ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. പേസര്‍ അക്വിബ് നബിക്കയ്ക്ക് പകരം നിതീഷ് റാണ ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഹൈദരാബാദ് നിരയില്‍ നായകന് പാറ്റ് കമിൻസില്ല. കമിന്‍സിന്റെ അഭാവത്തില്‍ ഇഷാന് കിഷനാണ് ടീമിനെ നയിക്കുന്നത്. ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഹൈദരാബാദ് രണ്ട് മാറ്റങ്ങള്‍ വരുത്തി. യുവ പേസര്‍ പ്രഫുല്‍ ഹിംഗെ പുറത്തായപ്പോള്‍ മധുശങ്ക പകരക്കാരനായി ടീമിലെത്തി.
സ്പിന്നര്‍ ഹര്‍ഷ് ദുബെയും പ്ലേയിംഗ് ഇലവനിലുണ്ട്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ഹൈരാബാദിന് ടോസ് നഷ്ടമാവുന്നത്. ഡല്‍ഹിയാകട്ടെ തുടര്‍ച്ചയായി എട്ടാം മത്സരത്തിലും ടോസ് നേടി.
ടീം ഡൽഹി : പാത്തും നിസങ്ക, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സമീർ റിസ്വി, നിതീഷ് റാണ, ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, കുൽദീപ് യാദവ്, മുകേഷ് കുമാർ, ടി. നടരാജൻ, ലുങ്കി എൻഗിഡി.
സൺറൈസേഴ്സ് : അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ (വിക്കറ്റ് കീപ്പർ), അനിത കേത് വർമ്മ, നിതീഷ് കുമാർ റെഡി, ശിവാംഗ് കുമാർ, ഹർഷ് ദുബെ, സാക്കിബ് ഹുസൈൻ, ഇഷാൻ മലിംഗ.