Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hyderabad

ഹൈ​ദ​രാ​ബാ​ദി​ൽ വി​ര​മി​ച്ച ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ; ആ​ത്മ​ഹ​ത്യ​യെ​ന്ന് സം​ശ​യം

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന ത​ല​സ്ഥാ​ന​മാ​യ ഹൈ​ദ​രാ​ബാ​ദി​ൽ വി​ര​മി​ച്ച ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ലി​മു​ദ്ദീ​ൻ എ​ന്ന മു​ൻ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച​ത്.

ഇ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഹു​സൈ​നി ആ​ലം പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ചാ​ർ​മി​നാ​ർ എ​സി​പി അ​റി​യി​ച്ചു.

Kerala

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ല​ക്ഷ​ദ്വീ​പ്, ഹൈ​ദ​രാ​ബാ​ദ് പാ​ക്കേ​ജി​ന് 22ന് ​തു​ട​ക്കം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​ജ​​​​റ്റ് ടൂ​​​​റി​​​​സം സെ​​​​ല്ലി​​​​ന്‍റെ ല​​​​ക്ഷ​​​​ദ്വീ​​​​പ്, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ല​​​​ക്ഷ്വ​​​​റി പാ​​​​ക്കേ​​​​ജ് സ​​​​ർ​​​​വീ​​​​സി​​​​ന്‍റെ​​​​യും ബ​​​​ജ​​​​റ്റ് ടൂ​​​​റി​​​​സം സെ​​​​ല്ലി​​​​നാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ പു​​​​തി​​​​യ സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ, വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ് സം​​​​വി​​​​ധാ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ​​​​യും ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ദ്ഘാ​​​​ട​​​​നം ഈ ​​​​മാ​​​​സം 22ന് ​​​​ന​​​​ട​​​​ക്കും.

ത​​​​ന്പാ​​​​നൂ​​​​ർ ഹോ​​​​ട്ട​​​​ൽ ചൈ​​​​ത്ര​​​​ത്തി​​​​ൽ രാ​​​​ത്രി 730ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സി.​​​​പി. ജോ​​​​ണ്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ല​​​​ക്ഷ​​​​ദ്വീ​​​​പ് ആ​​​​ദ്യയാ​​​​ത്ര​​​​യ്ക്കുവേ​​​​ണ്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 10 യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ജൂ​​​​ലൈ, ഓ​​​​ഗ​​​​സ്റ്റ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ​​​​ക്കും മ​​​​ന്ത്രി ഉ​​​​പ​​​​ഹാ​​​​ര​​​​വും സ​​​​മ്മാ​​​​നി​​​​ക്കും.

സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​ന്ന​​​​തോ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​ൻ വ​​​​ഴി ബു​​​​ക്ക് ചെ​​​​യ്യാ​​​​നാ​​​​കും. ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​ക്ക് സ​​​​മാ​​​​ന​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ടി​​​​ക്ക​​​​റ്റ് റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​നി​​​​ലും വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണ് പു​​​​തു​​​​താ​​​​യി ഒ​​​​രു​​​​ക്കു​​​​ന്ന മ​​​​റ്റൊ​​​​രു സം​​​​വി​​​​ധാ​​​​നം. ച​​​​ട​​​​ങ്ങി​​​​ൽ ത​​​​ന്പാ​​​​നൂ​​​​ർ വാ​​​​ർ​​​​ഡ് കൗ​​​​ണ്‍​സി​​​​ല​​​​ർ ആ​​​​ർ. ഹ​​​​രി​​​​കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സി​​​​എം​​​​ഡി ഡോ. ​​​​പി.​​​​എ​​​​സ്. പ്ര​​​​മോ​​​​ജ് ശ​​​​ങ്ക​​​​ർ, വ​​​​കു​​​​പ്പി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, രാഷ്്ട്രീ​​​​യ പ്ര​​​​മു​​​​ഖ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ മൂ​​​​ന്ന് പ​​​​ക​​​​ലും ര​​​​ണ്ട് രാ​​​​ത്രി​​​​യും, ര​​​​ണ്ട് പ​​​​ക​​​​ലും ഒ​​​​രു രാ​​​​ത്രി​​​​യും ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ര​​​​ണ്ട് പാ​​​​ക്കേ​​​​ജു​​​​ക​​​​ളാ​​​​ണ് യാ​​​​ത്രി​​​​ക​​​​ർ​​​​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ താ​​​​മ​​​​സം, ഭ​​​​ക്ഷ​​​​ണം, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​വേ​​​​ശ​​​​നഫീ​​​​സ് എ​​​​ന്നി​​​​വ പാ​​​​ക്കേ​​​​ജി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

മൂ​​​​ന്ന് പ​​​​ക​​​​ലും ര​​​​ണ്ട് രാ​​​​ത്രി​​​​യു​​​​മു​​​​ള്ള പാ​​​​ക്കേ​​​​ജി​​​​ൽ നെ​​​​ഹ്റു സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്ക്, ബി​​​​ർ​​​​ള മ​​​​ന്ദി​​​​ർ, എ​​​​ൻ​​​​ടി​​​​ആ​​​​ർ ഗാ​​​​ർ​​​​ഡ​​​​ൻ, അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ, ലും​​​​ബി​​​​നി പാ​​​​ർ​​​​ക്ക്, ഹു​​​​സൈ​​​​ൻ സാ​​​​ഗ​​​​ർ, രാ​​​​മോ​​​​ജി ഫി​​​​ലിം സി​​​​റ്റി, ഹൈ​​​​ടെ​​​​ക് സി​​​​റ്റി, ഗോ​​​​ൽ​​​​കൊ​​​​ണ്ട കോ​​​​ട്ട, സ​​​​ലാ​​​​ർ ജം​​​​ഗ് മ്യൂ​​​​സി​​​​യം, ചൗ​​​​മ​​​​ഹ​​​​ൽ പാ​​​​ല​​​​സ്, മെ​​​​ക്കാ മ​​​​സ്ജി​​​​ദ്, ചാ​​​​ർ​​​​മി​​​​നാ​​​​ർ എ​​​​ന്നി​​​​വ​​​​യാ​​​​ണ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ട് പ​​​​ക​​​​ലും ഒ​​​​രു രാ​​​​ത്രി​​​​യു​​​​മു​​​​ള്ള ര​​​​ണ്ടാ​​​​മ​​​​ത്തെ പാ​​​​ക്കേ​​​​ജി​​​​ൽ ഗോ​​​​ൽ​​​​കൊ​​​​ണ്ട കോ​​​​ട്ട, സ​​​​ലാ​​​​ർ ജ​​​​ങ് മ്യൂ​​​​സി​​​​യം, ചാ​​​​ർ​​​​മി​​​​നാ​​​​ർ, മ​​​​ക്ക മ​​​​സ്ജി​​​​ദ്, ലും​​​​ബി​​​​നി പാ​​​​ർ​​​​ക്ക്, ഹു​​​​സൈ​​​​ൻ സാ​​​​ഗ​​​​ർ, ബി​​​​ർ​​​​ള മ​​​​ന്ദി​​​​ർ, രാ​​​​മോ​​​​ജി ഫി​​​​ലിം സി​​​​റ്റി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ദ്യ ദി​​​​വ​​​​സം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച് നാ​​​​ലാം ദി​​​​വ​​​​സം രാ​​​​വി​​​​ലെ 10ന് ​​​​തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് യാ​​​​ത്രാ ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണം. ഒ​​​​രു മു​​​​റി​​​​യി​​​​ൽ മൂ​​​​ന്ന് പേ​​​​ർ​​​​ക്കാ​​​​ണ് താ​​​​മ​​​​സം ന​​​​ൽ​​​​കു​​​​ക. കൊ​​​​ച്ചി​​​​യി​​​​ൽനി​​​​ന്ന് വി​​​​മാ​​​​ന​​​​മാ​​​​ർ​​​​ഗം ആ​​​​രം​​​​ഭി​​​​ച്ച് അ​​​​ഗ​​​​ത്തി, ക​​​​ൽ​​​​പ്പി​​​​ട്ടി ദ്വീ​​​​പു​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ല​​​​ക്ഷ​​​​ദ്വീ​​​​പ് യാ​​​​ത്രാ പാ​​​​ക്കേ​​​​ജ്. മൂ​​​​ന്ന് രാ​​​​ത്രി​​​​യും നാ​​​​ല് പ​​​​ക​​​​ലും നീ​​​​ളു​​​​ന്ന യാ​​​​ത്ര സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ബ​​​​ജ​​​​റ്റി​​​​ൽ ഒ​​​​തു​​​​ങ്ങു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

യാ​​​​ത്ര​​​​യ്ക്കു​​​​ള്ള സീ​​​​റ്റ് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ബു​​​​ക്കിം​​​​ഗ് ദി​​​​വ​​​​സം ത​​​​ന്നെ മു​​​​ഴു​​​​വ​​​​ൻ തു​​​​ക​​​​യും അ​​​​ട​​​​യ്ക്ക​​​​ണം. ര​​​​ണ്ട് വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മു​​​​ഴു​​​​വ​​​​ൻ വി​​​​മാ​​​​നനി​​​​ര​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​ണ്. ബു​​​​ക്കിം​​​​ഗി​​​​നും കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​ജ​​​​റ്റ് ടൂ​​​​റി​​​​സം സെ​​​​ൽ സം​​​​സ്ഥാ​​​​ന കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണം. ഫോ​​​​ണ്‍: 7907273399, 9961228777.

National

ഹൈദരാബാദിൽ നീറ്റ് പിജി വിദ്യാർഥിനി ജീവനൊടുക്കി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: നീ​​​റ്റ് പി​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ ത​​​ലേ​​​ന്ന് 26 കാ​​​രി​​​യാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ആ​​​ന്ധ്ര സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മ​​​ര​​​ണം വി​​​ഷം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്നാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഏ​​​ഴു​​​മാ​​​സ​​​മാ​​​യി നീ​​​റ്റ് പി​​​ജി പ​​​രീ​​​ക്ഷാ പ​​​രീ​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ഹോ​​​സ്റ്റി​​​ൽ താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ന്ത്ര​​​ണ്ടാം​​​ക്ലാ​​​സ് ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷം വി​​​ഷാ​​​ദ​​​രോ​​​ഗം ബാ​​​ധി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​ത്മ​​​ഹ്യാ​​​കു​​​റി​​​പ്പി​​​ൽ പെ​​​ൺ​​​കു​​​ട്ടി പ​​​റ​​യു​​ന്നു​​ണ്ട്. നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ചു പ​​​രാ​​​മ​​​ർ​​​ശ​​​മി​​​ല്ല​​താ​​നും.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ച്ഛ​​​നു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​യി എ​​​ത്താ​​​മെ​​​ന്ന് അ​​​ച്ഛ​​​ൻ ഉ​​റ​​പ്പും​​ന​​ൽ​​കി. ഇ​​​തി​​​നു​​​ശേ​​​ഷം പ​​​ല​​​ത​​​വ​​​ണ ഫോ​​​ൺ​​​ചെ​​​യ്തി​​​ട്ടും മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ ഹോ​​​സ്റ്റ​​​ൽ അ​​​ധി​​​കൃ​​​ത​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

National

ഹൈദരാബാദിൽ നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം തകർന്നു വീണു; രണ്ട് മരണം

മാധാപുർ: ഹൈദരാബാദിലെ മാധാപുർ അഞ്ജയ്യ നഗറിൽ നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടവിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതിനാൽ, അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി സൈബരാബാദ് പോലീസ് അറിയിച്ചു.

പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.‌ തകർന്നുവീണ ഈ കെട്ടിടത്തിന് നിർമാണ അനുമതി ഉണ്ടായിരുന്നില്ലെന്നും ഇത് മുൻപ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും കോൺഗ്രസ് എംഎൽഎ അരേകപുടി ഗാന്ധി ആരോപിച്ചു.

International

യു​എ​സി​ൽ വാ​ഹ​നാ​പ​ക​ടം; ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും ര​ണ്ടു മ​ക്ക​ളും മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ട വി​വ​രം ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം) കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. നാ​സി​യ സ​ൽ​മ, ഇ​വ​രു​ടെ മ​ക​ൾ, മ​ക​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. നാ​സി​യ​യു​ടെ ഭ​ർ​ത്താ​വ് ഷെ​യ്ക്ക് ന​വീ​ദ്, ഇ​ള​യ മ​ക​ൾ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഹൈ​ദ​രാ​ബാ​ദി​ലെ സൈ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ന​വീ​ദ് 10 വ​ർ​ഷം മു​മ്പാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മ​ക​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​വി​ടു​ത്തെ പോ​ലീ​സി​ൽ നി​ന്നും അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് ന​വീ​ദി​ന്‍റെ പി​താ​വ് ഷെ​യ്ക്ക് അ​ബ്ദു​ൾ സ​യീ​ദ് പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര വി​സ അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

 

National

ഹൈ​ദ​രാ​ബാ​ദി​ൽ 825 കി​ലോ വ്യാ​ജ പ​നീ​ർ പി​ടി​ച്ചെ​ടു​ത്തു

ഹൈ​ദ​രാ​ബാ​ദ്: ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി വ്യാ​ജ​വും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ പ​നീ​ർ വി​ൽ​ക്കു​ന്ന സം​ഘ​ത്തെ ഹൈ​ദ​രാ​ബാ​ദ് ക​മ്മീ​ഷ​ണ​റു​ടെ ടാ​സ്ക് ഫോ​ഴ്സ് പി​ടി​കൂ​ടി. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക റെ​യ്ഡു​ക​ളി​ൽ ഏ​ക​ദേ​ശം 825 കി​ലോ വ്യാ​ജ പ​നീ​റാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്.

ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ലെ 45 ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും എ​ട്ട് ഭ​ക്ഷ്യോ​ത്പാ​ന്ന നി​ർ​മാ​ണ​ശാ​ല​ക​ളി​ലു​മാ​ണ് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​നീ​ർ, മ​ലാ​യ് പ​നീ​ർ, മി​ൽ​ക്ക് പ​നീ​ർ, ഫ്ര​ഷ് പ​നീ​ർ തു​ട​ങ്ങി​യ ലേ​ബ​ലു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത് വ്യാ​ജ പ​നീ​നാ​യി​രു​ന്നു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​ക്കു​ന്ന ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ ലൈ​സ​ൻ​സോ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളോ ഇ​ല്ലാ​തെ പ്രീ​മി​യം പ​നീ​ർ എ​ന്ന പേ​രി​ൽ വി​ൽ​കു​ന്ന​താ​യും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

അ​മി​ത​മാ​യി വെ​ള്ളം, പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ള​ല്ല​ത്ത കൊ​ഴു​പ്പു​ക​ൾ, ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തോ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​തോ ആ‍​യ പാ​ൽ, കൂ​ടാ​തെ ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പ​ടി​ല്ലാ​ത്ത രാ​സ​വ​സ്തു​ക്ക​ൾ എ​ന്നി​വ ചേ​ർ​ത്ത​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

National

ഹൈ​ദ​രാ​ബാ​ദി​ൽ റി​ട്ട. ഡി​ജി​പി​യു​ടെ ഭാ​ര്യ​ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട​ നി​ല​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: റി​ട്ട. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ജ​യി​ല്‍ ഡി​ജി​പി​യാ​യി 2019ല്‍ ​വി​ര​മി​ച്ച വി​ന​യ് ര​ഞ്ജ​ന്‍ റേ​യു​ടെ ഭാ​ര്യ ത​നു​ജ ര​ഞ്ജ​നെ(62) യാ​ണു ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി ഹി​ല്‍​സി​ലെ പ്ര​ശാ​സ​ന്‍ ന​ഗ​റി​ലു​ള്ള വ​സ​തി​യി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ലെ നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി​യാ​യ ജോ​ലി​ക്കാ​രി ആ​സൂ​ത്ര​ണം ചെ​യ്ത ക​വ​ര്‍​ച്ച​യ്ക്കി​ടെ​യാ​ണു കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ന​യ് ര​ഞ്ജ​ന്‍ റേ ​വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണു കൃ​ത്യം ന​ട​ന്ന​ത്.

വീ​ട്ടി​ൽ ത​നു​ജ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.15 ഓ​ടെ മ​റ്റൊ​രു വീ​ട്ടു​ജോ​ലി​ക്കാ​രി എ​ത്തി​യ​പ്പോ​ള്‍ മ​ക​ള്‍ സു​ന​ന്ദ വാ​തി​ല്‍ തു​റ​ന്നു. സ്ഥി​രം ജോ​ലി​ക്കാ​രി​യാ​യ ക​ല്പ​ന​യെ കാ​ണാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​നു​ജ​യെ മു​റി​യി​ല്‍ കൈ​കാ​ലു​ക​ള്‍ ബ​ന്ധി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വാ​യി​ല്‍ തു​ണി തി​രു​കി​യ ​നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്‌​ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ച്ചു. ശ്വാ​സം മു​ട്ടി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ചു​ണ്ടി​ലും കൈ​ത്ത​ണ്ട​യി​ലും മു​റി​വു​ക​ളു​ണ്ടെ​ന്നും മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ കൊ​ല​പാ​ത​കം ന​ട​ന്നി​രി​ക്കാ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

വി​ന​യ് ര​ഞ്ജ​ന്‍റെ അ​മ്മ​യെ പ​രി​ച​രി​ക്കാ​ന്‍ നി​ന്ന ക​ല്പ​ന എ​ന്ന ജോ​ലി​ക്കാ​രി​യാ​ണു കൊ​ല​പാ​ത​ക​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​വ​ര്‍ നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ മൂ​ന്നു പു​രു​ഷ​ന്മാ​ര്‍ വീ​ട്ടി​ല്‍ ക​യ​റു​ന്ന​തും 2.30ഓ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളും ഒ​രു ബാ​ഗു​മാ​യി പു​റ​ത്തു​പോ​കു​ന്ന​തും വ്യ​ക്ത​മാ​ണ്. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നും ആ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ത​ട്ടി​യെ​ടു​ക്കാ​നാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീഷ​ണ​ർ പ​റ​ഞ്ഞു.

Sports

പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ് ഒന്നാമനായി

ഹൈദരാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 33 റണ്‍സിനായിരുന്നു ഹൈദരാബാദിന്‍റെ ജയം. സെഞ്ചുറി നേടിയ കൂപ്പർ കനോലിയുടെ പോരാട്ടത്തിനും പഞ്ചാബ് കിംഗ്സിനെ കരയ്ക്ക് അടുപ്പിക്കാൻ സാധിച്ചില്ല.

സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 235/4. പഞ്ചാബ് 20 ഓവറിൽ 202/7. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഹൈദരാബാദ് പഞ്ചാബിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.

പഞ്ചാബിന്‍റെ കനോലി 59 പന്തിൽ 107 റണ്‍സുമായി പുറത്താകാതെ നിന്നു. മാർക്കസ് സ്റ്റോയിൻസ് (28), സൂര്യാൻഷ് (25), മാർക്കോ യാൻസെൻ (19) എന്നിവർ മാത്രമാണ് കനോലിയെ കൂടാതെ പഞ്ചാഞ്ച് ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്. ഹൈദരാബാദിനായി പാറ്റ് കമ്മിൻസും ശിവാങ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി മികച്ച തുടക്കമാണ് അഭിഷേക് ശർമയും (13 പന്തിൽ 35) ട്രാവിസ് ഹെഡും (19 പന്തിൽ 38) മികച്ച തുടക്കമാണ് ഒരുക്കിയത്. ഇഷാൻ കിഷൻ 55 റണ്‍സും ഹെൻ‌റിച്ച് ക്ലാസൻ 69 റണ്‍സും നേടി. നിതീഷ് കുമാർ റെഡി പുറത്താകാതെ 29 റണ്‍സെടുത്തു.

National

ഭാ​ര്യ​യു​ടെ അ​വി​ഹി​ത ബ​ന്ധ​ത്തി​ൽ മ​നം​മ​ടു​ത്തു; ടെ​ക്കി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ഹാ​ദ്: ഭാ​ര്യ​യു​ടെ അ​വി​ഹി​ത ബ​ന്ധ​ത്തി​ൽ മ​നം​മ​ടു​ത്ത് ടെ​ക്കി ത​ടാ​ക​ത്തി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. എ​സ്. സീ​താ​റാം(39) ആ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ ഹു​സൈ​ൻ സാ​ഗ​ർ ത​ടാ​ക​ത്തി​ൽ ചാ​ടി മ​രി​ച്ച​ത്.

ഭാ​ര്യ​യ്ക്ക് പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന സീ​താ​റാ​മി​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ എം. ​ര​മ​ണ റെ​ഡ്ഡി എ​ന്ന വ്യ​വ​സാ​യി​യു​മാ​യി സീ​താ​റാ​മി​ന്‍റെ ഭാ​ര്യ രേ​ണു​ക​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

സം​ഭ​വം അ​റി​ഞ്ഞ സീ​താ​റാം ഭാ​ര്യ​യു​മാ​യി നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​യി. കൂ​ടാ​തെ ഇ​ത് സീ​താ​റാ​മി​നെ ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​ലു​മാ​ക്കി. ഭാ​ര്യ​യു​ടെ അ​വി​ഹി​ത ബ​ന്ധ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് പ്ര​ശ്ന​ങ്ങ​ളും മ​ക​നെ വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​നാ​ക്കി​യി​രു​ന്നു​വെ​ന്ന് സീ​താ​റാം റെ​ഡ്ഡി​യു​ടെ പി​താ​വ് വെ​ങ്ക​ടേ​ശ്വ​ർ ആ​രോ​പി​ച്ചു.

കൂ​ടാ​തെ മ​റ്റൊ​രാ​ളു​മാ​യു​ള്ള രേ​ണു​ക​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​ത് സീ​താ​റാ​മി​നെ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ക്കി​യെ​ന്നും പി​താ​വ് പ​റ​ഞ്ഞു. ഏ​പ്രി​ൽ 21 ന് ​ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി രേ​ണു​ക​യെ​യും കാ​മു​ക​നെ​യും അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. 2018 ൽ ​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് ഏ​ഴും അ​ഞ്ചും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്.

 

Sports

വാം​ഖ​ഡെ​യി​ൽ റി​ക്കി​ൾ​ട​ൺ 'കൊ​ടു​ങ്കാ​റ്റ്'; 44 പ​ന്തി​ൽ സെ​ഞ്ച്വ​റി, ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ മും​ബൈ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

മും​ബൈ: ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റ​യാ​ൻ റി​ക്കി​ൾ​ട​ന്‍റെ റി​ക്കാ​ർ​ഡ് സെ​ഞ്ച്വ​റി​യു​ടെ ക​രു​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. 20 ഓ​വ​റി​ൽ 5 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 243 റ​ൺ​സാ​ണ് മും​ബൈ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​ക​ളെ സി​ക്സ​റു​ക​ളാ​ൽ ആ​റാ​ടി​ച്ച റി​ക്കി​ൾ​ട​ൺ വെ​റും 44 പ​ന്തി​ൽ നി​ന്നാ​ണ് നൂ​റ് തി​ക​ച്ച​ത്.

തു​ട​ക്കം മു​ത​ൽ ഹൈ​ദ​രാ​ബാ​ദ് ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ച റി​ക്കി​ൾ​ട​ൺ 48 പ​ന്തി​ൽ 112 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ഇ​തി​ൽ 10 സി​ക്സ​റു​ക​ളും 7 ഫോ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ വി​ൽ ജാ​ക്സ് (22 പ​ന്തി​ൽ 46) ന​ൽ​കി​യ മി​ക​ച്ച തു​ട​ക്കം മും​ബൈ​യ്ക്ക് ക​രു​ത്താ​യി. ഒ​ന്നാം വി​ക്ക​റ്റി​ൽ റി​ക്കി​ൾ​ട​ൺ - ജാ​ക്സ് സ​ഖ്യം പ​വ​ർ​പ്ലേ​യി​ൽ ത​ന്നെ സ്കോ​ർ 100 ക​ട​ത്തി​യി​രു​ന്നു.

സൂ​ര്യ​കു​മാ​ർ യാ​ദ​വ് (24), തി​ല​ക് വ​ർ​മ (28) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ആ​ഞ്ഞ​ടി​ച്ച​തോ​ടെ മും​ബൈ സ്കോ​ർ 240 ക​ട​ന്നു. ഹൈ​ദ​രാ​ബാ​ദി​നാ​യി നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ബൗ​ള​ർ​മാ​രെ​ല്ലാം മും​ബൈ ബാ​റ്റിം​ഗ് നി​ര​യു​ടെ ചൂ​ട​റി​ഞ്ഞു.

244 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്നി​റ​ങ്ങു​ന്ന ഹൈ​ദ​രാ​ബാ​ദി​ന് അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും ട്രാ​വി​സ് ഹെ​ഡി​ന്‍റെ​യും പ്ര​ക​ട​നം നി​ർ​ണാ​യ​ക​മാ​കും. വാം​ഖ​ഡെ​യി​ലെ ബാ​റ്റിം​ഗ് അ​നു​കൂ​ല പി​ച്ചി​ൽ പോ​രാ​ട്ടം ക​ടു​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

National

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​യെ​ടു​ത്ത​ത് 9.35 കോ​ടി; തെ​ലു​ങ്ക് ന​ടി​ക്കെ​തി​രെ പ​രാ​തി

ഹൈ​ദ​രാ​ബാ​ദ്: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി 9.35 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി തെ​ലു​ങ്ക് ന​ടി​ക്കെ​തി​രെ പ​രാ​തി. അ​ഷു റെ​ഡ്ഡി എ​ന്ന​റി​യ​പ്പെ​ടു​ന്ന വെ​ങ്ക​ട അ​ശ്വി​നി റെ​ഡ്ഡി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ​യാ​ണ് പ​രാ​തി. ഹൈ​ദ​രാ​ബാ​ദ് സെ​ൻ​ട്ര​ൽ ക്രൈം ​സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​കെ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ​യ യെ​നു​മ​ല സ​ത്യ​നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ മ​ക​ൻ ധ​ർ​മ്മേ​ന്ദ്ര​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ന​ടി വ​ൻ തു​ക കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

2018ൽ ​ആ​ണ് ധ​ർ​മ്മേ​ന്ദ്ര അ​ശ്വി​നി റെ​ഡ്ഡി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ക്കാ​ല​ത്ത് ധ​ർ​മ്മേ​ന്ദ്ര വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ളി​ലാ​യി​രു​ന്നു. ധ​ർ​മ്മേ​ന്ദ്ര​യു​മാ​യി വി​വാ​ഹ​ത്തി​ന് ത​യാ​റാ​ണെ​ന്ന് ന​ടി ഉ​റ​പ്പു ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഇ​തി​നു​പി​ന്നാ​ലെ ത​ന്‍റെ സി​നി​മ ക​രി​യ​ർ, വ്യ​ക്തി​പ​ര​മാ​യ ചെ​ല​വു​ക​ൾ, വാ​യ്പ എ​ന്നി​വ​യു​ടെ പേ​രി​ൽ ന​ടി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു​പു​റ​മെ കാ​ർ, സ്വ​ർ​ണം, മ​റ്റ് ആ​സ്തി​ക​ൾ എ​ന്നി​വ​യും ധ​ർ​മ്മേ​ന്ദ്ര​യി​ൽ നി​ന്ന് ന​ടി വാ​ങ്ങി​യ​താ​യി പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

