x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിശ്വാസതയാണ് ദീപികയുടെ പ്രസക്തി, വിപ്ലവകരമായ തുടക്കം കുറിച്ച പത്രം: മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: September 24, 2026 06:38 PM IST | Updated: September 24, 2026 06:45 PM IST

വി.ഡി. സതീശൻ

കൊച്ചി: വിശ്വാസതയാണ് ദീപിക പത്രത്തിന്‍റെ പ്രസക്തിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കൊണ്ടുവന്ന പത്രമാണ്. കർഷകർ വന്നു പ്രതിസന്ധി അവതരിപ്പിച്ചാൽ അത് തിരിച്ചറിയാനും മനസിലിക്കാനും സാധിക്കുന്നത് അത് ദീപിക ഉയർത്തി കാട്ടിയത് കൊണ്ടാണെന്നും സതീശൻ പറഞ്ഞു. ദീപികയുടെ 140-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.

പത്രങ്ങളുടെ മുത്തശിയാണ് ദീപിക. 140 വർഷം വളരെ ദീർഘവീഷണത്തോട് കൂടി ഇത് ആരംഭിക്കാൻ ശ്രമം നടത്തിയ എല്ലാവരെയും ഞാൻ ഈ അവസരത്തിൽ അനുസ്മരിക്കുന്നു. കേരളത്തിൽ വിപ്ലവകരമായ തുടക്കമാണ് ദീപിക കുറിച്ചത്. 140 വർഷം മുമ്പ് എത്ര ശ്രമകരമായ തുടക്കമാണ് ദീപിക നടത്തിയത്.

പ്രിന്‍റ് മീഡിയക്ക് പിടിച്ചുനിൽക്കാൻ പ്രയാസമുള്ള കാലത്താണ് ദീപിക ഉള്ളത്. ദീപികയുടെ പ്രസക്തി വിശ്വാസ്യതയാണ്. സെൻസേഷണലായി വാർത്ത ഉണ്ടാക്കി റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്ന പത്രമല്ല. വാർത്തകൾ കൃത്യമായി റിപ്പോർട്ട് ചെയ്യും. ഏറ്റവും നല്ല മുഖപ്രസംഗങ്ങൾ എഴുതുന്ന പത്രമാണ് ദീപിക.

ഞാൻ തിരുവനന്തപുരത്ത് വച്ച് പറഞ്ഞു, എനിക്ക് ഒരു സ്വപ്നമുണ്ട് മൃശശാല അവിടെ നിന്ന് മാറ്റണമെന്ന്. തിരുവനന്തപുരത്ത് തന്നെ വനാതിർത്തിയോട് ചേർന്ന് മാറ്റണമെന്ന്. ആലിസണസ് സ്‌ക്വയർപോലെ മാറണമെന്ന്. പിറ്റേ ദിവസം വിവാദമാണ്. ആസ്ഥലത്ത് കണ്ണുവച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അതിനെ നേരേ ആക്കി എടുക്കാനാണ് കണ്ണുവച്ചത്. ഒരു നല്ല കാര്യങ്ങൾ വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കണ്ടേ.

മാറിയേ തീരൂ കേരളം. ഇപ്പോഴെങ്കിലും തുടങ്ങിയില്ലെങ്കിൽ അതിനു കഴിയാതെ വരും. നാളെ ഞാൻ ഇടുക്കിയിലേക്ക് പോകും. കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും. റബർ കർഷകർ പ്രതിസന്ധിയിലാണ്. റബർ വില 300 ആക്കണം. കർഷകർ വന്നു പ്രതിസന്ധി അവതരിപ്പിച്ചാൽ അത് തിരിച്ചറിയാനും മനസിലാക്കാനും കഴിയുന്നത് ദീപിക ആ പ്രശ്നം ഉയർത്തി കാട്ടിയതു കൊണ്ടാണ്. 10 വർഷം നിസാരമല്ല. സന്തോഷം പങ്കുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags : ChiefMinister VDSatheesan Newspaper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up