ഹൈദരാബാദ്: ജൂബിലി ഹിൽസ് റോഡിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥപനത്തിൽ വൻ തീപിടുത്തം. നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടമായിരുന്നു.
അപകടം നടക്കുമ്പോൾ നാല് തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് മൂന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. നാല് തൊഴിലാളികൾക്കും പരിക്കുകളില്ലെന്ന് പോലീസ് പറഞ്ഞു.
Tags : fire cloth store Hyderabad