x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി​യി​ലും ഷി​ഗെ​ല്ല: ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു


Published: June 17, 2026 12:14 AM IST | Updated: June 17, 2026 12:14 AM IST

ചെ​റു​തോ​ണി: ഇ​ടു​ക്കി​യി​ലും ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നാ​ല​ര വ​യ​സു​ള്ള കു​ട്ടി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും 10 വ​യ​സു​ള്ള കു​ട്ടി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് കു​ട്ടി​ക​ളു​ടെ​യും നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ: ജ​ല​ദോ​ഷ​മി​ല്ലാ​തു​ള്ള പ​നി, വ​യ​റി​ള​ക്കം, ഛർ​ദി, ത​ള​ർ​ച്ച, ബ്ല​ഡ് പ്ര​ഷ​ർ താ​ഴു​ക, വി​ശ​പ്പി​ല്ലാ​യ്മ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

രോ​ഗം വ​രാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ

തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. പു​റ​ത്തുനി​ന്നു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽനി​ന്നു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാ​തി​രി​ക്കു​ക. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽപ്പെ​ട്ടാ​ൽ സ്വ​യം ചി​കി​ത്സ​ക​ൾ ഒ​ഴി​വാ​ക്കി എ​ത്ര​യും വേ​ഗം വൈ​ദ്യസ​ഹാ​യം തേ​ടു​ക.

Tags : Shigella Nattuvishesham District News

Recent News

Corehub Up