Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karimannoor

Idukki

കൃ​ഷി​സം​വാ​ദം പ​ദ്ധ​തി​യു​മാ​യി ക​രി​മ​ണ്ണൂ​ര്‍ ഹോ​ളി ഫാ​മി​ലി സ്‌​കൂ​ള്‍

ക​രി​മ​ണ്ണൂ​ര്‍: കൃ​ഷി​ഭ​വ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഈ ​വ​ര്‍​ഷ​ത്തെ സ​മ്മി​ശ്ര കൃ​ഷി പു​ര​സ്‌​കാ​ര ജേ​താ​വ് ജ​യിം​സ് ജോ​സ​ഫു​മാ​യി കൃ​ഷിസം​വാ​ദം ന​ട​ത്തി ഹോ​ളി ഫാ​മി​ലി എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. പു​തി​യ ത​ല​മു​റ​യ്ക്ക് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ താ​ത്പ​ര്യം വ​ള​ര്‍​ത്തു​ക, ലാ​ഭ​ക​ര​മാ​യ കൃ​ഷി​രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ക, സ​മ്മി​ശ്ര കൃ​ഷി​യു​ടെ നേ​ട്ട​ങ്ങ​ള്‍ സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക, പു​തി​യ ന​ടീ​ല്‍ ഇ​ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ദ​യ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പ​ദ്ധ​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മി​നി ഷി​ന്‍റോ, സി​മി പോ​ള്‍, ന​വീ​ന്‍ ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up