x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തിൽ മരിച്ച മാരിയുടെ കുടുംബത്തെ സംരക്ഷിക്കും: മന്ത്രി


Published: June 17, 2026 12:27 AM IST | Updated: June 17, 2026 12:27 AM IST

ഗാ​​ന്ധി​​ന​​ഗ​​ർ: സൂ​​ര്യ​​നെ​​ല്ലി​​യി​​ൽ കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് മ​​രി​​ച്ച മാ​​രി​​യു​​ടെ ര​​ണ്ടു മ​​ക്ക​​ൾ​​ക്കും ര​​ണ്ട​​ര ല​​ക്ഷം രൂ​​പ വീ​​തം ഫി​​ക്സി​​ഡ് ഡി​​പ്പോ​​സി​​റ്റ് ചെ​​യ്തതാ​​യും കു​​ട്ടി​​ക​​ൾ​​ക്ക് 18 വ​​യ​​സു​​വ​​രെ എ​​ല്ലാ സം​​ര​​ക്ഷ​​ണ​​വും ന​​ൽ​​കു​​മെ​​ന്നും വ​​നം മ​​ന്ത്രി ഷി​​ബു ബേ​​ബി ജോ​​ൺ. കാ​​ട്ടാ​​ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന ര​​ക്ഷ​​നെ(11) സ​​ന്ദ​​ർ​​ശി​​ച്ച ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

കു​​ട്ടി​​ക​​ളു​​ടെ പ​​ഠ​​ന​​ച്ചെ​​ല​​വ് സ​​ർ​​ക്കാ​​ർ വ​​ഹി​​ക്കും. 18 വ​​യ​​സു വ​​രെ റേ​​ഷ​​ൻ സം​​വി​​ധാ​​നം അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്തു കൊ​​ടു​​ക്കും. കു​​ട്ടി​​ക​​ൾ​​ക്ക് എ​​ല്ലാ മാ​​സ​​വും 5000 രൂ​​പ വീ​​തം ന​​ൽ​​കും. കു​​ട്ടി​​ക​​ൾ​​ക്ക് വേ​​ണ്ടു​​ന്ന കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്തു കൊ​​ടു​​ക്കു​​ന്ന​​തി​​ന് ഇ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ല​​ത്തെ ഒ​​രു സീ​​നി​​യ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ മെ​​ന്‍റ​​റാ​​യി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​ച്ചേ​​ർ​​ത്തു. സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​തി​​നു ശേ​​ഷം കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ച് പേ​​ർ മ​​രി​​ച്ചി​​ട്ടു​​ണ്ട്. ആ​​തി​ര​​പ്പ​​ള്ളി​​യി​​ൽ പോ​​യി. അ​​വി​​ടെ 18 ആ​​ന​​ക​​ൾ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ ത​​മ്പ​​ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. 100 പേ​​ർ അ​​ട​​ങ്ങു​​ന്ന സ്പെ​​ഷ​​ൽ ഫോ​​ഴ്സി​​നെ നി​​യോ​​ഗി​​ച്ച് ആ​​ന​​ക​​ളെ കാ​​ട്ടി​​ലേ​​ക്ക് ഓ​​ടി​​ച്ചുകൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​വി​​ടു​​ത്തെ രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് 500 പേ​​ര​​ട​​ങ്ങു​​ന്ന സ്പെ​​ഷ​​ൽ റി​​സ​​ർ​​വ് ഫോ​​ഴ്സി​​ന് രൂ​​പം കൊ​​ടു​​ത്തി​​ട്ടു​​ണ്ട്. ഇ​​തി​ന്‍റെ റി​​ക്രൂ​​ട്ട്മെ​​ന്‍റ് ന​​ട​​ക്കും. ആ​​ദി​​വാ​​സി മേ​​ഖ​​ല​​യി​​ൽ നി​​ന്ന​​ട​​ക്ക​​മു​​ള്ള​​വ​​രെ​​യാ​​ക്കം ഈ ​​ഫോ​​ഴ്സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തും.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പി​​ണ​​റാ​​യി വി​​ജ​​യ​​ൻ കാ​​ട്ടാ​​ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ കു​​ട്ടി​​യെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി ക​​ണ്ട​​ത് ന​​ല്ല കാ​​ര്യ​​മാ​​ണ്. അ​​ദ്ദേഹം മു​​ഖ്യ​​മ​​ന്ത്രി​യാ​​യി​​രു​​ന്ന​​പ്പോ​​ൾ അ​​ദേ​​ഹ​​ത്തി​​ന്‍റെ ജി​​ല്ല​​യി​​ൽ 22 പേ​​രാ​​ണ് വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ൽ മ​​രി​​ച്ച​​ത്. അ​​ന്ന് അ​​ദ്ദേ​​ഹം മ​​ര​​ണം സം​​ഭ​​വി​​ച്ച ഏ​​തെ​​ങ്കി​​ലും ഒ​​രു സ്ഥ​​ല​​ത്ത് പോ​​യി​​രു​​ന്നെ​ങ്കി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ വ​​നാ​​തി​​ർ​​ത്തി ഈ ​​സ്ഥി​​തി​​യി​​ലാ​​കു​​ക​​യി​​ല്ലാ​​യി​​രു​​ന്നെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ഈ ​​സ​​ർ​​ക്കാ​​ർ വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ൽ​നി​​ന്ന് ജ​​ന​​ങ്ങ​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ൾ​​ക്ക് രൂ​​പം കൊ​​ടു​​ത്തി​​ട്ടു​​ണ്ട്. ഇ​​ക്കാ​​ര്യം മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി ച​​ർ​​ച്ച ചെ​​യ്തി​​ട്ടു​​ണ്ട്. അ​​തി​​നു​​ള്ള ഫ​​ണ്ട് വ​​നം വ​​കു​​പ്പി​​ന് അ​​നു​​വ​​ദി​​ച്ച് കി​​ട്ടു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Tags : Minister Nattuvishesham District News

Recent News

Corehub Up