ക്ലബ്ബിന്‍റെ നേത്രദാന പക്ഷാചരണം ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: നേത്രദാനത്തിന്‍റെ പുണ്യം ഓരോ മനുഷ്യനും മനസിലാക്കണമെന്ന് ചെങ്ങന്നൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്‍റ് ഡോ. ഉമ്മൻ വർഗീസ്. ക്ലബ്ബിന്‍റെ നേത്രദാന പക്ഷാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചു കഴിഞ്ഞാൽ കണ്ണു കൊണ്ട് ആ ആൾക്ക് ഒരു പ്രയോജനവുമില്ല. എന്നാൽ മുൻകൂട്ടി നേത്രദാനത്തിന് സമ്മതം നല്കിയാൽ അത് മറ്റൊരാൾക്ക് കാഴ്ച നല്കുന്ന പുണ്യകർമ്മമായി മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.
ചെങ്ങന്നൂർ ലയൺസ് ക്ലബ്ബും ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റലും സംയുക്ത ആഭിമുഖ്യത്തിൽ നേത്രദാനപക്ഷാചരണത്തിന്‍റെ ഭാഗമായി നേത്രദാന പ്രതിജ്ഞ സമ്മതപത്ര സ്വീകരണം എന്നിവയുടെ ഉദ്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്‍റ് ഡോ ഉമ്മൻ വർഗീസ് നിർവഹിച്ചു.
റീജിണൽ ചെയർപേഴ്സൺ ജൂണി തോമസ് കുതിരവട്ടം, സെക്രട്ടറി സുധേഷ് പ്രീമിയർ, ജോയിന്‍റ് സെക്രട്ടറി വി.എസ്. സാബു, വൈസ് പ്രസിഡന്‍റ് ഷാജി ജോൺ പട്ടംതാനം, ഡോ. ജോൺ കുരുവിള, മുൻ പ്രസിഡന്‍റ് കെ.ജെ. തോമസ്, ഗോപിനാഥൻ, നൗഷാദ് ആറ്റിൻകര, ഷാജിമോൻ, റോയ് ബംഗ്ലാവിൽ, ഡോ. ജോർജ് ഫിലിപ്പ്, ഡോ. ഡോണ എം. ഐസക്, ഈപ്പൻ താമരശേരിൽ, ജെമി ആൻ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Tags : EyeDonation DrOommen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs