പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സെക്കന്തരാബാദ് കന്റോൺമെന്റിലെ 20 മദ്രാസ് റെജിമെന്റിൽ നിന്ന് ആയുധങ്ങൾ മോഷണം പോയ സംഭവം ആസൂത്രിതമെന്ന് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഗുരുതര സുരക്ഷ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ആയുധശേഖരത്തിന് സമീപമുള്ള ചില പ്രദേശങ്ങളിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമായിരുന്നുവെന്നാണ് കണ്ടെത്തൽ. കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ രാജസ്ഥാനിൽ സൈനിക അഭ്യാസപ്രകടനത്തിനായി പോയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം.
ഈ സാഹചര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മോഷണത്തിന് പിന്നിൽ സംഘടിത ആയുധക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്.
Tags : Crime Police Investigation CaseFile FIR IndianArmy