x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനവാസകേന്ദ്രങ്ങളുടെയും ജീവനോപാധികളുടെയും സംരക്ഷണം കോണ്‍ഗ്രസിന്‍റെ മുഖ്യ ഉത്തരവാദിത്വം: പ്രിയങ്ക ഗാന്ധി എംപി

വയനാട് ബ്യൂറോ
Published: September 24, 2026 03:49 PM IST | Updated: September 24, 2026 03:49 PM IST

പ്രിയങ്ക ഗാന്ധി എംപി കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു.

കല്‍പ്പറ്റ: ജനവാസകേന്ദ്രങ്ങളുടെയും ജീവനോപാധികളുടെയും സംരക്ഷണം കോണ്‍ഗ്രസിന്‍റെ മുഖ്യ ഉത്തരവാദിത്വമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനം ആശങ്കയുളവാക്കുന്നതാണ്. ജനവാസമേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തി പരിസ്ഥിതി ലോല മേഖല വിജ്ഞാപനം ചെയ്യുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നത്. കരട് വിജ്ഞാപനത്തില്‍ നിരവധി ജനവാസ മേഖലകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവരികയാണ്.

കഴിഞ്ഞദിവസം മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ഇഎസ്എ പ്രശ്‌നം ചര്‍ച്ചചെയ്തുവെന്നാണ് മനസിലാക്കുന്നത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ജനങ്ങളുടെ നിത്യജീവിതത്തെയും ആവാസവ്യവസ്ഥയെയും ബാധിക്കാത്ത വിധത്തിലാകണം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേട് കാണിക്കുന്നത് രാജ്യത്തിനെതിരായ വലിയ കുറ്റകൃത്യവും രാജ്യദ്രോഹവുമാണ്. ഭരണഘടനാസ്ഥാപന പദവിയിലിരുന്ന് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ല.

വോട്ടര്‍പട്ടിക അട്ടമറിച്ചതും 13 കോടിയോളം വോട്ടര്‍മാരെ നീക്കം ചെയ്തതും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ വെല്ലുവിളിയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സാധാരണ കുറ്റവാളികളെപോലെ കണ്ട് നിയമനടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പട്ടു.

Tags : Congress PriyankaGandhi Wayanad

Recent News

Corehub Up