ചിന്ത ജെറോം
കൊല്ലം: സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലൂസിഫറിലെ ബോബിയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം. എല്ലാം വിറ്റ് മുടിക്കാൻ ശ്രമിക്കുകയാണ്. പൂക്കി ഇമേജിൽനിന്ന് യഥാർഥ ധാർഷ്‌ട്യം പുറത്തു വന്നുവെന്നും ചിന്ത പറഞ്ഞു.
മലപ്പുറത്തേക്കുള്ള വിമാന യാത്രയുടെ സ്പോൺസറുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. ഒരു ചോദ്യം ഉയർന്നാൽ ഉത്തരം പറയാൻ പൊതുപ്രവർത്തകർ ബാധ്യസ്ഥരാണ്.
ഹെലികോപ്റ്റര്‍ കരാർ പുതുക്കിക്കിട്ടാനുള്ള ചിപ്സന്‍റെ ഫയൽ സർക്കാരിന് മുന്നിലുണ്ട്. സൗജന്യം പറ്റുന്നത് കമ്മിറ്റ്മെന്‍റിന് വഴിവയ്ക്കും. മൂന്ന് മാസം കൊണ്ട് പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ചിന്ത ജെറോം പ്രതികരിച്ചു.
Tags : ChinthaJerome VDSatheesan StephenNedumpally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash