മുഖ്യമന്ത്രി വി.ഡി.സതീശൻ.
കൊച്ചി: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ശശിധരൻ കർത്തയുടെ ഡയറിയിൽ പേരുവന്നതിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി.സതീശൻ. കർത്തയുടെ ഡയറിയിൽ പേരുണ്ടെന്ന ആരോപണത്തെക്കുറിച്ചും പണം വാങ്ങിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചില്ല.
കർത്തയുടെ മാസപ്പടി ഡയറിയിൽ പേരുള്ളവരുടെ പട്ടിക ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ടിരുന്നു. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ തുടങ്ങി ഇടത് - വലത് മുന്നണികളിലെ പ്രമുഖരുടെ പേര് ലിസ്റ്റിലുണ്ടായിരുന്നു.
ഇടത്-വലത് മുന്നണികൾ തമ്മിൽ ഒരുമിച്ചുള്ള കച്ചവടമാണ് നടന്നതെന്നും ഒരു കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇടതും വലതുമെന്നും ഷോൺ ജോർജ് ആരോപിച്ചു. ആരോപണങ്ങളിൽ സർക്കാരിന് ഭയമില്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൻ പുറത്തുവിട്ട രേഖ എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗമാണെന്നും ഷോൺ ജോർജ് പറഞ്ഞു. രേഖയിലെ പേരുകളും പരാമർശങ്ങളും സംബന്ധിച്ച ആരോപണങ്ങൾ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : MasappadiCase V.D.Satheesan SasidharanKartha Cmrl Diary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash