x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 24, 2026 03:22 PM IST | Updated: September 24, 2026 03:23 PM IST

പോ​സ്റ്റി​ലി​ടി​ച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായ വാഹനം

ദി​സ്പൂ​ർ: ആ​സാ​മി​ലെ നാ​ഗോ​ൺ ജി​ല്ല​യി​ൽ കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. മ​റ്റ് ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് ഗു​വാ​ഹ​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നാ​ഗോ​ണി​ലെ പു​രാ​ണി ഗു​ഡാ​മി​ന് സ​മീ​പ​മു​ള്ള കെ​നാ​പ​ട്ടി​യി​ൽ വ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡി​ലെ ഡി​വൈ​ഡ​റി​ലും തു​ട​ർ​ന്ന് പോ​സ്റ്റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ മ​റി​ഞ്ഞ തീ​പി​ടി​ത്ത​മു​ണ്ടാ​യി.

വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ മൂ​ന്ന് പേ​ർ പൊ​ള്ള​ലേ​റ്റ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Dead Car

Recent News

Corehub Up