പാലാ: ആര്‍ഡിഒയായി പാലാ സ്വദേശി ഷാഹിന രാമകൃഷണന് ചുമതലയേറ്റു. ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ഇന്നലെയാണ് സ്ഥാനമേറ്റത്. പാലായിലെ 86-ാമത് ആര്‍ഡിഒ യണ്.
1996ല്‍ മീനച്ചില്‍ താലൂക്ക് ഓഫീസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയിൽ പ്രവേശിച്ച ഷാഹിന പാലാ ആര്‍ഡിഒ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ട്, കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. റിട്ട. ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ആണ്ടൂര്‍ കുരുവിനാല്‍ ഷാരോമ വീട്ടില്‍ രാജീവ് നായരുടെ ഭാര്യയാണ്. ധന്‍ബാദ് ഐഐടിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായ ദേവു, കോയമ്പത്തൂരില്‍ ഉദ്യോഗസ്ഥനായ നന്ദു എന്നിവരാണ് മക്കള്‍.
Tags : job Nattuvishesham District News