2020 ജൂ​ലൈ​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹം ക​ഴി​ക്കാ​ൻ ധ​ർ​മ്മേ​ന്ദ്ര ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ടി അ​തി​ന് വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ന​ടി ഹേ​മ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യും 70 ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കാ​മെ​ന്ന് അ​ശ്വി​നി സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നാ​യി ന​ൽ​കി​യ ബ്ലാ​ങ്ക് ചെ​ക്കു​ക​ൾ പി​ന്നീ​ട് തി​രി​കെ വാ​ങ്ങി ന​ശി​പ്പി​ച്ചു ക​ള​ഞ്ഞ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Sports

ഐ​പി​എ​ല്‍; ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ല്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ടോ​സ് നേ​ടി​യ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ മ​ത്സ​രം ക​ളി​ച്ച ടീ​മി​ല്‍ ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഡ​ല്‍​ഹി ഇ​റ​ങ്ങു​ന്ന​ത്. പേ​സ​ര്‍ അ​ക്വി​ബ് ന​ബി​ക്കയ്ക്ക് പ​ക​രം നി​തീ​ഷ് റാ​ണ ഡ​ല്‍​ഹി​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി.

ഹൈ​ദ​രാ​ബാ​ദ് നി​ര​യി​ല്‍ നാ​യ​ക​ന്‍ പാ​റ്റ് ക​മി​ൻ​സി​ല്ല. ക​മി​ന്‍​സി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ഇ​ഷാ​ന്‍ കി​ഷ​നാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ചെ​ന്നൈ​ക്കെ​തി​രെ ക​ഴി​ഞ്ഞ മ​ത്സ​രം ക​ളി​ച്ച ടീ​മി​ല്‍ ഹൈ​ദ​രാ​ബാ​ദ് ര​ണ്ട് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. യു​വ പേ​സ​ര്‍ പ്ര​ഫു​ല്‍ ഹിം​ഗെ പു​റ​ത്താ​യ​പ്പോ​ള്‍ മ​ധു​ശ​ങ്ക പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ത്തി.

സ്പി​ന്ന​ര്‍ ഹ​ര്‍​ഷ് ദു​ബെ​യും പ്ലേ​യിം​ഗ് ഇ​ല​വ​നി​ലു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം മ​ത്സ​ര​ത്തി​ലാ​ണ് ഹൈ​രാ​ബാ​ദി​ന് ടോ​സ് ന​ഷ്ട​മാ​വു​ന്ന​ത്. ഡ​ല്‍​ഹി​യാ​ക​ട്ടെ തു​ട​ര്‍​ച്ച​യാ​യി എ​ട്ടാം മ​ത്സ​ര​ത്തി​ലും ടോ​സ് നേ​ടി.

ടീം ​ഡ​ൽ​ഹി : പാ​ത്തും നി​സ​ങ്ക, കെ.​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), സ​മീ​ർ റി​സ്‌​വി, നി​തീ​ഷ് റാ​ണ, ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ്, അ​ക്സ​ർ പ​ട്ടേ​ൽ (ക്യാ​പ്റ്റ​ൻ), ഡേ​വി​ഡ് മി​ല്ല​ർ, കു​ൽ​ദീ​പ് യാ​ദ​വ്, മു​കേ​ഷ് കു​മാ​ർ, ടി. ​ന​ട​രാ​ജ​ൻ, ലു​ങ്കി എ​ൻ​ഗി​ഡി.

സ​ൺ​റൈ​സേ​ഴ്സ് : അ​ഭി​ഷേ​ക് ശ​ർ​മ്മ, ട്രാ​വി​സ് ഹെ​ഡ്, ഇ​ഷാ​ൻ കി​ഷ​ൻ (ക്യാ​പ്റ്റ​ൻ), ഹെ​ൻ​റി​ച്ച് ക്ലാ​സ​ൻ, സ​ലി​ൽ അ​റോ​റ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​നി​ത കേ​ത് വ​ർ​മ്മ, നി​തീ​ഷ് കു​മാ​ർ റെ​ഡി, ശി​വാ​ംഗ് കു​മാ​ർ, ഹ​ർ​ഷ് ദു​ബെ, സാ​ക്കി​ബ് ഹു​സൈ​ൻ, ഇ​ഷാ​ൻ മ​ലിം​ഗ.

National

ആ​ഢം​ബ​ര കാ​റി​ന് മു​ക​ളി​ലേ​ക്ക് ട്ര​ക്ക് മ​റി​ഞ്ഞു; അ​ഭി​ഭാ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം

ഹൈ​ദ​രാ​ബാ​ദ്: കോ​ൺ​ക്രീ​റ്റ് മി​ക്സു​മാ​യി എ​ത്തി​യ ട്ര​ക്ക് ആ​ഢം​ബ​ര കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഭി​ഭാ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം. ആ​ന്ധ്രാ ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ബി. ​ശ്രീ​നി​വാ​സ റാ​വു ആ​ണ് മ​രി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദ് വി​ജ​യ​വാ​ഡ ഹൈ​വേ​യി​ൽ കീ​സ​ര ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം 4.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് ശ്രീ​നി​വാ​സ റാ​വു സ​ഞ്ച​രി​ച്ച കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ശ്രീ​നി​വാ​സ റാ​വു അ​മ​രാ​വ​തി​യി​ൽ ന​ട​ന്ന ബാ​ർ കൗ​ൺ​സി​ൽ ഇ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ട്ര​ക്ക് മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ൽ നി​ന്ന് ശ്രീ​നി​വാ​സ റാ​വു​വി​നെ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ശ്രീ​നി​വാ​സ റാ​വു മ​രി​ച്ചി​രു​ന്നു. വി​ജ​യ​വാ​ഡ പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

വിവാഹത്തിൽനിന്നു പിൻമാറി, യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു, യുവതി ജീവനൊടുക്കി

ഹൈദരാബാദ്: വിവാഹത്തിൽനിന്നു പിൻമാറിയതിന്‍റെ വൈരാഗ്യത്തിൽ യുവാവ് യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിച്ചു. ഇതിനു പിന്നാലെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറാണ് യുവതിയുടെ കൈയിൽ എച്ച്ഐവി ബാധിത രക്തം കുത്തിവച്ചത്. സംഭവത്തിൽ മനോഹറിനെ പോലീസ് അറസ്റ്റു ചെയ്തു.

മാർച്ച് 11നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹർ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു.

രമണിയും മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നതായി പോലീസ് പറഞ്ഞു. മനോഹറിന്‍റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണ്. ഇതിനാൽ കഴിഞ്ഞ സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടുകാർ മനോഹറിനെയും പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

പരിശോധനയിൽ ഇയാൾക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തിൽ നിന്നു പിന്മാറി. ഇതിന്‍റെ പകയിലാണ് പ്രതി അക്രമം നടത്തിയത്. വെള്ളിയാഴ്ചയാണ് യുവതി ജീവനൊടുക്കിയത്.

National

കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡ​നം; സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നി​യ​ർ ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്∙ സ്ത്രീ​ധ​നം കൂ​ടു​ത​ൽ ചോ​ദി​ച്ച് ഭ​ർ​ത്താ​വ് പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നി​യ​ർ ജീ​വ​നൊ​ടു​ക്കി. ബി​ഹാ​ർ സ്വ​ദേ​ശി ഇ​ഷി​ത യാ​ദ​വ് (26) ആ​ണ് മ​രി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദി​ലെ മി​യാ​പു​ർ മേ​ഖ​ല​യി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ച്ചാ​ണ് ഇ​ഷി​ത ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഷി​ത​യു​ടെ ഭ​ർ​ത്താ​വ് നീ​ര​ജ് ബ​ൻ​സാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

2020ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​ഷി​ത​യും മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ നീ​ര​ജും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ഞ്ച് വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷം ഫെ​ബ്രു​വ​രി​യി​ൽ പാ​റ്റ്ന​യി​ൽ​വ​ച്ച് ഇ​വ​ർ വി​വാ​ഹി​ത​രാ​യി. വി​വാ​ഹ​ത്തി​നു​ശേ​ഷം ഇ​രു​വ​രും ജോ​ലി ചെ​യ്യു​ന്ന ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങി.

എ​ന്നാ​ൽ കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടും താ​ൻ അ​ടു​ത്തി​ടെ തു​ട​ങ്ങി​യ സ്റ്റാ​ർ​ട്ട​പ്പി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നീ​ര​ജ് ഇ​ഷി​ത​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കാ​നും തു​ട​ങ്ങി. ഇ​തി​നു പി​ന്നാ​ലെ ഇ​ഷി​ത ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ഷി​ത​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ മി​യാ​പു​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

National

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ളും അ​സ​റ്റി​ക് ആ​സി​ഡും ചേ​ർ​ത്ത് ജി​ഞ്ച​ർ ഗാ​ര്‍​ലി​ക് പേ​സ്റ്റ്; പി​ടി​ച്ചെ​ടു​ത്ത​ത് 4,032 കി​ലോ

ഹൈ​ദ​രാ​ബാ​ദ്: ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ലേ​യ്ക്കും ചി​ല്ല​റ വി​ൽ​പ​ന ശാ​ല​ക​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്യാ​നാ​യി ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന വ്യാ​ജ ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ് പി​ടി​കൂ​ടി. ഹൈ​ദ​രാ​ബാ​ദ് ക​മ്മീ​ഷ​ണ​ർ ടാ​സ്‌​ക് ഫോ​ഴ്സും ഫു​ഡ് സേ​ഫ്റ്റി ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ട്ടേ​ദ​നി​ലെ എ​സ്. കെ. ​ആ​ർ. ഫു​ഡ് പ്രോ​ഡ​ക്ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് 4,032 കി​ലോ​ഗ്രാം ജി​ഞ്ച​ർ ഗാ​ര്‍​ലി​ക് പേ​സ്റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന ഉ​ട​മ ഹ​സ​ൻ അ​ലി രൂ​പാ​നി (55) അ​റ​സ്റ്റി​ലാ​യി.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ​ക്ക് പു​റ​മെ അ​സ​റ്റി​ക് ആ​സി​ഡ് അ​ട​ക്ക​മു​ള്ള രാ​സ​വ​സ്തു​ക്ക​ൾ അ​മി​ത​മാ​യി ചേ​ർ​ത്താ​ണ് പേ​സ്റ്റ് നി​ർ​മി​ച്ചി​രു​ന്ന​ത്. ത​റ​യി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വെ​ളു​ത്തു​ള്ളി​യു​ടെ​യും അ​ഴു​ക്കു​പി​ടി​ച്ച യ​ന്ത്ര​ങ്ങ​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ ഹൈ​ദ​രാ​ബാ​ദ് സി​റ്റി പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. റെ​യ്ഡി​ൽ 22 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ളാ​ണ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​യെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി മൈ​ലാ​ർ​ദേ​വ്പ​ള്ളി പോ​ലീ​സി​ന് കൈ​മാ​റി.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ബോ​ര​ബ​ണ്ട​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ റെ​യ്ഡ് ന​ട​ന്നി​രു​ന്നു. മ​ല്ലേ​പ്പ​ള്ളി​യി​ൽ ന​ട​ന്ന മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ 1,090 കി​ലോ വ്യാ​ജ പേ​സ്റ്റും രാ​സ​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വി​പ​ണി​യി​ൽ ഇ​ത്ത​രം മാ​യം ക​ല​ർ​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വീ​ടു​ക​ളി​ൽ ത​ന്നെ ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ത​യാ​റാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ത്തി​ന് സു​ര​ക്ഷി​ത​മെ​ന്നും ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു.

National

പൂ​ച്ച​യെ വ​ള​ർ​ത്താ​ൻ അ​നു​വ​ദി​ച്ചി​ല്ല; യു​വ ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി 

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ വീ​ട്ടു​കാ​ർ പൂ​ച്ച​യെ വ​ള​ർ​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി. അ​ൽ​വാ​ൽ സ്വ​ദേ​ശി പ്രി​ൻ​സി(23) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മാ​ർ​ച്ച് 20ന് ​ആ​യി​രു​ന്നു സം​ഭ​വം.

ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് പ്രി​ൻ​സി വീ​ട്ടി​ലേ​ക്ക് ഒ​രു പൂ​ച്ച​യെ കൊ​ണ്ടു​വ​ന്നി​രു​ന്നു. പി​ന്നാ​ലെ പ്രി​ൻ​സി​ക്ക് ചു​മ​യും ക​ഫ​ക്കെ​ട്ടും ക​ല​ശ​ലാ​യി​രു​ന്നു. ഇ​തോ​ടെ വീ​ട്ടു​കാ​ർ പൂ​ച്ച​യെ വ​ള​ർ​ത്തു​ന്ന​ത് എ​തി​ർ​ക്കു​ക​യും പ്രി​ൻ​സി​യും വീ​ട്ടു​കാ​രും ത​മ്മി​ൽ നി​ര​ന്ത​രം ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്തു.

അ​മ്മ​യ്ക്കും മു​ത്ത​ശി​ക്കും ഒ​പ്പ​മാ​ണ് പ്രി​ൻ​സി താ​മ​സി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​മ്മ​യും മു​ത്ത​ശി​യും പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് പ്രി​ൻ​സി ജീ​വ​നൊ​ടു​ക്കി​യ​ത്. മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.  പ്രി​ൻ​സി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

National

മുൻ കേന്ദ്രമന്ത്രി കെ. സാംബശിവ റാവു അന്തരിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി കെ.​​​സാം​​​ബ​​​ശി​​​വ റാ​​​വു (82) അ​​​ന്ത​​​രി​​​ച്ചു. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ സ്വ​​​കാ​​​ര്യ ആ​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് അ​​​ന്ത്യം.

ഡോ.​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ര​​​ണ്ടാം യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ൽ ടെ​​​ക്സ്റ്റൈ​​​ൽ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണ് വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത്.

ആ​​​ന്ധ്ര​​​യി​​​ലെ കൃ​​​ഷ്ണ ജി​​​ല്ല​​​യി​​​ലാ​​​ണ് ജ​​​ന​​​നം. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വാ​​​യി​​​രു​​​ന്ന സാം​​ബ​​ശി​​വ റാ​​​വു പി​​ന്നീ​​ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​ന്നി​​രു​​ന്നു.

National

ഡിജിറ്റൽ അറസ്റ്റ്: മുൻ ജില്ലാ ജഡ്ജിയെ കബളിപ്പിച്ച് ഒരുകോടി തട്ടി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പ് സം​​​ഘം മു​​​ൻ ജി​​​ല്ലാ​​​ ജ​​​ഡ്ജി​​​യെ ക​​​ബ​​​ളി​​​പ്പി​​​ച്ച് ഒ​​​രു​​​കോ​​​ടി ത​​​ട്ടി​​​യെ​​​ടു​​​ത്തു.

മ​​​ൽ​​​ക്കാ​​​ഗി​​​രി​​​യി​​​ൽനി​​​ന്നു​​​ള്ള ന്യാ​​​യാ​​​ധി​​​പ​​​നാ​​​ണു ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ​​​ത്. ക​​​ബ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നു ബോ​​​ധ്യ​​​മാ​​​യ​​​തോ​​​ടെ മൂ​​​ന്നു​​​ദി​​​വ​​​സം മു​​​ന്പാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

National

സീ​ൽ ചെ​യ്ത ബി​യ​ർ കു​പ്പി​യി​ൽ ജീ​വ​നു​ള്ള മീ​ൻ; വൈ​റ​ലാ​യി ദൃ​ശ്യ​ങ്ങ​ൾ‌

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ തു​റ​ക്കാ​ത്ത ബി​യ​ർ കു​പ്പി​യി​ൽ ജീ​വ​നു​ള്ള മീ​ൻ. ഹൈ​ദ​രാ​ബാ​ദി​ലെ മ​ല്ലാ​പ്പു​രി​ലാ​ണ് വി​ചി​ത്ര സം​ഭ​വം ന​ട​ന്ന​ത്. നാ​ച്ചാ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു മ​ദ്യ​ഷാ​പ്പി​ൽ നി​ന്ന് വാ​ങ്ങി​യ ബി​യ​റി​ലാ​ണ് ജീ​വ​നു​ള്ള മീ​നി​നെ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. ബി​യ​ർ വാ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ൻ‌ കു​പ്പി തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് ഉ​ള്ളി​ൽ എ​ന്തോ അ​ന​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജീ​വ​നു​ള്ള മീ​നി​നെ ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ൾ ബി​യ​റു​മാ​യി മ​ദ്യ​ഷാ​പ്പി​ൽ തി​രി​കെ​യെ​ത്തി. എ​ന്നാ​ൽ ബി​യ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ക​ട​യി​ൽ അ​ല്ലെ​ന്നും ഫാ​ക്ട​റി​യി​ലാ​ണെ​ന്നും തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര​ൻ അ​റി​യി​ച്ചു.

പി​ന്നാ​ലെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ബി​യ​ർ കു​പ്പി​യി​ൽ മീ​ൻ എ​ങ്ങ​നെ​യെ​ത്തി എ​ന്ന​തി​നെ കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത്ര​യും സ​മ​യം ബി​യ​റി​നു​ള്ളി​ൽ കി​ട​ന്ന മീ​ൻ ജീ​വ​നോ​ടെ​യു​ള്ള​തി​നെ കു​റി​ച്ചും ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

തെ​ല​ങ്കാ​ന​യി​ല്‍ 130 മാ​വോ​യി​സ്റ്റു​ക​ള്‍ കീ​ഴ​ട​ങ്ങി

ഹൈ​ദ​ര​ബാ​ദ്: തെ​ല​ങ്കാ​ന​യി​ല്‍ 130 മാ​വോ​യി​സ്റ്റു​ക​ള്‍ മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​ക്ക് മു​ന്നി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യി കീ​ഴ​ട​ങ്ങി. മു​ന്‍ മു​തി​ര്‍​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വ് തി​പ്പി​രി തി​രു​പ്പ​തി​യു​മാ​യി ബ​ന്ധ​മു​ള്ള പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ഗ​റി​ല്ല ആ​ര്‍​മി അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 130 മാ​വോ​യി​സ്റ്റു​ക​ളാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തി​ല്‍ നാ​ലു​പേ​ര്‍ തെ​ല​ങ്കാ​ന​യി​ല്‍ നി​ന്നു​ള്ള​വ​രും 125 പേ​ര്‍ ഛത്തീ​സ്ഗ​ഡി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ണ്.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സി​പി​ഐ പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം തി​പ്പി​രി തി​രു​പ്പ​തി​യും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി അം​ഗം മ​ല്ല രാ​ജി റെ​ഡ്ഡി​യും തെ​ല​ങ്കാ​ന ഡി​ജി​പി ബി. ​ശി​വ​ധ​ര്‍ റെ​ഡ്ഡി​ക്ക് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ ആ​യു​ധം വ​ച്ചു കീ​ഴ​ട​ങ്ങി​യ​ത്. പോ​ലീ​സി​ന് കൈ​മാ​റി​യ 266 അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

 റൈ​ഫി​ളു​ക​ള്‍, എ​കെ-47 തോ​ക്കു​ക​ള്‍, അ​മേ​രി​ക്ക​ന്‍ നി​ര്‍​മി​ത കാ​ര്‍​ബൈ​നു​ക​ള്‍, 9 എം​എം പി​സ്റ്റ​ളു​ക​ള്‍, ഗ്ര​നേ​ഡ് ലോ​ഞ്ച​റു​ക​ള്‍, സ്റ്റ​ണ്‍ ഗ​ണ്ണു​ക​ള്‍, ബി​ജി​എ​ല്ലു​ക​ള്‍ തു​ട​ങ്ങി​യ​വ കൈ​മാ​റി​യ ആ​യു​ധ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്നു.

ആ​യു​ധം വ​ച്ചു കീ​ഴ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് സ​മൂ​ഹ​ത്തി​ല്‍ മാ​ന്യ​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജു​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

National

‌സൈ​നി​ക ന​ട​പ​ടി പ്ര​ശ്ന പ​രി​ഹാ​ര​മാ​കി​ല്ല: ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യാ​ണെ​ന്നും സൈ​നി​ക ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ അ​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ ഫി​ൻ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്‌​സാ​ണ്ട​ർ സ്റ്റ​ബി​നൊ​പ്പം ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മോ​ദി​യു​ടെ പ്ര​സ്താ​വ​ന.

ഇ​ന്ത്യ​യും ഫി​ൻ​ല​ൻ​ഡും വി​ശ്വ​സി​ക്കു​ന്ന​ത് നി​യ​മ​വാ​ഴ്ച​യി​ലും ച​ർ​ച്ച​ക​ളി​ലും ന​യ​ത​ന്ത്ര​ത്തി​ലു​മാ​ണ്. സൈ​നി​ക ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ മാ​ത്രം ഒ​രു പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്ന കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ‌​ക്ക് സ​മാ​ന അ​ഭി​പ്രാ​യ​മാ​ണെ​ന്നും മോ​ദി അ​റി​യി​ച്ചു.

യു​ക്രൈ​നാ​യാ​ലും പ​ശ്ചി​മേ​ഷ്യ ആ​യാ​ലും സം​ഘ​ർ​ഷം അ​തി​വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​നും സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നു​മു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും ത​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​ക​ളെ ക​നാ​ലി​ൽ മു​ക്കി​ക്കൊ​ന്ന പി​താ​വ് അ​റ​സ്റ്റി​ൽ

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: പ‌​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ആ​​​റു​​​വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ മ​​​​ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ പി​​​​താ​​​​വ് അ​​​​റ​​​​സ്റ്റി​​​​ൽ.

മൂ​​​​ന്നു മ​​​​ക്ക​​​​ളു​​​​ടെ പി​​​​താ​​​​വാ​​​​യ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര നാ​​​​ന്ദേ​​​​ഡി​​​​ലെ കെ​​​​രൂ​​​​ർ നി​​​​വാ​​​​സി​​​​യാ​​​​യ പാ​​​​ണ്ഡു​​​​രം​​​​ഗ് കൊ​​​​ണ്ട​​​​മം​​​​ഗ​​​​ലെ​​​​യാ​​​​ണ് ത​​​​ന്‍റെ ഇ​​​​ര​​​​ട്ട പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളെ ക​​​​നാ​​​​ലി​​​​ൽ മു​​​​ക്കി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ര​​​​ണ്ടി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ത​​​​യി​​​​ല്ല. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ പ്രാ​​​​ച്ചി​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തിയത്.

Kerala

ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവച്ച് വീഴ്ത്തിയശേഷം കൊള്ളയടിച്ചു

കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവച്ച് വീഴ്ത്തിയശേഷം കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശി വി.പി. റിൻഷദിനെയാണ് കൊള്ളയടിച്ചത്. കാലിൽ വെടിവച്ചു വീഴ്ത്തിയശേഷമായിരുന്നു സംഭവം.

റിൻഷദിന്‍റെ കൈവശമുണ്ടായിരുന്ന ആറുലക്ഷം രൂപയും അക്രമികൾ കവർന്നു. വ്യാപാര ഇടപാട് നടക്കാത്തതിനെത്തുടർന്ന് പണം സിഡിഎം കൗണ്ടർ വഴി ബാങ്കിൽ നിക്ഷേപിക്കാനെത്തിയതായിരുന്നു റിൻഷദ്. ഈ സമയത്താണ് രണ്ടംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

എതിർത്തപ്പോൾ അക്രമികൾ റിൻഷദിന്‍റെ കാലിൽ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പണം അടങ്ങിയ ബാഗും ബൈക്കിന്‍റെ താക്കോലും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ റിൻഷദിന്‍റെ ബന്ധുവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

National

തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നൊ‌​​​ടു​​​ക്കു​​​ന്ന​​​തു തു​​​ട​​​രു​​​ന്നു. ജ​​​ഗ്തി​​​യാ​​​ൽ ജി​​​ല്ല​​​യി​​​ലെ പെ​​​ഗാ​​​ഡ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 300 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വി​​​ഷം ​​​കു​​​ത്തി​​​വ​​​ച്ചു കൊ​​​ന്നു.

സ​​​ർ​​​പ​​​ഞ്ചു​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് നാ​​​യ്ക്ക​​​ളെ കൊ​​​ല്ലു​​​ന്ന​​​ത്. ഈ ​​​മാ​​​സം തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 900 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നു.

മൃഗസ്നേഹികളുടെ എതിർപ്പ് വകവയ്ക്കാതെയാണ് അധികൃതർ നായ്ക്കളെ കൊന്നു തള്ളുന്നത്.

 

National

ഹൈദരാബാദിനു സമീപം 100 തെരുവുനായ്ക്കളെ വിഷംകൊടുത്തു കൊന്നു

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നു സ​​​മീ​​​പം 100 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വി​​​ഷം​​​കൊ​​​ടു​​​ത്തു കൊ​​​ന്നു.

ഈ ​​​മാ​​​സം 19ന് യാ​​​ച്ചാ​​​രം ഗ്രാ​​​മ​​​ത്തി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ർ​​​പ​​​ഞ്ചി​​​നും മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കും എ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഈ ​​​മാ​​​സം അ​​​ഞ്ഞൂ​​​റോ​​​ളം തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നി​​​രു​​​ന്നു.

Kerala

ക​ര​മ​ന​യി​ൽനി​ന്ന് കാ​ണാ​താ​യ കൗ​മാ​ര​ക്കാ​രി​യെ ഹൈ​ദ​രാ​ബാ​ദി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ൽനിന്നു കാ​ണാ​താ​യ 14കാ​രി​യെ ഹൈ​ദ​രാ​ബാ​ദി​ൽ  ക​ണ്ടെ​ത്തി. വി​വ​രം പോ​ലീ​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ട്ടി വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്.

പി​ന്നീ​ട് ഈ ​കു​ട്ടി ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സിനു ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് എ​ങ്ങോ​ട്ടാ​ണ് കു​ട്ടി പോ​യ​തെ​ന്ന യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ര​മ​ന പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേക്കു മാ​റ്റി​യി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ൾ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​ക​യാ​ണ്.

National

കു​ടും​ബ വ​ഴ​ക്ക്; ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ മീ​ര​പേ​ട്ടി​ലാ​ണ് സം​ഭ​വം.

11 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് വി​ഷം ന​ൽ​കി​യ​തി​ന് ശേ​ഷം മാ​താ​വ് സു​ഷ്മി​ത(27) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഭ​ർ​ത്താ​വ് യ​ശ്വ​ന്ത് റെ​ഡ്ഡി​യു​മാ​യി സു​ഷ്മി​ത വ​ഴ​ക്കു​ണ്ടാ​ക്കു​മാ​യി​രു​ന്നു. ഇ​തി​നി​ട​യാ​ണ് സം​ഭ​വം.

സം​ഭ​വ​മ​റി​ഞ്ഞ് സു​ഷ്മി​ത​യു​ടെ മാ​താ​വ് ല​ളി​ത​യും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ജർമനിയിൽ തീപിടിത്തം; ഇന്ത്യൻ വിദ്യാർഥി മരിച്ചു

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ൽ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ അ​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ൽ​​​​​നി​​​​​ന്നു ചാ​​​​​ടി​​​​​യ തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​ക്കാ​​​​​ര​​​​​ൻ മ​​​​​രി​​​​​ച്ചു. ഹൃ​​​​​ത്വി​​​​​ക് റെ​​​​​ഡ്ഢി (25) ആ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്.

ഡി​​​​സം​​​​ബ​​​​ർ 30നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ജ​​​​​ൻ​​​​​ഗാ​​​​​വ് ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​​​യ ഹൃ​​​​​ത്വി​​​​​ക് എം​​​​​എ​​​​​സ് പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നാ​​​​​യി 2023ലാ​​​​​ണു ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ജ​​​​​നു​​​​​വ​​​​​രി 12നു ​​​​​നാ​​​​​ട്ടി​​​​​ലെ​​​​​ത്താ​​​​​നി​​​​​രു​​​​​ന്ന​​​​​താ​​​​​ണ്.

Viral

ഹൈദരാബാദ് എക്സ്പ്രസ് വേയിൽ മരണക്കളി; ചീറിപ്പായുന്ന കാറിൽ നിന്ന് പടക്കം പൊട്ടിച്ച് യുവാക്കൾ

ഹൈ​ദ​രാ​ബാ​ദി​ലെ തി​ര​ക്കേ​റി​യ പി.​വി. ന​ര​സിം​ഹ​റാ​വു എ​ക്സ്പ്ര​സ് വേ​യി​ൽ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് യു​വാ​ക്ക​ൾ ന​ട​ത്തി​യ അ​പ​ക​ട​ക​ര​മാ​യ പ്ര​ക​ട​നം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​മി​ത​വേ​ഗ​ത​യി​ൽ പാ​യു​ന്ന കാ​റി​ൽ ഇ​രു​ന്ന് തു​ട​ർ​ച്ച​യാ​യി പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ച്ച​താ​ണ് മ​റ്റു യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യ​ത്. ടി​ജി 11 എ 9177 ​എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ലു​ള്ള കാ​റി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക് പ​ട​ക്കം തൊ​ടു​ത്തു​വി​ട്ട​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ൻ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

വേ​ഗ​ത​യേ​റി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന എ​ക്സ്പ്ര​സ് വേ​യി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ട​ക്ക​ത്തി​ൽ നി​ന്നു​ള്ള തീ​പ്പൊ​രി​ക​ൾ വാ​യു​വി​ൽ ചി​ത​റു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം.

വി​നോ​ദ​ത്തി​ന് വേ​ണ്ടി പൊ​തു​ജ​ന സു​ര​ക്ഷ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വീ​ഡി​യോ വൈ​റ​ലാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ട​ന​ടി ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​ത്ത​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തൃ​പ്തി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

തി​ര​ക്കേ​റി​യ ഹൈ​വേ​ക​ളി​ൽ ഇ​ത്ത​രം അ​ഭ്യാ​സ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

National

സാജിദ് അക്രം പലതവണ ഹൈദരാബാദിലെത്തി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ബോ​​ണ്ടി ബീ​​ച്ചി​​ൽ 15 പേ​​രെ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ സാ​​​ജി​​​ദ് അ​​​ക്രം ക​​​ഴി​​​ഞ്ഞ 27 വ​​​ർ​​​ഷ​​​ത്തി​​​നി​​ടെ ആ​​​റ് ത​​​വ​​​ണ ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ​​​ന്ദ​​​ർ​​​ശി​​​ച്ചെ​​​ന്ന് തെ​​​ലു​​​ങ്കാ​​​ന ഡി​​​ജി​​​പി ശി​​​വ​​​ധ​​​ർ റെ​​​ഡ്ഢി പ​​​റ​​​ഞ്ഞു.


1998ലാ​​​ണ് ഇ​​​യാ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നും ഉ​​​ദ്യോ​​​ഗ​​​ത്തി​​​നു​​​മാ​​​യി ഇ​​​ന്ത്യ വി​​​ട്ടു പോ​​​യ​​​ത്. പി​​​ന്നീ​​​ട് 2000 ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് ആ​​​ദ്യം ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

പി​​​ന്നീ​​​ട് 2004ലും ​​​പി​​​താ​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 2009ലും ​​​സ​​​ന്ദ​​​ർ​​​ശ​​​നം തു​​​ട​​​ർ​​​ന്നു. സ്വ​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി 2016ലും ​​​എ​​​ത്തി​​​യ അ​​​ക്ര​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന സ​​​ന്ദ​​​ർ​​​ശ​​​നം 2022 ജൂ​​​ലൈ​​​യി​​​ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത് ഇ​​​ന്ത്യ​​​യി​​​ൽ വ​​​ച്ചാ​​​ണ് എ​​​ന്ന​​​തി​​​നു തെ​​​ളി​​​വി​​​ല്ലെ​​​ന്നും റെ​​​ഡ്ഢി പ​​​റ​​​ഞ്ഞു.

International

സി​ഡ്നി ഭീ​ക​രാ​ക്ര​മ​ണം; ഭീ​ക​ര​രി​ൽ ഒ​രാ​ൾ​ക്ക് ഇ​ന്ത്യ​ൻ ബ​ന്ധം

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ആ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ഇ​ന്ത്യ​ൻ ബ​ന്ധം. വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​വ​രി​ൽ ഒ​രാ​ളാ​യ സാ​ജി​ദ് അ​ക്രം ഇ​ന്ത്യ​ൻ പൗ​ര​നാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഓസ്ട്രേലിയയിലേക്ക് കു​ടി​യേ​റി​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് സാ​ജി​ദ് അ​ക്ര​മെ​ന്ന് തെ​ല​ങ്കാ​ന പോ​ലീ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​നി​ടെ ഇ​യാ​ൾ ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു.

സാ​ജി​ദ് അ​ക്രം(50) ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​ണെ​ന്നും 1998 ന​വം​ബ​റി​ൽ സ്റ്റു​ഡ​ന്‍റ് വീ​സ​യി​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് കു​ടി​യേ​റി​യ​തെ​ന്നും തെ​ല​ങ്കാ​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ക​ദേ​ശം 27 വ​ർ​ഷ​മാ​യി ഇ​യാ​ൾ ഓ​സ്‌​ട്രേ​ലി​യ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

2022 ലാ​ണ് അ​ക്രം അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് ആ​ണ് ഇ​ദ്ദേ​ഹം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ മ​ക​നും ഭീ​ക​ര​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

National

നാ​ല് വ​യ​സു​കാ​രി​ക്ക് ക്രൂ​ര മ​ർ​ദ​നം; ന​ഴ്സ​റി സ്കൂ​ൾ ആ‍​യ പി​ടി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: നാ​ല് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ന​ഴ്സ​റി സ്കൂ​ൾ ആ‍​യ പി​ടി​യി​ൽ. പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പി​ന്നാ​ലെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യാ​ണ് ആ​യ​യു​ടെ ക്രൂ​ര​ത​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്. ന​ഴ്സ​റി സ്കൂ​ളി​ലെ ഇ​ട​വേ​ള​യ്ക്കി​ടെ ആ​യ കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​വേ​ള സ​മ​യ​ത്ത് കു​ട്ടി​യെ ത​ല നി​ല​ത്തി​ടി​ച്ച് മ​ർ​ദി​ക്കു​ന്ന​തും ക​ഴു​ത്ത് ഞെ​രി​ച്ച് വ​ലി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ല​ക്ഷ്മി എ​ന്ന ആ​യ​യെ അ​റ​സ്റ്റ് ചെ​യ്തു. മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ അ​മ്മ​യും പ്ര​തി​യും നേ​ര​ത്തെ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ‌​ഡ് ചെ​യ്തു.

National

എയ​ര്‍​ഹോ​സ്റ്റ​സി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മ​ല​യാ​ളി ടെ​ക്കി അ​റ​സ്റ്റി​ല്‍

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ എ​​​​യ​​​​ര്‍​ഹോ​​​​സ്റ്റ​​​​സി​​​​നോ​​​​ട് മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യ മ​​​​ല​​​​യാ​​​​ളി സോ​​​ഫ്റ്റ്‌​​​വേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ അ​​​​റ​​​​സ്റ്റി​​​​ല്‍.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ദു​​​​ബാ​​​​യി​​​​ല്‍​നി​​​​ന്ന് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വം. വി​​​​മാ​​​​നം ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍ ത​​​​ന്‍റെ പാ​​​​സ്പോ​​​​ര്‍​ട്ട് വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​താ​​​​യി ക്രൂ​​​​വി​​​​നെ അ​​​​റി​​​​യി​​​​ച്ചു.

ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് തെര​​​​യാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ള്‍ ഇ​​​​യാ​​​​ള്‍ എ​​​യ​​​ർ​​​ഹോ​​​സ്റ്റ​​​സി​​​നെ മോ​​​ശ​​​മാ​​​യി സ്പ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​​രാ​​​​തി.

