കരിമണ്ണൂര്‍: കൃഷിഭവന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സമ്മിശ്ര കൃഷി പുരസ്കാര ജേതാവ് ജയിംസ് ജോസഫുമായി കൃഷിസംവാദം നടത്തി ഹോളി ഫാമിലി എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍. പുതിയ തലമുറയ്ക്ക് കാര്‍ഷിക മേഖലയില്‍ താത്പര്യം വളര്‍ത്തുക, ലാഭകരമായ കൃഷിരീതി പരിചയപ്പെടുത്തുക, സമ്മിശ്ര കൃഷിയുടെ നേട്ടങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുക, പുതിയ നടീല്‍ ഇനങ്ങള്‍ പരിചയപ്പെടുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ദയ ജോണ്‍ അധ്യക്ഷത വഹിച്ചു. പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ മിനി ഷിന്റോ, സിമി പോള്‍, നവീന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham Districtnews Deepikanews Karimannoor