ക്ക​ത്തി​ക്ക് വെ​ട്ടി​യ​ത്. ഇ​യാ​ളെ ഹി​ൽ​പാ​ല​സ് പൊ​ലി​സ് അ​റ​സ്‌​റ്റ് ചെ​യ്‌​തു.

മാ​താ​പി​താ​ക്ക​ളു​ടെ വീ​ടി​ന​ടു​ത്ത് മ​റ്റൊ​രു വീ​ട്ടി​ലാ​ണ് ദി​ലീ​പും ഭാ​ര്യ​യും താ​മ​സി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ദി​ലീ​പ് വീ​ട്ടി​ൽ വ​ച്ച് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും പി​ന്നാ​ലെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി വാ​ക്ക​ത്തി​യു​മാ​യി ആ​ക്ര​മി​ക്കാ​നെ​ത്തു​ക​യു​മാ​യി​രു​ന്നു. ഭ​യ​ന്നോ​ടി​യ ഭാ​ര്യ അ​ടു​ത്തു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​തി​ന് പി​ന്നാ​ലെ​യെ​ത്തി​യ ദി​ലീ​പ്, വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ നി​ന്നി​റ​ങ്ങി വ​ന്ന ഭാ​ര്യാ മാ​താ​വ് പു​ഷ്പ​യെ വെ​ട്ടി. ഇ​വ​ർ​ക്ക് ഒ​ന്പ​തോ​ളം വെ​ട്ടേ​റ്റി​ട്ടു​ണ്ട്.

പു​ഷ്പ​യെ ആ​ക്ര​മി​ച്ച​ത് ത​ട​ഞ്ഞ​തി​നി​ടെ​യാ​ണ് രാ​മ​ച​ന്ദ്ര​ന് കൈ​ക്ക് വെ​ട്ടേ​റ്റ​ത്. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പു​ഷ്‌​പ​യു​ടെ പ​രു​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ലെ താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​യാ​യ ദി​ലീ​പ്, രാ​മ​ച​ന്ദ്ര​ന്‍റെ ബ​ധി​ര​യും മൂ​ക​യു​മാ​യ മൂ​ത്ത മ​ക​ളെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​ത്. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി സ്ഥി​ര​മാ​യി ഇ​യാ​ൾ വ​ഴ​ക്കു​ണ്ടാ​ക്കു​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Ernakulam

ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ കേ​ക്ക് മി​ക്സിം​ഗ്

കൊ​ച്ചി: കൊ​ച്ചി​യി​ലെ ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​സ്പെ​രാ​ന്‍​സ-2026 കേ​ക്ക് മി​ക്സിം​ഗ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

കൊ​ച്ചി ക്രൗ​ണ്‍ പ്ലാ​സ ക​ളി​ന​റി ഡ​യ​റ​ക്ട​ര്‍ ഷെ​ഫ് കെ.​എ​സ്. ക​ലേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ടി മാ​ല പാ​ര്‍​വ​തി മു​ഖ്യ​തി​ഥി​യാ​യി.മാ​രി​യ​റ്റ് ഹോ​ട്ട​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​ഫ് ആ​ശി​ഷ് കു​മാ​ര്‍ സിം​ഗ് , ക​രി​ക്കാ​മു​റി സെ​ന്‍റ് ജോ​സ​ഫ് മൊ​ണാ​സ്ട്രി സു​പ്പീ​രി​യ​ര്‍ ഫാ. ​മാ​ത്യു കോ​യി​ക്ക​ര, ചാ​വ​റ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ്, സി​റി​യ​ക് ഏ​ലി​യാ​സ് വോ​ള​ണ്ട​റി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് തേ​രാ​ട്ടി​ല്‍, ബി​ന്നി വ​ർ​ഗീ​സ്, ഫാ. ​എ​മി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ പു​ള്ളി​ക്കാ​ട്ടി​ല്‍, ജോ​ണ്‍​സ​ണ്‍ സി. ​ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടാ​യി​രം കേ​ക്കു​ക​ളാ​ണ് ഇ​വി​ടെ നി​ര്‍​മി​ക്കു​ക.

Ernakulam

വി​മ​ൺ വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ​സ് സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷം

തൃ​പ്പൂ​ണി​ത്തു​റ: വി​മ​ൺ വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ​സ് തൃ​പ്പൂ​ണി​ത്തു​റ ഫൊ​റോ​ന​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷം സു​വ​ർ​ണ​ജ്യോ​തി 2026 എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാനി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് താ​മ​ര​വെ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ജെ​യ്നി സാം​രാ​ജ്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​മ റോ​സ്, സി​സ്റ്റ​ർ സു​മ, കൈ​ക്കാ​ര​ൻ ജോ​ർ​ജ് തേ​രേ​ഴ​ത്ത്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബോ​ബി സാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന​ദാ​നം എ​ന്നി​വ ന​ട​ന്നു.

Ernakulam

എൻഎസ്എസ് യൂണിറ്റ് ആരംഭിച്ചു

ചെറായി: കുഴുപ്പിള്ളി സെന്‍റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് യൂണിറ്റ് ആരംഭിച്ചു. ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടൻ അധ്യക്ഷത വഹിച്ചു.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. കെ.കെ. ജോഷി മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് കളമശേരി ക്ലസ്റ്റർ കൺവീനർ ഇ.എച്ച്. സലിം എൻഎസ്എസ് സന്ദേശം നൽകി. പ്രിൻസിപ്പാൾ ഇൻ ചാർജ് സഞ്ജന പി. ജസ്റ്റിൻ, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിജി തദേവൂസ്, ജില്ലാ പഞ്ചായത്തംഗം കെ.എസ്. നിബിൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിനു തോമസ്, പ്രധാനാധ്യാപിക റീജ ജോസഫ്, പ്രോഗ്രാം ഓഫീസർ ലിന്‍റ തോമസ് എന്നിവർ പ്രസംഗിച്ചു.

Ernakulam

സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്; നി​ർ​ണാ​യ​ക രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഇ​ഡി

കൊ​ച്ചി: അ​ങ്ക​മാ​ലി അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ർ​ണാ​യ​ക രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച റെ​യ്ഡ് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നീ​ണ്ടു നി​ന്നു. സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ളി​ന്‍റെ വീ​ട്ടി​ലും അ​ക്കൗ​ണ്ട​ന്‍റ് ഷി​ജു​കൂ​ര​ൻ പു​ളി​യ​പ്പി​ള്ളി​യു​ടെ വീ​ട്ടി​ലും 32 കോ​ടി​യോ​ളം രൂ​പ ലോ​ൺ എ​ടു​ത്ത് തി​രി​ച്ച​ട​യ്ക്കാ​തെ കു​ടി​ശി​ക വ​രു​ത്തി​യ റോ​യ് കു​ര്യ​ന്‍റെ വീ​ട്ടി​ലു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

96 കോ​ടി രൂ​പ​യു​ടെ വ്യാ​ജ ലോ​ൺ അ​നു​വ​ദി​ക്കു​ന്ന​തി​നും വ്യാ​ജ രേ​ഖ​ക​ൾ പ്ര​കാ​രം ലോ​ൺ ന​ൽ​കു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത് ഇ​വ​രാ​ണെ​ന്നാ​ണ് പ​രാ​തി. അ​ങ്ക​മാ​ലി അ​ർ​ബ​ൻ സം​ഘ​ത്തി​ൽ പ​ത്ത് ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തി​യ മു​ന്നൂ​റോ​ളം പേ​രു​ടെ വി​വ​ര​ങ്ങ​ൾ ഇ​ഡി ശേ​ഖ​രി​ച്ചു. ത​ട്ടി​പ്പി​നെ കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഡ​യ​ർ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രെ​യും അ​റ​സ്‌​റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​സം​ഘ​ത്തി​ൽ നി​ന്ന് വ​സ്തു​വി​ന്‍റെ ആ​ധാ​ര​ത്തി​ന്‍റെ പ​ക​ർ​പ്പ് മാ​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ചും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ലും ഒ​രേ വ​സ്തു​വി​ൻ​മേ​ൽ ഒ​രേ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന നാ​ലു പേ​രു​ടെ വ​രെ പേ​രി​ലും മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ പേ​രി​ലും വാ​യ്പ ന​ൽ​കി​യി​ട്ടു​ള്ള​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​തി​യ വ്യ​ക്തി​ക​ൾ​ക്ക് വ്യാ​ജ​മാ​യി അം​ഗ​ത്വം ന​ൽ​കി വാ​യ്പ ന​ൽ​കി​യി​ട്ടു​ള്ള​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

സം​ഘ​ത്തി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് വ​രെ 120 കോ​ടി വാ​യ്പ ബാ​ക്കി നി​ൽ​പ്പു​ള്ള​തി​ൽ 96 കോ​ടി​യു​ടെ​ത് വ്യാ​ജ വാ​യ്പ​ക​ളാ​ണ്. വാ​യ്പ​ക​ളു​ടെ ഈ​ടു വ​സ്തു​വി​ൽ നി​ന്ന് വ്യാ​ജ വാ​യ്പ​ക​ളി​ൽ ഈ​ടാ​ക്കി​യെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത 33 കോ​ടി രൂ​പ​യു​ടെ വാ​യ്പ​ക​ളു​ണ്ട്. ക​ഴി​ഞ്ഞ മാ​ർ​ച്ച് വ​രെ 106 കോ​ടി​യു​ടെ നി​ക്ഷേ​പ​വു​മു​ണ്ട്.

ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യി​രു​ന്ന വി.​ഡി. ടോ​മി, ടി.​പി. ജോ​ർ​ജ്, ദേ​വ​സി മാ​ട​ൻ, പി.​വി.​പൗ​ലോ​സ്, മേ​രി ആ​ന്‍റ​ണി, രാ​ജ​പ്പ​ൻ നാ​യ​ർ, പി.​സി.​ടോ​മി, എ​ൽ​സി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രെ നേ​ര​ത്തെ ത​ന്നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ക​നാ​യി​രു​ന്ന മ​ര​ണ​മ​ട​ഞ്ഞ പി.​ടി. പോ​ളി​ന്‍റെ ഭാ​ര്യ എ​ൽ​സി പോ​ളി​നെ​യും കോ​ടി​ക​ളു​ടെ വ്യാ​ജ ലോ​ൺ ത​ര​പ്പെ​ടു​ത്തി കൊ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന സെ​ക്ര​ട്ട​റി ബി​ജു കെ. ​ജോ​സി​നെ​യും അ​ക്കൗ​ണ്ട​ന്‍റ് കെ.​ഐ. ഷി​ജു​വി​നെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

 

Ernakulam

മു​ണ്ടം​വേ​ലി​യി​ലെ വി​വാ​ദ ഫ്ലാ​റ്റ് നി​ര്‍​മാ​ണ ക​മ്പ​നി കൊ​ച്ചി മെ​ട്രോ നി​ര്‍​മാ​ണ​ത്തി​ലും പ​ങ്കാ​ളി

കൊ​ച്ചി: പി​ആ​ന്‍​ഡ്‌​ഡി കോ​ള​നി നി​വാ​സി​ക​ള്‍​ക്കാ​യി മു​ണ്ടം​വേ​ലി​യി​ല്‍ ജി​സി​ഡി​എ നി​ര്‍​മി​ച്ച ഫ്ലാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ, നി​ര്‍​മാ​ണ ഏ​ജ​ന്‍​സി​യാ​യ തൃ​ശൂ​ര്‍ ജി​ല്ലാ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി (ടി​ഡി​എ​ല്‍​സി)​യു​ടെ ജി​ല്ല​യി​ലെ മ​റ്റു പ​ദ്ധ​തി​ക​ളും ച​ര്‍​ച്ച​യാ​കു​ന്നു. കൊ​ച്ചി മെ​ട്രോ അ​ട​ക്കം 20 ഓ​ളം ജോ​ലി​ക​ളി​ലാ​ണ് 10 വ​ര്‍​ഷ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ ടി​ഡി​എ​ല്‍​സി ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സ്റ്റേ​ഷ​നു​ക​ളു​ടെ​യും യാ​ര്‍​ഡി​ലെ​യും നി​ര്‍​മാ​ണം ഉ​ള്‍​പ്പ​ടെ ഒ​ട്ടേ​റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ കൊ​ച്ചി മെ​ട്രോ​യ്ക്കാ​യി സൊ​സൈ​റ്റി ചെ​യ്തു. ലി​സി മെ​ട്രോ സ്റ്റേ​ഷ​നി​ലെ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ന​ട​ത്തി​യ​തും ടി​ഡി​എ​ല്‍​സി​യാ​ണ്. 23.46 കോ​ടി​യാ​യി​രു​ന്നു നി​ര്‍​മാ​ണ ചെ​ല​വ്. ജെ​എ​ല്‍​എ​ന്‍ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ലെ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളു​ടെ ആ​ര്‍​ക്കി​ടെ​ക്ച​റ​ല്‍ ജോ​ലി​ക​ള്‍​ക്കൊ​പ്പം 10.28 കോ​ടി രൂ​പ​യ്ക്ക് പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ളും ചെ​യ്ത​തും ടി​ഡി​എ​ല്‍​സി​യാ​ണ്.

ക​ള​മ​ശേ​രി മെ​ട്രോ സ്റ്റേ​ഷ​ന്‍റെ വ​ല​തു​വ​ശ​ത്തെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് 9.35 കോ​ടി​യു​ടെ​യും ആ​ലു​വ മെ​ട്രോ​സ്റ്റേ​ഷ​ന്‍റെ എ​ന്‍​ട്രി എ​ക്‌​സി​റ്റ് സ്ട്ര​ക്ച​റി​നാ​യി 4.54 കോ​ടി​യു​ടെ​യും പ്ര​വൃ​ത്തി​ക​ള്‍ സൊ​സൈ​റ്റി ചെ​യ്തു. ക​മ്പ​നി​പ്പ​ടി, ക​ള​മ​ശേ​രി മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലും സൊ​സൈ​റ്റി പ​ങ്കാ​ളി​യാ​യി.

ആ​ലു​വ പേ​ട്ട മെ​ട്രോ​പാ​ത​യി​ല്‍ പി​ല്ല​ര്‍ 863 മു​ത​ല്‍ 865 വ​രെ പി​എ​സ്‌​സി ബോ​ക്‌​സ് ഗ​ര്‍​ഡ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി 2.04 കോ​ടി​യു​ടെ പ്ര​വൃ​ത്തി​യും സൊ​സൈ​റ്റി ഏ​റ്റെ​ടു​ത്ത​താ​യി രേ​ഖ​ക​ളി​ലു​ണ്ട്. ലി​സി, മ​ഹാ​രാ​ജാ​സ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ടെ മേ​ല്‍​ക്കൂ​ര നി​ര്‍​മാ​ണ​വും ശേ​ഷി​ക്കു​ന്ന കൈ​വ​രി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി 1.85 കോ​ടി​യു​ടെ പ്ര​വൃ​ത്തി​യും പൂ​ര്‍​ത്തി​യാ​ക്കി.

അ​മ്പാ​ട്ടു​കാ​വ് മെ​ട്രോ സ്റ്റേ​ഷ​നി​ലെ ഗ്രാ​നൈ​റ്റ് ജോ​ലി​ക​ള്‍​ക്ക് 94.63 ല​ക്ഷം രൂ​പ​യും, മു​ട്ടം മെ​ട്രോ ഡി​പ്പോ യാ​ര്‍​ഡി​ന് ചു​റ്റു​മു​ള്ള കോ​മ്പൗ​ണ്ട് മ​തി​ലും സു​ര​ക്ഷാ ഗ്രി​ല്ലും നി​ര്‍​മി​ക്കു​ന്ന​തി​ന് 63.36 ല​ക്ഷം രൂ​പ​യും വ​രു​ന്ന പ്ര​വൃ​ത്തി​ക​ളും സൊ​സൈ​റ്റി​യു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. നെ​ടു​മ്പാ​ശേ​രി കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍ കോ​സ്റ്റ്ഗാ​ര്‍​ഡ് സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള ലി​ങ്ക് ടാ​ക്‌​സി ട്രാ​ക്കി​ന്‍റെ നി​ര്‍​മാ​ണ​വും സൊ​സൈ​റ്റി ഏ​റ്റെ​ടു​ത്ത പ്ര​ധാ​ന പ്ര​വൃ​ത്തി​ക​ളി​ല്‍​പ്പെ​ടു​ന്നു.
മെ​ട്രോ പ​ദ്ധ​തി​ക​ള്‍​ക്കു പു​റ​മേ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ആ​ശു​പ​ത്രി​ള്‍​ക്കും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മാ​യി സൊ​സൈ​റ്റി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ള​മ​ക്ക​ര​യി​ലെ സാ​മൂ​ഹ്യ​ക്ഷേ​മ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി കെ​ട്ടി​ടം, എ​റ​ണാ​കു​ളം ജി​ല്ലാ പൊ​ലി​സ് ക്രെ​ഡി​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഓ​ഫി​സ് കെ​ട്ടി​ടം എ​ന്നി​വ അ​വ​യി​ല്‍ ചി​ല​താ​ണ്.

സി​എ​സ്എം​എ​ല്ലി​നു വേ​ണ്ടി ഫോ​ര്‍​ട്ട് കൊ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 4.82 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​തി​യ ബ്ലോ​ക്കും മ​ട്ടാ​ഞ്ചേ​രി വ​നി​താ​ശി​ശു ആ​ശു​പ​ത്രി​ക്ക് 4.67 കോ​ടി പു​തി​യ ബ്ലോ​ക്കും നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ലാ​ണ്. നാ​ഷ​ണ​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് സ​ര്‍​വീ​സി​നു​വേ​ണ്ടി തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ക​രി​യ​ര്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ന് 1.19 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും നി​ര്‍​മാ​ണ​ത്തി​ലാ​ണ്. തൃ​പ്പൂ​ണി​ത്തു​റ ഗ​വ​ണ്‍​മെ​ന്‍റ് സം​സ്‌​കൃ​ത കോ​ള​ജി​ലെ 1.63 കോ​ടി​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും ടി​ഡി​എ​ല്‍​സി ജി​ല്ല​യി​ല്‍ ചെ​യ്യു​ന്നു​ണ്ട്.

Ernakulam

കാ​റ്റും മ​ഴ​യും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു

പെ​രു​മ്പാ​വൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു. പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​മാ​ണ് ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​യി​രു​ന്നു ഓ​ഡി​റ്റോ​റി​യം. സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ പോ​യ ശേ​ഷ​മാ​ണ് അ​പ​ക​ടം എ​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​ധ്യാ​പ​ക​രി​ൽ ചി​ല​രും സ്കൂ​ൾ ജീ​വ​ന​ക്കാ​രും സം​ഭ​വ സ​മ​യം സ്കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും വെ​ങ്ങോ​ല​യി​ൽ വ​ൻ നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. ഇ​ന്ന​ലെ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ പെ​രു​മ്പാ​വൂ​രി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ റോ​ഡി​ൽ മ​റി​ഞ്ഞ് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം എ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ഇ​തി​നു​പു​റ​മേ മ​ണി​കൂ​റു​ക​ളോ​ളം വൈ​ദ്യു​തി​യും ത​ട​സ​പ്പെ​ട്ടു.

Ernakulam

കു​ടി​വെ​ള്ള ക്ഷാ​മം; ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു

വൈ​പ്പി​ൻ: ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ആ​ലു​വ​യി​ൽ സ്ഥാ​പി​ക്കു​ന്ന 190 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി.

ജി​ല്ല​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന കു​ടി​വെ​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ പ​ദ്ധ​തി നി​ർ​ണാ​യ​ക​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. വൈ​പ്പി​ൻ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. എം​എ​ൽ​എ​മാ​രാ​യ ടോ​ണി ച​മ്മ​ണി, ഉ​മ തോ​മ​സ്, അ​ൻ​വ​ർ സാ​ദ​ത്ത്, ടി.​ജെ. വി​നോ​ദ്, മു​ഹ​മ്മ​ദ് ഷി​യാ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Ernakulam

ശി​ലാസ്ഥാ​പ​നം ന​ട​ത്തി

കോ​ല​ഞ്ചേ​രി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ൺ​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ ക​ണ്ട​നാ​ട് ഭ​ദ്രാ​സ​ന ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ക​ട​മ​റ്റം പ​ള്ളി​ക്ക് സ​മീ​പം മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് മാ​ർ ജോ​സ​ഫ് ബാ​വ ശി​ല​യി​ട്ടു.

ക​ണ്ട​നാ​ട് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലി​ത്ത ഡോ. ​മാ​ത്യൂ​സ് മാ​ർ ഇ​വാ​നി​യോ​സ് സ​ഹ കാ​ർ​മി​ക​നാ​യി. എം​ജെ​എ​സ്എ​സ്എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഷി​ബി​ൻ പോ​ൾ, സ​ഭാ ട്ര​സ്റ്റി ത​മ്പു ജോ​ർ​ജ് തു​ക​ല​ൻ, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സി. ​മാ​ത്യു, ഫാ. ​മ​നോ​ജ് വ​ർ​ഗീ​സ്, ഫാ. ​ഡെ​യി​ൻ മാ​ത്യു, ഫാ. ​എ​ൽ​ദോ​സ് മ​ണ​പ്പാ​ട്ടേ​ൽ, ഫാ. ​എ​മി​ൽ കു​ര്യ​ൻ, എം​ജെ​എ​സ്എ​സ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ​ദോ ഐ​സ​ക്, ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ എ.​വി. ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി കെ.​പി. സാ​ജു തു​ട​ങ്ങി​യ​വ​രും ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഡി​സ്ട്രി​ക്ടു​ക​ളി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രും സെ​ക്ര​ട്ട​റി​മാ​രും ഹെ​ഡ്മാ​സ്റ്റ​ർ​മാ​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

Ernakulam

ര​ണ്ടാം കൂ​ന​ൻ കു​രി​ശു സ​ത്യ​ത്തി​ന്‍റെ ഏ​ഴാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മാ​ര്‍ തോ​മ ചെ​റി​യ പ​ള്ളി​ല്‍ ര​ണ്ടാം കൂ​ന​ന്‍ കു​രി​ശ് സ​ത്യ​ത്തി​ന്‍റെ ഏ​ഴാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു. കോ​ത​മം​ഗ​ലം മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ര്‍ യൂ​ലി​യോ​സ് വാ​ര്‍​ഷി​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്‍​ക്കു​രി​ശി​ല്‍ ആ​ലാ​ത്ത് കെ​ട്ടി അ​തി​ല്‍ പി​ടി​ച്ചു കൊ​ണ്ട് വി​കാ​രി ഫാ. ​സാ​ജു ജോ​ര്‍​ജ് കു​രി​ക്ക​പ്പി​ള്ളി വി​ശ്വാ​സി​ക​ള്‍​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

മാ​ര്‍​ത്തോ​മ്മ ചെ​റി​യ​പ​ള്ളി സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​സി​ബി ഇ​ട​പ്പു​ള​വ​ന്‍, ഫാ. ​എ​ല്‍​ദോ​സ് ചെ​ങ്ങ​മ​നാ​ട്ട്, ഫാ. ​നോ​ബി വെ​ട്ടി​ച്ചി​റ, ഫാ. ​അ​മ​ല്‍ കു​ഴി​ക​ണ്ട​ത്തി​ല്‍, ഫാ. ​സി​ച്ചു രാ​ജു കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, ത​ന്നാ​ണ്ട് ട്ര​സ്റ്റി​മാ​രാ​യ ബേ​ബി പാ​റേ​ക്ക​ര, ബി​നോ​യ് മ​ണ്ണ​ഞ്ചേ​രി, വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ലിം ചെ​റി​യാ​ന്‍, ഏ​ലി​യാ​സ് വ​ര്‍​ഗീ​സ്, ഡോ. ​റോ​യി മാ​ലി​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​ലം ചെ​യ്ത ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ര്‍ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2019 ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭാ വി​ശ്വാ​സി​ക​ള്‍ ര​ണ്ടാം കൂ​ന​ന്‍ കു​രി​ശു സ​ത്യം ന​ട​ത്തി​യ​ത്.

 

Ernakulam

കാ​റി​ടി​ച്ച് ത​ക​ർ​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം

മൂ​വാ​റ്റു​പു​ഴ: കാ​ര്‍ ഇ​ടി​ച്ച് ത​ക​ര്‍​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പു​ന​ര്‍​നി​ര്‍​മി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം. മാ​റാ​ടി-​ഊ​ര​മ​ന റോ​ഡി​ല്‍ കാ​യ​നാ​ട് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​ര്‍ ഇ​ടി​ച്ച് ത​ക​ര്‍​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു വീ​ണു. മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ ബ​ല​ക്ഷ​യ​മു​ണ്ട്. 30 വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ട് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്.

മ​ഴ​യ​ത്തും വെ​യി​ല​ത്തും യാ​ത്ര​ക്കാ​ര്‍​ക്ക് ക​യ​റി നി​ല്‍​ക്കാ​ന്‍ ഇ​വി​ടെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​സ​മി​തി ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Ernakulam

ക​മ്യൂ​ണി​റ്റി കാ​ന്‍​സ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം

കൊ​ച്ചി: മ​ഞ്ഞു​മ്മേ​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹോ​സ്പി​റ്റ​ല്‍ കാ​ന്‍​സ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​മ്യൂ​ണി​റ്റി കാ​ന്‍​സ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ആദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തിയെന്ന് ആശുപത്രി അധികൃതർ അറി യിച്ചു. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​തോ​ടൊ​പ്പം സ്ത​നാ​ര്‍​ബു​ദ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​യുടെ ഉദ്ഘാടനവും ന​ട​ന്നു. ശ്രേഷ്ഠ കാതോലിക്ക ബ​സേ​ലി​യോ​സ് മാ​ര്‍ ജോ​സ​ഫ് ബാ​വ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ര്‍​മ​ലീ​ത്ത സ​ഭ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​ബെ​ന്നി അ​ച്ചാ​രു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ലാ​ല്‍​ജു ജോ​ര്‍​ജ് പോ​ള​പ്പ​റ​മ്പി​ല്‍, കാ​ന്‍​സ​ര്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​തോ​മ​സ് വ​റു​ഗീ​സ്, സി​എം​ഐ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങ​ന്‍, ഫാ. ​പ്രൈ​സ് തൈ​പ്പ​റ​മ്പി​ല്‍, മെ​ഡി​ക്ക​ല്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​എ​ന്‍. വെ​ങ്കി​ടേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Ernakulam

ഹിൽപാലസ് വളപ്പിലെ മരം ഒടിഞ്ഞ് കാറിനുമുകളിൽ പതിച്ചു

തൃ​പ്പൂ​ണി​ത്തു​റ: ഹി​ൽ​പാ​ല​സ് മ്യൂ​സി​യം വ​ള​പ്പി​ൽ നി​ന്നി​രു​ന്ന മ​രം ഒ​ടി​ഞ്ഞു റോ​ഡി​ലേ​ക്ക് വീ​ണ​തി​നെ തു​ട​ർ​ന്ന് ചി​ത്ര​പ്പു​ഴ പോ​ഞ്ഞാ​ശേ​രി റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ഹി​ൽ​പാ​ല​സ് എ​ആ​ർ ക്യാ​മ്പ് വ​ള​പ്പി​ലെ കാ​ന്‍റീ​നി​ന് മു​ന്നി​ലാ​യി റോ​ഡി​ൽ മ്യൂ​സി​യ​ത്തി​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ന്ന് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​യ്ക്ക് വ​ലി​യ വാ​ക​മ​രം ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

കാ​റി​നു​ള്ളി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. കാ​റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മ​രം റോ​ഡി​ന് കു​റു​കെ വീ​ണ​തോ​ടെ ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. ഈ ​വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ വി​ള​ക്ക് ജം​ഗ്ഷ​ൻ വ​ഴി തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും ക്യാ​മ്പി​ലെ പൊ​ലി​സു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു നീ​ക്കി​യാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചു.

Ernakulam

ഡാ​ണ്ടി​യാ നൈ​റ്റൊ​രു​ക്കി റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി മി​ല​ന്‍

കൊ​ച്ചി: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി മി​ല​ന്‍ ഗോ​കു​ലം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച "രാ​സ് ലീ​ല 2026' -വ​നി​ത​ക​ള്‍​ക്കാ​യു​ള്ള ഡാ​ണ്ടി​യാ നൈ​റ്റ് റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3205 ഫ​സ്റ്റ് ലേ​ഡി നി​ഞ്ജു ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലേ​ഡി ഇ​ല​ക്ട് നീ​ന ജ​യ​ശ​ങ്ക​ർ, ഷീ​ല കൊ​ച്ചൗ​സേ​പ്പ്, ധ​ന്യ രാ​മ​കൃ​ഷ്ണ​ൻ, ലി​സി ബി​ജു, മി​നി ഈ​പ്പ​ൻ, ഗു​ഞ്ച സിം​ഗ​ൾ, ധ​ന്യ ജാ​ത​വേ​ദ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി മി​ല​ന്‍ ദ​ത്തെ​ടു​ത്ത മു​ള​വു​കാ​ട് ഗ്രാ​മ​ത്തി​ലെ വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍​ക്കാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Ernakulam

ശുചിമുറി സമുച്ചയത്തിന് റവന്യു വകുപ്പിന്‍റെ സ്റ്റോപ്പ് മെമ്മോ

ഫോ​ർ​ട്ടു​കൊ​ച്ചി : ടൂ​റി​സം മേ​ഖ​ല​യാ​യ ഫോ​ര്‍​ട്ട്കൊ​ച്ചി​യി​ല്‍ ടൂ​റി​സം വ​കു​പ്പ് നി​ര്‍​മി​ക്കു​ന്ന ശു​ചി​മു​റി സ​മു​ച്ച​യ​ത്തി​ന് റ​വ​ന്യൂ വ​കു​പ്പ് സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി. റ​വ​ന്യൂ വ​കു​പ്പ് അ​റി​യാ​തെ വ​കു​പ്പി​ന്‍റെ ഭൂ​മി​യി​ല്‍ ടൂ​റി​സം വ​കു​പ്പ് ശു​ചി​മു​റി​യും യോ​ഗ കേ​ന്ദ്ര​വും നി​ര്‍​മാ​ണം തു​ട​ങ്ങി​യ​താ​ണ് നി​ര്‍​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് കൊ​ച്ചി ത​ഹ​സി​ല്‍​ദാ​ര്‍ നി​ഷാ​ന്ത് മോ​ഹ​ന്‍ പ​റ​ഞ്ഞു.
ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നാ​യി ശു​ചി​മു​റി സം​വി​ധാ​നം വേ​ണ​മെ​ന്ന നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് ടൂ​റി​സം വ​കു​പ്പ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ര്‍​മി​തി കേ​ന്ദ്ര​യ്ക്കാ​യി​രു​ന്നു നി​ര്‍​മാ​ണ ചു​മ​ത​ല. നി​ര്‍​മാ​ണ​ത്തി​ന് കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​രു​ന്നു.

ച​രി​ത്ര സ്മാ​ര​ക​മാ​യ ഡ​ച്ച് സി​മി​ത്തേ​രി​യു​ടെ 300 മീ​റ്റ​റി​നു​ള്ളി​ലാ​ണ് നി​ര്‍​മാ​ണ​മെ​ന്ന പ​രാ​യി​യും ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് റ​വ​ന്യൂ വ​കു​പ്പ് നി​ര്‍​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി​യ​ത്.

ശു​ചി​മു​റി നി​ര്‍​മാ​ണ​ത്തി​ന് റ​വ​ന്യൂ വ​കു​പ്പ് ഫോ​ര്‍​ട്ടുകൊ​ച്ചി​യി​ല്‍ നേ​ര​ത്തേ ത​ന്നെ മ​റ്റൊ​രു സ്ഥ​ലം ടൂ​റി​സം വ​കു​പ്പി​ന് അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴും ഇ​വി​ടെ നി​ര്‍​മാ​ണം ന​ട​ത്താ​മെ​ന്നി​രി​ക്കെ​യാ​ണ് ക​ട​പ്പു​റ​ത്തെ പ്ര​ധാ​ന​യി​ട​ത്ത് ശു​ചി​മു​റി നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

ഠാ​ക്കൂ​ര്‍ ഹൗ​സി​ന് പി​റ​ക് വ​ശ​ത്തു​ള്ള പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്ത് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ശു​ചി​മു​റി നി​ര്‍​മി​ക്കാ​ന്‍ നേ​ര​ത്തേ ത​ന്നെ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്ന​താ​ണ്. അ​തേ​സ​മ​യം ബി​പി​സി​എ​ല്ലി​ന്‍റെ സി​എ​സ്ആ​ര്‍ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ സി ​ഹെ​ഡ് നി​ര്‍​മി​ച്ച പ്രീ ​ഫാ​ബ് ടോ​യ്‌​ല​റ്റ് ഒ​രു വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ല​ഭി​ക്കാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Ernakulam

ക​ളി​ക്ക​ള​ങ്ങ​ളോ​ടും പാ​ര്‍​ക്കു​ക​ളോ​ടും നെയ്യാറ്റിൻകര ന​ഗ​ര​സ​ഭ​യ്ക്ക് അ​വ​ഗ​ണ​ന മാ​ത്രം

നെ​യ്യാ​റ്റി​ന്‍​ക​ര : ക​ളി​ക്ക​ള​ങ്ങ​ളു​ടെ വാ​ഗ്ദാ​നം ഇ​പ്പോ​ഴും ക​ട​ലാ​സി​ല്‍. പാ​ര്‍​ക്കു​ക​ളും അ​വ​ഗ​ണ​ന​യി​ല്‍. 46 വാ​ര്‍​ഡു​ക​ളു​ള്ള നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ ആ​കെ​പ്പാ​ടെ​യു​ള്ള വി​ശാ​ല​മാ​യ ക​ളി​ക്ക​ളം ടി ​ബി ജം​ഗ്ഷ​നും മൂ​ന്നു​ക​ല്ലി​ന്മൂ​ടി​നും മ​ധ്യേ മ​രു​ത്തൂ​ര്‍ തോ​ടി​നു സ​മീ​പ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​മാ​ണ്.

ഗാ​ന്ധി​യ​ന്‍ ഡോ. ​ജി. രാ​മ​ച​ന്ദ്ര​ന്‍റെ സ്മ​ര​ണാ​ര്‍​ഥം സ്റ്റേ​ഡി​യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം, ജെ.​സി ഡാ​നി​യ​ല്‍ സ്മാ​ര​കം, ഓ​പ്പ​ണ്‍ തി​യ​റ്റ​ര്‍, കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, ഓ​പ്പ​ണ്‍ ജിം, ​ജ്ഞാ​ന​പ്ര​ദാ​യി​നി ഗ്ര​ന്ഥ​ശാ​ല എ​ന്നി​വ​യെ​ല്ലാം ഈ ​മൈ​താ​ന​ത്തി​ന്‍റെ കോ​ന്പൗ​ണ്ടി​ലാ​ണു​ള്ള​ത്. ചു​റ്റു​വേ​ലി പോ​ലും പ​ല​യി​ട​ത്തും പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. സ്റ്റേ​ഡി​യം ന​വീ​ക​ര​ണം വ​ള​രെ​കാ​ല​മാ​യി ഉ​യ​രു​ന്ന ആ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല.

ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​നു മു​ന്‍​വ​ശ​ത്താ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്കും ന​ഗ​ര​സ​ഭ​യു​ടെ അ​വ​ഗ​ണ​ന​യു​ടെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം. സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ര്‍​ധ​കാ​യ പ്ര​തി​മ, നെ​യ്യാ​റ്റി​ന്‍​ക​ര വെ​ടി​വെ​യ്പി​ല്‍ ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ന്‍റെ നി​റ​തോ​ക്കി​നി​ര​യാ​യ​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി നി​ര്‍​മി​ച്ച ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം എ​ന്നി​വ​യ്ക്കൊ​പ്പ​മാ​ണ് കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്. സാ​യാ​ഹ്ന​വേ​ള​ക​ളി​ല്‍ കു​ടും​ബ​സ​മേ​തം നി​ര​വ​ധി പേ​ര്‍ ഈ ​പാ​ര്‍​ക്കി​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​റു​ണ്ട്. പാ​ര്‍​ക്കി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം കേ​വ​ലം നോ​ക്കു​കു​ത്തി​ക​ളാ​ണെ​ന്ന ആ​രോ​പ​ണം മാ​സ​ങ്ങ​ളാ​യി ഉ​യ​രു​ന്നു.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര റോ​ട്ട​റി ക്ല​ബാ​ണ് നി​ര്‍​മി​ച്ച​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞും ത​ക​ര്‍​ന്നും റൈ​ഡു​ക​ളെ​ല്ലാം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യെ​ന്ന വാ​ദം നി​ര​ത്തു​ന്ന ന​ഗ​ര​സ​ഭ ഇ​ങ്ങോ​ട്ടേ​യ്ക്ക് തി​രി​ഞ്ഞു നോ​ക്കാ​റി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

മ​ണ​ലൂ​ര്‍ കാ​വു​വി​ള​യി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് നി​ര്‍​മി​ച്ച ഹാ​പ്പി​നെ​സ് പാ​ര്‍​ക്ക് കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​തി​യ ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വ്യാ​യാ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കാ​നെ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള ന​ട​പ്പാ​ത​യി​ല്‍ കാ​ടും പ​ട​ല​വും പ​ട​ര്‍​ന്നു​ക​യ​റി​യി​രി​ക്കു​ന്നു.

അ​മ​ര​വി​ള​യി​ല്‍ നി​ര്‍​മി​ച്ച നൈ​റ്റ് സ്ട്രീ​റ്റ് ഓ​ര്‍​മ്മ​യാ​യി. നൈ​റ്റ് സ്ട്രീ​റ്റി​ലാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര- ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ റോ​ഡി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നു​ള്ള സ്ഥ​ലം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
അ​ത്താ​ഴ​മം​ഗ​ത്തെ വീ​ര​രാ​ഘ​വ സ്മൃ​തി​യും നെ​യ്യാ​റ്റി​ന്‍​ക​ര വാ​സു​ദേ​വ​ന്‍ സ്മാ​ര​ക പാ​ര്‍​ക്കും ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലു​ള്ള​വ​യാ​ണ്. നെ​യ്യാ​റ്റി​ന്‍​ക​ര വാ​സു​ദേ​വ​ന്‍ സ്മാ​ര​ക പാ​ര്‍​ക്ക് ന​വീ​ക​ര​ണ വാ​ഗ്ദാ​ന പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

കൂ​ട്ട​പ്പ​ന പാ​ര്‍​ക്ക് പു​ന​ര്‍​നി​ര്‍​മാ​ണ​വും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ലും പു​തി​യ സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ബ​ജ​റ്റി​ലെ വാ​ഗ്ദാ​ന​മാ​ണ്. മാ​ന്പ​ഴ​ക്ക​ര​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​നു​ള്ള ട​ര്‍​ഫ്, ഈ​രാ​റ്റി​ന്‍​പു​റ​ത്ത് ക​ളി​സ്ഥ​ലം, ആ​ലം​പൊ​റ്റ വാ​ര്‍​ഡി​ലെ കോ​ട്ടൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം, കൊ​ല്ല​വം​വി​ള അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, ഇ​രു​ന്പി​ല്‍ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് ന​വീ​ക​ര​ണം, പി​രാ​യും​മൂ​ട് ഓ​പ്പ​ണ്‍ ജിം, ​ചു​ണ്ട​വി​ള​യി​ല്‍ വ​യോ​ജ​ന​പാ​ര്‍​ക്ക്, ക​ണി​യാം​കു​ള​ത്തി​ന്‍​ക​ര​യി​ല്‍ ജിം, ​പാ​ര്‍​ക്ക് മു​ത​ലാ​യ​വ 2026 -2027 സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നാ​ണ് ബ​ജ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള​ത് മ​തി​യാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന​താ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ നി​വാ​സി​ക​ളു​ടെ നി​വേ​ദ​നം.

Ernakulam

ബ​സ് മ​തി​ലി​ലി​ടി​ച്ചു; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

മൂ​വാ​റ്റു​പു​ഴ: സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലി​ടി​ച്ചു, യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. എ​റ​ണാ​കു​ളം-​തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​യി​ൽ നെ​ല്ലാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്ന​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ യു​വ​തി​യെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ലു​വ - മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മ​രി​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നെ​ല്ലാ​ട് പ​റ​ക്കു​ടി​യി​ല്‍ ജോ​ര്‍​ജി​ന്‍റ വീ​ടി​നു മു​ന്നി​ലെ മ​തി​ലാ​ണ് ബ​സ് ഇ​ടി​ച്ച് ത​ക​ർ​ന്ന​ത്. എ​തി​രെ വ​ന്ന ബ​സി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ ടാ​ര്‍ ചെ​യ്ത റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തും റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Ernakulam

പെ​രി​യാ​ർ​വാ​ലി ക​നാ​ലു​ക​ളി​ൽ ജ​ല​വി​ത​ര​ണം ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ

കോ​ത​മം​ഗ​ലം: പെ​രി​യാ​ർ​വാ​ലി ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ (പി​വി​ഐ​പി) ക​നാ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും റെ​ക്റ്റി​ഫി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​നം. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നി​ല​വി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഏ​ഴ​ര​ക്കോ​ടി അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക​നാ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും റെ​ക്റ്റി​ഫി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് അ​ഞ്ചു​കോ​ടി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും അ​ഞ്ചു​കോ​ടി റെ​ക്റ്റി​ഫി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും എം​എ​ൽ​എ ഉ​ന്ന​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ജ​ല​സേ​ച​ന മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ അ​ധി​ക തു​ക അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി 15മു​ത​ൽ ക​നാ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കും. ന​വം​ബ​ർ 25ന​കം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ ട്ര​യ​ൽ​റ​ൺ ന​ട​ത്തും. തു​ട​ർ​ന്ന് ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

സാ​ധാ​ര​ണ​യാ​യി ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പെ​രി​യാ​ർ​വാ​ലി ക​നാ​ലു​ക​ൾ തു​റ​ന്ന് ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ മ​ഴ​യു​ടെ അ​ള​വ് കു​റ​ഞ്ഞ​തും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് നേ​ര​ത്തേ ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, വി.​പി. സ​ജീ​ന്ദ്ര​ൻ, മ​നോ​ജ് മൂ​ത്തേ​ട​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ സി.​വി. ബൈ​ജു, സി.​എ​ൻ. ര​ഞ്ജി​ത എ​ന്നി​വ​രും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Ernakulam

വി​ജി​ല​ന്‍​സ് സം​ഘം ഫ്ലാറ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി

കൊ​ച്ചി: പി ​ആ​ന്‍​ഡ് ടി ​കോ​ള​നി നി​വാ​സി​ക​ള്‍​ക്കാ​യി നി​ര്‍​മി​ച്ച മു​ണ്ടം​വേ​ലി​യി​ലെ ഫ്ലാ​റ്റ് നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ്ണ​ര്‍ പി. ​രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഫ്ലാ​റ്റി​ലെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. താ​മ​സ​ക്കാ​രി​ല്‍​നി​ന്ന് മൊ​ഴി​യെ​ടു​ത്തു.

വി​ജി​ല​ന്‍​സ് സം​ഘ​ത്തോ​ടൊ​പ്പം പൊ​തു​മ​രാ​മ​ത്ത്, ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ, പൊ​ലു​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ്, കെ​എ​സി​ഇ​ബി വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളെ​ക്കൂ​ടി പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഓ​രോ വ​കു​പ്പു​ക​ളും സ്വ​ന്തം നി​ല​യി​ലു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സി​ന് കൈ​മാ​റും. ഈ ​റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക്രോ​ഡീ​ക​രി​ച്ചാ​കും വി​ജി​ല​ന്‍​സ് അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ക.
വി​ജി​ല​ന്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പ്രേം​കു​മാ​ര്‍, വി​നോ​ദ് കു​മാ​ര്‍, നി​സാ​ര്‍, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് അ​സി. എ​ൻ​ജി​നീ​യ​ര്‍ ഗീ​തു, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ഡെ​വി​ന്‍ ഡേ​വി, പൊ​തു​മ​രാ​മ​ത്ത് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

2020ല്‍ ​നി​ര്‍​മാ​ണം തു​ട​ങ്ങി 2024 ലാ​ണ് ഫ്ലാ​റ്റ് താ​മ​സ​ക്കാ​ര്‍​ക്ക് കൈ​മാ​റു​ന്ന​ത്. താ​മ​സം തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​ദ്യ​ത്തെ മ​ഴ​യി​ല്‍ ത​ന്നെ ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി. അ​ന്നു മു​ത​ൽ താ​മ​സ​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ദു​രി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യ​താ​ണ്. നി​ര്‍​മാ​ണ ക​മ്പി​നി​ക്കും ലൈ​ഫ് മി​ഷ​നും ജി​സി​ഡി​എ​യ്ക്കും നി​ര്‍​മാ​ണ​വേ​ള​യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വീ​ഴ്ച​യു​ണ്ടാ​യ​താ​യാ​ണ് ആ​ക്ഷേ​പം.


ദു​രി​ത​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞ് ഫ്ലാ​റ്റ് നി​വാ​സി​ക​ള്‍

വ​ര്‍​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​ത​ങ്ങ​ള്‍ വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ക​ര​ഞ്ഞു​പ​റ​ഞ്ഞ് മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് നി​വാ​സി​ക​ള്‍. പി ​ആ​ന്‍​ഡ് ടി ​കോ​ള​നി​യി​ലെ ദു​രി​ത ജീ​വി​ത​ത്തി​ല്‍​നി​ന്ന് മോ​ച​ന​മാ​കു​മെ​ന്ന് സ്വ​പ്‌​നം​ക​ണ്ടാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ങ്കി​ലും അ​വി​ടെ​ത്തേ​ക്കാ​ള്‍ ദു​രി​ത​പൂ​ര്‍​ണ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് താ​മ​സ​ക്കാ​ര്‍ പ​റ​ഞ്ഞു.

ആ​ദ്യ​മ​ഴ പെ​യ്ത​പ്പോ​ള്‍ ത​ന്നെ ഫ്ലാ​റ്റു​ക​ള്‍ ചോ​ര്‍​ന്നൊ​ലി​ച്ചു തു​ട​ങ്ങി. മു​ക​ളി​ലെ ഫ്ലാ​റ്റു​ക​ളി​ലെ ക​ക്കൂ​സ് മ​ലി​ന​ജ​ലം ഒ​ഴു​കി​വീ​ഴു​ന്ന​ത് ത​ങ്ങ​ളു​ടെ അ​ടു​ക്ക​ള​യി​ലേ​ക്കും കി​ട​പ്പു​മു​റി​യി​ലേ​ക്കു​മാ​ണെ​ന്ന് ഫ്‌​ളാ​റ്റ് നി​വാ​സി​യാ​യ ധ​ന​ല​ക്ഷ്മി പ​റ​ഞ്ഞു. ഇ​നി മു​ന്നി​ലു​ള്ള ഏ​ക പ്ര​തീ​ക്ഷ ഈ ​അ​ന്വേ​ഷ​ണ​മാ​ണ്. ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള അ​ന്വേ​ഷ​ണ​മാ​ക​രു​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം നി​ഷ്പ​ക്ഷ​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് സെ​ക്ര​ട്ട​റി സ​ജി​ത​യു​ടെ ആ​വ​ശ്യം. ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തി അ​ര്‍​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ ത​ങ്ങ​ള്‍​ക്ക് നീ​തി കി​ട്ടു. ഉ​ണ്ടാ​യി​രു​ന്ന കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ഇ​വി​ടേ​ക്ക് വ​ന്ന​ത്. ഇ​പ്പോ​ള്‍ സ്വ​ന്ത​മാ​യി കി​ട​പ്പാ​ടം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് വേ​ഗ​ത്തി​ല്‍ ന​ല്‍​കി ത​ങ്ങ​ള്‍​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ജി​ത പ​റ​ഞ്ഞു.


നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കേ​ണ്ട​ത് ക​രാ​ര്‍ ക​മ്പ​നി: മേ​യ​ര്‍

പി ​ആ​ന്‍​ഡ് കോ​ള​നി​ക്കാ​രെ പാ​ര്‍​പ്പി​ച്ച മു​ണ്ടം​വേ​ലി​യി​ലെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​നു​ണ്ടാ​യ അ​പാ​ക​ത പ​രി​ഹ​രി​ക്കേ​ണ്ട​ത് ക​രാ​ര്‍ ഏ​ജ​ന്‍​സി​യാ​യി തൃ​ശൂ​ര്‍ ഡി​സ്ട്രി​ക്ട് ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി (ടി​ഡി​എ​ല്‍​സി) യാ​ണെ​ന്ന് മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍. താ​മ​സി​ച്ചു​തു​ട​ങ്ങി​യ ശേ​ഷ​മു​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നേ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ളൂ. മു​ണ്ടം​വേ​ലി ഫ്‌​ളാ​റ്റി​ന് സം​ഭ​വി​ച്ച​ത് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ്.
പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഏ​ത് നി​ര്‍​ദേ​ശ​വും കോ​ര്‍​പ​റ​ഷ​ന്‍ സ്വീ​ക​രി​ക്കും. ക​ള​ക്ട​ര്‍ മൂ​ന്ന് നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ​താ​യാ​ണ് അ​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​മ്പോ​ള്‍ ഇ​തി​ലു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

 

Thrissur

ലോ​ഗോ പ്ര​കാ​ശ​നം

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വം 2026 ന്‍റെ ​ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. പു​ല്ലൂ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സി​എം​ഐ സ്‌​കൂ​ളി​ല്‍ മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ള വി​ക്ര​മ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പ​യ്യ​പ്പി​ള്ളി സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഷാ​രി വീ​ന​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

15, 16, 17 തീ​യ​തി​ക​ളി​ല്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സി​എം​ഐ സ്‌​കൂ​ളി​ല്‍ വ​ച്ചാ​ണ് ക​ലോ​ത്സ​വം. 32 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 2000 ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഷാ​ലി ജ​യ്‌​സ​ണ്‍ സ്വാ​ഗ​ത​വും ഫി​യോ​ണ സെ​ബാ​സ്റ്റ്യ​ന്‍ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Thrissur

കൊ​ര​ട്ടി​മു​ത്തിക്ക് പൂവൻകുല സമർപ്പണം

കൊ​ര​ട്ടി: ആ​ചാ​ര​പ്പെ​രു​മ​യ്ക്ക് ഭം​ഗം​വ​രു​ത്താ​തെ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​ന​ട​യി​ൽ പൂ​വ​ൻ​കു​ല​ക​ൾ സ​മ​ർ​പ്പി​ച്ച് പൊലിസ് സേ​ന​യും വ്യാ​പാ​രി സ​മൂ​ഹ​വും ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും.

ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ജെ. ​കു​ര്യാ​ക്കോ​സ്, ചാ​ല​ക്കു​ടി സി​ഐ കെ.​സി. ര​തീ​ഷ്, കൊ​ര​ട്ടി എ​സ്എ​ച്ച്ഒ വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ലി​സ് സം​ഘം മു​ത്തി​യു​ടെ സ​ന്നി​ധി​യി​ലെ​ത്തി കാ​ഴ്ച സ​മ​ർ​പ്പി​ച്ച​ത്.
കൊ​ര​ട്ടി​യി​ലെ വ്യാ​പാ​രി സ​മൂ​ഹ​വും ഇ​ത്ത​വ​ണ​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യി കാ​ഴ്ച സ​മ​ർ​പ്പ​ണ​ത്തി​നെ​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ, ജോ​യ് മൂ​ത്തേ​ട​ൻ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി ജോ​സ​ഫ്, പി.​വി. ഫ്രാ​ൻ​സീ​സ്, വി.​പി. ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​ഡി. പോ​ൾ, ക​ൺ​വീ​ന​ർ​മാ​രാ​യ പി. ​വി​മ​ൽ​കു​മാ​ർ, ബാ​ബു ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കാ​ഴ്ച സ​മ​ർ​പ്പ​ണം.

കൊ​ര​ട്ടി​യി​ലെ ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​നും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ നേ​ർ​ച്ച​ക്കു​ല​ക​ളു​മാ​യെ​ത്തി. വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ടും സ​ഹ​വി​കാ​രി​മാ​രും നേ​ർ​ച്ച​ക്കു​ല​ക​ൾ ഏ​റ്റു​വാ​ങ്ങി.

Thrissur

പ​ഴൂ​ക്ക​ര ഇ​ട​വ​ക​യ്ക്ക് വ​ടം​വ​ലി കി​രീ​ടം

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​യി​ക ആ​വേ​ശ​വും വാ​ശി​യേ​റി​യ പോ​രാ​ട്ട​വും നി​റ​ഞ്ഞ രൂ​പ​താ​ത​ല വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ പ​ഴൂ​ക്ക​ര സെന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ചാ​മ്പ്യ​ന്മാ​രാ​യി. ക​ത്തീ​ഡ്ര​ല്‍ സി​എ​ല്‍​സി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ലാ​ണ് ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ളെ മ​റി​ക​ട​ന്ന് പ​ഴൂ​ക്ക​ര കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​മ്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ര​ണ്ടാം സ്ഥാ​ന​വും പു​ളി​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എ​ല്‍​സി വ​ര്‍​ക്കിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​ബി. അ​ജ​യ്, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി ഷോ​ബി കെ. ​പോ​ള്‍, പ്രോ​ഗ്രാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പോ​ള്‍ പി​യൂ​സ്, സെ​ക്ര​ട്ട​റി സാ​വി​യോ ടോ​ജി, സ്റ്റീ​വ് കാ​ട്ടൂ​ക്കാ​ര​ന്‍, ഏ​ഞ്ച​ല്‍ മ​രി​യ ജോ​ര്‍​ജ്, സാ​മു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Thrissur

നാ​ട്ടി​ക​യി​ൽ ടോ​ൾ: സി​പി​എം പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി

തൃ​പ്ര​യാ​ർ: നി​ർ​മാ​ണം പു​ർ​ത്തി​ക​രി​ക്കാ​ത്ത ദേ​ശീ​യ​പാ​ത 66ന്‍റെ ഭാ​ഗ​മാ​യി നാ​ട്ടി​ക​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള ടോ​ൾ പി​രി​വ് അ​ന്യാ​യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ.

സി​പി​എം നാ​ട്ടി​ക ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് ന​ട​ന്ന ജ​ന​കീ​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ട്ടി​ക​യി​ലെ ടോ​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി സി​പി​എം മു​ന്നി​ലു​ണ്ടാ​കും. ദേ​ശീ​യ​പാ​ത​യു​ടെ അ​പാ​ക​ത​മൂ​ലം നി​ര​വ​ധി​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യ​തി​നു​ശേ​ഷം മാ​ത്ര​മേ ടോ​ൾ പി​രി​വ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

നാ​ലു​മാ​സ​മാ​യി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. ഉ​ട​ൻ​ത​ന്നെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ദേ​ശീ​യ​പാ​ത 66 ന്‍റെ അ​വ​ലോ​ക​ന യോ​ഗം വി​ളി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തൃ​പ്ര​യാ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നു ആ​രം​ഭി​ച്ച ജ​ന​കീ​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത്തു.
സ​മ​ര​ത്തെ നേ​രി​ടാ​ൻ ശ​ക്ത​മാ​യ പൊ​ലി​സ് സ​ന്നാ​ഹം വി​ന്യ​സി​ച്ചി​രു​ന്നു. സി​പി​എം നാ​ട്ടി​ക ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ. ഹാ​രി​സ്ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​വി.​കെ. ജ്യോ​തി​പ്ര​കാ​ശ് സ്വാ​ഗ​ത​വും കെ.​എ. വി​ശ്വം​ഭ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. സീ​ത, ടി.​എ​സ്. മ​ധു​സൂ​ദ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​ഐ. സ​ജി​ത, അ​മ​ൽ ടി. ​പ്രേ​മ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബൈ​ന പ്ര​ദീ​പ്, പി.​കെ. മോ​ഹ​ന​ൻ, ഐ. ​എ​ൻ. സു​ധീ​ഷ് തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം​ന​ൽ​കി.

Thrissur

എ​രു​മ​പ്പെ​ട്ടി ഗ​വ. സ്കൂ​ൾ പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പിൽ സം​ഘ​ർ​ഷ​ം

എ​രു​മ​പ്പെ​ട്ടി: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി​ടി​എ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു. വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വാ​ക്കേ​റ്റ​ത്തി​നും സം​ഘ​ർ​ഷ​ത്തി​നും ഇ​ട​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് ര​ണ്ട് വി​ഭാ​ഗ​മാ​യാ​ണ് പി​ടി​എ, എ​സ്എം​സി, എം​പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. ര​ജി​സ്റ്റ​ർ​ചെ​യ്ത ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി​രു​ന്നു വോ​ട്ട​വ​കാ​ശം. ഒ​രു വീ​ട്ടി​ൽ​നി​ന്നു ഒ​രു ര​ക്ഷി​താ​വി​നാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​രം​ന​ൽ​കി​യ​ത്. ആ​ദ്യം​ന​ട​ന്ന പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. യു​പി വി​ഭാ​ഗ​ത്തി​ൽ നാ​ലു​പേ​രും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചു​പേ​രും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു​പേ​രും ഉ​ൾ​പ്പ​ടെ 11 പേ​രാ​ണ് പി​ടി​എ ക​മ്മ​റ്റി​യി​ലേ​ക്ക് വേ​ണ്ട​ത്. ഓ​പ്പ​ൺ വോ​ട്ടാ​ണ് ന​ട​ന്ന​ത്.

യു​പി വി​ഭാ​ഗ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ യു​ഡി​എ​ഫ് പാ​ന​ലി​ലെ മൂ​ന്നു പേ​ർ​ക്ക് 51 വോ​ട്ടും ഒ​രാ​ൾ​ക്ക് 52 വോ​ട്ടും ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫ് പാ​ന​ലി​ലെ നാ​ലു​പേ​ർ​ക്ക് 50 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ​പേ​ർ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ട​യി​ൽ എ​ൽ​ഡി​എ​ഫി​ലെ ര​ണ്ടു​പേ​ർ വോ​ട്ടെ​ടു​പ്പി​ന് എ​ത്തി​യ​ത് യു​ഡി​എ​ഫ് ചോ​ദ്യം​ചെ​യ്യു​ക​യും എ​ണ്ണം എ​ടു​ക്കു​ന്ന​തി​ലും വീ​ണ്ടും വോ​ട്ട് ചെ​യ്യു​ന്ന​തി​ലും ഇ​വ​രെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും യു​പി വി​ഭാ​ഗ​ത്തി​ൽ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​നു തു​ട​ക്ക​മാ​യ​ത്. ര​ണ്ടു​പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​ണെ​ന്നും ഇ​വ​രെ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നു​ന​ട​ന്ന വാ​ക്കേ​റ്റം സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. സ​മ​യം വൈ​കു​ക​യും ര​ക്ഷി​താ​ക്ക​ൾ പ​ല​രും പോ​കു​ക​യും​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ പ്രി​ൻ​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മ​റ്റൊ​രു ദി​വ​സ​ത്തേ​യ്ക്ക് മാ​റ്റു​ന്ന​താ​യി അ​റി​യി​ച്ച​ത്.

ഇ​രു​വി​ഭാ​ഗ​വും ഇ​ത് അം​ഗീ​ക​രി​ച്ച​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ അ​വ​സാ​നി​ച്ചു. എ​രു​മ​പ്പെ​ട്ടി പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി.തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ എ​ൽ​ഡ​എ​ഫ് മ​ന:​പൂ​ർ​വം തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ആ​ളു​ക​ളെ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വി​ജ​യി​ക്കു​വാ​നു​ള്ള ശ്ര​മ​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തി​യ​തെ​ന്നും ഇ​ത് എ​തി​ർ​ത്ത​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ൽ​ഡി​എ​ഫും ആ​രോ​പി​ച്ചു.

Thrissur

ദ​ർ​ശ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി

തൊ​യ​ക്കാ​വ്: തൊ​യ​ക്കാ​വ് തി​രു​ഹൃ​ദ​യ ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നാ​യ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ ദ​ർ​ശ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ക​ണ്ട​ശാ​ങ്ക​ട​വ് ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഇ​ലോ​യ് ചി​റ​മ്മ​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.
15, 16 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ.

15ന് ​വൈ​കി​ട്ട് 5.30ന് ​തി​രു​നാ​ൾ കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ഫാ. ആ​ന്‍റോ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തി​രു​നാ​ൾ ദി​ന​മാ​യ 16ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, പ്ര​ദ​ക്ഷി​ണം. ഫാ. ​റാ​ഫി ത​ട്ടി​ൽ സ​മൂ​ഹ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 17ന് ​രാ​വി​ലെ 6.30ന് ​പൂ​ർ​വി​ക​ർ​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന.

Thrissur

നാ​ട്ടി​ക​യി​ൽ ടോ​ൾ പി​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: കോ​ൺ​ഗ്ര​സ്

തൃ​പ്ര​യാ​ർ: നി​ർ​മാ​ണംപൂ​ർ​ത്തി​യാ​കാ​തെ ദേശീയപാത നാ​ട്ടി​ക​യി​ൽ ടോ​ൾ പി​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ടോ​ൾ പി​രി​വ് ത​ട​യു​മെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു. നാ​ട്ടി​ക ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദേശീയപാതയി​ൽ ചേ​റ്റു​വ, കൊ​ടു​ങ്ങ​ല്ലൂ​ർ പു​ഴ​ക​ളു​ടെ മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ല​ങ്ങ​ളു​ടെ​യും വാ​ടാ​ന​പ്പ​ിള്ളി, എ​ട​മു​ട്ടം, കൈ​പ്പ​മം​ഗ​ലം, പെ​രി​ഞ്ഞ​നം തു​ട​ങ്ങി മേ​ൽ​പാ​ല​ങ്ങ​ളു​ടെ​യും കാ​ന​ക​ളു​ടെ​യും സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ​യും സ്ട്രീ​റ്റ് ലൈ​റ്റു​ക​ളു​ടെ​യും അ​നു​ബ​ന്ധ റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​തെ​യാ​ണ് ടോ​ൾ പി​രി​ക്കാ​ൻ പോ​കു​ന്ന​ത്. ജ​ന​ങ്ങ​ൾക്ക് യാ​ത്രാ​ദു​രി​തം സ​മ്മാ​നി​ക്കു​ക​യും അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രും നി​ർ​മാ​ണ ക​മ്പനി​യും ചെ​യ്യു​ന്ന​തെ​ന്നും ഇ​പ്പോ​ൾ ന​ട​ന്ന​ത് സൂ​ച​നാ​സ​മ​രം മാ​ത്ര​മാ​ണെ​ന്നും ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു.​

നാ​ട്ടി​ക സെ​ന്‍റ​റി​ൽ​നി​ന്ന് ആരംഭിച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് ടോ​ൾപ്ലാ​സ പ​രി​സ​ര​ത്തു​വ​ച്ച് പൊ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ടോ​ൾ പി​രി​വ് തു​ട​ങ്ങു​മ്പോ​ൾ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ടോ​ൾ സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. നാ​ട്ടി​ക ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ഐ. ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ, നൗ​ഷാ​ദ് ആ​റ്റു​പ​റ​മ്പ​ത്ത്, കെ. ​ദി​ലീ​പ്കു​മാ​ർ, എ​ൻ.​എ​സ്. അ​യ്യൂ​ബ്, നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നു, ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ അ​ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Thrissur

കാ​ഴ്ച​പ​രി​മി​തി​യി​ലും കു​തി​പ്പി​ന് ക​രു​ത്താ​യി ഗൈ​ഡ് റ​ണ്ണ​ർ​മാ​ർ

തൃ​ശൂ​ർ: കാ​ഴ്ച​പ​രി​മി​തി മ​റി​ക​ട​ന്ന് ട്രാ​ക്കി​ൽ കു​തി​ച്ച് കാ​യി​ക​മേ​ള​യി​ലെ ഇ​ൻ​ക്ലൂ​സീ​വ് സ്പോ​ർ​ട്സ് താ​ര​ങ്ങ​ൾ. ഗൈ​ഡ് റ​ണ്ണ​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 14 വ​യ​സി​ന് മു​ക​ളി​ലു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ വ​ട​ക്കാ​ഞ്ചേ​രി ബി​ആ​ർ​സി​യി​ലെ ഇ.​എ​സ്. സ​ച്ചി​നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൊ​ട​ക​ര ബി​ആ​ർ​സി​യി​ലെ എ​യ്ഞ്ച​ൽ മ​രി​യ​യും ഒ​ന്നാം സ്ഥാ​നം നേ​ടി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പു​ഴ​ക്ക​ൽ ബി​ആ​ർ​സി വി​ദ്യാ​ർ​ഥി അ​ൻ​സ ജോ​യ്, ചൊ​വ്വ​ന്നൂ​ർ ബി.​ആ​ർ.​സി വി​ദ്യാ​ർ​ത്ഥി റോ​ഷി കു​മാ​രി എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ത​ളി​ക്കു​ളം ബി​ആ​ർ​സി വി​ദ്യാ​ർ​ത്ഥി കെ.​ഡി. ഡി​പി​ൻ ദേ​വ്, പു​ഴ​ക്ക​ൽ ബി​ആ​ർ​സി വി​ദ്യാ​ർ​ഥി ടി.​എ​സ്. അ​ഷി​ത്ത് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഇ​ൻ​ക്ലൂ​സീ​വ് വി​ഭാ​ഗ​ത്തി​ൽ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ മ​ത്സ​രി​ച്ച​ത്.

Thrissur

ജി​ല്ലാ കാ​യി​ക​മേ​ള ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല മു​ന്നി​ൽ

കു​ന്നം​കു​ളം: ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ആ​ദ്യ​ദി​നം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും ആ​വേ​ശ​പ്പോ​രാ​ട്ടം നി​റ​ഞ്ഞ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല 72 പോ​യി​ന്‍റോ​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്നു. ആ​റ് സ്വ​ർ​ണം, ഏ​ഴ് വെ​ള്ളി, മൂ​ന്ന് വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ 16 മെ​ഡ​ലു​ക​ളാ​ണ് ചാ​ല​ക്കു​ടി ആ​ദ്യ​ദി​ന​ത്തി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.

55 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​വും 31 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ കു​ന്നം​കു​ളം ഉ​പ​ജി​ല്ല മൂ​ന്നാം​സ്ഥാ​ന​വും പ​ങ്കു​വെ​ക്കു​ക​യാ​ണ്. നാ​ല് സ്വ​ർ​ണം, നാ​ല് വെ​ള്ളി, നാ​ല് വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ 11 മെ​ഡ​ലു​ക​ളാ​ണ് തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ല നേ​ടി​യ​ത്. കു​ന്നം​കു​ളം ഉ​പ​ജി​ല്ല മൂ​ന്ന് സ്വ​ർ​ണം, ഒ​രു വെ​ള്ളി, മൂ​ന്ന് വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ ആ​റ് മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.25 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ വെ​സ്റ്റ് ഉ​പ​ജി​ല്ല​യാ​ണ് നാ​ലാം​സ്ഥാ​ന​ത്ത് . ആ​വേ​ശം നി​റ​ഞ്ഞ പോ​രാ​ട്ട​വീ​ര്യ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ന​ത്തെ മ​ത്സ​രം സ​മാ​പി​ക്കു​മ്പോ​ൾ ഉ​പ​ജി​ല്ലാ സ്ഥാ​ന​ങ്ങ​ൾ മു​ക​ളി​ലേ​ക്ക് ക​യ​റാ​നാ​കും എ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ല​രും.

Thrissur

കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

കൊ​ര​ട്ടി: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ദ്ഭു​ത​പ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​ന് ജ​പ​മാ​ല​യ്ക്കും ല​ദീ​ഞ്ഞി​നും ശേ​ഷം നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് കൊ​ടി​യേ​റ്റി.

തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​മാ​യി വി​ശ്വാ​സി​ക​ൾ ടൗ​ൺ ക​പ്പേ​ള​യി​ലെ​ത്തി. അ​വി​ടെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​ന്‍റോ ചീ​ര​ക​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജി​റി​ൽ ചി​റ​യ്ക്ക​ൽ മ​ണ​വാ​ള​ൻ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ​യും രാ​ത്രി 10 വ​രെ ചാ​ല​ക്കു​ടി കൈ​ര​ളി​യു​ടെ ബാ​ൻ​ഡ്‌ മേ​ള​വും അ​ര​ങ്ങേ​റി.

പ​തി​വു​പോ​ലെ ഈ ​വ​ർ​ഷ​വും കൊ​ര​ട്ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നാ​ണ് ടൗ​ൺ ക​പ്പേ​ള തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ലി​ജോ കു​രി​യേ​ട​ൻ, ഫാ. ​അ​മ​ൽ ഒ​ളാ​ട്ട്, ഫാ. ​ആ​ന്‍റ​ണി പു​തു​കു​ള​ങ്ങ​ര, ഫാ. ​ജോ​മോ​ൻ കൈ​പ്ര​മ്പാ​ട​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കൈ​ക്കാ​ര​ന്മാ​രാ​യ ജോ​മോ​ൻ ജോ​സ്, റി​ജോ റാ​ഫേ​ൽ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ജോ​ജോ നാ​ൽ​പ്പാ​ട്ട്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഡേ​വീ​സ് ക​വ​ല​ക്കാ​ട്ട്, കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യ് മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
കൊ​ര​ട്ടി​മു​ത്തി​യു​ടെ പ്ര​ധാ​ന തി​രു​നാ​ൾ 10, 11 തീ​യ​തി​ക​ളി​ലാ​ണ്. 11ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് അ​ത്ഭു​ത​രൂ​പം എ​ഴു​ന്ന​ള്ളി​ക്കും. എ​ട്ടാ​മി​ടം 17, 18 തീ​യ​തി​ക​ളി​ലും പ​തി​ന​ഞ്ചാ​മി​ടം 24, 25 തീ​യ​തി​ക​ളി​ലും ന​ട​ക്കും.

ഇ​ന്ന് റോ​സ​റി വി​ല്ലേ​ജ് ഡേ ​ആ​യി ആ​ച​രി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് റോ​സ​റി വി​ല്ലേ​ജി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ഷി​ക് മ​റ്റേ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 11ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം മ​ദ്ബ​ഹ​യി​ൽ​നി​ന്ന് കൊ​ര​ട്ടി​മു​ത്തി​യു​ടെ അ​ത്ഭു​ത​രൂ​പം ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വ​ണ​ങ്ങു​ന്ന​തി​നാ​യി എ​ഴു​ന്ന​ള്ളി​ച്ച് പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്. വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​കും.

Thrissur

നാ​ട്ടി​ക​യി​ൽ ടോ​ൾ പി​രി​വ് നാ​ളെ മു​ത​ൽ

തൃപ്രയാർ: ദേ​ശീ​യ​പാ​ത 66ൽ ​നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ൽ നാ​ളെ​മു​ത​ൽ ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കും. കാ​പ്പി​രി​ക്കാ​ടു മു​ത​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ വ​രെ​യു​ള്ള 53.8 കി​ലോ​മീ​റ്റ​ർ ആ​റു​വ​രി​പ്പാ​ത ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണു നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ൽ നി​ര​ക്കു ബാ​ധ​ക​മാ​കു​ക. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും (എ​ൻ​എ​ച്ച്എ​ഐ) ഉ​ത്ത​ര​വ് പ്ര​കാ​രം പു​തി​യ നി​ര​ക്കു​ക​ളും പ്ര​ഖ്യാ​പി​ച്ചു.

ടോ​ൾ പ്ലാ​സ​യി​ൽ​നി​ന്ന് 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന വാ​ണി​ജ്യേ​ത​ര വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് 360 രൂ​പ​യാ​ണു പ്ര​തി​മാ​സ നി​ര​ക്ക്. പ​ണ​മ​ട​ച്ച് 24 മ​ണി​ക്കൂ​റി​ന​കം തി​രി​ച്ചു​വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും 25 ശ​ത​മാ​നം നി​ര​ക്കി​ള​വു​ണ്ടാ​കും. 33 ശ​ത​മാ​നം നി​ര​ക്കി​ള​വോ​ടെ അ​താ​തു​മാ​സ​ത്തെ പ​ണം അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് 50 ത​വ​ണ ടോ​ൾ ക​ട​ന്നു പോ​കാം.

തൃ​ശൂ​ർ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ്യാ​വ​സാ​യി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​ന​മാ​ണ് നി​ര​ക്കി​ള​വ്. വാ​ണി​ജ്യേ​ത​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് 3,075 രൂ​പ​യാ​ണു നി​ര​ക്ക്. ഒ​രു വ​ർ​ഷ​ത്തേ​ക്ക് അ​ല്ലെ​ങ്കി​ൽ ദേ​ശീ​യ​പാ​ത​യി​ലെ ഏ​തെ​ങ്കി​ലും പ്ലാ​സ​യി​ലൂ​ടെ 200 ക്രോ​സിം​ഗു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ ഉ​പ​യോ​ഗി​ക്കാം.

Thrissur

ദി ​പാ​രി​ഷ് ചി​റ്റ് ക​മ്പ​നി​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം

ചേ​ർ​പ്പ്: ദി ​പാ​രി​ഷ് ചി​റ്റ് ക​മ്പ​നി​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചേ​ർ​പ്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ തു​ട​ക്ക​മാ​യി. തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ചെ​യ​ർ​മാ​നും വി​കാ​രി​യു​മാ​യ ഫാ. ​ഫ്രാ​ൻ​സി​സ് കൂ​ത്തൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഴു​വി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ബ് വ​ട​ക്ക​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​പ​ഥ​വും വ​ള​ർ​ച്ച​യു​ടെ നാ​ൾ​വ​ഴി​ക​ളും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി.​വി. ആ​ന്‍റോ അ​വ​ത​രി​പ്പി​ച്ചു. ശ​താ​ബ്ദി സ്മ​ര​ണി​ക മാ​ർ. ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ൻ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ട​ത്തി​നു​ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​ർ​ജ്, അം​ഗ​ങ്ങ​ളാ​യ ജ​യ​ശ്രീ ഷാ​ജ​ൻ, ബൈ​ജു വ​ല്ല​ച്ചി​റ​ക്കാ​ര​ൻ, കൈ​ക്കാ​ര​ൻ ജോ​മി കു​ന്നം​ക​ട, ആ​ന്‍റ​ണി തെ​ക്കി​നി​യ​ത്ത്, അ​ൽ​ജി​ൻ കാ​ട സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ ചെ​യ​ർ​മാ​ൻ​മാ​രെ​യും വി​കാ​രി​മാ​രെ​യും ആ​ദ​രി​ച്ചു.

 

 

Thrissur

എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

അ​മ്മാ​ടം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ട​ത്ത് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സൂ​ര്യ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ​ചാ​ർ​ജ് റി​ൻ​സി ജൂ​ബി എ​ൻ​എ​സ്എ​സ് പ​താ​കയുയ​ർ​ത്തി. ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ ആ​ർ. ശാ​ലി​നി സ​ന്ദേ​ശം ന​ല്കി.

പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോ​മി പെ​ല്ലി​ശേ​രി, പ്രി​ൻ​സി​പ്പ​ൽ സ​ന്തോ​ഷ് ജേ​ക്ക​ബ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി.​എം. ജോ​ഷി, ച​ർ​ച്ച് ട്ര​സ്റ്റി പി.​കെ. പോ​ൾ, ക​ൺ​വീ​ന​ർ കെ.​പി. റീ​ന, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഹെ​ദ​സ റോ​സ് എ​ന്നി​വ​ർ പ്ര​സി​ഗി​ച്ചു. എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​ക്ടി​വി​റ്റിയു​ടെ ഭാ​ഗ​മാ​യി ഹോ​ണ​സ്റ്റി ഷോ​പ്പും തു​റ​ന്നു.

Thrissur

പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു

എ​രു​മ​പ്പെ​ട്ടി: പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു​വീ​ണു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും അ​ഴി​മ​തി​യും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് മെം​ബ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

2025 - 26 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 23.20 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി നീ​ക്കി​വ​ച്ചി​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം​ന​ട​ന്നു. എ​ന്നാ​ൽ ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് മ​തി​ൽ ത​ക​ർ​ന്നു​വീ​ണു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തം​ഗം എം.​ബി. വി​ജീ​ഷ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്. ബ​സ​ന്ത് ലാ​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ അ​ഴി​മ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഈ ​ചു​റ്റു​മ​തി​ലെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

അ​ഞ്ചു​വ​ർ​ഷം എ​രു​മ​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന എ​ല്ലാ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം എ​രു​മ​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ന​ട​ന്ന മു​ഴു​വ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ക​യും അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യും വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് മെം​ബ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Thrissur

വ​ഴു​ക്കും​പാ​റ മേ​ലേ​ച്ചി​റ പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം

പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ഴു​ക്കും​പാ​റ വാ​ർ​ഡി​ൽ ഒ​റ​വും​പാ​ടം മേ​ലേ​ച്ചി​റ പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ​ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സു​ബൈ​ർ എ​ന്ന​യാ​ളാ​ണ് റ​ബ​ർ തോ​ട്ട​ത്തി​ൽ പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ആ​ദ്യം ക​ണ്ട​ത്. ഉ​ട​ൻ വാ​ർ​ഡ് മെം​ബ​ർ സോ​ഫി ജി​ജി​യെ വി​വ​രമറി​യി​ച്ചു. തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ടി.​കെ. ലോ​ഹി​താ​ക്ഷ​ൻ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ൽ​പ്പാ​ടു​ക​ൾ പു​ലി​യു​ടേ​ത് ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ​നി​ന്നു 100 മീ​റ്റ​ർ മാ​ത്രം മാ​റി വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്നു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.
പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Thrissur

അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സി​ൽ ഷീ​റ്റു​ക​ൾ വീ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വം കേ​സെ​ടു​ക്കാ​തെ പൊ​ലി​സ്; കൈ​ക​ഴു​കി നേ​തൃ​ത്വം

തൃ​ശൂ​ർ: അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സി​ൽ ഷീ​റ്റു​ക​ൾ ഇ​ള​കി​വീ​ണു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​തെ പൊ​ലി​സ്. കാ​റ്റി​നെ​യും മ​ഴ​യെ​യും പ​ഴി​ച്ച് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്. മേ​ള​യു​ടെ ന​ട​ത്തി​പ്പി​ലെ പി​ഴ​വി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​തെ, മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​തി​ൽ മാ​ത്രം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. അ​ടി​മു​ടി പി​ഴ​വു​ണ്ടാ​യെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടും ഉ​ത്ത​ര​വാ​ദി​ത്വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ട്ടു കാ​യി​ക മ​ന്ത്രി​യും. അ​പ​ക​ടം ന​ട​ന്ന് അ​ഞ്ചാം​ദി​വ​സം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് വേ​ദി സ​ന്ദ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ പു​റ​ത്തു​വ​രു​ന്ന​ത് ഗു​രു​ത​ര പി​ഴ​വു​ക​ൾ.

ന​ട​ത്തി​പ്പി​ലെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി ആ​ദ്യ​ദി​വ​സം മു​ത​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നെ​ങ്കി​ലും മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​ട്ടും, ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടും മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​ല്ല. അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ്. അ​തി​നാ​ൽ കാ​യി​ക വ​കു​പ്പി​നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നാ​ണു വി​മ​ർ​ശ​നം.

അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ അ​ട​ച്ചു​പൂ​ട്ടി​യ വേ​ദി മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ തു​റ​ന്നു ന​ൽ​കി​യ​പ്പോ​ഴാ​ണ് അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സി​ന്‍റെ ശോ​ച്യാ​വ​സ്ഥ വെ​ളി​പ്പെ​ട്ട​ത്. പ​ല​യി​ട​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. നീ​ന്ത​ൽ കു​ള​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​മ​ട​ക്കം മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ത​ല​യി​ൽ പ​തി​ക്കാ​തി​രി​ക്കാ​ൻ വ​ല ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച നി​ല​യി​യി​ലാ​യി​രു​ന്നു. താ​ത്കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ ഷെ​ഡി​ന്‍റെ ഷീ​റ്റു​ക​ളും ഉ​റ​പ്പി​ച്ചി​രു​ന്നി​ല്ല. ഇ​വ സ്ക്രൂ ​ചെ​യ്ത് ഉ​റ​പ്പി​ച്ചി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഡൈ​വിം​ഗ് പൂ​ൾ, കു​ട്ടി​ക​ളു​ടെ പൂ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്.

Thrissur

തെ​രു​വു​നാ​യ് ആ​ക്ര​മ​ണം

ത​ല​ക്കോ​ട്ടു​ക​ര: ത​ല​ക്കോ​ട്ടു​ക​ര​യി​ൽ വീ​ട്ട​മ്മ​യ്ക്ക് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. മു​തു​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ശോ​ഭ​യ്ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടു​പ​രി​സ​ര​ത്ത് ചെ​ടി ന​ന​ച്ചു​കൊ​ണ്ടി​രി​ക്കെ പാ​ഞ്ഞെ​ത്തി​യ നാ​യ ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ശോ​ഭ​യു​ടെ വ​ല​തു​കൈ ക​ടി​ച്ചു​കീ​റി ഗു​രു​ത​ര​മാ​യി മു​റി​വേ​ൽ​പ്പി​ച്ചു. ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ണ്ടും നാ​യ ആ​ക്ര​മി​ക്കാ​ൻ മു​തി​ർ​ന്നു. വീ​ട്ട​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രും ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ര​ക്തം​വാ​ർ​ന്ന നി​ല​യി​ലാ​യ ശോ​ഭ​യെ ഉ​ട​ൻ​ത​ന്നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്തി പ​ര​ത്തി ഓ​ടി​യ നാ​യ സ​മീ​പ​ത്തെ ഐ​ക്ക​ര വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ ര​ണ്ട് ആ​ടു​ക​ളെ​യും വ​ഴി​യ​രി​കി​ലു​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു​പൂ​ച്ച​യെ​യും ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു.
നാ​യ​യു​ടെ ആ ക്രമണം പ്ര​ദേ​ശ​വാ​സി​ക​ളെ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ടു​ത്ത ഭീ​തി​യി​ലാ​ഴ്ത്തി.

വി​വ​ര​മ​റി​ഞ്ഞ് ചൂ​ണ്ട​ൽ പ​ഞ്ചാ​ യ​ത്ത് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെര​ച്ചി​ലി​നൊ​ടു​വി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴു​വ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് നാ​യ​യെ വ​ല​യി​ലാ​ക്കി. പേ​വി​ഷ​ബാ​ധ സം​ശ​യ​മു​ള്ള​തി​നാ​ൽ നാ​യ​യെ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി സു​ര​ക്ഷി​ത​മാ​യി കൂ​ട്ടി​ല​ട​ച്ചി​രി​ക്കു​ക​യാ​ണ്.

Thrissur

വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ ജ​ന്മ​ദി​ന​ത്തി​രു​നാ​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: പ്രാ​ര്‍​ഥി​ക്കു​ന്ന അ​മ്മ, സ​ക്രാ​രി​യു​ടെ കാ​വ​ല്‍​ക്കാ​രി തു​ട​ങ്ങി നി​ര​വ​ധി അ​പ​ര​നാ​മ​ങ്ങ​ളാ​ല്‍ അ​റി​യ​പ്പെ​ടു​ന്ന കാ​ട്ടൂ​ര്‍ എ​ലു​വ​ത്തി​ങ്ക​ല്‍ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ 149- ാം ജ​ന്മ​ദി​ന​ത്തി​രു​നാ​ളി​ന് കാ​ട്ടൂ​ര്‍ ഗ്രാ​മം ഒ​രു​ങ്ങി.

ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ദ​യ പ്രൊ​വി​ന്‍​സി​ന്‍റെ എ​വു​പ്രാ​സ്യ കോ​ണ്‍​വെ​ന്‍റി​നോ​ടു​ചേ​ര്‍​ന്നു​ള്ള ജ​ന്മ​ഗൃ​ഹ ക​പ്പേ​ള​യി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ എ​ട്ടു മു​ത​ല്‍ ആ​രം​ഭി​ക്കും. എ​ട്ടി​ന് വൈ​കീ​ട്ട് 5.30ന് ​തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍ നി​ര്‍​വ​ഹി​ക്കും. എ​ട്ടു​മു​ത​ല്‍ 16 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് 5.30ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ 17ന് ​വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്ക് ഹൊ​സൂ​ര്‍ രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ സെ​ബാ​
സ്റ്റ്യ​ന്‍ പൊ​ഴോ​ലി​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​യ് പാ​ല്യേ​ക്ക​ര, ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.

എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല​യും 14, 15, 16 തി​യ​തി​ക​ളി​ല്‍ കു​മ്പ​സാ​രി​ക്കാ​ന്‍ സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ വ്യാ​ഴാ​ഴ്ച​യും വൈ​കീ​ട്ട് 5.30ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. മ്യൂ​സി​യം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍12 വ​രെ​യും ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടു​മു​ത​ല്‍ അ​ഞ്ചു​വ​രെ​യും എ​ല്ലാ ദി​വ​സ​വും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ട​ത്തി​രു​ത്തി പ​രി​ശു​ദ്ധ ക​ര്‍​മ​ല​നാ​ഥ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് പാ​ല്യേ​ക്ക​ര, ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ദ​യ പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ൽ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ധ​ന്യ സി​എം​സി, അ​സി. വി​കാ​രി ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട​ന്‍, കാ​ട്ടൂ​ര്‍ എ​വു​പ്രാ​സ്യ സ്‌​ക്വ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ഷീ​ബ സി​എം​സി, കാ​ട്ടൂ​ര്‍ എ​വു​പ്രാ​സ്യ കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ നി​ര്‍​മ​ല സി​എം​സി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ രാ​ജു താ​ടി​ക്കാ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

Thrissur

കൊ​ര​ട്ടി​മു​ത്തി​ക്ക് സ്നേ​ഹ​സ​മ്മാ​ന​മാ​യി വി​ശ്വാ​സ​ത്തി​ന്‍റെ​ പ​താ​ക

കൊ​ര​ട്ടി: കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ന് ആ​ത്മീ​യ​ത​യും സ്നേ​ഹ​വും ഇ​ഴ​ചേ​ർ​ത്ത അ​പൂ​ർ​വ സ​മ്മാ​ന​വു​മാ​യി ഒ​രു കു​ടും​ബം.

കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ൾ കൊ​ടി​യേ​റ്റി​ന് മു​ന്നോ​ടി​യാ​യി പു​തി​യ പ​താ​ക​യാ​ണ് കു​ടും​ബം സ​മ​ർ​പ്പി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട വെ​ള്ളാ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ കാ​നം​കു​ടം വീ​ട്ടി​ൽ ദീ​പു ജോ​ർ​ജ്, ഭാ​ര്യ സം​ഗീ​ത, അ​മ്മ അ​ൽ​ഫോ​ൻ​സ എ​ന്നി​വ​രാ​ണ് ര​ണ്ട​ര​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​താ​ക ത​യാ​റാ​ക്കി ന​ൽ​കി​യ​ത്.

അ​ന്ന ജെ​നീ​ഫ​ർ ക​മ്പ​നി ഉ​ട​മ​ക​ളാ​യ കു​ടും​ബം കൊ​ര​ട്ടി​മു​ത്തി​യോ​ടു​ള്ള വി​ശ്വാ​സ​ത്തി​ന്‍റ​യും ന​ന്ദി​യു​ടെ​യും അ​ട​യാ​ള​മാ​യാ​ണ് പ​താ​ക സ​മ​ർ​പ്പി​ച്ച​ത്. 9.5 അ​ടി നീ​ള​വും 4.5 അ​ടി വീ​തി​യു​മു​ള്ള പ​താ​ക​യു​ടെ രൂ​പ​ക​ൽ​പ്പ​ന നി​ർ​വ​ഹി​ച്ച​ത് വി​ജ​യ് ശ​ങ്ക​റാ​ണ്. എ​ട്ടു​മ​ണി​ക്കൂ​ർ​വീ​തം ഒ​മ്പ​ത് ദി​വ​സം തു​ട​ർ​ച്ച​യാ​യി അ​ധ്വാ​നി​ച്ചാ​ണ് പ​താ​ക പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​റ​ക്കു​മ​തി ചെ​യ്ത ജെ​റി സി​ൽ​ക്ക് ത്രെ​ഡ് ഉ​പ​യോ​ഗി​ച്ച് 21,03,465 എം​ബ്രോ​യ്ഡ​റി തു​ന്ന​ലു​ക​ളാ​ണ് ഈ ​പ​താ​ക​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ തു​ന്ന​ലി​ലും വി​ശ്വാ​സ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും പ്രാ​ർ​ഥ​ന​യു​ടെ ആ​ത്മാ​ർ​ഥ​ത​യും നി​റ​ച്ചാ​ണ് പ​താ​ക ഒ​രു​ക്കി​യ​തെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു.


കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ കൊ​ടി​യേ​റ്റി​ന് മു​ന്നോ​ടി​യാ​യി ‌സ്നേ​ഹ​സ​മ്മാ​നം പ​ള്ളി​ക്ക് കൈ​മാ​റി. അ​ൽ​ഫോ​ൻ​സ​യെ​യും മ​ക​ൻ ദീ​പു ജോ​ർ​ജി​നെ​യും വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് ആ​ദ​രി​ച്ചു.

Thrissur

കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ: അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു

കൊ​ര​ട്ടി: കൊ​ര​ട്ടി മു​ത്തി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പൊ​ലിസ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. പ​ള്ളി അ​ധി​കൃ​ത​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ലെ വാ​ഹ​ന​ത്തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​നാ​യി നാ​ലു​വി​ധ​ത്തി​ലു​ള്ള ഡൈ​വേ​ർ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ദി​ശാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഡി​വൈ​എ​സ്പി ജെ. ​കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. ഡൈ​വേ​ർ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പോ​ലീ​സ് സേ​വ​ന​വും ല​ഭ്യ​മാ​ക്കും.


60 നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ, വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, 250ലേ​റെ വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് അ​റി​യി​ച്ചു.
പൊ​ലിസ്, ആ​രോ​ഗ്യം, വൈ​ദ്യു​തി, ഫ​യ​ർ​ഫോ​ഴ്സ്, ഇ​റി​ഗേ​ഷ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ നി​ർ​ദേ​ശി​ച്ച മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ദി​വ​സേ​ന മാ​ലി​ന്യം നീ​ക്കം​ചെ​യ്യും. നി​യ​മാ​നു​സൃ​ത​മാ​യ രീ​തി​യി​ൽ മാ​ത്ര​മേ താ​ൽ​ക്കാ​ലി​ക ക​ച്ച​വ​ട, ഭ​ക്ഷ​ണ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കെ​എ​സ്ഇ​ബി, പൊ​തു​മ​രാ​മ​ത്ത്, ഫ​യ​ർ​ഫോ​ഴ്സ്, ഇ​റി​ഗേ​ഷ​ൻ, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​റി​യി​ച്ചു.


അ​തേ​സ​മ​യം ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ എ​ൻ​എ​ച്ച്എ​ഐ​ക്കെ​തി​രേ യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ഉ​ന്ന​ത​ത​ല​യോ​ഗ​ങ്ങ​ളി​ൽ എ​ൻ​എ​ച്ച്എ​ഐ പ്ര​തി​നി​ധി​ക​ൾ ന​ൽ​കു​ന്ന ഉ​റ​പ്പു​ക​ൾ പ​ല​പ്പോ​ഴും ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന പ​രാ​തി. മു​രി​ങ്ങൂ​ർ കോ​ട്ട​മു​റി ജം​ഗ്ഷ​ൻ മു​ത​ൽ പെ​രു​മ്പി വ​രെ​യു​ള്ള ഭാ​ഗ​ത്തെ തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നാ​ൽ പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​ണെ​ന്നും അ​ടി​യ​ന്ത​ര​ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം നേ​ര​ത്തെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പ​രി​ഹാ​രം ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു​വെ​ന്നും കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു. കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ​യു​ള്ള നി​ർ​മാ​ണ​ത്തി​നാ​യി താ​ഴ്ത്തി​യെ​ടു​ത്ത മ​ണ്ണ് നീ​ക്കം​ചെ​യ്ത ഭാ​ഗം സു​ര​ക്ഷി​ത​മാ​യി മ​ണ്ണി​ട്ട് നി​ക​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ലെ കു​ണ്ടും കു​ഴി​ക​ളും അ​ട​യ്ക്കു​ക, ഷോ​ൾ​ഡ​റു​ക​ൾ ടാ​ർ, ക്വാ​റി വേ​സ്റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഒ​രേ നി​ര​പ്പി​ലാ​ക്കു​ക, വ​ഴി​തി​രി​ച്ചു​വി​ടു​ന്ന ഗ്രാ​മീ​ണ - പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ലെ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളി​ൽ മാ​ർ​ക്കിം​ഗ് ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​യ​ർ​ന്നു.


കൊ​ര​ട്ടി ജം​ഗ്ഷ​നി​ലെ ചാ​ല​ക്കു​ടി ദി​ശ​യി​ലു​ള്ള ബ​സ് സ്റ്റോ​പ്പ് ടൗ​ൺ ക​പ്പേ​ള​യ്ക്ക് സ​മീ​പ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.


എ​ൻ​എ​ച്ച്എ​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലിസ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീം അ​റി​യി​ച്ചു.

Thrissur

പു​ക​യി​ല​വി​മു​ക്ത വി​ദ്യാ​ല​യ പ്ര​ഖ്യാ​പ​നം

എ​ട​ത്തി​രു​ത്തി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ പു​ക​യി​ല​വി​മു​ക്ത വി​ദ്യാ​ല​യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ചാ​മ​ക്കാ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​ത്. അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പു​ക​യി​ല​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​ത്. കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ പു​ക​യി​ല വി​മു​ക്ത വി​ദ്യാ​ല​യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ച് സാ​ക്ഷ്യ​പ​ത്രം ന​ൽ​കി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ന പ്ര​ദീ​പ് അ​ധ്യ​ക്ഷ​യാ​യി.

ക്ലീ​ൻ - എ​ട​ത്തി​രു​ത്തി എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും എ​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ച​ന്ദ്ര​ബാ​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ അ​ജി​ത പ്ര​ദീ​പ്, ന​വ​മി പ്ര​സാ​ദ്, ഐ​ഷാ​ബി മു​ഹ​മ്മ​ദ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ.​ആ​ർ. രാ​ഗി, ക​യ്പ​മം​ഗ​ലം എ​സ്ഐ ടി. ​ജ​യ​കു​മാ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി. ജി​തി​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ഞ്ചു സി.​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

പ​വ​ർ​ക​ട്ട് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​ം: ബാ​ല​സം​ഘം

ക​യ്പ​മം​ഗ​ലം: കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ​വ​ർ​ക​ട്ട് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​യ്പ​മം​ഗ​ല​ത്ത് ന​ട​ന്ന ബാ​ല​സം​ഘം നാ​ട്ടി​ക ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.


ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ക്കാ​ലം ഇ​ല്ലാ​തി​രു​ന്ന പ​വ​ർ​ക​ട്ട് വീ​ണ്ടും ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​തെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. സ​മ്മേ​ള​നം ബാ​ല​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​എ​സ്. ദേ​വി​ക ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ.​എ​സ്. ആ​ദ​ർ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ഫാ​ത്തി​മ സ​നം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.


ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി അ​ഭി​ന​വ് ദാ​സ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ. ഹാ​രി​സ് ബാ​ബു, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​വി. സു​രേ​ഷ് ബാ​ബു, ബാ​ല​സം​ഘം ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ നൗ​മി പ്ര​സാ​ദ്, ബാ​ല​സം​ഘം ഏ​രി​യ ക​ൺ​വീ​ന​ർ ടി.​എ​ൻ. ഉ​ദ​യ​കു​മാ​ർ, പി.​എം. അ​ഹ​മ്മ​ദ്, അ​ഡ്വ.​വി.​കെ. ജ്യോ​തി​പ്ര​കാ​ശ്, ടി.​എ​സ്. മ​ധു​സൂ​ദ​ന​ൻ, ഐ.​എ​സ്. കാ​സിം, എ.​എം. ദി​ൽ​ഷാ​ദ് പ​ങ്കെ​ടു​ത്തു.

Thrissur

എ​കെ​സി​സി ഹെ​ൽ​പ്പ് ഡെ​സ്‌​ക് ഉ​ദ്ഘാ​ട​നം

ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി എ​കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും സ്കോ​ള​ർ​ഷി​പ്പു​ക​ളെ​ക്കു​റി​ച്ചും അ​റി​യു​ന്ന​തി​നും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം​ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഹെ​ൽ​പ്പ് ഡെ​സ്ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ നി​ർ​വ​ഹി​ച്ചു.

ലോ​ജു കി​ഴ​ക്കും​ത​ല, അ​ഡ്വ. ജോ​സ് നാ​യ​ത്തോ​ട​ൻ, ജാ​ൻ ജോ​സ്, ട്രീ​സാ തോ​മ​സ്, ആ​നി ജേ​ക്ക​ബ്, ഷാ​ബു കു​രി​യാ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും കാ​ല​ത്ത് 6.30 മു​ത​ൽ ഒ​മ്പ​തു​വ​രെ ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ അ​റി​യി​ച്ചു.

 

Thrissur

ആ​ശ്വാ​സ് പദ്ധതി 4.57 കോ​ടി​യു​ടെ ഇ​ള​വുകൾക്ക്​ ശിപാ​ര്‍​ശ​ നൽകി

ഇ​രി​ങ്ങാ​ല​ക്കു​ട: സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ ആ​ശ്വാ​സ് പ​ദ്ധ​തി​യി​ലൂ​ടെ മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ല്‍ നാ​ല് അ​ദാ​ല​ത്തു​ക​ളി​ലാ​യി പ​രി​ഗ​ണി​ച്ച​ത് 58 വാ​യ്പാ ഫ​യ​ലു​ക​ള്‍.

വാ​യ്പ​യെ​ടു​ത്ത​വ​ര്‍ മ​രിക്കു ക​യും വാ​യ്പാ തി​രി​ച്ച​ട​വി​നു മ​റ്റു മാ​ര്‍​ഗ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​താ​വു​ക​യും​ചെ​യ്ത നി​ര്‍​ധ​ന​രാ​യ​വ​ര്‍​ക്കും മാ​ര​ക​രോ​ഗം പി​ടി​പെ​ട്ട് വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​വ​ര്‍​ക്കും നൂ​റുശ​ത​മാ​നം വ​രെ പ​ലി​ശ ഇ​ള​വ് ചെ​യ്തു കൊ​ടു​ക്കാ​ന്‍ ശിപാ​ര്‍​ശ ചെ​യ്ത​താ​യി ആ​ശ്വാ​സ് 2026 താ​ലൂ​ക്കു​ത​ല ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

ഏ​ക​ദേ​ശം 4.57 കോ​ടി രൂ​പ​യു​ടെ ഇ​ള​വി​നു​വേ​ണ്ടി​യു​ള്ള ശു​പാ​ര്‍​ശ​ക​ളാ​ണ് ക​മ്മി​റ്റി ന​ല്‍​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​കു​ന്ദ​പു​രം സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​സി. ഡ​യ​റ​ക്ട​ര്‍ സ്മൃ​തി സ​ത്യ​ന്‍, അ​സി. ര​ജി​സ്ട്രാ​ര്‍ ബി​ജു ഡി. ​കു​റ്റി​ക്കാ​ട്ട് എ​ന്നി​വ​രും അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Thrissur

കു​മ്പ​ള​ങ്ങാ​ട് ആ​രോ​ഗ്യകേ​ന്ദ്രം നി​ർ​മാ​ണോ​ദ്ഘാ​ട​നം

വ​ട​ക്കാ​ഞ്ചേ​രി: കു​മ്പ​ള​ങ്ങാ​ട് ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്രം പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ 2024-25 വ​ർ​ഷ​ത്തെ ആ​സ്തി​വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് കു​മ്പ​ള​ങ്ങാ​ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

വെ​യ്റ്റിം​ഗ് ഏ​രി​യ, വെ​ൽ​നെ​സ് റൂം, ​ലാ​ബ് സ്പെ​സി​മെ​ൻ ഏ​രി​യ, ഇ​മ്യൂ​ണൈ ​സേ​ഷ​ൻ റൂം, ​ഫീ​ഡിം​ഗ് റൂം, ​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ റൂം, ​ഡ്ര​സ് ചെ​യ്ഞ്ചിം​ഗ് റൂം, ​ശു​ചി​മു​റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന 1050 സ്ക്വ​യ​ർ ഫീ​റ്റ് കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വൃ​ത്തി​ക​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Thrissur

സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ തി​രു​നാ​ളും ജൂ​ബി​ലി ആ​ഘോ​ഷ​വും

മ​ര​ത്താ​ക്ക​ര: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി തൃ​ശൂ​ർ കേ​ന്ദ്ര കൗ​ണ്‍​സി​ലി​ന്‍റെ ജൂ​ബി​ലിയും വി​ശു​ദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ​യും വാ​ഴ്ത്ത​പ്പെ​ട്ട ഫ്രെ​ഡ​റി​ക് ഓ​സാ​നാ​മി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളും മ​ര​ത്താ​ക്ക​ര മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ ആ​ഘോ​ഷി​ച്ചു.

വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ത്വ ജൂ​ബി​ലേ​റി​യ​ൻ​മാ​രെ ആ​ദ​രി​ച്ചു. ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ഫ​ണ്ടു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​സ് ആ​ലു​ക്കാ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് ആ​ലു​ക്ക​യി​ൽ​നി​ന്ന് ആ​ദ്യ സം​ഭാ​വ​ന സ്വീ​ക​രി​ച്ച് ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.

സൊ​സൈ​റ്റി​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ ജൂ​ഡ് മം​ഗ​ൾ​രാ​ജ്, ഫാ. ​ജി​ക്സ​ണ്‍ താ​ഴ​ത്ത്, ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, ഫാ. ​ജോ​സ​ഫ് മു​രി​ങ്ങാ​ത്തേ​രി, ഫാ. ​ക്ലീ​റ്റ​സ് കി​ഴ​ക്കൂ​ട​ൻ, സി​സി പ്ര​സി​ഡ​ന്‍റ് കെ.​കെ. പോ​ൾ​സ​ണ്‍, ജോ​സ് ജെ. ​മ​ഞ്ഞ​ളി, റീ​ന ജെ​യിം​സ്, സി​സ്റ്റ​ർ റെ​യ്മ ജീ​സ്, ട്ര​സ്റ്റി ബെ​ന്നി ചി​റ​യ​ത്ത്, കെ.​എ. ഷി​ബു, ബി​ജു വ​ർ​ഗീ​സ്, ജോ​യ് പോ​ൾ, ഷാ​ജു തൊ​മ്മാ​ന, ടി.​യു. ജെ​യ്സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ളി സ​ണ്ണി, സി.​കെ. വി​ൻ​സ​ ൻ, സി.​എ​സ്. ക്രി​സ്റ്റോ, ഒ.​ഡി. ജോ​സ​ഫ്, ബേ​ബി മൂ​ക്ക​ൻ, ലീ​ല സാ​ബു, ജോ​സ് കു​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Thrissur

സ്ലീ​പ്പ​ർ ബ്ലോ​ക്ക് ഹ​ബ്ബാ​യി പു​തു​ക്കാ​ട് സ്റ്റേ​ഷ​ൻ; റോ​ഡ് ഗ​താ​ഗ​തം ദു​രി​ത​ത്തി​ൽ

പു​തു​ക്കാ​ട്: തൃ​ശൂ​ർ - എ​റ​ണാ​കു​ളം റെ​യി​ൽ​പാ​ത​യി​ലെ സ്ലീ​പ്പ​ർ ബ്ലോ​ക്കു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​റി​യ​തോ​ടെ പു​തു​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റ് വ​ഴി​യു​ള്ള റോ​ ഡ് ഗ​താ​ഗ​തം ദു​രിത​ത്തി​ലാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട - പു​തു​ക്കാ​ട് പ്ര​ധാ​ന​റോ​ഡി​ലാ​ണു പു​തു​ക്കാ​ട് ഗേ​റ്റ്.

തൃ​ശൂ​ർ - എ​റ​ണാ​കു​ളം സെ​ക്‌​ഷ​നി​ലെ റെ​യി​ൽ​വേ പാ​ള​ങ്ങ​ളി​ലെ പ​ഴ​യ സ്ലീ​പ്പ​റു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ സ്ലീ​പ്പ​റു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നും വി​വി​ധ ഭാ​ഗങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​ധാ​ന ഹ​ബ്ബാ​യി പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്നു​ള്ള മെ​റ്റ​ൽ ഡി​പ്പോ​യിലാ​ണു റെ​യി​ൽ​വേ സ്ലീ​പ്പ​റു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത്.
സ്ലീ​പ്പ​ർ റി​ലേ​യിം​ഗ് മെ​ഷീ​നും മ​റ്റ് അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും അ​ട​ങ്ങി​യ പ്ര​ത്യേ​ക ട്രെ​യി​ൻ പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ലേ - ​ബേ ട്രാ​ക്കി​ലാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. തൃ​ശൂ​ർ - എ​റ​ണാ​കു​ളം സെ​ക്‌​ഷ​നി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ ളി​ലേ​ക്ക് ഇ​വി​ടെ​നി​ന്നാ​ണ് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത്.
ലേ-​ബേ ട്രാ​ക്കി​ൽ​നി​ന്ന് ഈ ​ട്രെ​യി​ൻ മ​റ്റ് ട്രാ​ക്കു​ക​ളി​ലേ​ക്ക് മാ​റ്റു​മ്പോ​ഴും തി​രി​കെ എ​ത്തി​ക്കു​മ്പോ​ഴും പു​തു​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റ് പൂ​ർ​ണ​മാ​യി അ​ട​ച്ചി ടേ​ണ്ടി​വ​രു​ന്നു. ഇ​തോ​ടെ ഗേ​റ്റി​ന് ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ ഏ​

റെ​നേ​രം കാ​ത്തു​കി​ട​ക്കേ​ണ്ടി വ​രു​ന്നു.
റെ​യി​ൽ​പാ​ത​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ലീ​പ്പ​റു​ക​ൾ മാ​റ്റു​ന്ന​ത്. പ​ണി ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വേ​ഗ​ത​നി​യ​ന്ത്രി​ച്ചാ​ണ് ട്രെ​യി​നു​ക​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. തൃ​ശൂ​ർ - എ​റ​ണാ​കു​ളം സെ​ക്‌​ഷ​നി​ലെ പ​ണി​ക​ൾ പൂ​ർ​ത്തി യാ​കാ​ൻ കു​റ​ഞ്ഞ​ത് ആ​റു​മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​തു​ക്കാ​ടും ന​ന്തി​ക്ക​ര, നെ​ല്ലാ​യി റെ​യി​ല്‍​വേ ഗേ​റ്റു​ക​ളും ഒ​ന്നി​ച്ച് അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന​തു വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. നെ​ല്ലാ​യി, ന​ന്തി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലെ സ്ലീ​പ്പ​ർ മാ​റ്റു​ന്ന​ത് പൂ​ർ​ത്തി​യാ​യാ​ൽ അ​വി ടു​ത്തെ റെ​യി​ൽ​വേ ഗേ​റ്റു​ക​ളെ ഈ ​പ്ര​ശ്‌​നം കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ല. എ​ന്നാ​ൽ സ്ലീ​പ്പ​ർ മാ​റ്റു​ന്ന​തി​ന്‍റെ പ്ര​ധാ​ന താ​വ​ള​മാ​യ​തി​നാ​ൽ പു​തു​ക്കാ​ട് ഗേ​റ്റി​ലെ ഇ​പ്പോ​ഴ​ത്തെ ദു​ര​വ​സ്ഥ തു​ട​രും.

തൃ​ശൂ​ർ - എ​റ​ണാ​കു​ളം സെ​ക്‌​ഷ​നി​ലെ പ​ണി​ക​ൾ തു​ട​രു​ന്ന​കാ​ല​ത്തോ​ളം പു​തു​ക്കാ​ട് ഗേ​റ്റ് അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.
പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ലെ സ്ലീ​പ്പ​ർ മാ​റ്റ​ൽ തു​ട​രു​ന്ന​തി​നാ​ൽ പാ​ഴാ​യി, ക​ട​ലാ ശേ​രി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പാ​ഴാ​യി, ക​ട​ലാ ശേ​രി മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് തൊ​ട്ട​ടു​ത്ത പു​തു​ക്കാ​ട് ടൗ​ണി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി​യാ​ണ് ഈ ​റെ​യി​ൽ​വേ ഗേ​റ്റ്. ഗേ​റ്റ് അ​ട​ഞ്ഞു കി​ട​ക്കു​മ്പോ​ൾ മ​റ്റു വ​ഴി​ക​ളി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​യാ​ണ് ഇ​വ​ർ പു​തു​ക്കാ​ട്ടെ​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക്

പു​തു​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്താ​നും ഏ​ക​ദേ​ശം ആ​റു കി​ലോ​മീ​റ്റ​റി​ലേ​റെ ചു​റ്റി​വ​ള​ഞ്ഞ് വ​രേ​ണ്ട സ്ഥി​തി​യാ​ണ്. രോ​ഗി​ക​ളെ​യും വ​യോ​ധി​ക​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഗേ​റ്റ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​ക്കു​ന്ന​ത്.
ഗേ​റ്റി​ലെ നി​യ​ന്ത്ര​ണം പു​തു​ക്കാ​ട്, പാ​ഴാ​യി മേ​ഖ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷ, ബ​സു സ​ർ​വീ​സു​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഗേ​റ്റി​ന് മു​ന്നി​ൽ ദീ​ർ​ഘ​നേ​രം കാ​ത്തു​കി​ട​ക്കേ​ണ്ടി​വ​രു​ന്ന​ത് ബ​സ് സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം താ​ളം​തെ​റ്റി​ക്കു​ന്നു. ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ൾ തു​ട​ങ്ങി ദി​വ​സേ​ന ഈ ​വ​ഴി ആ​ശ്ര​യി​ക്കു​ന്ന​വ​രെ​ല്ലാം വ​ലി​യ യാ​ത്രാ​ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.

റെ​യി​ൽ​വേ സ്ലീ​പ്പ​ർ മാ​റ്റു​ന്ന​ജോ​ലി​ക​ൾ ഇ​നി​യും മാ​സ​ങ്ങ​ളോ​ളം തു​ട​രു​മെ​ന്നി​രി​ക്കെ പാ​ഴാ​യി–​ക​ട​ലാ​ശേ​രി മേ​ഖ​ല കൂ​ടു​ത​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. പു​തു​ക്കാ​ട് ഗേ​റ്റ് വ​ഴി​യു​ള്ള റോ​ഡ് ഗ​താ​ഗ​തം പ​ര​മാ​വ​ധി ത​ട​സ​മു​ണ്ടാ​ക്കാ​തെ റെ​യി​ൽ​വേ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Thrissur

പ​ഴു​വി​ലി​ൽ സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി

തൃപ്രയാ​ർ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി പ​ഴു​വി​ൽ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഈ ​മാ​സം 11 മു​ത​ൽ 23 വ​രെ ന​ട​ത്തു​ന്ന സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​പി സ​ന്ദീ​പ് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ചാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ല്ലി ജി​ജു​മോ​ൻ അ​ധ്യ​ക്ഷ​യാ​യി.

‌മു​ൻ എം​എ​ൽ​എ കെ.​യു. അ​രു​ണ​ൻ, വാ​ർ​ഡ് മെ​മ്പ​ർ നി​ത്യ ബി​ജു, എ​ൻ.​ജി. ജ​യ​രാ​ജ്, എ.​ബി. ജ​യ​പ്ര​കാ​ശ്, സി.​എം. പ​ര​മ​ശി​വ​ൻ, സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് പാ​ണ്ടാ​രി​ക്ക​ൽ, സെ​ക്ര​ട്ട​റി ഇ.​പി. സൈ​മ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 11 ന് ​ഉ​ച്ച​യ​ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ ടി.​ജി. ര​വി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കും.

Thrissur

100 പേ​ർ​ക്ക് കൃ​ത്രി​മ​ക്കാ​ലു​ക​ൾ: ഹാ​പ്പി സ്റ്റെ​പ്സി​നു തു​ട​ക്കം

തൃ​ശൂ​ർ: ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ സ​ഹാ​യ​ത്തി​ൽ നൂ​റു​പേ​ർ​ക്കു കൃ​ത്രി​മ​ക്കാ​ലു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൃ​ശൂ​ർ, ക​ല്യാ​ണ്‍ സി​ൽ​ക്സ്, ല​യ​ണ്‍​സ് ക്ല​ബ് സ​ർ​വീ​സ് ട്ര​സ്റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഹാ​പ്പി സ്റ്റെ​പ്സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു വി​ത​ര​ണം. കു​രി​യ​ച്ചി​റ​യി​ലു​ള്ള ക​ല്യാ​ണ്‍​സ് സി​ൽ​ക്സ് കോ​ർ​പ​റേ​റ്റ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല്യാ​ണ്‍ സി​ൽ​ക്സ് ചെ​യ​ർ​മാ​നും പ​ദ്ധ​തി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സ​റു​മാ​യ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ, അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, ല​യ​ണ്‍​സ് ക്ല​ബ് സ​ർ​വീ​സ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് വ​ള​പ്പി​ല, ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സു​രേ​ഷ് കെ. ​വാ​ര്യ​ർ, എം​എ​ൽ​എ​മാ​രാ​യ കെ. ​രാ​ജ​ൻ, രാ​ജ​ൻ ജെ. ​പ​ല്ല​ൻ, എ​ൽ​സി​ഐ​എ​ഫ് ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. വി. ​അ​മ​ർ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ചേ​റ്റു​പു​ഴ ക​നാ​ലി​ൽ ക​ണ്ടെ​ത്തി

ചേ​റ്റു​പു​ഴ: കാ​ണാ​താ​യ മ​രി​ച്ച യു​വാ​വി​നെ ചേ​റ്റു​പു​ഴ ക​നാ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞാ​ണി പ​ള്ളി​ക്കു സ​മീ​പം ബ്ര​ഹ്മ​കു​ളം കാ​രേ​ര​പ​റ​മ്പി​ൽ സി​ബി​ൻ ജോ​സ്(36) ആ​ണ് മ​രി​ച്ച​ത്. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​ണ്. ശ​നി​യാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ന്തി​ക്കാ​ട് പൊ​ലി​സി​ൽ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ചേ​റ്റു​പു​ഴ ക​നാ​ലി​ൽ പ​റ​യ​ന്താ​ഴം ഭാ​ഗ​ത്താ​ണ് മൃ​ത​ദേഹം ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലോ​ടെ ക​ണ്ട​ത്. കു​റ​ച്ചു​മാ​റി ബൈ​ക്കും ക​ണ്ടെ​ത്തി​യി​രു​ന്നു. ടൗ​ൺ വെ​സ്റ്റ് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കാ​ഞ്ഞാ​ണി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. അ​ച്ഛ​ൻ: ജോ​സ്. അ​മ്മ: റെ​ജീ​ന. സ​ഹോ​ദ​രി: സി​നി ഷാ​ജു .

Thrissur

ട്രെ​യി​നി​ൽ​നി​ന്നു​വീ​ണ് യു​വാ​വ് മ​രി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: ട്രെ​യി​നി​ൽ​നി​ന്നു​വീ​ണ് യു​വാ​വ് മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​ര​ട്ടി കേ​ള​കം ചെ​ട്ടി​യാം​പ​റ​മ്പ് പു​ളി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ മ​ക​ൻ അ​രു​ൺലാ​ൽ (33) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

വ​ട​ക്കാ​ഞ്ചേ​രി ടൗ​ൺ മു​സ്ലീം പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. ചെ​ന്നൈ മെ​യി​ലി​ൽ നി​ന്നാ​ണ് യു​വാ​വ് വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ 108 ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ട​ക്കാ​ഞ്ചേ​രി പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Thrissur

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ചു

വാ​ടാ​ന​പ്പി​ള്ളി : സു​ഹൃ​ത്തു​മാ​യി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ചു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ദീ​പ​ക് (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സു​ഹൃ​ത്താ​യ മ​റ്റൊ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​മൊ​ത്താ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ര​ണ്ടാ​ളും വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും ദീ​പ​ക് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്ത് ഓ​ടി​പ്പോ​യി ആ​ളു​ക​ളെ​കൂ​ട്ടി വ​ന്നെ​ങ്കി​ലും ദീ​പ​ക് താ​ഴ്ന്നു പോ​യി​രു​ന്നു. അ​ഗ്‌​നി സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.


വ​ള്ള​ത്തി​ൽ പോ​യി ക​ട​ലി​ൽ മ​ത്സ്യം പി​ടി​ച്ചു​വ​ന്നി​രു​ന്ന ദീ​പ​ക്ക് ഇ​ട​ശേ​രി​യി​ൽ ബാ​ല​ൻ എ​ന്ന​യാ​ളു​ടെ വാ​ട​ക ഷെ​ഡി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. വാ​ടാ​ന​പ്പ​ിള്ളി പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Thrissur

നി​ർ​മ​ലം ജ​ന​കീ​യ കാ​മ്പ​യി​ന് കൊ​ര​ട്ടി​യി​ൽ തു​ട​ക്കം

കൊ​ര​ട്ടി: കേ​ര​ള​ത്തെ ശു​ചി​ത്വ​പൂ​ർ​ണ​വും മാ​ലി​ന്യ​മു​ക്ത​വു​മാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ‘നി​ർ​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം’ ജ​ന​കീ​യ ക്യാ​മ്പ​യി​ന്‍റെ കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​യാ​യി.
ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും മാ​ലി​ന്യ​സം​സ്‌​ക​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യു​മാ​ണ് ക്യാ​മ്പ​യി​ന്‍റെ ല​ക്ഷ്യം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജീ​വ​ന​ക്കാ​ർ, ഹ​രി​ത​ക​ർ​മ​സേ​ന, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും.

ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി.

Thrissur

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ പ്രാ​യംമ​റ​ന്ന് ക​ലാ​വി​രു​ന്നൊ​രു​ക്കി വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ലം പി​ന്നി​ട്ടാ​ലും മാ​യാ​ത്ത ചി​ല ഓ​ര്‍​മ​ക​ളു​ണ്ട്. സൗ​ഹൃ​ദ​ത്തി​ന്‍റേ​യും അ​ധ്യാ​പ​ക​ജീ​വി​ത​ത്തി​ന്‍റേയും മ​ധു​രം ഹൃ​ദ​യ​ത്തി​ല്‍ സൂ​ക്ഷി​ക്കു​ന്ന അ​ത്ത​രം ഓ​ര്‍​മ​ക​ള്‍​ക്ക് വീ​ണ്ടും ചി​റ​കു​ന​ല്‍​കി​യ വേ​ദി​യാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യം മാ​റി.
കോ​ള​ജി​ല്‍ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ വാ​ര്‍​ഷി​കസം​ഗ​മം സ്‌​നേ​ഹ​ത്തി​ന്‍റേയും സൗ​ഹൃ​ദ​ത്തി​ന്‍റേ​യും ക​ലാ​വി​രു​ന്നി​ന്‍റേയും മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ളാ​യി മാ​റി.

സ​ദ്യ​യും പാ​യ​സ​വും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ച് പ​ഴ​യ​കാ​ല സൗ​ഹൃ​ദ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പു​തു​ക്കി​യ സം​ഗ​മം ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ ഒ​രു സ്‌​നേ​ഹ​വി​രു​ന്നാ​യി മാ​റി. ച​ട​ങ്ങി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പ്ര​ഫ. ആ​നി ജോ​സ​ഫ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​സ്റ്റ​ര്‍ ഡോ. ​ക്രി​സ്റ്റി അ​ക്കൗ​ണ്ട് അ​വ​ത​രി​പ്പി​ച്ചു.

റി​ട്ട​യേ​ര്‍​ഡ് ഫാ​ക്ക​ല്‍​റ്റി​യി​ലെ ഏ​റ്റ​വും മു​തി​ര്‍​ന്ന അം​ഗ​മാ​യ 96 വ​യ​സു​ള്ള സി​സ്റ്റ​ര്‍ ജോ​ഷ്വാ മു​ത​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍ വ​രെ​യു​ള്ള​വ​ര്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. മ​ദ​ര്‍ സി​സ്റ്റ​ര്‍ മേ​രി പാ​സ്റ്റ​ര്‍, സി​സ്റ്റ​ര്‍ ഡോ. ​ര​ഞ്ജ​ന, സി​സ്റ്റ​ര്‍ ഡോ. ​റോ​സ് ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ ത​ങ്ങ​ളു​ടെ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വെ​ച്ചു. പ്ര​ഫ. റി​ട്ട​യേ​ര്‍​ഡ് ഫാ​ക്ക​ല്‍​റ്റി ഗ്രൂ​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഡോ. ​ജാ​ന്‍​സി ഡേ​വി സ്വാ​ഗ​ത​വും മേ​രി അ​ഗ​സ്റ്റി​ന്‍ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള: നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജേ​താ​ക്ക​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: 16 ാമ​ത് ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ 232 പോ​യി​ന്‍റോ​ടെ നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി. 101 പോ​യി​ന്‍റോടെ പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റണീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ര​ണ്ടാംസ്ഥാ​ന​ത്തെ​ത്തി.

സ​മാ​പ​ന സ​മ്മേ​ള​നം അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഇ​ഒ എം.​എ​സ്. രാ​ജീ​വ്, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ. വ​ര്‍​ഗീ​സ്, വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍.​പി. ര​ജ​നി, ഡോ. ​കെ.​ആ​ര്‍. സു​ധീ​ര്‍, സി.​പി. ജോ​ബി, സ്‌​പോ​ര്‍​ട്‌​സ് ക​ണ്‍​വീ​ന​ര്‍ സ​ന്ദീ​പ് എ​സ്. മേ​നോ​ന്‍, മെ​ല്‍​വി​ന്‍ ഡേ​വി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Thrissur

എഎ​സ്ഐഎ​സ്‌സി ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ്

ചാ​ല​ക്കു​ടി: കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ൽ എഎ​സ്ഐഎ​സ്‌സി ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് 2026 (ജ്വാ​ല) വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. സോ​ൺ ഇ, കാ​റ്റ​ഗ​റി 4 വി​ഭാ​ഗ​ത്തി​ലാ​ണ് ഫെ​സ്റ്റ് ന​ട​ന്ന​ത്.

സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ങ്കോ ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വി​പി​ൻ എ​ള​മ്പ​ശേ​രി​ൽ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ജോ അ​രി​ക്കാ​ട​ൻ, അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജ​യ്മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ 24 ഐസിഎ​സ്ഇ​ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 365 വി​ദ്യാ​ർ​ഥി​ക​ൾ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്തു. 6,7, 8 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

Thrissur

ന​ന്തി​ക്ക​ര​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ന​ന്തി​ക്ക​ര: ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഒ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ റി​ച്ചാ​ർ​ഡ്, എ​ബി​സ​ണ്‍ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. റി​ച്ചാ​ർ​ഡി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ബി​സ​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഡി​വൈ​ഡ​ർ മ​റി​ക​ട​ന്ന് എ​തി​ർ​ദി​ശ​യി​ലൂ​ടെ വ​ന്ന ച​ര​ക്കു​ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണു പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്ന് ആ​ക്രി​സാ​ധ​ന​ങ്ങ​ളു​മാ​യി പാ​ല​ക്കാ​ട്ടേ​ക്കു പോ​യ ലോ​റി​യി​ലാ​ണ് കാ​ർ വ​ന്നി​ടി​ച്ച​ത്. ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നെ​ങ്കി​ലും ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​തു​ക്കാ​ട് പൊ​ലി​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Thrissur

കോ​ട്ട​പ്പു​റം ജ​ലോ​ത്സ​വ​വും ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗും ഇ​ന്ന്

തൃ​ശൂ​ർ: സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പും കോ​ട്ട​പ്പു​റം ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സി​ബി​എ​ൽ) നാ​ലാം​പാ​ദ മ​ത്സ​ര​വും കോ​ട്ട​പ്പു​റം ജ​ലോ​ത്സ​വ​വും ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30നു ​കോ​ട്ട​പ്പു​റം കാ​യ​ലി​ൽ ന​ട​ക്കും. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഒ​ന്പ​തു ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളാ​ണു സി​ബി​എ​ല്ലി​ൽ മാ​റ്റു​ര​യ്ക്കു​ക.

കോ​ട്ട​പ്പു​റം ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ​മ​ന്ത്രി വി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കും കെ.​ഡി. കു​ഞ്ഞ​പ്പ​ൻ- ടി.​എ. ഗി​രീ​ഷ്കു​മാ​ർ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കും വേ​ണ്ടി​യു​ള്ള ചു​ണ്ട​ൻ, ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

Thrissur

ഡി​ഡി​ഇ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ, എ​ബി​വി​പി

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​ലെ നീ​ന്ത​ൽ മ​ത്സ​ര​വേ​ദി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​നാ​സ്ഥ ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ, എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. ഓ​ഫി​സ് ക​വാ​ട​ത്തി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നാ​യി​രു​ന്നു ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​ഷേ​ധം.

സ്ഥ​ല​ത്തി​ല്ലാ​ത്ത ഡി​ഡി​ഇ ഷൈ​ന​യു​മാ​യി സം​സാ​രി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു എ​ബി​വി​പി നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം. പൊ​ലി​സ് പ്ര​വ​ർ​ത്ത​ക​രെ ബ​ലം​പ്ര​യോ​ഗി​ച്ചു നീ​ക്കാ​ൻ ശ്ര​മി​ച്ച​തു ചെ​റി​യ തോ​തി​ൽ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. എ​ബി​വി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യ​ദു കൃ​ഷ്ണ​ൻ, എ​ൻ​ഇ​സി അം​ഗം എ​സ്. അ​ക്ഷ​യ്, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. അ​ശ്വ​തി, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ, അ​തു​ൽ, സം​സ്ഥാ​ന സ​മി​തി അം​ഗം മാ​ള​വി​ക, ജി​ല്ല സ​മി​തി അം​ഗ​ങ്ങ​ളാ​യ സി​ദ്ധാ​ർ​ഥ്, ശ്രീ​ദ​ത്ത്, അ​ശ്വ​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ബി​വി​പി​യു​ടെ ഉ​പ​രോ​ധ​സ​മ​ര​ത്തി​ൽ അ​ണി​നി​ര​ന്ന​ത്.

ത​ങ്ങ​ളെ ബ​ലം​പ്ര​യോ​ഗി​ച്ചു നീ​ക്കി​യാ​ൽ ക​ള​ക്ട​റേ​റ്റി​ലെ എ​ല്ലാ ഓ​ഫി​സു​ക​ളി​ലും ക​യ​റി സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും, പൊ​ലി​സ് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി റോ​സ​ൽ​രാ​ജ്, പ്ര​സി​ഡ​ന്‍റ് നി​യാ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജി​ഷ്ണു സ​ത്യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വ​ലി​ച്ചി​ഴ​ച്ചു​മാ​റ്റി​യാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Thrissur

അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ലെ അ​പ​ക​ടം കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ കൈ​യാ​ങ്ക​ളി

മൂ​ന്നു ബി​ജെ​പി
കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കു പ​രി​ക്ക്

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് നീ​ന്ത​ൽ മ​ത്സ​ര​ത്തി​നി​ടെ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ലെ താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ന്‍റെ മേ​ൽ​ക്കൂ​ര ഷീ​റ്റു​ക​ൾ ത​ക​ർ​ന്നു​വീ​ണു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​അം​ഗ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും. സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രാ​യ കൃ​ഷ്ണ​മോ​ഹ​ൻ, വി​ൻ​ഷി അ​രു​ണ്‍​കു​മാ​ർ, അ​ഡ്വ. രേ​ഷ്മ മേ​നോ​ൻ എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ പി​രി​ച്ചു​വി​ട്ടു.


ന​ടു​ത്ത​ള​ത്തി​ൽ പോ​ർ​വി​ളി; പ്ര​ക്ഷു​ബ്ധ​മാ​യി ഹാ​ൾ

പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​ആ​ർ. ഹി​ര​ണ്‍ ആ​ണ് പൊ​തു​ച​ർ​ച്ച​യി​ൽ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ലെ സു​ര​ക്ഷാ​വീ​ഴ്ച​യും അ​നു​മ​തി​യി​ല്ലാ​ത്ത നി​ർ​മാ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നു മേ​യ​ർ​ക്കും ഭ​ര​ണ​സ​മി​തി​ക്കും ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്നും ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് വി​ഷ​യ​ത്തി​ൽ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണു സ്വീ​ക​രി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ, അ​ഡ്വ. അ​നീ​സ്, എം.​എ​ൽ. റോ​സി, അ​ഡ്വ. രേ​ഷ്മ മേ​നോ​ൻ എ​ന്നി​വ​രും ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. കോ​ർ​പ​റേ​ഷ​ന്‍റെ സി​പി​ആ​ർ ലൈ​സ​ൻ​സ് പോ​ലു​മെ​ടു​ക്കാ​തെ​യാ​ണു സം​ഘാ​ട​ക​ർ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​തെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

തു​ട​ർ​ന്ന്, മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ട്ര​സ് ത​ക​ർ​ന്നു​വീ​ണ സം​ഭ​വം ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ സു​മേ​ഷ് ചൂ​ണ്ടി​ക്കാ​ണി​ച്ച​തോ​ടെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹ​ളം​വ​ച്ചു. വീ​ഴ്ച സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നും സം​ഘാ​ട​ക​ർ​ക്കു​മാ​ണെ​ന്നു വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​ഫി ഡെ​ൽ​സ​ണ്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​തി​പ​ക്ഷം പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര​ണ​പ​ക്ഷാം​ഗ​മാ​യ സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ​വു​മാ​യെ​ത്തി​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ഉ​ന്തും​ത​ള്ളും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​രെ അ​ട​ക്കം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു. പ്ര​ക്ഷു​ബ്ധ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ജ​ൻ​ഡ വാ​യി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മേ​യ​ർ യോ​ഗം പി​രി​ച്ചു​വി​ട്ട് ഇ​റ​ങ്ങി​പ്പോ​യ​ത്.

 

വീ​ഴ്ച സ​ർ​ക്കാ​രി​നെ​ന്ന് മേ​യ​റും ഡെ​പ്യൂ​ട്ടി മേ​യ​റും

കാ​യി​ക​മേ​ള​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​നു യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും കാ​യി​ക-​പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ പ​രാ​ജ​യ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നും മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​നും ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദും വ്യ​ക്ത​മാ​ക്കി. മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കോ​ർ​പ​റേ​ഷ​നോ​ട് യാ​തൊ​രു ആ​ലോ​ച​ന​യും ന​ട​ത്തി​യി​ട്ടി​ല്ല. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി മാ​ത്ര​മാ​ണു മേ​യ​റെ​യും ഡെ​പ്യൂ​ട്ടി മേ​യ​റെ​യും സ്ഥ​ല​ത്തെ കൗ​ണ്‍​സി​ല​റെ​യും വി​വ​രം അ​റി​യി​ച്ച​ത്. സം​ഘാ​ട​ക​സ​മി​തി​യി​ലേ​ക്കു​പോ​ലും ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. ആ​രും ഉ​ദ്ഘാ​ട​ന​ത്തി​നി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നു മേ​യ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും വീ​ഴ്ച വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും സു​ര​ക്ഷാ​വീ​ഴ്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Thrissur

മൊ​ബൈ​ൽ ട​വ​റി​ൽ​നി​ന്നു കോ​പ്പ​ർ ക​മ്പി​ക​ൾ മോ​ഷ്ടി​ച്ച​വ​ർ അ​റ​സ്റ്റി​ൽ

വ​ട​ക്കാ​ഞ്ചേ​രി: മൊ​ബൈ​ൽ ട​വ​റി​ൽ​നി​ന്നു കോ​പ്പ​ർ ക​മ്പി​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റു ചെ​യ്തു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ അ​നാ​റൂ​ൾ ഇ​സ്ലാം, സൈ​ദു​ൾ ഇ​സ്ലാം എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ഓ​ട്ടു​പാ​റ - വാ​ഴാ​നി റോ​ഡി​ലെ എ​ങ്ക​ക്കാ​ടു​ള്ള മൊ​ബൈ​ൽ ട​വ​റി​ന്‍റെ ക​മ്പി​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കാ​ഞ്ചേ​രി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ആ​ക്രി​ക്ക​ട​ക​ൾ കേ​ന്ദ്രി​ക​രി​ച്ച് പ​രി​ശോ​ധ​ന​ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഒ​രു ക​ട​യി​ൽ​നി​ന്നുള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഇ​തി​നു​മു​മ്പും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. വ​ട​ക്കാ​ഞ്ചേ​രി എ​സ്എ​ച്ച്ഒ എ. ​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Thrissur

മ​ദ്യ-​ല​ഹ​രി​ഉ​പ​ഭോ​ഗം യു​വ​ത​ല​മു​റ​യെ ന​ശി​പ്പി​ക്കു​ന്നു: ബി​ഷ​പ് അം​ബ്രോ​സ്

തൃ​ശൂ​ർ: മ​ദ്യ-​ല​ഹ​രി​ക​ളു​ടെ ഉ​പ​ഭോ​ഗം യു​വ​ത​ല​മു​റ​യെ ന​ശി​പ്പി​ക്കു​ന്നെ​ന്ന് കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി​വി​രു​ദ്ധ ക​മ്മി​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​നും കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​നു​മാ​യ ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ. പു​ത്ത​ൻ​പ​ള്ളി ബ​സി​ലി​ക്ക ഹാ​ളി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​താ കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി​വി​രു​ദ്ധ സ​മി​തി സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ പ​താ​ക ഉ​യ​ർ​ത്തി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​പി. ഡേ​വി​സ്, ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, സെ​ക്ര​ട്ട​റി രാ​ജു പാ​റ​പ്പു​റം, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ഒൗ​ഗി​ൻ കു​ര്യാ​ക്കോ​സ്, കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി​വി​രു​ദ്ധ സ​മി​തി മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ചാ​ർ​ളി പോ​ൾ, ജേ​ക്ക​ബ് വ​ട​ക്കും​ചേ​രി, റെ​ക്ട​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി, ഫാ. ​പോ​ൾ ചാ​ലി​ശേ​രി, സൂ​ര​ജ് ജോ​ണ്‍​സ് മം​ഗ​ലം, സാ​ബു അ​ടാ​ട്ടു​കാ​ര​ൻ, സി​സ്റ്റ​ർ എ​ൻ​സ്വീ​ഡ്, സി​സ്റ്റ​ർ ലി​ന​റ്റ് ആ​ന്‍റ​ണി, ജോ​സ് വ​ട​ക്കേ​ത്ത​ല, മേ​ഴ്സി തൊ​മ്മി​ക്കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലി​ല്ലി മാ​ത്യു, മാ​ത്യു പ​ന​യ്ക്ക​പ​താ​ലി​ൽ, എ​ൻ.​വി. ദേ​വ​സി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ടി.​വി. തോ​മ​സ്, റോ​ബി​ൻ റാ​ഫേ​ൽ, കെ.​സി. പ്ര​കാ​ശ്, സി​ജോ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ, കൊ​ച്ചു​വ​ർ​ക്കി ത​ര​ക​ൻ, ആ​നീ​സ് ജോ​ണ്‍​സ​ണ്‍, ലി​ന്‍റോ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Thrissur

സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് അ​ടി​മു​ടി പി​ഴ​വ്; പ്ര​തി​ഷേ​ധം

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ ത​ന്നെ ജി​ല്ല​യി​ൽ ന​ട​ത്തി​യ നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ അ​ടി​മു​ടി പി​ഴ​വ്. മ​ത്സ​ര​വേ​ദി​യി​ൽ ശു​ചി​മു​റി​യ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ല്ലെ​ന്നു ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

നൂ​റു​ക​ണ​ക്കി​നു കു​ട്ടി​ക​ൾ​ക്കാ​യി മു​ന്നോ നാ​ലോ ശു​ചി​മു​റി​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ടീം ​മാ​നേ​ജ​ർ​മാ​രെ ര​ണ്ടു ദി​വ​സ​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക്ലാ​സ് മു​റി​ക​ളി​ലാ​ണു താ​മ​സം ഒ​രു​ക്കി​യ​ത്. ഇ​വി​ടെ​യും ആ​വ​ശ്യ​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. വൈ​കീ​ട്ട് ആ​റി​നു​ശേ​ഷ​മാ​യി​രു​ന്നു പ്ര​വേ​ശ​നം. രാ​വി​ലെ ക്ലാ​സി​നു​മു​ന്പ് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ടി​വ​ന്നു. ബാ​ഗു​ക​ളും മ​റ്റു സാ​മ​ഗ്രി​ക​ളും സൂ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​ല്ല. പ​ണം കൊ​ടു​ത്തു മു​റി​യെ​ടു​ത്താ​ണു താ​മ​സി​ച്ച​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വും താ​മ​സ​വും ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ൽ ഇ​ക്കു​റി 150 രൂ​പ​വീ​തം ന​ൽ​കു​ക​യാ​ണു ചെ​യ്ത​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ​ക്കു ഭ​ക്ഷ​ണ​ത്തി​നു​പോ​ലും തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നും സം​ഘാ​ട​ക​രെ​പ്പോ​ലും ക​ണ്ടി​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

മ​ത്സ​രം മാ​റ്റി​വ​ച്ച​തി​നാ​ൽ വീ​ണ്ടും വ​രേ​ണ്ടി​വ​രു​ന്ന​തു സാ​ന്പ​ത്തി​ക​ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും പ​കു​തി​യി​ലേ​റെ കു​ട്ടി​ക​ൾ മ​ട​ങ്ങി​പ്പോ​യെ​ന്നും പ്ര​തി​ഷേ​ധം അ​റി​യി​ച്ച​പ്പോ​ൾ ത​ങ്ങ​ളെ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സ് പ​രി​സ​ര​ത്തു​നി​ന്നു പു​റ​ത്താ​ക്കാ​നാ​ണു അ​ധി​കൃ​ത​ർ ശ്ര​മി​ച്ച​തെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തി​നി​ടെ പ​രാ​തി ഉ​ന്ന​യി​ച്ച​പ്പോ​ൾ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ക്കു​മെ​ന്ന് അ​ധ്യാ​പ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് മ​ത്സ​രാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​ൻ വി​ഘ്നേ​ഷ് ഗി​രീ​ഷ് പ​റ​യു​ന്നു. വി​വേ​കോ​ദ​യം സ്കൂ​ളി​ൽ​നി​ന്ന് ഉ​ട​ൻ ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ചെ​റി​യ കു​ട്ടി​ക​ളാ​ണ് ഒ​പ്പ​മെ​ന്നു​പ​റ​ഞ്ഞി​ട്ടും വ​ഴ​ങ്ങി​യി​ല്ലെ​ന്നും പി​ന്നീ​ട് സ്വ​ന്തം നി​ല​യ്ക്കു താ​മ​സ​സൗ​ക​ര്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ​ക​ട​മു​ണ്ടാ​യ അ​ന്നും ത​ലേ​ന്നും മ​ത്സ​ര​വേ​ദി​ക്ക​ടു​ത്തു പാ​യ വി​രി​ച്ചു​കി​ട​ക്കേ​ണ്ടി​വ​ന്നു. ആ​വ​ശ്യ​ത്തി​നു കു​ടി​വെ​ള്ളം പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. ജി​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും അ​ദ്ദേ​ഹം ഇ​വി​ടേ​ക്കു തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ലെ​ന്നും വി​ഘ്നേ​ഷ് പ​റ​യു​ന്നു.

Thrissur

ലേ​ബ​ര്‍റൂ​മി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് സീ​ലി​ംഗ് അ​ട​ര്‍​ന്നു​വീ​ണു

പു​തു​ക്കാട്' : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ലേ​ബ​ര്‍ റൂ​മിന്‍റെ കോ​ണ്‍​ക്രീ​റ്റ് സീ​ലി​ംഗിന്‍റെ ചെ​റി​യൊ​രു ഭാ​ഗം അ​ട​ര്‍​ന്നു​വീ​ണു. കഴിഞ്ഞദിവ സമാണ് ര​ണ്ട​ര അ​ടി​യോ​ളം വീ​തി​യു​ള്ള സീ​ലി​ംഗിന്‍റെ ഭാ​ഗം അ​ട​ര്‍​ന്നു​വീ​ണ​ത്. അ​പ​ക​ട​സ​മ​യ​ത്ത് ലേ​ബ​ര്‍റൂ​മി​ല്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് സീ​ലി​ംഗ് ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം.

സം​ഭ​വ​ത്തേക്കു​റി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. 2025 ജൂലൈയി​ല്‍ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ന്‍റെ സീ​ലിം​ഗ് ത​ക​ര്‍​ന്നു​വീ​ണ​ത് വ​ലി​യവി​വാ​ദ​മാ​യി​രു​ന്നു.

Thrissur

ദേ​വ​മാ​ത പ്രോ​വി​ൻ​സ് സ്നേ​ഹാ​ദ​ര​വ് 2026

തൃ​ശൂ​ർ: അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ദേ​വ​മാ​ത പ്രോ​വി​ൻ​സി​ലെ സീ​നി​യ​ർ വൈ​ദി​ക​രെ ആ​ദ​രി​ക്കു​ന്ന സ്നേ​ഹാ​ദ​ര​വ് 2026 സാ​ന്ത്വ​നം​ഭ​വ​ന​ത്തി​ൽ സി​എം​ഐ സ​ഭ പ്രി​യോ​ർ ജ​ന​റ​ൽ ഫാ. ​ഡോ. പോ​ൾ ആ​ച്ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ന്ത്വ​നം ഭ​വ​നം പു​റ​ത്തി​റ​ക്കി​യ സാ​ന്ത്വ​നം തീം ​സോം​ഗ് പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ദേ​വ​മാ​താ പ്രോ​വി​ൻ​ഷ്യ​ൽ ഫാ. ​ഡോ. ജോ​സ് ന​ന്തി​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, സാ​ന്ത്വ​നം ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ഫാ. ​തോ​മ​സ് അ​ന്പൂ​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Palakkad

പാ​ല​ക്കു​ഴി​ തിണ്ടില്ലം പദ്ധതിയിൽനിന്ന് വൈ​ദ്യു​തി ഉ​ത്പാ​ദ​നം തു​ട​ങ്ങി

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദ​നം തു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കീ​ട്ട് കൊ​ന്ന​ക്ക​ൽ​ക​ട​വി​ലു​ള്ള പ​ദ്ധ​തി​യു​ടെ പ​വ​ർ ഹൗ​സി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ജ​ന​റേ​റ്റ​ർ ഐ​എ​സ്ഇ​ബി ഗ്രി​ഡു​മാ​യി ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു നി​ർ​വ​ഹി​ച്ചു.

ദി​വ​സം 24,000 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് ല​ക്ഷ്യം വ​ച്ചി​ട്ടു​ള​ള​ത്. റ​ൺ ഓ​ഫ് ദി ​റി​വ​ർ സ്കീം ​പ​ദ്ധ​തി​യാ​യ​തി​നാ​ൽ ഒ​ഴു​കി​വ​രു​ന്ന വെ​ള്ള​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ചാകും ഉ​ത്പാ​ദ​നം. 72 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ഉ​ത്പാ​ദ​നം ന​ട​ത്തി​യ ശേ​ഷ​മേ ഉ​ത്പാ​ദ​ന​ത്തി​ൽ വ്യ​ക്ത​ത വ​രൂ. മ​ഴ​യെ​ആ​ശ്ര​യി​ച്ച് മാ​ത്ര​മു​ള്ള പ​ദ്ധ​തി​യാ​ണി​ത്.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള പാ​ല​ക്കാ​ട് സ്മോ​ൾ ഹൈ​ഡ്രോ ക​മ്പ​നി മു​ൻ എം​ഡി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​ബി​നു​മോ​ൾ, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ളി​ത ച​ന്ദ്ര​ൻ, മെം​ബ​ർ എം. ​ഷി​ബി​നാ​സ്, ക​മ്പ​നി ഡ​യ​റ​ക്ട​ർ എ. ​രാ​മ​കൃ​ഷ്ണ​ൻ, ചീ​ഫ് എ​ൻ​ജി​നി​യ​ർ പ്ര​സാ​ദ് മാ​ത്യു, മു​ൻ എ​ൻ​ജി​നി​യ​ർ ഇ.​സി. പ​ത്മ​രാ​ജ​ൻ, കെ​എ​സ്ഇ​ബി ക​ക്ക​യം പ​വ​ർ​ഹൗ​സ് റി​ലേ സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജോ​സ് തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ എ​ൻ. റാ​ഷി​ദ്, എം.​വി. പ്ര​മോ​ദ് കു​മാ​ർ, പ​ദ്ധ​തി​യു​ടെ ഇ​ല​ക്ട്രി​ക്ക​ൽ വിം​ഗ് മേ​ധാ​വി പ​രം​ജി​ത്ത് സിം​ഗ് സ​ന്ധു, മോ​ഹ​ന​ൻ നാ​യ​ർ, ക​മ്പ​നി സെ​ക്ര​ട്ട​റി അ​ന​ഘ ല​ക്ഷ്മി, ക​മ്പ​നി​യു​ടെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ ഷാ​രോ​ൺ സാം, ​മി​ഥു​ൻ ജോ​ർ​ജ്, കി​ഴ​ക്ക​ഞ്ചേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ.​വി. വി​ജോ​യ്, പ​ദ്ധ​തി​യു​ടെ ക​ൺ​സ​ൾ​ട്ട​ന്‍റ് മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​ർ ഇ.​പി. രാ​ധാ ഗോ​പി, സി​വി​ൽ എ​ൻ​ജി​നി​യ​ർ എം. ​വേ​ണു​ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​ർ​ഷ​ത്തി​ൽ 3.78 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് പ​ദ്ധ​തി​വ​ഴി ഉ​ത്പാ​ദി​പ്പി​ക്കു​ക. 15.9 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ച്ചെ​ല​വ്. പാ​ല​ക്കു​ഴി​യി​ലെ ചെ​ക്ക്ഡാ​മി​ൽ ശേ​ഖ​രി​യ്ക്കു​ന്ന വെ​ള്ളം 750 മീ​റ്റ​റോ​ളം നീ​ള​മു​ള്ള പെ​ൻ​സ്റ്റോ​ക്ക് വ​ഴി കൊ​ന്ന​യ്ക്ക​ൽ ക​ട​വി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​വ​ർ​ഹൗ​സി​ലെ​ത്തി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി പ​വ​ർ ഹൗ​സി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഗ്രി​ഡി​ലേ​ക്ക് ക​ണ​ക്ട് ചെ​യ്താ​ണ് കെ​എ​സ്ഇ​ബിക്ക് ​കൈ​മാ​റു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​ണി​ത്. മ​ണ്ണാ​ർ​ക്കാ​ട് മീ​ൻ​വ​ല്ല​ത്തേ​താ​ണ് ആ​ദ്യ പ​ദ്ധ​തി. മൂ​ന്നാ​മ​ത്തെ പ​ദ്ധ​തി ലോ​വ​ർ വ​ട്ട​പ്പാ​റ​യി​ലാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു പ​റ​ഞ്ഞു.

Palakkad

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പു​തി​യ പാ​ല​ത്തി​ൽ ട്ര​യ​ൽ​റ​ൺ വി​ജ​യ​ക​രം

ഒ​റ്റ​പ്പാ​ലം: ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ പു​തി​യ പാ​ല​ത്തി​ലൂ​ടെ ട്ര​യ​ൽ​റ​ൺ ന​ട​ത്തി. കൂ​റ്റ​ൻ ട്രെ​യ്‌​ല​ർ ക​ട​ന്നു പോ​യി. മൂ​ന്നു​ദി​വ​സ​മാ​യി മാ​യ​ന്നൂ​ർ​പാ​ലം​റോ​ഡി​ൽ ത​ട​ഞ്ഞി​ട്ടി​രു​ന്ന ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ക​യ​റ്റി​വ​ന്ന പു​ള​ള​ർ ട്രെ​യ്‌​ല​റാ​ണ് ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ പു​തി​യ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്.

നി​ല​വി​ലെ പാ​ല​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ട്രെ​യ്‌​ല​ർ ത​ട​ഞ്ഞി​ട്ടി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ട്രെ​യി​ല​ർ പു​തി​യ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. ഇ​തോ​ടു​കൂ​ടി പാ​ല​ത്തി​ന്‍റെ ബ​ല​പ​രീ​ക്ഷ​ണ​വും പൂ​ർ​ത്തി​യാ​യി.

Palakkad

ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി

പാ​ല​ക്കാ​ട്: സു​ൽ​ത്താ​ൻ​പേ​ട്ട സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ത്തീ​ഡ്ര​ലും സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത സോ​ഷ്യ​ൽ മി​നി​സ്റ്റ​റി​യും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള പാ​ല​ക്കാ​ടും അ​ഹ​ല്യ ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സ​ർ​വി​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ത്തീ​ഡ്ര​ൽ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ത്തി. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മ​രി​യ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ അ​രു​ൾ സെ​ൽ​വി, ബി​ഡി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ, ഡോ.​കെ.​ആ​ർ. വി​ഷ്ണു, സീ​നി​യ​ർ മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ജ​യ​ശ​ങ്ക​ർ, ബി​നു ഐ​സ​ക്, ര​മ ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

അ​ഗ​ളി: രാ​മ​പു​രം മാ​ർ ആ​ഗ​സ്തി​നോ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മി​ക പ​ഞ്ച​ദി​ന സ​ഹ​വാ​സ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി അ​ഗ​ളി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഹൈ​സ്കൂ​ൾ കൂ​ക്കം​പാ​ള​യ​ത്ത് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ​വും വ്യ​ക്തി​ശു​ചി​ത്വ​വും, പോ​ഷ​കാ​ഹാ​രം, മാ​ന​സി​കാ​രോ​ഗ്യം, മൊ​ബൈ​ൽ ഉ​പ​യോ​ഗ​വും ഓ​ണ്‍​ലൈ​ൻ സു​ര​ക്ഷ​യും, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, വ്യ​ക്തി​സു​ര​ക്ഷ, ലിം​ഗ​സ​മ​ത്വം, സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത, വി​ദ്യാ​ഭ്യാ​സ​വും ക​രി​യ​ർ സാ​ധ്യ​ത​ക​ളും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ത്തി.

ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വു​നാ​ട​ക​വും ഫ്ളാ​ഷ് മോ ബും സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

Palakkad

ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: കെ​എ​സ്എ​സ്പി​എ മ​ണ്ഡ​ലം സ​മ്മേ​ള​നം

ഒ​റ്റ​പ്പാ​ലം: സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​എ​സ്എ​സ്പി​എ ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
‌

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗു​രു​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ജേ​താ​വും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​റെ സ​മ്മേ​ള​നം ആ​ദ​രി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​പി മോ​ഹ​ൻ​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ൻ​സ​ൺ ജോ​ൺ, എ. ​വി​ജ​യ​കു​മാ​ർ, കെ. ​പു​ഷ്പ​ല​ത, ടി. ​വി​ജ​യ​കു​മാ​ര​ൻ, കെ. ​വി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ഗി​രീ​ഷ് കു​മാ​ർ- പ്ര​സി​ഡ​ന്‍റ്, എ. ​വി​ജ​യ​കു​മാ​ർ, റോ​സ​മ്മ ജോ​സ​ഫ്, കെ. ​എം. പ്ര​സ​ന്ന ദേ​വി- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി. ​മോ​ഹ​ന​ദാ​സ​ൻ- സെ​ക്ര​ട്ട​റി, കെ. ​അം​ബി​ക, ടി.​വി. ജ​യ​കു​മാ​ര​ൻ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എം. ​ചെ​ന്താ​മ​രാ​ക്ഷ​ൻ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Palakkad

അ​ട്ട​പ്പാ​ടി​യി​ൽ പേ​മാ​രി; കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പു​ഴ​യി​ൽ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കു​ണ്ടാ​യ​ത്.

ശി​ർവാ​ണി​പ്പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി സാ​മ്പാ​ർ​കോ​ട് താ​ത്കാ​ലി​ക പാ​ലം ഒ​ഴു​കി​പ്പോ​യി. നെ​ല്ലി​പ്പ​തി 100 ഏ​ക്ക​റി​ൽ പാ​ല​ത്തി​നു മു​ക​ളി​ൽ മ​രം വീ​ണു. ക​ട​പു​ഴ​കി ഒ​ഴു​കി​യെ​ത്തി​യ മ​ര​ങ്ങ​ൾ പാ​ല​ത്തി​ൽ കു​ടു​ങ്ങി പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

പ്ര​ദേ​ശ​ത്ത് മ​തി​ലി​ടി​ഞ്ഞ് നൂ​റേ​ക്ക​റി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. ചി​റ്റൂ​ർ ഷോ​ള​യൂ​ർ റോ​ഡി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം നി​ല​ച്ചു. അ​ഗ​ളി ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മൂ​ച്ചി​ക്ക​ട​വി​ലും ചി​റ്റൂ​രി​ലു​മു​ള്ള പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ചി​റ്റൂ​രി​ലും പെ​ട്ടി​ക്ക​ൽ റോ​ഡി​ലും നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം നി​ല​ച്ചു.

ശി​ർ​വാ​ണി​പ്പു​ഴ ക​ര​ക​വി​ഞ്ഞ് നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. മി​ന​ർ​വ​യി​ൽ വ​ള്ളി​പ്പ​ച്ച​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജേ​ഷ്, കോ​ഴി​ക്കു​ട​ത്ത് രാ​ജേ​ന്ദ്ര​ൻ പി​സി മോ​ഹ​ന​ൻ വി​ജ​യ​ൻ മാ​ര​ന​ട്ടി​യി​ൽ വേ​ലു കു​ട്ട​ൻ​പി​ള്ള ഏ​ല​മ​ല​യി​ൽ ഗോ​പാ​ല​ൻ പ​പ്പു ല​ക്ഷ്മി നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഭൂ​തി​വ​ഴി​യി​ൽ ഭു​വ​ന​ച​ന്ദ്ര​ൻ എ​ന്ന​യാ​ളു​ടെ കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ഇ​രു​മ്പ് ഗേ​റ്റി​ൽ ത​ട​ഞ്ഞ​തി​നാ​ൽ കു​ത്തൊ​ഴു​ക്കി​ൽ അ​ക​പ്പെ​ട്ടി​ല്ല. ഭൂ​തി​വ​ഴി​യി​ൽ വാ​ഴ​പ്പി​ള്ളി​യി​ൽ തോ​മ​സി​ന്‍റെ ര​ണ്ട് വ​ള​ർ​ത്തു​നാ​യ്ക്ക​ൾ വെ​ള്ള​ത്തി​ൽ പെ​ട്ട് ച​ത്തു.

ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ​യ​ലൂ​ർ പെ​ട്ടി​ക്ക​ൽ പ്ര​ദേ​ശ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ല​ക്കൃ​ഷി​ക​ൾ ന​ശി​ച്ചു. വ​ര​ടി​മ​ല മേ​ൽ തോ​ട്ടം ഭാ​ഗ​ത്തു നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന തോ​ട്ടി​ൽ വ​ൻ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​താ​ണ് നാ​ശ​ന​ഷ്ട​ത​തി​നു​കാ​ര​ണം.

അ​ഞ്ചു മീ​റ്റ​ർ വീ​തി​യു​ണ്ടാ​യി​രു​ന്ന തോ​ട്ടി​ൽ 40 മീ​റ്റ​റി​ല​ധി​കം മീ​റ്റ​ർ വീ​തി​യി​ലാ​ണ് വെ​ള്ള​മൊ​ഴു​കി​യ​ത്. പ​ക​ൽ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ക​ന​ത്ത മ​ഴ നേ​രി​ട്ട പ്ര​ദേ​ശ​ത്ത് രാ​ത്രി 12 മു​ത​ൽ പു​ല​ർ​ച്ചെ ആ​റു​മ​ണി​വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്തു. അ​ഞ്ചു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ 251 എം​എം മ​ഴ​യാ​ണ് പെ​യ്തി​റ​ങ്ങി​യ​ത്.

പെ​ട്ടി​ക്ക​ല്ലി​ൽ അ​റ​ക്ക​ൽ പ്ര​ദീ​പി​ന്‍റെ ആ​യി​ര​ത്തോ​ളം കാ​യ്ഫ​ല​മു​ള്ള ഏ​ല​ച്ചെ​ടി​ക​ളും ഇ​രു​നൂ​റോ​ളം ക​മു​കു​ക​ളും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി പ്ര​ദീ​പ് പ​റ​ഞ്ഞു. കോ​ക്ക​ന​ത്തി​ൽ ജോ​ണി, കോ​ക്ക​ണ്ട​ത്തി​ൽ ജോ​സ​ഫ്, പ്ര​ഭാ​ക​ര​ൻ മ​ക​ൻ ജ​യ​ൻ, ജോ​മോ​ൻ എ​ഴു​പൂ​ര​ക്ക​ൽ, സ​തീ​ഷ്, ചി​ന്ന​പ്പ​ൻ തു​ട​ങ്ങി നി​ര​വ​ധി പേ​രു​ടെ കൃ​ഷി​ക​ൾ ന​ശി​ച്ചു. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലൂ​ർ മേ​ഖ​ല തി​ക​ച്ചും അ​ന്ധ​കാ​ര​ത്തി​ലാ​യി.

ശി​ർ​വാ​ണി, ഏ​ല​മ​ല, കോ​ഴി​ക്കൂ​ടം, വെ​റ്റി​ല​ക്കു​ണ്ട്, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. വ​യ​ലൂ​ർ കോ​ഴി​ക്കൂ​ടം റോ​ഡി​ൽ ക​ൾ​വ​ർ​ട്ട് ത​ക​ർ​ന്ന​ടി​ഞ്ഞു. കെ​ജി​പി ജം​ഗ്ഷ​ൻ മു​ത​ൽ 18 സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞും മ​രം വീ​ണും ഗ​താ​ഗ​തം നി​ല​ച്ചു.
കോ​ഴി​ക്കൂ​ട​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് മൂ​ന്നു വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി. ശ​ശി, പ്ര​ദീ​പ്, ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും ഓ​ടു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് ഇ​നി​യും വൈ​ദ്യു​തി എ​ത്തി​യി​ട്ടി​ല്ല.

ക​ന​ത്ത മ​ഴ​യി​ൽ ഏ​ല​മ​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Palakkad

ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി വ​ഴ​ങ്ങി; പ​ന്ത​ലാം​പാ​ട​ത്ത് അ​ണ്ട​ർ​പാ​സ് വരും

വ​ട​ക്ക​ഞ്ചേ​രി: സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ​യും എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും സ​മ​ര​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ഫ​ലം ക​ണ്ടു.

വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി അ​തി​വേ​ഗ ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ പ​ന്ത​ലാം​പാ​ട​ത്ത് മി​നി അ​ണ്ട​ർ​പാ​സി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങും. ജ​നു​വ​രി മാ​സ​ത്തോ​ടെ പ​ണി പൂ​ർ​ത്തി​യാ​കും​വി​ധ​മാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ക. ഏ​ഴു​മീ​റ്റ​ർ വീ​തി​യി​ലും ര​ണ്ടു​മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് നീ​ലി​പ്പാ​റ​ക്ക​ടു​ത്താ​യി അ​ണ്ട​പാ​സ് നി​ർ​മി​ക്കു​ന്ന​ത്.
തൃ​ശൂ​ർ ലൈ​നി​ൽ സ​ർ​വീ​സ് റോ​ഡി​ന് പു​റ​ത്തു​നി​ന്ന് തു​ട​ങ്ങി പാ​ല​ക്കാ​ട് ലൈ​നി​ലെ സ​ർ​വീ​സ് റോ​ഡി​ലാ​ണ് അ​ണ്ട​ർ പാ​സ് അ​വ​സാ​നി​ക്കു​ക. നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ണ്ട​ർ പാ​സ് നി​ർ​മി​ക്കു​ന്ന സ്ഥ​ലം ക​രാ​ർ ക​മ്പ​നി സ​മ​ര​ക്കാ​രെ കാ​ണി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി. സ്ഥ​ല​ത്ത് മാ​ർ​ക്ക് ചെ​യ്തു.

ജോ​ർ​സി ജോ​സ​ഫ്, പ്ര​ഫ.​ഡോ. ജി​ൻ​സ് വ​ർ​ക്കി, സി.​സി. സു​രേ​ന്ദ്ര​ൻ, പി.​ജെ. ജോ​സ് മാ​സ്റ്റ​ർ, സി​ല്‍​വി​ന്‍ ചെ​റു​നി​ലം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​ര​സ​മി​തി​ക്കാ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ക​രാ​ർ ക​മ്പ​നി സ്ഥ​ലം മാ​ർ​ക്ക് ചെ​യ്തു കൊ​ടു​ത്ത​തോ​ടെ​യാ​ണ് മ​റ്റു വ​ർ​ക്കു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ​സ​മ​ര​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ​യു​ള്ള ദേ​ശീ​യ​പാ​ത വി​ക​സ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​യു​ടെ ക​ടു​ത്ത നി​ല​പാ​ടു​ക​ൾ അ​ണ്ട​ർ​പാ​സ് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ മു​ൻ നി​ല​പാ​ടു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കാ​ൻ സ​ഹാ​യി​ച്ച​താ​യി സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​ങ്കി​ലും ക​ട​ന്നു​പോ​കാ​നു​ള്ള മി​നി അ​ണ്ട​ർ​പാ​സ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു സം​യു​ക്ത സ​മ​ര​സ​മി​തി.

എ​ന്നാ​ൽ സാ​ങ്കേ​തി​ക​ത്വ​വും സു​ര​ക്ഷ​യും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കാ​ൽ​ന​ട യാ​ത്ര​യ്ക്കാ​യു​ള്ള അ​ണ്ട​ർ​പാ​സ് മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​ട്ടു​ള്ള​ത്. ഓ​ട്ടോ​റി​ക്ഷ, ചെ​റി​യ കാ​റു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് പോ​കാ​വു​ന്ന​വി​ധം അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണം സ്ഥ​ല​ത്ത് സാ​ധ്യ​മാ​ണോ എ​ന്ന് അ​വ​സാ​ന​വ​ട്ട പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ്കൂ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മു​ള്ള സ്ഥ​ല​ത്ത് ഹൈ​വേ മാ​ന്വ​ൽ പ്ര​കാ​രം അ​ണ്ട​ർ​പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട്.
എ​ന്നാ​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​തു​ചെ​യ്യാ​തെ ജ​ന​ങ്ങ​ളെ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്കും സ​മ​ര​ങ്ങ​ളി​ലേ​ക്കും ത​ള്ളി​വി​ട്ടു​ള്ള നി​ല​പാ​ടു​ക​ൾ ശ​ശി​യാ​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Palakkad

വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​ജ്ഞാ​നം പ​ക​ർ​ന്ന് ടെ​ക്സ്പോ-26

വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സി​ൽ സാ​ങ്കേ​തി​ക വി​ജ്ഞാ​ന​വും സ​ർ​ഗാ​ത്മ​ക​ത​യും സ​മ​ന്വ​യി​പ്പി​ച്ചു​ള​ള ടെ​ക്സ്പോ - 26 ടെ​ക് ഇ​ന്നൊ​വേ​ഷ​ൻ പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.
പാ​ല​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​എം. മു​ഹ​മ​ദ് സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി​യും ക​ൺ​വീ​ന​റു​മാ​യ ജി​റ്റോ ജോ​ർ​ജ്, സെ​ന്‍റ് മേ​രീ​സ് ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ലും ടെ​ക്സ്പോ ക​ൺ​വീ​ന​റു​മാ​യ ജോ​ൺ ശെ​ൽ​വ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സ​ജു അ​റ​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​വി​ൻ ചി​റ​മ​ൽ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം.​പി. ഇ​ന്ദു​ക​ല, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ച്ച്ഒ​ഡി ലി​ഡി​യ ജോ​ൺ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും ക​ഴി​വു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​മാ​ജി​ൻ എ​ക്സ്ട്രാ, പ്രോ​ട്ടോ​ടൈ​പ്പ് ഹാ​ക്ക​ത്തോ​ൺ ഉ​ൾ​പ്പെ​ടു​ന്ന ക്രാ​ഫ്റ്റ് എ​ക്സ്ട്രാ, റീ​ൽ​സ് കോ​മ്പ​റ്റീ​ഷ​ൻ, ഗെ​യിം സോ​ൺ , ടാ​ല​ന്‍റ് പ്ര​ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ടാ​ല​ന്‍റ് എ​ക്സ്പോ തു​ട​ങ്ങി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളും ടെ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. എ​ക്സി​ബി​ഷ​ൻ കാ​ണു​ന്ന​തി​നു വി​വി​ധ സ്കൂ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തി​യി​രു​ന്നു.

Palakkad

വീടുകൾക്ക് ഭീ​ഷ​ണി​യാ​യ പാ​റ​ക്ക​ല്ലു​ക​ൾ പൊ​ട്ടി​ച്ചു​നീ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

പാ​ല​ക്ക​യം: പൂ​ഞ്ചോ​ല കു​റ്റി​യാ​മ്പാ​ട​ത്ത് റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ സ്വ​കാ​ര്യ​വ്യ​ക്തി മ​ല​യോ​രം തു​ര​ന്ന് മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ പ്ര​ദേ​ശം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

കി​ഴു​ക്കാം​തൂ​ക്കാ​യ 12 ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി മ​ണ്ണെ​ടു​ത്ത് ക​ട​ത്തി​യ​തോ​ടെ താ​ഴെ​യു​ള്ള മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ക​ടു​ത്ത ഉ​രു​ൾ​പൊ​ട്ട​ൽ, ദു​ര​ന്ത​ഭീ​തി​യി​ൽ ക​ഴി​യു​ന്ന​ത്.
നി​ല​വി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശം അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. യാ​തൊ​രു ശാ​സ്ത്രീ​യ പ​ഠ​ന​വു​മി​ല്ലാ​തെ ഉ​റ​പ്പി​ല്ലാ​ത്ത ഭൂ​മി​യി​ൽ മ​ണ്ണെ​ടു​പ്പ് ന​ട​ത്തി ക​ച്ച​വ​ടം ചെ​യ്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നോ റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നോ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് എ​തി​ര​ല്ലെ​ന്നു ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ട് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പ​രി​സ്ഥി​തി​ക്ക് കോ​ട്ടം​ത​ട്ടാ​തെ​യും ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കാ​തെ​യും വി​ദ​ഗ്ധ പ​ഠ​ന​ങ്ങ​ളു​ടെ​യും കൃ​ത്യ​മാ​യ സ​ർ​ക്കാ​ർ അ​നു​മ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

മ​ഴ ക​ന​ത്ത​തോ​ടെ ഇ​ള​കി​നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും മ​ൺ​തി​ട്ട​ക​ളും ഏ​തു​നി​മി​ഷ​വും താ​ഴേ​ക്ക് പ​തി​ക്കാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്.

പൂ​ഞ്ചോ​ല റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ചി​ട്ടു​ള്ള ക​ൽ​ക്കെ​ട്ടു​പോ​ലും ത​ക​ർ​ന്നു​വീ​ണ് വ​ലി​യ ദു​ര​ന്ത​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണം. താ​ഴേ​ക്ക് പ​തി​ക്കാ​ൻ പാ​ക​ത്തി​ൽ നി​ൽ​ക്കു​ന്ന വ​ൻ പാ​റ​ക്ക​ല്ലു​ക​ൾ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി പൊ​ട്ടി​ച്ചു​മാ​റ്റി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഉ​ത്ത​ര​വി​ട​ണം. സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി കെ.​എ. തു​ള​സി ടീ​ച്ച​ർ ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും മ​ഴ ശ​ക്ത​മാ​കു​ന്ന​തി​നു​മു​ൻ​പ് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ സം​ഘ​ടി​പ്പി​ച്ച് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി പൂ​വ​ത്തു​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി മാ​ളി​യേ​ക്ക​ൽ, കാ​ഞ്ഞി​ര​പ്പു​ഴ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ട്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ, രൂ​പ​താ സ​മി​തി അം​ഗം അ​ല​ക്സാ​ണ്ട​ർ തോ​മ​സ്, പൂ​ഞ്ചോ​ല യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലാ​ലു താ​ന്നി​പ്പൊ​തി​യി​ൽ, ജോ​യി ക​ന്നും​കു​ള​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Palakkad

കു​ന്നാ​ച്ചി കു​ളം ശു​ചീ​ക​ര​ണ​ത്തി​നു തു​ട​ക്കം

പാ​ല​ക്കാ​ട്: ധോ​ണി ലീ​ഡ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും രാ​മ​ശേ​രി ഗാ​ന്ധി​ആ​ശ്ര​മം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്നാ​ച്ചി കു​ളം ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ഈ ​മാ​സം 11 വ​രെ ശു​ചീ​ക​ര​ണം തു​ട​രും.

ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 127 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം നൂ​റ്റി​യ​ന്പ​തോ​ളം​പേ​ർ ഗ്രാ​മ​ത്തി​ൽ ക്യാ​ന്പ് ചെ​യ്താ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബി​ജു നി​ർ​വ​ഹി​ച്ചു.ലീ​ഡ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​തോ​മ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി.

ക​ലാ- സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ​കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​ളം വൃ​ത്തി​യാ​ക്ക​ൽ ന​ട​ത്തു​ന്ന​ത്.

Palakkad

ഡ​ൽ​ഹി മെ​ട്രോ​പൊ​ലി​റ്റ​ൻ ആ​ർ​ച്ച് ബി​ഷ​പ് ദി​വ്യോ​ദ​യ സ​ന്ദ​ർ​ശി​ച്ചു

കോ​യ​മ്പ​ത്തൂ​ർ: ഡ​ൽ​ഹി മെ​ട്രോ​പൊ​ലി​റ്റ​ൻ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​അ​നി​ൽ ജോ​സ​ഫ് തോ​മ​സ് കൂ​ട്ടോ കോ​യ​മ്പ​ത്തൂ​രി​ലെ ദി​വ്യോ​ദ​യ ഇ​ന്‍റ​ർ- റി​ലീ​ജി​യ​സ് സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു.

ക​ത്തോ​ലി​ക്ക ബി​ഷ​പ്‌​സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലും കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ക​ത്തോ​ലി​ക്ക ബി​ഷ​പ്‌​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ക്യു​മെ​നി​സം ചെ​യ​ർ​മാ​നു​മാ​ണ് ബി​ഷ​പ്. ത​മി​ഴ്‌​നാ​ട് ക​ത്തോ​ലി​ക്ക അ​സോ​സി​യേ​ഷ​ന്‍റെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ആ​ർ​ച്ച് ബി​ഷ​പ് കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ​ത്.

ദി​വ്യോ​ദ​യ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. തോ​മ​സ് ചീ​ര​ൻ സി​എം​ഐ ദി​വ്യോ​ദ​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി. ദി​വ്യോ​ദ​യ കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി സ്തൂ​പ​വും മ​ത​മൈ​ത്രി​ക്കും സം​യോ​ജ​ന​ത്തി​നു​മാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ആ​ർ​ട്ട് ഗാ​ല​റി​യും ആ​ർ​ച്ചു​ബി​ഷ​പി​ന്‍റെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. വ്യ​ത്യ​സ്ത വി​ശ്വാ​സ​ങ്ങ​ളി​ൽ​പെ​ട്ട ആ​ളു​ക​ൾ​ക്കി​ട​യി​ൽ സം​വാ​ദ​വും പ​ര​സ്പ​ര ധാ​ര​ണ​യും സൗ​ഹാ​ർ​ദ്ദ​വും വ​ള​ർ​ത്താ​ൻ ദി​വ്യോ​ദ​യ ന​ട​ത്തു​ന്ന ആ​ത്മാ​ർ​ത്ഥ​മാ​യ ശ്ര​മ​ങ്ങ​ളെ ബി​ഷ​പ് അ​ഭി​ന​ന്ദി​ച്ചു.

Palakkad

മു​ത​ല​മ​ട​യി​ൽ മാ​ന്പ​ഴകൃ​ഷി​ക്ക് പ്ര​ത്യേ​ക ഇ​ക്കോസി​സ്റ്റം നിർമിക്കും: മ​ന്ത്രി

മുതലമട: മു​ത​ല​മ​ട​യി​ൽ മാ​ന്പ​ഴ ഗ​വേ​ഷ​ണ കേ​ന്ദ്രം, മൂ​ല്യ​വ​ർ​ധിത ഉ​ത്പന്ന പ്ലാ​ന്‍റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ മാ​ന്പ​ഴ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ സ​മ​ഗ്ര​മാ​യ ഇ​ക്കോ സി​സ്റ്റം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.
ഇ​തി​നാ​യു​ള്ള പ​ദ്ധ​തിരേ​ഖ ര​ണ്ട് മാ​സ​ത്തി​ന​കം ത​യ്യാ​റാ​ക്കാ​ൻ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ​ഗ്ധ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
മു​ത​ല​മ​ട​യി​ൽ മാ​ന്പ​ഴ ക​ർ​ഷ​ക​രു​മാ​യി സം​ഘ​ടി​പ്പി​ച്ച സം​വാ​ദ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ല​ക്കാ​ട് നി​ന്ന് ക​ർ​ഷ​ക​ർ​ക്കാ​യി കി​സാ​ൻ റെ​യി​ൽ സ​ർ​വീ​സ് ന​ട​പ്പാ​ക്കു​ന്ന കാ​ര്യം റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​വു​മാ​യി സം​സാ​രി​ക്കു​മെ​ന്നും കൃ​ഷി​യി​ട​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​ത​ല​മ​ട​യി​ലെ മാ​ന്പ​ഴ കൃ​ഷി​യി​ട​ങ്ങ​ളു​ടെ ജി​യോ മാ​പ്പിം​ഗ് ന​ട​ത്താ​നും പ്ര​ത്യേ​ക ഡ്രൈ​വി​ലൂ​ടെ മ​ണ്ണ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി മു​ത​ല​മ​ട​യ്ക്കാ​യി പ്ര​ത്യേ​ക സോ​യി​ൽ ടെ​സ്റ്റിം​ഗ് ര​ജി​സ്ട്രി ത​യ്യാ​റാ​ക്കാ​നും പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

മു​ത​ല​മ​ട ചു​ള്ളി​യാ​ർ​മേ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സു​മേ​ഷ് അ​ച്യു​ത​ൻ എംഎൽഎ, കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​യാ​വു​ദ്ദി​ൻ, മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​തി​രു​ച​ന്ദ്ര​ൻ, മു​ത​ല​മ​ട സ​ർ​വീ​സ് കോ​-ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ലെ എ​ല​വ​ഞ്ചേ​രി മാ​തൃ​ക സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കും: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

പാ​ല​ക്കാ​ട്: പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ എ​ല​വ​ഞ്ചേ​രി മാ​തൃ​ക സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. എ​ല​വ​ഞ്ചേ​രി​യി​ൽ 2020-21 കാ​ല​യ​ള​വി​ൽ 2500ൽ ​അ​ധി​കം ട​ണ്‍ ആ​യി​രു​ന്ന പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം 2025-26 ആ​യ​പ്പോ​ഴേ​ക്കും 7300ൽ ​അ​ധി​കം ട​ണ്ണാ​യി ഉ​യ​രു​ക​യും വി​റ്റു​വ​ര​വ് 19 കോ​ടി​യി​ല​ധി​കം രൂ​പ​യാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്ത​ത് ഹൈ​ടെ​ക് ഫാ​മിം​ഗും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ തെ​ളി​വാ​ണ്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന പ​ച്ച​ക്ക​റി​ക​ളി​ൽ ക്ര​മാ​തീ​ത​മാ​യ തോ​തി​ൽ വി​ഷാം​ശ​വും കീ​ട​നാ​ശി​നി​ക​ളും അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി എ​ല​വ​ഞ്ചേ​രി മാ​തൃ​ക സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കും. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​മെ​ന്നും കൃ​ഷി​മ​ന്ത്രി അ​റി​യി​ച്ചു. എ​ല​വ​ഞ്ചേ​രി​യി​ൽ വി​എ​ഫ്പി​സി​കെ സം​ഘ​ടി​പ്പി​ച്ച കാ​ർ​ഷി​ക സം​വാ​ദ പ​രി​പാ​ടി​യി​ൽ ക​ർ​ഷ​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ല​വ​ഞ്ചേ​രി​യി​ലെ

പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് ഉ​യ​ർ​ന്ന വി​ല​യ്ക്ക് ഹൈ​ബ്രി​ഡ് വി​ത്തു​ക​ൾ വാ​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​വ സ​ർ​ക്കാ​രോ വി​എ​ഫ്പി​സി​കെ വ​ഴി​യോ കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ‘ക​തി​ർ’ കാ​ർ​ഷി​ക ക്ല​ബ്ബു​ക​ൾ ആ​രം​ഭി​ക്കും. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ മാ​തൃ​ക​യി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​ർ​ഷി​ക അ​ഭി​രു​ചി വ​ള​ർ​ത്താ​ൻ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി ഈ ​വ​ർ​ഷം 500 സ്കൂ​ളു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കും. ഓ​രോ സ്കൂ​ളി​നും 10,000 രൂ​പ വീ​തം ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യും നോ​ഡ​ൽ ടീ​ച്ച​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം ത​ന്നെ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. സ്കൂ​ളു​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ളെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​മെ​ന്നും സ്കൂ​ളു​ക​ളി​ലും വീ​ടു​ക​ളി​ലും കൃ​ഷി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​മെ​ന്നും കൃ​ഷി​മ​ന്ത്രി പ​റ​ഞ്ഞു.
കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ർ​ധി​പ്പി​ക്കാ​നും 2021 മു​ത​ലു​ള്ള കു​ടി​ശി​ക ഈ ​മാ​സം മു​ത​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങാ​നും കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നാ​യി 192 കോ​ടി രൂ​പ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ടെ​ന്നും മൃ​ഗ​ങ്ങ​ൾ വ​രു​ത്തു​ന്ന വി​ള​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക 100 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
എ​ല​വ​ഞ്ചേ​രി പ​ന​ങ്ങാ​ട്ടി​രി സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​യി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ കെ. ​പ്രേ​മ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

Palakkad

നെ​ല്ല് സം​ഭ​ര​ണം: സ​പ്ലൈ​കോ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് ക​ർ​ഷ​കമോ​ർ​ച്ച

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഒ​ന്നാം​വി​ള കൊ​യ്ത്ത് ആ​രം​ഭി​ച്ച് ഒ​രു​മാ​സ​ത്തോ​ട് അ​ടു​ക്കു​ന്പോ​ഴും സ​ർ​ക്കാ​രി​ന്‍റെ നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ക​ർ​ഷ​ക മോ​ർ​ച്ച സ​പ്ലൈ​കോ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ടൗ​ണ്‍ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ള്ള സ​പ്ലൈ​കോ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​രോ​ധി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ​യും കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ​യും മു​ഖം​മൂ​ടി അ​ണി​ഞ്ഞ് സ​പ്ലൈ​കോ ഓ​ഫീ​സി​ൽ എ​ത്തി​യ ക​ർ​ഷ​ക​ർ ഏ​റെ​നേ​രം മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും നെ​ല്ല് എ​പ്പോ​ൾ സം​ഭ​രി​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ നെ​ല്ലി​ന് വീ​ണ്ടും വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നം എ​ത്ര രൂ​പ​യ്ക്കാ​ണ് സം​ഭ​രി​ക്കു​ക തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​താ​യ​തോ​ടെ ക​ർ​ഷ​ക​ർ നി​ല​ത്ത് കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ര​മേ​ഷ് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് വീ​ണ്ടും ക​ർ​ഷ​ക​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തോ​ടെ പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ബ​ലം​പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

Palakkad

മൂ​ല​ത്ത​റ​യി​ൽനി​ന്നു നെ​ൽ​കൃ​ഷി​ക്ക് ജ​ല​വി​ത​ര​ണം തു​ട​ങ്ങി

ചി​റ്റൂ​ർ: മൂല​ത്ത​റ​യി​ൽനി​ന്നു നെ​ൽ​കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ജ​ലവി​ത​ര​ണം തു​ട​ങ്ങി.

ഇ​ട​തു ക​നാ​ൽ വ​ഴി പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, ത​ത്ത​മം​ഗ​ലം, ആ​റാം​പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ജ​ലം എ​ത്തി​ക്കു​ന്ന​ത്. തേ​മ്പാ​റ​മ​ട, പൊ​ൽ​പ്പു​ള്ളി, കു​ന്ദം​ങ്കാ​ട്ടു​പ​തി, വാ​ള​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ക​നാൽ വെ​ള്ളം ന​ൽ​കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​മ്പാ​ല​ത്ത​റ ഏരി​യിൽ നി​ല​വി​ൽ ര​ണ്ടു മീ​റ്റ​ർ ജ​ല​മാ​ണു​ള്ള​ത്.
ഇ​ത് ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും ഏ​രി​ നി​റ​ക്കു​മെ​ന്ന് ചി​റ്റൂ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കി​ര​ൺ എ​ബ്ര​ഹാം തോ​മ​സ് അ​റി​യി​ച്ചു.
മൂ​പ്പു​കൂ​ടി​യ വി​ത്തി​റ​ക്കി​യ​ ക​ർ​ഷ​ക​രു​ടെ കൊ​യ്ത്തി​ന് ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രും.

ഇ​പ്പോ​ൾ ന​ൽ​കിവ​രു​ന്ന ജ​ലം കൃ​ഷി ഉ​ണ​ക്കം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. താ​ലൂ​ക്കി​ൽ മൂ​പ്പ് കു​റ​ഞ്ഞ ഉ​മ, ജ്യോതി വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ച ക​ർ​ഷ​ക​ർ കൊ​യ്ത്ത് ക​ഴി​ഞ്ഞ് ര​ണ്ടാംവി​ള ജോ​ലി​ക​ൾ ആ​രം​ഭിച്ചി​ട്ടു​ണ്ട്. ര​ണ്ട് ദി​വ​സം മു​ന്പ് താ​ലൂ​ക്കി​ൽ വ്യാ​പ​കമാ​യി ല​ഭി​ച്ച മ​ഴ കൃ​ഷി​പണി​ക​ൾക്ക് സ​ഹാ​യ​മാ​യി​ട്ടുണ്ട്.

Palakkad

ക​ഫേ കു​ടും​ബ​ശ്രീ പ്രീ​മി​യം റസ്റ്റ​റ​ന്‍റ് കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ തുടങ്ങി

പാ​ല​ക്കാ​ട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ ക​ഫേ കു​ടും​ബ​ശ്രീ പ്രീ​മി​യം റസ്റ്റ​റ​ന്‍റ് കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത പ്രീ​മി​യം ക​ഫെ​യി​ൽ വെ​ജ്, നോ​ണ്‍​വെ​ജ് വി​ഭ​വ​ങ്ങ​ൾ, ജ്യൂ​സു​ക​ൾ, കു​ഴി​മ​ന്തി, അ​ൽ​ഫാം, ചൈ​നീ​സ് വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​ണ്.
ഒ​രേ​സ​മ​യം 80 പേ​ർ​ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ശൗ​ചാ​ല​യ സൗ​ക​ര്യ​വും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​മാ​ണ് റസ്റ്ററ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം പാ​ക്ക് ചെ​യ്തു കൊ​ടു​ക്കു​ന്ന ടേ​ക്ക് എ​വേ കൗ​ണ്ട​റും ഇ​തി​നോ​ടൊ​പ്പ​മു​ണ്ട്.

എ​ൻ. പ്ര​തി​ഭ, ആ​ർ. ആ​തി​ര, ജ്യോ​തി​ക എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഈ ​സം​രം​ഭ​ത്തി​ന് പി​ന്നി​ൽ.

കൊ​ഴി​ഞ്ഞാ​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.

ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ വി​ജി​ത്ര​ൻ, ത​ണി​കാ​ച​ലം, എം. ​സ​തീ​ഷ്, കൊ​ഴി​ഞ്ഞാ​ന്പാ​റ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​സ​ന്ന, എ​രു​ത്തേ​ന്പ​തി സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​ജി​ത, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എ​സ്. അ​നു​രാ​ധ, കെ.​ആ​ർ. ഗീ​ത, ഡി​പി​എം ഷ​ഹാ​ന ഫാ​ത്തി​മ, വി. ​വി​ജി​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

ആഡം​ബ​രക​പ്പ​ലി​ൽ യാ​ത്രചെ​യ്ത് വാ​യ​ന​ശാ​ല​യി​ലെ അംഗങ്ങൾ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര കൊ​ട്ടേ​ക്കാ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ​യും വാ​യ​ന​ശാ​ല​യി​ലെ വ​യോ​ജ​ന വേ​ദി മെം​ബ​ർ​മാ​രു​ടെ​യും കാ​ല​ങ്ങ​ളാ​യു​ള്ള മോ​ഹം സ​ഫ​ല​മാ​യി. ക​പ്പ​ലി​ൽ യാ​ത്ര ചെ​യ്യ​ണം.​അ​തും ആ​ഡം​ബ​ര ക​പ്പ​ലി​ൽ.
വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് മെം​ബ​റു​മാ​യ കെ.​ആ​ർ. ഷ​ൺ​മു​ഖ​ൻ സ്വ​പ്ന​യാ​ത്ര ശ​രി​പ്പെ​ടു​ത്താ​ൻ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത​തോ​ടെ മ​ന​സി​ൽ താ​ലോ​ലി​ച്ച മോ​ഹം യ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ൾ വാ​യ​ന​ശാ​ല അം​ഗ​ങ്ങ​ൾ. കൊ​ച്ചി​യി​ൽ നി​ന്നാ​ണ് നാ​ലു​മ​ണി​ക്കൂ​ർ നീ​ണ്ട യാ​ത്ര ത​ര​പ്പെ​ടു​ത്തി​യ​ത്.

സൂ​ര്യാ​സ്ത​മ​യ​വും കാ​യ​ൽ, ക​ട​ൽ​കാ​ഴ്ച​ക​ളും ക​ൺ​കു​ളി​ർ​ക്കെ ക​ണ്ടാ​യി​രു​ന്നു യാ​ത്ര. ഷ​ൺ​മു​ഖ​നൊ​പ്പം ആ​ശാ​വ​ർ​ക്ക​ർ​മാ​രാ​യ ര​ജ​നി ബാ​ബു, വി. ​ജ​യ​ല​ക്ഷ്മി, ലേ​ഖ മ​നോ​ജ് എ​ന്നി​വ​രും ഒ​പ്പം കൂ​ടി​യ​തോ​ടെ സ്വ​രൂ​പി​ച്ചി​രു​ന്ന പ​ണം ക​പ്പ​ൽ യാ​ത്ര​യ്ക്കാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചാ​ർ​ജ് കു​റ​വു​ള്ള ദി​വ​സം ക​ണ്ടെ​ത്തി ബു​ക്ക് ചെ​യ്ത​ത്. നാ​ല് മ​ണി​ക്കൂ​ർ ക​റ​ങ്ങാ​ൻ 2700 രൂ​പ​യാ​യി​രു​ന്നു ഒ​രാ​ൾ​ക്ക് ചാ​ർ​ജ്. ഒ​മ്പ​തു വ​യ​സു​കാ​രി എ​യ്ഞ്ച​ൽ മു​ത​ൽ 73 വ​യ​സു​ള്ള രു​ഗ്മി​ണി വ​രെ​യു​ണ്ടാ​യി​രു​ന്നു സം​ഘ​ത്തി​ൽ.

വാ​യ​ന​ശാ​ല​യി​ൽ നി​ന്നും എ​ല്ലാ​വ​ർ​ഷ​വും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​യി യാ​ത്ര​യു​ണ്ട്. കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള ട്രി​പ്പു​ക​ളാ​ണ് കൂ​ടു​ത​ലും സം​ഘ​ടി​പ്പി​ക്കു​ക. അ​തി​നാ​ൽ ക​പ്പ​ൽ യാ​ത്ര​യും വി​മാ​ന​യാ​ത്ര​യും നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. പ​ണ​മി​ല്ല. പ​ല​രു​ടെ​യും വി​ഷ​മം അ​താ​യി​രു​ന്നു.
അ​ങ്ങ​നെ​യു​ള​ള​വ​ർ​ക്ക് ഷ​ൺ​മു​ഖ​ൻ ത​ന്നെ സ്പോ​ൺ​സ​റും സ​ഹാ​യി​യു​മാ​കും.
പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കി​ട്ടു​ന്ന മെം​ബ​റു​ടെ ചെ​റി​യ പ്ര​തി​ഫ​ലം കൂ​ട്ടി​വെ​ച്ചാ​ണ് നാ​ട്ടു​കാ​രു​ടെ മോ​ഹ​ങ്ങ​ൾ സ​ഫ​ല​മാ​ക്കു​ന്ന​ത്.

പ​റ്റു​മെ​ങ്കി​ൽ അ​ടു​ത്ത​വ​ർ​ഷം ചെ​റി​യ​ദൂ​രം വി​മാ​ന​യാ​ത്ര ഒ​രു​ക്കാ​നാ​ണ് ആ​ലോ​ച​ന​യെ​ന്ന് ഷ​ൺ​മു​ഖ​ൻ പ​റ​ഞ്ഞു.

Palakkad

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കും: മ​ന്ത്രി

ആ​ല​ത്തൂ​ർ: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ക​ർ​ഷ​ക​രി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​ക്കു​മെ​ന്ന് കൃ​ഷി​വ​കു​പ്പ് മ​ന്ത്രി ​ടി. സി​ദ്ദിഖ്. ആ​ല​ത്തൂ​ർ ഹൈ​ടെ​ക് നെ​ൽ​വി​ത്ത് ഗോ​ഡൗ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം, ക​തി​ർ പോ​ർ​ട്ട​ലി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളു​ടെ ജി​ഐ​എ​സ് മാ​പ്പിം​ഗ്, ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി പ​ദ്ധ​തി കി​സാ​ൻമേ​ള എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹൈ​ടെ​ക് സീ​ഡ് ഫാം ​ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക​ർ​ഷ​ക​രു​ടെ​യും ഫാ​മു​ക​ളു​ടെ​യും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കും. യ​ന്ത്ര​വ​ൽ​കൃ​ത വി​ത്തു​ത്പാ​ദ​നം, നൂ​ത​ന സം​ഭ​ര​ണ​സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ, പോ​ളി​ഹൗ​സു​ക​ൾ, സോ​ളാ​ർ പ​ന്പു​ക​ൾ, റി​മോ​ട്ട് സെ​ൻ​സിം​ഗ്, ഇ​ന്‍റ​ലി​ജ​ന്‍റ് ഫാ​മിം​ഗ്, പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി ഫാ​മു​ക​ൾ പൂ​ർ​ണ​സ​ജ്ജ​മാ​ക്കും. ഡി​ജി​റ്റ​ൽ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ൽ​പ്പാ​ട​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ക​തി​ർ പോ​ർ​ട്ട​ലു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള ജി​ഐ​എ​സ് മാ​പ്പിം​ഗ് നി​ല​വി​ൽ ഏ​ഴ് ജി​ല്ല​ക​ളി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള അ​ഞ്ച് സീ​ഡ് ഫാ​മു​ക​ളി​ൽ നി​ന്നാ​യി പ്ര​തി​വ​ർ​ഷം 75 ട​ണ്‍ നെ​ൽ​വി​ത്തും വി​വി​ധ​യി​നം തൈ​ക​ളും ഉ​ത്പാ​ദി​പ്പി​ച്ച് 45 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പറഞ്ഞു.

ആ​ല​ത്തൂ​ർ സ്റ്റേ​റ്റ് സീ​ഡ് ഫാ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ൻ​ജി​നി​യ​ർ ആ​ർ. ജ​യ​രാ​ജ​ൻ, അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ ര​ജ​നി മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. ഷി​ബി കൃ​ഷ്ണ, ടി. ​ക​ണ്ണ​ൻ, ഹ​രി​ത സു​ഭാ​ഷ്, പി.​എം. ക​ലാ​ധ​ര​ൻ, പി. ​വി​ജ​യ​കു​മാ​രി, കെ. ​ഉ​ദ​യ​ൻ, ഗി​രി​ജ രാ​ജ​ൻ, സു​ജ ശി​വ​രാ​ജ​ൻ, എ​സ്. അ​റു​മു​ഖ​പ്ര​സാ​ദ്, ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Palakkad

ജ​ല​ക്ഷാ​മ​ത്തി​ലും ചി​റ്റൂ​രി​ൽ ര​ണ്ടാംവി​ള​ ഞാ​റ്റടി​ക്ക് തു​ട​ക്ക​ം

ചി​റ്റൂ​ർ: ക​നാ​ൽ വെ​ള്ള​വും മ​ഴ​യും ല​ഭി​ക്കാ​തി​രു​ന്നി​ട്ടും ക​ർ​ഷ​ക​ർ ര​ണ്ടാം വി​ള​ക്ക് ഞാ​റ്റ​ടി ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. മൂ​പ്പു കു​റ​ഞ്ഞ ജ്യോ​തി വി​ത്തു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​ന്നാം വി​ള​യ്ക്ക് കു​ഴ​ൽ​കി​ണ​ർ വെ​ള്ള​ത്തി​ൽ കൃ​ഷി​യി​റ​ക്കി വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​വ​രാ​ണ് ര​ണ്ടാം​വി​ള​യ്ക്ക് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് . പ​റ​മ്പി​ക്കു​ളം, ആ​ളി​യാ​ർ വൃ​ഷ്‌​ടി പ്ര​ദേ​ശ​ത്ത് മ​ഴ കി​ട്ടി​യാ​ൽ ക​നാ​ൽ വെ​ള്ളം ഏ​ത്തു​മെ​ന്ന​തും ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു കൂ​ട്ട​ലാ​ണ്. ഒ​ന്നാം​വി​ള​യി​റ​ക്കി​യ പ​ല ക​ർ​ഷ​ക​രും ഇ​നി​യും മൂ​ന്നാ​ഴ്ച​യെ​ങ്കി​ലും വി​ള​വെ​ടു​പ്പി​നു കാ​ത്തി​ക്കേ​ണ്ട​താ​യി വ​രും.

ഇ​പ്പോ​ൾ ഞാ​റു​പാ​കു​ന്ന​വ​ർ​ക്ക് വൈ​കാ​തെ ന​ടീ​ലി​നും അ​നു​ബ​ന്ധ​ജോ​ലി​ക്കും സ​മ​യം ല​ഭി​ക്കും. ചി​റ്റൂ​രി​ലെ കാ​ലാ​വ​സ്ഥ ാവ്യ​തി​യാ​നം നെ​ല്ല്, പ​ച്ച​ക്ക​റി കൃ​ഷി എ​ന്നി​വ​യ്ക്ക് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മാ​ണ്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്ന സ​മ​യ​ത്ത് ചി​റ്റൂ​രി​ൽ ശ​ക്ത​മാ​യ വെ​യി​ലാ​ണ്. നി​ല​വി​ലു​ള്ള മു​തി​ർ​ന്ന ക​ർ​ഷ​ക​രു​ടെ കാ​ല​ശേ​ഷം യു​വ​ത​ല​മു​റ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നി​ന്നും വ​ഴി​മാ​റു​ന്ന​ത് ത​ട​യാ​ൻ കൃ​ഷി​വ​കു​പ്പ് കാ​ർ​ഷി​ക മേ​ഖ​ല​യെ പ​രി​പോ​ഷി പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കേ​ണ്ട​തു​ണ്ട് . കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​റ്റൂ​രി​ൽ നെ​ൽ​കൃ​ഷി താ​ളം​തെ​റ്റി​യ നി​ല​യി​ലാ​യി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്.

Palakkad

കെഎസ്ആ​ർ​ടി​സി​ പാ​ല​ക്കാ​ട്-കാ​സ​ർ​ഗോ​ഡ് പു​തി​യ സ​ർ​വീ​സ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു

പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പാ​ല​ക്കാ​ട്- കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്രീ​മി​യം സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. രാ​ത്രി ഏഴിന് ​സ​ർ​വീ​സ് ആ​രം​ഭി​ച്ച് രാ​വി​ലെ 3.40ന് ​കാ​സ​ർ​ഗോ​ഡ് എ​ത്തി​ച്ചേ​രും.
മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് വ​ഴി കാ​സ​ർ​ഗോട്ടേ​ക്ക് രാ​ത്രി​കാ​ല സ​ർ​വീ​സ് എ​ന്ന ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യം ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ യും ​മ​ഞ്ചേ​രി എം​എ​ൽ​എ റ​ഹ്മ​ത്തു​ള്ള​യും ചേ​ർ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി.​പി. ജോ​ണി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ നി​ന്നു പു​തി​യ സ​ർ​വീ​സാ​യി ആ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്.

ഈ ​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടു​കൂ​ടി മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വ​ള​രെ​യ​ധി​കം പ്ര​യോ​ജ​ന​മാ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ. ​അ​ഷ്ക​ർ, പി​രാ​യി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഇ​സ്മ​യി​ൽ, കെ​എ​സ്ആ​ർ​ടി​സി ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ആ​ർ. വി​കാ​സ്, കെ​എ​സ്ടി​ഡ​ബ്യു​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ് കു​മാ​ർ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീ​ഷ്, സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ക​ലാ​ധ​ര​ൻ, എ​സ്.​എം. താ​ഹ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

അധി​കൃ​ത​രു​ടെ അ​നാ​സ്ഥ​: പ​രു​വാ​ശേ​രി​യി​ലെ വ​ലി​യ​കു​ളം സം​ര​ക്ഷി​ക്കാ​ൻ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം

വ​ട​ക്ക​ഞ്ചേ​രി: നാ​ടി​ന്‍റെ ജ​ല​സ​മൃ​ദ്ധി​യാ​യി​രു​ന്ന പ​രു​വാ​ശേ​രി​യി​ലെ വ​ലി​യ​കു​ളം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നാ​ട്ടു​കാ​രു​ടെ നി​വേ​ദ​നം. സ​ഞ്ജു പ​രു​വാ​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ കെ.​സു​ധീ​റി​ന് നി​വേ​ദ​നം ന​ൽ​കി​യ​ത്. മൂ​ന്നു ഭാ​ഗ​വും നെ​ൽ​പ്പാ​ട​ങ്ങ​ളും ക​ര​ക​ളി​ലെ​ല്ലാം വ​ൻ​മ​ര​ത്ത​ണ​ലു​മാ​യി ഏ​റെ മ​നോ​ഹ​ര​മാ​ണ് പ​രു​വാ​ശേ​രി കു​ള​വും പ​രി​സ​ര​വും.

ഈ ​കു​ള​വും ചു​റ്റു​പാ​ടും പ​ല സി​നി​മ​ക​ളു​ടെ​യും ലൊ​ക്കേ​ഷ​നാ​യി​ട്ടു​ണ്ട്. കു​ളം ന​വീ​ക​ര​ണ​ത്തി​നാ​യി 80 ല​ക്ഷം രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ അ​ത്ത​രം ഫ​ണ്ടി​ന്‍റെ കാ​ര്യം പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ലെ​ന്ന് സ​ഞ്ജു പ​റ​ഞ്ഞു.

മൂ​ന്ന് ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള കു​ളം ചെ​ളി​യും പാ​യ​ലു​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണി​പ്പോ​ൾ. കു​ള​ത്തി​ന് ചു​റ്റും ന​ട​പ്പാ​ത​യും സോ​ളാ​ർ ലൈ​റ്റു​ക​ളും സ്ഥാ​പി​ക്ക​ണം. ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ചു​റ്റ​ള​വു​ള​ള കു​ള​ക്ക​ര​യി​ൽ പൂ​ക്ക​ളും ഇ​രി​പ്പി​ട​ങ്ങ​ളു​മാ​യി പ്ര​ഭാ​ത, സാ​യാ​ഹ്ന​സ​വാ​രി​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. ഒ​രു​കാ​ല​ത്ത് നാ​ടി​ന്‍റെ ജ​ല​സ​മൃ​ദ്ധി​യാ​യി​രു​ന്നു പ​രു​വാ​ശേ​രി വ​ലി​യ​കു​ളം.

ദൂ​ര​ദേ​ശ​ത്തു നി​ന്നു​വ​രെ ആ​ളു​ക​ൾ സം​ഘ​മാ​യി കു​ളി​ക്കാ​നും കു​ട്ടി​ക​ൾ നീ​ന്ത​ൽ പ​ഠി​ക്കാ​നും എ​ത്തി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഏ​തു വേ​ന​ലി​ലും ജ​ല​സ​മൃ​ദ്ധി​യി​ലാ​യി​രു​ന്നു കു​ളം. അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ലാ​ണ് കു​ള​ത്തി​ന്‍റെ കോ​ലം ന​ഷ്ട​പ്പെ​ട്ട് വി​രൂ​പി​യാ​യി​ട്ടു​ള്ള​ത്.

ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സ​ഞ്ജു പ​രു​വാ​ശേ​രി പ​റ​ഞ്ഞു. കെ​പി​സി​സി റി​സ​ർ​ച്ച് ആ​ൻ​ഡ് പോ​ളി​സി വിം​ഗ് സം​സ്ഥാ​ന ക​ൺ​വീ​ന​റും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന കെ.​സി. സു​ബ്ര​ഹ്മ​ണ്യ​നും കു​ളം ന​വീ​ക​ര​ണ വി​ഷ​യം ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​നി​യും അ​നാ​സ്ഥ തു​ട​ർ​ന്നാ​ൽ പൊ​തു​കു​ളം സം​ര​ക്ഷി​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Palakkad

കാ​ർ​ഷി​ക​രം​ഗ​ത്തേ​ക്ക് യു​വാ​ക്ക​ൾ ക​ട​ന്നുവ​ര​ണം: ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ

പാ​ല​ക്കാ​ട്: ആ​ധു​നി​ക​യു​ഗ​ത്തി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും യു​വാ​ക്ക​ളെ ഈ ​രം​ഗ​ത്തേ​ക്ക് കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കാ​ൻ സ​മൂ​ഹം ഒ​ന്നാ​കെ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൃ​ഷി വ​കു​പ്പ് ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര​പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ബ​ർ പു​ന​ർ ന​ടീ​ലി​നാ​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​വും ര​ജി​സ്ട്രേ​ഷ​ൻ പ​രി​പാ​ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര ജ​ന​റ​ൽ മാ​നേ​ജ​ർ ബെ​ന​ഡി​ക്ട് വി​ല്യം ജോ​ണ്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര പ​ദ്ധ​തി​യി​ലെ റ​ബ​ർ പു​ന​ർ ന​ടീ​ൽ പ​രി​പാ​ല​ന സ്കീ​മി​നെ​ക്കു​റി​ച്ച് റ​ബ​ർ ബോ​ർ​ഡ് പാ​ല​ക്കാ​ട് റീ​ജ​ണ​ൽ ഓ​ഫി​സി​ലെ ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ വ​ത്സ​ല മ​തു​ക്ക​ൽ വി​ശ​ദീ​ക​രി​ച്ചു.

റ​ബ​ർ ബോ​ർ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ഇ.​എ​സ്. ജി​ഷ, ഭാ​ര​ത​പ്പു​ഴ റ​ബേ​ഴ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​ജെ. ഷി​ബു എ​ന്നി​വ​ർ പ്രം​സം​ഗി​ച്ചു. കേ​ര തൃ​ശൂ​ർ റീ​ജ​ണ​ൽ പി​എം​യു ജൂ​നി​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ന​വാ​സ് സ്വാ​ഗ​ത​വും കേ​ര ആ​ർ​പി​എം​യു ഇ​ൻ​ഡ​സ്ട്രീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ. ഷി​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥാ​നു​സൃ​ത റ​ബ​ർ തൈ​ക​ൾ വെ​ച്ച് പി​ടി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് കേ​ര പ​ദ്ധ​തി​യി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ഹെ​ക്ട​റി​ന് എ​ഴു​പ​ത്ത​യ്യാ​യി​രം രൂ​പ അ​നു​വ​ദി​ക്കു​ന്ന​ത്.

ഒ​രു ക​ർ​ഷ​ക​ന് പ​ര​മാ​വ​ധി ര​ണ്ടു ഹെ​ക്ട​ർ വ​രെ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും. 170 ഓളം ക​ർ​ഷ​ക​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തതാ​യി കേ​ര പ​ദ്ധ​തി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Palakkad

മേ​ഴ്സി കോ​ളജി​ൽ പു​തി​യ കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം

പാ​ല​ക്കാ​ട്: മേ​ഴ്സി കോ​ള​ജി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി, ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് എ​ന്നീ എ​യ്ഡ​ഡ് കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ടി.​ജെ. മാ​ർ​ട്ടി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​വി.​പി. സി​സ്റ്റ​ർ ഷൈ​നി സ്വാ​ഗ​ത​വും ജ​യ് ക്രി​സ്റ്റോ പ്രൊ​വി​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ല​ത ലൂ​യി അ​ധ്യ​ക്ഷ​പ്ര​സം​ഗ​വും ന​ട​ത്തി.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ‘മേ​ഴ്സി ക്രോ​ണി​ക്കി​ൾ 2026’ എ​ന്ന മാ​ഗ​സി​ന്‍റെ പ്ര​കാ​ശ​നം ടി.​ജെ. മാ​ർ​ട്ടി​ൻ നി​ർ​വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​സി. ജി. ​ശ്യാ​മ​ള ര​ചി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​എ​ൻ.​എം. ലൗ​ലി, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി കെ. ​ശ്രു​തി​മോ​ൾ ന​ന്ദി പ​റ​ഞ്ഞു.

Palakkad

സ്കൂ​ളി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു

നെ​ന്മാ​റ: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ള​പ്പി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ 10.15ഓ​ടെ​യാ​ണ് സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന​ഭാ​ഗ​ത്ത് വ​ല​തു​വ​ശ​ത്തു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഭാ​ഗം വ​ലി​യ ശ​ബ്ദ​ത്തോ​ടെ ത​ക​ർ​ന്നു​വീ​ണ​ത്. സം​ഭ​വ​സ​മ​യ​ത്ത് സ​മീ​പ​ത്ത് ആ​ളു​ക​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന സ്കൂ​ൾ വ​ള​പ്പി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു​ണ്ട്. മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ​തോ​ടെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​വും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
നെ​ന്മാ​റ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്തു​ള്ള ര​ണ്ട് പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ​മാ​സം ത​ന്നെ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. എ​ൽ​ദോ പ​റ​ഞ്ഞു.

ഇ​രു​കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കി സ്ഥ​ലം സ്കൂ​ളി​ന് ആ​വ​ശ്യ​മാ​യ ഗ്രൗ​ണ്ടാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തോ​ടെ ഏ​റെ​ക്കാ​ല​മാ​യി അ​പ​ക​ട​ഭീ​ഷ​ണി​യാ​യി തു​ട​രു​ന്ന പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നൊ​പ്പം സ്കൂ​ളി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ക​ളി​സ്ഥ​ല​വും ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Palakkad

അ​ട്ട​പ്പാ​ടി​യി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം; ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കണം: മന്ത്രി കെ.എ. തുളസി

അഗളി: അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ്ഥി​തി​യെ​ക്കു​റി​ച്ചും നി​ർ​ത്ത​ലാ​ക്കി​യ​വ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കു​ടും​ബ​ശ്രീ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് മ​ന്ത്രി കെ.​എ. തു​ള​സി നി​ർ​ദേ​ശം ന​ൽ​കി. മു​ൻ​പ് 180ലേ​റെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 28 എ​ണ്ണം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ ബി​ല്ലു​ക​ൾ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സ​മ​ർ​പ്പി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കി മൂ​ന്നു​മാ​സ​ത്തി​ൽ ഒ​രി​ക്ക​ലാ​ക്ക​ണം.

കു​ടി​ശി​ക ല​ഭി​ക്കാ​ത്ത​ത് കാ​ര​ണം ഒ​രു ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​ക്കാ​ൻ ഇ​ട​വ​ര​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ ആ​രോ​ഗ്യ​കു​ടും​ബ​ക്ഷേ​മ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന​ക്ക​ട്ടി വ​ട്ട​ല​ക്കി കോ-​ഓ​പ്പ​റേ​റ്റി​വ് ഫാ​മിം​ഗ് സൊ​സൈ​റ്റി​യി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
വ​രും​മാ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടാ​ൻ ജി​ല്ല​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അ​ട്ട​പ്പാ​ടി​യി​ലെ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ത്തു എ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ​യും ഏ​കോ​പ​ന​ത്തി​നാ​യി സ​ബ് ക​ള​ക്ട​ർ ക​ണ്‍​വീ​ന​റാ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി യോ​ഗം മു​ട​ക്കം വ​രാ​തെ മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ ചേ​ര​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

യോ​ഗ​ത്തി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, സ​ബ് ക​ള​ക്ട​ർ അ​ൻ​ജി​ത് സിം​ഗ്, അ​ട്ട​പ്പാ​ടി ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​ർ, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ല്ല​ൻ, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്, പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ത​ങ്ക​വേ​ലു, ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​എ​സ്. ചി​ത്ര, അ​ട്ട​പ്പാ​ടി ത​ഹ​സി​ൽ​ദാ​ർ മ​നോ​ജ്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

അ​ഗ​ളി​യി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി ല​യ​ൺ​സ് ക്ല​ബ്

അ​ഗ​ളി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി ല​യ​ൺ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​എം​എ​സ് സ്മാ​ര​ക ടൗ​ൺ​ഹാ​ൾ പ​രി​സ​രം, അ​ഗ​ളി കെ​എ​സ്ഇ​ബി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ൾ ശു​ചീ​ക​രി​ക്കു​ക​യും വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്തു.

കാ​ടും ചെ​ടി​ക​ളും നി​റ​ഞ്ഞു​നി​ന്ന ഭാ​ഗ​ങ്ങ​ളി​ൽ അ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യം ഒ​രു​ക്കി. അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​ഴ​നി​സ്വാ​മി, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് അ​ട്ട​പ്പാ​ടി സെ​ക്ര​ട്ട​റി ജോ​ബി മാ​ത്യു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജ​ന ന​വാ​സ്, മെം​ബ​ർ​മാ​രാ​യ അ​നു ചാ​ക്കോ, മ​ഞ്ജു, ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ, ജി​ജി പി. ​മാ​ഞ്ഞു​രാ​ൻ, കെ.​ആ​ർ. സു​കു, സ​ന്തോ​ഷ് താ​ഴ​ത്തു​കൂ​ടി​യി​ൽ, മൂ​ർ​ത്തി, വി​ഷ്ണു, ഷി​ജു, ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Palakkad

രാ​മ​ശേ​രി ഗാ​ന്ധി ആ​ശ്ര​മ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം തു​ട​ങ്ങി

പു​തു​ശേ​രി: ച​മ്പാ​ര​ൻ സ​ത്യ​ഗ്ര​ഹ സ്മ​ര​ണ​ക​ളോ​ടെ രാ​മ​ശേ​രി ഗാ​ന്ധി ആ​ശ്ര​മ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി വാ​രാ​ഘോ​ഷം തു​ട​ങ്ങി.

ആ​ശ്ര​മം അ​ങ്ക​ണ​ത്തി​ൽ നീ​ലം തൈ​ന​ടീ​ലും ച​മ്പാ​ര​ൻ സ​ത്യ​ഗ്ര​ഹ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും വി​ക്ടോ​റി​യ​ൻ ബോ​ട്ട​ണി അ​ലു​മ്നി അ​സോ​സി​യേ​ഷ​നും രാ​മ​ശേ​രി ഗാ​ന്ധി ആ​ശ്ര​മ​വും ചേ​ർ​ന്നാ​ണ് വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. മാ​യ സി. ​നാ​യ​രും ഗാ​ന്ധി ആ​ശ്ര​മം ട്ര​സ്റ്റി പു​തു​ശേ​രി ശ്രീ​നി​വാ​സ​നും ചേ​ർ​ന്ന് നീ​ലം തൈ​ന​ട്ടു.

വി​ക്ടോ​റി​യ​ൻ ബോ​ട്ട​ണി അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ.​ഒ.​എ​ൻ. രാ​ജേ​ഷ് നാ​യ​ർ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ കേ​ര​ള വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഡ​യ​റ​ക്ട​ർ കെ.​വി. മ​നോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗാ​ന്ധി ആ​ശ്ര​മം സ​പ്പോ​ർ​ട്ട് ഗ്രൂ​പ്പ് അം​ഗം ജെ.​ജി. മേ​നോ​ൻ ച​മ്പാ​ര​ൻ സ​ത്യ​ഗ്ര​ഹ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ണ വി​ഭാ​ഗം മു​ൻ ഡ​യ​റ​ക്ട​ർ ഡോ.​സി.​കെ. പീ​താം​ബ​ര​ൻ, ക​ർ​ഷ​ക പ്ര​ഭ അ​വാ​ർ​ഡ് ജേ​താ​വ് പി. ​ഭു​വ​നേ​ശ്വ​രി, സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് എം.​പി. സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Palakkad

കു​ള​പ്പു​ള്ളി- ഷൊ​ർ​ണൂ​ർ റോ​ഡ് ത​ക​ർ​ച്ച​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഉ​പ​രോ​ധ സ​മ​ര​വും

ഷൊ​ർ​ണൂ​ർ: കു​ള​പ്പു​ള്ളി- ഷൊ​ർ​ണൂ​ർ റോ​ഡ് ത​ക​ർ​ച്ച​ക്കെ​തി​രേ ഷൊ​ർ​ണൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഉ​പ​രോ​ധ സ​മ​ര​വും ന​ട​ത്തി.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ജ​യ​പ്ര​കാ​ശ് ശ​ങ്ക​ർ അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ഡ​ബ്ല്യു​ഡി​ഓ​ഫീ​സി​ലേ​ക്ക്പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ൽ ഏ​റെ​നേ​രം ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. പി​ന്നീ​ട് നേ​താ​ക്ക​ന്മാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ന​വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ല​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. ഡി​സി​സി സെ​ക്ര​ട്ട​റി വി.​കെ. ശ്രീ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ഫി​റോ​സ്ബാ​ബു, ടി.​എ​ച്ച്. ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Palakkad

ഐ​എ​ൻ​ടി​യു​സി വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ

വ​ട​ക്ക​ഞ്ചേ​രി: നി​ർ​മാ​ണ തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ കു​ടി​ശി​ക തീ​ർ​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ തു​ക അ​യ്യാ​യി​രം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഫെ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ. നാ​രാ​യ​ണ​ൻ, തൃ​പ്പാ​ളൂ​ർ ശ​ശി, സി. ​മു​ര​ളീ​ധ​ര​ൻ, എ​സ്. സു​ബൈ​ർ, കോ​ൺ​ഗ്ര​സ് വ​ണ്ടാ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. ശ​ശീ​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഡി​നോ​യ് കോ​മ്പാ​റ, ആ​ർ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Palakkad

ആ​ല​ത്തൂ​ർ സീ​ഡ് ഫാ​മി​ലെ ഹൈ​ടെ​ക്ക് നെ​ൽ​വി​ത്ത് ഗോ​ഡൗ​ൺ ഉ​ദ്ഘാ​ട​നം നാ​ളെ

ആ​ല​ത്തൂ​ർ: നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ആ​ല​ത്തൂ​ർ സ്റ്റേ​റ്റ് സീ​ഡ് ഫാ​മി​ലെ ഹൈ​ടെ​ക് നെ​ൽ​വി​ത്ത് ഗോ​ഡൗ​ൺ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​വ​ഹി​ക്കും. ടി.​എം. ശ​ശി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​തി​ർ പോ​ർ​ട്ട​ലി​ൽ നെ​ൽ​പാ​ട​ങ്ങ​ളു​ടെ ജി​ഐ​എ​സ് അ​ധി​ഷ്ഠി​ത വി​വ​ര​സം​വി​ധാ​നം മ​ന്ത്രി കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭാ​ര​തീ​യ പ്ര​കൃ​തി​കൃ​ഷി പ​ദ്ധ​തി ആ​ല​ത്തൂ​ർ ബ്ലോ​ക്ക്ത​ല കി​സാ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​യും നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു മു​ഖ്യാ​തി​ഥി​യാ​കും. ആ​ല​ത്തൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​ണ്ണ​ൻ, മു​ൻ എം​എ​ൽ​എ കെ.​ഡി. പ്ര​സേ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കാ​ർ​ഷി​ക സെ​മി​നാ​ർ, പ്ര​ദ​ർ​ശ​നം എ​ന്നി​വ മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ മ​ത്സ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ല​ത്തൂ​ർ ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.

Palakkad

കോ​ട്ട​പ്പു​റം ജ​ലോ​ത്സ​വം: പ​ള്ളാ​ത്തു​രു​ത്തി ജേതാക്കൾ

തൃ​ശൂ​ർ: കോ​ട്ട​പ്പു​റം കാ​യ​ലി​ൽ പ​തി​നാ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി ന​ട​ന്ന ആ​റാ​മ​തു ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ(​സി​ബി​എ​ൽ) നാ​ലാം​പാ​ദ മ​ത്സ​ര​ത്തി​ൽ മേ​ൽ​പാ​ടം ചു​ണ്ട​നി​ലേ​റി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് ജേ​താ​ക്ക​ൾ.

അ​വ​സാ​ന​നി​മി​ഷം വ​രെ നീ​ണ്ട വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ മൈ​ക്രോ സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ കൊ​ല്ലം പ​ര​വൂ​രി​ലെ അ​രോ​മ ബോ​ട്ട് ക്ല​ബി​ന്‍റെ അ​രോ​മ-1 ചു​ണ്ട​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി​യാ​ണ് പ​ള്ളാ​ത്തു​രു​ത്തി ഒ​ന്നാ​മ​തെ​ത്തി​യ​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണു സ​മ്മാ​ന​ത്തു​ക. ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ അ​രോ​മ ബോ​ട്ട് ക്ല​ബി​നു മൂ​ന്നു ല​ക്ഷ​വും മൂ​ന്നാം​സ്ഥാ​നം നേ​ടി​യ കൈ​ന​ക​രി ബോ​ട്ട് ക്ല​ബി​ന്‍റെ വീ​യ​പു​രം ചു​ണ്ട​ന് ഒ​രു ല​ക്ഷ​വും സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു.

കോ​ട്ട​പ്പു​റം ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ (കെ​ടി​ഡി​എ​സ്) ഇ​രു​ട്ടു​കു​ത്തി വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ ഗ​രു​ഡ​ൻ ഒ​ന്നാം​സ്ഥാ​ന​വും, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ന​ന്പ​ർ-1 ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡി​ൽ ജി​ബി ത​ട്ട​ക​ൻ ഒ​ന്നാ​മ​തും മ​ട​പ്ലാ​തു​രു​ത്ത് ര​ണ്ടാ​മ​തു​മെ​ത്തി. ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് മു​ൻ മ​ന്ത്രി വി.​കെ. രാ​ജ​ൻ, കെ.​ഡി. കു​ഞ്ഞ​പ്പ​ൻ, ടി.​എ. ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള സ്മാ​ര​ക​ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് വ​ള്ളം​ക​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ല​ക്കു​ടി എം​പി ബെ​ന്നി ബെ​ഹ​നാ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പ​ഴ്സ​ണ്‍ ഹ​ണി പീ​താം​ബ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന​ത്തെ പ​തി​നൊ​ന്നു വേ​ദി​ക​ളാ​യി ന​ട​ത്തു​ന്ന ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് ആ​റാം​സീ​സ​ണി​ലെ നാ​ലാ​മ​ത്തെ മ​ത്സ​ര​മാ​ണു കോ​ട്ട​പ്പു​റ​ത്തു ന​ട​ന്ന​ത്.
ന​വം​ബ​ർ 21നു ​കൊ​ല്ല​ത്തു ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തോ​ടെ​യാ​ണു ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്കു സ​മാ​പ​ന​മാ​കു​ക.

Palakkad

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​ഗോ​ള സം​ഗ​മ​ത്തി​ന്‍റെ പ​താ​ക പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി

പാ​ല​ക്കാ​ട്: റോ​മി​ൽ ഈ​മാ​സം 18 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​ഗോ​ള സം​ഗ​മ​ത്തി​ന്‍റെ പ​താ​ക പ്ര​യാ​ണ​ത്തി​ന് പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.
പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ

മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​താ​ക ഏ​റ്റു​വാ​ങ്ങി. ആ​ഗോ​ള​ത​ല​ത്തി​ലേ​ക്ക് വ​ള​രു​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സീ​റോ മ​ല​ബാ​ർ സ​മു​ദാ​യം പ്ര​സ്ഥാ​ന​ത്തി​ൽ അ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്ന് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ്‌​കു​ട്ടി ഒ​ഴു​ക​യി​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​താ​ക പ്ര​യാ​ണം ന​ട​ക്കു​ന്ന​ത്. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​റ്റി​ക്കാ​ട​ൻ, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, ഓ​ഫീ​സ് സെ​ക്ര​ട്ട​റി ജോ​സ് നീ​ല​ങ്കാ​വി​ൽ, ജോ​സ് അ​ബ്ര​ഹാം, കെ.​സി. മാ​ണി, ഷാ​ജി ച​ക്കാ​ല​ക്ക​ൽ, ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ഷി​ഷ് പെ​രു​മ്പു​ഴ​യി​ൽ, അ​ഡ്വ. ജ​യ​ൻ സി. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Palakkad

ക​നാ​ൽ പു​റ​മ്പോ​ക്കി​ലെ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യെ​ന്നു പ​രാ​തി

കൊ​ഴി​ഞ്ഞാ​മ്പാ​റ: നാ​ട്ടു​ക​ൽ അ​യ്യ​പ്പ​ൻ​കു​ന്ന് ഭാ​ഗ​ത്തെ കു​ന്നം​കാ​ട്ടു​പ​തി ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ പു​റ​മ്പോ​ക്കി​ലെ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​താ​യി പ​രാ​തി.
കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ലെ സി​പി​എം ഭാ​ര​വാ​ഹി മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​തെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കും കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലിസി​നും പ​രാ​തി ന​ൽ​കി.

ക​നാ​ൽ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ വ​ള​ർ​ന്നു​നി​ന്ന മ​ര​ങ്ങ​ളാ​ണ് വെ​ട്ടി​മാ​റ്റി​യ​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. കൊ​ഴി​ഞ്ഞാ​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​രാ​മ​കൃ​ഷ്ണ​നും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​യ​റും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പൊ​തു​സ്വ​ത്താ​യ ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ​നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ പൊ​ലി​സി​നും താ​ലൂ​ക്ക് സ​ർ​വേ അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Palakkad

കോ​ട്ട​പ്പ​ള്ള​യി​ൽ തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷം

മ​ണ്ണാ​ർ​ക്കാ​ട്: അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​പ്പ​ള്ള​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി.

പ്ര​ദേ​ശ​ത്തെ ക​ട​ത്തി​ണ്ണ​ക​ളി​ലും റോ​ഡു​ക​ളി​ലും തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ക്കു​ന്ന​തി​ന്‍റെ ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 24 എ​ണ്ണ​മു​ള്ള നാ​യ​ക്കൂ​ട്ട​മാ​ണ് കോ​ട്ട​പ്പ​ള്ള ടൗ​ണി​ൽ ത​മ്പ​ടി​ച്ച​ത്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലും നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​ച്ചേ​രു​ന്ന​ത് റോ​ഡ് യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ സ്കൂ​ൾ, മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കും തെ​രു​വു​നാ​യ്ക്ക​ൾ വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

ക​ട​ക​ളു​ടെ മു​ന്നി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും നാ​യ​ക​ൾ ത​ടി​ച്ചു​കൂ​ടു​ന്ന​ത് വ്യാ​പാ​രി​ക​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Palakkad

കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​നെ അ​ടു​ത്ത​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ

മ​ണ്ണാ​ർ​ക്കാ​ട്: പാ​ഠ​പു​സ്ത​ക​ത്തി​ന​പ്പു​റം പ്ര​കൃ​തി​യെ​യും ശാ​സ്ത്ര​ത്തെ​യും നേ​രി​ട്ട​റി​യാ​ൻ എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​സ​ന്ദ​ർ​ശി​ച്ചു.

ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, ഡാ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം, ജ​ല​സേ​ച​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വ് പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്കൂ​ൾ യു​പി വി​ഭാ​ഗം എ​സ്ആ​ർ​ജി​ക്ക് കീ​ഴി​ൽ ഡാം ​സ​ന്ദ​ർ​ശി​ച്ച​ത്.
അ​ഞ്ചാം​ക്ലാ​സി​ലെ 66 വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ങ്ങു​ന്ന സം​ഘം സ്പി​ൽ​വേ, ഷ​ട്ട​റു​ക​ൾ, ജ​ല​സം​ഭ​ര​ണി, ക​നാ​ലു​ക​ൾ എ​ന്നി​വ നേ​രി​ട്ടു​ക​ണ്ട് മ​ന​സി​ലാ​ക്കി. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളെ​ക്കു​റി​ച്ച് പി. ​അ​ബ്ദു​സലാം ക്ലാ​സെ​ടു​ത്തു.

അ​ധ്യാ​പ​ക​രാ​യ കെ.​പി. ശോ​ഭ​ന, സി. ​ബ​ഷീ​ർ, കെ. ​അ​ക്ബ​റ​ലി, പി. ​മ​ഹ്ഷൂ​ക്ക, കെ. ​യൂ​നു​സ് സ​ലീം, പി. ​മും​താ​സ്, പി. ​ബ​ൾ​ക്കീ​സ് ഇ​ബ്രാ​ഹിം, ഒ.​പി. റ​ഫ്ന, സി. ​സ​ക്കീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Palakkad

അ​മി​ത​ഭാ​ര​വു​മാ​യി എ​ത്തി​യ ലോ​റി ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ ത​ട​ഞ്ഞി​ട്ടു

ഒ​റ്റ​പ്പാ​ലം: അ​മി​ത​ഭാ​ര​വു​മാ​യി എ​ത്തി​യ ലോ​റി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ട​ഞ്ഞി​ട്ടു. പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം താ​റു​മാ​റാ​യി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്താ​ണ് സ​ംഭ​വം. കൂ​റ്റ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ക​യ​റ്റി വ​ന്ന ലോ​റി എം​വി​ഐ. കെ. ​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ​പ്ര​ശ്‌​നം ചൂ​ണ്ടി​ക്കാ​ട്ടി ത​ട​ഞ്ഞി​ട്ട​ത്.

പാ​ല​ത്തി​ന് അ​പ​ക​ട​മാ​കു​മെ​ന്ന് ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ന​ട​പ​ടി. തു​ട​ർ​ന്ന് ഇ​വ​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കി. ഹൈ​വേ പൊ​ലിസും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Palakkad

യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി

നെ​ന്മാ​റ: അ​യി​ലൂ​രി​ൽ മൂ​ന്നു​ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. ക​യ​റാ​ടി കൈ​ത​ച്ചി​റ സ്വ​ദേ​ശി ര​വി(49)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് സ്വ​കാ​ര്യവ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.
മൂ​ന്നു ദി​വ​സ​മാ​യി ര​വി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് കു​ടും​ബം നെ​ന്മാ​റ പൊലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് പൊലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട വി​വ​രം നാ​ട്ടു​കാ​ർ പൊ​ലി​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നെ​ന്മാ​റ പൊ​ലി​സും ആ​ല​ത്തൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി കി​ണ​റ്റി​ൽ നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ഭാ​ര്യ: ര​മ. മ​ക്ക​ൾ: അ​ന​ന്യ, അ​നി​ഘ.

Palakkad

പ​താ​കപ്ര​യാ​ണ​ത്തി​ന് രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി

കോ​യ​മ്പ​ത്തൂ​ർ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 19 മു​ത​ൽ 23വ​രെ റോ​മി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ മീ​റ്റി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന പ​താ​ക പ്ര​യാ​ണ​ത്തി​ന് രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ സ്വീ​ക​ര​ണം      ന​ൽ​കി. 

സ​ഭാ​ദി​ന​മാ​യ ജൂ​ലൈ 3 ന് ​കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ സീ​റോ മ​ല​ബാ​ർ​സ​ഭ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ലി​ന് പ​താ​ക കൈ​മാ​റി ആ​രം​ഭി​ച്ച പ​താ​ക പ്ര​യാ​ണ​മാ​ണ് വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് രാ​മ​നാ​ഥ​പു​രം രൂ​പ​ത ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രാ​മ​നാ​ഥ​പു​രം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് സെ​ൽ​വം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​നി​ഖി​ൽ ചി​റ​യ​ത്ത്, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി മ​ഞ്ഞ​ളി, ട്ര​ഷ​റ​ർ ജോ​ജു​മോ​ൻ മ​റോ​ക്കി, ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ. ജെ​യിം​സ്, മേ​ഴ്സി ജോ​സ​ഫ്, ഷാ​ജു പു​ത്തൂ​ർ, ഷൈ​നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​താ​ക​പ്ര​യാ​ണം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ . ​ജോ​സ്കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​മ​നാ​ഥ​പു​ര​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​ത്.

Palakkad

ഫ്രാ​ൻ​സി​സ് അ​സീ​സി ഈ​ശോ​യെ അ​നു​ക​രി​ച്ച വി​ശു​ദ്ധ​ൻ: മാ​ർ പീ​റ്റ​ർ കൊ​ച്ചുപു​ര​യ്ക്ക​ൽ

വ​ട​ക്ക​ഞ്ചേ​രി: ഈ​ശോ​യെ ഏ​റ്റ​വും അ​ടു​ത്ത് അ​നു​ക​രി​ച്ച വി​ശു​ദ്ധ​നാ​ണ് വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യെ​ന്ന് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു. വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ എ​ണ്ണൂ​റാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വ​ള്ളി​യോ​ട് ടി​ഒ​ആ​ർ അ​സീ​സി സ്നേ​ഹാ​ല​യ ആ​ശ്ര​മ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ആ​ഡം​ബ​ര ജീ​വി​ത​ത്തെ അ​ന്ധ​കാ​ര​മാ​യി ക​ണ്ട് വ​ലി​യ പ്ര​കാ​ശ​ത്തി​ലേ​ക്ക് മാ​റാ​ൻ വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​ന് ക​ഴി​ഞ്ഞ​ത് വി​പ്ല​വ​ക​ര​മാ​യ മാ​ന​സാ​ന്ത​ര​മാ​യി​രു​ന്നുവെന്നും ബി​ഷ​പ് പ​റ​ഞ്ഞു. മേ​ലാ​ർ​കോ​ട്, മം​ഗ​ലം​ഡാം, വ​ട​ക്ക​ഞ്ചേ​രി എ​ന്നീ മൂ​ന്ന് ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ.​തോ​മ​സ് വ​ട​ക്കും​ചേ​രി, ഫാ.​അ​ഡ്വ. റെ​ജി പെ​രു​മ്പി​ള്ളി​ൽ, ഫാ. ​സു​മേ​ഷ് നാ​ൽ​പ​താം​ക​ളം, ആ​ശ്ര​മം മു​ൻ സു​പ്പീ​രി​യ​ർ ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ എ​ന്നീ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലെ വൈ​ദി​ക​രും ദി​വ്യ​ബ​ലി​യി​ലും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കു​കൊ​ണ്ടു.​ അ​സീ​സി സ്നേ​ഹാ​ല​യ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ബേ​ബി പാ​റേ​ക്കാ​ട്ടി​ലി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​യി​രു​ന്നു ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച​ത്. സ​ന്യ​സ്ഥ​രും സി​സ്റ്റേ​ഴ്സി​നും പു​റ​മെ മേ​ഖ​ല​യി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു. സ്നേ​ഹ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

Palakkad

ര​ജ​തജൂ​ബി​ലി​നിറവി​ൽ ചി​റ്റ​ടി​യി​ലെ അ​നു​ഗ്ര​ഹഭ​വ​ൻ

വ​ട​ക്ക​ഞ്ചേ​രി: സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ശ്രീ​കോ​വി​ലാ​ണ് എ​ഫ്സി​സി സ​ന്യാ​സ​സ​മൂ​ഹം ന​ട​ത്തു​ന്ന ചി​റ്റ​ടി​യി​ലെ അ​നു​ഗ്ര​ഹ​ഭ​വ​ൻ. 2001 ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങി​യ അ​നു​ഗ്ര​ഹ ഭ​വ​ൻ 25 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​വും ആ​ക്ടി​വി​റ്റി റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ചി​റ്റ​ടി പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, അ​നു​ഗ്ര​ഹ​ഭ​വ​നി​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

മം​ഗ​ലം​ഡാം സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ളു​മു​ണ്ടാ​യി. ഭ​വ​നി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള ആ​ക്ടി​വി​റ്റി റൂം ​ക​ളി​യു​പ​ക​ര​ണ​ങ്ങ​ളു​ടെ വ​ർ​ണ​ലോ​ക​മാ​ണ്. കു​ട്ടി​ക​ൾ​ക്ക് വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണ് ആ​ക്ടി​വി​റ്റി റൂം. ​പ​രി​മി​തി​ക​ളി​ലും കു​ട്ടി​ക​ൾ അ​വി​ടെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്നു. പ​ല​വി​ധ വൈ​ക​ല്യ​ങ്ങ​ളു​ള്ള 22 കു​ട്ടി​ക​ളാ​ണ് അ​നു​ഗ്ര​ഹ ഭ​വ​നി​ലു​ള്ള​ത്. പ​ല ഭാ​ഷ​ക്കാ​രും ദേ​ശ​ക്കാ​രും ഇ​വി​ടെ​യു​ണ്ട്. ഏ​ഴു വ​യ​സു​കാ​രി അ​ന​ഘ മു​ത​ൽ 52 വ​യ​സു​ള്ള ശ​ശി​ക​ല വ​രെ​യു​ണ്ട് ശാ​രീ​രി​ക പ​രി​മി​തി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ൽ. അ​വ​രെ പ​രി​ച​രി​ക്കാ​നും സ്നേ​ഹി​ക്കാ​നും ലാ​ളി​ക്കാ​നു​മാ​യി അ​ഞ്ചു ക​ന്യാ​സ്ത്രീ​ക​ൾ. മ​ദ​ർ സി​സ്റ്റ​ർ മേ​ബി​ളി​നെ കൂ​ടാ​തെ സി​സ്റ്റ​ർ സ്റ്റെ​ല്ല, സി​സ്റ്റ​ർ മാ​ർ​ഗ്ര​റ്റ്, സി​സ്റ്റ​ർ സി​യ മ​രി​യ, സി​സ്റ്റ​ർ അ​നി​ല. ഒ​റ്റ​പ്പെ​ട്ട പി​ഞ്ചു​മ​ന​സു​ക​ളു​ടെ അ​ഭ​യ കേ​ന്ദ്ര​മാ​ണി​ത്. ബു​ദ്ധി വ​ള​ർ​ച്ച​യി​ല്ലാ​ത്ത​വ​ർ, വൈ​ക​ല്യ​ങ്ങ​ളി​ൽ വി​രൂ​പ​രാ​യ​പ്പോ​ൾ മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​വ​ർ തു​ട​ങ്ങി ദൈ​ന്യ​ത​യു​ടെ​യും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ക​ഥ​ക​ൾ മാ​ത്ര​മു​ള്ള കു​ട്ടി​ക​ളാ​ണ് എ​ല്ലാ​വ​രും.

ചി​രി​ക്കാ​ൻ മാ​ത്രം ജ​നി​ച്ച​വ​ളാ​ണ് അ​നു​ഗ്ര​ഹ​ഭ​വ​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യ. അ​നു​ഗ്ര​ഹ​ഭ​വ​നി​ലേ​ക്ക് ആ​രെ​ങ്കി​ലും ക​യ​റി​ച്ചെ​ന്നാ​ൽ വി​ദ്യ​യാ​ണ് ഓ​ടി​വ​ന്ന് സ്വീ​ക​രി​ക്കു​ക. ഷേ​യ്ക്ക് ഹാ​ൻ​ഡ് ത​ന്ന് പി​ന്നെ ചു​റ്റി​പ്പ​റ്റി​നി​ൽ​ക്കും. സ്വ​യം ചി​രി​ച്ച് വേ​ദ​ന​ക​ൾ മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ തോ​ന്നും വി​ദ്യ​യെ ക​ണ്ടാ​ൽ. പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് വി​ദ്യ​ക്ക് ബു​ദ്ധി​വ​ള​ർ​ച്ച​യി​ല്ല മ​ദ​ർ സി​സ്റ്റ​ർ മേ​ബി​ൾ പ​റ​ഞ്ഞു. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് സ​ഹോ​ദ​രി ക​ളാ​യ 32 വ​യ​സു​ള്ള ആ​തി​ര​യും 29 വ​യ​സു​ള്ള ക്രി​സ്റ്റീ​ന​യും. ഇ​രു​വ​ർ​ക്കും സം​സാ​ര​ശേ​ഷി​യി​ല്ല. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​ണി​ചു​വ​ട്ടി​ൽ അ​മ്മ ഉ​പേ​ക്ഷി​ച്ച​താ​ണ് പ​ത്ത് വ​യ​സു​ള്ള മാ​ന​സി​നെ. ആ​റു വ​യ​സു​ള്ള​പ്പോ​ൾ ഇ​വി​ടെ എ​ത്തി​യ​താ​ണ്. അ​ടു​ത്ത​യി​ടെ വ​ന്ന​വ​രാ​ണ് മീ​ങ്ക​ര​ഡാ​മി​ൽ നി​ന്നു​ള്ള നി​ത്യ​യും പാ​ല​ക്കാ​ട് നി​ന്നു​ള്ള ശ​ര​ണ്യ​യും. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി വ​ഴി​യാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. ചു​റ്റും ക​മ്പി​ക​ൾ കൊ​ണ്ട് സം​ര​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ള്ള ക​ട്ടി​ലു​ക​ളി​ലെ ഓ​രോ ജീ​വി​ത​ത്തെ​കു​റി​ച്ചും മ​ദ​ർ സി​സ്റ്റ​ർ മേ​ബി​ൾ വി​വ​രി​ച്ചു കൊ​ണ്ടി​രു​ന്നു. അ​പൂ​ർ​വ രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ൽ കാ​ല​ഭേ​ദ​മി​ല്ലാ​തെ ക​ട്ടി​ലി​ൽ ക​ഴി​യു​ന്ന ഓ​രോ കു​ട്ടി​ക​ൾ​ക്കു മു​ണ്ട് ഇ​ത്ത​രം ക​ണ്ണു​നി​റ​യു​ന്ന ക​ഥ​ക​ൾ. കു​ട്ടി​ത്ത​ത്തി​ന്‍റെ കൊ​ഞ്ച​ലു​ക​ളോ പി​ണ​ക്ക​ങ്ങ​ളോ ആ​വ​ശ്യ​ങ്ങ​ളോ ഇ​വ​ർ​ക്കി​ല്ല. ന​ല്ല​തും ചീ​ത്ത​യും ചി​ക​ഞ്ഞു നോ​ക്കാ​തെ ഇ​വി​ടെ​യെ​ത്തു​ന്ന മ​ക്ക​ളെ​യെ​ല്ലാം സ്വ​ന്തം കൂ​ട​പി​റ​പ്പു​ക​ളെ പോ​ലെ പ​രി​പാ​ലി​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ സ​മ​ർ​പ്പി​ത​രാ​യ ക​ന്യാ​സ്ത്രീ​ക​ൾ.

കു​ട്ടി​ക​ളു​ടെ മ​ല മൂ​ത്ര​മെ​ല്ലാം ക​ട്ടി​ലി​ൽ ത​ന്നെ​യാ​ണ്. അ​തെ​ല്ലാം വൃ​ത്തി​യാ​ക്ക​ണം. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പാ​നീ​യ​ങ്ങ​ളും കു​ഴ​മ്പ് രൂ​പ​ത്തി​ലു​ള്ള മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളും വാ​രി കൊ​ടു​ക്ക​ണം. രാ​പ്പ​ക​ൽ ഇ​ട​വേ​ള​ക​ളി​ല്ലാ​തെ വേ​ണം ഈ ​ശു​ശ്രൂ​ഷ​ക​ളെ​ല്ലാം. ഓ​രോ കു​ട്ടി​ക​ളു​ടെ ഞെ​രു​ക്ക​ങ്ങ​ളും നോ​ട്ട​വും നി​ശ​ബ്ദ​ത​യു​മൊ​ക്കെ സി​സ്റ്റേ​ഴ്സ് തി​രി​ച്ച​റി​ഞ്ഞ് അ​വ​ർ​ക്ക് വേ​ണ്ട​ത് ന​ൽ​കും. സി​സ്റ്റേ​ഴ്സി​നെ സ​ഹാ​യി​ക്കാ​ൻ പ​ല​പ്പോ​ഴും മം​ഗ​ലം​ഡാ​മി​ൽ നി​ന്നും മ​റ്റും വി​ദ്യാ​ർ​ഥി​നി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​രു​മെ​ന്ന് സി​സ്റ്റ​ർ മേ​ബി​ൾ പ​റ​ഞ്ഞു.

Palakkad

സി​പി​എം വിപുലീകൃത ജി​ല്ലാകമ്മിറ്റി യോഗത്തിന് തുടക്കം

പാ​ല​ക്കാ​ട്: സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ​ക​മ്മി​റ്റി യോ​ഗ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സാ​യ എം.​പി. കു​ഞ്ഞി​രാ​മ​ൻ മാ​സ്റ്റ​ർ ഹാ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10ന് ​സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​വി​ലെ 9.30ന് ​മു​തി​ർ​ന്ന നേ​താ​വ് പി. ​ഉ​ണ്ണി പ​താ​ക ഉ​യ​ർ​ത്തി. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ, കെ.​എ​സ്. സ​ലീ​ഖ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ എം. ​സ്വ​രാ​ജ്, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
തു​ട​ർ​ന്ന് ഗ്രൂ​പ്പ് ച​ർ​ച്ച​യും പൊ​തു​ച​ർ​ച്ച​യും ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ 11.30 വ​രെ പൊ​തു​ച​ർ​ച്ച തു​ട​രും. തു​ട​ർ​ന്ന് സം​സ്ഥാ​ന, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ർ ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി ന​ൽ​കും. 125 പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം നാ​ലി​ന് മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് അ​ര​ല​ക്ഷം പേ​രെ അ​ണി​നി​ര​ത്തി ബ​ഹു​ജ​ന റാ​ലി ന​ട​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Palakkad

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: നേ​ർ​ച്ച​പ്പാ​റ​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി

നെ​ന്മാ​റ: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ർ​ച്ച​പ്പാ​റ വ​ന​മേ​ഖ​ല​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വും പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വും ഗാ​ന്ധി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. അ​യി​ല​മു​ടി വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​ന​മേ​ഖ​ല​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്തു.


പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ​യും പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. വ​ന​വും വ​ന്യ​ജീ​വി​ക​ളും സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും വ​ന​മേ​ഖ​ല​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത് പ​രി​സ്ഥി​തി​ക്കും ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്നും ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. അ​യി​ല​മു​ടി വ​ന​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ബി.​ഒ. ര​തീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മി​തി പ്ര​സി​ഡ​ന്‍റ് കു​ട്ട​ൻ മ​ണ​ലാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ഴി​യാ​ട് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​നോ​ജ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ന്മാ​റ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​നു, എ​ൻ. സി​നൂ​പ്, മു​ര​ളീ​ധ​ര​ൻ, ജി​ഷ, ഷി​നി, ദി​വ്യ, വൈ​ഗ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Palakkad

ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ മ​ഹാ​യ​ജ്ഞം

ഒ​ല​വ​ക്കോ​ട്: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ‘ന​ന്മ​’യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ താ​ണാ​വ് മു​ത​ൽ മു​ത​ൽ ധോ​ണി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ മ​ഹാ​യ​ജ്ഞം ന​ട​ത്തി. അ​ക​ത്തേ​ത്ത​റ പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ തു​ട​ങ്ങി പൊ​തു​സ​മൂ​ഹം ഒ​ന്നാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​പാ​ടി താ​ണാ​വി​ൽ ജി​ല്ലാ പൊ​ലി​സ് ചീ​ഫ് അ​ബ്ദു​ൾ റാ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ന്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കെ. ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ഡ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ഡോ. ​തോ​മ​സ് ജോ​ർ​ജ് മാ​ലി​ന്യ​മു​ക്ത പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.

പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ, അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത്, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സ​തീ​ഷ്, ഹേ​മാം​ബി​ക ന​ഗ​ർ സി​ഐ ഓ​ഫ് പൊ​ലി​സ് ഹ​രീ​ഷ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ശ്രീ​ദേ​വ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റി​യാ​ൻ, പ്രി​യ വെ​ങ്കി​ടേ​ഷ്, ന​ന്മ സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Palakkad

ഗാന്ധിജയന്തിദിനത്തിൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​ർ

വ​ട​ക്ക​ഞ്ചേ​രി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​ഴു​കി ച​ന്ത​മാ​ക്കി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ. ആ​യ​ക്കാ​ട് സി​എ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ലെ ബ​സു​ക​ളെ​ല്ലാം ക​ഴു​കി തു​ട​ച്ച് പു​ത്ത​ൻ പോ​ലെ​യാ​ക്കി​യ​ത്. ബ​സ് ക​ഴു​ക​ൽ അ​ത്ര എ​ളു​പ്പ​മ​ല്ല. അ​തും ഒ​റ്റ​ക്ക് ചെ​യ്യു​മ്പോ​ൾ ഭാ​രം കൂ​ടും. കു​ട്ടി​ക​ൾ പ​റ​ഞ്ഞു.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ങ്ങ​ൾ കൊ​ണ്ടാ​ണ് പൊ​ടി​പി​ടി​ച്ചും ചെ​ളി നി​റ​ഞ്ഞ​തു മാ​യ ബ​സു​ക​ൾ വൃ​ത്തി​യാ​ക്കി​യ​ത്. എ​ൻ​എ​സ്എ​സ് ജി​ല്ലാ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ൺ ശ​ശി​ധ​ര​നാ​ണ് ഇ​ങ്ങ​നെ​യൊ​രു സ​ത്പ്ര​വൃ​ത്തി മു​ന്നോ​ട്ടുവ​ച്ച​ത്. സ​ർ​വ പി​ന്തു​ണ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും ത​യ്യാ​റാ​യ​തോ​ടെ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ത് വേ​റി​ട്ട ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​മാ​യി. ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്‌​ഘാ​ട​നം വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.

സ്റ്റേ​ഷ​ൻ ഇ​ൻ ചാ​ർ​ജ് സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ൺ​വീ​ന​ർ പ്ര​വീ​ൺ ശ​ശി​ധ​ര​ൻ,പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജ​യ​ല​ക്ഷ്മി, അ​ധ്യാ​പ​ക​ൻ കെ.​എം. ര​ൺ​ധീ​ർ , സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രാ​യ സ​തീ​ഷ്, നൗ​ഷാ​ദ് പ്ര​സം​ഗി​ച്ചു.

Malappuram

നി​ല​മ്പൂ​ര്‍ ബൈ​പാ​സ് നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​കു​ന്നു

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ടൗ​ണി​ലെ ദീ​ര്‍​ഘ​കാ​ല​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്ന നി​ല​മ്പൂ​ര്‍ ബൈ​പാ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​നാ​യി ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. 27.06 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ബൈ​പാ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ഉ​ട​ന്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കാ​നി​രി​ക്കെ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​നു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്.

കെ​എ​ന്‍​ജി പാ​ത​യി​ലെ നി​ല​മ്പൂ​ര്‍ ജ്യോ​തി​പ​ടി മു​ത​ല്‍ വെ​ളി​യം​തോ​ട് വ​രെ ആ​റ് കി​ലോ​മീ​റ്റ​റാ​ണ് നി​ല​മ്പൂ​ര്‍ ബൈ​പാ​സി​ന്‍റെ ആ​കെ നീ​ളം. ഇ​തി​ല്‍ ജ്യോ​തി​പ​ടി മു​ത​ല്‍ ച​ക്കാ​ല​ക്കു​ത്ത് മു​തു​കാ​ട് റോ​ഡ് വ​രെ​യു​ള്ള 2.4 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന ഒ​ന്നാം ഘ​ട്ട നി​ര്‍​മാ​ണ​ത്തി​നു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. മ​ഞ്ചേ​രി മ​ല​ബാ​ര്‍ പ്ല​സ് ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍​സാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ക്ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ച​ക്കാ​ല​ക്കു​ത്ത് മു​ത​ല്‍ മു​ക്ക​ട്ട വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ടെ​ന്‍​ഡ​റാ​ണ് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 22 വ​രെ ടെ​ന്‍​ഡ​റു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നും 24-ന് ​ടെ​ന്‍​ഡ​റു​ക​ള്‍ തു​റ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​രാ​ര്‍ ഒ​പ്പി​ടു​ന്ന തീ​യ​തി മു​ത​ല്‍ 240 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. നി​ല​മ്പൂ​രു​കാ​രു​ടെ മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യു​ള്ള സ്വ​പ്ന​പ​ദ്ധ​തി​യാ​ണ് ഇ​തോ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക പൂ​ര്‍​ണ​മാ​യി വി​ത​ര​ണം ചെ​യ്ത​തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗ​ത കൈ​വ​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളാ​ണ് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്.

Malappuram

സം​സ്ഥാ​ന വെ​യ്റ്റ് ലിഫ്റ്റിം​ഗി​ല്‍ നേ​ട്ടം കൊ​യ്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന സ്‌​കൂ​ള്‍ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മി​ക​ച്ച നേ​ട്ട​വു​മാ​യി മൂ​ക്കു​ത​ല പി. ​ചി​ത്ര​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. തൃ​ശൂ​രി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മൂ​ന്ന് സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വു​മാ​ണ് സ്‌​കൂ​ളി​ലെ താ​ര​ങ്ങ​ള്‍ വാ​രി​യ​ത്. 60 കി​ലോ​ഗ്രാം ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ഷാ​ന്‍ അ​ബ്ദു​ൾ ജ​ലാ​ല്‍, 77 കി​ലോ​ഗ്രാം സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ടി.​വി. തു​ഷാ​ര, 88 കി​ലോ​ഗ്രാം സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ദ്നാ​ന്‍ അ​ബ്ദു​ൾ കാ​ദ​ര്‍ എ​ന്നി​വ​രാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്.

77 കി​ലോ​ഗ്രാം ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വൈ​ഗ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. നാ​ഷ​ണ​ല്‍ റ​ഫ​റി​യും കോ​ച്ചു​മാ​യ ആ​ഘോ​ഷ്, കാ​യി​കാ​ധ്യാ​പ​ക​ന്‍ കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശി​ക്ഷ​ണം. അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള പ​രി​ശീ​ല​ന​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ണ​വം പ്ര​സാ​ദ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ധ്യാ​യ​ന​വ​ര്‍​ഷം പി​ടി​എമു​ന്‍​കൈ​യെ​ടു​ത്ത് സ്പോ​ണ്‍​സ​ര്‍ വ​ഴി ഒ​ളി​മ്പി​ക് നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യ​ത് താ​ര​ങ്ങ​ള്‍​ക്ക് ഏ​റെ തു​ണ​യാ​യി.

മൂ​ന്ന് താ​ര​ങ്ങ​ള്‍ ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്ക്

ച​ങ്ങ​രം​കു​ളം: സ്വ​ര്‍​ണ​നേ​ട്ട​ത്തോ​ടെ മൂ​ന്ന് താ​ര​ങ്ങ​ളും ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​വാ​രം മ​ണി​പ്പൂ​രി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും.
ഇ​ഷാ​ന്‍ അ​ബ്ദു​ൾ ജ​ലാ​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും അ​ദ്നാ​ന്‍ അ​ബ്ദു​ൾ കാ​ദ​റും ടി.​വി. തു​ഷാ​ര​യും തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യു​മാ​ണ് സം​സ്ഥാ​ന ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്.
ഇ​വ​ര്‍ മു​ന്പും ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​നാ​യി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ദേ​ശീ​യ മ​ത്സ​ര​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ മ​ണി​ക​ണ്ഠ​നും പ്ര​ധാ​നാ​ധ്യാ​പി​ക ജീ​ന​യും പ​റ​ഞ്ഞു.

Malappuram

ന​ടു​വേ​ദ​ന​യി​ല്‍ നി​ന്ന് ആ​ശ്വാ​സം: 69-കാ​രി​ക്ക് പു​തു​ജീ​വി​ത​മേ​കി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ​ഗ്ധ സം​ഘം

മ​ഞ്ചേ​രി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രു​ന്ന അ​തി​സ​ങ്കീ​ര്‍​ണ​മാ​യ ന​ട്ടെ​ല്ല് ശ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി വി​ജ​യി​പ്പി​ച്ച് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഡോ​ക്ട​ര്‍​മാ​ര്‍. ട്രാ​ന്‍​സ്‌​ഫൊ​റാ​മി​ന​ല്‍ ലം​ബാ​ര്‍ ഇ​ന്‍റ​ര്‍​ബോ​ഡി ഫ്യൂ​ഷ​ന്‍ എ​ന്ന അ​പൂ​ര്‍​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 69-കാ​രി​യാ​യ പ​ത്മി​നി​യാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി ക​ടു​ത്ത ന​ടു​വേ​ദ​ന​യും കാ​ലു​ക​ള്‍​ക്ക് ബ​ല​ക്കു​റ​വും മൂ​ലം ദു​രി​ത​ത്തി​ലാ​യി​രു​ന്ന ഇ​വ​ര്‍ പ​ല ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ആ​ശ്വാ​സം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന വ​യോ​ധി​ക​യ്ക്ക് സ​ര്‍​ക്കാ​രി​ന്‍റെ കാ​സ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് ശ​സ്ത്ര​ക്രി​യ ചെ​യ്തു ന​ല്‍​കി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി​യും സ്‌​പൈ​ന്‍ സ​ര്‍​ജ​നു​മാ​യ പ്ര​ഫ. ഡോ. ​ബി​ന്ദു​ലാ​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബ​ഷീ​ര്‍, ഓ​പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍ ഹെ​ഡ് നേ​ഴ്‌​സു​മാ​ര്‍, മ​റ്റ് ന​ഴ്‌​സിം​ഗ് ആ​ൻ​ഡ് പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ വി​ദ​ഗ്ധ സം​ഘ​വും ദൗ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​യ രോ​ഗി​യെ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ഡോ​ക്ട​ര്‍​മാ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. അ​ബ്ദു​ൾ മ​ജീ​ദ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.​എ. ഹാ​ഫി​സ് എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Malappuram

കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​യെ അ​തി​വേ​ഗം ക​ണ്ടെ​ത്തി അ​രീക്കോ​ട് പൊ​ലി​സ്

അ​രീ​ക്കോ​ട്: വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി സ്‌​കൂ​ളി​ല്‍ എ​ത്താ​തി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ അ​രീക്കോ​ട് പൊ​ലി​സ് അ​തി​വേ​ഗം ക​ണ്ടെ​ത്തു​ക​യും സു​ര​ക്ഷി​ത​മാ​യി ര​ക്ഷി​താ​ക്ക​ളെ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന ര​ക്ഷി​താ​വി​ന്‍റെ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പൊ​ലി​സ് സ​ത്വ​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ​രാ​തി ല​ഭി​ച്ച ഉ​ട​ന്‍ ത​ന്നെ അ​രീ​ക്കോ​ട് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ക്കു​ക​യും ഇ​ന്‍​സ്റ്റ​ഗ്രാം ചാ​റ്റ് ഹി​സ്റ്റ​റി​യി​ല്‍ നി​ന്ന് കു​ട്ടി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ഒ​രാ​ളെ​ക്കു​റി​ച്ച് നി​ര്‍​ണാ​യ​ക സൂ​ച​ന ല​ഭി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ വി​ലാ​സം ക​ണ്ടെ​ത്തി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് പൊ​ലി​സ് ന​ട​ത്തി​യ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​നി​യെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളെ​യും അ​നു​ന​യി​പ്പി​ച്ച് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച് അ​ല്‍​പ​സ​മ​യ​ത്തി​ന​കം ത​ന്നെ കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ക​ണ്ടെ​ത്താ​നാ​യ​ത് ര​ക്ഷി​താ​ക്ക​ള്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

Malappuram

വി​ത്തും നീ​റ്റു​ക​ക്ക​യും ന​ല്‍​കി

വ​ണ്ടൂ​ര്‍: സ​മ​ഗ്ര കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നെ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് 25 ശ​ത​മാ​നം സ​ബ്‌​സി​ഡി​യി​ല്‍ നീ​റ്റു​ക​ക്ക​യും സൗ​ജ​ന്യ​മാ​യി നെ​ല്‍​വി​ത്തും ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി ഷം​സു​ദ്ദീ​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഹം​സ മു​ക്ക​ണ്ണ​ന്‍ നീ​റ്റു​ക​ക്ക​യും നെ​ല്‍​വി​ത്ത് എം. ​ഹ​രി​ഹ​ര​നും ഏ​റ്റു​വാ​ങ്ങി. കൃ​ഷി ഓ​ഫി​സ​ര്‍ ടി. ​ഉ​മ്മ​ര്‍ കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​ടി. ഷാ​ഹു​ല്‍ ഹ​മീ​ദ്, സി.​ടി. ചെ​റി, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ ശ​ശി, സ​ഹീ​ര്‍ പ​ന​ങ്ങാ​ട​ന്‍, സ​ഹീ​ര്‍ പോ​ത്ത​ന്‍​ങ്ങോ​ട​ന്‍, ഹം​സ മു​ക്ക​ണ്ണ​ന്‍, എം. ​ഹ​രി​ഹ​ര​ന്‍ , ല​ക്ഷ്മി ശ്രീ​നി​ല​യം, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫി​സ​ര്‍ സോ​ജ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സെ​റീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Malappuram

വ​നം വ​ന്യജീ​വി സം​ര​ക്ഷ​ണ​ത്തി​ല്‍ അ​വ​ബോ​ധം ന​ല്‍​കി വാ​രാ​ഘോ​ഷം

എ​ട​ക്ക​ര: പോ​ത്തു​ക​ല്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ണ്ടേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വ​ഴി​ക്ക​ട​വ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ര്‍ പി. ​വി​മ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ത്തു​ക​ല്‍ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ടി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സ​ജി ജോ​ണ്‍ വ​ന​വും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ല്‍ ച​ങ്ങ​രാ​യി, സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ. ​അ​ബ്ദു​ള്‍ അ​സീ​സ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ റ​ഫീ​ഖ് പെ​രു​മ്പി​ലാ​യി, പോ​ത്തു​ക​ല്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ബി​എ​ഫ്ഒ​മാ​രാ​യ ടി. ​ഷാ​ക്കി​ര്‍, ജെ. ​ജ​സ്റ്റീ​ന, ഹ​നാ​ന്‍ മ​ധു​ര​ക്ക​റി​യ​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ അ​ശ്വി​ന്‍, ശാ​ന്തി കൃ​ഷ്ണ, അ​ധ്യാ​പ​ക​രാ​യ സാ​ദി​ഖ് അ​ത്തി​മ​ണ്ണി​ല്‍, പി. ​വി​പി​ന്‍, റീ​ന, നൂ​ര്‍​ജ​ഹാ​ന്‍, ത​സ്നീം, ഫെ​ബി​ന്‍​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Malappuram

സ​ഹോ​ദ​യ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍; മ​ത്സ​രം ശ​നി​യാ​ഴ്ച തു​ട​ങ്ങും

പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ല​പ്പു​റം സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ വേ​ദി​യാ​കു​ന്നു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള കാ​യി​ക മാ​മാ​ങ്ക​ത്തി​ല്‍ ജി​ല്ല​യി​ലെ 45 സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 1600-ല​ധി​കം കാ​യി​ക​പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​ണ്ട​ര്‍ 8, 10, 12, 14, 17 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​യി വൈ​വി​ധ്യ​മാ​ര്‍​ന്ന ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി മ​ല​പ്പു​റം സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ല്‍ പു​ത്ത​ന്‍​പീ​ടി​യ​ക്ക​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​സി. അ​നീ​ഷ് കു​മാ​ര്‍, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ടി. ​അ​ബ്ദു​സ​മ​ദ്, ഐ​ടി സെ​ക്ര​ട്ട​റി ശു​ഹൈ​ബ് ആ​ലു​ങ്ങ​ല്‍, സ​ഹോ​ദ​യ സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ഗെ​യിം​സ് ഡ​യ​റ​ക്ട​ര്‍ കെ.​പി. ഫ​ഹ​ദ്, ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​യ് അ​റ​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘ​വും വി​വി​ധ സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Malappuram

‘പ്ലാ​റ്റ്ഫോം ഷെ​ല്‍​ട്ട​റും വി​പു​ല​മാ​യ പാ​ര്‍​ക്കിം​ഗും വ​രും’

ക​രു​വാ​ര​കു​ണ്ട്: തു​വൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച് പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍ മ​ധു​ക​ര്‍ റോ​ട്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. ജ​സീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം, ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളോ​ട് അ​നു​ഭാ​വ​പൂ​ര്‍​വ​മാ​യ നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. സ്റ്റേ​ഷ​നി​ലെ നി​ല​വി​ലെ ര​ണ്ട് ഷെ​ല്‍​ട്ട​റു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ച് പു​തി​യ ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കാ​നും യാ​ത്ര​ക്കാ​ര്‍ വ​ന്നി​റ​ങ്ങു​ന്ന മു​ന്‍​വ​ശ​ത്ത് ഷീ​റ്റ് മേ​ല്‍​ക്കൂ​ര സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി.

നി​ല​വി​ല്‍ റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള പാ​ര്‍​ക്കിം​ഗ് മൂ​ല​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ര​ണ്ട​ര മീ​റ്റ​ര്‍ ഉ​ള്ളി​ലേ​ക്ക് മാ​റ്റി പു​ന​ക്ര​മീ​ക​രി​ക്കും. ഒ​പ്പം പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യും സ​ര്‍​വീ​സ് റോ​ഡും കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യും ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ക​യും ചെ​യ്യും. നി​ല​മ്പൂ​ര്‍ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോം നീ​ളം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ള്‍​ക്കൊ​പ്പം തു​വൂ​രി​ലെ പ്ലാ​റ്റ്ഫോ​മി​ന്‍റെ നീ​ള​വും വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് ഡി​ആ​ര്‍​എം ഉ​റ​പ്പു​ന​ല്‍​കി. കൂ​ടാ​തെ, ക​മാ​നം റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​മ്പോ​ള്‍ നാ​ട്ടു​കാ​രു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ കൃ​ത്യ​മാ​യ ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ത്ര​മേ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Malappuram

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ടി​ബി മു​ക്ത് പു​ര​സ്‌​കാ​രം പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ​യ്ക്ക്

പെ​രി​ന്ത​ല്‍​മ​ണ്ണ: ജി​ല്ല​യി​ല്‍ ക്ഷ​യ​രോ​ഗ​മു​ക്ത ന​ഗ​ര​സ​ഭ​യ്ക്കു​ള്ള 2024-ലെ ​വെ​ങ്ക​ല മെ​ഡ​ല്‍ അ​വാ​ര്‍​ഡും 2025-ലെ ​വെ​ള്ളി മെ​ഡ​ല്‍ അ​വാ​ര്‍​ഡും പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ​യ്ക്ക്. ക്ഷ​യ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന രം​ഗ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച​തി​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ടി​ബി മു​ക്ത് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ന​ഗ​ര​സ​ഭ​യും ജി​ല്ലാ ആ​ശു​പ​ത്രി​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അം​ഗീ​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​ക്കി.

മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യും പ്ര​ശ​സ്തി പ​ത്ര​വും ഉ​ള്‍​പ്പെ​ടു​ന്ന പു​ര​സ്‌​കാ​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ് സ​ബ് ക​ള​ക്ട​ര്‍ സാ​ക്ഷി മോ​ഹ​നി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി.​പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​രാ​ജീ​വ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ മു​ഹ​മ്മ​ദ് ശ​രീ​ഫ് തേ​ന​ത്ത്, ജെ​എ​ച്ച്‌​ഐ സെ​ന്തി​ല്‍​കു​മാ​ര്‍, ജെ​പി​എ​ച്ച്എ​ന്‍ റ​ജീ​ലാ, ഷൈ​ജു ജോ​സ്, പി. ​സു​ജ, ര​ഞ്ജി​ത, മു​ഹ്‌​സി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Malappuram

ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ മി​ക​വു​കാ​ട്ടി മ​ണി​മൂ​ളി സി​കെ​എ​ച്ച്എ​സ്; പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ടം

എ​ട​ക്ക​ര: നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് സി​കെ​എ​ച്ച്എ​സ് മ​ണി​മൂ​ളി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ശാ​സ്ത്രം, ഐ​ടി, മേ​ള​ക​ളി​ല്‍ മി​ക​ച്ച വി​ജ​യ​വും സ്‌​കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി.

വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രോ​ഫി​ക​ളു​മാ​യി മ​ണി​മൂ​ളി ടൗ​ണി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ര​ക്ഷി​താ​ക്ക​ളും ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. സ​മ്മാ​ന​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ വി​പു​ല​മാ​യ സ്വീ​ക​ര​ണ​വും ന​ല്‍​കി. ച​ട​ങ്ങി​ല്‍ സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഭ​യും അ​ധ്യാ​പ​ക​രു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​വും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​വു​മാ​ണ് മി​ക​ച്ച നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബെ​ന്നി മു​തി​രാ​ക്കാ​ലാ​യി​ല്‍ പ​റ​ഞ്ഞു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടി.​ജെ. റോ​ബി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജി സെ​ബാ​സ്റ്റ്യ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജാ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Malappuram

നി​ല​മ്പൂ​ര്‍-​നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണം പ്ര​തി​സ​ന്ധി​യി​ല്‍

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍-​നാ​യാ​ടം​പൊ​യി​ല്‍ മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി വൈ​കു​ന്ന​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ല്‍. വ​ന​ഭൂ​മി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡ് വീ​തി​കൂ​ട്ട​ലും നി​ര്‍​മാ​ണ​വു​മാ​ണ് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ 3.08 ഹെ​ക്ട​ര്‍ വ​ന​ഭൂ​മി​യാ​ണ് ആ​വ​ശ്യം. ഇ​തി​ന് പ​ക​ര​മാ​യി 3.08 ഹെ​ക്ട​ര്‍ റ​വ​ന്യു ഭൂ​മി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വാ​ങ്ങി ന​ല്‍​കി​യി​ട്ടും വ​നം​വ​കു​പ്പ് ഇ​തു​വ​രെ നി​ര്‍​മാ​ണാ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. മ​ണ്ണു​പ്പാ​ടം, മ​ഹാ​ഗ​ണി, എ​ര​ഞ്ഞി​മ​ങ്ങാ​ട് മു​ത​ല്‍ കാ​ഞ്ഞി​ര​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും മൂ​ലേ​പ്പാ​ടം മു​ത​ല്‍ ക​ക്കാ​ടം​പൊ​യി​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ വെ​ണ്ണേ​ക്കോ​ട്, വെ​ണ്ടേ​ക്കം​പൊ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് വ​ന​ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

നാ​ല് വ​ര്‍​ഷം മു​ന്പ് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ക​രം ഭൂ​മി ല​ഭ്യ​മാ​ക്കി​യാ​ല്‍ ത​ട​സ​ങ്ങ​ള്‍ നീ​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, റോ​ഡ് നി​ര്‍​മാ​ണം തു​ട​ങ്ങി ഒ​രു വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി വൈ​കു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ണ് നി​ല​വി​ല്‍ റോ​ഡ് പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്.

കി​ഫ്ബി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 120 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡാ​ണ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​ത്. മ​ല​യോ​ര ജ​ന​ത​യു​ടെ ദീ​ര്‍​ഘ​കാ​ല സ്വ​പ്ന​മാ​യ ഈ ​പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ വ​നം​വ​കു​പ്പ് അ​ടി​യ​ന്തി​ര​മാ​യി അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വി​ഷ​യം പ​രി​ഹ​രി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും മ​ന്ത്രി​മാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

Malappuram

കാ​ട​റി​വു​ക​ളു​മാ​യി വ​നം-​വ​ന്യ​ജീ​വി ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം

മ​ക്ക​ര​പ്പ​റ​മ്പ്: വ​നം-​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി മ​ല​പ്പു​റ​ത്തി​ന്‍റെ​യും ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​മ്പി​ലെ ഫോ​റ​സ്ട്രി ക്ല​ബ്ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​കൃ​തി​യു​ടെ​യും വ​ന്യ​ജീ​വി​ക​ളു​ടെ​യും അ​പൂ​ര്‍​വ ദൃ​ശ്യ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി. വ​ന​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ജൈ​വ വൈ​വി​ധ്യ​ത്തി​ന്‍റെ ഭം​ഗി​യും വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്കും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ്ര​ദ​ര്‍​ശ​നം.

അ​പൂ​ര്‍​വ ദൃ​ശ്യ​ങ്ങ​ള്‍, അ​പൂ​ര്‍​വ​യി​നം വ​ന്യ​ജീ​വി​ക​ള്‍, വി​വി​ധ​ത​രം പ​ക്ഷി​ക​ള്‍, വ​ന​മേ​ഖ​ല​യി​ലെ സ​സ്യ​ജാ​ല​ങ്ങ​ള്‍, പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ഭം​ഗി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഫോ​റ​സ്ട്രി ക്ല​ബ് അം​ഗ​ങ്ങ​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യ​ത്. സ്‌​കൂ​ളി​ലെ വി​എ​ച്ച്എ​സ്ഇ, എ​ച്ച്എ​സ്എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 3000-ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​ദ​ര്‍​ശ​ന​ശാ​ല സ​ന്ദ​ര്‍​ശി​ച്ചു.

മ​ക്ക​ര​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി അ​ബ്ദു​റ​ഹി​മാ​ന്‍ പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ചു​മ​ത​ല​യി​ലു​ള്ള അ​നി​ല്‍ മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ടി. ജ​സീ​ല , അ​ധ്യാ​പ​ക​രാ​യ പി. ​പ്ര​മോ​ദ്, പി. ​പു​രു​ഷോ​ത്ത​മ​ന്‍, അ​ബ്ദു​ൾ ഗ​ഫൂ​ര്‍ കു​ന്ന​ത്ത്, എ​ന്‍. വി​ശ്വ​നാ​ഥ​ന്‍, പി. ​സേ​തു​മാ​ധ​വ​ന്‍, എ​ന്‍.​പി. രാ​ജേ​ഷ് കു​മാ​ര്‍, കെ. ​അ​ബ്ദു​ൾ മ​ജീ​ദ്, പി. ​രാ​മ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​ഫ​റ​ലി തേ​റ​മ്പ​ന്‍, സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ പി. ​സു​ഹാ​സ്, രാ​ജീ​വ് പാ​മ്പ​ല​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Malappuram

ആ​ഡ് ഓ​ണ്‍ കോ​ഴ്സ് തു​ട​ങ്ങി

പെ​രി​ന്ത​ല്‍​മ​ണ്ണ: പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് അ​റ​ബി ഗ​വേ​ഷ​ണ വി​ഭാ​ഗം കേ​ഴ്‌​സീ​വ് റൈ​റ്റിം​ഗ് ഇ​ന്‍ അ​റ​ബി​ക് എ​ന്ന വി​ഷ​യ​ത്തി​ല്‍ ആ​ഡ് ഓ​ണ്‍ കോ​ഴ്സ് തു​ട​ങ്ങി. തി​രൂ​ര്‍ തു​ഞ്ച​ന്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ്ര​ഫ ടി. ​അ​ബ്ദു​ൾ ജ​ലീ​ല്‍ ശി​ല്‍​പ​ശാ​ല ന​യി​ച്ചു. ച​തു​ര്‍ വ​ര്‍​ഷ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഭാ​ഗ​മാ​യി അ​ക്കാ​ദ​മി​ക രം​ഗ​ത്ത് വി​ശാ​ല​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​ത​ക​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ന്നി​ലു​ള്ള​ത്. അ​റ​ബി​ക് പ​ഠ​ന വ​കു​പ്പി​ന്‍റെ ആ​ഡ് ഓ​ണ്‍ കോ​ഴ്‌​സ് ഈ ​രം​ഗ​ത്ത് ഫ​ല​പ്ര​ദ​മാ​യ കാ​ല്‍​വ​യ്പ്പാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റ​ബി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. കെ. ​ജാ​ബി​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ.​യു.​പി. യ​ഹ്‌​യാ​ഖാ​ന്‍, പ്ര​ഫ. മു​ഹ​മ്മ​ദ് നൂ​റു​ല്‍ അ​മീ​ന്‍, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ ഡോ. ​കെ. അ​ബ്ദു​ല്‍ വ​ഹാ​ബ്, ഷ​ഫ്‌​ല ഷെ​റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Malappuram

ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ദീ​ര്‍​ഘ​വീ​ക്ഷ​ണം വേ​ണം:​ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍

താ​നൂ​ര്‍: ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ള്‍​ക്ക​നു​സ​രി​ച്ച് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ന​ട​പ്പാ​ക്കു​ന്ന​തി​നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ​യും ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. താ​നൂ​ര്‍ മ​ണ്ഡ​ലം മു​സ്‌ലിം​ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച താ​നൂ​രി​ന്‍റെ വി​ക​സ​നം "വി​ഷ​ന്‍ 2031' വി​ക​സ​ന കാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ക​സ​നം എ​ന്ന​ത് ചി​ല പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണം മാ​ത്ര​മ​ല്ല വ​രും ത​ല​മു​റ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ കൂ​ടി മു​ന്നി​ല്‍ക​ണ്ടു​കൊ​ണ്ടു​ള്ള ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ള്ള ഇ​ട​പെ​ട​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് കെ. ​എ​ന്‍. മു​ത്തു​കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​നാ​യി. ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്് എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് പി. ​അ​ബ്ദു​ല്‍ ഹ​മീ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ഉ​ബൈ​ദു​ള്ള, പി.​കെ. ന​വാ​സ് എംഎ​ല്‍എ., ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ബ​ഷീ​ര്‍ ര​ണ്ട​ത്താ​ണി, സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗം ടി.​വി. കു​ഞ്ഞ​ന്‍ ബാ​വ​ഹാ​ജി, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. ആ​രി​ഫ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നൂ​ഹ് ക​രി​ങ്ക​പ്പാ​റ, എം.​പി. അ​ഷ്റ​ഫ്, കെ.​പി. ഇ​സ്മാ​യി​ല്‍, പി.​ടി.​കെ. കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Malappuram

വേ​റി​ട്ട വ​ഴി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബോ​ധ​വ​ത്ക​ര​ണം

മ​ല​പ്പു​റം: സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ അ​മി​തോ​പ​യോ​ഗ​ത്തി​നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​മെ​തി​രേ വേ​റി​ട്ട സ​ന്ദേ​ശ​വു​മാ​യി പാ​ല​ച്ചി​റ​മാ​ട് ക്ലാ​രി നോ​ർ​ത്ത് എ​എം​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.

ലി​പ്സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ത്രി​മ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഇ​നി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന​ട​ങ്കം പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഈ ​കു​രു​ന്നു​ക​ളു​ടെ പ്ര​തി​ജ്ഞാ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളി​ൽ പോ​ലും കെ​മി​ക്ക​ലു​ക​ൾ അ​ട​ങ്ങി​യ ബ്യൂ​ട്ടി പ്രോഡ​ക‌്ടു​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​രം വ​സ്തു​ക്ക​ൾ ശ​രീ​ര​ത്തി​നും ച​ർ​മ​ത്തി​നും ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യ​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച​യ്ക്കും സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തി​നെ​തി​രേ​യു​മു​ള്ള ഈ ​കൊ​ച്ചു മു​ന്നേ​റ്റ​ത്തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽനി​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ൽനി​ന്നും ല​ഭി​ക്കു​ന്ന​ത്.

Malappuram

ഡ​ല്‍​ഹി സ​മ​ര​ത്തി​ന് പി​ന്തു​ണ; കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ം

നി​ല​മ്പൂ​ര്‍: ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നി​ല​മ്പൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. നി​ല​മ്പൂ​ര്‍ മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ക​ട​നം. ബി​ജെ​പി​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും വേ​ണ്ടി രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗം ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വയ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​പ​ക്ഷ എം​പി​മാ​രും നേ​താ​ക്ക​ളും സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് സ​മ​രം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് നി​ല​മ്പൂ​രി​ല്‍ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി എ. ​ഗോ​പി​നാ​ഥ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് പാ​ലോ​ളി മെ​ഹ​ബൂ​ബ്, എം.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​എ​സ്. ഉ​ണ്ണി, പി.​ടി. ചെ​റി​യാ​ന്‍, പി.​പി. ന​ജീ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ട​ക്ക​ര: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം കൊ​ള്ള​യ​ടി​ക്കു​ന്ന മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വയ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം.
‌

ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും നേ​താ​ക്ക​ളും ന​ട​ത്തു​ന്ന സ​മ​ര​ത്തേ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ എ​ട​ക്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് ബാ​ബു തോ​പ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പ ഹ​രി​ദാ​സ്, ഒ.​ടി. ജയിം​സ്, വി​നോ​ദ് ക​രി​മ്പ​ന​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഷെ​രീ​ഫ് എ​ട​ക്ക​ര, നാ​ണി ഉ​ണി​ച്ച​ന്തം, ടി.​ടി. മ​ന്‍​സൂ​ര്‍, ഇ​ക്ബാ​ല്‍, റി​യാ​സ് എ​ട​ക്ക​ര, സു​ലൈ​മാ​ന്‍ കാ​ട്ടി​പ്പ​ടി, പ്ര​കാ​ശ് മു​പ്പി​നി, ജോ​മോ​ന്‍ ക​രു​നെ​ച്ചി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി

മ​ഞ്ചേ​രി: മഞ്ചേരി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഞ്ചേ​രി​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തി.
സ​മാ​പ​ന യോ​ഗം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബീ​ന ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ വീ​മ്പൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് ഹു​സൈ​ന്‍ വ​ല്ലാ​ഞ്ചി​റ, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഹ​നീ​ഫ മേ​ച്ചേ​രി, ജി​ജി ശി​വ​കു​മാ​ര്‍, ഷം​സു മു​ള്ള​മ്പാ​റ, ഷീ​ന മേ​ലാ​ക്കം, പ​തി​യ​ന്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Malappuram

വെ​റും പ​റ​ന്പ് ഇനി ശരിക്കും സ്കൂൾപറന്പ്; മു​ഹ​മ്മ​ദ് ഫൈ​സി​ക്കി​ത് ചാ​രി​താ​ർ​ഥ്യ നി​മി​ഷം

മ​ഞ്ചേ​രി: ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ എ​ല​ന്പ്ര തേ​ന​ത്ത് മു​ഹ​മ്മ​ദ് ഫൈ​സി​യു​ടെ ഉൗ​ണും ഉ​റ​ക്ക​വും ഉ​പേ​ക്ഷി​ച്ചു​ള്ള പോ​രാ​ട്ട​ത്തി​ന് ഫ​ലം ക​ണ്ടു. ഫൈ​സി​ക്കി​ത് ചാ​രി​താ​ർ​ഥ്യ നി​മി​ഷം. മ​ഞ്ചേ​രി എ​ല​ന്പ്ര​യി​ലെ പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ മോ​ഹസാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി ഫൈ​സി ന​ട​ത്തി​യ അ​നു​സ്യൂ​ത​മാ​യ പ്ര​യ​ത്നം ഫ​ലം ക​ണ്ട​തോ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽനി​ന്ന് നി​ല​യ്ക്കാ​ത്ത ആ​ശം​സാ പ്ര​വാ​ഹ​മാ​ണ്.
സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ സ്കൂ​ൾ അ​നു​വ​ദി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തെത്തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ ഒ​ത്തു​കൂ​ടി പി​രി​വെ​ടു​ത്ത് പൊ​ന്നും വി​ല കൊ​ടു​ത്ത് 1985ൽ ​ഒ​രേ​ക്ക​ർ സ്ഥ​ലം വാ​ങ്ങി​യ​ത്.

സ്കൂ​ളി​നാ​യി വാ​ങ്ങി​യ സ്ഥ​ല​മാ​യ​തി​നാ​ൽ ഈ ​സ്ഥ​ല​ത്തി​ന് സ്കൂ​ൾ​പ​റ​ന്പ് എ​ന്ന പേ​രും വീ​ണു. എ​ന്നാ​ൽ നാ​ലു പ​തി​റ്റാ​ണ്ടാ​യി​ട്ടും ഇ​ത് വെ​റും പ​റ​ന്പാ​യി തു​ട​ർ​ന്നു. സ​ർ​ക്കാ​രു​ക​ൾ മാ​റി മാ​റി വ​ന്ന​പ്പോ​ഴും നാ​ട്ടു​കാ​ർ നി​വേ​ദ​ന​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ​ക്കു മു​ന്നി​ലെ​ത്തി. മു​ഖ്യ​മ​ന്ത്രി​മാ​ർ, വ​കു​പ്പു മ​ന്ത്രി​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ക​ള​ക്‌ട​ർ, ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ, മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ, ന്യൂ​ന​പ​ക്ഷ ക​മ്മി​ഷ​ൻ തു​ട​ങ്ങി ഫൈ​സി പ​ല​ വാ​തി​ലു​ക​ളി​ൽ മു​ട്ടി. മ​ഞ്ചേ​രി എം​എ​ൽ​എ ആ​യി​രു​ന്ന എം.​പി.​എം. ഇ​സ്ഹാ​ഖ് കു​രി​ക്ക​ൾ പി​ന്നീ​ട് ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​ത് എ​ല​ന്പ്ര​യി​ൽനി​ന്നാ​യി​രു​ന്നു.

കു​രി​ക്ക​ൾ​ക്കു ശേ​ഷം എം​എ​ൽ​എ ആ​യ പി.​കെ. അ​ബ്ദു​റ​ബ്ബ് പി​ന്നീ​ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​യ​ത​ല്ലാ​തെ എ​ല​ന്പ്ര​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ മോ​ഹ​ത്തി​ന് അ​റു​തി​യാ​യി​ല്ല.
വി​ജ​യ​ഭേ​രി പ​ദ്ധ​തി​യി​ലൂ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യെ​ന്ന ഖ്യാ​തി സ​ന്പാ​ദി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്് എം. ​ഉ​മ്മ​ർ നി​യ​മ​സ​ഭ​യി​ൽ മ​ഞ്ചേ​രി​യെ ര​ണ്ടു ത​വ​ണ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​വ​ശ്യ​വു​മാ​യി ഫൈ​സി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. എ​ല​ന്പ്ര​യി​ൽ സ്കൂ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് 2020 ജൂ​ലൈ 29ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.
മൂ​ന്ന് മാ​സ​ത്തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽനി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ മു​ഹ​മ്മ​ദ് ഫൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 14 അം​ഗ സ്കൂ​ൾ സ​മി​തി അ​ഡ്വ. പി. ​വേ​ണു​ഗോ​പാ​ൽ മു​ഖേ​ന​കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഇ​തോ​ടെ കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ന് മു​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ൻ, വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്‌ട​ർ കെ. ​ജീ​വ​ൻ ബാ​ബു എ​ന്നി​വ​രോ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്കും സ്കൂ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നും സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽനി​ന്ന് സ്റ്റേ ​ഓ​ർ​ഡ​ർ സ​ന്പാ​ദി​ച്ചു.

ഇ​തി​നെ​തി​രേ ഫൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും മൂ​ന്നു മാ​സ​ത്തി​ന​കം എ​ല​ന്പ്ര​യി​ൽ സ്കൂ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചി​ന്‍റെ വി​ധി സ​ന്പാ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ന്ന് എം​എ​ൽ​എ

മ​ഞ്ചേ​രി: എ​ല​ന്പ്ര​യി​ൽ ഒ​രു എ​ൽ​പി സ്കൂ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്നം പൂ​വ​ണി​യു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മു​ൻ​കൈ​യെ​ടു​ത്തു​കൊ​ണ്ടാ​ണ് ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​തെ​ന്നും എം. റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ. അ​ധി​കാ​ര​ത്തി​ലേ​റി കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽത​ന്നെ സ്കൂ​ൾ അ​നു​വ​ദി​ക്കാ​ൻ ഈ ​സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു എ​ന്ന​ത് വ​ലി​യ നേ​ട്ട​മാ​ണ്. അ​ടു​ത്ത വ​ർ​ഷം ത​ന്നെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​വ​ശ്യ​മാ​യ ക്ലാ​സ് മു​റി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ ഉ​ട​ൻ ഫ​ണ്ട് വ​ക​യി​രു​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് പ​റ​ഞ്ഞു.

Malappuram

നെ​ൽ​കൃ​ഷി​യു​മാ​യി ചേ​ലോ​ട് പാ​ട​ശേ​ഖ​ര സ​മി​തി

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം ചേ​ലോ​ട് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ടീ​ൽ ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ഫീ​ഫ ഞാ​റ് ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ർ​ഷി​ക സം​സ്കാ​രം വീ​ണ്ടെ​ടു​ക്കാ​നും ക​ർ​ഷ​ക​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യു​മാ​ണ് ല​ക്ഷ്യം. അ​ജ​യ​കു​മാ​ർ, സു​ധാ​ക​ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ മൂ​ന്ന് ഏ​ക്ക​റോ​ളം പാ​ട​ത്താ​ണ് ഞാ​റ് ന​ട്ട​ത്.
പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള 12 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഇ​തി​നോ​ട​കം ഞാ​റു ന​ടീ​ൽ ന​ട​ന്നി​രു​ന്നു. ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും വ​രുംദി​വ​സ​ങ്ങ​ളി​ൽ ഞാ​റു ന​ടും.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കേ​ന്പി​ൽ ര​വി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ര​ത്ന​കു​മാ​ർ, മെം​ബ​ർ​മാ​രാ​യ സു​ഭാ​ഷ്, സ​ലാം ചി​ന​ക്ക​ൽ, കു​ഞ്ഞി​മു​ഹ​മ്മ​ദ്, ടോ​ണി വ​ർ​ഗീ​സ്, ശാ​ന്തി​നി, കൃ​ഷി ഓ​ഫി​സ​ർ കെ. ​ഷി​ബി​ല, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫി​സ​ർ ഹ​നീ​ഫ, വി​പി​ൻ, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി അ​ല​വി പൂ​ച്ചേ​ങ്ങ​ര, ദി​വാ​ക​ര​ൻ മു​തു​കാ​ട്, പൂ​ക്കോ​ട്ടും​പാ​ടം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ, ചേ​ലോ​ട് എ​സ്എ​യു​പി​എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Malappuram

ഉ​പ​ജി​ല്ലാ കാ​യി​കോ​ത്സ​വ​ത്തി​ന് തു​ട​ക്കം

നി​ല​മ്പൂ​ര്‍: ഉ​പ​ജി​ല്ലാ കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍​ക്ക് നി​ല​മ്പൂ​ര്‍ മാ​ന​വേ​ദ​ന്‍ ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ തു​ട​ക്കം. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ റ​ജീ​ന നൗ​ഷാ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ല​മ്പൂ​ര്‍ എ​ഇ​ഒ ജേ​ക്ക​ബ് സ​ത്യ​ന്‍ സ​ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ശി​ഹാ​ബ്, പ്ര​ഭ, നി​ല​മ്പൂ​ര്‍ ബി​പി​സി ശ​ശി​ധ​ര​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ അ​നി​ല്‍ പീ​റ്റ​ര്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​ബ്ദു​റ​ഹി​മാ​ന്‍, പി​ടി എ ​പ്ര​സി​ഡ​ന്‍റ്് ഷം​സീ​ര്‍ അ​ലി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ സ​ക്കീ​ര്‍, എം ​ടി​എ പ്ര​സി​ഡ​ന്‍റ്് സൗ​ദ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​വി​ധ സ്‌​കൂ​ളി​ലെ ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ത്തി. കാ​യി​ക മേ​ള വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

Malappuram

മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം: യു​വാ​വ് അ​റ​സ്റ്റി​ൽ

പൂ​ക്കോ​ട്ടും​പാ​ടം: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​ക്ക് സ​മാ​ന്ത​ര​മാ​യി മൊ​ബൈ​ൽ ആ​പ്പ് വ​ഴി മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ യു​വാ​വി​നെ പൂ​ക്കോ​ട്ടും​പാ​ടം പൊ​ലി​സ് പി​ടി​കൂ​ടി. ന​ന്ന​ന്പ്ര പാ​ണ്ടി​മു​റ്റം സ്വ​ദേ​ശി അം​ഗ​ത്തി​ൽ വീ​ട്ടി​ൽ ഷി​ബുവിനെയാ‍ണ് (34) പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

പൂ​ക്കോ​ട്ടും​പാ​ടം അ​ങ്ങാ​ടി​യി​ൽവ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന എ​സ്ഐ അ​ബ്ദു​ൾ​ക​രീ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചൂ​താ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ണും ലോ​ട്ട​റി വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച 930 രൂ​പ​യും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.

ഫോ​ണി​ൽ "ചെ​സ് ’ എ​ന്ന ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ന്ന​ക്ക ന​ന്പ​റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി സ​മാ​ന്ത​ര ലോ​ട്ട​റി ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി. കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്‌ട്, ലോ​ട്ട​റി റെ​ഗു​ലേ​ഷ​ൻ ആ​ക്‌ട‌് എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം എ​സ്ഐ ജ​യിം​സ് ജോ​ണി​ന് കൈ​മാ​റി.

Malappuram

സ്കൂ​ളു​ക​ളി​ലേ​ക്ക് ബെ​ഞ്ചു​ക​ളും ഡ​സ്കു​ക​ളും കൈ​മാ​റി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ സ്കൂ​ളു​ക​ളി​ൽ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബെ​ഞ്ചു​ക​ളും ഡ​സ്കു​ക​ളും ന​ൽ​കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ര​യ്യ ഫാ​റൂ​ഖ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫ​സ​ൽ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ നാ​ല​ക​ത്ത് ബ​ഷീ​ർ, ഹു​സൈ​ന നാ​സ​ർ, ദി​നേ​ശ​ൻ, ക​ദീ​ജ തൊ​ട്ട​ശേ​രി, അ​ന്പി​ളി മ​നോ​ജ്, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ, വി​വി​ധ കൗ​ണ്‍​സി​ല​ർ​മാ​ർ, ബോ​യ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ​കു​മാ​ർ, ഗേ​ൾ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ല​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Malappuram

വ​ണ്ടൂ​ര്‍ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്ക് തു​ട​ക്കം

വ​ണ്ടൂ​ര്‍: നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള വ​ണ്ടൂ​ര്‍ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്ക് തി​രു​വാ​ലി ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​ത്ത് തു​ട​ക്കം.190 ഇ​ന​ങ്ങ​ളി​ലാ​യി 2,600 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മേ​ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര​xസ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​കെ. അ​സ്‌​ലു ഉ​ദ് ഘാ​ട​നം ചെ​യ്തു. തി​രു​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ താ​രി​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​ച്ച്. ഷ​മീം മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ് കെ. ​മു​ഹ​മ്മ​ദ് ന​ജീ​ബ്, സ്ഥി​രം ​സ​മി​തി അ​ധ്യ​ക്ഷ സ​ജ്‌​നാ മ​ന്നി​യി​ല്‍, വാ​ര്‍​ഡം​ഗം പി. ​ശ​ശി, കെ. ​ഷാ​നി, പി ​ടി എ ​പ്ര​സി​ഡ​ന്‍റ്് ടി. ​ര​മേ​ശ്, എ​ഇ​ഒ പ്രേം ​സാ​ഗ​ര്‍, ബി​പി​സി, ഒ. ​മു​ഹ​മ്മ​ദ് നി​സാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. ജ​യ​ച​ന്ദ്ര​ന്‍, എ​ച്ച്എം, എം.​സി. സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Malappuram

മ​ല​പ്പു​റം കോ​ള​ജ് ഇ​നി "ഡ്ര​ഗ് ഫ്രീ ​കാ​ന്പ​സ്’

മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ല​ഹ​രി​വി​മു​ക്ത കാ​ന്പ​സ് പ്ര​ഖ്യാ​പ​ന​വും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. എ​ക്സൈ​സ് വ​കു​പ്പ്- വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​ റി​നീ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.
"​ഡ്ര​ഗ് ഫ്രീ ​കാ​ന്പ​സ്' പ​ദ്ധ​തി​യു​ടെ ലോ​ഗോ മ​ല​പ്പു​റം കോ​ള​ജ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ മു​ൻ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക അനാച്ഛാദനം ചെയ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സൈ​നു​ൽ ആ​ബി​ദ് കോ​ട്ട, മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ പ്ര​ദീ​പ് റാ​വു, മു​ൻ​സി​പ്പ​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​ഹ​ൽ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ കെ.​പി. സാ​ജി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഷി​ജേ​ഷ് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അ​വ​ത​രി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ഫ്ളാ​ഷ് മോ​ബും അ​ര​ങ്ങേ​റി.

Malappuram

പ​ടി​ഞ്ഞാ​റേ​ക്ക​ര സൂ​ര്യാ​സ്ത​മ​യ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​രൂ​ർ: ജി​ല്ല​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പ​ടി​ഞ്ഞാ​റേ​ക്ക​ര സ​ണ്‍​സെ​റ്റ് ബീ​ച്ച് പാ​ർ​ക്ക് ടൂ​റി​സം പ​ദ്ധ​തി സാം​സ്കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

വി.​എ​സ്. ജോ​യ് എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​എം.​പി.​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
മു​ൻ എം​എ​ൽ​എ കെ.​ടി.​ ജ​ലീ​ൽ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, മ​ല​പ്പു​റം ഡി​ടി​പി​സി സെ​ക്ര​ട്ട​റി വി​പി​ൻ ച​ന്ദ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Malappuram

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വി​ക​സ​നം: പ്ലാ​റ്റ്ഫോം നീ​ളം കൂ​ട്ടു​ം-ഡി​ആ​ര്‍​എം

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ മ​ധു​ക​ര്‍ റാ​വു​ത്ത് സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.

ഉ​ച്ച​യ്ക്ക് 2.30ഓ​ടെ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ അ​ദ്ദേ​ഹം വി​ക​സ​ന കാ​ര്യ​ങ്ങ​ളും ച​ര​ക്ക്-​പാ​ഴ്സ​ല്‍ സ​ര്‍​വി​സു​ക​ള്‍ പു​നരാ​രം​ഭി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

നി​ല​മ്പൂ​രി​ലെ ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോം നി​ല​വി​ല്‍ 18 ബോ​ഗി​ക​ള്‍​ക്ക് മാ​ത്രം നി​ല്‍​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള​താ​ണ്. ഇ​ത് 24 ബോ​ഗി​ക​ള്‍ നി​ര്‍​ത്താ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ നീ​ളം കൂ​ട്ടു​മെ​ന്ന് ഡി​ആ​ര്‍​എം പ​റ​ഞ്ഞു. കൂ​ടാ​തെ മേ​ലാ​റ്റൂ​ര്‍, വാ​ണി​യ​മ്പ​ലം സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ്ഫോം നീ​ളം കൂ​ട്ട​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ഴ്സ​ല്‍ സ​ര്‍​വി​സും വ​ര്‍​ഷ​ങ്ങ​ളാ​യി നി​ല​ച്ചി​രി​ക്കു​ന്ന ച​ര​ക്കു ഗ​താ​ഗ​ത​വും പു​നരാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും വ്യാ​പാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ത​ണു​പ്പ​ന്‍ പ്ര​തി​ക​ര​ണം തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. ആ​ഴ്ച​യി​ല്‍ ചു​രു​ങ്ങി​യ​ത് ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും സ​ര്‍​വി​സ് ന​ട​ത്തി​യാ​ലേ ച​ര​ക്കു​വ​ണ്ടി നി​ല​നി​ര്‍​ത്താ​നാ​കൂ. ഇ​തി​നാ​യി സി​മ​ന്‍റ് ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ച​ര​ക്കു​ക​ള്‍ എ​ത്തി​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഡി​ആ​ര്‍​എം ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ഴ്സ​ല്‍ സ​ര്‍​വി​സി​ന് കു​റ​ഞ്ഞ​ത് 10 ട​ണ്‍ ച​ര​ക്കെ​ങ്കി​ലും ല​ഭ്യ​മാ​യാ​ലേ പ്ര​വ​ര്‍​ത്ത​നം ത​ട​സ​മി​ല്ലാ​തെ കൊ​ണ്ടു​പോ​കാ​നാ​കൂ.
മു​ന്‍​പ് ഇ​തി​നാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന വ്യാ​പാ​രി​ക​ളു​ടെ​യും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം ഡി​ആ​ര്‍​എം വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലും കു​റ​വാ​യി​രു​ന്നു. കൂ​ടു​ത​ല്‍ പേ​ര്‍ സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​യാ​ല്‍ പാ​ഴ്സ​ല്‍ സ​ര്‍​വി​സ് ഉ​ട​ന്‍ ത​ന്നെ പു​നരാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍​കി.

റെ​യി​ല്‍​വേ സീ​നി​യ​ര്‍ ഡി​വി​ഷ​ണ​ല്‍ എ​ന്‍​ജി​നിയ​ര്‍ മു​ഹ​മ്മ​ദ് അ​സ്‌ലം, സീ​നി​യ​ര്‍ ഡി​വി​ഷ​ണ​ല്‍ സേ​ഫ്റ്റി ഓ​ഫി​സ​ര്‍ ബെ​ന്നി മാ​ത്യു, ഡി​വി​ഷ​ണ​ല്‍ കൊ​മേ​ഴ്സ്യ​ല്‍ മാ​നേ​ജ​ര്‍ ബാ​ല​മു​രു​ക​ന്‍, ഡി​വി​ഷ​ണ​ല്‍ ഇ​ല​ക‌്ട്രി​ക് എ​ന്‍​ജി​നിയ​ര്‍ ശൈ​ലേ​ന്ദ്ര കു​മാ​ര്‍, നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, നി​ല​മ്പൂ​ര്‍-​മൈ​സൂ​രു റെ​യി​ല്‍​വേ ക​ര്‍​മ​സ​മി​തി പ്ര​സി​ഡ​ന്‍റ്് ഡോ. ​ബി​ജു നൈ​നാ​ന്‍, ഡി​ആ​ര്‍​യു​സി​സി പ്ര​തി​നി​ധി​ക​ളാ​യ ജോ​ഷ്വാ കോ​ശി, അ​ന​സ് യൂ​ണി​യ​ന്‍, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ വി​നോ​ദ് പി. ​മേ​നോ​ന്‍, യു. ​ന​രേ​ന്ദ്ര​ന്‍, ഇ​സ്മാ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Malappuram

സ​ഹോ​ദ​യ സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​വും ഐ​ടി മേ​ള​യും

പെ​രി​ന്ത​ൽ​മ​ണ്ണ: സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​സ​വം 14, 15 തി​യ​തി​ക​ളി​ൽ പു​ഴ​ക്കാ​ട്ടി​രി പി​ഇ​എ​സ് ഗ്ലോ​ബ​ൽ സ്കൂ​ളി​ലും സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളാ​യ സ​ർ​ഗോ​ത്സ​വ​വും ഐ​ടി മേ​ള​യും 10, 11 തി​യ​തി​ക​ളി​ൽ വ​ളാ​ഞ്ചേ​രി ഡോ. ​എ​ൻ.​കെ. മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ൽ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലും സം​ഘ​ടി​പ്പി​ക്കും. സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ ജി​ല്ല​യി​ലെ 62 സ്കൂ​ളു​ക​ളി​ൽനി​ന്നാ​യി 4000ൽപ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 14ന് ​രാ​വി​ലെ പ​ത്തി​ന് ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ നി​ർ​വ​ഹി​ക്കും. സ​ഹോ​ദ​യ ക​ലോ​ത്സ​വ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ നീ​തു കൃ​ഷ്ണ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ ന​ൽ​കും.

സ​ഹോ​ദ​യ മാ​ഗ​സി​ൻ മ​ത്സ​ര വി​ജ​യി​ക​ളാ​യ യ​ഥാ​ക്ര​മം പീ​സ് പ​ബ്ലി​ക് സ്കൂ​ൾ കോ​ട്ട​ക്ക​ൽ, സെ​ന്‍റ് ജോ​സ​ഫ്സ് പു​ത്ത​ന​ങ്ങാ​ടി, എം​ഇ​എ​സ് വ​ളാ​ഞ്ചേ​രി എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് ശി​ലാ​ഫ​ല​ക​വും 10,000, 8,000, 6,000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്യും. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജ്മ ത​ബ്ഷീ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

റി​യാ​ലി​റ്റി ഷോ ​വി​ജ​യി​യും യു​വ​ഗാ​യി​ക​യു​മാ​യ തീ​ർ​ഥ സ​ത്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​ത്തി​ന് രാ​വി​ലെ ബാ​ൻ​ഡ് മേ​ള മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​ഗോ​ത്സ​വ​വും ഐ​ടി മേ​ള​യും യു​വ എ​ഴു​ത്തു​കാ​രി​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​

ഫ്ളു​വ​ൻ​സ​റു​മാ​യ നി​മ്ന വി​ജ​യ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ന​വം​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ തൃ​ശൂ​ർ മാ​ള ഹോ​ളി ഗ്രേ​യ്സ് അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഫോ​ണ്‍: 9847665490.

Malappuram

ചെ​ന്നൈ-ഷൊ​ര്‍​ണൂ​ര്‍ എ​ക്സ്പ്ര​സ് നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ട​ണം; ത​മി​ഴ്നാ​ട് പ്ര​തി​നി​ധി സം​ഘം

നി​ല​മ്പൂ​ര്‍: ചെ​ന്നൈ-ഷൊ​ര്‍​ണൂ​ര്‍ എ​ക്സ്പ്ര​സ് നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​ര്‍ മു​ന്‍ എം​എ​ല്‍​എ പൊ​ന്‍​ജ​യ​ശീ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​രെ ക​ണ്ടു.

നി​ല​വി​ല്‍ നീ​ല​ഗി​രി ജി​ല്ല​യി​ലെ ഗൂ​ഡ​ല്ലൂ​ര്‍ താ​ലൂ​ക്കി​ല്‍ റെ​യി​ല്‍​വേ പാ​ത​യി​ല്ല. ട്രെ​യി​ന്‍ നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ടി​യാ​ല്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും. ഷൊ​ര്‍​ണൂ​രി​ല്‍നി​ന്ന് നി​ല​മ്പൂ​രി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​റി​ന​കം് ഗൂ​ഡ​ല്ലൂ​രി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കും. നി​ല​വി​ല്‍ മൈ​സൂ​ര്‍ അ​ല്ലെ​ങ്കി​ല്‍ മേ​ട്ടു​പ്പാ​ള​യം വ​ഴി​യാ​ണ് ഇ​വി​ടു​ത്തു​കാ​ര്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍ ന​ട​ത്തു​ന്ന​ത്.

സ​ര്‍​വി​സ് നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ടി​യാ​ല്‍ സ​മ​യ​വും യാ​ത്രാ​ച്ചെ​ല​വും വ​ലി​യ തോ​തി​ല്‍ ലാ​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഡി​ആ​ര്‍​എ​മ്മി​ന് സ​മ​ര്‍​പ്പി​ച്ച നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു. നി​ല​മ്പൂ​ര്‍-ന​ഞ്ച​ന്‍​കോ​ട് റെ​യി​ല്‍​വേ പാ​ത ഗൂ​ഡ​ല്ലൂ​ര്‍ താ​ലൂ​ക്കി​ലെ ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും സം​ഘം മു​ന്നോ​ട്ടു​വച്ചു. വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​മെ​ന്ന് ഡി​ആ​ര്‍​എം ഉ​റ​പ്പു​ന​ല്‍​കി. നി​ല​മ്പൂ​രി​ലെ ച​ര​ക്ക് ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗൂ​ഡ​ല്ലൂ​രി​ലെ വ്യാ​പാ​രി​ക​ള്‍, പ്ലാ​ന്‍റര്‍​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗം ഉ​ട​ന്‍ വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്നും സം​ഘം അ​റി​യി​ച്ചു.

ഗൂ​ഡ​ല്ലൂ​ര്‍ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. അ​നു ഷി​ന​ന്‍, ത​മി​ഴ്നാ​ട് കോ​ണ്‍​ഗ്ര​സ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റും ഫെ​സ്റ്റ ക​ര്‍​ഷ​ക സം​ഘ​ട​ന താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റുമാ​യ ഷാ​ജി ചെ​ളി​വ​യ​ല്‍ എ​ന്നി​വ​രും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

 

Malappuram

കോ​ട്ട​യം എ​ക്‌​സ്പ്ര​സി​നും മെ​മു​വി​നും ചെ​റു​ക​ര​യി​ല്‍ സ്റ്റോ​പ്പ്: ഡി​ആ​ര്‍​എം

പെ​രി​ന്ത​ല്‍​മ​ണ്ണ: കോ​ട്ട​യം എ​ക്‌​സ്പ്ര​സ്, നി​ല​മ്പൂ​ര്‍ -ഷൊ​ര്‍​ണൂ​ര്‍ മെ​മു എ​ന്നി​വ​യ്ക്ക് ചെ​റു​ക​ര​യി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​മെ​ന്ന് ഡി​വി​ഷ​ന​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍. നി​ല​മ്പൂ​ര്‍-ഷൊ​ര്‍​ണൂ​ര്‍ പാ​ത​യി​ലെ വി​വി​ധ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ ഡി​ആ​ര്‍​എം സ​ന്ദ​ര്‍​ശി​ച്ചു. വി​ക​സ​ന പ്ര​വൃ​ത്തി​ക​ളും വി​ല​യി​രു​ത്തി.​ ജ​ന​പ്ര​തി​നി​ധി​ക​ള്‍, റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ഡി​ആ​ര്‍​എ​മ്മി​നെ സ​ന്ദ​ര്‍​ശി​ച്ച് ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു.

ചെ​റു​ക​ര, അ​ങ്ങാ​ടി​പ്പു​റം, പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ത്തി​യ ഡി​ആ​ര്‍​എം നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.
സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ കോ​മേ​ഴ്സ്യ​ല്‍ മാ​നേ​ജ​ര്‍ ബാ​ല​മു​ര​ളി, സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ എ​ന്‍​ജിനി​യ​ര്‍ കോ-ഓ​ര്‍​ഡി​നേ​ഷ​ന്‍ മു​ഹ​മ്മ​ദ് ഇ​സ്‌ലാം, ഡി​വി​ഷ​ന്‍ ഓ​പ​റേ​റ്റി​ംഗ് മാ​നേ​ജ​ര്‍, അ​സി​സ്റ്റ​ന്‍റ് ഡി​വി​ഷ​ന്‍ എ​ൻജിനിയ​ര്‍, സീ​നി​യ​ര്‍ സെ​ക്‌ഷ​ന്‍ എ​ന്‍​ജി​നിയ​ര്‍, ആ​ബി​ദ് പ​രാ​രി, സീ​നി​യ​ര്‍ എ​ന്‍​ജി​നിയ​ര്‍ കെ. ​രാ​ജേ​ഷ് , ചീ​ഫ് ക​മ​ര്‍​സ്യല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍, തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​നു​ഗ​മി​ച്ചു.

ഒ​ബി​സി മ​ഞ്ച് ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ ഫ​സ​ല്‍ റ​ഹ്‌​മാ​ന്‍, ട്രെ​യി​ന്‍ ടൈം ​കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ സ​ലിം​ചു​ങ്ക​ത്ത് എ​ന്നി​വ​രു​ടെ നേ​ത്ര​ത്തി​ല്‍ പ​ട്ടി​ക്കാ​ട് ഹൈ​റ്റ് സ്‌​കൂ​ള്‍ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡോ​ടെ​യാ​ണ് ഡി​ആ​ര്‍​എ​മ്മി​നെ സ്വീ​ക​രി​ച്ച​ത്. കീ​ഴാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം റാ​ബി​യ ബ​ര്‍​ക്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം ന​ല്‍​കി. പൂ​ന്താ​നം ഇ​ല്ല​ത്തി​ന്‍റെ ചി​ത്രം സ​ലിം​ചു​ങ്ക​ത്ത് ഡി​വി​ഷ​ന്‍ മാ​നേ​ജ​ര്‍​ക്ക് സ​മ്മാ​നി​ച്ചു.

 

Malappuram

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ

നി​ല​ന്പൂ​ർ: മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ  പി​ടി​കൂ​ടി. വ​ട​പു​റം ​കോ​ട്ടാ​യി ഫാ​സി​ലി​നെയാണ് (28) നി​ല​ന്പൂ​ർ എ​സ്ഐ കെ.​എം. അ​ർ​ഷി​ദ് അ​റ​സ്റ്റ് ചെ​യ്ത്. സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി​വ​സ്തു​ക്ക​ളും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രെ പി​റ്റ് എ​ൻ​ഡി​പി​എ​സ് ആ​ക്‌ട‌് പ്ര​കാ​രം ത​ട​ങ്ക​ലി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

നാ​ല് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സു​ക​ള​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ വ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ സ​മ​യ​ത്ത് ഇ​യാ​ളു​ടെ കൈ​വ​ശം 0.26 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​ക്കേ​സു​ക​ളി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രെ​യും ഇ​വ​രെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​വ​രെ​യും വി​ചാ​ര​ണ കൂ​ടാ​തെ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ന്ന​തി​നു​ള്ള നി​യ​മ​മാ​ണ് ​പി​റ്റ് എ​ൻ​ഡി​പി​എ​സ് നി​യ​മം. ഇ​യാ​ളെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നാ​ല് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ പ്ര​തി​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി മോ​ഷ​ണക്കേ​സു​ക​ളി​ലും പ്ര​തി​യാ​യ ഫാ​സി​ലി​നെ നേ​ര​ത്തേ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 
സീ​നി​യ​ർ സി​പി​ഒ രാ​ഹു​ൽ, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ മ​ന്പാ​ട്, അ​ഭി​ലാ​ഷ് കൈ​പ്പി​നി, കെ.​ടി. ആ​ഷി​ഫ് അ​ലി, ടി. ​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Malappuram

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: പ​രി​ശീ​ല​ന​ക്ക​ള​രി ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ അ​വ​ബോ​ധം സൃ​ഷ‌്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ള​ജ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഐ​എം​എ പെ​രി​ന്ത​ൽ​മ​ണ്ണ, ഐ​പി​എ​സ് കേ​ര​ള എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ഐ​എം​എ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ കാ​സിം കു​ള​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ഫ്സ​ൽ ജ​മാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൗ​ലാ​ന ഹോ​സ്പി​റ്റ​ലി​ലെ ക​ണ്‍​സ​ൾ​ട്ട​ന്‍റ് സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ക​ണ്‍​വീ​ന​ർ എം.​നി​കേ​ഷ്, ഡോ.​ ലു​ലു ജ​ഹാ​ൻ, ഡോ.​ യു.​പി. യ​ഹ്യാ​ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Malappuram

ദേ​ശീ​യ​പാ​ത 766 വി​ക​സ​നം: വ്യാ​പാ​രി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍

വൈ​ത്തി​രി: ദേ​ശീ​യ​പാ​ത 766ല്‍ ​തീ​രു​മാ​നി​ച്ച വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ വൈ​ത്തി​രി, ചു​ണ്ടേ​ല്‍, ല​ക്കി​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പാ​രി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ വ​ര്‍​ഷ​ങ്ങ​ളാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ല്ലാ​താ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് വ്യാ​പാ​രി സ​മൂ​ഹം. ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ പാ​ത​യോ​ര​ത്തെ സ്ഥ​ല​ങ്ങ​ള്‍ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള​തി​ല്‍ നൂ​റു​ക​ണ​ക്കി​ന് ക​ട​മു​റി​ക​ള്‍ പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി വ​രും. ഇ​ത് വാ​ട​ക​യ്ക്ക് കെ​ട്ടി​ട​മെ​ടു​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ല്‍ ജീ​വി​ത​മാ​ര്‍​ഗം ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി സം​ജാ​ത​മാ​ക്കും. മാ​ന്യ​മാ​യ പു​ന​ര​ധി​വാ​സ പാ​ക്കേ​ജോ ന​ഷ്ട​പ​രി​ഹാ​ര​മോ ഇ​ല്ലാ​തെ ക​ച്ച​വ​ടം നി​ര്‍​ത്തേ​ണ്ടി​വ​രു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​ന്ന ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും ഗ​തി​കേ​ടി​ലാ​കും. സ്ഥ​ല​മെ​ടു​പ്പ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

 

Malappuram

ശക്തമായചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​കനാ​ശം

എ​ട​ക്ക​ര: എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ലും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യി​ലും വ​ലി​യ നാ​ശ​ന​ഷ്ടം. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് വീ​ടു​ക​ള്‍ ത​ക​രു​ക​യും, വൈ​ദ്യു​തി ബ​ന്ധ​വും ഗ​താ​ഗ​ത​വും പൂ​ര്‍​ണ​മാ​യും നി​ല​യ്ക്കു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ് ഉ​പ്പ​ട, ചാ​ത്തം​മു​ണ്ട, പൊ​ട്ട​ന്‍​ത​രി​പ്പ, താ​ന്നി​മൂ​ല, ഉ​ദി​ര​കു​ളം, മ​ല​ച്ചി, ചെ​മ്പ​ന്‍​കൊ​ല്ലി, പാ​ല​ക്കു​ഴി, ആ​ന​ക്ക​ല്ല് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത്. ചെ​മ്പ​ന്‍​കൊ​ല്ലി കി​ഴ​ക്ക​നാം തൊ​ടി​ക ഉ​മ്മ​ര്‍, വെ​ള്ളാ​രം​കു​ന്നി​ലെ കാ​ര​യി​ല്‍ ഹം​സ​ത്ത്, കി​ഴ​ക്കും ക​ര​മേ​ല്‍ ക​റു​പ്പ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ള്‍ വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. അ​ര​ഞ്ഞി​ക്ക​ണ്ട​ന്‍ സ​ല്‍​മാ​ന്‍റെ വീ​ടി​ന് മു​ക​ളി​ലെ വാ​ട്ട​ര്‍ ടാ​ങ്കും കാ​ലോ​ടി ആ​യി​ശ​യു​ടെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ഷീ​റ്റും കാ​റ്റി​ല്‍ പ​റ​ന്നു​പോ​യി. കൂ​ടാ​തെ നി​ര​വ​ധി റാ​ട്ട​പ്പു​ര​ക​ളും കാ​റ്റി​ല്‍ ത​ക​ര്‍​ന്നു.

പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളി​ലും തേ​ക്കും റ​ബ്ബ​റും ക​ട​പു​ഴ​കി വീ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ചെ​മ്പ​ന്‍​കൊ​ല്ലി സെ​​ന്‍റ് പോ​ള്‍​സ് സ്‌​കൂ​ളി​ന് മു​ന്‍​വ​ശ​ത്തെ തെ​ങ്ങ് വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ണ് റോ​ഡി​ലേ​ക്ക് പ​തി​ച്ച​തും ഗ​താ​ഗ​ത ത​ട​സ​ത്തി​നി​ട​യാ​ക്കി.
വ​ലി​യ തോ​തി​ല്‍ റ​ബ്ബ​ര്‍, വാ​ഴ, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്ഇ​ബി വൈ​ദ്യു​തി ലൈ​നു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് വ​ന്‍​മ​ര​ങ്ങ​ള്‍ പൊ​ട്ടി​വീ​ണ​തോ​ടെ മേ​ഖ​ല പൂ​ര്‍​ണ​മാ​യും ഇ​രു​ട്ടി​ലാ​യി.
വൈ​ദ്യു​തി ബ​ന്ധം പു​നഃസ്ഥാ​പി​ക്കു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ രാ​ത്രി​യി​ലും തീ​വ്ര​ശ്ര​മം തു​ട​രു​ക​യാ​ണ്.

തെ​ങ്ങു​ക​ള്‍ ക​ട​പു​ഴ​കി വീ​ണു

പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യി വീ​ശി​യ കാ​റ്റി​ല്‍ പ​ല​യി​ട​ത്തും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. പെ​രി​ന്ത​ല്‍​മ​ണ്ണ പൂ​പ്പ​ലം സ്വ​ദേ​ശി തു​റ​ക്ക​ല്‍ കാ​ളി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കും ജൂ​ബി​ലി റോ​ഡ് വ​ട്ട​പ്പാ​റ​യി​ല്‍ റോ​ഡി​ലേ​ക്കു​മാ​ണ് തെ​ങ്ങു​ക​ള്‍ ക​ട​പു​ഴ​കി വീ​ണ​ത്.

വീ​ടി​​ന്‍റെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് പ​തി​ച്ച സ​മ​ത്ത് വീ​ട്ടി​ല്‍ ആ​ളി​ല്ലാ​യി​രു​ന്നു. വീ​ട് ഒ​രു ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ജി​ല്ലാ ട്രോ​മാ കെ​യ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​രാ​യ ജ​ബ്ബാ​ര്‍ ജൂ​ബി​ലി, ഫ​വാ​സ് മ​ങ്ക​ട, നി​സാം മാ​ന​ത്ത് മം​ഗ​ലം, ഹു​സ​ന്‍ ക​ക്കൂ​ത്ത്, ഫാ​റൂ​ഖ് പൂ​പ്പ​ലം, ജി​ന്‍​ഷാ​ദ് പൂ​പ്പ​ലം, നൗ​ഷാ​ദ് പൂ​പ്പ​ലം,ജ​ബ്ബാ​ര്‍ ഒ​ട​മ​ല എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തെ​ങ്ങു​ക​ള്‍ മു​റി​ച്ച് നീ​ക്കി​യ​ത്.

Malappuram

മ​രു​ന്നുക്ഷാ​മം: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സി​പി​എം മാ​ര്‍​ച്ച്

എ​ട​ക്ക​ര: സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ക്ക​ര ഏ​രി​യ​യി​ലെ വി​വി​ധ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.
പോ​ത്തു​ക​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഞെ​ട്ടി​ക്കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് സി​പി​എം എ​ട​ക്ക​ര ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി മു​സ്ത​ഫ പാ​ക്ക​ട, കെ. ​ശ​ശി​കു​മാ​ര്‍, പി.​വി. രാ​ജു, ഡാ​നി​ഷ് അ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ട​ക്ക​ര ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രു​നെ​ച്ചി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഏ​രി​യാ ക​മ്മി​റ്റി അം​ഗം എ.​ടി. റെ​ജി​യും ചു​ങ്ക​ത്ത​റ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ടേ​പ്പാ​ടം ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഏ​രി​യാ ക​മ്മി​റ്റി അം​ഗം യു. ​ഗി​രീ​ഷ് കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ടേ​പ്പാ​ട​ത്ത് പി.​ടി. യോ​ഹ​ന്നാ​ന്‍ അ​ധ്യ​ക്ഷ​നാ​യി.

മൂ​ത്തേ​ടം ലോ​ക്ക​ല്‍ ക​മ്മി​റ്റി കാ​ര​പ്പു​റം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഏ​രി​യാ ക​മ്മി​റ്റി അം​ഗം പി. ​ഷെ​ഹീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന​ല്‍ പാ​ര്‍​ളി, സി. ​ബാ​ല​കൃ​ഷ്ണ​ന്‍, പ​നോ​ല​ന്‍ ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Malappuram

യു​വ​തി മ​രി​ച്ച​ത് ചി​കി​ത്സാപ്പി​ഴ​വ് മൂ​ല​മെ​ന്ന്; സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലേക്ക് മാ​ര്‍​ച്ച് ന​ട​ത്തി

വ​ണ്ടൂ​ര്‍: പ്ര​സ​വ​ത്തെത്തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ച​ത് ചി​കി​ത്സാപ്പി​ഴ​വ് മൂ​ല​മാ​ണെ​ന്ന് ആ​രോ​പി​ച്ച് വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ഉ​പ​രോ​ധ​വും. വ​ണ്ടൂ​ര്‍ എ​റി​യാ​ട് ക​ണ്ട​മം​ഗ​ലം പു​തി​യ​ത്ത് ദി​ല്‍​ഷാ​ദി​ന്‍റെ ഭാ​ര്യ ഷ​ബ്‌​ന (38) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലി​സ് ആ​ശു​പ​ത്രി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ ത​ട​ഞ്ഞു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഷ​ബ്‌​ന​യെ പ്ര​സ​വ​ത്തി​നാ​യി വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ര​സ​വ​ത്തി​ന് ശേ​ഷം അ​മി​ത ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെത്തു​ട​ര്‍​ന്ന് യു​വ​തി​യെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​യും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ചി​കി​ത്സ​യി​ല്‍ സം​ഭ​വി​ച്ച ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും കു​റ്റ​ക്കാ​രാ​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ര​വ​ധി സ്ത്രീ​ക​ള​ട​ക്കം വ​ന്‍ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്.

Malappuram

ടൗ​ണ്‍ വി​ക​സ​ന​ത്തി​നും ബൈ​പാ​സി​നും 13 കോ​ടി

തി​രൂ​ര്‍: ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വ​ല​യു​ന്ന വൈ​ല​ത്തൂ​രി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മേ​കി ടൗ​ണ്‍ വി​ക​സ​ന​ത്തി​നും പൊ​ന്മു​ണ്ടം ഓ​വു​ങ്ങ​ല്‍ ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​നു​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 13 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി പി.​കെ. ​ബ​ഷീ​ര്‍.

ടൗ​ണ്‍ വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ധി​ക തു​ക​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​വ​ദി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കി. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കു​ന്ന ഉ​ട​മ​ക​ള്‍​ക്ക് കെ​ട്ടി​ട​ങ്ങ​ള്‍​ക്കും മ​റ്റ് സ്വ​ത്തു​ക്ക​ള്‍​ക്കും ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്‌ട​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ന്നെ നേ​രി​ട്ട് ഏ​റ്റെ​ടു​ക്കും.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ക്കാ​ന്‍ റോ​ഡ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

ടൗ​ണ്‍ ന​വീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളും സാ​ങ്കേ​തി​ക സ​ഹാ​യ​വും ന​ല്‍​കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് ന​ഗ​ര വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ജ​ഹാ​ന്‍, വി.​ആ​ര്‍. വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ​സം​ഘം 14-ന് ​വൈ​ല​ത്തൂ​ര്‍ ടൗ​ണ്‍ സ​ന്ദ​ര്‍​ശി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.
പൊ​ന്മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും സ്ഥ​ല​മു​ട​മ​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​ക​സ​നം ന​ട​പ്പാ​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ള്‍ നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ച്ച​ത്.

 

Malappuram

വ​ളാ​ഞ്ചേ​രി പാ​ട​ശേ​ഖ​ര​ത്ത് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്ന പാ​ട​ശേ​ഖ​ര​ത്തി​ല്‍ മാ​ലി​ന്യം ത​ള്ളാ​ന്‍ ശ്ര​മി​ച്ച വാ​ഹ​നം നാ​ട്ടു​കാ​രും വാ​ര്‍​ഡ് അം​ഗം ജു​നൈ​ദ് ത​യ്യി​ലും ചേ​ര്‍​ന്ന് ത​ട​ഞ്ഞു​വച്ച് പി​ടി​കൂ​ടി. സ​മീ​പ​പ്ര​ദേ​ശ​മാ​യ വ​ട​ക്കു​മു​റി​യി​ല്‍ മാ​ലി​ന്യ​വു​മാ​യെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ര​നാ​ണ് ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് വാ​ര്‍​ഡ് അം​ഗം ജു​നൈ​ദ് ത​യ്യി​ലി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ സം​ഘ​ടി​ച്ച് വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന മാ​ലി​ന്യം ത​ള്ള​ലി​നെ​തി​രേ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ കാ​ണി​ക്കു​ന്ന ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യ്‌​ക്കെ​തി​രേ വ​ലി​യ ജ​ന​രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്നു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രേ ന​ഗ​ര​സ​ഭ​യ്ക്കും ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് കൗ​ണ്‍​സി​ല​റും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചു.

പി​ടി​കൂ​ടി​യ വാ​ഹ​നം വ​ളാ​ഞ്ചേ​രി പൊ​ലി​സി​ന് കൈ​മാ​റി. പാ​ട​ശേ​ഖ​ര​ത്ത് ഉ​ട​ന്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ന​ഗ​ര​സ​ഭ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Malappuram

നിലന്പൂരിൽ കെഎസ്ആർടിസി മുടങ്ങുന്നു

നി​ല​മ്പൂ​ര്‍: ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നെത്തു​ട​ര്‍​ന്ന് നി​ല​മ്പൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍നി​ന്നു​ള്ള സ​ര്‍​വി​സു​ക​ള്‍ മു​ട​ങ്ങു​ന്ന​ത് പ​തി​വാ​കു​ന്നു.
37 സ​ര്‍​വീ​സു​ക​ള്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യേ​ണ്ട ഇ​വി​ടെ, ഇ​ന്ന​ലെ ഓ​ടാ​നാ​യ​ത് 33 എ​ണ്ണം മാ​ത്രം. ദി​നം​പ്ര​തി സ​ര്‍​വി​സു​ക​ള്‍ റ​ദാ​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കേ​ണ്ട ദു​രി​താ​വ​സ്ഥ​യി​ലാ​ണ്.

സ​ര്‍​വി​സു​ക​ള്‍ മു​ട​ങ്ങു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളെ​യും ഡി​പ്പോ​യു​ടെ വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.
കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ജ​ന​പ്രി​യ സ​ര്‍​വീ​സു​ക​ളാ​യ പ്രി​യ​ദ​ര്‍​ശി​നി ഉ​ള്‍​പ്പെ​ടെ മു​ട​ങ്ങു​ന്ന​ത് സ്ഥി​രം യാ​ത്ര​ക്കാ​രെ മ​റ്റ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​ക്കു​ക​യാ​ണ്.

ഇ​തു വ​രു​മാ​നം കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം സ്ഥാ​പ​ന​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യും ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ്. മു​ന്‍​പ് ഇ​ട​തു​പ​ക്ഷ ഭ​ര​ണ​കാ​ല​ത്ത് ഡ്രൈ​വ​ര്‍, ക​ണ്ട​ക്‌ട​ര്‍ ത​സ്തി​ക​ക​ളി​ല്‍ പി​എ​സ്‌​സി നി​യ​മ​നം ന​ട​ത്തു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പി​ച്ച യു​ഡി​എ​ഫ്, അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യി​ട്ടും പ​രി​ഹാ​രം ക​ണ്ടി​ട്ടി​ല്ല.

അ​ന്ന് താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളെ പി​ന്‍​വാ​തി​ല്‍ നി​യ​മ​നം എ​ന്ന് വി​മ​ര്‍​ശി​ച്ച യു​ഡി​എ​ഫ് സ​ര്‍​ക്കാ​രും ഇ​പ്പോ​ള്‍ താ​ത്കാ​ലി​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ എ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എം​പ്ലോ​യ്‌​മെ​ന്‍റ്് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്‌ട​ര്‍​മാ​രെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഡി​പ്പോ​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ​യും ബ​സു​ക​ളു​ടെ​യും ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കെ​ത്ത​ന്നെ ക​ഴി​ഞ്ഞ ദി​വ​സം എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ര​ണ്ട് പു​തി​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീസു​ക​ള്‍ കൂ​ടി ആ​രം​ഭി​ച്ചി​രു​ന്നു.
ടി.​കെ. കോ​ള​നി, നെ​ല്ലി​ക്കു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് അ​രീ​ക്കോ​ട്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ഈ ​സ​ര്‍​വി​സു​ക​ള്‍.
മു​ണ്ടേ​രി​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് മൂ​ന്നാ​മ​തൊ​രു സ​ര്‍​വി​സ് കൂ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്.
കൂ​ടാ​തെ മൈ​സൂ​രു, പാ​ല​ക്കാ​ട്-​കോ​യ​മ്പ​ത്തൂ​ര്‍ വ​ഴി പ​ഴ​നി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പു​തി​യ സ​ര്‍​വി​സു​ക​ള്‍ തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.
ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍ പു​തി​യ സ​ര്‍​വി​സു​ക​ള്‍​ക്കാ​യി സ​മ്മ​ര്‍​ദം ചെ​ലു​ത്തു​മ്പോ​ള്‍, ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രോ ബ​സു​ക​ളോ ഇ​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് നി​ല​മ്പൂ​ര്‍ ഡി​പ്പോ.

Malappuram

ര​ണ്ട് ഡി​വി​ഷ​നു​ക​ള്‍, ഒ​രു റേഞ്ച​ര്‍; സ്തം​ഭി​ച്ച് നി​ല​മ്പൂ​രി​ലെ പ്ര​വ​ര്‍​ത്ത​നം

നി​ല​മ്പൂ​ര്‍: വ​നം വ​കു​പ്പി​ലെ ര​ണ്ട് വ്യ​ത്യ​സ്ത ഡി​വി​ഷ​നു​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള ത​സ്തി​ക​ക​ളു​ടെ ചു​മ​ത​ല ഒ​റ്റ​യാ​ള്‍​ക്ക് ന​ല്‍​കി വ​കു​പ്പി​ന്‍റെ വി​ചി​ത്ര നി​യ​മ​നം. വ​നംവ​കു​പ്പി​​ന്‍റെ അ​രു​വാ​ക്കോ​ട് സെ​ന്‍​ട്ര​ല്‍ ത​ടി ഡി​പ്പോ​യു​ടെ​യും നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​വി​ഷ​നി​ലെ നി​ല​മ്പൂ​ര്‍ റേഞ്ച് ഓ​ഫി​സ​റു​ടെ​യും ചു​മ​ത​ല നി​ല​വി​ല്‍ ഒ​രാ​ള്‍​ക്കാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​ല​മ്പൂ​ര്‍ റേഞ്ച് ഓ​ഫി​സ​ര്‍ ജി​നേ​ഷാ​ണ് നി​ല​വി​ല്‍ ര​ണ്ട് പ്ര​ധാ​ന ചു​മ​ത​ല​ക​ളും ഒ​രു​മി​ച്ച് വ​ഹി​ക്കു​ന്ന​ത്.
പാ​ല​ക്കാ​ട് ടിം​ബ​ര്‍ സെ​യി​ല്‍​സ് ഡി​വി​ഷ​​ന്‍റെ കീ​ഴി​ലാ​ണ് ജി​ല്ല​യി​ലെ അ​രു​വാ​ക്കോ​ട് സെ​ന്‍​ട്ര​ല്‍ ത​ടി ഡി​പ്പോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പാ​ല​ക്കാ​ട് ടിം​ബ​ര്‍ സെ​യി​ല്‍​സ് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള നെ​ടു​ങ്ക​യം ടിം​ബ​ര്‍ ഡി​പ്പോ​യി​ലെ​യും അ​രു​വാ​ക്കോ​ട് ഡി​പ്പോ​യി​ലെ​യും ചു​മ​ത​ല​ക​ള്‍ ഏ​തെ​ങ്കി​ലും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് ന​ല്‍​കു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​വി​ഷ​നി​ലെ റേഞ്ച് ഓ​ഫി​സ​ര്‍​ക്ക് ത​ന്നെ അ​രു​വാ​ക്കോ​ട് ത​ടി ഡി​പ്പോ​യു​ടെ​യും അ​ധി​കച്ചു​മ​ത​ല ന​ല്‍​കു​ക​യാ​യി​രു​ന്നു.

ര​ണ്ട് വ്യ​ത്യ​സ്ത ഡി​വി​ഷ​നു​ക​ളു​ടെ ചു​മ​ത​ല ഒ​രാ​ള്‍​ക്ക് ത​ന്നെ ന​ല്‍​കി​യ​ത് ഇ​രുമേ​ഖ​ല​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഡി​പ്പോ ലേ​ല​ത്തി​ല്‍ പി​ടി​ച്ച മ​ര​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് റേഞ്ച് ഓ​ഫി​സ​ര്‍ നേ​രി​ട്ടെ​ത്തി വേ​ണം പെ​ര്‍​മി​റ്റ് ന​ല്‍​കാ​ന്‍. എ​ന്നാ​ല്‍ ഇ​തേ​സ​മ​യം റേഞ്ച​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ന്‍ പു​റ​ത്തു​പോ​യാ​ല്‍, മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ത​ടി വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും.

കൂ​ടാ​തെ, പാ​ല​ക്കാ​ട് ടിം​ബ​ര്‍ ഡി​വി​ഷ​ന്‍ ഡി​എ​ഫ്ഒ, നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​വി​ഷ​ന്‍ ഡി​എ​ഫ്ഒ എ​ന്നീ ര​ണ്ട് വ്യ​ത്യ​സ്ത മേ​ല​ധി​കാ​രി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഒ​രേ​സ​മ​യം പാ​ലി​ക്കേ​ണ്ട ഗു​രു​ത​ര​മാ​യ ഭ​ര​ണ​പ്ര​തി​സ​ന്ധി​യും ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍ നേ​രി​ടു​ന്നു​ണ്ട്. അ​തി​നാ​ല്‍ ത​ടി ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​ഗ​മ​മാ​ക്കാ​ന്‍ മാ​ത്ര​മാ​യി പ്ര​ത്യേ​ക റേഞ്ച് ഓ​ഫി​സ​റെ ഉ​ട​ന​ടി നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് വ​നംവ​കു​പ്പി​ലെ അം​ഗീ​കൃ​ത വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

Malappuram

റെക്കോർഡുകളുടെ തോഴന് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ ഏ​ഷ്യ​ന്‍ റെ​ക്കോ​ര്‍​ഡും സ്വ​ന്തം

പെ​രി​ന്ത​ല്‍​മ​ണ്ണ: ഗ​ണി​ത​ക്രി​യ​ക​ളി​ലെ അ​സാ​ധാ​ര​ണ ക​ഴി​വി​ലൂ​ടെ ജ​ന​ശ്ര​ദ്ധ നേ​ടി​യ ഏ​ര​വി​മം​ഗ​ലം സ്വ​ദേ​ശി സി​ദ്ധാ​ന്ത് വി​ഷ്ണു അം​ഗീ​കാ​ര​ങ്ങ​ളു​ടെ പു​തി​യ കൊ​ടു​മു​ടി​യി​ല്‍. ഗ​ണി​ത​ത്തി​ലെ 50 ചി​ഹ്ന​ങ്ങ​ള്‍ വെ​റും 43 സെ​ക്ക​ന്‍​ഡി​നു​ള്ളി​ല്‍ തി​രി​ച്ച​റി​ഞ്ഞ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ ​ആ​റു​വ​യ​സു​കാ​ര​ന്‍.

ശ്രീ ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ സി​ദ്ധാ​ന്ത്, അ​പാ​ര​മാ​യ ഓ​ര്‍​മ​ശ​ക്തി​യും ക​ണ​ക്കി​ലെ വേ​ഗ​ത​യും കൊ​ണ്ടാ​ണ് അ​ന്താ​രാ​ഷ‌്ട്രത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ​ത്. ര​ണ്ട് വ​യ​സ് മു​ത​ല്‍ ചെ​റി​യ സം​ഖ്യ​ക​ളു​ടെ ഇ​ര​ട്ടി​പ്പു​ക​ള്‍ കൃ​ത്യ​മാ​യി പ​റ​ഞ്ഞു​തു​ട​ങ്ങി​യ സി​ദ്ധാ​ന്തി​​ന്‍റെ ക​ഴി​വ് മാ​താ​പി​താ​ക്ക​ള്‍ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍​സ് ഏ​രി​യാ സെ​യി​ല്‍​സ് മാ​നേ​ജ​രാ​യ വി​ഷ്ണു​വി​​ന്‍റെ​യും എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ആ​തി​ര​യു​ടെ​യും പൂ​ര്‍​ണ പി​ന്തു​ണ​യാ​ണ് സി​ദ്ധാ​ന്തി​നെ തു​ട​ര്‍​ച്ച​യാ​യ റെ​ക്കോ​ര്‍​ഡു​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്. സ​ഹോ​ദ​ര​ന്‍ വേ​ദാ​ന്ത് വി​ഷ്ണു​വും സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും ന​ല്‍​കു​ന്ന പ്രോ​ത്സാ​ഹ​ന​വും ഈ ​കൊ​ച്ചു​മി​ടു​ക്ക​ന് ക​രു​ത്താ​കു​ന്നു. ക​ണ​ക്കി​ലെ മി​ടു​ക്കി​ന് പു​റ​മേ പ​സി​ലു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ലും വ​ര​യി​ലും ഒ​രു​പോ​ലെ ശോ​ഭി​ക്കു​ന്ന സി​ദ്ധാ​ന്ത് വി​ഷ്ണു നാ​ടി​നും സ്‌​കൂ​ളി​നും ഒ​രു​പോ​ലെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

2024ല്‍ ​ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സ്, എ​ലൈ​റ്റ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സ്, 2025ല്‍ ​ര​ബീ​ന്ദ്ര ര​ത്‌​ന പു​ര​സ്‌​കാ​രം, 2026 ല്‍ ​ഇ​ന്‍​ഫ്‌​ളുവ​ന്‍​സ​ര്‍ ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ്‌​സ്, ഏ​ഷ്യ​ന്‍ ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ്‌​സ് എ​ന്നി​ങ്ങ​നെ​യാ​ണ് സി​ദ്ധാ​ന്തി​​ന്‍റെ നേ​ട്ട​ങ്ങ​ള്‍.

Malappuram

ക​രു​വാ​ര​കു​ണ്ടി​ല്‍ 148 റോ​ഡ് പ്ര​വൃ​ത്തി​ക​ളെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍

ക​രു​വാ​ര​കു​ണ്ട്: ന​ട​പ്പു വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 4.92 കോ​ടി​യു​ടെ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ ഉ​ണ്ണീ​ന്‍​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ്് ആ​നി ഡേ​വി​ഡ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. 24 വാ​ര്‍​ഡു​ക​ളി​ലാ​യാ​ണ് റോ​ഡ് നി​ര്‍​മാ​ണ​വും ന​വീ​ക​ര​ണ​വും.
ഡി​സം​ബ​റോ​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കും. ഇ​രി​ങ്ങാ​ട്ടി​രി ആ​ല​ത്തൂ​രി​ല്‍ പൊ​ലി​സ് ഹം​സ സ്മാ​ര​ക റോ​ഡ് പ്ര​വൃ​ത്തി തു​ട​ങ്ങി​യ​താ​യും പ്ര​സി​ഡ​​ന്‍റ്് പ​റ​ഞ്ഞു.

350 പ്രോജ​ക‌്ടു​ക​ളാ​ണ് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ന​ട​പ്പാ​ക്കു​ക. പ​ദ്ധ​തി തു​ക വി​നി​യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍ എ​ട്ടാം സ്ഥാ​ന​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള​ത്. ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​രാ​റു​കാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ വി​വാ​ദ​മാ​യ ബ​ഡ്‌​സ് സ്‌​കൂ​ള്‍ കെ​ട്ടി​ട നി​ര്‍​മാ​ണം നി​ര്‍​ത്തി​വയ്ക്കും.
പു​ന്ന​ക്കാ​ട് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം എം​എ​ല്‍​എ ഫ​ണ്ടി​ല്‍ പ​ണി​ത കെ​ട്ടി​ട​ത്തി​ലേ​ക്ക് ബ​ഡ്‌​സ് സ്‌​കൂ​ള്‍ മാ​റ്റും.

ഇ​തി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും. അ​രി​മ​ണ​ല്‍ ബ​ദ​ല്‍ സ്‌​കൂ​ള്‍ എ​ല്‍​പി​യാ​ക്കി ഉ​യ​ര്‍​ത്തു​ന്ന​തി​​ന്‍റെ പ്ര​ഖ്യാ​പ​നം 19ന് ​മ​ന്ത്രി എ​ന്‍.​ ഷം​സു​ദീ​ന്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്നും പ്ര​സി​ഡ​​ന്‍റ് പ​റ​ഞ്ഞു. സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​ ഷ​ബീ​റ​ലി, പി.​ ഫ​സീ​ല എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Malappuram

യു​വാ​ക്ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മാ​യി വി​ശ്ര​മകേ​ന്ദ്രം

എ​ട​ക്ക​ര: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന ക​ര്‍​മ‌പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ക്സൈ​സും വി​മു​ക്തി മി​ഷ​നും പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് ഉ​പ്പ​ട​യി​ല്‍ വി​ശ്ര​മ കേ​ന്ദ്രം ഒ​രു​ക്കി.

യു​വ​ജ​ന​ങ്ങ​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഒ​ഴി​വു​സ​മ​യ വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നും ഡി​ജി​റ്റ​ല്‍ അ​ഡി​ക്‌ഷ​ന്‍, ല​ഹ​രി ഉ​പ​യോ​ഗം, എ​ന്നി​വ​യി​ല്‍നി​ന്ന് മാ​റി സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ് ഉ​ള്‍​പ്പെ​ടെ മി​ക​ച്ച ആ​രോ​ഗ്യ കാ​യി​ക രീ​തി​യി​ലേ​ക്ക് ശാ​ക്തീ​ക​രി​ക്കു​ക എ​ന്നു​ള്ള​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

നി​ല​മ്പൂ​ര്‍ എ​ക്സൈ​സ് റേഞ്ച് ഒ​രു​ക്കി​യ വി​ശ്ര​മ കേ​ന്ദ്രം പോ​ത്തു​ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ്് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പ്ര​ദീ​പ് റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​മ്പൂ​ര്‍ എ​ക്സൈ​സ് റേഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. സ​ന്തോ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍​മാ​രാ​യ കെ.​പി. ദി​നേ​ശ്, വി. ​സു​ഭാ​ഷ്, വാ​ര്‍​ഡം​ഗം അ​ജേ​ഷ് നാ​ഗ​ലോ​ടി​യി​ല്‍, കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ വി.​ജെ. ഏബ്ര​ഹാം, റെ​ന്നി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Malappuram

തി​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു: വ​ലി​യതോ​ടി​ന് കു​റു​കേ ചെ​ക്ക് ഡാം ​വ​രു​ന്നു

വ​ട​ക്കാ​ങ്ങ​ര: വ​ട​ക്കാ​ങ്ങ​ര വ​ലി​യ തോ​ടി​ന് കു​റു​കേ ര​ണ്ട് കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തി​ല്‍ വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള പു​തി​യ ചെ​ക്ക് ഡാം ​വ​രു​ന്നു.

പ​ദ്ധ​തി​ക്കാ​യി ആ​ധു​നി​ക രീ​തി​യി​ലു​ള്ള വി​സി​ബി നി​ര്‍​മാ​ണ​ത്തി​നും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ള്‍​ക്കു​മാ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മ​ങ്ക​ട ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഹ​നീ​ഫ പെ​രി​ഞ്ചീ​രി പ​റ​ഞ്ഞു. തി​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ല്‍​കി​യ വാ​ഗ്ദാ​ന​മാ​ണ് ഇ​തി​ലൂ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​നാ​ണ്യം നേ​ടിത്ത​രു​ന്ന വെ​റ്റി​ല, കു​രു​മു​ള​ക് കൃ​ഷി​ക​ള്‍​ക്ക് പേ​രു​കേ​ട്ട പ്ര​ദേ​ശ​മാ​ണ് വ​ട​ക്കാ​ങ്ങ​ര. കൂ​ടാ​തെ, വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് ത​വ​ണ വി​ള​വെ​ടു​ക്കു​ന്ന നെ​ല്‍​കൃ​ഷി, പ​ച്ച​ക്ക​റി, ക​വു​ങ്ങ്, തെ​ങ്ങ് തു​ട​ങ്ങി​യ ദീ​ര്‍​ഘ​കാ​ല തോ​ട്ടം വി​ള​ക​ള്‍ ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ന​ല്‍​ക്കാ​ല​ത്തും ഈ ​ജ​ല​സം​ഭ​ര​ണി വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി മാ​റും.

പ​ദ്ധ​തി​യു​ടെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കു​ന്ന​തി​ന് ബ്ലോ​ക്ക് അ​സി​സ്റ്റ​ന്‍റ്് എ​ന്‍​ജി​നി​യ​ര്‍ കെ. ​ഫാ​സി​ല്‍, ഓ​വ​ര്‍​സീ​യ​ര്‍ സി.​പി. അ​ഞ്ജു​ഷ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
സ്ഥ​ലം സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ മ​ക്ക​ര​പ്പ​റ​മ്പ് വാ​ര്‍​ഡ് അം​ഗ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഷ​ബ്‌​ന, സെ​യ്ത് അ​ബു ത​ങ്ങ​ള്‍, ടി.​കെ. അ​ഷ്‌​റ​ഫ്, സി. ​ഷെ​ഫീ​ഖ്, കെ.​പി. അ​ന്‍​വ​ര്‍, വി. ​ഖാ​ലി​ദ്, എ.​സി. അ​ബ്ദു​റ​സാ​ഖ്, എ.​സി. സ​മ​ദ്, അ​ബ്ദു​ള്ള മേ​ലേവി​ള​ക്ക​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Malappuram

അ​ഞ്ചാം പ​നി​ക്കെ​തി​രേ വാ​ക്സി​ന്‍ സ​ന്ദേ​ശ​വു​മാ​യി ജി​ല്ലാ ക​ള​ക്‌ട‌​ര്‍ വീ​ടു​ക​ളി​ലെ​ത്തി

മ​ല​പ്പു​റം: വീ​ട്ടു​വാ​തി​ല്‍​ക്ക​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ജി​ല്ലാ ക​ള​ക്‌ട​റെ ക​ണ്ട​പ്പോ​ള്‍ കു​ടും​ബ​ത്തി​ന് ആ​ശ​ങ്ക. അ​ഞ്ചാം പ​നി​ക്കെ​തി​രേ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി ജി​ല്ലാ ക​ള​‌ക്‌ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ നേ​രി​ട്ടെ​ത്തി​യ​താ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ഴാ​ണ് ആ​ശ​ങ്ക അ​ക​ന്ന​ത്. രോ​ഗ​ത്തെ ഭ​യ​ക്കാ​തെ രോ​ഗം വ​രു​ന്ന​തി​ന് മു​മ്പേ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന ക​രു​ത​ലി​ന്‍റെ സ​ന്ദേ​ശ​വു​മാ​യാ​ണ് ജി​ല്ലാ ക​ള​ക്‌ട​ര്‍ താ​നൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.
കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചും വാ​ക്സി​നേ​ഷ​നെ​ക്കു​റി​ച്ചും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അദ്ദേഹം സം​സാ​രി​ച്ചു.

അ​ഞ്ചാം പ​നി​ക്കെ​തി​രേ വാ​ക്സി​ന്‍ കൃ​ത്യ​സ​മ​യ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും തു​റ​ന്നു​പ​റ​യ​ണ​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍നി​ന്ന് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ തേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
ഒ​രു കു​ഞ്ഞി​ന് ന​ല്‍​കു​ന്ന വാ​ക്സി​ന്‍ ആ ​കു​ഞ്ഞി​ന്‍റെ മാ​ത്രം സു​ര​ക്ഷ​യ​ല്ല ചു​റ്റു​മു​ള്ള നി​ര​വ​ധി കു​ഞ്ഞു​ങ്ങ​ളു​ടെ സു​ര​ക്ഷ കൂ​ടി​യാ​ണ് എ​ന്ന സ​ന്ദേ​ശ​മാ​ണ് ജി​ല്ലാ ക​ള​ക്‌ട​ര്‍ പ​ങ്കു​വ​ച്ച​ത്.

മീ​സി​ല്‍​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ലാ ഭ​ര​ണ കൂ​ട​വും സം​യു​ക്ത​മാ​യി താ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന മീ​സി​ല്‍​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്‌ട​റു​ടെ ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം. മീ​സി​ല്‍​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വാ​ക്സി​നേ​ഷ​നും കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

വ​ള​വ​ന്നൂ​ര്‍ ഹെ​ല്‍​ത്ത് ബ്ലോ​ക്കി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും ആ​ത​വ​നാ​ട്, ക​ല്‍​പ​ക​ഞ്ചേ​രി, തി​രു​ന്നാ​വാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​രും ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​മാ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

താ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​വി. വി​നോ​ദ് വാ​ക്സി​നേ​ഷ​ന്‍ കൃ​ത്യ​സ​മ​യ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വി​ശ​ദീ​ക​രി​ച്ചു.
മീ​സി​ല്‍​സ് പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ​യി​നു​ക​ളും ഡ്രൈ​വു​ക​ളും ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ആ​രോ​ഗ്യ​കേ​ര​ളം പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജാ​നി​ഫ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ഷു​ബി​ന്‍ , ​താ​നൂ​ര്‍ സി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ർ ഡോ. ഷം​ജി​ത, ജി​ല്ലാ എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് കി​ര​ണ്‍ രാ​ജ്, ​എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഡോ. ​താ​രി​ഷ, ​ഐ​ഇ​സി ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ദി​വ്യ, പി​ആ​ര്‍​ഒ ശി​ഖ എ​ന്നി​വ​രും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ക​ള​ക്‌ട​ർക്കൊപ്പം ഉ​ണ്ടാ​യി​രു​ന്നു.

 

Malappuram

പൂ​വ​ന്തുരു​ത്തി​ല്‍നി​ന്നു കാ​ണാ​താ​യ മൂന്നംഗ കുടുംബം ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും കാ​ണാ​മ​റ​യ​ത്ത്

ചി​​ങ്ങ​​വ​​നം: ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കാ​​ണാ​​താ​​യ ദ​​മ്പ​​തി​​ക​​ളും മ​​ക​​നും ദി​​വ​​സ​​ങ്ങ​​ള്‍ ക​​ഴി​​ഞ്ഞി​​ട്ടും കാ​​ണാ​​മ​​റ​​യ​​ത്തു ത​​ന്നെ. പൂ​​വ​​ന്തുരു​​ത്ത് കി​​ഴ​​ക്കേ​​മൂ​​ല ഭാ​​ഗ​​ത്ത് പെ​യിന്‍റിം​​ഗ് കോ​​ണ്‍​ട്രാ​​ക്ട​​റാ​​യ റെ​​ജി (62), ഭാ​​ര്യ സൂ​​സ​​മ്മ (58) മ​​ക​​ന്‍ ജോ​​മ​​റ്റ്(30) എ​​ന്നി​​വ​​രെ​​യാ​​ണ് ക​​ഴി​​ഞ്ഞ 26നു രാ​​വി​​ലെ പ​​ത്തു മു​​ത​​ല്‍ കാ​​ണാ​​താ​​യ​​താ​​യി ഇ​​വ​​രു​​ടെ ബ​​ന്ധു കോ​​ട്ട​​യം ഈ​​സ്റ്റ് പൊ​​ലി​​സ് സ്‌​​റ്റേ​​ഷ​​നി​​ല്‍ പ​​രാ​​തി ന​​ല്‍​കി​​യ​​ത്.

ഇ​​യോ​​ണ്‍ കാ​​റി​​ല്‍ വീ​​ട്ടി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ട്ട ഇ​​വ​​രു​​ടെ ഫോ​​ണ്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ വാ​​ഗ​​മ​​ണ്ണി​​ല്‍ എ​​ത്തി​​യ​​താ​​യും പി​​ന്നീ​​ട് ഫോ​​ണ്‍ സ്വി​​ച്ച് ഓ​​ഫ് ആ​​യ​​താ​​യും വി​​വ​​ര​​മു​​ണ്ട്. സം​​ഭ​​വ​​ത്തെ​ത്തു​​ട​​ര്‍​ന്ന് അ​​ന്വേ​​ഷ​​ണം ഊ​​ര്‍​ജി​​ത​​മാ​​ക്കി​​യെ​​ങ്കി​​ലും യാ​​തൊ​​രു വി​​വ​​ര​​വും ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണ് പൊ​​ലി​​സ് പ​​റ​​യു​​ന്ന​​ത്. അ​​തേ​​സ​​മ​​യം സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​യാ​​ണ് ഇ​​വ​​ര്‍ നാ​​ട് വി​​ടാ​​ന്‍ കാ​​ര​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു.

Malappuram

"കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് വി​നി​യോ​ഗം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം

മ​ല​പ്പു​റം: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് വി​നി​യോ​ഗം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി. മ​ല​പ്പു​റം ജി​ല്ല​യി​ലെ കേ​ന്ദ്രാ​വി​ഷ്കൃ​ത വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും നി​ർ​വ​ഹ​ണ നി​ല​വാ​ര​വും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ർ​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല കോ-​ഓ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ (ദി​ശ) യോ​ഗ​ത്തി​ലാ​ണ് എം​പി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. യോ​ഗ​ത്തി​ൽ എം​പി ഫ​ണ്ട് വി​നി​യോ​ഗം, പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന, ജ​ൽ ജീ​വ​ൻ മി​ഷ​ൻ, ആ​രോ​ഗ്യം, കൃ​ഷി, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഫ​ണ്ട് വി​നി​യോ​ഗ​വും പു​രോ​ഗ​തി​യും അ​വ​ലോ​ക​നം ചെ​യ്തു.
ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ മു​ന്നേ​റി മ​ല​പ്പു​റം

എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല പൊ​തു​വെ മി​ക​ച്ച പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ 80 ശ​ത​മാ​ന​വും മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ 86.39 ശ​ത​മാ​ന​വും വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫ​ണ്ടി​ൽ 90.21 ശ​ത​മാ​ന​വും തു​ക വി​നി​യോ​ഗി​ച്ച​താ​യും ബാ​ക്കി തു​ക പു​തി​യ ടേ​മി​ലേ​ക്ക് ക്യാ​രി ഓ​വ​ർ ചെ​യ്ത​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. പ​തി​നെ​ട്ടാം ലോ​ക്സ​ഭ​യി​ൽ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളു​ടെ 75 ശ​ത​മാ​ന​ത്തോ​ളം തു​ക​യ്ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും 42.32 ശ​ത​മാ​നം തു​ക ഇ​തി​ന​കം വി​നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കെ​സി​സി വ​ഴി 244 കോ​ടി രൂ​പ
വാ​യ്പ അ​നു​വ​ദി​ച്ചു

ജി​ല്ല​യി​ലെ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് (കെ​സി​സി) വ​ഴി ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ 244 കോ​ടി രൂ​പ​യും മു​ദ്ര യോ​ജ​ന വ​ഴി 387 കോ​ടി രൂ​പ​യും വാ​യ്പ അ​നു​വ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ജ​ൻ​ധ​ൻ യോ​ജ​ന​യി​ൽ 9.11 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ളും സു​ര​ക്ഷാ ബീ​മാ യോ​ജ​ന​യി​ൽ 9.46 ല​ക്ഷം ര​ജി​സ്ട്രേ​ഷ​നു​ക​ളും ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ ജീ​വ​ൻ ജ്യോ​തി ബീ​മാ യോ​ജ​ന​യി​ൽ പ്രീ​മി​യം തു​ക ഉ​യ​ർ​ന്ന​തി​നാ​ലു​ള്ള പ​ങ്കാ​ളി​ത്ത​ക്കു​റ​വ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ത​പാ​ൽ വ​കു​പ്പ് മു​ഖേ​ന ആ​ധാ​ർ മേ​ള​ക​ൾ ഉ​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ച്ച് പു​തി​യ എ​ന്‍‌​റോ​ൾ​മെ​ന്‍റു​ക​ളും പോ​സ്റ്റ​ൽ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് വി​ത​ര​ണ​വും ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കെ​എ​സ്ഇ​ബി​യു​ടെ പു​ന​രു​ദ്ധ​രി​ച്ച വി​ത​ര​ണ മേ​ഖ​ല പ​ദ്ധ​തി​യി​ൽ 129.78 കോ​ടി രൂ​പ​യു​ടെ സ​ർ​ക്കി​ൾ ലെ​വ​ൽ പാ​ക്കേ​ജു​ക​ളി​ൽ മ​ഞ്ചേ​രി, നി​ല​ന്പൂ​ർ സ​ർ​ക്കി​ളു​ക​ൾ100 ശ​ത​മാ​ന​വും തി​രൂ​ർ 80 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. കൂ​ടാ​തെ നോ​ർ​ത്ത് സ​ർ​ക്കി​ളി​ന്‍റെ 249 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2027 മേ​യ് മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള
വി​ക​സ​നം: വീ​ടു​ക​ൾ​ക്ക് എ​ൻ​ഒ​സി ല​ഭി​ക്കാ​ത്ത​ത് ദു​രി​തം

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും മു​ൻ​നി​ർ​ത്തി 20 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ന​ൽ​കേ​ണ്ട എ​ൻ​ഒ​സി ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൊ​ണ്ടോ​ട്ടി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും നി​ർ​മി​ക്കാ​ൻ ക​ഴി​യാ​തെ വ​ലി​യ ദു​രി​ത​ത്തി​ലാ​ണെ​ന്ന് ടി.​പി. അ​ഷ്റ​ഫ​ലി എം​എ​ൽ​എ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ന​ഗ​ര​സ​ഭ​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ സ​ർ​വേ​ക​ൾ പോ​ലും ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത യോ​ഗം ചേ​ർ​ന്ന് ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ ഫേ​സ്-2 കാ​ല​യ​ള​വ് അ​വ​സാ​നി​ക്കാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പു​തി​യ മാ​ലി​ന്യ സം​സ്ക​ര​ണ ച​ട്ട​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തി​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്ന് സ​മി​തി ശി​പാ​ർ​ശ ചെ​യ്തു. ഐ​സി​ഡി​എ​സ് മു​ഖേ​ന​യു​ള്ള അ​ങ്ക​ണ​വാ​ടി​ക​ൾ, സ്പെ​ഷ്യ​ൽ ന്യൂ​ട്രി​ഷ​ൻ പ്രോ​ഗ്രാം എ​ന്നി​വ​യ്ക്ക് ഫ​ണ്ട് ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും ക്ര​ഷ് ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​ക്കു​റ​വ് വ​ലി​യൊ​രു പ്ര​തി​സ​ന്ധി​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക്ഷേ​മ പെ​ൻ​ഷ​ൻ ഉ​റ​പ്പാ​ക്ക​ണം

അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ക്ഷേ​മ പെ​ൻ​ഷ​നു​ക​ളും റേ​ഷ​ൻ വി​ഹി​ത​ങ്ങ​ളും ത​ട​സ​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ല​ക്ഷ്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കൈ​വ​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്ന് ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി ഓ​ർ​മി​പ്പി​ച്ചു.യോ​ഗ​ത്തി​ൽ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, ടി.​പി.​അ​ഷ്റ​ഫ​ലി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​ജ​ബ്ബാ​ർ ഹാ​ജി, ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ, ഡി​ആ​ർ​ഡി​എ പ്രോ​ജ​ക​ട് ഡ​യ​റ​ക്ട​ർ നൈ​സി റ​ഹ്മാ​ൻ, വി​വി​ധ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ എം​എ​ൽ​എ, എം​പി​മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Malappuram

അ​ന്പി​ട്ടാം​പൊ​ട്ടി​യി​ൽ ല​യ​ണ​ൽ മെ​സി​യു​ടെ പ്ര​തി​മ ഉ​യ​ർ​ന്നു

എ​ട​ക്ക​ര: പോ​ത്തു​ക​ൽ അ​ന്പി​ട്ടാം​പൊ​ട്ടി​യി​ൽ ഫു​ട്ബോ​ൾ സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി​യു​ടെ പ്ര​തി​മ ഉ​യ​ർ​ന്നു. ക​ടു​ത്ത അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​നാ​യ റ​ഫീ​ഖ് ഇ​ല്ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​സി​യു​ടെ കൂ​റ്റ​ൻ പ്ര​തി​മ അ​ന്പി​ട്ടാം​പൊ​ട്ടി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി​യും ശി​ൽ​പി​യു​മാ​യ ഷി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​മ​യു​ടെ നി​ർ​മാ​ണം ന​ത്തി​യ​ത്. ആ​റ് ല​ക്ഷം രൂ​പ​യാ​ണ് ഏ​ഴ​ടി ഉ​യ​ര​ത്തി​ലു​ള്ള പ്ര​തി​മ നി​ർ​മി​ക്കാ​ൻ ചെ​ല​വാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്തോ​ഷ് ട്രോ​ഫി മു​ൻ കേ​ര​ളാ ക്യാ​പ്റ്റ​ൻ ആ​സി​ഫ് സ​ഹീ​ർ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

മ​റ്റു പ്ര​മു​ഖ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ച​ട​ങ്ങി​ലു​ണ്ടാ​കും. പ്ര​തി​മ നി​ർ​മാ​ണ​ത്തി​ന് ഒ​രു മാ​സ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ത്തു. ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ മെ​സി മു​ത്ത​മി​ടു​ന്ന​ത് സ്വ​പ്നം ക​ണ്ടാ​ണ് പ്ര​തി​മ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് ഭാ​ര​വാ​ഹി​യാ​യ റ​ഫീ​ഖ് പ​റ​ഞ്ഞു.
ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ തോ​ൽ​വി നേ​രി​ട്ടെ​ങ്കി​ലും അ​ന്താ​രാ​ഷ്‌​ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ച്ചെ​ങ്കി​ലും ആ​രാ​ധ​ക മ​ന​സു​ക​ളി​ൽ മെ​സി നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

Kozhikode

കാ​ട്ടു​പ​ന്നി ശ​ല്യം; ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ടം മൂ​ലം ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ, പൂ​വ​ത്തും​ചോ​ല, കാ​ള​ങ്ങാ​ലി, കേ​ളോ​ത്തു​വ​യ​ൽ, ഓ​ഞ്ഞി​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​ത്. ജ​നു​വ​രി മാ​സ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി​വേ​ട്ട ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ വീ​ണ്ടും കാ​ട്ടു​പ​ന്നി​ക​ൾ പെ​രു​കി ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ത്തും​ചോ​ല പ​ന​ച്ചി​ക്ക​ൽ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ൻ മ​ന​യ​ത്ത് ജോ​ണി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ട വ​ള​ർ​ത്തു​നാ​യ​യെ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ഉ​ട​മ​യു​ടെ ക​ൺ​മു​മ്പി​ൽ വ​ച്ച് ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ഈ ​വി​ഷ​യം അ​ജ​ണ്ട​യാ​യി ച​ർ​ച്ച ചെ​യ്ത് എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി വേ​ട്ട ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​റി​യി​ച്ചു.
കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ലൈ​സ​ൻ​സു​ള്ള ര​ണ്ട് ഷൂ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് വേ​ട്ട​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഷൂ​ട്ട​ർ​മാ​ർ​ക്ക് ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Kozhikode

ഡോ. ​മൂ​പ്പ​ൻ​സ് ലെ​ഗ​സി സ്കോ​ള​ർ​ഷി​പ്പ്: 45 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം

കോ​ഴി​ക്കോ​ട്: പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ​യും ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ്‌ മൂ​പ്പ​ൻ ന​ൽ​കി വ​രു​ന്ന ഡോ.​മൂ​പ്പ​ൻ​സ് ലെ​ഗ​സി സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു.

കേ​ര​ളാ മെ​ഡി​ക്ക​ൽ എ​ൻ‌​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ 2000 ത്തി​ൽ താ​ഴെ റാ​ങ്കു​ക​ളു​ള്ള അ​ഞ്ച് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, പ​ഠ​ന​ത്തി​ൽ നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രും എ​ന്നാ​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​യ 20 ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 20 ബി​ഫാം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള ഈ ​വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണ് ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ്‌ മൂ​പ്പ​ൻ വി​ത​ര​ണം ചെ​യ്ത​ത്. സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100 ശ​ത​മാ​നം ട്യൂ​ഷ​ൻ ഫീ​സ് ഇ​ള​വോ​ടെ സ്ഥാ​പ​ന​ത്തി​ൽ തു​ട​ർ പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യും.

ച​ട​ങ്ങി​ൽ ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, ഫാ​ർ​മ​സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്രൊ. ​എം.​എ​ൽ. ലാ​ൽ പ്ര​ശാ​ന്ത്, ന​ഴ്സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രൊ. ​രാ​മു ദേ​വി, സി​ഒ​ഒ ഡോ. ​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kozhikode

സൗ​രതൂ​ക്കു​വേ​ലി ക​ട​ലാ​സി​ൽ

കൂ​രാ​ച്ചു​ണ്ടി​ൽ വ​ന്യ​മൃ​ഗശ​ല്യം രൂ​ക്ഷം

കൂ​രാ​ച്ചു​ണ്ട്: കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ട്ട​ന​വ​ധി ക​ർ​ഷ​ക​ർ ദു​രി​ത​ക്ക​യ​ത്തി​ൽ. ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ, കാ​ള​ങ്ങാ​ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം കാ​ല​ങ്ങ​ളാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.
കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ സൗ​ര തൂ​ക്കു​വേ​ലി പ​ദ്ധ​തി​യും ന​ട​പ്പി​ലാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഡാം ​റി​സ​ർ​വോ​യ​ർ നീ​ന്തി​ക്ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ 20 കി​ലോ​മീ​റ്റ​ർ ദൂ​രം സൗ​ര തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ 1.6 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഭൂ​മി, കെ​എ​സ്ഇ​ബി വ​ക ഭൂ​മി സ്വ​കാ​ര്യ ഭൂ​മി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് തൂ​ക്കു​വേ​ലി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നാ​യി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ൻ വൈ​കു​ന്ന​ത് മൂ​ല​മാ​ണ് അ​നു​മ​തി വൈ​കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന മേ​ഖ​ല​യി​ലെ റി​സ​ർ​വോ​യ​റി​ൽ വ​നം വ​കു​പ്പ് ബോ​ട്ടി​ൽ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് പ​ട്രോ​ളിം​ഗ് നി​ർ​ത്തി​യ​തോ​ടെ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം ആ​രം​ഭി​ച്ചു. മു​തു​കാ​ട് മേ​ഖ​ല​യി​ൽ തൂ​ക്കു​വേ​ലി​യു​ള്ള​തി​നാ​ൽ കാ​ട്ടാ​ന​ക​ൾ ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മ​ങ്ങോ​പ്പാ​റ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രാ​യ ഒ​റ്റ​പ്ലാ​ക്ക​ൽ റെ​ജി, തു​മ്പ​മ​ല കി​ഴ​ക്കേ​ച്ചാ​ലി​ൽ മു​കു​ന്ദ​ൻ, തു​മ്പ​മ​ല കി​ഴ​ക്കേ​ച്ചാ​ലി​ൽ ഭാ​സ്ക​ര​ൻ, തു​മ്പ​മ​ല കി​ഴ​ക്കേ​ച്ചാ​ലി​ൽ വി​ജ​യ​ൻ, ഓ​ട്ട​പ്പാ​ല​ത്തെ മ​ഠ​ത്തി​നാ​ൽ സ​ണ്ണി തു​ട​ങ്ങി​യ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ തൂ​ക്കു​വേ​ലി പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

 

 

 

 

 

 

 

 

Kozhikode

പഞ്ചായത്തിൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ടോ​പ്പാ​റ, ഓ​ട്ട​പ്പാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി ക​ർ​ഷ​ക​രു​ടെ കൃ​ഷി​വി​ള​ക​ൾ ന​ശി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എം​എ​ൽ​എ വി.​ടി. സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ത​ല ജ​ല​പ്ര​തി​നി​ധി​ക​ൾ, വ​നം വ​കു​പ്പ്, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന റി​സ​ർ​വോ​യ​ർ അ​തി​ർ​ത്തി​യി​ലൂ​ടെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സോ​ളാ​ർ തൂ​ക്കു​വേ​ലി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​തു​വ​രെ താ​മ​ര​ശേ​രി​യി​ൽ നി​ന്നു​ള്ള ആ​ർ​ആ​ർ​ടി സം​ഘ​ത്തെ എ​ത്തി​ച്ച് പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ആ​ർ​ആ​ർ​ടി സം​ഘ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി താ​ൽ​ക്കാ​ലി​ക​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ര​ണ്ട് വാ​ച്ച​ർ​മാ​രെ വേ​ത​നം ന​ൽ​കി നി​യോ​ഗി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ ജോ​സ്, ഡി​എ​ഫ്ഒ എം. ​ജോ​ഷി​ൽ, ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി. ​വി​ജി​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ യു.​കെ. നി​ജീ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​കെ. ഹ​സീ​ന, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, സ​ണ്ണി കാ​നാ​ട്ട്, ജ​ലീ​ൽ കു​ന്നും​പു​റം, ചെ​റി​യാ​ൻ ജോ​സ​ഫ്, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഷാ​ജു കാ​ര​ക്ക​ട, ഒ.​കെ. അ​മ്മ​ദ്, വി.​എ​സ്. ഹ​മീ​ദ്, ക​ർ​ഷ​ക​രാ​യ ജോ​സ് ക​ണി​യാ​ശേ​രി, സു​മി​ൻ എ​സ്. നെ​ടു​ങ്ങാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kozhikode

കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി മു​ഫീ​ദ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​രു​വ​മ്പാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സി​ന്‍റെ മു​ൻ​ച​ക്രം കാ​ൽ​പാ​ദ​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും മ​റ്റും ചേ​ർ​ന്ന് മു​ഫീ​ദ​യെ തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kozhikode

തോ​ട്ടു​മു​ക്കം-​വാ​ലി​ല്ലാ​പ്പു​ഴ റോ​ഡും ക​ലു​ങ്കും ത​ക​ര്‍​ന്നു

തോ​ട്ടു​മു​ക്കം: കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്കം - വാ​ലി​ല്ലാ​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡി​ലെ പ​ള്ളി​ത്താ​ഴെ​യു​ള്ള ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി.

ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​യ​റ്റി​യ നൂ​റു​ക​ണ​ക്കി​ന് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ന്ത​രം ക​ട​ന്നു പോ​കു​ന്ന​താ​ണ് റോ​ഡി​ന്‍റെ​യും ക​ലു​ങ്കി​ന്‍റെ​യും ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​ത്.
25 വ​ര്‍​ഷം മു​മ്പ് ടാ​ര്‍ ചെ​യ്ത റോ​ഡി​ല്‍ നി​ല​വി​ല്‍ വ​ന്‍ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്യു​മ്പോ​ള്‍ കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന അ​ന്ത​ര്‍ ജി​ല്ലാ പാ​ത​യാ​ണി​ത്. ക​ലു​ങ്കി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്ന് വീ​ണ് ഇ​രു​മ്പ് ക​മ്പി പു​റ​ത്തേ​ക്ക് കാ​ണാം. ക​മ്പി​ക​ള്‍ തു​രു​മ്പെ​ടു​ത്ത നി​ല​യി​ലാ​ണ്. ക​രി​ങ്ക​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​യ​റ്റി​വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ഇ​ട​ക്ക് ത​ട​ഞ്ഞി​രു​ന്നു.

സ്‌​കൂ​ള്‍ കു​ട്ടി​ക​ളും നാ​ട്ടു​കാ​രും നി​ത്യ​വും യാ​ത്ര ചെ​യ്യു​ന്ന റോ​ഡും, ക​ലു​ങ്കും അ​ടി​യ​ന്ത​ര​മാ​യി പു​ന​ര്‍ നി​ര്‍​മ്മി​ക്ക​ണ​മെ​ന്നും ക​ലു​ങ്കി​ലൂ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര നി​യ​ന്ത്രി​ക്കാ​ന്‍ ബോ​ര്‍​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തോ​ട്ടു​മു​ക്കം - വാ​ലി​ല്ലാ​പ്പു​ഴ റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ധി​കാ​രി​ക​ള്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

Kozhikode

മെ​ട്രോ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​തി​നി​ധി സം​ഘം

നാ​ദാ​പു​രം: പ​ഴ​ശി​രാ​ജ ചു​ര​മി​ല്ല-​ആ​കാ​ശ​പാ​ത പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി​യു​ടെ പ്ര​തി​നി​ധി​സം​ഘം മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​നെ സ​ന്ദ​ര്‍​ശി​ച്ച് ച​ര്‍​ച്ച ന​ട​ത്തി.

കു​ങ്കി​ച്ചി​റ (കു​ഞ്ഞോം) മു​ത​ല്‍ പാ​നോം (വി​ല​ങ്ങാ​ട്) വ​രെ കു​ഞ്ഞോം വ​ന​ത്തി​ലൂ​ടെ ഏ​ക​ദേ​ശം 6.25 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ ആ​കാ​ശ​പാ​ത നി​ര്‍​മ്മി​ച്ച് വ​ട​ക​ര-​വി​ല​ങ്ങാ​ട്-​കു​ഞ്ഞോം-​മാ​ന​ന്ത​വാ​ടി -മൈ​സൂ​രു-​ബം​ഗ​ളൂ​രു മേ​ഖ​ല​യു​മാ​യി ഗ​താ​ഗ​ത​ബ​ന്ധം സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് നി​ര്‍​ദി​ഷ്ട പ​ഴ​ശി​രാ​ജ ചു​ര​മി​ല്ല-​ആ​കാ​ശ​പാത പ​ദ്ധ​തി. ഇ. ​ശ്രീ​ധ​ര​ന്‍റെ നി​ര്‍​ദി​ഷ്ട അ​തി​വേ​ഗ റെ​യി​ല്‍​പാ​ത​യും പ​ഴ​ശി​രാ​ജ ചു​ര​മി​ല്ല പാ​ത​യും പ​ര​സ്പ​ര പൂ​ര​ക​മാ​കു​മെ​ന്ന് പ്ര​തി​നി​ധി​ക​ള്‍ അ​ദ്ദേ​ഹ​ത്തെ ധ​രി​പ്പി​ച്ചു.

നി​ല​വി​ലു​ള്ള ചു​രം റോ​ഡു​ക​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് നോ​ര്‍​ത്ത് വ​യ​നാ​ട്ടി​ല്‍ നി​ന്നും നോ​ര്‍​ത്ത് മ​ല​ബാ​റി​ലേ​ക്ക് ഒ​രു ബ​ദ​ല്‍ ഗ​താ​ഗ​ത ബ​ന്ധ​മെ​ന്ന നി​ല​യി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ന്‍റെ വ്യാ​പാ​രം, വി​നോ​ദ​സ​ഞ്ചാ​രം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തൊ​ഴി​ല്‍, കാ​ര്‍​ഷി​ക വി​പ​ണി എ​ന്നി​വ​യ്ക്ക് പു​തി​യ സാ​ധ്യ​ത​ക​ള്‍ തു​റ​ക്കു​മെ​ന്ന രീ​തി​യി​ലു​മു​ള്ള പ​ദ്ധ​തി​യാ​ണി​തെ​ന്ന് പ്ര​തി​നി​ധി​സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു.ത​ല​ശേ​രി - വ​ട​ക​ര മേ​ഖ​ല​ക​ളെ വ​ട​ക്ക​ന്‍ വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ഴ​ശി​രാ​ജ ചു​ര​മി​ല്ല-​ആ​കാ​ശ​പാത കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന​താ​ണെ​ന്നും നി​ര്‍​ദ്ദി​ഷ്ട റെ​യി​ല്‍ ശൃം​ഖ​ല​യി​ലു​ള്ള കു​റ്റ്യാ​ടി, നാ​ദാ​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്ക് ചു​ര​മി​ല്ലാ​പാ​ത​യെ പൂ​ര​ക​മാ​യി ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നും പ്ര​തി​നി​ധി​സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി. ചു​ര​മി​ല്ല-​ആ​കാ​ശ​പ്പാ​ത​യു​ടെ സാ​ങ്കേ​തി​ക സാ​ധ്യ​ത​ക​ളും നി​ര്‍​ദ്ദി​ഷ്ട റെ​യി​ല്‍​വേ​യു​മാ​യു​ള്ള ബ​ന്ധ​വും അ​തി​ന്‍റെ പ​ര​സ്പ​ര​പൂ​ര​ക​ത​യും സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ പ​ഠി​ച്ചി​ട്ട് അ​ഭി​പ്രാ​യം പ​റ​യാ​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍ അ​റി​യി​ച്ചു.

പ​ഴ​ശി​രാ​ജ ചു​ര​മി​ല്ല പാ​ത ആ​ന്‍​ഡ് റൂ​റ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ഷൗ​ക്ക​ത്ത് അ​ലി എ​രോ​ത്ത്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി​പി​ന്‍​സ് മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ എ​ന്‍. സൂ​പ്പി, ത​ല​ശേ​രി സോ​ണ്‍ ക​ണ്‍​വീ​ന​ര്‍ ബു​ഹാ​രി ബി​ന്‍ അ​ബ്ദു​ല്‍ ഖാ​ദി​ര്‍, വ​ട​ക​ര സോ​ണ്‍ ക​ണ്‍​വീ​ന​ര്‍ എ.​എം. ര​മേ​ശ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​തി​നി​ധി സം​ഘ​മാ​ണ് ഇ. ​ശ്രീ​ധ​ര​നെ സ​ന്ദ​ര്‍​ശി​ച്ച​ത്.

Kozhikode

മ​ലാ​പ​റ​മ്പി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം: ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​ന് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: മ​ലാ​പ​റ​മ്പി​ല്‍ ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​നു നേ​രെ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. മ​ലാ​പ്പ​റ​മ്പ് ദേ​ശോ​ദ്ധാ​രി​ണി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​ത്തു വ​ച്ച് ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​നാ​യ അ​നി​ല്‍​കു​മാ​റി (62)നെ​യാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന അ​നി​ല്‍​കു​മാ​റി​നെ കാ​ട്ടു​പ​ന്നി പെ​ട്ടെ​ന്ന് പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ത്തെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി. അ​ല്‍​പ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ​ന്നി വീ​ണ്ടും കു​തി​ച്ചെ​ത്തി കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

അ​നി​ല്‍​കു​മാ​റി​ന്‍റെ കാ​ലി​നും തോ​ളി​നും പ​രി​ക്കേ​റ്റു. പ​രി​ക്കു​ക​ള്‍ ഗു​രു​ത​ര​മ​ല്ല. അ​നി​ല്‍​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Kozhikode

മീൻപറ്റിയിൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു

കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മീ​ൻ​പ​റ്റി​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സ​മി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ തോ​മ​സ് മ​ല​മ്പാ​റ​യു​ടെ തോ​ട്ട​ത്തി​ലെ ര​ണ്ട് വ​ലി​യ തെ​ങ്ങു​ക​ൾ പി​ഴു​തെ​റി​ഞ്ഞു.

മാ​റ്റിഏ​ഴ് ക​മു​ങ്ങു​ക​ൾ, 20 വാ​ഴ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. പു​ളി​ക്ക​പ​റ​മ്പി​ൽ ജോ​യ്, കോ​ങ്ങാ​ട്ട് ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ 50 ൽ ​പ​രം വാ​ഴ​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kozhikode

ഉ​പ​ജി​ല്ലാ​മേ​ള​യി​ലെ മി​ക​വ്: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു

കോ​ട​ഞ്ചേ​രി: താ​മ​ര​ശേ​രി ഉ​പ​ജി​ല്ല ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ ട്രോ​ഫി​യും ശാ​സ്ത്ര -സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​ക​ളി​ല്‍ ഫ​സ്റ്റ് റ​ണ്ണ​ര്‍​അ​പ് ട്രോ​ഫി​യും പ്ര​വ​ര്‍​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ സെ​ക്ക​ന്‍​ഡ് റ​ണ്ണ​ര്‍​അ​പ് ട്രോ​ഫി​യും നേ​ടി​യ കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ ഇ​ന​ങ്ങ​ളി​ലും കു​ട്ടി​ക​ള്‍ എ ​ഗ്രേ​ഡ് നേ​ടി.

മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ള്‍, പി​ടി​എ, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച​ത്.സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ണ്‍ ഒ​റ​വു​ങ്ക​ര, അ​സി. വി​കാ​രി ഫാ. ​ജെ​റാ​ള്‍​ഡ് പ​ല്ലാ​ട്ട്, പ്ര​ധാ​നാ​ധ്യാ​പി​ക ജി​സ്‌​ന ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

അ​രു​ണ്‍ ജോ​സ​ഫ്, ധ​ന്യ സ​ണ്ണി, പ്രി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍, ജാ​ന്‍​സി ആ​ന്‍റ​ണി, സി​സ്റ്റ​ര്‍ ആ​ന്‍​മ​രി​യ ലൂ​ക്കോ​സ്, സി​സ്റ്റ​ര്‍ അ​ല്‍​ഫോ​ന്‍​സ, അ​നീ​ഷ് കെ. ​ജോ​സ്, ലി​ന്‍റ ഇ​മ്മാ​നു​വേ​ല്‍, ജോ​ബി ജോ​സ്, അ​ഭ​യ ജോ​സ്, എ​ന്‍.​സി.​ഡെ​ന്നീ​സ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Kozhikode

കൂ​മ്പാ​റ ബേ​ബി​യെ അ​നു​സ്മ​രി​ച്ചു

കൂ​മ്പാ​റ: ക​വി​യും ക​ലാ​കാ​ര​നു​മാ​യി​രു​ന്ന കൂ​മ്പാ​റ ബേ​ബി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യിം​സ് വേ​ളാ​ശേ​രി, സ​ക്കീ​ന ചെ​റു​കു​ണ്ടി​ൽ, മേ​രി ത​ങ്ക​ച്ച​ൻ, ഷീ​ബ നെ​ച്ചി​ക്കാ​ട്ട്, പി.​എം. തോ​മ​സ്, സ​ണ്ണി കി​ഴു​ക്ക​ര​ക്കാ​ട്ട്, വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജ​യിം​സ് ചാ​ല​പ്പു​റ​ത്ത്, സി. ​ജോ പാ​റ​മ്പു​ഴ, ജോ​സ​ഫ് പു​ന്ന​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ കൂ​മ്പാ​റ ബേ​ബി​യു​ടെ ര​ച​ന​ക​ളാ​യ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു.

Kozhikode

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​നി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​രു​തെ​ന്ന് മനുഷ്യാവകാശ കമ്മിഷൻ

കോ​ഴി​ക്കോ​ട്: ഡി​ഗ്രി കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യ കാ​യി​ക​പ​ഠ​ന​ത്തി​നി​ട​യി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യ വി​ദ്യാ​ർ​ഥി​യി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക്കു​ണ്ടാ​യ ന​ഷ്ടം എ​ന്ന നി​ല​യി​ൽ 75000 രൂ​പ ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കേ​ര​ള ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

പ​രാ​തി​ക്കാ​ര​ന്‍റെ ശാ​രീ​രി​ക അ​വ​സ്ഥ, ചി​കി​ത്സ​യും ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം, കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​നെ​ന്ന നി​ല​യി​ൽ സം​വ​ര​ണ ക്വാ​ട്ട​യി​ൽ ല​ഭി​ച്ച പ്ര​വേ​ശ​നം തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. മ​റ്റൊ​രു കോ​ഴ്സി​നോ കോ​ള​ജി​ലോ ചേ​രാ​ൻ വി​ദ്യാ​ർ​ഥി സ്വ​മേ​ധ​യാ പ​ഠ​നം ഉ​പേ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്കു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​ണ് തു​ക ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​ഷ​റീ​സ് ബി​രു​ദ​ത്തി​ന് ചേ​ർ​ന്ന വി​ദ്യാ​ർ​ഥി കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​യി​ക പ​രി​ശീ​ന​ത്തി​നി​ട​യി​ലാ​ണ് കാ​ലി​ലെ ലി​ഗ​മെ​ന്‍റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്. കാ​യി​ക പ​രി​ശീ​ല​നം നേ​ടാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​വു​മു​ണ്ട്. ഇ​താ​ണ് കോ​ഴ്സ് ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം.

പ​രാ​തി​ക്കാ​ര​ൻ മ​റ്റൊ​രു കോ​ഴ്സി​ൽ ചേ​രാ​ന​ല്ല ബാ​ച്ചി​ല​ർ ഓ​ഫ് ഫി​ഷ​റീ​സ് ഉ​പേ​ക്ഷി​ച്ച​ത്. അ​തി​നാ​ൽ 2023 ലെ ​കീം പ്രോ​സ്പെ​ക്ട​സി​ലെ വ്യ​വ​സ്ഥ പ​രാ​തി​ക്കാ​ര​ന് ബാ​ധ​ക​മാ​കി​ല്ലെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പ​രാ​തി​ക്കാ​ര​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ന് അ​തീ​ത​മാ​യ ശാ​രീ​രി​ക പ​രി​മി​തി​യാ​ണു​ണ്ടാ​യ​ത്. കാ​യി​ക പ​രി​ശീ​ല​നം ആ​വ​ശ്യ​മി​ല്ലാ​ത്ത മ​റ്റൊ​രു കോ​ഴ്സി​ൽ ചേ​രു​ന്ന​തി​നോ തൊ​ഴി​ൽ തേ​ടു​ന്ന​തി​നോ സാ​ധ്യ​മാ​ക്കു​ന്ന​തി​ന് പ​രാ​തി​ക്കാ​ര​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റ് രേ​ഖ​ക​ളും സ​ർ​വ​ക​ലാ​ശാ​ല തി​രി​കെ ന​ൽ​ക​ണ​മെ​ന്നും കു​ഫോ​സ് ര​ജി​സ്ട്രാ​ർ​ക്ക് ക​മ്മി​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ കു​ഫോ​സ് ര​ജി​സ്ട്രാ​ർ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ക​മ്മി​ഷ​നെ അ​റി​യി​ക്ക​ണം. പ​ള്ളി​ക്ക​ണ്ടി ബീ​ച്ച് സ്വ​ദേ​ശി ടി.​വി. മാ​ധ​വ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

താ​ൻ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ട​യ്ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച 75000 രൂ​പ അ​ട​യ്ക്കാ​ൻ നി​വൃ​ത്തി​യി​ല്ലെ​ന്നും കാ​ണി​ച്ചാ​ണ് വി​ദ്യാ​ർ​ഥി ക​മ്മി​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

 

Kozhikode

വ​യോ​ജ​നസം​ഗ​മം ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ര്‍ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ കെ​സി​സി (ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്), കെ​സി​ഡ​ബ്ല്യ​എ (ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക വി​മ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍) എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി.

വി​കാ​രി ഫാ. ​ജോ​ര്‍​ജ് ക​പ്പു​കാ​ലാ​യി​ല്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​എ​ബി​ന്‍ കു​ന്ന​പ്പ​ള്ളി​യി​ല്‍, മ​നോ​ജ് ഉ​തു​പ്പാ​ന്‍, മേ​ഴ്‌​സി ബെ​ന്നി, ജോ​ണി പു​ത്ത​ന്‍​ക​ണ്ട​ത്തി​ല്‍, റെ​നി വെ​ച്ചു​വെ​ട്ടി​ക്ക​ല്‍, ജോ​ബി ചാ​മ​ക്കാ​ലാ​യി​ല്‍, സി​ജോ ചെ​മ്പ​ഴ​യി​ല്‍, ആ​ന്‍​സി വെ​ട്ടി​കു​ന്നേ​ല്‍, ദീ​പ ബെ​ന്നി, റെ​ജി​മോ​ള്‍ പു​റ​ക്കാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Kozhikode

സി​പി​എം ജി​ല്ലാ​ ക​മ്മി​റ്റി​യി​ല്‍ പു​തുതാ​യി 10 പേ​ര്‍

കോ​ഴി​ക്കോ​ട്: സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ പു​തി​യ​താ​യി 10 പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ലീ​കൃ​ത ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം. കാ​ന​ത്തി​ല്‍ ജ​മീ​ല​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് വ​ന്ന ഒ​ഴി​വി​ലേ​ക്ക് താ​മ​ര​ശേ​രി​യി​ല്‍ നി​ന്നു​ള്ള കെ. ​ജ​മീ​ല​യെ ഉ​ള്‍​പ്പെ​ടു​ത്തി. ഇ​തു​കൂ​ടാ​തെ നാ​ല് ഏ​രി​യാ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൊ​യി​ലാ​ണ്ടി ഏ​രി​യാ സെ​ക്ര​ട്ട​റി പി.​കെ. ച​ന്ദ്ര​ന്‍, ബാ​ലു​ശേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​കെ. സു​മേ​ഷ്, ക​ക്കോ​ടി ഏ​രി​യാ​സെ​ക്ര​ട്ട​റി പി.​കെ. ഇ. ​ച​ന്ദ്ര​ന്‍, ടൗ​ണ്‍ ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​അ​ജ​യ​ന്‍ എ​ന്നി​വ​ര്‍​ക്കു പു​റ​മെ വ​ര്‍​ഗ ബ​ഹു​ജ​ന സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു പ​റ​ശേ​രി, ഇ. ​പ്രേം​കു​മാ​ര്‍, യു. ​സു​ധ​ര്‍​മ, കെ. ​അ​രു​ണ്‍, ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് സെ​ക്ര​ട്ട​റി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും ക്ഷ​ണി​താ​ക്ക​ളാ​യി ജി​ല്ലാ​ക​മ്മി​റ്റി​യി​ലെ​ത്തും.

തോ​റ്റ​ത് തെ​റ്റി​ദ്ധാ​ര​ണ
മൂ​ലമെന്ന്

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​നു തി​രി​ച്ച​ടി​യു​ണ്ടാ​യ​ത് വോ​ട്ട​ര്‍​മാ​ര്‍​ക്കു​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ കൊ​ണ്ടാ​ണെ​ന്ന് ആ​വ​ര്‍​ത്തി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബും പാ​ര്‍​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​മോ​ഹ​ന​നും. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം മു​മ്പ് പാ​ര്‍​ട്ടി​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ചെ​യ്ത് താ​ഴെ​ത്ത​ട്ടി​ല്‍ വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​ണ്. അ​ക്കാ​ര്യം വി​പു​ലീ​കൃ​ത ജി​ല്ലാ​ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. പ​ക​രം പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ച​ര്‍​ച്ച ചെ​യ്ത​ത്. എ​ല്ല രീ​തി​യി​ലു​മു​ള്ള വ​ര്‍​ഗീ​യ ശ​ക്തി​ക​ള്‍ യു​ഡി​എ​ഫു​മാ​യി ഒ​ന്നി​ച്ച​താ​ണ് എ​ല്‍​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ടാ​ന്‍ കാ​ര​ണം. ബി​ജെ​പി​യും യു​ഡി​എ​ഫും വ​ര്‍​ഗീ​യ ക​ക്ഷി​ക​ളും മാ​ധ്യ​മ​ങ്ങ​ളും ഒ​രു​മി​ച്ച് നി​ന്ന് പാ​ര്‍​ട്ടി​ക്കെ​തി​രേ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി. അ​തി​നെ മ​റി​ക​ട​ക്കു​ന്ന​തി​ന് പാ​ര്‍​ട്ടി​ക്ക് ക​ഴി​ഞ്ഞി​ല്ല. തെ​റ്റി​ദ്ധാ​ര​ണ ജ​ന​ങ്ങ​ളി​ല്‍ മാ​റി​വ​രു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് കു​റ്റി​ച്ചി​റ​യി​ല്‍ അ​ട​ക്കം സം​സ്ഥാ​ന​ത്ത് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫി​നു മു​ന്നേ​റ്റ​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഉ​ണ്ടാ​കു​മാ​യി​രു​ന്ന ദൗ​ര്‍​ബ​ല്യ​ങ്ങ​ള്‍ തി​രു​ത്തി പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ വി​പു​ലീ​കൃ​ത ജി​ല്ലാ​ക​മ്മി​റ്റി രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ. ​പ്ര​ദീ​പ്കു​മാ​ര്‍ പ​റ​ഞ്ഞു. വ​ര്‍​ഗീ​യ​ത​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ സാം​സ്‌​കാ​രി​ക​ത​ല​ത്തി​ല​ട​ക്കം പാ​ര്‍​ട്ടി​ക്ക് കു​റ​വു​ക​ള്‍ സം​ഭ​വി​ച്ചു . സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ താ​ഴെ​ത്ത​ട്ടി​ല്‍ എ​ത്തു​ന്ന രീ​തി​യി​ലു​ള്ള മൈ​ക്രോ​പ്ലാ​നിം​ഗാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ഡി, ഇ​എ​സ്എ, എ​യിം​സ് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ വി​പു​ലീ​കൃ​ത ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​എ​സ്എ വി​ഷ​യ​ത്തി​ല്‍ അ​ടു​ത്തു​ത​ന്നെ മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍ അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു.

വി​വാ​ദ​മാ​യി വാ​ലാ​ട്ടി
പ്ര​യോ​ഗം

വി​പു​ലീ​കൃ​ത ജി​ല്ലാ​ക​മ്മി​റ്റി​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത​യി​ല്‍ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ മാ​നേ​ജു​മെ​ന്‍റുക​ളു​ടെവാ​ലാ​ട്ടി​ക​ള്‍ എ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത് വി​വാ​ദ​മാ​യി.

വാ​ലാ​ട്ടി പ്ര​യോ​ഗ​ത്തി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ള്‍, ശ​രി​യ​ല്ലാ​ത്ത വാ​ര്‍​ത്ത​ക​ള്‍ കൊ​ടു​ക്കു​ന്ന മാ​ധ്യ​മ മാ​നേ​ജു​മെ​ന്‍റു​ക​ള്‍​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മെ​ന്നാ​ണ് ഉ​ദേ​ശി​ച്ച​തെ​ന്നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ അ​പ​മാ​നി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ അ​തി​നെ വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്നും പ​റ​ഞ്ഞ് എ. ​പ്ര​ദീ​പ്കു​മാ​ര്‍, പി. ​മോ​ഹ​ന​ന്‍, ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​വ​സീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ അ​നു​ന​യ നീ​ക്കം ന​ട​ത്തി. എ​ന്നാ​ല്‍, മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ വ​ക്താ​ക്ക​ളാ​യി നി​ങ്ങ​ളാ​ണ് (മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍) വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് പ​റ​ഞ്ഞ​തെ​ന്നും അ​തി​നെ ആ ​രീ​തി​യി​ല്‍ ക​ണ്ടാ​ല്‍ മ​തി​യെ​ന്നു​മാ​യി​രു​ന്നു മെ​ഹ​ബൂ​ബി​ന്‍റെ പ്ര​തി​ക​ര​ണം.

 

Kozhikode

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ​യും കു​ടും​ബ​ത്തെ​യും ദു​രി​ത​ത്തി​ലാ​ക്കി കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ടം

പേ​രാ​മ്പ്ര: ഇ​ലക്‌ട്രോ​ണി​ക്സി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ എം.​എ. ജോ​ൺ​സ​ൺ കാ​ട്ടു കു​ര​ങ്ങു​ക​ളു​ടെ മു​ന്നി​ൽ തോ​റ്റു.
ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട പെ​രു​വ​ണ്ണാ​മൂ​ഴി ഓ​നി​പ്പു​ഴ​യോ​ര​ത്താ​ണ് ജോ​ൺ​സ​ൺ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​ത്തി​ൽനി​ന്ന് വീ​ട്ടി​ലും കൃ​ഷി​യി​ട​ത്തി​ലും വി​ഹ​രി​ക്കു​ന്ന കു​ര​ങ്ങു​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന​ത്. ഇ​ലക്‌ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ യൂ​ണി​റ്റും ചെ​റു​കി​ട പ​ല​ഹാ​ര യൂ​ണി​റ്റും വീ​ടി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​കു​ടും​ബം ന​ട​ത്തു​ന്നു​ണ്ട്. ഇ​വി​ടെ​യാ​ണ് കാ​ട്ടു കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ടം.

ജോ​ൺ​സ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും സ​മീ​പ വാ​സി​ക​ളു​ടെ പ​റ​മ്പു​ക​ളി​ലു​മു​ള്ള തേ​ങ്ങ​ക​ൾ കു​ര​ങ്ങു​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു മു​ക​ളി​ലും ടി​ൻ ഷീ​റ്റ് മേ​ഞ്ഞ ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റി​നു മു​ക​ളി​ലും വ​ലി​ച്ചെ​റി​യു​ക​യാ​ണ്. പ​ല​ഹാ​ര നി​ർ​മാ​ണ യൂ​ണി​റ്റി​ൽ തേ​ങ്ങ വീ​ണ് മേ​ൽ കൂ​ര ഷീ​റ്റ് ത​ക​ർ​ന്ന് മ​ഴ വെ​ള്ളം കെ​ട്ടി​ട​ത്തി​ന​ക​ത്ത് വീ​ഴു​ക​യാ​ണ്. തു​ട​ർ ന​ഷ്ട​ങ്ങ​ളാ​ണ് ഈ ​കു​ടും​ബം നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ജോ​ൺ​സ​ന്‍റെ വീ​ട്.

കു​ര​ങ്ങു ശ​ല്യ​ത്തി​നെ​തി​രെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സ്വ​ന്തം തെ​ങ്ങി​ൻ ചു​വ​ട്ടി​ൽ ഇ​ദ്ദേ​ഹം സ​ത്യാ​ഗ്ര​ഹം ന​ട​ത്തി​യി​രു​ന്നു.
വ​ന​ത്തി​ൽ നി​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് നീ​ണ്ട് പ​ട​ർ​ന്നു കി​ട​ക്കു​ന്ന മ​ര ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കു​മെ​ന്ന് വ​ന​പാ​ല​ക​ർ അ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഒ​ന്നും​ന​ട​പ്പി​ലാ​യി​ല്ല. രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്നു വ​രെ അ​വാ​ർ​ഡ് നേ​ടി​യ ആ​ളാ​ണ് ജോ​ൺ​സ​ൺ.

Kozhikode

ഇ​ന്‍റ​ര്‍​സോ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ കി​രീ​ടം ദേ​വ​ഗി​രി​ക്ക്

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വ​നി​താ​വി​ഭാ​ഗം ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് വി​ജ​യി​ക​ളാ​യി. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം വ​ര്‍​ഷ​മാ​ണ് ദേ​വ​ഗി​രി കി​രീ​ടം നി​ല​നി​റു​ത്തു​ന്ന​ത്.
ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ര്‍ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ യ​ഥാ​ക്ര​മം പി.​ ദേ​വ​ന​ന്ദ (ദേ​വ​ഗി​രി കോ​ള​ജ്), അ​വ​ന്തി​ക രാ​ജേ​ഷ് (ക്രൈ​സ്റ്റ് കോ​ള​ജ്), മീ​ര എ​സ്.​നാ​യ​ര്‍ (തൃ​ശൂ​ര്‍ സെ​ന്‍റ് മേ​രീ​സ്) എ​ന്നി​വ​ര്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കാ​യി​ക​വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം മ​ധു രാ​മ​നാ​ട്ടു​ക​ര, ദേ​വ​ഗി​രി കോ​ള​ജ് പ്രി​ന്‍​സിപ്പല്‍ ഫാ.​ ഡോ. ബി​ജു ജോ​സ​ഫ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​കൃ​ഷ്ണ​ന്‍, ദേ​വ​ഗി​രി കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​ബോ​ണി അ​ഗ​സ്റ്റ്യ​ന്‍, ഡോ. ​രേ​ഖ ജോ​സ്, ഡോ. ​ടി.​സി.​സൈ​മ​ണ്‍, അ​ഡ്വ. ജോ​സ് കി​ഴ​ക്ക​യി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

 

Kozhikode

മു​സ്‌ലിം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി പു​നഃസം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: മു​സ്‌ലിം ​ലീ​ഗ് ജി​ല്ലാ​ക​മ്മി​റ്റി പു​ന.​സം​ഘ​ടി​പ്പി​ച്ചു. നി​ല​വി​ലെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. റ​സാ​ഖ് എം​എ​ല്‍​എ​യ്ക്കു പ​ക​രം ടി.​ടി. ഇ​സ്മ​യി​ലാ​ണ് പു​തി​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്.

മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍: സൂ​പ്പി ന​രി​ക്കാ​ട്ടേ​രി -ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, എ​ന്‍.​സി അ​ബൂ​ബ​ക്ക​ര്‍ -ട്ര​ഷ​റ​ര്‍, കെ.​എ ഖാ​ദ​ര്‍, എ​സ്.​പി. കു​ഞ്ഞ​ഹ​മ്മ​ദ്, എ​സ്.​വി ഹ​സ​ന്‍​കോ​യ, വി.​കെ.​സി. ഉ​മ്മ​ര്‍ മൗ​ല​വി, കെ.​ടി. അ​ബ്ദു​റ​ഹി​മാ​ന്‍, വി.​വി. മു​ഹ​മ്മ​ദ് അ​ലി, അ​നീ​സ് ആ​ദം, കെ.​വി. മു​ഹ​മ്മ​ദ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, സി.​പി.​എ. അ​സീ​സ്, വി.​കെ. ഹു​സൈ​ന്‍ കു​ട്ടി, ഒ.​പി. ന​സീ​ര്‍, അ​ഡ്വ. എ.​വി. അ​ന്‍​വ​ര്‍, എ.​പി. മ​ജീ​ദ്,എം. ​കു​ഞ്ഞാ​മു​ട്ടി, റ​ഷീ​ദ് വെ​ങ്ങ​ളം, പി.​കെ. ഷ​റ​ഫു​ദീ​ന്‍, ടി. ​മൊ​യ്തീ​ന്‍ കോ​യ, റി​യാ​സ് അ​രീ​ക്കാ​ട്, കെ.​എം.​എ. റ​ഷീ​ദ് -സെ​ക്ര​ട്ട​റി​മാ​ര്‍.

Kozhikode

കി​ഫ പ്ര​തി​ഷേ​ധി​ച്ചു

ത​ല​യാ​ട്: ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റു​ടെ ക​ർ​ഷ​ക​ദ്രോ​ഹ ഉ​ത്ത​ര​വു​ക​ൾ​ക്കെ​തി​രെ കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​യാ​ട്ട് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് ചു​റ്റും സ്ഥാ​പി​ച്ച പ്ര​തി​രോ​ധ വേ​ലി​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തും​വൈ​കു​ന്നേ​രം​ആ​റു​മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ​യു​ള്ള​പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന​തു​മാ​യ ക​ള​ക്ട​റു​ടെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.
ത​ല​യാ​ട് അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ കി​ഫ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷെ​ല്ലി ജോ​സ് ത​ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കി​ഫ ത​ല​യാ​ട് എ​ൽ​എ​ൽ​സി പ്ര​സി​ഡ​ന്‍റ് ജോ​ണി പെ​രി​ഞ്ച​ല്ലൂ​ർ, സെ​ക്ര​ട്ട​റി റൈ​ജു ക​ട്ടി​ക്കാ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ത​ല​യാ​ട് അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണം: ഇ​ൻ​ഫാം

കോ​ട​ഞ്ചേ​രി: വ​ന​ത്തി​ൽ ജീ​വി​ക്കേ​ണ്ട വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഇ​ൻ​ഫാം കു​പ്പാ​യ​ക്കോ​ട് യൂ​ണി​റ്റ് സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ച്ച് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച് ന​ൽ​ക​ണം. ജ​ന​ജീ​വി​ത​ത്തി​നും കൃ​ഷി​ക്കും നി​ര​ന്ത​രം ഭീ​ഷ​ണി​യാ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ൻ​ഫാം കു​പ്പാ​യ​ക്കോ​ട് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജു ജോ​സ് ചൊ​ള്ളാ​മ​ഠം -പ്ര​സി​ഡ​ന്‍റ്, ജോ​ൺ​സ​ൺ -വൈ​സ് പ്ര​സി​ഡ​ന്‍റ്, ബെ​ന്നി വ​യ​ലി​ൽ -സെ​ക്ര​ട്ട​റി, ജോ​യി കാ​ളം​പ​റ​മ്പി​ൽ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സി​ബി ചൊ​ള്ളാ​മ​ഠം -ട്ര​ഷ​റ​ർ എ​ന്നി​വ​രെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.

യൂ​ണി​റ്റ് സം​ഗ​മ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​ഫി കാ​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​ഫാം രൂ​പ​താ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബ്രോ​ണി ന​മ്പ്യാ​പ​റ​മ്പി​ൽ, രാ​ജു ചൊ​ള്ളാ​മ​ഠം, ജോ​ൺ ത​ച്ചി​യ​ത്ത്, ബെ​ന്നി വ​യ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

മ​രം വീ​ണ് നാ​ശന​ഷ്ടം

കൂ​രാ​ച്ചു​ണ്ട് : ഇ​ന്ന​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​രം വീ​ണ് നാ​ശ​ന​ഷ്ടം. ര​ണ്ടാം വാ​ർ​ഡ് ശ​ങ്ക​ര​വ​യ​ൽ അ​രീ​ക്കു​ഴി​യി​ൽ ജി​തേ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് കോ​ൺ​ക്രീ​റ്റി​നും വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡി​ന്‍റെ ഷീ​റ്റി​നും നാ​ശം സം​ഭ​വി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ താ​ന്നി​യാം​കു​ന്ന് മേ​ഖ​ല​യി​ൽ കാ​റ്റു​വീ​ശി വൈ​ദ്യു​തി ലൈ​നി​ൽ മ​രം വീ​ണ് വൈ​ദ്യു​തി​ക്കാ​ലു​ക​ൾ ത​ക​ർ​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു.
ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ലെ ഏ​ഴാം പാ​ല​ത്തി​നു സ​മീ​പം റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Kozhikode

പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം

കോ​ഴി​ക്കോ​ട്: പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​താ​യി പ​രാ​തി. ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ പാ​ള​യം മാ​ര്‍​ക്ക​റ്റി​നോ​ട് ചേ​ര്‍​ന്ന് സ്ഥി​തി ചെ​യ്യു​ന്ന പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡ് മ​ദ്യ​പ​സം​ഘ​വും ല​ഹ​രി​മ​രു​ന്ന് സം​ഘ​വും പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ ഇ​വ​രു​ടെ ശ​ല്യ​മു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ വ്യ​ക്ത​മാ​ക്കി. 24 മ​ണി​ക്കൂ​റും പൊ​ലി​സ് കാ​വ​ല്‍ ഉ​ണ്ടെ​ങ്കി​ലും അ​വ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡും പ​രി​സ​ര​വും കൈ​യ്യ​ട​ക്കി വെ​ച്ചി​രി​ക്കു​ക​യാ​ണ്.

കൊ​ടുംക്രി​മി​ന​ലു​ക​ള്‍
പോ​ലും ത​മ്പ​ടി​ക്കു​ന്നു

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ ക്രി​മി​ന​ലു​ക​ള്‍ പോ​ലും രാ​ത്രി സ​മ​യ​ത്ത് പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ത​മ്പ​ടി​ക്കു​ന്നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. മ​ദ്യ​പി​ച്ചും ല​ഹ​രി ഉ​പ​യോ​ഗി​ച്ചും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും അ​ടി​പി​ടി​യു​ണ്ടാ​ക്കു​ക​യും ചെ​യ്ത​തി​ന് ഒ​ന്നി​ലേ​റെ ത​വ​ണ പൊ​ലി​സ് പി​ടി​കൂ​ടി​യ​വ​ര്‍ ജാ​മ്യ​മെ​ടു​ത്ത് വീ​ണ്ടും ഇ​വി​ടെ​യെ​ത്തി അ​തേ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നും അ​വ​രു​ടെ ഭീ​ഷ​ണി സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ള്‍​ക്കും ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​ണെ​ന്നും പാ​ള​യ​ത്തെ ഒ​രു വ്യാ​പാ​രി പ​റ​ഞ്ഞു.

പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷ​യൊ​രു​ക്കേ​ണ്ട​തു​ണ്ട്. ബ​സ് സ്റ്റാ​ന്‍​ഡി​ന് ചു​റ്റു​മാ​യി നൂ​റി​ലേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ഇ​വ​ര്‍​ക്കെ​ല്ലാം ഭീ​ഷ​ണി​യാ​ണ്. സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്, അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് പു​റ​മെ വി​ല്‍​പ്പ​ന​യും ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് സു​ല​ഭ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

പൊ​ലി​സ് ശ​ക്ത​മാ​യ
ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

പ​ക​ലും രാ​ത്രി​യും പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡി​ലും മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​വും പൊ​ലി​സ് പ​ട്രോ​ളിം​ഗും നി​രീ​ക്ഷ​ണ​വും ഉ​ണ്ടെ​ങ്കി​ലും സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

പൊ​ലി​സ് ഇ​വി​ടെ പി​ടി​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ജാ​മ്യം നേ​ടി ഇ​വ​ര്‍ പ​ഴ​യ​പ​ടി ഇ​വി​ടേ​ക്ക് ത​ന്നെ തി​രി​കെ​യെ​ത്തു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.
ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​വ​ര്‍​ക്കെ​തി​രേ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് മ​ണി​ക്കൂ​റു​ക​ളോ​ളം ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രു​ണ്ട്. ഇ​വ​ര്‍ ഇ​വി​ടെ ബ​സ് ക​യ​റാ​നെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​ര്‍​ക്കും ഭീ​ഷ​ണി​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടു​ത്തെ സ്ഥി​തി ഇ​ങ്ങ​നെ ത​ന്നെ തു​ട​രു​ക​യാ​ണ്. അ​ധി​കൃ​ത​ര്‍ യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ല, പാ​ള​യ​ത്തെ പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ളൊ​രാ​ള്‍ പ​റ​ഞ്ഞു.
പൊ​ലി​സ് തൂ​ഫാ​ന്‍ ഓ​പ്പ​റേ​ഷ​ന്‍ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലും വി​ല്‍​പ്പ​ന​യി​ലും നേ​രി​യ കു​റ​വു​ണ്ട്. ഈ ​ഓ​പ്പ​റേ​ഷ​ന്‍ തു​ട​ക്ക​ത്തി​ലെ ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ പൊ​ലി​സ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്. എ​ങ്കി​ല്‍ മാ​ത്ര​മെ, കാ​ര്യ​മാ​യ ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കൂ, പാ​ള​യ​ത്തെ പ​ല​ച​ര​ക്ക് വ്യാ​പാ​രി​ക​ളി​ലൊ​രാ​ള്‍ പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​ര്‍​ക്ക്
സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​വ്

ന​ഗ​ര​ത്തി​ല്‍​നി​ന്ന് ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്ക് ബ​സ് പു​റ​പ്പെ​ടു​ന്ന കേ​ന്ദ്ര​മാ​ണി​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​വി​ടെ ബ​സ് ക​യ​റാ​നാ​യി എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​രി​ക്കാ​നാ​യി പേ​രി​ന് പോ​ലും ഒ​രു ഇ​രി​പ്പി​ടം ഇ​വി​ടെ​യി​ല്ല. നി​ല​ത്തും സ്റ്റെ​പ്പി​ലു​മൊ​ക്കെ​യാ​യാ​ണ് യാ​ത്ര​ക്കാ​ര്‍ ഇ​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ മ​തി​യാ​യ വെ​ളി​ച്ച​മി​ല്ലെ​ന്നും സ്റ്റാ​ന്‍​ഡും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര്‍ പ​രാ​തി ഉ​ന്ന​യി​ക്കു​ന്നു.

പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ശു​ചി​മു​റി​ക്ക് തീ​രെ വൃ​ത്തി​യി​ല്ല. ഇ​തി​ന്‍റെ പ​രി​സ​രം മു​ഴു​വ​ന്‍ വൃ​ത്തി​കേ​ടാ​യി കി​ട​ക്കു​ക​യാ​ണ്. വൃ​ത്തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ തോ​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ നി​വൃ​ത്തി​കെ​ടു​മ്പോ​ള്‍ മ​റ്റു​വ​ഴി​ക​ളി​ല്ലെ​ന്നും ഇ​വി​ടെ​യെ​ത്തി​യ യാ​ത്ര​ക്കാ​രി​ക​ളി​ലൊ​രാ​ള്‍ പ​റ​ഞ്ഞു.

പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന​ത് മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കു​ന്നു. സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും. യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​രി​ക്കു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​കും. കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​കി​യാ​ല്‍ റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​ന്‍ മാ​തൃ​ക​യി​ല്‍ ഒ​രു ടോ​യ്‌​ല​റ്റ് ലോ​ഞ്ച് ഇ​വി​ടെ ഒ​രു​ക്കും. അ​തി​ല്‍ ടോ​യ്‌​ല​റ്റ്, അ​മ്മ​മാ​ര്‍​ക്ക് ഫീ​ഡിം​ഗ് റൂം, ​ഒ​രു ക​ഫ്‌​റ്റേ​രി​യ എ​ന്നി​വ ഉ​ണ്ടാ​കും.

ഫൈ​സ​ല്‍ ബാ​ബു
എം​എ​ല്‍​എ, കോ​ഴി​ക്കോ​ട് സൗ​ത്ത്

Kozhikode

ശ്ര​ദ്ധേ​യ​മാ​യി സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വി​ളം​ബ​ര ജാ​ഥ

കോ​ഴി​ക്കോ​ട്: കു​തി​ര​പ്പു​റ​ത്ത് കൊ​ടി​യേ​ന്തി​യ വി​ദ്യാ​ര്‍​ഥി. ഒ​പ്പ​ന​യു​ടെ​യും ശാ​സ്ത്രീ​യ നൃ​ത്ത​ത്തി​ന്‍റെ​യും വേ​ഷ​മ​ണി​ഞ്ഞ കു​ട്ടി​ക​ള്‍, വാ​ദ്യ​മേ​ള​ത്തി​ന്‍റെ​യും ഡോ​ല​ക്കി​ന്‍റെ​യും അ​ക​മ്പ​ടി. വ​ര്‍​ണ്ണാ​ഭ​മാ​യ കാ​ഴ്ച​ക​ളോ​ടെ ഉ​ത്സ​വ് 2026 സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര ജാ​ഥ ശ്ര​ദ്ധേ​യ​മാ​യി.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും റോ​ഷി സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളും സം​യു​ക്ത​മാ​യി ബൗ​ദ്ധി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ജി​ല്ലാ ക​ലോ​ത്സ​വ​മാ​യ ഉ​ത്സ​വ് 2026ന്‍റെ ഭാ​ഗ​മാ​യാ​ണ് ജാ​ഥ ന​ട​ത്തി​യ​ത്.

ഫ്‌​ളാ​ഗ് ഓ​ഫ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ടി.​കെ. മു​ഹ​മ്മ​ദ് ശ​രീ​ഫ്നി​ര്‍​വ​ഹി​ച്ചു. പ്രൊ​വി​ഡ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ എ.​സി. നി​മി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ.​എം. സി​റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രൊ​വി​ഡ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ബാ​ന്‍​ഡ് മേ​ള​വു​മാ​യി അ​ണി​നി​ര​ന്ന​പ്പോ​ള്‍ പു​തി​യ​റ ബി​ഇ​എം​യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഡോ​ല​ക്കി​ന്‍റെ അ​ക​മ്പ​ടി ന​ല്‍​കി. ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ലാ​ണ് ക​ലോ​ത്സ​വം.

 

Kozhikode

വ​ന്യ​മൃ​ഗ ശ​ല്യം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നി​വേ​ദ​നം ന​ല്‍​കി

കൂ​രാ​ച്ചു​ണ്ട്: ച​ക്കി​ട്ട​പാ​റ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യി ജ​ന​ങ്ങ​ളു​ടെ ജീ​വി​തം പൊ​റു​തി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ്, ച​ക്കി​ട്ട​പാ​റ, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തു ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക, ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റി​സ​ർ​വോ​യ​ർ തീ​ര​ങ്ങ​ളി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു​കി​ട​ക്കു​ന്ന കാ​ടു​ക​ളും മ​ര​ങ്ങ​ളും വെ​ട്ടി​നീ​ക്കു​ക, കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക, കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് കാ​ല​താ​മ​സം കൂ​ടാ​തെ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ക, തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.​

ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​വി​ൻ​സെ​ന്‍റ ക​ണ്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​മ്മി പൊ​തി​യി​ട്ടേ​ൽ, ജോ​ൺ​സ​ൺ ക​ക്ക​യം, ജോ​സ് ചെ​റു​വ​ള്ളി​ൽ, സ​ണ്ണി എ​മ്പ്ര​യി​ൽ, അ​ഗ​സ്റ്റി​ൻ പാ​ല​റ, തോ​മ​സ് വെ​ളി​യം​കു​ളം, ബി​നോ​ജ് വ​ട​ക്കേ​ടം, ജോ​ബി കു​ന്നേ​ൽ, ലി​സി മു​ക്ക​ള്ളി​ൽ, ജോ​ണി പൈ​നാ​പ്പി​ള്ളി, പോ​ൾ കുംബ്ലാ​നി, വി​നോ​ദ് ന​രി​ക്കു​ഴി, ഷാ​ജു കൊ​ച്ചു​വീ​ട്ടി​ൽ, ഷാ​ജു പാ​ട്ട​ശേ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Kozhikode

പ​ശു​ക്ക​ട​വ് സെ​ന്‍റ് തേ​ര​സ പള്ളിയിൽ തി​രു​ന്നാ​ൾ ഇ​ന്ന് തു​ട​ങ്ങും

കു​റ്റ്യാ​ടി : പ​ശു​ക്ക​ട​വ് സെ​ന്‍റ തേ​ര​സ പള്ളിയിൽ 18 വ​രെ നീ​ണ്ടുനി​ൽ​ക്കു​ന്ന തി​രു​ന്നാ​ൾ ആ​ഘോ​ഷം ഇ​ന്ന് തു​ട​ങ്ങും.തി​രു​ന്നാ​ൾ ക​ർ​മ​ങ്ങ​ൾ, പ്ര​ദ​ക്ഷ​ണം, വാ​ദ്യ​മേ​ള​ങ്ങ​ൾ, സ്നേഹ വി​രു​ന്ന്, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.​ ഇ​ന്ന് ജ​പ​മാ​ല കൊ​ടി​യേ​റ്റം, താ​മ​ര​ശേരി രൂ​പ​ത ജ​ന​റാ​ള്‍ മോ​ണ്‍. ഏ​ബ്ര​ഹാം വ​യ​ലി​ൽ വി. കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​റ​ത്തോ​ട്ട​ത്തി​ൽ, ഫാ. ​ബി​നു പ​ര​ക്ക​ൽ, ഫാ .​നോ​ർ​ബി വി​ത​യ​ത്തി​ൽ, ഫാ.​ അ​രു​ൺ​ചീ​ര​മ​റ്റം, ഫാ.​ ബി​നു പ ു​ളി​ക്ക​ൽ, ഫാ.​ മാ​ത്യു തി​ട്ട​യി​ൽ, ഫാ. ​സ​ണ്ണി ക​ള​പ്പു​ര, ഫാ.​ കു​ര്യ​ൻ താ​നി​ക്ക​ൽ, ഫാ. ന​വീ​ൻ പു​റ​ത്തൂ​ട്ട് എ​ന്നി​വ​രും വി. കു​ർ​ബാ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കും. 18 ന് ​താ​മ​ര​ശേ​രി രൂ​പ​ത​ ഫി​നാ​ൻ​സ് ഓ​ഫി​സ​ർ ഫാ.​ബെ​ന്നി മു​ണ്ട​നാ​ട്ട് തി​രു​ന്നാ​ൾ കു​ർ​ബാ​നയ്ക്ക് നേതൃത്വം നൽകും.