കാ​​​​ബി​​​​ന്‍ ക്രൂ ​​​​ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ല്‍ കേ​​​​സെ​​​​ടു​​​​ത്ത ആ​​​​ര്‍​ജി​​​​ഐ എ​​​​യ​​​​ര്‍​പോ​​​​ര്‍​ട്ട് പോ​​​​ലീ​​​​സ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. 30 വ​​​​യ​​​​സു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍ മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഇ​​​​യാ​​​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

National

ഹൈ​ദ​രാ​ബാ​ദി​ൽ വി​ദ്യാ​ർ​ഥി​നി സ്‌​കൂ​ള്‍ ​കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ ഹ​ബ്‌​സി​ഗു​ഡ പ്ര​ദേ​ശ​ത്തെ കാ​ര്യ സ്‌​കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. പ​രീ​ക്ഷ​യി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന് മാ​താ​പി​താ​ക്ക​ള്‍ ശാ​സി​ച്ച​തി​ല്‍ കു​ട്ടി അ​സ്വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ തെ​ല​ങ്കാ​ന​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. തി​ങ്ക​ളാ​ഴ്ച നി​സാ​മാ​ബാ​ദ് ജി​ല്ല​യി​ലെ ച​ന്ദ്രൂ​രി​ലു​ള്ള തെ​ല​ങ്കാ​ന മൈ​നോ​റി​റ്റി റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

Kerala

ഹൈ​ദ​രാ​ബാ​ദി​ൽ ബീ​ഫ് വി​ള​മ്പി​യ​തി​ന്‍റെ പേ​രി​ൽ മ​ല​യാ​ളി ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ബീ​ഫ് വി​ള​മ്പി​യ​തി​ന്‍റെ പേ​രി​ൽ മ​ല​യാ​ളി ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു. ബ​ജ​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​ണ് ഹോ​ട്ട​ൽ പൂ​ട്ടി​ച്ച​ത്.

ബീ​ഫ് വി​ള​മ്പി​യ ജോ​ഷി​യേ​ട്ട​ൻ ത​ട്ടു​ക​ട​യാ​ണ് അ​ട​പ്പി​ച്ച​ത്. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ഹോ​ട്ട​ലി​ന് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലു​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പി​ന്നാ​ലെ ബ​ജ​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.

District News

ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ 24.7 കോ​ടി ത​ട്ടി​യ സം​ഭ​വം : അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി ഉ​ട​മ​യു​ടെ 24.7 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ കൈ​വ​ശം വ​ച്ചി​രു​ന്ന ഏ​താ​നും ചി​ല വാ​ട​ക ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ നേ​ര​ത്തെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം. കേ​സ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം 29ന് ​ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ടും.

ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ത​ട്ടി​പ്പ് സം​ഘ​ത്തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. പ്ര​തി​ക​ളി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. പ്ര​തി​ക​ളു​ടെ യാ​ത്രാ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ത​ട്ടി​യെ​ടു​ത്ത പ​ണം വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ വി​ദേ​ശ ബ​ന്ധ​വും പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പി.​കെ. റ​ഹീ​സ് (39), വി. ​അ​ന്‍​സാ​ര്‍ (39), സി.​കെ. അ​നീ​സ് റ​ഹ്മാ​ന്‍ (25) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നാ​യി നാ​ളെ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും.

National

ഹൈ​ദ​രാ​ബാ​ദി​ൽ ബ​സി​ന് തീ​പി​ടി​ച്ച് നി​ര​വ​ധി പേ​ർ മ​രി​ച്ചു, 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ബം​ഗ​ളു​രു: ഹൈ​ദ​രാ​ബാ​ദി​ലെ ക​ർ​ണൂ​ലി​ൽ ബ​സി​ന് തീ​പി​ടി​ച്ച് വ​ൻ ദു​ര​ന്തം. നി​ര​വ​ധി പേ​ർ മ​രി​ച്ചു. തീ ​പ​ട​ര്‍​ന്ന​തോ​ടെ 12 പേ​ർ ജ​നാ​ല​ക​ള്‍ ത​ക​ര്‍​ത്ത് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ബം​ഗ​ളു​രു - ഹൈ​ദ​രാ​ബാ​ദ് ദേ​ശീ​യ​പാ​ത​യി​ൽ ക​ർ​ണൂ​ൽ ന​ഗ​ര​ത്തി​ൽ​നി​ന്ന് 20 കി​ലോമീ​റ്റ​ര്‍ അ​ക​ലെ​ ഉ​ള്ളി​ന്ദ​കൊ​ണ്ട ക്രോ​സി​ന് സ​മീ​പം ​ഇ​ന്ന് പു​ല​ർ​ച്ചെ 3.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് ബം​ഗ​ളു​രു​വി​ലേ​ക്ക് വ​ന്ന കാ​വേ​രി ട്രാ​വ​ൽ​സ് എ​ന്ന വോ​ൾ​വോ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തീ​പി​ടി​ച്ച് മി​നി​ട്ടു​ക​ൾ​ക്ക​കം ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. എ​ൻ​ജി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ങ്കി​ലും കാ​ര​ണം വ്യ​ക്ത​മ​ല്ല.

40 ഓ​ളം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശ​വാ​സി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ക​ർ​ണൂ​ലി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

National

ഏ​ഴ് വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം വാ​ട്ട​ർ​ടാ​ങ്കി​നു​ള്ളി​ൽ; കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ഏ​ഴു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

ഹു​മൈ​നി സു​മ​യ്യ ആ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. മാ​താ​പി​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​സീം, ഷ​ബാ​ന ബീ​ഗം എ​ന്നി​വ​രോ​ടൊ​പ്പം മു​ത്ത​ശി​യെ കാ​ണാ​ൻ കു​ടും​ബ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ സു​മ​യ്യ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നീ​ട് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കൈ​ക​ൾ പി​ന്നി​ൽ കെ​ട്ടി​യി​ട്ട​തും ടാ​ങ്കി​നു​ള്ളി​ൽ കു​ട്ടി​ക്ക് സ്വ​യം പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന സാ​ഹ​ച​ര്യ​വും സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

National

തെ​ലു​ങ്കാ​ന​യി​ൽ 400 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; മൂ​ന്ന്പേ​ർ അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ 400 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. രാ​ജ​സ്ഥാ​നി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

റീ​ജി​യ​ണ​ൽ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ സെ​ല്ലും ര​ച്ച​കൊ​ണ്ട നാ​ർ​ക്കോ​ട്ടി​ക് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഒ​രു ഓ​പ്പ​റേ​ഷ​നി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

റാ​മോ​ജി ഫി​ലിം സി​റ്റി​ക്ക് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച വാ​ഹ​നം അ​ധി​കൃ​ത​ർ ത​ട​ഞ്ഞ​ത്. പ​രി​ശോ​ധ​ന​യി​ൽ, തേ​ങ്ങ​യു​ടെ അ​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രും രാ​ജ​സ്ഥാ​ൻ നി​വാ​സി​ക​ളാ​ണ്. ഇ​വ​ർ​ക്കെ​തി​രെ നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് (എ​ൻ​ഡി​പി​എ​സ്) നി​യ​മ​ത്തി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

National

ര​ഥം വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി; ഹൈ​ദ​രാ​ബാ​ദി​ൽ ശോ​ഭാ യാ​ത്ര​യ്ക്കി​ടെ അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ ശോ​ഭാ യാ​ത്ര​യ്ക്കി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് അ​ഞ്ചു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ഥം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഉ​പ്പ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ രാ​മ​ന്ത​പു​രി​ലു​ള്ള ഗോ​കു​ൽ​ന​ഗ​ർ ആ​ർ‌​ടി‌​സി കോ​ള​നി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​ന്മാ​ഷ്ട​മി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഘോ​ഷ​യാ​ത്ര.

ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി ര​ഥം വ​ഹി​ച്ചി​രു​ന്ന വാ​ഹ​നം ത​ക​രാ​റി​ലാ​യി. ഇ​തോ​ടെ, ര​ഥം എ​ടു​ത്തു​യ​ർ​ത്തി ഇ​വ​ർ ഘോ​ഷ​യാ​ത്ര​യാ​യി നീ​ങ്ങു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 200 മീ​റ്റ​ർ അ​ക​ലെ​യെ​ത്തി​യ​പ്പോ​ൾ വൈ​ദ്യു​തി ലൈ​നി​ൽ ര​ഥം ത​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​പ്പ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഭാ​സ്ക​ർ പ​റ​ഞ്ഞു.

കൃ​ഷ്ണ (ഡ​യ​മ​ണ്ട് യാ​ദ​വ്, 21), ശ്രീ​കാ​ന്ത് റെ​ഡ്ഡി (35), സു​രേ​ഷ് യാ​ദ​വ് (34), രു​ദ്ര വി​കാ​സ് (39), രാ​ജേ​ന്ദ്ര റെ​ഡ്ഡി (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. എ​ല്ലാ​വ​രും പ​ഴ​യ രാ​മ​ന്ത​പു​ർ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഉ​പ്പ​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up