ചെറുതോണി: ലോക പിതൃദിനത്തോടനുബന്ധിച്ച് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ പിതൃവേദി യൂണിറ്റ് ഉദ്ഘാടനവും ഫാദേഴ്സ് ഡേ ദിനാചരണവും നടന്നു. കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന പരിപാടി ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
കത്തീഡ്രൽ വികാരി ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഇടവകയിലെ മുഴുവൻ പിതാക്കന്മാരെയും ബിഷപ് ചടങ്ങിൽ ആദരിച്ചു.
പിതൃവേദി രൂപത പ്രസിഡന്റ് ടോമി കണ്ടത്തിൽ പിതൃവേദി മെംബർഷിപ് വിതരണോദ്ഘാടനം നിർവഹിച്ചു. അഡ്വ. ഷാജു മാനുവൽ, വിൻസെന്റ് വള്ളിക്കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.