നായയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടിയപ്പോൾ
കോഴിക്കോട്: ഉള്ള്യേരി കക്കഞ്ചേരി മനാട് നിന്നും പെരുമ്പാമ്പിനെ പിടികൂടി. ആണ്ടിലേരി താഴെ ബിന്‍ഷാദിന്‍റെ വീടിനു പിന്നിൽ നിന്നാണ് ഏതാണ്ട് 25 കിലോയോളം തൂക്കം വരുന്ന പാമ്പിനെ പിടികൂടിയത്.
നായയെ വിഴുങ്ങിയിരിക്കുന്ന സമയത്താണ് പ്രദേശവാസികള്‍ പാമ്പിനെ കണ്ടത്. ആളുകള്‍ നോക്കിനില്‍ക്കേ പാമ്പ് നായയെ പുറത്തേക്ക് തന്നെ തള്ളി. പക്ഷെ നാട്ടുകാര്‍ വിട്ടില്ല. പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
പെരുവണ്ണാമൂഴി ഫോറസ്റ്റില്‍ വിവരം അറിയിക്കുകയും ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോവുകയും ചെയ്തു.