x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ര്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കു​മെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കും: ജോ​സ​ഫ് വി​ജ​യ്

വെബ് ഡെസ്‌ക്
Published: September 2, 2026 08:37 PM IST | Updated: September 2, 2026 08:37 PM IST

ജോ​സ​ഫ് വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ അ​ധ്യാ​പ​ക​ര്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കു​മെ​തി​രെ ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​തി​ഷേ​ധ​ങ്ങ​ളെ മു​ന്‍ സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യു​മാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും വി​ജ​യ് വി​മ​ർ​ശി​ച്ചു. ഈ ​സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഒ​പ്പം നി​ല​കൊ​ള്ളാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​കും. സം​സ്ഥാ​ന​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രെ സി​പ്‌​കോ​ട്ട് വ്യാ​വ​സാ​യി​ക പ​ദ്ധ​തി​ക്കും പ​റ​ണ്ടൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​നും എ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​ന് കേ​സെ​ടു​ത്ത​താ​യി വി​ജ​യ് പ​റ​ഞ്ഞു.

ഇ​ത്ത​രം കേ​സു​ക​ൾ ഇ​തു​വ​രെ തീ​ര്‍​പ്പാ​കാ​തെ നി​ല​നി​ല്‍​ക്കു​ക​യാ​ണ്. സ​മാ​ന​മാ​യി അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : JosephVijay Tamilnadu DMK MKStalin Deepika DeepikaNewspaper

Recent News

Corehub Up