x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നിയുടെ മൃതദേഹം വീടിന് പുറത്ത്; മ​രണം ശ്വാ​സം​മു​ട്ടി​യെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

വെബ് ഡെസ്‌ക്
Published: September 24, 2026 04:52 PM IST | Updated: September 24, 2026 04:53 PM IST

ഹ​രി​ണി

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന വെ​ങ്ക​ണ്ണ​പാ​ല​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഖ​മ്മ​ത്തെ സ്വ​കാ​ര്യ കോ​ള​ജി​ലെ ആ​ദ്യ​വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ഹ​രി​ണി(18) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് പു​റ​ത്തെ കു​ളി​മു​റി​യോ​ട് ചേ​ർ​ന്നാ​ണ് ഹ​രി​ണി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഹ​രി​ണി വീ​ട്ടി​ലെ​ത്തി​യ​ത്. ഹ​രി​ണി​യും സ​ഹോ​ദ​രി​യും അ​മ്മ രാ​ജേ​ശ്വ​രി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്.

കൂ​ലി​പ്പ​ണി​ക്കാ​രി​യാ​യ രാ​ജേ​ശ്വ​രി ക​ഴി​ഞ്ഞ​ദി​വ​സം ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ൾ ഹ​രി​ണി​യെ വീ​ട്ടി​നു​ള്ളി​ൽ ക​ണ്ടി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ്വാ​സം​മു​ട്ടി​യാ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം. പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ ചി​ല​ർ​ക്കെ​തി​രേ രാ​ജേ​ശ്വ​രി മൊ​ഴി ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ പ്ര​ധാ​ന പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : Telangana Hyderabad Crime Police Investigation CaseFile FIR

Recent News

Corehub Up