Kozhikode

​രാ​രോ​ത്ത് വി​ല്ലേ​ജി​ലെ ഡി​ജി​റ്റ​ൽ സ​ർ​വേ: പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി

താ​മ​ര​ശേ​രി: റ​വ​ന്യൂ വ​കു​പ്പി​ലെ സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ഡി​ജി​റ്റ​ൽ സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.

താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കെ​പി​സി​സി മെ​മ്പ​റു​മാ​യ പി.​സി.​ഹ​ബീ​ബ് ത​മ്പി ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മ​ന്ത്രി​ക്ക് നി​വേ​ദ​നം​ന​ല്‍​കി​യി​രു​ന്നു.​ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​യ വി​ല്ലേ​ജു​ക​ളി​ലൊ​ന്നാ​യ രാ​രോ​ത്ത് വി​ല്ലേ​ജി​ൽ നി​ല​വി​ൽ നി​കു​തി അ​ട​ക്കു​വാ​ൻ ഭൂ​മി സ​ബ്ഡി​വി​ഷ​ൻ ചെ​യ്യ​ൽ, ഏ​രി​യ ആ​ൾ​ട്രേ​ഷ​ൻ, പേ​ര് മാ​റ്റ​ൽ തു​ട​ങ്ങി​യ പ്ര​ക്രി​യ​ക​ൾ ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടി വ​രി​ക​യാ​ണ്.​ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്നും മ​ന്ത്രി മ​റു​പ​ടി ന​ല്‍​കി.

Kozhikode

ദേ​ശീ​യ​ വോ​ളി​ബോ​ള്‍ മാ​മാ​ങ്ക​ത്തി​ന് വ​ട​ക​ര ഒ​രു​ങ്ങു​ന്നു

വ​ട​ക​ര: ഐ​പി​എം നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ചാ​ല​ഞ്ച​ര്‍ ക​പ്പ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം സീ​സ​ണ്‍ ഡി​സം​ബ​ര്‍ അ​വ​സാ​ന​വാ​രം ന​ട​ത്തു​ന്ന​തി​ന് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.​ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്.​ഷാ​ജു ചെ​യ​ര്‍​മാ​നും ഐ​പി​എം ചെ​യ​ര്‍​മാ​ന്‍ ന​രേ​ന്ദ്ര​ന്‍ കൊ​ടു​വ​ട്ടാ​ട്ട് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യി 110 അം​ഗ സ്വാ​ഗ​ത സം​ഘ​ത്തി​ന് രൂ​പം ന​ല്‍​കി.

ന​ഗ​ര സ​ഭ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ.​സ​തീ​ശ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി.​കെ.​മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​നും ര​ഞ്ജു​മോ​ന്‍ ജോ.​ക​ണ്‍​വീ​ന​റും മ​ണി ബാ​ബു ഫി​നാ​ന്‍​സ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​നു​മാ​ണ്. 24 പേ​രു​ള്ള ഉ​പ​ദേ​ശ​ക സ​മി​തി​യെ​യും 32 പേ​ര​ട​ങ്ങി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും 16 സ​ബ് ക​മ്മി​റ്റി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ ആ​റു പു​രു​ഷ ടീ​മു​ക​ളും നാ​ല് വ​നി​താ ടീ​മു​ക​ളും ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കും. ര​ണ്ട് പൂ​ളു​ക​ളി​ലാ​യി ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​ഴ് പു​രു​ഷ മ​ത്സ​ര​ങ്ങ​ളും നോ​ക്ക് ഔ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന് വ​നി​താ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. ടൂ​ര്‍​ണ​മെ​ന്റി​നോ​ട് അ​നു​ബ​ന്ധി​ച്ചു ഗ​ഹ​ന​മാ​യ പാ​ന​ല്‍ ച​ര്‍​ച്ച​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സെ​മി​നാ​റും ഉ​ണ്ടാ​വു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.​യോ​ഗ​ത്തി​ല്‍ വി.​കെ.​മു​ഹ​മ്മ​ദ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kozhikode

മു​ത്ത​പ്പ​ൻ​പു​ഴ അം​ബേ​ദ്ക​ർ കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

തി​രു​വ​മ്പാ​ടി : മു​ത്ത​പ്പ​ൻ​പു​ഴ അം​ബേ​ദ്ക​ർ ഊ​ര് നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷം ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.​

സി.​കെ.​കാ​സിം എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്ര​ദേ​ശ​ത്തെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് വാ​ഴെ​പ്പ​റ​മ്പി​ൽ, മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബാ​ബു ക​ള​ത്തൂ​ർ, മ​ഞ്ജു ഷി​ബി​ൻ, രാ​ജു അ​മ്പ​ല​ത്തി​ങ്ക​ൽ, ടോ​മി കൊ​ന്ന​ക്ക​ൽ, സ​ജി കൊ​ച്ചു​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

മൊ​ബി​ലൈ​സേ​ഷ​ൻ ഫോ​ർ എ​യ്ഡ്സ് സു​ര​ക്ഷ പ​ദ്ധ​തി: യോ​ഗം ചേ​ർ​ന്നു

കോ​ഴി​ക്കോ​ട്: മൊ​ബി​ലൈ​സേ​ഷ​ൻ ഫോ​ർ എ​യ്ഡ്സ് സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ​യും സം​സ്ഥാ​ന എ​യ്ഡ്സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​ലാ​പ്പ​റ​മ്പ് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും ജി​ല്ല​യി​ലെ എ​യ്ഡ്സ് നി​യ​ന്ത്ര​ണ പ​രി​പാ​ടി​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​സം​സ്ഥാ​ന എ​യ്ഡ്സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​പി​യൂ​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന എ​യ്ഡ്സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

മൊ​ബി​ലൈ​സേ​ഷ​ൻ ഫോ​ർ എ​യ്ഡ്സ് സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ച്ച്.​ഐ​വി. അ​ണു​ബാ​ധി​ത​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ശ​രി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി വൈ​റ​സി​ന്‍റെ അ​ള​വ് കു​റ​ച്ചു കൊ​ണ്ട് വ​രി​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ജി​ല്ല​യി​ലെ ആ​കെ എ​യി​ഡ്സ് ബാ​ധി​ത​രി​ൽ 88 ശ​ത​മാ​നം ആ​ളു​ക​ളെ​യാ​ണ് ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള 12 ശ​ത​മാ​നം അ​ണു​ബാ​ധി​ത​രെ​യും ക​ണ്ടെ​ത്തി മ​തി​യാ​യ ചി​കി​ത്സ പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കും.

Kozhikode

മ​ഞ്ഞു​വ​യ​ൽ വി​മ​ല യു​പി സ്കൂ​ളി​ന് ഇ​ര​ട്ട​ക്കി​രീ​ടം

നെ​ല്ലി​പ്പൊ​യി​ൽ : താ​മ​ര​ശേ​രി ഉ​പ​ജി​ല്ലാശാ​സ്ത്ര - ഐ.​ടി മേ​ള​ക​ളി​ൽ മ​ഞ്ഞു​വ​യ​ൽ വി​മ​ല യു​പി സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. സാ​മൂ​ഹ്യ - ഗ​ണി​ത ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വച്ചു. വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും അ​നു​മോ​ദി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജയിം​സ് വ​ള്ളി​ക്കു​ന്നേ​ൽ അ​നു​മോ​ദ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് കു​ര്യ​ൻ, പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജി​ബി​ൻ പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ര്‍ ജി​ജി ജോ​ർ​ജ്, അ​നു​പ​മ ജോ​സ​ഫ്, അ​ഖി​ല ബെ​ന്നി, കെ.​പി. ഷെ​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Kozhikode

ജി​ല്ല​യി​ല്‍ മൊ​ത്ത​ത്തി​ല്‍ മ​ഴ കു​റ​യു​ന്നു

കോ​ഴി​ക്കോ​ട്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പെ​യ്യു​ന്ന മ​ഴ​യു​ടെ സ്വ​ഭാ​വ​ത്തി​ലും കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ ഘ​ട​ന​യി​ലും ഗു​രു​ത​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​താ​യി ശാ​സ്ത്രീ​യ പ​ഠ​ന​റി​പ്പോ​ര്‍​ട്ട്. പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര മാ​സി​ക​യാ​യ ജേ​ണ​ല്‍ ഓ​ഫ് എ​ര്‍​ത്ത് സി​സ്റ്റം സ​യ​ന്‍​സി​ല്‍ ഈ ​മാ​സം അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ലാ​ണ് ഈ ​വി​വ​രം.

അന്പിളി ജി. ​ക​മ​ല​മ്മ, ഫാ​ത്തി​മ ജം​ഷീ​ന, ഡോ. ​യു. സു​രേ​ന്ദ്ര​ന്‍, കെ. ​ന​വീ​ന, എ.​എ​സ്. ശ്രു​തി, ഡോ. ​മ​നോ​ജ് പി. ​സാ​മു​വ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഗ​വേ​ഷ​ക സം​ഘ​മാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. 1986 മു​ത​ല്‍ 2022 വ​രെ​യു​ള്ള 37 വ​ര്‍​ഷ​ങ്ങ​ളി​ലെ പ്ര​തി​ദി​ന മ​ഴ​യു​ടെ വി​വ​ര​ങ്ങ​ളും കാ​ലാ​വ​സ്ഥാ മോ​ഡ​ലു​ക​ളും അ​പ​ഗ്ര​ഥി​ച്ചാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്.

ദീ​ര്‍​ഘ​കാ​ല​ത്തെ മൊ​ത്തം മ​ഴ​യു​ടെ അ​ള​വി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ലെ​ങ്കി​ലും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ പെ​യ്യു​ന്ന തീ​വ്ര​മ​ഴ​യു​ടെ നി​ര​ക്കി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ 80 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ പെ​രു​പ്പ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റ​ന്‍​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ​യും അ​റ​ബി​ക്ക​ട​ല്‍ തീ​ര​ത്തി​ന്‍റെ​യും സ​വി​ശേ​ഷ​മാ​യ ഭൂ​പ്ര​കൃ​തി ജി​ല്ല​യി​ലെ പ്ര​കൃ​തി​ദ​ത്ത മ​ഴ രീ​തി​ക​ളെ വ​ലി​യ​തോ​തി​ല്‍ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്ന് പ​ഠ​ന റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ഭീ​ഷ​ണി നേ​രി​ടാ​നും പ്ര​ദേ​ശി​ക​ത​ല​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​നും ഈ ​പ​ഠ​നം സ​ഹാ​യ​ക​മാ​കും. പ്ര​തി​വ​ര്‍​ഷം 3000 മി​ല്ലീ​മീ​റ്റ​റി​ല​ധി​കം മ​ഴ ല​ഭി​ക്കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ട​നീ​ള​മു​ള്ള ഒ​മ്പ​ത് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള 37 വ​ര്‍​ഷ​ത്തെ ദി​ന​പ​ത്ര മ​ഴ​ക്ക​ണ​ക്കു​ക​ളാ​ണ് പ​ഠ​ന​ത്തി​ല്‍ വി​ശ​ക​ല​നം ചെ​യ്ത​ത്.

മ​ഴ​ക്കാ​ല​ത്തി​ന്‍റെ സ​മ​യ ​മാ​റ്റം

ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ അ​ള​വി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ള്‍, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ മ​ഴ ക​ന​ക്കു​ന്ന രീ​തി​യി​ലേ​ക്ക് കാ​ല​വ​ര്‍​ഷ​ത്തി​ന് ര​ണ്ടു മു​ത​ല്‍ മൂ​ന്നു മാ​സം വ​രെ​യു​ള്ള സ​മ​യ​മാ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു ദി​വ​സ​ത്തോ​ളം അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു. ഇ​ത് ഉ​രു​ള്‍​പൊ​ട്ട​ല്‍, പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്നു.
ഭാ​വി പ്ര​വ​ച​ന​ങ്ങ​ള്‍
2021 മു​ത​ല്‍ 2050 വ​രെ​യു​ള്ള സ​മീ​പ​ഭാ​വി​യി​ല്‍ ജി​ല്ല​യി​ലെ വാ​ര്‍​ഷി​ക മ​ഴ ല​ഭ്യ​ത​യി​ല്‍ 30 മു​ത​ല്‍ 50 ശ​ത​മാ​നം​വ​രെ കു​റ​വു​ണ്ടാ​കാ​മെ​ന്ന് കാ​ലാ​വ​സ്ഥാ മാ​തൃ​ക​ക​ള്‍ പ്ര​വ​ചി​ക്കു​ന്നു. എ​ന്നാ​ല്‍, മൊ​ത്തം മ​ഴ കു​റ​യു​മ്പോ​ഴും കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യു​ടെ അ​ള​വ് വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

Kozhikode

പ്ലാ​വ് വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു; വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

ബാ​ലു​ശേ​രി: കി​നാ​ലൂ​ർ കൈ​ത​ച്ചാ​ലി​ൽ താ​മ​സി​ക്കു​ന്ന കാ​പ്പി​യി​ൽ ഭാ​സ്ക​ര​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് പ്ലാ​വ് വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ഭാ​ര്യ പ്രേ​മ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന പ്ലാ​വും ഒ​രു ക​മു​കും ക​ട​പു​ഴ​കി വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ​ത്.

ഭാ​സ്ക​ര​നും ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ്രേ​മ​യ്ക്ക് പ​രി​ക്കേ​റ്റു. പ്രേ​മ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഉ​ൾ​പ്പെ​ടെ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്.

Kozhikode

‘വി​ദേ​ശ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളു​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​ൻ സം​വി​ധാ​നം ഒ​രു​ക്കും

കോ​ഴി​ക്കോ​ട്: പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭാ സ​മി​തി യോ​ഗം കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. സ​മി​തി ചെ​യ​ർ​മാ​ൻ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ, സ​ർ​ക്കാ​രി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ, ക്ഷേ​മ​പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളു​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ൾ അ​വ​ധി​ക്കാ​യി നാ​ട്ടി​ലെ​ത്തു​ന്ന ചെ​റി​യ ഇ​ട​വേ​ള​ക​ളി​ൽ ആ​ധാ​ർ കാ​ർ​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി സ​മി​തി​യെ അ​റി​യി​ച്ചു.

പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം, ക്ഷേ​മ​നി​ധി അം​ഗ​ത്വ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കാ​ത്ത​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ വി​വി​ധ പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.​നോ​ർ​ക്ക സാ​ന്ത്വ​നം പ​ദ്ധ​തി വ​ഴി നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന 50,000 രൂ​പ​യു​ടെ ചി​കി​ത്സാ​സ​ഹാ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ചി​കി​ത്സാ​സ​ഹാ​യ​വും മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​വും സ​മ​യ​ബ​ന്ധി​ത​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 70 വ​യ​സാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

എം​എ​ൽ​എ​മാ​രാ​യ കെ.​എം. അ​ഭി​ജി​ത്ത്, പ​ഴ​കു​ളം മ​ധു, മു​ഹ​മ്മ​ദ് മു​ഹ​സി​ൻ, എം. ​വി​ൻ​സെ​ന്‍റ്, സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി, നോ​ർ​ക്ക ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി എം. ​ജ​യ​ശ്രീ, എ​ഡി​എം കെ. ​ഷെ​റീ​ന, വി​വി​ധ പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kozhikode

വി​മ​ര്‍​ശി​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത വേ​ണം

കോ​ഴി​ക്കോ​ട്: ശ​ക്തി​കേ​ന്ദ്ര​മാ​യ കോ​ഴി​ക്കോ​ട് സി​പി​എ​മ്മി​ന് അ​ടി​തെ​റ്റി​യ​ത് ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ സ​മാ​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ലെ​ന്ന് വി​മ​ര്‍​ശ​നം. സ​മീ​പ​കാ​ല​ത്തൊ​ന്നും ഇ​ല്ലാ​ത്ത വി​ധം ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ട്ടു. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച പ​ല കാ​ര്യ​ങ്ങ​ളി​ലും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കു​ള്‍​പ്പെ​ടെ മ​റു​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​ന മു​യ​ര്‍​ന്നു.​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ് അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന് ശേ​ഷം ന​ട​ന്ന പൊ​തു​ച​ര്‍​ച്ച​യി​ലാ​ണ് വി​മ​ര്‍​ശ​നം. മു​സ്‌​ലിം ലീ​ഗി​നെ വി​മ​ര്‍​ശി​ക്കു​മ്പോ​ള്‍ അ​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​കെ ക​ട​ന്നാ​ക്ര​മി​ക്കു​ന്നു​വെ​ന്ന രീ​തി​യ​യി​ലു​ള്ള വ്യാ​ഖാ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​തി​ല്‍ ജാ​ഗ്ര​ത വേ​ണം. മു​സ്‌​ലിം ലീ​ഗി​നെ​തി​രേ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ള്‍ പേ​രാ​മ്പ്ര​യി​ല്‍ ഉ​ള്‍​പ്പെ​ടെ തി​രി​ച്ച​ടി​യാ​യെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ടാ​യി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 13ൽ 12​സീ​റ്റും ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന് നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ​അം​ഗം പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഴു​വ​ന്‍ സ​മ​യ​വും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. 125 പ്ര​തി​നി​ധി​ക​ളാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. പൊ​തു​ച​ര്‍​ച്ച ഇ​ന്നും തു​ട​രും.

Kozhikode

ഇ​രു​മ്പ​കം പാ​ലം നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം

പു​ല്ലൂ​രാം​പാ​റ: തി​രു​വ​മ്പാ​ടി-​പു​ല്ലൂ​രാം​പാ​റ-​ആ​ന​ക്കാം​പൊ​യി​ൽ- മ​റി​പ്പു​ഴ റോ​ഡി​ലെ ഇ​രു​മ്പ​കം പാ​ലം നി​ർ​മാ​ണം ഇ​ഴ​യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ല്ലൂ​രാം​പാ​റ യൂ​ണി​റ്റ് പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. പാ​ലം നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വീ​സു​ക​ൾ റൂ​ട്ട് മാ​റ്റി ന​ട​ത്തു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ല്ലൂ​രാം​പാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ബി കീ​രം​പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ​യ്സ​ൺ മ​ണി​ക്കൊ​മ്പേ​ൽ, ജോ​മോ​ൻ ചേ​ന്ദം​മു​റി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ആ​ക്കാ​ട്ടു​മു​ണ്ട​യ്ക്ക​ൽ, ട്ര​ഷ​റ​ർ ലി​ജോ കു​ന്നേ​ൽ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് വി. ​റാം, സോ​ണി മ​ണ്ഡ​പ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട്, മൈ​ത്ര ആ​ശു​പ​ത്രി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് അം​ഗം സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ആ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി ജെ. ​ക​രോ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗം ജ​ലീ​ൽ കു​ന്നും​പു​റം, മൈ​ത്ര ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ഗ്ലോ​റി​യ ചെ​റി​യാ​ൻ, ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് അ​രു​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ണി തേ​നം​മാ​ക്ക​ൽ, റോ​വ​ർ സ്കൗ​ട്ട് ലീ​ഡ​ർ ജ​സ്റ്റി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

Kozhikode

പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കാ​യി ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് അ​സോ​സി​യേ​ഷ​നും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി ചു​രം, പൂ​ക്കോ​ട് ത​ടാ​കം, കാ​രാ​പ്പു​ഴ ഡാം ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര.

വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന 20 പേ​രു​ൾ​പ്പെ​ടെ നാ​ൽ​പ​തോ​ളം കി​ട​പ്പു​രോ​ഗി​ക​ളും അ​വ​രു​ടെ പ​രി​ചാ​ര​ക​രും വോ​ള​ന്‍റി​യ​ർ​മാ​രു​മാ​യി​രു​ന്നു യാ​ത്ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ല്ലാ​സ​യാ​ത്ര ചെ​റു​വാ​ടി​യി​ൽ വ​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kozhikode

മ​രു​ന്ന് വാ​ങ്ങാ​ൻ പി​രി​വ്; രോ​ഗി​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി വ​നി​താ ഡോ​ക്ട​റും

കോ​ഴി​ക്കോ​ട്: അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ക​ടു​ത്ത ക്ഷാ​മം. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പോ​ലും ക​ടു​ത്ത ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്. ഇ​തോ​ടെ ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങു​മെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്. മാ​സ​ങ്ങ​ളാ​യി കു​ടി​ശി​ക ല​ഭി​ക്കാ​ത്ത​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും മ​രു​ന്നു​ക​ളു​ടെ​യും വി​ത​ര​ണം ക​മ്പ​നി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്.

ഇ​തോ​ടൊ​പ്പം മ​രു​ന്ന് ക്ഷാ​മ​വും രൂ​ക്ഷ​മാ​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ര​യാ​യ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. മ​രു​ന്ന് ല​ഭി​ക്കാ​തെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന കാ​ൻ​സ​ർ രോ​ഗി​യു​ടെ അ​വ​സ്ഥ നേ​രി​ൽ ക​ണ്ട് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ഒ​രു വ​നി​താ ഡോ​ക്ട​റാ​ണ് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ വാ​ങ്ങാ​നു​ള്ള പ​ണം ന​ൽ​കി സ​ഹാ​യി​ച്ച​ത്.

ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ട ഒ​രു രോ​ഗി​ക്ക് മ​റ്റു രോ​ഗി​ക​ൾ​ക്കൊ​പ്പം വ​ന്ന​വ​ർ പി​രി​വെ​ടു​ത്ത് മ​രു​ന്ന് വാ​ങ്ങി ന​ൽ​കു​ന്ന അ​വ​സ്ഥ​യും ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ടാ​യി. അ​തേ​സ​മ​യം ഇ​ത്ര​യേ​റെ ദ​യ​നീ​യ അ​വ​സ്ഥ​ക​ൾ രോ​ഗി​ക​ൾ​ക്കു​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല. ആ​ന്‍റി ബ​യോ​ട്ടി​ക് ഇ​ന്‍​ജ​ക്‌​ഷ​നു​ക​ള്‍, ഓ​ക്‌​സി​ജ​ൻ മാ​സ്‌​ക്, നെ​ബു​ലൈ​സേ​ഷ​ൻ മാ​സ്‌​ക്, റെ​സ്പു​ൽ​സ്, ഡ​യാ​ലി​സി​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​സി​ഡ്, സോ​ഡാ ബൈ ​കാ​ർ​ബ് പൗ​ഡ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കീ​മോ ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ഇ​ന്‍​ജ​ക്ഷ​ൻ, പെ​രി​ട്ടോ​ണി​യാ​ൽ ഡ​യാ​ലി​സി​സി​ന് വേ​ണ്ടി​യു​ള്ള സി​എ​പി​ഡി ഫ്‌​ലൂ​യി​സ് മി​നി ക്യാ​പ് ബാ​ഗ്, കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ട്രാ​സ്റ്റ​സു​മാ​ബ്, സൈ​ക്കി​ളോ ഫോ​സ്ഫ മി​ഡ്ഫി​ൽ ഗ്ര​സ്ടിം തു​ട​ങ്ങി വി​ല​പി​ടി​പു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Kozhikode

കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു

കൂ​ട​ര​ഞ്ഞി: യു​വ​ക​ർ​ഷ​ക​ന്‍റെ ക​പ്പ കൃ​ഷി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. താ​ഴെ​കൂ​ട​ര​ഞ്ഞി ജി​നോ​യ് തെ​ക്ക​നാ​ട്ടി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ത്തി​ലെ അ​റു​പ​തോ​ളം ചു​വ​ട് ക​പ്പ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. മു​ള്ളു​ക​മ്പി ഉ​പ​യോ​ഗി​ച്ച് വേ​ലി​കെ​ട്ട് ത​ക​ർ​ത്താ​ണ് കാ​ട്ടു​പ​ന്നി​ക​ൾ അ​ക​ത്ത് ക​ട​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷ​വും ജി​നോ​യി​യു​ടെ കൃ​ഷി കാ​ട്ടു​പ​ന്നി​ക​ൾ ത​ക​ർ​ത്തി​രു​ന്നു. ഇ​തു​മൂ​ലം വ​ലി​യ ന​ഷ്ടം നേ​രി​ട്ടെ​ങ്കി​ലും കൃ​ഷി​യോ​ടു​ള്ള താ​ൽ​പ​ര്യം കൈ​വി​ടാ​തെ ജി​നോ​യ് വീ​ണ്ടും കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.​തു​ട​ർ​ച്ച​യാ​യ കൃ​ഷി​നാ​ശം ക​ർ​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​ത്തെ ത​ന്നെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kozhikode

മാ​വൂ​ർ റോ​ഡി​ൽ പു​തു പ്ര​തീ​ക്ഷ​യാ​യി ആ​കാ​ശ​പാ​ത​യും എ​സ്ക​ലേ​റ്റ​റും

കോ​ഴി​ക്കോ​ട്: തി​ര​ക്കു​മൂ​ലം യാ​ത്ര​ക്കാ​ര്‍ ഏ​റെ പൊ​റു​തി​മു​ട്ടു​ന്ന മാ​വൂ​ർ റോ​ഡി​ൽ പു​തു പ്ര​തീ​ക്ഷ​യാ​യി ആ​കാ​ശ​പാ​ത​യും എ​സ്ക​ലേ​റ്റ​റും വ​രു​ന്നു. മൊ​ഫ്യൂ​സി​ൽ ബ​സ്‌ സ്റ്റാ​ന്‍​ഡി​ന് സ​മീ​പം കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കാ​യി മ​ര്‍​ക​സ് കോം​പ്ല​ക്സ് ഭാ​ഗ​ത്തേ​ക്കാ​ണ് എ​സ്‌​ക​ലേ​റ്റ​ര്‍ നി​ര്‍​മി​ക്കു​ക. പൊ​തു​വേ തി​ര​ക്കേ​റി​യ റോ​ഡ്‌ മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക്‌ എ​സ്ക​ലേ​റ്റ​ർ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.​സ്റ്റേ​ഡി​യം ഭാ​ഗ​ത്ത്‌ നേ​ര​ത്തെ എ​സ്‌​ക​ലേ​റ്റ​ർ സം​വി​ധാ​ന​മു​ള്ള ആ​കാ​ശ​ന​ട​പ്പാ​ത നി​ർ​മി​ച്ചി​രു​ന്നു.​വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​യി​ലാ​ണ്‌ മാ​വൂ​ർ റോ​ഡി​ൽ എ​സ്‌​ക​ലേ​റ്റ​ർ സ്ഥാ​പി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ക‍ൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ച​ത്‌. ആ​റ്‌ കോ​ടി ചെ​ല​വി​ലാ​ണ്‌ എ​സ്‌​ക​ലേ​റ്റ​ർ നി​ർ​മി​ക്കു​ന്ന​ത്‌.

സി​എ​സ്‌​ആ​ർ ഫ​ണ്ടാ​ണ്‌ ഇ​തി​നാ​യി യോ​ഗ​പ്പെ​ടു​ത്തു​ക. ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം അ​വ​സാ​നി​ക്കും മു​മ്പ്‌ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്‌ ല​ക്ഷ്യ​മി​ടു​ന്ന​ത്‌. ഇ​തി​നാ​യു​ള്ള ടെ​ൻ​ഡ​ർ ഉ​ട​ന്‍ വി​ളി​ക്കും. ദി​വ​സേ​ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന മാ​വൂ​ർ റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഉ​ത​കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും നി​ര്‍​മാ​ണം.

Kozhikode

തി​ക്കോ​ടി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് മാ​ലി​ന്യം അ​ടി​യു​ന്ന​ത് ത​ട​യു​ന്ന​തി​ന് പു​ലി​മു​ട്ട് നി​ർ​മി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍

കോ​ഴി​ക്കോ​ട്: തി​ക്കോ​ടി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് അ​ടി​യു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ്ഥി​രം പ്ര​തി​രോ​ധ സം​വി​ധാ​നം എ​ന്ന നി​ല​യി​ൽ അ​ധി​ക പു​ലി​മു​ട്ട് നി​ർ​മ്മി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍. വി​ഷ​യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യ ഏ​കോ​പ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ സ​മ​ർ​പ്പി​ക്ക​ണം. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, മെ​ഡി​ക്ക​ൽ സി​റി​ഞ്ചു​ക​ൾ, ഇ​രു​മ്പു ക​മ്പി​ക​ൾ, മ​ര​ത്ത​ടി​ക​ൾ തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് അ​ടി​യു​ന്ന​ത്. അ​ധി​ക പു​ലി​മു​ട്ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പ് ത​യാ​റാ​ക്കി​യ പ്ര​പ്പോ​സ​ലി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ലി​ന്യം അ​ടി​യു​ന്ന​ത് കാ​ര​ണം ആ​യി​ര​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. തി​ക്കോ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​കം ബി​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് പ്ലാ​സ്റ്റി​ക്കു​ക​ൾ അ​ടി​യു​ന്ന​ത് പ​തി​വാ​ണെ​ന്ന് തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മി​ഷ​നെ അ​റി​യി​ച്ചു. ഇ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ അ​ടി​ഞ്ഞി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്ത് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ്ര​ദേ​ശ​വാ​സി​യാ​യ കെ. ​നൗ​ഷാ​ദ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Kozhikode

ഗ​വ. സൈ​ബ​ർ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി കോ​ഴി​ക്കോ​ട് ഗ​വ. സൈ​ബ​ർ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ചു. സൈ​ബ​ർ​പാ​ർ​ക്കി​ലെ ആ​ദ്യ സ്വ​കാ​ര്യ കോ-​ഡെ​വ​ല​പ്പ​ർ പ്രോ​ജ​ക്ടാ​യി നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന 42,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ടെ​ക്നോ​ള​ജി വ​ർ​ക്ക്‌​സ്‌​പേ​സി​ന്‍റെ പു​രോ​ഗ​തി അ​ദ്ദേ​ഹം നേ​രി​ട്ട് വി​ല​യി​രു​ത്തി. സൈ​ബ​ർ​പാ​ർ​ക്ക് പ്ര​തി​നി​ധി​ക​ൾ, പ്രോ​ജ​ക്ട് ഡെ​വ​ല​പ്പ​ർ​മാ​ർ, ഐ​ടി ക​മ്പ​നി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​ഫി​റ്റ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Kozhikode

ന​വീ​ക​രി​ച്ച പ്ര​ദ​ർ​ശ​ന സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം നിർവഹിച്ചു

കോ​ഴി​ക്കോ​ട്: ഈ​സ്റ്റ്ഹി​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ട്ട് ഗാ​ല​റി ആ​ൻ​ഡ് വി.​കെ. കൃ​ഷ്ണ​മേ​നോ​ൻ മ്യൂ​സി​യ​ത്തി​ൽ ന​വീ​ക​രി​ച്ച പ്ര​ദ​ർ​ശ​ന സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം അ​ഡ്വ. കെ. ​ജ​യ​ന്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ്യൂ​സി​യം-​മൃ​ഗ​ശാ​ല വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മ്യൂ​സി​യ​വും ആ​ർ​ട്ട് ഗാ​ല​റി​യും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാം ഘ​ട്ട​ത്തി​ൽ 2,85,87,000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള പ്ര​ദ​ർ​ശ​ന സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് പു​തി​യ ഘ​ട്ട​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മൂ​ന്ന് മാ​സ​ത്തി​ന​കം മു​ഴു​വ​ൻ പ്ര​ദ​ർ​ശ​ന സം​വി​ധാ​ന​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​കും.
ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലും അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര രം​ഗ​ത്തും രാ​ജ്യ​ത്തി​ന്‍റെ ശ​ബ്ദ​മാ​യി മാ​റി​യ വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍റെ സ്മ​ര​ണ​ക​ൾ നി​ല​നി​ർ​ത്തു​ന്ന മ്യൂ​സി​യ​വും കേ​ര​ള​ത്തി​ന്‍റെ ക​ലാ​ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന ആ​ർ​ട്ട് ഗാ​ല​റി​യു​മാ​ണ് ഇ​വി​ടെ സ്ഥി​തി ചെ​യ്യു​ന്ന​ത്.

പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കെ​ട്ടി​ട സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് പു​തി​യ പ്ര​ദ​ർ​ശ​ന സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ശ്രീ​ജ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ്യൂ​സി​യം മൃ​ഗ​ശാ​ല വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി.​എ​സ്. മ​ഞ്ജു​ളാ ദേ​വി, കേ​ര​ള മ്യൂ​സി​യം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ആ​ർ. ച​ന്ദ്ര​ൻ പി​ള്ള, മ്യൂ​സി​യം സൂ​പ്ര​ണ്ട് പി.​എ​സ്. പ്രി​യ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kozhikode

പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ചെ​മ്പ​നോ​ട​യി​ൽ ന​ട​ത്തി

ചെ​മ്പ​നോ​ട: പേ​രാ​മ്പ്ര ഉ​പ​ജി​ല്ല ാ ശാ​സ്ത്രോ​ത്സ​വം ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ളി​ൽ ന​ട​ത്തി. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് മു​ട്ട​ത്തു​കു​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സി മ​നോ​ജ്, മെം​ബ​ർ ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്, പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ ഓ​ഫി​സ​ർ യൂ​സ​ഫ് ന​ടു​വ​ണ്ണൂ​ർ, ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ബി​ത പു​തു​ശേ​രി, ക​ൺ​വീ​ന​ർ പി.​രാ​മ​ച​ന്ദ്ര​ൻ, ടി. ​കെ. ദി​നേ​ശ്കു​മാ​ർ, വി.​ടി. തോ​മ​സ്, ലി​ബു തോ​മ​സ്, ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഷീ​ന ജോ​ർ​ജ്, യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​എം. ത്രേ​സ്യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള

കു​ള​ത്തു​വ​യ​ൽ: പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ ആ​രം​ഭി​ച്ചു. പേ​രാ​മ്പ്ര എ​ഇ​ഒ കെ.​കെ. യൂ​സ​ഫ് പ​താ​ക ഉ​യ​ർ​ത്തി. പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ ഫാ​ത്തി​മ ത​ഹ്‌​ലി​യ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ആ​യി​ത്ത​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ടി. ടീ​ന പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. ഹ​നീ​ഫ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അം​ഗം ജി​ൻ​സി മ​നോ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​പി ബാ​ബു, വാ​ർ​ഡ് അം​ഗം മൊ​യ്തു കൊ​ടേ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ഡി. പ്രേം​രാ​ജ്, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ പി. ​രാ​മ​ച​ന്ദ്ര​ൻ, ബി​പി​ഒ ന​സീ​ർ ആ​ന​യേ​രി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഫെ​ലി​ക്സ്. വി.​തോ​മ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ജി​ന സ​ന്ദീ​പ്, സ്കൂ​ൾ ലീ​ഡ​ർ എ​സ്.​പി. ശ്രീ​ദേ​വ്, ഒ.​എം. ബീ​ന, പ്രി​ൻ​സി​പ്പ​ൽ പി.​എം. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ള എ​ട്ടി​ന് സ​മാ​പി​ക്കും.

Kozhikode

വ​ന്യ​ജീ​വി വാ​രം: ഹോ​ളി​ക്രോ​സ് കോ​ള​ജി​ല്‍ ച​ര്‍​ച്ച ന​ട​ത്തി

കോ​ഴി​ക്കോ​ട്: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ളി​ക്രോ​സ് കോ​ള​ജി​ല്‍ മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​വ​ര്‍​ത്തി​ത്വം എ​ന്ന വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും നേ​ച്ച​ര്‍ ക്ല​ബ്ബും കോ​ഴി​ക്കോ​ട് ജി​ല്ലാ ഫോ​റ​സ്റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി നോ​ര്‍​ത്ത് റീ​ജി​യ​ണ്‍ ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ആ​ര്‍. കീ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ ഷൈ​നി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ കെ.​നീ​തു, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ലി​ജോ ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ കെ. ​മ​നോ​ജ്, നേ​ച്ച​ര്‍ ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശ്രീ​ല​ക്ഷ്മി അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kozhikode

വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ല്‍ ന​ട​പ​ടി നേ​രി​ട്ട എ​ന്‍​ജി​നി​യ​ര്‍​മാ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി

കോ​ഴി​ക്കോ​ട്: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ച്ചു​വ​ട്ടി​ല്‍ മ​രി​യ​ന്‍റെ താ​ഴെ റോ​ഡ് നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍​ന്ന് അ​ച്ച​ട​ക്ക​ന​ട​പ​ടി നേ​രി​ട്ടി​രു​ന്ന എ​ന്‍​ജി​നി​യ​ര്‍​മാ​രെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് കു​റ്റ​വി​മു​ക്ത​രാ​ക്കി.

പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പി.​ജി.​സൂ​ര​ജ്, ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് മു​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ കെ.​സി.​സു​ധീ​ര്‍​നാ​ഥ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യു​ണ്ടാ​യി​രു​ന്ന അ​ച്ച​ട​ക്ക​ന​ട​പ​ടി​ക​ളാ​ണ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് ഒ​ഴി​വാ​ക്കി​യ​ത്.
ഓ​പ്പ​റേ​ഷ​ന്‍ സ​ര​ള്‍ രാ​സ്ത- 3 എ​ന്ന പേ​രി​ല്‍ 2022 സെ​പ്റ്റം​ബ​റി​ല്‍ വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ റോ​ഡ് ടാ​റിം​ഗി​ന്‍റെ ക​ന​ക്കു​റ​വ്, അ​റ്റ​കു​റ്റ​പ്പ​ണി​യി​ലെ അ​പാ​ക​ത​ക​ള്‍ തു​ട​ങ്ങി​യ​വ അ​ട​ക്കം എ​ട്ട് ക്ര​മ​ക്കേ​ടു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ആ​രോ​പി​ച്ചി​രു​ന്നു.

റോ​ഡ് നി​ര്‍​മ്മാ​ണ വേ​ള​യി​ലു​ണ്ടാ​യ അ​പാ​ക​ത​ക​ള്‍ പി​ന്നീ​ട് ക​രാ​റു​കാ​ര​ന്‍ സ്വ​ന്തം ചെ​ല​വി​ല്‍ പ​രി​ഹ​രി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​രി​ന് സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​തും അ​റ്റ​കു​റ്റ​പ്പ​ണി​ക്കു ശേ​ഷം റോ​ഡ് ഗു​ണ​നി​ല​വാ​ര​ത്തോ​ടെ നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി​യ​ത്.

ടാ​റിം​ഗ് തു​ട​ങ്ങി ഒ​രു ദി​വ​സ​ത്തി​ന​കം റോ​ഡ് പൊ​ളി​ഞ്ഞു തു​ട​ങ്ങി​യ​താ​ണ് ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യ​ത്. ടാ​റിം​ഗ് തു​ട​ങ്ങി​യ സ​മ​യ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യും, അ​ക്കാ​ല​ത്ത് പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​തും പി​ന്നീ​ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് നി​രോ​ധി​ക്കു​ക​യും ചെ​യ്ത ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റി​ന്‍റെ ബ​ര്‍​ണ​റി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​വും കാ​ര​ണ​മാ​ണ് ടാ​റിം​ഗ് പൊ​ളി​ഞ്ഞ​തെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഷ്യം.

റോ​ഡ് പൊ​ളി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​പ്പോ​ള്‍ മ​ഴ മാ​റി​യ​ശേ​ഷം പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു​വെ​ന്നും അ​തി​നി​ട​യി​ലാ​ണ് വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും ന​ട​പ​ടി നേ​രി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ര്‍​ക്കാ​രി​നു വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​രു​ന്നു.

മ​ഴ മാ​റി​യ​ശേ​ഷം പു​തി​യ സാ​മ​ഗ്രി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ച് ക​രാ​റു​കാ​ര​ന്‍ പു​തി​യ​താ​യി ടാ​റിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു.
അ​പാ​ക​ത​ക​ള്‍ ക​ണ്ട ഉ​ട​ന്‍ അ​വ പ​രി​ഹ​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്രി​ന്‍​സി​പ​ല്‍ ഡ​യ​റ​ക്ട​റു​ടെ അ​ഭി​പ്രാ​യ​ക്കു​റി​പ്പും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ന​ട​പ​ടി​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ​ത്.

Kozhikode

സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌ലറ്റി​ക്സ്: ആ​രോ​ണി​ന് ഇ​ര​ട്ട മെ​ഡ​ൽ

കൂ​ട​ര​ഞ്ഞി :കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന 70-ാമ​ത് സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ആ​രോ​ൺ ജോ​സ​ഫ് അ​നീ​ഷ് ഇ​ര​ട്ട മെ​ഡ​ൽ നേ​ടി.

ഷോ​ട്ട് പു​ട്ടി​ൽ സ്വ​ർ​ണ​വും ഡി​സ്ക​സ് ത്രോ​യി​ൽ വെ​ങ്ക​ല​വു​മാ​ണ് നേ​ടി​യ​ത്.​കൂ​മ്പാ​റ പു​ളി​മൂ​ട്ടി​ൽ അ​നീ​ഷ് ജോ​സ​ഫ്–​ജെ​ന്നി അ​ബ്രാ​ഹം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 2008 ദോ​ഹ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഹെ​പ്റ്റാ​ത്ത​ല​ണി​ൽ സ്വ​ർ​ണം നേ​ടി​യ മു​ൻ ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റ് പി.​ജെ. വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​നാ​ണ് ആ​രോ​ൺ.

Wayanad

ദി​വ​സ​വും കി​ലോ​മീ​റ്റ​റു​ക​ള്‍ ന​ട​ത്തം; ട്രാ​ക്കി​ലും ന​ട​ത്ത​ത്തി​ല്‍ ഒ​ന്നാ​മ​താ​യി ആ​ര്യ

ക​ല്‍​പ്പ​റ്റ: ദി​വ​സ​വും മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ന​ട​ന്നു​ള്ള യാ​ത്ര ശീ​ല​മാ​ക്കി​യ എ​സ്.​എ​ന്‍. ആ​ര്യ ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ 3,000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി.
ആ​ന​പ്പാ​റ ഗ​വ. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ര്യ​യാ​ണ് കാ​യി​ക​രം​ഗ​ത്ത് ശ്ര​ദ്ധേ​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ര​ടി​പ്പാ​റ​യി​ല്‍​നി​ന്ന് ആ​ന​പ്പാ​റ​യി​ലേ​ക്കും ക്ലാ​സ് ക​ഴി​ഞ്ഞ് തി​രി​ച്ചും ദി​വ​സ​വും ന​ട​ക്കു​ന്ന യാ​ത്ര​യാ​ണ് ആ​ര്യ​യു​ടെ ന​ട​ത്ത​ത്തി​ന് ക​രു​ത്താ​യ​ത്. പ​തി​വാ​യു​ള്ള ഈ ​ന​ട​ത്തം പി​ന്നീ​ട് ട്രാ​ക്കി​ലെ മ​ത്സ​ര​ത്തി​ലും ഗു​ണ​ക​ര​മാ​യി. ആ​ന​പ്പാ​റ ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ന്‍ ഷി​ജി​ന്‍ തി​രൂ​രി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ആ​ര്യ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

നാ​ലു​വ​ര്‍​ഷ​മാ​യി പ​രി​ശീ​ല​നം തു​ട​രു​ന്ന ആ​ര്യ ജി​ല്ലാ കാ​യി​ക​മേ​ള​യി​ലെ നേ​ട്ട​ത്തി​നു പി​ന്നാ​ലെ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Wayanad

മു​നി​സി​പ്പ​ല്‍, പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ പ​രി​ശീ​ല​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണം: കാ​യി​കാ​ധ്യാ​പി​ക​മാ​ര്‍

ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ മു​നി​സി​പ്പ​ല്‍, പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ങ്ങ​ളി​ലും സി​ന്ത​റ്റി​ക് ട്രാ​ക്ക് സൗ​ക​ര്യ​ത്തോ​ടെ മി​നി സ്റ്റേ​ഡി​യം സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് കാ​യി​കാ​ധ്യാ​പി​ക​മാ​ര്‍.

ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള ന​ട​ന്നു​വ​രു​ന്ന മ​ര​വ​യ​ല്‍ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ "ദീ​പി​ക'​യു​മാ​യി സം​സാ​രി​ക്ക​വേ എ​സ്എ​സ്‌​കെ (സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം) കാ​യി​കാ​ധ്യാ​പി​ക​മാ​രാ​യ വി.​കെ. ര​ജ​നി(​പ​ന​ങ്ക​ണ്ടി ജി​വി​എ​ച്ച്എ​സ്എ​സ്), എ​ന്‍.​പി. ഷീ​ജ(​അ​മ്പ​ല​വ​യ​ല്‍ ജി​വി​എ​ച്ച്എ​സ്എ​സ്), വി.​ഒ. ര​ജ​നി(​ആ​ന​പ്പാ​റ ജി​എ​ച്ച്എ​സ്എ​സ്), ടി.​വി. ലി​റ്റി (കൊ​ള​ഗ​പ്പാ​റ ജി​യു​പി​എ​സ്) എ​ന്നി​വ​ര്‍ ഉ​ന്ന​യി​ച്ച​താ​ണ് ഈ ​ആ​വ​ശ്യം. മ​ര​വ​യ​ല്‍ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ കാ​യി​ക​മേ​ള​ക​ളി​ല്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് കു​ട്ടി​ക​ള്‍​ക്ക് സി​ന്ത​റ്റി​ക് ട്രാ​ക്ക് പ​രി​ചി​ത​മാ​കു​ന്ന​ത്.

വി​ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു ദി​വ​സ​വും ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി പ​രി​ശീ​ല​നം നേ​ടു​ക വി​ദ്യാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്രാ​യോ​ഗി​ക​മ​ല്ല. ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ സ്‌​കൂ​ളു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്കു​പോ​ലും ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ദൈ​നം​ദി​ന പ​രി​ശീ​ല​നം എ​ളു​പ്പ​മ​ല്ല. ന​ഗ​ര​ത്തി​ല്‍​നി​ന്നു ഏ​ക​ദേ​ശം അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ബ​സ് ഗ​താ​ഗ​തം ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ത്താ​ണ് സ്റ്റേ​ഡി​യം. വീ​ടി​നും വി​ദ്യാ​ല​യ​ത്തി​നും അ​ടു​ത്ത് കു​ട്ടി​ക​ള്‍​ക്ക് സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ പ​രി​ശീ​ല​ന​ത്തി​ന് സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത് ജി​ല്ല​യി​ല്‍ കാ​യി​ക മേ​ഖ​ല​യ്ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കും. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​യ​ണം. ജി​ല്ല​യി​ലെ യു​പി സ്‌​കൂ​ളു​ക​ളി​ല്‍ മി​ക്ക​തി​ലും കാ​യി​കാ​ധ്യാ​പ​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

500ല്‍ ​കു​റ​വ് കു​ട്ടി​ക​ളു​ള്ള യു​പി വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കാ​യി​കാ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നി​ല്ല. ഈ ​സ്ഥി​തി മാ​റ​ണം. 250-300 കു​ട്ടി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ നി​യ​മ​നം ന​ട​ത്ത​ണം. എ​സ്എ​സ്‌​കെ​യി​ല്‍ സ്‌​പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് ജീ​വി​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​യ വേ​ത​നം ഉ​റ​പ്പു​വ​രു​ത്ത​ണം. നി​ല​വി​ല്‍ മാ​സം 14,000 രൂ​പ​യാ​ണ് വേ​ത​നം. എ​സ്എ​സ്‌​കെ കാ​യി​കാ​ധ്യാ​പ​ക​ര്‍ ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സം ജോ​ലി ചെ​യ്താ​ല്‍ മ​തി​യെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​ങ്കി​ലും എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും അ​ധ്യാ​പ​ക​ര്‍ ജോ​ലി​ക്ക് എ​ത്തു​ന്നു​ണ്ട്. 2016ല്‍ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തി​യ​പ്പോ​ള്‍ 28,000 രൂ​പ​യാ​യി​രു​ന്നു പ്ര​തി​മാ​സ വേ​ത​നം. ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഫ​ണ്ടി​ന്‍റെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ത് വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു അ​ധ്യാ​പി​ക​മാ​ര്‍ പ​റ​ഞ്ഞു.

Wayanad

പൊ​ളി​ക്കാ​നു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

മേ​പ്പാ​ടി: നി​ർ​ദ്ദി​ഷ്ട മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ മേ​പ്പാ​ടി-​ചൂ​ര​ൽ​മ​ല റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും ക​ട​ന്പ​ക​ളേ​റെ. കെ.​ബി. ജം​ഗ്ഷ​നി​ൽ വീ​തി കൂ​ട്ട​ണ​മെ​ങ്കി​ൽ ഇ​രു​പ​തോ​ളം കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ പൊ​ളി​ച്ചു നീ​ക്ക​ണം.

അ​തി​ലു​പ​രി നി​ല​വി​ലു​ള്ള വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ഇ​തു​വ​രെ ന​ട​പ​ടി ആ​യി​ട്ടി​ല്ല. വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​തെ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ല എ​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തി. പു​ത്തു​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് മു​ന്പ് 2018ൽ ​തു​ട​ങ്ങി​യ​താ​ണ് 13 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന മേ​പ്പാ​ടി-​ചൂ​ര​ൽ​മ​ല റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ന് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ റോ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.

ആ ​ക​രാ​ർ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് 2024 അ​വ​സാ​ന​ത്തോ​ടെ​യാ​ണ് പ്ര​വൃ​ത്തി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്ക് ന​ൽ​കി​യ​ത്. പ​ഴ​യ 42 കോ​ടി രൂ​പ​യ്ക്കു പു​റ​മ 26.4 കോ​ടി കൂ​ടി അ​ധി​ക​മാ​യി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.
2025 ഫെ​ബ്രു​വ​രി 10ന് ​ടോ​പ്പോ ഗ്രാ​ഫി​ക് സ​ർ​വേ തു​ട​ങ്ങു​ക​യും വൈ​കാ​തെ റോ​ഡ് ലെ​വ​ലിം​ഗ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. 18 മാ​സം കൊ​ണ്ട് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് സൊ​സൈ​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. ഇ​പ്പോ​ഴും പ്ര​വൃ​ത്തി പാ​തി വ​ഴി​യി​ലെ​ത്തി​യി​ട്ടേ​യു​ള്ളു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ക​ണ്ണി​ൽ പൊ​ളി​ക്കേ​ണ്ട കെ​ട്ടി​ട​ങ്ങ​ൾ കൈ​യേ​റ്റ​മാ​ണ്. കൈ​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ക എ​ന്ന​താ​ണ് അ​വ​രു​ടെ മു​ന്നി​ലു​ള്ള പ്ര​ശ്നം. എ​ന്നാ​ൽ കെ​ട്ടി​ട​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത് വാ​ങ്ങി​യ​തും നി​കു​തി​യ​ട​ച്ചു വ​രു​ന്ന​തു​മാ​ണെ​ന്ന് സ്ഥ​ല​മു​ട​മ​ക​ൾ പ​റ​യു​ന്നു. കൈ​യ്യേ​റ്റ​മാ​യി ക​ണ്ടു കൊ​ണ്ട് അ​വ​രെ ഒ​ഴി​പ്പി​ക്കു​ക​യെ​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ത​ല​വേ​ദ​ന​യാ​ണ്. സ​മ​വാ​യ​ത്തി​ലൂ​ടെ​യു​ള്ള പ​രി​ഹാ​ര​മേ ഇ​വി​ടെ സാ​ധ്യ​മാ​കൂ എ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ റോ​ഡ് വീ​തി കൂ​ട്ട​ൽ പ്രാ​യോ​ഗി​ക​മ​ല്ല എ​ന്ന​താ​ണ് സ്ഥി​തി. വീ​തി കൂ​ട്ടാ​തെ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ണ​മാ​വു​ക​യു​മി​ല്ല.

പ്ര​വൃ​ത്തി ക​രാ​റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി അ​ധി​കൃ​ത​രു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്ത് തു​ക എ​സ്റ്റി​മേ​റ്റി​ൽ അ​ധി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നാ​ണ് ഇ​പ്പോ​ൾ അ​ധി​കൃ​ത​ർ നോ​ക്കു​ന്ന​ത്. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ഈ ​സ​മ​വാ​യ​ത്തി​ന്‍റെ വ​ഴി തേ​ടു​ക​യാ​ണി​പ്പോ​ൾ. ഇ​ടു​ങ്ങി​യ കെ.​ബി. റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ വ​ഴി കാ​ണാ​തെ ഉ​ഴ​ലു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ.
പ്ര​ശ്നം വേ​ഗം പ​രി​ഹ​രി​ച്ച് റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന​ത​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Wayanad

ക​ർ​ഷ​ക​രെ വേ​ട്ട​യാ​ടു​ന്ന ജ​പ്തി ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം: ആം ​ആ​ദ്മി പാ​ർ​ട്ടി

പു​ൽ​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ ക​ടു​ത്ത കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ ബാ​ങ്കു​ക​ൾ ജ​പ്തി ന​ട​പ​ടി​ക​ളി​ലൂ​ടെ അ​വ​രെ കൂ​ടു​ത​ൽ വേ​ട്ട​യാ​ടു​ന്ന സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ക​ടു​ത്ത വ​ര​ൾ​ച്ച, ഉ​ത്പാ​ദ​ന​ത്തി​ലെ വ​ൻ ഇ​ടി​വ്, കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ളി​ൽ​പ്പെ​ട്ട് ക​ർ​ഷ​ക​ർ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​രു​ടെ വി​ള​ക​ൾ പോ​ലും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി ബാ​ങ്കു​ക​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​വും ക​ർ​ഷ​ക​വി​രു​ദ്ധ​വു​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ക​ർ​ഷ​ക​ൻ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്പോ​ൾ ജ​പ്തി​യ​ല്ല സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ​മാ​ണ് വേ​ണ്ട​ത്.

ക​ർ​ഷ​ക​രു​ടെ ദു​രി​ത​കാ​ല​ത്ത് പ്ര​ഖ്യാ​പി​ക്കു​ന്ന മൊ​റ​ട്ടോ​റി​യം പ​ലി​ശ​യും മ​റ്റ് ബാ​ധ്യ​ത​ക​ളും വ​ർ​ധി​പ്പി​ച്ച് ക​ർ​ഷ​ക​രെ വീ​ണ്ടും വീ​ണ്ടും ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ബാ​ങ്കിം​ഗ് ന​യം അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണം.വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും സ​ന്പ​ന്ന​ർ​ക്കും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വാ​യ്പ ഇ​ള​വു​ക​ളും ക​ടം എ​ഴു​തി​ത്ത​ള്ള​ലു​ക​ളും ന​ൽ​കാ​ൻ ത​യാ​റാ​കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രും ബാ​ങ്കിം​ഗ് സം​വി​ധാ​ന​വും സാ​ധാ​ര​ണ ക​ർ​ഷ​ക​രു​ടെ ചെ​റി​യ വാ​യ്പ​ക​ൾ​ക്ക് നേ​രെ പോ​ലും ജ​പ്തി​യു​ടെ വാ​ൾ ഉ​യ​ർ​ത്തു​ന്ന​ത് ഇ​ര​ട്ട​നീ​തി​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കേ​ണ്ട സ​ർ​ക്കാ​ർ അ​വ​രു​ടെ ഭൂ​മി​യും വീ​ടും ജ​പ്തി ചെ​യ്യാ​ൻ ബാ​ങ്കു​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വാ​യ്പ​ക​ൾ പൂ​ർ​ണ​മാ​യി എ​ഴു​തി​ത്ത​ള്ളാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​വു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​യോ കൊ​ല്ല​വേ​ലി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​പി. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പോ​ൾ​സ​ണ്‍ അ​ന്പ​ല​വ​യ​ൽ, ഇ.​വി. തോ​മ​സ്, പീ​റ്റ​ർ ചെ​ത​ല​യം, ആ​ന്‍റ​ണി പൂ​ത്തോ​ട്ടാ​ൽ, തോ​മ​സ് ഒ​റ്റ​ക്കു​ന്നേ​ൽ, സി​നി ആ​ന്‍റ​ണി, എ​ൻ.​വി. പ്ര​കൃ​തി, വ​ർ​ഗീ​സ് കു​രി​ശു​വി​ള​യി​ൽ, എ.​എം. ചാ​ക്കോ, ഉ​ല​ഹ​ന്നാ​ൻ മേ​മാ​ട്ട്, അ​ജി കാ​ഞ്ഞി​ര​ക്കാ​ട്ട്, സി​നോ​ജ് കാ​നാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Wayanad

നി​സാ​ര്‍ വ​യ​നാ​ട് മെ​ഗാ ഷോ: പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ന​ട​ത്തി

ക​ല്‍​പ്പ​റ്റ: അ​കാ​ല​ത്തി​ല്‍ വേ​ര്‍​പി​രി​ഞ്ഞ ഗാ​യ​ക​ന്‍ നി​സാ​ര്‍ വ​യ​നാ​ടി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ന​വം​ബ​ര്‍ 20ന് ​എ​സ്കെ​എം​ജെ ഹൈ​സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന "നി​സാ​ര്‍ വ​യ​നാ​ട് മെ​ഗാ​ഷോ 2026’ന്‍റെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര ന​ട​ന്‍​മാ​ര​ട​ക്കം ക​ലാ​കാ​ര​ന്‍​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് മെ​ഗാ​ഷോ. പാ​സ് മു​ഖേ​ന​യാ​ണ് പ്ര​വേ​ശ​നം.

Wayanad

പാ​ടി​വ​യ​ല്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ പി​ഴ​വെ​ന്ന് പ​രാ​തി

മേ​പ്പാ​ടി: പാ​ടി​വ​യ​ലി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്ന് പ​രാ​തി. റി​പ്പ​ണ്‍ സ്വ​ദേ​ശി ഇ​സ്മ​യി​ലാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​ക്കും മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​ത്.

അ​ല​ര്‍​ജി​യു​ണ്ടെ​ന്ന് അ​റി​യി​ച്ചി​ട്ടും ഡോ​ക്ട​ര്‍ ആ​ന്‍റി ബ​യോ​ട്ടി​ക് ഗു​ളി​ക​ക​ള്‍ ന​ല്‍​കി​യെ​ന്നും അ​ത് ക​ഴി​ച്ച​പ്പോ​ള്‍ പൊ​ള്ള​ലി​ന് സ​മാ​ന​മാ​യി ശ​രീ​രം മു​ഴു​വ​ന്‍ കു​മി​ള​ക​ള്‍ ഉ​ണ്ടാ​യെ​ന്നും ഇ​സ്മ​യി​ലി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പാ​ര്‍​ശ്വ​ഫ​ല​മു​ണ്ടാ​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ആ​ദ്യം ന​ല്‍​കി​യ മ​രു​ന്നു​ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ തി​രി​കേ വാ​ങ്ങി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. വ​ടു​വ​ന്‍​ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ നേ​ടി​യ​തി​നു​ശേ​ഷ​മാ​ണ് ത​ന്‍റെ സ്ഥി​തി അ​ല്‍​പം മെ​ച്ച​പ്പെ​ട്ട​തെ​ന്നു ഇ​സ്മ​യി​ല്‍ പ​റ​യു​ന്നു.

Wayanad

സം​സ്ഥാ​ന ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ല്‍ ഉ​ജ്വ​ല പ്ര​ക​ട​ന​വു​മാ​യി ന​ട​വ​യ​ല്‍ ജിജി ക​ള​രി​സം​ഘം

ക​ല്‍​പ്പ​റ്റ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന 68-ാമ​ത് സം​സ്ഥാ​ന ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ല്‍ ഉ​ജ്വ​ല പ്ര​ക​ട​ന​വു​മാ​യി ന​ട​വ​യ​ല്‍ ജിജി ക​ള​രി സം​ഘ​ത്തി​ലെ കു​ട്ടി​ക​ള്‍.

ഹൈ​കി​ക്ക് സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സം​ഘ​ത്തി​ലെ ആ​ല്‍​ഫി​യ സാ​ബു ഒ​ന്നാം സ്ഥാ​നം നേ​ടി. ജൂ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ന്‍ റോ​സ് ബി​നു ര​ണ്ടും ജൂ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എം.​എ. ജോ​യ​ല്‍ മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ജി​ല്ലാ, സം​സ്ഥാ​ന, ദേ​ശീ​യ, ഖേ​ലോ ഇ​ന്ത്യ മ​ത്സ​ര​ങ്ങ​ളി​ല്‍ ജി ​ജി ക​ള​രി​സം​ഘം തു​ട​ര്‍​ച്ച​യാ​യി നേ​ട്ടം കൈ​വ​രി​ക്കു​ന്നു​ണ്ട്. സം​ഘ​ത്തി​ല്‍ ശി​ക്ഷ​ണം നേ​ടു​ന്ന​വ​ര്‍ പാ​ല​ക്കാ​ട് ന​ട​ന്ന 68-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗെ​യിം​സ് ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ആ​ല്‍​ഫി​യ സാ​ബു ഖേ​ലോ ഇ​ന്ത്യ മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് വ​ര്‍​ഷ​വും ദേ​ശീ​യ മ​ത്സ​ര​ത്തി​ല്‍ നാ​ല് വ​ര്‍​ഷ​വും തു​ട​ര്‍​ച്ച​യാ​യി മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ണ്ട്.

സം​ഘ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​ല്‍ ടെ​ല്‍​സ ഡേ​വി​ഡ്, ജോ​വി​യ​ല്‍ സൂ​സ​ന്‍ ജോ​ബി, പി.​വി. ഋ​തി​ക​ന​ന്ദ എ​ന്നി​വ​രും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ജി ​ജി സം​ഘ​ത്തി​ല്‍ യു.​പി. ജോ​സ് ഗു​രു​ക്ക​ളാ​ണ് കു​ട്ടി​ക​ളെ ക​ള​രി​പ്പ​യ​റ്റ് അ​ഭ്യ​സി​പ്പി​ക്കു​ന്ന​ത്. കൈ​ത്തേ​രി ക​ള​രി​സം​ഘം എ​ന്ന പേ​രി​ല്‍ നെ​യ്ക്കു​പ്പ​യി​ല്‍ ഗു​രു​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റൊ​രു ക​ള​രി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

പു​ല്‍​പ്പ​ള്ളി ജി ​ജി ക​ള​രി​യി​ലെ കെ.​സി. കു​ട്ടി​കൃ​ഷ്ണ​ന്‍ ഗു​രു​ക്ക​ളാ​ണ് ജോ​സ് ഗു​രു​ക്ക​ളു​ടെ ആ​ശാ​ന്‍. ഡേ​വി​ഡ് ജ​യിം​സ് പ്ര​സി​ഡ​ന്‍റും പി. ​ആ​തി​ര സെ​ക്ര​ട്ട​റി​യു​മാ​യ സ​മി​തി​യാ​ണ് ജി ​ജി സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Wayanad

കാ​യി​ക വ​യ​നാ​ടി​ന് ക​രു​ത്തു​പ​ക​ര്‍​ന്ന് മ​ര​വ​യ​ല്‍ ജി​ല്ലാ സ്റ്റേ​ഡി​യം

ക​ല്‍​പ്പ​റ്റ: കാ​യി​ക വ​യ​നാ​ടി​ന് ക​രു​ത്തു​പ​ക​ര്‍​ന്ന് മ​ര​വ​യ​ലി​ലെ എം.​കെ. ജി​ന​ച​ന്ദ്ര​ന്‍ സ്മാ​ര​ക ജി​ല്ലാ സ്റ്റേ​ഡി​യം. എ​ട്ട് ലൈ​നു​ക​ളു​ള്ള 400 മീ​റ്റ​ര്‍ സി​ന്ത​റ്റി​ക് ട്രാ​ക്കാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ മു​ഖ്യ​ആ​ക​ര്‍​ഷ​ണം.

ജി​ല്ലാ, ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള​ക​ള്‍ കു​റ​ച്ചു​കാ​ല​മാ​യി മ​ര​വ​യ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത് കൗ​മാ​ര​താ​ര​ങ്ങ​ള്‍​ക്ക് സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്. ഇ​ത് ജി​ല്ല​യ്ക്കു​പു​റ​ത്ത് കാ​യി​ക​മേ​ള​ക​ളി​ല്‍ സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളി​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മ​ത്സ​ര​ത്തി​നി​റ​ങ്ങാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് സ​ഹാ​യ​ക​മാ​കു​ക​യാ​ണ്. സി​ന്ത​റ്റി​ക് ട്രാ​ക്കോ​ടെ മ​ര​വ​യ​ലി​ല്‍ സ്റ്റേ​ഡി​യം ഒ​രു​ക്കി​യ​തും ഇ​വി​ടെ സ്‌​കൂ​ള്‍ കാ​യി​ക മേ​ള​ക​ള്‍ ന​ട​ത്തു​ന്ന​തും ജി​ല്ല​യു​ടെ കാ​യി​ക​ക്കു​തി​പ്പി​ന് ഗു​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ര​ട​ക്കം പ​റ​യു​ന്നു. സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​രി​ശീ​ല​ന​ത്തി​നു സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ സം​സ്ഥാ​ന, ദേ​ശീ​യ കാ​യി​ക​മേ​ള​ക​ളി​ല്‍ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള കു​ട്ടി​ക​ള്‍​ക്ക് നേ​ട്ടം സാ​ധ്യ​മാ​ക്കു​മെ​ന്ന് അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പ​ടു​ന്നു. 1987ല്‍ ​അ​ന്ന​ത്തെ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ലാ​ന്‍റ​റു​മാ​യ എം.​ജെ. വി​ജ​യ​പ​ദ്മ​നാ​ണ് മ​ര​വ​യ​ലി​ല്‍ സ്റ്റേ​ഡി​യ​ത്തി​നു ഭൂ​മി ല​ഭ്യ​മാ​ക്കി​യ​ത്.

എ​ട്ട് ഏ​ക്ക​ര്‍ സ്ഥ​ലം വി​ല​യ്ക്കു​വാ​ങ്ങി അ​ദ്ദേ​ഹം സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക​യാ​യി​രു​ന്നു. 2016ല്‍ ​ക​ല്‍​പ്പ​റ്റ എം​എ​ല്‍​എ​യാ​യി​രു​ന്ന സി.​കെ. ശ​ശീ​ന്ദ്ര​ന്‍റെ​യും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​നു ഫ​ണ്ട് ല​ഭ്യ​മാ​യ​ത്. 18.67 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ സ്റ്റേ​ഡി​യം 2022 സെ​പ്റ്റം​ബ​ര്‍ 26ന് ​അ​ന്ന​ത്തെ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Wayanad

ജ​പ്തി ഭീ​ഷ​ണി: കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ല്‍

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി, പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ ജ​പ്തി​ഭീ​ഷ​ണി​യി​ല്‍.

തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നാ​ല്‍ കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ ബാ​ങ്കു​ക​ള്‍ വാ​യ്പ​ക​ള്‍ തി​രി​ച്ച് പി​ടി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 50ഓ​ളം ക​ര്‍​ഷ​ക​രു​ടെ ഭൂ​മി ബാ​ങ്കു​ക​ള്‍ ക​ര​സ്ഥ​പ്പെ​ടു​മെ​ന്ന​റി​യി​ച്ച് നോ​ട്ടീ​സ് അ​യ​ച്ച​ത് ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, വി​ല​ത്ത​ക​ര്‍​ച്ച, വി​ള​നാ​ശം എ​ന്നി​വ​യാ​ണ് കാ​ര്‍​ഷി​ക​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. കു​രു​മു​ള​ക്, കാ​പ്പി, നേ​ന്ത്ര​ക്കാ​യ, ചേ​ന, ഇ​ഞ്ചി, ക​പ്പ എ​ന്നി​ങ്ങ​നെ​യു​ള്ള വി​ള​ക​ളി​ടെ ഉ​ത്പാ​ദ​ന​ക്കു​റ​വും കൃ​ഷി​നാ​ശ​വു​മാ​ണ് മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം.

ഭൂ​രി​ഭാ​ഗം ക​ര്‍​ഷ​ക​രും ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. പ്ര​തീ​ക്ഷി​ച്ച വി​ള​വ് ല​ഭി​ക്കാ​തെ വ​രു​ന്ന​തോ​ടെ വാ​യ്പാ​തി​രി​ച്ച​ട​വ് മു​ട​ങ്ങും. ഇ​തോ​ടെ​യാ​ണ് ബാ​ങ്കു​ക​ള്‍ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച കാ​ല​യ​ള​വി​ല്‍ ക​ര്‍​ഷ​ക​രു​ടെ വാ​യ്പ പ​ലി​ശ വ​ര്‍​ധി​ക്കു​ക​യ​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍​ക്ക് അ​തു​കൊ​ണ്ട് കാ​ര്യ​മാ​യ ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കു​ന്നി​ല്ല. കൃ​ഷി, മ​ക്ക​ളു​ടെ വി​വാ​ഹം, ചി​കി​ത്സ ചെ​ല​വ്, വി​ദ്യാ​ഭ്യാ​സം, വീ​ട് നി​ര്‍​മാ​ണം, മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ​യ്‌​ക്കെ​ല്ലാം വാ​യ്പ​യെ​ടു​ക്കു​ന്ന​ത് കാ​ര്‍​ഷി​ക​വൃ​ത്തി​യി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ചാ​ണ്.

എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ വി​ള​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും കൃ​ഷി ക​ന​ത്ത ന​ഷ്ട​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ക​ര്‍​ഷ​ക​രെ ക​ട​ക്കാ​രാ​ക്കു​ക​യാ​ണ്.
ഒ​രു​കാ​ല​ത്ത് ക​ട​ബാ​ധ്യ​ത മൂ​ലം നി​ര​വ​ധി ആ​ത്മ​ഹ​ത്യ​ക​ള്‍ ന​ട​ന്ന പു​ല്‍​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ന്ന​ത്. നേ​ര​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന കാ​ര്‍​ഷി​ക സ്വ​ര്‍​ണ​വാ​യ്പ കി​സാ​ന്‍ ക്ര​ഡി​റ്റ് കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യ​തോ​ടെ വ​ലി​യ പ​ലി​ശ​യ്ക്കാ​ണ് പ​ല​രും സ്വ​ര്‍​ണം പ​ണ​യം വ​ച്ചി​ട്ടു​ള്ള​ത്. പ​ണ​യം​വ​ച്ച സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ബാ​ങ്കു​ക​ള്‍ സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍ ലേ​ലം ചെ​യ്തു വി​ല്‍​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ള്‍​ക്ക് പു​റ​മേ സ്വ​ന്തം കി​ട​പ്പാ​ടം പ​ണ​യം​വ​ച്ച് സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങി​ല്‍ നി​ന്നു വാ​യ്പ​യെ​ടു​ത്ത് സ്വ​ന്തം ഭൂ​മി പോ​ലും ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി നി​ല്‍​ക്കു​ന്ന നി​ര​വ​ധി പേ​രും ഈ ​മേ​ഖ​ല​യി​ലു​ണ്ട്.

സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള​ട​ക്കം പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ക​ടാ​ശ്വാ​സ​ക​മ്മീ​ഷ​നും നോ​ക്കു​കു​ത്തി​യാ​യി മാ​റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള​ട​ക്കം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ര്‍​ഷി​ക​ക​ടം എ​ഴു​തി​ത്ത​ള്ളു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച് ആ​ത്മ​ഹ​ത്യാ​മു​മ്പി​ല്‍ നി​ന്നു ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

ജ​പ്തി​ന​ട​പ​ടി​ക​ള്‍
അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല

കാ​ര്‍​ഷി​ക​മേ​ഖ​ല​യാ​യ പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ള്‍ ന​ട​ത്തു​ന്ന ജ​പ്തി​ന​ട​പ​ടി​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. കാ​ര്‍​ഷി​ക മേ​ഖ​ല സ​മ്പ​ന്ന​മാ​യി​രു​ന്ന​പ്പോ​ള്‍ ക​ര്‍​ഷ​ക​രു​ടെ നി​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ​യും വാ​യ്പാ പ​ലി​ശ​യി​ലൂ​ടെ​യും കൊ​ഴു​ത്തു​വ​ള​ര്‍​ന്ന ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​തി​രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​വും കൊ​ടും വ​ര​ള്‍​ച്ച​യും രോ​ഗ-​കീ​ട​ബാ​ധ​ക​ളും തു​ട​ങ്ങി ക​ര്‍​ഷ​ക​ര്‍ പ​ല​വി​ധ​ത്തി​ലു​ള്ള കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

വാ​യ്പാ​കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ യാ​തൊ​രു​വി​ധ സെ​റ്റി​ല്‍​മെ​ന്‍റു​ക​ള്‍​ക്കും ത​യാ​റാ​കാ​തെ കോ​ട​തി​യെ സ​മീ​പി​ച്ച് ഉ​ത്ത​ര​വ് വാ​ങ്ങി ജ​പ്തി​ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ര്‍​ഷ​ക​ന്‍റെ വീ​ടും കൃ​ഷി​ഭൂ​മി​യും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം ക​ര്‍​ഷ​ക സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു​തോ​ല്‍​പ്പി​ക്ക​ണം. വാ​യ്പ​ക്കാ​രു​മാ​യി ച​ര്‍​ച്ച​ന​ട​ത്തി പ​ര​മാ​വ​ധി ഇ​ള​വു​ക​ള്‍ ന​ല്‍​കി ത​വ​ണ​ക​ളാ​യി തു​ക തി​രി​ച്ച​ട​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കി പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ബാ​ങ്കു​ക​ള്‍ ത​യാ​റാ​ക​ണം.

ടോ​മി തേ​ക്കു​മ​ല
(ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്)

ജ​പ്തി​ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍
നി​ര്‍​ത്തി​വ​യ്പി​ക്ക​ണം

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും രോ​ഗ​ബാ​ധ​യും മൂ​ലം കാ​ര്‍​ഷി​ക മേ​ഖ​ല വ​ലി​യ ത​ക​ര്‍​ച്ച​യാ​ണ് നേ​രി​ടു​ന്ന​ത്. കു​രു​മു​ള​ക്, കാ​പ്പി അ​ട​ക്ക​മു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ നാ​ശം​മൂ​ലം ക​ര്‍​ഷ​ക​ര്‍ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്. കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി ക​ര്‍​ഷ​ക​ര്‍ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും എ​ടു​ത്ത വാ​യ്പ​ക​ള്‍ കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ ജ​പ്തി​ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന ഈ ​അ​വ​സ്ഥ​യി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യാ​ന്‍ ത​യാ​റാ​ക​ണം. സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ന്ന ക​ര്‍​ഷ​ക​രു​ടെ ജ​പ്തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നും അ​തോ​ടൊ​പ്പം ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ്ര​തി​വി​ധി​ക​ള്‍ ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ക​യും വേ​ണം.

രാ​ജ​ന്‍ പാ​റ​യ്ക്ക​ല്‍
(ക​ര്‍​ഷ​ക​ന്‍)

ജ​പ്തി ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ബാ​ങ്കു​ക​ള്‍
പി​ന്‍​മാ​റ​ണം: ക​ര്‍​ഷ​ക ര​ക്ഷാസ​മി​തി

പു​ല്‍​പ്പ​ള്ളി: വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഭൂ​മി ജ​പ്തി ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യി​ല്‍ നി​ന്ന് ബാ​ങ്കു​ക​ള്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് ക​ര്‍​ഷ​ക ര​ക്ഷാ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ര​ള്‍​ച്ച​യും കൃ​ഷി നാ​ശ​വും​മൂ​ലം ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. നി​ത്യ ചെ​ല​വി​നു​പോ​ലും പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. യാ​തൊ​രു ദാ​ക്ഷി​ണ്യ​മി​ല്ലാ​തെ ക​ര്‍​ഷ​ക​രു​ടെ കി​ട​പ്പാ​ടം പോ​ലും ജ​പ്തി ചെ​യ്യാ​നു​ള്ള നീ​ക്കം ക​ര്‍​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന ബാ​ങ്കു​ക​ള്‍​ക്ക് മു​ന്‍​പി​ല്‍ ക​ര്‍​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ട് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ സ​ഹാ​യം ന​ല്‍​കും.

പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം 1000ത്തോ​ളം ക​ര്‍​ഷ​ക​രാ​ണ് ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ്ര​ശ്‌​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി നി​ര്‍​ത്തി വ​യ്ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​ജെ. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​ദോ ജോ​ര്‍​ജ്, പി.​ജെ. മാ​ത്യു, ടി.​ജെ. ജോ​ര്‍​ജ്, സ​ണ്ണി ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

Wayanad

വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ങ്ങു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യാ​യ ബ​ത്തേ​രി വി​ക​സ​നം വാ​ട്സാ​പ്പ് ഗ്രൂ​പ് ഇ​ന്ന് നി​ർ​ധ​ന​ർ​ക്കും രോ​ഗി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കൈ​ത്താ​ങ്ങാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ത​ക​ർ​ന്നു​വീ​ണ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ​യോ​ളം സ​മാ​ഹ​രി​ച്ച് ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കു​ക​യാ​ണ് കൂ​ട്ടാ​യ്മ.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണി​തെ​ന്ന ബോ​ധ്യ​മു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ഹാ​യ​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​തെ​ന്ന് അ​ഡ്മി​ൻ​മാ​ർ പ​റ​ഞ്ഞു.
2018ൽ ​ബ​ത്തേ​രി​യു​ടെ വി​ക​സ​ന​പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പം​കൊ​ണ്ട കൂ​ട്ടാ​യ്മ​യി​ൽ 550ലേ​റെ അം​ഗ​ങ്ങ​ളു​ണ്ട്. വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും അ​ധ്യാ​പ​ക​രും വ്യാ​പാ​രി​ക​ളും ക​ർ​ഷ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​ണ്ട്.

ബ​ത്തേ​രി​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം രാ​ത്രി യാ​ത്രാ​നി​രോ​ധ​നം, ന​ഞ്ച​ൻ​കോ​ട്-​ബ​ത്തേ​രി റെ​യി​ൽ​വേ തു​ട​ങ്ങി​യ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ലും ഗ്രൂ​പ്പ് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, പൊ​തു​പ്ര​ശ്ന​ങ്ങ​ളി​ലും ക​ക്ഷി​രാ​ഷ്‌​ട്രീ​യ ഭേ​ദ​മ​ന്യേ കൂ​ട്ടാ​യ്മ സ​ജീ​വ​മാ​ണ്. ഇ​തി​നോ​ട​കം നൂ​റി​ലേ​റെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ചി​കി​ത്സാ സ​ഹാ​യം അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ന​ൽ​കി​യി​ട്ടു​ണ്ട്. കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ, ആം​ബു​ല​ൻ​സു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്ക​ൽ, നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

നാ​ടി​ന് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ട്ടി​റ​ങ്ങു​ന്ന​താ​ണ് കൂ​ട്ടാ​യ്മ​യു​ടെ പ്ര​ത്യേ​ക​ത. "ആ​ര​വം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഒ​ത്തു​ചേ​ര​ലി​ന്‍റെ ര​ണ്ടാം സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബ​ത്തേ​രി​യി​ലെ വി​വി​ധ വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ–​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സി.​വി. ഷി​റാ​സ്, എ.​പി. മു​സ്ത, പ്ര​ദീ​പ് ഉ​ഷ, എ​ൻ. നി​സാ​ർ, വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റം എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Wayanad

ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തും: ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍

മാ​ന​ന്ത​വാ​ടി: നോ​ര്‍​ത്ത് വ​യ​നാ​ട് വ​ന വി​ക​സ​ന ഏ​ജ​ന്‍​സി​യു​ടെ കീ​ഴി​ലു​ള്ള ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് ഉ​ത്ത​ര മേ​ഖ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ബി.​എ​ന്‍. അ​ഞ്ജ​ന്‍​കു​മാ​ര്‍.
ഗി​ബ്‌​സ് ഹാ​ളി​ല്‍ നോ​ര്‍​ത്ത് വ​യ​നാ​ട് എ​ഫ്ഡി​എ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ന​ന്ത​വാ​ടി റേ​ഞ്ചി​ലെ മീ​ന്‍​മു​ട്ടി, ബേ​ഗൂ​ര്‍ റേ​ഞ്ചി​ലെ മു​നീ​ശ്വ​ര​ന്‍​കു​ന്ന്, ബ്ര​ഹ്മ​ഗി​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സൗ​ക​ര്യം വി​പു​ല​പ്പെ​ടു​ത്തു​ക.

തി​രു​നെ​ല്ലി, കു​ഞ്ഞോം, മാ​ന​ന്ത​വാ​ടി വ​ന​ശ്രീ ഇ​ക്കോ ഷോ​പ്പു​ക​ള്‍​ക്ക് നി​ര്‍​മി​ച്ച കെ​ട്ടി​ടം സ​മ​യ​ബ​ന്ധി​ത​മാ​യി തു​റ​ന്നു​കൊ​ടു​ക്കും. സ​മി​തി അം​ഗ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തും. വ​ന സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്നും അ​ഞ്ജ​ന്‍​കു​മാ​ര്‍ പ​റ​ഞ്ഞു. ബേ​ഗൂ​ര്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ എ​സ്. ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ്ഡി​എ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​വി. സ​ത്യ​ന്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും എ. ​പ്ര​ശാ​ന്ത് വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. പേ​ര്യ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ഡി. ​ഹ​രി​ലാ​ല്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് സി.​എം. സു​രേ​ഷ്‌​കു​മാ​ര്‍, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ പി.​ജെ. വി​നോ​ദ്, മാ​ന​ന്ത​വാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ബി. ​സൂ​ര​ജ് എ​ഫ്ഡി​എ അ​സി.​കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​എ​ല്‍. പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

തു​രു​ത്തി​യി​ല്‍ ലൂ​യി​സ് അ​നു​സ്മ​ര​ണം ന​ട​ത്തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നീ​ല​ഗി​രി​യി​ലെ കു​ടി​യേ​റ്റ ജ​ന​ത​യ്ക്കാ​യി 1978 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച തു​രു​ത്തി​യി​ല്‍ ലൂ​യി​സി​നെ അ​നു​സ്മ​രി​ച്ച് ബ​ത്തേ​രി​യി​ല്‍ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ര്‍​മ​ക​ള്‍ എ​ക്കാ​ല​ത്തെ​യും സ​മ​ര​ച​രി​ത്ര​ത്തി​ല്‍ മാ​യാ​തെ നി​ല​നി​ല്‍​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ പ​റ​ഞ്ഞു.
ലൂ​യി​സി​ന്‍റെ 48-ാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ബ​ത്തേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്നും നീ​ല​ഗി​രി​യി​ലെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ജ​ന​പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദേ​വ​സ്യ ആ​വ​ശ്യ​പ്പെ​ട്ടു.
പ​രേ​ത​ന്‍റെ ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ടി.​ഡി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ജി ഒ​ലി​ക്ക​രോ​ട്ട്, മാ​ത്യു എ​ട​യ​ക്കാ​ട്ട്, വി​ല്‍​സ​ന്‍ നെ​ടും​കൊ​മ്പി​ല്‍, പി.​എം. ജ​യ​ശ്രീ, ടോം ​ജോ​സ്, എം.​പി. ജോ​ണ്‍​സ​ണ്‍, മാ​ത്യൂ​സ് ഈ​പ്പ​ന്‍, ജോ​ണി മ​ണ്ണ​മ്പു​റം, ജി​ജീ​ഷ് മാ​നു​വ​ല്‍, ജെ​യ്‌​സ​ണ്‍ ഊ​ര്‍​പ്പ​ന്‍​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍ ഭൂ​സ​മ​ര നാ​യ​ക​ന്‍ തു​രു​ത്തി​യി​ല്‍ ലൂ​യീ​സ് അ​നു​സ്മ​ര​ണം ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ മ​ണ്‍​വ​യ​ലി​ല്‍ ന​ട​ന്നു. സി.​കെ. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. സു​രേ​ഷ്, ശി​വ, എ​ന്‍.​കെ. ജോ​ര്‍​ജ് കു​ട്ടി, സ​ണ്ണി പാ​ദു​വ, പി.​വി. ബി​ന്ദു​രാ​ജ്, കെ.​കെ. ഗം​ഗാ​ധ​ര​ന്‍, ഫാ. ​ജ​യി​സ് മ​ച്ചി​ക്കൊ​ല്ലി, എ.​സി. ചാ​ക്കോ, ദ്രാ​വി​ഡ​മ​ണി എം​എ​ല്‍​എ, പൊ​ന്‍ ജ​യ​ശീ​ല​ന്‍, ഷാ​ജി ചെ​ളി​വ​യ​ല്‍, യോ​ഹ​ന്നാ​ന്‍, ഗു​ണ​ശേ​ഖ​ര​ന്‍, അ​രു​ണ്‍, ഭു​വ​നേ​ശ്വ​ര്‍, വി.​കെ. ഹ​നീ​ഫ, കെ. ​സ​ഹ​ദേ​വ​ന്‍, കേ​ദീ​ശ്വ​ര​ന്‍, ബാ​ല​ച​ന്ദ്ര​ന്‍, മു​രു​ക​ന്‍, അ​ഭി​ലാ​ഷ്, അ​നി​ല്‍, ശി​വ കൊ​ള​പ്പ​ള്ളി, ഷി​യോ​ണ്‍ പു​ഴം​വെ​ട്ടി, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബോ​സ്പ​റ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ലൂ​യീ​സി​ന്‍റെ ക​ല്ല​റ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​തി​നു ശേ​ഷം ലൂ​യീ​സ് അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര​യും ന​ട​ത്തി.

Wayanad

എ​രി​യ​പ്പ​ള്ളി-​കേ​ണി​ച്ചി​റ റോ​ഡ് പ​ണി വേ​ഗ​ത്തി​ലാ​ക്ക​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന്

പു​ല്‍​പ്പ​ള്ളി: എ​രി​യ​പ്പ​ള്ളി കേ​ണി​ച്ചി​റ റോ​ഡ് നി​ര്‍​മാ​ണം വൈ​കു​ന്ന​ത് മൂ​ലം റോ​ഡി​ന് ഇ​രു​വ​ശ​മു​ള്ള വീ​ടു​ക​ളി​ലേ​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍.

റോ​ഡി​ലെ ഇ​രു സൈ​ഡു​ക​ളി​ലും ക​രി​ങ്ക​ല്‍ കെ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തു മൂ​ലം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് വീ​ടു​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കാ​നോ ന​ട​ന്നു പോ​കാ​നോ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ല്ലും മ​ണ്ണും കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തും റോ​ഡി​ന്‍റെ അ​രി​കു​കെ​ട്ട് പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തു​മാ​ണ് ഇ​തി​ന് കാ​ര​ണം. നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്ത് പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് നി​ര്‍​ത്തി​വ​ച്ചു. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പു​ല്‍​പ്പ​ള്ളി​യി​ല്‍ നി​ന്ന് ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് ഏ​റെ എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​ന്‍ റോ​ഡാ​യി​ട്ടു പോ​ലും നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി.

Wayanad

ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ പ്ര​ചാ​ര​ണം: മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മേ​രാ യു​വ ഭാ​ര​ത് വ​യ​നാ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ല്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് ന​ശാ മു​ക്ത് യു​വ ഫോ​ര്‍ വി​ക​സി​ത് ഭാ​ര​ത് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ പ്ര​ചാ​ര​ണ​ത്തി​ന് ജി​ല്ലാ​ത​ല മ​ത്സ​ങ്ങ​ള്‍ ന​ട​ത്തി.

സം​ഘ​നൃ​ത്തം, സം​ഘ​ഗാ​നം, മൈം, ​പ്ര​സം​ഗം, പെ​യി​ന്‍റിം​ഗ്, സ്‌​ലാം പോ​യ​ട്രി, സ്ലോ​ഗ​ന്‍, റീ​ല്‍ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ സ​ജി​ത്ത് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ലോ​ക്ക​ല്‍ മാ​നേ​ജ​രും ബ​ര്‍​സാ​റു​മാ​യ ഫാ. ​ജേ​ക്ക​ബ് ഒ​റ​വ​ക്ക​ല്‍ ഒ​ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​രാ യു​വ ഭാ​ര​ത് ജി​ല്ലാ യൂ​ത്ത് ഓ​ഫി​സ​ര്‍ സ്റ്റെ​ഫി ആ​ന്‍ ഫി​ലി​പ്പ്, എ​ന്‍​എ​സ്എ​സ് ജി​ല്ലാ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​കെ. ര​ജീ​ഷ്‌​കു​മാ​ര്‍, എം​ബി​ഐ​ടി​ഇ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് എം. ​ന​സി​യ, മേ​രാ യു​വ ഭാ​ര​ത് സ്റ്റാ​ഫ് കെ.​എ. അ​ഭി​ജി​ത്ത്, നാ​ഷ​ണ​ല്‍ യൂ​ത്ത് വോ​ള​ന്‍റി​യ​ര്‍​മാ​രാ​യ എം.​ആ​ര്‍. രാ​ഹു​ല്‍ രാ​ജ്, അ​ഖി​ല്‍ കെ. ​പ​വി​ത്ര​ന്‍, ടി.​ടി. അ​ശ്വി​ന്‍ ജോ​സ​ഫ്, എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍ ലീ​ഡ​ര്‍ അ​ജ​യ് വി. ​പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

"കു​ട്ടി​ക്കൂ​ട്ടം’ കൊടിക്കുന്നിൽ സുരേഷ് എംപി പ്ര​കാ​ശ​നം ന​ട​ത്തി

ക​ല്‍​പ്പ​റ്റ: ജ​വ​ഹ​ര്‍ ബാ​ല്‍ മ​ഞ്ച് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ മു​ഖ​പ​ത്രം "കു​ട്ടി​ക്കൂ​ട്ടം’ പ്ര​കാ​ശ​നം ആ​ല​പ്പു​ഴ​യി​ല്‍ സം​സ്ഥാ​ന ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ മാ​വേ​ലി​ക്ക​ര എം​പി​യും കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു.

ജ​വ​ഹ​ര്‍ ബാ​ല്‍ മ​ഞ്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വൈ​ഗ സു​മേ​ഷ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​വേ​ദ് നാ​രാ​യ​ണ​ന്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​സി​ല്‍ വ​ര്‍​ഗീ​സ്, നാ​ഷ​ണ​ല്‍ ഡെ​ലി​ഗേ​റ്റ് എ​ല്‍​ന സാ​റ സ​ജി, ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡി​ന്‍റോ ജോ​സ്, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ജി വ​ര്‍​ഗീ​സ്, വി.​എ​സ്. അ​ശ്വ​ന്ത്, എ​ന്റ്റ മ​രി​യ സ​ജി, അ​ല്‍​ന മ​രി​യ ദീ​പ​ന്‍, ആ​ദി സൂ​ര്യ​ന്‍, ശ്രേ​യ സു​മേ​ഷ്, ജ​സ്ബി​ന്‍ തോ​മ​സ്, അ​ലോ​ണ ട്രീ​സ റെ​ല്‍​ജു, അ​ന​ന്യ മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക ശേ​ഷി, നേ​തൃ​ത്വ​പാ​ട​വം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ര​ച​ന​ക​ളു​ടെ​യും ആ​ശ​യ​ങ്ങ​ളു​ടെ​യും പ്ര​കാ​ശ​ന​ത്തി​നു​മാ​ണ് "കു​ട്ടി​ക്കൂ​ട്ടം’ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

Wayanad

ത​ണ്ണി​മ​ത്ത​ന്‍​കൃ​ഷി ആ​രം​ഭി​ച്ചു

അ​മ്പ​ല​വ​യ​ല്‍: കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ണ്ണി​മ​ത്ത​ന്‍​കൃ​ഷി ആ​രം​ഭി​ച്ചു. ഹ​രി​ത ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പി​ലെ നാ​ല് അം​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് ര​ണ്ട​ര ഏ​ക്ക​റി​ലാ​ണ് കൃ​ഷി ഇ​റ​ക്കു​ന്ന​ത്.
വേ​ന​ല്‍​ക്കാ​ല​ത്ത് ഗു​ണ​നി​ല​വാ​ര​വും വി​ഷ​ര​ഹി​ത​വു​മാ​യ ത​ണ്ണി​മ​ത്ത​ന്‍ ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ക​യും അ​തു​വ​ഴി വ​രു​മാ​നം നേ​ടു​ക​യു​മാ​ണ് ല​ക്ഷ്യം. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​മീ​ല ഉ​ണ്ണീ​ന്‍, കൃ​ഷി ഓ​ഫി​സ​ര്‍ അ​ജി​ത്കു​മാ​ര്‍, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ സു​ക​ന്യ ഐ​സ​ക് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Wayanad

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി

മു​ട്ടി​ല്‍: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എം​പി ഉ​ള്‍​പ്പ​ടെ നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ പൊ​ലി​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ടൗ​ണി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ് തൊ​ട്ടി​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ന്ദ​ര്‍​രാ​ജ് ഇ​ട​പ്പെ​ട്ടി, ഷി​ജു ഗോ​പാ​ല്‍, ഫൈ​സ​ല്‍ പാ​പ്പി​ന, ഉ​ഷ, സി​ന്ധു, ഹാ​രി​സ്, ഷാ​ഹു​ല്‍ ഹ​മീ​ദ്, മ​നോ​ജ് കാ​ര്യ​മ്പാ​ടി ,ശ​ശി പ​ന്നി​ക്കു​ഴി, സ​ജി, വി.​ജെ, ബാ​ബു ,സു​ധീ​ഷ്, അ​ബ്ദു​ള്ള എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പു​ല്‍​പ്പ​ള്ളി: രാ​ഹു​ല്‍​ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​ള്ള​ന്‍​കൊ​ല്ലി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഗി​രി​ജ കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ര്‍​ജ് എ​ട​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, മാ​ത്യു ഉ​ണ്ണി​യാ​പ്പ​ള്ളി, തോ​മ​സ് പാ​ഴു​ക്കാ​ല, സാ​ജ​ന്‍ ക​ടു​പ്പി​ല്‍, മ​നോ​ജ് ക​ടു​പ്പി​ല്‍, സു​നി​ല്‍ പാ​ല​മ​റ്റം, സി.​ഡി. ത​ങ്ക​ച്ച​ന്‍, പി.​എ. പ്ര​കാ​ശ​ന്‍, ജ​യിം​സ് വ​ട​ക്കേ​ക്ക​ര, സ​ണ്ണി മ​ണ്ട​പ​ത്തി​ല്‍, ജോ​ര്‍​ജ് ത​ട്ടാം​പ​റ​മ്പി​ല്‍, ജോ​സ്ബ​ന്‍ ജോ​ണ്‍, ഷൈ​നി സ​ണ്ണി, ലിം​ന ഷി​നോ​യി, സു​ജാ​ത ദി​ലീ​പ്, സ​ജി കൊ​ച്ചു​കു​ടി, ഷി​നു ക​ച്ചി​റ​യി​ല്‍, മ​നോ​ജ് ഉ​തു​പ്പാ​ന്‍, തോ​മ​സ് ക​ണി​യാം​പ്ലാ​ക്ക​ല്‍, ജോ​ര്‍​ജ് തെ​ക്കി​നേ​ത്ത്, മി​നി കൊ​ച്ചു​പു​ര​യ്ക്ക​ല്‍, കു​ര്യ​ന്‍ പ്ലാ​ക്കി​യി​ല്‍, ജി​ല്‍​സ് ക​ടു​പ്പി​ല്‍, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, ഷീ​ജ ജ​യിം​സ്, മൈ​ക്കി​ള്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍, മാ​ത്യു ക​ണ്ണ​ന്താ​നം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വൈ​ത്തി​രി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ്‌​കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ചെ​യ്ത പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എം​പി, ഇ​ന്ത്യ മു​ന്ന​ണി​യി​ലെ മ​റ്റു നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ പൊ​ലി​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴ​യ വൈ​ത്തി​രി​യി​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.

Wayanad

സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കാ​ര​ക്ക​ണ്ടി പൂ​ള​വ​യ​ലി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ള്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി​യി​ട്ട കാ​റി​ന്‍റെ​യും ഓ​ട്ടോ​റി​ക്ഷ​യു​ടെ​യും ചി​ല്ലു​ക​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ത​ക​ര്‍​ത്ത​ത്.
പൂ​ള​വ​യ​ല്‍ ചെ​മ്പ​ക​പാ​ളി അ​മൃ​ത​യു​ടെ കാ​റി​ന്‍റെ​യും സ​മീ​പ​വാ​സി പാ​റ​ക്ക​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ കൂ​ലി​ക്ക് ഓ​ടി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ​യും ചി​ല്ലു​ക​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ത​ക​ര്‍​ത്ത​ത്.

കാ​ര​ക്ക​ണ്ടി പൂ​ള​വ​യ​ലി​ലെ വീ​ട്ടി​ലെ​ത്തി​യ അ​മൃ​ത മു​റ്റ​ത്തേ​ക്ക് കാ​റ് ക​യ​റ്റി​യി​ടാ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ പാ​ത​യോ​ര​ത്ത് മ​റ്റൊ​രു വീ​ടി​നു മു​ന്നി​ല്‍ നി​റു​ത്തി​യി​ടു​ക​യാ​യി​രു​ന്നു. ഈ ​കാ​റി​ന്‍റെ പു​റ​ക് വ​ശ​ത്തെ ചി​ല്ലാ​ണ് ത​ക​ര്‍​ത്ത​ത്. നൂ​റ് മീ​റ്റ​ര്‍ മാ​റി​യാ​ണ് സു​ബ്ര​ഹ്മ​ണ്യ​ന്‍ ഓ​ട്ടോ​റി​ക്ഷ നി​റു​ത്തി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ചി​ല്ലു​മാ​ണ് ത​ക​ര്‍​ത്ത​ത്. സ​മീ​പ​ത്ത് ബി​യ​ര്‍​കു​പ്പി പൊ​ട്ടി​ച്ചി​ത​റി​യ നി​ല​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ബ​ത്തേ​രി പൊ​ലി​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി​ക​ള​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Wayanad

റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കാ​ന്‍ ഭ​ര​ണാ​നു​മ​തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നൂ​ല്‍​പ്പു​ഴ, വ​ട​ക്ക​നാ​ട് വ​ന​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ബ​ത്തേ​രി-​കാ​ര​ക്ക​ണ്ടി-​വ​ട​ക്ക​നാ​ട്-​ഓ​ട​പ്പ​ള്ളം റോ​ഡ് ന​വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണാ​നു​മ​തി​യാ​യി.

പ​ന്ത്ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ന​വീ​ക​രി​ക്കാ​ന്‍ സി​ആ​ര്‍​ഐ​എ​ഫി​ല്‍ നി​ന്ന് 26 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ആ​യി​ര​ക്ക​ണി​ക്ക് ആ​ളു​ക​ള്‍ നി​ത്യേ​ന ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യാ​ണി​ത്. നി​ല​വി​ല്‍ അ​ഞ്ച​ര​മീ​റ്റ​ര്‍ വീ​തി​യു​ള്ള പാ​ത പ​ല​യി​ട​ങ്ങ​ളി​ലും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. റോ​ഡ് ക​ട​ന്നു​പോ​കു​ന്ന വ​ന​

മേ​ഖ​ല​യി​ല്‍ വ​രാ​ത്ത ഭാ​ഗ​ങ്ങ​ള്‍ എ​ട്ട് മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ന​വീ​ക​രി​ക്കു​ക. ആ​വ​ശ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ക​ള്‍​വ​ര്‍​ട്ടു​ക​ളും ഡ്രെ​യി​നേ​ജു​ക​ളും നി​ര്‍​മി​ക്കും. ന​വീ​ക​ര​ണ​ത്തി​ന്‍റെ വി​ശ​ദ​മാ​യ ഡി​പി​ആ​ര്‍ അ​ടു​ത്ത​ദി​വ​സം ത​യാ​റാ​ക്കി കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. പാ​ത വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ പോ​കു​ന്ന​ത്. വ​ന​ത്താ​ല്‍ ചു​റ്റു​പെ​ട്ടു​കി​ട​ക്കു​ന്ന വ​ട​ക്ക​നാ​ട്, വ​ള്ളു​വാ​ടി മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍​ക്ക് പു​റം​ലോ​ക​വു​മാ​യി എ​ളു​പ്പ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ സൗ​ക​ര്യ​മാ​കും.

Wayanad

കാ​യി​ക​മേ​ള: ക​രു​ത്തു​കാ​ട്ടി ബ​ത്തേ​രി ഉ​പ​ജി​ല്ല

ക​ൽ​പ്പ​റ്റ: റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​നം ക​രു​ത്തു​കാ​ട്ടി​യ​ത് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഉ​പ​ജി​ല്ല.
59 പോ​യി​ന്‍റു​മാ​യാ​ണ് ബ​ത്തേ​രി ഉ​പ​ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്.
ഏ​ഴു സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും ആ​ദ്യ​ദി​നം ഉ​പ​ജി​ല്ല നേ​ടി. മൂ​ന്ന് സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും നേ​ടി 39 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്ന് സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും നേ​ടി 25 പോ​യി​ന്‍റു​മാ​യി വൈ​ത്തി​രി ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. സ്കൂ​ളു​ക​ളി​ൽ മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 31 പോ​യി​ന്‍റു​നേ​ടി​യാ​ണ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്.

മൂ​ന്ന് സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​ണ് ആ​ദ്യ​ദി​നം സ്കൂ​ൾ നേ​ടി​യ​ത്. 25 പോ​യ​ന്‍റു​മാ​യി ആ​ന​പ്പാ​റ ജി​എ​ച്ച്എ​സ്എ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. നാ​ല് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മാ​ണ് ആ​ദ്യ​ദി​നം സ്കൂ​ളി​നു​ള്ള​ത്. ഒ​രു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മാ​യി 21 പോ​യ​ന്‍റു​നേ​ടി പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് എ​ച്ച്എ​സ്എ​സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ന് 21 മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ വൈ​കു​ന്നേ​രം പെ​യ്ത മ​ഴ കാ​ര​ണം 17 മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്. സീ​നി​യ​ർ ഗേ​ൾ​സ് ഹൈ​ജം​പ്, സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് ഡി​സ്ക​സ് ത്രോ, ​സീ​നി​യ​ർ ഗേ​ൾ​സ് പോ​ൾ​വാ​ൾ​ട്ട്, സീ​നി​യ​ർ ബോ​യ്സ് ഷോ​ട് പു​ട് എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന​ത്തേ​ക്ക് മാ​റ്റി വ​ച്ചു.

ജി​ല്ലാ മീ​റ്റി​ൽ സ്വ​ർ​ണം നേ​ടി
ഫാ​ത്തി​മ​ത് റാ​ഹി​ല

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ലെ സ്വ​ർ​ണ മെ​ഡ​ൽ നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ജി​ല്ലാ മീ​റ്റി​ൽ വീ​ണ്ടും സ്വ​ർ​ണം നേ​ടി ആ​ന​പ്പാ​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഫാ​ത്തി​മ​ത് റാ​ഹി​ല. സം​സ്ഥാ​ന മീ​റ്റി​ൽ അ​ണ്ട​ർ 18 പെ​ണ്‍​കു​ട്ടി​ക​ളു​ടെ 1000, 800 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ റാ​ഹി​ല ജി​ല്ലാ മീ​റ്റി​ൽ ജൂ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​റി​ലാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ഇ​തേ സ്കൂ​ളി​ലെ വി.​ടി. എ​യ്ഞ്ച​ൽ മേ​രി​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. ഇ​രു​വ​ർ​ക്കും 800, 3000 മീ​റ്റ​റു​ക​ൾ ബാ​ക്കി​യു​ണ്ട്.

600 മീ​റ്റ​ർ സ​ബ്ജൂ​നി​യ​ർ ഗേ​ൾ​സി​ൽ
സ്വ​ർ​ണം നേ​ടി ടി. ​ദേ​വ​ശ്രീ

ക​ൽ​പ്പ​റ്റ: 600 മീ​റ്റ​ർ സ​ബ്ജൂ​നി​യ​ർ ഓ​ട്ട​ത്തി​ൽ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി ടി. ​ദേ​വ​ശ്രീ.
200, 400 മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം മൂ​ന്നു ഗോ​ൾ​ഡ് നേ​ടി​യി​രു​ന്നു. മീ​ന​ങ്ങാ​ടി ത​ച്ച​ന്പ​ത്ത് സു​ധീ​ഷ്-​രേ​ഖാ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് അ​ത്‌​ല​റ്റി​ക് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ക​ൽ​പ്പ​റ്റ: പ​രി​ക്കേ​റ്റ കാ​ലു​മാ​യി ട്രാ​ക്കി​ലെ​ത്തി മേ​ള​യി​ലെ ആ​ദ്യ സ്വ​ർ​ണം നേ​ടി ആ​ന​പ്പാ​റ ജി​എ​ച്ച്എ​സ്എ​സി​ലെ പി.​ആ​ർ. അ​ഖി​ലാ​ഷ്.
സ​ബ് ജൂ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 600 മീ​റ്റ​ർ​ഓ​ട്ട മ​ത്സ​ര​ത്തി​ലാ​ണ് മീ​ന​ങ്ങാ​ടി ചൂ​തു​പാ​റ സ്വ​ദേ​ശി​യാ​യ അ​ഖി​ലാ​ഷി​ന്‍റെ സു​വ​ർ​ണ നേ​ട്ടം. ക​ളി​ക്കു​ന്പോ​ൾ വ​ല​ത് കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ജി​ല്ലാ മീ​റ്റി​ൽ വി​ജ​യി​ക്ക​ണ​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു. വേ​ദ​ന സ​ഹി​ച്ച് 1.37 മി​നു​ട്ടി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് വി​ജ​യം നേ​ടി​യ​ത്. നാ​ളെ 200 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കും. മീ​ന​ങ്ങാ​ടി ചൂ​തു​പ്പാ​റ ര​ഘു-​ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഷി​ജി​ൻ തി​രൂ​രും ര​ജ​നി​യു​മാ​ണ് പ​രി​ശീ​ല​ക​ർ.

 

 

Wayanad

റേ​ഷ​ൻവി​ത​ര​ണ​ത്തി​ലെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ: ബ​ദ​ൽ സം​വി​ധാ​നം വേ​ണ​മെ​ന്ന് സു​ഗ​ന്ധ​ഗി​രി​ക്കാ​ർ

വൈ​ത്തി​രി: സു​ഗ​ന്ധ​ഗി​രി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി സ​ർ​ക്കാ​ർ റേ​ഷ​ൻ വി​ത​ര​ണം ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്നു.

റേ​ഞ്ചും മൊ​ബൈ​ൽ സി​ഗ്ന​ലും കു​റ​വാ​യ സു​ഗ​ന്ധ​ഗി​രി മേ​ഖ​ല​യി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ വ​ഴി​യു​ള്ള ഇ​കെ​വൈ​സി പു​തു​ക്ക​ലും ഒ​ടി​പി പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന ത​ട​സം. നെ​റ്റ്‌​വ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ർ​ഷ​ക​രും തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളും റേ​ഷ​ൻ വി​ഹി​തം ല​ഭി​ക്കാ​തെ വ​ല​യു​ന്ന സ്ഥി​തി​വ​രും. പ​ല​ർ​ക്കും ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​തോ​ടെ മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ടു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ.

റേ​ഷ​ൻ ക​ട​ക​ളി​ൽ ബ​യോ​മെ​ട്രി​ക് മെ​ഷീ​നു​ക​ൾ പ​ല​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. സാ​ങ്കേ​തി​ക പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന സു​ഗ​ന്ധ​ഗി​രി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളോ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളോ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ങ്കി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും.
ഓ​ഫ്‌​ലെെ​ൻ വ​ഴി ഇ​കെ​വൈ​സി പൂ​ർ​ത്തി​യാ​ക്കാ​നോ മൊ​ബൈ​ൽ റേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ അ​നു​വ​ദി​ക്കാ​നോ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഡി​ജി​റ്റ​ൽ പൂ​ട്ട് കാ​ര​ണം അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യ്ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Wayanad

വൈ​ത്തി​രി കു​ന്ന​ത്ത്പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ല്‍

വൈ​ത്തി​രി: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് കേ​വ​ലം വി​ളി​പ്പാ​ട​ക​ലെ ദേ​ശീ​യ​പാ​ത 766ല്‍ ​സ്ഥി​തി ചെ​യ്യു​ന്ന കു​ന്ന​ത്ത് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. നി​ര്‍​മി​ച്ച് നാ​ല് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ജ​ന​ങ്ങ​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന് തൊ​ട്ട​ടു​ത്താ​യി ഒ​ട്ടേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന ഹോ​സ്റ്റ​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

സ്‌​കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും പോ​കു​ന്ന കൊ​ച്ചു​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള വ​ലി​യൊ​രു വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍ ദി​വ​സ​വും ഈ ​പാ​ല​ത്തെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ഈ ​പാ​ല​ത്തി​ല്‍ ഇ​തു​വ​രെ കാ​ത​ലാ​യ യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്നു​വീ​ണ് ക​മ്പി​ക​ള്‍ പു​റ​ത്തു​കാ​ണു​ന്ന സ്ഥി​തി​യി​ലാ​ണ്.

ദി​വ​സേ​ന ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​യി​ട്ടും പാ​ല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ഉ​ണ്ടാ​യി​ട്ടി​ല്ല. വീ​തി കു​റ​ഞ്ഞ ഈ ​പാ​ല​ത്തി​ല്‍ ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കാ​ന്‍ പ്ര​യാ​സ​മാ​ണ്.

പ​ല​പ്പോ​ഴും പാ​ല​ത്തി​ന് മു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ മു​ഖാ​മു​ഖം വ​രു​ന്ന​ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും വ​ഴി​വ​യ്ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ക​യോ നി​ല​വി​ലു​ള്ള പാ​ലം ബ​ല​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ല്‍ വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

Wayanad

പ​ണം ഇ​ര​ട്ടി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം: നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പ​ണം ന​ഷ്ട​മാ​യി

വൈ​ത്തി​രി: നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ​ണം ഇ​ര​ട്ടി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു​ള്ള ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ വൈ​ത്തി​രി മേ​ഖ​ല​യി​ലെ​യും നി​ര​വ​ധി​പേ​ർ കു​ടു​ങ്ങി.
"റി​യ മ​ണി ഹെ​ൽ​പ്’ എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ട്സാ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​ണ് വൈ​ത്തി​രി​യി​ലെ സാ​ധാ​ര​ണ​ക്കാ​രും പ്ര​മു​ഖ​രു​മ​ട​ക്കം ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഗ്രൂ​പ്പി​ൽ ആ​ളു​ക​ളു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ലാ​തെ ന​ന്പ​റു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത ശേ​ഷ​മാ​ണ് വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. 5,000 രൂ​പ ന​ൽ​കി​യാ​ൽ 15 മി​നി​റ്റി​ന​കം 18,000 രൂ​പ​യും 10,000 രൂ​പ​യ്ക്ക് 30,000 രൂ​പ​യും തി​രി​കെ ന​ൽ​കാ​മെ​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ല​രും വീ​ണു​പോ​യ​ത്. "സെ​ൻ​ഡിം​ഗ് ചാ​ർ​ജ്’ എ​ന്ന വ്യാ​ജേ​ന യു​പി​ഐ വ​ഴി പ​ണം കൈ​ക്ക​ലാ​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​റി​യ തു​ക​ക​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് വി​ശ്വാ​സ്യ​ത​യ്ക്കാ​യി ലാ​ഭം തി​രി​കെ ന​ൽ​കും. ഇ​തി​ൽ വീ​ണ് വ​ലി​യ തു​ക​ക​ൾ കൈ​മാ​റു​ന്ന​തോ​ടെ ആ​ളു​ക​ളെ ഗ്രൂ​പ്പി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ക​യും ഫോ​ണ്‍ ന​ന്പ​റു​ക​ൾ ബ്ലോ​ക്ക് ചെ​യ്യു​ക​യു​മാ​ണ് ത​ട്ടി​പ്പു​കാ​ർ ചെ​യ്യു​ന്ന​ത്. വി​ശ്വാ​സം നേ​ടാ​നാ​യി വ്യാ​ജ ഗൂ​ഗി​ൾ പേ ​സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും ഗ്രൂ​പ്പി​ൽ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. വൈ​ത്തി​രി മേ​ഖ​ല​യി​ൽ വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രും അ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​ണം ന​ഷ്ട​മാ​യെ​ങ്കി​ലും നാ​ണ​ക്കേ​ട് ഭ​യ​ന്ന് പ​ല​രും പ​രാ​തി ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​ൻ സൈ​ബ​ർ മാ​ഫി​യ​യാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ന്‍റെ​യും ഐ​ടി സെ​ല്ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​പ​രി​ചി​ത​മാ​യ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും വ്യാ​ജ ലി​ങ്കു​ക​ളി​ലും ആ​രും വീ​ഴ​രു​തെ​ന്ന് പൊ​ലി​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Wayanad

പു​തി​യ ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്

മാ​ന​ന്ത​വാ​ടി: യു​ദ്ധ​സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച ജി​ല്ല​യി​ലെ പു​തി​യ എ​ല്‍​പി​ജി ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്കാ​ന്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് എ​ല്‍​പി​ജി ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ ക​ണ​ക്‌​ഷ​നു​ക​ള്‍ അ​നു​വ​ദി​ക്കാ​ത്ത​ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി പേ​രാ​ണ് ദി​വ​സേ​ന പു​തി​യ ക​ണ​ക്‌​ഷ​നാ​യി ഗ്യാ​സ് ഏ​ജ​ന്‍​സി ഓ​ഫി​സു​ക​ളി​ലെ​ത്തി നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന​ത്.

ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ലു​ള്ള വ​യ​നാ​ട്ടി​ല്‍ ഡെ​ലി​വ​റി കോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ല​ര്‍​ക്കും ഗ്യാ​സ് ല​ഭി​ക്കു​ന്ന​തി​ല്‍ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്. ഫോ​ണ്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍/​ഫോ​ണ്‍ ബു​ക്കിം​ഗ് ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​വ​രും നി​ര​വ​ധി​യു​ണ്ട്.

വ​യ​നാ​ടി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് 100 ശ​ത​മാ​നം ഡെ​ലി​വ​റി കോ​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലാ​നു​സൃ​ത​മാ​യി ഡെ​ലി​വ​റി ചാ​ര്‍​ജ് പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി സാ​ബു പി. ​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം. സ​ണ്ണി, കെ.​എ. മാ​ത്യു, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: സി.​എം. സ​ണ്ണി-​പ്ര​സി​ഡ​ന്‍റ്, എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​എ. മാ​ത്യു-​സെ​ക്ര​ട്ട​റി, അ​രു​ണ്‍ വി​ന്‍​സ​ന്‍റ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സ്റ്റീ​ഫ​ന്‍ മാ​ത്യു-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Wayanad

സ്നേ​ഹ വെ​ൽ​ഫെ​യ​ർ സെ​ന്‍റ​ർ ന​ട​ത്തു​ന്ന​ത് മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം: ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ

മാ​ന​ന്ത​വാ​ടി: കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ല​മാ​യി വ​യ​നാ​ട​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സ്നേ​ഹ നോ​ർ​ബ​ർ​ട്ടൈ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ൾ​ക്ക് പോ​ലും ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം നി​സ്തു​ല​വും ശ്ലാ​ഘ​നീ​യ​വു​മാ​ണെ​ന്ന് ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ.

നോ​ർ​ബ​ർ​ട്ടൈ​ൻ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ കു​ഴി​നി​ലം എ​സ് വ​ള​വ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ വെ​ൽ​ഫെ​യ​ർ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ചി​റ​ക്: സ്വാ​ശ്ര​യ​ത്വ​ത്തി​ലേ​ക്ക് ഒ​രു പെ​ണ്‍​കു​തി​പ്പ്’ വ​നി​താ ശ​ക്തീ​ക​ര​ണ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ്വാ​ശ്ര​യ​സം​ഘാം​ഗ​ങ്ങ​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇ​ല​ക്ട്രി​ക് ഷീ ​ടാ​ക്സി താ​ക്കോ​ൽ​ദാ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.50ല​ധി​കം സ​ജീ​വ സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ളി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് വ​രു​മാ​ന​വും ജീ​വ​കാ​രു​ണ്യ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന സ്നേ​ഹ​യു​ടെ പ്ര​വ​ർ​ത്ത​നം നാ​ടി​ന് മാ​തൃ​ക​യാ​ണെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

സ്നേ​ഹ തു​ട​ക്കം കു​റി​ച്ച "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട്, ന​മ്മു​ടെ വ​രും​ത​ല​മു​റ നാം ​ചി​ന്തി​ക്കു​ന്ന​തി​ലും അ​പ്പു​റ​മു​ള്ള അ​തീ​വ ഗു​രു​ത​ര​മാ​യ വി​പ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന​തെ​ന്നും കു​ട്ടി​ക​ളെ നേ​ർ​വ​ഴി​ക്ക് ന​യി​ക്കാ​ൻ അ​മ്മ​മാ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

മാ​ന​ന്ത​വാ​ടി നോ​ർ​ബ​ർ​ട്ടൈ​ൻ​സ് പ്രി​ലേ​റ്റ് ഫാ. ​ജോ​സ് മു​രി​ക്ക​ൻ ഒ ​പ്രേം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മൂ​ഹ​ത്തി​ൽ ഏ​റ്റ​വും നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ക​യെ​ന്ന​ത് നോ​ർ​ബ​ർ​ട്ടൈ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്നും ല​ഹ​രി​യു​ടെ ക​രാ​ള​ഹ​സ്ത​ങ്ങ​ളി​ൽ നി​ന്ന് മ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ അ​മ്മ​മാ​ർ​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മാ​ന​ന്ത​വാ​ടി പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ന​ന്ദ്, ത​വി​ഞ്ഞാ​ൽ വാ​ർ​ഡ് മെം​ബ​ർ എ​ൽ​സി ജോ​യ്, സ്നേ​ഹ വെ​ൽ​ഫെ​യ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് ക​രി​മാ​ലൂ​ർ ഒ ​പ്രേം, സ്നേ​ഹ സ്റ്റാ​ഫ് പ്ര​തി​നി​ധി സാ​ന്ദ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജോ​ബി തോ​മ​സ് "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​മേ​ഷ്, ഗീ​ത എ​ന്നി​വ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ലെ സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​നൂ​റി​ല​ധി​കം വ​നി​താ പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

Wayanad

എം​ബി​ബി​എ​സ് പ്ര​വേ​ശ​നം നേ​ടി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

പി​ണ​ങ്ങോ​ട്: ദേ​ശീ​യ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ (നീ​റ്റ്)​മി​ക​ച്ച വി​ജ​യം നേ​ടി വി​വി​ധ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ എം​ബി​ബി​എ​സി​നു ചേ​ര്‍​ന്ന ആ​റ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ​യും ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സി​ല്‍ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.

ഫൈ​റൂ​സ് സ​ലാ​മ (ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ക​ട​പ്പ), അ​ല്‍​ഷ അ​ഫ്രി​ന്‍ (ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തി​രു​നെ​ല്‍​വേ​ലി), സി.​വി. അ​നു​പ്രി​യ (വിം​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, മേ​പ്പാ​ടി), ഷാ​ന അ​ലി(​ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ഇ​ടു​ക്കി), കെ. ​ഹ​സ്‌​ന നി​ഹാ​ല(​ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ഊ​ട്ടി), ടി. ​നി​ദ ഫാ​ത്തി​മ(​ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, പ​രി​യാ​രം) എ​ന്നി​വ​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മാ​യി​രു​ന്നു അ​നു​മോ​ദ​നം.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​എ. അ​ബ്ദു​ള്‍ ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ല​ത്തീ​ഫ് പു​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. എം​പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ, ഹെ​ഡ്മാ​സ്റ്റ​ര്‍ അ​ബ്ദു​ള്‍ സ​ലാം, അ​ധ്യാ​പ​ക​രാ​യ ഷീ​ജ ചാ​ക്കോ, എം. ​നാ​സ​ര്‍, പി.​കെ. ഷാ​ഹി​ന, പി.​ജെ. ജ​യ്‌​സ​ണ്‍, അ​ജ്മ​ല്‍ സാ​ദി​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

വി​മു​ക്തി ആ​സ്വാ​ദ​ന​ക്കു​റി​പ്പ് മ​ത്സ​രം: വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

മാ​ന​ന്ത​വാ​ടി: ല​ഹ​രി​വ​ർ​ജ​ന മി​ഷ​ൻ "വി​മു​ക്തി’​യും കേ​ര​ള എ​ക്സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പു​സ്ത​ക ആ​സ്വാ​ദ​ന​ക്കു​റി​പ്പ് മ​ത്സ​ര വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ "ബാ​ല്യ​കാ​ല​സ​ഖി’​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​നു​മോ​ദ​ന​വും മാ​ന​ന്ത​വാ​ടി എം​ജി​എം സ്കൂ​ളി​ൽ ന​ട​ന്നു.

ജി​ല്ലാ എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​റും വി​മു​ക്തി മി​ഷ​ൻ മാ​നേ​ജ​രു​മാ​യ സ​ജി​ത്ത് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മാ​ത്യു സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ളി​ലെ ഹ​യാ​ൻ ഫ​സ​ൽ ഒ​ന്നാം സ്ഥാ​ന​വും ക​ൽ​പ്പ​റ്റ എം​സി​എ​ഫ് പ​ബ്ലി​ക് സ്കൂ​ളി​ലെ ഹി​ന മ​റി​യം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മാ​ന​ന്ത​വാ​ടി എം​ജി​എം ഹൈ​സ്കൂ​ളി​ലെ വേ​ദി​ക് വി​ജ​യ്, റി​പ്പ​ണ്‍ ജി​എ​ച്ച്എ​സ് സ്കൂ​ളി​ലെ കെ.​പി. ആ​യി​ഷ ഉ​മൈ​റ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു.

എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ദി​പു ഹ​രി​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ടി.​ആ​ർ. പ്ര​ണ​വ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​സി. കീ​ർ​ത്തി, സ്റ്റു​ഡ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ദി​ത്യ​ൻ, മാ​ന​ന്ത​വാ​ടി അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Wayanad

കാ​യി​ക​പ്ര​തി​ഭ​ക​ള്‍​ക്ക് സ്വീ​ക​ര​ണം

മാ​ന​ന്ത​വാ​ടി: ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ പ​യ്യ​മ്പ​ള്ളി സെ​ന്‍റ് കാ​ത​റി​ന്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കാ​യി​ക​പ്ര​തി​ഭ​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

327 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യാ​ണ് പ​യ്യ​മ്പ​ള്ളി സെ​ന്‍റ് കാ​ത​റി​ന്‍​സ് കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. 37 സ്വ​ര്‍​ണം, 26 വെ​ള്ളി, 20 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ ആ​കെ 83 മെ​ഡ​ലു​ക​ള്‍ സ്‌​കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ജ​യി​ക​ളാ​യ കാ​യി​ക​താ​ര​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും ആ​ദ​രി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ സു​നി​ല്‍ മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ര്‍ ഫി​ലി​പ്പ് ജോ​സ​ഫ്, പി.​വി. സ​ണ്ണി, ജോ​ബി ജോ​സ​ഫ്, സു​നി​ത ലാ​ല്‍​സ​ണ്‍, ഇ.​സി. അ​ച​ഞ്ച​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തി​ല്‍ പ്ര​തി​ഷേ​ധം

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം.

സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്ന് ഉ​റ​പ്പി​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ല്‍ തെ​രു​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 2025 ഫെ​ബ്രു​വ​രി​യി​ലാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത്.

ഒ​രു വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 4100 യാ​ണ് ചെ​ല​വ്. ഇ​ത്ത​ര​ത്തി​ല്‍ 900 ഓ​ളം തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നോ​ട​കം തെ​രു​വ് വി​ള​ക്കു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച വി​ള​ക്കു​ക​ളു​ടെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​രോ​പി​ച്ചു. ബാ​ബു ഷ​ജി​ല്‍ കു​മാ​ര്‍, എ​ന്‍.​എം. ആ​ന്‍റ​ണി, അ​നു​ഷ സു​രേ​ന്ദ്ര​ന്‍, ഷീ​ജ ബാ​ബു, സി​ന്ധു സ​ന്തോ​ഷ്, ഗീ​ത ജി​ജി, പി.​ആ​ര്‍. സു​രേ​ഷ്, വി.​ആ​ര്‍. വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Wayanad

ടൂ​റി​സം മേ​ഖ​ല​യ്ക്ക് വ്യ​വ​സാ​യ പ​ദ​വി ഉ​റ​പ്പാ​ക്കും: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

ക​ൽ​പ്പ​റ്റ: ടൂ​റി​സം മേ​ഖ​ല​യ്ക്ക് വ്യ​വ​സാ​യ പ​ദ​വി ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ടൂ​റി​സം സാം​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ബ്രാ​ൻ​ഡ് വ​യ​നാ​ട് പ​ദ്ധ​തി, റെ​സ്പോ​ണ്‍​സി​ബി​ൾ ടൂ​റി​സം മി​ഷ​ൻ സൊ​സൈ​റ്റി​യു​ടെ ലൈ​ഫ് എ​ക്സ്പീ​രി​യ​ൻ​സ് ട്രെ​യി​ൽ​സ് പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യു​ടെ പ്ര​കൃ​തി സൗ​ന്ദ​ര്യം, കൃ​ഷി, സാ​ഹ​സി​ക വി​നോ​ദം, ഫാം, ​ഹെ​റി​റ്റേ​ജ് ടൂ​റി​സം മേ​ഖ​ല​ക​ൾ, ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ, ഭ​ക്ഷ്യ വൈ​വി​ധ്യ​ങ്ങ​ൾ, ക​ല​ക​ൾ, ക​ര​കൗ​ശ​ല​വി​ദ്യ​ക​ൾ കോ​ർ​ത്തി​ണ​ക്കി ലോ​ക​ത്തി​ന് മു​ന്നി​ൽ ജി​ല്ല​യെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ബ്രാ​ൻ​ഡ് വ​യ​നാ​ട് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കും.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ ടൂ​റി​സം വി​ക​സ​നം ഉ​ൾ​പ്പെ​ട്ട​താ​ണ് ബ്രാ​ൻ​ഡ് വ​യ​നാ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വ​യ​നാ​ടി​നെ കൂ​ർ​ഗ്, മൈ​സൂ​രു ജി​ല്ല​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് ടൂ​റി​സം സ​ർ​ക്യൂ​ട്ട് വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ക​ലാ​വി​രു​ന്നും സം​സ്കാ​ര​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നി​ശ്ച​ല​ദൃ​ശ്യ​വും അ​വ​ത​രി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ ദേ​ശീ​യോ​ത്സ​വ​മാ​യ ഓ​ണം മൈ​സൂ​രു ദ​സ​റ, നോ​ർ​ത്ത് ഈ​സ്റ്റി​ലെ ഹോ​ണ്‍​ബി​ൽ ഫെ​സ്റ്റി​വ​ൽ മാ​തൃ​ക​യി​ൽ വ​ലി​യ ഇ​വ​ന്‍റാ​ക്കി മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ്രാ​ൻ​ഡ് വ​യ​നാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ഡി​സം​ബ​റോ​ടെ ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ക്കും. എ​ക്സ്പീ​രി​യ​ൻ​ഷ്യ​ൽ ടൂ​റി​സ​ത്തി​ന് സാ​ധ്യ​ത​യു​ള്ള ജി​ല്ല​യി​ൽ ലൈ​ഫ് എ​ക്സ്പീ​രി​യ​ൻ​സ് ട്രെ​യി​ൽ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​നെ​ല്ലി ട്രെ​യി​ൽ, ചേ​കാ​ടി ഉ​ൾ​പ്പെ​ടു​ന്ന കോ​ഫി ട്രെ​യി​ൽ എ​ന്നി​വ​യ്ക്ക് തു​ട​ക്ക​മി​ട്ടു.

കെ​ടി​ഡി​സി സ്ഥാ​പ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ച് സാ​ന്പ​ത്തി​ക ലാ​ഭ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വൈ​ത്തി​രി വി​ല്ലേ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ, ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ർ എം. ​അ​ഞ്ജ​ന, ടൂ​റി​സം വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സു​മി​ത് കു​മാ​ർ താ​ക്കൂ​ർ, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല സ​ദാ​ന​ന്ദ​ൻ, വാ​ർ​ഡ് അം​ഗം സി​നി ജോ​ജി, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, സം​രം​ഭ​ക​ർ തു​ട​ങ്ങി​യ​വ​ർ​പ​ങ്കെ​ടു​ത്തു.

Wayanad

ലൈ​ബ്ര​റി സ​ന്ദ​ര്‍​ശ​ന​വും ശു​ചീ​ക​ര​ണ​വും ന​ട​ത്തി

ന​ട​വ​യ​ല്‍: സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഗാ​ന്ധി സ്മൃ​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​വ​യ​ല്‍ ഗ്ര​ന്ഥ​ശാ​ല സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.
ക​വി​യും പു​സ്ത​ക ര​ച​യി​താ​വു​മാ​യ സ്‌​റ്റെ​ല്ല മാ​ത്യു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ജ​യിം​സ് പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെം​ബ​ര്‍ സ​ന്ധ്യ ലി​ഷു, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി മേ​രി അ​യ്മ​ന​ച്ചി​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് കോ​ച്ചേ​രി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി, ബാ​ല​വേ​ദി സെ​ക്ര​ട്ട​റി പി.​ഡി. ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​റാ​ണി, വൈ​ഗ മോ​ഹ​ന്‍​ദാ​സ്, ബി​നീ​റ്റ സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം കു​ട്ടി​ക​ള്‍ ലൈ​ബ്ര​റി ഹാ​ളി​ലെ പു​സ്ത​ക​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ക​യും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. സ്‌​കൗ​ട്ട് മാ​സ്റ്റ​ര്‍ ടെ​റ​ന്‍​സ് ജേ​ക്ക​ബ്, ജോ​സ് മാ​ത്യു, ഗൈ​ഡ് ക്യാ​പ്റ്റ​ന്‍ കെ.​ജി. ഷി​ന്‍റോ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Wayanad

തി​രു​നെ​ല്ലി ഫോ​റ​സ്റ്റ് ഐ​ബി​യി​ല്‍ വ​ന്യ​ജീ​വി വാ​രം ആ​ഘോ​ഷി​ച്ചു

തി​രു​നെ​ല്ലി: അ​പ്പ​പ്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നും വൈ​ല്‍​ഡ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​റ​സ്റ്റ് ഐ​ബി​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് പ​ക്ഷി, തു​മ്പി, സ​സ്യ നി​രീ​ക്ഷ​ണം, ലീ​ഫ് ആ​ര്‍​ട്ട് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷ​ര്‍​മി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​പ്പ​പ്പാ​റ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ജ​യേ​ഷ് ജോ​സ​ഫ് അ​ധ്യ​ക്ഷ വ​ഹി​ച്ചു.മാ​ന​ന്ത​വാ​ടി സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഹ​രി​ത സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടി.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്. കാ​ര്‍​ത്തി​ക് ‌,വി​നീ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​കെ. സു​ജ​ന്‍, വി.​കെ. അ​നു​രാ​ഗ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Wayanad

അ​ഗ്നി​ര​ക്ഷാ​നി​ല​യം അ​നു​വ​ദി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി, പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ന്ന കു​ടി​യേ​റ്റ മേ​ഖ​ല​യി​ല്‍ അ​പ​ക​ട​ങ്ങ​ളോ ദു​ര​ന്ത​ങ്ങ​ള്‍ സം​ഭ​വി​ക്കു​മ്പോ​ള്‍ സ​ഹാ​യ​മാ​കാ​ന്‍ പു​ല്‍​പ്പ​ള്ളി​യി​ല്‍ അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​പ്പോ​ള്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടം സേ​വ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ ദൂ​രെ​യു​ള്ള സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ നി​ന്നോ 30 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്നോ മാ​ത്ര​മേ സാ​ധി​ക്കൂ. മ​റ്റ് ജീ​വ​ന്‍ ര​ക്ഷാ സാ​ധ്യ​ത​ക​ള്‍ ഇ​ല്ലാ​ത്ത ഈ ​കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സ്‌​റ്റേ​ഷ​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രി​യ​ങ്ക ഗാ​ന്ധി എം​പി, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, അ​ഗ്നി​ര​ക്ഷാ​സേ​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​നു​മ​ട​ക്കം നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി.

ഇ​തി​ന്‍റെ ഫ​ല​മാ​യി പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു അ​ഗ്നി​ര​ക്ഷാ​നി​ല​യം ആ​രം​ഭി​ക്കു​ന്ന​തി​ന് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മു​ന്‍​കൈ​യെ​ടു​ത്ത് ഉ​ട​ന​ടി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍​കാ​ന്‍ ത​യാ​റാ​യാ​ല്‍ കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ഈ ​പ്ര​ശ്‌​നം സ്ഥാ​യി​യാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടും.

ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ളും ഒ​രു മ​ന​സോ​ടെ പ്ര​വ​ര്‍​ത്തി​ച്ച് മേ​ഖ​ല​യി​ല്‍ അ​ഗ്നി​ര​ക്ഷാ​നി​ല​യം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പു​ല്‍​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മാ​ത്യു മ​ത്താ​യി ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ജി​മോ​ന്‍, ട്ര​ഷ​റ​ര്‍ പി.​എ. ഷാ​ജി​മോ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് കു​ന്ന​ത്ത്, കെ. ​ജോ​സ​ഫ്, സ​ജി വ​ര്‍​ഗീ​സ്, പി.​എം. പൈ​ലി, ബാ​ബു രാ​ജേ​ഷ്, ഇ.​കെ. മു​ഹ​മ്മ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. റ​ഫീ​ഖ്, വേ​ണു​ഗോ​പാ​ല്‍, ബാ​ബു മാ​ക്കി​യി​ല്‍, പ്ര​സ​ന്ന​കു​മാ​ര്‍, പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

അ​ര​പ്പ​റ്റ: സി​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​എ​ൻ​എ​സ്എ​സ്) യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കേ​ശ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​നു പി. ​തോ​മ​സ്, ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണും മു​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റ​ഹി​യാ​ന​ത്ത്, മേ​പ്പാ​ടി സി​എം​എ​സ്എ​ച്ച് പ​ള്ളി ചെ​യ​ർ​മാ​ൻ റ​വ. ജോ ​വ​ർ​ഗീ​സ് മ​ല​യി​ൽ, വാ​ർ​ഡ് മെം​ബ​ർ ഷ​ഫീ​ഫ് അ​ടാ​ട്ടി​ൽ, എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ വി.​പി. സു​ഭാ​ഷ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​ഫു​ന്നീ​സ, ഹൈ​സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ലി​സ ഐ​വ​റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Wayanad

ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളു​ടെ നി​ർ​മാ​ണം 31ന​കം പൂ​ർ​ത്തി​യാ​ക്കും; മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

ക​ൽ​പ്പ​റ്റ: ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ക്കു​ന് ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളു​ടെ നി​ർ​മാ​ണം 31ന​കം പൂ​ർ​ത്തി​യാ​ക്കി ന​റു​ക്കെ​ടു​പ്പ് ന​വം​ബ​ർ ഒ​ന്നി​ന​കം ന​ട​ത്തു​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 149 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പ്ലാ​സ്റ്റ​റിം​ഗ്, പെ​യി​ന്‍റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി, മാ​ർ​ക്ക​റ്റ്, പ​ബ്ലി​ക് ടോ​യ്‌​ലെ​റ്റ്, ക​ളി​സ്ഥ​ലം, ഹെ​ൽ​ത്ത് സെ​ന്‍റ​ർ തു​ട​ങ്ങി​യ പൊ​തു സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​വം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 15 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന സ്കി​ൽ പാ​ർ​ക്കി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.

റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കും. ടൗ​ണ്‍​ഷി​പ്പി​ൽ പ​രേ​ഡ് ഗ്രൗ​ണ്ട്, ക​ൽ​പ്പ​റ്റ ജി​എ​ൽ​പി​എ​സ് സ്കൂ​ൾ എ​ന്നി​വ ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.
അ​ന്തി​മ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റ​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ല​യി​ലെ​ത്തി പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ൾ, ദു​ര​ന്ത​ബാ​ധി​ത​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

മു​ണ്ട​ക്കൈ, വെ​ള്ളാ​ർ​മ​ല സ്കൂ​ളു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ന​ക്കാം​പൊ​യി​ൽ ക​ള്ളാ​ടി ട്വി​ൻ ട​ണ​ൽ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ മ​ണ്ണ് സു​ര​ക്ഷി​ത​മാ​യി മാ​റ്റാ​ൻ നി​ർ​മാ​ണ ക​ന്പ​നി പ്ര​തി​നി​ധി​ക​ളോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ക​ള്ളാ​ടി​യി​ൽ ദു​ര​ന്ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ പ​രാ​തി​ക​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
ജി​ല്ല​യി​ലെ ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ, അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ യോ​ഗം വി​ല​യി​രു​ത്തി. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ജി​ല്ലാ ക​ള​ക്ട​ർ വി. ​ചെ​ൽ​സ​സി​നി, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Wayanad

"പ​ര​സ്പ​രം’: വൈ​ത്തി​രി താ​ലൂ​ക്കു​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി

ക​ൽ​പ്പ​റ്റ: പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ലൈ​ബ്ര​റി​ക​ളു​ടെ വി​ക​സ​ന​വും ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന "പ​ര​സ്പ​രം' പ​രി​പാ​ടി​യി​യു​ടെ വൈ​ത്തി​രി താ​ലൂ​ക്കു​ത​ല ഉ​ദ്ഘാ​ട​നം പു​ത്തൂ​ർ​വ​യ​ൽ ധ്വ​നി ട്രൈ​ബ​ൽ ലൈ​ബ്ര​റി​യി​ൽ ന​ട​ത്തി.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജി​തി​ൻ ക​ണ്ടോ​ത്ത്, എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി അം​ഗം കെ. ​വി​ശാ​ലാ​ക്ഷി, ആ​ർ. ക​ലേ​ഷ്, കെ.​വി. സു​രേ​ഷ്, ധ്വ​നി ലൈ​ബ്ര​റി സെ​ക്ര​ട്ട​റി സി. ​ല​ത ലൈ​ബ്ര​റി​യ​ൻ ശ്രേ​യ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Wayanad

പാ​ലി​യാ​ണ​യി​ല്‍ പ്ര​വൃ​ത്തി വൈ​കു​ന്നു

വെ​ള്ള​മു​ണ്ട: പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യാ​ണ​യി​ല്‍ മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ അ​വ​സാ​ന​കാ​ല​ത്ത് ആ​രം​ഭി​ച്ച പ്ര​വൃ​ത്തി എ​ങ്ങു​മെ​ത്തി​യി​ല്ല.

ഫൗ​ണ്ടേ​ഷ​ന്‍ ഇ​ട്ട​ത​ല്ലാ​തെ മ​റ്റൊ​രു പ​ണി​യും ന​ട​ന്നി​ല്ല. പ​ല​വ​ട്ടം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ്ര​വൃ​ത്തി എ​പ്പോ​ള്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് പ​റ​യാ​ന്‍ ക​രാ​റു​കാ​ര​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് വാ​ര്‍​ഡ് മെം​ബ​ര്‍ പ​റ​യു​ന്നു.
പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട​ണ​മെ​ന്ന് പാ​ലി​യാ​ണ പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Wayanad

വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം അ​ന്വേ​ഷ​ണം തു​ട​ങ്ങി

മാ​ന​ന്ത​വാ​ടി: താ​ഴെ​യ​ങ്ങാ​ടി​യി​ലു​ള്ള കെ​എ​സ്ആ​ര്‍​ടി​സി യാ​ര്‍​ഡി​ലെ മെ​റ്റ​ല്‍ കാ​ണാ​താ​യ​ത് വി​വാ​ദ​ത്തി​ല്‍.

യാ​ര്‍​ഡി​ലെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഇ​ള​ക്കി മാ​റ്റി​യ ക​ല്ലു​ക​ളാ​ണ് കാ​ണാ​താ​യ​ത്. ചെ​ളി നി​റ​ഞ്ഞ​തു​മൂ​ലം ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ണം സ്വ​രൂ​പി​ച്ച് പാ​കി​യ ക​ല്ലു​ക​ളാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി വി​ജി​ല​ന്‍​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി.
പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​മ്പ​ത് ലോ​ഡ് ക​ല്ലു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. ന​ഷ്ട​പ്പെ​ട്ട ക​ല്ലു​ക​ള്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​ല്ലു ക​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്‌​റ്റേ​റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (എ​ഐ​ടി​യു​സി) മാ​ന​ന്ത​വാ​ടി യൂ​ണി​റ്റ് എ​ടി​ഒ​യ്ക്ക് പ​രാ​തി ന​ല്‍​കി.

സി​സി​ടി​വി കാ​മ​റ​യും സെ​ക്യൂ​രി​റ്റി സം​വി​ധാ​ന​വും ഉ​ണ്ടാ​യി​ട്ടും ന​ട​ന്ന മോ​ഷ​ണ​ത്തി​ല്‍ യൂ​ണി​റ്റി​ലു​ള്ള​വ​ര്‍​ക്കും പ​ങ്കു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. ജീ​വ​ന​ക്കാ​രെ മു​ഴു​വ​ന്‍ സം​ശ​യ​ത്തി​ന്‍റെ മു​ന​യി​ലാ​ക്കി​യ പ്ര​വൃ​ത്തി​ക്കെ​തി​രേ ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ലും അ​മ​ര്‍​ഷം ശ​ക്ത​മാ​ണ്.

Wayanad

ക്വാ​റി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്

പു​ല്‍​പ്പ​ള്ളി: വ​ര​ള്‍​ച്ച​ബാ​ധി​ത മേ​ഖ​ല​യാ​യ മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ക​ല്‍ ക്വാ​റി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​റു​ദീ​സ ക്വാ​റി വി​രു​ദ്ധ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​യ പാ​ടി​ച്ചി​റ, പ​റു​ദീ​സ, സീ​താ​മൗ​ണ്ട്, മ​ര​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ഞ്ച് ക്വാ​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ല്‍ നി​ര​വ​ധി പു​തി​യ ക്വാ​റി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

ക്വാ​റി​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി വീ​ടു​ക​ള്‍ സ്‌​ഫോ​ട​ന​ങ്ങ​ള്‍ മൂ​ലം ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ക്വാ​റി​യി​ല്‍ നി​ന്നും വീ​ടു​ക​ളി​ലേ​ക്കു​ള്ള ദൂ​ര​പ​രി​ധി 50 മീ​റ്റ​റാ​യി കു​റ​ച്ച​താ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​ത്ര​യ​ധി​കം ക്വാ​റി​ക​ള്‍ തു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​ത്. ഈ ​കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക​ട​ക്കം സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​രാ​തി​ക​ള്‍ ന​ല്‍​കി. വീ​ടു​ക​ളി​ല്‍ നി​ന്നു ക്വാ​റി​ക​ളി​ലേ​ക്കു​ള്ള ദൂ​ര​പ​രി​ധി 200 മീ​റ്റ​റാ​യി അ​ടി​യ​ന്ത​ര​മാ​യി പു​ന​ര്‍​നി​ര്‍​ണ​യി​ക്ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ സ​ബ്മി​ഷ​ന്‍ ആ​യി ഉ​ന്ന​യി​ക്കു​മെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ ഉ​റ​പ്പു​ന​ല്‍​കി. വ​ര​ള്‍​ച്ച മു​ന്നി​ല്‍​ക്ക​ണ്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം അ​വ​ശ്യ​പ്പെ​ട്ടു. ജോ​ണ്‍​സ​ണ്‍ പാ​റ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് ത​ട്ടാം​പ​റ​മ്പി​ല്‍, ജ​സ്റ്റി​ന്‍ പ​ടി​ഞ്ഞാ​റ​യി​ല്‍, അ​നൂ​പ് മാ​ത്യു, ടോ​മി ചൂ​ണ്ട​നാ​ല്‍, ബൈ​ജു ക​ണി​വേ​ലി​ല്‍, മു​ര​ളീ​ധ​ര​ന്‍ കൊ​ല്ല​പ്പ​റ​മ്പി​ല്‍, നി​ര്‍​മ​ല്‍ ജി​ത്ത്, ജോ​സ് പ​ട​നി​ലം, ജോ​ണി കു​ളി​രാ​നി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

മ​ല​ബാ​ര്‍ മേ​ഖ​ല സ​ഹ​കാ​രി സം​ഗ​മ​വും അ​വാ​ര്‍​ഡ് വി​ത​ര​ണ​വും

മാ​ന​ന്ത​വാ​ടി: ക്‌​നാ​നാ​യ മ​ള്‍​ട്ടി സ്‌​റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ മ​ല​ബാ​ര്‍ മേ​ഖ​ല സ​ഹ​കാ​രി സം​ഗ​മ​വും അ​വാ​ര്‍​ഡ് വി​ത​ര​ണ​വും മാ​ന​ന്ത​വാ​ടി പാ​വ​ന പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ ചീ​ക്ക​പ്പാ​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​നോ​യി ഇ​ട​യാ​ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും പെ​രി​ക്ക​ല്ലൂ​ര്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് ക​പ്പു​കാ​ലാ​യി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് ദാ​നം പു​തു​ശേ​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​റ്റോ​ബി ശൗ​ര്യം​മാ​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.
ജോ​ണി പു​ത്ത​ന്‍​ക​ണ്ടം, സൈ​മ​ണ്‍ മ​ണ​പ്പ​ള്ളി​ല്‍, തോ​മ​സ് പീ​ടി​ക​യി​ല്‍, എം​ഡി പി.​കെ. മാ​ത്യു പാ​ണ്ട​വ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

ഷി​ജു കാ​രു​ണ്യ​മാ​താ​യെ ആ​ദ​രി​ച്ചു

തോ​ണി​ച്ചാ​ല്‍: ലോ​ക വാ​ര്‍​ത്താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ക്രൈ​സ്ത​വ​സ​ഭാ​പ​ര​മ​മാ​യ വാ​ര്‍​ത്ത​ക​ള്‍ ഇ​ട​വ​ക​ക​ളി​ലും വി​ശ്വാ​സി സ​മൂ​ഹ​ങ്ങ​ളി​ലും എ​ത്തി​ക്കാ​ന്‍ പ്ര​യ​ത്‌​നി​ക്കു​ന്ന ഷി​ജു കാ​രു​ണ്യ മാ​താ​യെ തോ​ണി​ച്ചാ​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റി​യ​ന്‍​സ് ഇ​ട​വ​ക ആ​ദ​രി​ച്ചു.മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ദ്വാ​ര​ക മേ​ഖ​ല സെ​ക്ര​ട്ട​റി​യും സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി​യു​ടെ തോ​ണി​ച്ചാ​ല്‍ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​ണ് ഷി​ജു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി, ബ്ര​ദ​ര്‍ പീ​റ്റ​ര്‍ ദാ​സ് എം​എം​ബി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Wayanad

ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി

മേ​പ്പാ​ടി: ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​ഴാ​മ​ത് എം​ബി​ബി​എ​സ് ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ന്നു.
രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ ഗ്യാ​സ്ട്രോ ഇ​ന്‍റ​സ്റ്റൈ​ന​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്ട​ർ പ​ദ്മ​ശ്രീ ഡോ. ​ഫി​ലി​പ്പ് അ​ഗ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി​യാ​യി. ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 146 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠ​ന​വും പ​രി​ശീ​ല​ന​വും ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ച​ട​ങ്ങി​ൽ യു​വ ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള സ​ന്ദേ​ശം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് കൈ​മാ​റി. ഏ​റ്റ​വും മി​ക​ച്ച ഔ​ട് ഗോ​യിം​ഗ് സ്റ്റു​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​അ​ഭി​ന​ന്ദ് ഉ​ണ്ണി, മി​ക​ച്ച അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ ഡോ. ​ജെ. ഗാ​യ​ത്രി എ​ന്നി​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ചെ​യ​ർ​മാ​ൻ പ​ദ്മ​ശ്രീ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ വി​ത​ര​ണം ചെ​യ്തു. മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ട്ര​സ്റ്റി​യും ആ​സ്റ്റ​ർ മിം​സി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഹം​സ, എ​ക്സി​ക്യു​ട്ടീ​വ് ട്ര​സ്റ്റി യു. ​ബ​ഷീ​ർ, ട്ര​സ്റ്റി ന​സീ​റാ ആ​സാ​ദ്, ജി​ല്ലാ ക​ള​ക്ട​ർ വി. ​ചെ​ൽ​സ​സി​നി, ന്യൂ​റോ​ള​ജി​സ്റ്റും ദേ​ശീ​യ​ത​ല മെ​ഡി​ക്ക​ൽ ഫാ​ക്ക​ൽ​റ്റി​യു​മാ​യ ഡോ. ​രാ​ഹു​ൽ രാ​ജീ​വ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ. പ്ര​ഭു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൈ​ദ്യ​വൃ​ത്തി​യു​ടെ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സാ​റ ചാ​ണ്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. ദി​നേ​ശ് കു​മാ​ർ, ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ശ്രീ​കാ​ന്ത്, ഡോ. ​നി​മ​ൽ ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Wayanad

ല​ഹ​രി​ക്കെ​തി​രേ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100ദി​ന ക​ര്‍​മ​പ​രി​പാ​ടി​യോ​ടെ അ​നു​ബ​ന്ധി​ച്ച് മ​യ​ങ്ങി​ല്ല കേ​ര​ളം എ​ന്ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ല​ഹ​രി​ക്കെ​തി​രേ കാ​യി​ക ല​ഹ​രി എ​ന്ന ആ​പ്ത​വാ​ക്യം ഉ​ള്‍​ക്കൊ​ണ്ട് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ 12 ഊ​രു​ക​ളി​ലെ നി​വാ​സി​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് വ​ള്ളി​യൂ​ര്‍​ക്കാ​വ് ഗ്രൗ​ണ്ടി​ല്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്തി.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍ നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ശ​ര​ണ്യ ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 12 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ല്‍ സോ​ക്ക​ര്‍ സ്റ്റാ​ര്‍ വ​ള്ളി​യൂ​ര്‍​ക്കാ​വ് വി​ജ​യി​ക്കു​ക​യും യം​ഗ് ബോ​യ്‌​സ് എ​ഫ്‌​സി തി​രു​നെ​ല്ലി റ​ണ്ണ​റ​പ്പാ​വു​ക​യും ചെ​യ്തു. വി​ജ​യി​ക​ള്‍​ക്ക് ഉ​ഷാ വി​ജ​യ​ന്‍ എം​എ​ല്‍​എ ട്രോ​ഫി​യും ക്വാ​ഷ് അ​വാ​ര്‍​ഡും ന​ല്‍​കി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ശോ​ക് കു​മാ​ര്‍, പി​ന്റോ ജോ​ണ്‍, പി. ​വി​ജേ​ഷ് കു​മാ​ര്‍, മ​ന്‍​സൂ​ര്‍ അ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

ചെ​ത​ല​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം; പു​തി​യ കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ ചെ​ത​ല​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി.
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍ ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ പ്ര​മോ​ദ് പാ​ളാ​ക്ക​ര, പി. ​ഷം​സാ​ദ്, ലീ​ല പാ​ല്‍​പ​ത്ത്, ഷി​ഫാ​ന​ത്ത്, ഷ​റീ​ന അ​ബ്ദു​ള്ള, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പി.​എം. മൊ​യ്ദീ​ന്‍​ഷ, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​വി.​ആ​ര്‍. ഷീ​ജ, ചെ​ത​ല​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എം. കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി.

Wayanad

പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നു​മെ​തി​രേ യു​ഡി​എ​ഫ് പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​താ​യും ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ളും സ്വ​ജ​ന​പ​ക്ഷ​പാ​ത​പ​ര​മാ​യ ന​ട​പ​ടി​ക​ളും തു​ട​രു​ന്ന​താ​യും യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നി​ര്‍​ത്ത​ലാ​ക്കി​യ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ല്‍​പ്പ​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സി​ദ്ദി​ഖ് ത​ങ്ങ​ള്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍, ബീ​ന ജോ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് മു​രി​യ​ങ്കാ​വി​ല്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. കു​ര്യാ​ക്കോ​സ്, മ​ണി പാ​മ്പ​നാ​ല്‍, സി.​പി. ജോ​യ്, വ​ര്‍​ക്കി പാ​ല​ക്കാ​ട്, മ​ണി ഇ​ല്ല്യാ​മ്പം, ശ​ശി​ധ​ര​ന്‍, ജോ​ളി ന​രി​തൂ​ക്കി​ല്‍, ജോ​മ​റ്റ് കോ​ത​വ​ഴി​ക്ക​ല്‍, രാ​ജു തോ​ണി​ക്ക​ട​വ്, ശ്രീ​ദേ​വി മു​ല്ല​ക്ക​ല്‍, മാ​ത്യു പ​റ​മ്പി​ല്‍, ഗീ​ത കു​ഞ്ഞി കൃ​ഷ്ണ​ന്‍, സി​ജു പൗ​ലോ​സ്, വി​നോ​ദ് കാ​ഞ്ഞൂ​ക്കാ​ര​ന്‍, സി​നി ജോ​ര്‍​ജ്, ഓ​മ​ന ഗോ​വി​ന്ദ​ന്‍, സെ​ലി​ന്‍ മാ​നു​വ​ല്‍, ലി​സ്‌​നാ മു​നീ​ര്‍, സി​ജോ കു​ട്ടു​വ​പ്പി​ള്ളി, മു​കു​ന്ദ​ന്‍ പാ​ക്കം, ജോ​ര്‍​ജ് കൊ​ല്ലി​യി​ല്‍, ജോ​സ​ഫ് കു​ന്ന​ത്തു​മ​റ്റം കു​ട്ടി​യ​ച്ച​ന്‍ പാ​ള​കൊ​ല്ലി, ബാ​ബു ജ​യ​ശ്രീ, ടി.​പി. മ​ര്‍​ക്കോ​സ്, മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് യ​ജ്ഞം തു​ട​ങ്ങി

ക​ല്‍​പ്പ​റ്റ: മൃ​ഗ​സം​ര​ക്ഷ​ണ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന ജ​ന്തു രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ലാം​ഘ​ട്ട പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് യ​ജ്ഞ​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

27 വ​രെ നീ​ളു​ന്ന യ​ജ്ഞം ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എ​സ്. പ്രേ​മ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വെ​റ്റ​റി​ന​റി ഓ​ഫി​സ​ര്‍ ഡോ. ​കെ.​എ​സ്. സു​നി​ല്‍, ജി​ല്ലാ എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഡോ. ​കെ. റ​സാ​ന​ത്ത് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ര്‍​ഡു​ക​ള്‍ തോ​റും ന​ട​ത്തു​ന്ന ക്യാ​മ്പു​ക​ളി​ല്‍ മൂ​ന്നു​മാ​സ​ത്തി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​തും മ​റ്റ് രോ​ഗ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തു​മാ​യ നാ​യ, പൂ​ച്ച ഉ​ള്‍​പ്പെ​ടെ ഓ​മ​ന മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന് വി​ധേ​യ​മാ​ക്കും. ഒ​രു മാ​സ​ത്തി​ന​കം ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കും. അ​തി​നു​ശേ​ഷം വ​ര്‍​ഷം​തോ​റും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ആ​വ​ര്‍​ത്തി​ക്കും.

വാ​ക്‌​സി​നേ​ഷ​ന്‍ ചാ​ര്‍​ജ് ഇ​ന​ത്തി​ല്‍ 55 രൂ​പ​യാ​ണ് ഉ​ട​മ​സ്ഥ​ര്‍ അ​ട​യ്‌​ക്കേ​ണ്ട​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ട​മ​സ്ഥ​ര്‍​ക്ക് ലൈ​സ​ന്‍​സ് ല​ഭ്യ​മാ​ക്കും. ഇ​തോ​ടൊ​പ്പം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക വി​ഹി​തം ഉ​പ​യോ​ഗി​ച്ച് ഡോ​ഗ് ക്യാ​ച്ച​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെ​രു​വു​നാ​യ​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ കാ​മ്പ​യി​ന്‍ ന​ട​ക്കും.

പി​ടി​ക്കു​ന്ന നാ​യ​ക​ളി​ല്‍ വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കാ​ത്ത​വ​യെ ബ്ലോ​ക്ക് തി​രി​ച്ച് ബ​ത്തേ​രി, പ​ടി​ഞ്ഞാ​റ​ത്ത​റ എ​ബി​സി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റും.

Kannur

എ​ൻ​ആ​ർ​ഇ 58-ാം വാ​ർ​ഷി​കം: 1000 പേ​ർ​ക്ക് സ്നേ​ഹോ​പ​ഹാ​രം

ക​ണ്ണൂ​ർ: പ്ര​മു​ഖ ഗൃ​ഹോ​പ​ക​ര​ണ-​ഇ​ല​ക്‌​ട്രോ​ണി​ക്സ് റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ നാ​ഷ​ണ​ൽ റേ​ഡി​യോ ഇ​ല​ക്‌​ട്രോ​ണി​ക്സി​ന്‍റെ 58-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച "1000 പേ​ർ​ക്ക് സ്നേ​ഹോ​പ​ഹാ​രം' പ​ദ്ധ​തി​യി​ലെ ആ​ദ്യ​ഘ​ട്ട സ​മ്മാ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ക​ണ്ണൂ​ർ ഹെ​ഡ് ഓ​ഫി​സി​ൽ ന​ട​ത്തി. എ​ൻ​ആ​ർ​ഇ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷാ​ജി അ​ർ​ഹ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് സ​ന്തോ​ഷ​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, മ​ഞ്ഞ അ​ല്ലെ​ങ്കി​ൽ പി​ങ്ക് റേ​ഷ​ൻ കാ​ർ​ഡ് കോ​പ്പി​യു​മാ​യി എ​ത്തി​യ​വ​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 1000 പേ​ർ​ക്കാ​ണ് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കു​ന്ന​ത്. വി-​ഗാ​ർ​ഡ്, പ്ര​സ്റ്റീ​ജ്, ഹാ​വെ​ൽ​സ്, പ്രീ​തി, ബ​ട്ട​ർ​ഫ്ലൈ, ലാ​ഓ​പാ​ല തു​ട​ങ്ങി​യ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ മി​ക്സി, ഗ്യാ​സ് സ്റ്റൗ, ​പ്ര​ഷ​ർ കു​ക്ക​ർ, ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക്ടോ​പ്പ്, ഫാ​ൻ, ഡി​ന്ന​ർ സെ​റ്റ് എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

58 വ​ർ​ഷ​മാ​യി മ​ല​ബാ​റി​ലെ ജ​ന​ങ്ങ​ൾ എ​ന്‍​ആ​ർ​ഇ​യി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സ്യ​ത​യ്ക്കു​ള്ള ന​ന്ദി​പ്ര​ക​ട​ന​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ജ​ന​കീ​യ സം​രം​ഭം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷാ​ജി പ​റ​ഞ്ഞു.

വ​രും ദി​വ​സ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ക്കി​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ എ​ൻ​ആ​ർ​ഇ ജീ​വ​ന​ക്കാ​രും മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി.

Kannur

മു​ഖ്യ​മ​ന്ത്രി​യു​ടെ സ്നേ​ഹ​സ​മ്മാ​നം; ആ​ഹ്ലാ​ദ​ത്തി​ൽ പ്ര​ത്യാ​ശ യു​പി സ്കൂ​ൾ

ആ​ല​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ക​ത്ത് ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഉ​ദ​യ​ഗി​രി പ്ര​ത്യാ​ശ യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ. ലോ​ക ക​ത്തെ​ഴു​ത്ത് ദി​ന​ത്തി​ൽ കു​ട്ടി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ക​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ കൈ​പ്പ​ട​യി​ലു​ള്ള ക​ത്ത് മു​ഖ്യാ​ധ്യാ​പി​ക കെ. ​സാ​ലി സ്കൂ​ൾ അ​സം​ബ്ലി​യി​ൽ വാ​യി​ച്ചു​കേ​ൾ​പ്പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യെ ഒ​ത്തി​രി ഇ​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​രി കാ​ണാ​ൻ ന​ല്ല ര​സ​മാ​ണെ​ന്നും കു​ട്ടി​ക​ൾ ക​ത്തി​ൽ കു​റി​ച്ചി​രു​ന്നു. കു​ട്ടി​ക​ളു​ടെ നി​ഷ്ക​ള​ങ്ക​മാ​യ വാ​ക്കു​ക​ൾ ഏ​റെ സ​ന്തോ​ഷം ന​ൽ​കി​യെ​ന്നും തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും അ​വ​രു​ടെ സ്നേ​ഹ​വാ​ക്കു​ക​ൾ മ​ന​സി​ന് കു​ളി​ർ​മ പ​ക​ർ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ക​ത്തി​ൽ പ​റ​ഞ്ഞു. സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്ന കു​ട്ടി​ക​ളു​ടെ സ്നേ​ഹോ​പ​ദേ​ശ​വും ത​ന്നെ ഏ​റെ സ്പ​ർ​ശി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ത്യാ​ശ യു​പി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും മ​ന്ത്രി​സ​ഭാം​ഗ​വു​മാ​യ റോ​ജി എം. ​ജോ​ണി​ന്‍റെ കാ​ര്യ​വും കു​ട്ടി​ക​ൾ ക​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചി​രു​ന്നു. സ്വ​ന്തം സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി മ​ന്ത്രി​സ​ഭാം​ഗ​മാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ജീ​വി​ത​ത്തി​ൽ എ​ല്ലാ ഉ​യ​ര​ങ്ങ​ളും കീ​ഴ​ട​ക്കാ​നാ​ക​ട്ടെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​ശം​സി​ച്ചു.

ന​ഗ​ര​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ആ​ധു​നി​ക പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കും ല​ഭി​ക്ക​ണ​മെ​ന്ന കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.നേ​രി​ട്ട് സ്കൂ​ളി​ലെ​ത്തി കു​ട്ടി​ക​ളെ കാ​ണു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​തീ​ക്ഷ​യോ​ടെ​യും ആ​കാം​ക്ഷ​യോ​ടെ​യും കാ​ത്തി​രി​ക്കു​ക​യാ​ണ് പ്ര​ത്യാ​ശ സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ. സ്നേ​ഹ​ത്തോ​ടെ മ​റു​പ​ടി ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ന്ദി അ​റി​യി​ച്ച് വീ​ണ്ടും ക​ത്തെ​ഴ​ക്കാ​നും കു​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Kannur

റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യ്ക്ക് തുടക്കമായി; ത​ല​ശേ​രി നോ​ർ​ത്ത് മു​ന്നി​ൽ

ത​ല​ശേ​രി: ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ ആ​ദ്യ​ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ട്ട് സ്വ​ര്‍​ണ​വും ര​ണ്ട് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വു​മാ​യി 58 പോ​യി​ന്‍റു​ക​ളു​മാ​യി ത​ല​ശേ​രി നോ​ർ​ത്ത് ഉ​പ​ജി​ല്ല മു​ന്നി​ൽ. ര​ണ്ട് സ്വ​ര്‍​ണ​വും ഏ​ഴ് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വു​മാ​യി 47 പോ​യി​ന്‍റു​ക​ൾ നേ​ടി​യ മ​ട്ട​ന്നൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും അ​ഞ്ച് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​യി 39 പോ​യി​ന്‍റു​ക​ൾ നേ​ടി​യ പ​യ്യ​ന്നൂ​രാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

സ്‌​കൂ​ളു​ക​ളി​ൽ 26 പോ​യി​ന്‍റ് നേ​ടി​യ മ​ന്പ​റം എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ൽ. 17 പോ​യി​ന്‍റു​ക​ൾ നേ​ടി​യ മ​ട്ട​ന്നൂ​ർ എ​ച്ച്എ​സ്എ​സ്, 15 പോ​യി​ന്‍റു​ക​ൾ നേ​ടി​യ പ്രാ​പ്പൊ​യി​ൽ എ​ച്ച്എ​സ്എ​സ് എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 300-400 മീ​റ്റ​ര്‍ ഓ​ട്ടം, ഷോ​ട്ട്പു​ട്ട്, ഹൈ ​ജം​പ്, ലോം​ഗ്ജം​പ്, ഡി​സ്‌​ക​സ് ത്രോ, ​റി​ലേ എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

കാ​യി​ക മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കാ​രാ​യി രാ​ജ​ന്‍ എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഡി. ​ഷൈ​നി പ​താ​ക ഉ​യ​ര്‍​ത്തി. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വി. ​സ​തി, പി.​കെ. ഫൈ​സ​ല്‍, ഹെ​ന്‍​ട്രി ആ​ന്‍റ​ണി, സി.​ഒ.​ടി. ഷ​ബീ​ര്‍, അ​ഷ്‌​റ​ഫ് ക​ള​ത്തി​ല്‍, എം.​വി. സ്മി​ത, ഭാ​ര​തി, എ.​കെ. വി​നോ​ദ് കു​മാ​ര്‍, ഇ.​ആ​ര്‍. ഉ​ദ​യ​കു​മാ​രി, ഡോ. ​എ​സ്.​കെ. ജ​യ​ദേ​വ​ന്‍, എം.​സി. ഹാ​ഷിം, പി.​പി. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ദ്യ​ദി​നം പി​റ​ന്ന​ത് മൂ​ന്ന് മീ​റ്റ് റി​ക്കാ​ർ​ഡ്

ത​ല​ശേ​രി: റ​വ​ന്യൂ ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ ആ​ദ്യ ദി​നം പി​റ​ന്ന​ത് മൂ​ന്ന് മീ​റ്റ് റി​ക്കാ​ർ​ഡു​ക​ൾ. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ര്‍ വി​ഭാ​ഗം ഡി​സ്‌​ക​സ് ത്രോ, ​ഷോ​ട്ടു​പു​ട്ട്, സീ​നി​യ​ർ ബോ​യ്സ് ഷോ​ട്ട് പു​ട്ട് എ​ന്നി​വ​യി​ലാ​ണ് മീ​റ്റ് റി​ക്കാ​ഡു​ക​ൾ പി​റ​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ർ വി​ഭാ​ഗം ഡി​സ്ക​സ് ത്രോ, ​ഷോ​ട്ട്പു​ട്ട് എ​ന്നി​വ​യി​ൽ മ​ന്പ​റം എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ബി.​കെ. അ​ൻ​വി​ക​യും സീ​നി​യ​ർ ബോ​യ്സ് ഷോ​ട്ട്പു​ട്ടി​ൽ സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് എ​ച്ച്എ​സ്എ​സി​ലെ ടി​പി. തേ​ജ​സ് പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് പു​തി​യ മീ​റ്റ് റി​ക്കാ​ർ​ഡി​ട്ട​ത്. ഡി​സ്ക​സ് ത്രോ​യി​ൽ 2019ൽ ​അ​നാ​മി​ക വി. ​രാ​ജേ​ഷ് കു​റി​ച്ച 30.57 മീ​റ്റ​ർ എ​ന്ന​ത് ബി.​കെ. അ​ൻ​വി​ക 35.39 മീ​റ്റ​റെ​റി​ഞ്ഞാ​ണ് ത​ക​ർ​ത്ത​ത്. ഷോ​ട്ട്പു​ട്ടി​ൽ 11.25 മീ​റ്റ​ർ എ​റി​ഞ്ഞ് 2023ലെ ​എം.​എ​സ്. നി​വേ​ദ്യ​യു​ടെ 10.20 മീ​റ്റ​ര്‍ റി​ക്കാ​ർ​ഡാ​ണ് ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും അ​ൻ​വി​ക റി​ക്കാ​ർ​ഡ് നേ​ടി​യി​രു​ന്നു. അ​ഞ്ച​ര​ക്ക​ണ്ടി കു​ന്നി​രി​ക്ക ചോ​ല​യി​ൽ രാ​ജേ​ഷി​ന്‍റെ​യും സ​ജി​ന​യു​ടെ​യും മ​ക​ളാ​ണ്.

ഷോ​ട്ട്പു​ട്ട് സീ​നി​യ​ർ ബോ​യ്സി​ൽ 2024ൽ ​കോ​ഴി​ച്ചാ​ൽ ജി​എ​ച്ച്എ​സി​ന്‍റെ അ​ല​ൻ രാ​ജേ​ഷി​ന്‍റെ പേ​രി​ലു​ള്ള 12.66 എ​ന്ന റി​ക്കാ​ർ​ഡ് 14.22 മീ​റ്റ​റി​ലേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചാ​ണ് തേ​ജ​സ് പ്ര​ദീ​പ് പു​തി​യ നേ​ട്ട​ത്തി​നു​ട​മ​യാ​യ​ത്. തൊ​ടി​ക്ക​ള​ത്തെ ത​ച്ച​പ്പാ​ടി പ്ര​ദീ​പ​ൻ- കെ.​പി പ്രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.‌

ഷോ​ട്ട് പു​ട്ടി​ല്‍ നേ​പ്പാ​ളി വി​ദ്യാ​ർ​ഥി​നി​യും

ത​ല​ശേ​രി: ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ ഷോ​ട്ട്പു​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ നേ​പ്പാ​ളി പെ​ണ്‍​കു​ട്ടി​യും. ത​ല​ശേ​രി ഗ​വ. ടൗ​ണ്‍ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ എ​ൽ.​ഒ. സം​ഞ്ജ​ന​യാ​ണ് മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്. സ​ബ് ജൂ​നി​യ​ര്‍ ഷോ​ട്ട്പു​ട്ടി​ലാ​ണ് (മൂ​ന്ന് കെ​ജി) മ​ത്സ​രി​ച്ച​ത്. ര​ക്ഷി​താ​ക്ക​ള്‍ നേ​പ്പാ​ള്‍ സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും സ​ഞ്ജ​ന ജ​നി​ച്ച​ത് കോ​ഴി​ക്കോ​ടാ​ണ്. നി​ല​വി​ല്‍ വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ലാ​ണ് താ​മ​സം. എ​സ്.​ബി. സൂ​ര്യ​യു​ടെ​യും റീ​ത്ത​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സൂ​ര​ജ്, മു​ന്നി. ത​ല​ശേ​രി സാ​യി​യി​ലെ താ​ര​മാ​ണ് സം​ഞ്ജ​ന.

 

Kannur

മ​ല​യോ​ര​ത്ത് കാ​റ്റും മ​ഴ​യും തു​ട​രു​ന്നു; നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു

ഇ​രി​ട്ടി: മ​ല​യോ​ര​ത്ത് വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റും മ​ഴ​യും തു​ട​രു​ന്നു. മ​രം ക​ട​പു​ഴ​കി വീ​ണും മ​റ്റും നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​യി​ൽ എ​ടൂ​ർ-​കീ​ഴ്പ​ള്ളി റോ​ഡി​ൽ വ​ള​യം​കോ​ടി​ന് സ​മീ​പം മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​രി​ട്ടി​യി​ൽ നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ൽ​പെ​ട്ട കൂ​റ്റ​ൻ ത​ണ​ൽ മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. ഉ​രു​പ്പും​കു​ണ്ടി​ൽ മാ​ധ​വ​ത്ത് ബി​ൻ​സി​ന്‍റെ വീ​ടി​ന് സ​മീ​പം നി​ന്ന പ്ലാ​വ് ക​ട​പു​ഴ​കി വീ​ണ​തി​ൽ ആ​ൾ​താ​മ​സം ഇ​ല്ലാ​ത്ത പ​ഴ​യ​വീ​ടി​ന്‍റെ ഓ​ടി​നും ക​ഴു​ക്കോ​ലി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട് . ഇ​ടി​മി​ന്ന​ലി​ൽ പ​ല​വീ​ടു​ക​ളി​ലും വൈ​ദ്യു​ത ഉ​പ​കാ​ര​ങ്ങ​ൾ​ക്കും വ​യ​റിം​ഗി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ട​വേ​ലി മു​ണ്ട​ക​ത്തും വ്യ​പ​ക​മാ​യി കൃ​ഷി നാ​ശം സം​ഭ​വി​ച്ചു.

നി​ര​വ​ധി വൈ​ദ്യു​ത തൂ​ണു​ക​ൾ ത​ക​ർ​ന്നു. തേ​ക്ക് ഉ​ൾ​പ്പെ​ടെ മ​ര​ങ്ങ​ളും റ​ബ​റും ക​ട​പു​ഴ​കി വീ​ണു. അ​ത്തി​ക്ക​ൽ ദാ​സ​ന്‍റെ 500 മൂ​ട് ക​പ്പ കാ​റ്റി​ൽ ന​ശി​ച്ചു. കൂ​ടാ​തെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ​ക​ളും നി​ലം​പൊ​ത്തി. മേ​ഖ​ല​യി​ലെ ത​ക​ർ​ന്ന വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രി​ക​യാ​ണ്. റ​വ​ന്യു അ​ധി​കൃ​ത​രും കൃ​ഷി വ​കു​പ്പും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​റ​ള​ത്ത് ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​യ്ക്കു​ന്ന​ത്.

Kannur

ക​ണ്ണൂ​ർ സ​ഹോ​ദ​യ ജി​ല്ലാ ക​ലോ​ത്സ​വം; ചി​ന്മ​യ വി​ദ്യാ​ല​യം മു​ന്നി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ജില്ലാ ​ക​ലോ​ത്സ​വ​ത്തി​ന് ചാ​ല​ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ആ​ദ്യ​ദി​വ​സ​ത്തെ ഇ​രു​പ​ത് ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 441 പോ​യി​ന്‍റു​മാ​യി ചി​ന്മ​യ വി​ദ്യാ​ല​യം മു​ന്നി​ൽ നി​ൽ​ക്കു​ന്നു. 402 പോ​യി​ന്‍റു​മാ​യി ത​ളി​പ്പ​റ​ന്പ് ചി​ന്മ​യ വി​ദ്യാ​ല​യം ര​ണ്ടാം സ്ഥാ​ന​ത്തും 392 പോ​യി​ന്‍റു​മാ​യി ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. ആ​ദ്യ​ദി​വ​സം ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, മി​മി​ക്രി, മോ​ണോ ആ​ക്ട്, ത​ബ​ല, പ​ദ്യ​പാ​രാ​യ​ണം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.

മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ ന​ർ​ത്ത​ക​നും ന​ട​നു​മാ​യ വി​നീ​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ത്തി​ലെ സ്ഥാ​ന​ത്തേ​ക്കാ​ൾ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ആ​വേ​ശ​ത്തി​നാ​ണ് പ്രാ​ധാ​ന്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ണ്ണൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​ന്മ​യ വി​ദ്യാ​ല​യം പ്രി​ൻ​സി​പ്പ​ൽ നി​ഷ വി​ജ​യ​കൃ​ഷ്ണ​ൻ ക​ലോ​ത്സ​വ സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. സു​രേ​ഷ് പൊ​തു​വാ​ൾ, ട്ര​ഷ​റ​ർ അ​ർ​ച്ച​ന പോ​ൾ, സി​എ.​ഇ​സി​ടി. ക​ണ്ണൂ​ർ ചീ​ഫ് സേ​വ​ക് കെ.​കെ. രാ​ജ​ൻ, സി​സി​എം​ടി. എ​ഡ്യു​ക്കേ​ഷ​ണ​ൽ സെ​ൽ സോ​ണ​ൽ ഡ​യ​റ​ക്ട​ർ മ​ഹേ​ഷ് ച​ന്ദ്ര ബാ​ലി​ഗ, സി​സി​എം​ടി എ​ഡ്യു​ക്കേ​ഷ​ണ​ൽ സെ​ൽ ഫോ​ർ കോ​ള​ജ​സ് സോ​ണ​ൽ ഡ​യ​റ​ക്ട​ർ പ്ര​ഫ.​സി.​പി.​ശ്രീ​നാ​ഥ്, സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗീ​താ​ഞ്ജ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Kannur

ചു​ഴ​ലി​ക്കാ​റ്റ്; കാ​രാ​പറ​മ്പി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശം

ഇ​രി​ട്ടി: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ കാ​രാ​പറ​മ്പി​ലും ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. മേ​ഖ​ല​യി​ൽ പ​ത്തോ​ളം വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശം നേ​രി​ട്ടു. കാ​രാ​പ്പ​റ​മ്പ് മേ​ഖ​ല​യി​ൽ ത​ക​രാ​റി​ലാ​യി​രു​ന്ന വൈ​ദ്യു​തി ബ​ന്ധം കെ​എ​സ് ഇ​ബി പു​ന​സ്ഥാ​പി​ച്ചു. മേ​ഖ​ല​യി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു. മു​തു​കു​ളം വ​ർ​ക്കി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽ 15 റ​ബ​ർ മ​ര​ങ്ങ​ളും പ്ലാ​വും തേ​ക്കും നി​ലം​പൊ​ത്തി.

സ​മീ​പ​ത്തെ ആ​ല​ഞ്ചേ​രി അ​ന്ന പൗ​ലോ​സി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​രം ക​ട​പു​ഴ​കി വീ​ണു. വീ​ട്ടി​ലെ വാ​ട്ട​ർ ടാ​ങ്കി​നും മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ആ​റ​ളം-​എ​ടൂ​ർ  മ​ല​യോ​ര ഹൈ​വേ​യി​ൽ ആ​വി​ല പ​ള്ളി​ക്കു സ​മീ​പ​ത്തെ മ​ല​ബാ​ർ ന​ഴ്‌​സ​റി​യി​ൽ മേ​ൽ​ക്കൂ​ര ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു​വീ​ണ​തി​ൽ 10 ല​ക്ഷം രൂ​പ​യോ​ളം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണു പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ. ടി.​എ. ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ന​ഴ്‌​സ​റി. നി​ര​വ​ധി ന​ടീ​ൽ വ​സ്തു​ക്ക​ളും വ​ള​വും മ​ഴ​യി​ലും കാ​റ്റി​ലും ന​ശി​ച്ചു. ആ​വി​ലാ​പ​ള്ളി​യു​ടെ ചു​റ്റു​മ​തി​ൽ മ​രം ക​ട​പ​ഴ​കി വീ​ണ​തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മേ​ഖ​ല​യി​ൽ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ഴ, തെ​ങ്ങ്, റ​ബ​ർ എ​ന്നീ കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും ക​ന​ത്ത നാ​ശ​ന​ഷ്‌​ട​മാ​ണു​ള്ള​ത്.


ആ​റ​ളം വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​എ​സ്. സു​ലോ​ച​ന, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് പി.​കെ. ശ്രീ​ജ, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ടി.​സി. ഷി​ജി​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ  ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​വേ​ലാ​യു​ധ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സെ​ലീ​ന, ജോ​ർ​ജ് ആ​ലാം​പ​ള്ളി, റോ​സ​മ്മ, സു​ജി​ന എ​ന്നി​വ​ർ എ​ന്നി​വ​രും വി​ല്ലേ​ജ് സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി അ​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു.

Kannur

ത​ക​ർ​ന്ന പാ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം: ആ​ലോ​ച​നാ യോ​ഗം ചേ​ർ​ന്നു

പ​യ്യാ​വൂ​ർ: മ​ല​യോ​ര മേ​ഖ​ല​യി​ലു​ണ്ടാ​യ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പാ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച ആ​ലോ​ച​നാ​യോ​ഗം പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ ജൂ​ലൈ മാ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഭാ​ഗി​ക​മാ​യ ത​ക​ർ​ച്ച സം​ഭ​വി​ച്ച് വാ​ഹ​ന ഗ​താ​ഗ​തം സാ​ധ്യ​മ​ല്ലാ​താ​യ​തും തീ​ർ​ത്തും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തു​മാ​യ ച​ന്ദ​ന​ക്കാം​പാ​റ ആ​ന​യ​ടി പാ​ലം, വ​ണ്ണാ​യി​ക്ക​ട​വ് പാ​ലം, പ​യ്യാ​വൂ​ർ ക​ണ്ട​ക​ശേ​രി പാ​ലം എ​ന്നി​വ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​മാ​ണ് ആ​ദ്യം ന​ട​ത്തു​ക. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ടോ​റ​സ്, ടി​പ്പ​ർ എ​ന്നി​വ​യ​ട​ക്കം ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ ത​ട​യും. അ​പ​ക​ട​ത്തി​ലാ​യ പാ​ല​ങ്ങ​ളു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ​രി​കി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും രാ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കും. അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മു​ൻ​ക​രു​ത​ലാ​യാ​ണ് ഇ​ത്ത​രം ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ന്ന് എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ന്നി​വ​ര​റി​യി​ച്ചു.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​ജി. പ്രാ​ൻ​സിം​ഗ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ പാ​ല​ങ്ങ​ൾ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എം. ​സ​ജി​ത്ത്, പ​യ്യാ​വൂ​ർ പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ര​വീ​ന്ദ്ര​ൻ, ക​ണ്ട​ക​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​വി​കാ​രി ഫാ. ​ബേ​ബി ക​ട്ടി​യാ​ങ്ക​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വീ​ട്ട​മ്മ മ​രി​ച്ചു

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യയ്​ക്കി​ടെ വീ​ട്ട​മ്മ മ​രി​ച്ചു. ഇ​രി​ട്ടി വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​നി മു​ണ്ട​ക്ക​ത്തോ​ട് വീ​ട്ടി​ല്‍ ഫാ​ത്തി​മ​യാ​ണ് (47)‌ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ര​ണ​ത്തി​ന് കാ​ര​ണം ചി​കി​ത്സാ​പി​ഴ​വാ​ണെ​ന്ന് കാ​ണി​ച്ച് ഫാ​ത്തി​മ​യു​ടെ ഭ​ർ​ത്താ​വ് കു​ഞ്ഞു​മു​ഹ​മ്മ​ദ് പ​രി​യാ​രം പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​ലി​സ് കേ​സെ​ടു​ത്തു.

കീ​ഹോ​ൾ ശ​സ്ത്ര​ക്രി​യയ്​ക്കി​ടെ പി​ഴ​വ് കാ​ര​ണം രോ​ഗി​യു​ടെ നി​ല ഗു​രു​ത​ര​മാ​യെ​ങ്കി​ലും ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​തെ ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ഞ്ഞു​മു​ഹ​മ്മ​ദും ബ​ന്ധു​ക്ക​ളും ആ​രോ​പി​ച്ചു. രോ​ഗി​യു​ടെ നി​ല​ഗു​രു​ത​ര​മാ​യ​ത് ഡോ​ക്ട​ർ​മാ​ർ മ​റ​ച്ചു​വെ​ന്നും പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്ക് പി​ന്നാ​ലെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലെ മ​ര​ണം സം​ബ​ന്ധി​ച്ച യ​ഥാ​ർ​ഥ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളൂ. മ​ക്ക​ൾ: റ​ഷി​ത, റ​ഫീ​ന, സി​ദ്ദി​ഖ്. മ​രു​മ​ക്ക​ള്‍: ഉ​സ്മാ​ന്‍, നി​ഷാ​ദ്.

Kannur

വീ​ട്ട​മ്മ​യു​ടെ മ​ര​ണം: ഡി​വൈ​എ​ഫ്ഐ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ഫാ​ത്തി​മ എ​ന്ന വീ​ട്ട​മ്മ മ​രി​ക്കാ​ൻ ഇ​ട​യാ​യ​ത് ചി​കി​ത്സാ പി​ഴ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സും ഉ​പ​രോ​ധി​ച്ചു. പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ചും ഉ​പ​രോ​ധ സ​മ​ര​വും ന​ട​ത്തി​യ​ത്.

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി​ജി​ൻ, എം​എ​ൽ​എ ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ. ​പ​ദ്മ​നാ​ഭ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡോ​ക്ട​റെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി മാ​റ്റി നി​ർ​ത്ത​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​എം​ഇ യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ​വാ​സ്കു​ല​ർ ആ​ൻ​ഡ് തൊ​റാ​സി​ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൈ​റു ഫി​ലി​പ്പ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Kannur

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മ്മേ​ള​ന പ​താ​ക പ്ര​യാ​ണം ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ

ത​ല​ശേ​രി:​ റോ​മി​ൽ 19 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന ആ​ഗോ​ള ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള പ​താ​ക പ്ര​യാ​ണം ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ​ത്തി. വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ രൂ​പ​ത​ത​ല സ്വീ​ക​ര​ണ​ത്തി​നുശേ​ഷം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പ​താ​ക പ്ര​യാ​ണ​മാ​ണ് ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ​ത്തി​യ​ത്. പ​താ​ക പ്ര​യാ​ണ​ത്തി​ന് ത​ല​ശേ​രി ബി​ഷ​പ് ഹൗ​സ് ഗേ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സ്വീ​ക​ര​ണ യോ​ഗം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ ‌, അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ.​ ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട്, ഫാ. ​ജോ​ജി ക​ക്ക​ര​മ​റ്റ​ത്തി​ൽ, ഫാ. ​ജോ​സ് വെ​ട്ടി​ക്ക​ൽ, ബെ​ന്നി ആ​ന്‍റ​ണി, ജി​മ്മി ആ​യി​ത്ത​മ​റ്റം, പീ​യൂ​സ് പ​റ​യി​ടം, സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

വ​ന്ദേ​മാ​ത​ര​ത്തി​നെ​തി​രാ​യി നീ​ക്ക​മെ​ന്നും പി​ന്നി​ല്‍ അ​ജ​ൻഡ​യെ​ന്നും ഗ​വ​ര്‍​ണ​ര്‍

പെ​രി​യ (കാ​സ​ര്‍​ഗോ​ഡ്): കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന വ​ന്ദേ​മാ​ത​രം സെ​മി​നാ​റി​ല്‍ ആ​ര്‍​എ​സ്എ​സ് നേ​താ​വ് ജെ. ​ന​ന്ദ​കു​മാ​റി​നെ പ​ങ്കെ​ടു​പ്പി​ച്ച​തി​നെ​തി​രേ ന​ട​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ ദേ​ശീ​യ​ഗീ​ത​മാ​യ വ​ന്ദേ​മാ​ത​ര​ത്തി​നെ​തി​രാ​യ സ​മ​ര​മാ​യി വ്യാ​ഖ്യാ​നി​ച്ച് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​ര്‍. ദേ​ശീ​യ ഗീ​ത​ത്തി​നെ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തു​ട​ര്‍​ന്നു​ന​ട​ന്ന ദേ​ശീ​യ സെ​മി​നാ​റി​ന്‍റെ സെ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തി.
വ​ന്ദേ​മാ​ത​രം ഗാ​ന​ത്തി​ന്‍റെ 150-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​തി​ഷേ​ധം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും ദേ​ശീ​യ​ഗീ​ത​ത്തെ എ​തി​ര്‍​ക്കാ​നു​ള്ള വി​ശാ​ല​മാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

"ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ന്ദേ​മാ​ത​ര​ത്തി​നെ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്നു. ഡ​ല്‍​ഹി മു​ത​ല്‍ ന​മ്മു​ടെ തെ​രു​വു​ക​ള്‍ വ​രെ ഇ​ത്ത​രം ആ​ളു​ക​ള്‍ രം​ഗ​ത്തു​വ​രു​മ്പോ​ള്‍ അ​വ​ര്‍​ക്ക് പി​ന്നി​ല്‍ ആ​രാ​ണെ​ന്നും ഏ​തു ശ​ക്തി​യാ​ണെ​ന്നും നാം ​ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. അ​തി​നെ​തിരേ നാം ​എ​ല്ലാ​വ​രും പ്ര​വ​ര്‍​ത്തി​ക്ക​ണം. വെ​റു​തെ ക​ണ്ടെ​ത്തു​ക മാ​ത്ര​മ​ല്ല, ന​ട​പ​ടി​യെ​ടു​ക്കു​ക​യും വേ​ണം'.-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. "വ​ന്ദേ​മാ​ത​ര​ത്തെ എ​തി​ര്‍​ക്കാ​ന്‍ ചി​ല​ര്‍ വ​ന്നാ​ല്‍, അ​വ​രെ നേ​രി​ടാ​നും മു​ന്നോ​ട്ട് പോ​കാ​നു​മു​ള്ള ധൈ​ര്യം ഞ​ങ്ങ​ള്‍​ക്കു​ണ്ടാ​കും. ഞ​ങ്ങ​ള്‍ മു​ന്നോ​ട്ട് പോ​കും. രാ​ജ്യ​ത്ത് ഇ​ത്ത​രം അ​സം​ബ​ന്ധ​ങ്ങ​ള്‍ ഇ​നി ഞ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല,'-അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ്‌​കൂ​ളു​ക​ളി​ല്‍ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യോ നി​യ​മ​പ​ര​മാ​യോ ഉ​ള്ള വ്യ​വ​സ്ഥ​ക​ളൊ​ന്നു​മി​ല്ലെ​ന്ന 1995ല്‍ ​കേ​ര​ള ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി പ​രാ​മ​ര്‍​ശി​ച്ചു​കൊ​ണ്ട് ഇ​ക്കാ​ര്യ​ത്തി​ല്‍ നീ​തി​ന്യാ​യ വ്യ​വ​സ്ഥ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ല്‍ ത​നി​ക്ക് വേ​ദ​ന​യു​ണ്ടെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

വ​ന്ദേ​മാ​ത​രം അ​ഭി​മാ​ന​ക​ര​മാ​യ ഒ​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ ഗ​വ​ര്‍​ണ​ര്‍, എ​ന്നാ​ല്‍ ആ ​ഗാ​ന​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പ​ത്തി​ലു​ള്ള അ​ർ​ഥം ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആ ​ആ​റു വ​രി​ക​ളു​ടെ​യും അ​ർ​ഥം എ​നി​ക്ക​റി​യി​ല്ല. സം​സ്‌​കൃ​ത​മോ ബം​ഗാ​ളി​യോ എ​നി​ക്ക് ശ​രി​യാ​യി വ​ശ​വു​മി​ല്ല. എ​ങ്കി​ലും വ​ന്ദേ​മാ​ത​രം എ​ന്‍റെ മ​ന​സി​ലും ഹൃ​ദ​യ​ത്തി​ലും അ​ത്ര​യും ശ​ക്ത​മാ​യ ചി​ന്ത​ക​ളാ​ണ് ഉ​ണ​ര്‍​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഗ​വ​ര്‍​ണ​റു​ടെ പ്ര​സ്താ​വ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ബി​വി​പി ഒ​ഴി​കെ​യു​ള്ള വി​വി​ധ രാ​ഷ്‌‌​ട്രീ​യ സം​ഘ​ട​ന​ക​ളി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ടു​ത്ത സെ​ഷ​ന്‍ ത​ട​സ​പ്പെ​ടു​ത്തി. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ചീ​ഫ് പ്രോ​ക്ട​റും (അ​ച്ച​ട​ക്ക ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍) ലിം​ഗ്വി​സ്റ്റി​ക്‌​സ് വി​ഭാ​ഗം പ്ര​ഫ​സ​റു​മാ​യ പി. ​ശ്രീ​കു​മാ​ര്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​വ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.
എ​സ്എ​ഫ്‌​ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​യ്യി​ദ് അ​ലി ശ്രീ​കു​മാ​റി​ല്‍​നി​ന്ന് മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങി ഗ​വ​ര്‍​ണ​റു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളോ​ട് അ​ധ്യാ​പ​ക​ര്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്തു. ഗ​വ​ര്‍​ണ​ര്‍ കാ​മ്പ​സി​ലെ​ത്തി വി​ദ്യാ​ര്‍​ഥി​ക​ളെ ദേ​ശ​വി​രു​ദ്ധ​ര്‍ എ​ന്നു വി​ളി​ച്ച​പ്പോ​ള്‍ അ​ധ്യാ​പ​ക​ര്‍ മൗ​നം പാ​ലി​ച്ച് ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​രാ​ണ് ദേ​ശ​വി​രു​ദ്ധ​ര്‍ ആ​രൊ​ക്കെ​യാ​ണെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം അ​വ​ര്‍​ക്ക് ന​ല്‍​കി​യ​ത്? ഈ ​പ​രി​പാ​ടി തു​ട​രാ​ന്‍ ഞ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല. -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ ഷൂ​സ് കൈ​യി​ലേ​ന്തി​ക്കൊ​ണ്ട് ഇ​ന്‍​ക്വി​ലാ​ബ് സി​ന്ദ​ബാ​ദ്, ആ​ര്‍​എ​സ്എ​സ് ഗോ ​ബാ​ക്ക് എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി. പി​ന്നീ​ട് പൊ​ലി​സും സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രും ഇ​ട​പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളെ ശാ​ന്ത​രാ​ക്കി ബാ​ക്കി​യു​ള്ള ര​ണ്ടു സെ​ഷ​നു​ക​ളും പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

Kannur

ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക നാ​ശം

ഇ​രി​ട്ടി: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ കാ​രാ​പ​റ​ന്പ് മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

മ​ല​യോ​ര ഹൈ​വേ​യി​ൽ ആ​വി​ല ധ്യാ​ന​കേ​ന്ദ്ര​ത്തി​ന് സ​മീ​പം തേ​ക്ക് മ​രം റോ​ഡി​നു കു​റു​കെ വീ​ണ് എ​ടൂ​ർ-​ആ​റ​ളം റൂ​ട്ടി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു​നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.
മു​റ്റ​ത്തെ കൂ​റ്റ​ൻ മാ​വ് ക​ട​പു​ഴ​കി വീ​ണ് വ​ട്ട​മ​റ്റ​ത്തി​ൽ മാ​ത്യു​വി​ന്‍റെ കാ​ർ​പോ​ർ​ച്ച്

പൂ​ർ​ണ​മാ​യും വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് കാ​ർ​പോ​ർ​ച്ചി​ൽ വാ​ഹ​നം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ നാ​ശ​ന​ഷ്ടം ഒ​ഴി​വാ​യി. ക​ല്ല​മ്മാ​രി​ൽ ട്രീ​സ​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കും മ​രം പൊ​ട്ടി​വീ​ണു.

മ​ട​ത്തി​ക്കു​ഴി​ഞ്ഞൂ​ർ മാ​ത്യു​വി​ന്‍റെ വീ​ടി​നും മ​രം വീ​ണ് കേ​ടു​പാ​ടു​ണ്ടാ​യി. ദി​ലീ​പ് ഏ​ലാ​ട്ടി​ലി​ന്‍റെ വീ​ടി​ന്‍റെ ആ​സ്‌​ബ​റ്റോ​സ് മേ​ൽ​ക്കൂ​ര കാ​റ്റി​ൽ ത​ക​ർ​ന്നു. നാ​ട്ടു​കാ​ർ പ്ലാ​സ്റ്റി​ക് വ​ലി​ച്ചു​കെ​ട്ടി വീ​ട് താ​ത്കാ​ലി​ക​മാ​യി താ​മ​സ​യോ​ഗ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​ബാ​ർ കാ​ർ​ഷി​ക ന​ഴ്സ​റി​യു​ടെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് നി​ര​വ​ധി ചെ​ടി​ക​ളും ന​ശി​ച്ചു. ന​ഴ്സ​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ മ​ഴ​യി​ൽ ന​ന​ഞ്ഞു ന​ശി​ച്ചു.
മേ​ഖ​ല​യി​ലെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ റ​ബ​ർ മ​ര​ങ്ങ​ളും ക​ട​പു​ഴ​കി. മ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി. മൈ​ത്രീ ഭ​വ​നു സ​മീ​പം മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണെ​ങ്കി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല.

കാ​റ്റി​ൽ വാ​തി​ൽ ശ​ക്ത​മാ​യി അ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കൈ ​കു​ട​ങ്ങി മൈ​ത്രീ ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​ർ​ജ് ആ​ലാം​പ​ള്ളി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റോ​സ​മ്മ മാ​ത്യു, സെ​ലീ​ന എ​ന്നി​വ​ർ ഫ​യ​ർ​ഫോ​ഴ്സി​നും നാ​ട്ടു​കാ​ർ​ക്കും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. റ​വ​ന്യൂ അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Kannur

വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ ഓ​ർ​മ​ദി​നം ആ​ച​രി​ച്ചു

ചെ​മ്പേ​രി: ഫ്രാ​ൻ​സി​സ്ക​ൻ അ​ൽ​മാ​യ സ​ഭ​യു​ടെ (എ​സ്എ​ഫ്ഒ) ചെ​മ്പേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ 800-ാം ച​ര​മ​വാ​ർ​ഷി​ക ഓ​ർ​മ​ദി​നം ആ​ച​രി​ച്ചു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ അ​സി​സ്റ്റ​ന്‍റ് റെ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ തു​റ​യ്ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ സ​ന്ദേ​ശം ന​ൽ​കി.

എ​സ്എ​ഫ്ഒ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​ദ​ക്ഷി​ണ​ത്തി​ന് ഷി​ന്‍റോ വെ​ട്ടി​ക്കു​ഴി​യി​ൽ നേ​തൃ​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ചെ​മ്പേ​രി​യി​ലെ വ​യോ​ജ​ന സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ ക​രു​ണാ​ല​യ​ത്തി​ൽ ന​ട​ന്ന ഓ​ർ​മ​ദി​നാ​ച​ര​ണ സ​മ്മേ​ള​നം ക​രു​ണാ​ല​യം ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു ചേ​ന്നോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ഫ്ഒ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്

പി.​കെ. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡൊ​മി​നി​ക്ക് തെ​ക്കേ​മു​റി, സ്ക​റി​യ ക​ള​പ്പു​ര​യ്ക്ക​ൽ, ഡെ​യി​സി മാ​രി​പ്പു​റ​ത്ത്, സാ​ലി വെ​ള്ളി​യാം​ക​ണ്ട​ത്തി​ൽ, ചി​ന്ന​മ്മ മ​ണി​മ​ല​ത്ത​റ​പ്പി​ൽ, ലീ​ലാ​മ്മ പേ​ണ്ടാ​ന​ത്ത്, ദേ​വ​സ്യാ ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​ഫ്ഒ അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ക​രു​ണാ​ല​യം ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു ചേ​ന്നോ​ത്തി​ന് മെ​മെ​ന്‍റോ സ​മ്മാ​നി​ച്ചു.

ക​രു​ണാ​ല​യം, സാ​ന്ത്വ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്തു​വ​രു​ന്ന സി​സ്റ്റ​ർ ഡെ​ൽ​സി എ​സ്ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്യ​സ്ത​രെ ചെ​മ്പേ​രി എ​സ്എ​ഫ്ഒ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​ണാ​ല​യ​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ളെ വാ​ർ​ഡ് മെ​ംബർ ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ പൊ​ന്നാ​ട യ​ണി​യി​ച്ചു. സി​സ്റ്റ​ർ ഡെ​ൽ​സി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് അ​ന്തേ​വാ​സി​ളോ​ടൊ​പ്പം സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു. ജോ​സ് പാ​റ​ത്താ​ന​ത്ത്, ജോ​സ് ക​രി​ക്കാ​ട്ടു​ക​ണ്ണി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kannur

പു​ഴ മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; പ​രാ​തി ന​ൽ​കി

ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ലി​ൽ ഉ​ൾ​പ്പെ​ടെ പു​ഴ മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ.​സി. ല​ക്ഷ്മ​ണ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. ക​രു​വ​ഞ്ചാ​ൽ ടൗ​ണി​നോ​ട് ചേ​ർ​ന്നാ​ണ് പു​ഴ ഒ​ഴു​കു​ന്ന​ത്.

പു​ഴ​യു​ടെ സ​മീ​പ​ത്താ​യി നി​ര​വ​ധി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​ർ പ്ലാ​സ്റ്റി​ക്കും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ൾ​പ്പെ​ടെ പു​ഴ​യി​ലേ​ക്കാ​ണ് വ​ലി​ച്ചെ​റി​യു​ന്ന​ത്. പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ നി​ല​യി​ലാ​ണ്. അ​തി​നാ​ൽ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ പ​ല​തും അ​വി​ടെ​ത്ത​ന്നെ കെ​ട്ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം പ​ര​ക്കു​ക​യാ​ണ്.

പു​ഴ​യു​ടെ സ​മീ​പ​ത്തു ത​ന്നെ നി​ര​വ​ധി കു​ടി​വെ​ള്ള കി​ണ​റു​ക​ളും കു​ള​ങ്ങ​ളു​മു​ണ്ട്. പു​ഴ​യി​ൽ നി​ന്ന് കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലേ​ക്കും വെ​ള്ളം എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. ഇ​ത് പ​ല സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും പ​ട​ർ​ന്നു പി​ടി​ക്കാ​ൻ കാ​ര​ണ​മാ​കും. പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​വ​ർ​ക്ക് ചൊ​റി​ച്ചി​ൽ ഉ​ൾ​പ്പെ​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും പ​റ​യു​ന്നുണ്ട്. പു​ഴ മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Kannur

മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് ജ​ന്മ​നാ​ട്ടി​ൽ 29ന് പൗ​ര​സ്വീ​ക​ര​ണം

പ​യ്യാ​വൂ​ർ: മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ പ​യ്യാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ആ​ദ്യ​മാ​യി ബി​ഷ​പ് പ​ദ​വി​യി​ലെ​ത്തി​യ കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് ജ​ന്മ​നാ​ട്ടി​ൽ 29ന് ​വൈ​കു​ന്നേ​രം പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും.

‌ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​എം. മാ​ത്യു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ബി​ബി​ൻ അ​ഞ്ചെ​മ്പി​ൽ, ഫാ. ​സ്റ്റെ​ബി​ൻ തെ​ക്കേ​ട​ത്ത്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി.​പി. ജോ​സ്, ചാ​ക്കോ മു​ല്ല​പ്പ​ള്ളി, ഇ. ​കെ. കു​ര്യ​ൻ, ടി.​പി.​അ​ഷ്റ​ഫ്, വി.​പി. അ​ബ്ദു​ൾ ഖാ​ദ​ർ ഹാ​ജി, സ​ഷീ​ബ ജോ​യ്, സൈ​മ​ൺ പെ​രു​വ​ക്കു​ന്നേ​ൽ, ടെ​ൻ​സ​ൻ ജോ​ർ​ജ് ക​ണ്ട​ത്തി​ൻ​ക​ര, ജോ​സ് മ​ണ്ഡ​പം, ഐ​ബി​ഷ് ബേ​ബി, എ. ​നാ​രാ​യ​ണ​ൻ, ജെ​യിം​സ് തു​രു​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി ചെ​യ​ർ​പേ​ഴ്‌​സ​ണാ​യും പി.​എം. മാ​ത്യു ക​ൺ​വീ​ന​റാ​യും ഇ.​കെ. കു​ര്യ​ൻ ട്ര​ഷ​റ​റാ​യു​മു​ള്ള സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി.

Kannur

വി​സ്മ​യ പാ​ർ​ക്കി​ൽ അ​ത്യാ​ധു​നി​ക മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റ്

ക​ണ്ണൂ​ർ: വി​സ്മ​യ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ർ​മി​ച്ച മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. വി​സ്മ​യ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് ചെ​യ​ർ​മാ​ൻ പി.​വി. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​വ​ർ​ഷം അ​ഞ്ച് ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന വി​സ്മ​യ പാ​ർ​ക്കി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കു​ന്ന​താ​ണ് അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പു​തി​യ പ്ലാ​ന്‍റ്. ആ​ധു​നി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ളും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ലാ​ന്‍റ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് മു​ൻ വ​കു​പ്പ് മേ​ധാ​വി​യും പ്ര​ഫ​സ​റു​മാ​യ ഡോ. ​ആ​ർ. ജ​യ​ച​ന്ദ്ര​നാ​ണ് പ്ലാ​ന്‍റി​ന്‍റെ രൂ​പ​ക​ല്പ​ന​യും ക​ൺ​സ​ൾ​ട്ട​ൻ​സി​യും നി​ർ​വ​ഹി​ച്ച​ത്. പു​തി​യ എ​സ്ടി​പി പ്ലാ​ന്‍റ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വി​സ്മ​യ പാ​ർ​ക്കി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കു​ന്ന​തി​നൊ​പ്പം അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റ​മാ​കും.

മു​ൻ എം​പി കെ.​കെ. രാ​ഗേ​ഷ് , ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​സ​തീ​ദേ​വി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ദീ​പ, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ​കു​മാ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​പി. ഗം​ഗാ​ധ​ര​ൻ, പി.​കെ. ശ്യാ​മ​ള, ടി.​വി. നാ​രാ​യ​ണ​ൻ, വ​ൽ​സ​ൻ ക​ട​മ്പേ​രി, സ​മ​ദ് ക​ട​മ്പേ​രി, വി​സ്മ​യ ഡി​വി​ഷ​ൻ ടൂ​റി​സം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ഗ​ണേ​ശ​ൻ , പി. ​മു​കു​ന്ദ​ൻ, വി​സ്മ​യ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​സ​ന്തോ​ഷ്, വി​സ്മ​യ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ എം. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

പാ​സ്പോ​ർ​ട്ടും വീ​സ​യു​മി​ല്ലാ​തെ സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: പാ​സ്‌​പോ​ർ​ട്ടും വീ​സ​യും ഇ​ല്ലാ​തെ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് നി​ർ​മി​ച്ച് സ്പാ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​നി ഇ​രി​ട്ടി​യി​ൽ അ​റ​സ്റ്റി​ൽ. ഇ​രി​ട്ടി മേ​ലെ സ്റ്റാ​ൻ​ഡി​ലെ ബ്ലാ​ക്ക് ആ​ൻ​ഡ് ബ്യൂ​ട്ടി വെ​ൽ​ന​സ് സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സു​മ വാ​നു​വ​ലാ​ണ് (22) പി​ടി​യി​ലാ​യ​ത്. പൊ​ലി​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തത്തുട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​കു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ആ​ധാ​ർ കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ ഇ​തു വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​പ​യോ​ഗി​ച്ച് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി യു​വ​തി സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യാ​ണ് പൊ​ലിസ് പ​റ​യു​ന്ന​ത്. ഇ​രി​ട്ടി​യി​ലെ​ത്തു​ന്ന​തി​ന് ആ​റു​മാ​സം മു​മ്പ് പ​ശ്ചി​മ ബം​ഗാ​ളി​ലെ​ത്തി​യ യു​വ​തി അ​വി​ടെ​നി​ന്നാ​ണ് വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ചോ​ദ്യം​ചെ​യ്യ​ലി​ൽ താ​ൻ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​ണെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യശേ​ഷം റി​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് താ​മ​സി​ച്ചു​വ​രു​ന്ന വി​ദേ​ശി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന ക്യാ​ന്പി​ലേ​ക്ക് മാ​റ്റും. തു​ട​ർ​ന്ന് ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ഇ​രി​ട്ടി സി​ഐ കെ.​വി. ഉ​മേ​ഷ്, എ​സ്എ​ച്ച്ഒ സി. ​സ​നീ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ​മാ​രാ​യ ശ്രീ​നാ​ഥ്, ടി. ​സ​ന്ധ്യ, രാ​ജു ജോ​സ​ഫ്, എ​എ​സ്‌​ഐ ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kannur

ചെ​ങ്ക​ൽ ഖ​ന​നം റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ർ​പ്പാ​ട് തൊ​ത്തു​മ്മ​ലി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യി​രു​ന്ന ചെ​ങ്ക​ൽ ഖ​ന​നം റ​വ​ന്യു വ​കു​പ്പ് ഇ​ട​പെ​ട്ട് നി​ർ​ത്തി​വ​യ്പി​ച്ചു. 17 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ് ഖ​ന​നം ന​ട​ന്നു വ​ന്നി​രു​ന്ന​ത്. 1986ൽ ​പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കു​ടും​ബ​ങ്ങ​ൾ​ക്ക് റ​വ​ന്യു​വ​കു​പ്പ് പ​ത്തു സെ​ന്‍റ് വീ​ത​മാ​യി​രു​ന്നു പ​തി​ച്ചു​ന​ൽ​കി​യ​ത്. എ​ന്നാ​ൽ നി​യ​മം ലം​ഘി​ച്ച് ഇ​വി​ടെ ചെ​ങ്ക​ൽ ഖ​ന​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ചെ​ങ്ക​ൽ നി​ക്ഷേ​പ​മു​ള്ള ഇ​വി​ടെ​യു​ള്ള സ്ഥ​ല​ത്തി​ന് ഒ​രു സെ​ന്‍റി​ന് പാ​ട്ട​ത്തു​ക​യാ​യി 25,000 മു​ത​ൽ 50,000 രൂ​പ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ആ​ദി​വാ​സി​ക​ൾ​ക്ക് നാ​മ​മാ​ത്ര​തു​ക ന​ൽ​കി ക​ബ​ളി​പ്പി​ച്ചാ​ണ് ചെ​ങ്ക​ൽ പ‍​ണ​ക്കാ​ർ ഖ​ന​നം ന​ട​ത്തി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ക​ല്ല് നീ​ക്കം ചെ​യ്ത ശേ​ഷം ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കി ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ഖ​ന​നം ന​ട​ത്തി​യി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു. ആ​ദ്യം പ​ത്തു സെ​ന്‍റ് സ്ഥ​ല​ത്ത് ഖ​ന​നം ന​ട​ത്തി​യ​ശേ​ഷം സ​മീ​പ​ത്തെ മ​റ്റൊ​രു പ​ത്തു സെ​ന്‍റി​ലേ​ക്കും ഖ​ന​നം വ്യാ​പി​പ്പി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യി​ൽ ചി​ല കു​ടും​ബ​ങ്ങ​ൾ ക​പ്പ​യും വാ​ഴ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ഏ​താ​നും ഭാ​ഗ​ങ്ങ​ൾ ത​രി​ശാ​യി കി​ട​ക്കു​ന്നു​ണ്ട്. ഇ​വി​ടേ​ക്കാ​ണ് ഖ​ന​നം വ്യാ​പി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യ​ത്.

ഖ​ന​നം ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ ഒ​രു രാ​ഷ്‌‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ഒ​രാ​ൾ സ്ഥ​ല​ത്തെ​ത്തി ഖ​ന​ന​ത്തെ അ​നു​കൂ​ലി​ച്ച് വാ​ദി​ച്ച​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് റ​വ​ന്യു​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​തി​നു മു​ന്പ് ഖ​ന​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്ന യ​ന്ത്രം ഖ​ന​ന ലോ​ബി സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യി​രു​ന്നു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം.​എ. സ​ഞ്ജ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു സം​ഘം സ്ഥ​ല​ത്തെ​ത്തി ഖ​ന​നം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ ക്ലാ​ർ​ക്കു​മാ​രാ​യ മ​നോ​ജ് കു​മാ​ർ, ജി​നി എ​ൽ. രാ​ജ് എ​ന്നി​വ​രും റ​വ​ന്യു​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Kannur

വ​ള​ർ​ത്തു​നാ​യ​യെ വ​ന്യ​മൃ​ഗം ആ​ക്ര​മി​ച്ചു, ക​ടു​വ​യെ​ന്ന് സം​ശ​യം

കാ​ഞ്ഞി​ര​ക്കൊ​ല്ലി: വ​ന്യ​മൃ​ഗാ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു നാ​യ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കാ​ഞ്ഞി​ര​ക്കൊ​ല്ലി മു​ക്കു​ഴി​പ്പാ​റ റോ​ഡി​ലെ മു​ള്ളൂ​ർ വീ​ട്ടി​ൽ ജോ​സ്-​ലൗ​ലി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ​യെ​യാ​ണ് വ​ന്യ​മൃ​ഗം ആ​ക്ര​മി​ച്ച​ത്. ക​ഴു​ത്തി​നും കാ​ലി​നും ക​ടി​യേ​റ്റ നാ​യ അ​വ​ശ​നി​ല​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം.

അ​ടു​ത്ത വീ​ട്ടി​ൽ ക​ടു​വ​യു​ടേ​തെ​ന്ന സം​ശ​യി​ക്കു​ന്ന വ​ന്യ​ജീ​വി​യു​ടെ കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വ​ന്യ​ജീ​വി ക​ടു​വ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പും ഇവിടെ ഒ​രു വ​ള​ർ​ത്തു നാ​യ​യെ ക​ടു​വ ക​ടി​ച്ചു കൊ​ന്നി​രു​ന്നു. കാ​ഞ്ഞി​ര​ക്കൊ​ല്ലി ഭാ​ഗ​ത്ത് ക​ടു​വ ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യം ഭീ​തി​പ​ര​ത്തു​ക​യാ​ണ്. സീ​സ​ൺ തു​ട​ങ്ങി​യാ​ൽ മു​ക്കു​ഴി​പ്പാ​റ കാ​ണാ​ൻ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ വ​ന്യ​മൃ​ഗ​ഭീ​തി​യും ത​ക​ർ​ന്ന റോ​ഡു​ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തും സ​ഞ്ചാ​രി​ക​ളെ അ​ക​റ്റു​ക​യാ​ണ്. മു​ക്കു​ഴി​പ്പാ​റ റോ​ഡി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തും വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ഹ​രി​ക്കാ​ൻ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ന്നും വ​നം​വ​കു​പ്പ് ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kannur

പി​ക്ക​പ്പ് ജീ​പ്പ് ഉ​രു​ണ്ടു​നീ​ങ്ങി അ​പ​ക​ടം; മൂ​ന്നു ക​ട​ക​ളു​ടെ മു​ൻ​വ​ശം ത​ക​ർ​ന്നു

ചെ​റു​പു​ഴ: ചെ​റു​പു​ഴ മേ​ലെ ബ​സാ​റി​ൽ മൂ​ന്നു ക​ട​ക​ളു​ടെ മു​ൻ​വ​ശം ത​ക​ർ​ത്ത് പി​ക്ക​പ്പ് ജീ​പ്പ്. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മേ​ലെ ബ​സാ​റി​ലെ റോ​യ​ൽ ചി​ക്ക​ൻ സെ​ന്‍റ​റി​ൽ കോ​ഴി​യു​മാ​യെ​ത്തി​യ പി​ക്ക​പ്പ് ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​പ്പെ​ട്ട​ത്.

നി​ർ​ത്തി​യി​ട്ട​ശേ​ഷം ഡ്രൈ​വ​ർ ക​ട​യി​ലേ​യ്ക്ക് പോ​യ​പ്പോ​ൾ പി​ക്ക​പ്പ് ജീ​പ്പ് സൂ​ര്യാ​വ​സ്ത്രാ​ല​യം റോ​ഡി​ൽ​കൂ​ടി താ​ഴേ​യ്ക്ക് ഉ​രു​ണ്ടു​നീ​ങ്ങി ക​ട​ക​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ൾ ന​ട​ന്നു പോ​കു​ന്ന​തും പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഭാ​ഗ്യം​കൊ​ണ്ടാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

നാ​ഗാ​ർ​ജു​ന ഔ​ഷ​ധ​ശാ​ല, സ​ൺ ആ​ൻ​ഡ് ഷെ​യ് ഫൂ​ട്ട്‌​വേ​ർ, ക്ലാ​സി​ക് ഫാ​ൻ​സി ഷോ​പ്പ് എ​ന്നീ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ചി​ല്ല്, ബോ​ർ​ഡു​ക​ൾ, ക​ട​യു​ടെ മു​ന്നി​ൽ തൂ​ക്കി​യി​ട്ടി​രു​ന്ന സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ത​ക​ർ​ത്താ​ണ് പി​ക്ക​പ്പ് ജീ​പ്പ് നി​ന്ന​ത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം നി​ർ​ത്തി​യി​ട്ട് അ​പ​ക​ടം വ​രു​ത്തി​വച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Kannur

കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡി​ലെ കൂ​റ്റ​ൻ പാ​റ

കാ​ഞ്ഞി​ര​ക്കൊ​ല്ലി: കു​ന്ന​ത്തൂ​ർ​പ്പാ​ടി, പാ​ടാം​ക​വ​ല, കാ​ഞ്ഞി​ര​ക്കൊ​ല്ലി പ്ര​ധാ​ന​റോ​ഡി​ൽ ഉ​രു​ണ്ടു​വീ​ണ കൂ​റ്റ​ൻ ക​രി​ങ്ക​ൽ പാ​റ മാ​റ്റാ​ത്ത​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ദുരിതമായി. ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ചെ​യാ​ണ് ക​ന​ത്ത​മ​ഴ​യ്ക്ക് ശേ​ഷം കൂ​റ്റ​ൻ​പാ​റ കു​ന്നി​ൽ നി​ന്ന് റോ​ഡ​രി​ലേ​ക്ക് പ​തി​ച്ച​ത്. വാ​ഹ​നം കു​റ​വാ​യ​തി​നാ​ൽ ത​ല​നാ​രി​ഴ​യ്ക്ക് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ ര​ണ്ടു ബ​സു​ക​ളും കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ​ത്തു​ന്ന ടൂ​റി​സ്റ്റ് ബ​സു​ക​ളും മ​റ്റു​വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​വു​ന്ന​ത്. പാ​റ​യു​ടെ എ​തി​ർ​ഭാ​ഗ​ത്ത് താ​ഴ്ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ രാ​ത്രി​യി​ൽ അ​പ​ക​ടം എ​റെ​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. സീ​സ​ൺ തു​ട​ങ്ങി​യ​തി​നാ​ൽ ദി​വ​സ​വും രാ​ത്രി​യും പ​ക​ലും ഇ​തു​വ​ഴി ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​ണ്.
‌ആ​രു മാ​റ്റു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​മാ​ണ് പാ​റ റോ​ഡ​രി​കി​ൽ ത​ന്നെ സ്ഥി​തി ചെ​യ്യു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​രാ​തി​പ്പെ​ട്ടു. വ​ലി​യ ടൂ​റി​സ്റ്റ് ബ​സു​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്നു.

Kannur

പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു പ്ര​ധാ​ന റോ​ഡു​ക​ൾ ന​വീ​ക​രി​ക്കും

ഇ​രി​ട്ടി: പേ​രാ​വൂ​ർ ​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് പ്ര​ധാ​ന റോ​ഡു​ക​ൾ കെ​എ​സ്ടി​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഇ​തി​ന്‍റെ എ​സ്റ്റി​മേ​റ്റ് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും. വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ​മ​ണ്ഡ​ലം പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വാ​ഴ​യി​ൽ പാ​ല​ത്തി​ന് പ​ക​രം പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 7.4 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​നും അം​ഗീ​കാ​രം ല​ഭി​ച്ചു. അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ കൊ​ണ്ടൂ​ർ പു​ഴ​യ്ക്ക് കു​റു​കെ വ​ള്ളി​ത്തോ​ട്–​സെ​ന്‍റ് ജൂ​ഡ്–​വാ​ഴ​യി​ൽ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ പാ​ലം. 2022ലെ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് നി​ല​വി​ലെ ചെ​റി​യ പാ​ലം ത​ക​ർ​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ലം ഒ​രു​ക്കി​യി​രു​ന്നു.

മാ​ട​ത്തി​ൽ–​കീ​ഴ്പള്ളി–​പാ​ല​പ്പു​ഴ റോ​ഡ്, ഇ​രി​ട്ടി–​പേ​രാ​വൂ​ർ–​നെ​ടും​പൊ​യി​ൽ റോ​ഡ്, കു​ന്നോ​ത്ത്–​കേ​ള​ൻ​പീ​ടി​ക–​മ​ട്ടി​ണി–​നി​ര​ങ്ങ​ൻ​ചെ​റ്റ റോ​ഡ് എ​ന്നി​വ​യാ​ണ് കെ​എ​സ്ടി​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. കു​ന്നോ​ത്ത്–​കേ​ള​ൻ​പീ​ടി​ക–​മ​ട്ടി​ണി റോ​ഡി​ന്‍റെ 12 കി​ലോ​മീ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​ന് 25 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് സ​മ​ർ​പ്പി​ക്കു​ക.

മു​രി​ങ്ങോ​ടി–​മേ​ൽ​മു​രി​ങ്ങോ​ടി റോ​ഡി​നും മ​ണ​ത്ത​ണ–​അ​മ്പാ​യ​ത്തോ​ട് റോ​ഡി​നും അ​ഞ്ചു​കോ​ടി രൂ​പ വീ​തം ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ സീ​സ​ണി​ന് മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. കാ​പ്പും​ക​ട​വ്, പാ​ല​പ്പു​ഴ പാ​ല​ങ്ങ​ൾ​ക്കാ​യി പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

 

ആ​ന​മ​തി​ൽ ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കും
ആ​റ​ളം ഫാ​മി​ലെ ആ​ന​മ​തി​ൽ നി​ർ​മാ​ണം ഡി​സം​ബ​റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം യോ​ഗ​ത്തെ അ​റി​യി​ച്ചു. 9.89 കി​ലോ​മീ​റ്റ​ർ മ​തി​ൽ നി​ർ​മി​ക്കേ​ണ്ട​തി​ൽ 6.7 കി​ലോ​മീ​റ്റ​ർ പൂ​ർ​ത്തി​യാ​യി. ശേ​ഷി​ക്കു​ന്ന 2.19 കി​ലോ​മീ​റ്റ​റി​ൽ ഒ​രു കി​ലോ​മീ​റ്റ​റി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ശേ​ഷി​ക്കു​ന്ന 1.19 കി​ലോ​മീ​റ്റ​റി​ൽ അ​ര​കി​ലോ​മീ​റ്റ​റി​ലെ കൂ​പ്പ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ബാ​ക്കി​യു​ള്ള ഭാ​ഗ​ത്ത് റെ​യി​ൽ​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന ന​ട​പ​ടി​യും പൂ​ർ​ത്തി​യാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. കെ​ആ​ർ​എ​ഫ്ബി മാ​നേ​ജ​ർ എം. ​ജ​ഗ​ദീ​ഷ്, കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി. ​സ​വി​ത, മ​ന്ത്രി​യു​ടെ പി.​എ. മു​ഹ​മ്മ​ദ് ജ​സീ​ർ, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kannur

കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ം ആ​ഘാ​ത​മൊ​ടു​ങ്ങാ​തെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യും കു​ടും​ബ​വും

ക​രി​വേ​ട​കം (കാ​സ​ർ​ഗോ​ഡ്): ര​ണ്ടു​ദി​വ​സ​ത്തെ അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​യ​തി​നു ശേ​ഷം കോ​ള​ജി​ലേ​ക്കു മ​ട​ങ്ങാ​നാ​യി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 21ന് ​അ​തി​രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു മം​ഗ​ളൂ​രു​വി​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ക​രി​വേ​ട​കം ത​ങ്ക​ത്ത​ടു​ക്ക​ത്തെ ജി​തി​ന(19). അ​യ​ൽ​വാ​സി​യാ​യ അ​മ​ൽ​രാ​ജി​നൊ​പ്പം കാ​സ​ർ​ഗോ​ട്ടേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നു മു​ന്നി​ലേ​ക്ക് ചാ​ടി​വീ​ണ ഒ​രു കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം ആ ​പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ ത​ന്നെ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ക്കി. മം​ഗ​ളൂ​രു​വി​ലെ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​ത്തെ ചി​കി​ത്സ​കൊ​ണ്ട് ജീ​വ​ൻ തി​രി​കെ കി​ട്ടി​യെ​ങ്കി​ലും അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ങ്ങ​ൾ ഇ​നി​യും ബാ​ക്കി​യാ​ണ്.
പു​ല​ർ​ച്ചെ 5.30ഓ​ടെ ബോ​വി​ക്കാ​നം-​കാ​ന​ത്തൂ​ർ റോ​ഡി​ലെ മ​ഞ്ച​ക്ക​ല്ലി​ൽ​വ​ച്ചാ​ണ് കാ​ട്ടു​പോ​ത്ത് റോ​ഡി​നു കു​റു​കെ ചാ​ടി സ്കൂ​ട്ട​റി​ൽ വ​ന്നി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഇ​രു​വ​രും നി​ല​ത്തു​വീ​ണു. ദൂ​രേ​ക്കു തെ​റി​ച്ചു​വീ​ണ ജി​തി​ന​യു​ടെ ത​ല​യ്ക്കും നെ​ഞ്ചി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ദേ​ഹ​മാ​സ​ക​ല​വും പ​രി​ക്കു​ണ്ടാ​യി​രു​ന്നു. കാ​സ​ർ​ഗോ​ട്ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യ​തി​നു​ശേ​ഷം ഉ​ട​ൻ ത​ന്നെ മം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
ഇ​പ്പോ​ൾ ബോ​ധം തി​രി​കെ കി​ട്ടി​യെ​ങ്കി​ലും ത​ല​യ്ക്കും ദേ​ഹ​മാ​സ​ക​ല​വു​മേ​റ്റ പ​രി​ക്കു​ക​ളു​ടെ ആ​ഘാ​തം ബാ​ക്കി​യാ​ണ്. ഓ​ർ​മ​ശ​ക്തി ത​ന്നെ പൂ​ർ​ണ​മാ​യി വീ​ണ്ടു​കി​ട്ടി​യി​ട്ടി​ല്ല. അ​പ​ക​ടം ന​ട​ന്ന ദി​വ​സം എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു​പോ​ലും ഇ​തു​വ​രെ ഓ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ചി​കി​ത്സ​യ്ക്കു​മാ​ത്രം കു​ടും​ബം ഇ​തു​വ​രെ ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചു​ക​ഴി​ഞ്ഞു. ഈ​യാ​ഴ്ച ഡി​സ്‌​ചാ​ർ​ജ് ചെ​യ്യാ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ർ​ന്നും ഇ​ട​യ്ക്കി​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തേ​ണ്ടി​വ​രും. ഫി​സി​യോ​തെ​റാ​പ്പി അ​ട​ക്ക​മു​ള്ള ചി​കി​ത്സ​ക​ൾ വീ​ട്ടി​ൽ​വ​ച്ചും തു​ട​ര​ണം. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ജി​തി​ന​യു​ടെ പ​ഠ​ന​വും ഇ​നി ഈ ​വ​ർ​ഷം തു​ട​രാ​നാ​കാ​ത്ത നി​ല​യാ​ണ്.
അ​ച്ഛ​ൻ ര​ഞ്ജി​ത് വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്യു​ക​യാ​ണ്. അ​മ്മ വി​ജ​യ​യും പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി​യാ​യ അ​നു​ജ​ൻ ജി​തു​ലു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ജി​തി​ന​യ്ക്കു കൂ​ട്ടി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മ​ൽ​രാ​ജ് ഇ​തി​ന​കം ആ​ശു​പ​ത്രി വി​ട്ടി​ട്ടു​ണ്ട്.
അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കു ന​ൽ​കു​ന്ന അ​ടി​യ​ന്ത​ര ചി​കി​ത്സാ​സ​ഹാ​യം പോ​ലും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.
ജി​തി​ന​യ്ക്കും കു​ടും​ബ​ത്തി​നും സം​ഭ​വി​ച്ച ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ഹാ​യം തീ​ർ​ത്തും കു​റ​വാ​ണ്. പ​ക്ഷേ അ​തു​പോ​ലും കി​ട്ടാ​ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

Kannur

ഉ​യ​രം കു​റ​യു​ന്തോ​റും ആ​ദാ​യ​വും കൂ​ടും

കാ​സ​ർ​ഗോ​ഡ്: ഉ​യ​രം​കു​റ​ഞ്ഞ സ​ങ്ക​ര​യി​നം ക​മു​ക് ഇ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യി​ലും ഉ​ത്പാ​ദ​ന​ത്തി​ലു​മു​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ടി​ഷ്യു​ക​ൾ​ച്ച​ർ തൈ​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത് സി​പി​സി​ആ​ർ​ഐ. ടി​ഷ്യു​ക​ൾ​ച്ച​ർ രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തൈ​ക​ളി​ൽ മാ​തൃ​സ​സ്യ​ത്തി​ന്‍റെ കൂ​ടു​ത​ൽ ഗു​ണ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നാ​കു​മെ​ന്നും ഇ​വ ഒ​രേ​സ​മ​യ​ത്തു​ത​ന്നെ കാ​യ്ക്കു​ക​യും ഒ​രേ ത​ര​ത്തി​ൽ വി​ള​വ് ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നു​മാ​ണ് ഗ​വേ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ഒ​രു വ​ർ​ഷം പ്രാ​യ​മാ​യ നൂ​റോ​ളം ടി​ഷ്യു​ക​ൾ​ച്ച​ർ തൈ​ക​ളാ​ണ് ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ വി​ട്‌​ള​യി​ലു​ള്ള സി​പി​സി​ആ​ർ​ഐ കേ​ന്ദ്ര​ത്തി​ൽ ത​യാ​റാ​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ബാ​ച്ചി​ലെ 20 തൈ​ക​ൾ പ​രീ​ക്ഷ​ണ കൃ​ഷി​യി​ട​ത്തി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​യും ഈ ​വ​ർ​ഷം ത​ന്നെ ന​ടാ​നാ​ണ് പ​ദ്ധ​തി. കൃ​ഷി​യി​ട പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യാ​ൽ ഇ​വ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വി​പ​ണി​യി​ലി​റ​ക്കാ​നാ​ണ് തീ​രു​മാ​നം.

ഇ​പ്പോ​ൾ വ​ള​ർ​ത്തി​യെ​ടു​ത്ത തൈ​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ന​ട്ട് ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ത​ന്നെ കാ​യ്ച്ചു​തു​ട​ങ്ങു​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ നി​ഗ​മ​നം. എ​ങ്കി​ലും പ​രീ​ക്ഷ​ണ​ത്തി​ന്‍റെ കൃ​ത്യ​മാ​യ ഫ​ല​മ​റി​യാ​ൻ മൂ​ന്നു​വ​ർ​ഷം വ​രെ എ​ടു​ത്തേ​ക്കും.

പ​ര​മ്പ​രാ​ഗ​ത ക​മു​കി​ൻ​തോ​ട്ട​ങ്ങ​ളി​ൽ അ​ട​യ്ക്ക പ​റി​ക്കാ​നും മ​രു​ന്ന് തെ​ളി​ക്കാ​നു​മു​ള്ള ബു​ദ്ധി​മു​ട്ടൊ​ഴി​വാ​ക്കാ​ൻ ഉ​യ​രം​കു​റ​ഞ്ഞ ക​മു​ക് ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഏ​റെ​നാ​ളാ​യി സി​പി​സി​ആ​ർ​ഐ ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തേ വി​ട്‌​ള കേ​ന്ദ്ര​ത്തി​ൽ ത​ന്നെ ഇ​ന്‍റ​ർ സി ​മം​ഗ​ള, വി​ട്‌​ള-1, വി​ട്‌​ള-2 എ​ന്നീ ഉ​യ​രം​കു​റ​ഞ്ഞ സ​ങ്ക​ര​യി​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രു​ന്നു. ന​ല്ല ജ​ല​സേ​ച​ന​വും വ​ള​പ്ര​യോ​ഗ​വും ന​ട​ത്തി​യാ​ൽ മൂ​ന്നു​മു​ത​ൽ നാ​ലു​വ​രെ വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കു​ക​യും താ​ര​ത​മ്യേ​ന മി​ക​ച്ച കാ​യ്‌​ഫ​ലം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഇ​ന്‍റ​ർ സി ​മം​ഗ​ള​യാ​ണ് ഇ​വ​യി​ൽ കൂ​ടു​ത​ൽ വി​ജ​യ​ക​ര​മാ​യ​ത്. എ​ന്നാ​ൽ സ​ങ്ക​ര​യി​നം തൈ​ക​ൾ​ക്ക് ഒ​രേ ത​ര​ത്തി​ലു​ള്ള ഉ​ത്പാ​ദ​ന​ശേ​ഷി​യും മ​റ്റു ഗു​ണ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ഈ ​പ്ര​ശ്ന​ത്തെ മ​റി​ക​ട​ക്കാ​ൻ ടി​ഷ്യു​ക​ൾ​ച്ച​ർ തൈ​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Kannur

മാ​ഹി ബ​സി​ലി​ക്ക​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റി

മാ​ഹി: വ​ട​ക്കെ മ​ല​ബാ​റി​ലെ പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മാ​ഹി സെ​ന്‍റ് തെ​രേ​സ ബ​സ​ിലി​ക്ക​യി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന​ലെ രാ​വി​ലെ 11.30 ന് ​കൊ​ടി​യേ​റി. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട് തി​രു​നാ​ൾ കൊടിയേറ്റി.
കൊ​ടിയേ​റ്റ് ക​ർ​മ​ത്തി​ൽ സ​ഹ​വി​കാ​രി ഫാ. ​ബി​നോ​യി ഏ​ബ്ര​ഹാം, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, തി​രു​നാ​ൾ ആ​ഘോ​ഷ​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, കൊ​മ്പി​രി അം​ഗ​ങ്ങ​ൾ, അ​ൾ​ത്താ​ര ബാ​ല​ക​ർ, നാ​നാ ജാ​തി മ​ത​സ്ഥ​രും തു​ട​ങ്ങി നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു. ടി. ​അ​ശോ​ക് കു​മാ​ർ എം​എ​ൽ​എ, ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി പ്രേ​മാ​ന​ന്ദ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

കൊ​ടി​യേ​റ്റ​ിനുശേ​ഷം അ​ൾ​ത്താ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ശു​ദ്ധ​യു​ടെ തി​രു​സ്വ​രൂ​പം പു​റ​ത്തെ​ടു​ത്ത് റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട് ആ​ദ്യം പ്ര​ധാ​ന ക​വാ​ട​ത്തി​ൽ കൊ​ണ്ടു​വ​ന്നു. തു​ട​ർ​ന്ന് പ​ള്ളി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പീ​ഠ​ത്തി​ൽ കൃ​ത്യം 12ന് ​തി​രു​സ്വ​രൂ​പം പൊ​തു വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ചു. ഇ​തോ​ടെ 18 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷം അ​റി​യി​ച്ച്‌ മാ​ഹി ന​ഗ​ര​സ​ഭ പ്ര​ത്യേ​ക സൈ​റ​ൺ മു​ഴ​ക്കി. ക​തി​ന വെ​ടി​ക​ളും മു​ഴ​ങ്ങി.

തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യോ​ടെ റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട്, സ​ഹ​വി​കാ​രി ഫാ. ​ബി​നോ​യ് ഏ​ബ്ര​ഹാം, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി പു​ഷ്പ​മാ​ല ചാ​ർ​ത്തി. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കൊ​ടി​യേ​റ്റി​ന് മ​ണി​ക്കൂ​റു​ക​ൾക്കു മു​ന്നേത​ന്നെ പ​ള്ളി​ക്കു​പു​റ​ത്ത് തീ​ർ​ഥാ​ട​ക​രു​ടെ നീ​ണ്ട​നി​ര കാ​ണാ​മാ​യി​രു​ന്നു.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും പ്ര​ദ​ക്ഷി​ണ​വു​മു​ണ്ടാ​കും. ഇ​ന്ന​ലെ ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ നൊ​വേ​ന​യും ദി​വ്യ​ബ​ലി​യും ന​ട​ന്നു. ഇ​ന്ന് ഫാ. ​ഷാ​ജു ആ​ന്‍റ​ണി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

14,15 പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളാ​ണ്.14 ന് ​തി​രു​നാ​ൾ ജാ​ഗ​ര​ത്തി​ൽ രാ​വി​ലെ മു​ത​ൽ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി​ക​ളു​ണ്ടാ​കും. അ​ന്നു വൈ​കു​ന്നേ​രം 5.30 ന് ​കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ജെ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന. വൈ​കു​ന്നേ​രം അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ന​ഗ​ര​പ്ര​ദ​ക്ഷി​ണം.15ന് ​പു​ല​ർ​ച്ചെ ഒ​ന്നു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ വി​ശ്വാ​സി​ക​ൾ നേ​ർ​ച്ച​യാ​യി ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തും. രാ​വി​ലെ 10.30 ന് ​കോ​ഴി​ക്കോ​ട് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും.


തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി​ക്ക് മു​ന്പ് ജ​പ​മാ​ല ഉ​ണ്ടാ​യി​രി​ക്കും.​തി​രു​നാ​ൾ ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ പ​ള്ളി​യി​ലേ​ക്കു​ള്ള​പ്ര​വേ​ശ​നം രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ മാ​ത്ര​മാ​യി​രി​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്ക് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ മാ​ഹി മൈ​താ​ന​ത്ത് സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​ള്ളി പ​രി​സ​രം മു​ഴു​വ​ൻ സ​മ​യ​വും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യി​രി​ക്കും.

Kannur

സ്വ​കാ​ര്യ​സ്ഥ​ലം കൈ​യേ​റി ട്രാ​ൻ​സ്ഫോ​ർ​മ​ർ; മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഉ​ട​മ​യോ​ട് ര​ണ്ടു ല​ക്ഷം അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം!

ത​ളി​പ്പ​റ​മ്പ്: കെ​എ​സ്ഇ​ബി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ലം കൈ​യേ​റി സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ്ഥ​ലം ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ര​ണ്ടു ല​ക്ഷം അ​ട​ച്ചാ​ൽ മാ​റ്റാ​മെ​ന്ന് മ​റു​പ​ടി. പ​റ​ശി​നി​ക്ക​ട​വി​ലെ കി​ഴ​ക്കേ​പു​ര​യി​ല്‍ കെ.​വി.​ഗീ​ത ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​മി​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കെ​എ​സ്ഇ​ബി വി​ചി​ത്ര​മാ​യ മ​റു​പ​ടി ന​ൽ​കി​യ​ത്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട സ്ഥ​ലം എം​എ​ൽ​എ ടി.​കെ. ഗോ​വി​ന്ദ​ൻ കെ​എ​സ്ഇ​ബി സ്വ​ന്തം ചെ​ല​വി​ൽ ത​ന്നെ ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.

പ​റ​ശി​നി​ക്ക​ട​വി​ലെ കോ​ട​ല്ലൂ​രി​ലാ​ണ് സ്ഥ​ലം ഉ​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ കെ​എ​സ്ഇ​ബി സ്ഥ​ലം കൈ​യേ​റി അ​ഞ്ചു വ​ർ​ശം മു​ന്പ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സ്ഥ​ലം കൈ​യേ​റി സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗീ​ത നി​ര​ന്ത​രം ഓ​ഫി​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ റ​വ​ന്യു​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്ഥ​ലം ഗീ​ത​യു​ടെ ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ​യാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റാ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗീ​ത താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

വി​ഷ​യം വി​ക​സ​ന​സ​മി​തി​യി​ൽ ച​ർ​ച്ച​യാ​യ​പ്പോ​ഴു​ള്ള മ​റു​പ​ടി​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റാ​ൻ സ്ഥ​ലം ഉ​ട​മ 2,00,083 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശി​ച്ച​ത്. ഇ​ത് യോ​ഗ​ത്തി​ൽ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കു​ക​യും എം​എ​ൽ​എ കെ​എ​സ്ഇ​ബി സ്വ​ന്തം നി​ല​യ്ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

Kannur

കെ​ത്രീ​എ മെം​ബ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ തു​ട​ങ്ങി

ക​ണ്ണൂ​ർ: പ​ത്രം, റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ തു​ട​ങ്ങി​യ​വ​യി​ലേ​ക്കു​ള​ള പ​ര​സ്യ ഏ​ജ​ൻ​സി​ക​ളു​ടെ കേ​ര​ള​ത്തി​ലെ ഏ​ക സം​ഘ​ട​ന​യാ​യ കേ​ര​ള അ​ഡ്വ​ർ​ടൈ​സിം​ഗ് ഏ​ജ​ൻ​സീ​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ത്രീ​എ) മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് സോ​ൺ മെ​ംബർ​ഷി​പ്പ് കാ​മ്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ര്‍ താ​വ​ക്ക​ര ഹോ​ട്ട​ൽ റോ​യ​ൽ ഒ​മാർസി​ൽ സോ​ൺ സെ​ക്ര​ട്ട​റി പി.​വി. സ​ന്തോ​ഷി​ന് ന​ൽ​കി പ്ര​സി​ഡ​ന്‍റ് പി. ​വി.​വി​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ​ൻ എ​ള​യാ​വൂ​ര്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. പ​ത്ര-​ദൃ​ശ്യ-​റേ​ഡി​യോ തു​ട​ങ്ങി​യ മാ​ധ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളാ​യി ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി സം​ഘ​ട​ന​യി​ൽ അം​ഗ​ത്വം ന​ൽ​കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 98472 62067, 9446396907 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം.

Kannur

88-ാം വ​യ​സി​ൽ ഇ​ര​ട്ട​സ്വ​ർ​ണ​വും വെ​ള്ളി​യും; മേ​രി ജോ​സ​ഫി​ന് നാ​ടി​ന്‍റെ ആ​ദ​രം

കൊ​ള​ക്കാ​ട്: 45-ാമ​ത് കേ​ര​ള സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ന​രി​മ​റ്റ​ത്തി​ൽ മേ​രി ജോ​സ​ഫി​ന് നാ​ടി​ന്‍റെ ആ​ദ​രം. കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​കാ സ​മൂ​ഹ​മാ​ണ് എ​ൻ​പ​ത്തി​യെ​ട്ടാം വ​യ​സി​ലും പ്രാ​യ​ത്തെ വെ​ല്ലു​വി​ളി​ച്ച് കാ​യി​ക​രം​ഗ​ത്ത് ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച മേ​രി​യെ ആ​ദ​രി​ച്ച​ത്.
സെ​പ്റ്റം​ബ​ർ 12, 13 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ് അ​ര​ങ്ങേ​റി​യ​ത്. ആ​ദ്യ​മാ​യി മ​ത്സ​ര​ക്ക​ള​ത്തി​ലി​റ​ങ്ങി​യ മേ​രി, ക​ന്നി​പ്പോ​രാ​ട്ടത്തി​ൽ​ത​ന്നെ ഷോ​ട്ട്പു​ട്ടി​ലും 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ലും സ്വ​ർ​ണ​മെ​ഡ​ലും ജാ​വ​ലി​ൻ ത്രോ​യി​ൽ വെ​ള്ളി​മെ​ഡ​ലും സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൾ ജെ​മ്മ ജോ​സ​ഫി​ന്‍റെ പ്രേ​ര​ണ​യും പ്രോ​ത്സാ​ഹ​നവു​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ. ഇ​ട​വ​ക​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം ഉ​പ​ഹാ​രം ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ൽ​ബ​ർ​ട്ട് മാ​പ്പി​ള​പ്പ​റ​മ്പി​ൽ, ഫാ. ​ജെ​സ​ൽ ക​ണ്ട​ത്തി​ൽ, ബ്ര​ദ​ർ ലി​ബി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kannur

രാ​ജ​ശ്രീ​യി​ലൂ​ടെ ക​ണ്ണൂ​രി​ലെ​ത്തി​യ​ത് നാ​ലാ​മ​ത്തെ വ​യ​ലാ​ർ പു​ര​സ്കാ​രം

ക​ണ്ണൂ​ർ: മ​ഹാ​ഭാ​ര​ത ക​ഥ​യി​ലെ ശി​ഖ​ണ്ഡി എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​ര​മി​ത്ര​ന്‍റ​യും മു​ഖ്യ​ധാ​രാ​സ​മൂ​ഹ​ത്തി​ൽ നി​ന്ന് പു​റ​ന്ത​ള്ള​പ്പെ​ട്ട​വ​രു​ടെ​യും ജീ​വി​തം പ​റ​ഞ്ഞ ആ​ത്രേ​യ​ക​ത്തി​ലൂ​ടെ ഡോ. ​ആ​ർ. രാ​ജ​ശ്രീ ക​ണ്ണൂ​രി​ലെ​ത്തി​ച്ച​ത് നാ​ലാ​മ​ത്തെ വ​യ​ലാ​ർ പു​ര​സ്കാ​രം. രാ​ജ​കു​ടും​ബ​മാ​യാ​ലും പൊ​തു​സ​മൂ​ഹ​മ​യാ​ലും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റി​നെ മാ​റ്റി നി​ർ​ത്തു​ന്ന​തും അ​തേ സ​മ​യം ത​ങ്ങ​ളു​ടെ അ​ഭി​മാ​നം നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ഇ​വ​രു​ടെ സേ​വ​ന​വും അ​റി​വും ര​ഹ​സ്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ പൊ​ള്ള​ത്ത​ര​വും ആ​ത്രേ​യ​കം തു​റ​ന്നു കാ​ട്ടു​ക​യാ​ണ്. വ​യ​ലാ​ർ പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന ഏ​ഴാ​മ​ത്തെ വ​നി​ത​യാ​ണ് ഡോ. ​ആ​ർ. രാ​ജ​ശ്രീ. ഇ​തി​നു​മു​ന്പ് ല​ളി​താം​ബി​ക അ​ന്ത​ർ​ജ​നം, സു​ഗ​ത​കു​മാ​രി, മാ​ധ​വി​ക്കു​ട്ടി, സാ​റാ ജോ​സ​ഫ്, എം. ​ലീ​ലാ​വ​തി, കെ.​ആ​ർ. മീ​ര എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

1989ൽ ​ഡോ. സു​കു​മാ​ർ അ​ഴീ​ക്കോ​ടാ​ണ് ക​ണ്ണൂ​രി​ന് ആ​ദ്യ വ​യ​ലാ​ർ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ത്വ​മ​സി​ക്കാ​യി​രു​ന്നു പു​ര​സ്കാ​രം. പി​ന്നീ​ട് 2000ൽ ​പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും ശി​ൽ​പി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ത​ല​ശേ​രി പ​ന്ന്യ​ന്നൂ​ർ സ്വ​ദേ​ശി എം.​വി. ദേ​വ​ൻ ത​ന്‍റെ ദേ​വ​സ്പ​ന്ദം എ​ന്ന കൃ​തി​യി​ലൂ​ടെ​യും വ​യ​ലാ​ർ അ​വാ​ർ​ഡ് ജി​ല്ല​യി​ലെ​ത്തി​ച്ചു. 2001ൽ ​ഈ നി​യോ​ഗം ചെ​റു​ക​ഥ​യു​ടെ കു​ല​പ​തി​യാ​യ ടി. ​പ​ദ്മ​നാ​ഭ​നാ​യി​രു​ന്നു ഏ​റ്റെ​ടു​ത്ത​ത്.

പു​ഴ​ക​ൾ ക​ട​ന്ന് മ​ര​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് എ​ന്ന ക​ഥ​യാ​യി​രു​ന്നു പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. മ​ല​യാ​ള സാ​ഹി​ത്യ സം​ഭാ​വ​ന​യ്ക്കു​ള്ള ഈ ​പു​ര​സ്കാ​രം കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള എ​ഴു​ത്തു​കാ​ര​നും ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​രി​നോ​ട് ചേ​ർ​ന്നു​ള്ള​തും എ​ന്നാ​ൽ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മ​യ്യ​ഴി​യി​ലെ മ​ല​യാ​ളി​യാ​യ സാ​ഹി​ത്യ​കാ​ര​ൻ എം. ​മു​കു​ന്ദ​നാ​യി​രു​ന്നു 2023ൽ ​സ​മ്മാ​നി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കേ​ശ​വ​ന്‍റെ വി​ലാ​പ​ങ്ങ​ൾ എ​ന്ന സൃ​ഷ്ടി​ക്കാ​യി​രു​ന്നു പു​ര​സ്കാ​രം.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​റ​ശി​നി​ക്ക​ട​വി​ൽ പി.​എ​ൻ. രാ​ജ​പ്പ​ൻ മാ​സ്റ്റ​ർ-​ആ​ർ. രാ​ജ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യി പി​റ​ന്ന ആ​ർ. രാ​ജ​ശ്രീ പ​ഠ​ന​കാ​ലം മു​ത​ലേ എ​ഴു​തി​ത്തു​ട​ങ്ങി​യി​രു​ന്നു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ ചെ​റു​ക​ഥാ​മ​ത്സ​ര​ത്തി​ൽ സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്. ദീ​ർ​ഘ​മാ​യ ഇ​ട​വേ​ള​യ്ക്ക് ‌ശേ​ഷം ഫേ​സ് ബു​ക്കി​ലെ​ഴു​തി​യാ​ണ് വീ​ണ്ടും എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത് സ​ജീ​വ​മാ​യ​ത്.

ഫേ​സ്ബു​ക്കി​ൽ ക​ല്യാ​ണി​യു​ടെ​യും ദാ​ക്ഷാ​യ​ണി​യു​ടെ​യും ക​ഥ എ​ന്ന പേ​രി​ലൂ​ടെ തു​ട​ങ്ങി​യ എ​ഴു​ത്തി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. എ​ഴു​ത്തി​ന്‍റെ രീ​തി, ക​ഥാ​പാ​ത്ര സൃ​ഷ്ടി എ​ന്നി​വ​യു​ടെ വ്യ​ത്യ​സ്ത​ത​യി​ലൂ​ടെ ഗ്രാ​മീ​ണ ജീ​വി​ത​ങ്ങ​ളു​ടെ ആ​ർ​ജ​വം പ​ക​ർ​ന്ന് ക​ല്യാ​ണി​യു​ടെ​യും ദാ​ക്ഷാ​യ​ണി​യു​ടെ​യും ക​ഥ സൈ​ബ​ർ ലോ​ക​ത്ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ച്ചാ​യി ന​വ​മാ​ധ്യ​മ​ത്തി​ലെ​ഴു​തി​യ ക​ഥ​ക​ൾ പി​ന്നീ​ട് "ക​ല്യാ​ണി​യെ​ന്നും ദാ​ക്ഷാ​യ​ണി​യെ​ന്നും പേ​രാ​യ ര​ണ്ട് സ്ത്രീ​ക​ളു​ടെ ക​ത' എ​ന്ന നോ​വ​ലാ​യി പി​റ​ക്കു​ക​യാ​യി​രു​ന്നു. പ്ര​കാ​ശ​ന​ത്തി​നു മു​ന്പേ ആ​ദ്യ​പ​തി​പ്പ് വി​റ്റു​തീ​ർ​ന്ന അ​പൂ​ർ​വം പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ന്നു കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

പ​യ്യ​ന്നൂ​ർ കോ​ള​ജ്, ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശേ​രി ഗ​വ. ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. ഡോ. ​കെ. പി. ​മാ​ല​തി​യു​ടെ കീ​ഴി​ൽ "സ്ത്രീ ​സ്വ​ത്വ​നി​ർ​മി​തി സ്ത്രീ​ര​ച​ന​ക​ളി​ൽ' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പി‌​എ​ച്ച്ഡി​യും നേ​ടി.

വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് കോ​ള​ജ് അ​ധ്യാ​പി​ക​യാ​കു​ന്ന​ത്. കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്സ് കോ​ള​ജ്, ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ വ​നി​താ കോ​ള​ജ്, കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ മ​ല​യാ​ള പ​ഠ​ന​വി​ഭാ​ഗം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ്.

Kannur

ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് യു​വാ​വ് മ​രി​ച്ചു

കേ​ള​കം: ട്രെ​യി​നി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു ക​ണ്ണൂ​ർ കേ​ള​കം ചെ​ട്ടി​യാം​പ​റ​ന്പ് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ-​ര​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പു​ളി​ക്ക​ൽ അ​രു​ൺ ആ​ണ് (33) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ട്രെ​യി​നി​ന്‍റെ വാ​തി​ലി​ന​രി​കി​ൽ​നി​ന്ന അ​രു​ൺ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ അ​രു​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​ഞ്ജു. മ​ക്ക​ൾ: ആ​ദി​ഷ്, നൈ​നി​ക. സ​ഹോ​ദ​ര​ൻ: അ​മ​ൽ​ലാ​ൽ

Kannur

ബീ​ക്ക​ൺ ടൗ​ണാ​യി ചെ​റു​പു​ഴ

ചെ​റു​പു​ഴ: ചെ​റു​പു​ഴ ബീ​ക്ക​ൺ ടൗ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. കാ​ക്ക​യം​ചാ​ൽ മു​ത​ൽ മേ​ലെ ബ​സാ​ർ വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബീ​ക്ക​ൺ ടൗ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​ഭാ​ഗ​ത്തെ മൂ​ന്നാം പ്രാ​വ​ശ്യ ശു​ചീ​ക​ര​ണ​വും ബീ​ക്ക​ൺ ടൗ​ൺ പ്ര​ഖ്യാ​പ​ന​വും ഇ​ന്ന​ലെ ന​ട​ന്നു. കാ​ക്ക​യം​ചാ​ലി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ലീ​ന വി​ല്യം, ല​ളി​താ ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​മീ​ല കോ​ള​യ​ത്ത്, പി.​ജെ. ജോ​സ്, ജെ. ​സെ​ബാ​സ്റ്റ്യ​ൻ, സു​ലേ​ഖ വി​ജ​യ​ൻ, പി.​എം. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ തോ​മ​സ് ബീ​ക്ക​ൺ ടൗ​ൺ പ്ര​ഖ്യാ​പ​നം ന​ട​ത്തി

Kannur

പെ​ര​ളം കൊ​ഴു​മ്മ​ലി​ല്‍ ശി​ലാ​ചി​ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി

പ​യ്യ​ന്നൂ​ര്‍: ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം കൊ​ഴു​മ്മ​ലി​ല്‍ അ​ടു​ത്തി​ടെ പു​ന​രു​ദ്ധ​രി​ച്ച പെ​രി​ക​മ​ന​യി​ലെ കു​ട​ക്ക​ല്ല് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു ക​രി​ങ്ക​ല്‍​പ്പാ​റ​യി​ല്‍ ശി​ലാ​ചി​ത്ര​ങ്ങ​ള്‍ (പെ​ട്രോ​ഗ്ലി​ഫ്‌​സ്) ക​ണ്ടെ​ത്തി​യ​താ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ പു​രാ​വ​സ്തു വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​മേ​ഖ​ല​യി​ല്‍ വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന പു​രാ​വ​സ്തു സ​ര്‍​വേ​ക്കി​ടെ​യാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍.

കു​ട​ക്ക​ല്ല് കേ​ന്ദ്ര​ത്തി​ന് തെ​ക്കു​വ​ശ​ത്തു​ള്ള ഒ​രു വീ​ട്ടു​പ​റ​മ്പി​ല്‍ ക​രി​ങ്ക​ല്‍​പ്പാ​റ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ യാ​ണ് ഈ ​ക​ല്‍​ക്കൊ​ത്തു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ത്തു​പ​ണി ചെ​യ്ത പ്ര​ത​ല​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ കാ​ല​പ്പ​ഴ​ക്കം മൂ​ലം കാ​ര്യ​മാ​യി ന​ശി​ച്ചു​പോ​യ​തി​നാ​ല്‍ പാ​റ​യി​ല്‍ കൊ​ത്തി​യി​രി​ക്കു​ന്ന രൂ​പ​ങ്ങ​ള്‍ ഇ​തു​വ​രെ വ്യ​ക്ത​മാ​യി തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഈ ​കൊ​ത്തു​പ​ണി​ക​ളു​ടെ ശൈ​ലി പ്ര​ശ​സ്ത​മാ​യ ഏ​റ്റു​കു​ടു​ക്ക​യി​ലെ ശി​ലാ​ലി​ഖി​ത​ങ്ങ​ളോ​ട് സാ​മ്യ​മു​ള്ള​താ​ണെ​ന്നാ​ണ് സ​ര്‍​വേ സം​ഘ​ത്തി​ന്‍റെ കോ -​ഓ​ര്‍​ഡി​നേ​റ്റ​റാ​യ കെ. ​കൃ​ഷ്ണ​രാ​ജി​ന്‍റെ അ​ഭി​പ്രാ​യം. ഏ​ക​ദേ​ശം10 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് ഈ ​കൊ​ത്തു​പ​ണി​ക​ള്‍ പ​ര​ന്നു കി​ട​ക്കു​ന്ന​ത്.
ഈ ​പ്ര​ദേ​ശ​ത്തെ പു​രാ​വ​സ്തു അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ സ്വ​ഭാ​വ​വും വ്യാ​പ്തി​യും നി​ര്‍​ണ​യി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പ​ര്യ​വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഇ. ദി​നേ​ശ​ന്‍ പ​റ​ഞ്ഞു. ര​ണ്ട് പ്ര​ശ​സ്ത​മാ​യ ശി​ലാ​ചി​ത്ര കേ​ന്ദ്ര​ങ്ങ​ളാ​യ ഏ​റ്റു​കു​ടു​ക്ക​യും അ​രി​യി​ട്ട​പ്പാ​റ​യും കൊ​ഴു​മ്മ​ലെ കു​ട​ക്ക​ല്‍ സ്മാ​ര​ക​ത്തി​ന് സ​മീ​പ പ്ര​ദേ​ശ​മാ​ണ് എ​ന്ന​തി​നാ​ല്‍ ഈ ​ക​ണ്ടെ​ത്ത​ല്‍ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന​താ​ണെ​ന്ന് ഡോ. ​ദി​നേ​ശ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പു​തു​താ​യി ക​ണ്ടെ​ത്തി​യ കൊ​ത്തു​പ​ണി​ക​ള്‍ ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ച​രി​ത്രാ​തീ​ത സാം​സ്‌​കാ​രി​ക ഭൂ​പ്ര​കൃ​തി​യെ​ക്കു​റി​ച്ച് വി​ല​പ്പെ​ട്ട ഉ​ള്‍​ക്കാ​ഴ്ച​ക​ള്‍ ന​ല്‍​കു​ന്ന​തും കൂ​ടു​ത​ല്‍ പു​രാ​വ​സ്തു അ​ന്വേ​ഷ​ണ ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kannur

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സംഘടിപ്പിച്ചു

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ട​പ്പേ​ങ്ങാ​ട് പൊ​തു​ജ​ന വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ധാ​ല​യ​വും വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യും സം​യു​ക്ത​മാ​യി ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ബോ​ധ​വ​ത്ക​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം എ.​എ​ൻ. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ട​പ്പി​ച്ചു. ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് ഇ​ൻ​പെ​ക്ട​ർ വി.​വി. ഷാ​ജി. ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ഡി​ജി​റ്റ​ൽ സ​ർ​വേ ക്ലാ​സ് വി.​കെ. പ്ര​കാ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു. ഫ​സീ​ല ഷം​സീ​ർ, അ​ഷ്റ​ഫ് മ​ട​ക്കാ​ട്, കെ.​വി. മോ​ഹ​ന​ൻ, കെ.​വി. ശ്രീ​കു​മാ​ർ, ഗീ​ത വി​ശ്വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

കർഷക കൂട്ടായ്മയായി ഫാർമേഴ്സ് ഫസ്റ്റ് കന്പനി

എ​ടൂ​ർ: ജി​​ല്ല​യി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​രെ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​ക്കി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഇ​ട​പെ​ട​ലു​ക​ൾ ശ​ക്ത​മാ​ക്കാ​ൻ ഫാ​ർ​മേ​ഴ്സ് ഫ​സ്റ്റ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ലി​മി​റ്റ​ഡ് (എ​ഫ്എ​ഫ്). പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന്1000 ചെ​റു​കി​ട ക​ർ​ഷ​ക​രെ കൂ​ട്ടാ​യ്മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ക​മ്പ​നി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​മ്പ​നി ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കാ​ർ​ഷി​ക ഉ​ത്പാ​ദ​ക ക​മ്പ​നി​യാ​യ ഫാ​ർ​മേ​ഴ്സ് ഫ​സ്റ്റി​ൽ അ​ഞ്ച് സ​ജീ​വ അം​ഗ​ങ്ങ​ളും 15 നി​ക്ഷേ​പ​ക​രു​മു​ൾ​പ്പെ​ടെ 20 ഡ​യ​റ​ക്ട​ർ​മാ​രാ​ണു​ള്ള​ത്. വി​ള​നാ​ശം, വി​ല​ത്ത​ക​ർ​ച്ച, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, തൊ​ഴി​ലാ​ളി​ക്ഷാ​മം തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് ക​മ്പ​നി​യു​ടെ ല​ക്ഷ്യം.

എ​ടൂരി​ൽ ക​ന്പ​നി ഓ​ഫി​സ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​ർ​മേ​ഴ്സ് ഫ​സ്റ്റ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് മാ​ത്യു,ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ, വി.​ടി. തോ​മ​സ് എ ​തോ​മ​സ്, കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, സ​ജി മ​ച്ചി​താ​ന്നി, പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​പ​വി​ത്ര​ൻ,സി​ഇ​ഒ കെ.​എം. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

94 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ട​യ​പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണം: ​താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യോ​ഗം

ഇ​രി​ട്ടി: കൊ​ട്ടി​യൂ​ർ വി​ല്ലേ​ജി​ലെ പ​ന്നി​യാം​മ​ല, പാ​ൽ​ചു​രം മേ​ഖ​ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന 94 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​ലെ പ്ര​തി​സ​ന്ധി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ൾ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​ക​മാ​ണ് വി​ഷ​യം യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പ​ട്ട​യം ന​ൽ​കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് വ​നം വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വി​ഷ​യ​ത്തി​ൽ റ​വ​ന്യു-​വ​നം വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി യോ​ഗം ചേ​ർ​ന്ന് ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് നി​ർ​ദേ​ശി​ച്ചു. ആ​റ​ളം ഫാ​മി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട 33 കു​ടും​ബ​ങ്ങ​ളി​ൽ 16 കു​ടും​ബ​ങ്ങ​ൾ​ക്ക് ഫാ​മി​ന് പു​റ​ത്ത് ഭൂ​മി അ​നു​വ​ദി​ച്ച് പ​ട്ട​യം ന​ൽ​കി​യി​ട്ട് പ​ത്ത് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഭൂ​മി കാ​ണി​ച്ചു​ന​ൽ​കാ​ത്ത പ്ര​ശ്ന​വും യോ​ഗം ച​ർ​ച്ച ചെ​യ്തു. മു​സ്‌​ലിം ലീ​ഗ് പ്ര​തി​നി​ധി ഇ​ബ്രാ​ഹിം മു​ണ്ടേ​രി​യാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്ക് യോ​ഗം നി​ർ​ദേ​ശം ന​ൽ​കി.
പേ​രാ​വൂ​ർ-​വി​ള​ക്കോ​ട് റോ​ഡി​ലെ അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നും മു​റി​ച്ച മ​ര​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന് നീ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. പ​യ​ഞ്ചേ​രി മു​ക്കി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ൽ ന​ട​പ​ടി വൈ​കു​ന്ന​തി​ലും യോ​ഗം അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഡി​വൈ​എ​സ്പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. റീ​സ​ർ​വേ ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ല്ലേ​ജു​ക​ളി​ൽ പ​രാ​തി​ക​ളി​ല്ലാ​ത്ത​വി​ധം റീ​സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സി​പി​ഐ അം​ഗം പാ​യം ബാ​ബു​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ​ത്ത​ണ-​അ​മ്പാ​യ​ത്തോ​ട് റോ​ഡ് വി​ക​സ​നം ഉ​ത്സ​വ​ത്തി​ന് മു​മ്പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി പി.​സി. രാ​മ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത പാ​ൻ​മ​സാ​ല വി​ൽ​പ​ന​യ്‌​ക്കെ​തി​രേ ന​ഗ​ര​സ​ഭ​യും എ​ക്സൈ​സും സം​യു​ക്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​പി. ഷാ​ജി​യും ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ എ​ൻ. സീ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ​ന്ദി​ര ശ്രീ​ധ​ര​ൻ, എം.​വി. സ​ര​ള, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി. ​ശോ​ഭ, ഡോ. ​ത്രേ​സ്യ പോ​ൾ, ടി. ​ശ്രീ​ജ, അ​ഡ്വ. എം. ​വി​നോ​ദ് കു​മാ​ർ, പി.​കെ. ജ​നാ​ർ​ദ​ന​ൻ, തോ​മ​സ് ത​യ്യി​ൽ, മാ​ത്തു​ക്കു​ട്ടി പ​ന്തം​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kannur

വ​ര​ക്കാ​ട് അ​പ​ക​ടം ന​ടു​ക്കം മാ​റാ​തെ ജ​യ്‌​സ​ണും കു​ടും​ബ​വും

വ​ര​ക്കാ​ട്: വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്ന് ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​നി​ട​യി​ലും ജ​യ്‌​സ​ണി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ന​ടു​ക്കം വി​ട്ടു​മാ​റു​ന്നി​ല്ല. ജ​യ്‌​സ​ൺ, ഭാ​ര്യ ഏ​ലി​യാ​മ്മ, ഇ​വ​രു​ടെ സ​ഹോ​ദ​രി ത​യ്യ​ൽ​തൊ​ഴി​ലാ​ളി​യാ​യ അ​ന്ന​മ്മ, മ​ക​ൻ ജ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.
രാ​ത്രി​യി​ൽ വീ​ട്ടി​ലെ വ​ള​ർ​ത്തു​പൂ​ച്ച ഒ​രെ​ലി​ക്കു​ഞ്ഞി​നെ വീ​ടി​ന​ക​ത്തേ​ക്ക് ക​ടി​ച്ചു​കൊ​ണ്ടു​വ​ന്ന​തി​നെത്തുട​ർ​ന്നു​ണ്ടാ​യ ബ​ഹ​ള​ത്തി​ൽ എ​ല്ലാ​വ​രും ഉ​ണ​ർ​ന്നി​രു​ന്നു.

എ​ലി​യെ പു​റ​ത്തു ക​ള​ഞ്ഞ​തി​നു​ശേ​ഷം എ​ല്ലാ​വ​രും വീ​ണ്ടും കി​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​യാ​ന​ക ശ​ബ്ദ​ത്തോ​ടെ വീ​ടു​മു​ഴു​വ​ൻ കു​ലു​ങ്ങി​യ​ത്.

ഭൂ​ക​മ്പ​മോ അ​തോ വീ​ട് ത​ക​ർ​ന്നു​വീ​ഴു​ക​യാ​ണെ​ന്നോ ഒ​ക്കെ​യാ​ണ് പെ​ട്ടെ​ന്നു തോ​ന്നി​യ​തെ​ന്ന് അ​ന്ന​മ്മ പ​റ​ഞ്ഞു. പി​ന്നീ​ടാ​ണ് വാ​ഹ​നം വീ​ടി​നു​മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. വീ​ടി​ന്‍റെ ഹാ​ളി​ലാ​ണ് ജ​യ്‌​സ​ണും ഭാ​ര്യ​യും കി​ട​ന്നി​രു​ന്ന​ത്. ഈ ​മു​റി​യു​ടെ ജ​ന​ൽ ത​ക​ർ​ത്ത് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യ ഇ​രു​മ്പ് റാ​ഡു​ക​ൾ ഉ​ള്ളി​ലേ​ക്ക് പ​തി​ച്ചി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​രു​വ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

 

Kannur

ശ്രീ​ക​ണ്ഠ​പു​ര​ത്ത് യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ൽ ക​ട​ക​ന്പോ​ള​ങ്ങ​ൾ നി​ശ്ച​ല​മാ​യി

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഇ.​വി. രാ​മ​കൃ​ഷ്‌​ണ​നെ ഒ​രു​സം​ഘം മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പൂ​ർ​ണം. ഹ​ർ​ത്താ​ലി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത് ആ​ശ്വാ​സ​മാ​യി. ന​ഗ​ര​ത്തി​ലെ ക​ട​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു കി​ട​ന്നു. വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​തി​നാ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. ചു​രു​ക്കം സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ തു​റ​ന്നു​വെ​ങ്കി​ലും ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ അ​ട​പ്പി​ച്ചു.

തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ശ്രീ​ക​ണ്ഠ​പു​രം സ​ബ് ട്ര​ഷ​റി, കെ​എ​സ്എ​ഫ്ഇ, എ​സ്‌​സി ഡെ​വ​ല​പ്പ്മെ​ന്‍റ് സ​ഹ​ക​ര​ണ​സം​ഘം ഓ​ഫി​സും ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ അ​ട​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ദി​ര​ഭ​വ​നി​ൽ നി​ന്നും ടൗ​ണി​ലേ​ക്ക് പ്ര​ക​ട​ന​വും ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​വി. ഫി​ലോ​മി​ന, എ​ൻ.​പി. സി​ദ്ധി​ഖ്, ടി.​എ​ൻ.​എ. ഖാ​ദ​ർ, കെ.​പി.​ലി​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​തി​നി​ടെ സ​മ​രം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ​രം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ ദേ​ശാ​ഭി​മാ​നി ശ്രീ​ക​ണ്ഠ​പു​രം ലേ​ഖ​ക​ൻ നി​ഖി​ൽ മ​ണ്ണേ​രി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത് സ​മ​ര​ക്കാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​നും ഇ​ട​യാ​ക്കി. സം​ഭ​വ​ത്തി​ൽ ശ്രീ​ക​ണ്ഠ പു​രം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ പൊ​ലി​സ് സേ​ന ക്യാ​മ്പ് ചെ​യ്തു വ​രി​ക​യാ​ണ്.
ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​പി. സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പൊ​ലി​സ് സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. പൊ​ടി​ക്ക​ള​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും എം.​എ.​ബേ​ബി​യെ അ​റ​സ്‌​റ്റ് ചെ​യ്‌​ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി​യ​തോ​ടെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​ര​ത്ത് വ​ൻ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

ഇ​തി​നി​ടെ പൊ​ടി​ക്ക​ള​ത്ത് ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി​ന്ധു മ​ധു​സൂ​ധ​നെ​യും ർ​ത്താ​വി​നെ​യും മ​ക​നെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. എ​ട്ടാം​പ്ര​തി കൈ​ത​പ്ര​ത്തെ ടി.​കെ.​റി​ജേ​ഷി​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഒ​ന്പ​തു​പേ​ർ​ക്കെ​തി​രേ​യാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

Kannur

മി​ക​ച്ച മാ​തൃ​വേ​ദി​ക്കു​ള്ള പു​ര​സ്കാ​രം ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി​ക്ക്

ത​ല​ശേ​രി: സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ 2025 വ​ർ​ഷ​ത്തി​ൽ അ​മ്മ​മാ​രു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്കാ​യി മി​ക​വു​റ്റ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച മാ​തൃ​വേ​ദി​ക്കു​ള്ള പു​ര​സ്കാ​രം ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി അ​ർ​ഹ​മാ​യി.

35 രൂ​പ​ത​ക​ളി​ലെ മാ​തൃ​വേ​ദി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യാ​ണ് ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി​യെ മി​ക​ച്ച മാ​തൃ​വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ചെ​ന്നൈ​യി​ലെ ഹൊ​സൂ​ർ രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ മീ​റ്റിം​ഗി​ൽ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ പൊ​ഴേ​ലി​പ്പ​റ​മ്പി​ൽ നി​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

Kannur

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ത​ല​ശേ​രി അ​തി​രൂ​പ​ത കൗ​ൺ​സി​ലും റാ​ലി​യും

തേ​ർ​ത്ത​ല്ലി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ത​ല​ശേ​രി അ​തി​രൂ​പ​ത 67ാം കൗ​ൺ​സി​ൽ മേ​രി​ഗി​രി ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കു​ഞ്ഞു മി​ഷ​ണ​റി​മാ​ർ​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി പ​റ​ഞ്ഞു. സ​ഭ​യെ സ്നേ​ഹി​ക്കാ​നും ലോ​ക​ത്തി​ൽ സാ​ക്ഷി​ക​ൾ ആ​കാ​നും മി​ഷ​ണ​റി​മാ​ർ​ക്ക് ക​ഴി​യ​ണം. ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ സ​ഭ​യെ സ്നേ​ഹി​ക്കു​ന്ന കു​ഞ്ഞു മി​ഷ​ണ​റി​മാ​ർ പ്രാ​ർ​ഥ​ന​യി​ലൂ​ടെ സ​ഭ​യോ​ടു ചേ​ർ​ന്നു നി​ൽ​ക്ക​ണ​മെ​ന്നും വി​കാ​രി ജ​ന​റാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചെ​ന്നി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി മ​നോ​ജ് മു​ട​വ​നാ​ട്ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മേ​രി​ഗി​രി ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​ത​പ്ലാ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ കോ-​ഓ​ഡി​നേ​റ്റ​ർ നോ​വി​ച്ച​ൻ ഒ​ലി​ക്ക​ൽ, മേ​രി​ഗി​രി മേ​ഖ​ലാ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സൗ​മ്യ എം​എ​സ്എം​ഐ, മേ​രി​ഗി​രി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി അ​റ​ക്ക​ൽ, അ​തി​രൂ​പ​ത ജൂ​നി​യ​ർ ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ അ​ന്ന മു​ട​വ​നാ​ട്ട്, പീ​റ്റ​ർ ചേ​രാ​ന​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ സ്വാ​ഗ​ത​വും അ​തി​രൂ​പ​ത ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ ഷി​ജോ സ്രാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ൻ​സ് പ​ന​ച്ചി​ക്ക​ത്തി​ൽ, വി​ൻ​സി ജോ​മോ​ൻ പു​തു​വ​ക്ക​ര എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ 210 ശാ​ഖ​ക​ളി​ൽ നി​ന്നാ​യി 1200 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്നു ന​ട​ന്ന വാ​ർ​ഷി​കം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​തൊ​രു പ്ര​തി​സ​ന്ധി​യെ​യും അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു വി​ശ്വ​സി​ക്ക​ണ​മെ​ന്നും മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ പ​റ​ഞ്ഞു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചെ​ന്നി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ത​ർ​ദേ​ശീ​യ വൈ​സ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പീ​റ്റ​ർ ചേ​രാ​ന​ല്ലൂ​ർ, ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി, ഏ​ലി​ക്കു​ട്ടി എ​ടാ​ട്ട്, ബേ​ബി പ്ലാ​ശേ​രി, ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട്, ജെ​യ്സ​ൺ പു​ളി​ച്ച​മാ​ക്ക​ൽ, ഡി​യോ​ൺ എ​ട​ത്തി​നാ​ൽ, സ​ണ്ണി മു​ണ്ടോ​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​വ​കാ​രു​ണ്യ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ സ്വാ​ഗ​ത​വും മ​നോ​ജ് മു​ട​വ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് മേ​രി​ഗി​രി​യി​ൽ നി​ന്നു തേ​ർ​ത്ത​ല്ലി ടൗ​ണി​ലേ​ക്കു ന​ട​ന്ന പ്രേ​ഷി​ത റാ​ലി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു. റാ​ലി​യു​ടെ മാ​റ്റു​കൂ​ട്ടു​ന്ന​തി​നാ​യി നി​ര​വ​ധി ഫ്ലോ​ട്ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Kannur

ഗാ​ന്ധി ജ​യ​ന്തി ദിനാചരണം നടത്തി

 

ക​ണ്ണൂ​ർ: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സി​സി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ലു​ള്ള ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി. മു​ൻ എം​എ​ൽ​എ പ്ര​ഫ. എ.​ഡി. മു​സ്ത​ഫ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ പി.​ടി. മാ​ത്യു, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, എം.​പി. വേ​ലാ​യു​ധ​ൻ, വി. ​രാ​ധാ​കൃ​ഷ്ണ​ൻ, ടി. ​ജ​യ​കൃ​ഷ്ണ​ൻ, റ​ഷീ​ദ് ക​വ്വാ​യി, പി. ​ഇ​ന്ദി​ര, സി.​ടി. സ​ജി​ത്ത്, ശ്രീ​ജ മ​ഠ​ത്തി​ൽ, ക​ല്ലി​ക്കോ​ട​ൻ രാ​കേ​ഷ്, കാ​യ​ക്ക​ൽ രാ​ഹു​ൽ, കൂ​ക്കി​രി രാ​ജേ​ഷ്, എ​ൻ.​ആ​ർ. മാ​യ​ൻ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.

കീ​ഴ്പ​ള്ളി: ആ​റ​ളം എ​ക്സ് സ​ർ​വീ​സ് മെ​ൻ യൂ​ണി​റ്റ് ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. ആ​റ​ളം പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് ആ​ലാം​പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് കീ​ഴ്പ​ള്ളി സി​എ​ച്ച്സി​യും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു.

ഉ​ളി​ക്ക​ൽ: പെ​രു​മ്പ​ള്ളി ബൂ​ത്ത് വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ച​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജോ​ൺ പ​താ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ക​രി​മാ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​യം: പാ​യം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന യും ​ന​ട​ത്തി. മാ​ട​ത്തി​ൽ ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഹീ​സ് ക​ണി​യാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​ന്നാ​ട്: പു​ന്നാ​ട് രാ​ജീ​വ്ജി സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്നാ​ട് ടൗ​ൺ ശു​ചീ​ക​രി​ച്ചു പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി .ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി. ​രാ​ധ നി​ർ​വ​ഹി​ച്ചു.

തി​ല്ല​ങ്കേ​രി: തി​ല്ല​ങ്കേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്ക​മ്മി​റ്റി ഓ​ഫി​സി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്  കെ.​പി. പ​ദ്മ​നാ​ഭ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Kannur

ദു​ര​ന്ത​ഭൂ​മി​യാ​കു​ന്ന മ​ല​യോ​ര​ത്തെ റോ​ഡു​ക​ൾ

കേ​ള​കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലും ക​വ​ല​ക​ളി​ലും റോ​ഡി​ലെ സീ​ബ്രാ ലൈ​നു​ക​ൾ മാ​ഞ്ഞു​പോ​യ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. തു​ട​ർ​ച്ച​യാ​യ മ​ഴ​യും കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വ​വും മൂ​ല​മാ​ണ് പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ സു​ര​ക്ഷാ വ​ര​ക​ൾ പൂ​ർ​ണ​മാ​യി തെ​ളി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ​ത്.

കൊ​ട്ടി​യൂ​ർ,കേ​ള​കം, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ​ല്ലാം ഇ​താ​ണ് സ്ഥി​തി. കേ​ള​കം ടൗ​ണി​ലെ അ​ട​യ്ക്കാ​ത്തോ​ട് ജം​ഗ്ഷ​ൻ, നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ദി​നം​പ്ര​തി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന കേ​ള​കം ലി​റ്റി​ൽ ഫ്ല​വ​ർ, സെ​ന്‍റ് തോ​മ​സ് സ്കൂ​ളു​ക​ൾ​ക്ക് മു​ന്നി​ലെ ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സീ​ബ്രാ ലൈ​നു​ക​ൾ പേ​രി​നു​പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ക​ണി​ച്ചാ​ർ ടൗ​ണി​ലെ പ്ര​ധാ​ന സീ​ബ്രാ ലൈ​നും പൂ​ർ​ണ​മാ​യും മാ​ഞ്ഞു​പോ​യി​ട്ടു​ണ്ട്. പേ​രാ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​യു​ന്ന തി​ര​ക്കേ​റി​യ പ്ര​ധാ​ന ക​വ​ല​യി​ലും സ്ഥി​തി ഭി​ന്ന​മ​ല്ല.

ദു​രി​ത​ത്തി​ലാ​യി വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളും
സീ​ബ്രാ ലൈ​നു​ക​ൾ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത കു​റ​യ്ക്കാ​തെ ക​ട​ന്നു​പോ​കു​ന്ന​ത് വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ലി​യ ഭ​യ​ത്തോ​ടെ​യാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. പേ​രാ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തു​ന്ന വ​യോ​ധി​ക​രും രോ​ഗി​ക​ളും വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു​മൂ​ലം മി​നി​റ്റു​ക​ളോ​ളം റോ​ഡ​രി​കി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ആ​ശ​യ​ക്കു​ഴ​പ്പം
സീ​ബ്രാ ലൈ​നു​ക​ൾ കാ​ണാ​ത്ത​ത് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കും വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​ണ്ട്. സീ​ബ്രാ ലൈ​നു​ക​ൾ ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ന് കു​റു​കെ ക​ട​ക്കു​മ്പോ​ൾ പെ​ട്ടെ​ന്ന് ബ്രേ​ക്ക് പി​ടി​ക്കു​ന്ന​ത് പി​ന്നാ​ലെ എ​ത്തു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ക്കു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.

ന​വീ​ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യം
സാ​ധാ​ര​ണ പെ​യി​ന്‍റ​ടി​ച്ച് മാ​സ​ങ്ങ​ൾ​ക്ക​കം മാ​ഞ്ഞു​പോ​കു​ന്ന രീ​തി​ക്ക് പ​ക​രം, ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന രീ​തി​യി​ൽ പു​തി​യ സീ​ബ്ര ലൈ​നു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വ​ര​യ്ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തി​ന് പു​റ​മെ, രാ​ത്രി​കാ​ല​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യു​ള്ള​പ്പോ​ഴും ദൂ​ര​ത്തു​നി​ന്നു​ത​ന്നെ വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന രീ​തി​യി​ലു​ള്ള ആ​ധു​നി​ക റി​ഫ്ല​ക്ട​ർ ലൈ​റ്റു​ക​ൾ, വാ​ർ​ണിം​ഗ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ണം. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് മ​ല​യോ​ര​ത്തെ ക​വ​ല​ക​ളി​ൽ കാ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യം.

Kannur

ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സാ​യാ​ഹ്ന​സ​ദ​സും സം​ഘ​ടി​പ്പി​ച്ചു

പേ​രാ​വൂ​ർ: ല​ഹ​രി​യെ​ന്ന സാ​മൂ​ഹി​ക വി​പ​ത്തി​നെ​തി​രെ സ​ർ​വ​ത​ല സ്പ​ർ​ശി​യാ​യ ജാ​ഗ്ര​ത ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ ത​ല​ശേ​രി അ​തി​രൂ​പ​ത ല​ഹ​രി​വി​രു​ദ്ധ സ​മി​തി​യു​ടെ​യും പേ​രാ​വൂ​ർ ഫൊ​റോ​ന​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സാ​യാ​ഹ്ന​സ​ദ​സും സം​ഘ​ടി​പ്പി​ച്ചു. പേ​രാ​വൂ​ർ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന​സ​ദ​സ് പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച ല​ഹ​രി​വി​രു​ദ്ധ റാ​ലി പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ര​ജീ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​മാ​ത്യു തെ​ക്കേ​മു​റി ഫ്ലാ​ഗ് ഏ​റ്റു​വാ​ങ്ങി. സാ​യാ​ഹ്ന​സ​ദ​സി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
ത​ല​ശേ​രി അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് ടോ​മി വെ​ട്ടി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​വൂ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി ആ​ർ​ച്ച്പ്രീ​സ്റ്റും ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ഫാ. ​മാ​ത്യു തെ​ക്കേ​മു​റി സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി.

ത​ല​ശേ​രി അ​തി​രൂ​പ​ത ല​ഹ​രി​വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ൺ കോ​ലാ​ക്കു​ന്നേ​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി എ.​വി. ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ ബാ​ല​കൃ​ഷ്ണ​ൻ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പേ​രാ​വൂ​ർ ഫൊ​റോ​ന ല​ഹ​രി​വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് നെ​ല്ലാ​നി​ക്കാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പേ​രാ​വൂ​ർ സി​ഐ ര​ജീ​ഷ് തെ​രു​വ​ത്ത് പീ​ടി​ക​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗം അ​ബ്‌​ദു​ൾ റ​ഷീ​ദ്, പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​ർ ജോ​ണി തോ​മ​സ് വ​ട​ക്കേ​ക്ക​ര, എ​കെ​സി​സി പേ​രാ​വൂ​ർ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കാ​നാ​ട്ട്, അ​തി​രൂ​പ​ത മു​ക്തി​ശ്രീ പ്ര​സി​ഡ​ന്‍റ് ഷി​നോ പാ​റ​ക്ക​ൽ, സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, പേ​രാ​വൂ​ർ ഫൊ​റോ​ന ല​ഹ​രി​വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മേ​ച്ചേ​രി, പേ​രാ​വൂ​ർ ഫൊ​റോ​ന മു​ക്തി​ശ്രീ പ്ര​സി​ഡ​ന്‍റ് ലി​സി മ​ങ്കു​ഴി​ക്കേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​വൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു ഫ്രാ​ൻ​സി​സ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി അ​വ​ത​രി​പ്പി​ച്ച "പ​രേ​ത​ന് പ​റ​യാ​നു​ള്ള​ത്' എ​ന്ന ബോ​ധ​വ​ത്ക​ര​ണ തെ​രു​വു​നാ​ട​ക​വും അ​ര​ങ്ങേ​റി.

Kannur

ശ്രീ​ക​ണ്ഠ​പു​ര​ത്ത് സി​പി​എം-കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം

ശ്രീ​ക​ണ്ഠ​പു​രം/ക​ണ്ണൂ​ർ: ശ്രീ​ക​ണ്ഠ​പു​ര​ത്ത് സി​പി​എം- കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ട​ക്കം12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​നെ അ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഇ​ന്ന് യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. ഇ.​വി. രാ​മ​കൃ​ഷ്ണ​ന​ട​ക്കം ഏ​ഴ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു.

ഇ.​വി. രാ​മ​കൃ​ഷ്ണ​നു നേ​രെ കൈ​യേ​റ്റം ഉ​ണ്ടാ​വു​ക​യും വ​സ്ത്ര​ങ്ങ​ൽ കീ​റു​ക​യും ചെ​യ്തു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. എ​ന്നാ​ൽ അ​വ​ശ്യ​സ​ർ​വീ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഓ​ഴി​വാ​ക്കി​യ​താ​യി യു​ഡി​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു

വ്യാ​ഴാ​ഴ്ച രാ​ത്രി ശ്രീ​ക​ണ്ഠ​പു​രം പൊ​ടി​ക്ക​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് കൊ​ടി​മ​ര​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പൊ​യി​ന്‍റ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു വി​ഭാ​ഗ​ത്തി​ലും പെ​ട്ട ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത ക​രും, സി​പി​എം, ഡി​വൈ​എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​രും ഇ​ന്ന​ലെ വൈ​കു​ന്നേ​രം ശ്രീ​ക​ണ്ഠ​പു​ര​ത്ത് പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

പ്ര​ക​ട​ന​ത്തി​നു ശേ​ഷം ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ പി​ന്നീ​ട് വാ​ക്ക് ത​ർ​ക്ക​വും, വെ​ല്ലു​വി​ളി​യും, കൈ​യാ​ങ്ക​ളി​യും പി​ന്നീ​ട​ത് വ​ലി​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്കും നീ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ടൗ​ണി​ൽ സം​ഘ​ടി​ച്ചു​വെ​ന്ന് അ​റി​ഞ്ഞാ​ണ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തു​ന്ന​ത്. ഇ​തോ​ടെ വാ​ക്കേ​റ്റം രൂ​ക്ഷ​മാ​വു​ക​യും കൈ​യാ​ങ്ക​ളി​ക്കി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ്ത്രം കീ​റു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ അ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ച്ച​താ​യും പ​റ​യു​ന്നു.


സം​ഭ​വ​ത്തി​നി​ടെ ഡി​വൈ​എ​ഫ്ഐ​ക്കാ​രെ മ​ർ​ദി​ച്ച ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ഹോ​ട്ട​ലി​ൽ ക​യ​റി എ​ന്ന് ആ​രോ​പി​ച്ച് സി​പി​എം -ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ച​തും പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം യു​ദ്ധ​ക്ക​ള​മാ​യി. ക​ന​ത്ത പൊ​ലി​സ് കാ​വ​ലി​നി​ട​യി​ലും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​ർ​ന്നു.
ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തു വ​രെ സം​ഘ​ർ​ഷ​ത്തി​ന് കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​ല്ല. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണം വി​ട്ട​തോ​ടെ കൂ​ടു​ത​ൽ പൊ​ലി​സ് സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​ശ്നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Kannur

ഓ​പ്പ​റേ​ഷ​ൻ മ​ഖ്ന​യി​ൽ സു​ര​ക്ഷാ വീ​ഴ്ച

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി​യ മോ​ഴ​യാ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യ ഓ​പ്പ​റേ​ഷ​ൻ മ​ഖ്ന​യി​ൽ സു​ര​ക്ഷാ​വീ​ഴ്ച. കു​ങ്കി​യാ​ന​ക​ളെ ബ്ലോ​ക്ക് പ​തി​മൂ​ന്നി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യ​ത്.

ആ​ദ്യ ര​ണ്ട് കു​ങ്കി​യാ​ന​ക​ളെ ലോ​റി​യി​ൽ ദൗ​ത്യ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ സ​ഞ്ചാ​ര​പാ​ത​യി​ലെ വൈ​ദ്യു​തി ലൈ​നു​ക​ൾ ഓ​ഫ് ചെ​യ്തി​രു​ന്നി​ല്ല. ലോ​റി​യു​ടെ മു​ക​ൾ​ഭാ​ഗം വൈ​ദ്യു​തി​ലൈ​നി​ൽ ത​ട്ടി​യ​തോ​ടെ ലൈ​ൻ പൊ​ട്ടി​വീ​ണു. ഭാ​ഗ്യം കൊ​ണ്ടാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ആ​റു ജീ​വ​ന​ക്കാ​രും ആ​ന​യും വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

ദൗ​ത്യ​ത്തി​ന്‍റെ ആ​സൂ​ത്ര​ണ​ത്തി​ലെ പി​ഴ​വും ദു​രി​തം സൃ​ഷ്ടി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. 700ലേ​റെ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ 10 മ​ണി​ക്കൂ​റി​ലേ​റെ വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. മോ​ഴ​യാ​ന​യെ പി​ടി​കൂ​ടി മാ​റ്റി​യ​ശേ​ഷ​മാ​ണ് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​ത്. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ളി​ച്ച​മി​ല്ലാ​താ​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. പ​ല​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ ചാ​ർ​ജ് തീ​ർ​ന്ന് ഓ​ഫാ​യ​തോ​ടെ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​യി. ഇ​തി​നി​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ന ഇ​റ​ങ്ങി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു.

മോ​ഴ​യാ​ന​യെ കൊ​ണ്ടു​വ​ന്ന ലോ​റി ചെ​ളി​യി​ൽ താ​ഴ്ന്ന​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ലെ​ത്താ​നാ​കാ​തെ കു​ടു​ങ്ങി. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ലോ​റി പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജ​ല​നി​ധി പൈ​പ്പി​ടു​ന്ന​തി​നെ​ടു​ത്ത കു​ഴി​യി​ൽ വീ​ണ്ടും താ​ഴ്ന്ന​ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​തെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു.

ദൗ​ത്യം വി​ജ​യി​ച്ചെ​ങ്കി​ലും സു​ര​ക്ഷ, ഗ​താ​ഗ​തം, വൈ​ദ്യു​തി നി​യ​ന്ത്ര​ണം, മാ​ധ്യ​മ ഏ​കോ​പ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വീ​ഴ്ച​ക​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ കാ​ത്തു​നി​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ദൗ​ത്യ​സ്ഥ​ല​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത് രാ​ത്രി 11ന് ​ശേ​ഷ​മാ​ണ്.

ക​ണ്ണൂ​രി​ൽ​നി​ന്ന് എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പി​ആ​ർ​ഡി ഫൊ​ട്ടോ​ഗ്രാ​ഫ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തെ യാ​തൊ​രു അ​റി​യി​പ്പും ന​ൽ​കാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

Kannur

മോ​ഴ മു​ത്ത​ങ്ങ​യി​ലെ ആ​ന​ക്കൊ​ട്ടി​ലി​ൽ; 28.5 മ​ണി​ക്കൂ​ർ നീ​ണ്ട ദൗ​ത്യം

ഇ​രി​ട്ടി: ആ​റ​ള​ത്ത് ഭീ​തി​പ​ര​ത്തി​യ കെ​എം-1 മോ​ഴ​യാ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി വ​യ​നാ​ട് മു​ത്ത​ങ്ങ ആ​ന​ക്ക്യാ​മ്പി​ലെ​ത്തി​ച്ച് വ​നം​വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ കെ​എം-1 പൂ​ർ​ത്തി​യാ​യി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 5.30ന് ​ആ​രം​ഭി​ച്ച ദൗ​ത്യം ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ ആ​ന​യെ ആ​ന​ക്കൊ​ട്ടി​ലി​ൽ ക​യ​റ്റി​യ​തോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

പ​രി​പ്പ​ത്തോ​ട് ജ​ല​നി​ധി പ​ദ്ധ​തി​ക്ക് സ​മീ​പം ആ​ന​യെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം എ​എ​ഫ്‌​വി​ഒ ഡോ. ​പി. ഗോ​കു​ൽ, ഡോ. ​വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 11.38ന് ​മ​യ​ക്കു​വെ​ടി​വ​ച്ചു. കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ ആ​ന​യ്ക്ക് 1.50ന് ​വീ​ണ്ടും മ​രു​ന്ന് ന​ൽ​കി പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ച്ചു.

ആ​ന​യെ പു​റ​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ വ​ന​ത്തി​നു​ള്ളി​ൽ 300 മീ​റ്റ​ർ റോ​ഡ് നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് ചെ​ളി​ക്കു​ള​മാ​യ​ത് യാ​ത്ര ദു​ഷ്ക​ര​മാ​ക്കി. 300 മീ​റ്റ​ർ പി​ന്നി​ടാ​ൻ അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം വേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​ൾ വാ​ഹ​നം ചെ​ളി​യി​ൽ താ​ഴ്ന്ന​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം യാ​ത്ര ത​ട​സ​പ്പെ​ട്ടു.

രാ​ത്രി 12.30ഓ​ടെ ക​ക്കു​വ ജം​ഗ്ഷ​നി​ലെ​ത്തി​ച്ച ആ​ന​യെ ഓ​ടം​തോ​ട്–​വ​ള​യം​ചാ​ൽ–​പാ​ൽ​ച്ചു​രം–​ബോ​യ്സ് ടൗ​ൺ വ​ഴി പു​ല​ർ​ച്ചെ 4.30ഓ​ടെ മു​ത്ത​ങ്ങ​യി​ലെ​ത്തി​ച്ചു. ആ​റോ​ടെ ആ​ന​ക്കൊ​ട്ടി​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​റ്റ​റി​ന​റി പ​രി​ശോ​ധ​ന​യി​ൽ ഇ​ട​ത് ക​ണ്ണി​ന് കാ​ഴ്ച​ക്കു​റ​വും തു​മ്പി​ക്കൈ​യി​ലും വ​ല​ത് മു​ൻ​കാ​ലി​ലും പ​ഴ​യ മു​റി​വു​ക​ളും ക​ണ്ടെ​ത്തി. മു​ത്ത​ങ്ങ​യി​ലെ ക്രാ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ആ​ന​യ്ക്ക് തു​ട​ർ​ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കും.
സി​സി​എ​ഫ് ബി.​എ​ൻ. അ​ഞ്ജ​ൻ​കു​മാ​ർ, ഡി​എ​ഫ്ഒ കെ. ​സ​ജി, ആ​റ​ളം വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ വി. ​ര​തീ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ദൗ​ത്യം. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, ആ​ർ​ആ​ർ​ടി, വെ​റ്റ​റി​ന​റി, കു​ങ്കി​യാ​ന സം​ഘ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. പൊ​ലി​സ്, റ​വ​ന്യു, ഫ​യ​ർ​ഫോ​ഴ്സ്, കെ​എ​സ്ഇ​ബി, ആ​രോ​ഗ്യ​വ​കു​പ്പ് വി​ഭാ​ഗ​ങ്ങ​ളും പി​ന്തു​ണ ന​ൽ​കി.

Kannur

രാ​മ​ന്ത​ളി​യു​ടെ തീ​ര​സൗ​ന്ദ​ര്യ​ത്തി​ന് ഇ​നി രാ​മ​ന്ത​ളി ബാ​ങ്കി​ന്‍റെ ടൂ​റി​സം മു​ഖം

പ​യ്യ​ന്നൂ​ര്‍: പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ ഏ​ഴി​മ​ല​യു​ടെ ച​രി​ത്ര​വും പൈ​തൃ​ക​വും അ​റ​ബി​ക്ക​ട​ലി​ന്‍റെ നീ​ല​ക്കാ​ഴ്ച​ക​ളും ക​വ്വാ​യി കാ​യ​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഏ​റ​മ്പു​ഴ​യു​ടെ പ്ര​കൃ​തി ഭം​ഗി​യും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി രാ​മ​ന്ത​ളി ബാ​ങ്ക് ബൃ​ഹ​ത്താ​യ ടൂ​റി​സം പ​ദ്ധ​തി തു​ട​ങ്ങി.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണോ​ദ്ഘാ​ട​നം രാ​മ​ന്ത​ളി കൊ​വ്വ​പ്പു​റം തെ​ക്കേ​ക്ക​ട​വ് ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ച്ചു. അ​ന​ന്ത​മാ​യ ടൂ​റി​സം സാ​ധ്യ​ത​ക​ളാ​ണ് ന​മു​ക്കു​ള്ള​തെ​ന്നും എ​ന്നാ​ല്‍ അ​ത്ത​രം സാ​ധ്യ​ത​ക​ളെ ന​മു​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​സു​ഗു​ണ​ന്‍, സെ​ക്ര​ട്ട​റി കെ.​വി. സു​രേ​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്ധ്യ, ഇ. ​രാ​ജ​ന്‍, കെ.​പി. ദി​നേ​ശ​ന്‍, കെ. ​ശ​ശീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​മ​ന്ത​ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നേ​ര​ത്തെ വാ​ങ്ങി​യി​രു​ന്ന ഏ​റ​മ്പു​ഴ​യു​ടെ തീ​ര​ത്തെ എ​ട്ടേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ടൂ​റി​സം പ​ദ്ധ​തി​യാ​രം​ഭി​ക്കു​ന്ന​ത്. ഒ​രു​കോ​ടി രൂ​പ​യാ​ണു പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​സു​ഗു​ണ​ന്‍ പ​റ​ഞ്ഞു. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ രാ​മ​ന്ത​ളി​യു​ടെ സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും വ​ഴി ഒ​രു​ക്കു​ക​യാ​ണു ല​ക്ഷ്യം.

Kasaragod

നീ​ലേ​ശ്വ​ര​ത്ത് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് പൊ​ലി​സ് സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള പ​ഴ​യ പാ​ലം പൊ​ളി​ച്ചു​മാ​റ്റാ​ൻ ച​ർ​ച്ച​ക​ളു​ടെ​യും ചെ​ന്നൈ ഐ​ഐ​ടി​യു​ടെ പ​ഠ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. അ​തേ​സ​മ​യം പ​ഴ​യ പാ​ലം പൊ​ളി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​തി​യ പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കാ​ൻ ഇ​വി​ടെ നി​ർ​മി​ച്ചി​ട്ടു​ള്ള ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ സ​മ​ര​പ്പ​ന്ത​ൽ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റി​ലെ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം ത​ട​സ​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പൊ​ലി​സ് സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്കും ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​യ്ക്കും ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ് നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ ക​ർ​മ​സ​മി​തി അം​ഗ​ങ്ങ​ളും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്‌​ക​രി​യു​മാ​യി ഡ​ൽ​ഹി​യി​ൽ​വ​ച്ചു​ന​ട​ന്ന ച​ർ​ച്ച​യി​ലെ ധാ​ര​ണ പ്ര​കാ​രം പ്ര​വൃ​ത്തി​ക​ൾ‌ ന​ട​ക്കു​മെ​ന്നു​റ​പ്പാ​യി. പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​പ​ണി​യാ​നും രാ​ജാ റോ​ഡ് ജം​ഗ്ഷ​നി​ലും കോ​ട്ട​പ്പു​റം റോ​ഡ് ജം​ഗ്ഷ​നി​ലും വീ​തി​യേ​റി​യ അ​ടി​പ്പാ​ത​ക​ൾ നി​ർ​മി​ക്കാ​നു​മാ​യി​രു​ന്നു ച​ർ​ച്ച​യി​ലെ ധാ​ര​ണ. ഈ ​ധാ​ര​ണ​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ടാ​ണ് തൂ​ണു​ക​ൾ​ക്കു മു​ക​ളി​ൽ ആ​കാ​ശ​പാ​ത ത​ന്നെ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ സ​മ​രം തു​ട​ർ​ന്ന​ത്. ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ങ്കി​ൽ നി​ല​വി​ൽ മ​ണ്ണി​ട്ടു​യ​ർ​ത്തി​യ ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​ഴി ത​ന്നെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ചെ​ന്നൈ ഐ​ഐ​ടി​യു​ടെ​യും മ​റ്റു സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ​യും പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഴ​യ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​ത് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​തി​യ പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ക​ള​ക്ട​റെ അ​റി​യി​ച്ചി​രു​ന്നു. ആ​കാ​ശ​പാ​ത നി​ർ​മി​ക്കി​ല്ലെ​ന്ന കാ​ര്യം ഉ​റ​പ്പാ​കു​ന്ന​തോ​ടെ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ സ​മ​രം ശ​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് പൊ​ലി​സ് സു​ര​ക്ഷ ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​ച​ന.

ജ​ന​സു​ര​ക്ഷാ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വു​മാ​യി ജ​ന​കീ​യ സ​മ​ര​സ​മി​തി

മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ 200-ാം ദി​വ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ ജ​ന​സു​ര​ക്ഷാ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ത്തി. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ര​ക്ഷ എ​ന്ന​ത് ഏ​തൊ​രു പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണെ​ന്നും അ​ത് ഉ​റ​പ്പാ​ക്കാ​തെ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​നെ ദു​ര​ന്ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഭി​ഭാ​ഷ​ക​നും മോ​ട്ടി​വേ​ഷ​ണ​ൽ ട്രെ​യി​ന​റു​മാ​യ എ.​വി. വാ​മ​ന കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രെ സ​മ്മേ​ള​ന​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​സി.​വി. ശ്രീ​നാ​ഥ് ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡി. ​രാ​ജ​ൻ, പ്ര​ഫ. യു.​ശ​ശി​മേ​നോ​ൻ, രാ​ജു രാ​മൂ​ട്ടി, മ​ഹ​മൂ​ദ് കോ​ട്ടാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

രാജ്യത്തെ ആ​ദ്യ സീ​ഫു​ഡ് പാ​ർ​ക്കി​ന് ചീ​മേ​നി​യി​ൽ സാ​ധ്യ​ത തെ​ളി​യു​ന്നു

ചീ​മേ​നി: ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ സീ​ഫു​ഡ് പാ​ർ​ക്കി​ന് ചീ​മേ​നി​യി​ൽ സാ​ധ്യ​ത തെ​ളി​യു​ന്നു. നാ​വി​ക, വ്യോ​മ, ക​ര യാ​ത്ര മാ​ർ​ഗ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന​യും 100 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല ല​ഭ്യ​ത​യും ഈ ​വ​ൻ​കി​ട പ​ദ്ധ​തി​ക്ക് അ​നു​യോ​ജ്യ​മാ​ണ്.വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ വി​ക​സ​ന -തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​കീ​കൃ​ത സീ ​ഫു​ഡ് പാ​ർ​ക്കും മ​റൈ​ൻ എ​ക്സ്പീ​രി​യ​ൻ​സ് സെ​ന്‍റ​റും തു​റ​ക്കും.

സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​മു​ള്ള മ​ൽ​സ്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര സൃ​ഷ്ടി, ഭ​ക്ഷ്യ​സു​ര​ക്ഷ, വി​ദേ​ശ​നാ​ണ്യ വ​രു​മാ​നം, തീ​ര​ദേ​ശ ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക വി​ക​സ​നം എ​ന്നി​വ​യി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന വ​ൻ​കി​ട പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കു​റ​വും സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും വി​ള​വെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള ന​ഷ്ടം എ​ന്നി​വഈ ​മേ​ഖ​ല​യി​ൽ വെ​ല്ലു​വി​ളി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ​ഗ്ര ബ്ലൂ ​ഇ​ക്കോ​ണ​മി വ്യ​വ​സാ​യ പാ​ർ​ക്ക് സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. സീ ​ഫു​ഡ് സം​സ്ക​ര​ണം, മ​റൈ​ൻ ബ​യോ ടെ​ക്നോ​ള​ജി, കോ​ൾ​ഡ് ചെ​യി​ൻ, ഗ​വേ​ഷ​ണം, നൈ​പു​ണ്യ വി​ക​സ​നം, ക​യ​റ്റു​മ​തി, ടൂ​റി​സം, സ​മു​ദ്ര സം​ര​ക്ഷ​ണം എ​ന്നി​വ​യെ​യൊ​ക്കെ ഒ​രൊ​റ്റ സ​മു​ച്ച​യ​ത്തി​ൽ ഏ​കോ​പി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചീ​മേ​നി​യി​ൽ സീ ​ഫു​ഡ് പാ​ർ​ക്കി​നാ​യി ഭൂ​മി​യും അ​നു​ബ​ന്ധ ഘ​ട​ക​ങ്ങ​ളും മു​ന്നി​ൽ ക​ണ്ട് സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത കൂ​ടി​ക്കാ​ഴ്ച വ്യാ​ഴാ​ഴ്ച ന​ട​ത്തി.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചീ​മേ​നി​യി​ൽ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ​ന്ദീ​പ് വാ​ര്യ​ർ, ഹൊ​സ്ദു​ർ​ഗ് ത​ഹ​സി​ൽ​ദാ​ർ കെ. ​ര​മേ​ശ​ൻ, ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​കെ. ഷൈ​നി, മ​ൽ​സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ർ കെ.​എ​ച്ച്. ഷെ​രീ​ഫ്, ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​കെ. രൂ​പേ​ഷ്, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​സു​നീ​ഷ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kasaragod

ഇ​ടി​മി​ന്ന​ലി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം

ബ​ളാ​ൽ: കു​ഴി​ങ്ങാ​ട് ഉ​ന്ന​തി​യി​ൽ ഇ​ടി​മി​ന്ന​ലി​ൽ നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. മാ​ണി​ക്യ​ൻ ക​ണ​ക്കൂ​റി​ന് (67) ശാ​രീ​രാ​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി. ഇ​ടി​വെ​ട്ടി​യ​പ്പോ​ൾ വാ​ഷ്ബേ​സി​നി​ൽ പി​ടി​ച്ച് കൈ​ക​ഴു​കു​ക​യാ​യി​രു​ന്ന മാ​ണി​ക്യ​ന്‍റെ ശ​രീ​ര​മാ​സ​ക​ലം ത​രി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ക​യും നി​ല​ത്ത് വീ​ഴു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ വ​യ​റിം​ഗ് ഉ​രു​കി ന​ശി​ക്കു​ക​യും വീ​ടി​ന്‍റെ ത​റ​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​ത്തു​ള്ള രാ​ഘ​വ​ന്‍റെ വീ​ടി​ന്‍റെ വ​യ​റിം​ഗും ഇ​ടി​മി​ന്ന​ലി​ൽ ക​ത്തി​പ്പോ​യി.​സം​ഭ​വ​സ്ഥ​ലം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ല​ത​യും വാ​ർ​ഡ് മെം​ബ​ർ ഷാ​ജ​ൻ പൈ​ങ്ങോ​ട്ടും സ​ന്ദ​ർ​ശി​ച്ചു.

Kasaragod

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ിട്ടും തു​റ​ക്കാ​തെ വ​നി​താ വി​പ​ണ​ന​കേ​ന്ദ്രം

നീ​ലേ​ശ്വ​രം: ക​ഴി​ഞ്ഞ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ ക​രു​വാ​ച്ചേ​രി​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​നി​താ വി​പ​ണ​ന​കേ​ന്ദ്രം പി​ന്നീ​ടി​തു​വ​രെ​യും തു​റ​ന്നി​ല്ല. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ക​ണ്ണാ​യ സ്ഥ​ല​ത്ത് കു​ടും​ബ​ശ്രീ​ക്കു കീ​ഴി​ൽ ഭ​ക്ഷ​ണ​ശാ​ല​യും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​കേ​ന്ദ്ര​വും തു​ട​ങ്ങു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ക്ഷേ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ഇ​തി​നാ​യു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​പോ​ലും ന​ട​ന്നി​ല്ല.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി 60 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഭ​ക്ഷ​ണ​ശാ​ല​യ്ക്കാ​യി വി​ശാ​ല​മാ​യ ഹാ​ളും അ​ടു​ക്ക​ള​യും നി​ർ​മി​ച്ചി​ട്ടു​ണ്ട്. താ​ഴ​ത്തെ നി​ല പാ​ർ​ക്കിം​ഗി​നും സൗ​ക​ര്യ​പ്ര​ദ​മാ​യ ചെ​റി​യ സ്റ്റാ​ളു​ക​ൾ തു​ട​ങ്ങാ​നു​മാ​യി ഒ​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ മ​നോ​ഹ​ര​മാ​യ കി​ണ​റും മു​ക​ളി​ൽ ജ​ല​സം​ഭ​ര​ണി​യും നി​ർ​മി​ച്ചു. പ​ക്ഷേ തെ​ര​ഞ്ഞെ​ടു​പ്പു​ക​ഴി​ഞ്ഞ് പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ ശേ​ഷം ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്തി​ല്ല.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പു​ത്ത​രി​യ​ടു​ക്ക​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്തി​നു സ​മീ​പ​വും നീ​ലേ​ശ്വ​രം പേ​രോ​ലി​ലും തൃ​ക്ക​രി​പ്പൂ​ർ കൊ​യോ​ങ്ക​ര​യി​ലും ഇ​തു​പോ​ലെ വ​നി​താ വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​വ​യെ​ല്ലാം ന​ട​ത്തി​പ്പി​നു ക​രാ​ർ ന​ൽ​കി ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ലാ​യി നി​ർ​മി​ച്ച ക​രു​വാ​ച്ചേ​രി​യി​ലെ കേ​ന്ദ്രം മാ​ത്ര​മാ​ണ് അ​നാ​ഥ​മാ​യി​പ്പോ​യ​ത്. വാ​ട​ക​യി​ന​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നും ന​ട​ത്തി​പ്പി​ലൂ​ടെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കും മി​ക​ച്ച വ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന കെ​ട്ടി​ടം ഇ​നി​യും വെ​റു​തേ​യി​ട്ട് ന​ശി​പ്പി​ക്ക​രു​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kasaragod

കേ​ളു​ഗു​ഡെ മാ​ലി​ന്യ​സംസ്കരണ​കേ​ന്ദ്രം ഇ​നി ക്ലീ​ൻ പ്ലോട്ടായി മാറും

കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​സ​ഭ​യി​ലെ കേ​ളു​ഗു​ഡെ മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ഭൂ​മി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള ബ​യോ​മൈ​നിം​ഗ് ജോ​ലി​ക​ളു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ (കെ​എ​സ്ഡ​ബ്ല്യു​എം​പി) നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​യോ മൈ​നിം​ഗ് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന 16,092 മെ​ട്രി​ക് ട​ൺ മാ​ലി​ന്യ​മാ​ണ് ബ​യോ​മൈ​നിം​ഗി​ലൂ​ടെ നീ​ക്കു​ന്ന​ത്. നാ​ഗ്പു​ർ ആ​സ്ഥാ​ന​മാ​യ എ​സ്എം​എ​സ് ക​മ്പ​നി​യാ​ണ് ബ​യോ മൈ​നിം​ഗി​ന് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബ​യോ മൈ​നിം​ഗി​ന്റെ​ന്‍റെ മു​ന്നോ​ടി​യാ​യി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കാ​ട് വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​ന്ന​ലെ തു​ട​ങ്ങി​യ​ത്. ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ

അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ബ​യോ റെ​മ​ഡി​യേ​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കും.


മാ​ലി​ന്യം പൂ​ർ​ണ​മാ​യി നീ​ക്കു​മ്പോ​ൾ 1.18 ഏ​ക്ക​ർ ഭൂ​മി തി​രി​കെ ല​ഭി​ക്കും. ഇ​തു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വും. പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള പ്ലാ​സ്റ്റി​ക്, കു​പ്പി​ക​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.
പ​ദ്ധ​തി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ഡ​ബ്ല്യു​എം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ, മ​ധു​ർ പ​ഞ്ചാ​യ​ത്ത്, കേ​ളു​ഗു​ഡെ എ​ന്നി​വി​ട​ങ്ങ​ളി​ൽ യോ​ഗ​ങ്ങ​ൾ ന​ട​ന്നു.

Kasaragod

ജി​ല്ല​യി​ൽ മ​ധു​ര​ക്കി​ഴ​ങ്ങി​ന് വി​ള​വെ​ടു​പ്പു​കാ​ലം

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യു​ടെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ഏ​റ്റ​വു​മ​ധി​കം കൃ​ഷി​ചെ​യ്യു​ന്ന കി​ഴ​ങ്ങു​വ​ർ​ഗ വി​ള​യാ​യ മ​ധു​ര​ക്കി​ഴ​ങ്ങി​ന് വി​ള​വെ​ടു​പ്പു​കാ​ല​മാ​യി. നേ​ര​ത്തേ പൊ​തു​വി​പ​ണി​യി​ൽ മ​ധു​ര​ക്കി​ഴ​ങ്ങി​ന്‍റെ വി​ല കി​ലോ​യ്ക്ക് 80 രൂ​പ വ​രെ​യാ​യി ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും പ​തി​വു​പോ​ലെ വി​ള​വെ​ടു​പ്പു​കാ​ല​മാ​യ​പ്പോ​ൾ വി​ല കു​റ​യു​ക​യാ​ണ്. ക​ർ​ഷ​ക​ർ​ക്ക് പൊ​തു​വേ 40 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ മൊ​ത്ത​വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്.

മ​ഴ മാ​റി​യ​തോ​ടെ ചീ​ര​യും വെ​ണ്ട​യും പ​യ​റും വെ​ള്ള​രി​യു​മ​ട​ക്ക​മു​ള്ള പ​ച്ച​ക്ക​റി​ക​ൾ​ക്കും ന​ടീ​ൽ​കാ​ല​മാ​യി. മ​ഴ​യു​ടെ വ​ര​വി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ആ​ശ​ങ്ക​യാ​കു​മ്പോ​ഴും പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​ർ പ​ച്ച​ക്ക​റി​കൃ​ഷി​ക്ക് നി​ല​മൊ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ തു​ട​ങ്ങു​ന്ന വി​ള​വെ​ടു​പ്പ് വി​ഷു​ക്കാ​ലം വ​രെ നീ​ളും. നാ​ട​ൻ ഇ​ന​ങ്ങ​ൾ ധാ​രാ​ള​മാ​യി വി​പ​ണി​യി​ലെ​ത്തു​മ്പോ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ൾ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭി​ക്കു​മെ​ന്ന​തി​ന്‍റെ ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ൽ പ​ല​പ്പോ​ഴും അ​ധ്വാ​ന​ത്തി​നൊ​ത്ത മൂ​ല്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വി​ഷ​മം ക​ർ​ഷ​ക​ർ​ക്കു​ണ്ട്.

Kasaragod

നീ​ലേ​ശ്വ​രം പു​ഴ​യോ​ര​ത്ത് ക​ണ്ട​ല്‍തൈ​ക​ള്‍ ന​ട്ട് പൊ​ക്കു​ട​ന്‍റെ മ​ക​ന്‍

നീ​ലേ​ശ്വ​രം: ക​ണ്ട​ല്‍​കാ​ടു​ക​ളു​ടെ ര​ക്ഷ​ക​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ല്ലേ​ന്‍ പൊ​ക്കു​ട​ന്‍റെ മ​ക​ന്‍ ര​ഘു​നാ​ഥ​ന്‍ മു​ട്ടു​കാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൈ ​ഭാ​ര​ത് കാ​സ​ര്‍​ഗോ​ഡ്, വെ​ള്ളി​ക്കോ​ത്ത് ത​ത്ത്വ​മ​സി യോ​ഗ​കേ​ന്ദ്രം, പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജ് എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സേ​വാ പ​ക്വ​ട​യു​ടെ ഭാ​ഗ​മാ​യി പ​ട​ന്ന​ക്കാ​ട് നീ​ലേ​ശ്വ​രം പു​ഴ​യോ​ര​ത്ത് ക​ണ്ട​ല്‍ തൈ​ക​ള്‍ ന​ട്ടു. ര​ഘു​നാ​ഥ​ന്‍ ശേ​ഖ​രി​ച്ച ക​ണ്ട​ല്‍ തൈ​ക​ള്‍ ക​ല്ലേ​ന്‍ പൊ​ക്കു​ട​ന്‍റെ ക​ണ്ട​ല്‍ വ​ന​വ​ത്ക​ര​ണ​രീ​തി​യി​ല്‍ പു​ഴ​യോ​ര​ത്ത് തൈ​ക​ള്‍ ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മീ​പ​ത്ത് താ​ങ്ങാ​യി ശീ​മ​ക്കൊ​ന്ന ക​മ്പു​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ചു. വ​ള​രെ വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഭ്രാ​ന്ത​ന്‍ ക​ണ്ട​ല്‍ തൈ​ക​ളാ​ണ് ന​ട്ട​ത്. നൂ​റു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ നൂ​റു ക​ണ്ട​ല്‍ തൈ​ക​ള്‍ ന​ട്ടു. ക​ണ്ട​ല്‍​കാ​ടു​ക​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
അ​സോ​സി​യേ​റ്റ് എ​ന്‍​സി​സി ഓ​ഫി​സ​ര്‍ ക്യാ​പ്റ്റ​ന്‍ ഡോ. ​ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ ര​ഘു​നാ​ഥ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ഡോ. ​പി. ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക്‌​രാ​ജ് വെ​ള്ളി​ക്കോ​ത്ത്, എ​ന്‍​സി​സി അ​ണ്ട​ര്‍ ഓ​ഫി​സ​ര്‍ ഗൗ​തം ക​രി​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

വ​ര​ക്കാ​ട്ടെ അ​പ​ക​ടസ്ഥ​ലം ഉ​ദ്യോ​ഗ​സ്ഥ​സം​ഘം സ​ന്ദ​ർ​ശി​ച്ചു

ഭീ​മ​ന​ടി: ക​ഴി​ഞ്ഞ ദി​വ​സം കു​ഴ​ൽ​ക്കി​ണ​ർ ലോ​റി മ​റി​ഞ്ഞ് ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ വ​ര​ക്കാ​ട് ജം​ഗ്ഷ​ൻ കെ​ആ​ർ​എ​ഫ്ബി​യി​ലും കെ​എ​സ്ഇ​ബി​യി​ലും നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം സ​ന്ദ​ർ​ശി​ച്ചു.

സ്ഥ​ല​ത്ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ട്രാ​ൻ​സ്ഫോ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും റോ​ഡി​ന് സു​ര​ക്ഷാ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. ട്രാ​ൻ​സ്ഫോ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​യാ​യ പോ​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം സു​ര​ക്ഷാ ഭി​ത്തി നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ക്കാ​മെ​ന്ന് കെ​ആ​ർ​എ​ഫ്ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. അ​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ജ​നാ​ർ​ദ​ന​ൻ, കെ​ആ​ർ​എ​ഫ്ബി അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജ​യ​ദീ​പ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ദി​ലീ​പ്, പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ അ​രു​ൺ, കെ​എ​സ്ഇ​ബി എ​ൻ​ജി​നി​യ​ർ മാ​ത്യു, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ദു​ർ​ഗേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kasaragod

സഹകരണ വാരാഘോഷം സം​സ്ഥാ​ന​ത​ല സ​മാ​പ​നം; സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: 73-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​നം ന​വം​ബ​ര്‍ 26നു ​കാ​ഞ്ഞ​ങ്ങാ​ട് പ​ലേ​ഡി​യം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം കെ. ​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കോ​ലി​യ​ക്കോ​ട് എ​ന്‍. കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ര്‍​ക്ക​റ്റ് ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, അ​ഡീ​ഷ​ണ​ല്‍ ര​ജി​സ്ട്രാ​ര്‍ വി.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്മാ​രാ​യ കെ. ​ആ​ര്‍. ജ​യാ​ന​ന്ദ, പി. ​മ​ണി​മോ​ഹ​ന്‍, കേ​ര​ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗം എ.​എം. മേ​രി, സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ അം​ഗം എം. ​ഉ​ഷ, ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ വി.​കെ. രാ​ജ​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ.​വി. സ​തീ​ഷ്ച​ന്ദ്ര​ന്‍, സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ര്‍ (പ്ലാ​നിം​ഗ്) സി. ​സു​നി​ല്‍​കു​മാ​ര്‍, പാ​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. രാ​ജ​ന്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​എം. മാ​ത്യു, മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് എ.​എം. ക​ട​വ​ത്ത്, എ​ച്ച്ഡി​സി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പി.​വി. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ചെ​യ​ര്‍​മാ​നും വി.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി​യും വി​വി​ധ സ​ബ്ക​മ്മ​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.

Kasaragod

യാ​ത്ര​ക്കാ​രു​ടെ നെ​ഞ്ചി​ടി​പ്പേ​റ്റി ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ ഷോ ​വാ​ൾ

കാ​ഞ്ഞ​ങ്ങാ​ട്: ടൗ​ണി​ലെ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​നു താ​ഴെ നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ അ​വി​ചാ​രി​ത​മാ​യെ​ങ്കി​ലും ത​ല​യ്ക്കു മു​ക​ളി​ലെ ഷോ ​വാ​ളി​ലേ​ക്കൊ​ന്നു നോ​ക്കി​യാ​ൽ ഉ​ള്ളു കാ​ളി​പ്പോ​കും. നാ​ലു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ലു​ള്ള കോ​ൺ​ക്രീ​റ്റ് ഷോ ​വാ​ളി​ന്‍റെ പ​കു​തി​ക്കു​വ​ച്ച് വെ​ട്ടി​മു​റി​ച്ചി​ട്ട​തു​പോ​ലെ വി​ണ്ടു​കീ​റി നി​ൽ​ക്കു​ക​യാ​ണ്. ഇ​തെ​ങ്ങാ​നും ഇ​ള​കി​വീ​ണാ​ൽ താ​ഴെ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ​പോ​ലും സ​മ​യം കി​ട്ട​ണ​മെ​ന്നി​ല്ല.

ഏ​താ​നും വ​ർ​ഷം മു​മ്പാ​ണ് ഷോ ​വാ​ളി​ൽ ആ​ഴ​മേ​റി​യ വി​ള്ള​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​ന്ന് ഇ​തി​നു തൊ​ട്ടു​താ​ഴെ​യു​ള്ള റോ​ഡി​ലൂ​ടെ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞി​രു​ന്നു. പ​ക്ഷേ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​റ്റ​കു​റ്റ​പ​ണി​യൊ​ന്നും ന​ട​ത്താ​തെ ത​ന്നെ വീ​ണ്ടും പ​ഴ​യ​പ​ടി തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഷോ ​വാ​ളി​നെ താ​ങ്ങി​നി​ർ​ത്തു​ന്ന അ​ടി​വ​ശ​ത്തെ കോ​ൺ​ക്രീ​റ്റ് ബീ​മും ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ന്‍റെ പ​ല ഭാ​ഗ​ത്തും കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്ന് തു​രു​മ്പി​ച്ച ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണു​ന്നു​ണ്ട്. ഷോ ​വാ​ളി​നു മു​ക​ളി​ൽ കോ​വി​ഡ് കാ​ല​ത്ത് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ക​ള​ക്ട​റു​ടെ​യും ചി​ത്ര​ങ്ങ​ളു​മാ​യി ഒ​രു സം​ഘ​ട​ന ചെ​യ്ത പ​ര​സ്യം മാ​ത്രം ഇ​പ്പോ​ഴും മാ​യാ​തെ നി​ൽ​ക്കു​ന്നു​ണ്ട്.

ഷോ ​വാ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​നി ബ​ല​പ്പെ​ടു​ത്ത​ലൊ​ന്നും ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​മ്പ് അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ താ​ത്കാ​ലി​ക​മാ​യി ഇ​രു​മ്പു​തൂ​ണു​ക​ളെ​ങ്കി​ലും വ​ച്ചു​കൂ​ടേ​യെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ചോ​ദ്യം.

Kasaragod

ഒ​രു മു​റി​പോ​ലും തു​റ​ക്കാ​തെ ഒ​ട​യം​ചാ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്

ഒ​ട​യം​ചാ​ൽ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രു മു​റി​പോ​ലും തു​റ​ക്കാ​തെ ഒ​ട​യം​ചാ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്.

8.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ടം എ​ത്ര​യും പെ​ട്ടെ​ന്ന് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​നാ​ണ് ബ​സ്‌​സ്റ്റാ​ൻ​ഡ് യാ​ർ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ന്ന് കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ത്ര​യും പെ​ട്ടെ​ന്ന് യാ​ർ​ഡി​ന്‍റെ നി​ർ​മാ​ണം കൂ​ടി പൂ​ർ​ത്തി​യാ​ക്കി സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നും അ​ന്ന് പ​റ​ഞ്ഞ​താ​ണ്.

അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ത്ത​ന്നെ കൊ​ണ്ടു​വ​ന്നാ​ണ് 43 മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. പ​ക്ഷേ ഉ​ദ്ഘാ​ട​ന​മ​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ന്നി​ല്ല. മു​റി​ക​ളു​ടെ ലേ​ല​ന​ട​പ​ടി​ക​ൾ പോ​ലും ന​ട​ന്നി​ല്ല. യാ​ർ​ഡി​ന്‍റെ നി​ർ​മാ​ണം ഇ​ന്നു​വ​രെ തു​ട​ങ്ങി​യ​തു​മി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ വൈ​ദ്യു​തീ​ക​ര​ണ​മു​ൾ​പ്പ​ടെ​യു​ള്ള അ​നു​ബ​ന്ധ​ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​തു​പോ​ലും ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ്.

കെ​ട്ടി​ട​ത്തി​നു താ​ഴെ​യു​ള്ള സ്ഥ​ലം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന​തു മാ​ത്ര​മാ​ണ് നാ​ട്ടു​കാ​ർ​ക്ക് കെ​ട്ടി​ടം കൊ​ണ്ടു​ണ്ടാ​യ പ്ര​യോ​ജ​നം. യാ​ർ​ഡി​നാ​യി മാ​റ്റി​വ​ച്ച സ്ഥ​ലം കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടം കൂ​ടി നി​ര​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ അ​തു​കൂ​ടി പാ​ർ​ക്കിം​ഗി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ ഒ​രു ഭാ​ഗ​ത്ത് നാ​ടോ​ടി കു​ടും​ബ​ങ്ങ​ളും വാ​സ​മു​റ​പ്പി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യി​ലും കൈ​വ​രി​ക​ളി​ലു​മെ​ല്ലാം അ​വ​ർ ക​ഴു​കി വി​രി​ച്ചി​ട്ട തു​ണി​ക​ൾ കാ​ണാം. ഒ​ട​യം​ചാ​ൽ ടൗ​ണി​ന്‍റെ വി​ക​സ​ന​ത്തി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മാ​യി​രു​ന്ന ബ​സ്‌​സ്റ്റാ​ൻ​ഡും വ്യാ​പാ​ര സ​മു​ച്ച​യ​വും യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ ഇ​നി അ​ടു​ത്ത ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മോ എ​ന്നാ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

Kasaragod

പ​ട്ട​യവി​ത​ര​ണം സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം: മ​ന്ത്രി കെ.​എം. ഷാ​ജി

കാ​സ​ര്‍​ഗോ​ഡ്: ഭൂ​മി​യു​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ അ​തി​ന്‍റെ അ​വ​കാ​ശ​ബോ​ധ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തു​ക​യാ​ണ് സ​ര്‍​ക്കാ​രെ​ന്നും ഒ​രു സ​ര്‍​ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വങ്ങ​ളി​ല്‍ ഒ​ന്നാ​ണ് പ​ട്ട​യ വി​ത​ര​ണ​മെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​എം. ഷാ​ജി. ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റ​വ​ന്യു വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭൂ​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭൂ​മി​യു​ടെ അ​വ​കാ​ശം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് ജി​ല്ല​യി​ല്‍ 289 പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. 287 ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ പ​ട്ട​യ​ങ്ങ​ളും ര​ണ്ടു മു​നി​സി​പ്പ​ല്‍ പ​ട്ട​യ​ങ്ങ​ളും ഇ​തി​ല്‍ പെ​ടു​ന്നു. ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം. അ​ഷ്റ​ഫ്, കെ. ​നീ​ല​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ന സ​ലിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള (കാ​സ​ര്‍​ഗോ​ഡ്), സെ​യ്ഫു​ള്ള ത​ങ്ങ​ള്‍ (മ​ഞ്ചേ​ശ്വ​രം), വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മ​ധു​ക​ര, ആ​ര്‍​ഡി​ഒ​മാ​രാ​യ എം.​എ​സ്. വി​ജു​കു​മാ​ര്‍, പി. ​സു​ദീ​പ്, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ഫൈ​സ​ല്‍, എ. ​അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍, സി.​പി. ബാ​ബു, രാ​ഘ​വ ചേ​രാ​ല്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, എ​ഡി​എം പി. ​ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

ഒ​ടു​വി​ല്‍ കും​ഭ​യും ഭൂ​മി​യു​ടെ അ​വ​കാ​ശി​യാ​യി

കി​നാ​നൂ​ര്‍ വി​ല്ലേ​ജി​ലെ മേ​ല​ട​ക്കം​കു​ന്ന് സ്വ​ദേ​ശി​നി കെ. ​കും​ഭ​യു​ടെ ഭൂ​മി​യു​ടെ രേ​ഖ​ക്കാ​യു​ള്ള ഏ​റെ കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. 72 കാ​രി യാ​യ കും​ഭ 50 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി താ​മ​സി​ച്ചു​വ​രു​ന്ന ഭൂ​മി​ക്കാ​ണ് ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ല്‍ പ​ട്ട​യം ല​ഭി​ച്ച​ത്. മൂ​ന്നു​പെ​ണ്‍​മ​ക്ക​ളു​ള്ള കും​ഭ​യു​ടെ ഭ​ര്‍​ത്താ​വ് 40 വ​ര്‍​ഷം മു​മ്പ് മ​രി​ച്ച​താ​ണ്. ഇ​പ്പോ​ള്‍ ഇ​ള​യ മ​ക​ള്‍ ര​ജി​ത​ക്കൊ​പ്പ​മാ​ണ് താ​മ​സം. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ല്‍ മ​ന്ത്രി​യി​ല്‍​നി​ന്ന് പ​ട്ട​യം ഏ​റ്റു​വാ​ങ്ങാ​നാ​യ​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കും​ഭ പ്ര​തി​ക​രി​ച്ചു.

Kasaragod

കാ​ട്ടു​പ​ന്നി​ ശല്യത്തിനൊപ്പം​ മ​ഴയും; ക​ണ്ണീ​ർ​ക്ക​യ​ത്തി​ൽ ക​ർ​ഷ​ക​ൻ

വെ​ള്ള​രി​ക്കു​ണ്ട്: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പി​ന്നാ​ലെ പ്ര​കൃ​തി​ക്ഷോ​ഭം കൂ​ടി​യാ​യ​പ്പോ​ൾ വെ​ള്ള​രി​ക്കു​ണ്ടി​ലെ കൊ​ച്ചു​പ​റ​മ്പി​ൽ കെ.​പി. തോ​മ​സ് എ​ന്ന ക​ർ​ഷ​ക​ന്‍റെ ജീ​വി​തം ഇ​ര​ട്ടി​ദു​രി​ത​ത്തി​ലാ​യി.

ഒ​രു മാ​സം മു​ന്പാ​ണ് തോ​മ​സി​ന്‍റെ ര​ണ്ട​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ ക​പ്പ​കൃ​ഷി കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. ഇ​തി​ന്‍റെ ആ​ഘാ​തം മാ​റും മു​മ്പേ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും 250 ഓ​ളം കു​ല​ച്ച വാ​ഴ​ക​ൾ കൂ​ടി നി​ലം​പൊ​ത്തി. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്താ​ണ് തോ​മ​സ് വാ​ഴ​കൃ​ഷി ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. മ​ഞ്ചേ​രി കു​ള്ള​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട 250 ഓ​ളം കു​ല​ച്ച വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ​ത്. നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യു​ടെ സ്ഥ​ല​മാ​ണ് തോ​മ​സ് പാ​ട്ട​ത്തി​നെ​ടു​ത്ത് വാ​ഴ​കൃ​ഷി ചെ​യ്തി​രു​ന്ന​ത്.

പ​ണി​ക്കൂ​ലി​യ​ട​ക്കം ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് ക​ർ​ഷ​ക​ന്‍റെ ക​ണ​ക്ക്. കൃ​ഷി ഓ​ഫി​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തോ​മ​സി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​വി​ധ കാ​ർ​ഷി​ക​സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Kasaragod

ക​വ്വാ​യി കാ​യ​ലോ​ര​ത്ത് കു​ടി​വെ​ള്ള​മൂ​റ്റു​ന്ന​താ​യി പ​രാ​തി; പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ

വ​ലി​യ​പ​റ​മ്പ്: സ്വ​കാ​ര്യ റി​സോ​ർ​ട്ട് ഗ്രൂ​പ്പി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മൂ​റ്റി​യെ​ടു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള 300 ൽ​പ​രം കു​ടും​ബ​ങ്ങ​ൾ. വ​ലി​യ​പ​റ​ന്പ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് പാ​ണ്ഡ്യാ​ല​ക്ക​ട​വി​ലും ആ​റാം​വാ​ർ​ഡ് ക​ന്നു​വീ​ട് ക​ട​പ്പു​റ​ത്തും

ഏ​ഴാം വാ​ർ​ഡ് കാ​ലി​ച്ചാ​ൻ​കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 300 ൽ​പ​രം കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​ട്ടു​ള്ള​ത്.

ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ന് മു​മ്പ് വ​ലി​യ​പ​റ​മ്പ് ത​യ്യി​ൽ സൗ​ത്തി​ലെ ജ​ന​ങ്ങ​ൾ ചേ​ർ​ന്ന് രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ലെ കൊ​വ്വ​പ്പു​റ​ത്ത് അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി ജ​ല അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യാ​ണ് പ്ര​ദേ​ശ​ത്തേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ക​ട​ലോ​ര വാ​സി​ക​ർ​ക്ക് ല​ഭി​ക്കേ​ണ്ട കു​ടി​വെ​ള്ള​മൂ​റ്റു​ന്ന​തി​ന് പു​റ​മെ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ഗ്രൂ​പ്പ് ത​ണ്ണീ​ർ​ത​ട നി​യ​മം ലം​ഘി​ച്ച് തോ​ട് നി​ക​ത്തി കോ​ൺ​ക്രീ​റ്റ് നി​ർ​മി​തി ആ​രം​ഭി​ച്ച​ത് കു​ടി​വെ​ള്ളം മ​ലി​ന​മാ​കാ​നും കാ​ര​ണ​മാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ ജ​നി​ച്ചു വ​ള​ർ​ന്ന് ഒ​രു നൂ​റ്റാ​ണ്ടോ​ളം താ​മ​സി​ച്ചു​വ​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​യി​ട്ടു​ണ്ട്. അ​ഞ്ചാം​വാ​ർ​ഡി​ലെ പാ​ണ്ഡ്യാ​ല​ക്ക​ട​വി​ലും തൊ​ട്ട​ടു​ത്ത തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റ​ത്തും കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ളം ഇ​തി​ന​കം മ​ലി​ന​മാ​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ഗ്രൂ​പ്പ് മ​തി​ൽ കെ​ട്ടി അ​ട​ച്ച ഭാ​ഗ​ത്ത് 2000 ലി​റ്റ​ർ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളു​ന്ന എ​ട്ടു ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ച് കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ഏ​താ​ണ്ട് ഒ​രു ദി​വ​സം 16,000 ലി​റ്റ​ർ വെ​ള്ളം അ​ന​ധി​കൃ​ത​മാ​യി ഊ​റ്റി​യെ​ടു​ക്കു​ന്ന​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ക​ട​ലോ​ര​ത്ത് താ​മ​സി​ക്കു​ന്ന നൂ​റി​ൽ​പ​രം വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​യ​ലോ​ര​ത്തേ​ക്കോ തൊ​ഴി​ലി​ന് പോ​കാ​നോ ക​ഴി​യു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ഹൈ​സ്കൂ​ൾ ഉ​ൾ​പ്പ​ടെ ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ൽ പ​ഠ​ന​ത്തി​നാ​യി മ​റു​ക​ര​യി​ലെ​ത്താ​നോ ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ൾ മ​തി​ൽ കെ​ട്ടി ത​ട​യു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ന്നു വ​രു​ന്ന​ത്.

ത​യ്യി​ൽ സൗ​ത്ത് ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ ര​ണ്ട് ക്ലാ​സ് മു​റി​ക​ൾ വ​ൻ​കി​ട റി​സോ​ർ​ട്ട് ഗ്രൂ​പ്പി​ന്‍റെ കൈ​യി​ലു​ള്ള സ്ഥ​ല​ത്താ​ണ്. സു​ബ്ര​ഹ്മ​ണ്യ കോ​വി​ലും ത​യ്യി​ൽ സൗ​ത്ത് ജു​മാ മ​സ്ജി​ദും ഇ​തി​നോ​ട് ചേ​ർ​ന്നാ​ണു​ള്ള​ത്. അ​ഞ്ചി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ മ​തി​ൽ അ​ട​ച്ചു​കെ​ട്ടി​യ​തോ​ടെ കി​ട്ടി​യ തു​ക​യ്ക്ക് ......വീ​ടും സ്ഥ​ല​വും വി​ട്ട് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ രാ​മ​ന്ത​ളി​യി​ലേ​ക്ക് മാ​റി​പ്പോ​യി. സ​ർ​വീ​സ് ബോ​ട്ടി​നെ​യോ ക​ട​ത്ത് തോ​ണി​യെ​യോ മ​റു​ക​ര​യി​ലേ​ക്ക് പോ​കാ​ൻ ആ​ശ്ര​യി​ക്കാ​നു​മാ​വു​ന്നി​ല്ല.

കു​ടി​വെ​ള്ളം ഊ​റ്റു​ന്ന റി​സോ​ർ​ട്ട് ഗ്രൂ​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ നാ​ട്ടു​കാ​ർ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച് ആ​ദ്യ​ഘ​ട്ട​മാ​യി പ്ര​തി​ഷേ​ധ പൊ​തു​യോ​ഗ​വും പ്ര​ക​ട​ന​വും ന​ട​ത്തി​രു​ന്നു. നാ​ട്ടു​കാ​ർ രൂ​പീ​ക​രി​ച്ച ജ​ന​കീ​യ സ​മി​തി നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്ക് പു​റ​മെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Kasaragod

നീ​ലേ​ശ്വ​ര​ത്തെ പാ​ത​യോ​ര​ത്ത് നാ​ട​ൻ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ​പ്പു​റം മു​ത​ൽ ആ​ലി​ങ്കീ​ൽ വ​രെ​യു​ള്ള പാ​ത​യോ​ര​ത്ത് നാ​ട​ൻ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ത​ന​ത് ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നൂ​റോ​ളം നാ​ട​ൻ മാ​വി​ൻ​തൈ​ക​ളും പ്ലാ​വി​ൻ തൈ​ക​ളും ന​ട്ട​ത്.

ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ​യും ഹ​രി​ത​ക​ർ​മ​ന​യ​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​വ സം​ര​ക്ഷി​ക്കും. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​ഇ​ന്ദു ദി​ലീ​പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. മു​ഹ​മ്മ​ദ്‌ റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. അ​ഖി​ല, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​എം. സ​ന്ധ്യ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ, ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Kasaragod

കൊ​യ്ത്തു​ത്സ​വം ന​ട​ത്തി

വെ​ള്ള​രി​ക്കു​ണ്ട്: പ​ര​മ്പ​രാ​ഗ​ത നെ​ൽ​ക​ർ​ഷ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ളാ​ൽ കു​ഴി​ങ്ങാ​ട്ടെ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. കൊ​യ്തെ​ടു​ത്ത ക​റ്റ​ക​ൾ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ മെ​തി​ക്കു​ന്ന​തി​നാ​യി കൈ​മാ​റി​ക്കൊ​ണ്ട് വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ൽ​ദാ​ർ കെ.​ബി. രാ​മു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷോ​ബി ജോ​സ​ഫ്, പി.​വി. ജി​ത, പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, അ​സി. കൃ​ഷി ഓ​ഫീ​സ​ർ വി. ​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​മ, ശ്രേ​യ​സ്, ര​ക്ത​ശാ​ലി നെ​ൽ​വി​ത്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​വ​ണ അ​ബ്ദു​ൽ ഖാ​ദ​ർ കൃ​ഷി ന​ട​ത്തി​യ​ത്. മ​ക​ൻ ഹൈ​ദ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു.

Kasaragod

ദേ​ശീ​യ ര​ക്ത​ദാ​ന ദി​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നടത്തി

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി.​വി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​പി. ജീ​ജ, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ധ​ന്യ ദ​യാ​ന​ന്ദ്, എ​ച്ച്ഡ​ബ്ള്യു​സി​നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​എ​സ്. അ​ഞ്ജു, ജി​ല്ലാ വി​ബി​ഡി​സി ഓ​ഫീ​സ​ർ കെ.​വി. ഗി​രീ​ഷ് കു​മാ​ർ, ജി​ല്ലാ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ഠ​ത്തി​ൽ, ഡെ​പ്യൂ​ട്ടി ഓ​ഫീ​സ​ർ പി.​പി. ഹ​സീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ൽ ജി​ല്ലാ​ശു​പ​ത്രി ബ്ല​ഡ് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ങ്കി​ത ഷി​ബു റോ​ബ​ർ​ട്ട് ക്ലാ​സെ​ടു​ത്തു.

ജി​ല്ലാ​ശു​പ​ത്രി ബ്ല​ഡ് സെ​ന്‍റ​ർ പ​രി​ധി​യി​ൽ 2025-26 വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ര​ക്ത​ദാ​നം ന​ട​ത്തി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളെ​യും ആ​ദ​രി​ച്ചു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി, ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, സേ​വാ​ഭാ​ര​തി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ട​ന​ക​ളും ക​യ്യൂ​ർ ഇ​കെ​എ​ൻ​എം ഗ​വ. ഐ​ടി​ഐ, തൃ​ക്ക​രി​പ്പൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളും ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി.

Kasaragod

ബെ​സ് പ​ദ്ധ​തി വൈ​കു​ന്നു

ക​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന വൈ​ദ്യു​ത​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ബാ​റ്റ​റി​യി​ല്‍ വൈ​ദ്യു​തി സം​ഭ​രി​ക്കു​ന്ന കെ​എ​സ്ഇ​ബി​യു​ടെ മ​യി​ലാ​ട്ടി​യി​ലെ ബെ​സ് പ​ദ്ധ​തി​യു​ടെ (ബാ​റ്റ​റി എ​ന​ര്‍​ജി സ്റ്റോ​റേ​ജ് സി​സ്റ്റം) പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി​ല്ല. ഇ​തോ​ടെ പ​ദ്ധ​തി ക​മ്മീ​ഷ​ന്‍ ചെ​യ്യ​ല്‍ ഇ​നി​യും മാ​സ​ങ്ങ​ള്‍ നീ​ണ്ടേ​ക്കും. വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ ഒ​ക്ടോ​ബ​ര്‍ 16നു ​ക​മ്മീ​ഷ​ന്‍ ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ച പ​ദ്ധ​തി​യാ​ണ് നീ​ളു​ന്ന​ത്. ബാ​റ്റ​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളെ​ത്താ​ന്‍ വൈ​കു​ന്ന​താ​ണ് പ്ര​ശ്‌​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ മു​ള്ളേ​രി​യ​യി​ല്‍ ഇ​തേ പ​ദ്ധ​തി ഒ​ക്ടോ​ബ​ര്‍ 15ന​കം പൂ​ര്‍​ത്തി​യാ​കു​മെ​ന്നും നി​ര്‍​ദേ​ശി​ച്ച പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ളി​ലേ​റെ​യും പൂ​ര്‍​ത്തി​യാ​യ​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

മു​ള്ളേ​രി​യ​യി​ല്‍ ഒ​ക്ടോ​ബ​ര്‍ 10നു​ള്ളി​ല്‍ ബാ​റ്റ​റി ചാ​ര്‍​ജ് ചെ​യ്യാ​ന്‍ സാ​ധി​ക്കും. വൈ​ദ്യു​തി പു​റ​ത്തേ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് പി​ന്നെ​യും ദി​വ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു.​മ​യി​ലാ​ട്ടി​യി​ല്‍ 550 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര​ത്തി​ന്‍റെ വ​യ​ല​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ടി​ല്‍ നി​ന്നു​ള്ള 135 കോ​ടി രൂ​പ കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്.

സ്വ​കാ​ര്യ​സ്ഥാ​പ​ന​മാ​ണ് ആ​വ​ശ്യ​മാ​യ ബാ​റ്റ​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കു​ന്ന​തി​നും നി​ര്‍​മാ​ണ​ത്തി​നും ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 110 ക​ണ്ടെ​യ്‌​ന​ര്‍ ബാ​റ്റ​റി​യാ​ണ് പ​ദ്ധ​തി​ക്ക് ആ​വ​ശ്യം. ഒ​രു ക​ണ്ടെ​യ്‌​ന​ര്‍ ബാ​റ്റ​റി​ക്ക് 40 ട​ണ്‍ ഭാ​ര​മു​ണ്ട്. ചൈ​ന​യി​ല്‍ നി​ന്നും ചെ​ന്നൈ​യി​ലെ​ത്തി അ​വി​ടെ നി​ന്നാ​ണ് റോ​ഡ് മാ​ര്‍​ഗം മ​യി​ലാ​ട്ടി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ല്‍ ഇ​തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. പ​ര്‍​ച്ചേ​സ് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ബാ​റ്റ​റി ഇ​വി​ടെ​യെ​ത്തി​ക്കാ​നും പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​നും മാ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ജൂ​ലൈ 20നു ​ജി​ല്ല​യി​ലെ​ത്തി​യ വൈ​ദ്യു​തി​മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു. മ​യി​ലാ​ട്ടി​യി​ലെ​യും മു​ള്ളേ​രി​യ​യി​ലെ​യും ബെ​സ് പ​ദ്ധ​തി ക​മ്മീ​ഷ​ന്‍ ചെ​യ്യു​ന്ന​തോ​ടെ ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മാ​യ 5.6 ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ബാ​റ്റ​റി​യി​ല്‍ നി​ന്നു​ത​ന്നെ വൈ​ദ്യു​തി മു​ട​ക്ക​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ഇ​തി​നു​പു​റ​മെ ഉ​ഡു​പ്പി-​ക​രി​ന്ത​ളം പ​ദ്ധ​തി​യും മ​യി​ലാ​ട്ടി-​വി​ദ്യാ​ന​ഗ​ര്‍ സം​ഭ​ര​ണ​ശേ​ഷി വ​ര്‍​ധി​പ്പി​ക്ക​ലും പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ വൈ​ദ്യു​തി​ക്ഷാ​മ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kasaragod

ഭൂ​മി​യു​ടെ ന്യാ​യ​വി​ല കു​റ​ക്ക​ണ​ം; കേ​ര​ള കോ​ൺ​ഗ്ര​സ്

വെ​ള്ള​രി​ക്കു​ണ്ട്: സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള ഭൂ​മി​യു​ടെ ന്യാ​യ​വി​ല സാ​ധാ​ര​ണ​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​തും റി​യ​ൽ എ​സ്റ്റേ​റ്റ്-​നി​ർ​മാ​ണ മേ​ഖ​ല​ക​ളെ സ്തം​ഭി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ന്യാ​യ​വി​ല അ​ടി​യ​ന്ത​ര​മാ​യി പു​ന:​പ​രി​ശോ​ധി​ച്ച് പ്രാ​യോ​ഗി​ക​മാ​യ രീ​തി​യി​ൽ കു​റ​വു​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വി​പ​ണി​മൂ​ല്യ​ത്തേ​ക്കാ​ൾ പ​ല​മ​ട​ങ്ങ് ഉ​യ​ർ​ന്ന തു​ക​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ന്യാ​യ​വി​ല​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​കാ​ര​ണം ഭൂ​മി വാ​ങ്ങു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും സ്റ്റാ​മ്പ് ഡ്യൂ​ട്ടി​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സു​മാ​യി വ​ൻ തു​ക ന​ൽ​കേ​ണ്ടി​വ​രു​ന്നു. സ്വ​ന്ത​മാ​യി ഒ​രു തു​ണ്ട് ഭൂ​മി വാ​ങ്ങി വീ​ട് വെ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ​യും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി കൈ​വ​ശ​മു​ള്ള ഭൂ​മി വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ​യും ഈ ​തീ​രു​മാ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ന്യാ​യ​വി​ല​യി​ലെ ഭീ​മ​മാ​യ വ​ർ​ധ​ന​വ് കാ​ര​ണം ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​പ്ര​സി​ഡ​ന്‍റ് കെ.​എ. സാ​ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സ് ജോ​സ​ഫ്, നി​സാം ഫ​ലാ​ഹ്, സ​ക്ക​റി​യാ​സ് വ​ടാ​ന, ജോ​സ് തേ​ക്കും​കാ​ട്ടി​ൽ ,ഷൈ​ജു ബി​രി​ക്കു​ളം, ബെ​ന്നി വി.​സി. അ​ടു​ക്കം, ആ​ന്‍റ​ണി കോ​ളി​ച്ചാ​ൽ, ജോ​സ് ചി​ത്ര​ക്കു​ഴി, സെ​ബാ​സ്റ്റ്യ​ൻ മ​ണ്ണാ​ർ​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

യു​വ ആ​പ്ത​മി​ത്ര പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി

കാ​ഞ്ഞ​ങ്ങാ​ട്: ദു​ര​ന്ത​നി​വാ​ര​ണ രം​ഗ​ത്ത് യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​വ ആ​പ്ത​മി​ത്ര പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് കാ​ഞ്ഞ​ങ്ങാ​ട് ഹോ​ട്ട​ൽ ബേ​ക്ക​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ തു​ട​ക്ക​മാ​യി. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 65 ഓ​ളം വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഹൊ​സ്ദു​ർ​ഗ് ത​ഹ​സീ​ൽ​ദാ​ർ കെ. ​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ജൂ​നി​യ​ർ സൂ​പ്ര​ണ്ട് പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. മൈ ​ഭാ​ര​ത് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ശ ഫ്രാ​ൻ​സി​സ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ തു​ള​സി​രാ​ജ്, ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് പി.​വി. ശി​ൽ​പ, പ്ലാ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​അ​ഹ​മ്മ​ദ് ഷ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​പ്ത​മി​ത്ര മാ​സ്റ്റ​ർ ട്രെ​യി​ന​ർ ഷെ​രീ​ഫ് ക്ലാ​സെ​ടു​ത്തു.

Kasaragod

കു​റ്റി​ക്കോ​ല്‍ സ​ബ്‌​സ്റ്റേ​ഷ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

ബേ​ഡ​കം: കെ​എ​സ്ഇ​ബി കു​റ്റി​ക്കോ​ല്‍ 110 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ബേ​ഡ​കം വ​ലി​യ​പാ​റ സ​ബ്‌​സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ. ​കു​ഞ്ഞി​രാ​മ​ന്‍ (ബേ​ഡ​ഡു​ക്ക), കെ. ​ശോ​ഭ​ന​കു​മാ​രി (കു​റ്റി​ക്കോ​ല്‍), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​പി. നി​ഷ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ശോ​ഭ​ന, കെ. ​ഉ​മാ​വ​തി, മാ​ധ​വി ടി.​തോ​രോ​ത്ത്, കെ​എ​സ്ഇ​ബി ട്രാ​ന്‍​സ്മി​ഷ​ന്‍ ആ​ന്‍​ഡ് സി​സ്റ്റം ഓ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ എ​സ്. ശി​വ​ദാ​സ്, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ സി. ​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി. ​ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, സി.​രാ​മ​ച​ന്ദ്ര​ന്‍, മു​ഹ​മ്മ​ദ്കു​ട്ടി, കെ. ​കു​ഞ്ഞി​രാ​മ​ന്‍, കെ.​യു മാ​ത്യു, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി ര​ത്നാ​ക​ര​ന്‍ ന​മ്പ്യാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കെ​എ​സ്ഇ​ബി നോ​ര്‍​ത്ത് ട്രാ​ന്‍​സ്മി​ഷ​ന്‍ ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ഷാ​ജി സു​ധാ​ക​ര​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ​ലി​യ​പാ​റ​യി​ലെ 1.5 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് സ​ബ്‌​സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ച്ച​ത്. മൈ​ലാ​ട്ടി-​പെ​രി​യാ​ട്ട​ടു​ക്കം ഭാ​ഗ​ത്തു​നി​ന്ന് 11.18 കി​ലോ​മീ​റ്റ​ര്‍ പ്ര​സ​ര​ണ​ലൈ​ന്‍ നി​ര്‍​മി​ച്ചാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 12.5 എം​വി​എ ശേ​ഷി​യു​ള്ള ര​ണ്ടു ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍ അ​ട​ങ്ങു​ന്ന സ​ബ്‌​സ്റ്റേ​ഷ​നും അ​നു​ബ​ന്ധ​ലൈ​നും 20.5 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സ​ബ്‌​സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​യ​തോ​ടെ 25 എം​വി​എ​യു​ടെ അ​ധി​ക സ്ഥാ​പി​ത​ശേ​ഷി ല​ഭി​ക്കു​ക​യും ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ പ്ര​യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.

സ​ബ്‌​സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ആ​റു പു​തി​യ 11 കെ​വി വി​ത​ര​ണ ഫീ​ഡ​റു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​നാ​ല്‍ കു​റ്റി​ക്കോ​ല്‍, പെ​രി​യ ബ​സാ​ര്‍, രാ​ജ​പു​രം, ബ​ളാ​ന്തോ​ട്, ച​ട്ട​ഞ്ചാ​ല്‍ എ​ന്നീ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ​വും സു​ഗ​മ​മാ​കും. കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കോ​ടോം-​ബേ​ളൂ​ര്‍, പു​ല്ലൂ​ര്‍-​പെ​രി​യ, ക​ള്ളാ​ര്‍, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ​ബ്‌​സ്റ്റേ​ഷ​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

Kasaragod

അപകടത്തിനു വഴിവെച്ചത് റോഡ് നിർമാണത്തിലെ അപാകത

വ​ര​ക്കാ​ട്: അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ ചി​റ്റാ​രി​ക്കാ​ൽ-​ഭീ​മ​ന​ടി റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളാ​ണ് വ​ര​ക്കാ​ട് ജം​ഗ്ഷ​നെ അ​പ​ക​ട​മേ​ഖ​ല​യാ​ക്കി​യ​ത്. പ്ര​ധാ​ന റോ​ഡും വ​ര​ക്കാ​ട് നി​ന്ന് തു​ട​ങ്ങു​ന്ന എ​ളേ​രി-​പ​റ​മ്പ റോ​ഡും മെ​ക്കാ​ഡം ടാ​ർ ചെ​യ്ത് ന​വീ​ക​രി​ച്ച​തോ​ടെ ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത​യേ​റി. അ​തേ​സ​മ​യം വ​ള​വും ഇ​റ​ക്ക​വു​മു​ള്ള ജം​ഗ്ഷ​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്ത് റോ​ഡ് വീ​തി​കൂ​ട്ടി സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പാ​യി​ല്ല.

ജം​ഗ്ഷ​നോ​ടു ചേ​ർ​ന്ന് ട്രാ​ൻ​സ്‌​ഫോ​ർ​മ​റും വൈ​ദ്യു​ത തൂ​ണു​ക​ളും ഉ​ള്ള​താ​ണ് വീ​തി​കൂ​ട്ടാ​ൻ ത​ട​സ​മാ​യി പ​റ​ഞ്ഞ​ത്. ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ഇ​വി​ടെ​നി​ന്ന് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​ക്കാ​ല​മാ​യി ഉ​ള്ള​താ​ണ്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തി​നു സ​മീ​പം മ​ണ്ണി​ടി​ഞ്ഞ​ത് അ​പ​ക​ട​ഭീ​ഷ​ണി കൂ​ട്ടി. ക​ഴി​ഞ്ഞ ജൂ​ലൈ 26ന് ​ദീ​പി​ക ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തൊ​ട്ടു​താ​ഴെ വീ​ടു​ക​ളു​ണ്ടെ​ന്ന കാ​ര്യ​വും വാ​ർ​ത്ത​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

നേ​ര​ത്തേ​യും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഒ​രു ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴെ​യു​ള്ള വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ ഇ​ടി​ച്ചു നി​ന്നി​രു​ന്നു. ഭാ​ഗ്യ​ത്തി​നാ​ണ് അ​ന്ന് ആ​ള​പാ​യ​മൊ​ന്നും ഉ​ണ്ടാ​കാ​തി​രു​ന്ന​ത്.

വ​ള​വി​ലും അ​ടു​ത്തു​ള്ള റോ​ഡു​ക​ളി​ലും അ​ത്യാ​വ​ശ്യം വേ​ണ്ട സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പോ​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്നു​പോ​കാ​നു​ള്ള വീ​തി​പോ​ലു​മി​ല്ല. സു​ര​ക്ഷാ​ഭി​ത്തി​യും ഇ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ താ​ഴേ​ക്ക് തെ​ന്നി​വീ​ഴാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​തു​ത​ന്നെ​യാ​ണ് ഇ​ന്ന​ലെ സം​ഭ​വി​ച്ച​ത്. കു​ഴ​ൽ​കി​ണ​ർ വ​ണ്ടി​യു​മാ​യി എ​ത്തി​യ​വ​ർ​ക്ക് സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി.

Kasaragod

ഉ​രു​ൾ​പൊ​ട്ട​ൽ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​ക​ണം: എ​കെ​സി​സി

ക​മ്പ​ല്ലൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് എ​കെ​സി​സി തോ​മാ​പു​രം മേ​ഖ​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ടാ​ൽ ശ​ക്ത​മാ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു വ​രു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പൂ​വ​ൻ​പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി തോ​മ​സ് മ​ണ്ണ​നാ​നി​ക്ക​ൽ, ട്ര​ഷ​റ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​പ​റ​മ്പി​ൽ, ആ​ന്‍റോ തെ​രു​വം​കു​ന്നേ​ൽ, ബെ​ന്നി ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

ഗാ​ന്ധി ജ​യ​ന്തി ദിനാചരണം

പ​ര​വ​ന​ടു​ക്കം: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സ് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫി​സു​മാ​യി ചേ​ര്‍​ന്ന് പ​ര​വ​ന​ടു​ക്കം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ജി​ല്ലാ​ത​ല ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം കെ.​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് കാ​സ​ര്‍​ഗോ​ഡ് റോ​ട്ട​റി ക്ല​ബ്ബു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന മാ​ന​സ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ത​യ്യ​ല്‍ മെ​ഷീ​ന്‍ വി​ത​ര​ണം എം​എ​ല്‍​എ നി​ര്‍​വ​ഹ​ച്ചു. ജി​ല്ലാ​ക​ള​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് വി​ദ്യാ​ര്‍​ത്ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. മാ​ന​സ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ റി​പ്പോ​ര്‍​ട്ട് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ സി.​വി. ശ്രീ​ജ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റി.

വാ​ര്‍​ഡ് മെം​ബ​ര്‍ മ​ണി​ക​ണ്ഠ​ന്‍ മ​ണി​യ​ങ്ങാ​നം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ജ​സ്ന മ​നാ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഫീ​ന ഹു​സൈ​ന്‍, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ. ​മ​ധു​സൂ​ദ​ന​ന്‍, എം​ആ​ര്‍​എ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ആ​ര്‍. അ​രു​ണ്‍ കു​മാ​ര്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എം. ​ധ​ന​ല​ക്ഷ്മി, മു​ഖ്യാ​ധ്യാ​പി​ക പി. ​റി​നി​മോ​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​മാ​ധ​വ​ന്‍, മാ​ഹി​ന്‍ കോ​ളി​ക്ക​ര, വി​ശ്വ​ജി​ത്, ല​യ​ന വി​നോ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ സ്വാ​ഗ​ത​വും അ​സി. എ​ഡി​റ്റ​ര്‍ എ.​പി. ദി​ല്‍​ന ന​ന്ദി​യും പ​റ​ഞ്ഞു.

രാ​ജ​പു​രം:​ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ രാ​ജ​പു​ര​ത്ത് നി​ന്ന് ചു​ള്ളി​ക്ക​ര​യി​ലേ​ക്ക് ബാ​പ്പു​വി​ന്‍റെ വ​ഴി​യെ പ​ദ​യാ​ത്ര ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​രി​ന് പ​താ​ക കൈ​മ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​യു.​തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി മെം​ബ​ർ മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​രാ​യ എം. ​ജ​യ​കു​മാ​ർ, സ​ന്തോ​ഷ് വി. ​ചാ​ക്കോ, ബാ​ല​കൃ​ഷ്ണ​ൻ ബാ​ലൂ​ർ, ബേ​ബി പു​തു​പ്പ​റ​മ്പ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ജി​ത , വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​എം. സൈ​മ​ൺ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തു ടോം ​ജോ​സ്, പി.​എ ആ​ലി, നാ​രാ​യ​ണ​ൻ ചു​ള്ളി​ക്ക​ര , വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, രാ​ജീ​വ് തോ​മ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ക​പ്പി​ത്താ​ൻ, ജോ​ണി തോ​ല​മ്പു​ഴ, കെ.​ജെ. ജ​യിം​സ്, പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ്ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു, സ​മാ​പ​ന സ​മ്മേ​ള​നം ചു​ള്ളി​ക്ക​ര​യി​ൽ ഐ ​എ​ൻ ടി ​യു സി ​യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കാ​ർ​ത്തി​ക് ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദി​പ് കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് കാ​ട്ടു​മാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​ല്‍ നി​ന്നും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഓ​ര്‍​മ​ക​ള്‍ പി​ഴു​തെ​റി​യാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​മം ഒ​രു വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും മ​നു​ഷ്യ​രാ​ശി​യു​ള്ളി​ട​ത്തോ​ളം കാ​ലം ഗാ​ന്ധി​ജി​യു​ടെ സ്മ​ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​മെ​ന്നു കെ.​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ. കെ​പി​സി​സി വി​ചാ​ര്‍​വി​ഭാ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ്‌​നേ​ഹ​സ​ന്ദേ​ശ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ വി​ചാ​ര്‍ വി​ഭാ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ന്‍ ക​രി​ച്ചേ​രി​ക്ക് എം​എ​ല്‍​എ പ​താ​ക​കൈ​മാ​റി. കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജാ​ഥ ന​ഗ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തി കോ​ട്ട​ച്ചേ​രി​യി​ല്‍ സ​മാ​പി​ച്ചു.

Kasaragod

കെ​സി​വൈ​എം കാ​രു​ണ്യ​മാ​സ സ​മാ​പ​നം

ബി​രി​ക്കു​ളം: കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ന്ന ഫൊ​റോ​ന, യൂ​ണി​റ്റ് സ​മി​തി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ബി​രി​ക്കു​ളം സാ​വി സ്നേ​ഹാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ കാ​രു​ണ്യ​മാ​സ സ​മാ​പ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​തി​രൂ​പ​ത യു​വ​ജ​ന കു​ടും​ബ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ൻ​വി സ്നേ​ഹാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും സ്പോ​ർ​ട്സ് ജേ​ഴ്സി ന​ൽ​കു​ക​യും ചെ​യ്തു.

വി​വി​ധ ഫൊ​റോ​ന, യൂ​ണി​റ്റ് സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സ​ക്കാ​ലം ന​ട​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷൈ​നി എ​സ്ഡി​പി, അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ നെ​ല്ലി​ക്ക​ൽ, സെ​ക്ര​ട്ട​റി സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ, സി​സ്റ്റ​ർ അ​നു തോ​മ​സ്, സി​സ്റ്റ​ർ ജി​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Kasaragod

ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ചാ​യ്യോ​ത്ത് സ്കൂ​ളി​ന് കി​രീ​ടം

വ​ര​ക്കാ​ട്: ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ചാ​യ്യോ​ത്ത് ഗ​വ.​എ​ച്ച്എ​സ്എ​സ് 962 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. 780 പോ​യി​ൻ്റോ​ടെ ക​മ്പ​ല്ലൂ​ർ ഗ​വ.​എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​നം നേ​ടി.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ 172 പോ​യി​ന്‍റ് നേ​ടി ഒ​ന്നാ​മ​തെ​ത്തി. 142 പോ​യി​ന്‍റ് നേ​ടി​യ വെ​ള്ള​രി​ക്കു​ണ്ട് നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. യു​പി വി​ഭാ​ഗ​ത്തി​ൽ 191 പോ​യി​ന്‍റോ​ടെ ക​രു​വെ​ള്ള​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. 161 പോ​ന്‍റോ​റോ​ടെ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് സ്കൂ​ളും കു​മ്പ​ള​പ്പ​ള്ളി എ​സ്കെ​ജി​എം യു​പി സ്കൂ​ളും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 355 പോ​യി​ന്‍റോ​ടെ ചാ​യ്യോ​ത്ത് സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി. 337 പോ​യി​ന്‍റ് നേ​ടി​യ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​നാ​ണ് ര​ണ്ടാം​സ്ഥാ​നം.

സ​മാ​പ​ന സ​മ്മേ​ള​നം ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. അ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജോ​യ എം. ​ജോ​ർ​ജ് സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ജ​നാ​ർ​ദ​ന​ൻ, സ്കൂ​ൾ മാ​നേ​ജ​ർ വി.​കെ. രാ​ജ​ൻ നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ റെ​മി​മോ​ൾ ജോ​സ​ഫ്, അ​ലോ​ഷ്യ​സ് ജോ​ർ​ജ്, പി.​വി. ലി​സ, പി.​ശ്രീ​ജ, പി.​കെ. നി​ഷ, കെ.​വി. ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

മ​ന്ത്രി​യു​ടെ കാ​ര്‍ ത​ട​ഞ്ഞ് ഡി​വൈ​എ​ഫ്‌​ഐ; മ​ന്ത്രി​യെ തോ​ളി​ലേ​റ്റി വേ​ദി​യി​ലെ​ത്തി​ച്ച് യു​ഡി​എ​ഫു​കാ​ര്‍

തൃ​ക്ക​രി​പ്പു​ര്‍: ന​ട​ക്കാ​വി​ല്‍ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ കാ​റി​ന് നേ​രെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​തി​ക്ര​മം. ന​ട​ക്കാ​വ് ശ്രീ​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളു​മാ​യും കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും സം​വാ​ദ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് കാ​ര്‍ ത​ട​ഞ്ഞ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ല്‍ ന​ട​ക്കാ​വി​ലെ വി​വി​ധ പാ​ത​യോ​ര​ങ്ങ​ളി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ട്ടം കൂ​ടി പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ഞ്ചി​നെ​ത്തേ​ണ്ട മ​ന്ത്രി രാ​ത്രി 7.30 ഓ​ടെ​യാ​ണ് ന​ട​ക്കാ​വി​ലെ​ത്തി​യ​ത്. ഉ​ദി​നൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് മ​ന്ത്രി​യു​ടെ കാ​ര്‍ എ​ത്തു​മ്പോ​ഴേ​ക്കും ഒ​രു കൂ​ട്ടം ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ലെ​ത്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കാ​ന്‍ ആ​രം​ഭി​ച്ചു. ഇ​ത​റി​ഞ്ഞ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് പു​റ​ത്ത് കാ​ത്തു​നി​ന്ന യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​ക്ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി. മ​ന്ത്രി​യു​ടെ കാ​റി​ന് മു​ന്നി​ലേ​ക്ക് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ നീ​ങ്ങി​യ​തോ​ടെ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യെ കാ​റി​ല്‍ നി​ന്നി​റ​ക്കി തോ​ളി​ലേ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​പാ​ടി ക​ഴി​ഞ്ഞ് തി​രി​ച്ച് രാ​ത്രി 8.45 ഓ​ടെ പോ​കു​മ്പോ​ള്‍ ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് മ​ന്ത്രി​യു​ടെ കാ​റി​ന് നേ​രെ മു​ട്ട​യെ​റി​ഞ്ഞു. എ​ന്നാ​ല്‍ മ​ന്ത്രി​യു​ടെ കാ​റി​ല്‍ കൊ​ള്ളാ​തെ മു​ട്ട പൊ​ലി​സ് ബ​സി​ന്‍റെ പി​ന്നി​ലെ ചി​ല്ലി​ല്‍ വീ​ണ് പൊ​ട്ടി. ജി​ല്ല പൊ​ലി​സ് മേ​ധാ​വി​യും കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യും ക​ന​ത്ത പൊ​ലി​സ് സ​ന്നാ​ഹ​വു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സം​ഘ​ര്‍​ഷ​ത്തി​ന് അ​യ​വു​ണ്ടാ​യ​ത് മ​ന്ത്രി തി​രി​ച്ചു പോ​യ ശേ​ഷ​മാ​ണ്.

Kasaragod

മ​ന്ത്രി ജ​നീ​ഷി​ന്‍റെ വാ​ഹ​ന​ത്തി​നു മു​ന്നി​ൽ ഡി​വൈ​എ​ഫ്ഐ, ബി​ജെ​പി പ്ര​തി​ഷേ​ധം

കാ​ഞ്ഞ​ങ്ങാ​ട്: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ വാ​ഹ​ന​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. നീ​ലേ​ശ്വ​ര​ത്ത് പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ന്ത്രി​ക്കു മു​ന്നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ പ​രി​പാ​ടി​ക്കെ​ത്തി​യ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​യും വാ​ഴ​ത്തൈ​ക​ളു​മാ​യി ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു.

പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്നി​ൽ പൊ​ലി​സ് വ​ല​യം തീ​ർ​ത്താ​ണ് മ​ന്ത്രി​ക്ക് സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​തി​നി​ട​യി​ൽ മ​ന്ത്രി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ച്ചും സി​പി​എ​മ്മി​നും ബി​ജെ​പി​ക്കു​മെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സം​ഘ​ടി​ച്ചെ​ത്തി​യി​രു​ന്നു. പൊ​ലി​സ് തി​ക​ഞ്ഞ സം​യ​മ​ന​ത്തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. മ​ന്ത്രി സ​ഞ്ച​രി​ച്ച വ​ഴി​യി​ലു​ട​നീ​ളം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. എ​ല്ലാ​യി​ട​ങ്ങ​ളി​ലും പൊ​ലി​സി​നെ വി​ന്യ​സി​ച്ചാ​ണ് കാ​ര്യ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളൊ​ഴി​വാ​ക്കി​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന വ്യാ​പാ​ര​ഭ​വ​നു സ​മീ​പ​ത്തും ബി​ജെ​പി-​ബി​എം​എ​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. ഡി​വൈ​എ​ഫ്ഐ, ബി​ജെ​പി, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പൊ​ലി​സും യു​ദ്ധ​സ​മാ​ന​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളോ​ടെ സം​ഘ​ടി​ച്ചു​നി​ന്ന​ത് ന​ഗ​ര​ത്തി​ൽ ഏ​റെ​നേ​രം സം​ഘ​ർ​ഷ​ഭീ​തി പ​ര​ത്തി.

ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​നെ​ത്തു​ന്ന മ​ന്ത്രി​മാ​രെ ത​ട​യു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല:​സ​ന്ദീ​പ് വാ​ര്യ​ര്‍

തൃ​ക്ക​രി​പ്പൂ​ര്‍: മ​ന്ത്രി​മാ​രെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ തി​ട്ടൂ​രം ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ. ജ​നാ​ധി​പ​ത്യ മാ​ര്‍​ഗ​ത്തി​ലു​ള്ള സ​മ​ര​ത്തി​ന് ആ​രും എ​തി​രി​ല്ല. എ​ന്നാ​ല്‍ അ​ക്ര​മ​സ​മ​ര​ത്തെ ഒ​രി​ക്ക​ലും വെ​ച്ചു പൊ​റു​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും അ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ന്നും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ തു​നി​യി​ല്ലെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

Kasaragod

പു​തു​ത​ല​മു​റ സ്‌​ക്രീ​ന്‍ ടൈം ​കു​റ​ച്ച് പ്ര​കൃ​തി​യി​ലേ​ക്ക് മ​ട​ങ്ങ​ണം: മ​ന്ത്രി ജ​നീ​ഷ്

കാ​ഞ്ഞ​ങ്ങാ​ട്: പു​തു​ത​ല​മു​റ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കു​റ​ച്ച് പ്ര​കൃ​തി​യോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്തി​ട​പ​ഴ​ക​ണ​മെ​ന്ന് യു​വ​ജ​ന​ക്ഷേ​മ​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്.

കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡും ദേ​ശീ​യ സാ​ഹ​സി​ക അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ണി​പു​രം ട്ര​ക്കിം​ഗ് ക്യാ​മ്പ് കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​ന്‍ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മൊ​ബൈ​ല്‍ സ്‌​ക്രീ​നി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന ശീ​ലം കു​ട്ടി​ക​ളി​ലും യു​വാ​ക്ക​ളി​ലും വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​കൃ​തി​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​ക​ണം. മ​ല​ക​ളും കാ​ടു​ക​ളും പു​ഴ​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന പ്ര​കൃ​തി​യു​ടെ വൈ​വി​ധ്യം നേ​രി​ട്ട​റി​യു​ന്ന​തി​ലൂ​ടെ യു​വാ​ക്ക​ള്‍​ക്ക് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഉ​ണ​ര്‍​വ് ല​ഭി​ക്കും.

സാ​ഹ​സി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും പ്ര​കൃ​തി സ​ഞ്ചാ​ര​ങ്ങ​ളി​ലൂ​ടെ​യും പു​തി​യ അ​നു​ഭ​വ​ങ്ങ​ളും കൂ​ട്ടാ​യ്മ​യു​ടെ മ​നോ​ഭാ​വ​വും വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യു​വ​ജ​ന​ങ്ങ​ളി​ല്‍ സാ​ഹ​സി​ക​ത​യും പ്ര​കൃ​തി​സ്നേ​ഹ​വും വ​ള​ര്‍​ത്തു​ന്ന​തി​നും ല​ഹ​രി​യി​ൽ നി​ന്നും മ​റ്റു ദു​ശീ​ല​ങ്ങ​ളി​ല്‍ നി​ന്നും അ​ക​റ്റി​നി​ര്‍​ത്തു​ന്ന​തി​നും ഇ​ത്ത​രം ക്യാ​മ്പു​ക​ള്‍ സ​ഹാ​യ​ക​മാ​കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ട്ര​ക്കിം​ഗി​ല്‍ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​ക​ണം കാ​യി​ക​ക്ഷ​മ​ത കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജെ​ന്‍​സി ത​ല​മു​റ ക​ളി​ക്ക​ളം വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ കേ​ര​ളോ​ത്സ​വം ന​ട​ത്തു​മെ​ന്നും എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​വി. ര​മേ​ശ​ന്‍, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​ജേ​ഷ് കു​മാ​ര്‍, വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്നേ​ഹ, കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ജി.​ആ​ര്‍. ര​തീ​ഷ്, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ പി.​സി. ഷി​ലാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി എം. ​സ്വ​പ്ന സ്വാ​ഗ​ത​വും ദേ​ശീ​യ സാ​ഹ​സി​ക അ​ക്കാ​ദ​മി സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി. ​പ്ര​ണി​ത ന​ന്ദി​യും പ​റ​ഞ്ഞു.

Kasaragod

കാ​സ​ര്‍​ഗോ​ഡി​ന്‍റെ ച​രി​ത്രം ഒ​ഴി​വാ​ക്കി കേ​ര​ള​ത്തി​ന് ച​രി​ത്ര​മി​ല്ല: മ​ന്ത്രി ജ​നീ​ഷ്

നീ​ലേ​ശ്വ​രം: കാ​സ​ര്‍​ഗോ​ഡി​ന്‍റെ ച​രി​ത്രം ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് കേ​ര​ള​ത്തി​ന് ഒ​രു ച​രി​ത്ര​മി​ല്ലെ​ന്ന് പു​രാ​വ​സ്തു, പു​രാ​രേ​ഖ, മ്യൂ​സി​യം വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച കാ​സ​ര്‍​ഗോ​ഡ് പു​രാ​ത​ത്വ സ​ര്‍​വേ 2026ന്‍റെ ഉ​ദ്ഘാ​ട​നം നീ​ലേ​ശ്വ​രം എ​ന്‍​കെ​ബി മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ട്ട​ക​ളു​ടെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​സ​ര്‍​ഗോ​ഡി​ന്‍റെ ച​രി​ത്ര വേ​രു​ക​ള്‍ ശി​ലാ​യു​ഗ​ത്തോ​ളം ആ​ണ്ടു കി​ട​ക്കു​ന്ന​താ​ണ്. കാ​സ​ര്‍​ഗോ​ട്ട് നി​ന്നും ശി​ലാ​യു​ഗ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള ഇ​രു​മ്പു​യു​ഗ​ത്തി​ലെ ചെ​ങ്ക​ല്‍​ഗു​ഹ​ക​ളും കു​ട​ക്ക​ല്ലു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ഹാ​ശി​ലാ​സ്മാ​ര​ക​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ് ഈ ​പ്ര​ദേ​ശം. വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ​യും ഇ​ക്കേ​രി നാ​യ്ക്ക​ന്മാ​രു​ടെ​യും യൂ​റോ​പ്യ​ന്‍ ശ​ക്തി​ക​ളു​ടെ​യും ഭ​ര​ണ​ത്തി​ന്‍ കീ​ഴി​ലൂ​ടെ ക​ട​ന്നു​വ​ന്ന സു​ദീ​ര്‍​ഘ​മാ​യ ച​രി​ത്ര​മാ​ണ് ജി​ല്ല​യ്ക്കു​ള്ള​ത്. ഈ ​ച​രി​ത്ര-​പു​രാ​ത​ത്ത്വ തെ​ളി​വു​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നും സ​മ​ഗ്ര​മാ​യി ഡോ​ക്യു​മെ​ന്‍റ് ചെ​യ്യു​ന്ന​തി​നു​മാ​യി സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​മ​ഗ്ര സ​ര്‍​വേ പു​രാ​വ​സ്തു വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി.​വി. രാ​ജം, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ഫൈ​സ​ല്‍, ടി.​സി.​എ. റ​ഹ്‌​മാ​ന്‍, എം. ​രാ​ജ​ന്‍, പി. ​വി​ജ​യ​കു​മാ​ര്‍, പി.​യു. വി​ജ​യ​കു​മാ​ര്‍, ടി.​വി. ഉ​മേ​ശ​ന്‍, വി​നോ​ദ് മാ​ത്യു, ആ​ന്‍റ​ക്സ് ജോ​സ​ഫ്, സു​നി​ല്‍​കു​മാ​ര്‍ ചാ​ത്ത​മ​ത്ത്, വി.​വി. പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഇ. ​ദി​നേ​ശ​ന്‍ സ്വാ​ഗ​ത​വും സ​ര്‍​വേ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​കൃ​ഷ്ണ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ത​ഞ്ചാ​വൂ​ര്‍ ത​മി​ഴ് സ​ര്‍​വ​ക​ലാ​ശാ​ല റി​ട്ട. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ.​വി. സെ​ല്‍​വ​കു​മാ​ര്‍ പു​രാ​ത​ത്വ സ​ര്‍​വേ-​രീ​തി​ക​ളും പ്ര​യോ​ഗ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ച്ചു.

Kasaragod

ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

വ​ര​ക്കാ​ട്: ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല ാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. വ​ര​ക്കാ​ട് വി​കെ​എ​ൻ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ട്ട​മ​ല എം​ജി​എം യു​പി സ്കൂ​ളു​ക​ളി​ലാ​യാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. വ​ര​ക്കാ​ട് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സാ​ബു ഏ​ബ്ര​ഹാം മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​വി. അ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബി​ന്ദു കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ർ എ.​കെ. വി​നോ​ദ്‌​കു​മാ​ർ, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജോ​യ എം. ​ജോ​ർ​ജ്, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ, ഇ.​ടി. ജോ​സ്, പ്ര​സീ​ത രാ​ജ​ൻ, സി​ന്ധു വ​ർ​ഗീ​സ്, കെ. ​ജ​നാ​ർ​ദ​ന​ൻ, എം. ​രോ​ഹി​ണി, വി.​കെ. രാ​ജ​ൻ നാ​യ​ർ, റെ​മി​മോ​ൾ ജോ​സ​ഫ്, പി.​വി. ലി​സ, പി.​കെ. നി​ഷ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, എം.​ബി. മ​നോ​ജ്, ജി​ൻ​സ് മാ​ത്യു, പി.​ടി. ജോ​സ​ഫ്, സ്ക​റി​യ ഏ​ബ്ര​ഹാം, സി.​പി.​ സു​രേ​ശ​ൻ, ടി.​സി. രാ​മ​ച​ന്ദ്ര​ൻ, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ​ദി​നം ന​ട​ന്ന ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ തോ​മാ​പു​രം സെന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും ആ​തി​ഥേ​യ​രാ​യ വ​ര​ക്കാ​ട് വി​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ചാ​യ്യോ​ത്ത് സ്കൂ​ളി​നും യു​പി വി​ഭാ​ഗ​ത്തി​ൽ ബി​രി​ക്കു​ളം എ​യു​പി​എ​സി​നും ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തോ​മാ​പു​ര​ത്തി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ വ​ര​ക്കാ​ട് സ്കൂ​ളി​നു​മാ​ണ് ഒ​ന്നാം​സ്ഥാ​നം.

പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ​പ്പോ​ൾ ക​മ്പ​ല്ലൂ​ർ ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സി​നും യു​പി വി​ഭാ​ഗ​ത്തി​ൽ കു​മ്പ​ള​പ്പ​ള്ളി എ​സ്കെ​ജി​എം യു​പി സ്കൂ​ളി​നും ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ചാ​യ്യോ​ത്ത് സ്കൂ​ളി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ക​മ്പ​ല്ലൂ​രി​നു​മാ​ണ് ഒ​ന്നാം​സ്ഥാ​നം. മേ​ള ഇ​ന്ന് സ​മാ​പി​ക്കും.

Kasaragod

ബേ​ക്ക​ൽ ബീ​ച്ചി​ലെ കെ​ടി​ഡി​സി റി​സോ​ർ​ട്ട് അ​ട​ഞ്ഞി​ട്ട് അ​ഞ്ചു​വ​ർ​ഷം

ബേ​ക്ക​ൽ: ബേ​ക്ക​ൽ ബീ​ച്ചി​ൽ കെ​ടി​ഡി​സി​യു​ടെ കീ​ഴി​ൽ തു​ട​ങ്ങി​യ ബേ​ക്ക​ൽ ബീ​ച്ച് ക്യാ​മ്പ് റി​സോ​ർ​ട്ട് അ​ട​ഞ്ഞി​ട്ട് അ​ഞ്ചു​വ​ർ​ഷം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ കാ​ല​ത്ത് അ​ട​ച്ചി​ട്ട റി​സോ​ർ​ട്ട് പി​ന്നീ​ടൊ​രി​ക്ക​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. മ​രം​കൊ​ണ്ടു നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ൾ ഏ​റെ​ക്കു​റെ ദ്ര​വി​ച്ച നി​ല​യി​ലാ​ണ്.

റി​സോ​ർ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ലും സ്ഥ​ല​വാ​ട​ക ഇ​ന​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ബി​ആ​ർ​ഡി​സി​ക്ക് ഏ​ഴു​ല​ക്ഷം രൂ​പ​യും നി​കു​തി ഇ​ന​ത്തി​ൽ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന് അ​ര ല​ക്ഷം രൂ​പ​യും കെ​ടി​ഡി​സി ന​ൽ​കു​ന്നു​ണ്ട്. റി​സോ​ർ​ട്ട് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി വീ​ണ്ടും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ 2022ൽ ​ര​ണ്ടു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ആ ​പ​ദ്ധ​തി ന​ട​പ്പാ​യി​ല്ല. 2024-25 വ​ർ​ഷം വീ​ണ്ടും നാ​ലു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

2010ൽ ​ബി​ആ​ർ​ഡി​സി​യി​ൽ​നി​ന്ന് 25 വ​ർ​ഷ​ത്തേ​ക്ക് ലീ​സി​നെ​ടു​ത്ത ര​ണ്ടു ഹെ​ക്ട​ർ സ്ഥ​ല​ത്ത് ടെ​ന്‍റ് മാ​തൃ​ക​യി​ലു​ള്ള 30 കോ​ട്ടേ​ജു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് ആ​ദ്യം കെ​ടി​ഡി​സി പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​രു​ന്ന​ത്. ബേ​ക്ക​ലി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ര​ത​മ്യേ​ന കു​റ​ഞ്ഞ വാ​ട​ക​യി​ൽ താ​മ​സ​വും അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. നീ​ന്ത​ൽ​കു​ളം, ആ​യു​ർ​വേ​ദ സു​ഖ​ചി​കി​ത്സാ​കേ​ന്ദ്രം എ​ന്നി​വ​യും സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​റു മു​റി​ക​ളു​ള്ള ഒ​രു കെ​ട്ടി​ടം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. 2016ലാ​ണ് ഇ​ത് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. 2020ൽ ​കോ​വി​ഡ് കാ​ല​ത്ത് അ​ട​ക്കു​ക​യും ചെ​യ്തു. ബേ​ക്ക​ലി​ൽ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ മി​ക​ച്ച നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് കെ​ടി​ഡി​സി പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യും ആ​കെ നി​ർ​മി​ച്ച കെ​ട്ടി​ട​വും വെ​റു​തേ​യി​ട്ട് ന​ശി​പ്പി​ക്കു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​രും വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പും ഇ​ട​പെ​ട്ട് ഈ ​റി​സോ​ർ​ട്ടി​നെ ന​വീ​ക​രി​ച്ച് വീ​ണ്ടും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ആ​വ​ശ്യം.

Kasaragod

കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് എ​ന്‍​ഐ​ടി റി​പ്പോ​ര്‍​ട്ട്

കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​ച്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് കാ​ലി​ക്ക​റ്റ് എ​ന്‍​ഐ​ടി സം​ഘ​ത്തി​ന്‍റെ പ​ഠ​ന​റി​പ്പോ​ര്‍​ട്ട്. കെ​ട്ടി​ടം സു​ര​ക്ഷി​ത​മ​ല്ലെ​ന്നും പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നും എ​ന്‍​ഐ​ടി​യു​ടെ പ​ഠ​ന​റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. എ​ന്‍​ഐ​ടി​യി​ലെ സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ.​രോ​ഹ​ന്‍ ഭാ​സ്‌​ക​ര്‍, ഡോ.​ആ​ര്‍.​കൊ​ണ്ട​ല്‍​രാ​ജ്, ഡോ.​കെ. ര​ഞ്ജി​ത് എ​ന്നി​വ​രാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. ഫെ​ബ്രു​വ​രി 26നു ​കെ​ട്ടി​ട​ത്തി​ല്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ ന​ട​ത്തി. ജൂ​ലൈ എ​ട്ടി​ന് കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും കോ​ണ്‍​ക്രീ​റ്റി​ന്‍റെ ശ​ക്തി​പ​രി​ശോ​ധ​ന​യും ന​ട​ത്തി.

43 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ തൂ​ണു​ക​ള്‍, ബീ​മു​ക​ള്‍, കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ള്‍ എ​ന്നി​വ​യ്ക്ക് ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ക്രീ​റ്റി​നു​ള്ളി​ലെ ഇ​രു​മ്പു​ക​മ്പി​ക​ള്‍ തു​രു​മ്പു​പി​ടി​ക്കു​ക​യും ക​ട​ക​ളു​ടെ​യും ഓ​ഫി​സു​ക​ളു​ടെ​യും മേ​ല്‍​ക്കൂ​ര​ക​ളി​ല്‍ നി​ന്നു കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ അ​ട​ര്‍​ന്നു​വീ​ഴു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ബ​സ് പു​റ​ത്തേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്തെ സ്ലാ​ബി​നാ​ണ് ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ബ​സ് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തും അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​ഘം ക​ണ്ടെ​ത്തി. പ്ര​വേ​ശ​ന​ഭാ​ഗ​ത്ത് നീ​ള​ത്തി​ല്‍ വി​ള്ള​ല്‍ ക​ണ്ടെ​ത്തി. ഇ​തു നേ​രി​യ തോ​തി​ല്‍ പു​റ​ത്തേ​യ്ക്ക് ചെ​രി​ഞ്ഞ​താ​യും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. താ​ങ്ങി​നി​ര്‍​ത്തു​ന്ന ബീ​മി​ന്‍റെ ശ​ക്തി കു​റ​ഞ്ഞ​ത് ഇ​തി​നു കാ​ര​ണ​മാ​യി​രി​ക്കാ​മെ​ന്നും ഇ​തു കെ​ട്ടി​ട​ത്തി​നും സ​മീ​പ​ത്തു​ള്ള ആ​ളു​ക​ള്‍​ക്കും സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പു​റ​ത്തെ അ​ന്ത​രീ​ക്ഷു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കേ​ടു​പാ​ടു​ക​ള്‍ കൂ​ടു​ത​ല്‍. അ​റ​ബി​ക്ക​ട​ലി​ല്‍ നി​ന്ന് ഏ​കേ​ശം ര​ണ്ടു​കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് കെ​ട്ടി​ടം.

ക​ട​ലി​നോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ കെ​ട്ടി​ട​ത്തി​ലെ തു​രു​മ്പ് പി​ടി​ക്കു​ന്ന​തി​ലെ തോ​ത് കൂ​ടി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ​ല​യി​ട​ത്തും കോ​ണ്‍​ക്രീ​റ്റി​ന്‍റെ പു​റം​പാ​ളി അ​ട​ര്‍​ന്നു​പോ​യി. ഇ​തോ​ടെ കോ​ണ്‍​ക്രീ​റ്റി​നു​ള്ളി​ലെ സ്റ്റീ​ല്‍ പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​യി. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ര്‍​പ്പ​വും മ​റ്റും നേ​രി​ട്ട് ഏ​ല്‍​ക്കു​ന്ന​ത് സ്റ്റീ​ലി​ന​ന്‍റെ തു​രു​മ്പി​ക്ക​ല്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. താ​ഴ​ത്തെ നി​ല​യി​ലു​ള്ള തൂ​ണു​ക​ള്‍, ബീ​മു​ക​ള്‍, സ്ലാ​ബു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ല്‍ ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​മ്പ​തു സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റി​ന്‍റെ ശ​ക്തി​യും പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​ത്തും കോ​ണ്‍​ക്രീ​റ്റി​ന്‍റെ ശ​ക്തി ശാ​സ്ത്രീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളേ​ക്കാ​ള്‍ കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. കെ​ട്ടി​ട​ത്തി​ന്‍റെ കേ​ടു​പാ​ടു​ക​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച സ്റ്റീ​ല്‍ ഷീ​റ്റു​ക​ളെ​ക്ക​റി​ച്ചും റി​പ്പോ​ര്‍​ട്ടി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ​രാ​മ​ര്‍​ശ​മു​ണ്ട്. കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്നു​വീ​ണ് ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് സ്റ്റീ​ല്‍ ഷീ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​തെ​ന്ന് എ​ന്‍​ഐ​ടി സം​ഘം പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​വ കേ​ടു​പാ​ടു​ക​ളു​ടെ വ്യാ​പ്തി മ​റ​യ്ക്കു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യും സ​മ​യ​ബ​ന്ധി​ത​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​യും ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Kasaragod

കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കെ​തി​രാ​യ സ​മ​രം: സി​പി​എം നേ​താ​ക്ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്

ക​രി​ന്ത​ളം: മു​ക്ക​ട കേ​ന്ദ്ര​മാ​ക്കി​യു​ള്ള കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ര​ണ്ടു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​ജ​ഗോ​പാ​ല​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്.

തേ​ജ​സ്വി​നി പു​ഴ​യി​ൽ​നി​ന്ന് വെ​ള്ളം ശേ​ഖ​രി​ച്ച് ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ല​ജീ​വ​ൻ മി​ഷ​നു കീ​ഴി​ൽ 410 കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി അ​ന്ന് തൃ​ക്ക​രി​പ്പൂ​ർ എം​എ​ൽ​എ​യാ​യി​രു​ന്ന എം. ​രാ​ജ​ഗോ​പാ​ല​ന്‍റെ പ്ര​വ​ർ​ത്ത​ന​നേ​ട്ട​മാ​യി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​താ​ണ്.

ജി​ല്ല​യി​ലെ തൃ​ക്ക​രി​പ്പൂ​ർ, വ​ലി​യ​പ​റ​മ്പ്, പ​ട​ന്ന, ചെ​റു​വ​ത്തൂ​ർ, പി​ലി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം, കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കാ​ണ് പ​ദ്ധ​തി​യി​ൽ​നി​ന്ന് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ തൃ​ക്ക​രി​പ്പൂ​രും വ​ലി​യ​പ​റ​മ്പും ഒ​ഴി​കെ​യു​ള്ള അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​വ​യാ​ണ്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ടെ​ൻ​ഡ​ർ ന​ൽ​കി നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​താ​ണ്. ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പാ​റ​യി​ൽ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ന്‍റെ സ്ഥ​ലം വി​ട്ടു​ന​ൽ​കി ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ​വും വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വ​ലി​യ പൈ​പ്പ്‌​ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മെ​ല്ലാം തു​ട​ങ്ങു​ക​യും ചെ​യ്തു. ക​യ്യൂ​ർ-​ചീ​മേ​നി​യി​ലെ നി​ടു​മ്പ​യി​ലും പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ത്തി​ലോ​ട്ട് കു​ന്നി​ലും കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി. ഈ ​സ​മ​യ​ങ്ങ​ളി​ലൊ​ന്നും കി​നാ​നൂ​ർ-​ക​രി​ന്ത​ളം, ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യോ എ​ൽ​ഡി​എ​ഫി​ന്‍റെ​യോ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു എ​തി​ർ​പ്പും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ഭ​ര​ണം മാ​റി​യ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും എ​ൽ​ഡി​എ​ഫും നി​ല​പാ​ട് മാ​റ്റി സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Kasaragod

തേ​ജ​സ്വി​നി പു​ഴ​യി​ലെ വെ​ള്ള​മൂ​റ്റാ​നു​ള്ള പ​ദ്ധ​തി​ക്കെ​തി​രേ മു​ക്ക​ട​യി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല

കാ​ലി​ച്ചാ​മ​രം: മു​ക്ക​ട കേ​ന്ദ്രീ​ക​രി​ച്ച് തേ​ജ​സ്വി​നി പു​ഴ​യി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ വെ​ള്ളം ഊ​റ്റി​യെ​ടു​ത്ത് കൊ​ണ്ടു​പോ​കാ​നു​ള്ള പ​ദ്ധ​തി​ക്കെ​തി​രേ തേ​ജ​സ്വി​നി പു​ഴ സം​ര​ക്ഷ​ണ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ ആ​യി​ര​ങ്ങ​ൾ ക​ണ്ണി​ക​ളാ​യി.

മു​ക്ക​ട പ​ല​ത്തി​നു സ​മീ​പം ന​ട​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും പ​ങ്കാ​ളി​ക​ളാ​യി. കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ത, ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി.​വി. ജാ​ന​കി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. ജ​നാ​ർ​ദ​ന​ൻ, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പാ​റ​ക്കോ​ൽ രാ​ജ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​വി. യ​ശോ​ദ, എം.​വി. പ​ദ്മാ​വ​തി, ടി.​കെ. ദി​വാ​ക​ര​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ക​യ​നി മോ​ഹ​ന​ൻ, എം.​വി. ര​തീ​ഷ്, കെ. ​സ​ജേ​ഷ്, കെ. ​സു​കു​മാ​ര​ൻ, എം.​കെ. ന​ളി​നാ​ക്ഷ​ൻ, ടി.​പി. ശാ​ന്ത, ഒ.​എം. ബാ​ല​കൃ​ഷ്ണ​ൻ, വ​ര​യി​ൽ രാ​ജ​ൻ, കെ. ​സ​തീ​ശ​ൻ, വി. ​ലോ​ജി​ത്, പി.​പി. രാ​ജേ​ഷ്, കെ.​വി. സു​ധീ​ഷ് കു​മാ​ർ, പ്ര​ഫ. എം.​ഗോ​പാ​ല​ൻ, ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ച​ന്ദ്ര​ൻ, കെ. ​സു​രേ​ഷ്, വി. ​അ​മ്പു​ഞ്ഞി, അ​നി​ൽ മ​ന്ദ​ച്ചം​വ​യ​ൽ, സ​ജ​യ​ൻ, കെ.​വി. ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തൃ​ക്ക​രി​പ്പൂ​ർ അ​ഡ്ജോ​യി​നിം​ഗ് കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ച് തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​രി​വെ​ള്ളൂ​ർ-പെ​ര​ളം, കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​മാ​ണ് മു​ക്ക​ട​യി​ൽ നി​ന്ന് വെ​ള്ളം കൊ​ണ്ടു​പോ​കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം ഒ​രു ദി​വ​സം ര​ണ്ടു​കോ​ടി ലി​റ്റ​ർ വെ​ള്ള​മാ​ണ് പു​ഴ​യി​ൽ നി​ന്ന് ഊ​റ്റി​യെ​ടു​ക്കു​ക. മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ഇ​ത് മൂ​ന്നു​കോ​ടി ക​വി​യു​മെ​ന്നും ഇ​തി​നും​മാ​ത്രം നീ​രൊ​ഴു​ക്ക് നി​ല​വി​ൽ തേ​ജ​സ്വി​നി പു​ഴ​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ പു​ഴ വ​റ്റി​വ​ര​ളാ​ൻ ഇ​ട​യാ​ക്കു​മെ​ന്നു​മാ​ണ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ഇ​ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള ജ​ല​ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ​മാ​യ ഒ​രു പ​ഠ​ന​വും ന​ട​ത്താ​തെ​യാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.

Kasaragod

കെ​എ​സ്എ​സ്പി​എ മ​ണ്ഡ​ലം സ​മ്മേ​ള​നം

ചി​റ്റാ​രി​ക്കാ​ൽ: വി.​ഡി. സ​തീ​ശ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്‍റെ സ​ർ​വ മേ​ഖ​ല​ക​ളി​ലും നാ​ളി​തു​വ​രെ കാ​ണാ​ത്ത വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​നോ​പ​ക​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി.​അ​ബ്ദു​ൾ റ​ഷീ​ദ്. ചി​റ്റാ​രി​ക്കാ​ലി​ൽ കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ് അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു.

മ​ല​യാ​ളി മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ൽ മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ കെ​എ​സ്എ​സ്പി​എ അം​ഗ​ങ്ങ​ളാ​യ ഏ​ബ്ര​ഹാം പു​ളി​ക്ക​പ്പ​ട​വി​ൽ, സ​ഖ​റി​യാ​സ് അ​ടി​ച്ചി​ലാ​മാ​ക്ക​ൽ, മാ​ത്യു താ​മ​ര​ശേ​രി എ​ന്നി​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ണി ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ കോ​ട്ട​യി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ടി.​കെ. എ​വു​ജി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​രി​മ​ഠം, ശാ​ന്ത​മ്മ ഫി​ലി​പ്പ്, തോ​മ​സ് മാ​ത്യു, സി.​വി. ശ്രീ​ധ​ര​ൻ, രാ​ജു മാ​ത്യു, പി.​എം. ഏ​ബ്ര​ഹാം, എ.​എം. സെ​ബാ​സ്റ്റ്യ​ൻ, പി.​കെ. ജോ​സ​ഫ്, ടി.​എ​സ്. ജോ​സ്, മാ​ത്യു സേ​വ്യ​ർ, കെ.​എ. റോ​സി​ലി, ത്രേ​സ്യാ​മ്മ ജോ​സ​ഫ്, ഷേ​ർ​ലി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി.​ജെ. ജോ​സ്- പ്ര​സി​ഡ​ന്‍റ്, കെ.​സി. സെ​ബാ​സ്റ്റ്യ​ൻ- സെ​ക്ര​ട്ട​റി, ടി.​എ​സ്. ജോ​സ്- ട്ര​ഷ​റ​ർ, കെ.​എ. റോ​സി​ലി- വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്‌​സ​ൺ, ലി​സ​മ്മ ജോ​സ​ഫ്- ക​ൺ​വീ​ന​ർ.

Kasaragod

ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

മാ​ലോം: മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​വം​ബ​ർ മൂ​ന്നു​മു​ത​ൽ ന​ട​ക്കു​ന്ന ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജു ക​ട്ട​ക്ക​യം സ്കൂ​ളി​ലെ ആ​ദ്യ​കാ​ല വി​ദ്യാ​ർ​ഥി​ക​ളാ​യ രാ​ധാ​മ​ണി ര​വീ​ന്ദ്ര​ൻ നാ​യ​ർ, പി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യാ​ണ് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ൻ​സി ജ​യി​ൻ, സ​നോ​ജ് മാ​ത്യു, പി.​പി. ത​മ്പാ​ൻ, സാ​ജ​ൻ പു​ഞ്ച, കെ. ​ദി​നേ​ശ​ൻ, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, പ്രി​ൻ​സി​പ്പ​ൽ മി​നി പോ​ൾ, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​കെ. പ്ര​സാ​ദ്, പി.​ജി. ജോ​ജി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മൈ ​ഓ​ൺ ഡി​സൈ​ൻ​സി​ലെ അ​ജി​ത് ഭീ​മ​ന​ടി​യാ​ണ് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.

Kasaragod

ജി​ല്ലാ സി​ബി​എ​സ്ഇ ക​ലോ​ത്സ​വം: ക്രൈ​സ്റ്റ് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍

കാ​ഞ്ഞ​ങ്ങാ​ട്: പ​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ സി​ബി​എ​സ്ഇ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 610 പോ​യി​ന്‍റോ​ടെ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലും 285 പോ​യി​ന്‍റോ​ടെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലും കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി.

21 സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ല്‍ ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ല്‍ ഏ​ഴ് ഒ​ന്നാം​സ്ഥാ​ന​വും മൂ​ന്ന് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യ സ്‌​കൂ​ള്‍ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ 42 ഒ​ന്നാം​സ്ഥാ​ന​വും 13 ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ് സ്വ​ന്ത​മാ​ക്കി​യ​ത്. വി​ജ​യി​ക​ളെ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ര്‍​ജ് പു​ഞ്ചാ​യി​ല്‍ അ​ഭി​ന​ന്ദി​ച്ചു.

Kasaragod

കൃ​ഷി​നാ​ശം: എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു

പാ​ലാ​വ​യ​ൽ: കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച ത​യ്യേ​നി അ​ത്തി​യ​ടു​ക്ക​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദീ​പ് വാ​ര്യ​ർ എം ​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത്തി​യ​ടു​ക്ക​ത്ത് അ​വ​ലോ​ക​ന യോ​ഗ​വും ന​ട​ന്നു.

യോ​ഗ​ത്തി​ൽ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജയിൻ, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സോ​ണി​യ വേ​ലാ​യു​ധ​ൻ, ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ൻ വ​നം വ​കു​പ്പ് മ​ന്ത്രി, ഡി ​എ​ഫ് ഒ ​എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി വ​നാ​തി​ർ​ത്തി​ക​ളി​ൽ പ്ര​തി​രോ​ധ​വേ​ലി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Kasaragod

പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി

വെ​ള്ള​രി​ക്കു​ണ്ട്: കൃ​ഷി വ​കു​പ്പ് ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര​ള ക്ലൈ​മെ​റ്റ് റെ​സി​ലി​യ​ന്‍റ് അ​ഗ്രി-​വാ​ല്യു ചെ​യി​ൻ മോ​ഡേ​ണൈ​സേ​ഷ​ൻ (കേ​ര) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് റ​ബ​ർ പു​ന​ർ​ന​ടീ​ലി​നാ​യു​ള്ള പ​രി​ശീ​ല​ന​വും ര​ജി​സ്‌​ട്രേ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വെ​ള്ള​രി​ക്കു​ണ്ട് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി അ​ത്താ​ഴ​പ്പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഷോ​ബി ജോ​സ​ഫ്,

പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, പി.​പി. ഗം​ഗാ​ധ​ര​ൻ, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ കാ​വ്യ വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര പ​ദ്ധ​തി​യെ​ക്കു​റി​ച്ച് റീ​ജ​ണ​ൽ പ്രൊ​ജ​ക്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷീ​ന​യും റ​ബ​ർ പു​ന​ർ​ന​ടീ​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് റ​ബ​ർ ബോ​ർ​ഡ് കാ​ഞ്ഞ​ങ്ങാ​ട് ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി പ്രൊ​ഡ​ക്‌​ഷ​ൻ ക​മ്മീ​ഷ​ണ​ർ എം.​പി. പ​വി​ത്ര​ൻ ന​മ്പ്യാ​രും ക്ലാ​സെ​ടു​ത്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ റ​ബ​ർ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​ർ​ക്ക് ഹെ​ക്ട​റി​ന് 75,000 രൂ​പ നി​ര​ക്കി​ലാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്. ഒ​രു ക​ർ​ഷ​ക​ന് പ​ര​മാ​വ​ധി ര​ണ്ടു ഹെ​ക്ട​ർ വ​രെ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും.

Kasaragod

ജ​നാ​ധി​പ​ത്യ​ത്തെ ബി​ജെ​പി​ക്ക് അ​ടി​യ​റ​വ് വയ്ക്കാ​നു​ള്ള നീ​ക്ക​ത്തെ ചെ​റു​ത്ത് തോ​ല്‍​പ്പി​ക്കും: ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍

കാ​ഞ്ഞ​ങ്ങാ​ട്: ജ​നാ​ധി​പ​ത്യ​ത്തെ ബി​ജെ​പി​ക്ക് അ​ടി​യ​റ​വ് വെ​ക്കാ​നു​ള്ള മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ നീ​ക്ക​ത്തെ ചെ​റു​ത്തു​തോ​ല്‍​പി​ക്കു​മെ​ന്നും ബി​ജെ​പി​യോ സം​ഘ​പ​രി​വാ​ര്‍ ആ​ര്‍​എ​സ്എ​സോ അ​ല്ല രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​ന്ന​തെ​ന്നും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​സി. പ്ര​ഭാ​ക​ര​ന്‍, ഹ​ക്കീം കു​ന്നി​ല്‍, ര​മേ​ശ​ന്‍ ക​രു​വാ​ച്ചേ​രി, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, എ.​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, സാ​ജി​ദ് മൗ​വ്വ​ല്‍, ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, ടോ​മി പ്ലാ​ച്ചേ​രി, മാ​മു​നി വി​ജ​യ​ന്‍, ഗീ​ത കൃ​ഷ്ണ​ന്‍, ധ​ന്യ സു​രേ​ഷ്, കെ.​ബാ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍, തോ​മ​സ് മാ​ത്യു, ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, മ​ധു​സൂ​ദ​ന​ന്‍ ബാ​ലൂ​ര്‍, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, മി​നി ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Kasaragod

വി​ളം​ബ​ര ജാ​ഥ ന​ട​ത്തി

ചി​റ്റാ​രി​ക്കാ​ൽ: ഒ​ക്ടോ​ബ​ർ 6, 7, 8 തീ​യ​തി​ക​ളി​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന 68-ാമ​ത് ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു ജ​യിം​സ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ ഡോ. മാ​ണി മേ​ൽ​വെ​ട്ടം, പ്രി​ൻ​സി​പ്പ​ൽ ബി​നു തോ​മ​സ്, മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി ജ​യിം​സ് ക​ണ്ണ​ന്താ​നം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ രേ​ഖ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ൽ കു​ട്ടി​ക​ൾ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

Kasaragod

സ്ഥ​ല​മു​ണ്ടാ​യി​ട്ടും കു​ടും​ബാ​രോ​ഗ്യ​ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം പ​ണി​യു​ന്ന​ത് പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത്

ക​രി​ന്ത​ളം: ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മു​ണ്ടാ​യി​ട്ടും കോ​യി​ത്ത​ട്ട​യി​ലെ ക​രി​ന്ത​ളം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത് വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യി ഒ​രു​ക്കി​യ സ്ഥ​ല​ത്ത്. ഇ​വി​ടെ മാ​സ​ങ്ങ​ൾ​ക്കു മു​മ്പു​മാ​ത്രം ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് പാ​കി​യ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ വീ​ണ്ടും അ​ട​ർ​ത്തി​മാ​റ്റി​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി സ്ഥ​ല​മൊ​രു​ക്കു​ന്ന​ത്.

ദേ​ശീ​യ ഗു​ണ​മേ​ന്മ നി​ല​വാ​ര​സൂ​ചി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അം​ഗീ​കാ​രം നേ​ടി​യ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ൽ​നി​ന്നു ല​ഭി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. ഇ​തി​നാ​യി 2000 സ്ക്വ​യ​ർ മീ​റ്റ​ർ സ്ഥ​ല​ത്തെ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ അ​ട​ർ​ത്തി​മാ​റ്റു​ക​യും അ​തി​ന​ടി​യി​ൽ നി​ര​ത്തി​യ ജി​ല്ലി കോ​രി​ക്കൂ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​സ്ഥ​ല​ത്തി​ന്‍റെ തൊ​ട്ടു​പി​ന്നി​ലാ​യി വി​ശാ​ല​മാ​യ സ്ഥ​ലം വെ​റു​തേ കി​ട​ക്കു​മ്പോ​ഴാ​ണ് പാ​ർ​ക്കിം​ഗി​നാ​യി മാ​റ്റി​വ​ച്ച സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി.
പു​തി​യ കെ​ട്ടി​ടം പ​ര​മാ​വ​ധി പി​ന്നി​ലേ​ക്ക് മാ​റ്റി നി​ർ​മി​ക്ക​ണ​മെ​ന്നും നി​ല​വി​ലു​ള്ള പാ​ർ​ക്കിം​ഗ് സൗ​ക​ര്യം അ​തേ​പ​ടി നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ങ്കി​ൽ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​നും സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​മാ​ണ് തീ​രു​മാ​നം.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം നൗ​ഷാ​ദ് കാ​ളി​യാ​നം, ശൈ​ല​ജ കൃ​ഷ്ണ​ൻ, ബാ​ല​ഗോ​പാ​ല​ൻ കാ​ളി​യാ​നം, ഷെ​രീ​ഫ് കാ​രാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​മീ​ള ബോ​ബി​യെ നേ​രി​ൽ​ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ് സെ​ക്ര​ട്ട​റി ന​ൽ​കി​യ ഉ​റ​പ്പ്.

Kasaragod

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ല്‍; ബാ​ബു സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു

എ​ണ്ണ​പ്പാ​റ: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​കേ​ണ്ടി വ​ന്ന കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പേ​രി​യ വ​ട​ക്കും​മൂ​ല ആ​ദി​വാ​സി ഊ​രി​ലെ ബാ​ബു (40) ചി​കി​ത്സ​യ്ക്കാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ഏ​ക​ദേ​ശം 45 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ന​കം ചി​കി​ത്സ​യ്ക്കാ​യി വ​ലി​യൊ​രു തു​ക ചെ​ല​വാ​യി​ക്ക​ഴി​ഞ്ഞു. നി​ല​വി​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്ന് ത​വ​ണ കാ​ഞ്ഞ​ങ്ങാ​ട് മ​ന്‍​സൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​നാ​കു​ന്നു​ണ്ട്. ഡ​യാ​ലി​സി​സി​നും മ​റ്റു ചി​കി​ത്സ​ക​ള്‍​ക്കു​മാ​യി വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് കു​ടും​ബം നേ​രി​ടു​ന്ന​ത്.ബാ​ബു കൂ​ലി​പ്പ​ണി​യെ​ടു​ത്ത് ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് ഭാ​ര്യ​യും പ്രാ​യ​മാ​യ അ​ച്ഛ​നും അ​മ്മ​യും അ​ട​ങ്ങു​ന്ന കു​ടും​ബം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി​രു​ന്ന​ത്.

കു​ടും​ബ​ത്തി​ന്റെ ഏ​ക ആ​ശ്ര​യ​മാ​യ ബാ​ബു​വി​ന് ഗു​രു​ത​ര​മാ​യ അ​സു​ഖം ബാ​ധി​ച്ച​തോ​ടെ കു​ടും​ബം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ര്‍​ചി​കി​ത്സ​യ്ക്കു​മാ​യി ആ​വ​ശ്യ​മാ​യ ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​ണ്.വാ​ര്‍​ഡ് മെം​ബ​ര്‍ സ​ജി​ത ശ്രീ​കു​മാ​ര്‍ ര​ക്ഷാ​ധി​കാ​രി​യാ​യും

പി.​ബി​നു ചെ​യ​ർ​മാ​നാ​യും മോ​ഹ​ന​ന്‍ വ​ട​ക്കം​മൂ​ല ക​ണ്‍​വീ​ന​റാ​യും ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍:
Bank: Kerala Grameena Bank Branch: Ambalathara
Account Name: Binu P
Account No.: 40437101073775
IFSC: KGB0040437

Kasaragod

കു​ടി​ശി​ക നി​വാ​ര​ണ ജി​ല്ലാ​ത​ല അ​ദാ​ല​ത്ത്

കാ​ഞ്ഞ​ങ്ങാ​ട്:​സ​ഹ​ക​ര​ണ​വ​കു​പ്പ് കു​ടി​ശി​ക​നി​വാ​ര​ണം ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി ആ​ശ്വാ​സ് 2026 ജി​ല്ലാ അ​ദാ​ല​ത്ത് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ മു​ഖ്യ​തി​ഥി​യാ​യി. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ കെ.​വി.​സ​തീ​ഷ് ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ ക​ല്ല​ട്ര മാ​ഹി​ന്‍, സ​ന്ദീ​പ് വാ​ര്യ​ര്‍, എ.​കെ.​എം.​ അ​ഷ​റ​ഫ്, ജോ​യി​ന്റ് ഡ​യ​റ​ക്ട​ര്‍ ടി.​എം. ​മാ​ത്യു, എ​സ്.​ ക​ണ്ണ​ന്‍, ജെ.​എ​സ്.​ സോ​മ​ശേ​ഖ​ര, സി.​ര​വി, കെ.​ ല​ക്ഷ്മ​ണ​ന്‍, ടി.​ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, ശ​ങ്ക​ര്‍ വാ​ഴ​ക​കോ​ട​ന്‍, എ​ന്‍.​ആ​ര്‍.​ബി​ന്ദു​മോ​ള്‍, സി.​ വി​നോ​ദ്കു​മാ​ര്‍, ജെ.​അ​ശോ​ക​ന്‍, വി.​വി. ​ശ്രീ​വി​ദ്യ എ​ന്നി​വ​ര്‍ സം​സാ​ രി​ച്ചു. സി.​ സു​നി​ല്‍​കു​മാ​ര്‍ സ്വാ​ഗ​ത​വും ജെ.​രാ​ജീ​വ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Kasaragod

പ​ക്ഷി​ഗ്രാ​മ​ത്തി​ലെ റോ​ഡി​ലും ഇ​നി പ​ക്ഷി​ക​ൾ​ക്ക് കു​ളി​ക്കാം

കു​മ്പ​ള: കി​ദൂ​ർ പ​ക്ഷി​ഗ്രാ​മ​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ജോ​സ്‌​ക​ട്ട - കി​ദൂ​ർ ക്ഷേ​ത്രം റോ​ഡ് ക​ണ്ടാ​ൽ പാ​റ​പ്പു​റ​ത്ത് വെ​ള്ളം​കെ​ട്ടി​നി​ൽ​ക്കു​ന്ന ജ​ലാ​ശ​യ​മാ​ണെ​ന്ന് വി​ചാ​രി​ച്ചു​പോ​കും. ത​ക​ർ​ന്ന റോ​ഡു​ക​ളി​ൽ സാ​ധാ​ര​ണ കാ​ണു​ന്ന​തു​പോ​ലെ അ​ങ്ങി​ങ്ങാ​യു​ള്ള കു​ഴി​ക​ള​ല്ല, വി​ശാ​ല​മാ​യ ജ​ല​പ്പ​ര​പ്പു​ക​ളാ​ണ് റോ​ഡി​ല​ങ്ങോ​ള​മു​ള്ള​ത്.

കി​ദൂ​രി​ലെ​ത്തു​ന്ന ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ ഇ​വി​ടെ​വ​ന്നു കു​ളി​ച്ചാ​ലും അ​ദ്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല. കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴും എ​ട്ടും വാ​ർ​ഡു​ക​ൾ​ക്കി​ട​യി​ലാ​ണ് റോ​ഡ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. 20 വ​ർ​ഷം മു​മ്പാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ​ണി പോ​ലും ന​ട​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് ടാ​റിം​ഗ് ഇ​ള​കി രൂ​പം​കൊ​ണ്ട കു​ഴി​ക​ൾ വി​ശാ​ല​മാ​യ ജ​ലാ​ശ​യ​ങ്ങ​ളാ​യ​ത്. പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടി​ന് ആ​ഴ​മേ​റി​യ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു​പോ​ലും ഇ​തു​വ​ഴി ഓ​ടാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യം പ​റ​യേ​ണ്ട​തു​മി​ല്ല. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ​ഞ്ചാ​രി​ക​ളും ഗ​വേ​ഷ​ക​രു​മെ​ത്തു​ന്ന പ​ക്ഷി​ഗ്രാ​മ​ത്തി​ലെ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി റീ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Corehub Up