രാജാക്കാട്: ടൗണിന്റെ ഹൃദയഭാഗത്തുള്ള ഓടയുടെ സ്ലാബ് ഇളകിമാറി ഗർത്തമായിട്ട് വർഷങ്ങളായി. ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ ശാന്തൻപാറ സെക്ഷനിലെ എൻജിനിയറടക്കമുള്ള ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും നടപടി ആയിട്ടില്ല. പഞ്ചായത്ത് അധികൃതർ അറിയിച്ചപ്പോൾ ചുവന്ന റിബൺ കെട്ടി തിരിച്ചിടുക മാത്രമാണ് ചെയ്തത്. ഉടൻ നിർമാണം നടക്കുമെന്നറിയിച്ചിട്ട് മാസങ്ങൾ ആയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിലുള്ള തുറന്നു കിടക്കുന്ന ഓടയിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു കുട്ടി വീണ് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം സമീപത്തെ പലചരക്ക് കടയിലേക്ക് ചരക്കുമായെത്തിയ ലോറിയും ഈ കുഴിയിൽപ്പെട്ടിരുന്നു. മറ്റ് വാഹനം കൊണ്ടുവന്ന് കെട്ടിവലിച്ചാണ് ലോറി കുഴിയിൽ നിന്നു കയറ്റിയത്.
Tags : Nattuvishesham Districtnews Deepikanews situation