ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് മെഷീൻ നൽകി. റോട്ടറി ഡിസ്ട്രിക്ട് 3211 ഫണ്ട് ഉപയോഗിച്ചാണ് ഡയാലിസിസ് മെഷീനുകൾ നൽകിയത്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി തൂവാലകളും വിതരണം ചെയ്തു.
വയറിളക്ക രോഗ പക്ഷാചരണത്തിന്റെ ഭാഗമായി ഒആർഎസ് പാക്കറ്റും സിങ്ക് ഗുളികകളും പൊതു ജനങ്ങൾക്ക് നൽകി. ജില്ലാ കളക്ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു. റോട്ടറി ഗവർണർ ഡോ. ടീന ആന്റണി മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ് ഓഫ് ഓഫ്ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ജെ. വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ. സന്ധ്യ വൃക്ക രോഗ ബോധവത്കരണ സന്ദേശം നൽകി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, റോട്ടറി ഡിസ്ട്രിക്ട് അഡ്വൈസർ ബേബി കുമാരൻ, ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ. വേണുഗോപാൽ, ഡോ. സി.പി. പ്രിയദർശൻ, റോട്ടറി ക്ലബ് സെക്രട്ടറി അനിൽ എസ്. പൈ, റോട്ടറി ക്ലബ് ഡയറക്ടർമാരായ കെ.പി. ഹരൻ ബാബു, സോളമൻ വർഗീസ്, ടി.എൻ. ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു.