x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണക്കു​റ്റം ആ​രോ​പി​ച്ച് ഷെ​ൽ​ട്ട​ർ ഹോ​മി​ൽ കൗ​മാ​ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നു പ​രാ​തി


Published: June 17, 2026 12:25 AM IST | Updated: June 17, 2026 12:25 AM IST

ക​ട്ട​പ്പ​ന: മോ​ഷ​ണക്കു​റ്റം ആ​രോ​പി​ച്ച് ഷെ​ൽ​ട്ട​ർ ഹോ​മി​ൽ കൗ​മാ​ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. കു​മ​ളി അ​ണ​ക്ക​ര സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ മോ​ഷ​ണക്കു​റ്റം ആ​രോ​പി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. വാ​യി​ൽ തു​ണി തി​രു​കി ചൂ​ര​ൽ കൊ​ണ്ട് ശ​രീ​രം അ​ടി​ച്ചു പൊ​ട്ടി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

നാ​ലു​ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ൽ മ​ത​സം​ബ​ന്ധ​മാ​യ പ​രി​പാ​ടി ക​ണ്ടാ​ണ് ഒ​മ​ല്ലൂ​രി​ലെ വ​ർ​ഷി​പ്പ് സെ​ന്‍റ​റി​ൽ കൗ​മാ​ര​ക്കാ​ര​ൻ എ​ത്തി​യ​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ത​ങ്ങ​ൾ സം​ര​ക്ഷി​ച്ച്‌ പ​ഠി​പ്പി​ച്ച് ജോ​ലി​ന​ൽ​കു​മെ​ന്നും സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള മു​തി​ർ​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നു​മു​ള്ള ആ​ശ​യ​മാ​ണ് സ്ഥാ​പ​നം പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്.
സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബം ഇ​തുക​ണ്ടാ​ണ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ പ​ഠി​പ്പി​ച്ച് ജോ​ലി ന​ൽ​കും എ​ന്നു പ​റ​ഞ്ഞ് പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​രു​ള്ള ഇ​വ​രു​ടെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ, ഇ​വ​ർ ഓ​മ​ല്ലൂ​രി​ൽ ന​ട​ത്തി​വ​രു​ന്ന വ്യ​ദ്ധസ​ദ​ന​ത്തി​ലാ​ണ് 17 കാ​ര​നെ എ​ത്തി​ച്ച​ത്.

സ്കൂ​ളി​ൽ അ​യ​യ്ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, വ്യ​ദ്ധസ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളെ കു​ളി​പ്പി​ക്കു​ക, ഇ​വി​ടെ ന​ട​ക്കു​ന്ന കെ​ട്ടി​ടംപ​ണി ജോ​ലി​ക​ൾ ചെ​യ്യു​ക , മ​ത​സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഓ​ൺ​ലൈ​നി​ൽ ലൈ​വാ​യി കാ​ണി​ക്കു​വാ​ൻ കാമ​റ ഓ​പ്പ​റേ​റ്റ് ചെ​യ്യി​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണി​വി​ടെ ചെ​യ്യി​പ്പി​ച്ചിരു​ന്ന​തെ​ന്ന് കൗ​മാ​ര​ക്കാ​ര​നും കു​ടും​ബ​വും പ​റ​യു​ന്നു.
ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് കൊ​ല്ല​ത്തു ന​ട​ക്കു​ന്ന പ​രി​പാ​ടി ലൈ​വാ​യി ടെ​ലി​കാ​സ്റ്റ് ചെ​യ്യാ​ൻ കൗ​മാ​ര​ക്കാ​ര​നെ കൂ​ട്ടി​ക്കൊ​ണ്ടുപോ​കു​ക​യും 10ന് ​ഓ​മ​ല്ലൂ​രി​ൽ തി​രി​ച്ചെ​ത്തി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ ഇ​ത്ത​ര​ത്തി​ലെ ജോ​ലി​ക​ൾ ചെ​യ്യാനാവില്ലെന്നും ത​നി​ക്ക് പ​ഠി​ക്ക​ണ​മെ​ന്നും കു​ട്ടി സെ​ന്‍റ​ർ ന​ട​ത്തി​പ്പു​കാ​ര​നോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് 11ന് ​വൈ​കു​ന്നേ​രം 17 കാ​ര​ൻ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ കു​ളി​ക്കു​വാ​നാ​യി ക​യ​റി​യ​പ്പോ​ൾ മു​റി​ക്കു​ള്ളി​ലേ​ക്കെ​ത്തി​യ മാ​നേ​ജ​രും ജീ​വ​ന​ക്കാ​രും മോ​ഷ​ണക്കു​റ്റം ആ​രോ​പി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നും മു​റി പൂ​ട്ടി​യശേ​ഷം പൂ​ർ​ണ ന​ഗ്ന​നാ​ക്കി വാ​യി​ൽ തു​ണി തി​രു​കി​യ​തി​നു ശേ​ഷം ഇ​രു തു​ട​ക​ളി​ലും പുറത്തും മാ​ര​ക​മാ​യി ചൂ​ര​ൽ വ​ടി​കൊ​ണ്ട​ടി​ക്കു​ക​യും ന​ടു​വി​ൽ ച​വി​ട്ടു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

കു​ട്ടി അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് കു​ടും​ബം എ​ത്തി കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​ഭ​വം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ഇ​വ​ർ​പ​റ​യു​ന്നു. കു​റ്റ​കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

Tags : Teenager brutally beaten Nattuvishesham District News

Recent News

Corehub Up