x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഡിക്കു നേരെ പ്രതിഷേധം; വാഹനങ്ങൾ തകർത്ത് ആം ആദ്മി പാർട്ടി പ്രവർത്തകർ

വെബ് ഡെസ്ക്
Published: September 24, 2026 06:04 PM IST | Updated: September 24, 2026 06:04 PM IST

എഎപി പ്രവർത്തകരുടെ പ്രതിഷേധം

മൊഹാലി: പഞ്ചാബിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധവും അക്രമവും. ഗ്രേറ്റർ മൊഹാലി ഏരിയ ഡെവലപ്‌മെന്‍റ് അതോറിറ്റിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയ്ക്കിടെയാണ് മൊഹാലിയിൽ സംഘർഷാവസ്ഥയുണ്ടായത്.

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാരായ പാർട്ടി പ്രവർത്തകർ അടിച്ചുതകർത്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഔദ്യോഗിക വിവരമില്ല.

അക്രമികൾ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുന്നതിന്‍റെയും പൊലിസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിന്‍റെയും വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് പിണറായി വിജയന്‍റെ വസതിക്ക് മുന്നിൽ ഇഡി പരിശോധനയ്ക്ക് എത്തിയതിനെത്തുടർന്ന് സമാനമായ രീതിയിൽ പ്രതിഷേധവും സംഘർഷങ്ങളും ഉണ്ടായിരുന്നു.

Tags : Protest ED AamAadmiParty Vehicles Damage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up